Skip to content

The Hunter – Part 16

  • by
the-hunter-novel

✒️റിച്ചൂസ്

പെട്ടെന്ന് ഒരു ലൈറ്റർ തെളിഞ്ഞു… ആ വെട്ടത്തിൽ ഡോർ ന്റെ അടുത്ത് നിക്കുന്ന മാസ്ക് ധാരിയായ രൂപത്തെ കണ്ട് അയാൾ ഞെട്ടിത്തരിച്ചു പോയി… !!!

ആ രൂപം അവന്റെ അടുത്തേക് നടന്നു വരികയാണ് ..ഒറ്റ നോട്ടത്തിൽ തന്നെ അയാൾക് ആളെ പിടികിട്ടി.. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന… അഞ്ചു പേരെ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്ന കില്ലർ ഇതാ തന്റെ അടുക്കൽ വന്നിരിക്കുന്നു…. ശിവദാസ് ഉറക്കെ നിലവിളിച്ചു കൊണ്ട് പിന്നോട്ട് നിരങ്ങി നിരങ്ങി അവസാനം ചുമരിൽ തട്ടി നിന്നു….ശിവദാസ് കൈ കൊണ്ട് മുഖം പൊത്തി അതിയായി കിതച്ചു… ഇപ്പൊ ചെരുപ്പടികളുടെ ശബ്ദം കേൾക്കുന്നില്ല…ശിവദാസ് പതിയെ കൈ മാറ്റി കണ്ണ് തുറന്നു… അപ്പൊ അതാ കില്ലർ തന്റെ തൊട്ടുമുമ്പിൽ…ആ ലൈറ്റർ വെട്ടത്തിൽ തന്നെ നോക്കി നിൽകുകയാണ് കില്ലർ.. പെട്ടെന്നു കില്ലർ ഒരു കത്തി ഉയർത്തി ..ശിവദാസ് ആർത്തു കരഞ്ഞു…ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടു… പെട്ടെന്നു ലൈറ്റർ വെട്ടം അണഞ്ഞു.. എങ്ങും ഇരുട്ട് പരന്നു…ആരോ ഓടിപ്പോകുന്ന ശബ്ദം….

ഡോർ തുറന്നു 2-3പോലീസ് ലൈറ്റ് ഇട്ടു അകത്തേക്കു വന്നു.. ശിവദാസ് വല്ലാതെ പേടിച്ചു ഒരു മൂലക്കെ ചുരുണ്ടു കുടിയിരിക്കുകയായിരുന്നു….

” എന്താ.. എന്ത് പറ്റിയതാ… ”

ഒരു പോലീസുകാരൻ അയാളെ പിടിച്ചു കുലിക്കികൊണ്ട് ചോദിക്കുന്നുണ്ട്…ആ ഷോക്കിൽ നിന്ന് അപ്പോഴും ശിവദാസ് പുറത്തു വന്നിട്ടില്ലായിരുന്നു… എങ്കിലും അയാൾ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു…

” എന്നേ രക്ഷിക്കണം സാറേ.. അല്ലെങ്കിൽ അയാൾ എന്നേ കൊല്ലും….ആ കില്ലർ… രക്ഷിക്കണം സാറേ…”

അപ്പഴാണ് ആ മുറിയുടെ മറ്റൊരു ഡോർ തുറന്നു കിടക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത് .. അത് പുറത്തേക്കുള്ളതാണ്….

” ആരാണ് ആ ഡോർ തുറന്നത്… ഇതിനകത്തേക് ആരോ കടന്നിട്ടുണ്ട്… മാഡത്തെ വിവരം അറിയിക്ക്… ”

ശിവദാസ് നെ ആ പോലീസുകാരൻ പിടിച്ചെണീപ്പിച്ചു കസേരയിൽ കൊണ്ടിരുത്തി വെള്ളം കൊടുത്തു…. അയാൾ ഒറ്റ വലിക്ക് അതെല്ലാം കുടിച്ചു…

അപ്പഴേക്കും അവന്തികയും ബാക്കി ഉള്ളവരും അങ്ങോട്ട് വന്നു…..

