Skip to content

ഏഴാംജന്മം – ഭാഗം 2

ezham janmam malayalam novel

✍️ Rincy Prince

ക്യാബിനിൽ നിന്നുമിറങ്ങി സീറ്റിൽ ചെന്നിരുന്നപ്പോഴും അവളുടെ മനസ്സിൽ നിറയെ ആ പ്രോഗ്രാം ചെയ്യാൻ സാധിക്കാതെ വരുമോ എന്ന ഭയമായിരുന്നു,
എന്തായാലും ജനാർദ്ദനൻ സാർ തന്ന നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്കാൻ അവൾ തീരുമാനിച്ചു,
അവൾ ആ നമ്പർ കയ്യിലെടുത്ത് തൻറെ മൊബൈലിൽ ഡയൽ ചെയ്തു, അതിനു ശേഷം കോളിങിൽ ഇട്ടു,
ഓരോ ഫോൺ റിങ്ങും അവൾക്ക് വല്ലാത്ത ദൈർഘ്യം അനുഭവപ്പെട്ടു, അങ്ങേതലക്കിൽ ഒരു സ്ത്രീശബ്ദം ഫോണെടുത്തു,

“ഹലോ ശിവ ഗ്രൂപ്പ് ഓഫ് കമ്പനീസ്,

“ഹലോ ഞാൻ എൻബിസി ചാനലിൽ നിന്നും ചാനലിലെ സി. ഒ മൈഥിലി മാധവൻതമ്പി ആണ് സംസാരിക്കുന്നത്, എനിക്ക് നിങ്ങളുടെ എം ഡി ശ്രീറാം വർമ്മയുടെ ഒരു അപ്പോയ്മെൻറ് വേണമായിരുന്നു,

“സോറി മാഡം സാർ ഇപ്പോ ഒരു മീറ്റിങ്ങിൽ ആണ് ഇപ്പോൾ സാറിനെ കണക്ട് ചെയ്യാൻ ആവില്ല മേടം ഒരു വർക്ക് കഴിഞ്ഞു വിളിക്കുകയാണെങ്കിൽ ഞാൻ സാറിൻറെ ക്യാബിനിലേക്ക് കോൾ കണക്ട് ചെയ്യാം,

“ഒക്കെ ഞാൻ ഒരു മണിക്കൂർ കഴിഞ്ഞ് വിളിക്കാം

“ഒക്കെ മേഡം

ഫോൺ കട്ട് ചെയ്തപ്പോൾ മൈഥിലിയ്ക്ക് വല്ലാത്ത ആത്മവിശ്വാസം തോന്നി, എന്താണെങ്കിലും ശ്രീറാം വർമ്മ നാട്ടിൽ തന്നെയുണ്ട്, മാസത്തിൽ പകുതി ദിവസവും ബിസിനസ് ആവശ്യത്തിനായി ടൂറിലാണ് എന്നാണ് കേട്ടിട്ടുള്ളത്, പണ്ട് ഒരിക്കൽ ശ്രീ റാം വർമ്മയുടെ ഒരു ഇൻറർവ്യൂനായി കുറേക്കാലം ആ ഓഫീസിൽ കയറി ഇറങ്ങി നടന്നിട്ടുണ്ട്, പക്ഷേ അയാളെ ഇതുവരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് അത്ഭുതം, നേരിട്ട് എന്നല്ല ചിത്രങ്ങളിൽ പോലും അയാളെ കണ്ടിട്ടില്ല, ഒരു ഇൻറർവ്യൂവിലും ശ്രീറാം പ്രത്യക്ഷപ്പെട്ടിട്ടില്ല, ഞൊടിയിടയിൽ സക്സസ് ആയ ഒരു ബിസിനസ് മാൻ ആണ് ശ്രീറാം,
ശ്രീറാം ശിവം ഗ്രൂപ്പിന്റെ തലപ്പത്ത് വന്നതിനുശേഷമാണ് ആ കമ്പനി ഇത്രയും ഫേമസ് ആയത്, ഇപ്പോൾ ഇന്ത്യയിലെ തന്നെ ലീഡിങ് കമ്പനികളിൽ മുൻപന്തിയിലാണ് ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസ്,

അവളുടെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് വിമൽ കയറിവന്നു,

“ചേച്ചി സാറിനെ കണ്ടില്ലേ

” കണ്ടു

” എന്നിട്ട് എന്തു പറഞ്ഞു ,കലിപ്പ് ആയിരുന്നോ?

” കുറച്ച്, ഞാൻ ഒരു വിധത്തിൽ മാനേജ് ചെയ്തു,എടാ നമ്മൾ തിരക്കിയപ്പോൾ ഒരു അരുന്ധതി ആണ് സൂര്യമംഗലം മനയുടെ അവകാശി എന്നല്ലേ അറിഞ്ഞത്, ഇപ്പോൾ ഈ ശ്രീറാം ഇത് എവിടെ നിന്ന് വന്നതാ?

” അത് എനിക്ക് കറക്റ്റ് അറിയില്ല ചേച്ചി,
ഞാനെന്ന തിരക്കി എപ്പോഴും ഇപ്പോ സൂര്യ മംഗളം മണിയുടെ ജീവിച്ചിരിക്കുന്ന അവകാശി അരുന്ധതി വർമ്മ ആണെന്നാണ് അറിഞ്ഞത്,
ഇപ്പൊൾ സാർ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് സൂര്യമംഗലം മന ശിവം ഗ്രൂപ്പിൻ്റേതാണെന്ന്,

“ഇനി ഈ ശ്രീറാം വർമ്മയുടെ ആരെങ്കിലും ആയിരിക്കുമോ അരുന്ധതി?

“അത് എനിക്ക് അറിയില്ല,

“എന്താണോ എന്തോ,
ഞാൻ ശിവം ഗ്രൂപ്പിൻറെ ഓഫീസിലേക്ക് വിളിച്ചിരുന്നു,
അയാൾ എന്തോ മീറ്റിംഗിൽ ആണെന്നാണ് അവിടെ റിസപ്ഷനിൽ നിന്ന് പറഞ്ഞത്, മീറ്റിംഗ് കഴിയുമ്പോൾ അയാളുടെ ക്യാബിനിലേക്ക് കോൾ കണക്ട് ചെയ്യാന്ന്, എന്താണെങ്കിലും അയാളോട് നേരിട്ട് സംസാരിക്കാം ,

” അയാൾ ഒരു പ്രത്യേക ടൈപ്പ് ആണ് എന്നാണ് കേട്ടത്,
ഭയങ്കര സ്റ്റ്രിക്റ്റാണത്രേ, അങ്ങനെ പറഞ്ഞാൽ ഒന്നും കേൾക്കുന്ന ടൈപ്പ് ആണെന്ന് തോന്നുന്നില്ല,

“നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം ചിലപ്പോൾ വിജയിച്ചാലോ,

“എന്താണെങ്കിലും ചേച്ചി വിളിച്ചു നോക്ക്, എങ്കിൽ ഞാൻ പോട്ടെ ചേച്ചി ,ലൈവ് കേറണം ന്യൂസിന് ,

“ഒക്കെ നീ ചെല്ല്

ഒരു മണിക്കൂർ കഴിഞ്ഞ് മറക്കാതെ മൈഥിലി ശിവം ഗ്രൂപ്പിൻറെ നമ്പറിലേക്ക് വിളിച്ചു,

റിസപ്ഷനിൽ നിന്നും പെൺകുട്ടി ഫോണെടുത്തു

“ഞാൻ കുറച്ചു മുമ്പ് വിളിച്ചിരുന്നു, എൻ. ബി. സി യിൽ നിന്നും മൈഥിലി മാധവൻ തമ്പി

” മനസ്സിലായി മാഡം,

” മീറ്റിംഗ് കഴിഞ്ഞോ ?

“കഴിഞ്ഞു സാർ അർജന്റായിട്ട് പുറത്തേക്ക് പോയി, ഇനി ഇന്ന് വരില്ല എന്നാണ് പറഞ്ഞത്,

“ആണോ അദ്ദേഹത്തെ കോൺടാക്ട് ചെയ്യാനുള്ള എന്തെങ്കിലും ഒരു നമ്പർ തരുമോ?

” അങ്ങനെ കൊടുക്കാൻ എനിക്ക് റൈറ്റ് ഇല്ല നേരം

” ഒരു അർജന്റ് കാര്യത്തിനായിരുന്നു,

” എങ്കിൽ മാഡം നാളെ വരുമ്പോൾ വിളിക്കും, എൻറെ കയ്യിൽ നമ്പർ ഒന്നുമില്ല, സാറിൻറെ പേഴ്സണൽ നമ്പർ ഇവിടെ ആരുടെയും കയ്യിൽ ഉണ്ടാവില്ല,

“ഒക്കെ ശരി ഞാൻ നാളെ വിളിക്കാം,

കാൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ മൈഥിലിക്ക് വല്ലാത്ത നിരാശ തോന്നി, അവൾ
അവളുടെ ബാക്കി ജോലികളിൽ മുഴുകി, ലഞ്ച്ബ്രേക്ക് കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് മൊബൈലിൽ മിസ്ഡ് കോൾ കണ്ടത്,
നോക്കിയപ്പോൾ ശിവം ഗ്രൂപ്പിൻറെ കമ്പനിയിൽ നിന്നും തിരിച്ചുവിളിച്ചതാണ് , മൈഥിലി ക്ക്
എവിടെയോ ഒരു പ്രതീക്ഷ തോന്നി, അവൾ ഉടനെ തന്നെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു,
റിസപ്ഷനിലെ പെൺകുട്ടി ഫോണെടുത്തു,

“ഞാൻ ചാനലിൽ നിന്നാണ് ഫോണിൽ ഒരു മിസ്കോൾ കണ്ടിരുന്നു,

” മൈഥിലി മേടം ആണോ?

” അതെ

“മേഡം ഞാൻ വിളിച്ചത് ശ്രീറാം സാറിൻറെ വീട്ടിലെ നമ്പർ ഉണ്ട്, വേണമെങ്കിൽ അത് തരാം എന്ന് പറയാൻ ആയിരുന്നു,
മേഡത്തിന് അർജന്റാണ് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ വിളിച്ചത്,

“താങ്ക്യൂ,
താങ്ക്യൂ വെരിമച്ച്,
ആ നമ്പർ മതി,
ഒന്ന് പറയു ഞാൻ എഴുതി എടുക്കാം,

ആ പെൺകുട്ടി പറഞ്ഞ നമ്പർ മൈഥിലി അപ്പോൾ തന്നെ എഴുതിയെടുത്തു,

അവൾ അപ്പോൾ തന്നെ ആ നമ്പറിലേക്ക് വിളിച്ചു കുറെ നേരത്തെ റിങിനുശേഷമാണ് ഫോൺ എടുക്കപ്പെട്ടത്,

“ഹലോ

മറുവശത്ത് പ്രൗഢമായ ഒരു സ്ത്രീ ശബ്ദമാണ് മൈഥിലിയെ വരവേറ്റത്,

“ഹലോ ശ്രീറാം സാർ ഉണ്ടോ സാറിൻറെ ഒരു അപ്പോയ്മെൻറിന് വേണ്ടിയായിരുന്നു, ഞാൻ ഒരു ചാനലിൽ നിന്ന് വിളിക്കാണ്

“ശ്രീ എത്തിയിട്ടില്ല,

“എപ്പോൾ വരും എന്ന് അറിയാമോ മാഡം?

” അത് കൃത്യമായി പറയാൻ പറ്റില്ല, എന്താണെങ്കിലും വൈകുന്നേരം ഒന്ന് വിളിച്ചു നോക്കൂ,

“ഓക്കേ താങ്ക്യൂ മേടം

“ശരി

വൈകുന്നേരം ഹോസ്റ്റലിൽ ചെന്നപ്പോഴേക്കും മൈഥിലി വല്ലാതെ ക്ഷീണിതയായിരുന്നു അന്നത്തെ ദിവസത്തെ ജോലി അവളെ വല്ലാതെ അലട്ടിയിരുന്നു ,
ഇതിനോടകം അവൾ മൂന്നുതവണ ശ്രീറാമിനെ വിളിക്കാൻ ശ്രമിച്ചിരുന്നു, അതെല്ലാം പരാജയമായിരുന്നു അയാൾ വീട്ടിൽ എത്തിയിട്ടില്ല എന്ന മറുപടിയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്,

അവൾ ഹോസ്റ്റലിൽ എത്തിയതിനുശേഷം പെട്ടെന്ന് തന്നെ പോയി കുളിച്ചു, അതിനുശേഷം വെറുതെ കട്ടിലിൽ വന്നു കിടന്നു,
അപ്പോഴേക്കും അനഘ അവളുടെ അരികിലേക്ക് എത്തിയിരുന്നു,

“എന്തുപറ്റി ഇന്ന് വല്ലാത്ത ക്ഷീണം ആണല്ലോ

” ഇന്ന് കുറച്ച് ഹെവി വർക്ക് ആയിരുന്നു,
ഭയങ്കര തലവേദന

” എങ്കിൽ നീ കിടന്നോ, ഞാൻ മെസ്സിൽ നിന്നും ഒരു കോഫി എടുത്തിട്ട് വരാം

“കോഫി ഒന്നും വേണമെന്നില്ല ഡി

“അത് നീ അല്ല ഞാനാണ് തീരുമാനിക്കുന്നത്,

“നിനക്ക് ഡ്യൂട്ടി ഇല്ലേ പോകണ്ടേ

“പോണം,

അവൾ മെസ്സിലേക്ക് പോയി തിരികെ വന്നപ്പോൾ കയ്യിൽ ഒരു കപ്പ് കോഫി ഉണ്ടായിരുന്നു,

“എന്താ നിനക്ക് ഒരു മൂഡ് ഓഫ് പോലെ എന്തോ ഒരു വിഷയം നീ എന്നെ അലട്ടുന്ന പോലെ,

“ഉണ്ടെടി , ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഞാനൊരു മനയെ പറ്റി ഒരു പ്രോഗ്രാം ചെയ്യുന്നുണ്ടെന്ന് സൂര്യ മംഗലംമന

” പറഞ്ഞിരുന്നു,
അതിനിപ്പോ എന്തുപറ്റി?

“അതെന്താണെന്ന് വച്ചാൽ ഒരു ചെറിയ പ്രശ്നം, ആ മന ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റേതാണെന്ന്,
നീ കേട്ടിട്ടില്ലേ ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസ്നേ പറ്റി,

“പിന്നെ കേൾക്കാതെ
ഇന്ത്യയിലെ ഏറ്റവും ഫേമസ് ഗ്രൂപ്പ് അല്ലേ ഇപ്പൊ

” അതെ അതിന്റെ ഓണർ ഒരു ശ്രീറാം വർമ്മ അയാൾ ഞങ്ങടെ ചാനലിനെതിരെ കേസ് കൊടുക്കുമെന്ന് ഒക്കെയാ പറയുന്നത് ,

“എന്തിന്?

“ആ മനയുടെ ഫീച്ചർ ചെയ്യുന്നൂന്ന് ഞാൻ മാഗസീനിൽ ഒരു പരസ്യം കൊടുത്തിരുന്നില്ലേ,

“അപ്പോൾ അയാളോട് ചോദിക്കാതെ ആണോ നീ മാഗസിനിൽ പരസ്യം കൊടുത്തത്?

“എടീ അതിന് ഈ ശ്രീറാം വർമ്മയാണ് ഇതിൻറെ ഓണർ എന്ന് എനിക്ക് അറിയില്ലല്ലോ,
ഓഫീസിൽ നിന്നും വിമൽ തിരക്കിയപ്പോൾ അറിഞ്ഞത് ഒരു അരുന്ധതി ആണ് ഇതിൻറെ അവകാശി എന്നാണ്, അവരോട് അനുവാദം വാങ്ങിയിട്ടാണ് പരസ്യം കൊടുത്തത്,
ഇതിൻറെ ഇടയ്ക്ക് ഇപ്പോൾ ഈ ശ്രീറാം എവിടെനിന്ന് പൊട്ടിവീണതാണെന്ന് എനിക്കറിയില്ല,

“എന്നിട്ട് ഇപ്പോ എന്താ പ്രശ്നം?

“അയാളിപ്പോൾ ലീഗലായി മൂവ് ചൊയ്യുമെന്നാണ് പറഞ്ഞത്, അത് കേട്ട് ഞാനും എം ഡിയും തമ്മിൽ ചെറിയൊരു വാക്കേറ്റമുണ്ടായി, ഞാൻ എങ്ങനെയെങ്കിലും ഈ പ്രശ്നം സോൾവ് ചെയ്യാം എന്ന് സാറിന് വാക്ക് കൊടുത്തു, പക്ഷേ ഇത് എങ്ങനെ സോൾവ് ചെയ്യും എന്നാണ്, ഇതുവരെ ആ ശ്രീറാമിനെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ല, ശ്രമിക്കുന്നുണ്ട് പക്ഷേ ഒരുവിധത്തിലും അയാളെ കിട്ടുന്നില്ല, അയാളോട് ഒന്ന് നേരിട്ട് സംസാരിച്ചാൽ പ്രശ്നം ചിലപ്പോൾ തീരും എന്നാണ് എൻറെ വിശ്വാസം, പക്ഷേ അയാളെ ഫോണിലെങ്കിലും ഒന്ന് കിട്ടണ്ടേ?

“ഓഹോ,
അയാളെ കാണുന്നതും സംസാരിക്കുന്നതും ഒന്നും നടക്കുന്ന വഴിയാണെന്ന് എനിക്ക് തോന്നുന്നില്ല, അതുകൊണ്ട് നീ വേറെന്തെങ്കിലും വഴി നോക്കുന്നതാണ് നല്ലത്,

“അതുതന്നെയാ ഇപ്പോൾ എനിക്കും തോന്നുന്നത്,
സമയം ഒരുപാടായി നിനക്ക് ലേറ്റ് ആകില്ലേ,
ഡ്യൂട്ടി ഉള്ളതല്ലേ,

” ശരി,
ഞാൻ റെഡിയാകട്ടേ,
നീ ടെൻഷനടിക്കേണ്ട,
ഞാനും ആലോചിക്കാം എന്തെങ്കിലും വഴിയുണ്ടോന്ന്,

“ശരി ഡാ,
നീ ചെല്ല്….

°°°°°°°°°°°°°°°°°°

രാത്രി 8 മണിയോടെ ആണ് ശ്രീറാം വീട്ടിൽ എത്തിയത്,
അവന്റെ കാറിന്റെ ഒച്ച കേട്ടപ്പോൾ തന്നെ അരുന്ധതി താഴേക്ക് ഇറങ്ങി വന്നു കതക് തുറന്നിരുന്നു,
അവരെ കണ്ടതും അവൻ നിറഞ്ഞ ഒരു പുഞ്ചിരി അവർക്കായി നൽകി,

“നീ എവിടെയായിരുന്നു ശ്രീ, 12 മണി ആയപ്പോൾ നീ ഓഫീസിൽ നിന്ന് ഇറങ്ങിയത് അല്ലേ ?ഞാൻ എത്രവട്ടം നിന്നെ ഫോണിൽ വിളിച്ചു ,

അരുന്ധതി ശാസനയുടെ മകനോട് ചോദിച്ചു

“കുറച്ച് തിരക്കായി പോയി അമ്മ
എനിക്കൊരു പ്രോഗ്രാം ഉണ്ടായിരുന്നു,

“ആയിക്കോട്ടെ അത് നിനക്കൊന്നു ഫോണിൽ വിളിച്ചു പറഞ്ഞു കൂടെ, അല്ലെങ്കിൽ ഞാൻ വിളിക്കുമ്പോൾ എടുത്തുകൂടെ, ഫോൺ കാറിലായിരുന്നു അമ്മാ ഞാൻ നോക്കിയില്ല

“ശരി ശരി നീ കുളിച്ചു ഫ്രഷ് ആയി വാ ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം,

“ശരി അമ്മാ,

അവൻ മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അരുന്ധതി അവനെ വീണ്ടും വിളിച്ചു,

“മോനേ ശ്രീ ഞാൻ പറയാൻ വിട്ടുപോയി ഏതോ ചാനലിൽ നിന്നും, നിന്നെ മൂന്നാല് തവണ വിളിച്ചിരുന്നു, നീ വന്നിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ഞാൻ ആ കുട്ടിയുടെ നമ്പർ വാങ്ങിയിട്ടുണ്ട്,

“ഏത് ചാനലിൽ നിന്ന്?

” ഏത് ചാനലിൽ നിന്നാണ് എന്ന് എനിക്കറിയില്ല, മൂന്നാല് പ്രാവശ്യം വിളിച്ചു, എന്തോ അത്യാവശ്യമുള്ള കാര്യമാണ് എന്നാണ് പറഞ്ഞത്,

” എങ്കിൽ മനയുടെ കാര്യത്തിനാരിക്കും, ഞാൻ ചാനലിലെ എംടിക്ക് മെയിൽ അയച്ചിരുന്നു,

“മനയുടെ കാര്യമോ? മനയുടെ എന്ത് കാര്യം

“ഓ ആ കാര്യം ഞാൻ അമ്മയോട് പറഞ്ഞില്ലല്ലോ, ഇന്നലെ യാദൃശ്ചികമായി ഞാൻ ഒരു മാഗസിൻ കാണാനിടയായി,ആ മാഗസിനിൽ ഒരു പരസ്യം, നമ്മുടെ സൂര്യമംഗലം മനയുടെ ഒരു ഫീച്ചർ വരുന്നു എന്ന്, അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം സഹിക്കാൻ പറ്റിയില്ല ,
ആരോടും ചോദിക്കാതെ ഒരു പരസ്യം കൊടുത്തിരിക്കുകയാണ്, ആരോടെങ്കിലും ചോദിക്കാൻ ഉള്ള ഒരു മര്യാദയെങ്കിലും കാണിക്കേണ്ടേ ,ഞാൻ ഉടനെ തന്നെ അവരുടെ മെയിൽ ഐഡിയിലേക്ക് ഒരു മെയിൽ അയച്ചു ,
അവരുടെ ഈ പരസ്യത്തിനെതിരേ ഞാൻ ലീഗൽ ആയിട്ട് മൂവ് ചെയ്യുമെന്ന്, അതിനുവേണ്ടി ആയിരിക്കും ഈ വിളിച്ചു കൊണ്ടിരിക്കുന്നത്,

“മോനേ എൻ. ബി. സി ചാനലിലെ മാഗസിനിൽ ആണോ നീ അത് കണ്ടത്?

“അതേന്ന് തോന്നുന്നു അമ്മാ,

“മോനേ ആ കാര്യം ഞാൻ നിന്നോട് പറയാൻ മറന്നുപോയതാ, രണ്ടു മൂന്ന് ആഴ്ചകൾക്ക് മുൻപ് അവരുടെ ചാനലിൽ നിന്നും എന്നെ വിളിച്ചിരുന്നു, അവർ എന്നോട് ചോദിച്ചിരുന്നു മനയെ കുറിച്ച് ഒരു ഫീച്ചർ ചെയ്തോട്ടെ എന്ന്, ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു, അതുകൊണ്ടാവും അവരു പരസ്യം കൊടുത്തത്,

“എങ്കിൽ അമ്മ എന്നോട് പറയണ്ടേ,
ഞാൻ അവരോട് ലീഗൽ ആയി മൂവ് ചെയ്യുംഎന്ന് പറഞ്ഞും പോയി ,

“നിനക്ക് എന്നോട് വിളിച്ചു ചോദിച്ചിട്ട് പറഞ്ഞാൽ പോരാരുന്നോ ശ്രീ…

“അതിനു മുൻപ് അമ്മയ്ക്ക് ഈ കാര്യം എന്നോട് പറഞ്ഞു കൂടായിരുന്നോ?
രണ്ടുമൂന്ന് ആഴ്ചകൾക്ക് മുൻപ് നടന്ന സംഭവം ഇന്നല്ലേ അമ്മ പറയുന്നത്?

“അതു മോനെ ഞാൻ അന്ന് തന്നെ നിന്നോട് പറയണം എന്ന് വിചാരിച്ചതാ അതിനിടയിൽ അച്ഛൻറെ ബലിയിടൽ ഒക്കെ ആയിട്ട് നമ്മള് പോയതുകൊണ്ട് ഞാൻ അത് വിട്ടു പോയി,

“സാരമില്ല ഞാൻ നാളെ അത് സോൾവ് ചെയ്തോളാം,

°°°°°°°°°°°°°°°°°°°°°°

അനഘ പോയി കഴിഞ്ഞപ്പോൾ ലാപ്ടോപ്പിൽ നോക്കി നോക്കി ഉറങ്ങി പോയതായിരുന്നു മൈഥിലി,
ഇടയ്ക്ക് കഴിക്കാൻ പോലും അവൾ എഴുന്നേറ്റ് ഇല്ലായിരുന്നു ശരീരത്തിന് അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു,
ഇടയ്ക്ക് അവൾ എഴുന്നേറ്റ് നോക്കിയപ്പോൾ സമയം ഒന്നേകാൽ ആയിരുന്നു,
അവൾക്ക് വല്ലാത്ത വിശപ്പ് അനുഭവപ്പെട്ടു,
അവൾ ഷെൽഫ് അലമാരി തുറന്ന് അവൾ കരുതി വെച്ചിരുന്ന സ്നാക്സും ബിസ്ക്കറ്റും എടുത്തു, ശേഷം കെറ്റിലിൽ വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കി,
ഫോൺ ലോക്ക് മാറ്റി നോക്കി, ഫോണിൽ കുറെ മിസ്കോൾ ഉണ്ടായിരുന്നു, അതിൽ 15 എണ്ണം വീട്ടിൽനിന്ന് അമ്മയുടെ തായിരുന്നു, പിന്നീടുള്ളത് അനഘയുടെ, പിന്നീട് ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും, അവൾ അനഘയുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു,
ഒരു ഫുൾ ഫോൺ റിംഗ് അടിച്ചിട്ടും ഫോണെടുത്തില്ല, അനഘ ഡ്യൂട്ടിയിൽ ആയിരിക്കും എന്ന് കരുതി അവൾ ഫോൺ ചാർജിങിൽ ഇട്ട് ലൈറ്റ് ഓഫ് ചെയ്തു കിടക്കാനായി പോയി,

“ചെമ്പകപ്പൂക്കൾ താഴേക്ക് വീണു കൊണ്ടിരിക്കുകയാണ്, നിറയെ ചെമ്പകപൂക്കൾ കൊണ്ട് മെത്ത തീർത്ത ആ കൽപ്പടവിൽ ഇരിക്കുകയാണ് അവൾ ,
താഴെ താമരക്കുളത്തിൽ നിറയെ താമരകൾ വിരിഞ്ഞു നിൽക്കുകയാണ്, അതിലെ ഓരോ ഓളങ്ങളും അലതല്ലുന്നു,
ആ താമരക്കുളത്തിൽ നിന്നും അവൻ മുങ്ങിനിവർന്ന് എഴുന്നേറ്റു,
ഈറനോടെ അവൻ അവൾക്കരികിലേക്ക് നടന്നുവരികയാണ്, അവൻറെ വിരിഞ്ഞ നെഞ്ചിൽ വെള്ളത്തുള്ളികൾ തുളുമ്പി നിൽക്കുന്നു,
നീളം കൂടിയ വിരലുകളാൽ ഒരു താമര പൂവ് അവൻ പറിച്ചു,
അവൾ അവനെ തന്നെ സസൂക്ഷ്മം നോക്കി, അഞ്ചടി അഞ്ചിഞ്ച് പൊക്കം, നല്ല വട്ട മുഖം, സമൃദ്ധവും കറുത്തതുമായ നീണ്ട മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റുവീഴുന്നു, ചെറുതും മാംസളവും ആയ ചെവി, പരന്ന രോമാവൃതമായ കവിൾത്തടം, ,നല്ല ഭംഗിയുള്ള നീണ്ട വിടർന്ന കണ്ണുകൾ, നീണ്ട മൂക്ക്, നാളെ വിരലുകൾ ഒരുമിച്ചു ചേരുന്ന നെറ്റി, ഉറച്ച വ്യക്തമായ കീഴ്ത്താടി, ഉയർന്ന കട്ടിയുള്ള പുരികം, ഭംഗിയുള്ള ചെറിയ ചുവന്ന ചുണ്ടുകൾ,
നല്ല കട്ടിയുള്ള മീശ അതിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റുവീഴുന്നു,
നോക്കിയാൽ കണ്ണെടുത്ത് പോകാത്ത സൗന്ദര്യം അവൾ അവനെ തന്നെ നോക്കി നിന്നു,
താമരക്കുളത്തിൽ നിന്നും കയറി വന്ന അവൻ അവൾക്കായി ആ താമരപൂവ് സമ്മാനിച്ചു,
അവളൊരു താമരപ്പൂ പോലെ നാണത്താൽ കൂമ്പി, അവൻ അവളുടെ താടിയിൽ പിടിച്ച് ഉയർത്തി അവന് അഭിമുഖം നിർത്തി,”

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!