Skip to content

The Hunter – Part 12

  • by
the-hunter-novel

✒️റിച്ചൂസ്

ശേഷം ബാകിലോട്ട് തിരിഞ്ഞതും ഫ്ലാഷ് ലൈറ്റിൽ തന്റെ തൊട്ടു പിന്നിലെ രൂപം കണ്ട് അയാൾ പേടിച്ചു പിന്നോട്ട് മാറി !!!!!

ആയാൽ വ്യക്തമായി കണ്ടു… മാസ്ക് ധരിച്ച ഒരാൾ….അവന്റെ കണ്ണുകൾ കത്തി ജ്വലിക്കുകയായിരുന്നു……പെട്ടെന്ന് എന്തോ ഓർത്തന്ന വണ്ണം അയാൾ അതിയായി കിതച്ചു കൊണ്ട് പിന്നോട്ട് നീങ്ങി ചുമരിൽ തട്ടി നിന്നു….ന്യൂസിൽ പറയപ്പെട്ട ഇതുവരെയും 4 പേരെ കൊന്ന പോലീസ് അന്യോഷിച്ചു കൊണ്ടിരിക്കുന്ന മാസ്ക് ധാരിയാ വെക്തി …the killer തന്നെ തേടി എത്തിയിരിക്കുന്നു ..അയാൾ എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ടു..ശരീരമാകെ വിയർത്തു കുളിച്ചു.. തൊണ്ട വരണ്ടു …കില്ലർ അയാളെ തന്നെ നോക്കി നിൽക്കുകയാണ്…..അടുത്ത നിമിഷം കില്ലർ അയാളുടെ അടുത്തേക് നടന്നു വരാൻ തുടങ്ങി… അയാൾ പേടിച്ചിട്ടു ഓരോന്ന് പറയുന്നുണ്ട്…

“‘അടുത്തേക് വരരുത്… വരരുത് എന്നല്ലേ പറഞ്ഞേ…. താനാരാ.. എന്നേ എന്തിനാ…. ഞാൻ എന്ത് ചെയ്തിട്ടാ…. ”

അതൊന്നും കില്ലർ കേൾക്കുന്ന മട്ടില്ല… കില്ലർ അയാളുടെ അടുത്തേക് വന്നു കൊണ്ടിരിക്കുകയാണ്.. പെട്ടെന്നു അയാൾ കയ്യിൽ കിട്ടിയ ഫ്ലവർ വെസ് കില്ലറുടെ നേരെ എറിഞ്ഞു… അത് കൊണ്ടു കൊണ്ടില്ല എന്ന മട്ടിൽ കില്ലേറെ തട്ടി ദൂരെ വീണു ചിന്നി ചിതറി…..ആ ശബ്ദം ആ മുറിയൊട്ടാകെ മുഴക്കി കേട്ടു… കില്ലർ അടുത്തെത്തിയതും അയാൾ കില്ലേറെ സൈഡിലോട്ട് ഒറ്റ തള്ള് തള്ളി അവിടെ നിന്നും ഓടി .. ആ തള്ളലിൽ കയ്യിലേ ഫോൺ ബെഡിനടിയിലേക്ക് വീണു… റൂം മുഴുവൻ വീണ്ടും ഇരുട്ടായി…. പക്ഷേ….കില്ലർ അയാളെ പിറകിൽ നിന്ന് ഒറ്റ ചവിട്ട് ചവിട്ടിയതും അയാൾ മുഖമടച്ചു നിലത്തേക്ക് വീണു…. വീണ്ടും അയാൾ എങ്ങനൊക്കെയോ എഴുനേറ്റു …ആകെ ഇരുട്ട് ആയതിനാൽ ഒന്നും വെക്തമായി കാണുന്നില്ല… ബെഡിനടിയിൽ ഫോണിന്റ ചെറിയ ഫ്ലാഷ് വെട്ടം കാണുന്നുണ്ട്.. അയാൾ ഫോൺ എടുക്കാനായി നിന്നതും കറന്റ്‌ വന്നു… അയാൾ കില്ലറേ അവിടെ എല്ലാം നോക്കി എങ്ങും കണ്ടില്ല…. അയാൾ പേടിച്ചു ഒരു വിതമായിരുന്നു….എത്രയും പെട്ടെന്നു ഇവിടെ നിന്നും രക്ഷപ്പെടണം എന്നായിരുന്നു അയാളുടെ മനസ്സിൽ .. അത്കൊണ്ട് ഡോർ ലക്ഷ്യമാക്കി അയാൾ അതിവേഗം നടന്നു… ഡോർ കുറ്റിയെടുത്തു തുറക്കാൻ ശ്രമിച്ചതും തുറയുന്നില്ല… ഡോർ ന്റെ കീ കാണുന്നുണ്ടായിരുന്നില്ല..കില്ലർ അകത്തു നിന്ന് പൂട്ടിയിരിക്കുന്നു .. താൻ ശരിക്കും പെട്ടു എന്ന് അയാൾക് മനസ്സിലായി……ഇനി ബാല്കണിയാണ് രക്ഷപെടാനുള്ള ഏക വഴി എന്നയാൾ ഊഹിച്ചു… അതിനു വേണ്ടി പിന്തിരിഞ്ഞതും തന്നിൽ നിന്ന് 5 അടി മാത്രം അകലെ കില്ലർ നില്കുന്നു… കില്ലറുടെ കയ്യിൽ ഒരു കത്തിയും ഉണ്ട്… അയാൾ ആകെ ടെൻഷൻ ആയി….അയാൾ ഡോർ ഒന്നും കൂടി തുറക്കാൻ നോക്കി.. തുറക്കാത്തത് കണ്ടപ്പോൾ സൈഡിലോട്ട് നീങ്ങി തലയിണയും മറ്റു കൈയിൽ കിട്ടിയവയല്ലാം കില്ലറുടെ നേരെ വലിച്ചെറിഞ്ഞു…..അതിൽ അവസാന വിജയമേന്നോണം കില്ലറുടെ കയ്യിൽ നിന്ന് കത്തി താഴെ വീണു … അടുത്ത നിമിഷം അയാൾ കില്ലറിനു നേരേ പാഞ്ഞടുത്തു.. പിന്നെ അവിടെ ഒരു fight തന്നെയായിരുന്നു…..അയാൾ കില്ലറുടെ മുഖം മൂടി ഊരാനുള്ള ശ്രമമായിരുന്നു… എന്നാൽ കില്ലർ അതിനനുവദിക്കാതെ അവനെ ഇടിച്ചു അവശനാക്കി കൊണ്ടിരിക്കുകയാണ്.. ഒടുവിൽ ചോര തുപ്പികൊണ്ട് അയാൾ നിലത്തു വീണു…. വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു മലർന്നു കിടന്നു കിതച്ചു …..കില്ലർ അയാൾ നേരത്തെ കുടിച്ചു വെച്ച വെള്ളക്കുപ്പി എടുത്തു അവനു നേരെ എറിഞ്ഞു… അയാൾ എങ്ങനൊക്കെയോ ഇരുന്നു വെള്ളകുപ്പി തുറന്ന് കുടിക്കാനായി വാ തുറന്നു അല്പം കുടിച്ചതും കില്ലർ ബാക്കിൽ നിന്ന് ഫോൺ ചാർജർ എടുത്തു അവന്റെ കഴുത്തിൽ ഇട്ടു മുറുക്കി വലിച്ചു …അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു….കാലിട്ടടിച്ചു …..

💕💕💕

അവന്തിക കുറെ നമ്പർ വിളിച്ചു നോക്കിയെങ്കിലും എല്ലാം സ്വിച്ച് ഓഫ്‌ ആയിരുന്നു…..അപ്പഴേക്കും സൈബർ സെല്ലിൽ നിന്ന് ഫോൺ വന്നു…

” മാഡം…നമ്പേഴ്സ് എല്ലാം ഞങ്ങൾ നോക്കി.. എല്ലാം സ്വിച്ച് ഓഫ്‌ ആണ്.. ഒന്നൊഴികെ… ആ നമ്പർ ഞങ്ങൾ ട്രേസ് ചെയ്തു…ഒരു ബെന്നിയുടെ പേരിലാണ് സിം… ഇവിടുന്നു ഒരു നാലുകിലോമീറ്റർ മാറിയുള്ള ലൊക്കേഷൻ ആണ് കാണിക്കുന്നത്… മാഡത്തിന് ആ നമ്പറും ലൊക്കേഷനും അയച്ചിട്ടുണ്ട്…..പിന്നെ ഹിമ ഈ ബെന്നിയെ അടക്കം മാഡം തന്ന പല നമ്പറുകളിലേക്കും ഒരുപാട് മാസങ്ങളായി കുറെ തവണ വിളിച്ചിട്ടുണ്ട്..ഹിമയുടെ സെക്കന്റ് നമ്പറിൽ നിന്നാണ് എല്ലാ കാളും പോയിരിക്കുന്നത് ….. ”

” ഓക്കേ….ഞാൻ ബെന്നിയെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ.. നിങ്ങൾ വേറെ ഏതെങ്കിലും നമ്പർ ആക്റ്റീവ് ആയാൽ അറിയിക്കണം.. ”

” തീർച്ചയായും മാഡം… ”

അവന്തിക ഫോൺ വെച്ചു ആ നമ്പറിലേക് അടിച്ചു.. call റിങ് ഉണ്ട് പക്ഷേ ആരും എടുക്കുന്നില്ല.. വീണ്ടും വീണ്ടും അവന്തിക അടിച്ചു കൊണ്ടിരുന്നു…

💕💕💕

ഇതേ സമയം അയാൾ ജീവനുവേണ്ടി മല്ലിടുകയാണ്… അപ്പൊ ആണ് ബെഡിനടിയിലേ തന്റെ ഫോൺ റിങ് ചെയ്യുന്ന കേട്ടത്….അത് വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരിക്കുകയാണ്….അയാൾക് ഫോൺ എടുക്കണം എന്നുണ്ട് … അതിന് വേണ്ടി അയാൾ കൂടുതൽ കില്ലറുടെ കയ്യിൽ നിന്ന് പിടിവിടാൻ ആവതും ശ്രമിച്ചു…. അതിനിടയിൽ താൻ നേരെത്തെ വലിച്ചെറിഞ്ഞ സാധനങ്ങൾ പൊട്ടി ചിതറി കുപ്പിച്ചില്ലുകൾ നിലത്താകെ അയാൾ കണ്ടു… അയാൾ അതിലൊന്നെടുത്തു പിറകിലോട്ട് ആഞ്ഞതും കില്ലർ തലമാറ്റിയ അവസരത്തിൽ കുരുക്ക് ഒന്നഴിഞ്ഞു… അതിൽ പിടുത്തമിട്ട് അയാൾ കുതെറി എങ്ങനൊക്കെയോ കില്ലറുടെ പിടിയിൽ നിന്നഴഞ്ഞു.. അതിയായി ചുമച്ചു കൊണ്ട് ബെഡിനു താഴെ റിങ് ചെയ്തു കൊണ്ടിരിക്കുന്ന ഫോൺ എടുക്കാനായി അയാൾ തുനിഞ്ഞു.. പക്ഷേ കില്ലർ അപ്പോഴേക്കും കാലിൽ പിടുത്തമിട്ടു പിന്നോട്ട് വലിച്ചു… എങ്കിലും അയാൾ ആവുന്നത്ര ആ ഫോൺ എടുക്കാനായി ശ്രമം നടത്തി… ഒടുവിൽ ഫോൺ കയ്യിൽ കിട്ടി കാൾ എടുത്തതും ക്ഷണ നേരം കില്ലർ അത് തട്ടി ഫോൺ എങ്ങോ പോയി വീണു.. എന്നാൽ കാൾ കട്ട് ആയിരുന്നില്ല… ശേഷം കില്ലർ നിലത്തു കിടന്ന ഒരു ചില്ലു കഷ്ണം കയ്യിൽ എടുത്തു… അയാൾ ഉറക്കെ നിലവിളിച്ചു..

” പ്ലീസ്.. എന്നേ ഒന്നും ചെയ്യരുത്.. കാലുപിടിക്കാം.. എന്തുവേണമെങ്കിലും ചെയ്യാം.. പ്ലീസ്.. എന്നേ വെറുതെ വിടണം…. ”

കില്ലർ അതൊന്നും ചെവി കൊള്ളാതെ മാസ്ക് അഴിച്ചു..ശേഷം അയാളുടെ കഴുത്തിൽ അത്കൊണ്ട് വരഞ്ഞു…. രക്തം ചീറ്റി ഒഴുകി..ശേഷം മേലാ സകലം മുറിവുണ്ടാക്കി……അയാൾ ജീവന് വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു…..

💕💕💕

” മാഡം എടുക്കുന്നില്ലേ… ”

” one മിനിറ്റ്.. റിങ് ഉണ്ട്… ”

അവന്തികയും ഹരിയും മാളവികയും അക്ഷമരായി മറുവശത്തു കാൾ എടുക്കുന്നതും കാത്ത് നിൽക്കുകയാണ്.. പെട്ടെന്നു കാൾ എടുത്തു…. പക്ഷേ അവിടെ നിന്ന് ഒരു രേസ്പോന്സും ഇല്ലാ… പിന്നീട് മറുവശത്തു നിന്നുള്ള ശബ്ദങ്ങൾ കേട്ടു അവന്തിക അമ്പരന്നു…….

” ഹെലോ.. ബെന്നി . കേൾക്കുന്നുണ്ടോ.. ബെന്നി.. എന്താ.. എന്തുപറ്റി.. ഹെലോ.. ”

അതിനൊന്നും യാതൊരു മറുപടിയും ഇല്ലാ.. കുറച്ചു കഴിഞ്ഞതും ഫോൺ കട്ട് ആയി.. അവന്തിക വീണ്ടും വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ്‌…

അവന്തികയുടെ വിളറിയ മുഖം കണ്ടു ഹരിയും മാളവികയും ഞെട്ടി..

” എന്താ മാഡം . എന്തുപറ്റി.. ” ( ഹരി )

” ബെന്നി എന്തോ ആപത്തിൽ ആണ്… അവന്റെ നിലവിളിയാണ് ഞാൻ കേട്ടത്….എനിക്ക് തെറ്റിയില്ലെങ്കിൽ കില്ലറുടെ 5th ടാർഗറ്റ് ബെന്നിയാണ്… and he is there…നമുക്ക് എത്രയും പെട്ടെന്ന് അവിടെ എത്തണം…we have no more time… ഹരി.. വണ്ടിയെടുക്ക്…. ”

💕💕💕

അവന്തികയും കൂട്ടരും കുറച്ചു സമയം കൊണ്ട് തന്നെ സ്ഥലത്തെത്തി… പക്ഷേ .. ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു…തോക്ക് കൊണ്ട് ഷൂട്ട്‌ ചെയ്തു അവർ ഡോർ തുറന്ന് അകത്തു കടന്നു…..അവിടെ ബെഡിനു അടുത്തായി തന്നെ ചോരയിൽ കുളിച്ചു കിടക്കുന്ന ബെന്നിയെ അവർ കണ്ടു ….. ശ്വാസം നോക്കിയതും ജീവനുണ്ടായിരുന്നു…അവിടെ മൊത്തം അരിച്ചു പെറുക്കി എങ്കിലും മറ്റാരെയും കണ്ടതും ഇല്ലാ..ബെന്നിയുടെ ഫോണും കണ്ടത്താൻ കഴിഞ്ഞില്ല.. l.. അവന്തിക വരുന്ന വഴി ആംബുലൻസിൽ വിവരം അറിയിച്ചിരുന്നു..അത് കൊണ്ട് അവരുടെ പിന്നാലെ തന്നെ ആംബുലൻസ് സ്ഥലത്തു എത്തി….. എല്ലാവരും കൂടി ചേർന്നു ബെന്നിയെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക് കൊണ്ട് പോയി…ആ റൂം caution tape വെച് നിരീക്ഷണത്തിലാക്കി ….

ഹോസ്പിറ്റൽ എത്തിയതും നേരെ icu വിലെക്ക് കൊണ്ട് പോയി…..അവന്തികയും ഹരിയും മാളവികയും അതിനു മുന്നിലുള്ള കസേരകളിൽ ഇരുന്നു…..

” മാഡം.. എന്തൊക്കെയാണീ നടക്കുന്നത്… നമ്മൾ അഞ്ചാമനെ കണ്ടുപിടിച്ചപ്പഴേക്കും അവനെ ആ കില്ലർ.. ശേ.. !! ” ( ഹരി )

” നമുക്ക് ഒരു പടി മുന്നിലാണ് അവനെന്ന് എപ്പഴും തെളിഴിച്ചു കൊണ്ടിരിക്കുകയാണല്ലോ…..just അല്ലേ മിസ്സായത്… ” ( മാളവിക )

” ഹും…. അവന്റൊരു smartness…അവന്റെ ആയസ്സിന് കുറച്ചു കൂടി നീളമുണ്ട്‌ എന്ന് കരുതിയാൽ മതി.. എന്റെ കയ്യിൽ കിട്ടിയാൽ പിന്നെ…..” ( അവന്തിക )

അവന്തികയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു….

അല്പം കഴിഞ്ഞു ഡോക്ടർ പുറത്തോട്ട് വന്നു…

” കുറച്ചു അധികം സീരിയസ് ആണ്… മേലാസകലവും മുറിവുണ്ട്.. കഴുത്തിൽ ഉള്ളത് കുറച്ചു ആഴത്തിൽ ആണ്..ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്ണ്ട് …മാത്രല്ല.. രക്തം ഒരുപാട് വാർന്നു പോയിട്ടുണ്ട്… 24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റു…..”

” ഓക്കേ ഡോക്ടർ… ”

ഡോക്ടർ പോയി കഴിഞ്ഞതും..

” സീ…..അവനിപ്പോഴും ജീവനോടെ ഉണ്ടന്ന് അറിഞ്ഞാൽ കില്ലർ വെറുതെ ഇരിക്കില്ല…. ഇവിടെയും കില്ലറുടെ അറ്റാക്ക് നമുക്ക് പ്രതീക്ഷിക്കാം.. അത്കൊണ്ട് എല്ലാവരും alert ആയിരിക്കണം… പോലീസിൽ നിന്ന് മുനാലുപേരേ ഇവിടെ കാവൽ നിർത്താൻ ഏർപ്പാട് ആകണം …അപരിചിതരെ ആരെയും ഇങ്ങോട്ട് കടത്തി വിടണ്ട….. നിങ്ങൾ രണ്ട് പേരും ഇവിടത്തെന്നെ ഉണ്ടായിരിക്കണം. പിന്നെ മെയിൻ one.. മീഡിയ ഒരു കാരണവശാലും ഈ വിവരം അറിയരുത്…..ബെന്നിയെ ജീവനോടെ കിട്ടേണ്ടത് നമ്മുടെ ആവശ്യം ആണ്….അവന്റെ മൊഴിയുടെ വില നിങ്ങൾക് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ… അവൻ കില്ലറുടെ മുഖം കണ്ടിട്ടുണ്ടങ്കിൽ നമുടെ മുന്നോട്ടുള്ള നീക്കങ്ങൾ എളുപ്പമാകും.. മാത്രല്ല…..ആറാമനെ കണ്ടു പിടിക്കാനും പറ്റും.. ”

” ഓക്കേ മാഡം… ”

അവന്തിക ഫോൺ എടുത്തു സൈബർ സെല്ലിൽ വിളിച്ചു ബെന്നിയുടെ കാൾ ലിസ്റ്റ് ഡീറ്റെയിൽസ് എടുക്കാൻ പറഞ്ഞു…..എബിയെയും സാകിറിനെയും വിവരം അറിയിച്ചു……ഡോക്ടറോടും കാര്യങ്ങളുടെ ഗൗരവം ധരിപ്പിച്ചു…..

ഇതെല്ലാം മറ്റു രണ്ട് കണ്ണുകൾ മാറി നിന്നു വീക്ഷിക്കുന്നുണ്ടായിരുന്നു…..

കുറച്ചു സമയങ്ങൾക് ശേഷം എബിയും സാകിറും ഹോസ്പിറ്റലിൽ എത്തി… നേരം പുലരും വരെ ആശുപത്രിയിൽ ഇരുന്ന് അവന്തിക അവരെ കാര്യങ്ങൾ ഏല്പിച്ചു ഒന്ന് ഫ്രഷ് ആവാൻ വീട്ടിലോട്ട് വിട്ടു…

💕💕💕

എബിയും സാകിറും ഏർപ്പാടാക്കിയ പ്രകാരം ബാംഗ്ലൂർ ഉള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥർ അന്നയെ തേടി ആ അഡ്രസ്സിൽ പോയി നോക്കി…പക്ഷേ…വീട് പൂട്ടി കിടക്കുകയായിരുന്നു…..അവർ തൊട്ടടുത്തുള്ള വീടുകളിൽ അന്യോഷിച്ചു…

” സാർ….അവിടെ ആരും ഇല്ലാ … അവരൊക്കെ താമസം മാറിപ്പോയി കുറെ ആയി …..”

അവരുടെ കയ്യിൽ നിന്ന് അന്നയുടെ പുതിയ നമ്പർ കിട്ടി…. അവരത് എബിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു കൈ മാറി…

അവന്തിക ആ നമ്പറിൽ വിളിച്ചു നോക്കി.. മറുവശത്തു കാൾ എടുത്തു… അവന്തിക പ്രതീക്ഷയോടെ…

” ഹെലോ…. അന്ന അല്ലേ…? ”

അവന്തികയുടെ ചോദ്യത്തിന് മറുപടി എന്നോണം…

” അതേ… അന്ന ആണ്.. ആരാണ്.. മനസ്സിലായില്ല… ”

” ഞാൻ അവന്തിക.. ക്രൈം ബ്രാഞ്ചിൽ നിന്നാണ്…. അന്നയോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ വിളിച്ചതാണ്… ”
” മാഡം.. ചോദിച്ചോളൂ… ”

അവന്തിക അവളോട് വിവരങ്ങൾ സൂചിപ്പിച്ചു…

” ഞാൻ അറിഞ്ഞു മാഡം…വിവരങ്ങൾ അറിഞ്ഞു നാട്ടിലോട് വരാൻ ഇരുന്നതാണ് ഞാൻ.. പക്ഷേ അപ്പോഴാണ് അപ്പനൊരു അറ്റാക്ക് വന്നത്..കുറച്ചു സീരിയസ് ആയി ഹോസ്പിറ്റൽ കേസ് ആയി.. തിരക്കുകളായി..അതുകൊണ്ടാണ് വരാൻ കഴിയാനത് …ഞങ്ങൾ ബാംഗ്ലൂർ നിന്ന് പോന്നു ഇപ്പോൾ ഡൽഹി ആണ്.. ഞാനിവിടെ ആണ് വർക്ക്‌ ചെയ്യുന്നത്… ”

” ആഹ്….നിങ്ങൾ ഹോസ്റ്റൽ മേറ്റ്സ് ആയിരുന്നില്ലേ… അവരുടെ സ്വഭാവം എങ്ങനെയായിരുന്നു..? ആർകെങ്കിലും അവരോട് എന്തെങ്കിലും പ്രശ്ണത്തെ ചൊല്ലി വൈരാഗ്യം ഉണ്ടായിരുന്നോ…? ”

” അവരുടെ സ്വഭാവത്തിൽ മോശമായിട്ട് ഒന്നും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല…പിന്നെ അവർ പഠിക്കാൻ കുറച്ചു ഉഴപ്പായിരുന്നു.. ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്ക് ഒക്കെ പോകാറുണ്ടായിരുന്നു…..അങ്ങനെ ചെറിയ കുസൃതികൾ ഒഴിച്ചാൽ കോളേജിൽ ആരെ കൊണ്ടും പറയിപ്പിച്ചിട്ടില്ല….ഞാൻ അവരുടെ കൂടെ പോകാറില്ലെങ്കിലും എന്നോട് എല്ലാം പറയാറും ഉണ്ട്.. അവരൊന്നും മറച്ചു വെക്കുന്ന ടൈപ്പ് അല്ലായിരുന്നു.. ശത്രുക്കൾ എന്ന് പറയാൻ അവർ അങ്ങനെ ഒന്നിലും തലയിടാൻ പോവാറില്ല.. അത്കൊണ്ട് ആർക്കും വൈരാഗ്യം തോന്നേണ്ട ആവശ്യവും ഇല്ലാ… എന്റെ അറിവിൽ അവർ ഒരു കുഴപ്പത്തിനും ഇതുവരെ പോയിട്ടില്ല..എന്നിട്ടും അവരെ ആരാ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തേ എന്നാ മനസ്സിലാവാതെ ….. ”

“ഹ്മ്മ് .. ഹിമയെയും വിശ്വനാതനെയും അവർക്ക് പരിജയം ഉള്ളതായി അറിയുമോ…? ”

” ഹിമയെ നേരിട്ട് പരിജയം ഇല്ലാ.. അവരുടെ ബ്യൂട്ടി പാർലറിൽ മീരയുടെയും ജാസ്മിന്റെയും കൂടെ ഒരു തവണ അവർ നിര്ബന്ധിച്ചപ്പോ പോയിട്ടുണ്ട്…വിശ്വനാഥനെ ഞാൻ ന്യൂസിൽ ആണ് ആദ്യമായി കാണുന്നത്…അയാളെ കുറിച് മീരയും ജാസ്മിനും പറഞ്ഞതായി ഓർക്കുന്നില്ല ….”

” കോളേജിൽ നിന്ന് ഒരുപാട് ദൂരമുണ്ടല്ലോ ഹിമയുടെ പാർലറിലേക്. പിന്നെ എന്ത് കൊണ്ടാ അവിടെ തന്നെ പോയത്…? ”

” അത് famous പാർലർ അല്ലേ .. അതിന്റെ adds ഒക്കെ കണ്ടപ്പോ ഒന്ന് പോയിനോകാം എന്ന് കരുതിയാണ് ഒരു വീക്കെൻഡ് ഞങ്ങൾ പോയത് ….നല്ല അഭിപ്രായം… പിന്നീട് അവർ പോകാറുണ്ടങ്കിലും ബ്യൂട്ടിഷൻ ചെയ്യുന്നതിൽ അത്ര ഇന്റർസ്റ് ഇല്ലാത്തോണ്ട് ഞാൻ പോയിട്ടില്ല…”

” ഓക്കേ.. ഒരു ബെന്നിയേയോ..? ”

” ഇല്ലാ മാഡം.. അങ്ങനൊരാളെ കുറിച് അറിയില്ല…. ”

” ഓക്കേ.. അവർക്ക് ആരോടെങ്കിലും അഫയറോ മറ്റോ….? ”

” എന്റെ അറിവിൽ ഇല്ലാ… ”

“ഓക്കേ.. ശരി എന്നാൽ …”

ഫോൺ വെച്ചതും അവന്തിക സാകിർനോട് ആയി…

” എന്തായി … നോക്കിയോ…? ”

” നോക്കി മാഡം… നമ്പർ ഡൽഹിയിൽ ആണ് ലൊക്കേഷൻ കാണിക്കുന്നത്… ”

” ഹ്മ്മ്.. അപ്പൊ അവൾ പറഞ്ഞത് ഒക്കെ ശരി തന്നെ…. ”

അന്ന പറഞ്ഞതെല്ലാം അവന്തിക എല്ലാവരോടുമായി പറഞ്ഞു…

” അന്നയുടെ അറിവ് വെച്ചു മീരയും ജാസ്മിനും അത്ര കുഴപ്പക്കാർ അല്ലാ.. എന്നാൽ അവൾ അറിയാത്ത എന്തൊക്കെയോ മീരക്കും ജാസ്മിനും ഇടയിൽ നടന്നിട്ടുണ്ട്…ഹിമയുടെ ബ്യൂട്ടി പാർലറിൽ അവർ പോയിട്ടുണ്ട്.. അവിടെ വെച്ചാവാം മീരാകും ജാസ്മിനും ഹിമയെ പരിജയം…..ഇനി നമുക്ക് മുമ്പോട്ട് പോകണമെങ്കിൽ ബെന്നി വാ തുറന്നെ പറ്റു….എന്തായാലും കാത്തിരിക്കാം… ”

” മാഡം… വിശ്വനാഥന്റെ റിസോർട് നീരിക്ഷണത്തിൽ ആണ്.. എന്നാൽ ഇതുവരെ സംശയാസ്പദമായ ഒന്നും തന്നെ കിട്ടിയിട്ടില്ല… എന്തെങ്കിലും അറിഞ്ഞാൽ അറിയിക്കാമെന്നു പറന്നിട്ടുണ്ട്… ” ( സാകിർ )

” ഓക്കേ.. ഞാൻ ഓഫീസിലോട്ട് പോകുകയാണ്.. എന്തെങ്കിലും ഉണ്ടങ്കിൽ വിളിക്ക്…. ”

💕💕💕

സമയം രാത്രി 8 മണി… ആശുപത്രിയിൽ ആളുകൾ കുറവാണ് .. icu വിനു മുമ്പിൽ മാളവികയും സാകിറും ആണ് ഉള്ളത്… കൂടാതെ 3-4 പോലീസ്കാരും ….

അപ്പോൾ Icu തുറന്ന് ഡോക്ടറും ഒരു സിസ്റ്ററും പുറത്തേക്കു വന്നു……
അതുകൊണ്ട് മാളവികയും സാകിറും അവരുടെ അടുത്തേക്ക് വന്നു കൊണ്ട്…

” ഡോക്ടർ… ”

” u have a gd news… ബെന്നിക്ക് ബോധം വന്നിട്ടുണ്ട്….. അരമണിക്കൂർ കഴിഞ്ഞു അകത്തു കയറി കാണാം….. ”

” താങ്ക് യു ഡോക്ടർ.. ഇപ്പോൾ തന്നെ അവന്തിക മാഡത്തെ അറിയിക്കാം… ”

” അപകട നില തരണം ചെയ്തു കഴിഞ്ഞു….എങ്കിലും അധികം സ്ട്രെസ് എടുപ്പിക്കണ്ട… ”

” ഓക്കേ ഡോക്ടർ.. ”

ശേഷം ഡോക്ടർ ഒരു മരുന്ന് prescription എഴുതി കൊണ്ട്..

” സിസ്റ്റർ.. 2 ഇൻജെക്ഷൻ എഴുതിയിട്ടുണ്ട്.. ഒരണ്ണം ഇപ്പോൾ കൊടുത്തേക്കു… മറ്റേത് 2 മണിക്കൂർ കഴിഞ്ഞു മതി…. എന്തെങ്കിലും ഉണ്ടങ്കിൽ ക്യാബിനിലേക് ആളെ അയച്ചാൽ മതി.. ഓക്കേ.. ”

” ശരി ഡോക്ടർ… ”

ഡോക്ടർ പോയതും മാളവിക അപ്പോൾ തന്നെ അവന്തികയേ വിളിച്ചു കാര്യം പറഞ്ഞു…അവന്തിക അപ്പോൾ തന്നെ ഹോസ്പിറ്റലിലേക് പുറപ്പെട്ടു…. പക്ഷേ ഇതെല്ലാം മറ്റൊരാൾ അതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു…..

സിസ്റ്റർ സിസിലിയെയാണ് ബെന്നിക് ഇൻജെക്ഷൻ കൊടുക്കാൻ ഡോക്ടർ ഏല്പിച്ചത്.. അതുപ്രകാരം അവർ മരുന്ന് എടുക്കാൻ വേണ്ടി നേഴ്സ് സ്റ്റേഷനിൽ പോയതും ഒരാൾ അവരെ അവർ അറിയാതെ പിന്തുടരുന്നുണ്ടായിരുന്നു…സിസ്റ്റർ മരുന്ന് എടുത്തു കൊണ്ടിരിക്കെ ആ മുറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല….അവരത് എടുത്തു മെഡിസിൻ ബോക്സിൽ ഇട്ടു തിരിഞ്ഞതും തന്റെ തൊട്ടു പിറകിൽ നിൽക്കുന്ന യുവതിയെ കണ്ടു പെട്ടെന്ന് ഒന്ന് ഞെട്ടി.. ആ യുവതി നേഴ്സ് വേഷത്തിൽ മാസ്ക് ധരിച്ചായിരുന്നു..കയ്യിൽ ഗ്ലൗസ് ഇട്ടിരുന്നു …എന്നാൽ ഐഡി കാർഡ് ഉണ്ടായിരുന്നില്ല ….സിസ്റ്റർ എന്തെങ്കിലും പറയുന്നതിന് മുൻപ് ആ യുവതി അവരെ ഒരു കർചീഫ് മണപ്പിച്ചു… അടുത്ത ക്ഷണം അവർ ബോധം കെട്ട് വീഴുകയും ചെയ്തു… അവരെ ആ മുറിയുടെ തന്നെ തലക്കൽ ഉള്ള ഡ്രസിങ് റൂമിലേക്കു വലിച്ചു കൊണ്ടുപോയി ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഒളിപ്പിച്ചു..അവരുടെ ഐഡി കാർഡ് ആ യുവതി എടുത്തിട്ടു… അവരുടെ വായും കയ്യും തുണികൊണ്ട് കെട്ടിയിട്ടു… അതിനാൽ തന്നെ ബോധം വന്നാലും അവർക്ക് പുറത്തേക് വരാൻ കഴിയില്ല…..ശേഷം മെഡിസിൻ ബോക്സ്‌
എടുത്തു ആ യുവതി ഒന്നും നടന്നിട്ടില്ല എന്ന മട്ടിൽ പുറത്തേക് വന്നു icu വിനു നേരെ നടന്നു.. അവിടെ icu വിനു മുമ്പിൽ പോലീസ്കാരും മാളവികയും സാകിറും ഇപ്പോഴും ഉണ്ട്…മാളവിക ഫോണിലും സാകിർ ലാപ്പിലും ബിസി ആയിരുന്നു …ഒട്ടും പതറാതെ തന്നെ അവർ icu വിനു മുമ്പിൽ എത്തി ഡോർ തുറക്കാൻ നിന്നതും പിന്നിൽ നിന്നും ഒരു പോലീസ്കാരൻ അവരെ തടഞ്ഞു…

” എങ്ങോട്ടാ…? ”

” patient ന്ന് കുറച്ചു മുൻപ് ഡോക്ടർ ഇൻജെക്ഷൻ കൊടുക്കാൻ പറഞ്ഞില്ലേ…അത് കൊടുക്കാൻ വേണ്ടിയാ….”

ആ യുവതി ഒട്ടും ഭയപ്പെടാതെ പറഞ്ഞു. .

