✒️റിച്ചൂസ്
ഓടിച്ചു പോകുന്ന വണ്ടി ഹരി പെട്ടെന്ന് തിരിച്ചറിഞ്ഞു.. അത് sp യുടെതായിരുന്നു.. !!
അവൻ അന്തം വിട്ടു നോക്കുന്നത് കണ്ട് അവന്തികയും അങ്ങോട്ട് വന്നു..
” എന്ത് പറ്റി ഹരി..? ”
” മാഡം.. ഇപ്പോ ഇവിടെ നിന്നും പോയത് SP റോയ് സാർന്റെ കാറാ… ”
” are you sure…? ”
” അഫ്‌കോഴ്സ് മാഡം… സാർ എന്തിനായിരിക്കും ഇവിടെ വന്നത്…? ”
അപ്പഴേക്കും കില്ലറേ തിരഞ്ഞ് പോയ സാകിറും പോലീസെരുമെല്ലാം അങ്ങോട്ട് വന്നു..
” മാഡം.. ഞങ്ങൾ എല്ലായിടത്തും നോക്കി.. ആരേയും കണ്ടില്ല.. “( സാകിർ )
” എന്തായാലും കില്ലർ നമ്മുടെ കയ്യിൽ നിന്ന് രക്ഷപെട്ടു.. അപ്പൊ ആറാമൻ ശിവദാസ് ആണെന് ഉറപ്പായി… ഇനി അയാളെ ഇവിടെ നിർത്തുന്നത് ബുദ്ധി അല്ലാ.. ശിവദാസ് നെ നമ്മുടെ ഓഫീസിൽ സേഫ് ആകണം … പോലീസ് നെ കാവൽ നിർത്തുകയും വേണം…..നമ്മുടെ prestige ന്ന് അയാളുടെ ജീവന്റെ വിലയാണ് എന്ന് ഓർമ വേണം..കേട്ടല്ലോ .. “( അവന്തിക )
ഹരി വിളിച്ചു പറഞ്ഞ പ്രകാരം എബിയും മാളവികയും ശിവദാസ്നെ കൊണ്ട് താഴേക്കു വന്നു…..അവന്തിക അവന്റെ മുറിവ് നോക്കി…
” കുറച്ചേ മുറിഞ്ഞൊള്ളു….ഹ്മ്മ്
.ഓഫീസിലോട്ട് ഒരു ഡോക്ടറെ വിളിപ്പിക്ക്.. മുറിവ് അവിടെ നിന്ന് ഡ്രസ്സ് ചെയ്യാം…താൻ പേടിക്കണ്ട…..അവിടെ താൻ സേഫ് ആയിരിക്കും….”
ഹരി ഡോക്ടർക്ക് വിളിച്ചു പറഞ്ഞു.. എല്ലാവരും ഓഫീസിൽ എത്തിയപ്പഴേക്കും ഡോക്ടർ അങ്ങോട്ട് എത്തിയിരുന്നു.. കയ്യിലെ മുറിവ് കെട്ടി ശിവദാസിനെ സേഫ് ആയ ഒരു മുറിയിലേക്കു ആക്കി… അവന്തിക ചെന്നു തന്റെ കസേരയിൽ ഇരിപ്പുറപ്പിച്ചു… ബാക്കിയുള്ളവർ ചുറ്റും ഇരുന്നു..
” എന്നാലും മാഡം നമ്മുടെ പ്ലാൻ ഒക്കെ വെള്ളത്തിൽ ആയല്ലോ……അവൻ എങ്ങനാ അതിനകത്തു കടന്നത് എന്നാ ചിന്തിക്കാൻ കഴിയാത്തത്….ഇനിയിപ്പോ SP സർ ന്ന് ശിവദാസ്നെ വിട്ടു കൊണ്ടുക്കേണ്ടി വരില്ലേ… കസ്റ്റഡിയിൽ എടുത്ത പെൺവാണിപക്കേസിലെ പ്രതിയായതു കൊണ്ട് കോടതിയിൽ പ്രോസിഡ് ചെയ്യുന്നത് വൈകിപ്പിക്കാൻ പാടില്ലല്ലോ…അവിടെ ശിവദാസ് സേഫ് ആയിരിക്കും.. പക്ഷേ പിന്നെ എങ്ങനെ കില്ലറേ കണ്ടുപിടിക്കും…? ” ( എബി )
” ആര് പറഞ്ഞു സേഫ് ആണെന്… മാഡം SP സാറിനെ കുറിച് മാഡത്തിന് എന്തെല്ലാം അറിയാം…..പറയാൻ പാടുണ്ടോ അറിയില്ല .. എന്നാൽ പറയാതിരിക്കാനും കഴിയില്ല.. ഈ കേസിൽ SP സർ ന്ന് എന്തൊക്കെയോ പങ്കുള്ളപോലെ ഒരു തോന്നൽ…..? ” ( ഹരി )
” താൻ എന്തൊക്കെയാ ഈ പറയുന്നത്.. SP സാറോ… സർ ഈ കേസ് തുടക്കത്തിൽ handle ചെയ്തു എന്നല്ലാതെ സർ ന്ന് ഈ കേസുമായി എന്താ ബന്ധം…? “( സാകിർ )
” സംശയാസ്പദമായ സാഹചര്യങ്ങളിൽ സാറെ കണ്ടത് കൊണ്ട് തന്നെ.. മാഡത്തെയും ഞാൻ അത് സൂചിപ്പിച്ചു…. ഇന്ന് ഈവെനിംഗ് സകറിയായും ആനിയും പുറത്തുപോയപ്പോൾ അവിടെ SP സാർ വന്നിരുന്നു… അവരെ കാറിൽ കയറ്റി കുറെ നേരം കഴിഞ്ഞാണ് അവർ പുറത്തിറങ്ങിയത്… ഈ കേസ് handle ചെയ്യുന്ന നമുക്ക് മാത്രമേ അറിയൂ സക്കറിയയേയും ആനിയെയുമ് കുറിച്.. ഈ കേസുമായി ബന്ധമില്ലാത്ത SP സർ പിന്നെ എന്തിന് അവരെ കാണാൻ പോയി…? അത്പോലെ ഇന്ന് ശിവദാസ്ന്റ അടുത്ത് കില്ലർ വന്ന് എല്ലാടവും നമ്മൾ തിരഞ്ഞപ്പോൾ താഴെ ഗേറ്റ്ങ്ങൽ നിന്ന് SP സാറുടെ വണ്ടി പോകുന്നത് ഞാൻ കണ്ടു.. അവിടെയും ഈ രാത്രി SP സർ എന്തിനാണ് വന്നത്???..കഴിഞ്ഞ ദിവസം SP സാറോഡ് മാത്രം ആണ് ശിവദാസിനെ വിട്ടു തരുന്ന കാര്യം ഡിസ്‌കസ് ചെയ്തത്.. നമ്മുടെ പ്ലാനിന്റെ സൂചന കൊടുത്തതും.. മറ്റാർക്കും ഈ വിവരം അറിയില്ല.. ഇതൊക്കെ തന്നെയാണ് ഞാൻ SP സാറേ സംശയിക്കാനും കാരണം….” ( ഹരി )
” ഹരി അങ്ങനെ പറഞ്ഞപ്പോ എനിക്കും എന്തൊക്കെയോ ഒരു ഡൌട്ട്… കില്ലറുടെ താവളം കണ്ടുപിടിച്ച് പ്രെസ്സ് മീറ്റിംഗ് ൽ നിന്ന് അവിടേക്കു പോകുന്ന സമയം SP സർ അവിടെ ഉണ്ടായിരിന്നു…നമ്മൾ പോലീസുകാർക്ക് മാത്രം അറിയാവുന്ന നീക്കം മണത്തറിഞ്ഞു കില്ലർ അവിടെ നിന്നും രക്ഷപെട്ടു… അപ്പൊ നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ തന്നെ ആവില്ലേ ഇതൊക്കെ ചോർത്തിയത്.. എല്ലാം വെച്ചു നോക്കുമ്പോൾ some thing fishy… ” ( എബി )
” യെസ് ….നമ്മളറിയാതെ എന്തോ ഇവിടെ നടക്കുന്നുണ്ട്… അതും SP സാറേ ചുറ്റിപറ്റി… SP സർ ന്ന് ഇതിൽ പങ്കു ഉണ്ട് എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്… അല്ലാതെ വെറുതെ അങ്ങേർക്കു ആ ഡോക്ടറെയും ആനിയെയും കാണേണ്ട കാര്യമില്ലല്ലോ.. ” ( സാകിർ )
” മാഡം .. ഇനി SP സർ കില്ലറുടെ സഹായി ആയിരിക്കുമോ…. എന്റൊരു ഡൌട്ട് ആണ്…SP സാറുടെ ഫാമിലിയേ പറ്റി ഇവിടെ ആർക്കും അറിയില്ല .. ഇനി ആനി SP സാറുടെ സിസ്റ്റർ ആയിരിക്കോ… SP സാറെ കാണാൻ വേണ്ടി ആയിരിക്കോ അവർ എപ്പോഴും പുറത്തു പോകുന്നത് .?..ആനി മെന്റൽ patient ആണെന് കൺഫേം ആണ്…അപ്പൊ ഈ revenge ഇനി ആനിക് വേണ്ടി ആയിരിക്കുമോ…അന്ന് മാഡത്തിന് ഓർമ ഉണ്ടോ.. സെല്ലിൽ വെച് ബെന്നിയുടെ കാര്യം പറഞ്ഞപ്പോൾ ആനി viloent ആയത്.. അപ്പൊ അവനെ കുറിച് അവൾക് അറിയുന്നത് കൊണ്ടല്ലേ… ആ ഡോക്ടർ നമ്മളെ വിദഗ്ധമായി പറ്റിച്ചതാണെങ്കിലോ ….എന്നാലും മെന്റൽ ആയ അവൾ എങ്ങനെ ബെന്നിയെ ഹോസ്പിറ്റലിൽ വന്ന് കൊന്നു എന്നാണ് മനസ്സിലാവാത്തത്….ഇനി അവൾക്ക് ട്വിൻ സിസ്റ്റർ ഉണ്ടായിരിക്കോ…. “( മാളവിക )
” നമ്മുടെ കയ്യിൽ എല്ലാം നിഗമനങ്ങൾ ആണ് .. എന്നാലും എല്ലാം കൂട്ടി വായിക്കുമ്പോൾ ആണ് ഓരോ സ്പെല്ലിങ് മിസ്റ്റേക്ക് .. കാരണം.. SP സർ കേസ് അന്യോഷിച്ചപ്പോഴും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല…മാത്രമല്ല.. ക്രൈം ബ്രാഞ്ച് ന്ന് കേസ് കൈമാറിയത് മൂപ്പർക്ക് അങ്ങനെ പിടിച്ചിട്ടും ഇല്ലാ..കില്ലറുടെ ഓരോ നീക്കങ്ങളും പെർഫെക്ട് ആണ് …നമ്മുക്ക് പിടിതരാതെ 5 കൊല വരെ അവൻ ചെയ്തിട്ടുണ്ടങ്കിൽ അതിനു പിന്നിൽ ചില്ലറ ബുദ്ധിയൊന്നും അല്ല പ്രവർത്തിക്കുന്നത്….എബി സർ പറഞ്ഞു പോലെ നമ്മുടെ നീക്കങ്ങൾ ഇത്ര കൃത്യമായി കില്ലർ അറിയുന്നുണ്ടങ്കിൽ അത് ഈ പോലീസിൽ ഉള്ള ഒരാൾ തന്നെ ആവണം ചോർത്തുന്നത്… ” ( ഹരി )
” നിങ്ങൾ പറഞ്ഞതൊക്കെ ശരി തന്നെ… എന്നാലും ഇതെല്ലാം നമ്മടെ സംശയങ്ങൾ അല്ലേ..എല്ലാ സിറ്റുവേഷനിലും സാറുടെ പ്രെസെൻസ് ഉണ്ടന്ന് കരുതി ഇതിനെല്ലാം സാറിന് പങ്കുണ്ട് എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല .. ഇതിലുള്ള സത്യാവസ്ഥകൾ അറിയണമെങ്കിൽ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചേ പറ്റു.. ” ( അവന്തിക )
” ചോദിക്കണം.. അതിനുള്ള അവസരം ഉണ്ടാകണം..മാഡം ഈ കാര്യം ഐജി സാറോഡ് സംസാരിക്ക്.. സർ പെർമിഷൻ തന്നാൽ ഒരു രമ്യമായ കൂടികാഴ്ച നടത്താലോ.. ” ( എബി )
” ഓക്കേ.. നാളെ അതിനുള്ള വഴി ഉണ്ടാകാം.. ” ( അവന്തിക )
💕💕💕
അടുത്ത ദിവസം അവന്തിക ഐജി സാറേ പോയി കണ്ടു.. കാര്യങ്ങൾ സംസാരിച്ചു….
” ഓക്കേ… ഞാൻ അതിനൊരു അവസരം ഒരുക്കിത്തരാം… he is one of the very well brillent and an eccentric investigating police officer in the entire police department… ആ ഒരു റെസ്‌പെക്ട് കൈ വിടാതെ വേണം സംസാരങ്ങൾ… ഓക്കേ “( ഐജി )
” sure സർ.. ”
ഐജി സർ അപ്പോൾ തന്നെ SP റോയ് സർ ന്ന് ഫോൺ ചെയ്തു.. ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും SP അവന്തികക്ക് ഒന്ന് സംസാരിക്കാൻ ഉണ്ടെന്ന് സൂചിപ്പിച്ചു… വൈകുന്നേരം 6 മണിക് ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച് തന്നെ കാണാമെന്നു അദ്ദേഹം ഒറപ്പ് കൊടുത്തു….
💕💕💕
വൈകുന്നേരം 6 മണിക് പറഞ്ഞ പോലെ SP സർ വന്നു… എല്ലാരെയും താഴെ നിർത്തി അവന്തികയും SP യും മാത്രം സംസാരിക്കാനായി മുകളിൽ തന്റെ ഓഫീസിന്നു തൊട്ടടുത്തുള്ള ഒരു മുറിക്കകത്ത് കയറി… അവിടെ ഒരു ടേബിളിനു അപ്പുറവും ഇപ്പുറവും ആയി രണ്ടു കസേരകളിൽ ആയി അവർ ഇരുന്നു….
SP സർ കൂൾ ആയിട്ടാണ് ഇരിക്കുന്നത്.. യാതൊരു വിധ പരിഭ്രമമോ പേടിയോ അദ്ദേഹത്തിന്റെ മുഖത്തു കാണുന്നില്ല.. ഉള്ളത് കുറച്ചു പുച്ഛം മാത്രം…
” എന്താണാവോ അവന്തിക മാഡം വിളിപ്പിച്ചതിന് പിന്നിൽ… പോയിട്ട് കുറച്ചു തിരക്കുണ്ട്..അത്കൊണ്ട് ചോയ്ക്കാനുള്ളത് പെട്ടെന്ന് ചോദിച്ചാൽ നന്നായിരുന്നു…. ” ( റോയ് )
” ചോയ്ക്കാനുള്ളത് പെട്ടെന്നു ചോയ്കാം.. അത്പോലെ ഉത്തരവും പെട്ടെന്നു തന്നെ പറയണം എന്ന് മാത്രം… ”
” എനിക്ക് എന്താ ഉത്തരം പറയാൻ ബുദ്ധിമുട്ട്.. ആദ്യം മാഡം ചോയ്ക്കണം.. ”
” മീര.. ജാസ്മിൻ…ഹിമ …ബെന്നി … വിശ്വനാഥൻ.. ഈ സീരീസ് ഓഫ് കില്ലിങിന്റെ തുടക്കം സർ handle ചെയ്തു എന്നത് ശരി തന്നെ …. പിന്നീട് കേസ് എനിക്ക് കൈമാറിയതിന് ശേഷം ഈ കേസിൽ സാറിന് ഒരു റോൾ ഇല്ലാത്ത സ്ഥിതിക് പിന്നെ എന്തിന് ഞങ്ങള്ക് മാത്രം അറിയാവുന്ന വ്യക്തികൾ ഡോക്ടർ സാകറിയയെയും ആനി എന്ന മെന്റൽ patient നെയും സാർ പോയി കണ്ടു….? ഇന്നലെ ശിവദാസ് ന്റെ ഫ്ലാറ്റിൽ സർ എന്തിന് വന്നു…? എന്താണ് സാറിന്റെ ഉദ്ദേശം?? എന്തിനാണ് ഈ കേസിൽ തലയിടുന്നത്…? എന്റെ ഈ ചോദ്യങ്ങൾക് എല്ലാം സർ ഉത്തരം തന്നെ പറ്റു…. ”
” വെൽ .. എല്ലാം കണ്ടു പിടിച്ചു അല്ലേ.. ഇനി ഞാൻ മറച്ചു വെക്കുന്നതിൽ അർത്ഥമില്ല… എല്ലാം പുറത്തു പറയണ്ട സമയമായി…..can i have this..? ”
മുന്നിലിരിക്കുന്ന വെള്ള കുപ്പി തുറന്നു SP സർ അത് മുഴുവനും കുടിച്ചു… ശേഷം എഴുനേറ്റു…
” അത് പറയുന്നതിന് മുൻപ് ആദ്യം ഒരു ഫ്ലാഷ് back പറയാം.. അതാണ് അതിന്റെ ശരി… ”
എന്നിട്ട് അവന്തികക്ക് പിന്തിരിഞ്ഞു നിന്നു…
” അങ് ചേറൂർ മുണ്ടിയന്തറ കാവിനടുത്ത് അച്ഛനും അമ്മയും രണ്ട് പെങ്ങള്മാരും ഒരു ചേച്ചിയുമടങ്ങുന്ന കുടുംബം…..മൂത്തതിനെ പോലീസ് ആകണമെന്നായിരുന്നു അച്ഛനമ്മയുടെ ആഗ്രഹം… ആ ആഗ്രഹം നിറവേറ്റാൻ അവൾ സിവിൽ സർവീസ് എക്സാം റാങ്കോടെ പാസ്സ് ആയി ട്രെയിനിങ് നായി ഡൽഹിയിലേക്ക് പോയി…..ഇതേസമയം പെങ്ങള്മാരിൽ മുത്തവൾ വൃന്ദക്ക് ഡോക്ടറും ചെറിയവൾ ദിവ്യക് നേഴ്സും അവനുള്ള താല്പര്യത്തിനും അച്ഛനമ്മമാർ തടസ്സം പറഞ്ഞില്ല.. കാരണം ….അവർ മക്കളേ അതിയായി സ്നേഹിച്ചിരുന്നു…..വടക്കൽ നിർമല നഴ്സിംഗ് കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ഇളയവളുടെ ജീവിതത്തിലേക്കു പെട്ടെന്നൊരു അതിഥി കടന്നു വന്നു… ആ അതിഥിയുമായി അവൾ അടുത്തു.. മനസ്സും ശരീരവും കൊടുത്തു.. പക്ഷേ താൻ ചതിക്കപ്പെടുകയാണെന് അവൾ തിരിച്ചറിഞ്ഞപ്പോഴേക്കും അവളുടെ ഉള്ളിൽ ഒരു ജീവൻ തുടിച്ചിരുന്നു…പക്ഷെ അവളത് എല്ലാവരിൽ നിന്നും മറച്ചു വെച്ചു ..പിന്നീട് കുഞ്ഞിനേയും അവളെയും സ്വീകരിച്ചോളാമെന് പറഞ്ഞു അവൻ വീണ്ടും അവളെ ഒരിടത്തു വിളിച്ചു വരുത്തി.. പാവം…അതൊരു കെണിയാണെന്ന് അവൾ അറിഞ്ഞില്ല…. കൂട്ടബലാത്സംഗത്തിന് ഇരയായ അവൾ ഹോസ്പിറ്റലിൽ മരണത്തോട് മല്ലിട്ടു കിടക്കുമ്പോൾ അവളെ പൊന്ന് പോലെ സ്നേഹിക്കുന്ന അവളുടെ ചേച്ചീ വന്നു.. ആ കാഴ്ച്ച കണ്ടു ഞെട്ടി….എന്നാൽ സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും പേറി ജീവിക്കാൻ അവസരമുണ്ടാകാതെ അവൾ യാത്രയായി ….. ഇതറിഞ്ഞു സഹിക്കവയ്യാതെ അച്ഛനമ്മയും ഒട്ടും വൈകാതെ അവളുടെ അടുത്തേക് പോയി …തന്റെ കുഞ്ഞനിയത്തിയെ നശിപ്പിച്ചവരോടുള്ള പ്രതികാരം ആ രണ്ട് ചേചിമാർ മനസ്സിൽ ഇത്രയും നാൾ കൊണ്ട് നടന്നു.. ഒരു അവസരത്തിന് വേണ്ടി … വ്യക്തമായ പ്ലാനോടെ അവർ അഞ്ചു പേരെ കൊന്നു ….ആ വൃന്ദ ദിവ്യ എന്ന ആ പെങ്ങമ്മാരെ സ്നേഹിക്കുന്ന മൂത്തവൾ.. ഈ അഞ്ചുകൊലക്കു പിന്നിലെ മാസ്റ്റർ ബ്രെയിൻ…മെന്റൽ ഹോസ്പിറ്റലിൽ ഭ്രാന്ത് അഭിനയിക്കുന്ന അനിയത്തി ആനി എന്നറിയപ്പെടുന്ന വൃന്ദയും .. ആറാമെൻ ശിവദാസ് ആണെന് അതിവിദഗ്ധമായി ബാക്കിയുള്ളവരെ തെറ്റിദ്ധരിപ്പികലുമെല്ലാം ഈ സീരിയൽ കില്ലറുടെ സ്ക്രിപ്റ്റിൽ വിരിഞ്ഞ കഥകൾ..
the വെൽ cunning crime branch SP miss . അവന്തിക മേനോൻ ആണ് ഇതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ…? ”
വിയർത്തു കുളിച്ചു ചുവന്ന കണ്ണ്കളോടെ ഇരിക്കുന്ന അവന്തികയുടെ നേരെ തിരിഞ്ഞു SP റോയ് കൈ ചുണ്ടി….
