Skip to content

ആത്മസഖി – Part 12

Aathmasakhi Novel Malayalam at Aksharathalukal

ഒരുപാട് തവണ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല…

ഒരു വിരൽ സ്പർശം കൊണ്ട് പോലും നോവിയ്ക്കാത്തതാണവളെ..

താലി കെട്ടി കൂടെ കൂട്ടിയിട്ടും മനസ്സ് കൈവിട്ട രീതിയിൽ നോക്കിയിട്ടില്ല…

അർഹതയുണ്ടായിട്ടുപോലും!!!

എന്തും ചെയ്യാൻ മടിയ്ക്കാത്ത നര ഭോജികൾക്ക് നടുവിൽ അവളൊറ്റയ്ക്ക്!!

ഒന്നും കഴിച്ചു കാണില്ല!!

പക്ഷെ എത്ര ഭയം തോന്നിയാലും കരയില്ലവൾ!! വീറോടെ പിടിച്ചു നിൽക്കും!!

മൂർച്ചയുള്ള വാക്കുകൾ കൊണ്ട് ചുറ്റും കൂടി നിൽക്കുന്നവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും!! അതവരെ ചൊടിപ്പിയ്ക്കില്ലേ??

അങ്ങനെയെങ്കിൽ അവരവളെ ഉപദ്രവിച്ചുകാണുമോ??

ഒരു തുള്ളി രക്തമെങ്കിലും അവളുടെ ദേഹത്ത് നിന്നും പൊടിഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരനായവനോട് കണക്കു ചോദിച്ചിരിയ്ക്കും അർജുൻ!!

അവന്റെ ശവം പോലും പിന്നീടാരും കാണില്ല!!

ചിന്തകൾ കാടു കയറുന്നതോടൊപ്പം മനസമാധാനവും പടിയകന്നിരുന്നു…

പുറത്തെ മരം കോച്ചുന്ന തണുപ്പിലും അർജുൻ വിയർത്തൊഴുകി…

നിമിഷങ്ങൾ തേരട്ടയുടെ കാലുകളോടെ സഞ്ചരിച്ചുകൊണ്ടിരുന്നു…

പൊടുന്നനെ ഫോൺ ശബ്ദിച്ചു… കാത്തിരുന്ന നമ്പർ!!

“ഹലോ… പ്ലീസ് അവളെ ഒന്നും ചെയ്യരുത്… ഞാൻ.. ഞാനെന്തു വേണമെങ്കിലും ചെയ്യാം.. നിങ്ങൾ പറയുന്നതെന്തും…”

“അർജുൻ…”

മരുവശത്തു നിന്നും തളർന്ന സ്വരം..

“അനൂ…നീ.. നീ ഓക്കേ ആണോ?? അവര് നിന്നെ ഉപദ്രവിച്ചിട്ടൊന്നും ഇല്ലല്ലോ?? എവിടെയാ നീയിപ്പോ??”

ഒറ്റ ശ്വാസത്തിലാണ് അത്രയും ചോദിച്ചത്..

“എനിയ്ക്ക്… എനിയ്ക്കറിയില്ല അർജുൻ.. ഇവര് ഒരുപാട് പേരുണ്ട്.. എനിയ്ക്ക് പേടിയാവാ..”

അവളുടെ ശബ്ദത്തിലെ തേങ്ങൽ സ്വരം അവന്റെ ഹൃദയത്തിൽ ആഴത്തിൽ തറച്ചിറങ്ങി!!!

“അനൂ… നീ ടെൻഷനാവല്ലേ… ഇപ്പൊ എവിടെയാ നിൽക്കുന്നതെന്ന് എന്തെങ്കിലും സിഗ്നൽ തരാൻ കഴിയോ നിനക്ക്??”

മറുപടി വരുന്നതിന് മുമ്പ് ഫോൺ കട്ടായിരുന്നു…

ഓർത്തിട്ടു ഭ്രാന്ത് പിടിയ്ക്കുന്നത് പോലെ തോന്നി അവന്…

തിരിച്ചു വിളിച്ചാൽ സ്വിച്ച്ഡ് ഓഫ്!!

ഓർമയിൽ തെളിഞ്ഞ പണി തീരാത്തതും പാതിയിടിഞ്ഞതുമായ എല്ലാ കെട്ടിടങ്ങളിലും പ്രതീക്ഷയോടെ തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല!!

രാത്രിയുടെ അവസാന യാമവും പിന്നിട്ടു!!

തിരച്ചിലുകളും പ്രാർത്ഥനയുമെല്ലാം നിരർഥകമാകവേ പരിജയമില്ലാത്ത നമ്പറിൽ നിന്നും ആ കോൾ അവനെ തേടിയെത്തി…

ദൈവദൂതനെപ്പോലൊരാൾ!!

“എലോ അർജുൻ സാറല്ലേ?”

“യെസ്.?.”

“സാറിന്റെ ഭാര്യയെ എസ്റ്റേറ്റിനടുത്തുള്ള പഴയ ഗസ്റ്റ് ഹൗസ്സിലേക്ക് കുറച്ചുപേർ തട്ടിക്കൊണ്ടു വന്നിട്ടുണ്ട്… സാർ എത്രയും പെട്ടെന്ന് വന്നില്ലെങ്കിൽ ആ കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചേക്കാം…”

വിളിച്ചതാരാണെന്നു പോലും അന്വേഷിയ്ക്കാതെ എസ്റ്റേറ്റ് ലക്ഷ്യമാക്കി കാറ്റിൻ വേഗത്തിൽ യാത്രയാവുമ്പോൾ അറിഞ്ഞത് സത്യമാവണേ എന്നൊരു പ്രാർത്ഥന മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ..

കിഴക്ക് വെള്ള കീറിത്തുടങ്ങവേ വണ്ടി എസ്റ്റേറ്റിനു മുന്പിലെത്തിച്ചേർന്നു…

കാർ സൈഡാക്കി തലയുയർത്തി നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ ഗസ്റ്റ് ഹൗസ് ലക്‌ഷ്യം വച്ച് മുൻപോട്ടു നടന്നു…

കാവൽ നിൽക്കുന്നവനെ എന്നേയ്ക്കുമായി നിശ്ശബ്ദനാക്കി മുൻവശത്തെ വാതിൽ പതിയെ തുറന്നു..

ഭാഗ്യം!!ഉള്ളിൽ നിന്നും പൂട്ടിയിട്ടില്ലായിരുന്നു!!

താഴെയുള്ള മുറികളിലൊരോന്നിലും പ്രതീക്ഷയോടെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല..

ശബ്ദമുണ്ടാക്കാതെ മുകളിലത്തെ സ്റ്റെപ് കയറുമ്പോൾ അവന്റെ കണ്ണും കാതും അതീവ ശ്രദ്ധയിലാണ്ടു!!

മദ്യത്തിന്റെ തീക്ഷ്ണ ഗന്ധം അന്തരീക്ഷത്തിലെങ്ങും പടർന്നിരുന്നു!!

എതിർവശത്തെ മുറിയിൽ നിന്നും അവ്യക്തമായ സംസാരം കേൾക്കാമായിരുന്നു!!

ചാരിയിട്ട മറ്റൊരു മുറിയിലേയ്ക്ക് പതിയെ കയറുമ്പോൾ ആ കാഴ്ച്ച അവന്റെ മിഴിക്കോണുകളിൽ തടഞ്ഞു..

അനു!!

കയ്യും കാലും വായും ബന്ധിച്ച നിലയിൽ മുറിയുടെ കോണിൽ തളർന്നുറങ്ങുന്നു…

തികട്ടി വന്ന ഗദ്ഗദം അവന്റെ ചങ്കിൽ പിടഞ്ഞമർന്നു..

കയ്യിൽ കിട്ടിയ പഴന്തുണി അവൾക്കു കാവൽ കിടന്നെപ്പോഴോ മയങ്ങിപ്പോയ തടിമാടന്റെ വായിൽ തിരുകി മർദ്ദിച്ചവശനാക്കിയിട്ടും പതഞ്ഞു പൊങ്ങിയ ദേഷ്യം തെല്ലും ശമിച്ചിരുന്നില്ല!!

ഓടിച്ചെന്നവളുടെ കെട്ടുകളഴിയ്ക്കവേ ഞരക്കത്തോടെ അവൾ മിഴികൾ തുറന്നു…

“അർജുൻ…”

വിശ്വസിയ്ക്കാനാവാതെ അവൾ പതിയെ വിളിച്ചു..

“അനൂ.. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?”

ശബ്ദം കഴിവതും താഴ്ത്തിയുള്ള ചോദ്യത്തിന് അവൾ ഇല്ലെന്നു തലയാട്ടി..

അസഹ്യമായ തണുപ്പത്തു വെറും നിലത്തു പറ്റിച്ചേർന്നു കിടന്നതിന്റെ ശേഷിപ്പുകൾ അവളുടെ ദേഹം വ്യക്തമാക്കി…

കൈ കാലുകലിലെല്ലാം മരവിപ്പ് പടർന്നിരുന്നു…

തണുപ്പുകൊണ്ടവൾ വിറച്ചുകൊണ്ടേയിരുന്നു..

എഴുന്നേല്പിയ്ക്കാൻ ശ്രമിയ്ക്കും തോറുമവളുടെ ചുവടുകൾ പതറുന്നുണ്ടായിരുന്നു..

എന്റെ ദേഹത്തോട് ചേർന്നവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു..

“എനിയ്ക്കറിയാമായിരുന്നു അർജുൻ വരുമെന്ന്…”

ദേഹത്ത് നിന്നും വിട്ടുമാറാതെ അവളെന്റെ കണ്ണുകളിലേക്ക് നോക്കി..

മുഖത്തേയ്ക്ക് വീണ മുടിയിഴകൾ മാടിയൊതുക്കി അർജുൻ അവളുടെ നെറുകയിൽ അധരങ്ങളമർത്തി…

അവളെ താങ്ങിയെടുത്തു മുറിയിൽ നിന്നിറങ്ങാൻ ശ്രമിയ്ക്കവേ പിറകിൽ താളത്തോടെയുള്ള കയ്യടി ശബ്ദമുയർന്നു..

“കൊള്ളാം… സമർത്ഥനാണ് നീ… ഞാൻ കണക്കു കൂട്ടിയത്തിലും വളരെ പെട്ടെന്ന് തന്നെ നീയിവളെ തേടിയെത്തി!!”

അവർ രണ്ടുപേരും തിരിഞ്ഞു…

ഒത്ത പൊക്കമുള്ള ആൻപതോളം പ്രായം തോന്നിയ്ക്കുന്ന ഒരാൾ.. വെള്ള ജുബ്ബയും ചന്ദന നിറത്തിലുള്ള മുണ്ടുമായിരുന്നു വേഷം… കയ്യിൽ ഞാന്നു കിടന്നിരുന്ന സ്വർണ ചങ്ങലയും കൊമ്പൻ മീശയും അയാൾക്ക് ഭീതിയുളവാക്കുന്ന രൂപം പകുത്തു നൽകിയിരുന്നു..

“നിങ്ങളാരാ?? എന്തിനു വേണ്ടിയാ ഇവളെ തട്ടിക്കൊണ്ടു വന്നത്?”

“അതൊന്നും നിങ്ങളറിയണ്ട… ഇതൊരു ക്വട്ടേഷനാണെന്നു മാത്രം തൽക്കാലം അറിഞ്ഞാൽ മതി..”

അവരെ നോക്കി അയാൾ തുടർന്നു…

“രണ്ടിനെയും ഒരുമിച്ചു തീർക്കാനാ ഓഡർ… എന്നാപ്പിന്നെ തുടങ്ങാം?”

എന്തിനും പോന്ന രണ്ടു മൂന്നാളുകൾ അയാൾക്ക്‌ പിറകിൽ നിരന്നു…

രംഗം വഷളാവുന്നതിനു മുൻപേ അനുവിനെ തുറന്നിട്ട മുറിയ്ക്കുള്ളിലാക്കി പുറത്തു നിന്നും വാതിലടച്ചു അർജുൻ അവരുടെ അടുത്തേയ്ക്ക് പോയി…

നിമിഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അവനെത്തി ചേർന്നപ്പോൾ ചിലയിടങ്ങളിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു..

“അർജുൻ…അയ്യോ… എന്താ ഇതൊക്കെ..? അർജുൻ അവരുമായി വാഴക്കിനു പോയോ??”

അവളുടെ ശബ്ദത്തിൽ പരിഭ്രമം നിഴലിച്ചു..

“ഏയ്… ഞാനൊന്നും ചെയ്തില്ല.. സംസാരിച്ചു ഓക്കേ ആക്കി അത്ര മാത്രം… വാ അനൂ പോകാം..”

