✒️റിച്ചൂസ്
മണലിൽ ഭിത്തിയോട് ചാരി വെച്ചിരിക്കുന്ന ചാക്കിൽ നിന്ന് ഒലിച്ചിറങ്ങിയ ചോരയുടെ പാട് കണ്ട് രമേശൻ ഞെട്ടി പിന്നോട്ട് മാറി….. !!!
” സഹദേവണ്ണാ.. ഓടി വാ… ”
💕💕💕
” ഹാ.. പൂർണിമ.. കേൾക്കുന്നുണ്ട്.. ഇന്ന് വൈകുന്നേരം പുഴയിൽ കുളിക്കാൻ വന്ന യുവാക്കൾ ആണ് സംഭവം ആദ്യം കണ്ടത്……പോലീസ് വന്ന് ചാക്ക് തുറന്നുനോക്കിയപ്പോൾ ആണ് അത് ഒരു പെൺകുട്ടിയുടെ നഗ്നമായ മൃദദേഹം ആണെന് മനസ്സിലായത്.. ആരാണ് ഈ പെൺകുട്ടി എന്നു ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.. പോലീസ് ഇൻകൊസ്‌റ് തുടരുകയാണ്… കൂടുതൽ വിവരങ്ങൾ അവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല… എന്തായാലും കൂടുതൽ ദുരൂഹതകൾ ചുരുളഴിയാൻ ഉണ്ട് എന്ന് തന്നെ അനുമാനിക്കാം.. ക്യാമറാമാൻ സുകേഷിനൊപ്പം ധന്യാ… ”
വിവരം കേട്ടറിഞ്ഞു ഒരുപാട് ജനങ്ങൾ പാലത്തിൻ മേലും പരിസരത്തുമായി തടിച്ചു കൂടിയിട്ടുണ്ട്..മാത്രമല്ല..മീഡിയക്കാർ വേറെയും ..ഒരു കൂട്ടം പോലീസ് മാധ്യമങ്ങളെയും ജനങ്ങളെയും നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണ്……ഫിഗർ പ്രിന്റ് എക്സ്‌പെർട്സും ഫോറൻസിക് ലാബിൽ നിന്നുള്ള ടീമും ലാസർ ഫോട്ടോഗ്രാഫർമാരും എല്ലാം എത്തിയിട്ടുണ്ട്…അവർ പ്രോസീജിയേർസ് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു..
സഹദേവനാണ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്….മീരയുടെ മിസ്സിംഗ് നിലനിൽക്കുന്ന സാഹചര്യത്തിൽ SI വിവരം CI യെ അറിയിച്ചു സംഭവസ്ഥലത്തേക്ക് എത്തി…….അല്പസമയത്തിനകം CI ഉം dysp ഉം പോലീസ് ഫോഴ്സ്മായി എത്തുകയായിരുന്നു…പോലീസ് വണ്ടി കണ്ടാണ് ജനങ്ങൾ തടിച്ചു കൂടിയത്..
Dysp യുടെ നേതൃത്വത്തിൽ ബോഡി ചാക്കിൽ നിന്ന് പുറത്തെടുത്തു സ്‌ട്രെച്ചറിൽ കിടത്തി പാതി പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ട്…..
അപ്പഴേക്കും SP എത്തി….റോയ് ജീപ്പിൽ നിന്നിറങ്ങിയതും മാധ്യമ പ്രവർത്തകരുടെ ഒരു പടതന്നെ അദ്ദേഹത്തെ വളഞ്ഞു ഓരോ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി… പോലീസ് അവരെ നിയന്ത്രിച്ചു മാറ്റി നിർത്തി…
SP യെ കണ്ടതും SI യും CI യും dysp യും അദ്ദേഹത്തിന്റെ അടുത്തേക് വന്നു സല്യൂട്ട് ചെയ്തു ..
” സർ.. സിറ്റുവേഷൻ കുറച്ചു complicated ആണ്.. പെൺകുട്ടിയുടെ മുഖം വ്യക്തമല്ല…മാത്രമല്ല.. വളരെ ക്രൂരമായിട്ടാണ് കൊലപ്പെടുത്തിയിരിക്കുന്നത്…
പ്രൊസീജിയേസ് കഴിഞ്ഞാ ബോഡി പോസ്റ്മാർട്ടത്തിന് അയക്കാം ..” ( dysp )
” ഹ്മ്മ്… ആരാ സംഭവം ആദ്യം കണ്ടത്..? ”
” ഇവിടെ പുഴയിൽ കുളിക്കാൻ വന്ന രണ്ട് യുവാക്കൾ ആണ് സാർ.. “( CI)
CI SI യോടായി..
