✍️ Rincy Prince
“നിറയെ ചെമ്പകപ്പൂക്കൾ വീണ് കിടക്കുന്ന കൽപ്പടവ്,അത് ചെന്ന് നിൽക്കുന്നത് താമരക്കുളത്തിലേക്കാണ്. അവിടെ ഒരു കൽപ്പടവിൽ ഇരിക്കുകയാണ് അവളും അവനും,
ശിവലിംഗം പച്ചകുത്തിയ വലംകൈയ്യൻ അവളെ ചുറ്റി പിടിച്ചിരിക്കുകയാണ് അവൻ.
ആ നെഞ്ചിൻ ഹൃദയതാളം കേൾക്കാൻ എന്നതുപോലെ തലചായ്ച്ച് ചേർന്ന് കിടക്കുകയാണ് അവൾ.
അവൻറെ രോമാവൃതമായ നെഞ്ചിന് ഭംഗികൂട്ടാൻ എന്നതുപോലെ നെഞ്ചോട് ചേർന്ന് കിടക്കുന്ന സ്വർണ്ണ രുദ്രാക്ഷമാലയും അതിൽ മഹാദേവന്റെ ഒരു ലോക്കറ്റും,
അവൻ പതിയെ അവളുടെ കവിളിൽ മുഖം ചേർത്തു. അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു , അവൾ കണ്ണുകൾ ഇറുക്കി അടച്ചിരിക്കുകയാണ് അവൾ പതിയെ മിഴികൾ തുറന്നു ………………….
ടിർർർ…….ടിർർർ……ടിർർർ…..ടിർർർ
അലാറം അടിക്കുന്നത് കേട്ട് മൈഥിലി ഞെട്ടിയുണർന്നു,
അവൾ അലാറം ഓഫ് ചെയ്ത് എഴുന്നേറ്റു, കയ്യിലിരുന്ന ക്ലച്ചർ ക്ലിപ്പ് കൊണ്ട് മുടി ഒതുക്കി മുകളിലേക്ക് കെട്ടി വെച്ചു, ശേഷം കട്ടിലിൽ നിന്നും എഴുന്നേറ്റു. ശേഷം കട്ടിലിലെ ബെഡ് ശരിക്കും വിരിച്ചു.
പതിയെ ജനൽ പാളിയുടെ അടുത്തേക്ക് നടന്നു, ജനൽ രണ്ടും തുറന്നു, പുറത്തു നിന്നും ഇളംവെയിൽ അവളുടെ മുഖത്തേക്ക് അടിച്ചു.
ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കാമായിരുന്നു. അതിനാൽ അനഘ കുളിക്കുകയായിരിക്കും എന്ന് അവൾ ഊഹിച്ചു,
എന്താണ് ഇപ്പോൾ താൻ കണ്ട സ്വപ്നം? അവൾ മനസ്സിൽ വിചാരിച്ചു ,
കഴിഞ്ഞ കുറെ നാളുകളായി തൻറെ ഉറക്കം കെടുത്തുന്ന സ്വപ്നം ആണ് ഇത്, ഇടയ്ക്കിടയ്ക്ക് ഇത് കാണുന്നുണ്ട്, സ്വപ്നത്തിലെ പെൺകുട്ടി താനാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു, പക്ഷേ പഴയകാലങ്ങളിലെ വേഷമാണ് ആ പെൺകുട്ടിയുടേത്,
കണ്ടാൽ ഒരു തമ്പുരാട്ടിയെ പോലെ തോന്നും,
പക്ഷേ കൂടെയുള്ള പുരുഷൻ, അവൻറെ മുഖം ഇന്നുവരെ ഒരു സ്വപ്നങ്ങളിലും തെളിഞ്ഞിട്ടില്ല, പലപ്പോഴും മുഖം കാണുന്ന സമയമാകുമ്പോഴേക്കും സ്വപ്നം മുറിഞ്ഞു പോകും,അത് പതിവാണ് , കുറേക്കാലമായി ഇങ്ങനെയാണ്, അത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ,
ഈ സ്വപ്നത്തിന്റെ അർത്ഥം എന്താണെന്ന് പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്, പക്ഷേ ഒരിക്കലും അതിനു മറുപടി ലഭിച്ചിട്ടില്ല ,
അവളുടെ ചിന്തകളെ ഭേദിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു, മൈഥിലി ഡിസ്പ്ലേ നോക്കി, അമ്മയാണ് വിളിക്കുന്നത് .
