Skip to content

ഏഴാംജന്മം – ഭാഗം 8

ezham janmam malayalam novel

✍️ Rincy Prince

കവിൾ തീർത്തു ഉള്ള ഉള്ള ഒരു അടിയായിരുന്നു അതിനുള്ള ശ്രീറാമിനെ മറുപടി,

സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാതെ നിൽക്കുകയായിരുന്നു മൈഥിലി,

അവൾക്ക് മുൻപിലേക്ക് ഒരു ന്യൂസ് പേപ്പർ ഇട്ടു കൊടുത്തിട്ട് ശ്രീറാം പറഞ്ഞു

” വായിച്ചുനോക്കടീ,

അവൾ അതിലേക്ക് നോക്കി അതിലെ ഹെഡ്ഡിംഗ് കണ്ട് അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി,

“ബിസിനസ് രാജകുമാരന്റെ നഷ്ടപ്രണയം, വില്ലൻ ജാതകമോ?”

“കഴിഞ്ഞ ദിവസം കണ്ടപ്പോൾ ശ്രീറാം പറഞ്ഞ സംവൃതയുടെ കാര്യം മുഴുവനും അതിൽ വ്യക്തമായി എഴുതി വന്നിട്ടുണ്ട്, പേരുമാത്രം പറഞ്ഞിട്ടില്ല എന്നേയുള്ളൂ,

താഴെ റിപ്പോർട്ടർ മൈഥിലി മാധവൻ തമ്പി എന്നും എഴുതിയിട്ടുണ്ട്,

എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ മൈഥിലി നിന്നു, താൻ ഇങ്ങനെ ഒരു റിപ്പോർട്ട് കൊടുത്തിട്ടില്ല,

“ഇല്ല സാർ ഞാൻ ഇങ്ങനെ ഒരു റിപ്പോർട്ട് കൊടുത്തിട്ടില്ല, ഇത് എങ്ങനെ വന്നു എന്ന് എനിക്ക് അറിയില്ല സാർ, സാർ ഒന്ന് വെയിറ്റ് ചെയ്താൽ ഞാൻ ഇപ്പോൾ തന്നെ എം.ഡി യോട് ചോദിച്ചിട്ട് ഇതിൻറെ സത്യാവസ്ഥ പറഞ്ഞു തരാം,

” എനിക്ക് ഒരുത്തനോടും സംസാരിക്കേണ്ട കാര്യമില്ല,
നീയും ഞാനും മാത്രം അറിഞ്ഞ കാര്യം നീ അറിയാതെ പത്രത്തിൽ വന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം പൊട്ടൻ ഒന്നുമല്ല ഞാൻ, ഇതറിഞ്ഞപ്പോൾ നിന്നെ ഒന്ന് കാണണമെന്ന് തോന്നി മാനസികമായ ഒരു അടുപ്പം തോന്നിയതുകൊണ്ടാണ് നിന്നോട് തുറന്നു പറഞ്ഞത്, പക്ഷേ നീ പത്രക്കാരുടെ ചീഞ്ഞ സ്വഭാവം കാണിച്ചു,

“സർ പ്ലീസ് ഞാൻ പറയുന്നത് മനസ്സിലാക്കണം,

” നിർത്തടി നിൻറെ നാടകം,ഇനി ഒറ്റവാക്ക് നിൻറെ വായിൽ നിന്ന് വീഴരുത്,
ഇനിമേലിൽ എൻറെ കൺവെട്ടത്ത് നിന്നെ കണ്ടുപോകരുത്,

അവൾക്ക് ഭയം തോന്നി അവൾ ആദ്യമായി ആയിരുന്നു അവൻറെ അങ്ങനെയൊരു മുഖഭാവം കാണുന്നത്,
ചാനലിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ശ്രീറാമിനും വല്ലാത്ത അസ്വസ്ഥത തോന്നി, ഹൃദയംകൊണ്ട് ആഗ്രഹിച്ച ഒരു പെണ്ണായിരുന്നു,
താൻ ആഗ്രഹിച്ചതുപോലെ തൻറെ സങ്കല്പത്തിൽ ഉള്ളതുപോലെയുള്ള, ഒരുപാട് ആഗ്രഹിച്ചതാണ് അവളെ സ്വന്തമാക്കണം എന്ന്, അതുകൊണ്ടാണ് അവളോട് എല്ലാം തുറന്നു പറഞ്ഞത് ,പക്ഷേ ഇത്രയ്ക്ക് വൃത്തികെട്ട സ്വഭാവം ആയിരിക്കും എന്ന് കരുതിയില്ല അവന് വല്ലാത്ത സങ്കടം വന്നു,

അവൻ പോയി കഴിഞ്ഞ് അവൾ നേരെ എംടിയുടെ കാബിനിലേക്ക് പോയി,

“എന്താണ് മൈഥിലി

“സാർ ഈ ആഴ്ചത്തെ സൺഡേ സപ്ലിമെൻററിൽ വന്ന ശ്രീറാം വർമ്മയെ യെ പറ്റിയുള്ള ഒരു ന്യൂസ് എൻറെ പേരിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്, ഇങ്ങനെ ഒരു ന്യൂസ് ഞാൻ കൊടുത്തിട്ടില്ല പിന്നെ എങ്ങനെയാണ് വന്നത്?

“താൻ കൊടുക്കാതെ അത് വരില്ലല്ലോ, താൻ കൊടുത്ത ആയിട്ടാണ് എനിക്ക് റിപ്പോർട്ട് കിട്ടിയത്, അതുകൊണ്ടാണ് തൻറെ പേര് വെച്ച് പ്രസിദ്ധീകരിച്ചത്,

” അങ്ങനെ ഒരു ന്യൂസ് കൊടുത്തിട്ടില്ല സാർ,

” ഒരു മിനിറ്റ്

അയാൾ ഫോണെടുത്ത് റിസപ്ഷനിലേക്ക് വിളിച്ചു, കുറെ നേരം സംസാരിച്ചതിന് ശേഷം പറഞ്ഞു,

“മൈഥിലി വിമൽ ആണ് ആ ന്യൂസ് കൊടുത്തത് ,

എന്താണ് കേട്ടത് എന്ന് വിശ്വസിക്കാൻ കഴിയാതെ അവൾ നിന്നു, തൻറെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അത്രമേൽ വിശ്വസിച്ചിരുന്ന ഒരാൾ ആണ് വിമൽ, തൻറെ സഹോദരന്റെ സ്ഥാനത്തായിരുന്നു അവൻ,
ഒരു ട്രെയിനി ആണെന്നുള്ള യാതൊരു വ്യത്യാസവും താൻ അവനോട് കാണിച്ചിട്ടി,ല്ല ഒരിക്കലും ഒരു അസിസ്റ്റൻറ് ആയി കണ്ടിട്ടുമില്ല,
സങ്കടവും ദേഷ്യവും എല്ലാം കൊണ്ട് മൈഥിലിയുടെ മനസ്സ് തിളച്ചുമറിഞ്ഞു അവൾക്ക് അതിൽ നിന്നും ഇറങ്ങി മറ്റ് നമ്പറിലേക്ക് വിളിച്ചു,

“ഹലോ പറ ചേച്ചി

“ഇത്രകാലവും നീ എന്നെ ചേച്ചി എന്ന് വിളിച്ചപ്പോൾ അത് ആത്മാർത്ഥമായിട്ടാണ് ഞാൻ കരുതിയത്, ഇപ്പോൾ മനസ്സിലായി അങ്ങനെയല്ലെന്ന്

” എന്താ ചേച്ചി എന്താ ഇങ്ങനെയൊക്കെ പറയുന്നത്?

“എടാ ശ്രീറാം സാർ എന്നോട് പറഞ്ഞ കാര്യങ്ങൾ മുഴുവൻ നീ കേട്ടു, എന്നിട്ട് എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ സപ്ലിമെൻറിൽ പോസ്റ്റ് ചെയ്തു,

“ചേച്ചി എന്താ ഈ പറയുന്നത് ഞാൻ ചേച്ചിയോട് ചോദിച്ചിട്ട് അല്ലേ അത് കൊടുത്തത്,

“ഇനി നീ കള്ളം കൂടി പറയരുത് ഞാൻ ഈ കാര്യം അറിഞ്ഞിട്ടു കൂടി ഇല്ല

“അങ്ങനെയാണെങ്കിൽ കള്ളം പറയുന്നത് ചേച്ചിയാണ്, ഞാൻ ചേച്ചിയെ വിളിച്ചു ചോദിച്ചതാണ് അപ്പോൾ ചേച്ചി പറയുകയും ചെയ്തു കൊടുക്കാൻ വേറെ ന്യൂസ് ഒന്നുമില്ലല്ലോ അത് തന്നെ കൊടുക്കാം എന്ന്,

“നീ പിന്നെയും പിന്നെയും കള്ളം പറയരുത്

അവൾ ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്തു,

കുറച്ചുനേരം തന്നെ ക്യാബിനിൽ തലവെച്ച് കിടന്നു അവൾക്ക് വല്ലാത്ത സങ്കടം തോന്നി ശ്രീറാമിനെ അവൾ അത്രമേൽ സ്നേഹിച്ചിരുന്നു എന്ന് അപ്പോഴാണ് അവർക്ക് മനസ്സിലായത്,
ഇതുവരെ ആരോടും പങ്കു വയ്ക്കാത്ത ഒരു രഹസ്യം തന്നോട് പറയണമെങ്കിൽ അത്രമേൽ പ്രിയപ്പെട്ടതാണ് താനെന്ന് അവന് തോന്നിയിട്ടില്ലേ,
ഓരോ പ്രാവശ്യവും അവൻറെ സാമീപ്യം അറിയുമ്പോൾ താൻ ഒരു പ്രത്യേകതരം അനുഭൂതി അനുഭവിച്ചിരുന്നു, ആദ്യമായി അവൻറെ മുഖം സ്വപ്നത്തിൽ കണ്ട അന്നുമുതൽ,
അവൾ ഫോണെടുത്ത് ശ്രീറാമിൻറെ നമ്പറിലേക്ക് വിളിച്ചു,
ഒരു പ്രതികരണവും ലഭിച്ചില്ല കുറച്ചുനേരം കഴിഞ്ഞ് വിളിച്ചപ്പോൾ ആ നമ്പർ നിലവിലില്ല എന്നായിരുന്നു കിട്ടിയ പ്രതികരണം അവൾക്ക് ഒന്നു പൊട്ടിക്കരയണം എന്ന് തോന്നി,

