Skip to content

The Hunter – Part 19

the-hunter-novel

✒️റിച്ചൂസ്

എബി സ്വയം സമാശ്വസിച്ചു അടുത്ത കാര്യം സാധിക്കാൻ അപ്പോൾ തന്നെ ജീപ്പ് എടുത്തു പോയി…

💕💕💕

റോയ് സർ നിമിഷ നേരം കൊണ്ട് ഗസ്റ്റ് ഹൊസ്സിനു മുമ്പിൽ എത്തി.. അവിടെ ഡോർ അടഞ്ഞു കിടക്കുകയായിരുന്നു…ഇറങ്ങി ഓടി ചെന്നു ഡോർ തുറന്നതും ആ കാഴ്ച കണ്ടു റോയ് ഞെട്ടി …ചോരയിൽ കുളിച്ച് മരണത്തോട് മല്ലിട്ടു കിടക്കുന്ന രാജീവ്.നെഞ്ചിനടിയിലായി കത്തി കുത്തിയിറക്കിയിരിക്കുന്നു …മേലാസകലം വേറെയും ഒരുപാട് മുറിവുകൾ…..വേദനയിൽ പുളഞ്ഞു രാജീവ്‌ന്റെ ഞെരക്കം കേൾകാം … അവന്റെ രണ്ട് കയ്യിലേയും നിരമ്പുകൾ മുറിച്ചിരുന്നു…അടുത്ത് തന്നെ കൈയ്യാകെ ചോരയിൽ പിണഞ്ഞു അവന്തിക…..

SP ഓടിച്ചെന്നു അവന്തികയെ എണീപ്പിച്ചു… അവൾ അവന്റെ വേദന കണ്ട് ആസ്വദിക്കുകയാണ്….

” സർ.. ഇനിയെന്നെ അറെസ്റ് ചെയ്തോളു….എവിടെയും സത്യങ്ങൾ തുറന്നു പറയാൻ ഞാൻ തയ്യാർ ആണ്… ”

റോയ് സർ അവളുടെ കയ്യിലെ ചോരകൾ തുടച്ചെടുത്തു… അവളെ അപ്പോൾ തന്നെ അവിടെ നിന്നും മാറ്റി…

അടുത്ത ക്ഷണം തുറന്നിട്ട ഡോർ വഴി ശിവദാസ് ഓടി അകത്തോട്ടു വന്നു….ചെറുതായി നിരങ്ങി കൊണ്ടിരിക്കുന്ന രാജീവ്‌ ന്റെ അടുത്തേക് അവൻ ചെന്നു…

” അയ്യോ.. എന്താണ് പറ്റിയത്.. ആരാണ് ഇത്‌ ചെയ്തത് … ”

അവൻ ആ കുത്തിയിറക്കിയ കത്തി വലിച്ചൂരി…. അപ്പഴേക്കും രാജീവ് മരിച്ചിരുന്നു…. അടുത്ത നിമിഷം മറഞ്ഞിരുന്ന SP റോയ്യും അവന്തികയും അങ്ങോട്ട് വന്നു… റോയ് സർ അവന്ന് നേരെ തോക്ക് ചുണ്ടി…ശിവദാസ് ന്റെ ഡ്രെസ്സിൽ എല്ലാം ചോര പറ്റിയിരുന്നു…

” you can’t move ശിവദാസ്… ”

പിന്നാലെ എബിയും അവന്തികയുടെ ടീമിൽ ഉള്ളവരും പോലീസുകാരും ഒരു കൂട്ടം മീഡിയക്കാരുടെ വണ്ടികളും മുറ്റത്തു വന്നു നിന്നു….അവരും അകത്തേക്കു ഇടിച്ചു കയറി.. ഫോട്ടോ എടുക്കലും വീഡിയോയും.. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ശിവദാസ് അന്തം വിട്ടു നിന്നു…

റോയ് സർ ശിവദാസ് ന്റെ കയ്യിലെ കത്തി ഒരു എവിടെന്സ് ആയി ടവൽ ഉപയോഗിച്ച് വാങ്ങിച്ചു…..എന്നിട്ട് ശിവദാസ് ന്റെ കയ്യിൽ വിലങ്ങിട്ടു…. അവന്തികയും എന്താണ് നടക്കുന്നത് എന്ന ശങ്കയിൽ ആയിരുന്നു…..

