Skip to content

The Hunter – Part 8

the-hunter-novel

✒️റിച്ചൂസ്

ആ മുറിയുടെ അറ്റത്തായി മുടിയൊക്കെ പരത്തിയിട്ട് മുട്ടിൽ തല വെച്ചു കിടക്കുന്ന ഒരു പെൺകുട്ടിയെ കണ്ട് അവർ അഞ്ചുപേരും ഞെട്ടി.. !!!

ആരുടെയും കണ്ണിൽ പെടാത്ത ഒരു രഹസ്യ മുറി…അവിടെ ഒരു പെൺകുട്ടി…അവളുടെ മുമ്പിൽ പാതി ഭക്ഷണം ഉള്ള ഒരു പാത്രവും ഒരു വെള്ള കുപ്പിയും ഉണ്ട്…. എന്തായാലും ഇവളെ ആ കില്ലർ ആയിരിക്കണം ഇവിടെ പൂട്ടി ഇട്ടിട്ടുണ്ടാവുക.. ഹിമ ക്ക് ശേഷം അടുത്തത് ഇവളെ ആണ് കൊല്ലാൻ വിചാരിച്ചിരിക്കുന്നത് എങ്കിലോ.. അപ്രതീക്ഷിതമായി ഞങ്ങൾ വന്നപ്പോൾ വേറെ നിവർത്തി ഇല്ലാതെ ഇവളെ ഇവിടെ ഇട്ടിട്ടു പോയതാവാം…
അപ്പോൾ ഇവളായിരിക്കോ ആ അഞ്ചാമത്തെ വെക്തി…? അപ്പൊ ഇവൾക് കില്ലേറെ കുറിച്ച് അറിവുണ്ടായിരിക്കില്ലേ… ഇവളെ ചോദ്യം ചെയ്താൽ ബാക്കിയുള്ളവരുമായുള്ള ഇവളുടെ ബന്ധം മനസ്സിലാക്കാൻ കഴിയില്ലേ….അവന്തിക ചിന്തിച്ചു കാട് കയറി….

ഒരു വിജയീ ഭാവം അവന്തികയുടെ ചുണ്ടിൽ വിടർന്നു… എന്നാൽ അത് ചീട്ട് കൊട്ടാരം പോലെ തകർന്നാടിയാൻ അവൾ തല ഉയർത്തി അവരെ നോക്കുന്നത് വരെ നിന്നോളൂ…..

ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മുഖം കണ്ട് അവർ സ്തബന്ധിച്ചു എല്ലാരും ഒരേ സ്വരത്തിൽ ഉച്ചരിച്ചു..

അമേയ !!!

മരിച്ചു മണ്ണടിഞ്ഞ അമേയ എങ്ങനെ ഇവിടെ…? ഇനി തോന്നലാണോ…

അവർ അവളുടെ അടുത്തേക് ചെന്നു…അവളാകെ അവശയായിരുന്നു…അവളുടെ കൈകളും കാലുകളും കെട്ടിയിട്ടുണ്ടായിരുന്നില്ല….
അതേ .. തോന്നൽ അല്ല.. യാഥാർഥ്യം.. അമേയ തന്നെ.. പിന്നെ അമേയ യുടെതെന്നു കൺഫേം ആക്കി മറവ് ചെയ്തത് ആരുടേ ബോഡി ആണ്…?ഇത്രയും ദിവസം അമേയയേ എന്ത് കൊണ്ടാണ് കില്ലർ കൊല്ലാതെ വെച്ചത്..? ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും അവിടെ ഉടലെടുക്കുകയായിരുന്നു….

അവൾ ഞങ്ങളെ കണ്ട് അകെ ഞെട്ടിയിരിക്കുകയാണ്… അവൾക് നടക്കുന്നതൊന്നും വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല… ആകെ മരവിച്ച ആ അവസ്ഥയിൽ നിന്ന് അവൾ പുറത്തു വരാൻ കുറച്ചു നിമിഷങ്ങൾ എടുത്തു… പിന്നീടവൾ അവന്തികയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു..അവളാകെ പേടിച്ചിരിക്കുകയായിരുന്നു…

” എന്നേ അയാൾ കൊല്ലും.. കൊല്ലും.. എന്നേ കൊല്ലും… ”

” പേടിക്കണ്ടാട്ടൊ.. തന്നെ ആരും ഒന്നും ചെയ്യില്ല…. സാകിർ…ഇവളെ പിടിക്ക്…ആളാകെ ട്ടയേഡ് ആണ്.. ”

അവന്തിക അവളുടെ കഴുത്തിനു പിന്നിൽ പച്ചകുത്തിയ കുരിശ് നോക്കി… അമേയയുടെ എന്ന് ധരിച്ചു മറവു ചെയ്ത ബോഡിയുടെ ഫോട്ടോഗ്രാഫിൽ കാണപ്പെട്ട അതേ കുരിശിന്റെ ചിഹ്നം തന്നെ ഇതും…എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നും ഇല്ലാ..

അവർ അവളെ സമാധാനിപ്പിച്ചു ആ മുറിയിൽ നിന്ന് മുകളിലേക് കൊണ്ടുവന്നു……

സതാശിവനും കൂടെയുള്ള പോലീസ്കാരും അപ്പഴേക്കും അവിടെ എത്തിയിരുന്നു… അവളെ കണ്ട് അവരും ഞെട്ടി….

” ഹരി.. take her to the hospital..അവളുടെ safty ഉറപ്പ് വരുത്തണം.. പോലീസ് നെ കാവൽ നിർത്തണം. ..പിന്നെ അവളുടെ വീട്ടുകാരെ ചെന്ന് തന്നെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കണം.. അതിനു ഏർപ്പാടുണ്ടാകണം.. കാരണം അവർക്ക് ഇതൊരു ഷോക്കിങ് ന്യൂസ് ആയിരിക്കും…ഹിമയുടേത് CI അനിരുദ്ധ്‌നെയും വിവരം അറിയിക്കണം.. ”

” ഓക്കേ മാഡം.. ”

അവന്തികയുടെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ അമേയയുടെ കൈയിൽ ഉണ്ടായിരിക്കാം.. പക്ഷേ.. ഈ ഒരു സാഹചര്യത്തിൽ അവളോട് ഒന്നും ചോദിക്കുന്നത് ശരിയല്ല….ഇപ്പോൾ അവൾക് മതിയായ പരിചരണം ആണ് ആവശ്യം….

അമേയയേ അപ്പോൾ തന്നെ ഹോസ്പിറ്റലിലേക് കൊണ്ട് പോയി..