” എന്തൊക്കെ മണ്ടത്തരങ്ങൾ ആണീ പറയുന്നത്…എന്തെങ്കിലും അസംബന്ധങ്ങൾ വിളിച്ചു പറഞ്ഞു എന്റെ വാ അടപ്പിക്കാമെന്നു കരുതിയോ… ”
അവന്തിക ചെയറിൽ നിന്ന് എഴുനേറ്റ് അലറി…
” ഹഹഹ…. സത്യങ്ങൾ എങ്ങനെയാണ് അസംബന്ധങ്ങൾ ആവുന്നത് miss അവന്തിക മേനോൻ…..ഈ കേസിന്റെ ആദ്യ ഭാഗങ്ങൾ handle ചെയ്ത എന്നേ മറികടന്നു ഒരു പെണ്ണ് കേസ് ഏറ്റടുത്തപ്പോഴും ഇതെങ്ങെനെ എങ്കിലും തെളിയണം എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ…പക്ഷേങ്കിൽ….ഈ കില്ലിംഗ് സീരീസ് നീണ്ടു പോകുന്നത് കണ്ടപ്പോൾ ഇതിനു പിന്നിൽ ആരെന്ന് അറിയാൻ രഹസ്യമായി ഒരു ശ്രമം നടത്തി.. അതിതാ അവന്തികയുടെ സിസ്റ്റർ വൃന്ദ എന്ന ആനിയുടെ അടുക്കൽ വരെ എത്തി…. ആർക്കും സംശയം തോന്നാത്ത വിധം ഒരു നല്ല ഇൻവെസ്റ്റിഗേറ്റർ ആയി താൻ തകർത്തഭിനയിച്ചു.. കൊള്ളാം…പക്ഷേ… ഓവർ സ്മാർട്ട് ആയ കയ്യബത്തങ്ങൾ ഒരുപാട് പറ്റും.. അതാണ് എന്നേ നിന്നിലേക് എത്തിച്ചത്…unidentified ഹയർ സാമ്പിൾ തന്റെ ആണെന്നതിനുള്ള തെളിവ് എന്റെ കയ്യിൽ ഉണ്ട് …ഇനിയും ന്യായികരിക്കാൻ കഴിയുമോ അവന്തികക്ക് ഇതൊക്കെ… ”
കത്തി ജ്വലിക്കുന്ന അവന്തികയുടെ കണ്ണുകൾ SP യുടെ നേരെ തിരിഞ്ഞു…
എന്നിട്ടവൾ അലറി…
” അതേ.. ഞാനും എന്റെ കൊച്ചുവും ചേർന്നാ ഇതെല്ലാം ചെയ്തത്..ആ അഞ്ചുപേരെയും മൃഗീയമായി കൊന്നത് ഞങ്ങൾ ഒരുമിച്ചാ.. എല്ലാം എന്റെ പ്ലാനാ….എന്റെ പൊന്നുവിനെ ഒരു കരുണയുമില്ലാതെ നശിപ്പിച്ചവരെ അതിന് കൂട്ടുന്നിന്നവരെ പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു.. പറ.. എന്ത് ചെയ്യണമായിരുന്നു… മരണത്തിൽ കുറഞ്ഞൊരു ശിക്ഷ അവരാരും അര്ഹിക്കിന്നില്ല…. എന്റെ ജീവനായിരുന്നവൾ… അറിയോ..അവൾ മാത്രമല്ല.. എന്റെ പൊന്നുവും… രണ്ടു പേരെയും ദേ ഈ കയ്യിൽ ഇട്ടാ ഞാൻ താലോലിച്ചു വളർത്തിയത്…
ട്രെയിനിങ് ന്ന് ഡൽഹിയിൽ പോകാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല.. എന്നിട്ടും അച്ഛനുമമ്മയും നിര്ബന്ധിച്ചിട്ട അവരെ വിട്ടു ഞാൻ പോയത്… എങ്കിലും പറ്റുമ്പഴൊക്കെ വിളിക്കുമായിരുന്നു…..അവരെന്നോട് ഒന്നും മറച്ചു വെക്കാറില്ല.. എല്ലാം പറയും…എന്നാൽ ചില കരടുകൾ എന്റെ പൊന്നൂന്റെ ജീവിതത്തിലേക്കു കടന്നു വന്നപ്പോൾ അതിൽ എല്ലാം ഒരു മാറ്റം സംഭവിക്കുകയായിരുന്നു….