” സർ.. ഞാൻ അല്ലാ.. ഞാൻ ഇവിടെ വന്നപ്പോൾ… ”

ശിവദാസ് ഓരോന്ന് വിളിച്ചു പറയുന്നുണ്ട്…..

” പിന്നെ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന താൻ എങ്ങനെടോ ഇവിടെ വന്നത് .. താൻ ചാടിയ വിവരം അറിഞ്ഞു തന്നെയാ ഞങ്ങളിവിടെ എത്തിയത്… ”

എന്നിട്ട് ശിവദാസ് നെ പിടിച്ചു പുറത്തേക്കു കൊണ്ട് വന്നു.. അവനോട് ഒന്നും ചോദിക്കാൻ മീഡിയക്കാരെ അനുവദിക്കാതെ അവനെ ജീപ്പിൽ കയറ്റി… മീഡിയക്കാർ അവന്തികയെയും SP യെയും വളഞ്ഞു…. അവർക്കു നേരെ സംസാരിച്ചത് റോയ് സർ ആയിരുന്നു..

” ശിവദാസ് എന്ന ഈ പ്രതിയെ രണ്ട് ദിവസം മുൻപ് പെൺവാണിഭക്കേസിൽ ഞങ്ങൾ കസ്റ്റഡിയിൽ എടുത്തിരുന്നല്ലോ.. അപ്പോഴാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സീരീസ് കൊലകൾ ചെയ്യുന്ന കില്ലെർസ് ൽ ഒരാൾ ഇയാൾ ആണന്ന് ഞങ്ങൾക്ക് കണ്ടത്താൻ സാധിച്ചത്……കോടതിയിൽ ഹാജരാകുന്നതിന് വേണ്ടി കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ഇയാളെ വിധേയമാക്കൻ ഇരിക്കവേ ആണ് സീരിസിലെ അവസാന ഇരയായ ആറാമൻ മുൻ MLA രാജീവ്‌ നെ ഇപ്പോൾ ഇയാൾ കസ്റ്റഡിയിൽ നിന്ന് ചാടി കൊലപ്പെടുത്തിയത്…നാളെ ഇയാളെ കോടതിയിൽ ഹാജറാക്കും……കൂടുതലായി കോടതി തീരുമാനങ്ങൾക് ശേഷം വെളിപ്പെടുതതാം…”

” സർ.. സർ.. ഒരു ചോദ്യം കൂടി… കില്ലെർമാരിലെ സ്ത്രീയുടെ രേഖ ചിത്രം പുറത്തു വിട്ടിരുന്നല്ലോ…. അവരെ കുറിച് എന്തെങ്കിലും വിവരങ്ങൾ….? ”

” വളരെ unclear ആയ ഒരു ചിത്രത്തിൽ നിന്ന് വരച്ചെടുത്തതാണ് ആ രൂപം…അത് കണ്ട് ഒന്ന് രണ്ട് പേർ വിളിച്ചിരുന്നു എങ്കിലും അവർ പറയുന്നവർക്കൊന്നും ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടത്തിയിട്ടുണ്ട്….മാത്രമല്ല.. കില്ലർമാരുടെ കൂട്ടത്തിൽ ഒരു സ്ത്രീ ഉണ്ട് എന്നത് പോലീസിന്റെ വെറും നിഗമനം മാത്രമാണ് .. അത് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല…..”

മീഡിയക്കാർ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചുവെങ്കിലും അതിനൊന്നും ചെവികൊള്ളാതെ റോയ് സാറും അവന്തികയും ജീപ്പിൽ കയറി അവിടം വിട്ടു….

എബി ഏർപ്പാടാക്കിയ പ്രകാരം രാജീവ്‌ന്റെ ബോഡി ആംബുലൻസിൽ കൊണ്ടുപോയി…..ശിവദാസ് ന്റെ ഫ്ലാറ്റിൽ നിന്നും കൊല്ലാനുപയോഗിച്ച കത്തികൾ.. സിറിഞ്ജ്.. സയനയ്‌ഡ്‌..ക്ലോറോഫോം… ഇതുവരെയും മരിച്ചവരുടെ സെൽ ഫോണുകൾ….. മാസ്ക്.. കോട്ട് മുതലായവ എബിയുടെ നേതൃത്വത്തിൽ പോലീസ് കണ്ടടുത്തു…..

💕💕💕

അടുത്ത ദിവസം കോടതിയിൽ…..

