Skip to content

The Hunter – Part 18

the-hunter-novel

✒️റിച്ചൂസ്

ഒരു നിമിഷം അവന്തിക ഒന്ന് നിർത്തി… ചുവന്ന കണ്ണുകൾ തുടച്ചു അവളാ കാഴ്ച ഓർത്തെടുത്തു…

💕💕💕

അവന്തിക ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെ icu വിനു മുമ്പിൽ ചങ്കു പൊട്ടിയിരിക്കുന്ന അച്ഛനമ്മമാരെ ആണ് കണ്ടത്…. കൂടെ അന്നയും ഉണ്ട്…

” മോളെ. നമ്മടെ കുഞ്ഞിനെ ആരൊക്കെയോ……. ”

വാക്കുകൾ പൂർത്തിയാകാൻ കഴിയാതെ അവർ അവളെ പിടിച്ചു പൊട്ടിക്കരഞ്ഞു… അവരെ ആശ്വസിപ്പിച്ചു അവിടെ ഇരുത്തി അവന്തിക icu വിനു അകത്തേക്കു കയറി…
കട്ടിലിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി നെരംബ് പൊട്ടുന്ന വേദനയിൽ കഴുത്ത് വരെ പുതച്ചു കിടക്കുന്ന ദിവ്യ…

അവന്തികയെ കണ്ടതും ഡോക്ടർ അടുത്തേക് വന്നു…

“പുറത്തു നിക്കുന്ന അന്ന എനിക്കറിയാവുന്ന കുട്ടി ആണ്…അവൾ പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഈ കേസ് പോലീസിൽ അറിയിക്കാതിരുന്നത്…..ഈ കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി ട്ടുണ്ട്.. so brutal..മാത്രമല്ല she is പ്രെഗ്നന്റ്… മിനിമം രണ്ട് മാസം എങ്കിലും പ്രായമുള്ള foetus ആണ് അവളുടെ വയറ്റിൽ വളരുന്നത്…..and ബോഡി full weak ആണ്…അത്കൊണ്ട് തന്നെ ഇപ്പോതെ കണ്ടിഷൻ ഭയങ്കര മോശം ആണ്.. ഞങ്ങൾ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട് ….ഇനിയെല്ലാം ദൈവത്തിന്റെ കയ്യിൽ ..”

അവന്തിക ഒരു ഞെട്ടലോടെയാണ് അതെല്ലാം കേട്ടത്… കണ്ണിൽ നിന്ന് പൊഴിഞ്ഞ കണ്ണുനീർ തുടച്ചു അവന്തിക അവളുടെ അടുത്തിരുന്നു…കയ്യിലും മുഖത്തുമെല്ലാം ഒരുപാട് മുറിവ് പറ്റിയിരുന്നു…. അവന്തിക അതിലുടെ പതിയെ കൈ ഓടിച്ചു…

” മോളെ….. പൊന്നു… ”

ഇടറുന്ന സ്വരത്തിൽ അവന്തിക വിളിച്ചതും വേദന കൊണ്ടോ എന്തോ അവൾ കണ്ണ് തുറന്നു …….അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായായി ഒഴുകുന്നുണ്ടായിരുന്നു……അവളുടെ കയ്യിൽ അവന്തിക മുറുകെ പിടിച്ചു…

” ഒന്നുല .. എന്റെ പൊന്നുന്ന് ഒന്നുലാ… ”

അവൾക് എന്തൊക്കെയോ സംസാരിക്കണമായിരുന്നു.. എന്നാൽ അവളുടെ തൊണ്ട ഇടറി വാക്കുകൾ പുറത്തു വരാൻ പ്രയാസമുണ്ടായിരുന്നു..

“‘ചേ….ച്ചീ….സോറി…… ഞാൻ…. ചേച്ചിയിൽ നിന്ന് ….. പലതും …. മറച്ചു വെച്ചു….. ”

അവന്തിക അവളുടെ നെറ്റിയിൽ ചുംബിച്ചു….

” ഇല്ലാ … ഇന്റെ മോള് ഒരു തെറ്റും ചെയ്തിട്ടില്ല.. പിന്നെ എന്തിനാ സോറി പറയുന്നേ.. മോളെ… ചേച്ചിയോട് പറ.. ആരാ മോളെ ഈ അവസ്ഥയിൽ ആക്കിയത് … പറ മോളെ…. ”

” ചേച്ചീ…ബെ…ന്നി ……എന്നേ ചതിച്ചതാ… മീര…… യും… ജാസ്…..മിനും… കൂടി ചേർന്നാ…..ഹിമ…….. ”

വാക്കുകൾ പൂർത്തിയാകുന്നതിന് മുൻപ് അവളുടെ ശബ്ദം നിലച്ചു…തുറന്നിരിക്കുന്ന കണ്ണുകൾ പതിയെ അടച്ചു അവന്തിക തേങ്ങി കരഞ്ഞു…..

മകളുടെ വേർപാടിൽ മനം നൊന്ത് ഹൃദയം പൊട്ടി അച്ഛനുമമ്മയും അവളുടെ ചിത കത്തി തീരും മുന്പേ അവളുടെ അടുത്തേക് പോയി….

💕💕💕

ഓർമയിൽ നിന്ന് ഉണർന്ന അവന്തിക കണ്ണുനീർ തുടച്ചു….

ഞങ്ങളുടെ സന്തുഷ്ട്ട കുടുംബം തകർത്തവർ സമൂഹത്തിൽ സന്തോഷത്തോട് കൂടി ജീവിക്കുമ്പോൾ ഞങ്ങള്ക് അതെങ്ങനെ നോക്കി നിൽക്കാൻ കഴിയും.. മരിച്ചു പോയ ഇന്റെ പൊന്നുവിനെയും അച്ഛനമ്മമാരെയും അവർക്ക് തിരിച്ചു തരാൻ കഴിയുമോ… ഇല്ലല്ലോ… അപ്പൊ അവരും ജീവിക്കണ്ട എന്ന് ഞങ്ങള്ക് തോന്നി.. എന്നാൽ അതെത്ര എളുപ്പം അല്ലെന്ന് ഞങ്ങള്ക് അറിയാമായിരുന്നു.. അത്കൊണ്ട്.. നല്ലൊരു അവസരത്തിനായി ഞങ്ങൾ കാത്തിരുന്നു…..

എനിക്ക് എന്റെ ട്രെയിനിംഗ് പൂർത്തിയാക്കണം.. കൊച്ചുവിന് അവളുടെ ബാക്കിയുള്ള ഡോക്ടർ പഠനവും… അവൾ പഠിച്ചിറങ്ങാൻ 2 വർഷം കൂടി വേണമായിരുന്നു.. യെസ്.. 2 വർഷം… മനസ്സിൽ കല്ലിൽ കൊത്തി ആ മുഖങ്ങൾ ഞാൻ പ്രതിഷ്ഠിച്ചു……നീണ്ട ആ കാലയളവിൽ ഒരു വെക്തമായ പ്ലാൻ തന്നെ ഞങ്ങൾ ഉണ്ടാക്കി…ആ കാലയളവിൽ എന്റെ പോന്നുനെ നശിപ്പിച്ചവരെ കുറിച്ചെല്ലാം എനിക്ക് വെക്തമായ ധാരണ കിട്ടിയിരുന്നു….അതിന് എന്റെ കൂടെ നിന്നത് അന്നയായിരുന്നു..

മീരയെയും ജാസ്മിനെയും പൊന്നു പറഞ്ഞത് വെച്ചു തന്നെ എനിക്ക് അറിയാമായിരുന്നു.. നേരിട്ട് കണ്ടിട്ടില്ല എന്ന് മാത്രം.. എന്നാൽ ആ പുതിയ കഥാപാത്രങ്ങൾ ബെന്നിയും ഹിമയും അവരെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു…. അന്നക് മീരയുടെയും ജാസ്മിന്റെയും ഉള്ളിലിരിപ് അറിയുമായിരുന്നില്ല…. അവർ പോക്കറ്റ് money ക്ക് വേണ്ടി ഏതവന്റെ കൂടെ കിടക്കാനും മടി ഇല്ലാത്തവർ ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി….അവരാണ് എന്റെ മോൾക് ബോബിയെയും ഹിമയെ ഒക്കെ പരിചയപ്പെടുത്തി കൊടുത്തത്.. അത്പോലെ പ്രണയം നടിച്ചു എന്റെ പൊന്നുവിന്റെ കാമുകന്റെ പോസ്റ്റ്‌ കൈ കലാക്കിയത് ബോബി… ബോബിയിലൂടെ അവൾ ഹിമയെയും അവന്റെ പപ്പ എന്ന വ്യാജേനെ വിശ്വനാഥനെയും പരിചയപെട്ടു…. ഒടുവിൽ വ്ശ്വനാഥന്റെ റിസോർട്ടിൽ വെച്ചു തന്നെ അവരെന്റെ മോളെ…..

ജാസ്മിന്റെയും മീരയുടെയും ബോഡി കിട്ടിക്കഴിഞ്ഞാൽ അവർ തമ്മിലുള്ള ബന്ധം പോലീസ് പെട്ടെന്നു കണ്ടുപിടിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.. അത് ഒഴിവാക്കാൻ വേണ്ടിയാണ് അമേയയയേ കൊണ്ടുവന്നത് …എനിക്ക് കൂടുതൽ സമയം ആയിരുന്നു ആവശ്യം … ഹിമ ഇവരുടെ ഏജന്റ് ആയതു കൊണ്ട് അവളെ പെട്ടെന്നു വീഴ്ത്താമെന്ന് എനിക്ക് അറിയാമായിരുന്നു… അതിനു വേണ്ടി ഈ പരിപാടിക് താല്പര്യം ഉണ്ടെന്നും ഒന്ന് സംസാരിക്കണമെന്നും വണ്ടി അയക്കാമെന്നും അവളെ ധരിപ്പിച്ചു… അതോടെ യാതൊരു വിധ ബലപ്രയോഗങ്ങളും ഇല്ലാതെ അവളെന്റെ വലയിൽ പെട്ടു….. അപ്പഴേക്കും കേസ് എന്റെ കയ്യിൽ എത്തി…. ആദ്യ പടി എന്നനിലയിൽ വിശ്വനാഥന്റെ ബോഡി ക്രൈം ബ്രാഞ്ച് ഓഫീസിനു മുന്നിൽ തന്നെ കൊണ്ടിട്ടു…..കാരണം … ഹിമയിൽ നിന്ന് deviate ചെയ്യാൻ വേണ്ടിയായിരുന്നത്..