” എന്താണിവിടെ നടക്കുന്നത് മാഡം.. അമേയ മരിച്ചിട്ടില്ലങ്കിൽ പിന്നെ അന്ന് മരിച്ചത് ആരാ..? ” ( എബി )

” എനിക്കും അത് തന്നെയാണ് മനസ്സിലാവാത്തത്….മരിച്ചു മണ്ണടിഞ്ഞ വെക്തി ഇതാ നമ്മുടെ കണ്മുന്നിൽ…. അന്ന് മരിച്ചത് ആരാണെന്നു ഒരു പിടിയും കിട്ടുന്നും ഇല്ലാ.. ഇത്രയും വലിയ വീഴ്ച ഇതെങ്ങനെ സംഭവിച്ചു…ഏയ്യ്.. സതാശിവാ… താനും അന്ന് ഈ കേസ്ന്റെ ഭാഗം ആയിരുന്നില്ലേ…. തനിക്കൊന്നും പറയാൻ ഇല്ലേ… ” ( അവന്തിക )

” അത്… അന്ന് ബോഡി കിട്ടിയപ്പോ തൊട്ടടുത്തുള്ള എല്ലാ സ്റ്റേഷനിലും ഏതെങ്കിലും പെൺകുട്ടികളുടെ മിസ്സിംഗ്‌ കേസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ എന്ന് അന്യോഷിക്കാൻ പറഞ്ഞിരുന്നു.. അത് പ്രകാരം സ്റ്റേഷനിലേക് രണ്ട് ഇൻഫർമേഷൻ കിട്ടി..ഒരണ്ണം കോഡൂർ നിന്നും മറ്റൊന്ന് തെക്കുംകരയിൽ നിന്നും.. അമേയ മിസ്സിംഗ്‌ ആയത് അതിന് 5 ദിവസം മുന്പായിരുന്നു…. തെക്കുംകരയിലെ പെൺകുട്ടി ജാസ്മിൻ ജേക്കബ് അതിന് തൊട്ടടുത്ത ദിവസമാണ് മിസ്സായതായി സ്റ്റേഷനിലെ പരാതിയിൽ കൊടുത്തിരുന്നത്…. ബോഡിയുടെ പഴക്കം വെച് അത് അമേയ ആയിരിക്കാം എന്ന് അനുമാനിച്ചിരുന്നു…എങ്കിലും ബോഡിയിലെ ടാറ്റൂ മാർക്ക്‌ മുൻഗണയിൽ എടുത്തു ഞങ്ങൾ അവരുടെ വീടുകളിൽ ചെന്ന് അന്യോഷിച്ചപ്പോൾ ആണ് അമേയ അങ്ങനൊരു ടാറ്റൂ ചെയ്തതതായി മനസ്സിലാക്കിയത്.. അവളുടെ വീട്ടുകാർ വന്ന് അത് തിരിച്ചറിഞ്ഞതും ആണ്… ”

” ജാസ്മിൻ ജേക്കബ്… !! ഇങ്ങനൊരു കുട്ടിയുടെ കാര്യം ഈ entire കേസ് റിപ്പോർട്ടിൽ കണ്ടില്ലല്ലോ….എന്നിട്ട് ആ പെൺകുട്ടിയുടെ മിസ്സിംഗ്‌ കേസ് അന്യോഷിക്കാത്തതെന്ത്..? ”

” അത് നമ്മുടെ സ്റ്റേഷൻ പരിധിയിൽ അല്ലാത്തത് കൊണ്ട് അത് തെക്കുംകര പോലീസ് തന്നെയാണ് അന്യോഷിക്കുന്നത്… ”

” ഷിറ്റ്…..എവിടെയോ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട്… ജാസ്മിൻ….ഹ്മ്മ് . ആ കുട്ടിയുടെ ഫുൾ ഡീറ്റെയിൽസ് ഇന്ന് തന്നെ എന്റെ ടേബിളിൽ എത്തിയിരിക്കണം..ഇതെന്തൊരു തലവേദനയാണെന്റെ ഈശ്വരാ …മരിച്ച പെൺകുട്ടി ജീവിച്ചിരിക്കുന്നു എന്ന് പുറം ലോകമറിഞ്ഞാൽ .. പോലീസിന്റെ ഈ വീഴ്ചയെ മീഡിയ എങ്ങനെ നോക്കികാണും എന്നറിയോ.. ആരോടൊക്കെ സമാധാനം പറയണം….”

അവന്തിക കലി തുള്ളികൊണ്ട് ജീപിന്റടുത്തേക് നടന്നു…..അവൾ ഇൻഫർമേഷൻ ഐജി ഓഫീസിലേക് പാസ്സ് ചെയ്തു നേരെ ഐജി ഓഫീസിലേക്ക് വണ്ടി വിട്ടു..ബാക്കിയുള്ളവർ ഹോസ്പിറ്റലിലേക്കും..

💕💕💕

അവന്തിക അവിടെ എത്തുമ്പോ ഐജി യുടെ മുമ്പിൽ SP റോയ് ഹാജരായിട്ടുണ്ടായിരുന്നു…
അവന്തിക ഐജി ക്ക് സല്യൂട്ട് ചെയ്തു ചെയറിൽ ഇരുന്നു…

” അവന്തിക… റോയ് യുടെ explanation ഞാൻ കേട്ടു… ഇത്‌ മനപ്പൂർവം സംഭവിച്ച ഒരു കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല… ആവശ്യമായ എവിടെന്സ് വെച് തന്നെയാണ് അന്ന് അത് അമേയയുടെ ബോഡി തന്നെയാണെന്ന് കൺഫേം ചെയ്തിരിക്കുന്നത്….. ”

” പിന്നെ ഇപ്പൊ നടന്നത് എന്താണ് സർ….അങ്ങനെ മരിച്ചു എന്ന് കൺഫേം ചെയ്ത അമേയയേ തന്നെയാണ് ഇന്ന് ഞങ്ങൾ കണ്ടത്തിയത്…..അപ്പൊ അന്ന് അമേയ ആണെന് കരുതി മറവ് ചെയ്തത് ആരെന്ന മീഡിയ യുടെ ചോദ്യത്തിന് നമ്മൾ എന്ത് ഉത്തരം കൊടുക്കും..?…. ”

” മീഡിയയുടെ വായ അടപ്പിക്കണമെങ്കിൽ we have to find it…..നമുക്ക് പറ്റിയ തെറ്റ് എത്രയും പെട്ടന്ന് തിരുത്തണം…അല്ലെങ്കിൽ തന്നെ ഇത്രയും മരണം സംഭവിച്ചിട്ടും കില്ലേറെ കണ്ടുപിടിക്കാത്തതിൽ ജനം ആകെ ഇളകി ഇരിക്കുകയാണ്…മീഡിയയും ഒട്ടും മോശമല്ല …..അത്കൊണ്ട് ഇത്രയും പെട്ടന്ന് ഈ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാക്കി കില്ലെറേ കണ്ടു പിടിച്ചേ പറ്റൂ….we don’t have enough time… ”

” i know സർ..ഞാൻ വേണ്ടത് ചെയ്തോളാം …”

അപ്പഴേക്കും അവന്തികക്ക് ഒരു കാൾ വന്നു… ഹരിയുടെ ആയിരുന്നു അത്…

” മാഡം … വിവരം അറിഞ്ഞു ഇവിടെ ഹോസ്പിറ്റലിൽ മീഡിയക്കാർ എത്തിയിട്ടുണ്ട്…..”

” എന്ത് കാരണവശാലും അവരെ അമേയയെ കാണാൻ അനുവദിക്കരുത്…ഞാനിപ്പോ അങ്ങോട്ട് എത്താമ്… ”

അവന്തിക കാൾ വെച്ചു..

” സർ…മീഡിയ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്… ഞാനങ്ങോട്ട് പോവുകയാണ്…..”

അവന്തിക അപ്പോൾ തന്നെ ഹോസ്പിറ്റലിലേക് വിട്ടു…

💕💕💕

ഹോസ്പിറ്റലിനു മുമ്പിൽ അവന്തിക വന്നിറങ്ങിയതും മീഡിയ അവളെ വളഞ്ഞു..

” അമേയ മരിച്ചിട്ടില്ല എന്നുള്ള വാർത്ത ശരിയാണോ മാഡം …? ”

” അങ്ങനെ എങ്കിൽ അന്ന് അമേയക്ക് പകരം മറവ് ചെയ്ത ബോഡി ആരുടെതാണ്…? ”

” പോലീസ് ന്ന് പറ്റിയ ഈ വീഴ്ചയെ മാഡം എങ്ങനെ നോക്കി കാണുന്നു…? ”

” കില്ലേറുടെ താവളം വരെ എത്തിയെങ്കിലും പോലീസ് ന്ന് കില്ലേറെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല…മാത്രമല്ല.. ഹിമയെ രക്ഷിക്കാനും കഴിഞ്ഞില്ല ..പോലീസ് നെകാൾ ഒരുപടി മുന്നിലാണ് കില്ലർ എന്ന് തോന്നുന്നുണ്ടോ…? ”

” കില്ലറുടെ അടുത്ത ഇര ആരാണ് എന്നതിൽ വല്ല സൂചനയും ഉണ്ടോ…? ”

അവന്തിക എല്ലാവരുടെ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഒറ്റ വരിയിൽ ഒതുക്കി…

” സീ… കില്ലേറെ കിട്ടിയില്ലെങ്കിലും കില്ലെറിലേക് എത്താനുള്ള പല എവിഡൻസും ഞങളുടെ പക്കൽ ഉണ്ട് … അത് കൊണ്ട് തന്നെ എത്രയും പെട്ടന്ന് ഞങൾ കില്ലേറെ കണ്ടു പിടിച്ചിരിക്കും. മാത്രമല്ല … അന്ന് അമേയ ക്ക് പകരം മറവ് ചെയ്തത് ആരുടെ ബോഡി ആണെന്ന അന്യോഷണം തുടങ്ങി കഴിഞ്ഞു… അതിൽ ഉടനെ തന്നെ തീരുമാനം ആകും….”

അപ്പഴേക്കും ഹരിയും എബിയും അങ്ങോട്ട് വന്നു.. അത്രയും പറഞ്ഞു അവന്തിക അമേയ യേ കാണാൻ ആയി അകത്തേക്കു പോയി.. പോലീസ് മീഡിയ യേ പുറത്തു തന്നെ തടഞ്ഞു നിർത്തി..

റൂമിൽ എത്തിയപ്പോ അമേയ യുടെ അമ്മയും അപ്പാപ്പനും അവിടെ ഉണ്ടായിരുന്നു..അമേയ ഗ്ളൂക്കോസ് കയറ്റി കിടക്കുകയായിരുന്നു … അവന്തികയെ കണ്ടതും അമേയയുടെ അമ്മ ഓടിവന്നു അവന്തികയുടെ കാലിൽ വീണു.. അവന്തിക അവരെ പിടിച്ചു എണീപ്പിച്ചു…

“സാറേ .. നന്ദി യുണ്ട്….ഞങ്ങടെ കുട്ടി പോയന്ന് അറിഞ്ഞപ്പോൾ എന്റെ മനസ് പറഞ്ഞതാ അവൾ ജീവിച്ചിരിപ്പുണ്ടന്ന്…മാനമുരുകിയാണ് ഞങ്ങൾ ഇത്രയും നാൾ കഴിച്ചു കൂട്ടിയത് ..ഇപ്പൊ കണ്ടില്ലേ സാറേ.. ഞങ്ങടെ കുട്ടി തിരിച്ചു വന്നു…എല്ലാത്തിനും സാർ ആണ് കാരണം.. നന്ദി യുണ്ട്.. ഒരുപാട്.. ”

” അതിന്റെ ഒന്നും ആവശ്യമില്ല.. സന്തോഷിക്കല്ലേ ഈ അവസരത്തിൽ വേണ്ടത്… നിങ്ങൾ ഒന്ന് പുറത്തിരിക്ക്.. ഞങ്ങള്ക് അമേയയോട് ഒന്ന് സംസാരിക്കണം.. ”

അവരെ എല്ലാവരെയും പുറത്തേക് നിർത്തി അവന്തിക അമേയയുടെ അടുത്ത് വന്നിരുന്നു.. ഹരി ഡോർ കുറ്റിയിട്ടു…

” അമേയ…ഇപ്പൊ എങ്ങനെ ഉണ്ട്.. ”

” കുഴപ്പമില്ല… ”

” എബി.. ഡോക്ടർ എന്താണ് പറഞ്ഞത്..? ”

” ഇന്ന് ഡിസ്ചാർജ് ചെയ്യാം.. വീട്ടിൽ റസ്റ്റ് എടുത്ത മതി എന്നാണ് പറഞ്ഞത്.. ”

” ഓക്കേ.. അമേയ.. ഞങ്ങള്ക് ഈ കേസ് മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ നിന്റെ മൊഴി കേട്ടെ തീരു..ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ ഏകദേശം നീ അറിഞ്ഞു കാണുമല്ലോ …നീ നിനക്ക് അറിയുന്നത് പറഞ്ഞാൽ മതി… ”

” തീർച്ചയായും.. മാഡം എന്താണെങ്കിലും ചോദിചോളു.. ”

” എങ്ങനെയാണ് നീ ആ കില്ലറുടെ താവളത്തിൽ എത്തിയത്..? ..നീ അയാളുടെ മുഖം കണ്ടോ..? …അയാൾ നിന്നോട് എന്തെങ്കിലും സംസാരിച്ചോ .? ”

അമേയ നടന്ന കാര്യങ്ങൾ ഓരോന്ന് ഓർത്തെടുത്തു…

” ഞാൻ വീട്ടീന്ന് കടയിലോട്ട് സാധാരണ പോലെ ഇറങ്ങിയതായിരുന്നു….”

