Skip to content

The Hunter – Part 15

  • by
the-hunter-novel

✒️റിച്ചൂസ്

” i am.. 100 % sure… ഇത്‌ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല എന്നത് കൊണ്ട് തന്നെ ..പറഞ്ഞല്ലോ.. she is a mental patient..ചുറ്റുപാടുള്ള ഒരു കാര്യവും അവളറിയുന്നില്ല….. ഈ സെല്ലഴികൾ ക്കുള്ളിൽ കഴിയുന്ന അവളെങ്ങനെ ഇത്രയും ദൂരെയുള്ള സ്ഥലത്തു വന്നു ഇത്രയും കൊലപാതകങ്ങൾ ഒക്കെ …its not fair..”

” dont be silly ഡോക്ടർ…..മിക്കപ്പോഴും നിങ്ങൾ അവളെ കൊണ്ട് പുറത്തേക് പോകുന്നതായി ഞങ്ങൾക്ക് അറിയാം… അതെല്ലാം treatment ന്റെ ഭാഗമായി ആണെന്ന് ആണോ പറഞ്ഞു വരുന്നത്… ”

” why not…ഇതെല്ലാം treatment ന്റെ ഭാഗങ്ങൾ ആണ്… അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്… അത് ശാന്തമാക്കിഎടുക്കണം.. അതിന് ചിലപ്പോ പുറത്തു കൊണ്ട് പോയെന്നിരിക്കും……അതൊക്കെ എന്റെ ഇഷ്ട്ടം…. ”

“ഓക്കേ… ഓക്കേ… ഡോക്ടർ സംരക്ഷിക്കാൻ നോക്കുന്നത് ഒരു ക്രിമിനൽനെയാണെന്ന് ഓർത്താൽ കൊള്ളാം… താങ്കൾ പറഞ്ഞത് മുഴുവനായി ഒന്നും ഞങ്ങൾ വിശ്വസിച്ചു എന്ന് കരുതണ്ട…”

” നിങ്ങൾ വിശ്വസിക്കുകയോ ഇല്ലാതിരിക്കുകയോ… അതെന്റെ വിഷയം അല്ലാ… ഞാൻ ഉള്ളത് പറഞ്ഞു..അത്രമാത്രം… ”

“മറ്റൊരു കാര്യം …ഈ patient ന്റെ ഗാർഡിയൻ ആരാണ്…?..ഇവൾ ഏത് നാട്ടുകാരി ആണ് .? .ഇവൾക് സന്ദർശകർ ഉണ്ടോ..? ”

” ഗാർഡിയന്റെ ഡീറ്റെയിൽസ് patient റെക്കോർഡിൽ ഉണ്ട്…..മേരിക്കുട്ടി… എന്റെ റൂമിൽ നിന്ന് അതിങ്ങെടുത്തുവാ…പിന്നെ .. ആനി ഏത് നാട്ടുകാരി ആണെന് എനിക്കറിയില്ല… ഇവളെ ആരും കാണാനും വരാറില്ല….ചികിത്സക്ക് വേണ്ട പണം ഇവളുടെ പേരിൽ ഉള്ള അക്കൗണ്ടിലേക്കു കൃത്യമായി വരാറുണ്ട്…… ”

” i see…അതെന്താണ് ആരും കാണാൻ വരാത്തത്….ഈ കുട്ടിക്ക് ഫാമിലി ഒന്നും ഇല്ലേ…? ” ( എബി )

” i am a ഡോക്ടർ.. my job is only to treat her….നിങ്ങൾക് കൂടുതൽ അവളെ കുറിച് അറിയണം എന്നുണ്ടങ്കിൽ ഗാർഡിയനെ കോൺടാക്ട് ചെയ്തോളു…

“ഡോക്ടർ ആനിയെ വല്ലാതെ കെയർ ചെയ്യുന്നുണ്ടല്ലോ.. ഇവിടെ ഉള്ള മറ്റു patients നെകാളും..അങ്ങനൊരാൾക്ക് ഇതെല്ലാം അറിയുമായിരിക്കുമല്ലോ .. ” ( സാകിർ )

” ഹഹഹ.. അത് നിങളുടെ തോന്നൽ അല്ലേ.. എനിക്കിവിടെ ഉള്ള എല്ലാ patients ഉം ഒരുപോലെ ആണ്….”

അപ്പഴേക്കും മേരിക്കുട്ടി patient റെക്കോർഡ് കൊണ്ട് വന്നു… അവന്തിക അതിൽ ആനിയുടെ ഡീറ്റെയിൽസ് നോക്കി….ഗാർഡിയൻ ന്റെ പേര് കൊടുത്തിരിക്കുന്നത് ഒരു അലോഷി എന്നാണ്… ഫോൺ നമ്പറും ഉണ്ട്…..

എബി അത് നോട്ട് ചെയ്തു…

“ആരും വന്നു കാണുന്നില്ല എന്നത് ഓക്കേ.. എങ്കിൽ ഈ അലോഷിയോ മറ്റു അവളുടെ റിലേറ്റീവ്സോ ഡോക്ടറെ വിളിക്കാറുണ്ടോ.. ആനിയുടെ സുഖവിവരം അറിയാൻ…? ” ( അവന്തിക )

” ഉവ്വ്…അലോഷി വിളിച്ചിരുന്നു… ഒന്ന് രണ്ട് തവണ.. അത് കുറെ മുൻപ് ആണ്….പക്ഷേ….ആനിക് പ്രതേകിച്ചു മാറ്റങ്ങൾ ഒന്നുമില്ല എന്ന് കേൾക്കുമ്പോൾ അവർക്ക് സങ്കടമാണ്.. അത്കൊണ്ട് എന്തെങ്കിലും ഇമ്പ്രൂവ്മെന്റ് ഉണ്ടങ്കിൽ ഞാൻ വിളിച്ചറിയിക്കാം എന്ന് പറഞ്ഞത് കൊണ്ട് പിന്നെ വിളിച്ചിട്ടില്ല…. നിങളുടെ ചോദ്യങ്ങൾ കഴിഞ്ഞെങ്കിൽ ഞാൻ അങ് പൊക്കോട്ടെ…..എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്….”

” ഹ്മ്മ്…ഡോക്ടർ നിന്ന് വിയർകണ്ട.. ഞങ്ങൾ പോയേക്കാം ..പക്ഷേ ഇനിയും വരും….ഇപ്പൊ പറഞ്ഞതൊക്കെ ഒന്ന് എഴുതി വെച്ചോ… അല്ലെങ്കിൽ പിന്നീട് പറയുമ്പോ മാറി പോയേക്കും…ഹും… ”

അവന്തികയും കൂട്ടരും ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങി….

