✒️റിച്ചൂസ്
വരാന്തയിൽ എത്തിയതും മീഡിയ വളഞ്ഞു….
” എന്താണ് സാർ നിങ്ങൾ ഞങ്ങളിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്നത്…? ”
” ആരാണ് സർ മരിച്ച പെൺകുട്ടി.? ഈ കൊലപാതകത്തിന് പിന്നിലെ പ്രതിയെ കുറിച് വല്ല സൂചനയും…? ”
” മീര ദിവാകരന്റെ മിസ്സിംഗുമായി ഈ കേസിന് വല്ല ബന്ധവും ഉണ്ടോ..? ”
” മരിച്ച പെൺകുട്ടി മീര ദിവാകരൻ ആണെന്ന അബ്യുഹങ്ങൾ സത്യമാണോ…? ”
മീഡിയ തുരുതുരാ ചോദ്യങ്ങൾ എറിഞ്ഞു… എല്ലാവർക്കുമായി SP ഒറ്റ ഉത്തരം നൽകി…
” സീ…കഴിഞ്ഞ ദിവസം മിസ്സായ മീരയുടെ ബോഡി അല്ലാ നമുക് ലഭിച്ചിരിക്കുന്നത്.. ഈ ബോഡി ആരുടേ ആണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല…മീരയേ കുറിച്ചുള്ള അന്യോഷണം പുരോഗമിക്കുകയാണ്… ഈ അവസരത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ സാധിക്കില്ല…മീഡിയ പോലീസ് നോട് സഹകരിക്കുമെന്ന് വിചാരിക്കുന്നു… ”
അത്രയും പറഞ്ഞതിന് ശേഷം മറ്റു ചോദ്യങ്ങൾ ഒന്നും വക വെക്കാതെ SP ജീപ്പിൽ കയറി ഓഫീസിലേക്ക് വിട്ടു..
💕💕💕
ഓഫീസിൽ എത്തിയപ്പോ അവിടെ CI ഉണ്ടായിരുന്നു.. അല്പസമയത്തിനകം dysp യും SI യും എത്തി..
രണ്ട് പേരുടെയും മുഖത്തു നിരാശ നിഴലിച്ചു…. ഒടുവിൽ dysp തന്നെ ആ കാര്യം പറഞ്ഞു…
” സർ…തൊട്ടടുത്തുള്ള എല്ലാ പോലീസ് സ്റ്റേഷനിലും അന്യോഷിച്ചു…. ഒരു മിസ്സിംഗ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല….!!!! എന്തെങ്കിലും കിട്ടിയാൽ അവർ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.. ”
SP സർ മൗനം പാലിച്ചു..
” മീഡിയക്കാരുടെ ഊഹം പോലേ ഈ കൊച്ചിന്റെ മരണവും മീരയുടെ മിസ്സിംഗും തമ്മിൽ വല്ല ബന്ധവും ഉണ്ടാകുമോ…? ”
( CI )
” ബന്ധമുണ്ടങ്കിൽ മീര യുടെ ജീവനും ആപത്തല്ലെ… പക്ഷേ..ഇത് വരെ അവളെ കണ്ടത്താൻ കഴിഞ്ഞിട്ടില്ലതാനും…ഇനി അന്യോഷിക്കാൻ ഒരിടവുമില്ല….ദിവാകരൻ സാർ ന്ന് പറയത്തക്ക ശത്രുക്കൾ ഒന്നുമില്ല….പിന്നെ മീര വർക്ക് ചെയ്ത ഹോസ്പിറ്റലിൽ ഒക്കെ അന്യോഷിച്ചപ്പോൾ അവരെ കുറിച് നല്ല അഭിപ്രായങ്ങൾ ആണ് പറഞ്ഞത്..എവിടെയും ഒരു നെഗറ്റീവ് vibe കാണുന്നില്ല ..പിന്നേ എന്തായിരിക്കും ഈ കിഡ്നാപ്പിന്ന് പിന്നിലുള്ള ഉദ്ദേശം .? ” (dysp )
“സീ… നമ്മൾ പ്രതീക്ഷ കൈവിടാൻ ആയിട്ടില്ല… നൈറ്റ് പെട്രോളിംഗ് ന്ന് കൂടുതൽ പോലീസെരെ ഏർപ്പാടാക്കണം.പകലും ഒരു വണ്ടി പോലും ചെക് ചെയ്യാതെ കടത്തി വിടരുത് …..ഈ കേസുകൾ തമ്മിൽ ബന്ധം ഉണ്ടങ്കിൽ മീരയുടെ മരണം ചിലപ്പോ നമുക് തടയാൻ കഴിഞ്ഞെന്നു വരില്ല.. പക്ഷേ ബോഡി ഡമ്പ് ചെയ്യാൻ കൊലയാളിക്ക് പുറത്തു വന്നേ പറ്റൂ….അതാണ് നമുക്കുള്ള അവസരവും… ” (SP)
” ഒക്കെ സർ…. ”
പെട്ടന്ന് SI യുടെ ഫോൺ ശബ്‌ദിച്ചു… SP യുടെ പെർമിഷൻ വാങ്ങി
അദ്ദേഹം ഫോൺ എടുത്തു… SP യും dysp യും CI യും എന്തെന്ന മട്ടിൽ SI യുടെ വാക്കുകളിലേക് ശ്രദ്ധിച്ചു…
” ഹെലോ……ആണോ….. എപ്പോ…… ഓ… എവിടെ ആണ്….എത്ര ദിവസമായി.. .. SP സാറോട് പറയാം …. ശരി…… ഒക്കെ… ”
SI ഫോൺ വെച്ചതും എന്താണ് കാര്യം എന്നറിയാൻ അവർ കാത് കൂർപ്പിച്ചു…
” സർ.നമ്മടെ സ്റ്റേഷനിലേക് ഒരു ഇൻഫർമേഷൻ പാസ്സ് ആയിട്ടുണ്ട് .. തെക്കുംകര ജനമൈത്രി പോലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ ഒരു പെൺകുട്ടിയുടെ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്…പിന്നെ കോഡൂർ പോലീസ് സ്റ്റേഷനിൽ വേറെ ഒന്നും …. ഇതിൽ ആരെങ്കിലും….? ”
” മിസ്സായിട്ട് എത്ര ദിവസമായി എന്നാ പറഞ്ഞത്.. പേരെങ്ങനെയാണ്…? ”
” തെക്കുംകരയിലെ ഇന്നലെ മുതലാണ് കാണാതായത്…പേര് ജാസ്മിൻ ജേക്കബ് … കോഡൂർ ലേ കൊച്ചിനെ 5 ദിവസമായി….അമേയ തോമസ് … ”
” ഹ്മ്മ്….body ടെ പഴക്കം വെച്ച് കോഡൂർ കേസ് നമുക്കൊരു ട്ടേണിങ് പോയിന്റ് ആണ്..മ്മ്. നമുക് നേരിട്ട് തന്നെ പോയി അന്യോഷിക്കാം .. ഒരു കാര്യം ചെയ്യ്…സതാശിവൻ തെക്കുംകരയിലെ മിസ്സായ പെൺകുട്ടിയുടെ വീട്ടിൽ ഒന്ന് ചെന്ന് അന്യോഷിക്ക്.. നമുക് കോഡൂറിലേക് വിടാം… ആൻഡ് we have a clear ഐഡന്റിറ്റിഫിക്കേഷൻ മാർക്ക്… ടാറ്റൂ… അത് വെച്ച് കാര്യങ്ങൾ എളുപ്പമാകും…. ഒക്കെ..? ”
” ഒക്കെ സർ.. ഇപ്പൊ തന്നെ പുറപ്പെടാം… ”
” പിന്നെ മീരയുടെ പേരെന്റ്സ് നെ വിവരം അറിയിച്ചേക്കു.. അവർക്ക് ആശ്വാസമായിരിക്കും ഈ വാർത്ത.. ”
” ശരി സർ.. ”
💕💕💕
കാരാക്കോട് ടൌൺ ന്റെ 10-30 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സ്ഥലങ്ങൾ ആണ് കോഡൂറും തെക്കുംകരയും..
കോഡൂർ പോലീസ് സ്റ്റേഷനിലേക് കോൺടാക്ട് ചെയ്തു മിസ്സായ പെൺകുട്ടിയുടെ ഡീറ്റെയിൽസും പരാതിയുടെ പകർപ്പും മെയിൽ വഴി കളക്റ്റ് ചെയ്തു….. കോഡൂർ സ്റ്റേഷൻ കഴിഞ്ഞ് ഒരു 2 km അപ്പുറം ഒരു പോക്കറ്റ് റോഡ് ഉണ്ട്.. ആ റോഡ് നേരെ പോയി ഒരു വലിയ ക്രിസ്ത്യൻ പള്ളിക്കടുത്ത് ആയാണ് വീട്….സമയം വൈകുന്നേരം ആയിട്ടോളൂ എങ്കിലും നല്ല മഴകോൾ ഉള്ളത് കാരണം മാനം ഇരുണ്ടു തുടങ്ങിയിരുന്നു. ..പള്ളിക്കു മുമ്പിലെ ചായക്കട അതിനാൽ പൂട്ടി പോയിട്ടുണ്ട്.. തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിൽ രണ്ട് മൂന്ന് പിള്ളേർ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു ….അത്കൊണ്ട് ആ പരിസരത്തു എത്തിയപ്പോൾ വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല..
SP യും കൂട്ടരും അടങ്ങുന്ന പോലീസ് ജീപ്പ് ആ ചെറിയ വീടിന്റെ മുറ്റത്ത് വന്നുനിന്നപ്പോൾ ഉമ്മറത്തു പത്രം വായിച്ചിരിക്കുന്ന വയോധികൻ ഒന്ന് ശങ്കിച്ചു…മുണ്ടും ബനിയനും തോളിൽ ഒരു തോർത്തതുമായിരുന്നു അദ്ദേഹത്തിന്റെ വേഷം….
അദ്ദേഹം എഴുനേറ്റു അവരെ സംശയത്തോടെ നോക്കി…..
SP ജീപ്പിൽ നിന്നിറങ്ങി ചുറ്റുമൊന്ന് വീക്ഷിച്ചു…ഒരു വീട് വാർത്തിട്ടിട്ടുണ്ട് എന്ന് പറയാനെ ഒള്ളു.. തേപ്പു പണി തൊട്ട് ഇനിയും കുറേ പണികൾ അതിന്മേൽ ബാക്കി ഉണ്ട് … പോലീസ് ഡ്രെസ്സിൽ അല്ലായിരുന്നു അവർ.. എങ്കിലും പോലീസ് ജീപ്പ് കണ്ട് അയാൾ വല്ലാതെയായിട്ടുണ്ട്….
” അമേയയുടെ വീടല്ലേ …? ”
Dysp തുടക്കമിട്ടു..
” അതെ… ”
” തോമസ് …? ”
“എന്റെ മകനാണ്… അമേയയയുടെ അപ്പാപ്പൻ ആണ് ഞാൻ ..കയറി ഇരിക്കൂ.. എനിക്ക് അങ്ങോട്ട് ..? ”
SP യും dysp യും അകത്തു കയറി കസേരയിൽ ഇരുന്നു… CI ജീപ്പിൽ തന്നെ ചാരി നിന്നു..
” ഞങൾ കോഡൂർ പോലീസ് സ്റ്റേഷനിൽ
നിന്നാണ്.. അമേയയുടെ മിസ്സിങ്ങിനെ കുറിച് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ വന്നതാണ്…”
അതുകേട്ടതും അദ്ദേഹതിന്റെ കണ്ണ് നിറയുന്നത് ഞങ്ങൾ കണ്ടു…
” എന്റെ കുട്ടി ആർക്കും ഒരു ദൊഷോം ചെയ്തിട്ടില്ല..എന്നിട്ടും ……”
അദ്ദേഹം തോർത്ത് കൊണ്ട് കണ്ണ് തുടച്ചു…
” ഇവിടെ വേറെ ആരും… തോമസ്..? ” ( SP)
” അവൻ പോയിട്ട് 4 വർഷമായി…അറ്റാക്ക് ആയിരുന്നു… അവളുടെ അമ്മ അകത്തുണ്ട്.. മോളെ കാണാതായ വിവരം അറിഞ്ഞ തൊട്ട് ഒരേ ഇരിപ്പാണ്….”
” അമേയ ടൗണിലെ തുണിക്കടയിൽ സെയിൽസ് ഗേൾ ആണല്ലേ…എത്ര കാലായി അവിടെ…? ( dysp)
” മൂന്നുമാസമേ ആയിട്ടുള്ളു.. അതിനു മുൻപ് ഇവിടെ അടുത്തുള്ള കടയിൽ തുന്നൽ പണിയായിരുന്നു..പിന്നെ അവറാച്ചൻ മുതലാളിയാണ് മൂപരുടെ തുണിക്കടയിൽ ജോലി ശരിയാക്കി തന്നത് ..പഠിക്കാൻ മിടുക്കി ആയിരുന്നെയ്.. പറഞ്ഞിട്ടെന്താ.. തോമസ് പോയപ്പോ കടങ്ങളായി.. വേറെ വഴി ഇല്ലാതെ വന്നപ്പോ ഇന്റെ കുട്ടി പഠിപ്പു നിർത്തി പറ്റുന്ന പണിക്ക് ഒക്കെ പോയി .. അവള് കൊണ്ടു വരുന്നതും എന്റെ പെന്ഷനും കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞുപോണത്…..”
എല്ലാം പറയുമ്പോഴും അദ്ദേഹത്തിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു….എങ്കിലും അവർ വന്ന കാര്യത്തിലേക്കു കടന്നു…
” അമേയ ഭയങ്കര ദൈവവിശ്വാസി ആണല്ലേ…? ”
” ആണോന്നോ…എല്ലാ ദിവസവും മുടങ്ങാതെ രാവിലെ പള്ളീപോകും.. പാവങ്ങളായ നമുക് എന്നും കർത്താവ് കൂട്ടുണ്ട്.. കർത്താവ് നമ്മടെ എല്ലാ പ്രശ്നങ്ങളും ഒരുനാൾ തീർത്തു തരും.. എന്നൊക്കെ എപ്പഴും പറയും…. കഴുത്തിനു പിന്നിലായി ഒരു കുരിശു പച്ചകുത്തണം എന്ന് എന്റെ കുട്ടീടെ വലിയ ആഗ്രഹം ആയിരുന്നു…..കാശു ചിലവാക്കണ്ടേ ഓർത്ത് മടിച്ചു നിന്നപ്പോ ഞാനാ പറഞ്ഞേ ചെയ്തോളാൻ.. അവളുടെ സന്തോഷാ ഞങ്ങള്ക് വലുത്… ”
അതുകേട്ടതും 3 പേരും ഒന്ന് ഞെട്ടി….അവർ ഊഹിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു….ഞെട്ടൽ പുറത്തു കാണിക്കാതെ SP അവസാനമായി ഒരു കാര്യം കൂടി ചോദിച്ചു…
” അമേയയേ കാണാതായിട്ട് 5 ദിവസമായി എന്ന് പരാതിയിൽ പറയുന്നുണ്ട്..അതായത് ആറാം തിയ്യതി … എന്നിട്ടും എന്ത്കൊണ്ടാ ഇതുവരെ പരാതിപ്പെടാതിരുന്നത്…? ”
അപ്പൊ വാതിലിനപ്പുറം ഒരു സ്ത്രീ പ്രത്യക്ഷപെട്ടു.. അമേയയുടെ അമ്മയാണ്… ആ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത് അവരാണ്…
” അത് എട്ടാം തിയ്യതി അവളുടെ കൂട്ടുകാരി ഷാഹിനയുടെ കല്യാണം ആയിരുന്നു… അവളുടെ കൂടെ തുണിക്കടയിൽ ജോലി ചെയ്യുന്ന കുട്ടി ആണ്… അത്കൊണ്ട് ആറാം തിയ്യതി ജോലി കഴിഞ്ഞാൽ അവളുടെ വീട്ടിൽ പോകുമെന്നും കല്യണം ഒക്കെ കഴിഞ്ഞു വൈകീട്ട് ഇങ്ങെത്തും എന്നാണ് പറഞ്ഞിരുന്നത് ….എനിക്ക് വിടാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.. മോളുടെ വാശിക്ക് സമ്മതിക്കുക്കയായിരുന്നു…എന്തെങ്കിലും ആവശ്യത്തിന് വിളിക്കണമെങ്കിൽ ആ കുട്ടീടെ നമ്പറും തന്നിരുന്നു …. 8 ന്ന് രാത്രി ആയിട്ടും കാണാതായപ്പോ ഞങ്ങൾ ആ നമ്പറിൽ വിളിച്ചു… ആരും എടുക്കുന്നുണ്ടായിരുന്നില്ല ….അടുത്ത ദിവസം എന്ത് ചെയ്യണമെന്നറിയാതെ നിക്കുമ്പഴാണ് ഒരു ഉച്ച ആയപ്പോ ആ നമ്പറിൽ നിന്ന് ഇങ്ങോട്ട് വിളി വന്നത്…അവരോട് ചോദിച്ചപ്പോ അവർക്ക് ഒന്നും അറിയുന്നുണ്ടായിരുന്നില്ല.. അവർ ഷാഹിനയുടെ നമ്പർ തന്ന പ്രകാരം ആ കുട്ടിക്ക് വിളിച്ചപ്പയാണ് അറിയുന്നത് ഇന്റെ മോള് കല്യാണത്തിന് ചെന്നിട്ടെ ഇല്ലാന്ന്… അപ്പൊ തന്നെ കടയിൽക് പോയി… അവരും പറഞ്ഞത് ആറാം തിയ്യതി തൊട്ട് അമേയ ലീവ് ആണെന്നാണ്… പിന്നെ ഇന്നലെ വരെ പോകാൻ സാധ്യത ഉള്ളോട്ത് ഒക്കെ അന്യോഷിച്ചു….എന്നിട്ടും ഒരു വിവരവും കിട്ടിയില്ല.. പിന്നെ ഇടവകയിലെ സേവിയറച്ചൻ പറഞ്ഞപ്രകാരം ആണ് ഇന്ന് പരാതി തന്നത്…എന്റെ കുട്ടിക്ക് എന്താ പറ്റിയത് എന്നറിയാനിട്ട് നെഞ്ചിൽ തീയാണ് സാറുമാരെ …അവൾ വരും.. ഞങ്ങൾ രണ്ടാളെയും വിട്ട് പോകാൻ ഇന്റെ കുട്ടിക്ക് കയ്യൂലാ ..”
അവർ തേങ്ങികരഞ്ഞു കൊണ്ട് അകത്തെക്ക് പോയി.. അദ്ദേഹവും സങ്കടം പിടിച്ചു നിർത്താൻ പാട് പെടുകയാണ്…
അവരുടെ ആ അവസ്ഥ കാണുമ്പോ ആരുടെയും കണ്ണ് നിറയും….തന്റെ കൊച്ചു മോള് ഇന്നോ നാളെയോ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന അപ്പാപ്പൻ…അത്പോലെ മകളെ കാണാത്തതിൽ മനമുരുകി കഴിയുന്ന അമ്മ….അമേയ ആണ് അവരുടെ ജീവന്റെ തുടിപ്പ് …ആ അവരോട് അവൾ 2 ദിവസം മുന്പേ മരിച്ചു എന്നുള്ള വിവരം എങ്ങനെ അറിയിക്കും എന്നോർത്തു 3 പേരും മുഖത്തോട് മുഖം നോക്കി…..പക്ഷെ.. അവർ ഒന്നും പറഞ്ഞില്ല… ഇവർ ബോഡി വന്നു കണ്ട് ഐഡന്റിറ്റിഫയ് ചെയ്തിട്ട് ഉറപ്പിക്കാമെന്ന് തീരുമാനിച്ചു……
💕💕💕
തെക്കുംകര ജാസ്മിന്റെ വീടിനു മുമ്പിൽ ജീപ്പ് എത്തിയപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു…ഗേറ്റ് തുറന്ന് ആ വീടിന്റെ വരാന്തയിലേക് കയറി കാളിങ് ബെൽ അടിച്ചു…മുടിയിലെ വെള്ളത്തുള്ളികൾ കുടഞ്ഞു കൊണ്ട് സതാശിവൻ വാതിൽ തുറക്കുന്നതും കാത്തു നിന്നു…
അത്യാവശ്യം വലിയ വീടാണ്… മുറ്റം കുറവായത് കൊണ്ട് ടെറസിൽ ഒക്കെ ഗ്രോ ബാഗ് നിറയെ ചെടികൾ താഴെ നിന്ന് നോക്കിയാൽ കാണാം…
അല്പമ് കഴിഞ്ഞു ഒരു സ്ത്രീ വാതിൽ തുറന്ന് പുറത്തു വന്നു..
” മാഡം….ഞാൻ ജാസ്മിൻ ജേക്കബിന്റെ മിസ്സിംഗ് കേസ് അന്യോഷിക്കുന്ന ഉദ്യോഗസ്ഥൻ ആണ്.. കുറച്ചു കാര്യങ്ങൾ അറിയാനാണ് വന്നത് ..”
” വരൂ.. കയറി ഇരിക്കൂ… ”
അവർ ജാസ്മിന്റെ അമ്മയായിരിക്കണം..അവരുടെ മുഖത്തു സങ്കടം നിഴലിക്കുന്നുണ്ട്.. അപ്പോ മധ്യവയസ്കനായ ഒരാൾ അകത്തു നിന്നു വന്നു എനിക്ക് അഭിമുഖമായി ഇരുന്നു….മാനം ഇരുണ്ടു മഴ തകൃതിയായി പെയ്യുകയാണ്.. അതുകൊണ്ട് അറിയേണ്ടത് അറിഞ്ഞാൽ വേഗം പോകാമെന്നു കരുതി സതാശിവൻ മുഖവുരയിടത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു..
ജാസ്മിൻ…വടക്കൽ നിർമല നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥിയാണ്.. ഇവിടെ നിന്നും ഒരു മണിക്കൂർ യാത്രയുള്ളത് കാരണം കോളേജ് നടുത് തന്നെ ഒരു ഫ്ലാറ്റ് എടുത്ത് കൂട്ടുകാരിയുമായി താമസിക്കുന്നു…അവിടെ വെച്ചാണ് കാണാതാകുന്നത്….
” മിസ്സായ വിവരം നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്…? ”
” മോളെ വിളിച്ചിട്ട് കിട്ടാതായപ്പോ ഞങ്ങൾ ഇന്നലെ വൈകീട്ട് അവിടം വരെ ഒന്ന് പോയി നോക്കി.. ഫ്ലാറ്റ് പൂട്ടി കിടക്കുന്നത് കണ്ട് അവളുടെ ഫ്രണ്ട് ന്ന് വിളിച്ചപ്പോ ആ കുട്ടി രാവിലെ തന്നെ നാട്ടിലേക് പോയി എന്നാണ് പറഞ്ഞത്… മോള് പോകാൻ സാധ്യത ഉള്ള ഫ്രണ്ട്സിന്റെ അടുത് ഒക്കെ അന്യോഷിച്ചു….ഒരു വിവരോം കിത്തോണ്ട് പിന്നെ വൈകിച്ചില്ല…പരാതി കൊടുത്തു… ”
“ഹ്മ്മ്…ജാസ്മിക്ക് ഈ ടാറ്റൂ ചെയ്യുന്നതിലൊക്കെ ഭയങ്കര craze ആണല്ലേ..? ”
” ഏയ്.. അവൾക് അങ്ങനെത്തെ കാര്യങ്ങളിൽ ഒന്നും ഒരു താല്പര്യവുമില്ല…”
” ഇതുവരെ ടാറ്റൂ ചെയ്തിട്ടില്ല എന്നാണോ..? ”
” അതേ.. അവൾ ഞങ്ങളോട് എല്ലാം ഷെയർ ചെയ്യാറുണ്ട്….എന്താ ചോദിച്ചത്…? ”
അപ്പഴേക്കും സതാശിവന്റെ ഫോൺ റിങ് ചെയ്തു… നോക്കിയപ്പോ റോയ് സർ… ഒരു നിമിഷം എന്ന് പറഞ്ഞു സതാശിവൻ അവരുടെ മുമ്പിൽ നിന്ന് മാറി ഫോൺ എടുത്തു…
” സതാശിവാ… ഞങ്ങൾ ഇവിടെ കോഡൂർ ഉണ്ട്… ഏകദേശം confirm ആയി ..ബോഡി അമേയയുടെതാണ് …..”
” ഒക്കെ സർ…ഇവിടെ അന്യോഷിച്ചു… പോസറ്റീവ് ആയിട്ട് ഒന്നും കിട്ടിയില്ല.. ”
” ഒക്കെ.. എങ്കിൽ പോന്നോളൂ….നാളെ ഇവർ വന്ന് ഒന്ന് ഐഡന്റിറ്റിഫയ് ചെയ്താൽ ബാക്കി കാര്യങ്ങളിലോട്ട് മൂവ് ചെയ്യാം… ”
” ശരി സർ… ”
ഫോൺ വെച്ചു സതാശിവൻ അവരുടെ നേരെ തിരിഞ്ഞു…
” മറ്റൊന്നും കൊണ്ടല്ല സാർ.. ഇപ്പൊ ന്യൂ ജൻ പിള്ളേർക്ക് ഇതൊരു പതിവാണല്ലോ.. അതുകൊണ്ട് ചോദിച്ചാ.. അപ്പോ ശരി.. ഞാൻ ഇറങ്ങുന്നു.. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം… ”
💕💕💕
SP തിരിച്ചുള്ള യാത്രക്കിടയിൽ പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടറെ വിളിച്ചു വിവരം അറിയിച്ചു….ശേഷം ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്ന CI യേ നോക്കി പറഞ്ഞു…
” അനിരുദ്ധ്.. നാളെ സതാശിവനെ വിട്ട് അവരെ എന്തെങ്കിലും പറഞ്ഞു ഹോസ്പിറ്റലിൽ എത്തിക്കണം….ഈ വിവരങ്ങൾ നമ്മൾ അഞ്ചുപേർ അല്ലാതെ മറ്റാരും അറിയരുത്… മീഡിയക്ക് വരെ കൺഫേം ആയതിനു ശേഷം ക്ലാരിഫിക്കേഷൻ കൊടുത്താൽ മതി…. ”
” ഒക്കെ സർ.. എനിക്ക് മനസ്സിലാവാത്തത് എന്താണന്നു വെച്ചാൽ പറഞ്ഞു കെട്ടടത്തോളം അതൊരു പാവം കൊച്ചാ.. എന്നിട്ട് അതിനോടൊക്കെ ആർക്കാണ് ഇത്ര വിദ്യോഷം….? ”
” ഞാനും അത് തന്നെയാ ആലോചിച്ചത്.. ഹ്മ്മ്.. എന്തയാലും നമ്മൾ കുറച്ചു വെള്ളം കുടിക്കും… ഒരു വല്ലാത്തൊരു കുഴഞ്ഞു മറിഞ്ഞ കേസ് ആണ്.. ഒരു തുമ്പും ഇല്ല താനും.. ” ( dysp)
💕💕💕
അടുത്ത ദിവസം രാവിലെ സതാശിവൻ അമേയയുടെ വീട്ടിൽ പോയി അവളുടെ അമ്മയെയും അപ്പാപ്പനെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി…അവിടെ SP യും കൂട്ടരും ഉണ്ടായിരുന്നു .. അമേയയെ കുറിച് വിവരം കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞാണ് അവരെ കൊണ്ട് വന്നത്.. ഹോസ്പിറ്റൽ കണ്ടപ്പോൾ അവരൊന്നു ശങ്കിച്ചു…..CI ഡോർ തുറന്ന് കൊടുത്തപ്പോൾ അവർ ഇറങ്ങാൻ മടിച്ചു…
” ഞങ്ങളെ എന്തിനാ ഇവിടേക്ക് കൊണ്ടു വന്നത്..അമേയ ..? ”
” ഒക്കെ പറയാം സർ.. നിങ്ങളാദ്യം ഇറങ്ങു… ”
മടിച്ചു മടിച്ചു അവർ ഇറങ്ങി.. രണ്ടുപേരുടെയും മുഖം പേടിച്ചു വല്ലാതെയായിരുന്നു…അവരെ കൂട്ടി SI സതാശിവനും dysp ശ്രീനാഥ് സാറും മോർച്ചറിയിലേക് നടന്നു..
മോർച്ചറി എന്ന ബോഡ് കണ്ടപ്പഴേ രണ്ടു പേരും ഞെട്ടി..
” സർ.. ഞങ്ങളെ എന്തിനാ ഇവിടെ…എന്റെ മോള്..അവളെയാണ് ഞങ്ങള്ക് കാണേണ്ടത്.. ഞങ്ങളെ അവളുടെ അടുത്തേക് കൂട്ടികൊണ്ട് പോകു… ”
അവളുടെ അമ്മ അകത്തേക്കു പോകാൻ വിസമ്മതിച്ചു… അവരുടെ കണ്ണ് നിറഞ്ഞു വരുന്നുണ്ട്…അപ്പാപ്പന്ന് ആണെങ്കിൽ കാര്യങ്ങൾ ഏകദേശം മനസ്സിലായ മട്ടുണ്ട്…
അദ്ദേഹം അവരുടെ കൈ പിടിച്ചു അകത്തേക്കു നടന്നു…
ബോഡി പഴക്കം ചെന്നത് കാരണം മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു..അവർ വരുന്നതിന് തൊട്ട് മുന്പായി ബോഡി പുറത്തേക് എടുത്തു ടേബിളിൽ വെള്ളപുതച്ചു വെച്ചിട്ടുണ്ട്….
ദൂരെയായി വെള്ള പുതച്ച ബോഡി കണ്ടപ്പോ തൊട്ട് അമേയയുടെ അമ്മ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി…
” വേണ്ട…. നമുക്ക് പോകാം… ഇവിടുന്ന് പോകാം.. വാ .. മോള് ഇവിടെ എങ്ങനെ ഇണ്ടവനാ.. ഞാൻ പറയുന്നത് ഒന്ന് കേൾക്.. പ്ലീസ്. വാ… ”
അവർ അദ്ദേഹത്തിന്റെ ഷർട്ട് പിടിച്ചു കുലുക്കി കൊണ്ട് വിതുമ്പി.. അദ്ദേഹം അവരെ മുറുകെ പിടിച്ചു ബോഡിയുടെ അടുത്തേക്ക് എത്തി…
സതാശിവൻ എതിർവശം വന്ന് ആ വെള്ള പുതപ്പ് മാറ്റി… മുഖം അത്രക് വികൃതമാണല്ലോ.. അമേയയുടെ അമ്മ മുഖം ഷർട്ടിൽ പൂഴ്ത്തി നിൽക്കുകയാണ്… അപ്പാപ്പൻ ഒരേ നിൽപ്പാണ്.. ഒന്നും മിണ്ടുന്നില്ല… അവർക്ക് ഒന്നും കൂടി വ്യക്തമാകാൻ വേണ്ടി മോർച്ചറി സ്റ്റാഫ് ന്റെ സഹായത്തോടെ ബോഡി ചെരിച്ചു പിടിച്ചു പച്ച കുത്തിയത് കാണത്തക്ക വിധം പിടിച്ചു… അത് കണ്ടപ്പോൾ അദ്ദേഹം അവരെ വിളിച്ചു.. അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു… മാത്രല്ല.. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…
” മോ…ളെ…”
അത് കേട്ടു അവർ പതിയെ മുഖമെടുത്തു ബോഡിയിലേക്ക് നോക്കി…ആ കുരിശു പച്ചകുത്തിയത് കണ്ടതും അവർ മെല്ലെ ബോഡിയുടെ അടുത്ത് വന്നു.. അതിൽ തൊട്ടു….
സതാശിവൻ ബോഡി മലർത്തി കിടത്തി…. പിന്നീട് അവർ മകളെ തിരിച്ചറിഞ്ഞ വണ്ണം ബോഡിയിലേക്ക് വീണു പൊട്ടി കരഞ്ഞു…
” എന്റെ പൊന്ന് മോളെ.. നീ ഞങ്ങളെ വിട്ട് പോയല്ലോ… ഇനി ഞങ്ങൾ എന്തിനാ ജീവിച്ചിരിക്കുന്നത്…. കർത്താവെ.. ഇത് ഞാൻ എങ്ങനെ സഹിക്കും..എന്റെ മോൾക് ഈ ഗതി വന്നല്ലോ …മോളേ.. കണ്ണ് തുറയ്ക്ക്….അമ്മയാടാ വന്നിരിക്കുന്നെ.. കണ്ണ് തുറക്കാടാ…അയ്യയ്യോ.. .. ”
അവർ ഓരോന്ന് പറഞ്ഞു അലറി വിളിക്കുകയാണ്…അവരെ എങ്ങനൊക്കെയോ പിടിച്ചു മാറ്റി ബോഡി ആംബുലൻസ് ലേക്ക് കയറ്റാൻ ഏർപ്പാടാക്കി…..
ബോഡി ആംബുലൻസ് ലേക്ക് കൊണ്ടുവരുമ്പോ അവിടെ എല്ലാം ജനങ്ങൾ തടിച്ചു കൂടിയിരുന്നു… മീഡിയക്കാർ വീഡിയോ കവർ ചെയ്യാൻ തമ്മിൽ മത്സരിക്കുകയാണ്…
അമേയയുടെ അപ്പാപ്പനും അമ്മയും ആംബുലൻസ് ലേക്ക് നടക്കവെ റോയ് സർ അദ്ദേഹത്തിന്റെ അടുത്ത് വന്നു…
എന്ത് പറയണമെന്നറിയാതെ അദ്ദേഹം വിതുമ്പി..
” സാറേ.. എന്റെ..കുട്ടി… ഒക്കെ കർത്താവിന്റെ തീരുമാനം ആയിരിക്കും അല്ലേ.. എന്നാലും.. സാറേ… ഞങ്ങൾക്കുള്ള ഒരേ ഒരു പ്രതീക്ഷ ആയിരുന്നവൾ… എന്റെ കുഞ്ഞിന് ഈ ഗതി വരുത്തിയോരെ വെറുതെ വിടരുത് സാറേ.. വിടരുത്…. ”
” എല്ലാം നമുക് ചെയ്യാം.. ഇപ്പൊ പൊക്കോളു..അവിടുത്തെ പള്ളിയിൽ മറവ് ചെയ്യാൻ വേണ്ട എല്ലാം ശരിയാക്കിയിട്ടുണ്ട്… ”
നിറകണ്ണുകളോടെ അവർ ആംബുലൻസ്ൽ കയറി പോയി…
“സതാശിവാ.. നിങ്ങളങ്ങോട്ട് ചെല്ല്.. അടക്കം കഴിഞ്ഞിട്ട് പോന്നാൽ മതി…”
” ഒക്കെ സർ… ”
💕💕💕
അടക്കം കഴിഞ്ഞു എല്ലാവരും SP സാറുടെ ഓഫീസിൽ ഒത്തു ചേർന്നു… ജാസ്മിൻന്റെ മിസ്സിംഗ് തെക്കുംകര പോലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യമായിട്ട് തന്നെ അന്യോഷിക്കാൻ ഏർപ്പാടാക്കി…
” അമേയ വർക്ക് ചെയ്തിരുന്ന തുണിക്കടയിൽ ഒന്ന് ചെന്ന് ഇൻക്വയറി നടത്തണം … പിന്നെ അതിന്റെ മുതലാളി അവറാച്ചൻ.. അവരുടെ വീട്ടിലും ഒന്ന് പോണം..മീരയുമായി അമേയ്ക്ക് ഏതെങ്കിലും വിധേനെ പരിചയം ഉണ്ടോ എന്ന് അന്യോഷിക്കണം….പരിചയം ഉണ്ടങ്കിൽ അത് മീരയിലേക്ക് എത്താൻ നമ്മളെ സഹായിക്കും …ഇന്ന് തന്നെ ആയിക്കോട്ടെ ….”
SP ഓരോരുത്തർക്കും വർക്ക് shoduled ചെയ്തു കൊടുത്തു…
💕💕💕
“……പെരിങ്ങോട് പാലത്തിനടിയിൽ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു… കോഡൂർ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത 6 ദിവസം മുൻപ് കാണാതായ അമേയയുടെതാണ് ബോഡിയെന്നു പോലീസ് സംശയിച്ചിരുന്നു.. പിന്നീട് ബന്ധുക്കൾ വന്ന് തിരിച്ചറിഞ്ഞ ശേഷമാണ് അമേയയുടെത് തന്നെയാണെന്ന് ഉറപ്പിച്ചത്….അമേയ കൊലക്കേസുമായി മീര മിസ്സിംഗ് ന്ന് വല്ല ബന്ധവുമുണ്ടോ എന്ന് അന്യോഷിക്കേണ്ടിയിരിക്കുന്നു….. ”
” എന്റെ വർഗീസേ.. നീ എന്തടുക്കാ ഇവിടെ …എത്ര നേരായി ഞാൻ വിളിക്കുന്നു എന്നറിയോ….കുറച്ചു മെഴുകുതിരി വാങ്ങാൻ പറഞ്ഞേപിച്ചിട്ട് താനിവിടെ ഇരിക്കാണോ… ”
” അയ്യോ…. ജോസച്ചാ.. ഞാൻ കേട്ടില്ല…ഞാനിവിടെയ്.. ഈ ഫോണിൽ… ”
” ഈ നാശം പിടിച്ചത് തന്നോട് ഞാൻ പള്ളി പരിസരത്തു ഒച്ചവെപ്പിക്കരുത് പറന്നിട്ടില്ലേ.. ”
” അതല്ല അച്ചോ.. ഞാനാ പെരിങ്ങോട് പാലത്തിനടീനു കിട്ടിയ കൊച്ചിന്റെ വാർത്ത കേൾക്കായിരുന്നു.. ആ കൊച്ചിനെ തിരിച്ചറിഞ്ഞച്ചോ.. കോഡൂർ ഉള്ള ഒരു അമേയ..പാവങ്ങളാണച്ചോ.. . ”
” ഞാനും കേട്ടതാടാ ഉവ്വേ… കുമ്പസരിക്കാൻ വന്ന കറിയാച്ചൻ പറഞ്ഞു.. കർത്താവിന്റെ ഓരോ പരീക്ഷങ്ങൾ… ”
” എന്നാലും ഏതവനാണവോ അച്ചോ ഇത്രയും വലിയ പാപി.. ഈ പാവത്തിനെ കൊന്ന് തള്ളിയതിന്റെ പാപമൊക്കെ അവൻ എവിടെ പോയി കഴുകി കളയും.. കഷ്ട്ടം തന്നെ… ”
” പാപം ചെയ്തവനെ കർത്താവ് ശിക്ഷിച്ചോളും.. ഒരു പാപിയും കൂടുതൽ നാൾ വാഴില്ല.. താനിപ്പോ പോയി മെഴുതിരി വാങ്ങി വാ.. ”
” ഇപ്പൊ പോണോ അച്ചോ.. നല്ല മഴ വരുന്നുണ്ട്… ”
” കർത്താവിനോടും നീ ഒഴിവുകേട് പറഞ്ഞു തുടങ്ങിയോ വർഗീസേ..തന്റെ കപ്പിയാർ പണി …. ”
“വേണ്ടച്ചോ.. ഞാൻ പൊക്കോളാം… ”
മാനം ഇരുണ്ടു മൂടി…കാറ്റു ആഞ്ഞു വീശി …ഒടുവിൽ ശക്തിയായി മഴയും തുടങ്ങി…വർഗീസ് ഒരു കുടയെടുത്തു നടക്കാൻ ഒരുങ്ങിയതും ഇടതു ഭാഗത്തു സെമിത്തേരിയുടെ gate നടുത്ത് ആരെയോ കണ്ടപോലെ തോന്നി… ആരാണവിടെ എന്ന് വ്യക്തമാകാൻ ടോർച് അടിച്ചു നോക്കിയപ്പോ കറുത്ത കോട്ട് ഇട്ട ഒരാൾ പുറം തിരിഞ്ഞു നില്കുന്നത് ആണ് കണ്ടത്..
” ആരാണവിടെ… ചോദിച്ചത് കേട്ടില്ലേ… ആരാണെന്ന്… ”
വർഗീസ് അവിടേക്ക് നടക്കാൻ ഒരുങ്ങിയതും പിറകിൽ നിന്ന് അച്ചൻ വിളിച്ചു..
” എന്താ വർഗീസേ… ”
” അത് അച്ചോ.. അവിടെ… ”
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission