Skip to content

ഏഴാംജന്മം – ഭാഗം 9

ezham janmam malayalam novel

✍️ Rincy Prince

ശ്രീറാമിൻ്റെ മറുപടി കേട്ട് അരുന്ധതി ഞെട്ടി എഴുന്നേറ്റു,

“എന്താ ശ്രീ നീ പറയുന്നത്?  കുട്ടിക്ക് എന്താ കുഴപ്പം

” ഞാൻ അവളെ വിവാഹം കഴിക്കില്ല, ഇനിയൊരു വിവാഹം എൻറെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന് പറഞ്ഞാലും ശരി അവളെ ഞാൻ എൻറെ ഭാര്യ ആക്കില്ല,

“അതിൻറെ കാരണം എന്താണെന്ന് ഞാൻ ചോദിക്കുന്നത്

“അതിന് വ്യക്തമായ ഒരു കാരണം ഉണ്ടെന്ന് കൂട്ടിയാൽ മതി, ഇനി ഈ കാര്യം അമ്മ എന്നോട് പറയണ്ട,

അമർഷത്തോടെ അവൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി,

എന്തുചെയ്യണമെന്നറിയാതെ അരുന്ധതി കുഴങ്ങി,

°°°°°°°°°°°°

രാവിലെ എഴുന്നേറ്റിട്ട് ഒരു ഉന്മേഷവും മൈഥിലിക്ക് തോന്നിയിരുന്നില്ല,

അവൾ ഫോൺ എടുത്തു നോക്കി,

കുറെ മിസ്കോൾ ഉണ്ട്, കൂടുതൽ ഓഫീസിൽ നിന്ന് തന്നെയാണ്,

ജോലി ഉപേക്ഷിച്ചതിന് ഉപദേശം തരാൻ വിളിക്കുന്നവർ ആയിരിക്കാം എന്ന് അവൾക്ക് ഉറപ്പായിരുന്നു,

വിമൽ കുറെ വട്ടം വിളിച്ചിട്ടുണ്ട് വാട്സ്ആപ്പിലും മറ്റും കുറെ മെസ്സേജുകൾ അയച്ചിട്ടുണ്ട്, അവൻറെ എൻറെ തെറ്റ് കൊണ്ടാണെങ്കിൽ അവൻ ജോലി രാജിവയ്ക്കാമെന്ന് ഒക്കെ അതിൽ പറഞ്ഞു, അവൾ അതൊന്നും വിലക്ക് എടുത്തില്ല,

പിന്നീട് അനഘയുടെ രണ്ടുമൂന്നു മിസ്കോൾ കണ്ടിരുന്നു അവൾ തിരിച്ചു വിളിച്ചു,

കുറേനേരം ആനയുടെ സംസാരിച്ചപ്പോൾ മനസ്സിന് ശാന്തമായി എന്ന് അവൾക്ക് തോന്നി,

കുറെ കഴിഞ്ഞ് കുളിക്കാനായി പോയി,

കുളികഴിഞ്ഞ് ഇറങ്ങിയതും അവൾ ഒരിക്കൽ കൂടി ശ്രീറാമിൻറെ ഫോണിലേക്ക് വിളിച്ചു, ബെൽ ഉണ്ടായിരുന്നു, അത് അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു, കുറെ നേരം വിളിച്ചതിനു ശേഷം ആണ് ഫോൺ എടുക്കപ്പെട്ടത്,

“എന്താണ് ഇനി നിനക്ക് വേണ്ടത്?