കുറച്ചു ദിവസം അയാളുടെ പിന്നാലെ പോയാൽ ഹിമയെ എനിക്ക് സ്വസ്ഥമായി കൊല്ലാമെന്ന് കരുതി…അപ്പഴാണ് പ്ലാനുകൾ തെറ്റിച്ചു ഹിമയുടെ കാൾ.. unexpected ആയത് കൊണ്ട് കൊച്ചുവിനോട് വിളിച്ചു പറഞ്ഞു എവിടെന്സ് നശിപ്പിച്ചു ഹിമയെ കൊന്ന് അവിടെ നിന്നും രക്ഷപെടാൻ പറഞ്ഞു… അമേയയേ അവൾക് ഒറ്റക് അവിടെ നിന്നും കൊണ്ട് പോകാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെ അതൊഴിവാക്കി.. പോലീസ് ആ താവളത്തിൽ എത്തിയാൽ ഒരിക്കലും അമേയയെ മറച്ചു വെക്കാൻ സാധിക്കില്ല എന്നതു കൊണ്ടും പിന്നീട് ഇവിടെ വന്നു അവളെ കൊണ്ട് പോകുന്നത് റിസ്ക് ആണ് എന്നത് കൊണ്ടും ഞാൻ തന്നെ അവളെ കണ്ടുപിടിക്കണമ് എന്ന് തന്നെയായിരുന്നു മനസ്സിൽ..കില്ലെർമാരിൽ ഒരാൾ പുരുഷനും മറ്റൊരാൾ സ്ത്രീയും ആയിരിക്കാം എന്ന രീതിയിൽ ആണ് കാര്യങ്ങൾ മുമ്പോട്ട് കൊണ്ട് പോയത് ….അതിനിടക് എല്ലാവരെയും വിശ്വസിപ്പിക്കാൻ വീണ്ടും കില്ലർ ലെറ്ററുമായി വീട്ടിൽ വന്നെന്ന ഒരു ഡ്രാമ കൂടെയുള്ളവരെ ധരിപ്പിച്ചു….

പിന്നീട് ബെന്നിയെ ഫ്ലാറ്റിൽ വെച്ചു കൊല്ലാനുള്ള ശ്രമം കൊച്ചുവിന് പരാജയപ്പെട്ടെങ്കിലും ആശുപത്രിയിൽ നേഴ്സ് ആയി വന്നു അവൾ ആ ചാപ്റ്റർ ക്ലോസ് ചെയ്തു… അവിടെയും cctv ദൃശ്യങ്ങളിൽ അവളുടെ മുഖം പതിഞ്ഞത് ഞങ്ങള്ക് വിനയായി… ഫോട്ടോ പത്രത്തിൽ വന്നതും രണ്ട് പേരുടെയും കോളേജിൽ നിന്ന് എനിക്ക് കാൾ വന്നു…കാരണം .. കൊച്ചുവും പൊന്നുവും ഒരുവയസ് വിത്യാസമുണ്ടങ്കിലും ഫോട്ടോയിൽ കാണാൻ ഏകദേശം ഒരുപോലെയാണ്…രണ്ടുപേരെയും ഒരുമിച്ച് കാണുമ്പോൾ മാത്രമേ ചെറിയ ഡിഫറെൻസ് തോന്നുകയുള്ളു.. ആ ചേർച്ച കൊണ്ടാണ് മരിച്ചവരെല്ലാം കൊച്ചുനെ കണ്ടു പൊന്നു ആണെന് കരുതി ഞെട്ടിയത്… അവർ വിളിച്ചപ്പോൾ ഞാൻ നയ്‌സായി handle ചെയ്‌തെങ്കിലും മെന്റൽ ഹോസ്പിറ്റലിലെ സ്റ്റാഫ്‌ ന്റെ ഫോൺ കാൾ വീണ്ടും പണിയായി… അതിൽ ആക്ഷൻ എടുത്തില്ലെങ്കിൽ അവർ മറ്റാരെയെങ്കിലും വിളിക്കുമോ എന്ന് ഭയന്നു ഞാൻ നേരിട്ട് പോകാൻ തന്നെ തീരുമാനിച്ചു…

കൊച്ചു വിന്റെ പേര് മാറ്റി 2 വർഷത്തെ ഭ്രാന്തുള്ളതിന്റെ രേഖ ഉണ്ടാക്കിയതും പിന്നീട് ഞാൻ ഏർപ്പാടാക്കിയ ഡോക്ടർ അവൾക് ഭ്രാന്തുണ്ടന്ന് കൺഫേം ചെയ്തതുമെല്ലാം എന്റെ തിരക്കഥകൾ… എന്നെങ്കിലും ഞങ്ങൾ പിടിക്കപ്പെട്ടാൽ അവളെ എങ്കിലും മെന്റൽ patient എന്ന് പറഞ്ഞു കേസിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.. എല്ലാത്തിനും സ്‌പോർട് ആയി അച്ഛന്റെ ഫ്രണ്ട് സക്കറിയ ഡോക്ടറും ….ഡോക്ടറുടെ പരിചയക്കാരൻ ആണ് അലോഷി… അലോഷി എന്നേ ഫോൺ ചെയ്തു എന്ന് ഞാൻ കള്ളം പറഞ്ഞു ആനിയിലുള്ള ശ്രദ്ധ ഒഴിവാക്കി… അങ്ങനെ അഞ്ചു പേരെ ആർക്കും യാതൊരു വിധ സംശയവുമില്ലാതെ തീർത്തു…അപ്പഴാണ് ഇന്നലെ സക്കറിയ ഡോക്ടർ വിളിച്ചു നിങ്ങൾ അവരെ ചെന്നു കണ്ട കാര്യമ് പറഞ്ഞത്……അപ്പോൾ തൊട്ടു എനിക്കൊരു സംശയമുണ്ടായിരുന്നു .. എങ്കിലും അവസാനമായി ഒരാൾ കൂടി..അത് നടക്കണം ….ആ ആറാമൻ ശിവദാസ് ആണെന് ബാക്കിയുള്ളവരെ ധരിപ്പിച്ചു എല്ലാവരുടെയും ശ്രദ്ധ മാറ്റി ശരിക്കുമുള്ള ആറാമനെ കൊല്ലാൻ തന്നെയാണ് എന്റെ പ്ലാൻ.. അതിനു വേണ്ടി തന്നെ ഇവിടുന്ന് എല്ലാരും ഇറങ്ങിയപ്പോ അവർ കാണാതെ അപ്പോൾ തന്നെ മറ്റൊരു വഴിയിലൂടെ ഞാൻ ഫ്ലാറ്റിന്റെ ടെറസിൽ എത്തിയത്..

അവിടെ നിന്നും എബിയെ വിളിച്ചു എല്ലാരുടെയും പൊസിഷൻ മനസ്സിലാക്കി… പിന്നീട് അവനെ അഭായപ്പെടുത്തി ഒന്നുമറിയാത്ത പോലെ അവരുടെ കൂട്ടത്തിൽ ജോയിൻ ചെയ്തു.. അവിടെയും നിങ്ങൾ വന്നു… ആര് വിചാരിച്ചാലും ആ ആറാമന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ല..ഈ അവസാന സമയത്ത് പിന്മാറാൻ എന്നേ കിട്ടില്ല .. അവന്റെ മരണം എന്റെ കൈ കൊണ്ട് തന്നെയാണ്… തടയാൻ പറ്റുമെങ്കിൽ തടയ്… ”

ഒരു വെല്ലുവിളിയോടെ അവൾ പോകാൻ നിന്നതും SP സർ

” അവന്തിക … നോ..അരുത്… ഇതുവരെ താൻ ചെയ്തത് തന്നെ വളരെ കൂടുതൽ ആണ്… അവനുള്ള ശിക്ഷ ദൈവം കൊടുത്തോളും… നിയമത്തിന്റെ വഴികൾ … അതാണ് നല്ലത്…. ”

” നോ റോയ് സർ.. എന്റെ പൊന്നുന്റെ… എന്റെ അച്ഛനമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ഇവനെ കൂടി ഞാൻ തീർത്തെ പറ്റു.. അതിന് ശേഷം സർ എന്നേ എന്ത് വേണമെങ്കിലും ചെയ്തോ..”

” നോ.. അവന്തിക.. you can’t go..താൻ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ആണ്….ആ ആറാമൻ ആരാണെന്നു എനിക്ക് അറിയാം…മുൻ MLA രാജീവ് നായരെ തനിക് ഒന്നും ചെയ്യാൻ കഴിയില്ല… ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൌസിൽ എന്റെ ആളുകൾ എത്തും .. ”