കുറച്ചുനേരം കഴിഞ്ഞപ്പോൾ ക്യാബിൻ തുറന്ന് വിമൽ അകത്തേക്ക് വന്നു അവനെ കണ്ടപ്പോഴേക്കും മൈഥിലിക്ക് ദേഷ്യം ഇരച്ചു കയറി,

“ചേച്ചി ഞാൻ പറയുന്നത് മുഴുവൻ ഒന്ന് കേൾക്ക് എന്നിട്ട് എന്നെ വഴക്കു പറ

എന്തെങ്കിലും പറയുന്നതിനു മുൻപ് അവൻ പറഞ്ഞു

“ഇനി നിനക്ക് എന്താ പറയാനുള്ളത് എൻറെ ലൈഫ് വെച്ചാണ് നീ കളിച്ചത്,

അവനു മുന്നിലേക്ക് ഒരു പേപ്പർ നീട്ടിയിട്ട് അവൾ പറഞ്ഞു,

” എന്താ ചേച്ചി ഇത്,

“എൻറെ റേസിഗ്നേഷൻ ലെറ്റർ ആണ്, ഞാൻ എത്രത്തോളം ആഗ്രഹിച്ച നേടിയ ജോലി ആണ് ഇത് എന്ന് നിനക്കറിയുമോ, ഈയൊരു ഒറ്റ കാരണം കൊണ്ട് ഞാൻ ഈ ജോലി രാജി രാജി വെക്കുകയാണ് ,

“ചേച്ചി ഞാൻ ചേച്ചിയെ ചതിച്ചിട്ടില്ല,

അവൻ സ്വന്തം മൊബൈൽ കാണിച്ചുകൊണ്ട് പറഞ്ഞു,

” ഇത് കണ്ടോ ഇരുപത്തിനാലാം തീയതി വൈകുന്നേരം 5 30ന് ഞാൻ ചേച്ചിയെ വിളിച്ച് കോൾ ലിസ്റ്റ്,

അവൻ ഫോണിൻറെ റെക്കോർഡർ ഓണാക്കി

“ഹലോ ചേച്ചി

“എന്താടാ പറ

“ചേച്ചി ജനാർദ്ദനൻ സാർ ഭയങ്കര ഫോഴ്സിങ് സൺഡേ സപ്ലിമെൻറ് കൊടുക്കാൻ ഇതുവരെ ഒരു സ്റ്റോറി ആയിട്ടില്ല എന്ന് ,പെട്ടെന്ന് തന്നെ എന്തെങ്കിലും സ്റ്റോറി വേണമെന്ന്, ചേച്ചിയുടെ കൈയിൽ എന്തെങ്കിലും പഴയ സ്റ്റോറി ഇരിപ്പുണ്ടോ,,

“എൻറെ കയ്യിൽ പഴയ സ്റ്റോറി ഒന്നുമില്ല ,

“ഇതിപ്പോ കൊടുത്തില്ലെങ്കിൽ എൻറെ ജോലി വരെ വെള്ളത്തിലാകുമെന്നാ സാർ പറയുന്നത്,
എൻറെ കയ്യിൽ ആകെ ഇരിപ്പു ള്ള എക്സ്ക്ലൂസീവ് എന്ന് പറയുന്നത് അന്ന് ശ്രീറാം ഹോട്ടലിൽ വെച്ച് ചേച്ചിയോട് പറഞ്ഞ കാര്യങ്ങളാണ് അത് ഞാൻ ഫോണിൽ കൂടി കേട്ടിരുന്നു, ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ അത് എടുത്ത് പ്രയോഗിക്കും കേട്ടോ

വിമൽ ചിരിയോടെ പറഞ്ഞു

“അത് നല്ല ഐഡിയ അതുതന്നെ സൺഡേ സപ്ലിമെൻറ് കൊടുത്താലോ?

“അത് മോശമല്ലേ ചേച്ചി ചേച്ചിയുടെ കോമൺ ആയിട്ട് പറഞ്ഞതല്ലേ അത് നമ്മൾ വാർത്തയാകുന്നത് മോശമല്ലേ

“എന്ത് മോശം നമ്മുടെ പ്രൊഫഷൻ ആണിത് ,
നീ അതുതന്നെ സൺഡേ സപ്ലിമെൻറിൽ കൊടുത്തോ പിന്നെ താഴെ റിപ്പോർട്ടർ by മൈഥിലി മാധവൻ തമ്പി എഴുതിയിരിക്കണം

“ഞാൻ എഴുതാം, പിന്നെ ഞാൻ കൊടുക്കുവാണെ, പിന്നെ എന്ത് ഇഷ്യു വന്നാലും ചേച്ചി മാനേജ് ചെയ്തോണം

“അത് ഞാൻ ഏറ്റു

അത് കേട്ട് മൈഥിലി ഞെട്ടി തിരിച്ചു നിന്നു അവളുടെ അതേ ശബ്ദം ആണ് പക്ഷേ ഇങ്ങനെയൊരു കോൾ തന്റെ ഫോണിലേക്ക് വന്നതായോ സംസാരിച്ചതായോ അവൾക്ക് ഓർമ്മയില്ല,
അവൾ അവൻറെ ഫോൺ വാങ്ങി നോക്കി ശരിയാണ് അഞ്ചു മിനിറ്റോളം സംസാരിച്ചതായി അതിൽ കാണിക്കുന്നുണ്ട്, അവൾ ഫോൺ എടുത്തു നോക്കി ഇരുപത്തിനാലാം തീയതി വിമൽ വിളിച്ചിരുന്നു അഞ്ചുമിനിറ്റ് സംസാരിച്ചിട്ടുണ്ട്,

അവൾക്ക് തലകറങ്ങുന്നതുപോലെ തോന്നി എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ തളർന്ന അവൾ കസേരയിൽ ഇരുന്നു,

“നീ പൊക്കോ

അവൾ യാന്ത്രികമായി അവനോട് പറഞ്ഞു,

°°°°°°°°°°°°°°°°°°°°°°°°

“ഓഫീസിലെ ഫയലുകൾ നോക്കുകയായിരുന്നു എങ്കിലും ശ്രീറാമിനെ മനസ്സ് അവിടെയെങ്ങും ആയിരുന്നില്ല, ഇന്ന് ചെയ്തതു മുഴുവൻ ശരിയായിട്ടില്ല എന്ന അവനറിയാമായിരുന്നു, മനസ്സ് മൈഥിലിയുടെ ഒപ്പമാണ് എന്ന് അവൻ മനസ്സിലാക്കി,
എത്ര ശ്രമിച്ചിട്ടും അവളെ വെറുക്കാൻ അവന് സാധിക്കുന്നു ഉണ്ടായിരുന്നില്ല പക്ഷേ അവർ ചെയ്ത പ്രവർത്തി ഓർമ്മിക്കുമ്പോൾ അവനെ ദേഷ്യം ഇരച്ചു കയറി വന്നു,

പെട്ടന്നാണ് ഫോൺ ബെൽ അടിച്ചത് നോക്കിയപ്പോൾ അരുന്ധതി ആണ് അവൻ ഫോൺ എടുത്തു

“പറ അമ്മ

“നീ ഇങ്ങോട്ട് വരുമോ വേഗം

“എന്താ കാര്യം ഒരു അത്യാവശ്യ കാര്യത്തിന് ഒന്നു വേഗം വാ

“ശരി
ഒറ്റവാക്കിൽ മറുപടി ഒതുക്കി അവൻ ഫോൺ നിർത്തി എങ്ങനെയെങ്കിലും ഓഫീസിൽ നിന്ന് രക്ഷപ്പെടണമെന്ന് അവനും ആഗ്രഹിച്ചിരുന്നു ഏകാന്തത അവൻ ലഭിക്കുന്ന ഉണ്ടായിരുന്നില്ല,

അവൻറെ കാർ മുറ്റത്ത് വന്നപ്പോൾ തന്നെ അരുന്ധതി ഇറങ്ങി വന്നു,

“എന്താ അമ്മേ കാര്യം

“രണ്ടു സന്തോഷ വാർത്തകൾ ഒന്ന് അച്ഛമ്മ വരുന്നുണ്ട് നാളെ,

അത് കേട്ടതും അവൻറെ മനസ്സ് ഒന്ന് കുളിർത്തു,
അച്ഛൻറെ മരണശേഷം അച്ഛൻറെ അനിയൻറെ വീട്ടിലാണ് അച്ഛമ്മ, സൂര്യ മംഗലം ശരിയാകാതെ ഇനി ഇവിടേക്ക് വരില്ല എന്ന് പറഞ്ഞു പിണങ്ങി പോയതാണ്,അവിടെ കിടന്നു വേണം മരിക്കാൻ എന്നതാണ് ആഗ്രഹം,