അപ്പൊ എബി ഇടയിൽ കയറി..

” എന്നായിരുന്നു അത്.. ആറാം തിയ്യതി ആയിരുന്നോ…? ”

” അതേ… ആറ് തന്നേ.. 8 ന്ന് എന്റെ കൂട്ടുകാരിയുടെ കല്യാണം ആയത്കൊണ്ട് അത് കുടിയിട്ടേ വരൂ എന്ന് പറഞ്ഞാണ് ഇറങ്ങിയത്.. വഴിയിൽ എങ്ങും ആരും ഉണ്ടായിരുന്നില്ല.. ബസ് സ്റ്റോപ്പ് എത്തുന്നതിനു കുറച്ചു മുന്പായിട്ട് ഞാൻ നടന്ന് പോകുന്ന സൈഡിൽ ഒരു വാൻ നിർത്തിയിട്ടിട്ടുണ്ടായിരുന്നു…ഞാൻ ആ വാൻ പാസ്സ് ചെയ്തതും പെട്ടന്ന് എന്തോ ഒരു ശബ്ദം കേട്ടു..വണ്ടിയുടെ എന്തോ ശബ്ദം ആയിരുന്നു .. ഞാൻ തിരിഞ്ഞു നോക്കി.. പക്ഷേ അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല.. മാത്രല്ല അപ്പോ സൗണ്ട് ഉം കേൾക്കുന്നില്ല..എനിക്ക് തോന്നിയതാണെന് കരുതി ഞാൻ മുമ്പിലോട്ട് തന്നെ തിരിഞ്ഞതും മാസ്ക് ധരിച്ചു കറുത്ത കോട്ട് ധരിച്ച ഒരാൾ അതാ എന്റെ മുന്നിൽ നില്കുന്നു.. എന്റെ നല്ല ജീവൻ അങ്ങ് പോയി.. ഞാൻ ശബ്ദം ഉണ്ടാകാൻ നിന്നതും അയാൾ എന്തോ ഒരു തുണി കൊണ്ട് എന്റെ മുഖം പൊത്തി . പിന്നെ എനിക്ക് ഒന്നും ഓർമ ഇല്ലാ.. കണ്ണ് തുറന്നപ്പോ ഞാൻ ആ മുറിയിൽ ആയിരുന്നു…

അവളൊന്ന് നിർത്തി.. ശേഷം വീണ്ടും തുടർന്നു…

” അയാളുടെ മുഖം ഞാൻ ഇതുവരെ കണ്ടിട്ടില്ല…എന്റെ മുമ്പിൽ വരുമ്പോൾ ഒക്കെ ആ മാസ്ക് ഉണ്ടാകും… എന്നും കൃത്യമായി ഭക്ഷണം കൊടുന്നു തരും.. എന്നേ ഇതുവരെ ഉപദ്രവിച്ചിട്ട് ഒന്നുല്ല.. എന്നോട് ഒന്നും സംസാരിച്ചിട്ടും ഇല്ലാ…..”

” ഓഹ്… നീ ചോദിച്ചില്ലേ എന്തിനാ എന്നേ ഇവിടെ കൊണ്ട് വന്നത് എന്ന്…? ”

” മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.. പക്ഷേ.. എനിക്ക് പേടിയായിരുന്നു മാഡം.. അയാൾ എന്റെ അടുത്ത് വരുമ്പോൾ ഒക്കെ….പിന്നേ ചില ദിവസങ്ങളിൽ ആരുടെയൊക്കെയോ ശബ്ദം കേൾക്കാം.. കരയുന്നത്.. അലറി വിളിക്കുന്നത്….അതും കൂടി കേൾക്കുമ്പോൾ എനിക്ക് പേടി കൂടി വരും… ആ തടവറയിൽ നിന്നൊരു മോചനം ഞാൻ പ്രതീക്ഷിച്ചതല്ല… എന്നെങ്കിലും അയാളുടെ കൈ കൊണ്ട് ഞാനും തീരും എന്ന ഭയത്തോടെ തന്നെയാണ് ഓരോ നിമിഷവും കഴിച്ചു കൂട്ടിയത്….മാഡം ആണ് എന്റെ ജീവൻ രക്ഷിച്ചത്.. മരിച്ചാലും ഈ ഉപകാരം ഞാൻ മറക്കില്ല… ”

അവൾ കൈ കൂപ്പി പൊട്ടിക്കരഞ്ഞു… അവന്തിക അവളെ സമാധാനിപ്പിച്ചു…

” ഏയ്യ്.. എന്തായിത്.. എന്തിനാ കരയുന്നത്… ഇപ്പൊ എല്ലാം ശരിയായില്ലേ….ഇനി തന്നെ ആരും ഒന്നും ചെയ്യില്ലാ… ഒരു കാര്യം കൂടി… ”

അവന്തിക ഫോൺ എടുത്തു അതിൽ മീര..ജാസ്മിൻ.. ഹിമ.. വിശ്വനാഥൻ എന്നിവരുടെ ഫോട്ടോകൾ ഓരോന്നായി അമേയയേ കാണിച്ചു കൊണ്ട്

” ഇതിൽ ആരെങ്കിലും നീ അറിയോ….? ചെറിയ പരിചയം എങ്കിലും ആരോടെങ്കിലും ഉണ്ടോ…? ”

അമേയ ആ ഫോട്ടോസ് എല്ലാം നോക്കി.. ശേഷം

” ഇല്ലാ.. ഇവരെ ഒക്കെ ഞാൻ ആദ്യമായി ആണ് കാണുന്നത്… ”

” ഓക്കേ അമേയ.. താൻ റസ്റ്റ് എടുക്ക്…. ”

അവന്തിക റൂമിൽ നിന്ന് പുറത്തിറങ്ങി..