” യുവർ ഓണർ….നാടിനെ നടുക്കിയ സീരീസ് കില്ലിങിൽ മീര.. ജാസ്മിൻ.. ഹിമ .. വിശ്വനാഥൻ ..ബെന്നി … രാജീവ്‌ എന്നിവരെ അതി മൃഗീയ മായി കൊന്ന കില്ലെർമാരിൽ ഒരാൾ ആണ് ഈ നിൽക്കുന്ന ഒന്നാം പ്രതി ശിവദാസ്…..unfortunately….മറ്റൊരാൾ ഇന്ന് ജീവിച്ചിരിപ്പില്ല…..അത് മരിച്ച ബെന്നിയായിരുന്നു …..

വിശ്വനാഥന്റെ റിസോർട്ടിൽ അനാശാസ്യ പ്രവർത്തങ്ങൾ നടക്കുന്നതായി പോലീസിന്ന് വിവരം ലഭിച്ചിരുന്നു.. അതിനെ കേന്ദ്രീകരിച്ചു നടത്തിയ അന്യോഷണത്തിൽ ആണ് പല ഞെട്ടിക്കുന്ന സത്യങ്ങളും പോലീസ് കണ്ടത്തിയത്….മരിച്ചവരെല്ലാം ഈ പ്രതി ഉൾപ്പെടെ ഒരു സെക്സ് റാക്കറ്റിലെ കണ്ണികളാണ്…

മീര ദിവാകരൻ…. ബാംഗ്ലൂർ ഉള്ള മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഒന്നരവർഷം ആയി നേഴ്സ് ആണ്.. ജാസ്മിൻ ജേക്കബ്… വടക്കൽ നിർമല നഴ്സിംഗ് കോളേജിൽ രണ്ടാം വർഷം പിജി ചെയ്തു വരുകയാണ്… ഇവർ രണ്ടു പേരും സുഹൃത്തുക്കളും ബെന്നിയെയും ഹിമയെയും അടുത്ത് അറിയുന്നവരും ആണ്… ബെന്നി ഇവരെ പലപ്പോഴായി അനാശാസ്യപ്രവർത്തങ്ങൾക് പ്രേരിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ബെന്നിക് കോളേജ് പെൺകുട്ടികളുമായി സൗഹൃദം ഉണ്ടാക്കി കൊടുക്കുന്നവരും ഇവരാണ്…അതുവഴി പെൺകുട്ടികളെ പ്രണയം നടിച്ചു ചതിക്കുകയായിരുന്നു ..അത്പോലെ ഹിമയുടെ ടൗണിൽ ഉള്ള പാർലറിലേക് പെൺകുട്ടികളെ കൊണ്ട് വന്നു ഹിമയുമായി പരിചയത്തിലാക്കുകയും പിന്നീട് അവരെ പറഞ്ഞു വീഴ്ത്തി ഈ പരിപാടികൾക്കു ഉപയോഗിക്കുകയും അനുസരിച്ചില്ലെങ്കിൽ ഭീഷണിപെടുത്തുകയും ചെയ്താണ് ഈ ഗാങ് പ്രവർത്തിച്ചു വന്നിരുന്നത്…ഇതേ കുറിച് എല്ലാം അറിയാവുന്ന മീരയുടെയും ജാസ്മിന്റെയും കോളേജ് ഹോസ്റ്റൽ റൂമേറ്റ് അന്നയേ ബഹുമാനപെട്ട കോടതിക്ക് വിസ്തരിക്കാം….കൂടാതെ ജാസ്മിന്റെ ഇപ്പോഴത്തെ റൂം മേറ്റ് റോസ്‌മരിയയുടെയും boy ഫ്രണ്ട് ബോബിയെയുടെയും മൊഴികൾ കേട്ടാൽ കോടതിക്ക് കൂടുതൽ ബോധ്യം വരും..

ഇതിനായി ഇവർ ഉപയോഗിച്ചിരുന്നത് വിശ്വനാഥന്റെ റിസോർട് ആയിരുന്നു…വിശ്വനാഥന്റെ മാനേജർ ആണ് ഈ നിൽക്കുന്ന പ്രതി ശിവദാസ്.. ഒരുപാട് പ്രമുഖർ… മരിച്ച മുൻ MLA രാജീവ്‌ ഉൾപ്പെടെ ഇവിടുത്തെ നിത്യ സന്ദർശകർ ആണെന്നതിനുള്ള തെളിവുകൾ വിശ്വനാഥന്റെ റിസോർട് സ്റ്റാഫുകളുടെ മൊഴി എടുത്താൽ വ്യക്തമാകും ..കൂടാതെ ബെന്നിയുടെ ലാപ്ടോപിൽ നിന്ന് കണ്ടടുത്ത ഫോട്ടോസും കുറച്ചു വിസിറ്റിംഗ് കാർഡുകളും സമർപ്പിക്കുന്നു ..

