മുത്തുമണീസ്.. ഞാനിതാ വന്നല്ലോ… അപ്പൊ ഒരടിപൊളി crime thriller ആണേ.. എല്ലാരും വായിച്ചു സപ്പോർട്ട് ചെയ്യണേ…
✒️റിച്ചൂസ്
സമയം രാത്രി 9.15
“മുത്തേ ….ഇന്ന് രാത്രി നീ വീഡിയോ കാൾ വിളിക്കുമ്പോ ആ ബ്ലാക്ക് നൈറ്റി ഇടോ.. അതിൽ നിന്നെ കാണാൻ നല്ല ഭംഗിയാണ് .. ”
” ച്ചി.. ഞാനൊന്നും വിളിക്കില്ല… ”
” വിളിച്ചില്ലേ ഞാൻ മിണ്ടില്ല… ”
” അങ്ങനെ പറയല്ലടാ ചക്കരെ…”
” മീരേ… എന്തൊരു സൗണ്ട് ആടി…ടീവി ഓഫ് ചെയ്ത് നീ ബുക്ക് എടുക്കുന്നോ .. അതോ.. ഞാൻ അങ്ങോട്ട് വരണോ… ”
” ഡാ.. അമ്മ വരുന്നുണ്ട്.. ഞാൻ നിന്നെ പിന്നെ വിളിക്കാം.. ഓക്കേ.. ”
” ഓക്കേ… ”
ടീവി യുടെ വോളിയം കൂട്ടി സോഫയിൽ ചമ്രം പടിഞ്ഞിരുന്ന് കാമുകനോട് സൊള്ളീം കൊണ്ടിരിക്കുകയാണ് മീര….അമ്മ ഫോൺ വിളി കേൾകാതിരിക്കാനുള്ള തന്ത്രമാണ്..
അപ്പഴേക്കും അടുക്കള വാതിലിനപ്പുറം ആള് പ്രത്യക്ഷപെട്ടു….പതിയെ അടക്കിയുള്ള അവനോടുള്ള സംസാരം അമ്മ കേട്ടോ ആവോ… അവളല്പം വിയർത്തു… മീരയുടെ കയ്യിൽ ഫോണും കൂടി കണ്ടപ്പോ
“ഡി….മീരേ … ആ ടീവി ഓഫ് ചെയ്ത് വല്ലോം ഇരുന്ന് പഠിച്ചുടെ നിനക്ക്..ടീവി വെച്ചോണ്ട് ഫോണിൽ നീയെന്തെടുക്കാ….. അച്ഛൻ ഡ്യൂട്ടി കഴിഞ്ഞിങ്ങു വരട്ടെ.. ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് നിന്റെ പഠിത്തമൊക്കെ…. ”
അതും പറഞ്ഞു അവർ ഉൾ വലിഞ്ഞു…
” ഇന്റെ പൊന്നമ്മേ.. ഞാൻ എല്ലാം പഠിച്ചു കഴിഞ്ഞതാ…എപ്പഴും പഠിക്കേ പഠിക്കേ എന്നല്ലാതെ അമ്മക്ക് വേറെ ഒന്നും പറയാനില്ലേ…. കുറച്ചു നേരം ഞാനൊന്ന് ടീവി കണ്ടോട്ടെ… ഈ അമ്മേം കൊണ്ട് ഞാൻ തോറ്റ്…”
“അടുക്കളയിൽ എന്നെ വന്നോന്നു സഹായിച്ചാലെന്താ നിനക്ക്…ഏഹേ.. മോളും കണക്കാ.. അച്ഛനും കണക്കാ.. പിന്നെങ്ങനാ…. ”
അടുക്കളയിൽ കിടന്ന് പത്രങ്ങളുമായി മല്ലിടുന്നതിനിടക്ക് വാസന്തി മോളെ പിരി കയറ്റീം കൊണ്ടിരിക്കുകയാണ്….. പെട്ടന്ന് കറന്റ് പോയി….വാച്ചിലെ സെക്കന്റ് മിനിറ്റ് സൂചി ഒമ്പതരയും കഴിഞ്ഞു വളരെ വേഗത്തിൽ ആണ് ഓടുന്നത്…
” ഓഹ്..നശിച്ച കറന്റ് ന്ന് പോകാൻ കണ്ടൊരു നേരം… ”
മീര മൊബൈലിലെ വെട്ടം തെളിയിച്ചുകൊണ്ട് പിറുപിറുത്തു …
” ഡി.. മീരേ .. ഒരു മെഴുകുതിരി എടുത്തിങ്ങോട്ട് വന്നേ…. ”
” എന്താ അമ്മേ.. ഡെയിലി ഈ നേരത്ത് കറന്റ് പോകുണ്ടല്ലോ… നല്ലൊരു മൂവി ആണ് മിസ്സായത്… ”
മെഴുകുതിരി എടുത്തു വന്ന മീര പരിഭവത്തോടെ പറഞ്ഞു…..ഇത്രയും നേരം താൻ ടീവി കാണുകയായിരുന്നു എന്ന് അമ്മയെ വിശ്വസിപ്പിക്കാൻ വേണ്ടിയുള്ള ഒരു പറച്ചിലായിരുന്നത്..
” ഹാഹ്…..നല്ല കാറ്റും വീശുന്നുണ്ടല്ലോ.. അച്ഛൻ ഇതുവരെ വന്നില്ലല്ലോ മീരേ … ”
കാറ്റിനോടപ്പമ് ശക്തിയായി മഴയും തുടങ്ങി..പതിവില്ലാത്ത പലതും നടക്കുന്നതിനു മുന്നോടിയായി ചില അശുഭലക്ഷണങ്ങൾ .. പെട്ടന്ന് കാളിങ് ബെൽ അടിച്ചു…
” മീരേ … അച്ഛനായിരിക്കും..എന്താ വരാൻ വൈകിയത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ..നീ ചെന്ന് വാതിൽ തുറക്ക്… ഞാനിപ്പോ വരാ… ”
വാസന്തിയുടെ അത്രയും നേരത്തെ നെരിപിരിക്ക് ക്ഷമനമായി… ഒരു മെഴുതിരി അടുക്കളയിൽ വെച് മറ്റൊരണ്ണവുമായി മീര ഡോർ തുറക്കാനായി ചെന്നു….
അല്പസമയത്തിനു ശേഷം…
” മീരേ ….. അച്ഛനും മോളും അവിടെ എന്തെടുക്കാ…..ശബ്ദം ഒന്നും കേൾക്കാനില്ലല്ലോ…. എന്നെ പേടിപ്പിക്കാനാ രണ്ടാളുടെയും പരിപാടി എങ്കിൽ നടക്കില്ലാട്ടോ… ”
മറുപടിയൊന്നും കേൾക്കാത്തത് കൊണ്ട് വാസന്തി മെഴുകുതിരിയും എടുത്തു ഹാളിൽ ചെന്നു നോക്കി….പുറത്തേക്കുള്ള വാതിൽ തുറന്ന് കിടപ്പുണ്ട്…. കാറ്റിനും മഴക്കും ഒട്ടും കുറവില്ല….
” മോളേ.. മീരേ .. നീയെവിടെയാ….ഈ വാതിലും തുറന്നിട്ടും കൊണ്ട് .. ഈ പെണ്ണിന്റെ ഒരു കാര്യം…. ”
വാസന്തി പുറത്തേക് നടക്കാൻ ഒരുങ്ങിയതും പെട്ടന്ന് കറന്റ് വന്നു…. അവളെവിടെയല്ലാം മോളെ നോക്കി.. അവിടെ എങ്ങും അവളില്ലായിരുന്നു.. വാസന്തിയുടെ മനസ്സിൽ എന്തോ പേടി തോന്നി… ഉമ്മറത്തു അവളുടെ കയ്യിലുണ്ടായിരുന്ന മെഴുകുതിരി നിലത്തു വീണു കിടപ്പുണ്ടായിരുന്നു…
അപ്പഴാണ് ഗേറ്റ്ങ്ങൽ ഒരു നിഴലനക്കം കണ്ടത്.. ശരിക്കും നോക്കിയപ്പോ കോൺസ്റ്റബിൾ ദിവാകരൻ.. മീരയുടെ അച്ഛൻ…
” നിങ്ങളിവിടെ നിപ്പുണ്ടോ.. മീരയെവിടെ…”
” മോളെവിടെ എന്ന് എന്നോടാണോ ചോദിക്കുന്നെ….ഞാനിപ്പഴല്ലേ വന്നേ.. ”
” ഹേ.. അപ്പൊ നേരത്തെ ബെ.. ബെൽ അടിച്ചത് നിങ്ങളല്ലേ.. ”
വാസന്തിയുടെ മുഖത്തു ഭയം നിഴലിച്ചു….
” ഞാനിതാ ഇപ്പഴാണ് വരുന്നത്.. എന്താ സംഭവിച്ചത്.. മീരയെവിടെ….??? !!. ”
💕💕💕
തകൃതിയായി പെയ്തു കൊണ്ടിരിക്കുന്ന മഴയുടെ ഘോര ശബ്ദത്തെ കീറി മുറിച്ചു കൊണ്ട് കാരക്കോട് ടൌൺലെ പോലീസ് സ്റ്റേഷനിലെ പഴയ ടെലിഫോൺ ശബ്‌ദിച്ചു…
സ്റ്റേഷനിൽ രണ്ടു കോൺസ്റ്റബിൾമാരും SI സതാശിവനും നല്ല ഉറക്കത്തിൽ ആണ്.
കുറേ നേരം കിടന്നടിച്ചപ്പോ SI ഞെട്ടി ഉണർന്നു.
തന്റെ ഉറക്കം ശല്യപെടുത്തിയതിലുള്ള അരിശം മുഴുവൻ പുറത്തുകാണിച്ചുകൊണ്ട് SI ചെവി തോണ്ടി ഹെഡ് കോൺസ്റ്റബിൾ ഭാസ്കരാനോട് കല്പിച്ചു.
” എടോ.. ഭാസ്കരാ…ആ ഫോൺ ഒന്നെടുക്കടോ.. ഈ രാത്രിയില് മനുഷ്യനെ മെനക്കെടുത്താനായിട്ട്.. ഇവറ്റകൾക്കൊന്നും ഒറക്കവും ഇല്ലേ… ”
അതും പറഞ്ഞു അദ്ദേഹം വീണ്ടും ഒറക്കത്തിലേക് വീണു..
” സാർ… SI സാറേ… ” ( ഭാസ്കരൻ )
” ഒഹ്ഹ്ഹ്.. എന്താടോ കാറുന്നെ… ”
” അതുപിന്നെ സാർ .. കോൺസ്റ്റബിൾ ദിവാകരൻ ആണ് വിളിച്ചേ… ”
” എന്തേയ്.. അയാളുടെ തള്ള പെറ്റോ… ”
” സാർ.. ദിവാകരന്റെ മോളെ കാണാനില്ലാന്ന്.. ഇപ്പഴാണ് സംഭവം.. ഒന്ന് അവിടം വരെ ചെല്ലാനാ പറയുന്നേ… ”
” അയാളുടെ മോള് വല്ലവന്റേം കൂടെ ഒളിച്ചോടി പോയിക്കാണും.. അതിന് ഈ മഴയത്തു നമ്മളവിടെ ചെന്നിട്ട് എന്ത് ചെയ്യാനാ… ”
” എന്നാലും സാർ… ”
” നടക്ക്.. നടക്ക്…..പട്ടി ചാടിയാലും പെണ്ണ് ചാടിയാലുമൊക്കെ പോലീസെരന്റെ നെഞ്ചത്തോട്ടാണല്ലോ… പോയി വണ്ടി എടുക്ക്.. ”
കോൺസ്റ്റബിൾ ദിവാകരൻ സ്റ്റേഷനിലേക് വിളിച്ചു പറഞ്ഞ പ്രകാരം ഒരുമണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് പോലീസ് എത്തി….സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ മാറി മാറാടി വില്ലേജ്നടുത്തുള്ള ഒരു കോളനിയിലാണ് ദിവാകരന്റെ വീട്….
മെയിൻ റോഡിൽ നിന്ന് മാറി കോളനിയിലേക് വേറെ റോഡ് ആണ് .. ഒരുപാട് വീടുകൾ ആ റോഡ് ന്റെ ഇരു സൈഡിലും തിങ്ങി നിറഞ്ഞത് കൊണ്ടാണ് കോളനി എന്ന് വിളിക്കുന്നത്….