” ഐഡി കാർഡ് നോക്കട്ടെ… ”

ആ പോലീസ്കാരൻ ഐഡി നോക്കാൻ നിന്നതും അത് ശ്രദ്ധിച്ച മാളവിക

” എന്താ മാറ്റർ..? ”

അതിന് ആ പോലീസ്കാരൻ ആണ് മറുപടി പറഞ്ഞത്…

” patient ന്ന് ഇൻജെക്ഷൻ കൊടുക്കാൻ എന്നാ പറയുന്നത്… ”

” ഡോക്ടർ പറഞ്ഞിട്ടല്ലേ.. കയറിക്കോട്ടേ.. ”

” ഓക്കേ മാഡം… ”

അപ്പോൾ ആ പോലീസ്കാരൻ അവർക്ക് ഡോർ തുറന്ന് കൊടുത്തു… ആ യുവതി അകത്തു കയറി ബെന്നിയുടെ അടുത്തേക് ചെന്നു.. അവൻ കണ്ണടച്ച് കിടക്കുകയാണ്….cardiac മോണിറ്ററിൽ heart റിതം കാണാം..ശ്വാസതടസം ഉള്ളത് കൊണ്ട് oxygen മാസ്ക് ഉം ധരിച്ചിട്ടുണ്ട് … മറ്റൊരു ബോട്ടിൽ മരുന്ന് ഡ്രിപ് ഇട്ടിട്ടുണ്ട്..അത് പകുതി ആയിട്ടുണ്ട് …നെറ്റിയിലും മുഖത്തുമൊക്കെ സ്റ്റിച് ഇട്ടു കെട്ടിയിട്ടുണ്ട്… ആ യുവതി അവന്റെ അടുത്തുള്ള സ്റ്റൂളിൽ ചെന്നിരുന്നു… പുറത്തു നിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ശ്രധികുന്നില്ല എന്ന് കണ്ടതും ആ യുവതി അവൻറെ oxygen മാസ്ക് മാറ്റി.. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപെട്ടതും അവൻ കണ്ണ് തുറന്നു… തല അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി കൊണ്ട് അവൻ അസ്വസ്ഥത പ്രകടിപ്പിക്കവേ തൊട്ടടുത്തു ഇരിക്കുന്ന അവളെ അവൻ കണ്ടു….. തൽക്ഷണം അവൾ അവളുടെ മാസ്ക് മാറ്റി… അവൻ അതിയായി അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി….അവൾ പോക്കറ്റിൽ നിന്ന് ഒരു liquid എടുത്തു.. അത് സിറിഞ്ചിൽ കയറ്റി…. അവൾ അത് അവന്ന് ഡ്രിപ് ഇട്ടിരിക്കുന്ന ബോട്ടിലിലേക് കുത്തിവെച്ചു..അടുത്ത സെക്കന്റ് ആ ബോട്ടിലിലേ മെഡിസിന്റെ നിറം മാറി..ഡ്രിപ് സ്പീഡ് അവൾ കൂട്ടിയിട്ടു.. അത് അവന്റെ നിരമ്പുകളിലേക് കയറി തുടങ്ങിയതും അവൻ അതിയായി ശ്വാസമെടുത്തു കൊണ്ട് മുരളാൻ തുടങ്ങി..അവൾ അവന്ന് oxygen മാസ്ക് ഇട്ടുകൊടുത്തു ശേഷം അവനോട് ബായ് പറഞ്ഞു മാസ്ക് ഇട്ടു ഡോർ തുറന്ന് പുറത്തേക് വന്നു….
ഇൻജെക്ഷൻ കൊടുത്തോ എന്ന ഒരു പോലീസ്കാരന്റെ ചോദ്യത്തിന് കൊടുത്തു എന്ന മറുപടി പറഞ്ഞു അവൾ അവിടെ നിന്നും നടന്നകന്നു…

അവൾ സ്റ്റെയർ വഴി ഇറങ്ങാൻ നിന്നതും ലിഫ്റ്റ് ൽ അവന്തികയും എബിയും അവിടെ എത്തിയതും ഒരേ സമയം ആയിരുന്നു.. എന്നാൽ അവർ അവളെ ശ്രദ്ധിക്കാതെ icu വിനു നേരെ നടന്നു…

അവൾ അവരെ തിരിഞ്ഞു നോക്കി കൊണ്ട് ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു കാൾ ഇട്ടു…

മറുവശത്തു കാൾ എടുത്ത വെക്തിയോടായി അവൾ പറഞ്ഞു

” that chapter is over…”

💕💕💕

അവന്തികയേയും എബിയെയും കണ്ടതും മാളവികയും സാകിറും അവരുടെ അടുത്തേക് വന്നു…..

” അകത്തു കയറി കാണാല്ലോ ല്ലേ.. ” ( അവന്തിക )

” sure മാഡം.. നിങ്ങൾ കയറി കോളു..ഞങ്ങൾ പുറത്തുണ്ടാവും.. ” ( സാകിർ )

” ഓക്കേ ”

അവന്തികയും എബിയും അകത്തേക്കു കയറി.. അവൻ കണ്ണടച്ച് കിടക്കുകയായിരുന്നു.. എന്നാൽ വായയിൽ നിന്ന് നുരയും പതയും മൂക്കിൽ നിന്ന് ചോരയുമൊക്കെ വന്നിട്ടുണ്ട്… അത് കണ്ട് അവന്തികയും എബിയും ഞെട്ടി… അവന്തിക അവനെ കുറെ തട്ടി വിളിച്ചു.. എന്നാൽ അവൻ കണ്ണ് തുറന്നില്ല……

” ഡോക്ടറെ വിളിക്ക്… ”

അവന്തിക പറഞ്ഞ പ്രകാരം എബി ഡോർ തുറന്നോടി…എബിയുടെ വെപ്രാളപെട്ടുള്ള ഓട്ടം കണ്ടു സാകിറും മാളവികയും അകത്തേക്കു വന്നു…

” എന്ത് പറ്റി മാഡം…? ” ( മാളവിക )

” ബെന്നി വിളിച്ചിട്ട് എണീക്കുന്നില്ല…ഇത്കണ്ടോ..മൂക്കിൽ നിന്ന് ചോരയും നുരയും പതയും… ” ( അവന്തിക )

അത് കണ്ടു അവരും ഞെട്ടി…
അടുത്ത ക്ഷണം ഡോക്ടർ അങ്ങോട്ട് ഓടി വന്നു..കൂടെ രണ്ട് നേഴ്സ്മാരും ഉണ്ടായിരുന്നു ….ഡോക്ടർ അവന്റെ കണ്ണും നെരംബ് മിടിപ്പും ഒക്കെ നോക്കി…. എന്നിട്ട് നിരാശയോടെ

” he is no more…”

അത് കേട്ടതും എല്ലാരും സ്തബ്ന്ധിച്ചു പോയി…..

