Skip to content

ഏഴാംജന്മം – ഭാഗം 11

ezham janmam malayalam novel

✍️ Rincy Prince

ഹോമകുണ്ഡത്തിൽ പൂജ വിധികൾ ഓരോന്നും ചെയ്തശേഷം ഭദ്രൻ ദേഷ്യത്തിൽ മുഖം കുടഞ്ഞു,

“എന്താണ് ?

ശിവദ വേവലാതിയോടെ ചോദിച്ചു

“എന്തോ അനർത്ഥം വരാൻ പോകുന്നത് പോലെ, എന്ത് നടക്കരുതെന്ന് ആണോ നമ്മൾ ആഗ്രഹിച്ചത് നടന്നിരിക്കുന്നു,

“എന്നുവെച്ചാൽ?

ഭയത്തോടെ ശിവദ ചോദിച്ചു

“നീ ഉദ്ദേശിച്ചത് തന്നെ അവരുടെ വിവാഹം

“ഇല്ല

അതൊരു അലർച്ചയായിരുന്നു അത് അവിടെ മുഴുവൻ പ്രതിധ്വനിച്ചു,

“അവർ ഒന്ന് ചേർന്നാൽ അത് സംഭവിക്കാൻ പാടില്ല,

അവൻ എൻറെ മാത്രമാണ്,

അവൻ അവളുടെ സ്വന്തം ആകാൻ പാടില്ല,

അവളുടെ കണ്ണുകൾ പകിയാൽ എരിഞ്ഞു,

കരിനീല കണ്ണുകൾ തിളങ്ങി,

ഒരു ദേഷ്യത്തോടെ അവൾ നാഗമായി അവിടെനിന്നും ഇഴഞ്ഞുനീങ്ങി,

“നീയാണ് എൻറെ വജ്രായുധം, പ്രണയം കൊണ്ട് മുറിവേറ്റവൾ,

ആ വേദനയെ കൂടി പ്രണയിക്കുന്നു,

നീ എന്നോടൊപ്പം ഉള്ളപ്പോൾ വിജയം ഈ ഭദ്രന് മാത്രമായിരിക്കും,

അയാളുടെ ചുണ്ടിൽ ഒരു വിജയ് ചിരി മുഴങ്ങി,

°°°°°°°°°°°°°°°°

അകത്തേക്ക് കയറിയതും പൂജാ മുറിയിൽ കൊണ്ടുപോയി നിലവിളക്ക് വയ്ക്കാനായി അരുന്ധതി അവളോടൊപ്പം ചെന്നു,

ഒരു പൂജാമുറി അല്ല ചെറിയൊരു കോവിൽ ആയാണ് അവൾക്ക് അത് കണ്ടപ്പോൾ തോന്നിയത്,

അതിനുശേഷം അരുന്ധതി അവളെ കൂട്ടി മുറിയിലേക്ക് പോയി പഴയ രീതിയിലുള്ള മുറിയാണ്,

എങ്കിലും ആ മുറിയുടെ പഴമ അവൾ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു,

“ഇതാണ് നിങ്ങൾക്കായി ഒരുക്കിയ മുറി,

അത്യാവശ്യം വേണ്ട തുണികൾ ഒക്കെ അമ്മ അലമാരിയിൽ വാങ്ങി വെച്ചിട്ടുണ്ട്, മോൾക്ക് ഇഷ്ടമായോ എന്ന് നോക്ക്, ഇല്ലെങ്കിൽ നമുക്ക് വേറെ വാങ്ങാം,

ഹൃദ്യമായ ഒരു പുഞ്ചിരി മാത്രം അവൾ അതിനായി അവർക്ക് നൽകി,

“ഇവിടെ കുളം ഉണ്ടോ അമ്മേ?

“ഉവ്വ് താമര വിരിയുന്ന കുളമാണ്,

കുറച്ച് അപ്പുറം മാറി ഉണ്ട്,

എന്താ മോളെ ചോദിച്ചത്?

“അല്ല ഇങ്ങനെയുള്ള പഴയ തറവാടുകളിൽ ഒക്കെ ഒരു കുളം ഉണ്ടാകുമല്ലോ,

എനിക്ക് നീന്തൽ ഒക്കെ അറിയാം കുളത്തിൽ കുളിക്കാൻ ഇഷ്ടമാണ്,

“അതിനൊക്കെ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ,

ഇതെല്ലാം ഇപ്പം മോളുടെ സ്വന്തമാണ്,

പക്ഷേ സ്വന്തം ആകേണ്ട ആള് മാത്രം ഇപ്പോഴും അകലെയാണ് അവൾ മനസ്സിൽ ഓർത്തു,

“അത് കുളിമുറി ആണ്,

ഇന്നിപ്പോൾ ഇത്രയും സമയമായില്ലേ കുളത്തിൽ ഒക്കെ നമുക്ക് നാളെ കുളിക്കാം, മോള് പോയി കുളിച്ച് റെഡിയായി വാ,

അവർ മുറിവിട്ട് ഇറങ്ങിയപ്പോൾ അവൾ കഴുത്തിൽ കിടക്കുന്ന തലയിലേക്കു നോക്കി,

“കഴുത്ത് എന്നാൽ ജീവൻ നൽകുന്ന ഇടം ആണ്,  അതിനെ ചുറ്റി  തൻറെ  പ്രാണൻ ആയ ജീവന്റെ പാതി ചാർത്തിയ താലി, 

ഓംകാരം കൊത്തിയ ആലില താലിയിൽ സ്വർണ്ണ ലിപികളിൽ എഴുതിയ ആറക്ഷരം,”ശ്രീറാം

ആ അക്ഷരങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്   തൻറെ ജീവന്റെ തുടിപ്പ്  കൊണ്ടാണെന്ന് തോന്നി അവൾക്ക്,

തൻറെ ഹൃദയം ഉരുക്കി താലിയുടെ രൂപത്തിൽ എടുത്ത് അതിൽ എഴുതിയ   പേരാണ്, തൻറെ പ്രണയത്തിൻറെയും ജീവിതത്തിന്റെയും അവകാശി, തന്റെ ജീവന്റെ പാതി, 

നെറുകയിലെ സിന്ദൂരത്തിന്  ചുവപ്പാണ് അത് തന്റെ പ്രണയത്തിന്റെ രക്തം കൊണ്ട് ചാർത്തിയത് പോലെ ആണ്, തന്റെ ഉള്ളിൽ ആളുന്ന പ്രണയാഗ്ഗ്ന്നി പോലെ അത്  ജ്വലിക്കുകയാണ്,

വെറും രണ്ടു പ്രാവശ്യം കണ്ട പരിചയമേ ഉള്ളൂ പക്ഷെ ഉള്ളിൽ അടങ്ങാത്ത പ്രണയമാണ്, ഏതോ ജന്മാന്തരങ്ങളിൽ കണ്ടതുപോലെ,

ആദ്യ കാഴ്ചയിൽ തന്നെ തൻറെ മനസ്സ് കീഴടക്കിയ പുരുഷനാണ്,

അവൾ പെട്ടെന്ന് തന്നെ പോയി കുളിച്ചു വന്നു,

അലമാരി തുറന്ന് നോക്കി കുറെ സാരിയും ചുരിദാറും ഒക്കെ അതിൽ ഉണ്ട് ,അവൾ അതിൽ നിന്നും ഒരു ചുവന്ന കളറിൽ സാരി എടുത്ത് അണിഞ്ഞു,

വൈകുന്നേരത്തോടെ മൈഥിലിയുടെ അച്ഛനമ്മമാരും മറ്റു ബന്ധുക്കളും തിരിച്ചു പോയിരുന്നു, പിന്നീട് സൂര്യ മംഗലത്ത് മൈഥിലിയും ശ്രീറാമും അരുന്ധതിയും ദേവയാനിയും മാത്രമായി,

ശ്രീറാം അവർ പോയതിനു ശേഷം മുറിയിൽ കയറി ഇരിക്കാൻ തുടങ്ങിയതാണ്,

ഉള്ളിനുള്ളിൽ അവളോട് ഒരു പ്രണയ കടൽ തന്നെ തിരതല്ലുന്നുണ്ട്, പക്ഷെ ഒരിക്കലും തനിക്ക് അവളെ ചേർത്തു പിടിക്കാൻ കഴിയുന്നില്ല,

പാരിജാതം പൂത്തു നിൽക്കുന്നു,

അത് കണ്ടുകൊണ്ട് സോപാന പടിയിൽ ഇരിക്കുകയായിരുന്നു മൈഥിലി,

അതിൻറെ ഗന്ധം മൂക്കിലേക്ക് ഒഴുകി വരുന്നു,

രാത്രിയെ പ്രണയിക്കുന്ന രാത്രിയുടെ നല്ല പ്രണയിനി ആണ് പാരിജാതവും, അവൾ രാത്രിക്ക് വേണ്ടി മാത്രം വിടരുന്നവൾ  ആണ്, അവളുടെ സൗന്ദര്യം അവളുടെ പ്രാണൻ ആയ രാത്രിക്ക് മാത്രം അവകാശപ്പെട്ടത് ആണ്,

നീയും നിൻറെ പാതിക്കായി  വിടരുക ആണോ ? വെറുതെ പാരിജാത പൂക്കളോട് അവൾ കുശലം ചോദിച്ചു,

“മോൾ ഇവിടെ എന്തെടുക്കുവാ,

പെട്ടെന്നാണ് ദേവയാനിയുടെ ശബ്ദം അവൾ കേട്ടത്

“ഞാൻ വെറുതെ ഇവിടെ ഒക്കെ കാണുകയായിരുന്നു അച്ഛമ്മേ

അവർ വന്ന് വാത്സല്യത്തോടെ അവളുടെ തല മുടിയിഴകളിൽ തലോടി,

“അച്ഛമ്മ ഒരു കാര്യം പറഞ്ഞാൽ മോൾക്ക് സങ്കടം ആവോ

“ഇല്ല പറയൂ അച്ഛമ്മേ

“വിവാഹം കഴിഞ്ഞ് ആദ്യരാത്രി എന്ന് പറയുമ്പോൾ ഏതൊരു പെൺകുട്ടിക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും,

മോൾക്കും അങ്ങനെ ആയിരിക്കും, പക്ഷേ സാധാരണ എല്ലാവരുടെയും പോലെയല്ല നിങ്ങളുടെ ജാതകം, അതൊരു പ്രത്യേക ജാതകം ആണ്,

അതുകൊണ്ടാണ് നാളെ ഭട്ടതിരിപ്പാട് വന്ന് ഇവിടെ ഒരു പൂജ നടത്തും എന്ന് പറഞ്ഞത്,

ഒരു പൂജ നടക്കുമ്പോൾ നല്ല വ്രതവും ശുദ്ധിയും ഒക്കെ വേണം,

ഇതൊന്നും അച്ഛമ്മയ്ക്ക് ശ്രീക്കുട്ടനോട് പറയാൻ പറ്റില്ല,

നമ്മൾ പെണ്ണുങ്ങൾ വേണം കണ്ടറിഞ്ഞു പെരുമാറാൻ,

ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്ക് ഇതിലൊന്നും വിശ്വാസം ഉണ്ടാവില്ല,

“എനിക്ക് മനസ്സിലാവുന്നുണ്ട് അച്ഛമ്മേ, ഞാൻ ശ്രദ്ധിച്ചോളാം

“മോൾക്ക് വിഷമമായോ

“എന്തിന് ആദ്യം മനസ്സുകൾ തമ്മിൽ ആണ് അടുക്കേണ്ടത്, ശരീരമല്ല,

“മോളെ നിന്നെ ഞാൻ എവിടേയൊക്ക തിരിഞ്ഞു,

ഒരു കയ്യിൽ പാൽഗ്ലാസുമായി അരുന്ധതി അവളോട് പറഞ്ഞു,

“നേരം ഒരുപാടായി മോള് പോയി കിടന്നോ ചടങ്ങുകൾ ഒന്നും തെറ്റിക്കണ്ട,

അവൾ അനുസരണയോടെ അത് വാങ്ങി അകത്തേക്ക് പോയി,

മുറിയുടെ അടുത്തേക്ക് അടുക്കുംതോറും തൻറെ ഹൃദയതാളം വല്ലാതെ കൂടുന്നതായി മൈഥിലിക്ക് അനുഭവപ്പെട്ടു,

ഒരു ശബ്ദത്തോടെ അവൾ മുറി തുറന്നു, അകത്തു ബെഡിൽ ലാപ്ടോപ്പിൽ നോക്കിയിരിക്കുന്ന ശ്രീറാമിനെ അവൾ കണ്ടിരുന്നു, ബ്ലാക്ക് ത്രീഫോർത്തും റെഡ് ബെനിയനും ആണ് വേഷം,

അവളെ കണ്ടിട്ടും ശ്രദ്ധിക്കാതെ അവൻറെ ജോലി തുടർന്നു, അവൾ വാതിൽ കുറ്റിയിട്ടു, ഗ്ലാസ് മേശപ്പുറത്ത് കൊണ്ടുവച്ചു,

“വൈകിട്ട് പാല് കുടിക്കുന്ന ശീലമുണ്ടോ?

ശ്രീറാം അൽപ്പം പുച്ഛത്തോടെ അവളോട് ചോദിച്ചു,

“അമ്മ തന്നതാ

“ആദ്യരാത്രിയിൽ ഒരു സ്ഥിരം ക്ലീഷേ ഏർപ്പാട് ആണല്ലോ ഇത്,

ഏതായാലും തന്ന സ്ഥിതിക്ക് താൻ അത് കുടിച്ചോ,

“ഞാൻ പറഞ്ഞതൊന്നും ഇതുവരെ വിശ്വസിച്ചിട്ടില്ല,

“അത് വിശ്വസിക്കാൻ മാത്രം പൊട്ടൻ ഒന്നുമല്ല ഞാൻ,

ഇവിടെ എവിടെയെങ്കിലും ക്യാമറ വല്ലതും വെച്ചിട്ടുണ്ടോ,

അറിഞ്ഞിരുന്നെങ്കിൽ വാക്കുകൾ അളന്നുമുറിച്ച് പറയാമായിരുന്നു,

അവൻറെ വാക്കുകളിൽ പുച്ഛം നിറഞ്ഞു,അവൾക്ക് അത് മനസ്സിലാക്കാൻ സാധിച്ചു അവൾ മറുപടി ഒന്നും പറയാതെ ബെഡിലേക്ക് കയറി കിടന്നു,

ഈ ദിവസം ഇങ്ങനെ എന്തെങ്കിലും ഒന്ന് അവൻ പറയും എന്ന് അവൾ കണക്കുകൂട്ടിയിരുന്നു,

അവൻ ലാപ്ടോപ്പും എടുത്ത് അടുത്തുള്ള കസേര വലിച്ചിട്ട് മേശയിൽ വച്ച് ഇരുന്നു,

മുകളിലത്തെ മച്ചിൻ മേൽ ഇരുന്ന നാഗം ഇത് കണ്ട് സന്തോഷിച്ചു,

രാവിലെ പക്ഷികളുടെ കളകള ശബ്ദം കേട്ടാണ് മൈഥിലി ഉറക്കമുണർന്നത് അവൾ നോക്കുമ്പോൾ അവിടെയെങ്ങും ശ്രീറാമിനെ കണ്ടിരുന്നില്ല,

അവൾ മെല്ലെ ജനൽ തുറന്ന് പുറത്തേക്ക് നോക്കി, വെളിച്ചം വീണു തുടങ്ങുന്നേയുള്ളൂ,

ഇതിലും നല്ലൊരു പ്രഭാതം തൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് അവൾ ഓർത്തു അത്രക്ക് മനോഹരമായിരുന്നു പുറത്തെ കാഴ്ചകൾ,

അവൾ കുളിക്കാനായി തോർത്ത് എടുത്തു അലമാരിയിൽനിന്നും ഒരു സെറ്റും മുണ്ടും എടുത്തു,

പെട്ടെന്നാണ് അമ്മ പറഞ്ഞ കുളത്തിന് കാര്യം അവൾക്ക് ഓർമ്മ വന്നത്,

അവൾ ഒരു മുണ്ടും ഇടാനുള്ള ചുരിദാറും എടുത്ത് പുറത്തേക്ക് നടന്നു,

പുറത്ത് ആരെയും കണ്ടില്ല, പൂജാമുറിയിൽ അച്ഛമ്മയുടെ പാട്ട് കേൾക്കാം,

കുളം എവിടെയാണെന്ന് നിശ്ചയമുണ്ടായിരുന്നില്ല, പക്ഷേ യാന്ത്രികമായി കാലുകൾ അവിടേക്ക് ചലിച്ചു,

അവിടേക്കുള്ള ഓരോ വഴികളും തനിക്ക് പരിചിതം ആണെന്ന് മൈഥിലിക്ക് തോന്നി,

ആ കാഴ്ച കണ്ട് അവൾ ഞെട്ടി നിന്നു,

നിറയെ ചെമ്പകപ്പൂക്കൾ വീണുകിടക്കുന്ന കൽപ്പടവ്, അതിനു താഴെ ഒരു താമരക്കുളം,

ഈ സ്ഥലം താൻ എത്രയോ പ്രാവശ്യം തൻറെ സ്വപ്നങ്ങളിൽ കണ്ടിരിക്കുന്നു, അവൾക്ക് അത്ഭുതം തോന്നി,

അവൾ പെട്ടെന്ന് മുന്നോട്ടേക്ക് നടന്നു ,ചെമ്പകത്തിന്റെ മനം നിറയ്ക്കുന്ന സുഗന്ധം അവിടെ നിറഞ്ഞിരുന്നു,

അവൾ കുളത്തിലേക്ക് നോക്കി, വലിയകുളം ആണ്, നിറച്ചും വെള്ളമുണ്ട്, അത്യാവശ്യം നീന്തൽ അറിയാം അത് മാത്രമാണ് ആകെയുള്ള ധൈര്യം,

അവൾ മറപ്പുരയിൽ കയറി വസ്ത്രം മാറ്റി മുണ്ടെടുത്ത് നെഞ്ചോട് ചേർത്ത് കച്ച കെട്ടി,

ഒരു തോർത്തെടുത്ത് കഴുത്തിന് ചുറ്റും കൂടി വിരിച്ച് ചുറ്റി ഇട്ടു,

മെല്ലെ നടന്ന് കുള പടവുകളിൽ എത്തി ,

ഇരുകൈകളും കൊണ്ട്  വെള്ളത്തിൽ  അല്പം കൈകുമ്പിളിൽ എടുത്തു, കൈയ്യിൽ  തണുപ്പ് അരിച്ച് കയറുമ്പോൾ അവൾ ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെ വെള്ളം തട്ടി കളിച്ചു, 

പെട്ടെന്നാണ് കുളത്തിൽ നിന്നും വലിയ ശബ്ദത്തോടെ വെള്ളം ഇരു സൈഡിലേക്ക് തുഴഞ്ഞു മാറ്റി ഒരു രൂപം പൊങ്ങി വന്നത്,

ഭയന്നു വിറച്ചു പോയി മൈഥിലി,

നിലവിളിച്ച് ചാടി എഴുന്നേറ്റതും കാൽവഴുതി വെള്ളത്തിലേക്ക് വീണതും ഒരുമിച്ചായിരുന്നു,

വെള്ളത്തിലേക്ക് താഴുമ്പോളും അവൾ അറിഞ്ഞിരുന്നു, തന്നെ അരയിൽ ചുറ്റി പിടിച്ചിരിക്കുന്ന ഒരു കൈ, ആ രൂപം അവളെ എടുത്തു പോക്കുമ്പോൾ ആദ്യം കണ്ണിൽ പതിഞ്ഞത് വലത്തെ കയ്യിൽ പച്ച കുത്തിയ ശിവലിംഗമാണ്,

വിശ്വസിക്കാനാവാതെ അവൾ ആ മുഖത്തേക്ക് നോക്കി

” ശ്രീറാം”

നനഞ്ഞു നിൽക്കുന്ന അവളിലേക്ക് തന്നെ അവൻ നോക്കി നിന്നു, പിന്നീട് ബോധം വീണ്ടെടുത്തു അവളെ എടുത്ത് പടവിലേക്ക് കയറ്റി നിർത്തി,

അപ്പോഴാണ് അവൻ അറിയാതെ അത് കണ്ടത് അവളുടെ നെഞ്ചിൽ ആ കാക്കപുള്ളി, തന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞു കണ്ട കാക്കപുള്ളി,

പരിസരബോധം വന്ന മൈഥിലി പെട്ടെന്ന് തൻറെ ശരീരത്തിലേയ്ക്ക് നോക്കി, ഇരുകൈകളും കൊണ്ട് ദേഹം പൊതിഞ്ഞു മറപ്പുരയിലേക്കു ഓടി,

അവളുടെ ഓട്ടം കണ്ട് ശ്രീറാമിന് ചിരിവന്നു,

കീഴ്ച്ചുണ്ട് കടിച്ചു പിടിച്ച് അവൻ ചിരിയടക്കി നടന്നുപോയി,

മറപ്പുരയിൽ ചെന്ന് മൈഥിലി തൻറെ ശരീരം മുഴുവൻ ഒന്ന് നോക്കി,

“ദൈവമേ ഫുൾ ബോഡി അങ്ങേര് സ്കാൻ ചെയ്തു നോക്കി, വൃത്തികെട്ടവൻ, ഒന്നുമില്ലേലും ഞാൻ അങ്ങേരുടെ ഭാര്യ അല്ലേ, ഇങ്ങനെ ഒക്കെ നോക്കാമോ? 

അവൾ ആത്മഗതമെന്നോണം പറഞ്ഞു,

“ഹേയ് ഇല്ല വെളിച്ചം വിഴുന്നേ ഉള്ളൂ,

പിന്നെ തോർത്തും  ഉണ്ടായിരുന്നല്ലോ

അവൾ സ്വയം ആശ്വസിച്ചു,

പിന്നെ അവൾ മെല്ലെ തലയിട്ട് വെളിയിലേക്ക് നോക്കി,

അവിടെ ശ്രീറാം ഈറൻ മാറുകയായിരുന്നു,

അവൻ പോയി എന്ന് മനസ്സിലായപ്പോൾ അവൾ കുളത്തിന് അരികിലേക്ക് നടന്നു,

കുളത്തിൽ നിന്നും വന്ന ശ്രീറാമിന്റെ മനസ്സിൽ നിറയെ താൻ കുറച്ചു മുൻപ് കണ്ട കാഴ്ചയായിരുന്നു, അവളുടെ നെഞ്ചിൽ താൻ കണ്ട കാക്കപുള്ളി, സ്വപ്നങ്ങളിൽ എന്നും നിറഞ്ഞു നിന്നത് ആയിരുന്നു അത്, അപ്പോൾ താൻ സ്വപ്നത്തിൽ കണ്ടവൾ തന്നെയാണോ ഇവൾ, അവൻ മനസ്സിനോട് ചോദിച്ചു,

കുളിച്ചു ഡ്രസ്സ് മാറി വന്ന മൈഥിലിക്ക് ശ്രീറാമിനെ അഭിമുഖീകരിക്കാൻ ഒരു മടി ഉണ്ടായിരുന്നു,

ഒരു മഞ്ഞയിൽ ഓറഞ്ച് കലർന്ന ചുരിദാർ ആണ് അവൾ അണിഞ്ഞിരിക്കുന്നത് അവൾ വല്ലാതെ സുന്ദരിയായ ഇരിക്കുന്നതായി അവന് തോന്നി,

അവനെ നോക്കാതെ സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് കണ്ണാടിയിൽ നോക്കി അവൾ നെറ്റിയിൽ അണിഞ്ഞു,

“പഴയ കുളം ആണ് അറിയാത്ത പണിക്ക് പോയി മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്,

അവളോട് അത്രയും പറഞ്ഞ് അവൻ മുറിവിട്ട് ഇറങ്ങി,

അവൻ പോയ വഴി നോക്കി അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു,

മൈഥിലി അടുക്കളയിലേക്കു ചെല്ലുമ്പോൾ അരുന്ധതിയും ദേവയാനിയും തിരക്കിട്ട പാചകത്തിൽ ആയിരുന്നു,

“മോളെ രാവിലെ കുളി ഒക്കെ കഴിഞ്ഞോ

അവളെ നോക്കി ദേവയാനി ചോദിച്ചു, അപ്പോഴാണ് അരുന്ധതി അവളെ കണ്ടത്,

“കുളിച്ചു അമ്മേ,

ഞാൻ എന്തെങ്കിലും ചെയ്തു തരണോ,

“എല്ലാം കാലമായി മോളെ,

ജോലിക്കാരെ ഏർപ്പാടാക്കിയിട്ടുണ്ട് നാളെ മുതലേ വരൂ,

ഇന്നത്തെ പൂജ കഴിഞ്ഞാൽ റിസപ്ഷൻ ഉള്ള തീയതി കണ്ടുപിടിക്കണം,

അപ്പോഴാണ് അവൾ റിസപ്ഷൻ കാര്യം ഓർത്തത്,

തനിക്ക് ഒരുപാട് പേരെ ക്ഷണിക്കാൻ ഉണ്ട്,

” മോളെ ഈ ചായ അവിടെ കൊണ്ട് കൊടുക്ക്,

അരുന്ധതി ഒരു കപ്പിലേക്ക് ചായ പകർന്നു അവളുടെ കയ്യിലേക്ക് കൊടുത്തു

അവളാ ചായയുമായി ശ്രീറാമിനെ ലക്ഷ്യംവെച്ച് നടന്നു, അവൻ മുറ്റത്ത് പത്രം വായിച്ചു കൊണ്ടിരിക്കുകയാ

യിരുന്നു,

“ചായ

അവൻ അത് അവളുടെ കൈയിൽ നിന്നും വാങ്ങി കുറച്ചു കുടിച്ചു, പെട്ടെന്ന് അകത്തെ മുറിയിൽ നിന്നും അവൻറെ ഫോൺ ബെല്ലടിച്ചു, അവൻ ചായക്കപ്പ് അവളുടെ കയ്യിൽ കൊടുത്തു അകത്തേക്ക് നടന്നു, അവൻ പോയ ശേഷം അവൻ ബാക്കിവെച്ച ചായയിൽ നിന്നും ഒരു കവിൾ ചായ അവൾ കുടിച്ചു,

