Skip to content

The Hunter – Part 10

  • by
the-hunter-novel

✒️റിച്ചൂസ്

ചിറിയിൽ പൊടിഞ്ഞ ചോര തുടച്ചു കൊണ്ട് ജെറി അവന്തികയെ നോക്കി…

” എല്ലാ ദിവസവും കട അവസാനം പൂട്ടി പോകുന്നത് ഞാൻ ആണ്…. കുറച്ചു നാൾ മുൻപ്..രാത്രി ഒരു 10 ആയിക്കാണും …കറന്റ്‌ പോയത്കൊണ്ട് ഞാൻ മൊബൈൽ വെളിച്ചത്തിൽ കട ഷട്ടർ ഇട്ട് പൂട്ടുന്ന സമയം ആരോ എന്റെ പുറകിൽ ഉള്ള പോലെ എനിക്ക് തോന്നി.. തിരിഞ്ഞ് നോക്കിയപ്പോ മാസ്ക് ധാരിയായ വലിയ കോട്ട് ഒക്കെ ഇട്ട ഒരാൾ …പെട്ടെന്നു അയാൾ എന്റെ കഴുത്തിൽ കത്തി വെച്ചു ..അകത്തുപോയി പച്ചകുത്താനുള്ള ടൂൾസ് എടുക്കാൻ പറഞ്ഞു…ഞാൻ വല്ലാതെ പേടിച്ചുപോയി.. ടൂൾസ് എടുത്തു വന്നതും അയാൾ എന്റെ കണ്ണ് ഒരു തുണികൊണ്ട് കെട്ടി ..എന്നിട്ട് എന്നേ നടത്തിച്ചു എങ്ങോട്ടോ കൊണ്ടോയി.. ഏതോ വാഹനത്തിൽ എന്നേ കൊണ്ട് പോകാണെന്ന് മനസ്സിലായി… പിന്നെ കണ്ണ് തുറക്കുമ്പോ ഞാൻ ഒരു റൂമിൽ ആയിരുന്നു…അവിടെ എന്റെ മുമ്പിൽ ഒരു പെൺകുട്ടിയേ കിടത്തിയിരിക്കുന്നു.. അവളുടെ മുഖം ഞാൻ കണ്ടു… അയാൾ അപ്പഴേക്കും ഒരു ടാറ്റൂ ടെ ഫോട്ടോ എന്നേ കാണിച്ചിട്ട് അത്പോലെ ഒന്ന് ആ കുട്ടിയുടെ കഴുത്തിനു പിന്നിൽ പച്ചകുത്താൻ പറഞ്ഞു… അയാളുടെ കയ്യിൽ കത്തി ഉണ്ടായിരുന്നത് കൊണ്ട് നിവർത്തിയില്ലാതെ ഞാൻ അത് ചെയ്തു… വീണ്ടും എന്റെ കണ്ണ് കെട്ടി കടയുടെ മുമ്പിൽ കൊണ്ടിറക്കി തന്നു…ഇപ്പൊ നടന്നതൊക്കെ മറന്നു കളയണം എന്നും ഇതാരോടും പറയരുതെന്നും പറഞ്ഞാൽ എന്നെയും എന്റെ കുടുംബത്തെയും തീർത്തു കളയുമെന്നും ഭീഷണിപെടുത്തിയിട്ട് അയാൾ പോയി……”

അവൻ ഒന്ന് നിർത്തിയെതിനു ശേഷം വീണ്ടും തുടർന്നു..

