✍️ Rincy Prince
ശക്തമായ വീശിയ കാറ്റിൽ താൻ ഉലയുന്നത് അരുന്ധതി അറിയുന്നുണ്ടായിരുന്നു,
അത് മനസ്സിലാക്കി എന്ന് വേണം ഭട്ടതിരി എന്തോ മന്ത്രോച്ചാരണം നടത്തി, അപ്പോഴേക്കും കാറ്റ് പൂർണ്ണമായും അവസാനിച്ചു,
“പെട്ടെന്ന് മനയിലേക്ക് മാറണം എന്ന് പറഞ്ഞാൽ അത് നടക്കുന്ന ഒരു കാര്യം ആണെന്ന് എനിക്ക് തോന്നുന്നില്ല തിരുമേനി,
അരുന്ധതി തൻറെ ഉൽക്കണ്ഠ മറച്ചുവെച്ചില്ല
“നടന്നേ മതിയാകൂ അരുന്ധതി, നാളെത്തന്നെ മന വൃത്തിയാക്കാനുള്ള കാര്യങ്ങൾ ചെയ്യുക,
“ശ്രീ സമ്മതിക്കുമെന്ന് തോന്നുന്നില്ല ഇത്രയും ബിസിനസ്സുകൾ നഷ്ടപ്പെടുത്തി അവൻ മനയിലേക്ക് വരും എന്ന് എനിക്ക് തോന്നുന്നില്ല,
“ഒരുപാട് ദൂരം ഒന്നും ഇല്ലല്ലോ ഇപ്പോൾ താമസിക്കുന്ന ഇടത്തു നിന്നും മനയിലേക്ക്, അവിടെ നിന്നും പോയി വരാവുന്ന ദൂരം അല്ലേ ഉള്ളൂ,
എന്താണെങ്കിലും ആ കുട്ടി സുമംഗലിയായി കയറേണ്ടത് സൂര്യ മംഗലത്തേക്ക് ആണ്,
എന്നാണ് മൈഥിലിയുടെ വീട്ടിൽ പോകേണ്ടത് എന്ന് ഞാൻ അറിയിക്കാം,
“ശരി തിരുമേനി,
°°°°°°°°°°°°°°
മഷി പുരട്ടിയ വെറ്റിലയിൽ നോക്കിയ ഭദ്രൻ തൻറെ മൊട്ടത്തല ഒന്ന് ചൊറിഞ്ഞു,
“എന്താണ്?
അവൾ ആകാംക്ഷയോടെ ചോദിച്ചു
“ആകെ ഒരു മൂഡാപ്പ് ഒന്നും തെളിയുന്നില്ല,
അതിനർത്ഥം നമ്മൾ ആഗ്രഹിക്കാത്ത എന്തോ ഒന്നു നടക്കാൻ പോകുന്നു എന്നാണ്,
” അത് എനിക്കും തോന്നുന്നുണ്ട് സംഭവിക്കാൻ പാടില്ലാത്ത എന്തോന്ന് സംഭവിക്കുന്നതുപ
ോലെ, ഇല്ലെങ്കിൽ എനിക്ക് അവന്റെ മുൻപിൽ ചെന്ന് നിൽക്കാൻ സാധിക്കാത്തത് എന്താണ്?
“വിഷമിക്കേണ്ട അതിനുവേണ്ട പൂജകൾ ഞാൻ നടത്തുന്നുണ്ട്,
അവരുടെ ഈ പൂജകളും മന്ത്രങ്ങളും ഒക്കെ നാഗപഞ്ചമി വരെ നിലനിൽക്കു,
അത് കഴിഞ്ഞാൽ നീ ശക്തിയാകും, നിന്നിലൂടെ ഞാനും,
രണ്ടു പേരുടെയും ചുണ്ടിൽ ഒരു വിജയ് ചിരി തെളിഞ്ഞു,
∆ ∆ ∆
ഭട്ടതിരി പറഞ്ഞതനുസരിച്ച് മൈഥിലിയുടെ വീട്ടിലേക്ക് പോകാനുള്ള ദിവസം നിശ്ചയിച്ച ശ്രീറാമിനേയും കാത്തിരിക്കുകയായിരുന്നു അരുന്ധതി,
ശ്രീറാം വന്ന് കുളി കഴിഞ്ഞപ്പോഴേക്കും അരുന്ധതി അവനോട് സംസാരിക്കാനായി ചെന്നു,
” ശ്രീ ഞാൻ നിന്നെ നോക്കി ഇരിക്കുകയായിരുന്നു, ഭട്ടതിരിപ്പാട് വിളിച്ചിരുന്നു,
ആ കുട്ടിയുടെ വീട്ടിലേക്ക് നാളെ പോകണം എന്നാ പറഞ്ഞത്
“പൊയ്ക്കോ പോകണ്ട എന്ന് ആരാ പറഞ്ഞത് ഞാൻ എല്ലാം സമ്മതിച്ചത് അല്ലേ പിന്നെ എന്തിനാ അമ്മ പറയുന്നത്,
“പൊയ്ക്കോ എന്ന് പറഞ്ഞാൽ നീ വരാതെ എങ്ങനെ പോവുക, പയ്യനല്ലേ വന്ന് പെണ്ണിനെ കാണേണ്ടത്?
