Skip to content

നിനയാതെ

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 1

അമല ഇടവഴിയിലേക്കുള്ള ഒതുക്കുകല്ലിലേക്ക് കാലെടുത്തു വെച്ചതും പുറകിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞതും ഒരുമിച്ചായിരുന്നു. “അമ്മൂട്ടീ അവിടെയൊക്കെ ചളിയാണ് സൂക്ഷിച്ചു പോണംട്ടോ ” പറഞ്ഞത് അനുസരിച്ചു ശീലമില്ലാത്തത് കൊണ്ടാണോ എന്തോ നേരേ കാൽ വഴുക്കിയത്… Read More »നിനയാതെ – പാർട്ട്‌ 1

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 2

വേണി വിളിച്ചിട്ടാണ് അമ്പലത്തിൽ പോയത്. അവൾ പറഞ്ഞത് കൊണ്ടാണന്ന് പതിവില്ലാതെ സെറ്റും മുണ്ടുമൊക്കെ ഇട്ടത്.അമ്പലത്തിൽ നേരം പുലരും മുൻപേ പോവണം.അതാണ്‌ ശീലം. പാടത്തിനപ്പുറത്താണ് ദേവി ക്ഷേത്രം. പാടവരമ്പത്ത് കൂടെ നടക്കുമ്പോൾ ഇപ്പോഴും ആ വഴക്ക്… Read More »നിനയാതെ – പാർട്ട്‌ 2

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 3

ചുക്ക് കാപ്പി മുഴുവനും കുടിപ്പിച്ചിട്ട് ഗ്ലാസ്സ് വാങ്ങി കൊണ്ടു വേണി പറയുന്നുണ്ടായിരുന്നു. “അമ്മൂ, നിന്നോട് വൈകുന്നേരമേ പറഞ്ഞതല്ലേ ഡോക്ടറുടെ അടുത്ത് പോവാമെന്ന്, പനി കൂടി വരുവാണ്, വിനുവേട്ടൻ നാളെ വൈകുന്നേരം അല്ലേ വരുള്ളൂ, ഇപ്പോൾ… Read More »നിനയാതെ – പാർട്ട്‌ 3

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 4

കണ്ണുകൾ അടച്ചു കിടക്കുമ്പോഴും ആ നോട്ടം തന്നിലാണെന്ന് അമല അറിഞ്ഞു. ശിവേട്ടനുമായി വഴക്കിട്ടു നടന്ന പഴയ അമലയല്ല താനെന്ന് അവൾ മനസ്സിനെ ഓർമ്മിപ്പിക്കുകയായിരുന്നു. മനസ്സിന്റെ താളം തെറ്റിക്കാനുള്ള കഴിവ് ഇപ്പോഴും ആ സാന്നിധ്യത്തിനുണ്ട്. ആദ്യപ്രണയം…… Read More »നിനയാതെ – പാർട്ട്‌ 4

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 5

ഇടവഴിയിൽ നിന്ന് മുറ്റത്തേക്ക് കയറുമ്പോഴും അമല ചിന്തയിൽ തന്നെയായിരുന്നു. ഒരിക്കൽ പോലും ആരോടും സൂചിപ്പിച്ചിട്ട് കൂടിയില്ല മനുവേട്ടനൊപ്പമുള്ള ജീവിതത്തെക്കുറിച്ച്. അയാളൊന്ന് മരിച്ചു പോയെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും. എങ്കിലും ആരോടും ഒന്നും പറയാൻ തോന്നിയിട്ടില്ല. എപ്പോഴൊക്കെയോ… Read More »നിനയാതെ – പാർട്ട്‌ 5

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 6

സ്കൂളിൽ ജോയിൻ ചെയ്യേണ്ട ദിവസമാണിന്ന്.എന്തോ അമ്മ നിർബന്ധിച്ചിട്ടും ഇന്ന് അമ്പലത്തിൽ പോവാൻ തോന്നിയില്ല. ഇന്നലെ മുതൽക്കേ തുടങ്ങിയ വെപ്രാളമാണ്. ശരിക്കും പറഞ്ഞാൽ അന്നത്തെ ദിവസം ശിവേട്ടന്റെ നെഞ്ചിൽ വീണു കരഞ്ഞ നിമിഷം മുതൽ മനസ്സിന്റെ… Read More »നിനയാതെ – പാർട്ട്‌ 6

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 7

അമല ചായ ഗ്ലാസ്സിലേക്ക് പകരുമ്പോൾ അടുക്കളയിലെ സ്ലാബിൽ ചാരി കൈകൾ നെഞ്ചിൽ പിണച്ചു വെച്ച് അവളെയും നോക്കി നിൽക്കുകയായിരുന്നു ശിവനന്ദൻ. ആ നോട്ടം തന്നിലെത്തുന്നതറിയുന്നത് കൊണ്ടാവാം അമലയുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അവന്റെ മുന്നിൽ… Read More »നിനയാതെ – പാർട്ട്‌ 7

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 8

നെറ്റിയിലെ മുറിവിനെ പറ്റി അമ്മ ചോദിച്ചപ്പോൾ അടുക്കള വാതിലിൽ തട്ടിയതാണെന്ന, ചെമ്പകശ്ശേരിയിൽ വെച്ച് പറഞ്ഞ അതേ മറുപടി ആവർത്തിച്ചു. ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. ശിവേട്ടന്റെ വാക്കുകളിൽ നിന്ന് ഉണ്ടായവ… ആദ്യമായാണ് ശിവേട്ടൻ തന്നോടുള്ള… Read More »നിനയാതെ – പാർട്ട്‌ 8

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 9

പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് പോവാൻ മടിയായിരുന്നു. മനസ്സിലൊരു വടംവലി നടക്കുകയായിരുന്നു. അപ്പോഴത്തെ സാഹചര്യത്തിൽ, അമ്മയുടെ വാക്കുകളിൽ മനസ്സ് പതറിപ്പോയതാണ്. കടമകളും കടപ്പാടുകളും വീണ്ടും മനസ്സിനെ ബന്ധനത്തിലാക്കുമെന്ന് കരുതിയതല്ല…പക്ഷേ… അപ്പോഴും മനസ്സിൽ ന്യായീകരണങ്ങളും എത്തികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ… Read More »നിനയാതെ – പാർട്ട്‌ 9

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 10

ഇടവഴിയിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനു മുൻപേ പൊടുന്നനെ ശിവൻ ചോദിച്ചു. “എന്നെയും കാമുകി അശ്വതിയെയും പറ്റിയുള്ള മാഡത്തിന്റെ സംശയങ്ങൾ ഇനിയുമുണ്ടോ…? ” ഒന്നും മിണ്ടാതെ അവനെ ഒന്നു നോക്കി കടന്നു പോവാൻ ശ്രമിക്കവേ അമലയുടെ… Read More »നിനയാതെ – പാർട്ട്‌ 10

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 11

അമല മുഖമൊക്കെ കഴുകി മുടി കെട്ടിവെക്കുമ്പോഴേക്കും കോലായിൽ നിന്ന് സംസാരം കേട്ടു തുടങ്ങിയിരുന്നു. വിനുവേട്ടനും അമ്മയുമൊക്കെ എത്തിയിട്ടുണ്ട്. വേണിയ്ക്ക് ഇത് ആറാം മാസമാണ്.അധികം ഇളകാനൊന്നും പാടില്ല ചെറിയ ചില കോംപ്ലിക്കേഷൻസുണ്ട്. അതിന്റെ ഒരു ടെൻഷൻ… Read More »നിനയാതെ – പാർട്ട്‌ 11

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 12

ഒന്നും പറയാതെ ഒന്നു രണ്ടു നിമിഷങ്ങൾ കടന്നു പോയി, അമല ശിവനെ നോക്കി. അവന്റെ നോട്ടം അകലെ വയലേലകൾക്കതിരിട്ടു നിൽക്കുന്ന കണ്ണാടി പുഴയിലേക്കായിരുന്നു. “എപ്പോഴും എന്നോട് വഴക്കിട്ടു നടക്കുന്ന കുറുമ്പിപെണ്ണിനോട് പ്രണയമാണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണെന്ന്… Read More »നിനയാതെ – പാർട്ട്‌ 12

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 13

വൈകുന്നേരം അമല വീട്ടിലെത്തിയപ്പോൾ സതിയമ്മ അമ്മയോട് സംസാരിച്ചു കൊണ്ടു കോലായിൽ ഇരിപ്പുണ്ടായിരുന്നു. ഒരു നിമിഷം കണ്ണുകൾ ചുറ്റിലുമെന്തിനോ പരതി.അതുകണ്ടു ചിരിയോടെ ആണ് സതിയമ്മ പറഞ്ഞത്. “ദേ നീ നോക്കുന്ന ആൾ അവിടെയുണ്ട്.. ” തൊടിയിലെ… Read More »നിനയാതെ – പാർട്ട്‌ 13

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 14

പാടവരമ്പത്ത് കൂടി ശിവനന്ദന്റെ കല്യാണപെണ്ണായി ചെമ്പകശ്ശേരിയിലേക്ക് നടക്കുമ്പോൾ അമല ഓർത്തു. എത്രെയോ തവണ ശിവേട്ടനോട് വഴക്ക് കൂടി നടന്നിട്ടുണ്ടിതിലെ, പിന്നീടൊരിക്കൽ ശിവനന്ദന്റെ മുന്നിൽ നിന്ന് മനസ്സ് തകർന്നു ഓടിപ്പോയതും ഇതുവഴിയാണ്. ഇന്നിപ്പോൾ വീണ്ടും ഈ… Read More »നിനയാതെ – പാർട്ട്‌ 14

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 15

ചെമ്പകശ്ശേരിയിൽ നിന്നും വിനീതും വേണിയും അശ്വതിയുമൊഴികെ എല്ലാവരും പോയി കഴിഞ്ഞിരുന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോൾ സതി പറഞ്ഞതനുസരിച്ചു വിനു പോയി രാജലക്ഷ്മിയെ അങ്ങോട്ട് കൂട്ടികൊണ്ടു വന്നു. സതിയും രാജലക്ഷ്മിയും അടുക്കളയിലായിരുന്നു. വാസുദേവൻ വയ്യെന്ന് പറഞ്ഞു… Read More »നിനയാതെ – പാർട്ട്‌ 15

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 16

വീട്ടിലേക്ക് മടങ്ങുമ്പോൾ അമല ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. ശിവൻ ഇടയ്ക്കിടെ തന്നെ നോക്കുന്നത് അവൾ അറിഞ്ഞതായി ഭാവിച്ചില്ല. “എന്താണോ എന്തോ എന്റെ പ്രിയ പത്നിയുടെ മുഖം ഇങ്ങനെ വീർത്തിരിക്കുന്നത്? ” ചിരിയോടെയുള്ള ചോദ്യത്തിന്… Read More »നിനയാതെ – പാർട്ട്‌ 16

ninayathe aksharathalukal novel

നിനയാതെ – പാർട്ട്‌ 17 (അവസാനഭാഗം)

അന്നും ഓട്ടോറിക്ഷ ഗേറ്റ് കടക്കുമ്പോൾ മതിലിലെ നെയിം ബോർഡിലേക്കാണ് മണികണ്ഠന്റെ കണ്ണുകളെത്തിയത്… സാന്ത്വനം… നിലയ്ക്കൽ എന്ന പേര് എടുത്തു കളഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇന്നലെ കണ്ടതുപോലെ തോന്നുന്നു. പുതുക്കി പണിത വീടിനോടു ചേർന്നുള്ള പുതിയ ഓഫീസിൽ… Read More »നിനയാതെ – പാർട്ട്‌ 17 (അവസാനഭാഗം)

Don`t copy text!