” എന്താ.. എന്താ സംഭവം….? ” ( അവന്തിക )

” മാഡം.. ഇവിടെ ആരോ വന്നിട്ടുണ്ട്..ഞങ്ങൾ ഇയാളുടെ ബഹളം കേട്ടു വന്നപ്പോ പുറത്തേകുള്ള ഡോർ തുറന്നു കിടക്കായിരുന്നു…അതുവഴി രക്ഷപെട്ടിട്ടുണ്ടാകും…. ഇയാൾ കില്ലർ എന്നൊക്കെ പറയുന്നുണ്ട്… ”

“നിങ്ങൾ പൊയ്ക്കോളൂ.. ഞാൻ ചോദിച്ചോളാം…” ( അവന്തിക )

ശിവദാസ് ഉറക്കെ കരഞ്ഞു കൊണ്ട്..

” മാഡം .. എന്നേ രക്ഷിക്കണം… ആ കില്ലർ ഇനിയും വരും.. എന്നേ കൊല്ലും… ”

” കില്ലർ തന്നെ എന്തിനാ കൊല്ലുന്നേ .. താൻ അതിന് എന്താ ചെയ്തേ…തനിക് ഹിമ..ബെന്നി.. ഇവരെ ഒന്നും അറിയില്ലല്ലോ.. പിന്നെ അവരോട് ഒന്നും യാതൊരു ബന്ധവുമില്ലാത്ത തന്നെ എന്തിനാ കില്ലർ ഉപദ്രവിക്കുന്നെ…. ” ( സാകിർ )

” പ്ലീസ്… എന്നേ രക്ഷിക്കണം.. ഞാൻ എല്ലാം പറയാം… എന്നേ കില്ലർക്ക് വിട്ടു കൊടുക്കരുത്…. ”

” തന്നെ ഞങ്ങൾ രക്ഷിക്കാം.. അതിന് മുൻപ് താൻ ഇത്‌ പറ.. തന്നെ എന്തിന് കില്ലർ നോട്ടമിടണം….. ” ( അവന്തിക )

” റിസോർട്ടിന്റെ മറവിൽ വിശ്വനാഥൻ സാറിന് പല ബിസിനെസുകളും ഉണ്ടായിരുന്നു..പെണ്ണിനെ വെച്ചു പൈസ ഉണ്ടാകുന്ന ഏർപ്പാട്…വലിയ വലിയ പൈസക്കാരെ ത്രിപ്തിപെടുത്താൻ പെൺകുട്ടികളെ അവർക്കുമുമ്പിൽ എത്തിക്കും… റിസോർട്ടിൽ മദ്യം അടക്കം അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്ന ജോലി എന്റെയായിരുന്നു ….അതിന് ഞങ്ങള്ക് ഒരുപാട് കാശും കിട്ടാറുണ്ട്.. റിസോർട്ടിലെ മിക്ക സ്റ്റാഫുകൾക്കും ഇതറിയാം.. അവരെല്ലാം ഒന്നും പുറത്തു പറയാതെ വിശ്വസിച്ചു കൂടെ നിക്കുന്നത് കൊണ്ട് ഈ പരിപാടി ആർക്കും അറിയില്ലായിരുന്നു….ഹിമയും ബെന്നിയുമാണ് ഞങ്ങളുടെ ഏജന്റ്… ഹിമയുടെ ബ്യൂട്ടി പാർലറിൽ വരുന്ന പെൺകുട്ടികളെ അവൾ പറഞ്ഞു വശത്താക്കി ഇവിടെ കൊണ്ട് വരും.. ചിലവർ പൈസ കിട്ടുമെന്ന് കണ്ടാൽ സ്ഥിരമായി വരും.. ഇവരുടെ ഒക്കെ വീഡിയോ രംഗങ്ങൾ പകർത്തി എടുക്കാറുണ്ട്….വീണ്ടും വരാൻ വിസമ്മതിക്കുന്നവരെ അത് കാണിച്ചു ഭീഷണി പെടുത്തി കൊണ്ടുവരാർ ആണ് പതിവ്… ബെന്നിയും ഒരുപാട് പെൺകുട്ടികളെ സെറ്റ് ആക്കി തന്നിട്ടുണ്ട്….മിക്കപേരും ഞങ്ങളുടെ വലയിൽ കുടുങ്ങിയതിന് ശേഷമാണ് ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നത്….ഹിമക്കും ബെന്നിക്കും ലക്ഷങ്ങളുടെ കമ്മീഷനാണ് ഞങ്ങൾ ഇതിനു വേണ്ടി കൊടുക്കുന്നത് ..ഇപ്പൊ അവരെ മൂന്ന് പേരെയും ആ കില്ലർ കൊന്നു..ഇപ്പൊ ഇതാ എന്റെ അടുത്തും വന്നിരിക്കുന്നു….അവരോടൊപ്പം കൂടെ നിന്ന എന്നെയും തീർച്ചയായും അയാൾ കൊല്ലും .. എന്നേ രക്ഷിക്കണം മാഡം.. പ്ലീസ് മാഡം …”

