✒️റിച്ചൂസ്
പെട്ടന്ന് ചുമരിൽ മറ്റൊരു നിഴൽ പ്രത്യക്ഷപെട്ടു……..ഞാൻ ഞെട്ടി ഫോൺ എന്റെ കയ്യിൽ നിന്ന് നിലത്തേക് വീണു.. !!!!!
തിരിഞ്ഞു നോക്കിയതും ഞാൻ പേടിച്ചു പിന്നോട്ട് മാറി ചുമരിൽ തട്ടി നിന്നു … അതയാൾ ആയിരുന്നു.. മാസ്ക് ഇട്ടു മുഖം കാണിക്കാതെ തന്നെയാണ് ഇപ്പഴും വന്നിരിക്കുന്നത്…..ഞാൻ അതിയായി കിതച്ചു… അയാൾ എന്നേ തന്നെ നോക്കീം കൊണ്ടിരിക്കുകയാണ്…. ഞാൻ നിരാശയോടെ നിലത്ത് വീണു കിടക്കുന്ന ഫോണിലേക്കു നോക്കി.. അത് സ്വിച്ച് ഓഫ് ആയിട്ടുണ്ടായിരുന്നു…..
അയാൾ ആ ഫോൺ കണ്ടു.. അതിലേക്കും എന്നിലേക്കും മാറി മാറി നോക്കി…. ഞാനലറി…
” ദുഷ്ട്ടാ.. തനിക്കെന്നെ അറിയില്ല…എന്നോട് കളിച്ചാൽ താൻ വിവരം അറിയും.. പോലീസ് നിന്നെ വെറുതെ വിടില്ല….മര്യാദക് എന്നേ വെറുതെ വിട്ടോ… ”
അതുകേട്ടതും അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി…
” ച്ചി.. ചിരിക്കുന്നോടാ നായെ.. ”
ഞാൻ അയാളുടെ മാസ്ക് അണിഞ്ഞ മുഖതെക്ക് കാർക്കിച്ചു തുപ്പി…
അയാൾ എന്റെ അടുത്തേക് വരാൻ തുനിഞ്ഞതും ഞാൻ അയാളെ തള്ളി മാറ്റി അവിടെ നിന്നും രക്ഷപെടാൻ ഒരു ശ്രമം നടത്തി…പക്ഷേ .. നടന്നില്ല…പിന്നിൽ നിന്ന് എന്റെ മുടി ശക്തിയായി വലിച്ചു എന്റെ തല ചുമരിൽ ചെന്നിടിച്ചു ഞാൻ നിലത്തേക് കമിഴ്ന്നു വീണു…. അയാൾ എന്റെ പിറകിൽ വന്ന് നിലത്ത് കിടന്നിരുന്ന എന്റെ ഷാൾ കഴുത്തിലൂടെ മുറുക്കി… ഞാൻ ശ്വാസം കിട്ടാതെ പിടഞ്ഞു… എന്റെ കണ്ണുകൾ പുറത്തേക് തള്ളി……ശരീരം തളരുന്ന പോലെ….നാവ് കുഴഞ്ഞു… അയാൾ ആ ഷാൾ അങ്ങനെ തന്നെ മുറുക്കി കെട്ടി.. പിന്നിലേക് ആക്കി എന്റെ കയ്യും… എന്നിട്ട് എന്നേ മലർത്തി കിടത്തി.. ഞാനപ്പഴും ജീവനുവേണ്ടി പിടഴുകയാണ്…അയാൾ എന്റെ അടിവഴറ്റിൽ ശക്തിയായി ചവിട്ടി..ശേഷം മുഖം മൂടി മാറ്റി… കത്തി ജ്വലിക്കുന്ന കണ്ണുകളുള്ള ആ മുഖം കണ്ടു ഞാൻ ഭയന്നു…..ആളെ മനസ്സിലാവാൻ എനിക്കധികം സമയം വേണ്ടി വന്നില്ല…
അടുത്ത നിമിഷം ഒരു കത്തി എടുത്തു എന്റെ നെഞ്ചിൽ കുത്തിയിറക്കി…..എന്റെ കണ്ണുകളിൽ ഇരുട്ടു കയറി തുടങ്ങി….