” മാഡം…നമുക്കാ രണ്ട് നേഴ്സ് സ്റ്റാഫുകളെ കാര്യമായി ഒന്ന് ചോദ്യം ചെയ്താലോ…. ആനിയോട് കുറെ ആയി അടുത്തടപഴകുന്ന ആളല്ലേ മേരിക്കുട്ടി എന്ന പറഞ്ഞ സ്ത്രീ… അപ്പൊ… ” ( എബി )

” ത്രേസിയാമ്മക്ക് അറിയാവുന്നത് ഒക്കെ അവർ പറഞ്ഞു കഴിഞ്ഞല്ലോ.. ഇനി മേരികുട്ടിക് എന്തെങ്കിലും അറിയാമെങ്കിൽ തന്നെ നമ്മൾ ഇനി എന്ത് തന്നെ ചോദിച്ചാലും അവർ നമ്മളോട് ഒന്നും പറയില്ല…. നോകാം…. ഇപ്പൊ നമുക്ക് പോകാം… ”

യാത്രയിൽ….

” എബി….ആ ഡോക്ടറെ ഒന്ന് വാച്ച് ചെയ്യാൻ നമ്മുടെ ആൾക്കാരെ ഏർപ്പാടാക്കണം…. അയാൾ എവിടെ ഒക്കെ പോകുന്നു.. ആരെ ഒക്കെ കാണുന്നു….ആനിയെ അയാൾ പുറത്തു കൊണ്ടുപോകുന്നത് ട്രീറ്റ്മെന്റ്ന്റെ ഭാഗമായി തന്നെയാണോ…അങ്ങനെ എല്ലാം നിരീക്ഷിക്കാൻ പറയണം…. ഹോസ്പിറ്റൽ പരിസരത്തും ആളുണ്ടാവണം…..”

” ഓക്കേ മാഡം….”

അവന്തിക ഫോൺ എടുത്തു ആനിയുടെ ഗാർഡിയൻ ആയ അലോഷിക് ഡയൽ ചെയ്തു…റിങ് ഉണ്ടങ്കിലും ആരും എടുക്കുന്നുണ്ടായിരുന്നില്ല….

” ആരും എടുക്കുന്നില്ലല്ലോ…ഹ്മ്മ്.. തിരിച്ചു വിളിക്കുന്നുണ്ടോ എന്ന് നോകാം… ആ ഡോക്ടറുടെ കാൾ ലിസ്റ്റ് ഡീറ്റെയിൽസ് ഒന്ന് എടുത്തു വെച്ചേക്ക്… ”

” മാഡം.. psychiatrist നെ എത്രയും പെട്ടെന്നു കൊണ്ട് വരണം.. എന്നാൽ അവരുടെ എല്ലാ കള്ളക്കളികളും പുറത്തു വരും… ” ( ഹരി )

” ആ ഡോക്ടർ അവിടെ കിടന്നു കാണിക്കുന്ന ഷോ കണ്ട് എനിക്ക് കേറി വരുന്നുണ്ടായിരുന്നു…. പിന്നെ നമ്മടെ ഭാഗത്തു ആണ് മിസ്റ്റേക്ക് എന്നോർത്തു മിണ്ടാതിരുന്നതാ…അടുത്ത പ്രാവശ്യം പോകുമ്പോ ഇതിനൊക്കെ ഞാൻ ഒരുമിച്ചു കൊടുക്കുന്നുണ്ട് … ” ( സാകിർ )

” അതേ.. എനിക്കും തോനീതാ…..ആ ഡോക്ടറേ കണ്ടാൽ അറിയാം ആള് പിശകാണെന്ന്…. അയാൾക് ഉറപ്പായും ഈ കേസിൽ പങ്കുണ്ട്…..” ( മാളവിക )

” സംശയങ്ങൾക് ഇവിടെ പ്രസക്തി ഇല്ലാ.. വെക്തമായ തെളിവുകൾ ആണ് നമുക്കാവശ്യം…ആദ്യം അവൾ ഒരു mental patient തന്നെയാണോ അല്ലയോ എന്നുറപ്പിക്കണം …. നമ്മൾ unclear ആയ ഒരു പിക്കിൽ നിന്ന് ഊഹിച്ചു വരച്ചതായത് കൊണ്ട് നമ്മുക്ക് തെറ്റ് പറ്റിയോ എന്നും അറിയില്ലല്ലോ …. ” ( അവന്തിക )

” മാഡം പറഞ്ഞത് ശരിയാ…..ഡോക്ടറെ അനുവാദമില്ലാതെ അവളെ പിടിച്ചു കൊണ്ട് വന്നു നമുക്ക് ചോദ്യം ചെയ്യാനും കഴിയില്ല……അതിന് നമുക്ക് ഒരു psychiatrist ന്റെ സഹായം ആവശ്യമാണ്… ” ( എബി )

” ആരൊക്കെ എന്തൊക്കെ മറച്ചു വെക്കാൻ നോക്കിയാലും അതൊന്നും അധിക നാൾ നീളില്ല….. അതിനി ഏത് സക്കറിയ വിചാരിച്ചാലും ഈ അവന്തിക പുറത്തു കൊണ്ട് വന്നിരിക്കും… ”

💕💕💕
ഓഫീസിൽ

” മാഡം..ബെന്നിയുടെ കാൾ list ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്….. ഹിമയുടെ സെക്കന്റ് നമ്പറിലേക് അവൻ ഒരുപാട് തവണ വിളിച്ചതായി കാണിക്കുന്നുണ്ട്… അത്പോലെ ഹിമയുടെ ഡയറിയിൽ ഉള്ള ഒരുപാട് നമ്പറിലേക്കും ബെന്നി വിളിച്ചിട്ടുണ്ട്…പിന്നെ അവന്റെ പേഴ്സിൽ നിന്ന് കിട്ടിയ പല പ്രമുഖന്മാരുടെ കാർഡ്… അതിലെ നമ്പറിലേക്കും കാൾ പോയിട്ടുണ്ട് …അവന്ന് ഒന്നിൽകൂടുതൽ സിം ഉണ്ടോ എന്ന് അന്യോഷിച്ചു കൊണ്ടിരിക്കുകയാണ് …. ” ( എബി )

” അത് ശരി…. ഇവന്ന് അവരോടൊക്കെ എന്തായിരിക്കും ഇടപാട് ? … അല്ലാ.. അവന്റെ ലാപ്ടോപ് .. അതെന്തായി … ”

” ഓപ്പൺ ആയി മാഡം…””

അപ്പഴേക്കും ലാപ്ടോപ്മായി ഹരി അങ്ങോട്ട് വന്നു….

” ഇതാ മാഡം…. കാണാതിരിക്കുന്നതാണ് ബേധം…. ”

അവന്തിക അത് വാങ്ങി ഓരോ ഫോൾഡർ നോക്കിയതും ഹരി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി…ചില ഫോൾഡർ നിറയെ അശ്ലീല ഫോട്ടോസും വിഡിയോസും…. കുറെ പെൺകുട്ടികളുടെ കൂടെ ഉള്ളത്.. ചിലതിൽ നിറയെ ഫോട്ടോസ് ആണ്.. അധികവും പെൺകുട്ടികളുടെ കൂടെ ഉള്ള സെൽഫികൾ….

” മാഡം… ഇവന്റെ സ്വഭാവം വെച്ചു ഇവൻ മരിച്ചത് നന്നായെന്നാ എനിക്ക് തോന്നുന്നത്….ഇവന്റെ അമ്മ ജീവിച്ചിരിപ്പുണ്ടങ്കിൽ ഇതൊക്കെ അറിഞ്ഞാ ചിലപ്പോ അവരെന്നെ ചങ്ക് പൊട്ടി മരിച്ചേനെ… ” ( മാളവിക )

“അതേ …ഇവനൊരുപാട് കോൺടാക്ട്സ് ഉണ്ട് ….. ഇനിയാ വിശ്വനാഥൻ… അയാളുമായി ഈ ബെന്നിക് ഉള്ള ഇടപാട് എന്താ….?? ” ( സാകിർ )

💕💕💕

” ഹലോ… എന്താ…. അതേ… ശിവദാസ് ആണ്…ആാാാ…. വിശ്വനാഥൻ സാറുടെ മാനേജർ തന്നെ… അതിനെന്തിനാ റിസോർട് അടച്ചു പൂട്ടുന്നത്……. ഇതൊക്കെ നോക്കിനടത്താൻ ഞാനില്ലേ ഇവിടെ..താൻ കേട്ടത് ശരി തന്നെ.. പക്ഷേ റിസോർട് ഇവിടെ തന്നെ ഉണ്ട് കുറച്ചു നാൾ ഒന്ന് നിർത്തിവെച്ചെന്നെ ഒള്ളു.. പോലീസുകാർ സാറിന്റെ മരണം അന്യോഷിക്കാൻ ഇവിടെ കയറി ഇറങ്ങല്ലായിരുന്നോ… അത്കൊണ്ട് ..ഹഹഹ… എടോ… സാർ മരിച്ചന്നു കരുതി ഇതൊക്കെ അന്യാധീനപെട്ടുപോകാതിരിക്കാൻ സാറിന്റെ എല്ലാ ബിസിനസ്സും ഞാൻ ഏറ്റടുത്തു നടത്താൻ തീരുമാനിച്ചു…സാറിന്റെ ഭാര്യക്ക് നൂറുവട്ടം സമ്മതം….എനിക്കും ലാഭമുള്ള കാര്യമല്ലേ… അതെന്നെ…ഇപ്പൊ നോക്കി നടത്താൻ എന്ന് പറഞ്ഞു പിന്നെ ആ പെണ്ണുമ്പിള്ളയെ പറ്റിച്ചു ഒക്കെ സ്വന്തമാക്കാൻ തന്നെയാണ് പ്ലാൻ… ആരും ചോദിക്കാൻ വരില്ല… വേണമെങ്കിൽ അവളെയും ഞാൻ കൂടെ പൊറുപ്പിക്കും.. ഹഹഹ … അതിനൊന്നും ഒരു കുറവും ഇല്ലാ …അതൊക്കെ നമുക്ക് ഏർപ്പാടാക്ക…..”

വിശ്വനാഥന്റെ മാനേജർ ഫോണിലൂടെ നല്ല സംസാരം ആണ്… ഇത്‌ കേട്ടു കൊണ്ടാണ് ഒരു പെൺകുട്ടി അങ്ങോട്ട് കടന്നു വന്നത്…..പെൺകുട്ടിയെ കണ്ടതും മാനേജർ ഫോൺ വെച്ചു…

” സാർ.. ഇത്‌ തന്നെയല്ലേ വിശ്വനാഥൻ സാറുടെ റിസോർട്…? ”

” അതെ.. ഇത്‌ തന്നെ… എന്താണ് കാര്യം…? ”

” വിശ്വനാഥൻ സർ ന്ന് എന്നേ അറിയാം…ഞാൻ വീണ….എന്നേ വിളിക്കാമെന്നാ സർ പറഞ്ഞിരുന്നത്…അപ്പഴാണ് സാറിന്റെ മരണവാർത്ത അറിയുന്നത്….കാശ്ന്ന് നല്ല അത്യാവശ്യം ഉണ്ട്… അതോണ്ടാ മാനേജർ സാറേ ഒന്ന് വന്ന് കാണാമെന്നു വിചാരിച്ചത്… ”

” എന്നോട് ഇങ്ങനൊരാളെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ..വല്ല ജോലിയുടെ കാര്യവും മറ്റോ ആണോ.. …ഇവിടെ ആരേം ഇപ്പൊ ജോലിക്കെടുക്കുന്നില്ല…. ”

” അയ്യോ.. അങ്ങനെ പറയല്ലേ സർ….ഞങ്ങൾ പരിചയപെട്ടിട്ട് കുറച്ചായിട്ടൊള്ളു… സാറിനോട് പറയാൻ മറന്നതാവും….കാശ്ന്ന് അത്ര അത്യാവശ്യം ഉള്ളത് കൊണ്ടാണ്.. എന്ത് ജോലി വേണമെങ്കിലും ചെയ്യാൻ തയ്യാറാണ് ..പ്ലീസ് സർ.. കൈ വിടരുത്…. ”

” അങ്ങനെപറഞ്ഞാൽ എങ്ങനെയാണ് കുട്ടി.. ഇവിടെ ഇപ്പൊ ആരേം എടുക്കുന്നില്ല… ”

” അയ്യോ. പ്ലീസ് സർ. പ്ലീസ്… ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്… ”

” ഇതിപ്പോ ശല്യമായല്ലോ… എന്തും ചെയ്യാൻ തയ്യാറാണോ… പിന്നെ അതും ഇതും പറഞ്ഞാൽ എന്റെ സ്വഭാവം അറിയും കെട്ടോ…”

” ഞാൻ ഇപ്പൊ അങ്ങനൊരവസ്ഥയിൽ ആണ് സർ .. കാശ് തന്നാൽ ഞാൻ എന്തിനും തയ്യാറാണ്… ”

അയാൾ അവളെ അടിമുടി ഒന്ന് നോക്കി അവളുടെ ചെവിയോട് അടുത്ത് കൊണ്ട്..

” ഹ്മ്മ്….നീ ഭയങ്കര സുന്ദരി ആണല്ലോ പെണ്ണേ.. ആരുകണ്ടാലും ഒന്ന് കൊതിച്ചു പോകും….നീ എന്റെ കൂടെ നിന്നാ നിനക്കു എത്ര കാശ് വേണമെങ്കിലും ഞാൻ തരാം…”

അവൾ ഒന്ന് നാണിച്ചു ചിരിച് അവിടെ ഒരു കസേരയിൽ ഇരുന്നു…

ഹ്മ്മ്….ഒരു മൊതല് തന്നെ…. ഇവളെവെച്ചു കുറച്ചൊരു കാശ് ഞാൻ വാരും.. ഫ്രഷ് അല്ലേ ഫ്രഷ്…

മാനേജർ ഓരോന്ന് ചിന്തിച്ചു ഫോൺ എടുത്തു ആർക്കോ വിളിച്ചു…

” ഹെലോ …. ഒരു കോൾ ഒത്തു വന്നിട്ടുണ്ട്..ഫ്രഷാ .. ഇന്ന് രാത്രി ഇങ് പോര്..അതൊക്കെ എനിക്ക് അറിയാം…. ഞാൻ അതിന്റെ മട്ടത്തിൽ ചെയ്തോളാം… ഓക്കേ.. ഓക്കേ….”