” താൻ പേടിക്കാതിരിക്കു.. തന്നെ ആരും ഒന്നും ചെയ്യില്ല….ഇനി മറ്റാർക്കും ഇതിൽ പങ്കില്ലേ… i mean ഇതിനെല്ലാം കൂട്ട് നിക്കുന്ന മറ്റൊരാൾ… ” ( അവന്തിക )

” ഇല്ലാ…ഈ പരുപാടിക്ക് എല്ലാരേയും വിശ്വസിക്കാൻ കൊള്ളില്ലല്ലോ …അത്കൊണ്ട് വേറെ ആരെയും കൂടെ കൂട്ടിയിട്ടില്ല… ”

” കൊല്ലപ്പെട്ട മീര ജാസ്മിൻ ഇവരെ അറിയില്ലേ…? “(ഹരി )

” ഇല്ലാ… അവരെ ഞാൻ കണ്ടിട്ടില്ല….”

” ഈ കില്ലർ ആരായിരിക്കും..വല്ല ഊഹവും ഉണ്ടോ …? ” ( എബി)

” അതെനിക്കറിയില്ല മാഡം… ഒരുപാട് പേരുടെ ജീവിതം ഞങ്ങൾ നശിപ്പിച്ചിട്ടുണ്ട്… ഇതുവരെയും നാണക്കേട് കൊണ്ട് അല്ലെങ്കിൽ ഞങ്ങളുടെ ഭീഷണിയിൽ വഴങ്ങി ആരും ഒന്നും പുറത്തു പറഞ്ഞിട്ടില്ല.. കേസും കൊടുത്തിട്ടില്ല.. ഇനി കൊടുത്താൽ തന്നെ അത് ഞങ്ങൾ എങ്ങനെ എങ്കിലും ഒതുക്കി തീർക്കാറാണ് പതിവ് … ”

” ഓക്കേ… ബെന്നിക്ക് നേരെ കില്ലറുടെ അക്രമം നടക്കുന്ന രാത്രി ബെന്നി തന്നെ വിളിച്ചിരുന്നു.. എന്താണ് അവൻ തന്നോട് പറഞ്ഞത്… ” ( അവന്തിക )

” ഹിമയും വിശ്വനാഥന്റെയും കൊല്ലപ്പെട്ടതിനെ തുടർന്ന് ബെന്നിക് വല്ലാതെ ഭയമുണ്ടായിരുന്നു…..അവരുടെ കേസ് അന്യോഷിക്കേ പോലീസ് എല്ലാം അറിഞ്ഞു ഞങ്ങളുടെ അടുത്ത് എത്തുമോ എന്ന്… ഈ ഭയം കൊണ്ട് തന്നെയാണ് സാറുടെ മരണത്തിന് ശേഷം ഇത്രയും ദിവസം റിസോർട്ടിൽ ഈ പരിപാടികൾ ഒക്കെ ഞാൻ നിർത്തി വെച്ചത്…..ബെന്നിയും കൂടി മരിച്ചപ്പോ എന്റെ ഭയം ഇരട്ടിയായി.. എന്നാലും കില്ലർ എന്നേ നോട്ടമിട്ടു കാണും എന്ന് ഞാൻ വിചാരിച്ചതല്ല…. ”

അയാൾ പൊട്ടിക്കരഞ്ഞു….

” ഹ്മ്മ്.. കരയൊന്നും വേണ്ടാ.. നമുക്ക് തീരുമാനം ഉണ്ടാകാം…ഞങ്ങൾ കൂടെ ഉണ്ട് .. ” ( അവന്തിക )

എല്ലാരും ഡോർ തുറന്നു പുറത്തോട്ട് വന്നു ….