“രണ്ട് ഭട്ടതിരി വിളിച്ചിരുന്നു നിൻറെ ജാതകത്തിന് ചേർന്ന് ഒരു ജാതകം കിട്ടിയിട്ടുണ്ട് അത്രേ കുട്ടിയുടെ ഫോട്ടോ നാളെ കൊടുത്തു വിടാം എന്ന് പറഞ്ഞത്,
വിവാഹം പെട്ടെന്ന് നടക്കും എന്ന് ഈ വിവാഹം കഴിയുന്നതോടെ നമ്മുടെ മനയെ ബാധിച്ചിരിക്കുന്ന എല്ലാ ശാപങ്ങളും ഉള്ള പരിഹാരമാകുമെന്ന് തിരുമേനി പറഞ്ഞത്, നമ്മുടെ കുറെ നാളത്തെ വിഷമങ്ങൾ ക്കും കഷ്ടപ്പാടുകൾക്കും ഒക്കെ മാറ്റമുണ്ടാകുമെന്ന്,

ഉത്സാഹത്തോടെ പറഞ്ഞു പക്ഷേ ശ്രീറാമിൻറെ മുഖത്ത് സന്തോഷം ഒന്നും ഉണ്ടായിരുന്നില്ല

“അമ്മ പ്ലീസ് ഇനിയെങ്കിലും ഈ അന്ധവിശ്വാസങ്ങൾ എൻറെ മേൽ അടിച്ചേൽപ്പിക്കാതെ ഇരിക്ക് ,എൻറെ ജീവിതമാണ് കുറച്ച് അന്ധ വിശ്വാസങ്ങളുടെ പേരിൽ നിങ്ങൾ ഒക്കെ നശിപ്പിക്കുന്നത്, ആദ്യം സ്നേഹിച്ച പെണ്ണിനെ മരണ ജാതകം ആണെന്ന് പറഞ്ഞ് എന്നിൽ നിന്നകറ്റി, ഇപ്പൊ ഏതോ ഒരു പെണ്ണിനെ എൻറെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നു, എനിക്ക് എൻറെ ജീവിതവുമായി ഒരു ബന്ധവുമില്ലേ? എന്നും ഇങ്ങനെ വിശ്വാസങ്ങളുമായി മാത്രം ജീവിച്ചാൽ മതിയോ?

“എന്താ മോനെ നീ പറയുന്നത് ഭട്ടതിരി പറഞ്ഞതൊന്നും ഇതുവരെ മാറിയിട്ടില്ല നിൻറെ അച്ഛൻറെ മരണം പോലും…..

ഒന്നു നിർത്തുന്നുണ്ടോ? എന്തുപറഞ്ഞാലും ഒരു ഭട്ടതിരി, അച്ഛൻ മരിച്ചത് അയാൾ പറഞ്ഞിട്ട് ഒന്നും അല്ല, അച്ഛൻ മരിക്കുന്ന സമയം ആയതുകൊണ്ടാ,

“ശ്രീ വിവാഹം കഴിഞ്ഞ് ഈ വീട്ടിൽ വന്ന നിമിഷം മുതൽ ഈ വീടിനെ പറ്റി ഇതിൻറെ ആചാരങ്ങളെ പറ്റിയും അനുഷ്ഠാനങ്ങളെ പറ്റിയുമൊക്കെ അറിഞ്ഞവൾ ആണ് ഞാൻ, എൻറെ കൺ മുൻപിൽ വച്ച് ഈ വീട്ടിലെ മരിച്ചുവീണ പുരുഷന്മാർ ഒന്നും രണ്ടുമല്ല,30 വയസ്സ് തികയുന്നതിനു മുൻപ് ഈ തറവാട്ടിലെ എല്ലാ പുരുഷന്മാരും മരിച്ചു പോയിട്ടുണ്ട്,
അത് ഈ തറവാടിന്റെ ശാപമാണ്,
അതിലെ അവസാന കണ്ണിയാണ് നീ, താളിയോലകളിൽ എഴുതിവച്ചിരിക്കുന്നത് വിവാഹം കൊണ്ട് മാത്രമേ സൂര്യ മംഗലം മനയിൽ ബാധിച്ചിരിക്കുന്ന എല്ലാ ശാപങ്ങളും മാറുമെന്നാണ്, അതിന് നിനക്കായി ഈശ്വരന്മാർ കണ്ടെത്തി വച്ചിരിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണം,അടുത്തമാസം നിനക്ക് 30 തുടങ്ങുകയാണ് അതിനു മുൻപ് വിവാഹം നടന്നില്ലെങ്കിൽ നിന്നെ എനിക്ക് നഷ്ടമാകും, ഇനി അതും കൂടി താങ്ങാൻ എനിക്ക് കഴിയില്ല ചെറുപ്പത്തിലെ വിധവയായ ഞാൻ ജീവിച്ചത് മുഴുവൻ നിനക്ക് വേണ്ടിയാണ്, നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് ആവില്ല ,നീ എന്നെ തോൽപ്പിക്കരുത്,