പെട്ടെന്ന് പുറത്ത് നിന്ന് അകത്തേക്ക് വന്നവരെ കണ്ട് ശിവദാസ് ഞെട്ടിത്തരിച്ചു പോയി….

” ഞങ്ങൾക്കും കൂടി ഒരാളെ ഒപ്പിച്ചു താ ശിവദാസൻ സാറേ…. “!!!!

💕💕💕

ചർച്ചക്കിടയിൽ ഹരിക്ക് ഒരു ഫോൺ വന്നു.. ഒരമ്പരപ്പോടെ അവൻ ഫോൺ വെച്ചു ടീവി ഓൺ ചെയ്തു ന്യൂസ്‌ വെച്ചു ….ബ്രേക്കിംഗ് ന്യൂസ്‌ കണ്ട് എല്ലാരും വാ പൊളിച്ചു പോയി…

SP അലക്സ്‌ റോയ് മീഡിയക്കാരുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ ആണ് കാണിക്കുന്നത്……

” ഇവിടെ ഈ റിസോർട്ടിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി ഞങ്ങൾക്കൊരു ന്യൂസ്‌ കിട്ടിയിരുന്നു… അതേ കുറിച്ചുള്ള അന്യോഷണങ്ങൾ നടന്നു വരികയാണ്… ഈ റിസോർട്ടിന്റെ മാനേജർ ആയ ശിവദാസ് ന്നു ഇതിൽ മുഖ്യ പങ്കുണ്ട് എന്ന് ഞങ്ങൾ സംശയിക്കുന്നു…അതേ കുറിച് കൂടുതൽ ചോദ്യം ചെയ്യലിനു വേണ്ടിയാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്…. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവിടുന്നതായിരിക്കും… ”

” സർ…ഇതിൽ കൂടുതൽ പ്രതികൾ ഉൾപെടുന്നുണ്ടോ..? .. നാടിനെ നടുക്കിയ അഞ്ചു പേരുടെ കൊലപാതകങ്ങളിൽ ഈ റിസോർട്ടിന്റെ ഓണർ ആയ വിശ്വനാഥനും ഉണ്ട്… അദ്ദേഹത്തിനു ഈ കേസുമായി വല്ല ബന്ധവും ഉണ്ടോ..? അദ്ദേഹത്തിന്റെ കൊലയാളിയെ പുറത്തു കൊണ്ട് വരാൻ ഈ കേസ് ഒരു വഴിത്തിരിവ് ആവുമോ …? ”

” കൂടുതൽ പേരുണ്ടോ അതിൽ വിശ്വനാഥൻ ഉണ്ടോ എന്നുള്ള അന്യോഷണം ഞങ്ങൾ ഉർജിതമാകുന്നുണ്ട് … പിന്നെ..അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്യോഷിക്കുന്നുണ്ടല്ലോ…..കൂടുതൽ വിവരങ്ങൾ ഞങ്ങള്ക് ലഭിച്ചാൽ may be അത് ക്രൈം ബ്രാഞ്ച് ന്നു ഉപകാരപ്പെടുന്നതാണെങ്കിൽ ഞങ്ങൾ അതെല്ലാം അവരുമായി share ചെയ്യുന്നതായിരിക്കും…. ”

” സർ വളരെ brillent ആയി ആ കൊലപാതക്കേസുകൾ handle ചെയ്തിട്ടും എന്ത് കൊണ്ടാണ് സാറിനെ കേസെന്യോഷണത്തിൽ നിന്ന് മാറ്റിയത്..? അതേ കുറിച് എന്താണ് പറയാനുള്ളത്..? ”

” ഇതൊരു കൂട്ട കൊലക്കേസ് അന്യോഷണം അല്ല…കേസന്യോഷണം നടക്കവേ ആണ് ഓരോരുത്തരും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്… അത് കൊണ്ട് പെട്ടെന്നു കൊലയാളികളെ കണ്ടത്തുക എന്ന ലക്ഷ്യമാണ് പോലീസിനുള്ളത്….. സോ.. ക്രൈം ബ്രാഞ്ച് കേസ് ഏറ്റടുത്തു എന്ന് മാത്രം.. ”

” ക്രൈം ബ്രാഞ്ച് കേസ് ഏറ്റടുത്തിട്ടും 3 പേര് കൊല്ലപെട്ടില്ലേ… ഇതുവരെ അവർക്ക് കൊലയാളികളെ കണ്ടത്താൻ കഴിഞ്ഞിട്ടില്ലല്ലോ… ”

” അതിനുള്ള മറുപടി ഞാനല്ലല്ലോ പറയേണ്ടത്.. അവരല്ലേ.. അവരോട് ചോദിക്ക്… ”

ശേഷം SP ശിവദാസ് നെ ജീപ്പിൽ കയറ്റി കൊണ്ട് പോയി….

ഇതെല്ലാം ടീവിയിൽ കണ്ട അവന്തികയുടെ മുഖം ചുമന്നു…

” മാഡം….നമ്മളിപ്പോ പറഞ്ഞു തീർന്നില്ല.. അപ്പഴേക്ക് ആ റോയ് സാർ കേറി ഗോൾ അടിച്ചല്ലോ… ” ( സാകിർ )

” എന്റെ ഒരു മീഡിയ സുഹൃത്താ ഫോൺ ചെയ്തേ.. SP റോയ് സർ അതി വിദഗ്ധമായി മൂവ് ചെയ്തു അയാളെ ഇതിൽ വീഴ്ത്തുകയായിരുന്നു എന്നാ അവൻ പറഞ്ഞത്…ഇതിപ്പോ നമ്മടെ മുഖത്തു കരി വാരി തേച്ചു മൂപ്പർ ഹീറോ ആയി…. ” ( ഹരി )

” അതെ…..എന്താ ഡയലോഗ്.. ഓക്കേ നമുക്ക് ഇട്ടൊന്ന് കൊട്ടിയതാ….ഇതിപ്പോ കേസ് ഇത്ര കഷ്ടപ്പെട്ട് അന്യോഷിച്ചിട്ടും മീഡിയയുടെ മുമ്പിൽ നമ്മളങ് ഇല്ലാണ്ടായല്ലോ മാഡം.. ” ( മാളവിക )

” അല്ലെങ്കിലും ഈ കേസ് ക്രൈം ബ്രാഞ്ച് ഏറ്റടുത്തത് SP റോയ് ക്ക് അത്ര പിടിച്ചിട്ടില്ല.. അത്കൊണ്ട് ആ വിദ്യോഷം അയാൾ എന്നും കാണിക്കും.. അവസരം കിട്ടുമ്പോ ഇത്പോലെ താങ്ങേമ് ചെയ്യും ” ( അവന്തിക )

” എന്ത് ചെയ്തതാണെങ്കിലും വേണ്ടില്ല.. ആറാമനെ എങ്കിലും നമുക്ക് രക്ഷിക്കണം…. മീഡിയക്ക് ക്രൈം ബ്രാഞ്ച് ന്റെ സാമർഥ്യം കാണിച്ചു കൊടുക്കണം.. ” ( ഹരി )

” വിശ്വനാഥന്റെ റിസോർട്ടിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതിനാ അവർ ആ മാനേജരെ അറെസ്റ് ചെയ്തത്… തീർച്ചയായും വിശ്വനാഥനും അറിഞ്ഞു കൊണ്ടായിരിക്കും ഇതെല്ലാം…. ” ( എബി )

” എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ബെന്നിയും ഹിമയും വിശ്വനാഥനും ഒരേ ത്രാസിൽ തൂങ്ങുന്നവർ ആണ്…. ഹിമയുടെ ഡയറിയിൽ കണ്ട നമ്പറുകൾ ചിലത് date ഇട്ട് സൂചിപിച്ചതായി കാണിക്കുന്നുണ്ടല്ലോ..അവയിലേക് ബെന്നിയും വിളിച്ചിട്ടുണ്ട് … ആ നമ്പറുകൾ ചിലപ്പോ ബെന്നിയുടെ വലയിൽ വീണ പെൺകുട്ടികളുടെ ആണെങ്കിലോ..വലിയ പ്രമുകന്മാരുമായി ബെന്നിക് ബന്ധമുണ്ട് .. ആ പറഞ്ഞ date ന്നു റിസോർട്ടിൽ അവരെ എത്തിക്കാം എന്നാണങ്കിലോ സൂചിപ്പിക്കുന്നത്… ഹിമ യും ഒരു ഏജന്റ് ആയിരിക്കണം.. ബ്യൂട്ടിപാർലറിന്റെ മറവിൽ ബെന്നിയോടൊപ്പം ചേർന്നു പെൺകുട്ടിക്കളെ ഇവർക്ക് എത്തിച്ചു കൊടുക്കൽ ആണെങ്കിലോ അവളുടെ ജോലി… അതിനു കിട്ടുന്ന പ്രതിഫലം കോടികളും… ഇതെല്ലാം കൺഫേം ചെയ്യാൻ ആ മാനേജർ ഒരാളെ ചോദ്യം ചെയ്താൽ മാത്രം മതി… ” ( അവന്തിക )

” നിലവിൽ അതെല്ലാം സ്വിച്ച് ഓഫ്‌ അല്ലേ… അതെന്തു കൊണ്ടാണ്? ” ( മാളവിക )

” ഹിമയുടെ മരണത്തിൽ ബെന്നി ഭയന്നിട്ടുണ്ടാകണം..അങ്ങനൊരു ഡയറിയേ കുറിച്ച് ബെന്നിക് അറിവ് ഉണ്ടാവില്ല.. അല്ലെങ്കിൽ അതെന്നെ അവൻ അവിടുന്ന് മാറിയേനെ… പോലീസ് കേസ് അന്യോഷിക്കുമ്പോൾ ഇതൊന്നും അറിയാതിരിക്കാൻ ആവണം അവൻ ആ നമ്പറിൽ ഉള്ള പെൺകുട്ടികളോട് എല്ലാം ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പറഞ്ഞത്…..ചിലപ്പോൾ അവന്റെ ഫോണിൽ എല്ലാരുടെയും നമ്പറുകൾ ഹിമയുടെ പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകണം… പക്ഷേ.. ആ ഫോൺ നമുക്ക് കണ്ടത്താൻ കഴിഞ്ഞിട്ടില്ലല്ലോ.. “( അവന്തിക )

” എനിക്ക് തോന്നുന്നത് ആ ആറാമനും ഇവർ മുന്നുപേരുമായി ബന്ധമുണ്ടായിരിക്കും എന്നാണ്….അയാളെ കുറിച്ചുള്ള എന്തെങ്കിലും സൂചനകൾ ആ മാനേജറേ ചോദ്യം ചെയ്യുമ്പോ കിട്ടാതിരിക്കില്ല.. ” ( സാകിർ )

അതിനിടയിൽ മാളവികക്ക് ഒരു ഇമെയിൽ വന്നു…

” മാഡം… ബെന്നി യുടെ കാൾ ലിസ്റ്റ് ഡീറ്റെയിൽസ്നെ കുറിച് നമ്മൾ പറഞ്ഞില്ലേ.. അതിൽ ബെന്നി അവസാനമായി വിളിച്ച നമ്പർ ഞാൻ നോട്ട് ചെയ്തിരുന്നു.. അത് ബെന്നിയേ കൊല്ലാൻ ശ്രമിക്കുന്ന രാത്രി ഏകദേശം 8.30 ക്ക് ആണ് ആ കാൾ പോയിരിക്കുന്നത്.. duration കൂടുതൽ ആണ്…..അത് ആരുടേ നമ്പർ ആണെന് അറിയാൻ ഞാൻ സൈബർ സെല്ലിൽ അറിയിച്ചിരുന്നു.. അവരുടെ ഇമെയിൽ കിട്ടി.. ആ നമ്പർ എടുത്തിരിക്കുന്നത് ഒരു ശിവദാസ് ന്റെ പേരിൽ ആണ്…അതായത് വിശ്വനാഥന്റെ മാനേജരുടെ പേരിൽ… ” ( മാളവിക )

” നമ്മൾ റിസോർട്ടിൽ വെച്ചു അയാളുടെ നമ്പർ collect ചെയ്തതല്ലേ… അതെല്ലാം ഈ കാൾ ലിസ്റ്റ് മായി cross ചെക് ചെയ്തത് ആണല്ലോ.. അപ്പൊ ഇതയാളുടെ സെക്കന്റ്‌ നമ്പർ ആയിരിക്കും..നമ്മളിൽ നിന്ന് മറച്ചു വെച്ച നമ്പർ… ” ( സാകിർ )

” അവർ എന്തായിരിക്കാം സംസാരിച്ചത്… തീർച്ചയായും നമുക്ക് അവനിൽ നിന്ന് എന്തെങ്കിലും ക്ലൂ കിട്ടും..
പോലീസ്നോട് കോൺടാക്ട് ചെയ്തു അവരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞാൽ അയാളെ നമുക്ക് വിട്ടു തരാൻ പറ…പിന്നെ ആ ശിവദാസ് ന്റെ രണ്ട് നമ്പറിന്റെയും കാൾ ലിസ്റ്റ് ഡീറ്റെയിൽസും എടുക്കണം… ” ( അവന്തിക )

” ഓക്കേ മാഡം….ഇനി ഈ ശിവദാസ് ആയിരിക്കോ ആറാമൻ …? ” ( മാളവിക )

” ആവാം.. ആവാതിരിക്കാമ് …അവൻ ആണെങ്കിൽ കില്ലർ ഒരിക്കലും SP റോയ് സാറുടെ നീക്കം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല… ഇനിയവൻ അല്ലെങ്കിൽ തീര്ച്ചയായും അയാൾക് ആ ആറാമനെ അറിയാമായിരിക്കും….അത്കൊണ്ട് നമ്മൾ എല്ലാം അറിയുന്നതിന് മുൻപ് ഉടൻ തന്നെ ആ ആറാമനെ തീർക്കാൻ കില്ലർ ഒരുങ്ങും..അത് സംഭവിച്ചു കൂടാ .. ” ( അവന്തിക )

” മാഡം…എനിക്കൊരു കാര്യം പറയാൻ ഉണ്ട്… നമ്മൾ വിട്ടു പോയ ഒരു കാര്യം ഉണ്ട്….ആ ആനി ക്ക് mental ആണ്.. അവൾക് ഈ കൊലപാതകങ്ങളിൽ പങ്കില്ലാ എന്നല്ലേ ആ ഡോക്ടർ സ്ഥാപിക്കാൻ ശ്രമിച്ചത്….അതറിയാൻ ഒരു വഴി ഉണ്ട്… കൊലയാളികളുടെ വാസസ്ഥലം കണ്ടുപിടിച്ചപ്പോ അവിടെ നിന്ന് നമുക്ക് ഒരു എക്സ്ട്രാ ലേഡി ഹെയർ സാമ്പിൾ കിട്ടിയില്ലേ.. കില്ലേഴ്സിൽ ഒരാൾ സ്ത്രീ ആയ സ്ഥിതിക് അത് ഈ ആനിയാണോ എന്നറിയാൻ ആ ഹെയർ സാമ്പിൾ ഇവളുടെയുമായി മാച്ച് ചെയ്തു നോക്കിയാൽ പോരെ… ” ( ഹരി )

” u said it ഹരി… ഞാൻ ആ കാര്യം മറന്നിരിക്കുവായിരുന്നു.. അത് നല്ലൊരു ഐഡിയ ആണ്… നാളെത്തനെ psychiatrist ഉമായി അവിടെ പോകണം .. അപ്പോൾ നമുക്ക് collect ചെയ്യാം…ഞാൻ നല്ലൊരു psychiatrist നെ ഏർപ്പാട് ആക്കിയിട്ടുണ്ട്… ഇനിയവരുടെ ഒരു കളിയും നടക്കില്ല… ” ( അവന്തിക )

💕💕💕

അടുത്ത ദിവസം ആനിയുടെ അടുത്തേക്കുള്ള യാത്രയിൽ …

” മാഡം…. ആ അലോഷി ഇതുവരെ കാൾ എടുത്തിട്ടില്ല… നമ്പർ ട്രേസ് ചെയ്തപ്പോ ബാംഗ്ലൂരുള്ള ജയനഗർ ആണ് ലൊക്കേഷൻ കാണിക്കുന്നത്….നമ്മടെ ആള്കാരോട് ഒന്ന് അന്യോഷിക്കാൻ പറഞ്ഞാലോ.. ” ( എബി )

” വരട്ടെ… ആദ്യം ഇതെന്താവുന്നു നോകാം….നമുക്ക് അനുകൂലമാണെങ്കിൽ തീർച്ചയായും ആ വഴി നോകാം.. ” ( അവന്തിക )

ഇരിങ്ങല്ലൂർ ഉള്ള സ്നേഹസാന്ദ്ര മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിയതും മുറ്റത്തു തന്നെ രോഗികളുടെ കൂടെ സക്കറിയ ഡോക്ടർ നിപ്പുണ്ടായിരുന്നു…

അവന്തികയെ കണ്ടതും ഡോക്ടർ അവരുടെ അടുത്തേക് ചെന്നു…

” ഇത്‌ one of the best psychiatrist dr. ഐസക് സാമുവൽ….”

അവന്തിക കൂടെ വന്ന psychiatrist നെ സക്കറിയക്ക് പരിചയപ്പെടുത്തി കൊടുത്തു…

” hi. ഞാൻ ഡോക്ടർ സക്കറിയ… ”

ഒട്ടും ഭയപ്പെടാതെ സക്കറിയ സ്വയം പരിചയപ്പെടുത്തി…

“വന്ന കാര്യം സക്കറിയ ഡോക്ടർ ക്ക് മനസ്സിലായി കാണുമെന്നു വിചാരിക്കുന്നു….എന്നാൽ ഞങ്ങള്ക് അതിനുള്ള സൗകര്യം സമയം കളയാതെ ചെയ്തു തന്നാൽ… ”

അവന്തിക പുച്ഛത്തോടെ പറഞ്ഞു..

” എല്ലാരും എന്റെ മുറിയിലോട്ട് ഇരുന്നോളു.. ആനിയെ കൂട്ടി ഞാൻ വരാം… ”

സക്കറിയ ഡോക്ടർ പോകാൻ നിന്നതും

” ഡോക്ടർ… ഞാനും ഉണ്ട്… ആ പരിസരവും ചുറ്റുപാടുകളും ഒന്നും കൂടി കാണാല്ലോ… ”

ഹരി ഡോക്ടറുടെ പിന്നാലെ കൂടി…..ഡോക്ടർ എന്തെങ്കിലും കള്ളത്തരം ഒപ്പിക്കാതിരിക്കാൻ വേണ്ടിയായിരുന്നത്…

എല്ലാരും സക്കറിയ ഡോക്ടറുടെ മുറിയിൽ ഇരുന്നു… അല്പസമയത്തിനകം ഡോക്ടർ അവളെ കൂട്ടി വന്നു… കൂടെ ഹരിയും ഉണ്ടായിരുന്നു…

ഐസക് ഡോക്ടറുടെ അടുക്കൽ അവളെ കൊണ്ടിരുത്തി… ആനി അവരെ ആരേം കണ്ട ഭാവം പോലും നടിക്കാതെ വേറെ ഏതോ ലോകത്ത് ആണ്….കയ്യിലെ പാവയെ മുറുക്കി പിടിച്ചിട്ടുണ്ട്… ഡോക്ടർ അവളെ പരിശോധിച്ചു….അവളുടെ മേൽ ഉണ്ടായ മുറിവുകൾ.. ചങ്ങല കിടന്നിടത്തെ വൃണങ്ങൾ എല്ലാം അയാൾ വെക്തമായി നോക്കി… സക്കറിയ അവളുടെ മെഡിസിൻസ്ന്റെയും ചികിത്സ രീതിയെ കുറിച്ചുമൊക്കെ ഉള്ള എല്ലാ ഡീറ്റെയിൽസ്ഉം ഐസക് ന്നു കൊടുത്തു…..കുറച്ചു നേരത്തെ പരിശോധനക്ക് ഒടുവിൽ ഡോക്ടർ അവളോട് സംസാരിക്കാൻ ശ്രമിച്ചു.. പക്ഷേ.. അവളത്ന് കൂട്ടാക്കുന്നില്ല …അവളത് മൈൻഡ് ചെയ്യുന്ന പോലും ഇല്ലാ…പിന്നെയെങ്ങനൊക്കെയോ ഐസക് അവളെ കയ്യിൽ എടുത്തു…

” ഈ പാവ എനിക്ക് തരോ..” ( ഐസക് )

ആനി ആ പാവയെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് കുട്ടികളെ പോലെ പറഞ്ഞു

” ഊഊമ്… ഇതെ.. ആർക്കും കൊടുക്കില്ല….ഇതെന്റെയാ… ”

“ആണോ.. ഡോക്ടർ അങ്കിൾ ന്നു വേണ്ടാട്ടോ.. ആട്ടെ മോൾടെ പേരെന്താ.. ”

” മോൾക് പേരില്ല.. പാവയുടെ പേരെന്താ അറിയോ.. ആരോടും പറയുലങ്കിൽ പറയാം .. ആരോടേലും പറയോ… ”

“‘ഇല്ലാ.. എന്താ പേര്..? ”

” പാവക്കും പേരില്ല.. ഹഹഹ.. പറ്റിച്ചേ..”

അവൾ കൈ കൊട്ടി ചിരിച്ചു… അവന്തികക്ക് ഇതെല്ലാം കണ്ട് കേറി വരുന്നുണ്ട്…

” ഐസക് ഡോക്ടർ…..അവളുടെ അഭിനയം കണ്ടു നിക്കാൻ ഞങ്ങൾക്ക് നേരമില്ല… തൂകിയെടുത്തു കൊണ്ടുപോയി നാല് കൊടുത്താൽ അവളുടെ അഭിനയമൊക്കെ അപ്പോ നിന്നോളും.. ” ( അവന്തിക )

അവന്തികയുടെ ദേഷ്യപെട്ടുള്ള സംസാരം കേട്ടു ചിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖം മാറി….

” ഇവൾ ചീത്തയാ….കാക്കച്ചി കൊണ്ടോകും നിന്നെ .. ഇവൾ ചീത്തയാ…”

അവന്തികയെ നോക്കി അവൾ കൊഞ്ഞനം കുത്തി….അവന്തികക്ക് ദേഷ്യം അസ്തിക് കയറി..

” കൊലയാളി മോളെ.. നീ ആരോടാ കളിക്കുന്നെ അറിയോ… ”

ഇതും കൂടി കേട്ടതും ആനിയുടെ മട്ടും ഭാവവും മാറി.. അവൾ ദേഷ്യപ്പെട്ടു കൊണ്ട് അവന്തികയുടെ അടുത്തേക് ആഞ്ഞു അവളുടെ കഴുത്തിനു പിടിച്ചു…
അപ്പഴേക്കും ഡോക്ടറും എല്ലാരും ചേർന്നു അവളെ പിടിച്ചു മാറ്റി….അവൾ അലറി വിളിച്ചു….

രണ്ട് നേഴ്സ് വന്നു അവളെ പിടിച്ചു.. എന്നിട്ടും അവൾ അടങ്ങുന്ന മട്ടില്ല.. അവസാനം സക്കറിയ ഒരു ഇൻജെക്ഷൻ അവളുടെ കയ്യിൽ കൊടുത്തു… അപ്പോൾ അവൾ മയങ്ങി നേഴ്സ് ന്റെ തോളിലേക് വീണു.. അവളെ സക്കറിയ കൊണ്ടുപോയി കിടത്താൻ പറഞ്ഞു…ഐസക് അവന്തികയെ വിളിച്ചു റൂമിനു പുറത്തേക് വന്നു…

” എന്താണ് മാഡം ഈ കാണിച്ചത്…അവളെ എന്തിനാണ് പ്രകോപിപ്പിച്ചത്.. അവൾ violent ആയത് കണ്ടില്ലേ… ” ( ഐസക് )

” അതൊക്കെ ഡോക്ടർ അവളുടെ അഭിനയമാണ്…. ” ( അവന്തിക )

” no മാഡം… she is realy a mental patient…ഇതൊരു പ്രതേക തരം മാനസികാവസ്ഥയാണ്… ഇമോഷൻസ് അടിക്കിടെ മാറിക്കൊണ്ടിരിക്കും… ചിലപ്പോൾ ശാന്തരായി മിണ്ടാതിരിക്കും.. അല്ലെങ്കിൽ ഇത്പോലെ അവരുടെ ലോകവുമായി സന്തോഷത്തിൽ .. അല്ലെങ്കിൽ violent ആകും… ഏത് സമയത്താണ് അവരുടെ മട്ടും ഭാവവും മാറുക എന്ന് പറയാൻ കഴിയില്ല….ഇത്തരക്കാർ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നവർ ആണ്… അവളുടെ കാലിലെ വൃണങ്ങൾ വളരെ പഴക്കം ചെന്നവയാണ്…..അവളുടെ കണ്ണുകളിലോ ശരീര ചലനങ്ങളിലോ ഒരു തരി ഭയം പോലും ഞാൻ കണ്ടില്ല.. വളരെ നിഷ്കളങ്കമായ മനസ്സോടെ ആണ് അവൾ നമുക്ക് മുന്നിൽ നിന്നത്… i am സോറി to say.. നമുക്ക് തെറ്റ് പറ്റിയതാണ്.. ഇത്‌ നമ്മൾ അന്യോഷിക്കുന്ന ആളല്ല…”

അത് കേട്ടതും അവന്തികക്കും കൂട്ടർക്കും നിരാശയായി.. അപ്പഴേക്കും സക്കറിയ ഡോക്ടർ അങ്ങോട്ട് വന്നു…

” ഇപ്പോ മാഡത്തിന്ന് എല്ലാം ബോധ്യപെട്ടില്ലേ.. ഞാൻ പറഞ്ഞില്ലേ എനിക്ക് കള്ളം പറയേണ്ട കാര്യം ഇല്ലെന്ന്….”

അവന്തികക്ക് തെറ്റ് പറ്റിയതെന്ന് സമ്മതിക്കാൻ ഭയങ്കര പ്രയാസം പോലെ.. അവന്തിക തിരിച്ചൊന്നും പറയാതെ വണ്ടിയുടെ അടുത്തേക് നടന്നു….ഹരി അവളുടെ ഹെയർ സാമ്പ്ൾസ് ഇതിനോടകം ശേഖരിച്ചു…

തിരിച്ചുള്ള യാത്രയിൽ….

” മുന്നോട്ട് ഉള്ള പിടിവള്ളിയായിരുന്നു ആനി… ഈ ഹെയർ സാമ്പിൾ കൂടി മാച്ച് ആയില്ലെങ്കിൽ ഇനിയെന്ത് ചെയ്യും.. ഏതാണ് ആ പെണ്ണ് എന്ന് എങ്ങനെ കണ്ടുപിടിക്കും…. ” (മാളവിക )

” അതിനിനി ഒറ്റ വഴിയേ ഒള്ളു.. ആ ആറാമനെ ജീവനോടെ കണ്ടു പിടിക്കണം…അവനിലൂടെ ഇനി കില്ലേഴ്സ്ലേക്ക് എത്താൻ പറ്റു .. ” ( സാകിർ )

” മാഡം.. SP സാറോട് സംസാരിച്ചു .. അവരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ് നമ്മടെ ഓഫീസിലേക്ക് ആ ശിവദാസ് നെ എത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്….. ” ( എബി )

” ഹ്മ്മ്.. വരട്ടെ… ഇനിയവനാണ് ഏക പിടിവള്ളി…. ” ( അവന്തിക )

💕💕💕

അവരവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ശിവദാസിനെ കൊണ്ട് വന്നു …. ഹരി ഹെയർ സാമ്പ്ൾസ് ഫോറൻസിക്ലേക്ക് അയച്ചു…എത്രയും പെട്ടെന്നു അതിന്റെ റിസൾട്ട്‌ കിട്ടണം എന്നറിയിച്ചു…

ശിവദാസ് നെ ഇരുത്തിയ മുറിയിൽ ചെന്നു അവന്തിക അവന്റെ മുമ്പിൽ ഇരുന്നു….. പോലീസ് അയാളെ നന്നായി പെരുമാറിയിട്ടുണ്ട് എന്ന് കണ്ടാൽ അറിയാം..