അബോധാവസ്ഥയിലേക് വീണ അവളുടെ മുഖത്തേക്കും സ്വകാര്യ ഭാഗത്തും ആസിഡ് ഒഴിച്ചു വികൃതമാക്കി…അപ്പൊ അവളൊന്ന് പിടഞ്ഞു… വീണ്ടും വീണ്ടും അവളുടെ ദേഹമാസകലം കത്തി കൊണ്ട് കുത്തി കീറി കില്ലർ പൊട്ടിച്ചിരിച്ചു…… കാഴ്ച്ചയിൽ ഭയാനകം ആയിരുന്നത്…
💕💕💕
” കൂടുതൽ എന്തെങ്കിലും അറിയാൻ ഉണ്ടോ…? ” ( അവന്തിക )
പത്രക്കാർ ഓരോരുത്തർ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി..
” ആദ്യം 3 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുന്നു.. ഇപ്പൊ ഇതാ ഒരു പുരുഷനും… കില്ലറുടെ ലിസ്റ്റ് ഇനിയും നീളുമോ..? ”
” നിലവിൽ ഒന്നും തന്നെ പറയാനായിട്ടില്ല… പിന്നെ ഹിമ എന്ന മൂന്നാമത്തെ പെൺകുട്ടിയുടെ ബോഡി ഇതുവരെയും നമുക്ക് കിട്ടിയിട്ടില്ല. അതിനാൽ അവർ മരിച്ചു എന്ന് ഉറപ്പിക്കാനായിട്ടില്ല.. അവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ”
” ഇതെല്ലാം ഒരാൾ ആണ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാൻ കഴിയുമോ..? ഈ ന്യൂസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സമാനമായ രീതിയിൽ കൊലപ്പെടുത്തി മറ്റാരെങ്കിലും ഈ അവസരം മുതലെടുത്തതാവാൻ വഴിയില്ലേ…? ”
” നിലവിൽ ഞങ്ങള്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരാൾ തന്നെയാണ് എന്നാണ് ഞങ്ങൾ അനുമാനിക്കുന്നത്…കില്ലെർക് ചിലപ്പോൾ സഹായികൾ ഉണ്ടായേക്കാം.. എന്തായാലും കില്ലറുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ടല്ലോ.. ആരെങ്കിലും അങ്ങനൊരാളെ എവിടെ വെച്ചെങ്കിലും ഈയുള്ള ദിവസങ്ങൾ കണ്ടിട്ടുണ്ടങ്കിലോ ഇനി കണ്ടാലോ പോലീസിൽ അറിയിക്കുക.. that ‘s all.. thanku.. ”
പ്രെസ്സ് മീറ്റിംഗ് കഴിഞ്ഞു …..അപ്പഴാണ് എബിയുടെ ഫോണിലേക്കു ഒരു കാൾ വന്നത്…. സൈബർ സെല്ലിൽ നിന്നുള്ള കാൾ ആയിരുന്നത്…..
സൈബർ സെല്ലിൽ നിന്ന് പാസ്സ് ചെയ്ത ഇൻഫർമേഷൻ അത്രയും കോൺഫിഡൻഷ്യൽ ആയിരുന്നു…..എബി അവന്തികയുടെ അടുത്തേക് ചെന്നു… അവന്തിക റോയ് യോട് സംസാരിച്ചു നിൽക്കുകയായിരുന്നു…..