” സീ… അമേയയേ ഡിസ്ചാർജ് ചെയ്യാം എന്നല്ലേ പറഞ്ഞേ…അവളെ ഒറ്റക് വീട്ടിലേക് വിടുന്നത് സേഫ് അല്ലാ…കില്ലർ നമ്മൾ വരുന്നതറിഞ്ഞു രക്ഷപെടുന്ന ധൃതിയിൽ അവളെ അവിടെ ഉപേക്ഷിച്ചു പോയതാണോ എന്നറിയില്ലല്ലോ… അങ്ങനെയെങ്കിൽ ഏത് നിമിഷവും അവളെ അയാൾ അഭായപ്പെടുത്തിയെകാം…അത്കൊണ്ട് അവളുടെ സേഫ്റ്റി ഉറപ്പ് വരുത്തണം…അത്കൊണ്ട് കോഡൂർ പോലീസ് സ്റ്റേഷനിൽ ക്ക് വിളിച്ചു കുറച്ചു പോലീസ്കാരോട് ഈ കേസ് ഒന്ന് തീരുമാനം ആകുന്ന വരെ അവളുടെ വീടിന് കാവൽ നിർത്താൻ ഏർപ്പാടാക്ക്…ഓക്കേ…”

” ശരി മാഡം…പിന്നെ പോലീസ് ആ കെട്ടിടവും അതിന്റെ പരിസരവും മുഴുവൻ അരിച്ചു പെറുക്കി.. ഫോണുകൾ തുടങ്ങി സംശയാസ്പദമായ രീതിയിൽ ഉള്ള ഒന്നും കണ്ടത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിയിച്ചത് … ” ( ഹരി )

” ഹിമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നാളെ കിട്ടും.. ഫോറൻസിക് ൽ നിന്ന് കുറച്ചു സമയം ആവശ്യപ്പെട്ടിട്ടുണ്ട്… ” ( എബി )

” ഓഹ്…ഓക്കേ ..എത്രയും പെട്ടന്ന് തന്നെ വേണം.. ..ഞാൻ ഓഫീസിലോട്ട് ആണ്….നിങ്ങൾ ഹിമയുടെ പോസ്റ്റ്‌മാർട്ടം കഴിഞ്ഞു ബാക്കി ചടങ്ങുകൾ ക്ക് ശേഷം ഇവിടന്നു പോന്നാൽ മതി …..”

അവന്തിക നേരെ ഓഫീസിലോട്ട് വിട്ടു…സതാശിവൻ ജാസ്മിന്റെ ഫോട്ടോ അടക്കം ഫുൾ ഡീറ്റെയിൽസ് ഓഫീസിൽ എത്തിച്ചിരുന്നു… അവന്തിക അതെല്ലാം നോക്കി….

ജാസ്മിൻ ജേക്കബ്….വടക്കൽ നിർമല നഴ്സിംഗ് കോളേജിൽ പിജി രണ്ടാം വർഷ വിദ്യാർത്ഥി….വീട്ടിൽ നിന്നും ഒരു മണിക്കൂർ യാത്രയുള്ളത് കാരണം കോളേജ് നടുത് തന്നെ ഒരു ഫ്ലാറ്റ് എടുത്ത് കൂട്ടുകാരിയുമായി താമസിക്കുന്നു….കാണാതായത് പത്താം തിയ്യതി എന്നാണ് പരാതിയിൽ ഉള്ളത് ….

പക്ഷേ..പത്താം തിയ്യതി വൈകീട്ട് ആണല്ലോ ബോഡി കിട്ടുന്നത്…മരണം സംഭവിച്ചിട്ട് 75 മണിക്കൂർ എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌….അതായത് 3 ദിവസം മുൻപ് മരിച്ചിട്ടുണ്ട്.. കൃത്യമായി പറഞ്ഞാൽ എട്ടാം തിയ്യതി മരിച്ചിട്ടുണ്ടാവണം……അങ്ങനെ എങ്കിൽ ഇത്‌ ജാസ്മിന്റെ ബോഡി തന്നെയാണെകിൽ ആ കുട്ടിയേ എട്ടാം തിയ്യതിക് മുൻപ് തന്നെ തട്ടിക്കൊണ്ടു പോയിട്ടുണ്ടാവണമല്ലോ…. ഹ്മ്മ്…അവളുടെ പേരെന്റ്സ് ന്റെ മൊഴി വെച് നോക്കുമ്പോ ഒരു കൺഫ്യൂഷൻ ഉണ്ട്…..എവിടെയോ ഒരു തെറ്റിദ്ധാരണ സംഭവിച്ചിരിക്കുന്നു…..അമേയ മിസ്സാകുന്നത് ആറാം തിയ്യതി ആണ്.. അത്കൊണ്ട് തന്നെയാവണം SP റോയ് അത് അമേയയുടെ ബോഡി ആണെന് അനുമാനിച്ചത്… അമേയ യുടെ കഴുത്തിൽ ഉള്ളപോലെയുള്ള കുരിശ് ചിഹ്നം ആ ബോഡിയിലും കണ്ടത് അത് അമേയ ആയിരിക്കാം എന്നുള്ള അനുമാനം കൂടുതൽ സ്ട്രോങ്ങ് ആക്കി….തട്ടിക്കൊണ്ടു പോയി 4-5 ദിവസങ്ങൾ ക്കുള്ളിൽ തന്നെ കൊണ്ടുപോയവരെ കൊന്ന് തള്ളുന്ന കില്ലർ അമേയയേ മാത്രം ഇത്രയും ദിവസം ആയിട്ടും ഒന്നും ചെയ്തില്ല .. some thing fishy ….അമേയക്ക് ഈ കേസിൽ എന്ത് റോൾ ആണ് എന്ന് ആദ്യം അറിയണം…മരിച്ച ഫോട്ടോയിൽ കാണുന്ന ആരെയും അവൾക് പരിചയം ഇല്ലാ എന്നുള്ളത് ആണ് ഒരു കാര്യം….
…ഹ്മ്മ്…ചില ചോദ്യങ്ങൾ ക്ക് കൂടി ഉത്തരം ലഭിച്ചാൽ കാര്യങ്ങൾ ഏകദേശം ക്ലിയർ ആവും.. അതിന് ആദ്യം ജാസ്മിന്റെ വീട്ടിൽ നിന്ന് തന്നേ തുടങ്ങാം….

അവന്തിക ഓരോന്ന് കണക്ക് കൂട്ടി… ഫോൺ എടുത്തു എബിയെ വിളിച്ചു..

” എബി.. നാളെ ജാസ്മിന്റെ വീട് വരെ നമുക്ക് ഒന്ന് പോകണം… പിന്നെ തെക്കുംകര പോലീസ് സ്റ്റേഷനിലേക് വിളിച്ചു ജാസ്മിന്റെ മിസ്സിംഗ്‌ കേസ് അന്യോഷണം എന്തായി എന്ന് enquire ചെയ്യണം…എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ടങ്കിൽ അത് എനിക്ക് ഫോർവേഡ് ചെയ്യണം.. ഓക്കേ ”

” ഓക്കേ മാഡം.. ”

💕💕💕

അടുത്ത ദിവസം ജാസ്മിന്റെ വീട്ടിലേക് പോകും വഴി ജീപ്പിൽ..

