Skip to content

ആത്മസഖി – Part 14

Aathmasakhi Novel Malayalam at Aksharathalukal

“ഹായ് അനൂ… എന്തുപറ്റി പതിവില്ലാതെ? ഹെൽത്ത്‌ ഒക്കെ ഓകെ അല്ലേ?”

ശ്രീജിത് അവൾക്ക് നേരെ ഹൃദ്യമായി ചിരിച്ചു…

എല്ലാത്തിനും പിറകിൽ ഇവനാണ്.. എന്നിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ ചോദിയ്ക്കുന്നത് കേട്ടില്ലേ?

കഷ്ടം തന്നെ!!

“എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഡോക്ടർക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെ അഭിനയിയ്ക്കാൻ?”

“മനസ്സിലായില്ല?”

“ഒരേയൊരു ചോദ്യം മാത്രം ചോദിച്ചറിയാനാണ് ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്..

അറിഞ്ഞോ അറിയാതെയോ ഡോക്ടറോട് ഒരു തെറ്റും ചെയ്യാത്ത എന്നെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമിച്ചതിനുള്ള കാരണം..
അതെനിയ്ക്കറിഞ്ഞേ തീരൂ..”

“വോട്ട്?? ഐ ഹോപ് യു ആർ ജോക്കിങ്..”

“നോ വേ.. ഇനിയും എന്നെ മണ്ടിയാക്കാൻ ശ്രമിയ്ക്കരുത്.. നിങ്ങളാണ് അത് ചെയ്‌തതെന്ന്‌ എനിയ്ക്ക് വ്യക്തമായി അറിയാം…”

“അനുവിനെന്താ ഭ്രാന്തു പിടിച്ചോ? എന്തൊക്കെയാണീ വിളിച്ചു പറയുന്നത്? ”

“കഷ്ടം..ഇനിയും നിങ്ങളീ നാടകം തുടരുന്നതിന്റെ അർഥമാണെനിയ്ക്ക് മനസിലാവാത്തത്..

എന്നോട് നിങ്ങൾക്ക് വിദ്വേഷം തോന്നാനുള്ള കാരണം..
അതു നിങ്ങൾ പറഞ്ഞേ തീരൂ മിസ്റ്റർ ശ്രീജിത്..”

“ഒരുപാട് നാളുകൾക്ക് ശേഷം എന്നെ കാണണമെന്ന് അനു വിളിച്ചു പറഞ്ഞപ്പോൾ സന്തോഷത്തോടെ വന്നതാണ് ഞാൻ..

പക്ഷെ …

ഒന്നെങ്കിൽ അനുവിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്.. അല്ലെങ്കിൽ അനുവിനെന്തോ കുഴപ്പമുണ്ട്..”

“എത്രയൊക്കെ ചോദിച്ചാലും നിങ്ങളിത് തന്നെ പറയുമെന്നെനിയ്ക്കറിയാം… അത്രയേറെ സാമർഥ്യം നിങ്ങൾക്കുണ്ട്… പക്ഷെ ഒന്നോർക്കണം.. എല്ലാക്കാലത്തും എല്ലാവരെയും മണ്ടന്മാരാക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല…”

“ഞാനിനി എന്ത് പറഞ്ഞാലാണ് നിനക്ക് മനസ്സിലാവുക എന്നറിയില്ല.. സത്യമായിട്ടും നീ പറയുന്നതൊന്നും ഞാൻ അറിഞ്ഞ കാര്യങ്ങളല്ല…”

അയാളുടെ മുഖത്തു നേരിയ പരിഭ്രമം സ്ഥാനം പിടിച്ചുവോ??

“നോ… ഇനിയുമോരോ കള്ളങ്ങൾ മെനഞ്ഞ് എന്നെ കബളിപ്പിയ്ക്കാൻ ശ്രമിച്ചു ബുദ്ധിമുട്ടണമെന്നില്ല…”

അവളുടെ മുഖം അമാവാസി രാവു കണക്കെ ഇരുണ്ടിരുന്നു…

“അനൂ.. പ്ലീസ്..”

“നിങ്ങളെന്തിനാണെന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നറിയില്ല..
ബട്ട് ഒന്നെനിയ്ക്കറിയാം… എല്ലാരും കൂടെ വിദഗ്ദമായി എന്നെ മണ്ടിയാക്കുകയാണ്…

സത്യമെല്ലാം അറിഞ്ഞിട്ടും അർജുൻ എന്നിൽ നിന്നും എല്ലാം മറച്ചു വയ്ക്കുന്നതിന്റെ കാരണം..