” മാഡം.. ഒന്ന് വരോ… ഒരു ഇമ്പോര്ടന്റ്റ് മാറ്റർ ഉണ്ട്… ”
എബി അവന്തികയേ അവിടെ നിന്നും വിളിച്ചു കൊണ്ട് പോയി…
” എന്താ എബി.. എന്താ കാര്യം? ”
” മാഡം.. നമുക്ക് ഒരു ഗുഡ് ന്യൂസ് ഉണ്ട്… ”
” എന്താണെന്നു തെളിച്ചു പറ.. ”
അപ്പഴേക്കും സാകിറും ഹരിദാസും മാളവികയും അങ്ങോട്ട് വന്നു…
” മാഡം ഇന്നലെ പറഞ്ഞപോലെ വിശ്വനാഥ്ന്റെ ഫോൺ ലിസ്റ്റിൽ ഹിമയുടെ സെക്കന്റ് നമ്പർ കണ്ടുപിടിക്കാൻ സൈബർ സെല്ലിൽ ഏല്പിച്ചിരുന്നു.. അവർ ഇപ്പൊ എന്നേ വിളിച്ചു…. നമ്പർ കിട്ടി… മറ്റൊന്നും കൂടി ഉണ്ട്… കുറച്ചു മുൻപ് വരെ സ്വിച്ച് ഓഫ് ഇൽ ആയിരുന്ന ആ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.. എന്നാൽ ഇപ്പൊ ആ ഫോൺ സ്വിച്ച് ഓൺ ആയതായി കാണിച്ചു… 2 min നേരത്തേക്ക് മാത്രം ആയിരുന്നു എങ്കിലും നമുക്ക് ലൊക്കേഷൻ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്… ”
” oh my god..! Really…..ഏതാണ് ആ സ്ഥലം…? ”
” ടൗണിൽ നിന്ന് 15 കിലോമീറ്റർ മാറി ഒരു പോക്കറ്റ് റോഡ് ഉണ്ട്.. അതിലുടെ പോയാൽ പിന്നൊരു വനപ്രദേശം ആണ്… അവിടെയാണ് ലൊക്കേഷൻ കാണിക്കുന്നത്..അത് റോഡ് ന്റെ രണ്ട് സൈഡിലുമായുള്ള ഒരു ചെറിയ ഫോറെസ്റ്റ് ആണ് മാഡം ..”
” ഓക്കേ.. നമുക്ക് ഇപ്പൊൾ തന്നെ അങ്ങോട്ട് പോകാം… വൈകിച്ചാൽ ഹിമയുടെ ജീവന്ന് ആപത്താണ്.. മീഡിയ ഈ വിവരം അറിയണ്ട…. അത് കില്ലർ ക്ക് രക്ഷപെടാൻ വഴിയൊരുക്കും..സ്റ്റേഷനിലേക് വിളിച്ചു പോലീസ് ഫോഴ്സ് നെ ഏർപ്പാടാക്കി അവരോട് ഫോറെസ്റ്റ് ന് ചുറ്റും വളയാൻ പറ ….ഫോറെസ്റ്റ് ലേക് നമ്മുടെ ഇൻഫർമേഷൻ കിട്ടിയതിനു ശേഷം കയറിയ മതി എന്ന് പറഞ്ഞേക്…..ആരോടും എന്താണ് മാറ്റർ എന്ന് ഇപ്പോൾ പറയണ്ട… അവൻ ഇത്തവണ നമ്മുടെ കയ്യിൽ നിന്ന് രക്ഷപെടാൻ പാടില്ല.. ഏത് വിധേനയും നമ്മൾ അവനെ പിടിച്ചിരിക്കും.. ”
” ശരി മാഡം.. ”
അവർ അഞ്ചു പേരും അപ്പോൾ തന്നെ ലൊക്കേഷനിലോട്ട് വിട്ടു….
ജീപ്പിൽ..
” മാഡം … വിശ്വനാഥും ഹിമയും തമ്മിൽ ബന്ധമുണ്ടന്ന് മാഡം എങ്ങനെ മനസ്സിലാക്കി…? ” ( എബി)
” ഇന്നലെ ഞാൻ റിസോർട്ടിൽ വെച്ചു സംസാരിച്ച പെൺകുട്ടി ഇല്ലേ.. അവൾ ആണ് പറഞ്ഞത് റിസോർട്ടിൽ വെച്ചു ഹിമയെ രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട് എന്ന്…അവൾ പറഞ്ഞത് വെച് ഈ വിശ്വനാഥ് അത്ര നല്ല ഒരു കാരക്ടർ ആയിട്ട് എനിക്ക് തോന്നുന്നില്ല.. ഹ്മ്മ്.. വരട്ടെ… ഹിമയെ കിട്ടിയാൽ ഒരുപാട് ചോദ്യങ്ങൾക് നമുക്ക് ഉത്തരം ലഭിക്കും.. ”
” ഈ ഹിമക് ഒരു സീക്രെട് ഫോൺ ഉള്ളപോലെ വിശ്വനാഥ് നും അങ്ങനൊരു നമ്പർ നു സാധ്യത ഇല്ലേ…? ” ( സാകിർ )
” ഉണ്ടാവാം.. ഉണ്ടാവാതിരിക്കാം…അന്യോഷിക്കണം.. വിശ്വനാഥ് ന്റെ കാൾ ലിസ്റ്റിൽ നിന്ന് ഹിമയുടെ സെക്കന്റ് നമ്പർ കിട്ടിയില്ലായിരുന്നുവെങ്കിൽ ആ വഴിയൊക്കെ നമ്മൾ നോക്കേണ്ടി വരും.. എന്തായാലും ഇന്നത്തോടെ ഈ ചാപ്റ്റർ ഇവിടെ അവസാനിച്ചിരിക്കണം….