എന്നാൽ പിന്നീട് ഇതിനു താല്പര്യമില്ലെന്നും സഹകരിക്കില്ലെന്നും മീരയും ജാസ്മിനും പറഞ്ഞതിനെ തുടർന്ന് തങ്ങളുടെ ഈ കളികൾ പുറത്തറിയുമെന്ന് പേടിച്ചു ശിവദാസ് പറഞ്ഞ പ്രകാരം ബെന്നി അവരെ കൊലപ്പെടുത്തി… രണ്ട് പേരുടെയും ബോഡികൾ ഒരുമിച്ചു കണ്ടത്തിയാൽ പോലീസ് തങ്ങളുടെ നേരെ വരുമെന്ന് അവർക്കറിയാവുന്നത് കൊണ്ട് ജാസ്മിന്റെ മരണം മറച്ചു വെക്കാൻ അമേയയുടെ ശരീത്തിലുള്ള ടാറ്റു ജാസ്മിന്റെ ബോഡിയിൽ പച്ചകുത്തി അമേയ ആണ് മരിച്ചതെന്ന് വരുത്തി തീർത്തു പോലീസിനെ കബളിപ്പിച്ചു… പിന്നീട് ഇവരുടെ താവളത്തിൽ നിന്ന് പോലീസ് അമേയയെ സുരക്ഷിതമായി കണ്ടടുത്തു..ഭീഷണിപ്പെടുത്തി പച്ചകുത്തിപ്പിച്ച ജെറിയേ കോടതിക്ക് വിസ്തരിക്കാം…..പുറത്തെറങ്ങുമ്പോഴും കൊല നടത്തുമ്പോഴും കറുത്ത കോട്ടും മാസ്കുമാണ് ഇവർ ഉപയോഗിച്ചിരുന്നത്… അത് ശിവദാസിന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്… ബെന്നി കുറച്ചു കാലം മാനസിക പ്രശ്നങ്ങൾക് ചികിത്സ നേടിയിരുന്നതായി ഡോക്ടർ സക്കറിയ മൊഴി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ റെക്കോർഡ്സും സമർപ്പിക്കുന്നു…

ബാങ്ക് ഉദ്യോഗസ്ഥയായ ഹിമക്ക് റിസോർട് ഉടമയായ വിശ്വനാഥനുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്ന് റിസോർട് സ്റ്റാഫുകളെ വിസ്തരിച്ചാൽ ബോധ്യപ്പെടും ….വിശ്വനാഥൻ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു ഹിമയെ വിവാഹം കഴിക്കാൻ പ്ലാൻ ചെയ്തിരുന്നു.. അങ്ങനെ വന്നാൽ വിശ്വനാഥന്റെ സ്വത്തുക്കൾ എല്ലാം ഹിമയുടെ കയ്യിൽ എത്തുമെന്ന് ശിവദാസ് ഭയന്നു.. അതൊഴിവാക്കാൻ.. വിശ്വനാഥൻ പോലും അറിയാതെ ഹിമയെ തട്ടിക്കൊണ്ടുപോയി ബെന്നിയുടെ സഹായത്തോടെ കൊലപ്പെടുത്തി… ശേഷം സ്വത്തുക്കൾ സ്വന്തമാക്കാൻ വിശ്വനാഥനെയും രണ്ടുപേരും കൂടി കൊന്നു… പിന്നീട് വിശ്വനാഥന്റെ സ്വത്തുകളിൽ നിന്ന് പങ്കു വേണമെന്ന് പറഞ്ഞു ബെന്നി ശിവദാസിനെ സമീപിച്ചപ്പോൾ ശിവദാസ് ഒരു ദാക്ഷിണ്യവുമില്ലാതെ ബെന്നിയെയും കൊല്ലാൻ പ്ലാൻ ഇട്ടു… അതിന്റെ ആദ്യ പടിയായി ബെന്നിയുടെ ഫ്ലാറ്റിൽ വന്നു ഇയാൾ തീർക്കാൻ നോക്കി… ബെന്നിയെ കൊല്ലാൻ ശ്രമിക്കുമ്പോൾ അന്നേരം ബെന്നിയാണ് അഞ്ചാമൻ എന്ന് തിരിച്ചറിഞ്ഞ ക്രൈം ബ്രാഞ്ച് SP അവന്തിക മേനോൻ അയാളെ ഫോൺ ചെയ്തപ്പോൾ ബെന്നി ഫോൺ എടുത്തിരുന്നു… അന്നേരം അവന്തിക മേനോൻ… ബെന്നി… ശിവദാസ് എന്ന് വിളിക്കുന്നത് വെക്തമായി കേട്ടു എന്ന് മൊഴി നൽകിയിട്ടുണ്ട്…. പോലീസ് അവിടെ എത്തിയപ്പഴേക്കും ശിവദാസ് അവിടെ നിന്നും കടന്നു കളഞ്ഞിരുന്നു… പിന്നീട് ഹോസ്പിറ്റലിൽ എത്തിച്ച ബെന്നിയെ നേഴ്സ് വേഷത്തിൽ വന്നു ശിവദാസ് ഡ്രിപ് ബോട്ടിലിൽ സയനൈഡും മറ്റു മാരകമായ വിഷങ്ങളുടെ മിശ്രിതവും ഇൻജെക്റ്റ് ചെയ്തു കൊല്ലുകയായിരുന്നു….