അവരുടെ ആ വാക്കുകൾക്ക് മുൻപിൽ അശക്തനായി നിൽക്കാനേ അവനെ കഴിഞ്ഞിരുന്നുള്ളൂ,

“എനിക്ക് സമ്മതമാണ് അമ്മ ഉറപ്പിച്ചോളൂ,

ആ മറുപടി മൈത്രി യോടുള്ള വാശി കൂടിയായിരുന്നു ,

°°°°°°°°°°°°°°°°°°°

മൈഥിലി റേസിഗ്നേഷൻ ലെറ്റർ എംടിയുടെ മുൻപിൽ സമർപ്പിച്ചപ്പോൾ ഓഫീസിലുള്ള മുക്കാൽ പേരും അതിനെ ശക്തമായി എതിർത്തു പലരും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു,
ഇനി ഈ ജോലിയിലേക്ക് ഒരു തിരിച്ചു പോകില്ല എന്ന് അവൾ എല്ലാവരോടും തീർത്തു പറഞ്ഞു,
ഇത്രയും കുറഞ്ഞ പ്രായത്തിനുള്ളിൽ ഇത്രയും നല്ലൊരു പൊസിഷൻ ഇനി ഒരിക്കലും കിട്ടില്ല എന്ന് ജനാർദ്ദനൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു,
പക്ഷേ അവളുടെ തീരുമാനത്തിൽ നിന്നും പിന്തിരിയാൻ അവൾ ഒരുക്കമായിരുന്നില്ല,

തിരിച്ചു പോകും വഴി അവൾ അനഘ വർക്ക് ചെയ്യുന്ന ക്ലിനിക്കിൽ കയറി അവൾ ഇന്ന് ലീവ് ആണെന്ന് അറിഞ്ഞു അവൾ ഹോസ്റ്റലിൽ കാണും എന്ന് കരുതി അവൾ ഹോസ്റ്റലിലേക്ക് പോയി,

പ്രതീക്ഷിച്ചപോലെ ചെന്നപ്പോൾ അനഘ ഹോസ്റ്റലിൽ ഉണ്ടായിരുന്നു,

“നീ ഇന്ന് പോയില്ലേ

തളർന്ന സ്വരത്തിൽ മൈഥിലി ചോദിച്ചു

“ഇല്ലെടീ നല്ല തലവേദന

“നിൻറെ മുഖം എന്താ വല്ലാതെ ഇരിക്കുന്നു

ഒരു പൊട്ടി കരച്ചിലോടെ അവളെ കെട്ടിപ്പിടിച്ച് നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു,

“ആരായിരിക്കും ഈ പരിപാടി ഒപ്പിച്ചത്?

” എനിക്ക് അറിയില്ല ഓഫീസിൽ എന്നോട് ദേഷ്യം ഉള്ള ആരെങ്കിലും ആയിരിക്കും,

“അങ്ങനെയാണെങ്കിൽ നീ ജോലി രാജിവയ്ക്കാൻ പാടില്ലായിരുന്നു അത് അയാളെ രക്ഷപ്പെടുത്താൻ തുല്യ ആയിപ്പോയി,

“സാരമില്ല പത്രക്കാരുടെ ചീഞ്ഞ സ്വഭാവം കാണിച്ചു എന്ന് ശ്രീരാം പറഞ്ഞപ്പോൾ സഹിക്കാൻ പറ്റില്ല

ഞാൻ വൈകുന്നേരം തന്നെ വീട്ടിലേക്ക് പോവാ ഇനി ഇവിടെ നിന്ന് വീർപ്പു മുട്ടി മരിക്കും,

അനഖക്ക് അ വല്ലാത്ത ഒരു ഒറ്റപെടൽ അനുഭവപ്പെട്ടു അവൾ പോകുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല,

°°°°°°°°°°°°°°°°°°°°

പതിവില്ലാതെ മൈഥിലിയെ കണ്ടപ്പോൾ ഊർമ്മിള ക്ക് ഉള്ളിലൊരു ഭയം തോന്നി

“നീയെന്താ ഒന്ന് വിളിച്ചു പോലും പറയാതെ

“ഞാൻ ജോലി റിസൈൻ ചെയ്തു

“അതെന്താ പെട്ടെന്ന്

” എനിക്കങ്ങനെ തോന്നി

“നന്നായി

അതിനു മറുപടിയായി അവൾ രൂക്ഷമായി അവരെ ഒന്ന് നോക്കി,

“നീ നോക്കി പേടിപ്പിക്കണ്ട നിൻറെ ഈ ജോലി എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല

“അച്ഛൻ എവിടെ

“ഭട്ടതിരി കാണാൻപോയി തിരുമേനി വിളിപ്പിച്ചിരുന്നു എന്തോ സന്തോഷവാർത്ത ഉണ്ടെന്ന് പറഞ്ഞത്,

“എനിക്കൊരു ചായ തരാമോ അന്നേ

“നിൻറെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു മോള് പോയി കുളിച്ചിട്ടു വാ അപ്പോഴേക്കും അമ്മ ചായ എടുത്തു വയ്ക്കാം,

