Skip to content

കിച്ചന്റെ പ്രണയം – 9

kichante-pranayam

കൃത്യം നാലു മണിക്ക് തന്നെ ഞങ്ങൾ ഡോക്ടറിന്റെ റൂമിൽ ഉണ്ടായിരുന്നു. ഞാനും അപ്പുവും ആൽബിയും കൂടെയാണ് പോയത്. അപ്പു എന്നെ പറ്റി ഡോക്ടറിനോട് പറഞ്ഞു….

   “ശെരി ഇപ്പൊ എന്താ mr.സുജിത്തിന് അറിയാനുള്ളത്.

“ഡോക്ടർ എനിക്ക് അമ്മുന്റെ…… സോറി അദ്രി യുടെ പ്രേസേന്റ് സ്റ്റേജ് അറിയണം….

    അതുപോലെ ഞങ്ങളെ കൊണ്ട് ഇനി എന്താവേണ്ടതെന്നു……

   “സീ mr. സുജിത്. അദ്രി ഹെൽത്ത്‌ വൈസ് ബെറ്റർ ആയികൊണ്ടിരിക്കുകയാണ്. But മെന്റലി she is not ok.

 അദ്രിയുടെ കണ്ടിഷൻ എപ്പോ വേണോ ചേഞ്ച്‌ ആകാം. ചിലപ്പോൾ നാളെ, ചിലപ്പോൾ ഒരു വർഷം. ചിലപ്പോ കുറച്ചേറെ വർഷങ്ങൾ.

    എല്ലാം അദ്രിയുടെ മെന്റൽ കണ്ടിഷൻ പോലിരിക്കും. പിന്നെ എനിക്ക് ഒന്ന് രണ്ടു കാര്യങ്ങൾ അറിയണം. അദ്രിയുടെ സെൻസിംഗ് കണ്ടിഷൻ ഇപ്പൊ എങ്ങനെയാണ്….. ചിന്തകൾക്കനുസൃതമായി ചലനമുള്ള ഭാഗം react ചെയ്യുന്നുണ്ടോ അങ്ങനെ കുറച്ചു കാര്യങ്ങൾ….

  ഡോക്ടർ സെൻസിംഗ് കണ്ടിഷൻ എന്നു വച്ചാൽ….

         “സുജിത്തിന് അദ്രിയോടുള്ള ഇഷ്ടം പറഞ്ഞുവല്ലോ, അതുപോലെ അദ്രിക്കും ഇഷ്ടമാണെന്നു പറഞ്ഞു.

      ഈ പ്രണയിക്കുന്നവർ അടുത്ത് വരുമ്പോൾ ഒരു ഫീൽ ഉണ്ടാകും അല്ലോ. അതു ഉണ്ടോന്നു നോക്കണം. അതില്ലെന്നാണെണെങ്കിൽ അദ്രിയുടെ മനസു അത്രക്കും നെഗറ്റീവ് സ്റ്റേജിലാണ്. അതുണ്ടാക്കാൻ ശ്രമിക്കണം…

  ആദ്യം പേഷ്യന്റ്ന്റെ മനസിനെ ബാധിച്ചിട്ടുള്ള നെഗറ്റീവ്സ് കണ്ടെത്തി അതു മാറ്റാൻ ശ്രമിക്കു.

    അതിനോടൊപ്പം നമുക്ക് ട്രീട്മെന്റും കൂടെ ആകുമ്പോൾ. പെട്ടന്നു തന്നെ എല്ലാം ശെരിയാകും എന്നു നമുക്ക് പ്രതീക്ഷിക്കാം…..

   ഡോക്ടറിനോട് നന്ദിയും പറഞ്ഞു ഞങ്ങൾ അവിടന്നിറങ്ങി…..

     വീടിനടുത്തുള്ള കവലയിൽ എത്തി കുറച്ചു നേരം അപ്പുന്റെ കൂട്ടുകാരോടൊപ്പം സംസാരിക്കാൻ കൂടി…..

    കുറച്ചു കഴിഞ്ഞു എന്റടുത്തേക്കു വരുന്ന രൂപത്തെ കണ്ടു ഞാൻ പതിയെ എണീറ്റു. ഞാൻ എണീക്കുന്നതു കണ്ടാണ്  അപ്പുവും ആൽബിയും അങ്ങോട്ട് നോക്കിയത്.

   ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ആളെകണ്ടു അപ്പുന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.

   ആൽബിയുടെ ചുണ്ടുകൾ മന്ത്രിച്ചു ശ്രീജിത്ത്‌. എനിക്ക്  ശ്രീജിത്തിനോട് ദേഷ്യം ഒന്നും തോന്നിയില്ല. സ്നേഹം, സ്നേഹം മാത്രേയുള്ളു.ഒരു കണക്കിന്  അവൻ കാരണം ആണല്ലോ എനിക്ക് അമ്മുനെ കിട്ടിയത്. ഈ അവസ്ഥയിലും കല്യാണത്തിന് തയ്യാറായിരുന്നെങ്കിൽ ഞാൻ ആകെ പെട്ടേനെ.

     ശ്രീജിത്ത്‌ നേരെ എന്റടുത്തു വന്നു കൈയിൽ പിടിച്ചു. കിച്ചൻ…… അല്ലെ…….. അപ്പൂന് എന്നോട് ദേഷ്യം ആകും സാരമില്ല….. എനിക്കറിയാം അമ്മുന് കിച്ചനോടുള്ള സ്നേഹം.

അമ്മു പറഞ്ഞിട്ടുണ്ട് തിരിച്ചറിവില്ലാത്ത പ്രായത്തിൽ അവളുടെ ഉള്ളിൽ കേറിയതാണ് കിച്ചൻ എന്നു. എന്നെ സ്നേഹിച്ചു തുടങ്ങാൻ സമയവും അവൾ ചോദിച്ചിരുന്നു…… ഒന്നും വേണ്ടി വന്നില്ല. ശെരിക്കും കിച്ചനുള്ളതാണ് അമ്മു അതുകൊണ്ടാകും ഇങ്ങനയൊക്കെ സംഭവിച്ചത്. ഇല്ലങ്കിൽ ഇതിനു മുന്നേ ഞങ്ങളുടെ കല്യാണം കഴിഞ്ഞേനെ….

       എനിക്ക് ഒരുപാടു ഇഷ്ടമായിരുന്നു അവളെ. ഈ അവസ്ഥയിലും അവളെ സ്വീകരിക്കാൻ ഞാൻ തയ്യാറയിരുന്നു. പക്ഷെ അമ്മയുടെ ആത്മഹത്യാ ഭീഷണിയുടെ മുന്നിൽ

എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലടോ.

    അമ്മുന്റെ സ്നേഹം കിട്ടിയ താൻ ഭാഗ്യവാനാണെടോ.. അവൾക്കു പെട്ടന്നു സുഖമാവാൻ ഞാൻ പ്രാത്ഥിക്കാം.

  എന്നാൽ ഞാൻ വരട്ടെ. എപ്പോളെങ്കിലും തന്നോട് ഇതൊക്കെ പറയണം എന്നുണ്ടായിരുന്നു. പറ്റുമെങ്കിൽ കല്യാണത്തിന് വരൂ……

  അതും പറഞ്ഞു ശ്രീജിത്ത്‌ നടന്നകന്നു. അപ്പുവിന് അവൻ പറഞ്ഞതൊക്കെ പുതിയ അറിവുകൾ ആയിരുന്നു….

 അമ്മുവിന് എന്നെയല്ലാതെ വേറെ ഒരാളെ സ്നേഹിക്കാൻ കഴിയില്ലെന്ന് മനസിലായി…

   അന്ന് പിന്നെ ഞാൻ അമ്മുവിന്റെ മുന്നിൽ പോയില്ല. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി അന്നത്തെ ദിവസം പൂർണമായി..

   പിറ്റേദിവസം രാവിലെ റെഡിയായി ഞാനും ആൽബിയും അമ്മുന്റവിടെക്കു പോയി.

   ഞങ്ങളെ കണ്ടതും അമ്മ ഓടി വന്നു….

“കിച്ചാ… മോനെ  സുഖമാണോ. ഇന്നലെ ഞാനും അമ്മുന്റെ അച്ഛനും കൂടി ഒരു കല്യാണത്തിന് പോയിരുന്നു. വന്നപ്പോളാണ് ആതി എല്ലാം പറഞ്ഞത്. മോനെ കണ്ടതിൽ സന്തോഷം….

    അപ്പോളേക്കും അച്ഛനും അങ്ങോട്ട് വന്നു. “മോനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അപ്പു എന്നോട് എല്ലാം പറഞ്ഞു….

“ദൈവം തീരുമാനിച്ചത് പോലെയൊക്കെ നടക്കട്ടെ. എന്റെ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ….