“ഞാൻ വരാനോ നടന്നത് തന്നെ,
” എന്താ നടക്കാതിരിക്കാൻ അങ്ങനെയല്ലേ നാട്ടുനടപ്പ്,
മാത്രമല്ല അച്ഛമ്മയും വരുന്നുണ്ട് കുട്ടിയെ കാണാൻ,
“നിങ്ങൾ ആരാണെന്നു വച്ചാൽ പോയി കാണുകയോ പറയുകയോ എന്താണ് എന്ന് വച്ചാൽ ചെയ്തോ, പക്ഷേ എനിക്ക് വരാൻ സാധിക്കില്ല, ഞാൻ കണ്ടതാണല്ലോ,
ഒന്നുകൂടി കാണാൻ മാത്രം ഉള്ള സൗന്ദര്യം ഒന്നുമില്ല, മാത്രമല്ല എനിക്ക് നല്ല തിരക്കുണ്ട് നാളെ,
“എന്താ ശ്രീ ഇങ്ങനെ സംസാരിക്കുന്നത്?
നിനക്ക് മാത്രം ഇഷ്ടം ആയാൽ മതിയോ? ആ കുട്ടിയുടെ വീട്ടുകാർക്ക് നിന്നെ ഇഷ്ടമാവണ്ടേ? അതിന് അവർ നിന്നെ കാണണ്ടേ? എന്താണെങ്കിലും നീ ഞങ്ങളുടെ കൂടെ വന്നേ പറ്റൂ,
“അതിന് എനിക്ക് ഇഷ്ടമായി എന്ന് അമ്മയോട് ആരാ പറഞ്ഞത്, അമ്മയുടെ നിർബന്ധത്തിനു വഴങ്ങി തരുന്നു എന്ന് മാത്രമേ ഉള്ളൂ,
“നിന്നോട് തർക്കിക്കാൻ ഞാനില്ല, എന്താണെങ്കിലും ശരി നീ വന്നേ പറ്റൂ
“ശരി നാളത്തേക്ക് ഞാൻ വരാം, പക്ഷേ ഇനി വിവാഹം വരെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾക്കും എന്നെ ബുദ്ധിമുട്ടിക്കരുത്,
“സമ്മതിച്ചു,
പിന്നെ സൂര്യ മംഗലം മനയൊന്നു വൃത്തിയാക്കണം, അതിനു പറ്റിയ ആരെങ്കിലും അവിടേക്ക് അയക്കണം, വിവാഹം കുടുംബ ക്ഷേത്രത്തിൽ വച്ച് നടത്തിയിട്ട് നമ്മൾ കുറച്ചുകാലം മനയിൽ താമസിക്കണമെന്ന് ഭട്ടതിരി പറഞ്ഞത്,
എന്തൊക്കെയോ പൂജകൾ ചെയ്യാൻ ഉണ്ടത്രേ, മൈഥിലി സുമംഗലിയായി വലതുകാൽ വച്ച് കയറുന്നത് സൂര്യമംഗലത്തേക്ക് ആയിരിക്കണമെന്ന്,
” മനയിൽ പോയി താമസിക്കാനോ?