അവൾ ഫോൺ കോളിങിൽ ഇട്ടു,
“ഹലോ അമ്മാ പറ
“പറയേണ്ടത് ഞാനാണോ? നീയല്ലേ, നീയല്ലേ മറുപടി പറയാതെ ഒഴിഞ്ഞു മാറി നിൽക്കുന്നത്
“എന്തു മറുപടി പറയാതെ ഞാൻ ഒഴിഞ്ഞു മാറിനിന്നു എന്നാണ് അമ്മയീ പറയുന്നത്,
“മെെഥൂ നീ കാര്യം അറിയാത്തതുപോലെ സംസാരിക്കരുത് ,രണ്ടുമൂന്നു ദിവസമായി ഞാൻ നിന്നോട് ഈ കാര്യം തന്നെ വിശദമായി സംസാരിക്കുന്നതാണ്, പിന്നെ നീ എന്താണ് പൊട്ടൻ കളിക്കുന്നത്, എനിക്കറിയേണ്ടത് ഒന്ന് മാത്രം ആണ് ,ഞായറാഴ്ചത്തെ പ്രോഗ്രാമിന് നീ വരുമോ ?
” അതിനുള്ള മറുപടി ഞാൻ അമ്മയ്ക്ക് ഇന്നലെ തന്നെ തന്നതാണ്, ഒന്നുങ്കിൽ അമ്മ എന്നോട് ചോദിച്ചിട്ട് ഡേറ്റ് ഫിക്സ് ചെയ്യണമായിരുന്നു, അല്ലെങ്കിൽ ഒരു വൺ വീക്ക് മുൻപെങ്കിലും എന്നോട് പറയണം ആയിരുന്നു, രണ്ടു ദിവസം മുൻപേ വിളിച്ചിട്ട് ഞായറാഴ്ച പെട്ടെന്ന് വരണം എന്ന് പറഞ്ഞാൽ എങ്ങനെ വരാനാ, ഒന്നാമത് എനിക്ക് വർക്ക് ബിസിയാണ്,
“പറയുന്നത് കേട്ടാൽ തോന്നും നിന്നോട് ചോദിച്ചിട്ട് ഞാൻ ഇതൊക്കെ ഫിക്സ് ചെയ്താൽ നീ അങ്ങ് സമ്മതിക്കുമായിരുന്നു എന്ന്,
ഞാൻ ഇതൊക്കെ നിന്നോട് പറഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കുമായിരുന്നോ?
“അമ്മേ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ പറയുന്നതൊന്നും പോസിബിൾ ആയിട്ടുള്ള കാര്യങ്ങൾ ആയി എനിക്ക് തോന്നുന്നില്ല, എന്തെങ്കിലും ലോജിക് ഉള്ള കാര്യം ആണെങ്കിൽ ഞാൻ എങ്ങനെയെങ്കിലും ലീവ് എടുത്ത് വന്നേനേ, മൂന്നാല് കല്യാണ ആലോചന മുടങ്ങി പോയി എന്ന് വെച്ച് അത് ജാതകദോഷം ആണ് ,അതിന് പ്രതിവിധി ചെയ്യണം എന്നൊക്കെ പറഞ്ഞാൽ എന്നെപ്പോലുള്ള ഇന്നത്തെ തലമുറയ്ക്ക് അത് അക്സെപ്റ്റ് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്,
“ഇപ്പോൾ തൽക്കാലം നീ ഞാൻ പറയുന്നത് അക്സെപ്റ്റ് ചെയ്താൽ മതി, എന്താണെങ്കിലും ഞായറാഴ്ചത്തെ പ്രോഗ്രാമിന് നീ വരണം,
” ഞാൻ നോക്കട്ടെ ഉറപ്പു പറയാൻ പറ്റില്ല, എനിക്ക് ഒരുപാട് പ്രോഗ്രാംസ് തിരക്കുള്ള സമയം ആണ് ഇപ്പോൾ,
ഞാൻ എങ്ങനെ ലീവ് എടുക്കാനാ ,
അമ്മയ്ക്ക് അറിയാലോ ഞാനൊരു
റെപ്പിയൂട്ടഡ് ചാനലിലെ നല്ല ഒരു പോസ്റ്റിൽ ഇരിക്കുന്ന ഒരാൾ ആണ്, അതുകൊണ്ട് തന്നെ പെട്ടെന്ന് അങ്ങനെ ലീവ് എടുത്ത് വരാൻ ഒന്നും പറ്റില്ല ,
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ? നീ ഉറപ്പ് പറഞ്ഞേ പറ്റൂ ,അല്ലാതെ പൂജ നടത്തിയിട്ട് ഒരു കാര്യവുമില്ല ,നീ ഇവിടെ വേണം, നിൻറെ പ്രസൻസിലെ അതിനു ഫലമുണ്ടാകു,
ഇന്നിപ്പോ വ്യാഴാഴ്ച ആയതേയുള്ളൂ,
ശനിയാഴ്ച രാവിലെ എന്നോട് കൺഫോം പറഞ്ഞാൽ മതി,
“ഞാൻ നോക്കട്ടെ,
” നോക്കിയാൽ പോരാ ശനിയാഴ്ച രാവിലെ ഞാൻ വിളിക്കുമ്പോൾ നീ എന്നോട് ഉറപ്പു പറയണം,
“ഞാൻ മാക്സിമം ട്രൈ ചെയ്യാം അമ്മാ, അതിൽ കൂടുതൽ ഒന്നും പറയാൻ പറ്റില്ല,
“നീ വല്ലതും കഴിച്ചോ
“ഈ സമയത്ത് എങ്ങനെയാ കഴിക്കുന്നത്, എഴുന്നേറ്റതേ ഉള്ളൂ, അപ്പ എവിടെ?
” ജോഗിങിന് പോയിട്ട് എത്തിയിട്ടില്ല,
“മ്മ്…ഓക്കേ അമ്മാ ഇനി ഞാൻ സംസാരിച്ചുകൊണ്ടിരുന്ന ലേറ്റ് ആവും, ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതാ
” ഉം….ശരി മോളേ……
ഫോൺ വിളിച്ച് കഴിഞ്ഞപ്പോഴേക്കും അനഘ ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു,മെെഥിലിയുടെ അടുത്ത കൂട്ടുകാരിയാണ് അനഘ. ഇവിടെ അടുത്ത് സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആണ് അനഘ.
മൈഥിലിയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് അനഘ, ഒരു വർഷമേ ആയിട്ടുള്ളൂ രണ്ടുപേരും ഹോസ്റ്റലിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട്,
പക്ഷേ വർഷങ്ങളുടെ ബന്ധം ഇരുവർക്കും തോന്നാറുണ്ട് ,
ഒരു ക്ലിനിക്കിലും മറ്റോരു ഹോസ്പിറ്റലുമായി അനഘ ജോലി ചെയ്യുന്നത്, നൈറ്റ് ഡ്യൂട്ടി ഹോസ്പിറ്റലും, ഡേ ഡ്യൂട്ടി ക്ലിനിക്കിൽ,
താഴ്ന്ന സാമ്പത്തിക ശേഷിയുള്ള അനഘയുടെ വീട്ടിലെ പ്രാരാബ്ധങ്ങൾ കൊണ്ടാണ് അവൾ ഇങ്ങനെ ജോലി ചെയ്യുന്നത്,
അവളുടെ വരുമാനം മാത്രമാണ് ആ കുടുംബത്തിലെ ഏക ആശ്രയം,കൂടപ്പിറപ്പുകളെ പഠിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ രാവും പകലുമില്ലാതെ അനഘ ജോലിചെയ്യുന്നത്, ജോലിചെയ്ത് അനിയത്തിമാരെയും അച്ഛനമ്മമാരെയും നന്നായി നോക്കുന്ന അനഘ എന്നും മെെഥിലിക്ക് ഒരു അത്ഭുതമാണ്, അവളുടെ
സൗമ്യ സ്വഭാവവും പക്വയായ ഇടപെടലും മെെഥിലിക്ക് ഒരുപാട് ഇഷ്ടമാണ്,
“ഇന്നും വെളുപ്പിനെ എപ്പോഴാണ് വന്നത്?
” ഞാൻ വന്നപ്പോൾ നീ നല്ല ഉറക്കം, അതുകൊണ്ടാണ് വിളിക്കാതിരുന്നത്, അത് പിന്നെ നീ എന്നും ഇങ്ങനെയാണല്ലോ, ഇതൊക്കെയാണെങ്കിലും നിനക്ക് ഉറക്കം വരാറില്ലേ?
രാത്രിയിലും പകലും ഇങ്ങനെ ജോലി ചെയ്തിട്ട്,
മെെഥിലി അത്ഭുതത്തോടെ ചോദിച്ചു,
” ആരു പറഞ്ഞു ഞാൻ ഉറങ്ങാറുണ്ടല്ലോ , ക്ലിനിക്കിൽ വലിയ ആളുകൾ ഒന്നും വരാറില്ലല്ലോ, അവിടെ എപ്പോഴും വെറുതെ ഇരിക്കുകയല്ലേ, അപ്പോഴൊക്കെ ഞാൻ നന്നായി ഉറങ്ങാറുണ്ട്,
‘”അമ്പടി കള്ളി നീ ഉറങ്ങി ശമ്പളം വാങ്ങുവാ അല്ലേ?
നിന്റെ ക്ലിനിക്കിലെ ഡോക്ടറോട് ഞാൻ ഒന്നു പറയട്ടെ,
” എൻറെ പൊന്നു മോളെ എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ,
ഇളയവളെ കൂടി പഠിപ്പിച്ച് ഒരു എൻജിനീയർ ആക്കിയാൽ എന്റെ കടമ തീർന്നു,
പിന്നെ എനിക്ക് സ്വസ്ഥമായി വിശ്രമിക്കാം,
” വിശ്രമിക്കാൻ ഒന്നും പറ്റില്ല,
അതൂടെ കഴിഞ്ഞു വേണം ഒരു കൊച്ച് കല്യാണമൊക്കെ കഴിക്കാൻ,
“പോടീ ഞാൻ കല്ല്യാണത്തെപറ്റി ഒന്നും ചിന്തിച്ചിട്ട് കൂടി ഇല്ല,
” ചിന്തിക്കണം ചിന്തിക്കേണ്ട സമയമായി, പ്രായം 24 ആയി
“ഉവ്വ് കല്യാണം എങ്ങനെയെങ്കിലും ഐ.ഇ.എൽ.ടി.എസ് എക്സാം എഴുതിയിട്ട് ഗൾഫിലേക്ക് മറ്റോ പോണം ഒരു രണ്ടു മൂന്നു വർഷം അവിടെ നിന്ന് വീട്ടിലെ കടങ്ങളും പ്രാരാബ്ധങ്ങളും ഒക്കെ എങ്ങനെയെങ്കിലും തീർക്കണം,
അതും കൂടെ കഴിഞ്ഞിട്ട് ഇനി വിവാഹത്തിനെ പറ്റി ഒക്കെ ചിന്തിക്കുന്നുള്ളൂ,
“അത് കഴിയുമ്പോൾ നീ പറയും ഇനി അനിയത്തിമാരുടെ കല്യാണം കഴിയട്ടേന്ന്,
“അങ്ങനെയും ഒരു ആലോചനയില്ലാതെ ഇല്ല, അവർക്ക് ഞാൻ അല്ലേ ഉള്ളൂ, വേറെ ആരും ഇല്ലല്ലോ,
“ഇപ്പോൾ തന്നെ നീ മാസാമാസം നല്ലൊരു തുക അവരുടെ ആവശ്യത്തിനുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നില്ലേ, മതി മോളെ ഇനി അവർക്ക് ഒരു ജോലി ആയി കഴിയുമ്പോൾ അവരുടെ കാര്യങ്ങൾ ഒക്കെ അവര് നോക്കിക്കോളും, നീ ഇനിയെങ്കിലും നിന്റെ കാര്യം നോക്കണം, കുറച്ചു കാലം കഴിയുമ്പോൾ ആരുമില്ലാതായി പോകരുത് ,
അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു,
“പിന്നെ ഒരു നല്ല വഴിയുണ്ട് എന്താ ഹോസ്പിറ്റലിൽ നിന്ന് ഏതെങ്കിലും കാണാൻ കൊള്ളാവുന്ന നല്ല ഒരു ഡോക്ടറെ വളച്ച് കല്യാണം കഴിക്കുക,
എല്ലാ പ്രശ്നങ്ങളും തീരും,പിന്നെ ഒരു പരീക്ഷയും എഴുതണ്ട,
“പോടീ
അനഘ ചിരിച്ചു
“അല്ല നീ നേരത്തെ ഉണർന്നോ?
“ഞാനെന്നാണ് സാധാരണ നേരത്തെ ഉണരുന്നത്?
” ഇന്നും കണ്ടോ സ്വപ്നം?
” കണ്ടു
“എങ്ങനെ, ഇന്നെങ്കിലും ആളിൻറെ മുഖം കണ്ടോ?
” ഇല്ല, കക്ഷി ഇപ്പോഴും കാണാമറയത്ത് തന്നെയാ,
ആ മുഖമൊന്നു കാണാൻ ഞാൻ എന്താ എൻറെ കൃഷ്ണാ ചെയ്യാ
“നീ ഓർത്തു നോക്ക് നീ പ്രേമിച്ച് ഏതെങ്കിലും ചെറുക്കമാരുടെ മുഖം,
” ഒന്ന് പോടീ അങ്ങനെ പ്രേമിക്കാൻ സീരിയസ് ആയിട്ട് ഒന്നും ഇന്നുവരെ ഉണ്ടായിട്ടില്ല, പഠിക്കുന്ന കാലത്തൊക്കെ വായി നോക്കിയിട്ടുണ്ടെന്നല്ലാതെ ഞാൻ ഇതുവരെ ആരെയും പ്രേമിച്ചിട്ടില്ല,
അതുകൊണ്ട് തന്നെയാണ് എനിക്ക് കാണാൻ ഇത്ര ആകാംഷ,
ഇപ്പോൾ പ്രാർത്ഥന അടുത്ത സ്വപ്നത്തിൽ ആ മുഖം ഒന്ന് തെളിഞ്ഞു കാണണേന്നാണ്,
അയ്യോ സമയം പോയി ഇനി സംസാരിച്ചിരുന്നാൽ ശരിയാവില്ല, ഞാൻ പോയി കുളിച്ചിട്ട് വരട്ടെ നീ റെഡിയായിരിക്കു എന്നിട്ട് നമുക്ക് മെസ്സിൽ പോവാം,
“ആയിക്കോട്ടെ
മൈഥിലി കുളിച്ച് പുറത്തേക്കുവന്നു,
ഒരു ജീൻസും ഒരു ബ്ലാക്ക് ജഗിങ്സ്സും വൈറ്റ് കുർത്തയും ആയിരുന്നു അവളുടെ വേഷം,
അവളുടെ നീളമുള്ള മുടി ഫാനിനു നേർക്ക് പിടിച്ച് ഉണക്കിയശേഷം അവൾ ബോഡി ലോഷനും ക്രീമും ഇട്ട് ഒരുങ്ങാൻ തുടങ്ങി,
ഭംഗിയായി കണ്ണെഴുതി കൈകളിൽ വാച്ചും കെട്ടി ,അവളുടെ ലാപ്പ് ബാഗുമെടുത്ത് അനഘയോടൊപ്പം അവൾ മെസ്സിലേക്ക് ചെന്നു, ഉപ്പുമാവും പഴവും ആയിരുന്നു കഴിക്കാൻ ഉണ്ടായിരുന്നത്, അത് കഴിച്ച് തൻറെ ഫേവറിറ്റ് സ്കൂട്ടിയിൽ അനഘയോടെ യാത്രയും പറഞ്ഞു അവൾ ചാനലിലേക്ക് കുതിച്ചു,
ചാനലിലേക്ക് കയറി ചെന്നപ്പോൾ തന്നെ വിമൽ അവളെ കാത്തുനിൽപ്പുണ്ടായിരുന്നു ,
“എന്താടാ നീ ഇവിടെ നിൽക്കുന്നത്?
” ഞാൻ ചേച്ചിയെ എന്ന് വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു
“എംടി സാർ വന്നിട്ടുണ്ട് നമ്മൾ കഴിഞ്ഞ വീക്ക് ഒരു പ്രോഗ്രാം ചെയ്യാം എന്ന് പറഞ്ഞില്ലേ,
” ആ മനയുടെ പ്രോഗ്രാം അല്ലേ?
“അതേ ചേച്ചി,
ഒരു പ്രശ്നമുണ്ട്,
നമ്മള് സാറിനോട് ചോദിക്കാതെ അതിൻറെ അഡ്വൈറ്റേസ്മെൻറ് നടത്തി എന്ന്,
“അങ്ങനെ വലിയ പരസ്യം ഒന്നും നടത്തിയില്ലല്ലോ,
നമ്മുടെ മാഗസിനിൽ അതിനെപ്പറ്റി ഒരു ഫീച്ചർ ചെയ്യാൻ പോകുന്നു എന്ന് ഒരു ചെറിയ പരസ്യത്തിനപ്പുറം വേറെ ഒന്നും നമ്മൾ ചെയ്തില്ലല്ലോ,
” അതൊരു പ്രശ്നമായി ചേച്ചി
“ആ മന ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റേതാണെന്ന്,
“ശിവം ഗ്രൂപ്പിന്റെയോ?
“അതേ അവരുടെ ഉടമസ്ഥതയിലുള്ളത് ആണെന്ന്, അതിൻറെ ഓണർ ശ്രീറാം വർമ്മ നമ്മുടെ ചാനലിനെതിരെ ലീഗൽ ആയി മൂവ് ചെയ്യും എന്നാണ് ഇപ്പോൾ സാർ പറയുന്നത്, രാവിലെ തന്നെ സാർ നല്ല കലിപ്പിലാണ്,
ചേച്ചി ഒന്ന് സംസാരിക്ക്, അല്ലെങ്കിൽ ട്രെയിനി ആയതുകൊണ്ട് എന്റെ ജോലി പോകാൻ ഇതുമതി,
” പിന്നേ ഇതിൻറെ പേരിൽ ജോലി പോകാൻ പോകുവാ,
നീ വാ ഞാൻ സംസാരിക്കാം
ക്യാബിന് അകത്തേക്ക് കയറുമ്പോൾ തന്നെ മൈഥിലി കണ്ടിരുന്നു ജനാർദ്ദനൻ സാറിൻറെ തെളിച്ചം ഇല്ലാത്ത മുഖം,
അവൾ അയാളുടെ അടുത്തേക്ക് ചെന്നു,
” ഗുഡ് മോർണിംഗ് സാർ
“ഉം…. ഗുഡ് മോർണിംഗ്
ഒട്ടും തെളിച്ചമില്ലാത്ത മുഖത്തോടെ അയാൾ അവളെ വിഷ് ചെയ്തു,
“എന്താ മൈഥിലി ഇതൊക്കെ,
ഞാൻ ഈ ഓഫീസിലെ എംഡി അല്ലേ, ഈ ഓഫീസിൽ എന്ത് കാര്യം നടന്നാലും അത് എന്നോട് ഡിസ്കസ് ചെയ്തിട്ട് വേണ്ടേ ചെയ്യാൻ,
ഞാൻ എല്ലാത്തിനും ചുമതല തനിക്ക് തന്നിരിക്കുന്നു എന്ന് പറഞ്ഞാൽ ഒരു കാര്യങ്ങളും എന്നെ അറിയിക്കേണ്ട എന്നല്ല അതിനർത്ഥം,
” സാധാരണ സ്റ്റോറിസ് ഞാൻ തന്നെയല്ലേ അഡ്വൈറ്റെെസ്മെൻറ് കൊടുക്കുന്നതും ഫീച്ചർ ചെയ്യുന്നതും എല്ലാം, അത് പ്രത്യേകിച്ച് സാറിനോട് പറയാറില്ലല്ലോ,
എങ്കിലും ഞാൻ മെയിൽ ചെയ്തിരുന്നു, ഒരുപക്ഷേ സാർ നോക്കാൻ മറന്നുപോയതായിരിക്കും,
“ഞാൻ കണ്ടില്ല
“നമ്മുടെ ചാനലിനെതിരെ ഇങ്ങനെ ലീഗൽ ആയിട്ട് ഒരു മൂവ്മെൻറ് ഉണ്ടായാൽ അത് നമ്മുടെ ചാനലിൽ റെപ്യൂട്ടേഷനേ ബാധിക്കും,
അത് നമ്മുടെ പ്രോഗ്രാമിസിൻറെ റേറ്റിങിനെയും സാരമായി നിലയിൽ ബാധിക്കും,
അത് ഞാൻ തന്നോട് പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ,
” എന്താണെങ്കിലും അങ്ങനെ ഒരു പ്രശ്നത്തിന് നമ്മുടെ ചാനലിനെ ഞാൻ വിട്ടു കൊടുക്കും എന്ന് തോന്നുന്നുണ്ടോ സാറിന്,
സൂര്യമംഗലം മന ഒരു ഇന്ട്രെസ്റ്റിംഗ് സ്റ്റോറിയായി എനിക്ക് തോന്നി, അതുകൊണ്ടാണ് അത് ചെയ്യാം എന്ന് കരുതിയത്, ഇങ്ങനെ എത്രയെത്ര തറവാടുകളുടെയും ഇല്ലങ്ങളുടെയും സ്റ്റോറീസ് അതിൻറെ അധികാരികളോട് ചോദിച്ച് അനുവാദം വാങ്ങി ചെയ്തിരിക്കുന്നു, അങ്ങനെ തന്നെ ഇതും ചെയ്യാം എന്നാണ് ഞാൻ കരുതിയത് ,
“എങ്കിൽ അവരോട് ചോദിച്ചു അനുവാദം വാങ്ങിയതിനുശേഷം മാത്രമേ താൻ അങ്ങനെ ഒരു അഡ്വൈറ്റെെസ്മെൻറ് കൊടുക്കാൻ പാടുള്ളായിരുന്നു,
“അതിന് അനുവാദം വാങ്ങിയിരുന്നു സാർ
“ആരോട്
“അരുന്ധതി, അരുന്ധതി വർമ്മ അവർ സൂര്യ മംഗലം മനയുടെ അവകാശികളിൽ ഒരാളാണ്, അവരോട് ഞങ്ങൾ അനുവാദം വാങ്ങിയിരുന്നു, അതിനുശേഷമാണ് അങ്ങനെ ഒരു പരസ്യം നൽകിയത്
“സൂര്യമംഗലം മനയുടെ ഇപ്പോഴത്തെ അവകാശം ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഓണർ ശ്രീറാം വർമയാണ് അയാളോട് നിങ്ങൾ അനുവാദം വാങ്ങിയിരുന്നോ എന്നാണ് ഞാൻ ചോദിച്ചത്,
“ഇല്ല സർ അയാളോട് ചോദിച്ചിരുന്നില്ല ,
“പിന്നെന്ത് കാര്യത്തിലാണ് സൂര്യ മംഗലം മനയിലെ അവകാശികളിൽ നിന്നും നിങ്ങൾ അനുവാദം വാങ്ങി എന്നു പറയുന്നത് ,ഈ അരുന്ധതി വർമ്മ ആരാണെന്ന് നമുക്ക് അറിയില്ല,
സൂര്യ മംഗലം മനയുമായി അവർക്ക് എന്ത് ബന്ധമാണുള്ളത് എന്ന് നമുക്ക് എങ്ങനെ അറിയാനാ,
” ഓഫീസിൽ നിന്നു സ്റ്റാഫിനെ വീട്ട് അന്വേഷിച്ചപ്പോൾ സൂര്യ മംഗലം മനയുടെ ഇപ്പോഴത്തെ അവകാശി അരുന്ധതി വർമ്മ ആണെന്നാണ് ഞങ്ങൾ അറിഞ്ഞത്,
ഇന്നാണ് ശരിക്കും ഞാൻ അറിയുന്നത് ശിവം ഗ്രൂപ്പ് ഓഫ് കമ്പനിനീസ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂര്യ മംഗലം മന എന്ന് ,
“എന്താണെങ്കിലും ഇത് മൈഥിലിയുടെ വീഴ്ചയാണ്, ശരിയായി അന്വേഷിക്കാതെ താൻ ചെയ്ത ഒരു റോങ് ഇൻഫർമേഷന്റെ പേരിലാണ് ഇപ്പോൾ നമ്മുടെ ചാനൽ ഇങ്ങനെ ഒരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നത് ,
” അത് ഞാൻ സമ്മതിക്കുന്നു,
” സമ്മതിച്ചിട്ട് യാതൊരു കാര്യവും ഇല്ലല്ലോ, ശ്രീറാം അതിനെതിരെ മൂവ് ചെയ്താൽ അത് നമ്മുടെ ചാനലിനെ നെഗറ്റീവ് ആയിട്ട് ബാധിക്കും, അതിനെതിരെ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് ഇപ്പോൾ നമ്മൾ ആലോചിക്കേണ്ടത്,
അത് ചെയ്യുന്നില്ലാന്ന് ഒരു പരസ്യം കൊടുക്കാം, അതല്ലേ നല്ലത് ?
“നോ സാർ അത് ചെയ്യുന്നതിനുമുൻപ് ഞാൻ അദ്ദേഹത്തെ ഒന്ന് നേരിട്ട് കണ്ടോട്ടെ,
ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ശ്രീറാം വർമ്മയെ
“മൈഥിലി താൻ പറയുന്നതു പോലെ അദ്ദേഹത്തെ പെട്ടെന്ന് അങ്ങനെ കാണാൻ ഒന്നും പറ്റില്ല, മിനിറ്റുകൾക്ക് ലക്ഷങ്ങൾ വിലയുള്ള ഒരു ബിസിനസ്മാൻ ആണ് അയാൾ,
കാണണമെങ്കിൽ തന്നെ ഒരു മാസം മുൻപ് അപ്പൊയ്മെന്റ് എടുക്കണം,
” ഞാൻ കോൺടാക്ട് ചെയ്തു നോക്കാം
അദ്ദേഹത്തോട് സംസാരിച്ചതിനു ശേഷം നമുക്ക് അങ്ങനെ ഒരു തീരുമാനം എടുക്കുന്നതല്ലേ നല്ലത്,
” പക്ഷേ അതിനു മുൻപ് അങ്ങേര് എന്തെങ്കിലും മൂവ്മെൻറ് നടത്തിയാലോ?
” അങ്ങനെയൊന്നും സംഭവിക്കില്ല സാർ , അങ്ങനെ എന്റെ മനസ്സ് പറയുന്നു, കോൺടാക്ട് നമ്പർ തന്നാൽ ഞാൻ ഇന്ന് തന്നെ കോൺടാക്ട് ചെയ്യാം,
“അയാളുടെ പേഴ്സണൽ നമ്പർ ഒന്നും എൻറെ കയ്യിൽ ഇല്ല, അവരുടെ ഓഫീസ് നമ്പർ തരാം
“അത് മതി സാർ
ആ നമ്പർ അയാളുടെ കയ്യിൽ നിന്നും വാങ്ങുമ്പോൾ മൈഥിലിയുടെ മനസ്സിൽ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു ആ പ്രോഗ്രാം ചെയ്യാൻ കഴിയും എന്നുള്ള ഒരു ആത്മവിശ്വാസം
( തുടരും)
ആദ്യമായാണ് ഒരു ഫാൻറസി കഥ എഴുതുന്ന,ത് അതിനാൽ ഇതിൽ വലിയ പ്രാവിണ്യം ഒന്നുമില്ല, ഉണ്ടാകുന്ന തെറ്റുകുറ്റങ്ങൾ സദയം ക്ഷമിക്കുക അഭിപ്രായങ്ങൾ പറയുക സപ്പോർട്ട് നൽകുക,
പിന്നെ ഇത് എൻറെ മനസ്സിൽ തോന്നിയത് പോലെ ഉള്ള ഒരു തട്ടിക്കൂട്ട് കഥയാണ് തികച്ചും സാങ്കല്പികമായ ഒരു കഥ,
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Thudakkam thanne super.ethuvare Ulla stories okke onninonne kollamayirunnu.oro partinum vendi waiting💞💞💖💖💖
Very nice to read your novel after a break .very much of excited 💖💖💖💖💖💖💖💖