Skip to content

The Hunter – Part 11

the-hunter-novel

✒️റിച്ചൂസ്

” മാഡം… ഹിമയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ കിട്ടി… കൂടെ ഫോറൻസിക് റിപ്പോർട്ട്‌ ഉം… പക്ഷേ.. ഇതിൽ ഒരു പ്രോബ്ലം ഉണ്ട് മാഡം…. ”

അവന്തിക ഫയൽ വാങ്ങി എന്താണെന്ന മട്ടിൽ എബിയെ നോക്കി… അപ്പഴേക്കും സാകിർ അങ്ങോട്ട് വന്നു.. അവർ രണ്ട് പേരും അവന്തികക്ക് അഭിമുഖമായി ഇരുന്നു….

” അത് ഫോറൻസിക് ടീം സംഭവസ്ഥലത്ത്ന്ന് collect ചെയ്ത സാമ്പിൾസിൽ 4 ഹെയർ സാമ്പ്ൾസ് കിട്ടിയിട്ടുണ്ട്… അതിൽ 3 എണ്ണം identify ചെയ്തു….മീര.. ജാസ്മിൻ.. വിശ്വനാഥ് എന്നിവരുടെ ആണത്.. എന്നാൽ ഒരു സാമ്പിൾ un ഐഡന്റിഫൈഡ് ആണ്.. അത് ഹിമയുമായി മാച്ച് ആവുന്നില്ല.. മാത്രമല്ല അത് ഒരു സ്ത്രീയുടെതാണ്… !! ”

” സ്ത്രീയുടേതോ….അതിനി ആരുടേ ആയിരിക്കും?? .. ഇനി അഞ്ചാമത്തെ ആള് സ്ത്രീ ആയിരിക്കോ…നമ്മൾ അറിയാതെ അവിടെ വെച് മറ്റൊരു കൊല നടന്നു കാണുമോ…? ” ( സാകിർ )

” അവൻ വെല്ലു വിളി ചെയ്ത സ്ഥിതിക് കൊന്നു കാണില്ല… ചിലപ്പോ പൊക്കിയിട്ടുണ്ടായിക്കുടെ.. നമ്മൾ അവിടെ വരുന്ന വിവരം കിട്ടിയപ്പോ അവളെ കൊണ്ട് കടന്നു കളന്നതാവാനും സാധ്യത ഉണ്ട്… എന്താ മാഡത്തിന്റെ അഭിപ്രായം…? ” ( എബി )

അവന്തിക ഒന്ന് ആലോചിച്ചതിന് ശേഷം…

” ഞാൻ ചിന്തിക്കുന്നത് മറ്റൊന്നാണ്….അഞ്ചാമത്തെ ആളെ കൊലയാളി പൊക്കിയിട്ടുണ്ട് എന്നെനിക് തോന്നുന്നില്ല… എന്തന്നാൽ അങ്ങനെ ചെയ്തിട്ടുണ്ടങ്കിൽ ആ രക്ഷപെടുന്ന സമയം അവരെ മാത്രമല്ല..അമേയയെ കൂടി കൊണ്ട് പോകും…. പറഞ്ഞല്ലോ.. അമേയയേ അവിടെ ഉപേക്ഷിച്ചത് അവളെ അവിടുന്നു കൊണ്ടുപ്പോകാനുള്ള സാവകാശം കിട്ടാത്തത് കൊണ്ടാണ്.. അവരെ അവിടെ ഉപേക്ഷിച്ചു അമേയയേ കൊണ്ടുപോകാൻ ശ്രമിക്കുമായിരുന്നു.. എന്തന്നാൽ അഞ്ചാമനെ മറ്റൊരു അവസരത്തിൽ കൊല്ലമെങ്കിലും അമേയ ജീവിച്ചിരിപ്പുണ്ടന്ന് അറിയുന്നത് കേസിലേ നിർണായക വഴിത്തിരിവാണ്….കൊലയാളി എന്നേ വെല്ലുവിളിച്ചത് വെച്ചു അയാൾ ആ ധൗത്യം ചെയ്യാൻ പോകുന്നത് കൊണ്ടാണ്…. ”

” മാഡം പറഞ്ഞു വരുന്നത്… ” ( സാകിർ )

“അതായത് മറ്റൊരു ആംഗിളിൽ ചിന്തിച്ചു നോക്കു.. എന്ത് കൊണ്ട് കൊലയാളി ഒരു സ്ത്രീ ആയിക്കൂടാ..? ഈ un ഐഡന്റിഫൈഡ് ഹെയർ സാമ്പിൾ അവരുടെ ആയിക്കൂടെ… ”

” പക്ഷേ ഇത്രയും കൊലയൊക്കെ ഒറ്റക്.. അതും ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയുമോ..? ” ( എബി )

” അതില്ല..എങ്കിലും മറ്റൊരു സാധ്യത കൂടി ഉണ്ട് .. തീർച്ചയായും കൊലയാളിക്ക് സഹായികൾ ഉണ്ട്… അത് പല സാഹചര്യങ്ങളിലും നമുക്ക് മനസ്സിലായതും ആണ്..ഇന്നത്തെ കാര്യം തന്നെ എടുത്തു നോക്കു.. ഇന്ന് കൊലയാളി എന്നേ കാണാൻ വന്നപ്പോൾ അയാൾ കയറി പോയ വാൻ ഓടിച്ചിരുന്നത് മറ്റൊരാൾ ആണ്.. ഫ്രണ്ട് സീറ്റിലേക് ആണ് അയാൾ കയറിയത് .. അങ്ങനെ എങ്കിൽ കൊലയാളിയുടെ സഹായി ഒരു സ്ത്രീ ആയിക്കുടെ ……”

സാകിറും എബിയും ഞെട്ടിയിരിക്കുകയാണ്….