അവൾ അനുസരണയോടെ മുറിയിലേക്ക് പോയി, കണ്ണാടിയിൽ തന്നെ പ്രതിബിംബം നോക്കി,
അവൾക്ക് എന്തോ വല്ലാത്ത ഒരു ഉന്മേഷക്കുറവ് അനുഭവപ്പെട്ടു, അമ്മ പറഞ്ഞതു പോലെ ഒന്ന് കുളിച്ചാൽ ശരിയാകും എന്ന് തോന്നി, അവൾ തോർത്തും എടുത്തു ബാത്ത് റൂമിലേക്ക് കയറി,
ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് വീഴുമ്പോഴും മനസ്സ് ചുട്ടുപൊള്ളുക ആണെന്ന് അവൾ അറിഞ്ഞു, ശ്രീറാം അവസാനം പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിനെ അത്രമേൽ സ്വാധീനിച്ചിരുന്നു, മാനസികമായ ഒരു അടുപ്പം തോന്നിയതുകൊണ്ടാണ് തന്നോട് എല്ലാം തുറന്നു പറഞ്ഞത് എന്ന്,
അത് അവളുടെ മനസ്സാക്ഷിയെ ചുട്ടു പൊളിച്ചു കൊണ്ടിരുന്നു,

കുളി കഴിഞ്ഞ് വന്ന് അവൾ ചായകുടിച്ച് ഒന്ന് കിടന്നു, അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി,
അമ്മയുടെ ഡോറിൽ തട്ടിയുള്ള വിളി കേട്ടാണ് ഉറക്കമുണർന്നത് സമയം നോക്കിയപ്പോൾ 9 45 ആയിരിക്കുന്നു,

“നീ ഒന്നും കഴിക്കാൻ ഉദ്ദേശിക്കുന്നില്ല വന്നപ്പോൾ കിടന്നതാണല്ലോ

“എനിക്ക് വേണ്ട അമ്മേ നല്ല ക്ഷീണം,

“അത് പറഞ്ഞാൽ പറ്റില്ല എന്തെങ്കിലും വന്നു കഴിക്ക്, അച്ഛൻ കാത്തിരിക്കുകയാണ് നിന്നെ

മനസ്സില്ലാമനസ്സോടെ അവരോടൊപ്പം അവൾ നടന്നു,

“എന്തു പറ്റി മോളേ

“ഒന്നുമില്ല അച്ഛാ

” നീ ജോലി റിസൈൻ ചെയ്തു എന്ന് അമ്മ പറഞ്ഞു എന്തായിരുന്നു അതിനുള്ള കാരണം

“ആ ജോലി എൻറെ മനസ്സാക്ഷിക്കു നിരക്കാത്ത ആണെന്ന് എനിക്ക് തോന്നി,

അയാൾ പിന്നെ കൂടുതലൊന്നും അവളോട് ചോദിച്ചില്ല,

“ഭട്ടതിരി എന്തു പറഞ്ഞു ഏട്ടാ

ആ വിഷയം മാറ്റാൻ എന്നവണ്ണം ഊർമ്മിള പറഞ്ഞു

“മോളുടെ ജാതകത്തിന് പറ്റിയ ഒരു ബന്ധമുണ്ടെന്നാണ് ഭട്ടതിരി പറയുന്നത്, പയ്യൻറെ ഫോട്ടോയും തന്നിട്ടുണ്ട്.

“അയാളിപ്പോൾ ബ്രോക്കർ പണിയാണോ ചെയ്യുന്നത്

ഉള്ളിലെ അമർഷം അടക്കി വയ്ക്കാൻ മറന്ന് അവൾ ചോദിച്ചു,

“മൈഥൂ നിനക്ക് ഇത്തിരി കൂടുന്നുണ്ട് കേട്ടോ,

ശാസനയോടെ ഊർമ്മിള പറഞ്ഞു,

“മോളെ നിനക്ക് ഇപ്പോ വിവാഹപ്രായമായി, ഇനി അത് നീട്ടി വായ്ക്കാൻ പാടില്ല, തിരുമേനി പറഞ്ഞത് നിൻറെ ഒരു പ്രത്യേക ജാതകം ആണെന്ന് അതും ആയിട്ട് ചേരുന്ന ജാതകം മാത്രമേ വിവാഹം കഴിക്കാൻ പറ്റു,

മാധവൻ ശാന്തനായി പറഞ്ഞു,

“നിനക്ക് അറിയാമായിരിക്കും വലിയൊരു ബിസിനസ് ഗ്രൂപ്പ് ഒക്കെ ഉണ്ട് എറണാകുളത്ത്, ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശ്രീ രാമവർമ്മ സൂര്യ മംഗലം മനയിലെ ജിതേന്ദ്ര വർമയുടേയും അരുന്ധതിയുടെയും മകൻ ശ്രീറാം വർമ്മ,

കഴിച്ച ചോറുരുള തൊണ്ടക്കുഴിയിൽ നിന്നും ഇറങ്ങാതെ നിന്നു,
മൈഥിലി ഒരു നിമിഷം എന്താണ് കേട്ടത് എന്ന് ആലോചിച്ചു നിന്നു,

“വലിയ കമ്പനി ഇന്ത്യയിലെ തന്നെ മികച്ച കമ്പനികളിലൊന്നാണ്,
ഈ പയ്യൻറെ കഠിനാധ്വാനം കൊണ്ട് കമ്പനി ഇന്നത്തെ നിലയിൽ ആയത് എന്ന് പറയുന്നത്

മാധവൻ അറിഞ്ഞ കാര്യങ്ങൾ ഭാര്യയോട് പറഞ്ഞു വാചാലനായി,

“അപ്പോ വലിയ പണക്കാരൻ ആയിരിക്കുമല്ലോ മാധവേട്ട

“പിന്നല്ലേ

“അവർക്ക് നമ്മളെയൊക്കെ ഇഷ്ടമാകുമോ,

“ആ പയ്യൻറെതും ഒരു പ്രത്യേക ജാതകം ആണ്, മോളുടെ ജാതകം മാത്രമേ അതുമായി ചേരു,

അവൾ ഒന്നും പറയാതെ ഭക്ഷണം കഴിപ്പ് നിർത്തി എഴുന്നേറ്റ് പോയി,

മുറിയിൽ പോയി ആലോചിച്ചു താൻ ഇത്രനാളും കണ്ട സ്വപ്നങ്ങൾ ക്കുള്ള മറുപടി ആണ് ഇപ്പോൾ അച്ഛൻ പറഞ്ഞത്, തൻറെ എൻറെ ജാതകവുമായി ചേരുന്ന ജാതകം ശ്രീറാമിനെ ആണ്, അതേ താൻ ജനിച്ചത് അവനായി മാത്രമാണ്, പക്ഷേ ഒരിക്കലും ഈ വിവാഹാലോചന ശ്രീറാം സമ്മതിക്കാൻ ഒരു നിവൃത്തിയുമില്ല, ഒരുപക്ഷേ നേരത്തെ ആയിരുന്നെങ്കിൽ സമ്മതിച്ചേനേ,
ഇനി തൻറെ ജീവിതം എന്താണെന്ന് അറിയാതെ മൈഥിലി കട്ടിലിൽ ഇരുന്നു

°°°°°°°°°°°°°°°°°°°°

വൈകിട്ട് ഭക്ഷണം കഴിച്ചതിനുശേഷം അരുന്ധതി ശ്രീറാമിനെ മുറിയിലേക്ക് വന്നു,

“നിനക്ക് എന്നോട് പിണക്കമാണോ ശ്രീ

“എന്തിനാ അമ്മേ ഞാൻ അമ്മയോട് പിണങ്ങുന്നത്,

” ഞാൻ അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ട്

“ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ വെറുതെ പറഞ്ഞതാ,

അവൻ അവരുടെ മടിയിൽ തലവച്ചു കിടന്നു ,അവർ വാത്സല്യത്തോടെ അവൻറെ മുടിയിഴകളിൽ തലോടി,

“മോന് തോന്നുന്നുണ്ടോ മോൻറെ ജീവിതത്തിന് അമ്മ ഒരു പ്രാധാന്യവും നൽകുന്നില്ലന്ന്, കുറെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന്,

“ഞാൻ പറഞ്ഞില്ലേ അമ്മേ അത് ഞാൻ വെറുതെ അന്നേരത്തെ ഒരു മൂഡിൽ പറഞ്ഞതാ,

അവർ കൈയിൽ നിന്നും ഒരു കവർ എടുത്ത് അവൻറെ കയ്യിൽ വെച്ച് കൊടുത്തു,

“ഭട്ടതിരി തന്ന് അയച്ചതാണ്, കുട്ടിയുടെ ഫോട്ടോയാണ്, ഞാൻ നോക്കിയില്ല ആദ്യം നീ തന്നെ കാണട്ടെ എന്ന് വിചാരിച്ചു,

ആ ഫോട്ടോ അവൻറെ കയ്യിൽ ഇരുന്ന ചുട്ടുപൊള്ളി,

“നോക്കെടാ നിനക്കായി ജനിച്ചത് ആരാണെന്ന്,

അവൻ ആ കവർ തുറന്നു,
അതിൽ നിന്നും മൈഥിലിയുടെ ഫോട്ടോ കണ്ടതും അവൻ ഞെട്ടിപ്പോയി,
അവൻറെ മുഖഭാവം കണ്ടു അരുന്ധതി ഫോട്ടോ വാങ്ങി നോക്കി,

“ഇത് നമ്മൾ അമ്പലത്തിൽ വച്ച് കണ്ട് കുട്ടിയല്ലേ

“ഉം

“നല്ല കുട്ടിയാ അന്നുതന്നെ എനിക്കിഷ്ടമായിരുന്നു,

“ഇല്ല അമ്മ ഇത് നടക്കില്ല,
ആ വേറെ ആരെ കല്യാണം കഴിച്ചാലും ഇവളെ ഞാൻ കല്യാണം കഴിക്കില്ല

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഏഴാംജന്മം – ഭാഗം 8”

Leave a Reply

Don`t copy text!