അപ്പൊ ഇവിടുത്തെ ബിസിനസുകൾ ഒക്കെ,
“അത് നമ്മുടെ തറവാട് അല്ലേ ശ്രീ അവിടെയാണ് താമസിക്കേണ്ടത്, മാത്രമല്ല അത്ര ദൂരെയൊന്നും അല്ലല്ലോ നിനക്ക് ഡെയിലി പോയി വരാവുന്നതേയുള്ളൂ,,
“എന്തൊരു കഷ്ടമാണിത് ,
ദേഷ്യത്തിൽ അത്രയും പറഞ്ഞ് അവൻ അവിടെ നിന്നും പോയി,
°°°°°°°°°°°°°°
“ഊർമ്മിള, ഭട്ടതിരി വിളിച്ചിരുന്നു അവരെ നാളെ ഇങ്ങോട്ട് വരുന്നുണ്ട് മോളെ കാണാൻ ഉത്സാഹത്തോടെ
മാധവൻ പറഞ്ഞു
“അപ്പോൾ അവർക്ക് താല്പര്യം ഉണ്ടോ
“ഇല്ലെങ്കിൽ പിന്നെ കാണാൻ വരുമോ,
മോൾടെ ഫോട്ടോ കണ്ടതല്ലേ
ഒരു കതകിനു അപ്പുറം ഇതെല്ലാം കേട്ട് മൈഥിലി സ്തംഭിച്ചുനിന്നു,
തൻറെ ഫോട്ടോ കണ്ടിട്ടും ശ്രീറാം വിവാഹത്തിനു സമ്മതിച്ചു എന്ന് അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു,
പിറ്റേന്ന് കാലത്ത് തന്നെ അച്ഛമ്മ വന്ന ഇറങ്ങി, അവരെ കണ്ടതും ശ്രീറാമിന് വലിയ സന്തോഷമായി, കുട്ടിക്കാലം മുതലേ ഏറ്റവും പ്രിയം അവരോടാണ്,
അവൻ ഓടിവന്ന് ദേവയാനിയെ കെട്ടിപ്പിടിച്ചു,
പ്രായം എഴുപതു കഴിഞ്ഞെങ്കിലും ആ മുഖത്തെ ഐശ്വര്യം വിട്ടുമാറിയിരുന്നില്ല, ഗോൾഡൻ കരയുള്ള സെറ്റ് മുണ്ടും ആയിരുന്നു അവരുടെ വേഷം,
“അച്ഛമ്മേ,
ഓടിച്ചെന്ന് അവൻ അവരെ കെട്ടിപ്പിടിച്ചു
അവർ വാത്സല്യപൂർവം അവൻറെ തല മുടിയിൽ തലോടി,
“എൻറെ കുട്ടിയുടെ മംഗല്യം കാണണമെന്ന് അച്ഛമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ,
അതൊരു കുഴപ്പമില്ലാതെ നടന്നാൽ മതി,
പെട്ടെന്ന് ശ്രീറാമിൻറെ മുഖം മങ്ങി,
രണ്ടു രണ്ടര മണിക്കൂർ യാത്രയ്ക്കുശേഷമാണ് അവർ മൈഥിലിയുടെ വീട്ടിലെത്തിയത്,
പഴമ വിളിച്ചു ഓതുന്ന ആ തറവാട് അരുന്ധതി ക്കും, ദേവയാനിക്കും, ശ്രീരാമനും ഒരുപോലെ തന്നെ ഇഷ്ടമായിരുന്നു,
വാതിൽക്കൽ തന്നെ അവരെ വരവേൽക്കാൻ എന്നപോലെ മാധവനും ഊർമ്മിള യും നിന്നിരുന്നു,
അതിഥികൾക്ക് ഹൃദ്യമായ ഒരു പുഞ്ചിരി രണ്ടു പേരും നൽകി,
ഊർമ്മിളയുടെ നോട്ടം ശ്രീറാം ഇൽ എത്തി നിന്നു,
ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് അവനെ ഇഷ്ടമായി തൻറെ മകൾക്ക് എന്തുകൊണ്ടും യോഗ്യനാണ് അവൻ എന്ന് അവൾ ഓർത്തു,
അകത്തേക്ക് കയറി കുറെ നേരം എല്ലാവരും സംസാരിച്ചു,
“മോളെ വിളിക്കാം,
മാധവനാണ് പറഞ്ഞത്
ശ്രീറാമിന് വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടിരുന്നു,
ഒരു ട്രെയിൽ നിറയെ പൈനാപ്പിൾ ജോസുമായി മൈഥിലി അവിടേക്ക് വന്നു,
സാരിയാണ് വേഷം,
അറിയാതെ ശ്രീറാം അവളെ നോക്കി പോയി,
ഒരു പീച്ച് കളർ സാരിയും അതിനു ചേർന്ന ഹാൻഡ് വർക്ക് ബ്ലൗസ് ആണ് അണിഞ്ഞിരിക്കുന്നത്,
അവളുടെ നീണ്ട മുടിയിഴകൾ കാറ്റിൽ ഉലയുന്നുണ്ട്,
അരുന്ധതിയും ദേവയാനി മുഖാമുഖം നോക്കി, അവർ തൃപ്തർ ആണെന്ന് ആ നോട്ടത്തിൽ തന്നെ മാധവൻ മനസ്സിലായി,
“ഭട്ടതിരി എല്ലാം പറഞ്ഞിരുന്നു കുട്ടികളുടെ ജാതകത്തിലെ കാര്യമൊക്കെ,
എങ്കിലും ഇവർക്ക് പരസ്പരം എന്തെങ്കിലുമൊക്കെ സംസാരിക്കാൻ കാണില്ലേ, ചടങ്ങുകൾ ഒന്നും തെറ്റികണ്ട
മാധവൻ പറഞ്ഞു
“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല ,
ശ്രീറാം പെട്ടെന്ന് പറഞ്ഞു,
അരുന്ധതി അവനെ ശാസനയോടെ നോക്കി,
മൈഥിലിയുടെ നോട്ടവും അവൻറെ മുഖത്തേക്ക് തന്നെ ആയിരുന്നു,
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ എന്തെങ്കിലും സംസാരിക്കണം നീ ചെല്ല് ദേവിയാനി ആണ് പറഞ്ഞത് അത്,
മനസ്സില്ലാമനസ്സോടെ അവൻ മുറ്റത്തേക്കിറങ്ങി അവനെ അനുധാവനം ചെയ്ത് മൈഥിലിയും,
“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല അമ്മയുടെ നിർബന്ധത്തിലാണ് ഈ വിവാഹം പോലും,
ഒരു അർത്ഥത്തിലും നിന്നെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല പിന്നെ നിർബന്ധിച്ചത് കൊണ്ടാണ് ഈ വിവാഹത്തിന് സമ്മതിക്കുന്നത്,
മൈഥിലി എന്തെങ്കിലും പറയും മുൻപേ അവൻ പറഞ്ഞു,
“അങ്ങനെ അമ്മയുടെ നിർബന്ധത്തിന് വിവാഹം കഴിക്കണമെന്നില്ല,
അങ്ങനെ ഒരു പരീക്ഷണ വസ്തു ആക്കി എന്റെ ജീവിതം കളയാൻ ഞാൻ ഒരുക്കമല്ല,
ഉറച്ചതായിരുന്നു മൈഥിലിയുടെ വാക്കുകൾ,
“അങ്ങനെയാണെങ്കിൽ ഈ വിവാഹത്തിന് സമ്മതമല്ലെന്ന് നീ വീട്ടിൽ പറഞ്ഞൊളൂ,
എനിക്ക് ഒരു അർത്ഥത്തിലും നിന്നെ ഒരു ഭാര്യയെ കാണാൻ കഴിയില്ല,
അതും പറഞ്ഞ് അവൻ അകത്തേക്ക് കയറിപ്പോയി എന്തുപറയണമെന്നറിയാതെ മൈഥിലി അവിടെ നിന്നു,
ബാക്കി കാര്യങ്ങൾക്കായി സൂര്യ മംഗലത്തിലേക്ക് വരാമെന്ന് ഉറപ്പിൽ അവർ തിരിച്ചുപോയി,
ഊർമ്മിളയും മാധവനും വലിയ സന്തോഷത്തിലായിരുന്നു അവർക്ക് രണ്ടാൾക്കും ശ്രീറാമിനേയും ആ കുടുംബത്തെയും ഒരുപാട് ഇഷ്ടമായി എന്ന് മൈഥിലിക്ക് തോന്നി,
“അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്,
“എന്താ മോളെ
“അയാൾക്ക് ഈ വിവാഹത്തിന് താൽപര്യമില്ല എന്നാണ് എനിക്ക് സംസാരിച്ചപ്പോൾ മനസ്സിലായത്,
വെറുതെ ഏതെങ്കിലും ഒരു തിരുമേനിയുടെ വാക്കും കേട്ട് എൻറെ ജീവിതം കളയാൻ ഞാൻ ഒരുക്കമല്ല, വിവാഹത്തിൽ
ഒരുമിക്കുന്നത് രണ്ട് മനസ്സുകൾ തമ്മിൽ ആണ്,
“കുറേ തടസ്സങ്ങളുണ്ടാകും എന്ന് ഭട്ടതിരി പറഞ്ഞിരുന്നതാണ്,
അതൊക്കെ പതുക്കെ മാറിക്കോളും
ഊർമ്മിള പറഞ്ഞു,
“എൻറെ ലൈഫിനെ പറ്റി നിങ്ങൾക്ക് ആർക്കും ഒരു വിഷമവുമില്ല,
“മോളുടെ ജീവിതത്തെപ്പറ്റ
ി ഞങ്ങൾക്ക് ചിന്ത ഉള്ളതുകൊണ്ടാണ് ഈ വിവാഹം നടക്കണം എന്ന് പറയുന്നത്,
ഇത് നടന്നില്ലെങ്കിൽ ഒരുപക്ഷേ എൻറെ ജീവിതത്തിൽ മറ്റൊരു വിവാഹം തന്നെ ഉണ്ടായെന്ന് വരില്ല,
അതുകൊണ്ട് ഓരോ കാരണങ്ങൾ പറഞ്ഞ് നീ ഈ വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറരുത്,
ഇടർച്ച യോട് അത്രയും പറഞ്ഞ് മാധവൻ അകത്തേക്ക് പോയി എന്ത് ചെയ്യണമെന്നറിയാതെ മൈഥിലി തറഞ്ഞു നിന്നു,
ഭട്ടതിരി കുറച്ചു തന്നെ ജാതകപ്രകാരം മുഹൂർത്ത പ്രകാരം വിവാഹം അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ കുടുംബ ക്ഷേത്രത്തിൽ വച്ച് നടത്താൻ തീരുമാനമായി,
കുടുംബത്തിലുള്ളവർ അല്ലാതെ സുഹൃത്തുക്കൾ ആയോ സഹപ്രവർത്തകരായോ മറ്റാരും വിവാഹത്തിൽ പങ്കെടുക്കരുതെന
്ന് ഭട്ടതിരി അറിയിച്ചിരുന്നു,
വിവാഹശേഷം ആർഭാടമായി എന്തുവേണമെങ്കില
ും ചെയ്തോളാൻ ആയിരുന്നു ഭട്ടതിരിയുടെ നിർദ്ദേശം,
മൈഥിലി ക്കും ശ്രീറാമിനും അത് ഉൾക്കൊള്ളാൻ പ്രയാസം ആയിരുന്നു,
എങ്കിലും വീട്ടുകാരുടെ നിർബന്ധപ്രകാരം അവർ അത് അനുസരിച്ചു,
അടുത്ത സുഹൃത്തുക്കളോട് പോലും വിവാഹം ആണെന്നും ഉടനെ റിസപ്ഷന് വിളിക്കാം എന്നും മാത്രം പറഞ്ഞു,
മൈഥിലി കുറെനാളായി ഫോൺ ഓൺ ആക്കുന്നതേ ഉണ്ടായിരുന്നില്ല,
പ്രത്യേകിച്ച് ആരോടും സംസാരിക്കാൻ ഇല്ലാഞ്ഞതിനാൽ ആണ് അവൾ ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുന്നത്,
അനഘയെ വിളിച്ച് വിവാഹക്കാര്യം പറയാൻ അവൾ തീരുമാനിച്ചു,
പിന്നീട് ഫോൺ വിളിക്കുന്നത് മോശമാണെന്ന് അവൾക്ക് തോന്നി, രണ്ടുവർഷക്കാലം സഹോദരരെ പോലെ ഒരു മുറിയിൽ കഴിഞ്ഞതാണ്, ഫോണിൽ കൂടെ വിവാഹവാർത്ത അവളോട് പറയുന്നത് മോശമാണ്, വിവാഹശേഷം റിസപ്ഷന് വീട്ടിൽ ചെന്ന് ക്ഷണിക്കാം എന്ന മനസ്സിലോർത്തു,
എല്ലാത്തിനുമുപരി ആരോടും സംസാരിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല മൈഥിലി എന്നതാണ് സത്യം,
ഇനിയുള്ള തൻറെ ജീവിതം ഒരു സമസ്യയായി മുന്നിൽ നിൽക്കുകയാണ്,