” മാഡം… ”

അവർ ഒരേ സ്വരത്തിൽ വിളിച്ചു…

” ഇത്രയും നാൾ നമ്മളുടെ കണക്കിൽ കൊലയാളി ഒരാളോ കൂടെ സഹായിയോ ഉണ്ടെങ്കിലും അതിൽ ഒരാൾ ഒരു സ്ത്രീ ആയിരിക്കും എന്ന് ഇതുവരെ ഊഹിച്ചിട്ടില്ല… അതിന് ഇടവരാതിരുന്നത് ആ വേഷവിധാനം തന്നെയാണ്.. അവരെ തിരിച്ചറിയാതിരിക്കാനുള്ള ഒരു മറയായിരിക്കണം ആ വേഷം…അത് പല സിറ്റുവേഷനിലും അവരെ മാറി മാറി കളിക്കാൻ സഹായിക്കും…. മാത്രമല്ല അത് ഒരു പരിധി വരെ കൊലയാളി ഒരാള് മാത്രം ആണ് എന്ന് തുടക്കത്തിൽ നമ്മളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു..കാരണം കൊലയാളിയെ കണ്ടവരുടെ ഒക്കെ മൊഴിയിൽ അവരുടെ പൊക്കത്തിലോ പ്രകൃതമോ ഒന്നും വിത്യാസം ഉള്ളതായി കാണിക്കുന്നില്ല …ഒരിക്കലും അവിടെ നിന്നും ഇങ്ങനൊരു തെളിവ് കിട്ടുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതി കാണില്ല .. ”

” ശരിയാണ് മാഡം പറഞ്ഞത്…..പല സാഹചര്യത്തിലും കൊലയാളി ഒരാണ് തന്നെയാണ് എന്ന് നമ്മൾ ധരിച്ചു…. അല്ലാ..അവർ ധരിപ്പിച്ചു….
വിശ്വനാഥന്റെ ബോഡി കിട്ടിയ കാറിന്റെ പരിസരത്തുള്ള കടക്കാരന്റെ മൊഴി എടുത്തപ്പോൾ അയാൾ പറഞ്ഞത് ഓർക്കുന്നോ… കാറിൽ നിന്ന് ഇറങ്ങി കടയിൽ വന്ന് ഒരു സിഗററ്റ് മേടിച്ചിട്ട് ആണ് അയാൾ നടന്നകന്നത്.. എന്തിനങ്ങനെ ചെയ്തു….പകൽ സമയം ആണ്.. ആളുകൾ ഉള്ള അതും ക്രൈം ബ്രാഞ്ച് ഓഫീസ് പരിസരം ആണ്.. എത്രയും പെട്ടന്ന് അവിടുന്ന് രക്ഷപെടുന്നതിനു പകരം കാറിന്റെ അടുത്തുള്ള കടയിൽ നിന്ന് തന്നെ സിഗറെറ്റ് വങ്ങേണ്ട ആവശ്യം എന്ത്…? കാരണം നമ്മൾ ആ കടയിൽ എൻക്വയറി നടത്തുമെന്ന് അയാൾ ഊഹിച്ചു.. തീർച്ചയായും സിഗറെറ്റ് വാങ്ങിയ കാര്യം കടക്കാരൻ നമ്മളുടെ അടുത്ത് പറയും….അതുവഴി കൊലയാളി ഒരാണ് ആണ് എന്ന നമ്മുടെ ധാരണ കൂടും… എനിക്ക് തോന്നുന്നത് ആ സ്ത്രീയും പുരുഷ ശബ്ദത്തിൽ സംസാരിച്ചു കൊണ്ട് എല്ലാ തരത്തിലും പുരുഷനാവാൻ ശ്രമിക്കുകയാണ് എന്നാണ്…മാത്രമല്ല മറ്റൊന്ന് നോക്കിയാൽ. ഹിമയുടെ കേസിൽ cctv ദൃശ്യങ്ങളിൽ പെട്ട അവരുടെ ദൃശ്യങ്ങളിലും ബാങ്ക് പരിസരത്ത് ഉള്ള ആളുടെ മൊഴിയും നോക്കിയാൽ കൊലയാളി സധാ സമയം തല താഴ്ത്തിയാണ് നിക്കുന്നത്…അത് ചിലപ്പോ സ്ത്രീ ആയിക്കൂടെ.. കാരണം മുഖം ആരെങ്കിലും കണ്ടാൽ താടിയുണ്ടെങ്കിലും തന്നെ മനസ്സിലാക്കി കളയുമോ എന്ന് ഭയന്നിട്ട് ആയിക്കൂടെ.. എന്റെ തോന്നൽ ആണ്… ” (എബി )

” പക്ഷേ.. എന്തിനാണ് ഇങ്ങനൊരു നാടകത്തിന്റെ ആവശ്യം… ഒരാള് സ്ത്രീ എന്നത് പുറത്തറിഞ്ഞാൽ എന്താണ് കുഴപ്പം….? ” ( സാകിർ )

” അതൊരു ചോദ്യം ആണ്… ചിലപ്പോ ഒരാള് സ്ത്രീ ആണെന്ന് പുറം ലോകം അറിയുന്നത് ഇത്രയും കഷ്ടപ്പെട്ട് ഹൈഡ് ചെയ്തു വെക്കുന്നുണ്ടങ്കിൽ അതിനു പിന്നിൽ എന്തെങ്കിലും വ്യക്തമായ കാരണങ്ങൾ ഉണ്ടാവാം… അത് ഈ കേസിലെ നിർണായക വഴിത്തിരിവും ആയെകാം… ” ( അവന്തിക )

“മാഡം.. എനിക്കൊരു ഡൌട്ട്.. അവർ രണ്ട് പേരുള്ള സ്ഥിതിക്ക് നിഷ്പ്രയാസം അമേയയെ കൂടെ കൊണ്ട് പോകാവുന്നതല്ലേ ഒള്ളു.. പിന്നെ എന്ത് കൊണ്ട്…? ” ( എബി )

” ചിലപ്പോൾ ഇവരിൽ ഒരാള് പുറത്തുള്ളവനാകാം…എല്ലാം മണത്തറിഞ്ഞു രാത്രി ചെന്നായയുടെ വേഷമണിയുന്ന പകൽമാന്യനൻ.. അയാൾ ആവാം താവളത്തിൽ ഇരിക്കുന്ന വ്യക്തിക്ക് സൂചന കൊടുത്തതും…. അതുകൊണ്ടല്ലേ നമുക്ക് എല്ലാം അനുകൂലം ആയത്….. ” ( അവന്തിക )

” അങ്ങനെ എങ്കിൽ താവളത്തിൽ നിൽക്കുന്ന വെക്തി സ്ത്രീ ആയിരിക്കും.. അതാകാം അവൾക് തനിച്ചു അമേയയെ വാനിൽ കൊണ്ടുപോകാൻ സാധിക്കാതെ വന്നതും… പുരുഷൻ ഇവരെ കിഡ്നാപ് ചെയ്തുമ് ബോഡി ടബ് ചെയ്തുമൊക്കെ പുറത്തു നിക്കുന്നവനും… ” ( സാകിർ )

” ഹ്മ്മ്…അവർ ഒറ്റകെട്ടായി ഒരു വേഷമണിഞ്ഞു ഒരേ രീതിയിൽ പെരുമാറി…..തങ്ങൾ രണ്ട് പേരുണ്ട് എന്നല്ല അവർ മറക്കാൻ ശ്രമിച്ചത്…. മറിച് തങ്ങളിൽ ഒരാൾ സ്ത്രീ ആണ് എന്ന് ആരും അറിയരുത് എന്ന നിർബന്ധം അവർക്കുണ്ടായിരുന്നു…. അത്കൊണ്ടാണ് എബി പറഞ്ഞപോലെ ഞങ്ങൾ പുരുഷൻമാർ തന്നെയാണ് എന്ന് പല സിറ്റുവേഷനിലും അവർ സ്ഥാപിക്കാൻ ശ്രമിച്ചത്…ഇതിനു പിന്നിൽ മറ്റു ചില ഉദ്ദേശങ്ങൾ കൂടി ഉണ്ട്.. കൊലയാളി ഒരാൾ ആണെന് നമ്മളെ ധരിപ്പിച്ചാൽ മാത്രമേ ഒരാൾ പാതി വഴിയിൽ പിടിക്കപ്പെട്ടാൽ മറ്റൊരാൾക്ക്‌ ബാക്കിയുള്ളവരെ തീർക്കാൻ കഴിയൂ… ചിലപ്പോ അവരിലെ പുരുഷൻ എല്ലാം കഴിഞ്ഞു നമുക്ക് മുന്നിൽ കീഴടങ്ങാൻ വിചാരിച്ചിട്ടും ഉണ്ടാകാം… അവളെ സമൂഹത്തിന് മുമ്പിൽ അയാൾ പ്രദര്ശിപ്പിക്കില്ല…അപ്പോഴും ഒരാൾ മാത്രമേ ഇതിനു പിന്നിൽ ഒള്ളു എന്ന ധാരണയിൽ അയാൾക് മാത്രം ശിക്ഷ ലഭിക്കും….തുടക്കത്തിൽ തന്നെ അവർ ഒരുപാട് ചിന്തിച്ചിട്ടുണ്ട്…ഓരോ മയ്ന്യുട്ട് കാര്യങ്ങളും അവർ നന്നായി handle ചെയ്തു…. i become fan of them really….and it increase my eagerness to see them…face to face.. waiting for that moment….anyway ഈ കാര്യം തികച്ചും confidential ആയിരിക്കണം.. നമ്മുടെ case team members ഒഴികെ മറ്റാരും .. remember..മറ്റാരും ഈ വിവരം അറിയരുത്.. ” ( അവന്തിക )

“Sure മാഡം… ”

” ജാസ്മിന്റെ കോളേജിൽ അന്യോഷിച്ചോ…കാൾ ലിസ്റ്റ് ന്റെ കാര്യം എന്തായി .? ”

” മാഡം…ഹരി കോളേജിലോട്ട് പോയിട്ടുണ്ട്.. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും and .. ജാസ്മിന്റെ കാൾ ലിസ്റ്റ് മറ്റുള്ളവരുടേതുമായി ക്രോസ്സ് ചെക്ക് ചെയ്തു…as usual… നോ കോമൺ calls…അവൾക് ഒരു എക്സ്ട്രാ മൊബൈൽ നമ്പർ ഉള്ളതായി അറിവില്ല…..” ( എബി )

” ഓഹോ..ജാസ്മിന്റെ ഫ്രണ്ട് ആ റോസ്‌മരിയയെ ഒന്നുകൂടി വിസ്തരിക്കണം.. ചില കാര്യങ്ങൾ കൂടി ചോദിച്ചറിയാൻ ഉണ്ട് … ജാസ്മിന്റെ വീട് വരെ ഒന്ന് പോയേകാം….അവളുടെ റൂം ഒക്കെ ഒന്ന് പരിശോധിക്കണം.. എന്തെങ്കിലും കിട്ടാതിരിക്കില്ല…lets go… ”

💕💕💕

ജാസ്മിന്റെ വീട്ടിലെത്തി അവളുടെ റൂം ഒക്കെ അവർ അരിച്ചു പെറുക്കി.. പ്രതേകിച്ചു ഒന്നും കിട്ടിയില്ല….അവളുടെ പേരെന്റ്സ് അതീവ ദുഃഖിതരാണെങ്കിലും അവർ അവന്തികയുമായി നന്നായി സഹകരിച്ചു..

” ജാസ്മിനോട് ആർകെങ്കിലും വിദ്യോഷമോ വൈര്യാഗ്യമോ ഉള്ളതായി അറിയോ…? ”

” അങ്ങനെ ഒന്നും ഞങ്ങളുടെ അറിവിൽ ഇല്ലാ…ഇവിടെ ചിലവഴിക്കുന്നത് തന്നെ കുറവാണ്…ലീവ് നു വരുന്നതും.. വന്നാൽ തന്നെ മുഴുവൻ സമയം ഫോണിലും…അതിന്റെയാണ് ഞങ്ങളിപ്പോ അനുഭവിക്കുന്നത്….ഒറ്റ മോളാണ് എന്ന് കരുതി മുഴുവൻ സ്വാതന്ത്ര്യവും കൊടുത്തു വളർത്തികൊണ്ടുവന്നപ്പോ അവൾ വഴിതെറ്റി പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചില്ല… ”

ജാസ്മിന്റെ പപ്പ വിതുമ്പി…

” വിഷമിക്കാതിരിക്കു.. നിങളുടെ മകളെ ഞങ്ങള്ക് തിരിച്ചു തരാൻ കഴിയില്ല.. പക്ഷേ.. അവൾക് ഈ ഗതി വരുത്തിയെവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്…..അവരെ ഞങ്ങൾ കണ്ടുപിടിക്കുക തന്നെ ചെയ്യും.. ”

അപ്പഴാണ് അവന്തികയുടെ ദൃഷ്ടി ഷോകേസിലെ ഒരു ഫ്രെമിൽ പതിഞ്ഞത്..ജാസ്മിന്റെ സ്കൂളിൽ പഠിക്കുമ്പോ ഉള്ള ക്ലാസ്സ്‌ ഫോട്ടോ ആയിരുന്നു അത്… അവന്തിക ഒന്ന് ചിന്തിച്ചതിനു ശേഷം….