അരമണിക്കൂറിനകം അവർ പറഞ്ഞ ലൊക്കേഷൻ പരിസരത്തു എത്തി…അധികമാരും ശ്രദ്ധിക്കാത്തൊരു ഭാഗം ആയിരുന്നത്…. ജീപ്പ് അവർ റോഡ് സൈഡിൽ നിർത്തി….ഇനി വളരെ സൂക്ഷ്മമായി വേണം മൂവ് ചെയ്യാൻ.. ജീപ്പ് കാട്ടിലൂടെയുള്ള വഴിയിലൂടെ പോകുമെങ്കിലും അത് അപകടമാണ്…..കില്ലർ ശബ്ദം കേട്ട് രക്ഷപെട്ടാൽ.. അത് പാടില്ല…അത്കൊണ്ട് അതിനും കുറച്ചു മുൻപ് ആയാണ് അവർ ജീപ്പ് നിർത്തിയത്..
” മാഡം….കാട്ടിലൂടെയുള്ള വഴി നേരെപോയാൽ ഒരു കിലോമീറ്റർ അപ്പുറം ആണ് ലൊക്കേഷൻ കാണിക്കുന്നത്….പക്ഷേ….ഇവിടുന്നു നമ്മൾ ഈ വഴി വളഞ്ഞു പോയാൽ 500 മീറ്റർ മതി.. എത്രയും പെട്ടന്ന് അവിടെ എത്താം.. . ”
എബി കാണിച്ച ഭാഗത്തൂടെ അവർ കാട്ടിലേക്കു കയറി…. വളരെ സൂക്ഷ്മമായി തന്നെ ശബ്ദം ഉണ്ടാകാതെ അവർ നീങ്ങി.. പറഞ്ഞ പോലെ 500 മീറ്റർ എത്താറാഴപ്പോഴേക്കും ദൂരെ ഒരു കെട്ടിടം വെളിവായി..
” മാഡം.. അത് തന്നെ… ”
എബി മാപ് ലേക്ക് നോക്കി പറഞ്ഞു..
” ഓക്കേ .. എങ്കിൽ നമുക്ക് രണ്ട് ടീം ആയി split ചെയ്യാം.. ഹരിയും ഞാനും മുൻ വശത്തൂടെ പോകാം… മാളവികയും സാകിറും എബിയും പിന്നിലൂടെ പൊക്കോളു… പിന്നെ.. എന്ത് ഉണ്ടങ്കിലും അറിയിക്കണം.. ഓക്കേ..lets മൂവ്… ”
എല്ലാവരുടെ പക്കലും വാക്കി ടോക്കി ബ്ലുടൂത് ഹെഡ്‌സെറ് ഉം തോക്കും ഉണ്ടായിരുന്നു…
അവന്തികയും ഹരിയും കെട്ടിടത്തിൻറെ മുൻ വശത്തുള്ള മരത്തിനു പിന്നിൽ എത്തി ….അതൊരു വലിയ പഴക്കം ചെന്ന കെട്ടിടമായിരുന്നു…..ഇങ്ങനൊരു കാട്ടിൽ അതും കണ്ടാൽ പേടി തോന്നുന്ന ചുറ്റുപാടുള്ള ഈ കെട്ടിടത്തിൽ ആണ് അവൻ ഇത്രയും ദിവസം ഒളിച്ചു താമസിച്ചത് എന്നോർത്തപ്പഴേ കില്ലറുടെ ഒരു മനസ്ഥിതി അവർക്ക് ബോധ്യമായി…കാറ്റ് നന്നായി വീശുന്നുണ്ടായിരുന്നു..മാനം ഇരുണ്ടു തുടങ്ങി …ഒട്ടും ശബ്ദമുണ്ടാക്കാതെ അവർ മുൻവശത്തെക്ക് നീങ്ങി..പാതി അടഞ്ഞു കിടക്കുന്ന ഡോർ പതിയെ തുറന്നു …എന്നിട്ട് തോക്ക് ചൂണ്ടി അകത്തേക്കു കടന്നു…..അവിടെ അകെ ഇരുട്ടായിരുന്നു… ഹരി ഫോണിലെ ലൈറ്റ് തെളിയിച്ചു ചുറ്റും നോക്കി ചുമരിൽ കണ്ട ലൈറ്റ് ഇട്ടു…
മങ്ങിയ ലൈറ്റ് തെളിഞ്ഞതും രണ്ട് പേരും ആ റൂം കണ്ട് ഞെട്ടി…തികച്ചും ഭയപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നത്…അകെ ദുർഗന്ധം തളം കെട്ടി നില്കുന്നു…
” come ഓൺ.. search… ”
അവന്തിക ആ മുറി വെക്തമായി നോക്കി…
ആകെ മാറാല കെട്ടി കിടക്കുകയാണ് അവിടെ..