” എന്തായാലും ബോബിയുടെ ബാഗിൽ നിന്ന് കിട്ടിയ മാസ്കും കോട്ടും കൊണ്ട് ഇങ്ങനൊരു ഉപകാരമുണ്ടായല്ലോ.. മാഡത്തിന്റെ ബുദ്ധി അപാരം തന്നെ.. തത്ത പറയും പോലെ അല്ലേ അവൻ എല്ലാം പറഞ്ഞത്…. ” ( മാളവിക )

” ഭയം….അവന്റെ ഉള്ളിൽ കില്ലെറോടുള്ള ഭയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.. ആ രൂപം മുമ്പിൽ വന്നപ്പോ അവൻ മരണത്തെ കണ്ടു.. സത്യങ്ങൾ തുറന്നു പറഞ്ഞാൽ ആ മരണത്തിൽ നിന്ന് അവന്ന് രക്ഷപെടാം എന്ന് തോന്നിക്കാണും… ” (അവന്തിക )

” മാഡം .. ഇവനോട് ഒന്നും ഒരു സഹതാപവും കാണിക്കാൻ പാടില്ലാ.തെറ്റ് ചെയ്തവർക് കൂട്ട് നിൽക്കലും തെറ്റ് തെന്നെയാണ് ….അവന്റെ ചെയ്തികൾക്കൊക്കെ ഇപ്പൊ ഇവിടെ വെച്ചു അവനെ ഷൂട്ട്‌ ചെയ്യാണ് വേണ്ടത്…അത്രക് എനിക്ക് ദേഷ്യം കയറി വരുന്നുണ്ട്… ” (എബി )

” what എബി.. അവൻ തെറ്റുകാരൻ തന്നെയാണ്….അനാശാസ്യ പ്രവർത്തനത്തിനാ SP റോയ് ഇയാളെ അറെസ്റ് ചെയ്തത്.. അത്കൊണ്ട് നിയമത്തിന്റെ വഴിയിൽ ഇയാൾക്കു തക്കതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യും… എന്നാൽ ഇപ്പോൾ നമ്മൾ ബുദ്ധിപരമായി ചിന്തിക്കുകയാണ് വേണ്ടത്….ഇപ്പോൾ ഇവനോട് ഹർഷ് ആയി പെരുമാറിയാൽ നമ്മൾ അവനെ രക്ഷിക്കും എന്ന വിശ്വാസം അവനിൽ ഇല്ലാണ്ടാവും..നമ്മൾ പറയുന്നത് ഒന്നും അവൻ കേൾക്കില്ല എന്ന് മാത്രം അല്ലാ പിന്നെ ഒരിക്കലും നമുക്ക് കില്ലേറെ കണ്ടു പിടിക്കാനും സാധിക്കില്ല… കില്ലർ ആരാണെന്നു നമുക്ക് അറിഞ്ഞേ പറ്റു…എന്ത് revenge ആണെങ്കിലും നിയമം കയ്യിൽ എടുക്കാൻ ആർക്കും അധികാരമില്ലാ….ഇയാളെ വെച്ചു ആ കില്ലേറെ നമുക്ക് കണ്ടുപിടിക്കാം…എത്രയും പെട്ടെന്നു തന്നെ ആറാമനെയും തീർക്കാൻ കില്ലർ നോക്കും…ശിവദാസ് പറഞ്ഞത് വെച്ചു മറ്റാരും ഇനിയവരുടെ കൂടെ ഇല്ലാ…ഇതുവരെ കില്ലറുടെ ഭാഗത്തു നിന്ന് ഒരു മൂവ്മെന്റ് നടന്നതായി അറിവും ഇല്ലാ… അപ്പോൾ വിശ്വനാഥന്റെ വലം കയ്യായി നിന്ന ഇയാൾ തന്നെയായിരിക്കണം ആ ആറാമൻ …കസ്റ്റഡിയിൽ ഇരിക്കുന്ന ഇയാളെ കൊല്ലാനുള്ള വഴികൾ ചിന്തിക്കുകയാവും കില്ലർ….സോ..കില്ലേറെ വെളിച്ചത്തു കൊണ്ട് വരാൻ നമുക്ക് ഒരു പ്ലാൻ ഉണ്ട്….കില്ലർന്ന് ശിവദാസ്ന്റെടുത് വരാനുള്ള അവസരം നമ്മൾ ഒരുക്കി കൊടുക്കണം… “( അവന്തിക )

” മാഡം എന്താണ് ഉദ്ദേശിക്കുന്നത്..? “( സാകിർ )