” മാഡം.. പോലീസ് സ്റ്റേഷനിൽ നിന്ന് വിവരം കിട്ടീട്ടുണ്ട്…ജാസ്മിൻ അവളുടെ കാമുകന്റെ കൂടെ ഒളിച്ചോടി പോയി എന്നതാണ് അവസാനമായി അവർക്ക് കിട്ടിയ ഇൻഫർമേഷൻ….അവനെ കണ്ടുപിടിക്കാനുള്ള അന്യോഷണങ്ങൾ ആണ് ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത്…അവനെ ഇവിടെ പലയിടത്തും കണ്ടതായി അവർക്ക് ന്യൂസ് കിട്ടിയിട്ടുണ്ട്.. പക്ഷെ.. കൂടെ ജാസ്മിനെ കണ്ടതായി പറയുന്നില്ല… അതിനാൽ തന്നെ അവനെ കിട്ടിയാൽ ജാസ്‌മിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് അവർ പറയുന്നത്..ഇതാണ് ജാസ്മിന്റെ ഫോൺ കാൾ ഡീറ്റെയിൽസ് … “( എബി )

അവന്തിക കാൾ ലിസ്റ്റ് വാങ്ങി…

” കാര്യങ്ങൾ അപ്പപ്പോ അപ്ഡേറ്റ് ചെയ്യാൻ അവരോട് പറയണം… ”

” ഓക്കേ മാഡം.. ”

അവന്തിക അത് സൂക്ഷ്മമായി നോക്കി..

” മാഡം.. അവസാനമായി അവളുടെ ഫോണിൽ നിന്ന് കാൾ പോയിരിക്കുന്നത് ഏഴാം തിയ്യതി മൂന്ന് നമ്പറിലേക് ആണ്…അതും രാവിലെ … പിന്നീട് ആ ഫോൺ വടക്കൽ നിന്ന് അഞ്ചു കിലോമീറ്റർ മാറിയുള്ള ലൊക്കേഷനിൽ സ്വിച്ച് ഓഫ്‌ ആയതായി ആണ് സൈബർ സെല്ലിൽ നിന്നുള്ള വിവരം…..ഇതുവരെയും ആ ഫോൺ സ്വിച്ച് ഓൺ ആയിട്ടും ഇല്ലാ…” ( എബി )

” i see…ആരുടെ ഒക്കെയാണ് ആ നമ്പർ.. വിളിച്ചു നോക്കിയോ…? ( അവന്തിക )

” ആദ്യം കാൾ പോയിരിക്കുന്നത് ഒരു ലാൻ നമ്പറിലേക് ആണ്.. അത് ജാസ്മിന്റെ വീട്ടിലെ തന്നെയാണ്… പിന്നീട് വിളിച്ച നമ്പർ അവളുടെ കൂട്ടുകാരി റോസ് മരിയയുടെ ആണ്.. അടുത്ത നമ്പർ കാൾ കിട്ടുന്നില്ല… സ്വിച്ച് ഓഫ്‌ ആണ്.. സൈബർ സെല്ലിലേക് അയച്ചിട്ടുണ്ട്…” ( എബി )

” അത് ചിലപ്പോ ആ പറഞ്ഞ കാമുകന്റെ ആവാനും ചാൻസ് ഉണ്ട്.. ” ( അവന്തിക )

” അതേ… മാഡം പറഞ്ഞത് ശരിയാണ്….അവനെ കിട്ടിയാൽ നമ്മുടെ ചോദ്യങ്ങൾക് ഒക്കെ ഉത്തരം കിട്ടും.. ”

തെക്കുംകര ജാസ്മിന്റെ വീടിനു മുമ്പിൽ ജീപ്പ് വന്നു നില്കുമ്പോ സിറ്റ് ഔട്ടിൽ തന്നെ അവളുടെ പേരെന്റ്സ് എന്ന് തോന്നിപ്പിക്കുന്ന രണ്ട് പേര് ഇരിക്കുന്നുണ്ടായിരുന്നു….അവന്തികയും എബിയും അകത്തേക്കു കയറി…..

” ഞങ്ങൾ ക്രൈം ബ്രാഞ്ചിൽ നിന്നാണ്.. ഞാൻ SP അവന്തിക മേനോൻ….”

“അറിയാം… ടീവി യിൽ കാണാറുണ്ട്… വന്നത് എന്തിനാണെന്ന് മനസ്സിലായില്ല.. ”

ജാസ്മിന്റെ പപ്പയുടെ മുഖത്തു സന്ദേഹം നിഴലിച്ചു..

“ജാസ്മിന്റെ മിസ്സിംഗ്‌ നെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയണം… ”

” ഇനിയെന്തിന്..അവൾ അവളുടെ ഇഷ്ടത്തിന് ഞങ്ങളെ ഓർക്ക പോലും ചെയ്യാതെ മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോയതല്ലേ… ഞങ്ങള്ക്ക് ഇനി അങ്ങനൊരു മോള് ഇല്ലാന്ന് ഞങ്ങൾ അങ്ങട്ട് കരുതിക്കോളാം….”

ജാസ്മിൻ ന്റെ പപ്പാ കുറച്ചു ഇമോഷണൽ ആയി.. അവളുടെ അമ്മയുടെയും കണ്ണുകൾ നിറഞ്ഞു…

” അങ്ങനെ ഒന്നും പറയരുത്.. ജാസ്മിൻ ആരെയും ചതിച്ചിട്ടില്ല… നിങളുടെ മകളുടെ മിസ്സിങ്ങിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്….അത് വെളിച്ചത്തു കൊണ്ടുവരാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്… അതിന് നിങ്ങൾ ഞങ്ങളോട് സഹകരിചേ പറ്റൂ… ” ( അവന്തിക )

എബി കാര്യത്തിലേക്കു കടന്നു..

” ജാസ്മിൻ എന്നാണ് ഇവിടെ നിന്നും ഫ്ലാറ്റ്ലോട്ട് മടങ്ങിയത് എന്നോർമയുണ്ടോ..? ”

” അത്.. ഏഴാം തിയ്യതി ആണെന്നാണ് ഓർമ….രാവിലെ ആയിരുന്നു.. ഫ്ലാറ്റ് ൽ എത്തീട്ട് ഇങ്ങോട്ട് വിളിച്ചിരുന്നു.. എത്തി എന്ന് പറഞ്ഞിട്ട്…..”

ജാസ്മിന്റെ അമ്മയാണ് അതിന് മറുപടി പറഞ്ഞത്..

” പിന്നീട് നിങ്ങൾ വിളിച്ചില്ലേ അവളെ…? ”
( അവന്തിക )

” വിളിച്ചിരുന്നു..ഒരു ദിവസം കഴിഞ്ഞിട്ട് … പക്ഷേ കിട്ടിയില്ല…..അത്കൊണ്ട് അവളുടെ കൂടെ ഫ്ലാറ്റിൽ ഉള്ള കുട്ടിയെ വിളിച്ചു.. റോസ് മരിയയെ… അവൾ പറഞ്ഞത് മോളുടെ ഫോൺ കേടാണ്.. നന്നാകാൻ കൊടുത്തേക്കുവാണ്.. അതാണ് വിളിച്ചിട്ട് കിട്ടാത്തത്.. അവൾ ഇവിടെ ഉണ്ട്.. കുളിക്കുവാണ്.. കൊടുക്കണോ എന്നൊക്കെ ചോദിച്ചു…ഞാൻ പിന്നെ വേണ്ടന്ന് പറഞ്ഞു.. മോളോട് പറഞ്ഞേച്ചാമതി.. പിന്നെ വിളിക്കാം എന്ന് പറഞ്ഞു വെച്ചു… “(അമ്മ )

” പിന്നെ എന്നാണ് ജാസ്മിനെ കാണാനില്ല എന്ന് മനസ്സിലായത്…? ” ( എബി )

” അത് മോളെ പിന്നീടും വിളിച്ചു വെങ്കിലും അവളെ കിട്ടിയില്ല.. ഇങ്ങോട്ട് വിളി കാണുന്നതും ഇല്ലാ.. അതോണ്ട് ഞങ്ങൾ അവിടം വരെ ഒന്ന് പോയി നോക്കി… ഫ്ലാറ്റ് പൂട്ടി കിടക്കുന്നത് കണ്ട് റോസ് മരിയയെ വിളിച്ചപ്പോ ആ കുട്ടി രാവിലെ തന്നെ നാട്ടിലേക് പോയി എന്നാണ് പറഞ്ഞത്..മോള് പിന്നെ ആ കുട്ടിയെ വിളിച്ചിട്ടില്ല എന്നും … മോള് പോകാൻ സാധ്യത ഉള്ള ഫ്രണ്ട്സിന്റെ അടുത് ഒക്കെ അന്യോഷിച്ചു….ഒരു വിവരോം കിത്തോണ്ട് പിന്നെ വൈകിച്ചില്ല…പരാതി കൊടുത്തു… ”

” എന്നാണ് നിങ്ങൾ ഫ്ലാറ്റിൽ പോയത്..? ”
( അവന്തിക )

” പത്താം തിയ്യതി വൈകീട്… അതിന്റെ അടുത്ത ദിവസം ആണ് പരാതി കൊടുത്തത്.. ”

” അപ്പൊ 10 ന്ന് രാവിലെ റോസ്‌മരിയ നാട്ടിലേക് പോകുന്നവരെ അവളുടെ കൂടെ ജാസ്മിൻ ഉണ്ടായിരുന്നോ..? ( എബി )

” അങ്ങനെയാണ് ആ കുട്ടി പറഞ്ഞത്.. ”

എബിയും അവന്തികയും അവിടെ നിന്നിറങ്ങി…

” മാഡം… ഇതിപ്പോ ആരാണ് കള്ളം പറയുന്നത്….മരിച്ചത് ജാസ്മിൻ ആണെങ്കിൽ അവളെങ്ങനെയാണ് പത്താം തിയ്യതിയിൽ ആ കുട്ടിയുടെ കൂടെ ഉണ്ടാവുക..? ”

” ഇതിനു ഉത്തരം അവൾ പറയും.. റോസ്‌മരിയ…അവളെ ഫ്ലാറ്റിൽ പോയി ചോദ്യം ചെയ്തിട്ട് കാര്യം ഇല്ലാ…താൻ അവളെ ഓഫീസിലോട്ട് കൊണ്ടുവരാൻ ഏർപ്പാടാക്ക്….”

” ശരി മാഡം.. ”

💕💕💕

ഉച്ചയോടെ റോസ് മരിയയെ ഓഫീസിലോട്ട് കൊണ്ടുവന്നു… അവളാകെ വിയർകുന്നുണ്ട്….. അവന്തിക അവളോട് ഇരിക്കാൻ പറഞ്ഞു.. ഒരു കുപ്പി വെള്ളവും കൊടുത്തു….അവളത് മുഴുവനും കുടിച്ചു..

” എന്ത് പറ്റി റോസേ.. നന്നായി വിയർക്കുന്നുണ്ടല്ലോ…? ” ( അവന്തിക )

” ഒന്നുമില്ല മാഡം… ”

” അങ്ങനെയാവട്ടെ.. ഞങ്ങള്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ടല്ലോ റോസേ.. ജാസ്മിൻ നിന്റെ ഫ്രണ്ട് അല്ലേ..? ” ( മാളവിക )

” അതേ… ”

” എന്നിട്ട് അവളെ കാണാതായിട്ട് ഇത്ര ദിവസം ആയിട്ടും നിനക്കു ഒരു വിഷമവും ഉള്ളപോലെ തോന്നുന്നില്ലല്ലോ ..? ” ( ഹരി )

” ആര് പറഞ്ഞു.. ഉണ്ട് മാഡം.. ”

” തനിക് ഞങ്ങളോട് എന്തെങ്കിലും പറയാൻ ഉണ്ടോ…? “( സാകിർ )

” ഏയ്യ്.. അങ്ങനെ ഒന്നുലാ…”

” ജാസ്മിൻ മിസ്സായ വിവരം താൻ എന്നാണ് അറിഞ്ഞത്…? ” ( അവന്തിക )

” അത് പിന്നെ ഞാൻ 10ന്ന് രാവിലെ നാട്ടിൽക് പോന്നു ….അന്ന് വൈകീട് ജാസ്മിൻ ന്റെ പപ്പ വിളിചിരുന്നു…ഫ്ലാറ്റ് പൂട്ടി കിടക്കാണ് എന്ന് പറഞ്ഞു.. ഞങ്ങൾ രണ്ടുപേരുടെ കയ്യിലും ചാവി ഉണ്ട്.. ഞാൻ പോരുമ്പോ ജാസ്മിൻ അവിടെ ഉണ്ടായിരുന്നു.. അവൾ പിന്നീട് ഫ്ലാറ്റ് പൂട്ടി എവിടേക് ആണ് പോയത് എന്നറിയില്ല….”

” ഓഹോ..എന്നിട്ട് താൻ അവളെ വിളിച്ചു നോക്കിയില്ലേ…? ” ( സാകിർ )

” വിളിച്ചു.. റിങ് ഉണ്ടായിരുന്നു.. പക്ഷേ എടുത്തില്ല… ”

” പിന്നെ ട്രൈ ചെയ്തില്ലേ..? ” ( മാളവിക )

” ഹാ…അത്.. . രണ്ട് ദിവസം മുന്നേ വരെ ഞാൻ ട്രൈ ചെയ്തപ്പോഴും റിങ് ഉണ്ടായിരുന്നു…എടുക്കുന്നുണ്ടായിരുന്നില്ല.. ”

“ഓഹോ.. പക്ഷേ സൈബർ സെല്ലിൽ നിന്ന് ഞങ്ങള്ക് കിട്ടിയ വിവരം ജാസ്മിൻ ന്റെ ഫോൺ സ്വിച്ച് ഓഫ് ആയിട്ട് ഇതുവരെ ഓൺ ആയിട്ടില്ല എന്നാണല്ലോ…. ” ( എബി )

റോസ് മരിയ കൂടുതൽ വിയർക്കാൻ തുടങ്ങി…

” അത് പിന്നെ….എനിക്ക് ഓർമ തെറ്റിയതാ… കാൾ റിങ് ഉണ്ടായിരുന്നില്ല.. ”

“എന്തണ് റോസേ.. ഒരു കള്ളം മറക്കാൻ നൂറ് കള്ളം പറയുന്നത്….ഉള്ളത് ഉള്ളപോലെ പറഞ്ഞാ ഞങ്ങളുടെ കൈക്ക് പണിയാവില്ല.. അല്ലെങ്കിൽ ഉണ്ടല്ലോ…. ”

ഹരി മുഷ്ടി ചുരുട്ടി…

” എന്താ റോസേ.. താൻ പറയുന്നോ അതോ ഞങ്ങൾ പറയിപ്പിക്കണോ..? ” ( സാകിർ )

” ഞാൻ പറയാം….”

അവസാനം അവരുടെ ചോദ്യങ്ങൾക് മുമ്പിൽ അവൾ കീഴടങ്ങി….

” പത്താം തിയ്യതി നിന്റെ കൂടെ ജാസ്മിൻ ഉണ്ടായിരുന്നോ…? ”

” ഇല്ലാ… അവൾ നാട്ടിലേക് പോയിട്ട് പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല…ഒരു ദിവസം രാവിലെ അവളെന്നെ വിളിച്ചു…ഞാൻ നാട്ടിൽ നിന്ന് പോന്നിട്ടുണ്ട്….ഇവിടെ വടക്കൽ എത്തിയിട്ടുണ്ട്… അമ്മക് വിളിച്ചു ഫ്ലാറ്റിൽ എത്തി എന്നാണ് പറഞ്ഞിരിക്കുന്നത്.. പക്ഷേ.. ഞാൻ ഫ്ലാറ്റിലോട്ട് വരുന്നില്ല..ഞാൻ ബോബിടെ കൂടെ 2 ദിവസം ഒരു ട്രിപ്പ്‌ പോകാണ്.. അത്കൊണ്ട് അമ്മ നിന്നെ എങ്ങാനും വിളിച്ചാൽ അത് മയത്തിൽ അങ്ങട്ട് ഡീൽ ചെയ്യാൻ പറഞ്ഞു..ഇതൊന്നും അവരറിയരുത് എന്നും… ”

” ആരാണ് ബോബി..? ” ( അവന്തിക )

” അവളുടെ ബോയ് ഫ്രണ്ട് ആണ്… ഒരു ദിവസം കഴിഞ്ഞു അവളെ വിളിച്ചിട്ട് കിട്ടീലാ എന്ന് പറഞ്ഞു അവളുടെ അമ്മ
എന്നേ വിളിച്ചു… ഞാൻ അവൾ ഫ്ലാറ്റിൽ ഉള്ള പോലെ സംസാരിച്ചു..അമ്മ വിളിച്ച വിവരം അവളെ അറിയിക്കാൻ വിളിച്ചപ്പോ ഫോൺ കിട്ടീലാ…പിന്നെ ഞാൻ അതങ്ങനെ വിട്ടു… പിന്നീട് അവളുടെ പേരെന്റ്സ് 10 ന്ന് വൈകീട് ഫ്ലാറ്റിലോട്ട് വന്നപ്പോ ഫ്ലാറ്റ് പൂട്ടിയിട്ടത് കണ്ട് എന്നേ വിളിച്ചു.. ഞാൻ അന്ന് രാവിലെ തന്നെ നാട്ടിലോട്ട് പോന്നിരുന്നു.. അവൾ അന്ന് രാവിലെ വരെ എന്റെ കൂടെ ഉള്ളപോലെ ഞാൻ സംസാരിച്ചു.. പിന്നെ ഞാൻ അവൾക് കുറേ ട്രൈ ചെയ്തു.. കിട്ടിയില്ല.. ശേഷം അവനെ വിളിച്ചു….അവനെയും കിട്ടിയില്ല.. എനിക്ക് അകെ ടെൻഷൻ ആയി… അവൾക് എന്ത് സംഭവിച്ചു എന്നറിയാതെ ഞാൻ തീ തിന്നുകയായിരുന്നു….ഞാൻ പറഞ്ഞത് കള്ളം ആണെന് എല്ലാരും അറിഞ്ഞാൽ ഞാൻ പെടും എന്ന് പേടിച്ചാണ് ഇതുവരെയും ഒന്നും പറയാതിരുന്നത്… ഒന്നും വേണം എന്ന് കരുതി ചെയ്തതല്ല… എന്നോട് ക്ഷമിക്കണം മാഡം.. ”

റോസ് പൊട്ടികരഞ്ഞു…

അപ്പഴേക്കും എബിയുടെ ഫോൺ റിങ് ചെയ്തു…എബിയുടെ മുഖഭാവം കണ്ട് എന്തോ സീരിയസ് മാറ്റർ ആണെന്ന് എല്ലാവർക്കും മനസ്സിലായി…
എബി ഫോൺ വെച്ചതിനു ശേഷം..

” മാഡം… തെക്കുംകര പോലീസ് ഈ പറഞ്ഞ ബോബിയേ പിടിച്ചിട്ടുണ്ട്… അവന്റെ കയ്യിലുള്ള ബാഗ് നോക്കിയപ്പോ അതിൽ നിന്ന് ഒരു വലിയ കോട്ടും ഒരു മാസ്കും കിട്ടി.. അവനെ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്.. ഇനിയവനായിരിക്കോ മാഡം ആ കില്ലർ..????? ”

തുടരും….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “The Hunter – Part 8”

  1. Aarayirikkum aa killer? Enthinayirikkum killer ee murder nadathittundavuka, Amaya kk pakaram marichath aarayirikkum, Maricha pennkuttykal ellarum killer de face kandittundallo. Ini aa killer Boby aayirikkuvo? Next part nu katta waiting

Leave a Reply

Don`t copy text!