ചുമരുകളെല്ലാം ഓരോന്ന് കുത്തിച്ചു കുറിച്ച് വൃത്തികേട് ആക്കിയിട്ടുണ്ട്…കുടുതലും ദൈവ വചനങ്ങൾ ആണ്.. അതിലെല്ലാം പാപത്തെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെയാണ് പറയുന്നത്…
നിലത്തെല്ലാം ചോര പാടുകൾ…മാത്രമല്ല ആകെ മുളക് പൊടി വിതറിയിട്ടുണ്ട് എല്ലായിടത്തും .. അവിടെ ഒരു ടേബിളിൽ ഒരുപാട് ആയുധങ്ങൾ…അതിലൊക്കെയും ചോരപ്പാടുകൾ.. കാലിയായിട്ടുള്ള ക്ലോറോഫോം ബോട്ടിലുകൾ ..ഉപയോഗിച്ച് കഴിഞ്ഞ സിറിഞ്ചുകൾ…..
എല്ലാ കൊലപാതകങ്ങളും കില്ലർ ചെയ്തിരിക്കുന്നത് ഇവിടെ വച്ചു തന്നെ ആയിരിക്കണം…
അവിടെത്തന്നെ ഒരു മൂലയിലായി ഒരു ടീവി …അതിനു മുമ്പിൽ ഒരു കസേരയും . അപ്പൊ ഇതിലൂടെ എല്ലാം അവൻ അറിയുന്നുണ്ട്….
അപ്പഴേക്കും ഹരിയുടെ വിളി കേട്ടു.. അവന്തിക ആ ഭാഗത്തേക് നീങ്ങി…
അവിടെ എത്തിയതും ആ കാഴ്ച കണ്ടു അവന്തിക ഒന്ന് ഭയന്നു… നിലത്തു നഗ്നയായ ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു പെണ്ണ്.. മുഖം വികൃതമാണ്..കൈ പിന്നിലേക്കു കെട്ടിയിരിക്കുകയാണ്.. മേലാസകലം വെട്ടികീറിയിരിക്കുന്നു. മരിച്ചിട്ട് അധിക നേരം ആയിട്ടില്ല …അവിടെയും മുളക് പൊടി വിതറിയിട്ടുണ്ട്… തൊട്ടടുത്തു ഒരു മൂലയിൽ ആയി എന്തൊക്കെയോ കൂട്ടി തീയിട്ടിരിക്കുന്നു ….മുഴുവനായി കത്തിതീർന്നിട്ടില്ല….ചെരുപ്പുകൾ.. വസ്ത്രങ്ങളുടെ അവശിഷ്ട്ടങ്ങൾ…ബാഗുകൾ അങ്ങനെ എന്തൊക്കെയോ ഉണ്ടതിൽ ..മരിച്ചവരുടെ ആയിരിക്കണം ….പിന്നെ അവിടെത്തന്നെ ഒരു കസേരയും മറിഞ്ഞു കിടക്കുന്നുണ്ട്…
അപ്പഴേക്കും എബിയും കൂട്ടരും അവിടേക്കു വന്നു…
” മാഡം.. എല്ലായിടത്തും ഞങ്ങൾ നോക്കി.. അവിടെ ഒന്നും ആരുമില്ല … പിറകിലെ വാതിൽ തുറന്ന് കിടപ്പുണ്ടായിരുന്നു.. അവൻ അതിലുടെ രക്ഷപെട്ടു കാണാൻ ആണ് വഴി… കുറച്ചു പോയി ഒരു ടാർപ്പായ നിലത്തു കിടക്കുന്ന കണ്ടു… ടയറിന്റെ പാടും ഉണ്ട്….” ( എബി )
” ഷിറ്റ്…..ഫോറെസ്റ്റ് ന്ന് പുറത്തുള്ള എല്ലാ പോലീസ് ഫോർസിനോടും അവിടെ മൊത്തം സെർച്ച് ചെയ്യാൻ പറയ്.. കാട്ടിൽ നിന്ന് മെയിൻ റോഡ് ലേക്കുള്ള എല്ലാ വഴിയും ബ്ലോക്ക് ചെയ്യ്….മെയിൻ റോഡ് ലെഫ്റ്റ് ആൻഡ് റൈറ്റ് ഉള്ള രണ്ട് ജംഗ്ഷൻ ലും പോലീസ് ചെക്കിങ് ന്ന് ഏർപ്പാടാക്ക്.. ”
സാകിർ ഫോൺ ചെയ്തു എല്ലാം ഏർപ്പാടാക്കി..
