Skip to content

ഏഴാംജന്മം – ഭാഗം 4

ezham janmam malayalam novel

✍️ Rincy Prince

അവൾ അകത്തേക്ക് കയറുമ്പോൾ ശ്രീറാം തിരിഞ്ഞ് ആയിരുന്നു ഇരുന്നിരുന്നത്, അതിനാൽ അവൾക്ക് മുഖം ശരിക്കും വ്യക്തമായി കാണാൻ സാധിക്കുന്നില്ലായിരുന്നു, അവൾ അകത്തേക്ക് കയറി എന്ന് മനസ്സിലായപ്പോൾ, ശ്രീറാം മുഖം തിരിച്ചു നോക്കി,
ഒരു നിമിഷം ശ്രീറാമിന്റെ മുഖത്തേക്ക് നോക്കിയ മൈഥിലിയുടെ കാലുകൾ നടക്കാൻ മറന്നു നിന്നു,

മൈഥിലി വരുന്നത് കണ്ട് ശ്രീറാം ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി അവളെ നോക്കി,

” വരു

ശ്രീറാം അവളോട് പറഞ്ഞു,
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ വൈത്തിരി മൈഥിലി നിന്നു, അവളുടെ ശരീരത്തിൽ ഒരു വൈദ്യുതി പ്രസരണം ഉണ്ടായി,
അവൾ സസൂഷ്മം അവനെ വീക്ഷിക്കുകയായിരുന്നു, ഇന്നലെ രാത്രിയിൽ തന്റെ സ്വപ്നത്തിൽ വന്ന പുരുഷൻ. തൻറെ മനസ്സിൽ പതിഞ്ഞുപോയ രൂപം, അതാണിപ്പോൾ മുന്നിലിരിക്കുന്നത്ം

“എക്സ്ക്യൂസ് മീ

ഒരിക്കൽ കൂടി അവന് അവളെ വിളിച്ചു

“സോറി സാർ ഞാൻ എന്തോ ആലോചിച്ച് …..

“ഇറ്റ്സ് ഓക്കെ ഇരിക്കൂ,

ഗൗരവം ഒട്ടും വിടാതെ അവൻറെ ഗാംഭീര്യമുള്ള ശബ്ദത്തിൽ അവൻ പറഞ്ഞു,
അവൾ അവൻ ചൂണ്ടിക്കാണിച്ച കസേരയിലിരുന്നു,

“ടീ ഓർ കോഫി?

ഫോൺ റിസീവർ പിടിച്ചു കാതോട് ചേർത്തു കൊണ്ട് അവൻ ചോദിച്ചു

“എന്താണെങ്കിലും സാരമില്ല സാർ,

അവൾ യാന്ത്രികമായി മറുപടി പറഞ്ഞു

“2 കോഫീ

അവൻ ഫോണിൽ വിളിച്ചുപറഞ്ഞു

“സാർ ഞാൻ വന്നത് ആ മനയെ സംബന്ധിച്ച് സാർ ഒരു മെയിൽ അയച്ചിരുന്നല്ലോ, അതിനെപ്പറ്റി സംസാരിക്കാനാണ്,

ഉള്ളിലുള്ള അത്ഭുതം മറച്ചു വെച്ച് അവൾ സംസാരത്തിന് തുടക്കമിട്ടു,

“ആക്ച്വലി ഞാൻ ചാനലിലേക്ക് വിളിക്കാൻ ഇരിക്കുകയായിരുന്നു, അത് എനിക്ക് പറ്റിയ ഒരു മിസ്അൺഡർസ്റ്റാൻഡിങ് ആയിരുന്നു മിസ്സ്….?

” മൈഥിലി… മൈഥിലി മാധവൻതമ്പി

“മൈഥിലി, നിങ്ങൾ കോൺടാക്ട് ചെയ്തപ്പോൾ അമ്മ സംസാരിച്ചിരുന്നുന്നെന്ന് ഞാൻ പിന്നീടാണറിഞ്ഞത്, തിരക്കിനിടയിൽ ഞാൻ ഈ കാര്യം അമ്മയോട് പറയാൻ വിട്ടുപോയി, ഞാൻ ഇന്നു തന്നെ ചാനലിലേക്ക് ഒഫീഷ്യലായി ഒരു മെസ്സേജ് അയച്ചോളാം,

“അപ്പോൾ അരുന്ധതി വർമ്മ

” അത് എൻറെ അമ്മയാണ്,

മൈഥിലിക്ക് വല്ലാത്ത ഒരു സമാധാനം അനുഭവപ്പെട്ടു,

“അപ്പോൾ ഞങ്ങൾക്ക് മനയുടെ ഫീച്ചർ ചെയ്യാമല്ലോ സാർ?

” ചെയ്തോളൂ അമ്മ നിങ്ങൾക്ക് അനുവാദം നൽകിയതല്ലേ, ഞാനായിട്ട് വേണ്ടെന്നു വെക്കുന്നില്ല,

“താങ്ക്യൂ സർ താങ്ക്യൂ വെരിമച്ച് ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു പ്രോഗ്രാമാണ് നിങ്ങളുടെ മനയുടേത്,
ഞാൻ പണ്ട് ഒരുപാട് നാൾ ഈ ഓഫീസിൽ വന്നിട്ടുണ്ട്, സാറിൻറെ ഒരു ഇൻറർവ്യൂ എടുക്കാൻ, സാർ എനിക്ക് ഒരു ഇൻറർവ്യൂ തരാമോ ഞങ്ങളുടെ സൺഡേ സപ്ലിമെൻറ് കൊടുക്കാൻ?

“സീ മിസ് മൈഥിലി, ഞാനൊരിക്കലും പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരാൾ അല്ല, അല്ലെങ്കിൽ ഇപ്പോൾ തന്നെ എൻറെ ഇൻറർവ്യൂ മാധ്യമങ്ങളിൽ വന്നേനെ, എനിക്കങ്ങനെ ഇൻറർവ്യൂ കൊടുക്കുന്നതിനും നമ്മുടെ കാര്യങ്ങൾ പബ്ലികിനോട് പറയുന്നതിനും യാതൊരു താൽപര്യവും ഇല്ലാത്ത കൂട്ടത്തില് ആണ്, ഇപ്പോൾ തന്നെ ഈ ഫീച്ചർ ചെയ്യാൻ അമ്മ നിങ്ങൾക്ക് അനുവാദം തന്നതു കൊണ്ടാണ്, അല്ലെങ്കിൽ എനിക്ക് ഒരിക്കലും ഇഷ്ടമില്ലാത്ത ഒരു വിഷയമാണ് ഇത്,

“പക്ഷേ സാറിനെ പോലെ പെട്ടെന്ന് സക്സ്സ് ആയ ഒരു ബിസിനസ് മാനേ പറ്റി അറിയാൻ അതിൻറെ വിജയമന്ത്രങ്ങൾ അറിയാൻ, മോട്ടിവേറ്റഡ് ആയിരിക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ ഉണ്ട്, അവർക്ക് ഒരു പക്ഷേ സാറിനെ ഇൻറർവ്യൂ വളരെ ഹെൽപ്പുൾ ആയിരിക്കും, അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇൻറർവ്യൂ തന്നാൽ…….

അതിന് ഒരു പതിഞ്ഞ ചിരി മാത്രമായിരുന്നു ശ്രീറാം നൽകിയ മറുപടി

“എന്താ സാറ് ചിരിച്ചത്,

” ഒന്നുമില്ല അങ്ങനെ പ്രത്യേകിച്ച് മോട്ടിവേറ്റ് ആയിട്ടുള്ള ഒരു വിജയ് തന്ത്രവും എന്റെ ബിസിനസുകൾ പിന്നിലില്ല, കഷ്ടപ്പെടാൻ തയ്യാറുള്ള ഒരു മനസ്സ് മാത്രമാണ് എൻറെ ആകെയുള്ള മോട്ടിവേഷൻ, അത് ഏത് ആൾക്കാർക്കും ഉണ്ടായാൽ തീരാവുന്ന പ്രശ്നങ്ങളേ നമ്മുടെ നാട്ടിലുള്ളു,

അപ്പോഴേക്കും ഒരു ട്രെയിൽ 2 കോഫിയുമായി അറ്റൻഡർ വന്നിരുന്നു,

” കഴിക്കൂ

ഒരു കപ്പ് കോഫി അവൾക്ക് നേരെ നീട്ടി കൊണ്ട് ശ്രീരാം പറഞ്ഞു അവൾ അത് വാങ്ങി,

“മൈഥിലി ഇവിടെ തന്നെയാണോ താമസം?

അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു

“അല്ല എൻറെ വീട് ചങ്ങനാശ്ശേരിയിൽ ആണ്, ജോലിയുടെ ഭാഗമായി ഇവിടെ വന്നതാണ്,

” ചങ്ങനാശ്ശേരിയിൽ എവിടെ ആണ്?

” പെരുന്ന,

“മൈഥിലിയെ ആദ്യം കണ്ടപ്പോൾ മുതൽ എവിടെയോ കണ്ടു മറന്നത് പോലെ എനിക്ക് ഫീൽ ചെയ്യുന്നു, എവിടെയാ പഠിച്ചതൊക്കെ?

” ഞാൻ പഠിച്ചതൊക്കെ നാട്ടിൽ തന്നെയാണ്, മീഡിയ വില്ലേജ്, ഞാൻ ജോലിയുടെ ഭാഗമായി ഒരു മൂന്ന് വർഷമായി ഇവിടെ ഉണ്ട് ,മാത്രമല്ല ഈ ഓഫീസിൽ ഞാൻ ഒരുപാട് തവണ വന്നിട്ടുണ്ട്, പക്ഷെ ഒരിക്കൽ പോലും സാറിനെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല,

അതിനു മറുപടിയായി നുണക്കുഴികൾ വിരിയുന്ന ഒരു ചിരിയാണ് അവൻ സമ്മാനിച്ചത് അവന്റെ മുഖത്തേക്ക് അറിയാതെ നോക്കി നിന്നുപോയി മൈഥിലി, അവളുടെ ഓർമയിൽ ഇന്നലെ രാത്രിയിലെ സ്വപ്നം വീണ്ടും കടന്നുവന്നു,
പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവൾ കോഫി കുടിച്ചശേഷം കപ്പ് ടേബിളിൽ വച്ചു,
ശേഷം എഴുന്നേറ്റു

” ഒക്കെ സർ, ഒരുപാട് താങ്ക്സ്,

അവൾ ബാഗിൽ നിന്നും ഒരു കാർഡ് എടുത്ത് അവന് നൽകിക്കൊണ്ട് പറഞ്ഞു,

” ഇത് എൻറെ പേഴ്സണൽ നമ്പർ ആണ്, സാറിന് എപ്പോഴെങ്കിലും ഇൻറർവ്യൂ ചെയ്യണം എന്ന് തോന്നിയാൽ ആദ്യം എന്നെ തന്നെ വിളിക്കണം,

അവൻ അതിനു മറുപടിയായി ചിരിച്ചു ,
ശേഷം ആ കാർഡ് വാങ്ങി കൊണ്ട് അവളോട് പറഞ്ഞു,

“അപ്പോ എൻറെ ഇൻറർവ്യൂ എടുത്തേ മൈഥിലി മാധവൻ തമ്പി അടങ്ങൂ

അവൾ അതിനു മറുപടിയായി ഒന്നു ചിരിച്ചു

“അങ്ങിനെയല്ല സാർ, സാറിനെപ്പോലൊരാളുടെ ഇൻറർവ്യൂ എന്ന് പറയുമ്പോൾ അത് ഞങ്ങളുടെ ചാനലിന് ഒരു സെൻസേഷൻ ന്യൂസ് ആണ്, അത് മാത്രമല്ല ആദ്യമായി സാറിൻറെ ഇൻറർവ്യൂ ചെയ്ത ഒരു ജെർണലിസ്റ്റ് എന്ന് പറയുമ്പോൾ എനിക്ക് നല്ലൊരു ഫീഡ്ബാക്ക് ആയിരിക്കും കിട്ടാൻ പോകുന്നത്,

“ഓ അങ്ങനെ എനിക്ക് എന്നൊങ്കിലും ഇൻറർവ്യൂ കൊടുക്കണം എന്ന് ഒരു ആഗ്രഹം തോന്നുകയാണെങ്കിൽ
ഐ വിൽ കാൾ യൂ,

” പ്രത്യാശയോടെ ആണ് ഞാൻ പോകുന്നത്,

” അതൊരു കുരുക്ക് ആണല്ലോ മൈഥിലി,

അതിന് ഒരു ചിരി അവൾ നൽകി,

മൈഥിലി എഴുന്നേറ്റപ്പോൾ ശ്രീറാം എഴുന്നേറ്റ് അവൾക്ക് നേരെ കൈ നീട്ടി, അവൾ തിരിച്ചും അവന് ഷെയ്ഖ് ഷെയ്ക്ക് ഹാൻഡ് നൽകി,

തിരിച്ചു പോകുന്ന വഴികളിലെല്ലാം മൈഥിലിയുടെ ഓർമ്മ മുഴുവൻ ശ്രീറാമിൽ ആയിരുന്നു . താൻ ഇന്നലെ അയാളെ സ്വപ്നത്തിൽ കണ്ടിരുന്നു, ഇതിനു മുൻപ് ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല, പിന്നെങ്ങനെ വ്യക്തമായി താൻ അയാളെ സ്വപ്നത്തിൽ കണ്ടു, സത്യത്തിൽ അയാളെ കണ്ടപ്പോൾ താൻ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു, അത് മറച്ചുവെച്ചാണ് അയാളോട് സംസാരിച്ചത് പോലും,
സത്യത്തിൽ എന്താണ് നടക്കുന്നത് താൻ ആദ്യമായി ശ്രീറാം വർമ്മയെ കാണുന്നതിന് തലേദിവസം താൻ ഇങ്ങനെ ഒരു സ്വപ്നം കാണുക , പിറ്റേന്ന് സ്വപ്നത്തിലെ ആളെ നേരിട്ട് കാണുക, ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല, എല്ലാം എവിടെയോ ലിങ്കായി കിടക്കുന്നത് പോലെ, തന്റെ ജീവിതവുമായി ശ്രീറാമിന് എന്തോ ഒരു ബന്ധം ഉള്ളത് പോലെ,
അവളുടെ ചിന്തകൾ കാടുകയറി,

°°°°°°°°°°°°°

ഹോസ്പിറ്റലിൽ ചെന്നപ്പോൾ മൈഥിലി പതിവിലും സന്തോഷവതിയായിരുന്നു ,
അവൾ കുളികഴിഞ്ഞ് മെസ്സിൽ പോയി ചായ കുടി കഴിഞ്ഞതിനു ശേഷം തിരികെ റൂമിൽ വന്നു,
അനഘയെ കാണാനായി അവളുടെ മനസ്സ് തുടിച്ചിരുന്നു, ഈ സന്തോഷം അനഘയുമായി പങ്കുവയ്ക്കാൻ അവൾ അതിയായി ആഗ്രഹിച്ചിരുന്നു,
അവൾ സമയം നോക്കി അനഘ വരാൻ ഇനിയും അരമണിക്കൂറോളം സമയം ഉണ്ട്, അവൾ ഫോൺ എടുത്തു അമ്മയുടെ നമ്പറിലേക്ക് വിളിച്ചു, രാവിലെ അമ്മയോട് അല്പം നീരസപ്പെട്ട് സംസാരിച്ചതിന് അമ്മ പിണക്കത്തിൽ ആയിരിക്കും എന്ന് അവൾ ഓർത്തു,

കുറേ ബെല്ലുകൾക്ക് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്

“ഹലോ പറ,

താല്പര്യമില്ലാത്ത ഊർമ്മിളയുടെ സ്വരം കേട്ട് മൈഥിലിക്ക് ചിരിയാണ് വന്നത്,

” ഹലോ എൻറെ ഊർമ്മിളകുട്ടി പിണക്കത്തിലാണോ?

“ഞാൻ പിണക്കത്തിൽ ആണെങ്കിലും അല്ലെങ്കിലും നിനക്കെന്താ ?അത് നിൻറെ വിഷയമല്ലല്ലോ, നിനക്ക് നിൻറെ ജോലിയും തിരക്കുകളും അല്ലേ വലുത്,

“നമ്മുടെ ജോലി നമ്മുടെ ദൈവം ആണ് എന്നല്ലേ പറയുന്നത്,
എൻറെ ജോലി എന്റെ ദൈവമല്ലേ, അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത്,
ഇന്ന് എല്ലാ തിരക്കുകളും മാറ്റി വച്ച് ഫ്രീ ആയിട്ട് അമ്മയോട് സംസാരിക്കാൻ വേണ്ടി മാത്രം വിളിച്ചതാ, എന്ത് വേണമെങ്കിലും എന്നോട് പറയാം,

“എനിക്ക് നിന്നോട് പറയാനുള്ളത് എന്താണെന്ന് നിനക്കറിയാലോ, നിൻറെ വിവാഹം കഴിയണം എന്നുള്ള ഒരു ആഗ്രഹം മാത്രമേ അമ്മയ്ക്ക് ഉള്ളൂ, 24 വയസ്സ് ആയിട്ട് നിന്റെ വിവാഹം നടക്കാതെ നിൽക്കുന്നത് എനിക്ക് ഭയങ്കര പേടിയുള്ള ഒരു കാര്യമാണ്, കഴിഞ്ഞ 4 ആലോചനകൾ മാറിപ്പോയത് ചെറിയ ചെറിയ കാര്യങ്ങളുടെ പേരിൽ ആണ്, അതുകൊണ്ടാണ് ഞാൻ പൂജ നടത്താം എന്ന് പറഞ്ഞത്,അത് നിനക്ക് ഇഷ്ടമായില്ല എന്ന് എനിക്കറിയാം, അത് പറഞ്ഞപ്പോൾ മുതൽ നീ എന്നോട് വല്ലാത്ത ദേഷ്യത്തിലാണ് സംസാരിക്കുന്നത്, നിനക്ക് ഇതിൽ ഒന്നും വിശ്വാസമില്ല എന്ന് എനിക്കറിയാം, പക്ഷേ എനിക്ക് ഇതൊക്കെ വിശ്വസിച്ചേ മതിയാകൂ ,കാരണം എനിക്ക് മകളായി നീ മാത്രമേ ഉള്ളൂ, നിങ്ങൾക്ക് മാത്രമേ ഉള്ളൂ

“അതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലെ അമ്മേ ,
പിന്നെ എനിക്ക് വിശ്വാസമില്ല എന്ന് ഉള്ള കാര്യം അമ്മ പറഞ്ഞത് ശരിയാണ് ,പക്ഷേ കഴിഞ്ഞ കുറെ ദിവസങ്ങളായി
എനിക്ക് കുറച്ച് വിശ്വാസം ഒക്കെ ഇത്തരം കാര്യങ്ങളിൽ വന്നിട്ടുണ്ട്,

“അതെന്താ കഴിഞ്ഞ കുറേ ദിവസങ്ങളായി?

“അത് എന്താണെന്ന് ഞാൻ വീട്ടിൽ വരുമ്പോൾ അമ്മയോടെ നേരിട്ട് പറയാം, ഫോണിലൂടെ പറഞ്ഞാൽ മനസ്സിലാവില്ല,

“നീ വല്ലതും കഴിച്ചോ?

“കഴിച്ചു,

” എന്തായി നിന്റെ ചാനലിലെ ഇഷ്യൂ

” അത് സോൾവ് ആയി

“ഞാനും അച്ഛനും കൂടെ നിൻറെ അച്ഛമ്മയെ കാണാൻ പോകാൻ തുടങ്ങുകയായിരുന്നു,

“ആണോ എന്നിട്ട് അപ്പ എവിടെ?

“ഇവിടെയുണ്ട് ഞാൻ കൊടുക്കാം

അവർ ഫോണ് മാധവന് കൈമാറി

“മോളെ എങ്ങനെയുണ്ട് നിൻറെ ജോലിയൊക്കെ തിരക്കൊക്കെ ആണെന്ന് അമ്മ പറയുന്നുണ്ട്

“എപ്പോഴും തിരക്കുള്ള ജോലിയല്ലേ എൻറെത്, ന്യൂസുകൾ വന്നുകൊണ്ടിരിക്കുകയല്ലേ,

“ഞാൻ കാരണമാണ് നീ ജോലിക്ക് പോയത് എന്നും പറഞ്ഞു നിൻറെ അമ്മ എനിക്ക് ഇവിടെ സ്വസ്ഥത തരുന്നില്ല,

“അമ്മ ചുമ്മാ പറയട്ടെ അപ്പാ കാശുമുടക്ക് ഒന്നുമില്ലല്ലോ

“അത് ശരിയാ പിന്നെ നിനക്ക് സുഖമല്ലേ മോളെ

“ആണെന്നേ
നിങ്ങൾ ഏതായാലും അച്ഛമ്മയെ കാണാനാ ഇറങ്ങിയത് അല്ലേ പോയിട്ട് വാ
ഞാൻ നാളെ വിളിക്കാം,
പിന്നെ അച്ഛമ്മയോടെ എൻറെ അന്വേഷണം പറയണം, സമയം കിട്ടാഞ്ഞിട്ടാ ഞാൻ ഈ ആഴ്ച വിളിക്കാതെ എന്ന് പറയണം

“ശരി മോളെ പറയാം

കാൾ കട്ട് ചെയ്തതിനു ശേഷം അവൾ കുറെ നേരം ജനൽ പാളി തുറന്ന് പുറത്തേക്ക് നോക്കി നിന്നു,
തനിക്ക് സന്തോഷം വരുമ്പോഴും സംങ്കടം വരുമ്പോഴും ഈ ജനൽ പാളി തുറന്ന് പുറത്തെ കാഴ്ചകൾ കാണുന്നത് ഹോസ്റ്റലിൽ വന്ന നാൾ മുതലുള്ള അവളുടെ ശീലമാണ്, നാലു വർഷമായി തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുറി,
ഈ ഹോസ്റ്റൽ മുറിയോടുള്ള ഇഷ്ടം കൊണ്ടാണ് ചാനൽ ഓഫർ ചെയ്ത ഫ്ലാറ്റ് പോലും വേണ്ട എന്ന് വെച്ചത്,
ജേർണലിസം ഫസ്റ്റ് റാങ്ക് കമ്പ്ലീറ്റ് ചെയ്ത തനിക്ക് കോളേജ് പ്ലേയിസ്മെൻറ് വഴിയായിരുന്നു എൻ ബി സി ചാനലിലേക്ക് സെലക്ഷൻ കിട്ടുന്നത് ,ആദ്യം ഒരു ട്രെയിനിയായി വന്ന താൻ വളരെ പെട്ടെന്നു തന്നെ ചാനലിലെ സിഇഒ സ്ഥാനത്തേക്ക് എത്തുകയായിരുന്നു, അത്രയ്ക്ക് ആത്മാർത്ഥമായി ആയിരുന്നു താൻ ജോലി ചെയ്യുന്നത്, അത്രയ്ക്ക് പാഷൻ ആയിരുന്നു തനിക്ക് ഈ പ്രൊഫഷൽ,
ഇതിനിടയിൽ കുറെ ശത്രുക്കളെയും താൻ ജോലിയിൽ നിന്നും സമ്പാദിച്ചിട്ടുണ്ട് ,
സത്യസന്ധമായ വാർത്തകൾ ചാനലിൽ നൽകുന്നതിന് പലപ്പോഴും തനിക്ക് ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്, ഒരിക്കൽ തന്റെ വീടിന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു,
അതിനുശേഷം താൻ ജോലിയിൽ അമ്മയ്ക്ക് ഭയങ്കര പേടിയാണ്,
പലതവണ അമ്മ പറഞ്ഞു ഈ ജോലി ഉപേക്ഷിക്കാൻ പക്ഷേ താൻ അത്രമേൽ ആഗ്രഹിച്ച് നേടിയ ജോലി ആയതുകൊണ്ട് തന്നെ ഉപേക്ഷിക്കാൻ മനസുവന്നില്ല,

“ഹലോ മാഡം സ്വപ്നം കാണുകയാണോ?

അവളുടെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് അനഘയുടെ ശബ്ദം കേട്ടു,

“നീ വന്നോ ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു മുത്തേ,

” അതെന്താ ഇന്ന് പ്രത്യേകിച്ച് ഒരു കാത്തിരിപ്പ്,

” അതൊക്കെ ഉണ്ട്, ഇന്ന് കുറേ ഗുഡ് ന്യൂസ് ഉണ്ട് നിന്നോട് പറയാൻ,

” ആഹാ, ആ മുഖത്തെ സന്തോഷം കാണുമ്പോൾ തന്നെ അറിയാം,
എങ്കിൽ വേഗം നീ പറ എന്താ ഗുഡ് ന്യൂസ് ?

“പറയാം,
ആദ്യം നീ ഇങ്ങോട്ട് ഇരിക്ക്

“ഇരുന്നു, പറ,

” ആദ്യത്തെ ഗുഡ് ന്യൂസ് ഞാൻ ശ്രീ റാംവർമ്മയെ കണ്ടു,
മനയുടെ ഇഷ്യു സോൾവ് ആയി ഫീച്ചർ ചെയ്തോളാൻ പറഞ്ഞു,

“അഹാ അപ്പോ നീ രക്ഷപെട്ടു,

“ഇനി ഉള്ളത് പറഞ്ഞാൽ നീ ചെലപ്പോ എൻറെ വട്ടാണെന്ന് പറയും ,
എങ്കിലും ഞാൻ അനുഭവിച്ചറിഞ്ഞ കാര്യം എനിക്ക് പറയാതിരിക്കാൻ പറ്റില്ലല്ലോ,

” നീ കാര്യം പറ എന്നിട്ട് ഞാൻ പറയാം ,

“ഞാൻ എൻറെ സ്വപ്ന പുരുഷനെ കണ്ടു,

“സ്വപ്ന പുരുഷനോ?
ഞാനെന്നും സ്വപ്നത്തിൽ കാണുന്ന ആ പുരുഷനെ കണ്ടു, ഇന്നലെ ഞാൻ ആളെ നേരിട്ട് സ്വപ്നത്തിൽ കണ്ടു, ഇന്ന് ഒറിജിനലായി നേരെ മുൻപിൽ കണ്ടു,

“എന്നിട്ട് എന്ത് പറഞ്ഞു നിൻറെ സ്വപ്ന പുരുഷൻ,

“നീ എന്നെ കളിയാക്കേണ്ട, അത് ആരാണെന്ന് അറിഞ്ഞാൽ നീ ഞെട്ടും,

“ആണോ, എങ്കിൽ പറയണ്ട എനിക്ക് ഉടനെ ഞെട്ടാൻ പറ്റില്ല,

“നീ തമാശ കള അനഘേ,

“ശരി നീ പറ,

“ശ്രീറാം….ശ്രീറാം വർമ്മ,
ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി

അവളത് പറഞ്ഞുതീർന്നതും കുറെ നേരം അവളുടെ മുഖത്തേക്ക് അനഘ നോക്കി, അതിനു ശേഷം അവൾ പൊട്ടിച്ചിരിച്ചു,

“നിനക്ക് മുഴുത്ത വട്ട് തന്നെ

“അനു പ്ലീസ് ഞാൻ പറയുന്നത് നീ ഒന്നു മനസ്സിലാക്ക്, അയാളെ തന്നെ ആണ് ഞാൻ സ്വപ്നത്തിൽ കണ്ടത്,
മാത്രമല്ല എന്നെ എവിടെയോ കണ്ടു മറന്നത് പോലെ തോന്നുന്നു എന്ന് അയാൾ പറഞ്ഞു,

“എടീ നീ ചാനലിൽ വർക്ക് ചെയ്യുന്ന ഒരാൾ അല്ലേ? കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ നീ ന്യൂസ് റീഡിങ് സെക്ഷൻ ഉണ്ടായിരുന്നു, അപ്പോൾ നീന്നെ കണ്ടിട്ടുണ്ടാകും,

“പക്ഷേ ഞാൻ വ്യക്തമായിട്ട് അയാളെ നേരിട്ട് കണ്ടതല്ലേ സ്വപ്നത്തിൽ,

“എൻറെ പൊന്നു മൈഥൂ നീയെന്നോട് പറഞ്ഞതൊക്കെ വേറെ ആരോടും പറയണ്ട, ഒന്നാമത് അയാൾ നല്ല ഒരു പൊസിഷനിൽ നിൽക്കുന്ന ആളാണ്,

“അപ്പോൾ ഞാൻ ഇത് വെറുതെ ഭ്രാന്ത് പറയാന്നാണോ നീ പറയുന്നത്,

” അങ്ങനെ ഞാൻ പറയുന്നില്ല, എങ്കിലും ഇതൊന്നും ആരും വിശ്വസിക്കില്ല,
ഞാനൊന്ന് പോയി കുളിച്ചിട്ട് വരാം,

“ഉം…. ശരി

അനഘ ബാത്റൂമിലേക്ക് പോയപ്പോൾ മൈഥിലി വീണ്ടും ചിന്തകളിലാണ്ടു,
താൻ ഒരു മിഥ്യയിൽ അകപ്പെടുകയാണ്, മൈഥിലി ചിന്തിച്ചു,
അത് സത്യമാണ് താൻ കാണിക്കുന്നത് മുഴുവൻ വിഡ്ഢിത്തമാണ്, ശിവം ഗ്രൂപ്പ് ഓഫ് കമ്പനി എംഡി ശ്രീറാം വർമ്മ അയാളെ താൻ സ്വപ്നത്തിൽ കണ്ടു എന്ന് പറഞ്ഞാൽ അയാൾക്ക് ചിരിച്ചു തള്ളാൻ ഉള്ള ഒരു നേരമ്പോക്ക് മാത്രം, അല്ലെങ്കിൽ താൻ അബ്നോർമലാണ് എന്നും പറഞ്ഞ് അയാൾ വേണമെങ്കിൽ ഏറ്റവും അടുത്തുള്ള ഒരു ഭ്രാന്താശുപത്രി സജസ്റ്റ് ചെയ്യും അതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല, അനഘ പറഞ്ഞതുപോലെ ഇത് മറ്റാരോടും പറയാതിരിക്കുന്നതാണ് നല്ലത്, ആര് കേട്ടാലും ഇത് തന്റെ ഭ്രാന്താണെന്ന് കരുതും,

“ഇല്ല ഇനി താൻ ഈ ഭ്രാന്തൻ സ്വപ്നത്തിന് പിറകേ പോവില്ല,

അവൾ മനസ്സിൽ ഉറച്ച ഒരു തീരുമാനം എടുക്കുകയായിരുന്നു,

°°°°°°°°°°°°°°

അന്ന് പതിവിലും താമസിച്ചാണ് ശ്രീറാം ഓഫീസിൽ നിന്നും ഇറങ്ങിയത്,

” രാഹുൽ നാളെ തന്നെ എൻബിസി ചാനലിലേക്ക് നമ്മൾ മാപ്പ് പറഞ്ഞതായി ഒരു മെയിൽ അയക്കണം, നമ്മുടെ മിസ്സ് അൺഡർസ്റ്റാൻഡിങ് ആയിരുന്നു എന്ന് അതിൽ വ്യക്തമായി പറയണം,

” ഓക്കേ സർ

” മറക്കരുത് നാളെ പത്ത് മണിക്ക് മുൻപ് ചെയ്തിരിക്കണം

“തീർച്ചയായും സാർ

കാറിലേക്ക് കയറുന്നതിനുമുമ്പ് അയാൾ തൻറെ പേഴ്സണൽ സെക്രട്ടറിക്ക് നിർദ്ദേശം കൊടുത്തിരുന്നു,

അയാൾ വീട്ടിലേക്ക് ചെന്നപ്പോൾ ഉമ്മറത്ത് തന്നെ അരുന്ധതി കാത്തിരിപ്പുണ്ടായിരുന്നു,

“നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ശ്രീ , ലേറ്റ് ആകുമ്പോൾ ഒന്ന് വിളിച്ചു പറയണം എന്ന്,

“സോറി അമ്മ ടൈം കിട്ടില്ല ,

“അല്ലെങ്കിലും നിനക്ക് എന്ന് സമയം ഉള്ളത്,

“അമ്മ എനിക്ക് കുളിച്ചിട്ട് ബാംഗ്ലൂർ പോകാനുള്ള ബാഗൊക്കെ അറേഞ്ച് ചെയ്തു വയ്ക്കണം, ഒരുപാട് പണിയുണ്ട്, വഴക്കിടാൻ താൽപര്യമില്ല

“അത് പറയാനാ ഞാൻ ഇവിടെ നിന്നെ കാത്തിരുന്നത്, ഭട്ടതിരിപ്പാട് വിളിച്ചിരുന്നു നാളെ ഇങ്ങോട്ട് വരുന്നുണ്ടെന്ന്, അയാൾ പ്രശ്നം വച്ചപ്പോൾ എന്തോ കാര്യമായ കണ്ടിട്ടുണ്ട്, നിന്നോട് ഇവിടെ തന്നെ ഉണ്ടാകണം എന്ന് പറഞ്ഞിരിക്കുന്നത്,

“അമ്മ എന്താ ഈ പറയുന്നത് നാളെ എനിക്ക് വലിയൊരു ബിസിനസ് മീറ്റിംഗ് ബാംഗ്ലൂരിൽ നടക്കുന്നത്, എനിക്ക് അതിന് അറ്റൻഡ് ചെയ്തേ പറ്റൂ, ഇല്ലെങ്കിൽ അത് നമ്മുടെ കമ്പനിയെ വളരെ മോശമായി ബാധിക്കും,

“നാളെ നീ എന്ത് ബിസിനസ് മീറ്റിംഗ് അറ്റൻഡ് ചെയ്താലും അത് ശരിയാകാൻ പോകുന്നില്ല ശ്രീ ,നമ്മുടെ കുടുംബത്തിൽ ഭട്ടതിരി പറഞ്ഞിട്ടുള്ളത് ഒന്നും മാറിയിട്ടില്ല, നിൻറെ അച്ഛൻറെ മരണം പോലും, അതുകൊണ്ട് ഞാൻ പറയുന്നതൊന്നു കേൾക്ക് ,നാളെ രാവിലെ നീ പോകണ്ട,

“അമ്മ പ്ലീസ്

“മോന് അമ്മ പറയുന്നത് നീ കേൾക്ക് , ഭക്ഷണം കഴിച്ചിട്ട് പോയി കിടക്കു ,നാളെ രാവിലെ നീ എൻറെ കൂടെ അമ്പലത്തിൽ വരണം, കുറച്ചു പൂജകൾ ഉണ്ട് ഭട്ടതിരി വിളിച്ചപ്പോൾ പറഞ്ഞത്, നാളെ തന്നെ ചെയ്യണം,

അവൻ പിന്നീട് ഒന്നും പറഞ്ഞില്ല അമ്മ പറയുന്നതെന്തും, നല്ലതായിരിക്കും എന്ന് അവന് ഉറപ്പുണ്ടായിരുന്നു, നന്മയല്ലാതെ മറ്റൊന്നും അമ്മ പറയില്ല ,

അവൻ ഭക്ഷണം കഴിച്ച് കിടക്കാൻ പോവാ കിടക്കാനായി ചെയ്യുന്നു ഫോണിൽ കുറെ മിസ്ഡ് കോൾ ഉണ്ടായിരുന്നു,
നോക്കിയപ്പോൾ ആരുതന്നെ പ്രിയപ്പെട്ട കൂട്ടുകാരൻ ആദ്യത്തേതായിരുന്നു അവൻ ഫോൺ എടുത്തു തിരിച്ചു വിളിച്ചു,

“ഹലോ ആദി ഞാൻ താഴെയായിരുന്നു ഫോൺ മുകളിലിരുന്നു കേട്ടില്ല,

” എനിക്ക് തോന്നിയിരുന്നു ഞാൻ വിചാരിച്ചു നീ വല്ല തിരക്കിലായിരിക്കും

“തിരക്കിലാണ് എങ്കിലും നിന്നോട് സംസാരിക്കാൻ ഞാൻ സമയം കണ്ടെത്തി ല്ലേ

“ഞാൻ വെറുതെ വിളിച്ചതാ കുറേ ദിവസമായല്ലോ നിന്നെ വിളിച്ചിട്ട് പിന്നെ മാട്രിമോണിയൽ കാര്യങ്ങളൊക്കെ എന്തായി എന്ന് അറിയാനാ,
അക്കൗണ്ട് തുടങ്ങിയിട്ട് നല്ല റസ്പോൺസ് കാണുമല്ലോ ബിസിനസ് മാഗ്നെറ് ശ്രീറാം വർമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്ത ഏതു പെൺകുട്ടിയാ കാണുക,

“അതൊക്കെ അമ്മയുടെ അല്ലേ റെസ്പോൺസ് ഉണ്ടായിക്കാണും അക്കൗണ്ട് ചെക്ക് ചെയ്യുന്നത് അമ്മ തന്നെയാണ്,

“വിവാഹം കഴിക്കേണ്ടത് നീയല്ലേ

“ഞാൻ ഒരിക്കൽ ഒരു വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, അത് നടക്കാതെ വന്നപ്പോൾ മുതൽ ആഗ്രഹം പൂർണ്ണമായും ഉപേക്ഷിച്ച് അമ്മയ്ക്ക് കൊടുത്തിരിക്കുകയാണ്, അമ്മ ആരെ കാണിച്ചു തന്നാലും ഞാൻ വിവാഹം കഴിക്കും എന്ന് ഉറപ്പു കൊടുത്തിരിക്കുകയാണ്, ആ ലൈസൻസിന് പുറത്താണ് അമ്മ മാട്രിമോണിയൽ ഒക്കെ തുടങ്ങിയിരിക്കുന്നത്,

“അതൊക്കെ പഴയ കാര്യങ്ങൾ അല്ലേടാ അവളുടെ വിവാഹവും കഴിഞ്ഞു,

“അതൊക്കെ പോട്ടെ നിനക്ക് അവിടെ എന്താണ് വിശേഷം ,
ലക്ഷ്മിയും മോളും ഒക്കെ എന്ത് പറയുന്നു

“എല്ലാരും സുഖമായിരിക്കുന്നു,
ഞാനൊരു ഹാപ്പി ന്യൂസ് പറയാനാ നിന്നെ വിളിച്ചത്,

” എന്താണ്?

” ലക്ഷ്മി പിന്നെയും ഒരു അമ്മയാവാൻ പോവാ,

” ഓഹോ ലക്ഷ്മി, അപ്പോൾ നിനക്ക് ഇതിൽ ഒരു റോളും ഇല്ല അല്ലേ?

“പോടാ

രണ്ടുപേരും ചിരിച്ചു

“ശരിയെടാ ഇവിടെ രാവിലെ ആണ് എനിക്ക് ഡ്യൂട്ടിക്ക് പോകാൻ ടൈമായി

“ശരി ഡാ ഓക്കേ ഗുഡ് നൈറ്റ്

“ഇവിടെ ഗുഡ് മോർണിംഗാ

“എങ്കിൽ ഗുഡ് മോർണിംഗ്

കാൾ കട്ട് ചെയ്ത് കഴിഞ്ഞ് ശ്രീറാം കുറച്ച് കാലങ്ങൾക്കു മുൻപുള്ള ഓർമകളിലേക്ക് പോയി,
അതിൽ അവളുടെ മുഖവും തെളിഞ്ഞു വന്നു ,

“സംവൃത വർമ്മ”

തൻറെ പ്രിയപ്പെട്ട തൻറെ മാത്രം സച്ചു

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഏഴാംജന്മം – ഭാഗം 4”

Leave a Reply

Don`t copy text!