” ഡോക്ടർ എന്താണീ പറയുന്നത്…. ”

അവന്തിക വിശ്വസിക്കാനാവാത്ത വിധം ചോദിച്ചു…

ഡോക്ടർ അവന്ന് കൊടുത്ത മെഡിസിൻസ് എല്ലാം നോക്കി… അപ്പഴാണ് ഡ്രിപ് ഇട്ട ബോട്ടിലിന്റെ liquid ന്റെ കളർ മാറ്റം ഡോക്ടറുടെ ശ്രദ്ധയിൽ പെട്ടത്…..ഡോക്ടർ അതെടുത്തു നോക്കി ….

” ഈ ബോട്ടിലിലെ മെഡിസിനിൽ എന്തോ ചേർത്തിട്ടുണ്ടല്ലോ…?..സിസിലി സിസ്റ്റർ എവിടെ.. അവരെയെല്ലേ ഞാൻ എല്ലാം ഏല്പിച്ചത്…. ”

” സിസിലി സിസ്റ്ററെ കാണാനില്ല അവിടെ എങ്ങും… ”

ഒരു നേഴ്സ് മറുപടി പറഞ്ഞു….

” ഡോക്ടർ പറഞ്ഞിട്ട് കുറച്ചു മുൻപ് ഒരു നേഴ്സ് വന്നിരുന്നു.. ഇൻജെക്ഷൻ കൊടുക്കാൻ…. ”

മാളവിക പരിഭ്രമത്തോടെ പറഞ്ഞു…

അത് കേട്ടതും അവന്തിക..

” ഏത് നേഴ്സ്.. ഈ പറഞ്ഞ സിസ്റ്റർ ആണോ.. ഐഡി കാർഡ് നോക്കിയോ.. ”

അവന്തിക ഒറ്റ ശ്വാസത്തിൽ ചോദിച്ചു…

” അവർ ഡോക്ടർ പറഞ്ഞിട്ട് ഇൻജെക്ഷൻ വെക്കാൻ വന്നതാണ് എന്ന് പറഞ്ഞപ്പോ… ഞാൻ പിന്നെ.. ”

” അറ്റ്ലീസ്റ്റ് അവരുടെ മുഖമെങ്കിലും കണ്ടോ…? ”

” ഇല്ലാ.. അവർ മാസ്ക് ഇട്ടിരുന്നു… ”

മാളവിക തല താഴ്ത്തി…

” ഷിറ്റ്… ! ”

അവന്തികയുടെ മുഖം ചുമന്നു തുടുത്തു…..

അപ്പഴാണ് അവന്തികക്ക് താങ്ങളെ പാസ്സ് ചെയ്തു പോയ ഒരു നേഴ്സ് നേ മിന്നായം പോലെ ഓർമ വന്നത്..

അവന്തിക ധൃതിയിൽ ഡോർ തുറന്ന് പുറത്തേക് വന്നു …അവിടെ ഉള്ള പോലീസ്കാർക് എല്ലാം നിർദ്ദേശം കൊടുത്തു…

” quick..ഇവിടെ നിന്ന് ഇപ്പൊ മാസ്ക് വെച്ചു ഇറങ്ങി പോയ ആ നേഴ്സ് നേ പിടിക്ക്….അവൾ രക്ഷപെടാൻ സമയമായിട്ടില്ല… ”

അവർ ആ നേഴ്സ് നേ തേടി ആ ഹോസ്പിറ്റലിൽ മുഴുവൻ പരക്കം പാഞ്ഞു…ഒരു കാര്യവും ഉണ്ടായില്ല.. …തിരച്ചിലിൽ നേഴ്സ് സ്റ്റേഷനിലെ ഡ്രസിങ് റൂമിൽ വെച്ചു സിസിലി സിസ്റ്ററെ കണ്ടത്തി…അവർ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ വന്നത് കില്ലറുടെ കൂടെ ഉള്ള സ്ത്രീ ആണെന് അവന്തികക്ക് മനസ്സിലായി….അവന്തിക ഹോസ്പിറ്റൽ cctv റൂമിലെത്തി cctv പരിശോധിക്കാൻ തുടങ്ങി…..

പല ക്യാമെറകളിലും അവൾ പെട്ടിട്ടുണ്ട്.. എന്നാൽ മാസ്ക് വെച്ചതിനാൽ മുഖം കാണുന്നില്ല… മാത്രമല്ല പലപ്പോഴും മുഖം താഴ്ത്തി ആണ് നടക്കുന്നത്…..പുറത്തുള്ള ക്യാമെറയിൽ നേഴ്സ് വേഷം ധരിച്ച ഒരു സ്ത്രീ ഒരു വാഹനത്തിൽ കയറി പോകുന്നത് പതിഞ്ഞിട്ടുണ്ട്….. അതവളാണെന് അവർക്ക് മനസ്സിലായി… വീണ്ടും ദൃശ്യങ്ങൾ നോക്കിയതും

” 1 min.. സ്റ്റോപ്പ്.. revesre കൊടുക്ക് ..Zoom ചെയ്യ്… യെസ്….. !!! ” ( അവന്തിക )

തുടരും….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!