SP അലക്സ്‌ റോയ് സാറുടെ നേതൃത്വത്തിൽ വിദഗ്ധമായ നീക്കങ്ങളോടെ രണ്ട് ദിവസങ്ങൾ ക്ക് മുന്പാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്..മരിച്ച മുൻ MLA രാജീവ്‌ നായരാണ് ശിവദാസിന്റെ ഈ കളികൾ എല്ലാം അറിയുന്ന മറ്റൊരാൾ… അദ്ദേഹം ഇതെല്ലാം പുറത്തു പറഞ്ഞാൽ പെൺവാണിഭക്കേസിന് അകത്താക്കിയ തനിക് പിന്നീട് പുറംലോകമെ കാണാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് കസ്റ്റഡിയിൽ നിന്ന് ചാടി ഇന്നലെ കൊലപ്പെടുത്തുകയായിരുന്നു….പക്ഷേ അപ്പോഴേക്കും റോയ് സാറും അവന്തിക മാഡവും അവിടെ എത്തി പ്രതിയെ കയ്യോടെ പിടി കൂടി…

ഇതെല്ലാം സ്വത്തിനു വേണ്ടിയാണ് എന്നുള്ളതിന് വിശ്വനാഥൻ മരിച്ചതിനു ശേഷം ഇയാൾ രാജീവ്‌മായി നടത്തിയ ഫോൺ കാൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും.. വിശ്വനാഥന്റെ സ്വത്തുക്കളും റിസോർട്ടും ഇനിമുതൽ താൻ നോക്കി നടത്തും എന്ന് പറയുന്നത് അതിൽ വെക്തമായി കേൾക്കാമ്…സ്വത്തുക്കളെല്ലാം വിശ്വനാഥന്റെയും അയാളുടെ ഭാര്യയുടെയും പേരിലായിരുന്നു …..വിശ്വനാഥനെ കൊന്ന് അയാളുടെ ഭാര്യയെ വിവാഹം കഴിച്ച് ആാാ സ്വത്തുക്കളെല്ലാം തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ പ്ലാൻ… ബഹുമാനപെട്ട കോടതിക്ക് മുൻപാകെ ആ റെക്കോർഡിങ് സമർപ്പിക്കുന്നു…. ”

തെളിവുകളായി ബെന്നിയുടെ ലാപ്ടോപ്പും മുറിയിൽ നിന്ന് കണ്ടടുത്ത വിസിറ്റിംഗ് കാർഡുകളും മരിച്ചവരുടെ എല്ലാം ഫോൺ കാൾ ലിസ്റ്റും ഹിമയുടെ പാർലറിൽ നിന്ന് കണ്ടടുത്ത ഫയലുകളും എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും ശിവദാസിന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടത്തിയവയുമെല്ലാം ഹാജറാക്കി.. കൂടാതെ സാക്ഷികളായി അമേയയെയും അന്നയെയും പച്ചകുത്താൻ സഹായിച്ച ജെറിയെയും റിസോർട് പാർലർ സ്റ്റാഫ്സിനെയും റോസ്‌മരിയയെയും വിസ്തരിച്ചു….