” എന്റെ മോള്…. ഞാൻ.. ഞാൻ പറഞ്ഞിട്ട അവൾ വാതിൽ തുറന്നത്… ഞാൻ കാരണമാ എന്റെ മീര … ”
” കരയല്ലേ വാസന്തി .. നമുക് വഴിയുണ്ടാകാം… ”
വാസന്തി നല്ല കരച്ചിൽ ആണ്….കോൺസ്റ്റബിൾ ദിവാകരനും നിസ്സഹായനായി ഭാര്യയുടെ അടുത്തിരിപ്പുണ്ട്…SI വിവരം കൊടുത്ത പ്രകാരം തൊട്ടടുത്തുള്ള ജംഗ്ഷനിൽ പെട്രോളിംഗ് ശക്തമാക്കി…എങ്കിലും കാര്യമായ പുരോഗതി ഒന്നും ഇല്ലാ..കാരണം ഈ നട്ടപ്പാതിരാക്ക് എന്തുവെച്ചാണ് അന്യോഷിക്കേണ്ടത്..ഒളിച്ചോട്ടമോ തട്ടിക്കൊണ്ടുപോകാലോ..കൂടുതൽ ഒരു നിഗമനത്തിലേക് എത്താൻ പോലീസ് ന് കഴിയുന്നുണ്ടായിരുന്നില്ല … പിന്നെ മഴയും എല്ലാത്തിനും ഒരു തടസ്സം ആണ് . …സമയം കടന്നു പോയ്കൊണ്ടിരിക്കുകയാണ്..രാത്രിയുടെ അന്ധകാരവും പിന്നിട്ടു നേരം പുലരാൻ ഏതാനും മണിക്കുറുകളെ ഒള്ളു ഇനി …. എങ്കിലും വെളിച്ചം അവിടെ ഇവിടെ വീണു തുടങ്ങിയിട്ടുണ്ട്…മഴ ഇപ്പൊ ഒന്ന് തോർന്നിട്ടുണ്ട് .. പോലീസ്
അയൽവാസികളോട് ഒക്കെ ഓരോന്ന് ചോദിച്ചറിയുന്നുണ്ട്…..ചുറ്റും ആൾകാർ ഒക്കെ കൂടി ആകെ ബഹളമാണ്… നമ്മടെ നാട്ടുകാരല്ലേ… അവര് എന്താ പറയാൻ പാടില്ലാത്തത്… ഓരോരുത്തർ പുതിയ കഥകൾ മെനന്നെടുക്കാൻ തുടങ്ങി….പോലീസ് ഇവരെ കുറിച്ച് ചോദിച്ചപ്പോ എല്ലാരും എരിവും പുളിയും ചേർത്തങ് കാച്ചി…
” അവളാള് ശരിയല്ല സാറേ …എന്തൊക്കെയോ വശപ്പിശക് ഉണ്ട്.. പിന്നെ ഇതൊക്കെ ഇവരോട് പറഞ്ഞാ നമ്മളോട് തട്ടിക്കയറാൻ വരില്ലേ.. ഒറ്റ മോളെ തലേകയറ്റി വെച്ചതല്ലേ.. ഇങ്ങനൊക്കെ സംഭവിച്ചില്ലങ്കിലേ അത്ഭുതം ഒള്ളു.. ”
” ആ കൊച്ചു വല്ലവന്റേം കൂടി ഒളിച്ചോടിക്കാണും സാറേ … തള്ളേടെമ് തന്തേടെമ് വളർത്തു ദോഷം .. അല്ലാതെ എന്താ.. ”
എന്ന് ചിലർ…
” സത്യം പറയാലോ സാറേ.. ദിവാകരൻ സാറിന് ഈ കൈക്കൂലിയുടെ ഇടപാട് ഒക്കെ ഇണ്ട്.. . അതിവിടെ പരസ്യമായ രഹസ്യമാണ്…. എന്തോ പന്തികേട് ഉണ്ട് സാറേ.. ചിലപ്പോ ആ ഇടപാടിനെ ചുറ്റിപറ്റി വല്ല പ്രശ്നോം നടന്നിട്ടുള്ളത് കാരണം പെങ്കൊച്ചിനെ തട്ടിക്കൊണ്ടുപോയാതവനും സാധ്യതയുണ്ട് സാറെ… ”
എന്ന് വേറെ ചിലർ…
” അതൊരു പാവം പെൺകൊച്ചാ സാറേ….എല്ലാരോടും നല്ല സ്നേഹാ… അതിന്റെ തലയിലെഴുത്…..കിട്ടോ സാറേ… ”
അങ്ങനെയും പറയുന്നുണ്ട് ചിലർ…
” ഇന്റെ സാറേ.. അവന്റെ അമ്മാവനായത് കൊണ്ട് പറയല്ല.. ദിവാകരൻ സത്യള്ളോനാ ..കുടുംബോം കുട്ടീം എന്നൊരു വിചാരം മാത്രേ ഓന്ക് ഒള്ളു …എന്നിട്ട് ആരാ ഇങ്ങനെ ചെയ്തേനാ മനസ്സിലാവാത്തത്… ”
എന്ന് ബന്ധുക്കൾ…
ഇനി ആര് എന്ത് പറഞ്ഞിട്ടെന്താ.. ഒക്കെ പോലീസ് ന്റെ തലേലാണല്ലോ… പോലീസ് അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും അയാൾവാസികളുടെയും ഒക്കെ മൊഴി എടുത്തു…..
SI ഒരു സിഗരറ്റും കത്തിച്ചു ജീപ്പിൽ കയറി ഓരോന്ന് പിറുപിറുത്തു കൊണ്ട് ഇരുന്നു..
” ആ പെണ്ണ് വല്ലവന്റേം കൂടെ ഇറങ്ങി പോയതിന് പോലീസ്കാർ എന്ത് പിഴച്ചു…ഇനി ഇവിടെ ഒന്നും നോക്കിയിട്ട് ഒരു കാര്യവും ഇല്ലാ.. വല്ല ആറ്റിലോ തോട്ടിലോ നോകിയാലായി..എന്തായാലും നല്ല കിളിംത് പീസ് തന്നേ ആയിരിക്കും.. ആഹ്.. കഴിഞ്ഞോടോ ചോദ്യോമ് പറച്ചിലൊക്കെ.. . ”
ഒരു മനുഷ്യത്വവുമില്ലാതെ SI സാർ പറയുന്നത് കേട്ട് ഹെഡ് കോൺസ്റ്റബിൾ അന്തം വിട്ട് നിന്നു..
” യെസ്.. സാർ.. ഇനി…? ”
” ഇനിയിവിടെ നിന്നിട്ടെന്താ… ഈ നേരം വരെ ഒരു തുമ്പും കിട്ടീട്ടില്ല.. മനുഷ്യനെ മെനക്കെടുത്താനായിട്ട്…ഇന്നലെ രാത്രി തൊട്ട് വന്ന് നിക്കാൻ തുടങ്ങിയതാ ഇവിടെ…..നമുക് പോകാം.. വല്ല വിവരോം കിട്ടിയാ അറിയിക്കാം എന്ന് പറഞ്ഞേക്ക്..”
SI പോകാനായി ഒരുങ്ങിയതും CI യുടെ ജീപ്പ് അതിനു മുമ്പിലായി വന്നു നിന്നു… വന്നിറങ്ങിയതും അയാൾ SI യുടെ നേരെ ചാടി…
” തന്റെ ഫോണിലേക്കു എത്ര നേരയടോ അടികുന്നെ.. താനിവിടെ എന്ത് എടുക്കാ…”
” സോറി സാർ… ഞങ്ങൾ അയൽക്കാരോടൊക്കെ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു… ”
” എന്നിട്ട് കഴിഞ്ഞോ… ”
” ഉവ്വ് സാർ… പോകാൻ ഒരുങ്ങുകയായിരുന്നു.. ”
” പോകാൻ വരട്ടെ .. SP സാർ വരുന്നുണ്ട്… ”
” ഇതൊരു നിസാര കേസ് അല്ലേ സാറേ.. അതിനൊക്കെ എന്തിനാ SP സാർ നേരിട്ട് വരുന്നേ… ”
” IG യുടെ ഓർഡർ ആണ്.. SP ഈ കേസിൽ ഇടപെടണം എന്ന്… കോൺസ്റ്റബിൾ ദിവാകരന്റെ അളിയൻ ഭരണപക്ഷ പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് ആണ്.. ഈ മിസ്സിംഗ് കേസ് വേണ്ടവിധത്തിൽ തന്നെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞ് അയാളുടെ രാഷ്ട്രിയ ബന്ധങ്ങൾ ഉപയോഗിച്ച് ഐജിക്ക് വിളിച്ചു പറയിപ്പിച്ചു….എന്തായാലും താൻ SP സാറിന് വേണ്ടതൊക്കെ ചെയ്ത് കൊടുക്ക്.. ”
“‘ഒക്കെ സാർ… ”
CI പോയി കുറച്ചു സമയത്തിനകം ആള് ലാൻഡ് അടിച്ചു….ഒരു ബുള്ളറ്റിൽ.. SP അലക്സ് റോയ് കുരിശിങ്കൽ .. വെൽ ഫിറ്റഡ് ബോഡിയും സ്റ്റൈലൻ റെയ്ബാൻ സൺഗ്ലാസും ധരിച്ചു ഇറങ്ങി വരുന്ന ആ മൊതലിനെ കണ്ടോ നിങ്ങൾ… ദേഷ്യം മൂക്കത്താ…അങ്ങേർക്കു പറ്റാത്തത് നടന്നാ ഇടിച്ചു നിരപ്പാക്കി കളയും.. അതാണ് ശീലം… അതോണ്ട് ഈ തണ്ട് കാണിക്കുന്ന SI പോലും ആളെ കണ്ടാ പേടിച്ചു അനുസരിക്കും…അല്ലങ്കിൽ SP സാർ മുള്ളികും.. അതെല്ലാവര്കും അറിയാ…..