എന്നെ ഇല്ലാതാക്കാൻ നിങ്ങൾ ശ്രമിച്ചെന്നറിഞ്ഞിട്ടും അവൻ നിങ്ങളെ ഒരു പോറൽ പോലുമേൽപ്പിയ്ക്കാതെ വെറുതെ വിട്ടതിന്റെ കാരണം..

അത് പറയാതെ ഞാൻ നിങ്ങളെ പോകാനനുവദിയ്ക്കില്ല…”

“എന്തൊരു കഷ്ടമാണിത്… ഒരുപാട് വർക്കുകൾക്കിടയിൽ നിന്നാണ് ഞാനിത്രയും ദൂരം ഡ്രൈവ് ചെയ്ത് വന്നത്… ”

അയാൾ ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്തു…

“ഓക്കെ.. ഫൈൻ.. നിങ്ങൾ പറയണ്ട… ഈ നാട്ടിൽ നിയമവും കോടതിയുമൊക്കെയുണ്ടല്ലോ.. ഞാൻ കണ്ടു പിടിച്ചോളാം.. നിങ്ങളെക്കൊണ്ടു ഞാൻ അഴിയെണ്ണിയ്ക്കും.. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ചെടുത്ത സൽപ്പേരും പ്രശസ്തിയുമെല്ലാം ഇതോടെ നിങ്ങൾക്ക് നഷ്ടമാകും… വധശ്രമം!!അതത്ര ചെറിയ കുറ്റമല്ലെന്നോർത്തോളൂ..”

“വെറുതെ സ്വയം വിഡ്ഢിയാവരുത് അനൂ.. എന്ത് അടിസ്ഥാനത്തിലാണ് നീ എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്നറിഞ്ഞാൽ കൊള്ളാം..”

“നിങ്ങളുടെ നമ്പറിലേക്ക് അന്നത്തെ ദിവസം അർജുൻ വിളിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്…”

ഞാൻ ഉയർത്തിപ്പിടിച്ച കടലാസിലേയ്ക്ക് കണ്ണയക്കവേ അയാൾ തെല്ലൊന്നു പതറി…

“ഒരു കോളിന്റെ ബലത്തിൽ ഒരാളെ പ്രതിയാക്കാൻ കഴിയോ? അന്നവൻ വേറെ എന്തോ ആവശ്യത്തിനു വിളിച്ചതാണ്…”

“എന്നെ മുറിയിലാക്കി വാതിലടച്ചതിന് ശേഷമാണ് അർജുൻ നിങ്ങളെ വിളിച്ചിരിയ്ക്കുന്നത്… എന്നുവച്ചാൽ നിങ്ങൾ പണം കൊടുത്തേൽപിച്ച വാടക ഗുണ്ടകൾ നിങ്ങളുടെ പേരു പറഞ്ഞതിന് ശേഷം…

അല്ലാതെ ആ നേരത്തു നിങ്ങളെ വിളിച്ചു വെറുതെ സംസാരിച്ചതാവുമെന്നു ചിന്തിയ്ക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ..

അർജുൻ എന്നെ മുറിയിൽ നിന്നിറക്കുന്നതിനു തൊട്ട് മുമ്പ് ഒരു വൈറ്റ് കാർ അവിടെ നിന്നും വേഗത്തിൽ അകന്നു പോവുന്നത് ജനലിലൂടെ ഞാൻ വ്യക്തമായി കണ്ടതാണ്..

അത് ഈ കാർ തന്നെയായിരുന്നു മിസ്റ്റർ ശ്രീജിത്..!!

നിങ്ങളെ ഞാൻ കാണരുതെന്ന് അവനു നിർബന്ധമുണ്ടായിരുന്നു.. അതുകൊണ്ട് മാത്രമാവും നിങ്ങളെ പറഞ്ഞയച്ചതിനു ശേഷം എന്നെ തുറന്നു വിട്ടത്…”

വരുമ്പോഴുണ്ടായിരുന്ന പ്രസന്ന ഭാവം അയാളുടെ മുഖത്തു നിന്നും പൂർണമായി അകന്നു പോയിരുന്നു..

“ഈ വാച് എനിക്കവിടെ നിലത്തു നിന്നും കിട്ടിയതാണ്… ഇനി ഇതും നിങ്ങളുടെതല്ലെന്നു പറയുമോ?”

“അത്… അനൂ..”

“കണ്ടു കിട്ടിയ തെളിവുകളുടെയെല്ലാം ബലത്തോടെ ഞാൻ ഇപ്പോൾ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോവും.. സത്യമറിയാൻ ഈയൊരു വഴി മാത്രമേ എന്റെ മുന്പിലുള്ളൂ..”

“അരുത്… നീ വെറുതെ അവിവേകമൊന്നും കാണിയ്ക്കരുത്.. പ്ലീസ്..”

പുച്ഛത്തോടെ തിരിഞ്ഞു നടക്കുന്ന അനുവിനെ നോക്കി ശ്രീജിത് നിസ്സഹായതയോടെ നിന്നു..

“അനൂ… നിൽക്ക്… ഞാനെല്ലാം പറയാം..”

“എങ്കിൽ പറ.. എന്തിനാ എന്നെ കൊല്ലാൻ ശ്രമിച്ചത്?”

“എന്റെ ലക്ഷ്യം നീയായിരുന്നില്ല…

ഇറ്റ്‌ വാസ് അർജുൻ!!

അത്ര പെട്ടെന്നൊന്നും അവനെ ഒന്നും ചെയ്യാനാവില്ലെന്നെനിയ്ക്കറിയാമായിരുന്നു…

നിന്നെ ഉപയോഗിച്ച് അവനെ അങ്ങോട്ട് വരുത്താനായിരുന്നു എന്റെ പ്ലാൻ.. പക്ഷെ… ഞാൻ വിചാരിച്ചതിലും നേരത്തെ അവൻ നിന്നെ തേടിയെത്തി…”

ഒട്ടും പ്രതീക്ഷിയ്ക്കാതെ വന്ന മറുപടി അവളിൽ വല്ലാത്തൊരു നടുക്കം സൃഷ്‌ടിച്ചു…

“പക്ഷെ എന്തിന്??? നിങ്ങളും അവനുമായി എന്തെങ്കിലും ശത്രുതയുള്ളതായി എനിയ്ക്കറിയില്ല.. എന്നിട്ടും എന്തിനു വേണ്ടിയാണ് നിങ്ങളവനെ???”

“സോറി… അത് നിന്നോടൊരിയ്ക്കലും പറയില്ലെന്ന് ഞാൻ അർജുന് വാക്ക് കൊടുത്തു പോയി…”

“എന്തുകൊണ്ട്?? ഞാനതറിഞ്ഞാൽ എന്താ കുഴപ്പം?? ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ബാക്കി കൂടി പറയാൻ നിങ്ങൾ ബാധ്യസ്ഥനാണ്… അല്ലെങ്കിൽ ഞാൻ പറഞ്ഞതുപോലെ പ്രവർത്തിയ്ക്കും.. കാണണോ നിങ്ങൾക്ക്,?”

ശ്രീജിത് ആകെ വിയർത്തു കുളിച്ചിരുന്നു… അനുവിന്റെ ദൃഡ നിശ്ചയത്തിനു മുൻപിൽ തോറ്റു കൊടുക്കുകയെ വഴിയുള്ളുവെന്ന് അയാൾ സ്വയം മനസ്സിലാക്കി..

“ലച്ചുവിന് വേണ്ടി… അവൾക്ക് വേണ്ടിയാണ് ഞാൻ അത്രയും തരം താഴ്ന്നത്…”

“ലച്ചുവിന് വേണ്ടിയോ??? ”

ഇടി വെട്ടേറ്റത് പോലെ അവൾ ശ്രീജിത്തിനെ നോക്കി..

“അതെ… അനു എന്റെ ട്രീട്മെന്റിൽ കഴിയുന്ന സമയത്താണ് ഞാനാദ്യമായി അവളെ കാണുന്നത്.. അവൾക്ക് നിന്നോടുള്ള സ്നേഹവും കെയറിങ്ങും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു…

പതിയെ പതിയെ അവളെന്റെ മനസ്സു കീഴടക്കി… പക്ഷെ എന്റെ പ്രണയം അത്രയേറെ തീവ്രമാണെന്ന് ഞാനറിഞ്ഞത് നീ ഡിസ്ചാർജ് ചെയ്തു പോയതിനു ശേഷമാണ്.. അവളെ കാണാതിരിയ്ക്കാൻ എനിയ്ക്ക് കഴിയുമായിരുന്നില്ല…

ഒടുവിൽ ഞാനത് തുറന്നു പറഞ്ഞപ്പോൾ അവളത് നിരസിച്ചു..

അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഞാനത് വിശ്വസിച്ചിരുന്നില്ല..

പിന്നീടാണ് മനസ്സിലായത് അത് അർജ്ജുനാണെന്ന്….”

തരിച്ചു നില്‌ക്കുന്ന അനുവിനെ നോക്കി അയാൾ വാക്കുകൾക്ക് വിരാമമിട്ടു..

“നോ… ഞാനിത് വിശ്വസിയ്ക്കില്ല… എന്തുണ്ടെങ്കിലും അവളെന്നോട് തുറന്നു പറയും… ഞാനറിയാത്ത രഹസ്യമൊന്നും അവൾക്കില്ല.. നിങ്ങൾ കള്ളം പറയാണ്… യൂ ആർ എ ബിഗ് ലയർ…!!”

അവളുടെ ശബ്ദമുയർന്നു…

അനുവിന്റെ കണ്ണുകളിൽ തെളിഞ്ഞ ഭാവം ശ്രീജിത്തിനെ ഭയപ്പെടുത്തി…

“വിശ്വസിച്ചേ തീരു… സത്യമിതാണ്.. എനിയ്ക്കവളോട് ഇഷ്ടം തോന്നാനുള്ള അതേ കാരണം കൊണ്ട് തന്നെയാണ് അവൾക്ക് അർജുനോട് പ്രണയം തോന്നിയതും..

പിന്തിരിപ്പിയ്ക്കാൻ ഞാനേറെ ശ്രമിച്ചെങ്കിലും അവൾ തയ്യാറായില്ല.. ഒടുക്കം നീയും അർജ്ജുനും തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിച്ചു നിന്നെയും ശരത്തിനെയും തമ്മിലകറ്റിയതും ഞാനാണ്…

നിന്റെ വാശി അറിയാവുന്നതുകൊണ്ട് നീ ശരത്തിനെ തോല്പിയ്ക്കാൻ അർജുനെ തിരഞ്ഞെടുക്കുമെന്നെനിയ്ക്കുറപ്പായിരുന്നു..

എല്ലാം അവൾക്ക് വേണ്ടിയായിരുന്നു!!

ഞാൻ കണ്ടുകൂട്ടിയ സ്വപ്നങ്ങൾക്ക് വേണ്ടിയായിരുന്നു!!

ജ്വലിയ്ക്കുന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന അനുവിനെ അഭിമുഖീകരിയ്ക്കാനാവാതെ അയാൾ ദൃഷ്ടി തിരിച്ചു…

നിങ്ങളുടെ വിവാഹ ശേഷം അവളെ എനിയ്ക്ക് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു… പക്ഷെ അവിടെയും അവളെന്നെ തോൽപ്പിച്ചു…

ഇപ്പോഴുമവൾ അവനെ കാത്തിരിയ്ക്കുകയാണെന്നുള്ള സത്യമറിഞ്ഞപ്പോൾ… എന്റെ ബുദ്ധിയിൽ മറ്റു വഴികളൊന്നും തോന്നിയില്ല അനൂ…

പ്രണയം മനുഷ്യനെ അന്ധനാക്കുമെന്നു കേട്ടിട്ടില്ലേ??

ഞാനിപ്പോഴും അവളെ മറ്റെന്തിനേക്കാളും സ്നേഹിയ്ക്കുന്നു… അവൾ സ്നേഹിയ്ക്കുന്നത് മറ്റൊരാളെയും.. പക്ഷെ വിവാഹിതനായൊരാളെ അവളിപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിയ്ക്ക് മനസ്സിലാവുന്നില്ല…”

പൊടുന്നനെ ഭ്രാന്തമായി അയാളുടെ കോളറുകളിൽ തെരുപ്പിടിച്ചുകൊണ്ട് അവളലറി…

“ചതിയനാണ് നിങ്ങൾ…സ്വന്തം സ്വാർഥ താൽപര്യത്തിന് വേണ്ടി മൂന്നുപേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ചാരമാക്കിയപ്പോൾ നിങ്ങളെന്തു നേടി??

പ്രാണന് തുല്യം സ്നേഹിച്ചവനും ജീവനേക്കാളേറെ സ്നേഹിച്ച കൂട്ടുകാരിയ്ക്കും തുല്യ വേദന നൽകി ഞാൻ സ്വയം കോമാളിയാകുമ്പോൾ സർവ്വം സാക്ഷിയായി നിങ്ങൾ ഗാലറിയിലിരിപ്പുണ്ടായിരുന്നില്ലേ??”

അഗ്നിഗോളം കണക്കെ തനിയ്ക്ക് നേരെ ജ്വലിയ്ക്കുന്ന കണ്ണുകളെ നേരിടാനാവാതെ അയാൾ മുഖം കുനിച്ചു…

ഒരിയ്ക്കലും നടക്കാത്ത പ്രണയത്തിനു വേണ്ടി നിങ്ങൾ തകർത്തെറിഞ്ഞത് എന്റെ ലച്ചുവിന്റെ സ്വപ്നങ്ങളാണ്… ഞാനെന്റെ ജീവനേക്കാൾ പ്രാധാന്യം നൽകുന്നുണ്ടവൾക്കെന്നറിഞ്ഞിട്ടും എന്നോടിത്രയും ക്രൂരത കാണിയ്ക്കാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു???”

അവളുടെ കരച്ചിൽ ചീളുകൾ അയാളുടെ നെഞ്ചിൽ തറച്ചിറങ്ങി..

“ഞാനിനി എന്തു ചെയ്യണമെന്ന് കൂടി പറഞ്ഞു താടോ.. സത്യമെല്ലാം ഉൾക്കൊണ്ടുകൊണ്ട് അർജുനോടൊപ്പം ദാനം കിട്ടിയ ജീവിതം പ്രജ്ഞയറ്റവളെപ്പോലെ ജീവിച്ചു തീർക്കണോ?

അതോ അവനെ എന്റെ ഹൃദയത്തിൽ നിന്നും പറിച്ചെറിഞ്ഞു ആത്മാർഥ കൂട്ടുകാരിയ്ക്ക് വിട്ടു നൽകി ജീവിതം അവസാനിപ്പിയ്ക്കണോ?? പറയെടോ”

ഓരോ വാക്കുകളും കരച്ചിന്റെ അകമ്പടിയോട് കൂടി പുറത്തുവരുമ്പോൾ അവളുടെ കണ്ണുകളിൽ പൈശാചികമായ ഭാവം ഉയർന്നുകൊണ്ടേയിരുന്നു..

“ഒരു വാക്ക്.. ഒരു വാക്കെന്നോട് പറഞ്ഞൂടായിരുന്നോ ആർക്കെങ്കിലും?? എന്റെ കഴുത്തിലവൻ താലി ചർത്തുമ്പോൾ തൊട്ടടുത്ത് ഞാനവളെ പിടിച്ചു നിർത്തിയതായിരുന്നില്ലേ?? ഇഷ്ടമാണെന്നൊരു വാക്കെങ്കിലും അവള് പറഞ്ഞിരുന്നെങ്കിൽ ഞാനീ കപട വേഷം കെട്ടിയാടുമായിരുന്നോ??”

തളർച്ചയോടെ അരികിലുള്ള മരത്തിൽ ചാരി നിൽക്കുമ്പോൾ അവൾ രണ്ടു കയ്യും തലയിലമർത്തി പിടിച്ചിരുന്നു…

“അനൂ… ദയവ് ചെയ്ത് ഈ കരച്ചിലൊന്നു നിർത്തൂ.. ആൾക്കാരു ശ്രദ്ധിയ്ക്കുന്നു…”

“കടന്നു പൊയ്ക്കോണം എന്റെ മുന്പിന്ന്… എനിയ്ക്കിനി കാണണ്ട ആരെയും… എല്ലാരും കൂടെ ചതിച്ചതാ എന്നെ… എല്ലാം തുറന്നു പറയുന്നവൾ ഇത്രയും വലിയൊരു സത്യം മറച്ചു വച്ചു… എന്തിനായിരുന്നു ഒരെതിർപ്പു പോലും പറയാതെ അവളെനിയ്ക്കനുവാദം നൽകിയത്…

എന്തിനും ഏതിനും നിഴൽ പോലെ കൂടെ നിന്നിട്ട് ഒടുവിലവളുടെ പ്രണയവും അപഹരിച്ചുകൊണ്ട് ഞാൻ… ഛേ…”

നിമിഷങ്ങൾ കടന്നു പോകും തോറും സമനില തെറ്റുന്നതുപോലെ തോന്നി അനുവിന്…

ഭയത്തോടെ ശ്രീജിത് അരികിൽ നിന്നും യാത്രയാവുമ്പോൾ അനു വെറും നിലത്തേയ്ക്കിരുന്നു പൊട്ടിക്കരഞ്ഞു…

അർജുൻ ഹൃദയത്തിൽ അത്രയേറെ സ്ഥാനം പിടിച്ചു കഴിഞ്ഞിരിയ്ക്കുന്നു… മറുഭാഗത്ത് കൂടിപ്പിറപ്പിനെപ്പോലെ സ്നേഹിയ്ക്കുന്ന കൂട്ടുകാരി…

വീട്ടിലേയ്ക്കെത്തിയതെങ്ങനെയാണെന്നു പോലും അവൾക്കോർമയുണ്ടായിരുന്നില്ല…

അവൾ… കാത്തിരിയ്ക്കുകയാവും… ഞാനവനെ സ്നേഹിയ്ക്കുന്നുണ്ടെന്നറിഞ്ഞാൽ!!

വിട്ടുതരുമായിരിയ്ക്കും!!

അങ്ങനെയാണെങ്കിൽ അവളുടെ ഹൃദയത്തിൽ ചവിട്ടിക്കൊണ്ട്, അവളെ വേദനിപ്പിച്ചുകൊണ്ട് അര്ജുനോടൊപ്പം ജീവിയ്ക്കാം…

മനസ്സിൽ തോന്നിയ കാര്യം ആദ്യം പറഞ്ഞത് അവളോടായിരുന്നില്ലേ??

പറഞ്ഞൂടായിരുന്നോ അപ്പോഴെങ്കിലും…

അപ്പോഴായിരുന്നെങ്കിൽ ഏതെങ്കിലും വിധത്തിൽ നേടിക്കൊടുക്കുമായിരുന്നു അവൾക്കവനെ…

സ്നേഹിച്ചവരെല്ലാരും എല്ലാം വിട്ടു നൽകി അനുവിനെ തോൽപ്പിച്ചു… ഒരു ഭാവമാറ്റം പോലും പ്രകടമാക്കാതെ അവളെന്റെ കൂടെ വിവാഹം കഴിയുന്നതുവരെ നിന്നതെങ്ങിനെയാണ്??

എന്റെ സന്തോഷത്തിനു വേണ്ടി സ്വന്തം പ്രണയവും വിട്ടു നൽകിയിരിയ്ക്കുന്നു… ഓരോ നിമിഷവും അവളവനെ പിന്തുണച്ചു സംസാരിച്ചപ്പോഴെങ്കിലും മനസ്സിലാക്കണമായിരുന്നു…

എന്റെ കല്യാണത്തിന് അവളാണ് ഏറ്റവും വലിയ സമ്മാനം നൽകുന്നതെന്ന് പറഞ്ഞപ്പോഴെങ്കിലും ഓർക്കണമായിരുന്നു….

ഈശ്വരാ!!

വീണ്ടും വീണ്ടും നീയെന്നെ പരീക്ഷിയ്ക്കുകയാണോ??

അർജുനില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കാൻ കൂടി വയ്യ…

ഓർമ വച്ച നാള് മുതൽ നിഴൽ പോലെ കൂടെയുണ്ടായിരുന്നവളെ ഇനിയും വേദനിപ്പിയ്ക്കാനും വയ്യ…

തലയിണയിൽ മുഖം പൂഴ്ത്തി കരയും തോറും സങ്കടം അധികരിച്ചുകൊണ്ടേയിരുന്നു…

അർജുൻ വന്നു വിളിച്ചിട്ടും അവളെഴുന്നേറ്റിരുന്നില്ല….

അവന്റെ സാമീപ്യം അവളെ വേദനിപ്പിയ്ക്കുന്നതുപോലെ…

മനസ്സിൽ എന്തോ തീരുമാനമെടുത്തവൾ മുഖം തുടച്ചെഴുന്നേൽക്കുമ്പോൾ അരികിലവൻ ഹൃദയമുരുകി നോക്കി നിൽക്കുന്നുണ്ടായിരുന്നു…

(തുടരും….)

രചന: സ്വാതി.കെ.എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആത്മസഖി – Part 14”

Leave a Reply

Don`t copy text!