“യുവർ ഓണർ.. .. പണത്തിനോട് ആർത്തി മൂത്തു പ്രതിയുടെ പ്രവർത്തികൾ ഒരിക്കലും മാപ്പ് അർഹിക്കുന്നതല്ലെന്നും ഒരു ദയയും പ്രതിയുടെ മേൽ ഇതിനാൽ കാണിക്കേണ്ടതില്ലാ എന്നത് കൊണ്ടും സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലകൾ ചെയ്ത പോലീസിനെ ഇത്രനാൾ കബളിപ്പിച്ച പ്രതിക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ കോടതി നൽകണമെന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു….. ”

വാദിഭാഗം വക്കീലിന്റെയും പ്രതിഭാഗം വക്കീലിന്റെയും ഏറെ നേരത്തെ വിസ്താരങ്ങൾ കേട്ടു ബോധ്യപ്പെട്ടു കേസിന്റെ വിധിപറയൽ കോടതി അടുത്ത തിങ്കളാഴ്ചതേക്ക് മാറ്റി വെച്ചു ….ശിവദാസ് മരവിച്ചങ്ങനെ നിൽക്കുകയായിരുന്നു.. താൻ ഇനി എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന് അവന്ന് അറിയാമായിരുന്നു…

അടുത്ത തിങ്കളാഴ്ച എല്ലാവരും വിധികേള്കാനായി കോടതിയിൽ എത്തി… പ്രതികൂട്ടിൽ ശിവദാസ് തലതാഴ്ത്തി നിന്നു…

” വാദി ഭാഗം സമർപ്പിച്ച തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിൽ പ്രതി ശിവദാസ് കുറ്റം ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു..അതിനാൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും പോലീസിനെ ഇത്രയും നാൾ കബിളിപ്പിച്ചതിന് 10ലക്ഷം രൂപ പിഴയും കോടതി വിധിക്കുന്നു…..രൂപ കെട്ടിയില്ലാ എങ്കിൽ 5 വർഷം അധികം തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിടുന്നു…. ”

💕💕💕

3 ആഴ്ചകൾക്കു ശേഷം….

ഡോർ ബെൽ കേട്ട് അവന്തിക വാതിൽ തുറന്നു നോക്കിയപ്പോൾ റോയ് സാറും എബിയും ആയിരുന്നു…

” സർ എന്താ അതിരാവിലെ തന്നെ….എബിയും ഉണ്ടല്ലോ.. ”

“‘ചുമ്മാ.. ഇത്‌ വഴി പോയപ്പോൾ ഒന്ന് കയറിയെന്നേ ഒള്ളു… ”

അകത്തേക്ക് കടന്നു വന്ന അവർ സോഫയിൽ ഇരുന്നു.. അവന്തികയും വൃന്ദയും സാധനങ്ങൾ ഒക്കെ പാക്ക് ചെയ്യുകയായിരുന്നു….

” എവിടെക്കാ രണ്ടാളും കൂടി.. ” ( റോയ് )

” ഞാൻ ഒരു 2 മാസം സർവീസിൽ നിന്ന് ലീവ് എടുത്തു….മനസ്സൊന്നു ശാന്തമാക്കാൻ ഒരു ചെറിയ യാത്ര ആവശ്യമാണെന്ന് തോന്നി… ”

“നല്ലത്….. തിരിച്ചു വരണം… ക്രൈം ബ്രാഞ്ച് ലെ പെൺ പുലി… SP അവന്തിക മേനോൻ…. തെളിയാത്ത ഒരുപാട് കേസുകൾ ഐജി സർ തെന്റെ ടേബിളിലേക് തട്ടിയിട്ടുണ്ട്……SP അവന്തിക മേനോൻ ഒരിക്കലും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ല എന്നറിയാം…we will മീറ്റ് soon.. അപ്പോ ഞങ്ങൾ ഇറങ്ങുകയാണ്… ” ( റോയ് )

“സർ… ”

വൃന്ദ ആയിരുന്നത്….

” thanku സർ… എനിക്ക് എന്റെ ചേച്ചിയെ തിരിച്ചു തന്നതിന്…. ”

” അതിന്റെ ഒരു ആവശ്യവുമില്ല…..സമൂഹത്തിന് ബാധിച്ച ചില ക്യാന്സറുകൾ അറുത്തു മാറ്റിയില്ലെങ്കിൽ അതുകൊണ്ട് ഒരുപാട് പേർ ദുഃഖിക്കേണ്ടി വരും…നിന്റെ ചേച്ചീ സമൂഹത്തിന് ചെയ്തത് ഒന്നാലോചിച്ചാൽ വലിയ ഒരു നന്മ ആണ്.. പോട്ടെ …. ”

ഇറങ്ങാൻ ഒരുങ്ങിയപ്പോൾ SP കയ്യിലുണ്ടായിരുന്ന പത്രം അവന്തികക്ക് കൊടുത്തു…

അവന്തിക അത് തുറന്നപ്പോൾ ഫ്രണ്ട് പേജിൽ തന്നെ

” കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതി ശിവദാസ് ജയിലിൽ ആത്മഹത്യാ ചെയ്തു… ”

അത് വായിച്ചതും അവൾ SP യേ നോക്കി പുഞ്ചിരിച്ചു.. മനസ്സിൽ എന്തോ ഒരു പുതു ഉന്മേഷം നിറഞ്ഞപോലെ അവൾക്കനുഭവപ്പെട്ടു…..

അനീതിയെ വേട്ടയാടി കൊന്ന അവന്തികക്ക് ദൈവത്തിന്റെ അടുക്കൽ ഒരു കുറ്റവാളിയുടെ സ്ഥാനമല്ലാ..മറിച് ആയിരം നന്മ ചെയ്തവർക്ക് തുല്യമാണ്…. ആ നന്മ SP റോയ് തിരിച്ചറിഞ്ഞത് കൊണ്ട് ശിക്ഷിക്കപ്പെടേണ്ടവർ ശിക്ഷിക്കപെടുക തന്നെ ചെയ്തു……ഇതിലും ചെറിയ ശിക്ഷ അവരാരും അർഹിക്കുന്നില്ല … കുറച്ചു കുറഞ്ഞു പോയെങ്കിലെ ഒള്ളു എന്ന് എന്നേ പോലെ നിങ്ങളും ചിന്തിച്ചിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്…..ഇതെല്ലാം കണ്ട് മുകളിൽ ഇരുന്നു ദിവ്യ അടക്കം ഇവരുടെ കെണിയിൽ പെട്ടു മരിച്ചു പോയ പെൺകുട്ടികളുടെ ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം….

അവസാനിച്ചു….

അപ്പോ.. നമ്മുടെ സ്റ്റോറി അടിപൊളി ആയിട്ട് അവസാനിച്ചു🤩…

ശരിക്കും ഈ സ്റ്റോറി ഇത്രയും ഇന്റെർസ്റ്റോടെ ട്വിസ്റ്റോടെ ഒക്കെ എനിക്ക് എഴുതാൻ തോന്നിയത് നിങ്ങടെ ഓരോരുത്തരുടെയും കമന്റ് കാരണം മാത്രം ആണ്..promo തൊട്ട് ഇതുവരെ എല്ലാരും കട്ടക്ക് കൂടെ നിന്നു… ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹം അറിയിക്കുന്നു ..😘😘😘😘😘😘😘.. കമന്റ് ഇട്ട ലൈക്‌ share ചെയ്ത എല്ലാർക്കും ഒരുപാട് ഒരുപാട് സ്നേഹം…..😍😍😍……
ഇമ്മടെ അടുത്ത സ്റ്റോറി ഉടനെ ഉണ്ടാകും.. അപ്പോ ഈ സ്റ്റോറി ക്ക് കിട്ടിയപോലെ ഉള്ള കട്ട സ്‌പോർട് അടുത്തതിനും വേണം… അല്ലെങ്കിൽ ഞാൻ മിണ്ടൂല്ല ട്ടോ.😜😜..

അപ്പോ വേം കമന്റ് ഇട്ടോ… വേം വേം.. ഇമോജി നിരോധിത മേഖല ആണ് എന്നോര്മിപ്പിക്കുന്നു 😘😘😘😘😘..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (34 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

6 thoughts on “The Hunter – Part 19”

  1. അടിപൊളി,,,അവസാനം വരെ മുൾമുനയിൽ നിർത്തി,,,
    അഭിനന്ദനങ്ങൾ

  2. Orupaduper aagrahikkunnoru maattamayathukondaano ennariyilla….orupadishttamaayi…..ezhuthilum chinthayilum orupole neethi pularthi…keep it up and all the best…

Leave a Reply

Don`t copy text!