റോയ് സാറേ കണ്ടതും എല്ലാവരും സലൂട്ട് അടിച്ചു..
” എന്താണ് സതാശിവാ… വല്ലതും കിട്ടിയോ… ”
” എല്ലാരുടെയും മൊഴി എടുത്തു സാർ… രാത്രി ഏകദേശം ഒരു 9. 30ക്കും 10 നും എടക്കാണ് സംഭവം നടക്കുന്നത്… വീട്ടിൽ ആ കൊച്ചും അമ്മേം മാത്രോള്ളൂ ഉണ്ടായിരുന്നത് അന്നേരം. നമ്മടെ കോൺസ്റ്റബിൾ ദിവാകരൻ സാർ ഡ്യൂട്ടി കഴിഞ് വീട്ടിൽ എത്തിയിട്ടില്ല..ഇന്നലെ നല്ല മഴയും ഇടിയും ഉണ്ടായിരുന്നല്ലോ.. കറന്റ് പോയ സമയത്ത് ആണ്… ”
” ഡെയിലി കറൻറ് പൊകുണ്ടോ…? ”
” കറന്റ് കട്ട് ഡെയിലി ഉണ്ട്.. പക്ഷെ.. കുറച്ചു ദിവസങ്ങൾ ആയി ഈ ഏരിയയിൽ 9.30 ക്ക് ശേഷം ആണ് കറൻറ് പോക്ക് ….”
” എന്താണവളുടെ പേര്…? ”
” മീര ദിവാകരൻ… ”
” മീരാ… ഹ്മ്മ്…”
“എന്ത് ചെയ്യന്നു…? . ”
” ബാംഗ്ലൂർ ഉള്ള മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഒന്നരവർഷം ആയി നേഴ്സ് ആണ് ..നാട്ടിൽ ലീവ് ന് വന്നതാണ് … ”
” ഒക്കെ ”
SP വരാന്തയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന ദിവാകരന്റെയും ഭാര്യയുടെയും അടുത്തേക് ചെന്നു…
” ദിവാകരാ.. കാര്യങ്ങളുടെ ഗൗരവം ഞങ്ങള്ക് മനസ്സിലാവും.. ഞങ്ങള്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് കേട്ടെ തീരു… അത്കൊണ്ട് സഹകരിക്കണം… ”
” സർ ചോദിച്ചോളൂ… ”
” എന്താണ് അന്നേരം നടന്നത് എന്ന് കൃത്യമായി ഒന്ന് പറയോ.. ”
വാസന്തി കരച്ചിൽ ഒന്നടക്കി തേങ്ങി കൊണ്ട് ഇന്നലത്തെ കാര്യങ്ങൾ ഓർത്തെടുത്തു..
” കറന്റ് പോയ സമയത്ത് ഞാൻ കിച്ചണിൽ ആയിരുന്നു..മോളിന്റെടുത്തേക് വന്നപ്പഴേക്കും പുറത്തു ആരോ കാളിങ് ബെൽ അടിച്ചു..”
“കറന്റ് പോയാ കാളിങ് ബെൽ എങ്ങനെയാ അടിക്കാ .. ഹഹഹ ” (സതാശിവൻ ഒന്നമർത്തി ചിരിച്ചു )
” യൂ സ്റ്റുപ്പിഡ്. ” ( SP )
” സോറി സാർ ”
” അതൊരു wirless doorbell ആണ് സാർ.. മോൾ ബാംഗ്ലൂർ ന്ന് വന്നപ്പോ കൊണ്ടുവന്നതാ.. ഇവിടെ രാത്രി കറന്റ് കട്ട് ഉള്ളോണ്ട് ഞാൻ ജോലി കഴിഞ്ഞു വരുമ്പോ ഇതൊരു ഉപകാരം ആണ്..”
ദിവാകരൻ ആണ് അത് പറഞ്ഞത്.. ശേഷം വാസന്തി തുടർന്നു…
” മോളെടുത്ത് മെഴുകുതിരി കൊണ്ട് വാതിൽ തുറക്കാൻ ചെല്ലാൻ പറഞ്ഞു.. മോൾടെ അച്ഛനായിരിക്കും വന്നിട്ടുണ്ടാകുക എന്നാണ് വിചാരിച്ചത്.. പിന്നെ ശബ്ദം ഒന്നും കേൾക്കാത്തത് കണ്ടപ്പോൾ ചെന്ന് നോക്കിയതാണ്.. അപ്പഴേക്കും കറന്റ് വരുകയും ചെയ്തു.. പക്ഷേ മോളെ അവിടെ എങ്ങും കാണാൻ ഉണ്ടായിരുന്നില്ല…അവളുടെ കയ്യിലെ മെഴുകുതിരി തറയിൽ കിടപ്പുണ്ടായിരുന്നു….”
” ഹ്മ്മ്… മോളുടെ സ്വഭാവത്തിൽ ഈയിടക്ക് അസ്വാഭാവികമായി വല്ലതും തോന്നിയിരുന്നോ…? ”
” ഇല്ല സർ… അങ്ങനെ ഒന്നും തോന്നിയിട്ടില്ല… ”
” നിങ്ങൾക് ശത്രുക്കൾ ആരെങ്കിലും…? ”
ദിവാകരൻ സാർ ആണ് അതിനു മറുപടി പറഞ്ഞത്…
” ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല സാർ… ”
അവരുടെ സങ്കടം കണ്ടപ്പോൾ SP ക്ക് പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല…
” സമാധാനമായി ഇരിക്കൂ…. സതാശിവ.. ഇവിടെ രണ്ട് കോൺസ്റ്റബിൾസിനെ നിർത്തിയേക്… ”
” ഓക്കേ സാർ.. ”
SP ബുള്ളറ്റിന്റെ അടുത്തേക് നടന്ന് അതിൽ ചാരി നിന്നുകൊണ്ട് ഒരു സിഗരറ്റ് കത്തിച്ചു.. അപ്പഴേക്കും സതാശിവൻ SP യുടെ അടുത്തേക് വന്നു…
” പിന്നെ… മീരയുടെ കോളോ മറ്റോ വന്നാൽ നമ്മളെ അറിയിക്കാൻ അവരുടെ അടുത് പറയണം…ഇത്രയും കുടുംബങ്ങൾ താമസിക്കുന്ന ഒരു area അല്ലേ…. എന്നിട്ടും ഇവിടെ ഒരു cctv ക്യാമെറ പോലും ഇല്ലേ… ”
” വെക്കാനുള്ള തീരുമാനം ആയിട്ടൊള്ളു എന്നാ കോളനി പ്രസിഡന്റ് പറഞ്ഞത്… ”
” ഹ്മ്മ്.. any affairs..അവളുടെ റൂം നോക്കിയില്ലേ.. ”
പുറത്തേക് പുക ഊതി വിട്ടുകൊണ്ട് SP വീണ്ടും ചോദ്യങ്ങൾ വിതറി..
” അതുപിന്നെ സാർ.. ഒന്നൊന്നും അല്ലാ എന്നാണ് തോന്നുന്നത് ..റൂമിലെ ബുക്കിൽ നിന്നൊരു ഫോട്ടോ കിട്ടി…അവളും വേറൊരു പയ്യനും… ഇതാ സാർ..കാമുകനായിരിക്കാം …വേറെ സംശയത്തക്ക ഒന്നും അവിടുന്നു കിട്ടിയില്ല സാർ…ദിവാകരൻ സാർ identify ചെയ്തു. പേര് പറഞ്ഞത് ജോണി എന്നാണ് ..പിന്നെ ഈ പ്രശ്നത്തിന്റെ പൊറത് വീട്ടിൽ ചെറിയ വഴക്കൊക്കെ നടന്നിരുന്നു എന്ന് ദിവാകരൻ സാർ പറഞ്ഞു.. പിന്നീട് ഇതെല്ലം നിർത്തി എന്ന് അവൾ പറഞ്ഞതായിട്ടാണ് അദ്ദേഹം പറയുന്നത്…..പിന്നെ ഫോൺ വീട്ടിൽ ഒക്കെ തിരഞ്ഞു നോക്കിയെങ്കിലും കിട്ടിയില്ല.. പിന്നീട് പുറത്തു തിരച്ചിൽ നടത്തിയപ്പോ കുറച്ചു മാറി പൂച്ചട്ടികൾകിടയിൽ നിന്ന് സ്വിച്ച് ഓഫ് ആയ രീതിൽ ഒരു ഫോൺ കിട്ടി ..പരിശോധിച്ചപ്പോ മീരയുടെ ആണ് എന്ന് മനസ്സിലായി ..ഇതാണ് സാർ ഫോൺ .. 2 സിം ഉണ്ട്തിൽ..കാളിങ് നോക്കിയപ്പോ ഇന്നലെ രാത്രി ഇൻകമിങ് ഒരൊറ്റ കാൾ മാത്രമാണ്.. പക്ഷേ അരുൺ എന്നാണ് സേവ് ചെയ്തിരിക്കുന്നത്…ഒന്നരമണിക്കൂർ duration ഉണ്ട്….അവന്റെ ഫോട്ടോ കിട്ടാൻ ഫോൺ ഫുൾ തപ്പിയപ്പോ വേറെയും ഒന്ന് രണ്ട് പേരുമായുള്ള ഫോട്ടോസ് കൂടി കണ്ടു.. ”
SP ഫോണിലെ ഫോട്ടോസ് ഒക്കെ നോക്കി കൊണ്ട്
” ഹ്മ്മ്മ്മ് …..എന്തായാലും അവരെ ഒക്കെ ഒന്ന് സ്റ്റേഷനിലേക് വിളിപ്പിക്ക്. …പിന്നെ ഫോണിലെ ഫുൾ details ഒന്ന് എടുത്തു വെച്ചേക്ക്.. ആവശ്യം വരും… എന്നാലും ഒരു കണക്ഷൻ അങ്ങോട്ട് കിട്ടുന്നില്ലല്ലോടോ..
അയൽക്കാരൊക്കെ എന്ത് പറയുന്നു… ”
” അത്ര നല്ല അഭിപ്രായങ്ങൾ ഒന്നും അല്ല സാർ…. ”
” അവരാരും ഒന്നും കണ്ടില്ല….? .വല്ല വണ്ടിയോ മറ്റോ സംശയാസ്പദമായ രീതിയിൽ ഈ പരിസരത്തു നിർത്തിയിട്ടതായിട്ട് അങ്ങനെ എന്തെങ്കിലും …? ”
” ഇല്ല സർ… കറൻറ് ഇല്ലാത്തത് കാരണം ആരും ഒന്നും കണ്ടില്ല .. ശ്രദ്ധിച്ചില്ല.. ശബ്ദം ഒന്നും കേട്ടില്ല എന്നൊക്കെയാ പറയുന്നത്.. പിന്നെ മഴയും അല്ലേ ..”
അവർ വീടിന്റെ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു… അപ്പഴാണ് വീട് കഴിഞ് ഒരു പത്തടി മാറി മതിലിനോട് ചേർന്ന് ഏതോ ഒരു വണ്ടി നിർത്തിയിട്ട പാട് ശ്രദ്ധയിൽ പെട്ടത്.. വണ്ടി വന്ന് നിർത്തിയപ്പോൾ മണ്ണിൽ ടയർപൂന്തി ഉണ്ടാക്കിയ കുഴികളായിട്ടാണ് കാണുന്നത്.. അതിലാണെങ്കിൽ ഇന്നലെത്തെ മഴയിൽ വെള്ളം നിറഞ്ഞിട്ടുണ്ട്…
” ഒരു വണ്ടിയിലായിരിക്കണം അവൾ കയറി പോയിട്ടുള്ളത്.. അല്ലങ്കിൽ അവളെ കൊണ്ട് പോയിട്ടുള്ളത് .. എന്തായാലും ഇതുകൊണ്ട് ഒന്നും കിട്ടില്ല… മഴ പെയ്തു വെള്ളം നിറഞ്ഞു ടയറിന്റെ പാടൊക്കെ മാഞ്ഞു പോയിരിക്കുന്നു..ഹ്മ്മ് ..വണ്ടി നേരെയായിരിക്കണം പോയിരിക്കുന്നത്.. തിരിച്ച പാടുകൾ ഒന്നും കാണുന്നില്ല …എടോ.. ഇവിടെ അടുത്തൊന്നും cctv ക്യാമെറ ഇല്ലേ…. ”
“മെയിൻ റോഡിൽ നിന്ന് കോളനിയിലേക്ക് തിരിയുന്ന റോഡ് സൈഡിൽ ഒരണ്ണം ഉണ്ട്.. പക്ഷേ കുറെ ആയി വർക്കിംഗ് അല്ലാ …
പിന്നെ ഈ സൈഡിലേക് അങ്ങനെ തൊട്ടടുത്തു cctv ഒന്നും ഇല്ല സർ…3-4 കിലോമീറ്റർ അപ്പുറമാണ് സ്വകാര്യ സ്ഥാപനങ്ങൾ പോലും ഉള്ളത്.. നേരെ പോയാൽ ഒരു ഒരുകിലോമീറ്റർ മാറി ഒരു എടിഎം ഉണ്ട്.. പക്ഷേ ആ cctv രണ്ട് ദിവസമായി വർക്കിംഗ് അല്ലാ എന്നാണ് പറഞ്ഞത് .. ഞാൻ അന്യോഷിച്ചു…”
” ഹ്മ്മ് …ഒന്നും വിടണ്ട…നമ്മുടെ കയ്യിൽ ഒരു സൂചനയും ഇല്ലാത്തതിനാൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയില്ല..എല്ലാം കളെക്റ്റ് ചെയ്‌തെക്.. നേരെ പിന്നേം ഒരു കിലോമീറ്റർ കൂടി പോയാ മാറാടി വില്ലേജ് ആയില്ലേ. .. എങ്കിൽ തൊട്ടടുത്തു 2 കിലോമീറ്റർ പരിധിയിൽ വരുന്ന cctv ഫോട്ടേജ് കൂടി കളെക്റ്റ് ചെയ്യണം..പിന്നെ ടൗൺലെം തൊട്ടടുത്തുള്ള ജംഗ്ഷൻലെം ചെക് ചെയ്തേക്ക് …മഴകാരണം നിരത്തിൽ വാഹങ്ങൾ കുറവായതിനാൽ നമുക് നോട്ടീസ് ചെയ്യാൻ എളുപ്പമായിരിക്കും ..ഉടൻ വേണം ….എന്നിട്ട് താൻ ഓഫീസിലോട്ട് വാ….ആ പിന്നെ..മീരയുടെ ഫോണും എടുത്തോണ്ടു …കൂടാതെ മിസ്സിംഗ് എന്ന് പറഞ്ഞു അവളുടെ ഫോട്ടോ വെച് എല്ലാ സ്റ്റേഷനിലേക്കും അയക്ക്…മിസ്സാകുമ്പോ ഇട്ടിരുന്ന ഡ്രെസ്സും ഹെയർ സ്റ്റേയ്ലും ഐഡന്റിഫിക്കേഷൻ മാർക്ക്‌സും എല്ലാം നോട്ട് ചെയ്തേക് …പിന്നെ മാറാടി വില്ലേജ്ൽ ഒക്കെ ഒന്ന് അന്യോഷിക്കാൻ ഏർപ്പാട് ആക്കണം ..വല്ല വിവരവും കിട്ടിയാൽ എന്നേ അറിയിക്കണം… ”
” ശരി സാർ….”
SP വീണ്ടും ആ പരിസരമൊക്കെ നന്നായി ഒന്ന് വീക്ഷിച്ചു… ഒരു പത്തടികൂടി മാറി ഓപ്പോസിറ്റ് റോഡ് സൈഡിലെ പുല്ലിൽ നിന്ന് റോയ്ക്ക് ചുരുട്ടി കൂട്ടിയ നിലയിൽ ഒരു കർചീഫ് കണ്ടു.. റോയ് അത് ഒരു കമ്പുകൊണ്ട് എടുത്തു മണത്തു നോക്കി..ഹ്മ്മ്മ്…
” സതാശിവാ…..ഇത് ലാബിലേക് അയച്ചേക്ക്….. ”
“ഒക്കെ സർ… ”
” പിന്നെ ഈ മിസ്സിംഗ് കേസ് തികച്ചും കോൺഫിഡൻഷ്യൽ ആയിരിക്കണം. പുറത്തു മീഡിയക്കാർ അറിയാതെ നോക്കണം…”
” തീർച്ചയായും സർ.. ”
💕💕💕
SI മീരയുടെ ഫോൺ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുത്ത അവളുടെ കാമുകന്മാർ ആണെന് സംശയിക്കുന്ന 2-3 പേരെ സ്റ്റേഷനിലേക് വിളിപ്പിച്ചു….ഓരോരുത്തരെ ആയി വിസ്തരിക്കാൻ തുടങ്ങി…
” എന്താടാ നിന്റെ പേര്..? ”
” അ… അരുൺ എന്നാ സാർ… ”
” എന്താടാ പേര് പറയാൻ നിനക്കൊരു മടി… ”
” അങ്ങനെ ഒന്നും ഇല്ല സാർ… ”
” ഹ്മ്മ്… ഞങ്ങളെ മെനക്കെടുത്താതെ ഉള്ളത് ഉള്ളപോലെ പറഞ്ഞാ നിനക്കു കൊള്ളാം…മീര മിസ്സിംഗ് ആണെന്ന കാര്യം അറിഞ്ഞോ..? ”
” അറിഞ്ഞു സാർ… ”
” എങ്ങനെ അറിഞ്ഞു..? ”
” കൂട്ടുകാർ.. കൂട്ടുകാർ പറഞ്ഞതാണ് സാർ… ”
” അല്ലാതെ ഇന്നലെ രാത്രി നീ അവളെ ഇറക്കി വിളിച്ചു കൊണ്ട് പോയതല്ല അല്ലേ.. സത്യം പറഞ്ഞോ… എവിടെയാണ് മീര… അവളെ നീ എവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ? ”
” സാർ.. ഞാൻ ആരെയും ഒളിപ്പിച്ചു വെച്ചിട്ടില്ല സാർ…ഞാ..ൻ.. നിരപരാധിയാണ് സാർ… ”
” നുണ പറയുന്നോടാ റാസ്കൽ.. ഇന്നലെ മീര മിസ്സ് ആകുന്നതിനു തൊട്ട് മുൻപ് വരെ നീയവളോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു… ഒരു ഒളിച്ചോട്ടത്തെ കുറിച്ചായിരുന്നില്ലേ നിങളുടെ പ്ലാനിങ്… ”
” അങ്ങനെ ഒന്നും അല്ല സാർ.. ഞങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് .. അത്രേ ഒള്ളു..സത്യാ ഞാൻ പറയുന്നത് .. ”
അവൻ തല താഴ്ത്തി കരയാൻ തുടങ്ങി.. SI അടുത്തവനിലേക് നീങ്ങി ..
” നിന്റെ പേരോ..? ”
” ജോണി .. ”
” ജോണി മോനെ.. നീയല്ലേ അവളെ കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞു ആകെ പ്രശ്നം ഉണ്ടാക്കിയെ.. എന്നിട്ട് അവളുടെ പേരെന്റ്സ് സമ്മതിക്കില്ല എന്ന് കണ്ടപ്പോ ആ റിലേഷൻ വേണ്ടാ എന്ന് പറയാ.. പിന്നീട് രഹസ്യമായി നിങളുടെ ബന്ധം തുടരാ..എന്നിട്ട് അനുകൂലമായ ഒരു സാഹചര്യം വന്നപ്പോ അവളെ കണ്ടത്തി കൊണ്ട് പോകാ.. അതല്ലെടാ ഇന്നലെ നടന്നേ… ”
” ഇതൊക്കെ സാറിന്റെ അനുമാനങ്ങൾ അല്ലേ… അന്നത്തെ പ്രശ്നത്തിന് ശേഷം ഞാനവളെ കണ്ടിട്ടില്ല… അവളൊരു പോക്ക് കേസ് ആണെന്ന് മനസ്സിലായപ്പോ ഞാൻ തന്നെ ക്ലോസ് ചെയ്തതാണ് ആ ചാപ്റ്റർ…സാർ ഇനി എത്രതന്നെ ചോദിച്ചാലും ഇതികൂടുതൽ എനിക്ക് ഒന്നും പറയാനില്ല… ”
SI ബാക്കി ഉള്ളവനെ കൂടി ചോദ്യം ചെയ്‌തെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല… ശേഷം അവരെ അവിടെ മാറ്റി നിർത്തി SI cctv photage ചെക്ക് ചെയ്യാൻ പോയി.. ആവശ്യമായവ കളക്റ്റ് ചെയ്തു എവിടെന്സ് കവറും എടുത്ത് SI നേരെ SP ഓഫീസിലേക് വിട്ടു…
💕💕💕
SI റോയ് സാറിന്റെ ഓഫീസിൽ എത്തുമ്പോ ചെയറിൽ CI അനിരുധും dysp ശ്രീനാഥ് സാറും ഹാജരായിരുന്നു.. SI സല്യൂട്ട് അടിച്ചു ബാക്കിയുള്ള ചെയറിൽ ഇരുന്നു..
” കൂടുതൽ മുഖവുരയിടാതെ നമുക് കാര്യത്തിലേക്കു വരാം… എന്തായി .. ഫോട്ടേജ് റിവ്യൂ.. ”
” സാർ..എല്ലാം പരിശോധിച്ചു ..സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം പോലും ഒരു സ്പോട് ലെ cctv യിലും കണ്ടതാൻ കഴിഞ്ഞില്ല….” (SI)
” അപ്പൊ ആ വണ്ടി ഇതിനിടയിൽ എവിടെയോ തിരിഞ്ഞു പോയിട്ടുണ്ടാകണം..അല്ലേ സാർ ” (dysp)
Dysp അത് പറഞ്ഞതും CI അനിരുദ്ധ് ഒന്നാലോചിച്ചതിന് ശേഷം പറഞ്ഞു..
” സാർ .. എടിഎം ന്ന് അപ്പുറം ഒരു പോക്കറ്റ് റോഡ് ഉണ്ട്.. അത് നാലുകിലോമീറ്റർ പോയാൽ ഹൈവേയിലേക്കാണ് കൂടി ചേരുന്നത് .. ദിവസവും ധാരാളം വണ്ടികൾ shotcut പിടിക്കുന്ന റോഡ് ആണ്. പക്ഷേ വലിയ വണ്ടികൾകൊന്നും അതിലുടെ പോകാൻ കഴിയില്ല… ”
” I see..അപ്പൊ ആ വഴി തന്നെ.. മീരയെ കൊണ്ടുപോയത് ഒരു ചെറിയ വണ്ടിയിൽ ആയിരിക്കണം.. വല്ല കാറോ.. വാനോ.. അങ്ങനെ എന്തെങ്കിലും…ആ റോഡ് ഹൈവേയിൽ കൂടി ചേരുന്ന ഇടത്ത് cctv ക്യാമെറ വല്ലതും ഉണ്ടോ…? ” (SP)
” no സർ… 10 km ചുറ്റളവിൽ cctv ക്യാമെറകൾ ഒന്നും തന്നെയില്ല…ചുരുക്കും ചില വീടുകളും ഒന്ന് രണ്ട് പെട്ടിക്കടകളും മാത്രമുള്ളു ..അതും ആ റോഡിന്റെ കുറച്ചു മാറി ആണ് …അതുകൊണ്ടായിരിക്കണം അങ്ങനെ ഒരു വഴി തിരഞ്ഞെടുത്തതും… ” (CI)
വളരെ പ്ലാൻഡ് ആയിട്ടാണ് മൂവ് ചെയ്തിരിക്കുന്നത്… സ്റ്റേഷനിലേക് മറ്റേ പയ്യന്മാരെ വിളിപ്പിച്ചോ. എല്ലാരും വന്നോ .? . ” ( SP)
” ഒരുത്തൻ ഒഴികെ എല്ലാരും വന്നു.. വിളിച്ചപ്പോ നാട്ടിൽ ഇല്ലാ.. വന്നോണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത്….ഫോൺ trace ചെയ്തപ്പോ പറഞ്ഞത് കറക്റ്റ് ആണ്…പിന്നെ ഒന്ന് രണ്ട് കാര്യങ്ങൾ ഫോണിലൂടെ ചോദിച്ചറിഞ്ഞു.. ഇവർക്ക് ആർക്കും ഇതിൽ പങ്കില്ലാ എന്ന മട്ടിൽ തന്നെയാണ് സംസാരിച്ചത് … ഒന്നുടെ ശരിക് പെരുമാറിയാൽ ചിലപ്പോ… സാർ പെർമിഷൻ തന്നാൽ… ” (SI)
” അപ്പൊ താൻ പറഞ്ഞു വരുന്നത് അവൾ ഒളിച്ചോടിപോയി എന്നാണോ … ” (dysp)
” അങ്ങനെ ഉറപ്പ് പറയാൻ ഒക്കില്ല .. maybe…ഇവർ ആരെങ്കിലും ഇവൾക് വേറെയും affairs ഉണ്ടന്ന് മനസ്സിലാക്കിയപ്പോ തന്നെ വഞ്ചിച്ചതിന്റെ പേരിൽ വല്ലതും ചെയ്യാൻ വേണ്ടി.. അല്ലാ.. അങ്ങനെയും വരാല്ലോ.” (SI)
” i got ur doubt..പക്ഷേ…മീരയെ അങ്ങനെ കൊണ്ടുപോയിട്ടുണ്ടങ്കിൽ എന്തിന് ഫോൺ അവിടെ ഉപേക്ഷിച്ചു പോയി? .. അവർ തമ്മിലുള്ള ഫോട്ടോസ് വെച് നമ്മൾ അവരെ കണ്ടുപിടിക്കും എന്ന് തീർച്ചയല്ലേ.. അപ്പൊ ഫോൺ കൊണ്ടുപോകുകയല്ലേ വേണ്ടത്..മാത്രല്ല ഫോൺ പൂച്ചട്ടിക് എടുത്തു നിന്ന് സ്വിച്ച് ഓഫ് ആയ രീതിയിൽ ആണ് ലഭിച്ചത്. അവളുടെ കയ്യിൽ നിന്ന് ബലമായി പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞപോലെ … പിന്നെ ഈ മഴയുള്ള രാത്രി തന്നെ എന്തിന് ചൂസ് ചെയ്തു..? .. “( SP)
SP അവളുടെ ഫോൺ എവിടെന്സ് കവറിൽ നിന്ന് എടുത്തു…
” നോക്കു.. ഫോട്ടോ details നോക്കിയാൽ അറിയാം …അവളുടെ ഫോണിലെ ഈ ഫോട്ടോസ് ഒക്കെ കഴിഞ്ഞ ഓരോ ദിവസങ്ങളിൽ എടുത്തതാണ്…അവൾ എത്ര ഹാപ്പി ആണ്… അപ്പോൾ ഇങ്ങനൊരു സീൻ create ചെയ്യാതെ ആരും സംശയിക്കാത്ത വിധം ഈ അടുപ്പം മുതലെടുത്തു വേറെ എത്ര നല്ല അവസരങ്ങൾ അവളെ തന്റെ അടുത് എത്തിക്കാൻ ഉണ്ട്… എന്തുകൊണ്ട് ആ വഴിക്കൊന്നും ചിന്തിച്ചില്ല…..” (SP)
” അപ്പൊ ഒളിച്ചോട്ടം ആയിരിക്കണമല്ലോ ..ഇതില്ലെങ്കിൽ അതിനല്ലേ പിന്നെ ചാൻസ് ഒള്ളു… ” ( SI)
” അതിന് ഒരു സാധ്യതയും ഇല്ലാ .. സീ… വീട്ടിൽ നിന്ന് മീരയുടെ യാതൊന്നും മിസ്സിംഗ് അല്ലാ..റൂമിൽനിന് ഒളിച്ചോട്ടം എന്ന് തോന്നിപ്പിക്കുന്ന ഒരു സൂചനയും ഇല്ലാ ..പണവും മറ്റും പോയിട്ടും ഇല്ലാ.. പിന്നെ നേരത്തെ പറഞ്ഞപോലെ ഈ മഴയുള്ള രാത്രി തന്നെ ഒളിച്ചോടാൻ നോക്കുന്നതിന് പകരം വേറെ എത്ര അവസരങ്ങൾ ഉണ്ട്….. മാത്രല്ല.. ഫോൺ നിലത്തെറിഞ്ഞു പോകണമായിരുന്നോ..പിന്നെ സംഭവം നടന്നിട്ട് ഇപ്പൊ 18 മണിക്കൂറോളം കഴിഞ്ഞു …ഇതുവരെ അവളുടെ ഒരു ഫോൺ കാൾ പോലും വന്നിട്ടില്ല…ഫോട്ടോ വെച് അന്യോഷണം തുടർന്നു.. ഇതുവരെ ഒന്നും കിട്ടീട്ടില്ല…
എല്ലാത്തിനുമപ്പുറം we have a clear evidence…
സാർ പറഞ്ഞതൊക്കെ കേട്ട് സ്തബ്ദ്ധിച്ചിരിക്കുകയാണ് മൂന്ന് പേരും…
” സാർ പറഞ്ഞു വരുന്നത്….? ” (dysp )
SP ലാപ് സ്‌ക്രീൻ അവരുടെ നേരെ തിരിച്ചു കൊണ്ട്..
” നിങ്ങളിത് കണ്ടോ… മീരയുടെ വീടിന് 20 അടി മാറി പുല്ലിൽ നിന്ന് എനിക്ക് കിട്ടിയ കർചീഫ് ന്റെ റിപ്പോർട്ട് ആണ് .. കർച്ചീഫ്ൽ ക്ലൊറോഫോം ണ്ടെ അംശം അടങ്ങിയിട്ടുണ്ട് … അതായാത് മീര സ്വമേധയാ ഇറങ്ങി പോയതല്ല… അവളെ ബലമായി പിടിച്ചു മയക്കി തട്ടി കൊണ്ടുപോയതാണ്….” (SP)
“‘സാർ… ” (CI)
” ഒട്ടും സംശയിക്കേണ്ട.. she is കിഡ്നാപ്പ്ഡ്..വാതിൽ തുറക്കുമ്പോൾ മീരയെ തന്നെ ആയിരിക്കണം അയാൾ പ്രതീക്ഷിച്ചിരുന്നത് …കിച്ചണിൽ ലൈറ്റ് തെളിയുന്നത് റോഡ് സൈഡിൽ കാർ പാർക്ക് ചെയ്ത ഭാഗത്തുനിന്ന് വളരെ വെക്തമായി കാണാം…. അല്ലെങ്കിൽ മീരയുടെ അമ്മയാണ് വാതിൽ തുറന്നിരുന്നെങ്കിൽ അയാൾ അവരെ അക്രമിക്കാനുള്ള വല്ലതും കയ്യിൽ കരുതിയിട്ടുണ്ടാകണം ..പിന്നെ ദിവാകരൻ വരുന്ന സമയം ആയത്കൊണ്ട് മഴ ആണെങ്കിലും കാളിംഗ് ബെൽ കേട്ടാൽ തന്നെ അവർ വാതിൽ തുറക്കും എന്ന് അയാൾ ഊഹിച്ചു കാണും ….ഒന്നുങ്കിൽ ദിവാകരനോട് വിദ്യോഷം ഉള്ള ആരോ ഒരാൾ.. അല്ലങ്കിൽ മീരയുമായി ബന്ധപ്പെട്ട ആരോ..anyway … ദിവാകരന്റെ എല്ലാ കണക്ഷൻസും നോട്ടീസ് ചെയ്യണം ..അയാൾക് പരിചയമുള്ളവർ.. അയാളുമായി ഇടപാട് ഉള്ളവർ.. ശത്രുതക്ക് സാധ്യത ഉള്ളവർ അങ്ങനെ എല്ലാം…മീര work ചെയ്യുന്ന ഹോസ്പിറ്റലിൽ ഒന്ന് അന്യോഷിക്കണം…..recently any issues വല്ലതും അവളുമായി ബന്ധപെട്ടു നടന്നിട്ടുണ്ടോ എന്നൊക്കെ…hurry up..നമുക് ഒട്ടും സമയം ഇല്ലാ… ” (SP)
” ഒക്കെ സർ… ”
അവർ സല്യൂട്ട് ചെയ്ത് പിരിഞ്ഞു പോയി..
💕💕💕
സന്ധ്യ മയങ്ങി തുടങ്ങി… പക്ഷികൾ കൂടണയുന്ന ധൃതിയിൽ ആണ്….
” എട രമേശാ.. ഒന്ന് പെട്ടന്ന് ആവട്ടെ ട്ടാ .. ഇരുട്ടാവുമ്പഴേക് തീർക്കണം…കുറച്ചു കഴിഞ്ഞാ പോലീസ് പെട്രോളിംഗ് എന്നും പറഞ്ഞിറങ്ങും.. നമുക് പണിയാകും… ”
” അതൊക്കെ നമുക് തീർക്കാ..വാരി ചാക്കിലാകുന്ന പണിയല്ലേ ഒള്ളു…പക്ഷേ..അണ്ണാ.. ഇന്നും കാശ് കിട്ടിയില്ലേ ഞാൻ എന്റെ പണിനോക്കി പോകും… ”
” ചിലക്കാതെ നീ പറഞ്ഞത് ചെയ്യ്.. ”
ഹൈ വേ യിലുള്ള പെരിങ്ങോട് പാലത്തിനടിയിൽ മണൽ വരാൻ ഇറങ്ങുകയാണ് സഹദേവനും കൂട്ടാളികളും…. വെള്ളം കുറവാണ്..ഒഴുക്കും തീരെ ഇല്ലാ… അവിടെ ഇവിടെ ആയി മണൽ കുമ്പാരങ്ങളും കാണാം…
തോർത്തു കെട്ടി ഇറങ്ങാൻ നിൽകുമ്പഴാണ് രമേശൻ അത് ശ്രദ്ധിച്ചത്…
” സഹദേവണ്ണാ…അങ്ങോട്ട് നോക്ക്.. പാലത്തിന്റെ താഴെ അതാ ഒരു ചാക്ക്… ”
” ഹേ.. ഇനി നമുക് മുന്നേ വേറെ ആരേലും വന്ന് മണൽ വാരിയോ..രണ്ടു ദിവസം ലീവ് എടുത്താ ഇങ്ങനെ ആരേലും പണി തരും .. വാ പൊളിച്ചു നിക്കാതെ ഒന്ന് പോയി നോക്കട ചെക്കാ… ”
രമേശൻ വെള്ളത്തിലൂടെ ഇഴഞ്ഞു പാലത്തിനടിയിലെ മണലിലേക് കയറി…അവൻ ചാക്കിന്റ അടുത് ചെന്നു…അസഹനീയമായ ഒരു ദുർഗന്ധം അവനനുഭവപ്പെട്ടു… മുകൾ ഭാഗം കയർ കൊണ്ട് കെട്ടിയിരുന്നു…. മണലിൽ ഭിത്തിയോട് ചാരി വെച്ചിരിക്കുന്ന ചാക്കിൽ നിന്ന് ഒലിച്ചിറങ്ങിയ ചോരയുടെ പാട് കണ്ട് രമേശൻ ഞെട്ടി പിന്നോട്ട് മാറി….. !!!
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
,.👍👍👍 Waiting
How did the calling bell ring when the power went off?