പൊടുന്നനെ മേലെ മച്ചിൽ നിന്നും വലിയ ശബ്ദത്തോടെ എന്തോ ഒന്ന് താഴേക്ക് വീണു, അതിനെ കണ്ടു മൈഥിലി ഭയന്നു,

“ഒരു വലിയ നാഗം”

“അയ്യോ…. അമ്മേ

അവളറിയാതെ ഒച്ചയിട്ടു പോയി,

ആ നാഗം മൈഥിലിയുടെ നേരെ ഫണം വിടർത്തി നിൽക്കുകയാണ്,

അകത്തുനിന്നും അരുന്ധതിയും ദേവയാനിയും വന്നു,

ഫണം വിടർത്തി നിൽക്കുന്ന നാഗത്തെ കണ്ട് രണ്ടുപേരും ഞെട്ടി തരിച്ചു,

, മൈഥിലിയും പേടിച്ചു വിറച്ചു നില്കുകയായിരുന്നു അവൾ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു പാമ്പിനെ കാണുന്നത്, ശബ്ദം കേട്ട് അകത്തുനിന്നും ശ്രീറാം പുറത്തേക്കിറങ്ങി വന്നു,

കാഴ്ച കണ്ട് ശ്രീറാം നടുങ്ങി,

അവൻ പെട്ടെന്ന് മൈഥിലി വലിച്ചിട്ട് നെഞ്ചോട് ചേർത്തു നിർത്തി, അവൻ വന്നതും പത്തി താഴ്ത്തി ആ നാഗം അവിടെനിന്നും ഇഴഞ്ഞു നീങ്ങി, അരുന്ധതിയുടെ മുഖത്ത് ആശങ്ക പടർന്നു, അവർ ഭയത്തോടെ ദേവയാനിയുടെ മുഖത്തേക്ക് നോക്കി,

“പഴയ തറവാട് അല്ലേ മോളേ ഇതൊക്കെ ഉണ്ടാകും, കുറെ നാൾ ആൾ താമസമില്ലാത്ത കിടന്നത് അല്ലെ

അരുന്ധതി മൈഥിലിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു

ശ്രീറാം മൈഥിലിയുടെ മുഖത്തേക്ക് നോക്കി അവളെ കണ്ടാൽ അറിയാം അവൾ ആകെ ഭയന്ന് നിൽക്കുകയാണ്,

“അത് തന്നെ ഒന്നും ചെയ്തില്ലല്ലോ കുഴപ്പമൊന്നുമില്ലല്ലോ,

ശ്രീറാം മൈഥിലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,

“ഇല്ല കുഴപ്പമൊന്നുമില്ല

അവൻറെ ആ ചോദ്യം അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു,

കാലത്ത് തന്നെ അവൾ ലാൻഡ് ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു, തൻറെ ഫോൺ വീട്ടിൽ വച്ചിരിക്കുകയാണ്, മനപ്പൂർവ്വം ഒഴിവാക്കിയതാണ്,

ഉച്ചയ്ക്ക് അരുന്ധതിയുടെയും ദേവയാനിയുടെയും ഒപ്പം മൈഥിലിയും ഉച്ചയൂണ് കാലം ആക്കാൻ കൂടി,

ശ്രീറാമിന് അവളോടുള്ള അകൽച്ച അൽപം കുറഞ്ഞു എന്ന് അവൾക്ക് തോന്നിയിരുന്നു,

“വൈകുന്നേരം ഭട്ടതിരി എത്തും പൂജയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു നമ്മുടെ പത്തായപ്പുരയിൽ ആണ് പൂജ,

അരുന്ധതി മൈഥിലിയോടായി പറഞ്ഞു,

വൈകുന്നേരം നാല് മണിയോടെ ഭട്ടതിരിപ്പാട് എത്തിയിരുന്നു,

രണ്ടുപേരും കുളിച്ച് എത്രയും പെട്ടെന്ന് പത്തായപ്പുരയിൽ എത്തണം എന്ന് അറിയിച്ച ഭട്ടതിരിപ്പാട് അവിടേക്ക് പോയി,

പ്രശ്നം വെച്ചു നോക്കിയതും ഭട്ടതിരി അരുന്ധതിയുടെ മുഖത്തേക്ക് നോക്കി,

“അവൾ ഇവിടെ തന്നെ ഉണ്ട് ശിവദ,

നടുക്കത്തോടെ ദേവയാനിയും അരുന്ധതിയും പരസ്പരം നോക്കി,

അപ്പോഴേക്കും രണ്ടുപേരും കുളിച്ചു വേഷം മാറി പത്തായപ്പുര യിലേക്ക് എത്തിയിരുന്നു, അപ്പോഴേക്കും പൂജ ആരംഭിച്ചിരുന്നു,

അവിടെ ഇട്ടിരുന്ന രണ്ട് പീഠങ്ങൾ കാണിച്ച് ഭട്ടതിരി അവരോട് രണ്ടാളോടും ഇരിക്കാൻ പറഞ്ഞു, രണ്ടുപേരും അത് അനുസരിച്ചു,

“ഇനി ഞാൻ നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു തരാൻ പോവുകയാണ്,

രണ്ടുപേരും ആകാംക്ഷയോടെ ഭട്ടതിരിയുടെ മുഖത്തേക്ക് നോക്കി,

“വിവാഹത്തിനു മുൻപ് തന്നെ ഞാൻ പറഞ്ഞല്ലോ, നിങ്ങളുടെ രണ്ടുപേരുടെയും ജാതകം ഒരു പ്രത്യേക ജാതകം ആണ്,

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ പുനർജന്മമാണ്,

500 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ദേവന്റെയും ഗൗരിയുടെയും പുനർജന്മമാണ് നിങ്ങൾ,

രണ്ടുപേരും നന്നായി ഒന്നു ഞെട്ടി,

“ദേവൻ എന്നാൽ ശിവൻ ഗൗരി എന്നാൽ പാർവതിയുടെ മറ്റൊരു നാമം ആണ്,

ശിവനും പാർവതിയും ചേർന്നാൽ

അർദ്ധനാരീശ്വരൻ,

അതായത് ശിവൻറെ യും പാർവതിയുടെയും പ്രണയസാഫല്യത്തിന് സങ്കല്പമാണ് അർദ്ധനാരീശ്വരൻ,

ഇരു ഉടലും ഒരു മനസ്സും അല്ല,

ഒരു ഉടലും ഒരു മനസ്സും,

പ്രണയസാഫല്യത്തിന് ഈശ്വര ഭാവം എന്നാണ് ശിവപാർവ്വതി മാരുടെ ഈ അവതാരത്തെ ഋഷിമാർ വിശേഷിപ്പിക്കുന്നത്,

മഹിഷാസുര വധം ചെയ്ത തൻറെ ഭാര്യയുടെ ആത്മ രൂപമായ ദുർഗാദേവിയോട് ശിവന് കടുത്ത പ്രണയം തോന്നി,

ഉടൻതന്നെ തപസ്സനുഷ്ഠിക്കു

കയായിരുന്ന പാർവതിയുടെ അടുത്തുചെന്നു ദേവൻ, ദേവിയെ തൻറെ മടിയിലേക്ക് ഇരുത്തി, ആ സമയം തന്നെ ദേവി ശിവനിൽ ലയിച്ചു,അങ്ങനെ ആ ശരീരത്തിൻറെ വലതുഭാഗം ജഡ, സർപ്പം എന്നീ ഭാഗങ്ങളും, ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീ ഭാഗവുമായി മാറി,

തൻറെ അർദ്ധാഗിനിക്ക് തൻറെ ശരീരത്തിൽ തന്നെ സ്ഥാനം നൽകി,

ഇതാണ് അർദ്ധനാരീശ്വര സങ്കല്പം ആയി കണക്കാക്കുന്നത്,

ഞാൻ പറഞ്ഞു വന്നത് നിങ്ങൾക്കൊരു ജന്മ ഉദേശം ഉണ്ട്,

അത് നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഉണ്ടെങ്കിൽ മാത്രമേ സാധിക്കു,

രണ്ടുപേരും നിങ്ങളുടെ വലതുകയ്യിലെ മോതിരവിരലുകൾ തമ്മിൽ പിണച്ച് കണ്ണടച്ച് ഇരിക്കുക,

അവർ ഭട്ടതിരി പറഞ്ഞത് അതുപോലെ അനുസരിച്ചു,

ശേഷം അദ്ദേഹം എന്തോ മന്ത്രം ചൊല്ലി,

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ രണ്ടുപേർക്കും അനുഭവപ്പെട്ടു,

നൂറ്റാണ്ടുകൾക്കപ്പുറം അവർ ദേവനെയും ഗൗരിയേം ഉൾകണ്ണിലൂടെ കാണുകയായിരുന്നു

,

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.1/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!