   അപ്പോളേക്കും അപ്പുവും ആദിയും പൊന്നിയെയും എടുത്തോണ്ട് അങ്ങോട്ട് വന്നു….

“ഞാൻ പൊന്നിയെ എടുക്കാൻ കൈ നീട്ടിയതും അവളെന്റെ കൈയിലേക്ക് ചാടി….

“ടാ അപ്പു ആൽബി ഇന്ന് തിരികെ പോകുകയാണ്… അവനു അമ്മുനോട് ഒന്ന് സംസാരിക്കണം എന്നു….

 ആൽബി അമ്മുനോട് സംസാരിക്കാനായി പോയി…..

“അമ്മു…… എന്നെ മനസിലായോ… ഞാൻ ആൽബി. കിച്ചന്റെ ഫ്രണ്ട് ആണ്. ഇന്നലെ കണ്ടിരുന്നു……

 “അവള് ഒന്ന് ചിരിച്ചു…..

“അമ്മു… നിന്നോട് എന്റെ കിച്ചനുള്ള സ്നേഹം അതു…അതൊരുപാട് ആണ്. പറയുന്നതിലുമൊക്കെ അതീതമാണ്. നീ എന്തിനു വേണ്ടിയാണു അവനെ ഇപ്പൊ അകറ്റാൻ ശ്രമിക്കുന്നത്. നിന്റെ അവസ്ഥ ഓർത്തിട്ടാണോ….

പക്ഷെ നീ ഒരു കാര്യം മനസ്സിലാക്കു

നീ ഏതവസ്ഥയിലായാലും അവനു നിന്നെ മാത്രേ സ്നേഹിക്കാൻ കഴിയുള്ളു. അതു നീ മനസ്സിലാക്കു…..

 പിന്നെ ഞാനിന്നു മടങ്ങി പോകുകയാണ്… മോൾക്ക്‌ വേഗം സുഗാവട്ടെ…

  അതിനു മറുപടി പുഞ്ചിരി മാത്രമേ അവളുടെ ഭാഗത്തുന്നു ഉണ്ടായുള്ളൂ…. മോള് ആലോചിച്ചു തീരുമാനം എടുക്കു….

“അതും പറഞ്ഞു  ആൽബി അവിടന്നിറങ്ങി കിച്ചന്റടുത്തേക്കു പോയി….

  അതേസമയം കിച്ചനും അപ്പുവും സംസാരിക്കുകയായിരുന്നു…..

“ടാ അപ്പു, വീൽ ചെയർ ഉണ്ടോ അതോ വാങ്ങണോ….

“ഉണ്ടടാ.. അവളെ പുറത്തിറക്കാൻ ഞങ്ങൾ കുറെ ശ്രമിച്ചത് ആണ് എന്തു ചെയ്യാനാ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല.

  “അതൊക്കെ നമുക്ക് ശെരിയാക്കാമെടാ ഞാനില്ലേ…..

ഞാൻ അവളെയൊന്നു കണ്ടിട്ട് വരാം…

    “ഞാൻ നേരെ അമ്മുന്റടുത്തേക്കു വിട്ടു…

“ഹായ് പ്രിയതമേ… ഗുഡ്മോർണിംഗ്…

കിച്ചന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്. അവനെ കണ്ടിട്ടും പ്രത്യേകിച്ചു ഭാവവ്യത്യാസമൊന്നും അവളുടെ മുഖത്ത് കണ്ടില്ല…. അവനെ നോക്കിയിട്ടു അവൾ വീണ്ടും കണ്ണടച്ച് കിടന്നു….

    “അതെ നീ എന്നെ നോക്കിയാലും ശെരി ഇല്ലങ്കിലും ശെരി ഞാൻ ഇവിടെ ഉണ്ടാകും. നിന്നെയും കൊണ്ടേ ഞാൻ പോകുള്ളൂ. കേട്ടോ അതുകൊണ്ട് കൂടുതൽ ബലംപിടിത്തം ഒന്നും വേണ്ട…..

   പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇന്ന് നമ്മൾ പുറത്തിറങ്ങുന്നു. വീൽ ചെയറിൽ. കൂടുതൽ തടസ്സം ഒന്നും പറയാൻ നിൽക്കണ്ട, കാരണം ഇത് അപ്പുവല്ലാ കിച്ചനാണ് കിച്ചൻ. ഞാൻ പറയുന്നത് ഞാൻ ചെയ്തിരിക്കും… അതിനു മാറ്റമില്ല….