നഴ്സിംഗ് പഠിക്കുമ്പോ പൊന്നുന്റെ സീനിയർസ് ആയിരുന്നു മീരയും ജാസ്മിനും … പൊന്നൂന്റെ ഫ്രണ്ട് അന്നയാണ് അവർക്ക് മീരയെയും ജാസ്മിനെയും പരിചയപ്പെടുത്തി കൊടുത്തത്… അന്ന ഇവരുടെ ഹോസ്റ്റൽ റൂം മേറ്റ് ആയിരുന്നു..പൊന്നുന്ന് ഏകദേശം ഒരുമണിക്കൂർ യാത്ര കോളെജിലോട്ട് ഉണ്ടെങ്കിലും ബസ്സിന് പോയിവരാർ ആണ് പതിവ് …പുതിയ കൂട്ടുകാരെ കിട്ടിയ വിവരം എന്നേ വിളിച്ചു പറഞ്ഞിരുന്നു ….എന്നാൽ പിന്നീട് അവളുടെ സ്വഭാവം ഒക്കെ മാറി തുടങ്ങി .. ഞാൻ വിളിച്ചാൽ എന്നോട് സംസാരിക്കാൻ പോലും അവൾക് നേരമുണ്ടായിരുന്നില്ല… ഇതേ കുറിച് അച്ഛനമ്മോടെ ചോധിച്ചപോൾ അവൾ എപ്പഴും മുറി അടച്ചു ഫോണിൽ ആണെന്നും പഠിക്കാൻ ധാരാളം ഉണ്ടന്ന് ആണ് പറയാറുള്ളത് എന്നും പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചു… എന്നും ബസ്സിൽ കൃത്യ സമയത്തിന് വരാറുള്ള അവൾ പിന്നീട് നേരം വഴുകി ഒരുത്തന്റെ ബൈക്കിൽ വന്നിറങ്ങുന്നത് പല പ്രാവശ്യം കണ്ടു എന്ന് അമ്മ പരാതി പറഞ്ഞെങ്കിലും ഞാൻ അത് അത്ര കാര്യമാക്കിയില്ല.. കാരണം എനിക്ക് എന്റെ പൊന്നുനെ അത്ര വിശ്വാസം ആയിരുന്നു..കുറച്ചു നാൾ അങ്ങനെ പോയി ….പിന്നെ എക്സാം ആയപ്പോൾ പോയി വരാൻ ബുദ്ധി മുട്ട് ആണെന്ന് പറഞ്ഞു ഹോസ്റ്റലിൽ നിക്കാൻ അവൾ ശാട്യം പിടിച്ചു… അച്ഛനമ്മക് എതിർപ്പുണ്ടങ്കിലും ഞാൻ അതിനും സമ്മതിച്ചു… പക്ഷേ.. അവൾ ഹോസ്റ്റലിലേക് പോയില്ല എന്ന് മാത്രമല്ല … എക്സാം പോലും എഴുതിയിട്ടില്ല എന്ന് അന്ന അവളെ അന്യോഷിച്ചു എന്നേ വിളിച്ചപ്പോൾ ആണ് അറിയുന്നത്… ട്രെയിനിങ്ങിൽ നിന്ന് എമർജൻസി ലീവ് 2 ദിവസത്തിന് എടുത്തു ഞാൻ നാട്ടിലേക് വിട്ടു.. അവിടെ എന്നേ കാത്തിരുന്നത് മരണകിടക്കയിൽ ഒരു കൂട്ടം പേർ പിച്ചിച്ചീന്തിയ അവശനിലയിൽ കിടക്കുന്ന എന്റെ പൊന്നുവായിരുന്നു…. ”
ഒരു നിമിഷം അവന്തിക ഒന്ന് നിർത്തി… ചുവന്ന കണ്ണുകൾ തുടച്ചു അവളാ കാഴ്ച ഓർത്തെടുത്തു…
തുടരും…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission