✒️റിച്ചൂസ്
വർഗീസ് അവിടേക്ക് നടക്കാൻ ഒരുങ്ങിയതും പിറകിൽ നിന്ന് അച്ചൻ വിളിച്ചു..
” എന്താ വർഗീസേ… ”
” അത് അച്ചോ.. അവിടെ… ”
വർഗീസ് തിരിഞ്ഞു അച്ചനെ നോക്കി കാര്യം പറഞ്ഞ് വീണ്ടും സെമിത്തേരിയയുടെ ഗേറ്റ് ഭാഗത്തേക്ക് ടോർച് അടിച്ചതും അവിടെ ആരും ഉണ്ടായിരുന്നില്ല…
” അയ്യോ.. അച്ചോ.. അവിടെ ആരോ… ”
” എന്താ വർഗീസേ…നിന്റെ വെളിവ് ഒക്കെ പോയോ.. അവിടെ ആരും ഇല്ലല്ലോ….ഈ പെരും മഴയത്തു ഇവിടെ ആര് വരാനാടോ….. ”
” ഈ അച്ചനെ എങ്ങനെ പറഞ്ഞു മനസ്സിലാകും.. ഞാൻ അല്ലേ ഇപ്പൊ കണ്ടത്… ആ.. എന്തേലുമാകട്ടെ….. ”
വർഗീസ് പിന്നീട് കണ്ടത് തോന്നലാകുമെന് കരുതി മെഴുതിരി വാങ്ങിക്കാൻ കവലയിലേക് നടന്നു….
💕💕💕
അടുത്ത ദിവസം നേരം പരപരാ വെളുക്കുന്നേ ഒള്ളു …മഴ തോർന്നിട്ടുണ്ട് …വർഗീസ് വളരെ പരിഭ്രമത്തോടെ പള്ളിയിലേക്ക് ഓടി വന്നു….
” അച്ചോ.. ജോസച്ചോ… ഓടിവാ അച്ചോ..”
” എന്താടോ വർഗീസേ.. തന്റെ നിലവിളി കേട്ട് കർത്താവിങ്ങറങ്ങി വരോല്ലോ.. എന്താ..എന്താ തന്റെ പ്രശ്നം…? ”
അച്ചൻ കണ്ണടയിലെ പൊടി ഊതി കളഞ്ഞു അതെടുത്തിട്ട് വർഗീസിനെ നോക്കി… അവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…
” അതച്ചോ… അവിടെ.. ഗേറ്റ്…. ”
“‘തെളിച്ചു പറയടോ… ”
” അവിടെ സെമിത്തേരിയയുടെ ഗേറ്റ് തുറന്ന് കിടക്കുന്നു…. ”
” അത്രേ ഒള്ളു… അതിനാണോ താൻ ഇങ്ങനെ കിടന്നു കാറുന്നെ… അത് ഇന്നലെ താൻ അടക്കാൻ വിട്ടതാവും… ”
” അല്ലച്ചോ.. ഞാൻ അടച്ചതാ.. എനിക്ക് ഒറപ്പാ….അച്ചനെന്നേ വിശ്വാസം ഇല്ലേ.. ”
” വിശ്വാസകുറവ് ഒന്നുല്ല.. അല്ലാ.. എന്നിട്ട് ഇപ്പൊ എന്താ ഇനി വേണ്ടേ… ”
” നമുക് സെമിത്തേരിയയിൽ ഒന്ന് പോയി നോകാച്ചോ… അച്ചനോട് ഇന്നലെ പറഞ്ഞില്ലേ അവിടെ ഒരാളെ കണ്ട കാര്യം.. ഇനി അയാളെങ്ങാനും…? ”
” ഒന്ന് പോ വർഗീസേ… തനിക്ക് ഇപ്പോ സെമിത്തേരിയിൽ ഞാൻ കൂട്ട് വരണം.. അത്രേ അല്ലെ ഒള്ളു.. നടക്ക്… ”
അച്ചനും വർഗീസും സെമിത്തേരിയയിലേക് നടന്നു.. വർഗീസ് പറഞ്ഞപ്രകാരം ഗേറ്റ് തുറന്ന് കിടക്കായിരുന്നു….
വളരെ വിശാലമായ ഒരു സെമിത്തേരിയ ആണത്… വളരെ പഴക്കം ചെന്ന കല്ലറകൾ വരെ അതിൽ ഉണ്ട്……ചില ഭാഗങ്ങൾ ഒക്കെ കാടുപിടിച്ചു കല്ലറകൾ ഫുൾ പൊടിയും ചപ്പും ഒക്കെയായി തന്നെ കിടപ്പായിരുന്നു .ഇപ്പൊ മഴ പെയുന്നത് കൊണ്ട് ആ ചപ്പ് ഒക്കെ കല്ലറയിൽ പറ്റിപ്പിടിച്ച രീതിയിൽ കാണപ്പെട്ടു….അച്ചനും വർഗീസും അതിനകത്തു കയറി കല്ലറകൾ കിടയിലൂടെ കുറച്ചു നടന്നു ചുറ്റും കണ്ണോടിച്ചു…
” ഇപ്പൊ തനിക്ക് സമാധാനം ആയോ വർഗീസേ….ഒക്കെ തന്റെ തോന്നലാണ് ..”
” ഉവ്വച്ചോ.. എന്നാലും..”
” ഒരെന്നാലും ഇല്ലാ…..താൻ ഇങ്ങു വന്നേ.. അവിടെ കുറേ പണിയുണ്ട്… ”
അച്ചൻ പോകാനായായി നിന്നതും..
” അച്ചോ.. അങ്ങോട്ട് നോക്ക്…. ”
വർഗീസ് സെമിത്തേരിയയുടെ ഇടതു ഭാഗത്തേക് ചൂടികാണിച്ചു..
“അച്ചോ.. അവിടെ…..ദാ ആ മൂലക്കുള്ള കല്ലറക്ക് മുകളിൽ എന്തോ… ”
വർഗീസിന്റെ സംശയം അച്ചനും തോന്നി.. കല്ലറക്കു മുകളിലെ കുരിശു കാരണം അത്ര വ്യക്തമല്ല .. എന്നാലും അവിടെ എന്തോ ഉണ്ട്… അവർ ആ ഭാഗത്തേക്ക് നീങ്ങി..അവിടം കുറച്ചു പഴേ കല്ലറകൾ ആണ്.. മാത്രല്ല കല്ലറ പരിസരങ്ങൾ ഒക്കെ പുല്ല് പൊന്തിയിട്ടുണ്ട് …അവിടെ എത്തിയതും ചപ്പുകൾ പറ്റിപിടിച്ചു നിൽക്കുന്ന ഒരു കല്ലറക്കു മുകളിൽ ഒരു ചാക്കിൽ എന്തോ കയറ്റി വെച്ചിരിക്കുന്നു…അസഹനീയമായ ദുർഗന്ധം ….. രണ്ട് പേരുടെയും മുഖം വിളറി വെളുത്തു…..
നാടിനെ നടുക്കിയ മീഡിയകളിൽ ചർച്ചയായ അമേയ കൊലക്കേസിന് പിന്നാലെ പോലീസ് ന്ന് ഉറക്കമില്ലാത്ത രാത്രികൾ നൽകാനും ജനങൾക്കിടയിൽ കൂടുതൽ ഭീതി പടർത്താനും ഈ സംഭവം ഒരു വഴിത്തിരിവ് ആവുകയായിരുന്നു…
💕💕💕
മാളങ്കര St. ജോർജ് കാതോലിക്കാ ചർച്ച് വികാരിയച്ചൻ ഫാദർ ജോസ് വിളിച്ചറിയച്ച പ്രകാരം സ്റ്റേഷനിൽ നിന്ന് പോലീസ് വന്നു….നിലവിൽ ചർച്ചയായ കൊല്ലപ്പെട്ട അമേയ യുടെ ബോഡി കണ്ടത്തിയ സമാനമായ രീതിയാണ് ഈ സംഭവത്തിനുമുള്ളത്…. അതിനാൽ ചാക്ക് തുറന്നപ്പോൾ ഊഹം പോലെ അതിൽ ഒരുപെൺകുട്ടിയുടെ നഗ്നമായ മൃതദേഹം തന്നെയായിരുന്നു….മുഖത്തു രണ്ട് വലിയ മുറിപ്പാടുണ്ടങ്കിലും ആരാണ് എന്ന് തിരിച്ചറിയാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല.. അത് മറ്റാരുടെത്‌മല്ലായിരുന്നു… വാർത്തകളിൽ നിറഞ്ഞു നിന്ന കാരാക്കോട് പോലീസ് കോൺസ്റ്റബിൾ ദിവാകരന്റെ മകൾ മീരയുടേതായിരുന്നു .. !!
മാളങ്കരയിൽ നിന്ന് കാരക്കോട് ടൗണിലേക്ക് ഒരു മണിക്കൂറിലധികം യാത്രയുണ്ടാകും…..മാളങ്കര പോലീസ് സ്റ്റേഷനിൽ നിന്ന് ഇൻഫർമേഷൻ കാരക്കോട് പോലീസ് സ്റ്റേഷനിലേക് അറിയിച്ചു… വിവരം അറിഞ്ഞ ഉടനെ SP യും കൂട്ടരും അവിടേക്കു പുറപ്പെട്ടു…..
അവർ എത്താൻ ലേറ്റ് ആകും എന്നതിനാൽ കാര്യങ്ങൾ അതിന്റ മുറക്ക് പ്രോസിഡ് ചെയ്യാൻ SP വിളിച്ചു പറഞ്ഞിരുന്നു….
SP യും കൂട്ടരും അവിടെ എത്തിയപ്പോൾ പള്ളി മുറ്റത്ത് ഒരു ജനസാഗരം തന്നെ ഉണ്ടായിരുന്നു..മീഡിയ പിന്നെയെല്ലാം മണത്തറിഞ്ഞു വരുമല്ലോ ….അവരെ കണ്ടതും മാളങ്കര SI വന്നു സല്യൂട്ട് അടിച്ചു ..
” സർ .. ഇൻകൊസ്റ് കഴിഞ്ഞു… ആംബുലൻസ് റെഡി ആണ്.. ഇനി സർ കൂടെ ഒന്ന് കണ്ട് ശേഷം ബോഡി പോസ്റ്റ്മാർട്ടത്തിനു അയക്കാം…. ”
Dysp യും CI ഫോറെൻസിക് വിദഗ്ധരോട് സംസാരിക്കേ SP ബോഡി യുടെ അടുത്തേക് ചെന്നു…
ബോഡി സ്‌ട്രെച്ചറിൽ വെള്ള പുതച്ചു കിടത്തിയിരിക്കുകയാണ്…..SP മുട്ടുമടക്കി ഇരുന്നു ബോഡിയിലെ തുണി മാറ്റി….ദുർഗന്ധം സഹിക്കവയ്യാതെ SP ഒരു ടവൽ എടുത്തു മൂക്ക് പൊത്തി… അമേയയുടെതിൽ നിന്ന് വ്യത്യസ്തമായി മുഖം മനസ്സിലാവാത്ത വണ്ണം വികൃതമാക്കിയിട്ടില്ല…. മാത്രമല്ല .. തലയിൽ മുടിയില്ലായിരുന്നു… മൊട്ടയടിച്ചിരിക്കുന്നു.. ബാക്കിയെല്ലാം അമേയക്ക് സമാനം….
അതുകൊണ്ട് തന്നെ അമേയയുടെ ബോഡി പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടറെ കൊണ്ട് തന്നെ മീരയുടെയും ചെയ്യാൻ തീരുമാനിച്ചു…. ഡോക്ടർ ക്ക് വിവരം അറിയിച്ചു ബോഡി കാരാക്കോട് മെഡിക്കൽ കോളേജിലെക് അപ്പോൾ തന്നെ ആംബുലൻസിൽ കൊണ്ടുപോയി…
” അനിരുദ്ധ് .. ഫോറൻസിക് ടീം എന്ത് പറഞ്ഞു…? ”
” സർ….അമേയയുടെ കേസ് പോലെത്തന്നെ…. ചാക്കിലും ബോഡിയിലും മുളക് പൊടി ഇട്ടിട്ടുണ്ട് ….2-3 ദിവസത്തെ പഴക്കം ഉണ്ട്… ഫിംഗർപ്രിന്റ്സും ഒന്നും കിട്ടിയിട്ടില്ല… ”
” I see…”
അപ്പഴേക്കും മാളങ്കര SI അങ്ങോട്ട് വന്നു..
” സർ…..ഫാദറും കപ്പിയാരും ആണ് ബോഡി ആദ്യം കണ്ടത്… കപ്പിയാർ വർഗീസ് ഇന്നലെ രാത്രി സെമിത്തേരിയയുടെ ഗേറ്റ് നടുത് ഒരാളെ കണ്ടതായി മൊഴി നൽകിയിട്ടുണ്ട് സർ… ”
” ആണോ…അവരെ ഇങ്ങോട്ട് വിളിക്കു… ” ( SP )
SI അവരെ അങ്ങോട്ട് കൂട്ടി കൊണ്ട് വന്നു..
” താൻ എന്താ കണ്ടത് എന്ന് സാറോഡ് പറ.. ” ( SI)
” സർ… ഇന്നലെ രാത്രി ഒരു 9.30 കഴിഞ്ഞു കാണും.. നല്ല മഴയായിരുന്നു..ഞാൻ മെഴുതിരി വാങ്ങിക്കാൻ പള്ളിയിൽ നിന്ന് കവലയിലേക് ഇറങ്ങാൻ തുടങ്ങായിരുന്നു…. അപ്പൊ സെമിത്തേരിയ യുടെ ഗേറ്റ് നടുത് ആരെയോ കണ്ടപോലെ.. ടോർച് അടിച്ചു നോക്കിയപ്പോ കറുത്ത കോട്ട് ഇട്ട ഒരാൾ പുറം തിരിഞ്ഞു നില്കുന്നു….ആരാണ് എന്ന് നോക്കാൻ അവിടേക്കു പോകാൻ നിന്നതും അച്ചൻ പിന്നിൽ നിന്നു വിളിച്ചു.. പിന്നെ നോക്കിയപ്പോ ആരെയും കാണാനും ഇല്ലാ… ”
” ഒക്കെ… ഈ പള്ളിയിലേക്കു വരാൻ ഈ ഗേറ്റ് അല്ലാതെ വേറെ ഗേറ്റ് ഉണ്ടോ..? ”
” പള്ളിയുടെ പിന്നാമ്പുറത്ത് ഒന്നുണ്ട്..പള്ളിവക റബ്ബർ തോട്ടം ആണ് അതിനപ്പുറം.. അതിലുടെ അഞ്ചു മിനിറ്റ് നടന്നാ മെയിൻ റോഡ് ആയി…രാത്രി ആരും ആ വഴി പോകാറില്ല….”
” കറന്റ് പോക്കുണ്ടായിരുന്നോ ഇന്നലെ..? ”
” ഇല്ല സർ… ”
” ശരി.. പൊക്കോളു…”
” സർ.. അപ്പൊ വന്നത്…?” (CI)
” യെസ്… കൊലയാളി തന്നെ…പിറകു വശത്തെ ഗേറ്റ് ലൂടെ ആവണം അവൻ വന്നതും പോയതും….. മഴ യുള്ളത് കാരണം നമുക് ഒരു തെളിവും കിട്ടില്ലല്ലോ..പിന്നെവന്റൊരു മുളകുപൊടി പ്രയോഗം കാരണം പോലീസ് നായയും ഏകില്ല .. he is so cunning…
Anyway.. മീരയുടെ പേരെന്റ്സ് നെ വിവരം അറിയിക്കു.. അവരോട് മെഡിക്കൽ കോളേജിലേക്ക് വരാൻ പറയ്… പോസ്റ്റ്മാർട്ടത്തിനു മുൻപ് തന്നെ അവരെ ബോഡി കാണിക്കാൻ ഏർപ്പാടാക്ക്… ”
” ശരി സർ… ”
💕💕💕
ഉച്ചയോടകം പോസ്റ്റുമാർട്ടമ് കഴിഞ്ഞു…അപ്പഴേക്കും SP യും കൂട്ടരും അവിടെ എത്തിയിരുന്നു….ദിവാകരൻ സാർ അതിയായ സങ്കടത്തിൽ ആണ്..വാസന്തി മീരയുടെ ബോഡി കണ്ടു തലകറങ്ങി വീണു അവിടത്തന്നെ ഗ്ളൂക്കോസ് കയറ്റി കിടത്തിയിരിക്കുകയാണ്… ആകെക്കൂടെ ഉള്ള ഒരു മോളല്ലേ….ഈ സങ്കടം അവരെങ്ങനെ താങ്ങാനാണ്…
SP യും dysp യും ഡോക്ടറെ ചെന്നു കണ്ടു.. സതാശിവനും CI യും ബോഡി അവരുടെ വീട്ടിൽ എത്തിക്കാനും ബാക്കി സംസ്കാര ചടങ്ങുകൾക്ക് വേണ്ട കാര്യങ്ങൾ ഏർപ്പാടാക്കാനും പോയി…
💕💕💕
” പ്രധാന വാർത്തകൾ… നാടിനെ നടുക്കിയ അമേയ കൊലക്കേസ് നിലനിൽക്കെ മൂന്നു ദിവസം മുൻപ് കാണാതായ മീര ദിവാകരന്റെ മൃതദേഹം മാളങ്കര st.ജോർജ് കാതോലിക്കാ ചർച്ച് സെമിത്തേരിയയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്തി….. അമേയ കൊല്ലപ്പെട്ട സമാനമായ രീതിയിൽ തന്നെയാണ് മീരയും കൊല്ലപെട്ടിരിക്കുന്നത്…അതിനാൽ തന്നെ രണ്ട് കൊലക്കു പിന്നിലും ഒരു വ്യക്തിയാണെന്ന് തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു… രണ്ട് പെൺകുട്ടികളെ കാണാതായിട്ട് ഇത്ര ദിവസമായിട്ടും പോലീസിന്ന് കൊലയാളിയേ കുറിച് ഇതുവരെ യാതൊരു സൂചനയും കിട്ടിയിട്ടില്ല…..പോലീസ് വേണ്ട വിധത്തിൽ കേസ് കൈകാര്യം ചെയ്യാത്തത് കൊണ്ടാണ് സംഭവങ്ങൾ ഇത്രയും വഷളായതെന്നും പാർട്ടി ഈ കാര്യം നിസാരമായി എടുക്കാൻ കരുതിയിട്ടില്ലന്നും ഭരണപക്ഷ പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ പ്രഭാകരൻ നായർ വ്യക്തമാക്കി…..”
അപ്പഴേക്കും അനിരുദ്ധ്‌ഉം സതാശിവനും ശ്രീനാഥ് സാറും ഓഫീസിലേക്ക് കടന്നു വന്നു… SP സർ ടീവി ഓഫ് ചെയ്തു അവരോട് ഇരിക്കാൻ പറഞ്ഞു…
” സർ.. അകെ പ്രശ്നങ്ങൾ ആണ്… ദിവാകരൻ സാറുടെ അളിയൻ ഇടഞ്ഞു നിൽക്കാണ്…. ” ( dysp)
“ഹ്മ്മ്.. i know.. എത്രയും പെട്ടന്ന് തന്നെ കാര്യങ്ങൾ സോൾവ് ചെയ്യണം.. മുകളിൽ നിന്ന് എനിക്ക് നല്ല പ്രഷർ ഉണ്ട്…. any way.. അതവിടെ നിൽക്കട്ടെ.. നമുക് കാര്യത്തിലേക് വരാം…
സീ… മീരയുടെ ബോഡിയിലും അമേയയുടെ തിന് സമാനമായ മുറിവുകൾ ആണ് ഉള്ളത്…കഴുത്തിലും സ്വകാര്യഭാഗങ്ങളിൽ വരെ ആഴത്തിൽ മുറിവുണ്ട്… ചോര വാർന്നു തന്നെയാണ് ഇവിടെയും മരണം സംഭവിച്ചിരിക്കുന്നത്…മാത്രമല്ല അമേയയുടെ ബ്ലഡ് ൽ ഉള്ള പോലെ ക്ലോറോഫോം ന്റെ അളവ് മീരയിലും അമിതമായി കാണപ്പെടുന്നുണ്ട്…മരിച്ചിട്ട് 57 മണിക്കൂർ കഴിഞ്ഞു എന്നാണ് ഡോക്ടർ പറഞ്ഞത്.. അപ്പോൾ ടബ് ചെയ്യാൻ പറ്റിയ ഒരു സമയത്തിനായി അവൻ കാത്തിരിക്കുകയായിരുന്നു.. അമേയയുടെ കേസിലും ഇങ്ങനെത്തന്നെ ആയിരിക്കണം …so… we can conclude….എല്ലാവരുടെയും ഊഹം പോലെ രണ്ട് പേരെയും ഒരാൾ തന്നെയാണ് കൊന്നിരിക്കുന്നത്..അതായത് we have a very brillent സീരിയൽ കില്ലർ … ”
” സർ… അപ്പൊ ഇത്രയും ദിവസം ഒക്കെ മറന്നിരുന്നു അവരെ ക്രൂരമായി ഉപദ്രവിക്കണമെങ്കിൽ കില്ലർക്ക് ഒരു ഒളി സ്ഥലം ഉണ്ടായിരിക്കണം… ” ( dysp)
” u said it….മാത്രമല്ല…..അവന്റെ വേഷം വെച്ചു പെട്ടന്ന് ആർക്കും അവനെ തിരിച്ചറിയാൻ കഴിയില്ല…. and no evidence..no fingerprints..ബോഡിയിലും ചാക്കിലുമൊക്കെ മുളക് പൊടി ഇട്ടിട്ടുള്ളത് കാരണം പോലീസ് dog നുപോലും മണത്തു കണ്ടുപിടിക്കാൻ കഴിയില്ല.. അത്പോലെ മഴ യുള്ള ദിവസങ്ങൾ ആണ് അവൻ ചൂസ് ചെയ്യുന്നത് മിക്കപ്പോഴും….ഒരു കൊലയിലും ഒരു തെളിവ് പോലും അവശേഷിപ്പിച്ചിട്ടില്ല…. അത്രക് വെൽ planned ആയിട്ടാണ് move ചെയ്തിരിക്കുന്നത്… ”
” സർ.. i have a ഡൌട്ട്… എന്തിനാണ് ചാക്കിൽ കെട്ടിയ രീതിയിൽ ഒക്കെ കൊണ്ടിടുന്നത്.. and അതും ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ…. മാളങ്കര SI പറഞ്ഞത് മീരയുടെ ബോഡി സെമിത്തേരിയയുടെ കാടു പിടിച്ചു കിടക്കുന്ന കല്ലറകൾ ഉള്ളഭാഗത് ആയാണ് കിടന്നിരുന്നത് എന്നാണ്…അതുപോലെതന്നെ അമേയയുടെയും.. എന്താണ് അതിനു പിന്നിലെ ഗുട്ടൻസ് എന്താണ് ..? ” (CI)
” വേറെയെന്താ.. he is not want പബ്ലിസിറ്റി… എല്ലാരും അറിഞ്ഞു ഇതൊരു വാർത്തയാവാൻ കില്ലർ ആഗ്രഹിക്കുന്നില്ല.. ബട്ട്.. by ചാൻസ് .. it happend in the case of ameya …അത്കൊണ്ട് മീരയുടെ ബോഡി നമ്മൾ ഒരിക്കലും കണ്ടുപിടിക്കരുത് എന്നുള്ള ഉദ്ദേശത്തോടെ തന്നെയാവണം അവിടെ ടബ് ചെയ്തതും…. ”
” മീരയുടെ body മനസ്സിലാവരുത് എന്നുണ്ടങ്കിൽ പിന്നെ എന്ത് കൊണ്ട് അവളുടെ മുഖം അമേയയുടെ പോലെ വികൃതമാക്കിയില്ല…? ” (SI)
” അത് ജസ്റ്റ് ഒന്ന് connect ചെയ്യാവുന്നതേ ഒള്ളു… അമേയയുടെ body നമ്മൾ identify ചെയ്ത സ്ഥിതിക് തീർച്ചയായും ഇനിയൊരു body കിട്ടിയാൽ അത് മീരയുടെ ആണെന് നമ്മൾ സംശയിക്കും.. അവൻ body എങ്ങനൊക്കെ വികൃതമാക്കിയാലും നമുക് അത് കണ്ടുപിടിക്കാവുന്നതേ ഒള്ളു…
Now we come to the point…ഇവിടം കൊണ്ട് അവൻ നിർത്തിയോ അതോ ഇനിയും അവന്റെ കസ്റ്റഡിയിൽ വേറെ ആരെങ്കിലും ഉണ്ടോ എന്നൊന്നും നമുക്കറിയില്ല.. ഇല്ല എങ്കിലും അടുത് തന്നെ ആരുടെയെങ്കിലും missing നമുക് പ്രതീക്ഷിക്കാം… അതോ.. ഇത് ആകെ ജനം അറിഞ്ഞ സ്ഥിതിക് അവൻ ഒന്ന് വെയിറ്റ് ചെയ്യാനും സാധ്യത ഉണ്ട്.. any way നമ്മൾ alert ആയിരിക്കണം.. കൂടുതൽ പോലീസ് ഫോഴ്സ് നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെട്രോളിംഗ് ന്ന് ഏർപ്പാടാക്കണം…അത്പോലെ .. ”
SP സംസാരിച്ചു കൊണ്ടിരിക്കെ CI യുടെ ഫോൺ ശബ്‌ദിച്ചു….
അദ്ദേഹം ഫോൺ കട്ട് ചെയ്തു.. വീണ്ടും രണ്ട് വട്ടം call വന്നതും…
” ആരാണ് അനിരുദ്ധ്… ഫോൺ എടുത്തോളൂ… ”
” സർ.. വീട്ടിൽ നിന്നാണ്…? ”
” its ഒക്കെ.. എടുത്തോളൂ.. എന്തെങ്കിലും urgency ആണെകിലൊ… ”
” ഒക്കെ സർ… ”
CI എഴുനേറ്റ് കുറച്ചു മാറി നിന്ന് ഫോൺ എടുത്തു… പെട്ടന്ന് തന്നെ ഫോൺ വെക്കുകയും ചെയ്തു.. അദ്ദേഹത്തിന്റെ മുഖം ആകെ പരിഭ്രമിച്ചിരുന്നു…
” എന്ത് പറ്റി …any problm..? ” (SP )
CI ആകെ വല്ലാതെയായിരുന്നു…
” സർ.. എന്റെ പെങ്ങൾ മിസ്സിംഗ് ആണ്.. ” !!!!!
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Enthavum.waiting