” നാളെ ഇയാളെ ജാമ്യത്തിൽ ഇറക്കണം….എന്നിട്ട് ഇയാളെ അയാളുടെ ഫ്ലാറ്റിൽ കൊണ്ട് ചെന്നാക്കണം …..ഇയാളാണ് ആറാമൻ എങ്കിൽ ബെന്നിക്ക് നേരെ ഉണ്ടായ അറ്റാക്ക് പോലെ ശിവദാസിനെ തീർക്കാനും കില്ലർ അവിടെ വരും… സോ.. നമ്മൾ ഫ്ലാറ്റിന്റെ ചുറ്റിലും അവനു വേണ്ടി കാത്തിരിക്കും…അവനെ പിടിക്കുകയും ചെയ്യും….”( അവന്തിക )

” ഇത്‌ നല്ലൊരു ഐഡിയ ആണ്.. നാളെ ഇതിനെല്ലാം ഒരു അവസാനം ഉണ്ടാവുകയാണെങ്കിൽ അത് തന്നെയാണ് നല്ലത്.. അവൻ ഇനി വരാതിരിക്കോ മാഡം.? .. ” ( സാകിർ )

” വരാതിരിക്കാൻ കില്ലർക്ക് കഴിയില്ല … എത്രയും പെട്ടെന്നു ആറാമത്തെ ആളെയും വകവരുത്തണം എന്ന് മാത്രം ആയിരിക്കും കില്ലറുടെ ലക്ഷ്യം.. അത്കൊണ്ട് അതിനു വീണു കിട്ടുന്ന ഒരു ചാൻസും കില്ലർ പാഴാകില്ല…അവൻ പിടിക്കപ്പെട്ടാൽ പിന്നവന്ന് അതിന് സാധിക്കില്ല എന്ന് അവന്ന് നന്നായി അറിയാം…. സോ he will come…. ” ( അവന്തിക )

” but.. മാഡം….റോയ് സർ ഇതിനു സമ്മതിക്കോ …. അദ്ദേഹം കസ്റ്റഡിറ്റിൽ എടുത്തതല്ലേ ശിവദാസ് നെ.. മാത്രല്ല.. ജാമ്യം കിട്ടാത്ത കേസാ അവന്റെ മേൽ ഉള്ളത്… ” ( ഹരി )

” സമ്മതിപ്പിക്കണം… നാളെത്തെ നമ്മുടെ പ്ലാൻ തീർന്നതിന് ശേഷമേ നമ്മൾ ശിവദാസിനെ വിട്ടു കൊടുക്കു എന്ന് അവരെ അറിയിച്ചേക്ക്….. ” ( അവന്തിക )

“ഓക്കേ മാഡം ”

💕💕💕

അടുത്ത ദിവസം രാവിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ…

” മാഡം….ആനിയുടെ ഹയർ സാമ്പിൾ റിപ്പോർട്ട്‌ വന്നിട്ടുണ്ട്…..നിർഭാഗ്യവശാൽ കില്ലറുടെ താവളത്തിൽ നിന്ന് കിട്ടിയ ഹയർ സാമ്പിൾമായി ആനിയുടെ മാച്ച് ആവുന്നില്ല… “( മാളവിക )

” ഓഹ്….ഇതൊരു bad ന്യൂസ്‌ ആണല്ലോ.. അലോഷി നമ്പർ കണ്ട് തിരിച്ചു വിളിച്ചിരുന്നു.. അയാളുടെ സംസാരത്തിൽ നിന്നും എനിക്ക് സംശയാസ്പദമായി ഒന്നും കിട്ടിയില്ല…. ഇതൊക്കെ സൂചിപ്പിക്കുന്നത് ആനിക്ക് ഇതിലൊന്നും യാതൊരു പങ്കുമില്ല എന്നാണല്ലോ .. “( അവന്തിക )

” അതേ മാഡം…ഒരു unclear ഫോട്ടോയിൽ നിന്ന് ഊഹിച്ചു വരച്ചതല്ലേ.. അപ്പോൾ നമുക്ക് തെറ്റ് പറ്റിയത് തന്നെയാണ്….ബെന്നിയെ കൊല്ലാൻ വന്ന പെൺകുട്ടി മറ്റാരെങ്കിലും ആയിരിക്കും.. ” ( സാകിർ )

” ഹ്മ്മ്… പക്ഷേ.. എനിക്ക് അതങ്ങോട്ട് accept ചെയ്യാൻ പറ്റുന്നില്ല… psychiatrist വരെ കൺഫേം ചെയ്ത സ്ഥിതിക് അവൾ mental patient തന്നെയായിരിക്കണം….എന്നാലും അവരുടെ മേലുള്ള നിരീക്ഷണം നിർത്തണ്ട….ഈ കേസിൽ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ അതെങ്ങനെ തന്നെ തുടരട്ടെ .. എന്തായി SP യോട് കാര്യങ്ങൾ എല്ലാം സംസാരിച്ചോ… ” ( അവന്തിക )

” സംസാരിച്ചു മാഡം…ഇന്ന് വൈകീട്ട് നമുക്ക് അയാളെ ജാമ്യത്തിൽ വിടാം… ബാക്കി കാര്യങ്ങൾ എല്ലാം നമ്മൾ തീരുമാനിച്ച പോലെ .. ” ( എബി )

” ഓക്കേ… സോ the count down starts from now… ” ( അവന്തിക )

💕💕💕

വൈകുന്നേരം തീരുമാനിച്ചുറപ്പിച്ച പോലെ ശിവദാസ് ന്നേ ജാമ്യത്തിൽ വിട്ടു….പോലീസ് അവനെ ഫ്ലാറ്റിൽ കൊണ്ട് വിട്ടു…. കുറച്ചു പോലീസ്കാരെ ആരും ശ്രദ്ധിക്കാത്ത രീതിയിൽ അവിടെ കാവൽ നിർത്തുകയും ചെയ്തു…..ഇരുട്ടിയതും ബാക്കിയെല്ലാരും അവിടേക്കു പോയി…

കുറച്ചു കഴിഞ്ഞു അവന്തിക അവിടേക്കു ഇറങ്ങാൻ നിൽകുമ്പോൾ ആണ് ഹരിയുടെ കാൾ വന്നത്…

” ഹെലോ.. മാഡം ഹരിയാണ്…ഒരു പ്രധാന കാര്യം പറയാൻ ആണ് വിളിച്ചത്… ഹോസ്പിറ്റൽ പരിസരത്തു വാച്ച് ചെയ്യാൻ നിർത്തിയ പോലീസുകാർ നൽകിയ ഇൻഫർമേഷൻ ആണ്…സക്കറിയയും ആനിയും പതിവുപോലെ വൈകുന്നേരം പുറത്തിറങ്ങിയപ്പോൾ ഇവർ ഫോളോ ചെയ്തു….സക്കറിയയും ആനിയും സഞ്ചരിച്ച വണ്ടി റെയിൻബോ പാർക്ക് നടുത് നിർത്തി…അവർ പുറത്തു ഇറങ്ങി കാറ്റുകൊണ്ടു നിൽക്കവെ ഒരു കാർ വന്നു അവർക്ക് സമീപത്തു നിർത്തി… അവർ അതിനകത്തു കയറി…അതിനകത്തു ആരാണെന്നോ എന്താണ് നടക്കുന്നത് എന്നോ അവർ ക്ക് കാണുന്നുണ്ടായിരുന്നില്ല.. അല്പനേരം കഴിഞ്ഞു സക്കറിയയും ആനിയും പുറത്തിറങ്ങിയതും ആ വണ്ടി ഓടിച്ചു പോയി…ആനിയുടെ പക്കൽ ഒരു മിട്ടായി ബോക്സ്‌ ഉണ്ടായിരുന്നു… ”

” ആ വണ്ടിയെ ഫോളോ ചെയ്തില്ലേ.. ”

” ചെയ്തു മാഡം.. അത് നമ്മുടെ പോലീസ് ഹെഡ് ഓഫീസ്ന്ന് മുമ്പിൽ ആണ് വന്നു നിന്നത്.. അതിൽ നിന്ന് ഇറങ്ങിയ വെക്തി നമ്മുടെ SP റോയ് സർ ആയിരുന്നു..!! ”

അത് കേട്ടതും അവന്തിക അമ്പരന്നു…

” what !!! SP റോയ് യ്യോ.. SP ക്ക് അവിടെ എന്താണ് കാര്യം…”

” അറിയില്ല മാഡം….എന്തായാലും എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലൊരു തോന്നൽ… ഈ കേസിൽ നിന്ന് ഒഴിവാക്കിയ SP സർ ന്ന് ആനിയെയും ഡോക്ടറേയും മീറ്റ് ചെയ്യേണ്ട ആവശ്യമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല… ”

” തത്കാലം ഇത്‌ രഹസ്യമായി തന്നെ ഇരിക്കട്ടെ… ആദ്യം നമ്മുടെ പ്ലാൻ നടക്കട്ടെ…ഞാൻ അങ്ങോട്ട് ഇറങ്ങാൻ തുടങ്ങാണ് .. ഒരു അരമണിക്കൂറിനുള്ളിൽ ഞാൻ അവിടെ എത്തും.. ..”