എന്നെ ചേർത്ത് പിടിച്ചവൻ നടക്കുമ്പോൾ തൊട്ടടുത്ത മുറിയുടെ പാതിയടഞ്ഞ ജനാലയിലൂടെ കയ്യും കാലും വായും ബന്ധിച്ച നിലയിൽ മൂന്നാലു പേരെ കണ്ടപ്പോൾ സംഭവിച്ചതെന്താണെന്നുള്ള ഏകദേശ ധാരണ കൈ വന്നിരുന്നു..

“അർജുൻ… ആരാ നമുക്കെതിരെ.. ”

“അതറിയില്ലഡോ.. അതുമാത്രം എത്ര ചോദിച്ചിട്ടും അയാള് പറഞ്ഞില്ല..ശത്രുക്കളൊരുപാടുണ്ട്… അവരിലാരെങ്കിലുമാവും..”

ഞാൻ ചോദിച്ചു മുഴുവനാക്കുന്നതിനു മുൻപേ അവനുത്തരം പറഞ്ഞിരുന്നു..

“അർജുൻ എന്തെങ്കിലും എന്നിൽ നിന്നും മറയ്ക്കുന്നുണ്ടോ?”

“എന്ത്?നീ വെറുതെ എഴുതാപ്പുറം വായിയ്ക്കണ്ട.. അങ്ങനൊന്നുമില്ല..”

എനിയ്ക്ക് മുഖം തരാതെ അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു…

അവന്റെ മുഖത്തു നിഴലിട്ട വേദന എന്റെ സംശയങ്ങളെ കൂടുതൽ ബലപ്പെടുത്തി…

ഇതിനു പിന്നിലാരാണെന്നു അവനു വ്യക്തമായി അറിയാം…

അത് മറച്ചു വയ്ക്കുന്നതിന്റെ കാരണം… കണ്ടു പിടിയ്ക്കണമത്..

പതിവില്ലാതെ മുഴുവനായും അഴിച്ചിട്ട ഫുൾ സ്ലീവ് ആകെ നനഞ്ഞു കുതിർന്നത് കണ്ടപ്പോൾ അനു ബലം പ്രയോഗിച്ചു അതുയർത്തി നോക്കി..

ഇടതു കൈത്തണ്ടയിലേറ്റ വെട്ടിൽ നിന്നും നിലയ്ക്കാതെ രക്തം വമിയ്ക്കുന്നുണ്ടായിരുന്നു…

“വണ്ടി ഹോസ്പിറ്റലിലേക്ക് പോട്ടെ..”

“എന്തിന്?? അത് മാറിക്കോളും.. എനിയ്ക്കിതൊക്കെ ശീലമുള്ളതാ.. ”

“ഇത് ആഴത്തിലുള്ളതാണ്.. സ്റ്റിച് വേണ്ടി വരും… പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…

എതിർപ്പുകൾക്കൊടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു…

ഹോസ്പിറ്റലിനുള്ളിലേയ്ക്ക് കയറവേ അർജുന്റെ ഫോൺ അവൾ വിദഗ്ദമായി കൈക്കലാക്കുമ്പോൾ പ്രതീക്ഷകളേറെ മനസ്സിൽ നാമ്പിട്ടു…

അവൻ മുറിയിലേയ്ക്ക് കയറിയെന്നുറപ്പ് വരുത്തിയതിനു ശേഷം സ്വന്തം പേര് ടൈപ് ചെയ്ത് ലോക്ക് അഴിയ്ക്കുമ്പോൾ നടന്നതെന്താണെന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ കിട്ടുമെന്നവൾക്കുറപ്പുണ്ടായിരുന്നു…

(തുടരും….)

രചന: സ്വാതി.കെ.എസ്

(ആദ്യം എഴുതി വച്ചതു മുഴുവൻ ഡിലീറ്റായി പോയത് ഇന്ന് രാവിലെ പോസ്റ്റ് ചെയ്യാൻ നോക്കുമ്പോഴാണ് കാണുന്നത്.. ഇനിയും ഒഴിവ് പറയുന്നതെങ്ങനെയാണെന്നു ഓർത്തിട്ടാണ് ഒരു മണിക്കൂർ കൊണ്ട് ഇത്രയും ടൈപ് ചെയ്തെടുത്തത്… വായിച്ചു നോക്കാൻ പോലും സമയം കിട്ടിയിട്ടില്ല.. പോരായ്മകളുണ്ടെങ്കിൽ ക്ഷമിയ്ക്കണേ… അടുത്ത തവണ കൂടുതൽ എഴുതാട്ടോ💗💗)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആത്മസഖി – Part 12”

Leave a Reply

Don`t copy text!