    “ഞാൻ ഹാളിലേക്ക് പോയി, ആദിയോട് പറഞ്ഞു…

“ആദി.. നീ അമ്മുവിനെ ഒന്ന് ഫ്രഷാക്ക്. കുറച്ചു കഴിഞ്ഞു നമുക്ക് അവളെ പുറത്തേക്കിറക്കാം..

“ടാ അവള് സമ്മതിക്കോ.. എനിക്ക് എന്തോ തോന്നുന്നില്ല….

“അതിനു അവളുടെ സമ്മതം ആരു ചോദിക്കുന്നു. നമ്മൾ അവളെ പുറത്തിറക്കുന്നു അത്ര തന്നെ…

  ഞാൻ ആൽബിയെ ഒന്ന് ബസ്‌സ്റ്റോപ്പിലാക്കിയിട്ട് വരാം അപ്പോളേക്കും അമ്മുനെ റെഡിയാക്കിക്കോ

     ഞാനും അപ്പുവും ചേർന്ന് ആൽബിയെ ബസ്  സ്റ്റോപ്പിൽ ആക്കാനായിട്ട് പോയി.

  “ടാ നിന്നെ ഒറ്റക്കാക്കിയിട്ട് പോകണം എന്നു ആഗ്രഹം ഉണ്ടായിട്ടല്ല. പക്ഷെ എന്റെ സിറ്റുവേഷൻ നിനക്കറിയാല്ലോ….

“അയ്യേ എന്തുവാടെ ഇത് നീ കാരണമാണ്, നിന്റെ നിർബന്ധം കൊണ്ട് മാത്രമാണ് ഞാനിവിടെ വന്നത്. ഇനി അമ്മുന്റെ കാര്യം അതോർത്തു നീ വിഷമിക്കണ്ട അവളെ ഞാൻ മടക്കി കുപ്പിയിലാക്കും… നീ വേറെ ഒന്നും ആലോചിക്കേണ്ട ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർമയിൽ വച്ചിരുന്നാൽ മതി….

“ഓഹ് ആയിക്കോട്ടെ. അനൂപിന്റെ കല്യാണത്തിന് നീ ഉണ്ടാകും അല്ലോ…..

 “പിന്നെ ഞാനുണ്ടാകും ഉറപ്പല്ലേ…..

“അപ്പു… ഞാൻ പോട്ടെ എല്ലാം ശെരിയാകും….. വിഷമിക്കണ്ടടൊ മാഷേ…

“സൂക്ഷിച്ചു പോടാ… എത്തിയിട്ട് വിളിക്കു….

    അവനെ ബസ് കേറ്റി വിട്ടതിനു ശേഷം ഞങ്ങൾ നേരെ അപ്പുന്റെ വീട്ടിലേക്കു പോയി….

 ആദി അമ്മുനെ റെഡിയാക്കിയോ…

“ആക്കിയിട്ടുണ്ട് അപ്പുവേട്ടാ…

ഞങ്ങൾ നേരെ അമ്മുന്റെ മുറിയിലേക്ക് പോയി….

അവള് കണ്ണടച്ച് കിടക്കുവായിരുന്നു…

അപ്പു വീൽചെയർ റെഡിയാക്കി കൊണ്ട് വന്നു….

“അമ്മു… നമുക്ക് ഒന്ന് പുറത്തേക്കിറങ്ങാം…. നിന്നെ വീൽചെയറിൽ ഇരുത്തി… പുറത്തേക്കു കൊണ്ട് പോകട്ടെ. വേറെ ഒരിടത്തും അല്ല, വീടിനു പുറത്തിറങ്ങാം…

“വേണ്ട… വേണ്ട അപ്പുവേട്ടാ എനിക്ക് പുറത്തിറങ്ങേണ്ട…എനിക്കതിഷ്ടമില്ല…

“പ്ലീസ് മോളെ നീ ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കു… ഏട്ടനെടുത്തിരുത്താം ….

“അതെ… അമ്മു ഇങ്ങനെ ഒരേ കിടപ്പു കിടക്കുന്നതു കൊണ്ടാണ് നീ വേണ്ടാത്തതൊക്കെ ആലോചിച്ചു കൂട്ടുന്നത്…

“വേണ്ട ആദി എനിക്കിഷ്ടമില്ല.. എനിക്ക് എന്റെ മുറി മതി….. എനിക്കിനി അങ്ങനെ ഒരു ജീവിതം ഇല്ല. എനിക്കാരേം കാണാനും ഇഷ്ടമില്ല……

    “ഇനി എന്താ കിച്ചാ ചെയ്യുക അവള് സമ്മതിക്കുന്നിലാലോ… വേണ്ടടാ നമുക്കിത് വിടാം.. അവളിതാ കരഞ്ഞു തുടങ്ങി.. എനിക്കിതു കാണാൻ വയ്യ….

“എന്തോ.. എങ്ങനെ… നീ ഈ വീൽചെയർ ഒന്ന് നേരെ പിടിച്ചേ…..

“ടാ നീ എന്താ ചെയ്യാൻ പോകുന്നെ….

“നോക്കടാ… നീ കാണാൻ പോകുകയല്ലേ…

ഞാൻ പതിയെ അമ്മുന്റടുത്തേക്കു പോയി… അവളെ രണ്ടു കൈ കൊണ്ടും വാരിയെടുത്തു….

അവള് നല്ലപോലെ കുതറാൻ ശ്രമിക്കുന്നുണ്ട്…

    “കിച്ചേട്ടാ വേണ്ട കിച്ചേട്ടാ പ്ലീസ്  എനിക്കാരേം കാണണ്ട… എനിക്ക് വെളിച്ചം കാണണ്ട….

അമ്മു കുതറുകയായിരുന്നു….

“കിടന്നു നിലവിളിക്കാതെ പെണ്ണെ നീ ഈ ഇരുട്ടിൽ ഇരിക്കാനുള്ളവളല്ല എന്റെ ജീവിതത്തിലെ വെളിച്ചമാണ്…

   നീ എത്ര കിടന്നു കാറിയിട്ടും കാര്യമില്ല. നീ കരയുമ്പോൾ അപ്പുനു വിഷമം ആയിരിക്കും അവനു  നിന്റെ ഇഷ്ടത്തിന് വിപീരതം നിന്നു ശീലമില്ലലോ. പക്ഷെ ഞാൻ അങ്ങനെ അല്ല… ഞാൻ കുറച്ചു കാര്യങ്ങൾ മനസ്സിൽ വിചാരിച്ചിട്ടുണ്ട് അതു നടപ്പിലാക്കുകയും ചെയ്യും. വെറുതെ വാശി പിടിച്ചിട്ട് ഒരു കാര്യവുമില്ല കാരണം ഞാൻ അപ്പുവല്ല കിച്ചനാണ് കിച്ചൻ…. കേട്ടല്ലോ…

“അങ്ങനെ അവളുടെ എതിർപ്പുകളെ അവഗണിച്ചു കൊണ്ട് അവളേം കൊണ്ട് പുറത്തേക്കിറങ്ങി..

“അച്ഛനും അമ്മയ്ക്കും ഒക്കെ ഒരുപാടു സന്തോഷമായി….

ഞങ്ങൾ അവളെയും ഇരുത്തികൊണ്ടു ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. പതിയെ പതിയെ അവളും സംസാരിക്കാൻ തുടങ്ങി…

പക്ഷെ എന്നോട് മാത്രം അവൾ അടുക്കുന്നുണ്ടായിരുന്നില്ല…..

    ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.. അമ്മുനെ പതിയെ അനിയേട്ടന്റെ വീട്ടിലും ഒക്കെ കൊണ്ട് പോകാൻ തുടങ്ങി. ട്രീട്മെന്റും നല്ല രീതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. പക്ഷെ എന്നോടുള്ള ആറ്റിട്യൂട് മാത്രം അവൾ മാറ്റിയില്ല. കഴിയുന്നതും അവൾ എന്നെ അവോയ്ഡ് ചെയ്യാൻ ശ്രമിച്ചു….

   “എത്രയൊക്കെ ഞാൻ അതു കണ്ടില്ലന്നു നടിച്ചാലും അവളുടെ ഓരോ അവഗണനയും എന്റെ ഹൃദയത്തെ കുത്തി കീറി കൊണ്ടിരുന്നു….

  അനൂപിന്റെ കല്യാണത്തിനായി ഞാൻ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു….

 അപ്പുനോട് യാത്ര പറയാനായി തുടങ്ങിയപ്പോൾ അവൻ പറഞ്ഞു….

“ടാ നീ എന്തു പ്രതീക്ഷയിലാണ് ഇനിയും,  അവള് നിന്നോട് മിണ്ടുന്നും കൂടെയില്ല. നീ വെറുതെ അവൾക്കു വേണ്ടി നിന്റെ ജീവിതം നശിപ്പിക്കാതെ….

“അയ്യേ എന്തൊക്കയാടാ നീ പറയുന്നത്. ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചതു തന്നെയാണ്…. വിഷമം ഇല്ലെന്നു ചോദിച്ചാൽ വിഷമം ഉണ്ട്. അവളുടെ ഓരോ അവഗണനയും എന്റെ നെഞ്ചിലാണ് തറക്കുന്നതു. അതു അവൾക്കു എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്. പിന്നെ നീ എനിക്കൊരു സഹായം ചെയ്യണം…

“ഞാൻ കല്യാണം കൂടാനാണ് നാട്ടിൽ പോയതെന്ന് നമ്മൾ മാത്രം അറിഞ്ഞാൽ മതി…

“അതെന്തിനാടാ….

“അതൊക്കെയുണ്ട് നീ കണ്ടോ, പിന്നെ ഞാനമ്മുനോട് കുറച്ചു സെന്റി അടിക്കാൻ പോകുവാ… ഞാനില്ലാത്ത സമയത്തു നീ അതു പൊലിപ്പിച്ചോണം. പിന്നെ അവളുടെ രീതികളും വാച്ച് ചെയ്യണം. സമ്മതിച്ചോ….

“ഓഹ് നിനക്കുവേണ്ടി ഞാൻ എന്തുവേണോ ചെയ്യാം….

“അപ്പൊ വാ നമുക്ക് അമ്മുനെ കാണാം….

   “ഞാൻ ചെല്ലുമ്പോൾ, ആദി അവളെ ഫ്രഷ് ആക്കാനുള്ള തയ്യാറെടുപ്പാണ്….

“ആദി ഒരു അഞ്ചു മിനിറ്റു. എനിക്ക് അമ്മുനോടൊന്നു സംസാരിക്കണം… അതു കഴിഞ്ഞു ഫ്രഷ് ആക്കാൻ തുടങ്ങിക്കോ….

“എനിക്ക് ഒന്നും കേൾക്കാൻ താല്പര്യം ഇല്ല….

“പേടിക്കണ്ട എന്നെ സ്നേഹിക്കണം എന്നു പറഞ്ഞു ശല്യം ചെയ്യാനൊന്നുമല്ല… ഞാൻ പോകുവാണ്. യാത്ര പറയാൻ വന്നതാ. ഇനി തനിക്കു ഒരു ശല്യം ആയി ഞാനുണ്ടാകില്ല…

   “നീ ഇപ്പൊ എന്നെ അവോയ്ഡ് ചെയ്യുന്നത്, ഈ അവസ്ഥയിലുള്ള നീ എനിക്ക് ഭാരമാണ് എന്നൊക്കെ ഓർത്തല്ലേ… എന്നാൽ നീ ഒരു കാര്യം മനസിലാക്കിക്കോ…. നീ ഏതാവസ്ഥയിൽ എന്നുപോലും അറിയാതെ, നിന്നെ കിട്ടുവോന്നു പോലും പ്രതീക്ഷയില്ലാതെ കഴിഞ്ഞ പത്തുവർഷം നിന്റെ ഓർമകളിൽ ഞാൻ ജീവിച്ചു….

  നിന്നെ മറന്നു ഞാൻ വേറെ ഒരു ജീവിതം തെരഞ്ഞെടുക്കും എന്നൊന്നും നീ കരുതണ്ട… എന്റെ മരണംവരെ നിന്നെയെ എനിക്ക് സ്നേഹിക്കാൻ  കഴിയു…… നിന്നെ മറന്നൊരു ജീവിതവും ഉണ്ടാകില്ല. പിന്നെ ഇപ്പൊ പോകുന്നത് ഞാൻ നിനക്കൊരു ശല്യമാണെന്നു തോന്നി.

   ചിലപ്പോൾ ഞാൻ നിനക്കു ചേരില്ലന്നു നിനക്കു തോന്നിയിട്ടുണ്ടാകാം. ശ്രീജിത്തിനെ പോലെ അത്ര ഗ്ലാമർ ഒന്നും അല്ലാലോ ഞാൻ….

   എന്തായാലും കിച്ചന്റെ ശല്യം അമ്മുന് ഇനി ഉണ്ടാകില്ല. വരട്ടെ… നല്ലൊരു ലൈഫ് നിനക്കു കിട്ടട്ടെ….

അതും പറഞ്ഞു അമ്മുനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാനിറങ്ങിപോയി. അപ്പുവും എന്റെ പിന്നാലെ വന്നു……

   എന്തിനാ അമ്മു നീ കിച്ചേട്ടനെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ. എനിക്കറിയാം നീ എന്തോരം കിച്ചേട്ടനെ സ്നേഹിക്കുന്നുണ്ടന്നു.. എന്നിട്ടും എന്തിനാടി…..

    എന്നെപോലൊരുത്തിക്കു വേണ്ടി നശിപ്പിച്ചു കളയാനുള്ളതല്ലെടി കിച്ചേട്ടന്റെ ജീവിതം… ഇഷ്ടം കൂടിട്ടാണ് ആദി…. എന്റെ ജീവനാണ്. പ്രാണനാണ്….. അതാ ഞാൻ ഇങ്ങനൊക്കെ….

  നീ കരുതുന്നുണ്ടോ അമ്മു…. നിന്നെ മറന്നു വേറെ ഒരു വിവാഹം ചെയ്യുമെന്ന്….. ഇല്ല അതുറപ്പാണ്…

“കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം മറക്കും…..

നീ പൊയ്ക്കോ എനിക്ക് കുറച്ചു തനിയെ ഇരിക്കണം…. പിന്നെ ഫ്രഷാകാം….

   “നീ ആലോചിച്ചു തീരുമാനിക്ക് അസുഖം ഇന്നല്ലെങ്കിൽ നാളെ മാറും…. ആ പാവത്തിനെ ഇങ്ങനെ അവോയ്ഡ് ചെയ്യരുത് എനിക്കത്രേ പറയാനുള്ളു…. അതും പറഞ്ഞു ആദി പുറത്തേക്കു പോയി….

“ഇതേ സമയം അപ്പു കിച്ചനെ ബസ്‌സ്റ്റോപ്പിൽ ആക്കാൻ പോവുകയായിരുന്നു….

  “എന്തൊക്കയാടാ കിച്ചാ നീ വിളിച്ചു പറഞ്ഞത്…. എന്താ അഭിനയം…. ഹഹഹ….

“പോടാ പട്ടി… ഇതൊക്കെ ഒരു ടെസ്റ്റ്‌ ഡോസാണ് മോനെ….

“അളിയനെ കേറി പട്ടിന്നോ….

“അളിയനാക്കാൻ ആദ്യം ആ മുതലിനെ ഞാൻ കുപ്പിലാക്കട്ടെ… അപ്പൊ ശെരി സ്റ്റോപ്പ്‌ എത്തി….

  നീ വിട്ടോ ഞാൻ പറഞ്ഞ കാര്യങ്ങൾ മറക്കണ്ട. അവളുടെ ബിഹേവിങ്‌സ് വാച്ച് ചെയ്യുക…. അവൾക്കെന്നെ ഇഷ്ടമാണ് അതെനിക്കറിയാം…….എത്ര എന്നെ ആട്ടിപായിക്കാൻ ശ്രമിച്ചാലും മനസ്സുകൊണ്ടെങ്കിലും എന്റെ പ്രെസെന്റ്സ് അവള് ആഗ്രഹിക്കുന്നുണ്ടോ എന്നു എനിക്കറിയണം…..

   അഞ്ചു ദിവസം കഴിഞ്ഞു ഞാനിവിടുണ്ടാകും…. അവളുടെ ഭാഗം അറിഞ്ഞിട്ടു നമുക്ക് കളി മാറ്റി കളിക്കാം……

   “നിന്റെ മനസ്സിൽ എന്താന്ന് എനിക്കറിയില്ല…. എന്നോട് പറഞ്ഞതു ഞാൻ ചെയ്യാം… എന്തിനും കൂടെ ഞാനുണ്ടാകും…..

    “പിന്നെ ടോ മൂരാച്ചി അപ്പു….

“ങേ നീ എന്തിനാടാ ഇപ്പൊ എന്നെ പള്ളുപറയുന്നെ… എടാ വകതിരിവില്ലാത്തവനെ. ഞാൻ പോയിട്ട് വരുമ്പോളത്തേക്കും എനിക്കും അവൾക്കും കുറച്ചു പ്രൈവസി തരണം… ഇതെപ്പോളും എന്റെ കൂടെ നീ കാണും… ഒരു സഹോദരന്റെ മുന്നേ വച്ചു ഞാനെങ്ങനെയാ അവന്റെ പെങ്ങളെ പഞ്ചാരയടിക്കുന്നെ…. ഇനിയെങ്കിലും എന്റെ അവസ്ഥ മനസിലാക്കളിയാ….. അവളോടുള്ള പ്രണയം എക്സ്പോസ് ചെയ്യാതെ എന്റെ ഹൃദയം പൊട്ടിപോകുമെടാ…..

   അയ്യോടാ ഇതിനിടക്ക്‌ ഇങ്ങനെ ഒക്കെയുണ്ടായിരുന്നോ…. ങ്ഹാ നീ പോയിട്ട് വാ നമുക്ക് പരിഗണിക്കാം….

“ഇനി പരിഗണിച്ചില്ലേ നിന്നെ ഞാൻ കൊല്ലും… ഒരു കിസ്സെങ്കിലും കൊടുക്കാൻ ഇന്നുവരെ പറ്റിയിട്ടുണ്ടോ.. ശോ….

“ടാ… ടാ എന്റെ അനിയത്തിക്ക് ഉമ്മ കൊടുക്കുന്ന കാര്യമാ നീ ഈ പറയുന്നേ. ഒരു മയം ഒക്കെ വേണ്ടെടാ ഒന്നുല്ലേലും ഞാൻ ഒരു ആങ്ങള അല്ലെ…

 “അതിനു ഞാൻ വേറെ വൃത്തികേട് ഒന്നും പറഞ്ഞില്ലാലോ….

ശെരിയെടാ ബസ് വരുന്നു….

  പിന്നെ ഞാൻ പറഞ്ഞത് തമാശയായി എടുക്കണ്ട. ഞാൻ കളിപറഞ്ഞതല്ല. ഡോക്ടർ പറഞ്ഞ ഒരു കാര്യം എനിക്കിതുവരെ മനസിലാക്കാൻ പറ്റിയിട്ടില്ല… എന്നോട് അവൾക്കുള്ള ഫീൽ. അതു മനസിലാക്കാൻ ഞങ്ങൾ മാത്രം ഉള്ള സമയം വേണം….

  അപ്പൊ ശെരി ബൈ… എത്തീട്ടു വിളിക്കാം….

***********************************************

   “വീട്ടിലെത്തിയതും അമ്മയുടെ പരാതികെട്ടുകൾ തുറന്നു… കുളിച്ചു ഫ്രഷായി ഫുഡ്‌ കഴിക്കാനിരുന്നപ്പോൾ അമ്മയോടും അച്ഛനോടും എനിക്ക് സംസാരിക്കാൻ ഉണ്ടന്ന് പറഞ്ഞു.. ഇനിയും അവരോട് പറഞ്ഞില്ലെങ്കിൽ ശെരിയാകില്ലന്നു തോന്നി…..

  അമ്മയുടെ മടിയിൽ കിടന്നു രണ്ടുപേരോടുമായി അമ്മുനെ കുറിച്ച് എല്ലാം പറഞ്ഞു… അവളെ കണ്ടത് മുതൽ ഇപ്പൊ അവളുടെ അവസ്ഥവരെ….

 ആദ്യം കേട്ടപ്പോൾ അമ്മ കുറെ കരഞ്ഞു ഇങ്ങനൊരു അവസ്ഥയിൽ ഉള്ള കുട്ടിയെ….

അപ്പോൾ അച്ഛനാണ് പറഞ്ഞത്….

   “വേറെ ഒരു കുട്ടിയെ കല്യാണം കഴിച്ചാലും അവനു സ്നേഹിക്കാൻ കഴിയില്ല. പിന്നെ അവന്റെ ഇഷ്ടം നടക്കട്ടെ. നീ വെറുതെ കരഞ്ഞു അവനെ വിഷമിപ്പിക്കണ്ട. എല്ലാം ശെരിയാകും മോനെ. ആ മോൾക്ക്‌ പെട്ടന്നു സുഖമാവും…..

     “അങ്ങനെ വീട്ടുകാരെന്ന കടമ്പയും കടന്നു… ഇനി അമ്മു…. അവളെ മെരുക്കാൻ പുതിയ വഴികൾ വേണ്ടിവരും….. ആ വഴികളും മനസ്സിലുറപ്പിച്ചു അനൂപിന്റെ കല്യാണം കഴിയാനായി ഞാൻ കാത്തിരുന്നു….

              തുടരും……

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!