” ഓക്കേ മാഡം.. ”

💕💕💕

സമയം രാത്രി 8.35

അവന്തിക അങ്ങോട്ടുള്ള യാത്രയിൽ കാര്യങ്ങൾ എന്തായി എന്നറിയാൻ എബിയെ വിളിച്ചു…

” എബി.. എല്ലാം സെറ്റ് അല്ലേ… ”

” അതേ മാഡം….ഞങ്ങൾ ഓരോരുത്തരും ഫ്ലാറ്റ് ന്നു ചുറ്റും ആരും ശ്രദ്ധിക്കാത്തിടത്തു ആണ് നിൽക്കുന്നത് …ഫ്ലാറ്റിന്റെ മുൻ വശത്തും ella എൻട്രി യിലും നമ്മുടെ ആൾകാർ ഉണ്ട്…നമ്മുടെ ആൾക്കാരുടെ ശ്രദ്ധയിൽ പെടാതെ ആരും അകത്തു കടക്കില്ല….”

” ഗുഡ്…..ശിവദാസ് നെ വിളിച്ചുനോക്കിയോ.. ഇതുവരെ കുഴപ്പം ഒന്നും ഇല്ലല്ലോ… ”

” ഇല്ലാ.. ഇതുവരെ എല്ലാം ഓക്കേ ആണ്… ”

” ശരി……എല്ലാരും alert ആയിട്ടിരിക്കണം ..എന്തെങ്കിലും updates ഉണ്ടങ്കി വിളിക്ക്…. ”

” ഓക്കേ മാഡം.. ”

ചെറുതായി നിലാവ് ഉണ്ട് .. കൂടാതെ ഫ്ലാറ്റുകളിലെ വെട്ടവും..പെട്ടെന്നു കറന്റ് പോയി..എല്ലാരും അവിടേക്കു ഓടാൻ നിന്നതും പെട്ടെന്നു ഫ്ലാറ്റിൽ നിന്ന് ഒരു അലർച്ച …..ഫ്ലാറ്റിൽ എത്തിയ എബിയും കൂട്ടരും കണ്ടത് കൈക്ക് മുറിവേറ്റ് കിടക്കുന്ന ശിവദാസിനെ ആണ്…..എബി ശിവദാസിനെ എഴുന്നേൽപ്പിച്ചു ഒരു കർചീഫ് കൊണ്ട് മുറിവ് കെട്ടി…ശിവദാസ് വല്ലാതെ പേടിച്ചിരുന്നു..

” കില്ലർ.. കില്ലറേ ഞാൻ കണ്ടു… അലറിയപ്പോ അയാൾ പുറത്തേക് ഓടി… ”

ഹരിയും സാകിറും അപ്പോൾ തന്നെ തോക് എടുത്തു പുറത്തേക് ഓടി….അപ്പഴേക്കും അവന്തിക അവിടെ എത്തിയിരുന്നു ..വരാന്തയിലൂടെ ഓടി വരുന്ന അവന്തിക ഇവരെ കണ്ടതും..

” എന്താ….എന്തുപറ്റി….എല്ലാരും എവിടെ… .? ”

അവർ നടന്നത് പറഞ്ഞു.. അവന്തികയും തോക്കെടുത്തു അവരൊപ്പം പുറത്തേക് ഓടി…ഗേറ്റ് ന്റെ ഭാഗത്തു ഒരു വണ്ടി കണ്ട ഹരി ഓടി ചെന്നു നോക്കിയതും ഞെട്ടി… ഓടിച്ചു പോകുന്ന വണ്ടി ഹരി പെട്ടെന്ന് തിരിച്ചറിഞ്ഞു.. അത് sp യുടെതായിരുന്നു.. !!

തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!