” താൻ അവരെ ഇങ്ങോട്ട് വിളിക്ക്.. ”
” ഒക്കെ സാർ.. ”
SI സഹദേവനെയും രമേശനെയും അങ്ങോട്ട് കൊണ്ട് വന്നു..
” ഇവിടെ സ്ഥിരം കുളിക്കാൻ വരാറുണ്ടോ..? ”
” ഇല്ല സാർ .. ആഴ്ചയിൽ രണ്ട് തവണയൊക്കെ.. ”
സഹദേവന്റെ നുണ കേട്ട് രമേശൻ അവനെ നോക്കി ….പക്ഷേ അവൻ ഒന്നും പറഞ്ഞില്ല..
” ലാസ്റ്റ് എന്നാ വന്നത്..? ”
” രണ്ട് ദിവസം മുൻപ്… ”
” ഒക്കെ …അനിരുദ്.. ഇവരുടെ മൊഴി എടുത്തിട്ട് വിട്ടോ… ”
SP ഒന്ന് ആലോചിച്ചതിന് ശേഷം..
” സതാശിവാ.. മീരയുടെ പേരെന്റ്സ്നെ പോലീസ് ജീപ്പ് വിട്ട് കൊണ്ടുവരാൻ ഏർപ്പാടാക്കു .. ബോഡി അവർ identify ചെയ്യോ എന്ന് നോക്കാം… ” (SP )
SP അവിടുന്ന് ബോഡിയുടെ അടുത്തേക് നടന്നു.. പിന്നാലെ dysp യും SI യും…
” അണ്ണനെന്തിനാ നമ്മൾ കുളിക്കാനാ വന്നേ പറഞ്ഞേ… ”
” ആ..നല്ല കഥ ..മണൽ വരാനാ വന്നത് എന്ന് പറഞ്ഞാ കാണായിരുന്നു..അവർ ഇപ്പൊ നമ്മളെ തൂക്കിയെടുത്തു കൊണ്ടുപോകും.. മിണ്ടാതെ ഇരുന്നോ… ”
💕💕💕
SP ബോഡി യുടെ അടുത്തെത്തിയതും ഏകദേശം തെളിവെടുപ്പ് ഒക്കെ കഴിഞ്ഞിരുന്നു…..ഫോട്ടോഗ്രാഫേഴ്സ് തിരിച്ചും മറിച്ചും എല്ലാ ആംഗിൾസിലും ഫോട്ടോ എടുത്തു കൊണ്ടിരിക്കുകയാണ് ….
” ഫോട്ടോ എടുപ്പ് കഴിഞ്ഞോ…? ”
” ഉവ്വ് സർ… ”
ബോഡി മലർന്നാണ് കിടത്തിയിരിക്കുന്നത്… അദ്ദേഹം ബോഡി വളരെ സൂക്ഷ്മമായി വീക്ഷിച്ചു….ഒറ്റനോട്ടത്തിൽ തന്നെ അത് സ്ത്രീ ആണ് എന്ന് മനസ്സിലാകാം…ചോര പുരണ്ട് ഉണങ്ങി ജട കുത്തിയ മുടി ….നഗ്നമായ ബോഡി ആകെ ചോരപ്പാടുകൾ ആണ്…. ദേഹമാ സകലം ചെറുതും വലുതുമായ ഒരുപാട് മുറിവുകൾ ഉണ്ട് … മുഖം വെട്ടികീറിയ പോലെ.. അതിനാൽ ആരാണെന്ന് വെക്തമല്ല…..ശരീരം കണ്ടിട്ട് ഒരുപാട് പ്രായം തോനിക്കുന്നില്ല…വിരലുകളിൽ നെയിൽ പോളിഷ്ന്റെ അംശങ്ങൾ കാണാം…ചെറുതായി ദുർഗന്ധവും വമിക്കാൻ തുടങ്ങിയിട്ടുണ്ട് …പ്രഥമ ദൃഷ്ടിയിൽ ഇത് തികച്ചും ഒരു ക്രൂരമായ കൊലപാതകം തന്നെ..ചോര വാർന്നു മരിച്ചതാവാം.. . കൂടുതൽ നേരം ആരും അതിലേക് നോക്കി നിൽക്കില്ല.. അത്രക്കും ഭീതി ഉളവാകുന്ന ഒരു രൂപമായിരുന്നത്…
തൊട്ടടുത്തു തന്നെ ഫോറൻസിക് വിദഗ്ധർ ബോഡി കിട്ടിയ ചാക്ക് പരിശോധിക്കുന്നുണ്ട്.. അതിലും നന്നായി ചോര പാടുകൾ ഉണ്ട്…
SP കുനിഞ്ഞ് ചോരയിൽ ഒരതി…
ചോര ഉണങ്ങിയിട്ടുണ്ട്… അത്കൊണ്ട് തന്നെ സംഭവം നടന്നിട്ട് സമയം ഒരുപാട് പിന്നിട്ടിട്ടുണ്ട്….