SP സർ ഫോൺ എടുത്തു വിളിക്കാൻ നിന്നതും…

” സർ ന്ന് ഇനി കുറച്ചു നേരത്തേക്ക് കാൾ ചെയ്യാൻ കഴിയില്ല.. ഇൻകമിങ് and out going കാൾസ് നിർത്തി വെച്ചിരിക്കുകയാണ്… സർ….അവനെ ഞാനീ അവസാനത്തേക് വെച്ചുതുതന്നെ അവനെ ഇത്പോലെ തനിച്ചു കിട്ടാൻ വേണ്ടിയാ…ഈ അവസരം ഞാൻ ഒരിക്കലും കളയില്ല… പത്രക്കാരേയും മീഡിയക്കാരെയും എല്ലാരേയും കൂട്ടി വാ…അവന്റെ ചോരയിൽ കുളിച്ച എന്റെ കയ്യിൽ വിലങ്ങിടാൻ…തൂക്ക് കയർ വിധിച്ച ഒരു കൊലയാളിയുടെ അവസാന ആഗ്രഹമായി കൂട്ടിയാൽ മതി….i am sorry സർ.. എനിക്കിപ്പോൾ വേറെ നിവർത്തിയില്ലാ…. ഞാൻ പോവുകയാണ്… ”

അതും പറഞ്ഞു അവൾ പുറത്തിറങ്ങി റോയ് സാറെ അകത്തിട്ടു ഡോർ പൂട്ടി .. റോയ് കുറെ കൊട്ടി വിളിച്ചു.. അവൾ തുറന്നില്ല……

അവന്തിക താഴെ എത്തിയതും എല്ലാരും അവിടെ ഉണ്ടായിരുന്നു….

” മാഡം… എന്തായി SP സർ ആണോ ഇതിനു പിന്നിൽ….? “( എബി )

” ഏയ്..നോ… ബാക്കി എല്ലാം ഞാൻ വന്നിട്ട് പറയാം…അത്യാവശ്യമായി ഒരു കാര്യം ചെയ്തു തീർക്കാൻ ഉണ്ട്.. പിന്നെ ഇതാ കീ.. SP സാറേ ഞാൻ ആ മുറിക്ക് അകത്തിട്ടു പൂട്ടിയിരിക്കുകയാണ്……ചെറിയൊരു പണിഷ്മെന്റ്… ഒരു അരമണിക്കൂർ കഴിഞ്ഞു തുറന്നു വിട്ടേക്ക്…. തുറക്കാനുള പതിനെട്ടടവും അയാളെടുക്കും… തുറന്നു വിട്ടേക്കരുത്…പറഞ്ഞത് മനസ്സിലായല്ലോ…..പിന്നെ ശിവദാസ് ന്ന് കാവൽ എബി മാത്രം ഇവിടെ നിന്നാൽ മതി.. ബാക്കിയുള്ളവർ വീട്ടിലോട്ട് പൊക്കോളു…പിന്നെ പോലീസും ഉണ്ടല്ലോ…നാളെ കാണാം.. ”

” ഓക്കേ മാഡം…. ”

💕💕💕
സമയം 8.00

യാത്രയിൽ അവന്തികക്ക് ഒരു കാൾ വന്നു.. നോകിയപ്പോൾ കൊച്ചു ആയിരുന്നു…

” ഹെലോ… ചേച്ചീ .. കൊച്ചുവാ…ചേച്ചിയുടെ മെസ്സേജ് കിട്ടി…. SP സർ എല്ലാം അറിഞ്ഞ സ്ഥിതിക് നമുക്ക് ഈ പ്ലാൻ വിടാം …..എന്റെ ചേച്ചിടെ സേഫ്റ്റി ആണ് പ്രധാനം.. ”

” തത്കാലം SP സർ അല്ലാ… ആരുടേയും ശല്യം ഉണ്ടാവില്ല…ഇനിയും നീട്ടാൻ പറ്റില്ല മോളെ.. അവനെ കൊല്ലണം…. കൊന്നേ പറ്റു…..പിന്നെ ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ…സക്കറിയ ഡോക്ടർ എല്ലാം നോക്കികോളും… മോള് കൂടെ നിന്ന് കൊടുത്താൽ മതി…..ഞാനിപ്പോ അങ്ങോട്ട് പോയികൊണ്ടിരിക്കുകയാണ്.. ഈ രാത്രിയോടെ എല്ലാം തീരും….”

” വേണ്ട ചേച്ചീ…..എന്റെ ചേച്ചീ ജയിലിൽ പോയാൽ എനിക്കാരാ ഉള്ളത്.. പ്ലീസ് ചേച്ചീ.. വേണ്ടാ… ഓക്കേ ഇവിടെ അവസാനിപ്പിക്കാം… SP സർ ന്റെ കാൽ പിടിച്ചിട്ടാണെങ്കിലും ശരി നമുക്ക് എങ്ങോട്ട് എങ്കിലും രക്ഷപെടാം….. അവനുള്ള ശിക്ഷ ദൈവം കൊടുത്തോളും… ”

” പാപം ചെയ്തവന്ന് ശിക്ഷ മരണമാണ് മോളെ…അത്കൊണ്ട് അവന്റെ മരണം ഈ ചേച്ചിയുടെ കൈ കൊണ്ടാ… ”

അതും പറഞ്ഞു അവന്തിക ഫോൺ വെച്ചു…
അവന്തിക ഗസ്റ്റ് ഹൌസിൽ എത്തി…മാസ്‌കോ കോട്ടോ പോലീസ് വേഷമോ ഒന്നുമല്ലായിരുന്നു…അതിനു പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു…..

ബെൽ അടിച്ചതും രാജീവ് വാതിൽ തുറന്നു … മുണ്ടും ബനിയനും ആയിരുന്നു വേഷം… ഒരു നാൽപതുകാരൻ…

” ആരിത്.. അവന്തികയോ.. കയറി വാ..ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു .. ”

അവൾ അകത്തു കടന്നതും അയാൾ വാതിൽ അടച്ചു…..രാജീവ്‌ അവളെ അടിമുടി ഒന്ന് നോക്കി വെള്ളമിറക്കി ….

” അവന്തിക.. താൻ ഫോൺ ചെയ്തപ്പോൾ ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല….അല്ലെങ്കിലും ഏത് പെണ്ണാണ് ഒരു ആൺ തുണ ആഗ്രഹിക്കാത്തത്… അല്ലേ… ”

അതും പറഞ്ഞു അവന്തികയെ പിന്നിൽ നിന്ന് പിടിച്ചു.. അവൾ കുതറി മാറി….

” എന്തിനാണ് ഇത്ര ധൃതി… ഇനിയും സമയമുണ്ടല്ലോ…..എവിടെ അനുയായികൾ ഒക്കെ.. ”

” താൻ വരുന്നുണ്ടന്ന് പറഞ്ഞപ്പോ അവരെ ഒക്കെ ഞാൻ പറഞ്ഞുവിട്ടു.. അവരുള്ളപ്പോ നമ്മുടെ പരിവാടികൾ ഒക്കെ നടക്കോ… ഇരിക്ക്.. ഒരു ജ്യൂസ്‌ എടുക്കട്ടേ… ”

” അയ്യോ.. അതൊന്നും വേണ്ടാ…..”.

” അവന്തികക്ക് പേടി ഉണ്ടോ.. ഒരു പേടിയുടെ ആവശ്യവും ഇല്ലാ.. ഒരു സദാചാരക്കാരും രാജീവ് ന്റെ ഗേറ്റ് കടക്കില്ല…..നമ്മളിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലോ..ഇതൊക്കെ ഒരു ബിസിനസ്‌ അല്ലേ ….എന്തായാലും താനും എന്റെ കൂടെ കൂടിക്കോ.. പൈസ കൊണ്ട് പൊതിയും നിന്നെ ഞാൻ… ”

ടേബിളിലെ മദ്യകുപ്പിയിൽ നിന്ന് വീണ്ടും ഒരു ഗ്ലാസ്‌ എടുത്തു മോന്തി കുടിച്ചു അവൻ ചുണ്ടു തുടച്ചു…

” ഞാൻ പറയാൻ മറന്നു.. എന്റെ അനിയത്തിയേ സാറിന് അറിയാം… സാർ നേരിട്ട് കണ്ടിട്ടും ഉണ്ട്… ”

” ഉവ്വോ… എനിക്ക് അങ്ങനെ ഓർമയില്ല.. ”

” എന്നാൽ കണ്ടാൽ ചിലപ്പോ ഓർമ വരും… ”

അവന്തിക ഫോൺ എടുത്തു പൊന്നൂന്റെ ഫോട്ടോ കാണിച്ചു… അതുകൊണ്ടപ്പോൾ അയാളുടെ മുഖം മാറുന്നത് അവളറിഞ്ഞു…..

” ഇപ്പൊ ഓർമ വന്നോ സാറേ… ”

” ഇത്‌….. ”

” അതേ…. എന്റെ അനിയത്തി പൊന്നു.. നിങ്ങളൊക്കെ കൂടി ചേർന്നു പിച്ചി ചീന്തി കൊന്നുകളഞ്ഞവൾ……”

അവന്തികയുടെ മട്ടും ഭാവവും മാറി…

” ഹഹഹ.. അപ്പോ അനിയത്തിക്ക് വേണ്ടി പ്രതികാരം ചോദിക്കാൻ ഇറങ്ങിയതാണോ പുന്നാര ചേച്ചീ…. എന്നാ നിനക്ക് തെറ്റി മോളെ..ഇതുവേറെ സ്ഥലമാ…. ”

” പിന്നെ നീയെന്താ കരുതിയെ $&%&&%മോനെ….. നിന്റെ കൂടെ കിടക്കാൻ വന്നതാണെന്നോ.. നിന്നെ ഒക്കെ കയ്യിൽ എടുക്കണമെങ്കിൽ ഇത്പോലെ ഒരു ഡ്രാമ ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു.. അതിനു വേണ്ടിതന്യാ നിനക്കു മെസ്സേജ് അയച്ചതും കാൾ ചെയ്തതും ഒക്കെ…..അതുകൊണ്ടല്ലേ എനിക്ക് നിന്നെ ഇവിടെ ഇങ്ങനെ ഒറ്റക്ക് കിട്ടിയത്…..നീ ഒച്ചവെച്ചാൽ പോലും ഇവിടേക്ക് ആരും വരില്ല…. ”