” മാഡം.. ഇത്…ഹിമ ആയിരിക്കോ ? ” ( മാളവിക )
” അറിയില്ല…..ഫോറൻസിക് ലേക്ക് വിളിച്ചു ഇത്രയും പെട്ടന്ന് ഇവിടെ എത്താൻ പറ….ബാക്കി പ്രൊസീജിയേർസ് നുള്ള ഏർപ്പാടുകൾ ചെയ്യ് ….സ്റ്റേഷൻ SI സതാശിവനെ വിവരം അറിയിക്ക്.. കുറച്ചു പോലീസേരെ കൂട്ടി ഇങ്ങോട്ട് വരാൻ പറ.. ”
കുറച്ചു നേരം കൊണ്ട് തന്നെ ഫോറെൻസിക്ക് ടീമും ഫോട്ടോഗ്രാഫർമാരും എത്തി….ബോഡിയിലും മാത്രമല്ല അവിടെ എല്ലായിടത്തും പരിശോധന തുടങ്ങി… കില്ലറേ കിട്ടാത്ത സ്ഥിതിക്ക് ഇനി അവൻ അറിയാതെ അവശേഷിപ്പിച്ചു പോയ തെളിവുകൾ ആണ് കണ്ടു പിടിക്കേണ്ടത്…
” എന്നാലും മാഡം…കില്ലർ ചില്ലറക്കാരൻ അല്ലാ..നമ്മൾ ഇവിടെ വരുന്നുണ്ടന്ന് അവൻ മണത്തറിഞ്ഞെന്നു തോനുന്നു….അതുകൊണ്ടല്ലേ അവൻ എസ്‌കേപ്പ് ആയത്…” ( സാകിർ )
” അവൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല നമ്മുടെ ഈ നീക്കം.. അത്കൊണ്ട് തന്നെ പെട്ടന്നുള്ള അവന്റെ രക്ഷപെടൽ നമുക്ക് ഇവിടെ പലതും ബാക്കി വെച്ചു ..ഇവിടെ നിന്നും എന്തെങ്കിലും ഒരു തെളിവ് നമുക്ക് ലഭിക്കുക തന്നെ ചെയ്യും… ” ( അവന്തിക )
” ഇതിന്റെ അകം കാണുമ്പഴേ പേടിയാകുന്നു…..എന്തൊരു മനുഷ്യനാണ് അയാൾ…..” ( മാളവിക )
” ഈ ചുമരുകളിലെ വചനങ്ങൾ ശ്രദ്ധിച്ചോ… പാപം ചെയ്തവന്റെ ആത്മാവിന്ന് ശിക്ഷ മരണമാണ്… നിന്റെ പാപക്കറ കഴുകി കളയാൻ കർത്താവന്നെ നിയോഗിച്ചിരിക്കുന്നു…..ഓരോ വരിയിലും അടങ്ങാത്ത പ്രതികാരം…അവന്റെ പ്രതികാരത്തിനു ഇരയായവർ ആണ് ഇപ്പൊ മരിച്ചവരല്ലാം… ” ( അവന്തിക )
” മാഡം …നമുക്ക് ഇവരുടെ സെൽ ഫോൺസ് ഒന്നും കിട്ടിയില്ലല്ലോ…ഇവിടെ എല്ലാടത്തും നോക്കി .? ” ( ഹരി )
” ഒന്ന്ങ്കിൽ അവൻ കൂടെ കൊണ്ട് പോയിക്കാണും.. അതുമല്ലങ്കിൽ കാട്ടിൽ എവിടെ എങ്കിലും ഉപേക്ഷിക്കാനും ചാൻസ് ഉണ്ട്…ചുറ്റുപാടും എല്ലായിടവും നന്നായി തന്നെ നോക്കണം… ”
അപ്പഴേക്കും ഫോറൻസിക് ൽ ഒരാൾ അവന്തികയുടെ അടുത്തേക് വന്നു..
