✍️ Rincy Prince
പെട്ടെന്ന് തന്നെ തികട്ടിവന്നു ഓർമ്മകളെ അവൻ മനസ്സിൽ തന്നെ കുഴിച്ചുമൂടി,
കുറച്ചു നേരം പാട്ട് കേൾക്കണം എന്ന് അവനു തോന്നി, അവൻ അവൻറെ ബാഗിൽ നിന്നും ഇയർഫോൺ എടുക്കാനായി തുറന്നപ്പോഴാണ് ബാഗിൽ ഒരു കാർഡ് കിടക്കുന്നത് ശ്രദ്ധിച്ചത്, അവൻ ആ കാർഡിലേക്ക് നോക്കി,
“മൈഥിലി മാധവൻ തമ്പി,സി.ഇ.ഒ, എൻ. ബി. സി
അവളുടെ പേഴ്സണൽ നമ്പറും അതിൽ കൊടുത്തിട്ടുണ്ട്, പെട്ടെന്ന് അവന്റെ മനസ്സിലേക്ക് മൈഥിലിയുടെ മുഖം തെളിഞ്ഞുവന്നു,
എവിടെയോ കണ്ടു മറന്ന ഒരു മുഖം ആണ് അവളുടെ,
അവൻ ഓർത്തു, എന്തൊ ഒരു പ്രേരണയിൽ അവൻ ലാപ്ടോപ് ഓണാക്കി എന്നിട്ട് മൈഥിലി മാധവൻ തമ്പി എന്ന് സെർച്ച് ചെയ്തു,
അവളുടെ വിവിധ ഫോട്ടോസും അവൾ ചെയ്ത കുറെ ഫീച്ചറും ഒക്കെ ഉടൻതന്നെ സ്ക്രീനിൽ തെളിഞ്ഞു, അവൻ എല്ലാം വ്യക്തമായി വായിച്ചു, അതിൽ നിന്നും മിടുക്കിയായ ഒരു ജേർണലിസ്റ്റാണ് അവൾ എന്ന് അവന് മനസ്സിലായി, ഒപ്പം തന്നെ അവളുടെ ഫേസ്ബുക്ക് ഒഫിഷ്യൽ പേജും തെളിഞ്ഞിരുന്നു, അവൻ അത് ഫോളോ ചെയ്തതിനു ശേഷം ലാപ്ടോപ്പ് ഓഫ് ആക്കി വെച്ചു,
ശേഷം അവളുടെ കാർഡ് ഭദ്രമായി അവൻറെ പേഴ്സിൽ വച്ചു, കുറച്ചുനേരം അവൻറെ ചിന്തകളിലൂടെ മൈഥിലി കടന്ന് പോയി,
°°°°°°°°°°°°°°°°
നിർത്താതെയുള്ള ഹോൺ ബെല്ലഡി കേട്ടാണ് മൈഥിലി കണ്ണുതുറന്നത്, നോക്കിയപ്പോൾ അമ്മയാണ് ആണ്,
സമയം 4 . 35 ആയിട്ടേ ഉണ്ടായിരുന്നുള്ളൂ, എന്താണ് ഈ സമയത്ത് എന്ന് കരുതി അവൾ ഫോൺ എടുത്തു,
“എന്താ അമ്മ ഈ സമയത്ത്?
” മോളെ നീ നല്ല ഉറക്കത്തിലായിരുന്നു അല്ലേ?
” പിന്നെ ഈ സമയത്ത് എന്ത് ചെയ്യാനാ,
അമ്മ കാര്യം പറയ്
” ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത്, ഇത് നേരത്തെ പറഞ്ഞാൽ നീ അനുസരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടാണ് സമയത്ത് പറയാം എന്ന് വിചാരിച്ചത്,
” വലിച്ചു നീട്ടാതെ കാര്യം എന്താണെന്ന് പറ അമ്മേ….
” നീ ഇന്ന് തന്നെ അവിടെ അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തിൽ പോയി ഞാൻ പറയുന്ന ചില പൂജകൾ ഒക്കെ ചെയ്യണം,
ഇന്നലെ വൈകിട്ട് ഭട്ടതിരി വിളിച്ചു പറഞ്ഞതാണ്,
“ഇതു പറയാനാണോ അമ്മ വെളുപ്പാൻകാലത്ത് വിളിച്ചത്?
ഞായറാഴ്ച പോകാം ഞാൻ അവിടെ വന്നിട്ട്,
” പോരേ ഇന്ന് തന്നെ പോണം,
ഇന്ന് മിഥുനത്തിലെ ആയില്യം ആണ്, ഇന്ന് തന്നെ ചെയ്യേണ്ട പൂജകൾ ആണ്, അത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ പറ്റില്ല എന്നാണെങ്കിലും നീ ഇന്ന് പോണം,
“ശരി പോവാം
” രാവിലെ 7 മണിക്ക് മുൻപ് പോണം,
“സമ്മതിച്ചു,
” മോളേ ഫോൺ വെച്ചു പിന്നെയും ഉറങ്ങാൻ നിൽക്കണ്ട, പോയി കുളിച്ച് റെഡി ആവാൻ നോക്ക്,
” 7 മണിക്ക് പോകാൻ അഞ്ചുമണിക്കേ റെഡി ആയിരിക്കണോ?
” പൊയ്ക്കോളാം, ഞാൻ അലറാം വെക്കുന്നുണ്ട്,
“പിന്നെ എന്തൊക്കെ പൂജകൾ ആണ് ചെയ്യേണ്ടത് ഉള്ളത് ഞാൻ നിൻറെ വാട്സാപ്പിൽ അയച്ചിട്ടുണ്ട്
“ശരി
എന്തുകൊണ്ടോ പിന്നീട് അവൾക്ക് ഉറക്കം വന്നില്ല, അവൾ ആറുമണിയായപ്പോൾ എഴുന്നേറ്റ് അമ്പലത്തിൽ പോകാനായി റെഡിയായി,
സ്വർണ നിറത്തിലുള്ള ഒരു ഫുൾ സ്ലീവ് സിമ്പിൾ വർക്ക് അനാർക്കലി ആയിരുന്നു അവൾ അണിഞ്ഞിരുന്നത്,
നീളമുള്ള തലമുടി മുന്നോട്ടേക്ക് എടുത്തിട്ടിരുന്നു ,
കാതിൽ അത്യാവശ്യം വലിപ്പമുള്ള ഒരു ഗോൾഡ് കളറിലെ സ്റ്റഡ് അണിഞ്ഞു,
ശേഷം തൻറെ മുറി അടച്ചതിനുശേഷം താക്കോലും മേട്രനെ ഏൽപ്പിച്ച് തൻറെ സ്കൂട്ടിയിൽ അമ്പലത്തിലേക്ക് പുറപ്പെട്ടു,
അമ്പലത്തിലെത്തി അമ്മ പറഞ്ഞ പൂജകൾ എല്ലാം ചെയ്തതിനുശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് അവൾ ആ കാഴ്ച കണ്ടത്,
ഒരു കസവു മുണ്ടും നേരിയതും ഉടുത്ത് ശിവ പ്രതിഷ്ഠ മുൻപിൽ നിൽക്കുന്ന ശ്രീറാം, അടുത്ത് കസവ് സെറ്റ് മുണ്ടും ഉടുത്ത് പ്രൗഢമായ ഒരു സ്ത്രീ, ഒരു അമ്പതിനടുത്തു പ്രായം തോന്നിക്കുന്ന ആ മുഖത്തെ ഐശ്വര്യത്തിന് ഒട്ടും കുറവു വന്നിട്ടില്ല, അതായിരിക്കാം അരുന്ധതി വർമ്മ എന്ന് അവൾ ഓർത്തു,
അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്,
“സ്വപ്നത്തിൽ കണ്ടത് പോലെ അവൻറെ വലംകയ്യിൽ ശിവലിംഗം പച്ച കുത്തിയിരിക്കുന്നു ഒപ്പം നെഞ്ചിൽ ചേർന്നു കിടക്കുന്ന സ്വർണ്ണരുദ്രാക്ഷത്തിൽ മഹാദേവന്റെ ലോക്കറ്റും, അവൾ വിസ്മയ പൂർവ്വം അവനെ തന്നെ നോക്കി നിന്നു,
“ഹലോ മൈഥിലി ,
അവളുടെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ശ്രീറാമിൻറെ സ്വരം അവളുടെ കാതുകളിലേക്ക് വീണു,
“ഹായ് ഗുഡ് മോർണിംഗ് സാർ,
” മോർണിംഗ്, മൈഥിലി എന്നും ഇവിടെ വരാറുണ്ടോ?
” എന്നും ഒന്നും വരാറില്ല, ഇന്ന് അമ്മ പറഞ്ഞു എന്തൊക്കെയോ ചില പൂജ ചെയ്യാൻ വേണ്ടി വന്നതാ,
“സാർ എന്നും ഇവിടെ വരാറുണ്ടോ?