” ഭീഷണിയാണോ.. ഈ രാജീവ് ആരാണെന്നു നിനക്കറിയില്ല.. നിന്നെ ഇന്ന് ഞാൻ… ”

രാജീവ്‌ അവന്തികയുടെ അടുത്തേക് അടുക്കാൻ ശ്രമിച്ചതും അവൾ തോക്ക് എടുത്തു അവന്റെ നേരെ ചൂണ്ടി… അവൻ അത് കണ്ട് പേടിച്ചു കൈ ഉയർത്തി …

” ഏയ്…അരുത്… ഷൂട്ട്‌ ചെയ്യരുത്… ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം.. നിനക്കു എന്താണ് വേണ്ടത്… ”

” എന്ത് ചോദിച്ചാലും തരോ… ”

തോക്ക് അവന്റെ നേരെ പിടിച്ചു കൊണ്ട് തന്നെ അവൾ ചോദിച്ചു…

” തരാം.. എന്ത് വേണമെങ്കിലും തരാം.. എന്നേ വെറുതെ വിടണം…. ”

” എങ്കിൽ താ.. എനിക്ക് എന്റെ അനിയത്തിയെ താ… എന്റെ അച്ഛനമ്മയെ താ… പറ്റോ.. തനിക് തരാൻ പറ്റോ…. ”

അവന്തിക അലറി കൊണ്ട് തോക്ക് അവന്റെ നെറ്റിയിൽ വെച്ചു…

അവൻ ഒന്നും പറഞ്ഞില്ല…. അവൾ അപ്പഴേക്കും വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിയിരുന്നു…. പ്രതികാരത്തിന്റെ തീ ജ്വാല കൊണ്ട് അവളുടെ കണ്ണുകൾ കത്തി ജ്വലിച്ചു…

” ഇല്ലാ..തനിക് തരാൻ കഴിയില്ല…..അവർ നിങ്ങൾ കാരണമാ എനിക്ക് നഷ്ടമായത്.. അങ്ങനെ ഉള്ള ലോകത്ത് നിങ്ങൾക്കും ജീവിക്കാൻ അർഹതയില്ല…. ”

അവൾ ട്രിഗർ അമർത്താൻ നിന്നതും അവൻ തോക്ക് ഒറ്റ തട്ട് തട്ടി അത് നിലത്തു വീണു….രാജീവ്‌ ആ നിമിഷം ഷെൽഫിൽ നിന്ന് അവൻ ഒളിപ്പിച്ചു വെച്ച കത്തി എടുത്തു…..അവന്തിക വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു…. പിന്നീട് ഉന്തും തള്ളലുമായി രാജീവ്‌ പരമാവധി അവന്തികയെ എതിർത്തു നിന്നു…

ഇതേസമയം SP ഓഫീസ് മുറിയിൽ അലറി വിളിച്ചു കൊണ്ടിരിക്കുകയാണ്… അരമണിക്കൂർ ആയപ്പോൾ എബി വന്നു വാതിൽ തുറന്നു കൊടുത്തു……പെട്ടെന്ന് തന്നെ SP പുറത്തേക് വന്നു…

” സോറി സർ.. അരമണിക്കൂർ നേരത്തേക്ക് തുറക്കരുതെന് മാഡത്തിന്റെ സ്ട്രിക്ട് ഓർഡർ ഉണ്ടായിരുന്നു…. അതാ… ”

” ഷിറ്റ്.. നിന്റെ മാഡം എവിടേക്ക് ആണ് പോയത് എന്ന വല്ല നിശ്ചയവും ഉണ്ടോ..? ”

” മാഡം അത്യാവശ്യമായി ഒരു കാര്യം ചെയ്തു തീർക്കാനുണ്ടന്ന് പറഞ്ഞു… എന്താ സർ… ”

” നിങളുടെ മാഡം ഒരാപകടത്തിലേക്ക് ആണ് പോയിരിക്കുന്നത്…..ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ അറിയില്ല… പക്ഷേ.. എന്നേ വിശ്വസിച്ചേ പറ്റു… ”

SP കാര്യങ്ങളുടെ ഏകദേശ കിടപ്പ് എബിയേ സൂചിപ്പിച്ചു….. എബി എല്ലാം അന്തം വിട്ടു കേട്ടു…

” എബി.. നിന്റെ സംശയങ്ങൾ പിന്നീട് തീർക്കാം..തത്കാലം താനിപ്പോൾ ഇത്ര അറിഞ്ഞാൽ മതി.പിന്നെ ഇതാരോടും പറയരുത്.. തനിക്കും എനിക്കും അവന്തികക്കും ഇടയിൽ ഇതൊതുങ്ങണം..മനസ്സിലായല്ലോ ..എനിക്ക് അവന്തികയെ രക്ഷിക്കണം .. അതിന് എനിക്ക് നിൻറെ സഹായം വേണം….. ”

” പറ സർ.. ഞാൻ എന്താണ് ചെയ്യേണ്ടത്… ”

SP സർ എബിക്ക് ചെയ്യാനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു….

” അപ്പൊ ഓക്കേ അല്ലേ.. ഞാൻ അവിടേക്കു പോകാണ്… ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ട് താൻ അങ്ങോട്ട് വാ.. ഓക്കേ… ”

” ഓക്കേ സർ… ”

റോയ് സർ അപ്പോൾ തന്നെ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു… എബി നേരെ ശിവദാസ്നെ പൂട്ടിയിട്ടിരിക്കുന്ന മുറിയുടെ ഭാഗത്തേക്ക് പോയി…..ദൂരെ നിന്ന് നോക്കിയാൽ രണ്ട് പോലീസുകാർ അവിടെ കാവൽ നില്കുന്നത് കാണാം … എബി യാതൊരു പരിഭ്രമവും ഇല്ലാതെ അവരുടെ അടുത്തേക് നടന്നു…. കയ്യിൽ മുറിയുടെ കീ ഉണ്ടായിരുന്നു…

” നിങ്ങൾ പോയി ഇവനുള്ള ഭക്ഷണം കൊണ്ടുവാ.. അതുവരെ ഞാനിവിടെ നിൽകാം…. ”

” ഓക്കേ സർ… ”

അവർ പോയതും എബി ഡോർ തുറന്നു.. ശിവദാസ് നല്ല ഉറക്കമായിരുന്നു…എബി അയാളുടെ അടുത്തേക് ചെന്നു..

” ഏയ്യ്.. എണീക്…. ”

എബിയുടെ ശബ്ദം കേട്ട് അയാൾ ഉണർന്നു എഴുനേറ്റ് ഇരുന്നു… എബി മുട്ട് മടക്കി അവന്റെ അടുത്ത് ഇരുന്നു…

” ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടോണം… രാജീവ് സർ ന്ന് തന്നെ അര്ജന്റ് ആയി കാണണം എന്ന് പറഞ്ഞു.. എന്തോ അത്യാവശ്യ കാര്യമുണ്ടന്ന്…. അദ്ദേഹം ഗസ്റ്റ് ഹൌസിൽ ഉണ്ട്… തനിക് ഗുണമുള്ള കാര്യമാണ്.. തനിക്ക് ഈ കേസിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഇനി രാജീവ് സർ വിചാരിച്ചാല്ലേ സാധിക്കു… അത്കൊണ്ട് താൻ വേഗം ആരുടേയും കണ്ണിൽ പെടാതെ ഗസ്റ്റ്‌ ഹൗസിലേക്ക് ചെല്ല്.. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം… ”

എബി പറഞ്ഞത് അപ്പാടെ വിഴുങ്ങി ശിവദാസ് അപ്പോൾ തന്നെ ഓഫീസിന്റെ പിറകു വശത്തൂടെ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു…

എബി വേഗം തന്നെ അവിടെയുള്ള കസേര തള്ളിയിട്ടു അവിടെ ബോധം കെട്ട പോലെ കിടന്നു…. ഭക്ഷണം വാങ്ങാൻ പോയവർ തിരിച്ചു വന്നതും അത് കണ്ട് ഞെട്ടി.. അവർ എബിയുടെ മുഖത്തു വെള്ളം തെളിച്ചതും അവൻ കണ്ണ് തുറന്നു…

” സാറേ… എന്താ … പറ്റിയത്..ശിവദാസ് എവിടെ… ”

എബി തല നന്നായി വേദനിക്കുന്ന പോലെ അഭിനയിച്ചു …

” ആഹ്.. അവൻ എന്റെ തലയ്ക്കു ആ കസേര കൊണ്ട് അടിച്ചു രക്ഷപെട്ടു…. വേം ചെല്ല്… നോക്ക്.. അവൻ അധിക ദൂരം ഒന്നും പോയി കാണില്ല.. ഞാൻ മാഡത്തെ വിവരം അറിയിക്കാം… ”

ആദ്യ കാര്യം സക്സെസ് ആയ വിവരം എബി റോയ് സാറേ വിളിച്ചു അറീച്ചു…

ശിവദാസ്… അവനും ഒരു കീടമാണ്….തുടക്കത്തിലേ ഇത്പോലെ നുള്ളിക്കളയണം….അല്ലെങ്കിൽ അവനിലൂടെ മറ്റൊരു റാക്കറ്റ് പുനർജനിക്കും .. അതുപാടില്ല …SP സാറുടെ തീരുമാനം തന്നെയാണ് ശരി… ഒരുപാട് പെൺകുട്ടികൾക്ക് ഇങ്ങനെ എങ്കിലും പുതുജീവൻ കിട്ടട്ടെ…

എബി സ്വയം സമാശ്വസിച്ചു അടുത്ത കാര്യം സാധിക്കാൻ അപ്പോൾ തന്നെ ജീപ്പ് എടുത്തു പോയി…

തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!