ഒരാഴ്ച കൂടി കഴിഞ്ഞാൽ വിവാഹമാണ്,തന്നെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖത്തുനോക്കി പറഞ്ഞ ആളുടെ ഒപ്പം ഒരു പരിചയവുമില്ലാത്ത ഒരു വീട്ടിലേക്ക് പോവുകയാണ്,
ധൈര്യമെല്ലാം ചോർന്നു പോകുന്നത് അവൾക്ക് തോന്നി,
കുടുംബ ക്ഷേത്രത്തിൽ വച്ച് വിരലിലെണ്ണാവുന്ന ബന്ധുക്കളുടെ സാന്നിധ്യത്തിലാ
യിരുന്നു വിവാഹം,
പ്രാർത്ഥനകളും പൂജകളും ആയി ഭട്ടതിരി തൻറെ മനയിൽ ഒതുങ്ങി,വിവാഹത്തിൻറെ രണ്ടാംനാൾ ഉള്ള പൂജ നടത്തിയതിനുശേഷം റിസപ്ഷൻ എന്നായിരുന്നു തീരുമാനിച്ചിരുന
്നത്,
വീതിയുള്ള കസവ് സെറ്റ് മുണ്ടും ഹെവി വർക്ക് ചെയ്ത് ബ്ലൗസുമായിരുന്നു മൈഥിലിയുടെ വിവാഹ വേഷം,
കഴുത്തിൽ നാഗപടത്താലി യും ലക്ഷ്മി മാലയും മാത്രമായിരുന്നു ആഭരണമായി ഉണ്ടായിരുന്നത്,
വലിയ ഒരു ജിമിക്കി കമ്മലും,
വീതിയുള്ള കസവു മുണ്ടും നേരിയതും ആയിരുന്നു ശ്രീറാമിന്,
അവൻറെ വലത്തെ കൈത്തണ്ടയിൽ പച്ചകുത്തിയ ശിവ ലിംഗത്തിലേക്ക് അവളൊരു മാത്ര നോക്കി,
“രണ്ടുപേരും മനസ്സുരുകി മഹാദേവനോട് പ്രാർത്ഥിച്ചോളൂ, പൂജിച്ച താലി ശ്രീറാമിന് കയ്യിൽ വെച്ച് കൊടുക്കുമ്പോൾ പൂജാരി പറഞ്ഞു,
രണ്ടുപേരുടെയും മനസ്സുകൾ പ്രക്ഷുബ്ധമായിരുന്നു,
താലി ഏറ്റുവാങ്ങുമ്പോൾ ശ്രീറാമിന് കയ്യിൽ വിറയൽ ഉണ്ടായിരുന്നു,
“മുഹൂർത്തമായി താലികെട്ടി കൊള്ളൂ,
ശ്രീറാമിൻറെ താലി മൈഥിലിയുടെ കഴുത്തിൽ അമർന്നു, മൂന്നു കെട്ട് കെട്ടി അവനവളെ അവൻറെ സ്വന്തമാക്കി,
അവളുടെ സീമന്തരേഖയിലെ സിന്ദൂരം ചുവപ്പായി അവൻ മാറി,
രണ്ടുപേരും തുളസിമാല പരസ്പരം അണിയിച്ചു,
മഹാദേവന് മുൻപിൽ പ്രാർത്ഥിച്ചു,
പ്രകൃതി സന്തോഷ വർഷം എന്നത് പോലെ മഴ പൊഴിച്ചു,
“എല്ലാ തെറ്റിദ്ധാരണകളും മാറി നല്ലൊരു ജീവിതം നൽകണമെന്ന്,
മൈഥിലി മനസ്സുരുകി പ്രാർത്ഥിച്ചു
ശ്രീറാമിൻറെ മനസ്സ് ശൂന്യമായിരുന്നു ഒരിക്കൽ താൻ സ്വപ്നത്തിൽ കണ്ടതാണ് ഈ ഈ നിമിഷം പക്ഷേ സന്തോഷിക്കാൻ മനസ്സ് അനുവദിക്കുന്നില്ല,
സൂര്യ മംഗലം മനയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ ഒപ്പം കാറിൽ ഇരിക്കുമ്പോഴും അവൻ മൗനം ആയിരുന്നു എന്നത് മൈഥിലിയെ ദുഃഖത്തിലാഴ്ത്തി,
കുറെ നേരത്തെ യാത്രയ്ക്ക് ശേഷം വണ് തിരക്ക് കുറഞ്ഞ ഒരു ചെറിയ റോഡിലേക്ക് കടന്നു,
ആദ്യമായി യാത്ര ചെയ്യുന്ന ഒരു കൊച്ചു കുട്ടിയെ പോലെ ആ സ്ഥലങ്ങളും കാഴ്ചകളും ഒരു കൗതുകത്തോടെ മൈഥിലി നോക്കി,
ശ്രീറാം കാറിൻറെ സീറ്റിൽ ചാരി കണ്ണടച്ച് ഇരിക്കുകയായിരുന്നു ഉറക്കം ആയിരിക്കില്ല എന്ന് മൈഥിലിക്ക് ഉറപ്പായിരുന്നു,
പച്ചപ്പ് നിറഞ്ഞ ഒരു റോഡിലേക്ക് കാർ ഇറങ്ങി,
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കാർ ഒരു വലിയ വീടിനു മുൻപിൽ ചെന്ന് നിന്നു,
അതാണ് താൻ ചിത്രങ്ങളിൽ കണ്ട സൂര്യ മംഗലം മന എന്ന് അവൾക്ക് മനസ്സിലായി,
ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചതാണ് ഇവിടെ വരാൻ,
ശ്രീറാം കാറിൽ നിന്നുമിറങ്ങി അതുകണ്ട് അവളും അവനോടൊപ്പം ഇറങ്ങി,
പഴയ രീതിയിലുള്ള വീടാണ് നല്ല തലയെടുപ്പോടെ നിൽക്കുന്നു പഴയ എട്ടുകെട്ട് ,
മുറ്റത്തെ തന്നെ വലിയ രണ്ട് മാവ്, ഇരു സൈഡിലും ആയി ധാരാളം മരങ്ങൾ,
ഒരുവശത്ത് പൂക്കളും മറ്റൊരുവശത്ത് ഔഷധചെടികളും കാണാം,
ദേവവൃക്ഷങ്ങളും കാണാം, ഒരു നിമിഷം ടൈം മെഷീൻ പിറകിലോട്ട് സഞ്ചരിച്ചത് പോലെ തോന്നി മൈഥിലിക്ക്,
അങ്ങനെ ഒരു അന്തരീക്ഷം, തൊട്ടു പുറത്തായി ഒരു പത്തായപുര അതും അതും പഴയ രീതിയിൽ തന്നെയാണ്,
“ഇതാണ് നമ്മുടെ തറവാട് അരുന്ധതി വന്ന് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു,
അവൾ ഒരു പുഞ്ചിരി നൽകി,
ആ തറവാടും അന്തരീക്ഷവുമായി എന്തോ ഒരു ബന്ധം ഉള്ളതുപോലെ മൈഥിലിക്ക് തോന്നി,
“എല്ലാം ഒരുക്കിയിട്ടില്ല കൃഷ്ണേട്ടാ,
അവർ കാര്യസ്ഥൻ കൃഷ്ണൻനായരോട് ചോദിച്ചു
“എല്ലാം ഒരുക്കിയിട്ടുണ്ട് കുഞ്ഞേ,
“നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം,
അരുന്ധതിയും ദേവയാനിയും അകത്തേക്ക് കയറി,
കുറച്ച് നേരത്തിനുശേഷം കയ്യിൽ ആരതിയും നിലവിളക്കുമായി അരുന്ധതിയും ദേവയാനിയും വന്നു,
ദേവയാനി ആരതി ഉഴിഞ്ഞ് രണ്ടുപേരുടെയും നെറ്റിയിൽ ചന്ദനം തൊട്ടു,
അരുന്ധതി ഏഴു തിരിയിട്ട നിലവിളക്ക് മൈഥിലിയുടെ കയ്യിൽ കൊടുത്തു,
അവൾ വലതുകാൽ വച്ച് സൂര്യ മംഗലം മനയുടെ പടികൾ ചവിട്ടി,
പുറത്തെ ചെമ്പകത്തിൽ നിന്നും താനേ പൂക്കൾ പൊഴിഞ്ഞു,
ആ പൂക്കൾക്ക് ജീവൻ വെച്ചത് പോലെ,
(തുടരും)
കുറച്ച് അക്ഷരത്തെറ്റുകൾ കാണും, തിരുത്തിയിട്ടില്ല സമയമില്ലായിരുന്നു,
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Randu part orumich vayikkuvan thannathil thanks
2 part ettathinu oru padu thanks 🥰super story anu ketto eni anakha ayirikkumo a naga kanyaka ennu oru dout
good one