” ജാസ്മിന്റെ ഫ്രണ്ട്സ് ന്റെ കൂടെ നിക്കുന്ന ഫോട്ടോസ് ഉണ്ടോ… കോളേജ് ലെ ഒക്കെ…”

അവളുടെ അമ്മയാണ് അതിനു മറുപടി പറഞ്ഞത്..

” പഴേ ഫോട്ടോസ് അടങ്ങുന്ന ഒരാൽബം ഉണ്ട്.. അതിൽ ഉണ്ടെങ്കിലേ ഒള്ളു… ”

അവരത് എടുത്തു കൊണ്ട് വന്നു… അവന്തിക ഓരോ പേജും വളരെ ശ്രദ്ധയോടെ മറിച്ചു നോക്കി…..ഓരോ ഫോട്ടോ കാണുമ്പഴും ജാസ്മിന്റെ അമ്മ അതേക്കുറിച്ചു ഓരോന്ന് പറഞ്ഞു അവരുടെ തൊട്ടടുത്ത് തന്നെ നിപ്പുണ്ട്..

” ഇത്‌ മോള് ഡിഗ്രിക്ക് പഠിക്കുമ്പോ എടുത്ത ക്ലാസ്സ്‌ ഫോട്ടോ ആണ്..പാലച്ചോട് നളന്ദ വിമൻസ് നഴ്സിംഗ് കോളേജ്ലാ അവൾ bsc ചെയ്തത്..പിജി പിന്നെ നിര്മലയിൽ കിട്ടിയപ്പോൾ അവിടേക്കു മാറി…”

ആ ഫോട്ടോയിലൂടെ കണ്ണോടിച്ചു നോക്കിയതും അവന്തിക ഞെട്ടി… എബിയെയും സാകിറിനെയും കാണിച്ചു.. അവരും ഞെട്ടലോടെ അവന്തികയെ നോക്കി…

അതിൽ ജാസ്മിന്റെ തൊട്ടടുത്തു തന്നെ മീരയെ കാണാമായിരുന്നു… !!!

മീരയും ജാസ്മിനും bsc.നഴ്സിംഗ് ഒരുമിച്ചു പഠിച്ചവർ ആണ്…. കൊലയാളികൾ മറക്കാൻ ശ്രമിച്ചതും ഇതായിരിക്കണം എന്നവർ ചിന്തിച്ചു…
ആ ഫോട്ടോ അവരുടെ പക്കൽ നിന്നും വാങ്ങി അവന്തികയും കൂട്ടരും അവിടെ നിന്നും ഇറങ്ങി…

ജീപ്പിൽ…

” മാഡം…. മീരയുടെ കേസ് അന്യോഷിച്ചപ്പോഴും അവളുടെ കോളേജ് ബാക്ക്ഗ്രൗണ്ട് തിരക്കിയിരുന്നില്ല.. അന്നിതൊരു സീരീസ് murder ആണെന്ന് ചിന്തിച്ചിട്ടും ഇല്ലല്ലോ… എന്നാലും ഇങ്ങനൊരു കാര്യം ഒളിഞ്ഞിരിക്കുന്നുണ്ടന്ന് ഇപ്പഴാണ് പിടികിട്ടിയത്.. ശരിക്കിനും മാഡം പറഞ്ഞപോലെ ജാസ്മിൻ കൊലയാളിയിലേക്കുള്ള ദൂരം നമുക്ക് കുറച്ചു തന്നുകൊണ്ടിരിക്കുകയാണ്… ” ( എബി )

” ഇതൊരു തുടക്കം മാത്രം ആണ് എബി…. ഇനി പലതും കാണാൻ കിടക്കുന്നെ ഒള്ളു എന്നെന്റെ മനസ്സ് പറയുന്നു… എന്നേ ടൗണിൽ വിട്ടേക്കു.. മാളവികയുടെ മെസ്സേജ് ഉണ്ട്… ഹിമയുടെ ബ്യൂട്ടിപാർലറിൽ അവൾ എത്തിയിട്ടുണ്ട്…..ഞാൻ അങ്ങോട്ട് പോവുകയാണ്.. നിങ്ങൾ നേരെ ആ പറഞ്ഞ കോളേജിലോട്ട് പോയി ഈ ഫോട്ടോ വെച് ഒന്ന് അന്യോഷിക്ക്.. പ്രിൻസിപ്പൽ.. സ്റ്റാഫ്സ്…സ്റ്റുഡന്റസ് എല്ലാരേം കാണണം….കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യണം.. ഓക്കേ… ”

” ഓക്കേ മാഡം… ”

💕💕💕

അവന്തിക ബ്യൂട്ടിപാർലറിൽ എത്തിയപ്പോ മാളവിക സ്റ്റാഫ്സിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു…അവരെല്ലാം അന്യഭാഷക്കാർ ആണ്….ഹിന്ദിയാണ് എല്ലാവരും സംസാരിക്കുന്നത്.. എല്ലാവരും സ്ത്രീകൾ ആണ് ….

” മാഡം….ഇവർക്ക് ഹിമയെ കുറിച് ഒന്നും അറിയില്ല.. അവർ അവരുടെ ജോലി ചെയ്യുന്നു.. അത്രമാത്രം.. എന്നൊക്കെയാണ് പറയുന്നത്…വിശ്വസിനീയമായിട്ടാണ് തോന്നിയത്.. ”

അവന്തിക ചുറ്റും കണ്ണോടിച്ചു ….അത്യാവശ്യം വലിയ ഒരു പാർലർ ആയിരുന്നത്… ചുമരുകളിൽ എല്ലാം ധരാളം ബ്യൂട്ടി ടിപ്സ്.. ചിത്രങ്ങൾ ഒട്ടിച്ചു വെച്ചിരിക്കുന്നു…..

” ഞാനിവിടെ എല്ലാം അരിച്ചു പെറുക്കി.. സംശയത്തക്ക ഒന്നും കിട്ടിയില്ല… ഇവിടെ നിന്നിട്ട് കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത് മാഡം.. നമുക്ക് പോയാലോ… ”

” വെയിറ്റ്… ”

എന്തോ ചിന്തിച്ചന്ന വണ്ണം അവന്തിക ചിത്രങ്ങളുടെ അടുത്തേക് നടന്നു..

അവന്തിക ചിത്രങ്ങളൊക്കെ സൂക്ഷ്മമായി നോക്കി…. എല്ലാം സെല്ലോ ടാപ് ചെയ്തതാണ്….എന്നാൽ ചിലതിന്റെ ഒക്കെ ഒട്ടിച്ചിടത്തു പെയിന്റ് ഇളകിയതായി കാണുന്നുണ്ട്..വീണ്ടും പറിച്ച് ഒട്ടിച്ച പോലെ … അവന്തിക ചിത്രങ്ങളിലുടെ വിരൽ ഓടിച്ചു..അപ്പഴാണ് 2 -3 എണ്ണത്തിന്റെ അകത്തു എന്തോ ഉള്ള പോലെ തോന്നിയത്.. അവന്തിക സെല്ലോ ടാപ് ടാപ് ഊരി ചിത്രം ചുമരിൽ നിന്ന് എടുത്തു…..ആ കാഴ്ച കണ്ട് അവന്തികയും മാളവികയും ഞെട്ടി.. ചിത്രങ്ങൾ മാറ്റിയെടുത്തു ചെറിയ അറ.. അതിനൊരു അടപ്പും ഉണ്ട്…അത് ചുമരിന്റെ ലെവലിൽ ആണ് നിർമിച്ചിരിക്കുന്നത്.. കൈ കൊണ്ട് എടുക്കാൻ പറ്റുമായിരുന്നു.. അത് തുറന്ന് നോക്കിയതും രണ്ടണ്ണത്തിൽ ഒന്നും ഇല്ലായിരുന്നു.. എന്നാൽ ഒരെണ്ണത്തിൽ എന്തൊക്കെയോ ഫയൽസും ഒരു ഡയറിയും … !!!

അവന്തിക അതൊക്കെ പുറത്തേക് എടുത്തു… ഹിമ എന്തായാലും
ബുദ്ധിശാലിയാണ്..ആരും കാണാതെ പൂതിവെക്കാൻ കണ്ട ഐഡിയ കൊള്ളാം…അപ്പൊ ഇതിൽ കാര്യമായിട്ട് എന്തോ ഉണ്ടന്നല്ലേ അർത്ഥം…

അവന്തിക അതൊക്കെ പരിശോധിച്ചു…. ക്യാഷ് ഇടപാടുകളുടെ രേഖകൾ.. എല്ലാം ലക്ഷങ്ങൾ…പിന്നെ കുറെ നമ്പറുകൾ…ചിലതൊക്കെ date വെച്ചു മെൻഷൻ ചെയ്തിരിക്കുന്നു…ചിലതിനു നേരെ ഒക്കെ കോഡ് ലെറ്റേഴ്സ് …എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്..? ആരുടേ ഒക്കെ നമ്പറുകൾ ആണിത്..? അവന്തിക അതെല്ലാം എടുത്തു അവിടുന്ന് ഓഫീസിലോട്ട് പോന്നു…..

പോരും വഴി മാളവികയോട് അവന്തിക കാര്യങ്ങൾ എല്ലാം അപ്ഡേറ്റ് ചെയ്തു…

” അവർ ഫ്രണ്ട്സ് ആണെന്നോ…? അപ്പൊ ഈ കാര്യം മറക്കാൻ വേണ്ടി ആയിരിക്കണം അവർ അമേയയെ ഇതിലേക്കു വലിച്ചിഴച്ചത്… ”

” അതേ….അപ്പോൾ ഈ വള്ളിയിൽ നമ്മുക്ക് പിടിച്ചു കയറാം.. എബിയും സാകിറും അവർ പഠിച്ച കോളേജ് ലോട്ട് വിട്ടിട്ടുണ്ട്… അവർ പോയി വരട്ടെ… ”

” എന്തായാലും ഇങ്ങനൊരു ട്വിസ്റ്റ്‌ കില്ലർ ഒട്ടും പ്രതീക്ഷിച്ചു കാണില്ല… നമ്മളെ അങ്ങനെ അങ് മണ്ടന്മാരാക്കി രക്ഷപെടാമെന്ന അവന്റെ വ്യാമോഹം വെള്ളത്തിൽ ആവാൻ ഇനി ദിവസങ്ങൾ മാത്രം….ഹും.. അവന്റൊരു മാസ്കും കോട്ടും….”

” ഹഹഹ.. അവർക്കു മാത്രമല്ല ബുദ്ധി.. പോലീസിലും ബുദ്ധിയുള്ളവരുണ്ടന്ന് അവരറിയട്ടെ….” ( അവന്തിക )

💕💕💕

ഓഫീസിൽ ചെന്നു അവന്തിക ഡയറി യും ഫയൽസും നിരത്തി ഓരോന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്…കൂട്ടത്തിൽ ഫോൺ കോളുകളും ചെയ്യുന്നുണ്ട് …..മാളവിക 2 കോഫി ഇട്ടു ഒരണ്ണം അവന്തികക്കു കൊടുത്തു അവളുടെ മുമ്പിലുള്ള കസേരയിൽ ഇരുന്നു…

” മാഡം… ഹിമ നമ്മൾ വിചാരിച്ച ആളല്ലല്ലോ….”( മാളവിക )

” ഒരു സാധാരണ പ്രൈവറ്റ് ബാങ്ക് ഉദ്യോഗസ്ഥയും ടൗണിൽ ഒരു പാർലറും നടത്തുന്ന ഹിമയുടെ ബാങ്ക് ബാലൻസ് 5 കോടി…CI അനിരുദ്ധ്‌ നോട് ഞാൻ സംസാരിച്ചു… ഇത്രയും ക്യാഷ് ഉള്ളതിനെകുറിച്ച് അദ്ദേഹത്തിന് അറിവില്ല….പിന്നെ ഇത്രയും പണം ഹിമക് എങ്ങനെ കിട്ടി ??.. ”

” ഇതൊരു വലിയ എമൗണ്ട് ആണല്ലോ… ഈ ജോലി കൊണ്ടൊന്നും ഇത്രയും പണം എന്തായാലും സമ്പാദിക്കാൻ കഴിയില്ല…”

” ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്….ഈ നമ്പേഴ്സ് നോക്ക്… പേരോ ഡീറ്റെയിൽസോ ഒന്നും ഇല്ലാ.. രണ്ട് മുന്നണ്ണത്തിലേക് വിളിച്ചു നോക്കിയപ്പോ സ്വിച്ച് ഓഫ്‌…..എല്ലാം ഞാൻ സൈബർ സെല്ലിനു അയച്ചിട്ടുണ്ട്… അരമണിക്കൂറിനുള്ളിൽ അവർ വിവരങ്ങൾ അറിയിക്കും… ”

” ഹിമക്ക് പിന്നിൽ എന്തൊക്കെയോ നിഗുഢതകൾ ഒളിച്ചിരിക്കുന്നുണ്ടന്ന് എന്റെ മനസ്സ് പറയുന്നു…അവൾ നിസാരക്കാരി അല്ലാ… വിശ്വനാഥനും….ആയാളും ഹിമയും എന്തൊക്കെയോ ഇടപാട് ഉണ്ട്….”

” സാകിറിനെ ഏല്പിച്ചിട്ടുണ്ടല്ലോ… വരട്ടെ…ഓരോന്ന് ഓരോന്ന് കീറി മുറിച്ചു തന്നെ പരിശോധിക്കണം.. ”

“അത്പോലെ ഇനി ജാസ്മിനും മീരക്കും ഹിമയെ ആറിയുമായിരിക്കോ ..? സാധ്യതയുണ്ട്.. പക്ഷേ.. നമുക്ക് ഒരു സൂചനയും കിട്ടിയിട്ടില്ലല്ലോ.. അതോണ്ട് ഉറപ്പിക്കാനും കഴിയില്ല….രണ്ട് പേരും സുഹൃത്തുക്കൾ ആയത് കൊണ്ട് എനിക്ക് തോന്നുന്നത് അവരുടെ കോളേജ് ലൈഫിൽ നടന്ന എന്തോ ഒരു മാറ്റർ ആയിരിക്കണം ഈ revenge നു പിന്നിൽ… അതായത് ഒന്നര വർഷം മുൻപ് ആണ് അവർ ഡിഗ്രി ചെയ്തത്….ഇത്രയും നാൾ കില്ലർ ആ പക ഉള്ളിൽ കൊണ്ട് നടന്നിട്ടുണ്ടങ്കിൽ അവർ ഇത്‌ ടൈം എടുത്തു പ്ലാൻ ചെയ്ത ഒരു മിഷൻ ആണ്…അത്കൊണ്ട് തന്നെ അവർ പെട്ടെന്ന് ഒന്നും പിടി തരാൻ വഴിയില്ല… ”

” താൻ പറഞ്ഞത് ശരിയാണ്…..ഇതുവരെയും അവർ പിടിക്കപെടാതിരുന്നതും അത്കൊണ്ട് ആണ്… നടക്കാൻ പോകുന്നത് അവർ മുൻകൂട്ടി കണ്ട് അത് തടയാൻ വേണ്ട പഴുതുകൾ എല്ലാം അടച്ചു… എവിടെയോ അവർക്ക് പറ്റിയ പിഴവ് നമ്മളെ ഇവിടം വരെ കൊണ്ട് എത്തിച്ചു. പക്ഷേ താൻ പറഞ്ഞ പോലെ ട്വിസ്റ്റ്‌ എപ്പോഴും പ്രതീക്ഷിക്കാം… നോകാം…എന്തായാലും ഇതിനൊരു അവസാനം ഉണ്ടായേ തീരു… ”
” മാഡം…ജാസ്മിനും മീരകും ഹിമയെ ചിലപ്പോ പരിജയം അവരുടെ കോളേജ് ടൈമിൽ ആയിരിക്കും….പക്ഷേ.. അപ്പോഴും ഡൌട്ട്… കാൾ ലിസ്റ്റിൽ ഇവരു പരസ്പരം ഒരു തവണ പോലും വിളിച്ചതായി കാണിക്കുന്നില്ലല്ലോ… പിന്നെ എങ്ങനെ ആയിരിക്കും ഇവർ ഹിമയുമായി പരിചയം? ”

” അതിനു രണ്ട് സാധ്യതകൾ ഉണ്ട്….ഒന്ന് മീരയും ജാസ്മിയും അവരുടെ പേർസണൽ നമ്പറിൽ നിന്ന് ഒരിക്കൽ പോലും ഹിമയെ വിളിച്ചു കാണില്ല…മാറ്റാരുടെ എങ്കിലും ഫോണിൽ നിന്ന് വിളിക്കാമല്ലോ….ചിലപ്പോ ഇവർക്കിടയിൽ ഒരു മീഡിയേറ്റർ ഉണ്ടാവാനും സാധ്യത ഉണ്ട്..സുഹൃത്തുകളോ മറ്റോ… അല്ലെങ്കിൽ മറ്റൊന്ന് ഹിമയുടെ പാർലറിൽ വെച്ചുള്ള പരിജയം ആയിക്കൂടെ…..”

” അതും ശരിയാണല്ലോ..മിക്കവാറും പാർലറിൽ വെച്ചുള്ള പരിചയം ആയിരിക്കണം….അല്ലെങ്കിൽ പിന്നെ അങ്ങനൊരു മീഡിയേറ്റർ ഉണ്ടങ്കിൽ ആ വ്യക്തിയുടെ നമ്പർ മീരയുടെയും ജാസ്മിന്റെയും കാൾ ലിസ്റ്റ് പരിശോധിച്ചാൽ കിട്ടില്ലേ…. ”

” കോമൺ കാൾസ് മുൻപ് പരിശോധിച്ചതാണല്ലോ…പക്ഷേ.. അങ്ങനെ ഒന്നും ഇല്ലാ…അവർ സുഹൃത്തുക്കൾ ആയിട്ടും കൂടി ഒരു കോമൺ കോൾസ് പോലും ഇല്ലാ.. അറ്റ്ലീസ്റ്റ്.. ക്ലാസ്സ്‌ മേറ്റ്സ് നെ എങ്കിലും വിളിക്കില്ലേ..അതും ഇല്ലാ….എന്തിന്.. അവർ തമ്മിലും ഒരു കോളും ചെയ്തിട്ടില്ല …അത്കൊണ്ട് ആണ് കുറച്ചു മുൻപ് തന്നെ ജാസ്മിനും മീരയും സുഹൃത്തുക്കൾ ആണെന് നമുക്ക് കണ്ടുപിടിക്കാൻ കഴിയാതെ വന്നത്…എന്ത്കൊണ്ട് അങ്ങനെ എന്നും ചോദ്യമാണ്…മീരക് ഒരു സെക്കന്റ്‌ ഫോൺ ഇല്ലാ എന്നുള്ളത് കൺഫേം ആണ്.. അത്പോലെ ജാസ്മിന് ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല..അവളുടെ …അന്ന് ഉപയോഗിച്ചിട്ടുണ്ടാവാനും സാധ്യത ഉണ്ട്..റോസ്‌മരിയയെ ഒന്ന് വിളിക്കണം.. എന്തായാലും എബിയും സാകിറും പോയിട്ടുണ്ടല്ലോ… ക്ലാസ്സ്‌ മേറ്റ്സ് ന്റെ ഡീറ്റെയിൽസ് ഒക്കെ കിട്ടിയാൽ എന്തെങ്കിലും ഒരു സൂചന കിട്ടാതിരിക്കില്ല…..”

അവന്തിക ഫോൺ എടുത്തു റോസ് മരിയക്ക് ഡയൽ ചെയ്തു…രണ്ട് റിങ്ങിൽ അവൾ കാൾ എടുത്തു…

” ഹെലോ .. ഞാൻ അവന്തികയാണ്… ”

” മാഡം പറയു… ”

” ജാസ്മിന്റെ സ്വഭാവം എങ്ങനെയായിരുന്നു.. തന്നോട് നല്ല കൂട്ടായിരുന്നോ… പേർസണൽ കാര്യങ്ങൾ ഒക്കെ share ചെയ്യാറുണ്ടോ..? ”

” ഇല്ല മാഡം.. ഞങ്ങൾ ഒരേ ഫ്ലാറ്റിൽ ആണെകിലും അവൾ എന്നോട് സംസാരിക്കുന്നത് തന്നെ കുറവാണ്…പേർസണൽ ഡീറ്റെയിൽസ് ഒന്നും തന്നെ ഇതുവരെ share ചെയ്തിട്ടില്ലാ.. അവൾ എന്തൊക്കെയോ മറച്ചു വെക്കുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്…മിക്കപ്പോഴും ക്ലാസ് കട്ട് ചെയ്യാറുണ്ട്…. കോളേജ് വിട്ടാൽ ഞാൻ ഫ്ലാറ്റ് ലോട്ട് പോരുമെങ്കിലും അവൾ ഷോപ്പിങ് .. ബോബി എന്നൊക്കെ പറഞ്ഞു പോകും.. പിന്നെ രാത്രി വളരെ ലേറ്റ് ആയിട്ടേ ഫ്ലാറ്റിലോട്ട് വരൂ…അതേക്കുറിച്ചു ചോദിക്കുമ്പോൾ ഓക്കേ ഒന്നില്ലെങ്കിൽ ഒഴിഞ്ഞു മാറും.. അല്ലെങ്കിൽ ചാടി കളിക്കാൻ വരും..അപ്പൊ പിന്നെ ഞാൻ അവളുടെ കാര്യത്തിൽ ഇടപെടാൻ പോകാറില്ല…. ”

” ഓഹോ.. ജാസ്മിൻ എക്സ്ട്രാ ഫോൺ ഉണ്ടോ…? ”

” അതെനിക്കറിയില്ല മാഡം.. ഞാൻ കണ്ടിട്ടില്ല ഇതുവരെ.. എന്റെ കയ്യിൽ ഒരു നമ്പർ മാത്രേ ഒള്ളു… ”

വീണ്ടും കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ചു അവർ ഫോൺ വെച്ചു…

അവന്തിക മാളവികയോട് ആയി…

” ജാസ്മിനെ കുറിച് കൂടുതൽ ഒന്നും റോസിനും അറിയില്ല… അറിഞ്ഞോടുത്തോളം ഒരു നല്ല character അല്ലാ… ”

അപ്പഴേക്കും ഹരി അങ്ങോട്ട് വന്നു…

” മാഡം … ജാസ്മിന്റെ കോളേജിൽ പോയിരുന്നു…പ്രതേകിച്ചു കാര്യമൊന്നും ഉണ്ടായില്ല…കുറച്ചു ഒഴപ്പാണ്.. ക്ലാസ്സ്‌ ഒക്കെ കട്ട് ചെയ്യാറുണ്ട് എന്നൊക്കെയാണ് അഭിപ്രായങ്ങൾ .. എബി സാർ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു…….”

അപ്പോ അവന്തികക്ക് ഒരു കാൾ വന്നു.. എബിയയിരുന്നു അത്..

” മാഡം …ഞങ്ങൾ വന്നോണ്ടിരിക്കാണ്…..കോളേജിൽ അന്യോഷിച്ചപ്പോ അവരെ കുറിച് പഠനകാലത്ത് യാതൊരു വിധ കംപ്ലയിന്റ്സും കിട്ടിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്..സുഹൃത്തുക്കളുടെ ഒക്കെ നമ്പറും ഡീറ്റൈൽസും കളക്ട് ചെയ്തിട്ടുണ്ട് … അന്ന് അവർ ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത്…വാർഡനോട് അന്യോഷിച്ചപ്പോ അവരുടെ കൂടെ റൂം മേറ്റ് ആയി ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു….ആ കുട്ടിയുടെ പേരും അഡ്രസും വാങ്ങിച്ചു..ഒരു അന്ന ..അവരുടെ കൂടെ താമസിച്ചത് കൊണ്ട് തന്നെ അവരെ കുറിച് ആ കുട്ടിക്ക് നന്നായി അറിയാൻ സാധ്യത ഉണ്ട്…അത്കൊണ്ട് ആ അഡ്രസ്സ്‌ വെച്ചു ആ കുട്ടിയെ കാണാൻ തന്നെ തീരുമാനിച്ചു.. പക്ഷേ ഒരു പ്രോബ്ലം ഉണ്ട്….രണ്ട് അഡ്രസ് ഉണ്ട്.. ഒരണ്ണം ഇവിടെ അടുത്ത് തന്നെ ആയിരുന്നു…നമ്പറിൽ വിളിച്ചു നോക്കിയിട്ട് കിട്ടുന്നില്ല… അന്യോഷിച്ചപ്പോൾ അവരെല്ലാം ഓസ്ട്രേലിയ ആണെന് അറിഞ്ഞു..അത് ആ കൊച്ചിന്റെ നാട്ടിലെ അകന്ന ബന്ധുക്കൾ ആണത്രേ …ഇനിയൊരണ്ണം ബാംഗ്ലൂർ അഡ്രസ് ആണ്….അതും വിളിച്ചിട്ട് കിട്ടുന്നില്ല.. പോയി നോക്കേണ്ടി വരും….”

” ഓക്കേ…അവിടേക്കു ആരെ എങ്കിലും വിട്ടു അന്യോഷികാനുള്ള ഏർപ്പാട് ചെയ്യ്…..അവൾ വഴി നമുക്ക് വല്ലതും അറിയാൻ കഴിഞ്ഞാൽ.. ആ സാധ്യത നമുക്ക് തള്ളിക്കളയാൻ കഴിയില്ല….”

” ഓക്കേ മാഡം… ”

അവന്തിക ഫോൺ വെച്ചു…….

” ഒരു വഴി തെളിയുന്നുണ്ട്.. ഹ്മ്മ്.. നോക്കാം… ”

അവൾ മാളവികയോടും ഹരിയോടുമായി പറഞ്ഞു….വീണ്ടും ഡയറി പരിശോധിച്ച് കൊണ്ടിരുന്നു…..ചില നമ്പറുകൾ അവിടെ ഇവിടെ ആയി വട്ടമിട്ടു വെച്ചിട്ടുണ്ട്…. പേരില്ല… അവന്തിക അതിലേക് എല്ലാം വിളിച്ചു നോക്കാൻ തുടങ്ങി…

💕💕💕

സമയം 8.30

” നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്.. പേടിക്കാതെ പിന്നെ… ഹിമയും അതിന്റെ കൂടെ തന്നെ ഇതാ വിശ്വനാഥനും കൊല്ലപ്പെട്ടു….അവരെ ആരാ.. എന്തിനാ ..ഒന്നും അറിയില്ല…ഒക്കെ പോട്ടെ… പോലീസ് കേസ് അന്യോഷിച്ചു കൊണ്ടിരിക്കാണ്…. അവർ അന്യോഷിച്ചു അവസാനം എന്റെ അടുക്കൽ എത്തോ എന്ന എന്റെ പേടി… മനുഷ്യനിവിടെ ടെൻഷൻ അടിച്ചാണിരിക്കുന്നത്…….”

കുളിമുറിയിൽ നിന്ന് ഒരു തോർത്ത്‌ മുണ്ട് മാത്രം എടുത്തു കൊണ്ട് പുറത്തേക്കു വന്ന അയാൾ ആരോടോ ദേഷ്യത്തിൽ സംസാരിക്കുകയാണ്.. കുറച്ചു മിനുട്ടുകൾ കൂടി ആ സംഭാഷണങ്ങൾ നീണ്ടു… പിന്നീട് അയാൾ ഫോൺ ബെഡിലേക് വലിച്ചെറിഞ്ഞു ടീവി സൗണ്ട് കൂട്ടി ചാനൽ മാറ്റി…ഒരു മ്യൂസിക് ചാനൽ വെച്ചു… റൂമിൽ വസ്ത്രങ്ങൾ അലക്ഷ്യമായി ആണ് കിടക്കുന്നത്…….ഒരുമൂലയിലേക് ആ മുണ്ടും വലിച്ചെറിഞ്ഞു അയാൾ ഒരു പാന്റ് എടുത്തിട്ടു..ബെഡിനടുത്തു തന്നെയുള്ള ടേബിളിൽ പാതി കുപ്പി മദ്യവും ഒരു പാർസലും വെച്ചിട്ടുണ്ട്.. അതിൽ നിന്ന് രണ്ട് ബെഗ് എടുത്തു വെള്ളം ചേർക്കാതെ കുടിച്ചു … കൈ കൊണ്ട് തലയിലെ വെള്ളം അലസ്യമായി തുടച്ചു കൊണ്ട് കിച്ചണിലേക് നടന്നു… ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി വെള്ളമെടുത്തു …അപ്പൊ അതാ ആരോ ബെൽ അടിക്കുന്നു… എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട് ഡോർ ന്റെ അടുത്തേക് നടന്നു….

” ആരാണ് മനുഷ്യനെ മെനക്കെടുത്താൻ… ശവം… ”

ഡോർ തുറന്ന് നോക്കിയതും അവിടെ ആരും ഇല്ലാ… അയാൾ അവിടെ ഒക്കെ നന്നായി നോക്കി… ആരെയും കണ്ടില്ല..തൊട്ടടുത്തുള്ള ഫ്ലാറ്റിലുള്ളവർ ആരും പുറത്തെങ്ങും ഇല്ലാ ….വീണ്ടും അകത്തു കയറി ഡോർ കുറ്റിയിട്ടു…

വീണ്ടും ഒരു ബെഗ് കൂടി അടിച്ചു ബെഡിൽ ഇരുന്നു പാർസൽ പൊതി അഴിച്ചു….കുറച്ചു കഴിച്ചതും

അപ്പൊ അതാ കിച്ചണിൽ നിന്ന് ഒരു ശബ്ദം…. ആദ്യം അത് കാര്യമാക്കിയില്ല… പിന്നീട് വീണ്ടും കേട്ടു…. അയാൾ പൊതി ബെഡിൽ തന്നെ വെച്ചു കിച്ചണിലേക് പോയി നോക്കി.. അവിടെ നിലത്തു ഗ്ലാസ് വീണു കിടക്കുന്നു…..തന്റെ പുറകിൽ ആരോ ഉള്ള പോലെ അയാൾക് തോന്നി…. പെട്ടെന്നു പിന്നോട് തിരിഞ്ഞതും അവിടെ ആരും ഉണ്ടായിരുന്നില്ല… തോന്നിയതാണെന്നു കരുതി വീണ്ടും കഴിക്കാനായി ബെഡിലേക് പോയതും കറന്റ്‌ പോയി….ബാല്കണിയുടെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു… അവിടെ ആരോ നിൽക്കുന്നതായി മങ്ങിയ വെട്ടത്തിൽ അയാൾക് തോന്നി… വീണ്ടും വീണ്ടും നോക്കിയതും തോന്നലല്ലാ.. ആരോ അവിടെ ഉള്ളതായി അയാൾക് ഉറപ്പായി… ഇടറിയ ശബ്ദത്തിൽ അയാൾ ചോദിച്ചു…

“ആരാ…? ”

അതിനു മറുപടി ഇല്ലാ….അയാൾ തപ്പി പിടിച്ചു ബെഡിൽ നിന്ന് ഫോൺ എടുത്തു ഫ്ലാഷ് ഇട്ടു… അപ്പൊ ബാൽക്കണിയിൽ ആരും ഇല്ലാ… ശേഷം ബാകിലോട്ട് തിരിഞ്ഞതും ഫ്ലാഷ് ലൈറ്റിൽ തന്റെ തന്റെ തൊട്ടു പിന്നിലെ രൂപം കണ്ട് അയാൾ പേടിച്ചു പിന്നോട്ട് മാറി !!!!!

തുടരും…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “The Hunter – Part 11”

  1. Kurach Lag aakunnundenn oru thonnal. Ente thonnal aayirikkum. Ennalum Adipowli story aanu. Aa killer aaranenn ariyanulla oru excitment aanu.

Leave a Reply

Don`t copy text!