“എന്നും വരാറില്ല സമയം കിട്ടുമ്പോഴൊക്കെ വരാറുണ്ട് ഞാനൊരു ശിവഭക്തൻ ആണ്,
” ഞാനും,
അപ്പോഴേക്കും ഇല ചീന്തിൽ പ്രസാധവുമായി അരുന്ധതി അവിടേക്ക് വന്നിരുന്നു,
“അമ്മേ ഇത് മൈഥിലി നമ്മുടെ എൻബിസി ചാനലിലെ റിപ്പോർട്ടർ ആണ് ആണ്
നമ്മുടെ മനയുടെ ഫീച്ചർ ചെയ്യാൻ ഈ കുട്ടിയാണ് വിളിച്ചത് ,
ശ്രീറാം മൈഥിലിയെ അവർക്ക് പരിചയപ്പെടുത്തി
“മോള് ആയിരുന്നു ഫോൺ വിളിച്ചത് അല്ലേ
“അതെ മേഡം,
അവളുടെ രൂപവും സ്വഭാവവും എല്ലാം അരുന്ധതി ഇഷ്ടപ്പെട്ടിരുന്നു,
“മൈഥിലിയുടെ പൂജകൾ ഒക്കെ കഴിഞ്ഞോ?
“നടന്നുകൊണ്ടിരിക്കുകയാണ്,
“ഞങ്ങളുടെ പൂജകളും ക്ഷേത്ര ദർശനവും ഒക്കെ കഴിഞ്ഞു,
ഞങ്ങൾ എന്നാ ഇറങ്ങട്ടെ,
കണ്ടതിൽ സന്തോഷം,
” എനിക്കും അവൾ യാത്ര പറഞ്ഞു,
അരുന്ധതി യോടും അവൾ യാത്ര പറഞ്ഞു,
ഒരു ചിരിയോടെ അവർ അവളെ യാത്രയാക്കി,
തിരിച്ച് ഹോസ്റ്റലിലേക്ക് പോകുമ്പോഴും അവളുടെ മനസ്സിൽ ശ്രീറാം ആയിരുന്നു, അയാളുടെ ശരീരത്തിൽ പച്ചകുത്തിയത് പോലും താൻ സ്വപ്നത്തിൽ വ്യക്തമായി കണ്ടിരിക്കുന്നു, ഇത്രമേൽ അയാളെ താൻ എങ്ങനെ അറിയാനാണ് ഇതിനുമുൻപ് തനിക്ക് യാതൊരു ബന്ധവുമില്ല അയാളുമായി, അയാളെ നേരിട്ട് കാണുന്നത് തന്നെ ഇന്നലെയാണ്, പിന്നീട് എങ്ങനെയാണ് ഇത്ര വ്യക്തമായ കാണുന്നത്, തന്റെ ജീവിതവുമായി അയാൾക്ക് എവിടെയോ ഒരു ബന്ധമുണ്ട് എന്ന് അവൾക്ക് തോന്നി,
°°°°°°°°°°°°°°°°°.
മഷി പുരട്ടിയ വെറ്റിലയിൽ എന്തൊക്കെയോ കണ്ടതിനുശേഷം ഭദ്രൻ കലിതുള്ളി അവിടെ ആകെ നടന്നു, ഹോമകുണ്ഡത്തിന് മുന്നിൽ മന്ത്രം ജപിച്ച് ഇരുന്നു, അതിനുശേഷം മനസ്സിൽ പല കണക്കു കൂട്ടലുകളും നടത്തി,
“അവർ തമ്മിൽ നേരിട്ട് കണ്ടിരിക്കുന്നു, മാത്രമല്ല തനിക്കെതിരെയുള്ള പൂജ രണ്ടുപേരും നടത്തിയിരിക്കുന്നു,
ഇനി വൈകിക്കൂടാ അവർ തമ്മിൽ ഒരുമിക്കുന്നതിനു മുൻപേ അവർക്കെതിരെയുള്ള തന്റെ യാഗം ആരംഭിക്കാനുള്ള സമയമാണ് ഇത്,
°°°°°°°°°°°°°°°°°°
ക്ഷേത്രത്തിൽ നിന്നും തിരികെ എത്തിയ ശ്രീറാമനേയും അരുന്ധതിയേയും കാത്തു കാര്യസ്ഥൻ കൃഷ്ണവാരിയർ നിൽപ്പുണ്ടായിരുന്നു,
“കുഞ്ഞേ ഭട്ടതിരിപ്പാട് വിളിച്ചിരുന്നു,
അരുന്ധതിയൊടെ അയാൾ പറഞ്ഞു,
” എന്താ പറഞ്ഞത് കൃഷ്ണേട്ടാ? അദ്ദേഹം എത്താറായോ?
” ഇല്ല അദ്ദേഹം ഇന്ന് വൈകുന്നേരം അവിടെ നിന്നും പുറപ്പെടുക ഉള്ളൂ എന്നാണ് പറഞ്ഞത്,
ശ്രീറാം രൂക്ഷമായി അമ്മയെ ഒന്ന് നോക്കി,
അതിൻറെ അർത്ഥം മനസ്സിലാക്കി എന്നോണം അവർ പറഞ്ഞു,
” എന്താണെങ്കിലും അദ്ദേഹം ഇന്ന് തന്നെ പുറപ്പെട്ടല്ലോ ശ്രീ, മീറ്റിങ്ങിന് പോയാലും ഉടനെ ഒന്നും തിരിച്ചു വരാൻ നിനക്ക് പറ്റില്ലാരുന്നല്ലോ, കഴിഞ്ഞദിവസം എന്നോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞതാണ് നമ്മുടെ സൂര്യ മംഗലം മനയുടെ എല്ലാ ശാപങ്ങളും തീരാനുള്ള ഒരു പരിഹാരം ഉണ്ട് എന്ന്,
“അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കട്ടെ,
അതും പറഞ്ഞ് അവർ അകത്തേക്ക് കയറിപ്പോയി
°°°°°°°°°°°°°°°°
മൈഥിലി രാവിലെ ഓഫീസിൽ എത്തിയതും, റിസപ്ഷനിസ്റ്റ് പറഞ്ഞിരുന്നു ,
എംടി അവളെ കാണണം എന്ന് പറഞ്ഞിരുന്നു എന്ന്, വന്നാൽ ഉടനെ ചെല്ലണമെന്ന് പറഞ്ഞിരുന്നു എന്ന്,
ഇത് എന്ത് കുരിശ് ആയിരിക്കുമെന്ന് മനസ്സിൽ വിചാരിച്ച് ആണ് അവൾ ചെന്നത്,
ക്യാബിനിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു അയാളുടെ തെളിഞ്ഞ മുഖം ,
“ഗുഡ്മോർണിംഗ് സാർ
” വെരി ഗുഡ് മോർണിംഗ് മൈഥിലി
“താൻ ഒരു മിടുക്കിയായ ജേണലിസ്റ്റ് ആണെന്ന് എനിക്ക് അറിയാം,
എങ്കിലും ഇത്ര പെട്ടെന്ന് താൻ കാര്യം സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല,
” എന്താണ് സാർ
” ശിവം ഗ്രൂപ്പിൽ നിന്നും മെയിൽ വന്നു, അവരുടെ മിസ്സ് അൺഡർസ്റ്റാൻഡിങ് ആയിരുന്നു എന്ന്, അയാൾ നമ്മളോട് മാപ്പ് ചോദിച്ചു കൊണ്ടുള്ള മെയിലാണ്, താൻ അയാളെ പോയി കണ്ടു അല്ലേ
“കണ്ടിരുന്നു,
“യു ആർ ഗ്രേറ്റ് മൈഥിലി, നമ്മുടെ ചാനലിനെ ഒരു വലിയ പ്രതിസന്ധിയിൽ നിന്നാണ് താൻ രക്ഷപ്പെടുത്തിയത്,
“അതിനു മറുപടിയായി അവൾ ഒരു പുഞ്ചിരി മാത്രം നൽകി,
“പിന്നെ ഇന്ന് വൈകിട്ട് പ്രസ് ക്ലബ്ബിൽ വച്ച് നമ്മുടെ സി.എമ്മിന്റെ പത്രസമ്മേളനം ഉണ്ട്,
അതിന് നമ്മുടെ ചാനലിൽ നിന്നും മൈഥിലി പോയാമതി, വേറെ ആരു പോയാലും അത്ര ഭംഗി ആവില്ല,
അയാളെ ട്രാക്ക് ചെയ്യാൻ പറ്റുന്ന ക്വസ്റ്റ്യൻസ് ഒക്കെ തൻറെ കൈയിൽ ഉണ്ടാകും,
അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു,
വൈകിട്ട് എട്ടുമണിക്ക് പ്രസ് മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് , ഒരു ഇന്നോവ കാർ തന്നെ പിന്തുടരുന്നതായി മൈഥിലിക്ക് തോന്നിയത്, കുറെ പ്രാവശ്യം അത് തന്നെ ഫോളോ ചെയ്യുകയാണോ എന്ന് നോക്കി,
ആളനക്കം കുറഞ്ഞ ഒരു റോഡിലേക്ക് ചേർന്നപ്പോൾ ഇന്നോവയുടെ സ്പീഡ് കൂടി ആ വണ്ടി അവളുടെ വണ്ടിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു,
അപകടം മനസ്സിലാക്കിയ മൈഥിലി പെട്ടെന്ന് സ്കൂട്ടി ഓടിച്ചു, പക്ഷേ പെട്ടെന്ന് മുന്നിൽ വന്ന ഒരു കാറുമായി അവളുടെ സ്കൂട്ടി കൂട്ടിയിടിച്ചു,
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Next part onnu vgm post cheythuudee nthinaa ithra vaikunneee please….oottum kshama ellaathondaa