ദേഷ്യം നിറഞ്ഞ സ്വരം കേട്ടു

അവൻറെ ആ സംസാരത്തിലും അവൾക്ക് ഒരു സന്തോഷം തോന്നി, നമ്പർ അവൻ മറന്നില്ലല്ലോ,

“പ്ലീസ് ഞാൻ പറയുന്നത് കേൾക്കണം എനിക്ക് പറയാൻ ഒരു അവസരം നൽകണം,

“എനിക്കൊന്നും കേൾക്കണ്ട വെറുതെ ഇങ്ങനെ സംസാരിച്ചു തീർക്കാനുള്ള സമയവുമില്ല ഒരുപാട് തിരക്കുള്ള ഒരു വ്യക്തിയാണ് ഞാൻ,

“പ്ലീസ് സാർ ഈ സംഭവത്തിന്റെ പേരിൽ ഞാനെന്റെ ജോലിപോലും രാജിവച്ച് ഇരിക്കുകയാണ്,

മറുവശത്ത് ഒരു നിശബ്ദത ഉണ്ടായി,

“എൻറെ അസിസ്റ്റൻറ് പയ്യനോട് ഞാൻ ഫോൺ വിളിച്ച് സംസാരിക്കുന്നതിനിടയിലാണ് സാറിനെ ഞാൻ കാണുന്നതും സംസാരിക്കുന്നതും, ഫോൺ കട്ട് ചെയ്യാൻ ഞാൻ മറന്നുപോയിരുന്നു, നമ്മൾ പറഞ്ഞത് മുഴുവൻ ഫോണിൽ കൂടി അവൻ കേട്ടു, ജോലിയുടെ പ്രഷറും ജോലി പോകും എന്നുള്ള ടെൻഷൻ കാരണം കൊടുക്കാൻ ന്യൂസ് ഒന്നും ഇല്ലാത്തതുകൊണ്ട് അവനാണ് അത് പബ്ലിഷ് ചെയ്തത്,അവൻ ചെയ്ത കള്ളം ന്യായീകരിക്കാൻ ഒരു വലിയ കള്ള തെളിവ് എൻറെ മുൻപിൽ ഉണ്ടാക്കി കാണിക്കുകയും ചെയ്തു, ജോലിയോട് എനിക്ക് തന്നെ അതൃപ്തി തോന്നിയത് കൊണ്ട് ഞാൻ അത് രാജിവെച്ചത്, സാർ പറഞ്ഞതുപോലെ പത്രക്കാരുടെ സ്വഭാവം ഞാൻ കാണിച്ചു എന്ന് വിശ്വസിച്ചാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല,

ഇത്രയും സാറിനോട് പറയാൻ വേണ്ടി മാത്രമാണ് ഞാൻ വിളിച്ചത്,

ഒരു ഇടർച്ച യോടെ അത്രയും പറഞ്ഞ് അവൻറെ മറുപടി പോലും കേൾക്കാതെ അവൾ ഫോൺ വെച്ചു,

കാപ്പി കുടിക്കാനായി ഡൈനിങ് റൂമിൽ ചെന്നപ്പോഴാണ് മാധവനും ഊർമ്മിളയും അവളെ കാത്തിരിക്കുന്നത് ,

രണ്ടുപേർക്കും തെളിച്ചമില്ലാത്

ത ഒരു ചിരി സമ്മാനിച്ചു കൊണ്ട് അവൾ മാധവന് അരികിലുള്ള കസേരയിലേക്ക് ഇരുന്നു,

“മോൾ ഇന്ന് നേരത്തെ എഴുന്നേറ്റോ?

മാധവൻ സംസാരത്തിന് തുടക്കം ഇട്ടു

“കുറച്ച്

ഒറ്റവാക്കിൽ മറുപടി ഒതുക്കി

“അച്ഛൻ ഇന്നലെ പറഞ്ഞ കാര്യത്തിന് നിൻറെ ഭാഗത്തുനിന്നും ഒരു റെസ്പോൺസും ഉണ്ടായില്ല

എന്ത് എന്ന ഭാവത്തിൽ അവൾ അയാളെ നോക്കി,

“വിവാഹക്കാര്യം അച്ഛൻ ഉദ്ദേശിച്ചത്,

പ്ലേറ്റിലേക്ക് ഇഡ്ഡലി എടുത്തു വെക്കുന്നതിനിടയിൽ ഊർമ്മിള അവളോട് പറഞ്ഞു,

“ഇപ്പോ മാനസികമായി ഞാൻ ഒരു വിവാഹത്തിന് തയ്യാറല്ല അച്ഛാ,

“മോള് പറഞ്ഞിട്ടുള്ള എന്ത് കാര്യവും അച്ഛൻ ഇന്നുവരെ കേട്ടിട്ടുണ്ട് ,അങ്ങനെയാണ് നിന്നെ പഠിക്കാൻ വിട്ടതും നിനക്ക് ഇഷ്ടമുള്ള ജോലിക്ക് വിട്ടതും ഒക്കെ,

നിൻറെ ലൈഫ് ആണ് അത് എന്താകണം എന്ന് തീരുമാനിക്കേണ്ടത് നീയാണ്, ജീവിക്കേണ്ടത് നീയാണ്, അച്ഛൻ ഒരിക്കലും മോളെ കമ്പൽ ചെയ്യില്ല,

പിന്നെ നിൻറെ ജാതകത്തിൽ പ്രശ്നം ഉണ്ട് എന്നൊക്കെ കേൾക്കുമ്പോൾ ഒരു അച്ഛനെന്ന നിലയിൽ എനിക്കും ആധി ഉണ്ട്,

പക്ഷേ എന്തെങ്കിലുമൊക്കെ വിശ്വാസങ്ങളുടെ പേരിൽ അല്ലെങ്കിൽ ഒരു ജാതകത്തിന് പേരിൽ നിനക്ക് ഇഷ്ടമില്ലാത്ത ഒരാളെ നിൻറെ തലയിൽ കെട്ടിവയ്ക്കാൻ മാത്രം മൂരാച്ചിയും അല്ല നിൻറെ അച്ഛൻ,

അതുകൊണ്ട് അച്ഛൻ തുറന്നു ചോദിക്കുകയാണ് മോളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ നമുക്ക് ആലോചിക്കാം,

“എൻറെ മനസ്സിൽ അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അത് ഞാൻ ആദ്യം പറയുന്നത് അച്ഛനോട് ആയിരിക്കും,

ഒന്നു മാത്രം ഞാൻ അച്ഛനോട് പറയാം,

ആദ്യമായി എൻറെ മനസ്സിൽ ഇഷ്ടം തോന്നിയ ഒരു പുരുഷൻ ഇന്നലെ അച്ഛൻ പറഞ്ഞ ആൾ തന്നെയാണ്, ഞങ്ങൾ തമ്മിൽ പരിചയമുണ്ട്, ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ ആണ് എനിക്ക് ജോലി പോലും രാജിവയ്ക്കേണ്ടി വന്നത്, പക്ഷേ ഞാൻ എത്ര സമ്മതം പറഞ്ഞാലും ഈ വിവാഹത്തിന് അയാൾ സമ്മതിക്കില്ല,

“അപ്പോൾ നിങ്ങൾ തമ്മിൽ,

ഊർമ്മിള വേവലാതിയോടെ ചോദിച്ചു

“അമ്മ ഉദ്ദേശിക്കുന്നത് പോലെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ഒന്നുമായിരുന്നില്ല, ഒരു ഇൻറർവ്യൂ മായി ബന്ധപ്പെട്ട അയാളെ എനിക്ക് പരിചയപ്പെടേണ്ടി വന്നു, സംസാരിച്ചപ്പോൾ നല്ല ആൾ ആണെന്ന് തോന്നി,

പിന്നെ നിങ്ങളൊക്കെ പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല അയാളെ ഞാൻ കുറെ വർഷമായി സ്വപ്നത്തിൽ കാണുന്നുണ്ട്,

അവളുടെ ആ മറുപടി കേട്ട് മാധവൻ ഒന്ന് ഞെട്ടി ഇന്നലെ ഭട്ടതിരി അയാളോട് പറഞ്ഞ കാര്യം അയാൾക്ക് ഓർമ്മ വന്നു,

“അയാളെ കാണുന്നതിനു മുൻപേ മോള് അയാളെ സ്വപ്നത്തിൽ കണ്ടു എന്നാണോ ഉദ്ദേശിച്ചത്,

“അതെ അച്ഛാ

എന്താ?

“ഹേയ് ഒന്നുമില്ല

അയാളുടെ മുഖഭാവത്തിൽ നിന്നും ഊർമ്മിളക്ക് കാര്യം വ്യക്തമായി,

°°°°°°°°°°°°°°°°

ഭട്ടതിരിയെ കാണാനായി എത്തിയതായിരുന്നു അരുന്ധതി,

കുറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് അദ്ദേഹത്തെ കാണാൻ അവർക്ക് ആയത്,

“എന്താ അരുന്ധതി കുട്ടിയെ ഇഷ്ടമായില്ലേ

“എനിക്കിഷ്ടമായിട്ട് എന്താണ് കാര്യം തിരുമേനി,

ശ്രീ ഭയങ്കര വാശിയിലാണ് എന്തുവന്നാലും ആ കുട്ടിയെ വിവാഹം കഴിക്കില്ല എന്ന് ,

“തടസ്സങ്ങൾ ഒന്നല്ല , ഒരു നൂറെണ്ണം വരും, അതി ജീവിക്കേണ്ടത് നമ്മളാണ്,

ഭദ്രൻ മാത്രമല്ല ശത്രു നിരയിൽ ഉള്ളത് അവളും ഉണ്ട്,

“ആരാണ് തിരുമേനി

അരുന്ധതി പേടിയോടെ ചോദിച്ചു,

“ശിവദ,

ഇച്ഛാധാരി അരി നാഗകന്യക

“തിരുമേനി

അവർ അറിയാതെ വിളിച്ചു പോയി

“അതേ അരുന്ധതി സ്വപ്നദർശനം രണ്ടാൾക്കും കിട്ടിയതിനു മുൻപേ, അവൾ ഭൂമിയിൽ എത്തിയിട്ടുണ്ട് നാഗ ലോകത്തുനിന്ന്,

അറിയാലോ ദേവനോട് അവൾക്കുണ്ടായിരുന്നത് അടങ്ങാത്ത പ്രണയമാണ്,

മറ്റാർക്കെങ്കിലും അവൻ സ്വന്തം ആകുന്നു എന്ന് തോന്നിയപ്പോൾ കൊല്ലാൻ പോലും മടിക്കാത്ത പ്രണയം, പക എരിയുന്ന പ്രണയം,

ഭദ്ര നേക്കാളും അവളെയാണ് പേടിക്കേണ്ടത്,

ഭദ്രന് വേണ്ടത് സൂര്യ മംഗലം മനയുടെ താളിയോലകളിൽ എഴുതിവെച്ചിരിക്കുന്ന മന്ത്രങ്ങളും മാന്ത്രിക ശക്തികളും ആണെങ്കിൽ, അവൾക്ക് വേണ്ടത് അവനെയാണ് ദേവനെ,

അവളുടെ കണ്ണിൽ ശ്രീറാം അല്ല ദേവനാണ്, ദേവൻറെ പുനർജന്മം,

അധികം വൈകിയില്ല ശ്രീറാമിനെ മുൻപിൽ അവളെത്താൻ, എൻറെ ചില മന്ത്രതന്ത്രങ്ങൾ കൊണ്ടാണ് ഇതുവരെ അവൾ ശ്രീറാമിനെ കാണാതിരുന്നത്,

അല്ല ശ്രീറാമിന് മുൻപിൽ അവൾക്ക് നേരിട്ട് ചെല്ലാൻ സാധിക്കാത്തത്,പക്ഷേ ഞാൻ ചെയ്ത മന്ത്രങ്ങൾ എല്ലാം ഈ നാഗപഞ്ചമി വരെ നിലനിൽക്കു,

അതിനു മുൻപ് വിവാഹം നടക്കണം,

അരുന്ധതിക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ,

നാഗപഞ്ചമിക്ക് മുൻപ് വിവാഹം നടന്നിരിക്കണം,

അതും കൂടി കഴിഞ്ഞാൽ അവൾ അജയ്യ ആകും, പിന്നെ ഒരിക്കലും ഈ വിവാഹം നടക്കില്ല, കഴിഞ്ഞ ആറ് ജന്മങ്ങളിലെ പോലെതന്നെ ദേവനും ഗൗരിയും ഈ ഏഴാം ജന്മത്തിലും ഒരുമിക്കാൻ കഴിയാതെ പോകും, നിങ്ങളുടെ സൂര്യ മംഗലം മനയുടെ ദോഷങ്ങളൊന്നും മാറാതെ എന്നും നിലനിൽക്കും,

അറിയാമോ ഇനി ആ മോതിരങ്ങൾ കയ്യിൽ അണിയാതെ ഒരു പുനർജന്മം ദേവനും ഗൗരിക്കും ഉണ്ടാകില്ല,

“എനിക്ക് മനസ്സിലായി തിരുമേനി,

എന്ത് വിലകൊടുത്തും ഞാൻ ഞാനീ വിവാഹം നടത്തും അതിനുപകരം കൊടുക്കേണ്ടിവരു

ന്നത് എൻറെ ജീവൻ ആണെങ്കിൽ പോലും,

അരുന്ധതി പറഞ്ഞു വളരെ ഉറച്ചതായിരുന്നു ആ വാക്കുകൾ,

°°°°°°°°°°°

വൈകുന്നേരം ലാപ്ടോപ്പിൽ എന്തോ കാര്യമായ ജോലിയിലായിരുന്നു ശ്രീറാം അപ്പോഴാണ് അരുന്ധതി അടുത്തേക്ക് വന്നത്,

“എന്താ അമ്മ?

ലാപ്പിൽ മുഖമുയർത്താതെ അവൻ ചോദിച്ചു

“എനിക്ക് കുറച്ച് സീരിയസ് ആയിട്ട് നിന്നോട് സംസാരിക്കാൻ നീ അതൊക്കെ ഒന്ന് അടച്ചുവെച്ചേ

“വിവാഹക്കാര്യം അല്ലാതെ മറ്റ് എന്താണെങ്കിലും സംസാരിക്കാം,

“എനിക്ക് മറ്റൊന്നും സംസാരിക്കാൻ ഇല്ല ശ്രീ

“അത് കേൾക്കാൻ എനിക്ക് താല്പര്യമില്ല

അവർ ബലമായി അവൻറെ കയ്യിൽ നിന്നും ലാപ്ടോപ് വാങ്ങി അടച്ചുവെച്ചു,

“എന്താണെങ്കിലും നീ എതിർത്തിട്ട് കാര്യമില്ല,

വ്യക്തമായ ഒരു കാരണം നീ എന്നോട് പറ എന്തുകൊണ്ടാണ് നിനക്ക് ആ കുട്ടിയെ ഇഷ്ടം ആകാത്തത്,

“അതൊരു പ്രത്യേക കാരണം ഉണ്ട്

“അതെന്താണ് നീ പറ

ഒടുവിൽ അവരുടെ സമ്മർദത്തിന് വഴങ്ങി എല്ലാം ശ്രീറാം പറഞ്ഞു,

“ഈയൊരു കാരണത്തിന് പേരിലാണ് നീ ആ കുട്ടിയെ വേണ്ടെന്നു വയ്ക്കുന്നത്,

എനിക്ക് തോന്നുന്നത് അവൾ പറയുന്നതാണ് ശരി എന്നാ, നമുക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട് ശ്രീ ,മനുഷ്യരും അമാനുഷികരും ആയി,

നിങ്ങൾ ഒന്നും ചെയ്യരുത് എന്ന് ആഗ്രഹിച്ച ആരെങ്കിലും ചെയ്തത് ആകും,

ഇതിൽ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ ആ കുട്ടി ജോലി രാജിവയ്ക്കുമായി

രുന്നോ?

“പഠിച്ച കള്ളികൾ അങ്ങനെ പലതും ചെയ്യും,

“ശ്രീ നീ ആരെയും വെറുതെ വിധിക്കരുത്,

എന്താണെങ്കിലും ഈ കാരണത്തിന് പേരിൽ വിവാഹം മുടങ്ങാൻ ഞാൻ സമ്മതിക്കില്ല, അങ്ങനെയാണെങ്കിൽ നീ പിന്നെ നിൻറെ അമ്മയെ ജീവനോടെ കാണില്ല,

സ്വന്തം മകൻ കണ്മുൻപിൽ മരിക്കുന്നതിനു നല്ലത് അമ്മ മുൻപേ പോകുന്നതാണ്,

അത്രയും പറഞ്ഞ് അവർ മുറിയിൽ നിന്നും ഇറങ്ങി പോയി, എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം ശ്രീറാം മുറിയിൽ തന്നെ നിന്നു,

പിന്നീട് ഉറച്ച ഒരു തീരുമാനമെടുത്തു

,

അതിനുശേഷം അവൻ അമ്മയുടെ മുറിയിലേക്ക് എത്തി കട്ടിലിൽ ചാരി ഇരുന്നു കരയുകയായിരുന്നു അരുന്ധതി,

കയ്യിൽ അച്ഛൻറെ ഫോട്ടോയും ഉണ്ട് അവരോട് സഹതാപം തോന്നി,

“അമ്മ

“എന്നോട് സംസാരിക്കേണ്ട ശ്രീ നിനക്ക് വലുത് നിൻറെ വാശികൾ ആണ്,

“എനിക്ക് ഒരു വാശിയും ഇല്ല അമ്മയെക്കാളും വലുതല്ല എനിക്ക് മറ്റൊന്നും,

അമ്മയ്ക്ക് വേണ്ടി, അമ്മയ്ക്ക് വേണ്ടി മാത്രം ഈ വിവാഹത്തിന് ഞാൻ സമ്മതിക്കാം,

വാക്കുകൾ കേട്ടപ്പോൾ അതിയായ സന്തോഷം അരുന്ധതി അനുഭവപ്പെട്ടു,

അവർ മകനെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു,

“ഈ വിവാഹം കൊണ്ട് നിനക്കൊരിക്കലും നഷ്ടം ഉണ്ടാവില്ല മോനെ,

പുച്ഛം നിറഞ്ഞ ഒരു ചിരി മാത്രമായിരുന്നു അതിനുള്ള മറുപടി,

ശ്രീ പോയ ശേഷം അവർ വേഗം ഭട്ടതിരിയെ വിളിച്ചു,

“അവന് വിവാഹത്തിന് സമ്മതമാണ് തിരുമേനി

“എങ്കിൽ ഞാൻ മൈഥിലിയുടെ വീട്ടിൽ വിളിച്ച് പറയാം,

എത്രയും പെട്ടെന്ന് അരുന്ധതി ചെന്ന് അവരെ കാണണം,

“നാളെ തന്നെ പോകാം

“ധൃതി വേണ്ട എനിക്ക് കുറച്ച് മന്ത്രങ്ങൾ കൂടി ചെയ്യാനുണ്ട്,

അതും കൂടി കഴിഞ്ഞാൽ ഞാൻ അറിയിക്കുന്നു ദിവസം പോയാൽ മതി,

“ആയിക്കോട്ടെ തിരുമേനി

“പിന്നെ അരുന്ധതി ഒരു കാര്യം ഞാൻ പറയാൻ മറന്നുപോയി,

വിവാഹം നടക്കുന്നത് നിങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് ആകണം, പിന്നെ മൈഥിലി വലതുകാൽ വെച്ച് കയറുന്നത് സൂര്യ മംഗലം മനയിൽ ആയിരിക്കണം

അയാൾ അത് പറഞ്ഞതും ശക്തമായ കാറ്റ് അടിക്കുന്ന തായി അരുന്ധതി അറിഞ്ഞു,

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!