” ശിവദാസ് .. ഒരു വാക് തർക്കത്തിന് ഞങ്ങൾ നില്കുന്നില്ല.. ഉള്ളത് ഉള്ളപോലെ പറഞ്ഞാൽ നിനക്കു കൊള്ളാം.. നിനക്കൊരു ബെന്നിയെ അറിയോ…? ”

ശിവദാസ് ഒന്ന് ആലോചിച്ച ശേഷം

” ഇല്ലാ.. അറിയില്ല… ”

” അപ്പൊ പിന്നെ ഇതെന്താടോ… ബെന്നിയേ കൊല്ലാൻ ശ്രമിച്ച ദിവസം രാത്രി ബെന്നി നിന്നെ വിളിച്ചതായി കാൾ ലിസ്റ്റിൽ ഉണ്ടല്ലോ… ” ( എബി )

അപ്പോ അയാൾ ഒന്ന് പരുങ്ങി…

” അത് പിന്നെ .. എന്റെ നമ്പറില്ക് പലോരും വിളിക്കാറ് ഉണ്ട്… അവരുടെ ഒക്കെ പേര് ഞാൻ ഓർത്ത് വെക്കണം എന്നുണ്ടോ.. ഇത്‌ നല്ല കഥ.. ”

” അപ്പൊ ഒരു ഹിമയോ..? “( അവന്തിക )

” ഏത് ഹിമ… എനിക്കാരെയും അറിയില്ല… ”

അയാള് ഒരു കൂസലുമില്ലാതെ പറഞ്ഞു

” മരിച്ച ഹിമയേ തനിക്കറിയില്ലേ…..നിങളുടെ റിസോർട്ടിൽ അവൾ വന്നതിനുള്ള തെളിവ് ഞങ്ങളുടെ പക്കൽ ഉണ്ട്… തന്റെ മുതലാളിക്ക് ഹിമയുമായി അടുത്ത ബന്ധവും ഉണ്ട്.. അപ്പോ പിന്നെ അദ്ദേഹത്തിന്റെ മാനേജർ ആയ തനിക് അവരെ അറിയില്ല എന്ന് പറഞ്ഞാ ഞങ്ങൾ അതങ്ങ് കേട്ടപാടെ വിഴുങ്ങുമെന്ന് കരുതിയോ….? ” ( അവന്തിക )

” മുതലാളിക്ക് അറിയാമെങ്കിൽ മുതലാളിയോട് അല്ലേ ചോദിക്കണ്ടെ.. എന്നോട് ചോദിച്ചാ എനിക്ക് എങ്ങനെ അറിയാനാ… ”

ശിവദാസ് ഒന്നും തുറന്നു പറയന്നു മട്ടില്ല…. ഇതെല്ലാം കേട്ട് സാകിർ അവനിട്ട് നല്ലോണം ഒന്ന് കൊടുത്തു..ചിറിയില് നിന്ന് ചോര പൊട്ടി .. എന്നിട്ടും അവനൊരു കുലുക്കവും ഇല്ലാ…..

” മര്യാദക്ക് സത്യം പറയുന്നതാ നിനക്കു നല്ലത്… ഇല്ലെങ്കിൽ ഞങ്ങളുടെ കൈന്റെ ചൂട് ഇനിയും താൻ അറിയും.. ” ( ഹരി )

ചിറിയിലെ ചോര തുടച്ചു കൊണ്ട്

” എന്നേ എത്ര തല്ലീട്ടും ഒരു കാര്യവുമില്ല സാറുമാരെ.. എനിക്ക് അവരെ ആരേം അറിയില്ല എന്നല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ല… ”

അവന്തിക കസേരയിൽ നിന്ന് എഴുനേറ്റു….

” ഇന്നൊരു രാത്രി ഇവനിവിടത്തന്നേ കിടക്കട്ടെ.. പച്ചവെള്ളം പോലും കൊടുക്കരുത്.. നാളെ രാവിലെ ആവുമ്പഴേക് ഇവൻ മണി മണി പോലെ എല്ലാം പറഞ്ഞിരിക്കണം.. മനസ്സിലായല്ലോ.. ” ( അവന്തിക )

” മനസ്സിലായി മാഡം.. മാഡം ധൈര്യമായി പൊയ്ക്കോളൂ…ഇവനെ കൊണ്ട് എങ്ങനെ പറയിപ്പിക്കണം എന്നെനിക് അറിയാം…” ( എബി )

അവന്തിക പോയതും എബി ശിവദാസ് ന്റെ നെഞ്ചിന് ഒരു ചവിട്ട് വെച്ചു കൊടുത്തതും കസേരയോടെ അവൻ നിലത്തേക് മറിഞ്ഞു …

” നിന്റെ പോലീസിനെ പൊട്ടം കളിപ്പിക്കൽ ഞാൻ നിർത്തിതരാടാ… അവിടെ കിടക്ക്‌… ”

എബി പുറത്തേക് വന്നു ഡോർ അടച്ചു..
അവന്തികയും ബാക്കിയുള്ളവരും പുറത്തുണ്ടായിരുന്നു..

“‘ മാഡം .. SP റോയ് സാറിനോടും അവൻ വേണ്ട വിധത്തിൽ സഹകരിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ” ( മാളവിക )

” ഹ്മ്മ്…..അവനെന്തൊക്കെയോ അറിയാം..അത് ഉറപ്പാണ് … അത്കൊണ്ട് പറയിപ്പിച്ചേ പറ്റു….അവൻ വാ തുറന്നാലെ ഇനിയുള്ള നമ്മുടെ നീക്കം എളുപ്പമാകു…..എന്തായാലും നോക്കാം.. “( അവന്തിക )

💕💕💕

സമയം രാത്രി 9.00 മണി…

അരണ്ട വെളിച്ചത്തിൽ ശിവദാസ് നല്ല മയക്കത്തിൽ ആണ്.. എന്തോ ശബ്ദം കേട്ടാണ് അയാൾ പെട്ടന്ന് ഉണർന്നത്…. ചുറ്റും ഒന്ന് കണ്ണോടിച്ചതും വാതിൽക്കൽ ആരോ ഉള്ള പോലെ അയാൾക് തോന്നി…
പക്ഷേ .. അത്ര വ്യക്തമല്ല…. പെട്ടെന്ന് ഒരു ലൈറ്റർ തെളിഞ്ഞു… ആ വെട്ടത്തിൽ ഡോർ ന്റെ അടുത്ത് നിക്കുന്ന മാസ്ക് ധാരിയായ രൂപത്തെ കണ്ട് അയാൾ ഞെട്ടിത്തരിച്ചു പോയി… !!!

തുടരും….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!