SP ബോഡി വീശിക്കെ CI അദ്ദേഹത്തിന്റെ അടുത് വന്ന് ചെവിയിൽ ഒരു കാര്യം പറഞ്ഞു…
” സർ.. മീരയുടെ പേരെന്റ്സ്നെ കൊണ്ടുവന്നിട്ടുണ്ട്.. ”
” ഒക്കെ.. അവരെ കാണിക്കു….. ”
SI അവരെ ബോഡിയുടെ അടുത്തേക്ക് കൊണ്ടുവന്നു….
ബോഡി കണ്ടതും മീരയുടെ അമ്മ പൊട്ടിക്കരഞ്ഞു.. അവർ ദിവാകരൻ സാറുടെ നെഞ്ചിലേക് മുഖം ആഴ്ത്തി… ദിവാകരൻ സാറും കരച്ചിൽ പിടിച്ചു നിർത്താൻ പാടുപെടുന്നുണ്ട്….ആരുടേയും കരളലിയിപ്പിക്കുന്ന കാഴ്ച ആയിരുന്നത്…
പിന്നെ അവരെ കൂടുതൽ നേരം അവിടെ നിർത്തിയില്ല .. SI അവരെ അവിടെ നിന്നും കൊണ്ടുപോയി….
SP അലക്സ് റോയ് dysp യോടായി..
” മീരയുടെ ഐഡന്റിഫിക്കേഷൻ മാർക്സ് ഒക്കെ നോട്ട് ചെയ്തതല്ലേ … പിന്നെ പ്രൊസീജിയേർസ് കഴിഞ്ഞേങ്കിൽ ബോഡി പോസ്റ്റ്മാർട്ടത്തിന് അയച്ചോളു….ഐഡന്റിഫിക്കേഷൻ മാർക്സ് പോസ്റ്റുമാർട്ടം ഡോക്ടറെ ഏല്പിച്ചെക്ക് …സതാശിവനെ നേരിട്ട് അയക്കണം ..”
” ഒക്കെ സർ.. ”
ഫോറൻസിക് വിദഗ്ധർ സാമ്പ്ൾസ് കളക്റ്റ് ചെയ്ത് പോകാനായി ഒരുങ്ങി..
” സർ… ബോഡിക്ക് ഒരു 2-3 ദിവസത്തെ പഴക്കം ഉണ്ട്….അത്കൊണ്ടാണ് സ്മെല് എടുക്കുന്നത്…മാത്രല്ല ബ്ലഡ് ശരിക്കും കറ പോലെ ബോഡിയിൽ ഒട്ടിപിടിച്ചിട്ടുണ്ട്… ഫിഗർ പ്രിന്റ്സ് ഒന്നും തന്നെ കിട്ടിയിട്ടില്ല.. ചാക്കിൽ മുളക് പൊടി വിതറിയിട്ടുണ്ട്.. ബോഡിയിൽ നിന്നും മുളക് പൊടിയുടെ അംശങ്ങൾ കിട്ടി….കൂടുതൽ വിവരങ്ങൾ സാമ്പ്ൾസ് പരിശോധിച്ചതിന് ശേഷം പറയാം.. ”
” ഒക്കെ…റിപ്പോർട്ട് ഒന്ന് ഫാസ്റ്റ് ആകണം.. . ”
” we will സർ.. ”
സമയം അതിക്രമിക്കെ എങ്ങും ഇരുട്ട് വീണു തുടങ്ങി…..ബോഡി പോസ്റ്മാർട്ടത്തിനായി ആംബുലൻസ്ൽ കൊണ്ടുപോയി. SI യും അവരുടെ കൂടെ പോയി…നാളെയാണ് പോസ്റ്റുമാർട്ടം ..അതുവരെ മോർചെറിയിൽ സൂക്ഷിക്കും ..മീഡിയ SP യേ കാണണം എന്ന് പറഞ്ഞെങ്കിലും അദ്ദേഹം അവരുടെ മുമ്പിൽ ചെല്ലാൻ തയ്യാറായില്ല…
” സാർ… നമ്മൾ എങ്ങനെ ഇത്… ” ( dysp തുടക്കമിട്ടു )
” ബോഡി ക്ക് 2-3 ദിവസം പഴക്കം ഉണ്ടന്നാണ് ഫോറെൻസിക്കിൽ നിന്നു പറഞ്ഞത്.. അതായത് മരിച്ചിട്ട് 72 മണിക്കൂർ പിന്നിട്ടിരിക്കുന്നു.. മീര മിസ്സ് ആയിട്ട് കഷ്ട്ടി 21 മണിക്കൂർ.. അതായത് ഇത് മീരയുടെ ബോഡി അല്ലാ.!!…”
” പിന്നെ ഇതാരുടെ.. !? ”
CI യുടെയും dysp യുടെയും മുഖത്തു ഭീതി നിഴലിച്ചു..
” കണ്ടുപിടിക്കണം… എന്തായാലും പോസ്റ്റ്മാർട്ടം and ഫോറൻസിക് റിപ്പോർട്ട് കൂടി വരട്ടെ .. അതിനു മുൻപ് തൊട്ടടുത്ത ദിവസങ്ങളിൽ ഏതെങ്കിലും പെൺകുട്ടികളുടെ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് എല്ലാ സ്റ്റേഷനിലും ഒന്ന് വിളിച്ചു അന്യോഷിക്കണം..then പെട്രോളിംഗ് ഒന്നും കൂടി ശക്തമാക്കണം.. സംശയാസ്പദമായ രീതിയിൽ ഏതു വണ്ടി കണ്ടാലും കസ്റ്റഡിയിൽ എടുത്തിരിക്കണം ….any way… we are at crucial point… ”
” ഒക്കെ സർ.. എന്നാലും ആരായിരിക്കും സർ ഇതിന്റെ പിന്നിൽ…..ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ…..ഇത്രയും ബ്രൂട്ടൽ ആയി..!!!..” (dysp )
“മീര.. അവളെയും ഇത്രയും നേരം വരെ നമുക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ….അവൾ എവിടെ ആയിരിക്കും….?? ” (CI)
എല്ലാവർക്കും ഒരുപാട് ചോദ്യങ്ങൾ ഉണ്ട്… ഉത്തരങ്ങൾ മൗനം മാത്രം….
💕💕💕
ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ക്ലോക്കിലെ സെക്കന്റ് സൂചി പാഞ്ഞു… സമയം അർധരാത്രി 1 മണി….
ഞാൻ പതിയെ അബോധാവസ്ഥയിൽ നിന്നുണർന്നു…..ആഹ് . ഞാനിതെവിടെയാണ്..? . കണ്ണുകൾ വല്ലാതെ വേദനിക്കുന്നു..കൺപോളകൾ തുറക്കാൻ കഴിയുന്നില്ല ..അത്രക്കുണ്ട് തലക്ക് ഭാരം….ശരീരം ഒന്നനക്കാൻ പോലും കഴിയുന്നില്ല..എങ്കിലും എന്റെ കണ്ണുകൾ ചുറ്റും ഒന്ന് കണ്ണോടിച്ചു….മങ്ങിയ കാഴ്ചയിലൂടെ ഞാൻ കണ്ടു…ഞാനിരിക്കുന്നത് ഒരു കസേരയിൽ ആണ് .. എന്റെ രണ്ട് കൈയും കെട്ടിയിരിക്കുന്നു…. മാത്രമല്ല.. ഞാൻ പൂർണ നഗ്നയാണ്….എന്റെ മേൽ ഒരു വസ്ത്രം പോലും ഇല്ലാ..ഞാൻ ആണെങ്കിൽ വിയർത്തു കുളിച്ചിരിക്കുന്നു …എന്താണിവിടെ നടക്കുന്നത്…? .. ആരാ എന്നേ ഇവിടെ…?.
ഒന്നും കൂടി ഊർജം സംഭരിച്ചു ഞാൻ എന്റെ കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കി …ഇല്ലാ.. കഴിയുന്നില്ല …തളരുന്നു…വെള്ളം.. വെള്ളം വേണം …ഞാനിരിക്കുന്നത് ഒരു വലിയ റൂമിൽ ആണ്..കുറഞ്ഞ വെട്ടമാണ് അവിടെ ഉള്ളത്..ചുമരുകളിൽ മുഴുവൻ എന്തൊക്കെയോ എഴുതി പിടിപ്പിച്ചിട്ടുണ്ട് …വായിക്കാൻ കഴിയുന്നില്ല… വളരെ അധികം ദുർഗന്ധം വമിക്കുന്ന ഒരു മുറി … എനിക്ക് ഛർദിക്കാൻ വരുന്നുണ്ട്.. എങ്കിലും ഞാൻ പിടിച്ചു നിന്നു..അപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്…നിലതൊക്കെ അവിടെ ഇവിടെയായി ചോര തളം കെട്ടി കിടക്കുന്നു..കസേരക്കടുത്ത് എന്റെ വസ്ത്രങ്ങൾ കീറി പറിഞ്ഞു കിടക്കുന്നു…എന്നിൽ നിന്ന് കുറച്ചു മാറി ഒരു ടേബിളിൽ കുറേ ആയുധങ്ങൾ..അതിൽ എല്ലാം ചോര പറ്റിയിട്ടുണ്ട് .. പിന്നെ സിറിഞ്ചുകൾ.. മരുന്ന് കുപ്പികൾ ..അതിനു താഴെ കുറച്ചു ഫോട്ടോസ് വീണു കിടക്കുന്നു… എന്റെ ഹൃദയം പടപടാന്ന് ഇടിക്കാൻ തുടങ്ങി…അതിൽ എല്ലാം ഞാൻ ആയിരുന്നു… !! വളരെ പണിപ്പെട്ട് വീണ്ടും ഞാൻ അതിലേക് തന്നെ നോക്കി.. അതെ… ബാംഗ്ലൂർ ഹോസ്പിറ്റലിൽ വെച്ചൊക്കെ ഉള്ള ഫോട്ടോസ്… ഭയം കൊണ്ട് എന്റെ കണ്ണുകൾ പുറത്തേക് തള്ളി വന്നു…. ശ്വാസമെടുക്കാൻ ഞാൻ വളരെ അതികം ബുദ്ധിമുട്ടി…..കൈകൾ ഞാൻ ശക്തി ആയി വലിച്ചു.. ഇല്ലാ.. എന്നേ കൊണ്ട് പറ്റില്ല. അത്രക് മുറുക്കി കേട്ടിയിട്ടുണ്ട്…ഞാൻ അതിയായി കിതക്കാൻ തുടങ്ങി….എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു നിസ്സഹായാവസ്ഥ… പെട്ടന്ന് ഞാൻ നിശബ്ദയായി.. ഒരു സൗണ്ട് കേൾക്കുന്നു.. അത് കൂടി കൂടി വരുകയാണ്… ഞാൻ കാതോർത്തു.. ആരോ പാടുകയാണ്…
” Oooo…laalallaaa…i am ur… killer.. Ooooo… laalallaaa..i am ur…. hunter…..”
അടുത്ത നിമിഷം എന്റെ തോളിൽ ആരോ കൈ വെച്ചു….പേടി കൊണ്ട് എന്റെ തൊണ്ട വറ്റി….അയാൾ എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു..
എനിക്ക് എന്റെ ഹൃദയം ഇപ്പൊ നിലക്കുമെന്ന അവസ്ഥയായി….അയാൾ കുറച്ചു നിമിഷം അത് തുടർന്നു….എന്റെ കിതപ്പ് കൂടി കൂടി വന്നു…പിന്നീട് അയാൾ കൈ പിൻവലിച്ചു….എന്നിട്ട് ധൃതിയിൽ ടേബിളിന്റെ അടുത്തേക് നടന്നു… നീണ്ട അടിവരെ ഉള്ള ഒരു കറുത്ത ക്യാപ് കൂടി വരുന്ന കോട്ട് ആയിരുന്നു വേഷം… പിന്നെ ഷൂസും….. കയ്യിൽ കറുത്ത ഗ്ലൗസ് അണിന്നിരിക്കുന്നു… ആ മുഖം ഒന്ന് കാണാനായി ഞാൻ അയാളെ തന്നെ നോക്കി നിന്നു.. പെട്ടന്ന് അയാൾ എന്റെ നേർക് തിരിഞ്ഞു … മാസ്ക് ധരിച്ച ഒരാൾ … കയ്യിൽ ഒരു കത്രികയും ഷേവെറും ഉണ്ട്… കണ്ടാൽ തന്നെ പേടി തോന്നുന്ന രൂപം… പേടിച്ചിട്ട് എന്റെ തൊണ്ടയിൽ നിന്ന് ഒരു ശബ്ദം പോലും പുറത്തോട്ട് വരുന്നില്ല.. എന്നിട്ടും ഞാൻ എങ്ങനോക്കയോ പറഞ്ഞൊപ്പിച്ചു..
” ആാാ.. ആ.. ആരാ…? ”
ആ ചോദ്യത്തിന് ഒരു പരിഹാസം നിറഞ്ഞ ചിരിയായിരുന്നു മറുപടി….
വീണ്ടും ആ പാട്ട് പാടിക്കൊണ്ട് എന്റെ പിന്നിൽ വന്നു നിന്നു…എനിക്ക് വെപ്രാളമായി..ഞാൻ ഉറക്കെ കരഞ്ഞു …അപ്പൊ അയാൾ തല മാത്രം മുന്നിലേക്ക് കൊണ്ട് വന്ന് എന്റെ ചുണ്ടുകളിൽ കൈ വെച്ചു മിണ്ടാതിരിക്കാൻ പറഞ്ഞു…ഞാൻ നിശബ്ദയായി… അയാൾ പിറകോട്ടു വലിഞ്ഞു എന്റെ നീളൻ മുടി കയ്യിലെടുത്തത് ഞാനറിഞ്ഞു….അത് കത്രിക കൊണ്ട് മുറിക്കുന്ന ശബ്ദം മാത്രം ഇപ്പൊ അവിടെ കേൾക്കാം…..എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ നിന്നു..5 min അങ്ങനെ പോയിക്കാണും .. തല പെട്ടന്ന് വല്ലാതെ വേദനിച്ചപ്പഴാണ് ഞാൻ അത് അറിഞ്ഞത്.. കത്രിക വിട്ട് അയാൾ ഷേവർ എടുത്തു എന്റെ മുടി ചുരണ്ടുകയാണ്…വളരെ ധൃതിയിൽ ചെയ്യുന്നത് കൊണ്ട് എനിക്ക് നന്നായി വേദനിക്കുന്നുണ്ട്…തലയിൽ നിന്ന് ചോര പൊടിയുന്നുണ്ടന്ന് എന്റെ കവിളത്തേക്ക് ഒലിച്ചിറങ്ങിയ തുള്ളികൾ എന്റെ തുടയിലേക് വീണപ്പഴാണ് ഞാൻ മനസ്സിലാക്കിയത്…
തല നീറി പുകയുന്നു.. അയാൾ ജോലി കഴിഞ്ഞെന്ന വണ്ണം ടേബിളിൽ കത്രികയും ഷേവറും കൊണ്ട് വെച്ചു… എന്നിട്ട് അയാൾ കൈ കൊണ്ട് ഭംഗിയായിട്ടുണ്ട് എന്ന് കാണിച്ചു ഒരു ചെറിയ കണ്ണാടി എന്റെ നേരെ പിടിച്ചു… അതിൽ എന്നേ കണ്ടപ്പോ ശരിക്കും ഞാൻ ഞെട്ടി.. തല മൊട്ടയടിച്ചിരിക്കുന്നു….മനപ്പൂർവം വരുത്തിയ മുറിവുകളിൽ നിന്ന് ചോര ധാരയായി ഒഴുകുന്നു…..
എനിക്ക് ദേഷ്യവും സങ്കടവും ഭയവും എല്ലാം ഒരുമിച്ചു വന്നു.. ഞാൻ അലറി വിളിച്ചു..
” who are you..? .. എന്നേ എന്തിനാ ഇവിടെ കെട്ടിയിട്ടു പീഡിപ്പിക്കുന്നേ…? ഞാൻ എന്താ തന്നോട് ചെയ്തേ..? എന്നേ അഴിച്ചു വിട്… പറഞ്ഞത് കേട്ടില്ലേ.. എന്നേ അഴിച്ചു വിടാൻ.. പ്ലീസ്.. എന്നേ അഴിച്ചു വിട്…. ഞാൻ എന്ത് ചെയ്തിട്ടാ…”
നൊടി നേരം കൊണ്ട് അയാൾ ടേബിളിലെ ഒരു ചോര പുരണ്ട കടാര എടുത്തു എന്റെ സ്വകാര്യ ഭാഗത്തു കുത്തിയിറക്കി… വേദന കൊണ്ട് ഞാൻ അലറി വിളിച്ചു…
അത് വലിച്ചൂരി അയാൾ പൊട്ടിച്ചിരിച്ചു.. പിന്നെ എന്റെ കയ്യിലും കാലിലും വയറ്റിലും നെഞ്ചിലും എല്ലാം ആഴത്തിലുള്ള മുറിവുണ്ടാക്കി….രണ്ട് കയ്യിലേയും ഞെരമ്പ് മുറിച്ചു… പച്ച ഇറച്ചിയിൽ നിന്ന് ഇറ്റിറ്റൊഴുകുന്ന ചോരത്തുള്ളികൾ കണ്ട് അയാൾ ഉറക്കെ ചിരിച്ചു സന്തോഷിച്ചു…..
എന്റെ വേദന… അത് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.. ഇവന്റെ കയ്യിൽ നിന്ന് രക്ഷയില്ലെന്ന് എനിക്ക് ബോധ്യമായി.. ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ബേധം ഒറ്റ വെട്ടിനു എന്നേ കൊന്നുടെ എന്ന് ഞാൻ ആഗ്രഹിച്ചു…മീരാ… നിന്റെ ജീവിതം ഇവിടെ തീർന്നു….
ഞാൻ ശരിക്കും അവശയായി…ചോര വാർന്ന് പോയ്കൊണ്ടിരിക്കുകുയാണ് …എന്റെ കണ്ണുകളിൽ ഇരുട്ടു കയറാൻ തുടങ്ങി… മരണത്തെ മുന്നിൽ കണ്ടു നിൽക്കവേ അവസാനമായി ഞാൻ ചോദിച്ചു…
” എന്ത് തെറ്റാണ് ഞാൻ ചെയ്തത്…? ”
അപ്പൊ അയാൾ എന്റെ മുമ്പിൽ മുട്ട് കുത്തിയിരുന്നു ഉറക്കെ വിളിച്ചു പറഞ്ഞു..
” പാപം ചെയ്തവന്റെ ആത്മാവിന്ന് ശിക്ഷ മരണമാണ്… നിന്റെ പാപക്കറ കഴുകി കളയാൻ കർത്താവന്നെ നിയോഗിച്ചിരിക്കുന്നു…..”
എന്നിട്ട് പതിയെ മുഖത്തെ മാസ്ക് മാറ്റി…..ആ മുഖം കണ്ട് ഞാൻ സ്തബന്ധിച്ചു പോയി…
ഞാൻ എന്തെങ്കിലുമൊന്ന് പറയും മുൻപ് ആ മൂർച്ചയുള്ള കടാര എന്റെ കഴുത്തിൽ കുത്തിയിറക്കി…അവസാന ശ്വാസത്തിന് വേണ്ടി ഞാൻ പിടഞ്ഞു….ഒടുവിൽ അതും നിലച്ചു പതിയെ എന്റെ കണ്ണുകളടഞ്ഞു….
💕💕💕
അടുത്ത ദിവസം രാവിലെ 10 മണി… SP യുടെ ഫോൺ ശബ്‌ദിച്ചു… dysp ആയിരുന്നത്…
” സർ.. പോസ്റ്മാർട്ടം കഴിഞ്ഞു… ബോഡി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്….ഡോക്ടർക്ക് സർ നെ നേരിട്ട് കാണണം എന്നാണ് പറഞ്ഞത് .. ഫോറൻസിക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്.. ”
” ഒക്കെ…..”
” പിന്നെ സർ..മോർണിംഗ് ന്യൂസ് കണ്ടോ…? ”
” ഇല്ലാ.. എന്താ മാറ്റർ…? ”
ഫോൺ വെക്കാതെ തന്നെ SP ടീവി ഓൺ ചെയ്തു ന്യൂസ് ഇട്ടു..
” പ്രധാന വാർത്തകൾ…. ഇന്നലെ പെരിങ്ങോട് പാലത്തിനടിയിൽ കണ്ടത്തിയ അജ്ഞാത മൃതദേഹത്തെ കുറിച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ….ഒമ്പതാം തിയ്യതി രാത്രി കാണാതായ കാരാക്കോട് പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ ദിവാകരന്റെ മകൾ മീരയുടെ ജഡമാണ് ഇതെന്ന വാർത്തയാണ് നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.. ഭരണപക്ഷ പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ പ്രഭാകരൻ നായരുടെ അനന്തരവൾ ആണ് മീര .. പോലീസ് ഈ വിവരം മീഡിയയിൽ നിന്നും ജനങ്ങളിൽ നിന്നും മറച്ചു വെച്ചിരിക്കുകയാണ്….ജഡം മീരയുടെ ആണോ അല്ലയോ എന്ന് ഇതുവരെ പോലീസ് വെക്തമാക്കിയിട്ടില്ല…പോലീസ് മീഡിയയേ ഫേസ് ചെയ്യാൻ കാണിക്കുന്ന ഈ മടി കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയോ…?.. ”
SP മുഴുവൻ കേൾക്കാതെ ടീവി ഓഫ് ചെയ്തു..
” മീഡിയ എങ്ങനെ അറിഞ്ഞു..? ”
“:അറിയില്ല സർ… ഇവിടെ ഹോസ്പിറ്റലിനു പുറത്തു മീഡിയ തടിച്ചു കൂടിയിട്ടുണ്ട്.. ഇനിയും നമ്മൾ എന്തെങ്കിലും സ്റ്റേറ്റ്മെന്റ് കൊടുത്തില്ലെങ്കിൽ കാര്യങ്ങൾ വഷളാകും സർ.. ”
“‘ഹ്മ്മ്..i will be there in 10 mins… ”
ഹോസ്പിറ്റലിന് മുമ്പിൽ വണ്ടി ഇറങ്ങിയപ്പോ മീഡിയ അവിടെ തന്നെ ഉണ്ടായിരുന്നു …ഇനിയും മീഡിയയേ ഒഴിവാക്കൻ കഴിയില്ല എന്നറിയാവുന്നത് കൊണ്ട് അകത്തു പോയി തിരിച്ചുവരുമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഉള്ള മറുപടി തരാമെന്ന് പറഞ്ഞു ഡോക്ടറുടെ മുറിയിലേക്ക് നടന്നു… അവിടെ dysp യും SI യും ഉണ്ടായിരുന്നു.. SP യേ കണ്ടതും അവർ എഴുനേറ്റ് സല്യൂട്ട് അടിച്ചു… ശേഷം മൂവരും ഡോക്ടർക്ക് അഭിമുഖമായിരുന്നു…
” സർ….മാറ്റർ അത്രയും സീരിയസ് ആയത് കൊണ്ടാണ് നേരിട്ട് വിളിപ്പിച്ചത്….ഫോറൻസിക് റിപ്പോർട്ടും ഞാൻ കണ്ടു…ഈ ബോഡിക്ക് ഏകദേശം ഒരു 20-25 നും ഇടക്ക് പ്രായം തോന്നിക്കും …നിങ്ങൾ തന്ന ഐഡന്റിഫിക്കേഷൻ മാർക്സ് ഈ കുട്ടിയുമായി മാച്ച് ആകുന്നില്ല… ഈ കുട്ടിയുടെ കഴുത്തിനു പിന്നിലായി ഒരു കുരിശ് പച്ചകുത്തിയിട്ടുണ്ട്….
ശരീരത്തിൽ കത്തിയോ മറ്റോ കുത്തിയിറക്കി ഉണ്ടാക്കിയ 10 ചെറുതും 5 വലുതുമായ ആഴത്തിലുള്ള മുറിവുകൾ ഉണ്ട്..അത്കൊണ്ട് തന്നെ പെൺകുട്ടിയുടെ ഇന്റെണൽ ഓർഗൻസ് ന്ന് കാര്യമായ ക്ഷതം ഏറ്റിട്ടുണ്ട്…പ്രധാനപെട്ട കാര്യം എന്തന്നാൽ എവിടെ കത്തി ഇറക്കിയാൽ ഇന്റർനൽ ബ്ലീഡിങ് ഉണ്ടാകും.. മരണം പെട്ടന്ന് സംഭവിക്കും എന്ന് കൃത്യമായി കണക്കു കൂട്ടിയാണ് ഒരു ആഴത്തിലുള്ള മുറിവും ചെയ്തിരിക്കുന്നത്.. i think. ഒരു പ്രൊഫഷണൽന്ന് മാത്രമേ ഇങ്ങനൊക്കെ സാധിക്കു …ഇതെല്ലാം പെൺകുട്ടി ബോധത്തോടെ ഇരിക്കുമ്പോൾ ആണ് ചെയ്തിട്ടുള്ളതും.. ചോര വാർന്നാവാം മരണം.. പിന്നീട് അതിലും മൂർച്ച ഏറിയ മറ്റെന്തോ കൊണ്ട് പെൺകുട്ടിയുടെ മുഖം വെട്ടി കീറി….മരണം ഉറപ്പാക്കാൻ ആവണം കഴുത്തിൽ കയറു കൊണ്ട് മുറുക്കിയ പാട് കാണാൻ ഉണ്ട്….wrist ലും കെട്ടിയ പാടുകൾ ഉണ്ട്…
മരണം സംഭവിച്ചിട്ട് കൃത്യമായി പറഞ്ഞാൽ 75 മണിക്കൂർ കഴിഞ്ഞിരിക്കുന്നു… ബ്ലഡിൽ ക്ലോറോഫോം ന്റെ അളവ് അമിതമായി കാണപ്പെടുന്നുണ്ട് എന്നാണ് ഫോറൻസിക് റിപ്പോർട്ട് … ബോഡിയിൽ രണ്ട് മൂന്നു ഇടത് സിറിഞ്ജ് കുത്തിയ പാടുണ്ട്… അമിതമായി ക്ലോറോഫോം കുത്തി വെച്ചു പാതി മയക്കത്തിൽ ആവണം ഇതെല്ലാം ചെയ്തിരിക്കുന്നത്..
ഡോക്ടർ ഒന്ന് നിർത്തിയതിന് ശേഷം…
നിങ്ങൾ തേടി കൊണ്ടിരിക്കുന്ന വെക്തിയേ ഒരിക്കലും നിസാരക്കാരനായി കരുതരുത്.. he is very brillent….”
” താങ്ക് യൂ ഡോക്ടർ… i trust.. u will.keep all these confidential..”
” afcource..”
ഡോക്ടർ റൂം വിട്ട് പുറത്തേക് നടക്കുമ്പോൾ പത്രക്കാരെ എന്ത് പറഞ്ഞു convince ചെയ്യും എന്നായിരുന്നു SP യുടെ മനസ്സിൽ..
വരാന്തയിൽ എത്തിയതും മീഡിയ വളഞ്ഞു….
തുടരും…
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കണേ മുത്തുമണികളെ…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഹോ ഇതൊന്നും വായിക്കാനുള്ള മനശക്തി ഇല്ല എനിക്ക് ഞാനും ഒരു പെണ്ണാണ് ഒരാൾക്കും ഇങ്ങനൊന്നും വരുത്താതിരിക്കട്ടെ കഥ ആണെങ്കിലും ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട്