Skip to content

The Hunter – Part 6

  • by
the-hunter-novel

✒️റിച്ചൂസ്

അതിൽ ഒരു പുരുഷന്റെ മൃതദേഹം ആയിരുന്നു… !!!!

അവന്തിക പെട്ടന്ന് തന്നെ ഫോൺ എടുത്തു സ്റ്റേഷനിൽ ഇൻഫോം ചെയ്തു.. തന്റെ ടീം മെമ്പേഴ്സിനോട് എത്രയും പെട്ടന്ന് സ്പോട്ടിൽ എത്താൻ പറഞ്ഞു…..

” ഈ വണ്ടിയുടെ നമ്പർപ്ലേറ്റ് നോട്ട് ചെയ്യ്….നാളെ രാവിലത്തെന്നേ ഈ വണ്ടി ആരുടേ പേരിലാണങ്കിലും അയാളുടെ ഫുൾ ഡീറ്റെയിൽസ് എനിക്ക് കിട്ടണം…പിന്നെ വണ്ടി ചെക്ക് ചെയ്യണം..ഫിംഗർ പ്രിന്റ്സ് ഉണ്ടോ എന്ന് നോക്കണം … ”

” ഓക്കേ മാഡം … ”

പോലീസ് വന്നു ബോഡി വണ്ടിയിൽ നിന്ന് ഇറക്കി ചാക് അഴിച്ചു സ്‌ട്രെച്ചറിൽ കിടത്തി… അയാളുടെ ലിംഗം ഛേദിച്ചത് ചാക്കിൽ നിന്ന് ലഭിച്ചു… ആകെ ചോരയിൽ കുളിച്ച അവസ്ഥയിൽ ആയിരുന്നയാൾ….ചോര ഉണങ്ങി തുടങ്ങുന്നേ ഒള്ളു.. മരിച്ചിട്ടു അധിക സമയം ആയിട്ടില്ലെന്ന് തോനുന്നു….ഡിക്കിയിലും ആകെ ചോര തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു..ചെറുതായി ദുർഗന്ധം വമിക്കാൻ തുടങ്ങിയിരുന്നു …ഇത്‌ ചെയ്തത് മീരയെയും അമേയയെയും കൊന്നവൻ തന്നെയാണ് എന്നതിൽ കാഴ്ചയിൽ യാതൊരു വിധ സംശയവുമില്ല.. എന്തന്നാൽ.. ബോഡിയിൽ അമേയ – മീര എന്നിവരുടെ ബോഡിക്ക് സമാനമായി ഒരുപാട് വലുതും ചെറുതുമായ മുറിവുകൾ ഉണ്ടായിരുന്നു…എന്തിന് .. അതിലും ക്രൂരമായിട്ടാണ് ഇയാളെ പീഡിപ്പിച്ചിരിക്കുന്നത്..അയാളുടെ മല ധ്വരത്തിലൂടെ എന്തോ ഒന്ന് കുത്തി കയറ്റിയപോലെ കാണപെടുന്നുണ്ട്… മുഖം വികൃതമാക്കിയിട്ടില്ല..എന്നാൽ വലിയ മുറിവുകൾ ഉണ്ട്താനും.. .മാത്രമില്ല ചാക്കിലും ബോഡിയിലും മുളക് പൊടി വിതറിയിരുന്നു …ഈ ഒരു സാഹചര്യത്തിൽ ആര് മരിച്ചാലും കില്ലർ ആണ് ചെയ്തത് എന്ന് ചിന്തിയാണ് ആദ്യം മനസ്സിലേക്ക് വരുക… പക്ഷേ.. തെളിവുകൾ അല്ലേ എന്ത് ആരോപണങ്ങളുടെയും അടിസ്ഥാനം…. അതിനാൽ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌ കിട്ടിയാലേ ഉറപ്പിക്കാൻ സാധിക്കു..

എല്ലാ പ്രൊസീജിയേർസ് ന്ന് ശേഷം ബോഡി പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോയി…

” മാഡം.. കണ്ടിട്ട് ഇതും അവൻ തന്നെയാണ് ചെയ്തത് എന്ന് തോന്നുന്നുണ്ടല്ലോ.. നമ്മുടെ അനുമാനങ്ങൾ എല്ലാം അവൻ കാറ്റിൽ പറത്തി.. ഇതിപ്പോ 3 പെൺകുട്ടികൾക്കു ശേഷം ഒരു പുരുഷൻ.. ഒന്നും മനസ്സിലാവുന്നില്ലല്ലോ… ” (ഹരിദാസ് )

” അവൻ നമ്മളെ വിദഗ്ധമായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു… സ്ത്രീകൾ മാത്രം കൊല്ലപ്പെടുമ്പോൾ ഏതൊരു ആളും സ്വാഭാവികമായും ചിന്തിക്കുന്ന പോലെ ഇതൊരു സൈക്കോയുടെ വെറും ഭ്രാന്ത് ആയിരിക്കാം എന്ന തോന്നൽ അവൻ നമ്മളിലുണ്ടാക്കി….but now i am sure.. its a revenge…”

“പക്ഷേ … ഇയാളെ ആരും അറിയാതെ എവിടെ എങ്കിലും കുഴിച്ചു മൂടിയിരുന്നെങ്കിൽ നമ്മൾ ആ ചിന്തയിൽ തന്നെ തുടരുമായിരുന്നില്ലേ.. അത് അവന്ന് അടുത്ത ഇരയെ കൊല്ലാൻ എളുപ്പമാകില്ലേ.. പിന്നെ എന്ത് കൊണ്ട് അവൻ അങ്ങനെ ചെയ്തില്ല… “( എബി )

” അമേയയുടെ ബോഡി കിട്ടിയത് പെരിങ്ങോട് പാലത്തിനു താഴെ നിന്ന്.. അത് ആരും ശ്രദ്ധിക്കാതെ ഇടം ഒന്നുമല്ല….അനധികൃതമായി മണൽ മാഫിയ പ്രവർത്തിക്കുന്ന ഇടമാണ് അതെന്ന് എല്ലാവർക്കും അറിയാം.. പെട്രോളിംഗ് ഉം അവിടെ ശക്തമാണ്… അത്പോലെ മീരയുടെ ബോഡി ലഭിച്ചത് സെമിത്തേരിയിൽ നിന്ന്… ആരും ശ്രദ്ധിക്കാത്ത ഇടത്താണ് ബോഡി കൊണ്ടിട്ടത് എങ്കിലും പള്ളി കപ്പിയാർ കില്ലറെ കണ്ടതായി മൊഴിയിൽ ഉണ്ട്.. അതായത് തന്നെ ആ പരിസരത്തു കണ്ടതിനാൽ തീർച്ചയായും അവർ അടുത്ത ദിവസം ആ പരിസരം പരിശോധിക്കും എന്ന് അവൻ കണക്കു കൂട്ടിയിരിക്കണം.. ഇത്രയും ദൂരം കൊണ്ട് പോയി dub ചെയ്തത് ഒരു ചോദ്യം തന്നെയാണ്…എന്തിരുന്നാലും ഈ രണ്ട് മരണവും പുറം ലോകം അറിയണം എന്ന് തന്നെയാണ് അവൻ ആഗ്രഹിച്ചത് .. അവന്റെ ലിസ്റ്റിൽ ഉള്ളവർ കൊല്ലപ്പെട്ടു തുടങ്ങുമ്പോൾ ആ വാർത്ത മറ്റു ചിലരുടെ ഉള്ളിൽ ആദി കൂട്ടും…ആ പേടി .. ഭയം… അതാണവന്ന് വേണ്ടത്….അവൻ മറന്നിരുന്നു എല്ലാം ആസ്വദിക്കുകയാണ്…. ”

” മാം.. ഈ ബോഡി ഇവിടെ കൊണ്ട് വന്നിടാൻ കാര്യം.. അതും ക്രൈം ബ്രാഞ്ച് ഓഫീസ് ന്ന് മുന്നിൽ….നമ്മുടെ ജോലി എളുപ്പമാക്കി തന്നപോലെ.. ” (മാളവിക )

” അതവൻ നമ്മളെ challenge ചെയ്തതല്ലേ.. നമ്മുടെ മൂക്കിൻ തുമ്പുത്തെത്തിയാൽ പോലും നമുക്ക് അവനെ കിട്ടില്ല എന്നുള്ള അഹങ്കാരം ആണവന്ന്… ഇതാ.. ഒരു വഴിത്തിരിവ് തന്നെ കാണിച്ചു തന്നിരിക്കുന്നു.. പറ്റുമെങ്കിൽ എന്നേ കണ്ട് പിടിക്ക് എന്നാണ് അവനിപ്പോ ചെയ്തതിന്റെ അർത്ഥം…i accept ur challenge … ആൻഡ് i will found u bloody…..”

അവന്തിക കൈ ശക്തിയായി കാറിൽ ഇടിച്ചു….

” ഗേറ്റ് ന്റവിടയുള്ള cctv പരിശോധിക്ക്..ഈ വണ്ടി അതിൽ പതിയാൻ ചാൻസ് ഇല്ല.. കാരണം വണ്ടി കിടക്കുന്ന പൊസിഷൻ വെച്ചു അത് ആ സൈഡിൽ നിന്നാണ് വന്നിരിക്കുന്നത്.. പക്ഷേ.. അവൻ വണ്ടി ഇവിടെ കൊണ്ട് വന്നിട്ടുണ്ടങ്കിൽ അതിൽ നിന്നിറങ്ങി ഒന്നുങ്കിൽ തിരിഞ്ഞു നടന്നു കാണും.. അതിന് no way… പിന്നെ ചാൻസ് ആരെങ്കിലും വന്ന് കൊണ്ട് പോകാനാണ്…അവന്ന് സഹായികൾ ഉണ്ടാകാം..എങ്കിലും വണ്ടിയിൽ നിന്നിറങ്ങിയപ്പോ ആരെങ്കിലും കണ്ടു കാണില്ലേ.. ഈ പരിസരത്ത് വേറെ cctv ഒന്നും ഇല്ലേ… ”

” മാഡം…ഇതല്ലാതെ 5 കിലോമീറ്റർ ചുറ്റളവിൽ no cctv.. ” (എബി )

” ഇനി ഉണ്ടങ്കിലും അവനാ cctv യിൽ കണ്ട ലുക്കിൽ ആയിരിക്കുമല്ലോ….ഈ ചുറ്റുപാടിലെ എല്ലാ കടകളിലും ആരെങ്കിലും ഈ വണ്ടി ഇവിടെ കൊണ്ടുവന്നിട്ടത് കണ്ടോ.അതിന്ന് ഇറങ്ങിയ ആളെ കണ്ടോ എന്നന്യോഷിക്കണം…..ഇപ്പോ തന്നെ ആയ്കോട്ടെ…”

അവർ അടുത്തുള്ള ഓരോ കടയിലും കയറി ഇറങ്ങി ആ വണ്ടിയെ കുറിച്ചന്യോഷിച്ചു..

വണ്ടി കടന്നിടത്തു നിന്ന് ഒരു 50 അടി ദൂരെയുള്ള ഒരു പെട്ടി കടയിൽ…ബോഡി കിട്ടിയ കാർ ചൂണ്ടി കാണിച്ചു കൊണ്ട്..

” നിങ്ങളാ കാർ ഇവിടെ എപ്പഴാ കൊണ്ട് വന്നിട്ടത് എന്ന് കണ്ടോ…? ” (സാകിർ )

” ആ കാർ ആണോ… അത്… കൊണ്ടുവന്നിട്ടത് കണ്ടില്ല.. പക്ഷേ അതിലെ സാർ ഇവിടെ നിന്നാണ് cigerrete വാങ്ങിയത്… കറക്റ്റ് പൈസയും തന്നു.. ”

“മാഡം ”

സാകിർ അവന്തികയെ കൈ കാണിച്ചു വിളിച്ചു.. അവന്തിക അയാളുടെ അടുത് വന്നു ഓരോന്ന് ചോദിച്ചറിഞ്ഞു…

” അയാൾ എന്ത് ആണിട്ടിരുന്നത്…? മുഖം കണ്ടോ..? എങ്ങോട്ടാ പോയത്..എന്തേലും പറഞ്ഞോ ..ഏകദേശം എത്ര മണി ആയിക്കാണും .? ”

” സമയം ഒരു 2 -2. 30മണി ആയിക്കാണും.. അയാൾ ഒരു കറുത്ത ഈ rain കോട്ട് ഒക്കെ ഇല്ലേ അത്പോലെ ഒന്നാണിട്ടിരുന്നത്..കയ്യിൽ ഗ്ലൗസ് ഉണ്ടായിരുന്നു ..തല താഴ്ത്തിയാണ് അവിടുന്ന് ഇവിടം വരെ വന്നത്.. സിഗെററ്റ് വേണം എന്ന് പറഞ്ഞതും അങ്ങനെ തന്നെ … അത്കൊണ്ട് മുഖം കണ്ടില്ല..എങ്കിലും താടി ഉള്ളപോലെ തോന്നി … പൈസ എത്രയെന്നു ചോദിച്ചില്ല.. കൃത്യമായി തന്നു ….ചെറുതായി മഴ ഉണ്ടായിരുന്നു.. അത് കൊണ്ടാണ് ആ വേഷം ധരിച്ചിരിക്കുന്നത് എന്ന് വിചാരിച്ചു… പിന്നെ cigarette വാങ്ങിയ ഉടൻ അയാൾ തിരിഞ്ഞു നടന്ന് ആ വളവിൽ മറന്നു… ”

” ഷിറ്റ്.. ആ വളവിൽ അവനെ കാത്ത് ആരെങ്കിലും നിപ്പുണ്ടാവണം…. ”

ഓഫീസ് കഴിഞ്ഞു കുറച്ചു പോയി ഒരു വളവ് കഴിഞ്ഞാൽ രണ്ട് റോഡ് വരുന്നുണ്ട്… ഒന്നൊരു പോക്കറ്റ് റോഡ് ആണ്.. ടൗണിൽ നിന്നുള്ളതാണ്..

ഓഫീസ് ന്ന് മുമ്പിലെ cctv ചെക് ചെയ്തപ്പോ പ്രതേകിച്ചു ഒന്നും കിട്ടിയില്ല……

അടുത്ത ദിവസം ബോഡി പോസ്റ്റ്‌മാർട്ടം ചെയ്ത റിപ്പോർട്ട്‌ കിട്ടി.. അമേയയുടെയും മീരയുടെയും പോസ്റ്റ്മാർട്ടത്തിനു സമാനമായ റിപ്പോർട്ട്‌… മരിച്ചിട്ട് 26 മണിക്കൂർ… ബോഡിയിൽ ക്ലോറോഫോം ന്റെ സാനിധ്യം.. നോ ഫിംഗർപ്രിന്റ്സ്….

RTO ഓഫീസിൽ നിന്ന് വണ്ടിഉടമയുടെ ഡീറ്റെയിൽസ് കിട്ടി…

വിശ്വനാഥ്…വയസ് 40…കാരാക്കോട് ടൌൺ നിൽ നിന്ന് 35 കിലോമീറ്റർ മാറി പാലച്ചോട് എന്ന സ്ഥലത്തു സ്വന്തമായി ഒരു റിസോർട്ട് നടത്തുന്നു..അല്ലാതെ മറ്റു ചെറുകിട ബിസിനസുകളും ..വീട് ടൗണിൽ തന്നെ…

അവന്തികയും ടീമും അയാളുടെ വീട്ടിൽ വിവരം അറിയിച്ചു.. ഭാര്യ വന്നു ബോഡി തിരിച്ചറിഞ്ഞു… ബാക്കി ചടങ്ങുകൾക്കായി ബോഡി വിട്ടു കൊടുത്തു….ചടങ്ങുകൾക്ക് ശേഷം അവന്തികയും ടീമും അയാളുടെ വീട്ടിലേക് ചെന്നു..

” ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം… വിശ്വനാഥ് നെ കാണണതയിട്ട് നിങ്ങൾ എന്തുകൊണ്ട് പോലീസിൽ വിവരം അറിയിച്ചില്ല.. ”

” അങ്ങനെ അല്ല മാഡം…അങ്ങേര് ബിസിനസ്‌ മീറ്റിംഗ് എന്നൊക്കെ പറഞ്ഞു പോയാൽ പിന്നെ ഒരാഴ്ച ഒക്കെ കഴിഞ്ഞേ വീട്ടിലോട്ട് വരൂ… പന്ത്രാണ്ടതി ഇത്പോലെ എന്തോ മീറ്റിംഗ് ഉണ്ട്.. ഒരാഴ്ച കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു വൈകീട്ട് പോയതാ…പിന്നെ ഇപ്പഴാ കാണുന്നത് . ”

അവർ തെങ്ങലടക്കാൻ പാട് പെട്ടു…

” ഫോൺ വിളിക്കാറില്ലേ.. ”

” ഇല്ല.. അതൊന്നും പതിവില്ല.. അങ്ങോട്ട് വിളിക്കുന്നതും ഇഷ്ടമല്ലാ….”

അവർ അവിടെ നിന്നും റിസോർട്ട് ലോട്ട് വിട്ടു… അവിടെയുള്ള സ്റ്റാഫ്സിനോടാല്ലാം വിശ്വനാഥ് നെ കുറിച്ചാന്യോഷിച്ചു..എല്ലാവരും വര്ഷങ്ങളായി അവിടെ ജോലി ചെയ്യുന്നവരാണ്.. എല്ലാവർക്കും നല്ല അഭിപ്രായങ്ങൾ… രെജിസ്ട്രേഷൻ ബുക്കും കിറുകൃത്യം…

” മറ്റേ ബുക്ക്‌ എടുക്കടാ… ” (ഹരിദാസ് )

” ഏത് ബുക്ക്‌ സാർ.. ”

” അത് ഏതാണെന്നു നിനക്ക് ഞങ്ങൾ പറഞ്ഞു തരനോടോ.. ” (സാകിർ )

സാകിർ കൗണ്ടറിലിരിക്കുന്ന ചെക്കനോട് ചൂടായി കോളറിൽ കേറി പിടിച്ചു..

” ഹെയ്.. സാകിർ..വേണ്ടാ…”

അവന്തിക കയ്യിലെ 3 ഫോട്ടോസ് എടുത്തു പൊക്കി കാണിച്ചു… അമേയയുടെയും ഹിമയുടെയും മീരയുടെയും ആയിരുന്നത്..

“ഇതിൽ ആരെങ്കിലെയും അറിയോ.. come on…ധൈര്യമായി പറയു.. അറിയോ..ഇതിൽ ആരെങ്കിലും ഇവിടെ വന്നിട്ടുണ്ടോ..? ”

ആരും ഇല്ലാ എന്ന് തലയാട്ടി…

” മാഡം. എന്റെ കൈ തരിച്ചു വരുന്നുണ്ട്.. നന്നായിട്ട് ഒന്ന് പെരുമാറിയാലെ ഇവരൊക്കെ വായ തുറക്കു.. ” ( എബി )

” വേണ്ടാ.. നമുക്ക് പോകാം… എല്ലാരുടെയും സ്റ്റേറ്റ്മെന്റ് എടുത്തെക്.. ”

സ്റ്റേറ്റ്മെന്റ് എടുക്കുന്ന നേരം അവന്തിക റിസോർട് ന്ന് ചുറ്റും നടന്നു അവിടെ ഒക്കെ ഒന്ന് ചുറ്റി കണ്ടു.. അന്നേരം അവളുടെ അടുത്തേക്കായി ഒരു സ്റ്റാഫ് വന്നു… അവൾ വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു… ആരെങ്കിലും അവളെ കാണുമോ എന്നൊരു ഭയം…

ചുറ്റും കണ്ണോടിച്ചു ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയതും അവൾ അവന്തികയെ നോക്കി…

” മാഡം.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്..പക്ഷേ , ഞാൻ ആണ് പറഞ്ഞത് എന്ന് ആരും അറിയരുത് .. ”

” ഇല്ലാ.. പറയു.. എന്താണ് കാര്യം… ”

” മാഡം ഫോട്ടോസ് കാണിച്ചില്ലേ.. അതിൽ ഒരാളെ എനിക്കറിയാം.. ”

” ആരാ.. ആരെയാ അറിയാ…. ”

” ഹിമ.. ”

അവന്തിക ഒന്ന് ഞെട്ടി.. പിന്നെ കൂടുതൽ അറിയാൻ അവൾ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു…

” എങ്ങനെ അറിയാം ….? ”

” അവളിവിടെ രണ്ട് മൂന്ന് തവണ വന്നിട്ടുണ്ട്….കാര്യങ്ങൾ കുറച്ചു പറയാനുണ്ട് മാഡം….എനിക്കിവിടെ കൂടുതൽ നേരം നിക്കാൻ കഴിയില്ല..ആരെങ്കിലും എന്നേ ശ്രദ്ധിച്ചാൽ.. മാഡത്തിന്റെ നമ്പർ ഒന്ന് തരാവോ.. ഞാൻ വിളിക്കാം…. ”

” ഓക്കേ… ”

സ്റ്റേറ്റ്മെന്റ് എടുക്കൽ ഒക്കെ കഴിഞ്ഞു സാകിറും മാളവികയും ഹരിദാസും ജീപ്പിനടുത് എത്തി.. എബി അവിടെ നിപ്പുണ്ടായിരുന്നു…

” എവിടെ..മാഡം…? ”

” മാഡം അപ്പുറത് ഒരു പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ടു… ഇപ്പൊ വരുമായിരിക്കും….എന്തായി .. വിശ്വനാഥ്നെ കുറിച്ച് വല്ലതും കിട്ടിയോ…? ”

” എവിടുന്ന്… ഇവരൊക്കെ എന്തൊക്കെയോ മറച്ചു വെക്കാൻ ശ്രമിക്കും പോലെ… ഒന്ന് കുടഞ്ഞെടുത്ത ഒക്കെത്തതും വാ തുറന്നോളും.. പിന്നെ മാഡം വേണ്ടാ പറഞ്ഞത് കൊണ്ടാ… ” ( സാകിർ )

“താൻ പറഞ്ഞത് ശരിയാ.. ഞാനൊരുത്തനിട്ടു നല്ലൊന്നു കൊടുത്തു… അപ്പൊ അവൻ പറഞ്ഞത് അവൻ ഇവിടെ വന്നിട്ട് 6 മാസമേ ആയിട്ടുള്ളു… ജോലിയ്ക്ക് കേറിയപ്പോ തന്നെ വിശ്വനാഥ് പറഞ്ഞിട്ടുണ്ടത്രെ ഇവിടെ ആളാവാൻ ശ്രമിച്ചാൽ അവൻ പിന്നെ പുറം ലോകം കാണില്ല …നിലക്ക് നിന്നാല് അവന്ന് കൊള്ളാം എന്ന് … വേറെ ഒന്നും അവന്ന് അറിയില്ലാ എന്നും… ” ( ഹരിദാസ് )

” അതെന്താവും വിശ്വനാഥ് അങ്ങനെ പറഞ്ഞത്….? ” ( മാളവിക )

അപ്പഴേക്കും അവന്തിക അങ്ങോട്ട് വന്നു..

” മാഡം.. എന്താണ് അവിടെ …ആരാണ് ആ പെൺകുട്ടി…? ” ( മാളവിക )

” എല്ലാം പറയാം… കുറച്ചു ക്ലാരിഫിക്കേഷൻസ് കിട്ടാനുണ്ട്. നമുക്കിപ്പൊ ഹിമ വർക്ക്‌ ചെയ്ത ബാങ്കിലോട്ട് പോകാം…”

യാത്രയിൽ..

” മരിച്ച മൂന്ന് പേരുടെയും കാണാതായ ഹിമയുടെയും കാൾ ഡീറ്റൈൽസ് എടുത്ത് ഒന്ന് ക്രോസ്സ് ചെക് ചെയ്തു നോക്കണം… ഇവർ നാലുപേരും തമ്മിൽ ഏതെങ്കിലും വിധേനെ പരിചയം ഉണ്ടോ എന്നും….തീർച്ചയായും ഒരു റിലേഷൻ ഉണ്ടാവാതിരിക്കില്ല…..അത് കണ്ടു പിടിക്കാതെ നമുക്ക് മുന്നോട്ട് പോകാനും കഴിയില്ല..ഇന്ന് രാത്രി തന്നെ ഇതിനൊരു conclution എന്നേ അറിയിക്കണം .. സീ.. ഓരോ നിമിഷം വൈകുന്തോറും ഹിമയുടെ ജീവന്ന് ആപത്തായി കൊണ്ടിരിക്കുകയാണ്…….ഹിമയെ എങ്കിലും നമുക്ക് രക്ഷിച്ചേ തീരു…..ഹിമയുടെയും ആ കില്ലേറിന്റെയും സെൽ ഫോൺ പിന്നെ ആക്റ്റീവ് ആയോ..? ”

” ഇതുവരെ ഇല്ല മാഡം…എന്തെങ്കിലും കിട്ടിയാൽ സൈബർ സെൽ വിവരം അറിയിക്കാമെന് പറഞ്ഞിട്ടുണ്ട് ” ( മാളവിക )

” മാഡം.. നമുക്ക് ആ കില്ലർ പുറത്തിറങ്ങുമ്പോൾ ഉള്ള അവന്റെ വേഷവും കാര്യങ്ങളും മനസ്സിലായ സ്ഥിക്ക് അത് മീഡിയയിലുടെ പുറത്തു വിട്ടാലോ.. അങ്ങനെ എങ്കിൽ ഇനിയവനെ എവിടെ വെച്ചെങ്കിലും കണ്ടാൽ നമുക്ക് ഇൻഫർമേഷൻ ലഭിക്കില്ലേ…. ” ( എബി )

” തീർച്ചയായും …എനിക്ക് നാളെ കാലത്തേക്ക് ഒരു പ്രെസ്സ് മീറ്റിംഗ് വെക്ക് ….അതിൽ നമുക്ക് വെളിപ്പെടുത്താമ്…ക്രൈം ബ്രാഞ്ച് കേസ് ഏറ്റടുത്തവിവരവും പുറത്തുവിടാം.. അതിനുള്ള ഏർപ്പാടുകൾ ചെയ്യ്..പിന്നെ SP അലക്സ്‌ റോയ് യേ വിവരം അറിയിക്കണം.. നാളത്തെ മീറ്റിംഗിൽ അദ്ദേഹം ഉണ്ടായിരിക്കണം.. എന്തന്നാൽ ഈ കേസ് ന്റെ ഫസ്റ്റ് പാർട്ട്‌ കൈകാര്യം ചെയ്തത് റോയ് ആണെന്ന നിലക്ക് ഈ മീറ്റിംഗിൽ അങ്ങേര് ഉണ്ടാവേണ്ടത് അനിവാര്യമാണ് .. ”

“ഓക്കേ മാഡം… ” (എബി )

” അവനെന്തായാലും ഒളിക്കാൻ ഒരു ഇടമുണ്ട്…ഇവിടെ ഈ ടൌൺ ന്ന് ചുറ്റുപാടുകളിൽ അധികം ആൾ നോട്ടം എത്താത്ത ഒഴിഞ്ഞു കിടക്കുന്ന വീടുകളോ കെട്ടിടങ്ങളോ അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്നന്യോഷിക്കണം …സ്റ്റേഷനിൽ അറിയിച്ചു അതിനുള്ള ഏർപ്പാട് ഉണ്ടാക്ക്.. എത്രയും പെട്ടന്ന് വേണം ..

അത്പോലെ അവന്ന് സഹായികളും ഉണ്ട് … അത്കൊണ്ടാണ് അവനിത്ര പെർഫെക്ട് ആയി കാര്യങ്ങൾ മുന്നോട്ട് നീക്കാൻ കഴിയുന്നത് ….ഒന്നാലോചിച്ചു നോക്കു… ക്രൈം ബ്രാഞ്ച് ന്ന് കേസ് കൈമാറിയ വിവരം ഇതുവരെ മീഡിയ വഴി പുറത്തു വിട്ടിട്ടില്ല. തികച്ചും കോൺഫിഡൻഷ്യൽ ആയ ആ കാര്യം എങ്ങനെ കില്ലർ അറിഞ്ഞു.. അത്കൊണ്ട് അല്ലേ അവൻ ബോഡി ക്രൈം ബ്രാഞ്ച് ഓഫീസ് ന്ന് മുമ്പിൽ തന്നെ കൊണ്ടിട്ടത്… ”

” ശരിയാണല്ലോ മാഡം.. അതെങ്ങനെ സംഭവിച്ചു…? ” (സാകിർ )

” അത് തന്നെയാണ് പറഞ്ഞത്…അവന്ന് സഹായികളുണ്ട്… നമ്മുടെ ഓരോ നീക്കങ്ങളും മീഡിയ വഴി അല്ലാതെ അവൻ അറിയുന്നും ഉണ്ട്… ”

” ഒന്നും തന്നെ മനസ്സിലാവുന്നില്ലല്ലോ മാഡം….ഫുൾ കൺഫ്യൂഷൻസ്.. ആര്. എന്തിന് വേണ്ടി…..ഒന്നും മനസ്സിലാവുന്നില്ല… ഇത്രയും കുഴപ്പം പിടിച്ചൊരു കേസ് ഞാനിതുവരെ handle ചെയ്തിട്ടില്ല.. ” (എബി )

” മാഡം.. എനിക്കൊരു ഡൌട്ട്… അവൻ കാറിൽ നിന്ന് ഇറങ്ങി നേരെ പോയത് കടയിലേക്ക്.. എന്ത് കൊണ്ട് അയാൾ ശ്രദ്ധിക്കാത്ത വണ്ണം നേരെ നടന്നു അവിടുന്ന് എത്രയും പെട്ടന്ന് രക്ഷപെടാൻ ശ്രമിച്ചില്ല .. അത് ചെയ്യാതെ എന്തിന് കടക്കാരന്റെ അടുത്തേക് ചെന്നു…..അത്രയും സമയം എന്തിനു വേസ്റ്റ് ചെയ്തു…സ്വാഭാവികമായും ആ കട ആ കാർ കിടക്കുന്നതിനു അടുത്ത് ആയതിനാൽ നമ്മൾ ആ കടയിൽ അന്യോഷികും എന്നും കടക്കാരൻ കണ്ടത്തൊക്കെ നമ്മളുടെ അടുത് പറയുമെന്നും അത് വെച്ചു ഇങ്ങനെ ഒരു മൂവേമെന്റ് നമ്മൾ ചെയ്യും എന്നും അവൻ നേരത്തെ മനസ്സിലാക്കി കാണില്ലേ… എന്നിട്ടും അവനെന്തിന് അങ്ങനെ ചെയ്തു…? ” ( ഹരിദാസ് )

” ഡ്രസ്സ്‌ ഒരിക്കലും നമുക്ക് കിട്ടിയ പുതിയ ഇൻഫർമേഷൻ അല്ലാ..വർഗീസ് അവനെ കണ്ടന്ന് അവന്ന് നന്നായി അറിയാം… അത്പോലെ തന്നെ ഹിമയെ കൊണ്ട് പോയപ്പോഴും അവൻ വെളിച്ചതാണ് വന്നത്.. അവന്റെ ഡ്രസ്സ്‌ സ്റ്റൈൽ അവിടെ വെച്ചും നമുക്ക് വളരെ ഈസി ആയി ലഭിക്കും.. so he not botherd about it… ” ( മാളവിക )

” പിന്നെ എന്തായിരിക്കും അതിനു പിന്നിലെ ഇന്റെൻഷൻ..? ” (ഹരിദാസ് )

” ഹഹഹ… എല്ലാത്തിനും ഒരുത്തരം ഉണ്ട്.. നമ്മൾ അത് കണ്ടുപിടിക്കുക തന്നെ ചെയ്യും… ” ( അവന്തിക )

ജീപ്പ് ബാങ്കിൽ എത്തി അവർ അവിടെയുള്ള സ്റ്റാഫ്സിനോട് എല്ലാം ഹിമയെ കുറിച്ച് അന്യോഷിച്ചു എങ്കിലും പ്രതേകിച്ചു ഒന്നും തന്നെ കിട്ടിയില്ല…

ഹിമ എല്ലാരുവുമായും നല്ല അടുപ്പം ആണെങ്കിലും ആരുമായും പേസണൽ കാര്യങ്ങൾ ഒന്നും ഷെയർ ചെയ്യുന്ന കൂട്ടത്തിൽ അല്ലായിരുന്നു….അത്കൊണ്ട് തന്നെ കൂടുതൽ ആയി ആർക്കും ഒന്നും അറിയില്ല…

💕💕💕

അന്ന് രാത്രി

അവന്തിക വീട്ടിൽ ഇരുന്ന് ഫയൽസ് എല്ലാം നോക്കുകയാണ്…ടീവി യിൽ ന്യൂസ് ഓടുന്നുണ്ട്… വിഷയം ഇത് തന്നെ ….വിശ്വനാഥ് ഉം ഈ മൂന്ന് പെൺകുട്ടികളും തമ്മിലുള്ള ബന്ധം എന്താണ് എന്നതിലെക് ആണ് സമൂഹം എത്തി നോക്കുന്നത്…എന്തായാലും ഇതിനു പിന്നിൽ വല്ല പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയയോ മറ്റോ ആണോ പ്രവർത്തിക്കുന്നത് എന്നുള്ള ഭയം ഒരുവിധം വിശ്വനാഥ്ന്റെ ബോഡി കിട്ടിയപ്പോ ആളുകളിൽ ഇല്ലാണ്ടായി..

അപ്പഴാണ് അവന്തികക്ക് ഒരു കാൾ വന്നത്.. റിസോർട്ടിൽ നിന്ന് കണ്ട പെൺകുട്ടിയായിരുന്നു അത്. അവൾ അവന്തികയോട് എന്തൊക്കെയോ സംസാരിച്ചു…

” മാഡം…എന്നേ ഒരിക്കലും ഈ കേസിലേക് വലിച്ചിഴക്കരുത്… ”

” അതോർത്തു താൻ പേടിക്കണ്ട.. എന്തായാലും കൂടുതൽ എന്തെങ്കിലും വിവരം കിട്ടിയാൽ താൻ എന്നേ അറിയിക്കണം… ഓക്കേ.. ”

” ഓക്കേ മാഡം.. ”

അവൾ ഫോൺ വെച്ചു…ലാപ് തുറന്നപ്പോ എബിയുടെ മെയിൽ വന്നിട്ടുണ്ട്… കാൾ ഡീറ്റെയിൽസ് നെ കുറിച്ചാണ്…

നാലു പേരുടെയും കാൾ ലിസ്റ്റിൽ ഒരു കോമൺ കോള് പോലും ഇല്ലാ….അവരാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടില്ല…

അവന്തിക ചിന്തയിലാണ്ടു…പിന്നെ ഇവർ തമ്മിൽ എന്താണ് ബന്ധം..? ഹിമയും വിശ്വനാഥും തമ്മിലും ഒരു കാളും ഉണ്ടായതായി കാണുന്നില്ല… പക്ഷേ.. ഹിമയെ അവിടെ വെച്ചു കണ്ടു എന്ന് പറഞ്ഞത്..? ഹിമ എന്തിനായിരിക്കും അവിടെ പോയിട്ടുണ്ടാകുക …? അവളും വിശ്വനാഥും തമ്മിൽ പരിജയം ഉണ്ടായിരിക്കുമോ…? ഇനി ആരുമറിയാത്തൊരു സെൽ ഫോൺ.. അതിന് ചാൻസ് ഉണ്ട്……ഉണ്ടങ്കിൽ..അതിൽ നിന്ന് ആയിരിക്കാം അവൾ വിശ്വനാഥിനെ വിളിച്ചിട്ടുണ്ടാകുക.. ആ നമ്പർ ആർക്കും അറിയാൻ വഴി ഉണ്ടാകില്ല.. വിശ്വനാഥിന്റെ കാൾ ലിസ്റ്റിൽ നിന്ന് ഹിമയുടെ സെക്കന്റ്‌ സെൽ ഫോൺ നമ്പർ കണ്ടുപിച്ചാൽ.. ആ നമ്പർ ആക്റ്റീവ് ആണോ എന്ന് നോക്കിയാൽ.. ഹിമയെ കണ്ടുപിടിക്കാൻ കഴിയില്ലേ…

അവന്തിക ഓരോന്ന് സ്വയം കണക്കു കൂട്ടി.. ശേഷം ഫോൺ എടുത്തു എബിയെ വിളിച്ചു..

” എബി.. ഹിമക്ക് ഒരു സെക്കന്റ്‌ സെൽ ഫോൺ ഉണ്ടോ എന്ന് അന്യോഷിക്കണം…വിശ്വനാഥ്ന്റെ കാൾ ലിസ്റ്റിലെ എല്ലാ നമ്പറും ഷോട്ട് ലിസ്റ്റ് ചെയ്തു അതിൽ ഹിമയുടെ പേരിൽ വേറെ സിം ഉണ്ടോ എന്ന് നോക്കണം… നാളെ തന്നെ ഡീറ്റെയിൽസ് കിട്ടണം.. ”

” ശരി മാഡം.. ”

ഇനി കൂടുതൽ നാൾ നീ മറയത്ത് വാഴില്ലടാ.. നിന്റെ അടുത് ഞാൻ എത്തി കഴിഞ്ഞു.. ഈ അവന്തികയേ SP റോയിയെ വിഡ്ഢി ആകിയപോലെ നിസാരക്കാരി ആക്കി പറ്റിക്കാമെന്ന് നീ കരുതേണ്ട… ഇനി നിന്റെ ഒരു പ്ലാനും നടക്കില്ല…

അവന്തിക യുടെ ചിന്തകൾ കാടുകയറി…എന്തായാലും ചുരുളഴിയാത്ത രഹസ്യങ്ങൾ എല്ലാം പുറത്ത് വരാൻ.. മറയത്തിരിക്കുന്ന കറുത്ത കുപ്പായത്തിനുള്ളിലെ ചോര പുരണ്ട കരങ്ങൾ ആരുടേതാണെന്ന് അറിയാൻ ഇനി അധികം താമസമില്ല എന്ന് സാരം..

💕💕💕

അടുത്ത ദിവസം പ്രെസ്സ് മീറ്റിംഗ് ആരംഭിക്കാൻ പോവുകയാണ്… അവന്തികയും റോയിയും എല്ലാം എത്തിയിട്ടുണ്ട്…..

” സാകിറേ.. തനിക്കറിയോ ഇന്ന് മാഡം എന്തിനാണ് റോയ് സാറെ ഇവിടേക്ക് വിളിപ്പിച്ചത് എന്ന്…? ” ( എബി )

” മീറ്റിംഗ് കൂടാൻ… ”

” അത് മാത്രമല്ല … സാർ കണ്ടുപിടിക്കാത്ത പലതും മാഡം കണ്ടു പിടിച്ചില്ലേ…ഇപ്പൊ ഇതാ കില്ലറുടെ അടുത് എത്തി കഴിഞ്ഞു.. അപ്പൊ സാറിന് പറ്റാത്തത് ഒരു പെണ്ണായ താൻ ചെയ്തു എന്ന് സാറെ നേരിട്ട് ബോധ്യപ്പെടുത്താനും ഒന്ന് കൊച്ചാകാനും വേണ്ടിയാണത്… ”

“ആഹാ.. മാഡം ആളു കൊള്ളാലോ….”

💕💕💕

ഉറക്കനെ ഉള്ള ചിരിയുടെ ശബ്ദം കേട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണർന്നത്… ആഹ്.. തല വല്ലാതെ വേദനിക്കുന്നുണ്ട്…..എന്നേ ഒരു ചെയറിൽ കെട്ടിയിട്ടിരിക്കുകയാണ്….എനിക്ക് എണീക്കാൻ കഴിയുന്നില്ല…. ഞാനിരിക്കുന്ന മുറിക്കു ഡോർ ഇല്ലാ.. അതിനപ്പുറം ഉള്ള റൂമിൽ നിന്നാണ് ചിരി കേൾക്കുന്നത്… അയാളായിരിക്കും… എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്.. ഞാൻ കാതോർത്തു… ടീവി യിൽ ന്യൂസ് ന്റെ ശബ്ദം കേൾക്കുന്നുണ്ട്….കൂടുതൽ ഒന്നും വെക്തമായില്ലെങ്കിലും ഒരു കാര്യം മനസ്സിലായി… എന്നേ കാണാനില്ല എന്ന് എല്ലാരും അറിഞ്ഞു കഴിഞ്ഞു എന്ന്…അപ്പോൾ തീർച്ചയായും പോലീസ് എന്നേ അന്യോഷിക്കുന്നുണ്ടാകും…ഇയാളെ കുറിച്ച് അവർക്ക് വല്ല വിവരവും കിട്ടികാണുമോ ..? അവർ വന്ന് എന്നേ രക്ഷിക്കുന്നതിന് മുൻപ് ഇയാൾ എന്നേ എന്തെങ്കിലും ചെയ്താൽ…? പേടിയാവുന്നു … എന്തിനാണ് എന്നേ കിഡ്നാപ് ചെയ്തത്..? ആരാണ് ഇയാൾ.. ഞാൻ എന്ത് ചെയ്തിട്ടാ…? ഒന്നും മനസ്സിലാവുന്നില്ലല്ലോ…എങ്ങനെ ഇവിടുന്നു രക്ഷപെടും..? .ഒരു വഴി കാണിച്ചു തരു ദൈവമേ…

അപ്പഴാണ് ആ റൂമിന്റെ ഒരു മൂലയിൽ കുറേ സാധങ്ങൾ കൂട്ടി കിടക്കുന്നത് കണ്ടത്.. കീറി പറിഞ്ഞ വസ്ത്രങ്ങൾ.. ബാഗുകൾ ..ചെരിപ്പുകൾ .. എന്തൊക്കെയോ കുപ്പികൾ..സിറിഞ്ചുകൾ അങ്ങനെ എന്തൊക്കെയോ കൂട്ടിയിട്ട ആ കൂമ്പാരത്തിൽ ഞാൻ എന്റെ ബാഗ് കണ്ടു…

ഈശ്വര..എന്റെ ബാഗ് .. അതിനകത്തു ഞാൻ ആരും കാണാതെ ഒളിപ്പിച്ചു വെച്ച എന്റെ സെക്കൻഡ് ഫോൺ ഉണ്ടാവില്ലേ… അതെന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇവിടെ ഉണ്ടന്ന കാര്യം പോലീസ് നെ അറിയിക്കാം… പക്ഷേ… കസേരയിൽ നിന്ന് എണീക്കാൻ പറ്റുന്നില്ല.. പിന്നെ എങ്ങനെ അതെടുക്കും…? ഇല്ലാ… പരാജയപ്പെടാൻ ഞാൻ ഒരുക്കമല്ല.. എങ്ങനെ എങ്കിലും രക്ഷപ്പെട്ടേ പറ്റൂ…അതിന് അയാളുടെ കണ്ണ് വെട്ടിച്ചു എനിക്ക് ഒരിക്കലും ഇവിടുന്ന് പോകാൻ കഴിയില്ല.. ഫോൺ ചെയ്‌യല്ലാതെ വേറെ മാർഗം ഇല്ലാ…അയാൾ ആ ടീവിയുടെ മുമ്പിൽ നിന്ന് ഇപ്പൊ ഒന്നും എണീക്കാൻ ചാൻസ് ഇല്ല.. ഇതാണ് പറ്റിയ അവസരം.

കയറു കൊണ്ട് ചെയറിൽ വരിഞ്ഞു കെട്ടിയിരിക്കുകയാണ് രണ്ട് കയ്യും… ഞാൻ അതിശക്തിയായി കൈ വലിച്ചു.. കഴിയുന്നില്ല.. ഒടുവിൽ ഞാൻ തല കയ്യുടെ അടുത്തേക് എങ്ങനെ ഒക്കെയോ കൊണ്ട് വന്നു പല്ല് കൊണ്ട് കെട്ടഴിക്കാൻ ശ്രമിച്ചു..അങ്ങനെ ചെയുമ്പോൾ വയർ വല്ലാണ്ട വേദനിക്കുണ്ടങ്കിലും ഞാൻ അത് കാര്യമാക്കിയില്ല… കുറച്ചു നേരത്തെ പരിശ്രമം കൊണ്ട് വലത്തേ കയ്യിലെ കെട്ടഴിഞ്ഞു….ഹാവു.. പിന്നെ വേഗം തന്നെ മറ്റേ കയ്യിലേയും അഴിച്ചു ഒട്ടും സമയം കളയാതെ ചെയറിൽ നിന്ന് എഴുനേറ്റു ബാഗ് എടുത്തു… അപ്പോഴും ടീവി യുടെ സൗണ്ട് കേൾക്കുന്നുണ്ട്… ഞാൻ ബാഗിന്റെ അകത്തെ അറ തുറന്നു… അതിനകത്തു ഒരുപാട് സാധനങ്ങൾ ഉണ്ട്.. അതിൽ പാഡ് കവറിനകത്തായിരുന്നു ഫോൺ വെച്ചിരുന്നത്… ആരെങ്കിലും ബാഗ് തുറന്നാൽ ഒറ്റയടിക്ക് ശ്രദ്ധിക്കരുത് എന്ന് കരുതി തന്നെയാണ് അങ്ങനെ ചെയ്തത്…നോക്കിയപ്പോ ഫോൺ അവിടെത്തന്നെ ഉണ്ട് … അവന്റെ ശ്രദ്ധയിൽ ഇത്‌ പെടാത്തത് ഭാഗ്യം..

ഞാൻ അതെടുത്തു… ഫോൺ സ്വിച്ച് ഓഫ്‌ ആക്കിയാണ് വെച്ചിരിക്കുന്നത്.. ആവശ്യങ്ങൾക് മാത്രേ ഓൺ ആകാറുള്ളു.. ഞാൻ വേഗം തന്നെ സ്വിച്ച് ഓൺ ആക്കി.. പെട്ടന്ന് ചുമരിൽ മറ്റൊരു നിഴൽ പ്രത്യക്ഷപെട്ടു……..ഞാൻ ഞെട്ടി ഫോൺ എന്റെ കയ്യിൽ നിന്ന് നിലത്തേക് വീണു.. !!!!!

തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!