” പിന്നെ ഞാൻ അതെങ്ങനെ മറന്നു.. പക്ഷേ… ന്യൂസിൽ ഓരോ പെൺകുട്ടികൾ കൊല്ലപെടുന്നതായി വാർത്ത കണ്ടു….അതും ഞാൻ കാര്യമാക്കിയില്ല.. പിന്നീട് അതിനു പിന്നിലെ കൊലയാളിയേ കുറിച്ചുള്ള മാഡത്തിന്റെ പത്രസമ്മേളനം കണ്ടപ്പോ എനിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഞാൻ അന്ന് കണ്ടത് അങ്ങനെ ഒരാളെ ആയിരുന്നില്ലേ എന്ന് ആലോചിച്ചു….പക്ഷേ.. ഞാൻ ആരോട് പറയും… ആ പെൺകുട്ടിയും കൊല്ലപ്പെട്ടു കാണുമോ എന്ന ഭയമായിരുന്നു എനിക്ക്… ആരോടെങ്കിലും പറഞ്ഞാൽ അയാൾ എന്നേ കൊല്ലുമെന്ന പേടി എന്നേ വേട്ടയാടികൊണ്ടിരുന്നു… ഇത്രയും കൊല ചെയ്ത അയാൾ അതിനും മടിക്കില്ല എന്നെനിക് അറിയാം… അതുകൊണ്ടാ ഞാൻ ആരോടും ഒന്നും പറയാതെ വീട്ടിൽ അടച്ചു പൂട്ടിയിരുന്നത്…..നിങ്ങളെ കണ്ടപ്പോ ഓടിയത് എനിക്ക് അയാളുമായി പങ്കുണ്ടന്ന് വരുത്തി തീർത്തു എന്നേ ജയിൽ അടക്കുമോ എന്നോർത്തിട്ട.. മാഡം എന്നോട് ക്ഷമിക്കണം.. ഞാൻ നിരപരാധി ആണ്….നിവർത്തികേട്‌ കൊണ്ട് ചെയ്തു പോയതാ ….”

അവൻ പൊട്ടിക്കരയാൻ തുടങ്ങി..

” എടോ… കരയാതെ. ഞങ്ങൾ തന്നെ ഒന്നും ചെയ്യില്ല.. ഒരു കാര്യം കൂടി അറിയാൻ ഉണ്ട്…തനിക് ആ പെൺകുട്ടിയുടെ ഫോട്ടോ കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ…? ”

” പറ്റും മാഡം… എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്.. ”

എബി ഫയൽസിൽ നിന്നും ജാസ്മിന്റെ ഫോട്ടോ എടുത്തു അവന്തികക്ക് കൊടുത്തു… അവന്തിക അത് ജെറിയെ കാണിച്ചു..

” താൻ കണ്ടത് ഈ പെൺകുട്ടിയെ ആണോ…? ”

ജെറി അതിലേക് സൂക്ഷിച്ചു നോക്കി…

” അതേ മാഡം.. ഈ പെൺകുട്ടിയെ തന്നെയാണ് അന്ന് കണ്ടത്.. ആൾക് ബോധം ഉണ്ടായിരുന്നില്ല… എനിക്ക് നല്ല ഓർമ ഉണ്ട്.. ഇത്‌ തന്നെയാണ് ആ പെൺകുട്ടി..!!. ”

അത് കേട്ട് എല്ലാരും അമ്പരന്നു…

” ഇനി തനിക് പോകാം.. തന്നെ ആരും ഒന്നും ചെയ്യില്ല…പേടിക്കാതെ പൊക്കോളു….ഹരി … ഇവന്റെ മുറിവ്ൽ മരുന്ന് വെച്ചു വീട്ടിൽ കൊണ്ട് വിടാൻ ഏർപ്പാടാക്ക്… ”

” ഓക്കേ മാഡം… ”

ഹരി അവനെ അവിടുന്നു കൊണ്ട് പോയി..

” അപ്പൊ എല്ലാം വെക്തമായി… മരിച്ചത് ജാസ്മിൻ തന്നെ… അമേയ ആണ് മരിച്ചത് എന്ന് വരുത്തി തീർത്തു ജാസ്മിന്റെ കൊല അവൻ ബുദ്ധിപരമായി തന്നെ മറച്ചു വെച്ചു..അമേയയോട് അവന്ന് ഒരു വര്യാഗ്യവും ഇല്ലാ….ജാസ്മിൻന്റെ മരണം പുറത്തു വന്നാൽ അത് കേസിൽ ഒരു വലിയ വഴിത്തിരിവ് ആയിരിക്കും എന്ന് അവന്ന് നന്നായി അറിയാം.അവനിലേക് എത്താനുള്ള ദൂരം അത് കുറക്കുകയും ചെയ്യും ..അവന്ന് കൂടുതൽ സമയം വേണം… അതായിരുന്നു അവന്റെ ലക്ഷ്യം…. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കളി തന്നെ അവൻ കളിച്ചു.. കൊള്ളാം… എങ്കിലും നമ്മൾ ഒട്ടും ലേറ്റ് അല്ലാ..ഇനിയും രണ്ട് പേർ …അവരെ നമ്മൾ രക്ഷിക്കുക തന്നെ ചെയ്യും… തീർച്ചയായും അവനിലേക്കെത്താൻ ജാസ്മിൻ നമ്മളെ സഹായിക്കും…” ( അവന്തിക )

” മാഡം…ജാസ്മിൻ അവനിലേക് എത്താനുള്ള തുറുപ്പു ചീട്ട് ആണെങ്കിൽ എത്രയും പെട്ടന്ന് തന്നെ നമുക്ക് അവനിലേക് എത്താൻ പറ്റും….അവൻ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞോ ഇല്ലയോ എന്നൊന്നും നമുക്ക് അറിയില്ല… മറ്റൊരു മരണവർത്തക്കു മുൻപ് അവനെ കുറിച് എന്തെങ്കിലും സൂചന കിട്ടിയില്ലെങ്കിൽ ഒക്കെ കയ്യിന്ന് പോകും… ” ( സാകിർ )

” ജാസ്മിന്റെ കാൾ ലിസ്റ്റ് എടുത്തു ഇതുവരെ ഉള്ളവരുടെയുമായി നോക്കി കോമൺ കാൾ ഉണ്ടോ എന്ന് നോക്കണം.. പിന്നെ ജാസ്മിന്റെ ബാക്ക്ഗ്രൗണ്ട്.. അവൾ പഠിക്കുന്ന കോളേജ് അവിടെ എല്ലാം ഒന്ന് ചെന്ന് അന്യോഷിക്കണം..എബിയും ഹരിയും ആ വഴി നോക്ക് ..മാത്രമല്ല മറ്റൊരു കാര്യം കൂടി.. ഹിമയും വിശ്വനാഥ് ഉം തമ്മിലുള്ള ഏർപ്പാട് എന്താണ്…? അതറിഞ്ഞെ പറ്റൂ… വിശ്വനാഥന്റെ റിസോർട്ട് കാര്യമായിട്ട് ഒന്ന് വീശിക്കണം..സാകിർ താൻ പോലീസ് നെ ഏർപ്പാട് ചെയ്യ് … അത്പോലെ ഹിമക് ഒരു ബ്യൂട്ടി പാർലർ ഇല്ലേ ടൗണിൽ…അവിടെ ഒന്ന് പോയി സ്റ്റാഫ്സ്നെ ഒക്കെ ഒന്ന് ചോദ്യം ചെയ്യണം…മാളവിക handle ചെയ്യണം .. ”

” ശരി മാഡം… ”

” മാഡം.. ജാസ്മിന്റെ പേരെന്റ്സ് നെ വിവരം അറിയിക്കേണ്ട.. അവർ ഇതൊരിക്കലും എക്സ്പെക്റ്റ് ചെയ്തു കാണില്ല… ” ( എബി )

” വേണം… നാളെ തന്നെ ബോഡി അടക്കിയെടുത്തു നിന്ന് കുഴിച്ചെടുത്തു ജാസ്മിന്റെ വീട്ടുകാർക് വിട്ടു കൊടുക്കണം.. അവരുടെ പള്ളിയിൽ അടക്കം ചെയ്യാനുള്ള ഏർപ്പാട് ഉണ്ടാകണം.. അതിന് ആദ്യം ഈ കാര്യങ്ങൾ ഒക്കെ കോഡൂർ ബോഡി അടക്കം ചെയ്ത പള്ളിയിൽ പോയി അവിടുത്തെ അച്ചനെ കണ്ടു സംസാരിക്കണം….നമ്മുടെ ഭാഗത്തു നിന്ന് വന്ന വീഴ്ച ഇത്രയും പെട്ടെന്ന് തിരുത്തണം….പിന്നെ മീഡിയ എന്ത് എഴുതി പിടിപ്പിച്ചാലും പ്രശ്നമല്ല… ”

ഗെയിം പാതി ദൂരം പിന്നിട്ടു.. ഇതുവരെയും വിജയം മറഞ്ഞിരിക്കുന്ന കൊലയാളിക്ക് തന്നെ…. അടുത്ത പാതി എങ്ങനെ ആയിരിക്കും…? എന്തൊക്കെ സംഭവിക്കും..? പുതിയ വഴിത്തിരിവുകൾ എന്തിലേക് ആണ് വിരൽ ചൂണ്ടുന്നത്….? ആരുടേ ഭാഗത്തു ആണ് ന്യായം..? ചോദ്യങ്ങൾ ഒരുപാട്.. ഉത്തരങ്ങൾ ഓരോന്നായി ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നു… lets വെയിറ്റ് ആൻഡ് സീ….

💕💕💕

അടുത്ത ദിവസം നേരം പുലർന്നു അവന്തിക ഓഫീസിലേക്ക് പോകാൻ ഒരുങ്ങുകയാണ്…

അപ്പൊ ആണ് ഫ്രണ്ട് ഡോർ ആരോ മുട്ടുന്ന ശബ്ദം കെട്ടത്.. വാതിൽ തുറന്ന് നോക്കിയപ്പോ ഒരു കൊച്ചു പയ്യൻ ചോക്ലേറ്റ് ഉം നുണഞ്ഞു അവന്തികയെ നോക്കി ചിരിച്ചു നിക്കുകയാണ്…അവൻ അപ്പുറത്തെ ഫ്ലാറ്റ് ലേയാണ്…അവന്തിക അവന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു..

” മോനു.. എന്താ… രാവിലത്തെന്നേ ചോക്ലേറ്റ് ഒക്കെ ആയിട്ട്.. പല്ല് ചീത്തയാവും ട്ടോ… ”

അവൻ ചിരിച്ചു കൊണ്ട് തന്നേ മറുപടി പറഞ്ഞു..

” അതൊരു അങ്കിൾ തന്നതാ… ആന്റിക്കും ഉണ്ട്….”

അവൻ പിന്നിൽ മറച്ചു പിടിച്ച ഒരു കവർ അവന്തികക്ക് കൊടുത്തു…

” ആ അങ്കിൾ നല്ല അങ്കിൾ ആ.. ആന്റിക് തരാൻ തന്നതാ… അതിൽ ചോക്ലേറ്റ് ആണോ…? ”

അവന്തിക ആകെ അന്താളിച്ചു നിന്നു…

” നോക്കട്ടെ…മോനു ഇവടെ നിക്ക്… ”

അവന്തിക അപ്പോൾ തന്നെ ആ കവർ പൊട്ടിച്ചു… അതിൽ നിറയെ മിട്ടായികൾകിടയിൽ ഒരു ലെറ്റർ…
അവളത് തുറന്ന് നോക്കി വായിച്ചു ….അതിലെ വരികൾ കണ്ടു അവളുടെ നെഞ്ച് പിടച്ചു.. കണ്ണുകൾ കത്തി ജ്വലിച്ചു… അതിപ്രകാരം ആയിരുന്നു..

“🎭……പാപം ചെയ്യുന്നവർക്ക് ശിക്ഷ മരണമാണ്… ഇനിയും രണ്ട് പേർ… അവരെയും ഞാൻ പാപക്കറ കഴുകി കളഞ്ഞു ദൈവത്തിന്റെ അടുത്തേക് പറഞ്ഞയക്കും….തടയാൻ പറ്റുമെങ്കിൽ തടഞ്ഞോളൂ… the ഗെയിം is on😊….. 🎭”

അവൾ വേഗം ആ പയ്യനോട് ചോദിച്ചു..

” മോനു… ഇതെപ്പഴാ..ഏത് അങ്കിൾ തന്നെ… ”

” ഇപ്പൊ…താഴെവന്നൊരു അങ്കിൾ… കാണാൻ നല്ല ഭംഗിയുള്ള ഒരു അങ്കിൾ… ഞാൻ പോവാ കളിക്കാൻ… ”

അവൻ ഓടി പോയി…..അവന്തിക ശങ്കിച്ചു നിക്കാതെ താഴേക്കു ഓടി… ഗേറ്റ് നു അകത്തും പുറത്തും എല്ലാം നോക്കി….അവിടെയൊന്നും ആരെയും കണ്ടില്ല.. അവൾ നിരാശയോടെ ഫ്ലാറ്റിലോട്ട് തന്നെ പോയി.. അവിടെ ബാൽക്കണിയിൽ ചെന്നു ആ ലെറ്ററിലേക് തന്നെ നോക്കി നില്കുമ്പോ ആണ് പെട്ടെന്നു ദൃഷ്ടി ഗേറ്റ് ന്റെ അവിടേക്കു പോയത്… അവിടെ കണ്ട കാഴ്ചയിൽ അവന്തിക ഞെട്ടി.. ഒരു വാനിലേക് കയറാനായി നിൽക്കുന്ന മാസ്ക് ധരിച്ച കോട്ട് ഇട്ട ഒരാൾ… മറ്റാര്… കില്ലർ !!! അവന്തികയേ നോക്കി കൈ വീശി കാണിക്കുന്നു.. അടുത്ത നിമിഷം അതിൽ കയറി പോകുന്നു…അവന്തികയുടെ കണ്ണുകൾ ചുമന്നു… കയ്യിലുള്ള പേപ്പർ ചുരുട്ടി അവൾ ശക്തിയായി കൈ കമ്പിയിൽ ഇടിച്ചു… ഷിറ്റ്…. !!!..

അവന്തിക വേഗം ഫോൺ എടുത്തു എബിയെ വിളിച്ചു കാര്യം പറഞ്ഞു…

” മാഡം.. അവൻ ചില്ലറക്കാരൻ അല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ… ഇതിപ്പോ മാഡത്തിന്റെ മുമ്പിൽ വന്ന സ്ഥിതിക് അവൻ ഈ ചുറ്റുവട്ടത്ത് നമ്മുടെ നീക്കങ്ങളും നിരീക്ഷിച്ചു തന്നെയുണ്ട്.. മാത്രല്ല.. തങ്ങാൻ സേഫ് ആയ ഒരിടവും… ഇത്‌ നിസാരമല്ല .. മാഡത്തെ അവൻ വെല്ലു വിളിച്ചിരിക്കുകയാണ്… ”

” അറിയാം .അവന്റെ ഒരു ഉദ്ദേശവും നടക്കില്ല… ഈ അവന്തിക ആരാണെന്ന് അവന്ന് കാണിച്ചു കൊടുക്കാ ഞാൻ… ”

” മാഡം.. വണ്ടിയുടെ നമ്പർ പ്ലേറ്റ് നോക്കിയോ… അല്ലെങ്കിൽ ഏത് മോഡൽ വണ്ടിയാണ്.. നമുക്ക് കണ്ടുപിടിക്കാമ്.. ”

” കഴിയില്ല എബി.. ആ വണ്ടിയുടെ നമ്പർ പ്ലേറ്റ് നീക്കം ചെയ്തിട്ടുണ്ടായിരുന്നു… പിന്നെ ഇവിടെ ഒന്നും cctv ഇല്ലാ.. നിറയെ ഉടു വഴികളും…അവന്റെ സേഫ്റ്റി വിട്ടവൻ കളിക്കോ… ”

” സാരമില്ല മാഡം… അവന്റെ ഈ നെഗളിപ്പ് അധിക നാൾ നീണ്ടു നിക്കില്ല… അവൻ സ്മാർട്ട്‌ ആവും തോറും നമുക്ക് എന്തെങ്കിലും തെളിവ് വീണുകിട്ടികൊണ്ടിരിക്കും.. ഇപ്പൊ ജാസ്മിന്റെ പോലെ… ”

” അതുതന്നെ…അവൻ എന്റെ കയ്യിൽ കിട്ടുന്ന നാൾ അവന്റെ അന്ത്യമാണ്… anyway ജാസ്മിന്റെ ബോഡി കുഴിച്ചെടുക്കാനുള്ള ഏർപ്പാട് എന്തായി… അച്ചനുമായി സംസാരിചോ..? ”

“സംസാരിച്ചു മാഡം… ഞാൻ അവിടെ തന്നെയാണുള്ളത്.. ”

” ഓക്കേ.. ഞാൻ അങ്ങോട്ട് വരാണ്…കാര്യങ്ങൾ തുടങ്ങിക്കോളൂ… ”

” ഓക്കേ മാഡം… ”

ശേഷം ഐജി ക്ക് വിളിച്ചു കാര്യം പറഞ്ഞു… എല്ലാം പെട്ടെന്നു ഒതുക്കി തീർക്കണം എന്നുള്ള ഓർഡർ അദ്ദേഹത്തിന്റെ ആയിരുന്നല്ലോ…

💕💕💕

ജാസ്മിന്റെ ബോഡി കുഴിച്ചെടുക്കാനുള്ള പരിപാടികൾ തുടങ്ങി കഴിഞ്ഞു.. പക്ഷേ.. ചില നാട്ടു കൃമികൾ ഇടഞ്ഞു നിൽക്കുകയാണ്… കുഴിമാന്താൻ സമ്മതിക്കുന്നില്ല…

അവന്തിക അവിടെ എത്തിയതും എബിയും കൂട്ടരും അവിടേക്കു വന്നു…

” മാഡം… പള്ളിക് പ്രശ്നമില്ല.. നാട്ടുകാർ വെറുതെ പ്രശ്നം ഉണ്ടാക്കുകയാണ്… ”

അപ്പഴേക്കും കുറച്ചു പേർ അങ്ങോട്ട് വന്നു…

” ഇതെന്താ മാഡം.. കുറച്ചു ദിവസം മുൻപ് കുഴിച്ചിടുന്നു.. പിന്നെ മാന്തുന്നു….പോലീസിന്ന് എന്ത് തോന്നിവാസവും ചെയ്യാമെന്നാണോ…? ”

അവന്തികക്ക് രാവിലെതെ ഇൻസിഡന്റ് ഉം ഇതും കൂടി ആയപ്പോ ചോര തിളച്ചു കയറി…

” പോലീസ് നെ നിയമം പഠിപ്പിക്കാൻ താനേതാടോ റാസ്കൽ… ഇവനെ പിടിച്ചു ജീപിക്കേറ്റ് … ആരെങ്കിലും എതിർക്കാനാണ് ഭാവം എങ്കിൽ എല്ലാത്തിനെയും അകത്തിടും .. പറഞ്ഞില്ലാന്നു വേണ്ടാ….എബി.. ബോഡി എടുക്കാനുള്ള ഏർപ്പാട് ചെയ്യ്… ”

ബോഡി അടങ്ങുന്ന പെട്ടി കുഴിച്ചെടുത്തു ആംബുലൻസിൽ കയറ്റി.. അവന്തികയുടെ നേതൃത്വത്തിൽ തന്നെ അത് തെക്കുംകരയിലെ പള്ളി സെമിത്തേരിയിലേക് കൊണ്ട് പോയി…. ഇതെല്ലാം രണ്ട് കണ്ണുകൾ മാറിനിന്നു വീശിക്കുന്നുണ്ടായിരുന്നു… !!!

💕💕💕

“..📺സമൂഹ മനസാക്ഷിയേ ഞെട്ടിച്ചു കൊണ്ട് ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടകൊലകേസിൽ നിർണായക വഴിത്തിരിവ്… മരിച്ചെന്നു കരുതി മറവ് ചെയ്ത
അമേയയേ ജീവനോടെ കൊലയാളിയുടെ കെട്ടിടത്തിൽ നിന്ന് കണ്ടു കിട്ടിയ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെ മരിച്ച പെൺകുട്ടി ആരെന്നു വെക്തമായി…നിർമല നഴ്സിംഗ് കോളേജിലെ പിജി രണ്ടാം വർഷ വിദ്യാർത്ഥി ജാസ്മിൻ ജേക്കബ് ആണ് ദാരുണമായ മരണത്തിനു ഇരയായത്…..ജാസ്മിന്ന് മരിച്ച മൂന്ന് പേരുമായി ബന്ധമുണ്ടോ എന്നും ഇത്‌ കൊലയാളിയിലേക്ക് എത്താൻ സഹായിക്കുമോ എന്നും അന്യോഷിച്ചു വരുന്നു…കൂടുതൽ വിവരങ്ങൾ കേസ് അന്യോഷിക്കുന്ന ക്രൈം ബ്രാഞ്ച് ഇത്‌ വരെയും പുറത്തു വിട്ടിട്ടില്ല 📺.. ”

ഓഫീസിലെ ടീവിയിൽ വാർത്ത കണ്ടു കൊണ്ടിരിക്കുന്ന അവന്തികയുടെ മുമ്പിലേക് എബി വന്നു സല്യൂട്ട് ചെയ്തു…

” മീഡിയക്ക് മുഴുവൻ വിവരങ്ങൾ അറിയനിട്ടുള്ള ശ്വാസമുട്ടലാ.. അതാ ഇങ്ങനെ അറിഞ്ഞത് തന്നെ ഇങ്ങനെ തിരിച്ചും മറിച്ചും പറയുന്നത്.. ഇവരുടെ കയ്യിൽ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌ തുടങ്ങിയുള്ള വിവരങ്ങൾ ഒക്കെ കിട്ടിയിരുന്നെങ്കിൽ ചെവി കേൾക്കേണ്ടി വരില്ല പിന്നെ…താൻ വന്ന കാര്യം പറയ്.. ”

” മാഡം… ഹിമയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ കിട്ടി… കൂടെ ഫോറൻസിക് റിപ്പോർട്ട്‌ ഉം… പക്ഷേ.. ഇതിൽ ഒരു പ്രോബ്ലം ഉണ്ട് മാഡം…. ”

തുടരും….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!