” മാഡം .. ഹിമയുടെ ഐഡന്റിഫിക്കേഷൻ മാർക്സുമായി മരിച്ച പെൺകുട്ടിയുടെ മാച്ച് ആകുന്നുണ്ട്….. ”
” ഓഹ്..ഓക്കേ.. നിങളുടെ പ്രൊസീജിയേർസ് കഴിഞ്ഞെങ്കിൽ ബോഡി ആംബുലൻസിൽ കയറ്റാം..സാകിർ.. താൻ അങ്ങോട്ട് ചെല്ല്.. ” ( അവന്തിക )
“ഓക്കേ മാഡം.. ”
അവർ നിരീക്ഷിക്കവേ മറ്റൊരു മുറിയിൽ ചുമരിൽ അവരൊരു ബോർഡ് കണ്ടു.. അത് ശൂന്യമായിരുന്നു… അവന്തിക അതിലേക് തന്നെ സൂക്ഷ്മമായി നോക്കി…
” ഇത് നോക്ക്… ഈ ഭാഗങ്ങളിൽ നന്നായി പൊടിപറ്റിയിട്ടുണ്ട്.. എന്നാൽ പൊടി പറ്റാത്ത ഭാഗങ്ങൾ ഒരു ചതുരം പോലെ കാണപ്പെടുന്നു… അങ്ങനെ മൊത്തം 6 ചതുരങ്ങൾ… ”
” മാഡം പറഞ്ഞത് ശരിയാണല്ലോ…”( മാളവിക അതിലേക് തന്നെ നോക്കി കൊണ്ട് )
ഹരി നിലത്തു നിന്ന് രണ്ട് മൂന്ന് മുള്ളാണികൾ കയ്യിൽ എടുത്തു..
” ഇത്കണ്ടോ മാഡം.. ”
” എനിക്ക് തോന്നുന്നത് ഇവിടെ 6 ഫോട്ടോസ് ഉണ്ടായിട്ടുണ്ടാകണം.. കില്ലർ പോയപ്പോൾ കൊണ്ടുപോയത് ആവാം.. 6 എന്ന് പറയുമ്പോ മീര.. അമേയ… ഹിമ.. വിശ്വനാഥ്… പിന്നെ നമുക്ക് അറിയാത്ത വേറെ രണ്ട് പേരും… ” ( അവന്തിക )
” വേറെ രണ്ട് പേരോ !! അത് ആരൊക്കെയാവും…? ” ( മാളവിക )
” ഈ രണ്ട് പേരെ അവൻ കൊന്ന് കാണുമോ… ഇല്ലാ എങ്കിൽ അവരെ എങ്കിലും നമുക്ക് രക്ഷിക്കണം… ” (ഹരി )
” അപ്പൊ ഇനി ഈ രണ്ട് പേരിൽ അവന്റെ revenge അവസാനിക്കോ.. അവരെ നമ്മൾ എങ്ങനെ കണ്ടു പിടിക്കും…? അവന്റെ താവളം നമ്മൾ കണ്ട സ്ഥിതിക് ഇനി അവൻ ഫാസ്റ്റ് ആയിരിക്കും… മാത്രമല്ല അവന്റെ killing pattern വരെ മാറിയേക്കാം.. ” ( എബി )
” അവർ ആരൊക്കെയാണന്ന് എങ്ങനെ അറിയാൻ പറ്റും.. അകെ ഒരു പ്രതീക്ഷ ഹിമയിൽ ആയിരുന്നു.. അവളെയും അയാൾ… ” ( മാളവിക )
“പ്രതീക്ഷ കൈ വിടാനായിട്ടില്ല.. ഇപ്പഴും എന്റെ മനസ്സ് പറയുന്നു… ഇവിടെ നിന്ന് നമുക്ക് എന്തെങ്കിലും തെളിവ് ലഭിക്കാതിരിക്കില്ല.. ഫോറൻസിക് ടീം സാമ്പിൾസ് കളക്ട്ട് ചെയ്തിട്ടുണ്ടല്ലോ.. dont worry… ”
ഫോറൻസിക് ടീം ന്റെ പരിശോധന പൂർത്തിയായി….അവർ സാംപിൾസ് കളക്റ്റ് ചെയ്തു പോകാനൊരുങ്ങി…അവന്തികയും കൂട്ടരും പുറത്തേക്കിറങ്ങാൻ നിന്നതും അകത്തു നിന്നു ഒരു ശബ്ദം കേട്ടു ….!! വളരെ പതിഞ്ഞ ഒരു ശബ്ദം ആയിരുന്നത്…
” നിങ്ങൾ ഒരു ശബ്ദം കേട്ടില്ലേ..? ” ( അവന്തിക )
” കേട്ടു മാഡം.. അകത്തു നിന്നല്ലേ അത്.. ” ( എബി )
അവർ വീണ്ടും അകത്തേക്കു തന്നെ നടന്നു… ചെവി കൂർപ്പിച്ചു വീണ്ടും ആ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു… ഒരു നിമിഷം കഴിഞ്ഞതും വീണ്ടും ആ ശബ്ദം കേട്ടു… അവർ ഒന്ന് ഞെട്ടി.. എന്താണത്…? അവർ അങ്ങനെ അത് വിട്ടു കളയാൻ തയ്യാറായില്ല…. എവിടെ നിന്നാണ് ആ സൗണ്ട് കെട്ടത് എന്ന് അവിടെ എല്ലായിടത്തും ഒന്നും കൂടി എല്ലാരും നടന്നു പരിശോധിച്ചു..
അപ്പഴാണ് പിറകു വശത്തേക്കുള്ള ഡോർ ന്ന് തൊട്ടുമുമ്പുള്ള മുറിയിലേക്കു എബി എല്ലാരെയും വിളിച്ചത് ….
എല്ലാവരും അങ്ങോട്ട് ചെന്നു.. കുറേ ആക്രി സാധങ്ങൾ കൂട്ടിയിട്ട ഒരു മുറിയാണത്…എബി താഴേക്കു ചൂണ്ടി കൊണ്ട്
” മാഡം…. ഇങ്ങോട്ട് നോക്ക്… ഇവിടെ വാതിൽ പോലെ എന്തോ … ഈ കിടക്കുന്ന ചാക് കൊണ്ട് മൂടി ചെയർ കമിഴ്ത്തി വച്ചിരിക്കുകയായിരുന്നു…ഇതിനു മുന്നിൽ എത്തിയപ്പോ ഞാൻ ആ സൗണ്ട് ശരിക്കും കേട്ടു… സംശയം തോന്നി ഒന്ന് സെർച്ച് ചെയ്തു നോക്കിയതാണ്… ”
” തുറക്കാൻ പറ്റുന്നുണ്ടോ നോക്ക്.. “( അവന്തിക )
അവർ അത് വലിച്ചു തുറന്നു.. അപ്പൊ അണ്ടർ ഗ്രൗണ്ട് ലേക്ക് ഒരു കോണിയാണ് കണ്ടത്.. അവർ അതിലുടെ ഇറങ്ങി താഴേക്കു എത്തി.. അടിയിൽ ഒരു ചെറിയ മുറിയായിരുന്നു…..കുറഞ്ഞ വെട്ടമാണ് അതിനകത്തു ഉള്ളത്..
ആ മുറിയുടെ അറ്റത്തായി മുടിയൊക്കെ പരത്തിയിട്ട് മുട്ടിൽ തല വെച്ചു കിടക്കുന്ന ഒരു പെൺകുട്ടിയെ കണ്ട് അവർ അഞ്ചുപേരും ഞെട്ടി.. !!!
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Aarayirikkum aa penn kutty? Next part nu katta waiting. Appo ini aa killer aaranenn ariyan kazhiyumayirikkum alle?