Skip to content

Angry Babies In Love – Part 1

  • by
angry babies in love richoos

*🔥റിച്ചൂസ്🔥*

പണവും പ്രതാപവും മാത്രമല്ല, നന്മയും സത്യസന്ധത കൊണ്ടും പേര് കേട്ട മാളിയേക്കൽ തറവാട്….എംകെ ഗ്രൂപ്പ്‌ ന്റെ ഓണർ അലി മാലിക് സർ ന്റെ ബംഗ്ലാവ്.. ഇന്ത്യക്ക് അകത്തും പുറത്തുമായി ഒട്ടനവധി ഷോപ്പിംഗ് കോംപ്ലക്സ്, textiles, ഹോസ്പിറ്റൽസ്, കമ്പനീസ് എല്ലാം ഈ എംകെ ഗ്രൂപ്പ്‌ ന്റെ കീഴിലുണ്ട്…..എന്നാൽ അതിന്റെ യാതൊരു വിധ അഹംഭാവമോ ഹുങ്കോ അലി മാലിക് സർ എന്ന വെക്തിക്കില്ലാ.. അത് തന്നെയാണ് അദ്ദേഹത്തെ ഇത്ര അതികം വളർത്തിയതും…. സമൂഹത്തിൽ നല്ലൊരു പേര് കൊടുത്തതും ആളുകൾ ബഹുമാനിക്കുന്നതും..ഒട്ടനവധി സാന്ത്വന സേവനങ്ങൾ എംകെ ഗ്രൂപ്പ്‌ ന്റെ ട്രസ്റ്റ്‌ വഴി നടന്നുവരുന്നുണ്ട്…. എം കെ ഹോസ്പിറ്റൽ ഒരുപാട് പാവങ്ങൾക്ക് കൈത്താങ്ങാണ് . .. അത്കൊണ്ടാണ് the best hospital award of the year മൂന്നാമതും ഈ തറവാടിനെ തേടിയെത്തിയത്.. ഈ പ്രശംസക് അർഹനയായ എംകെ ഗ്രൂപ്പ്‌ ന്റെ ഓണർ അലി മാലിക് സർ ന്റെ വിശേഷങ്ങളിലേക്… അദ്ദേഹത്തിന്റെ വിജയ രഹസ്യങ്ങളിലേക് ഏവർകും സ്വാഗതം.. this is ബെസ്റ്മാൻ ഷോ by ആൻവിക from news fire …

“ഇൻട്രോ ഓക്കേ അല്ലേ.. അപ്പൊ ഇനി നമുക്ക് അകത്തു പോയി ബാക്കി ഷൂട്ട്‌ ചെയ്താലോ … വാ “.

ഗേറ്റ് തുറന്നു സെക്യൂരിറ്റി പെർമിഷനോടെ അകത്തേക്കു കടന്ന അവർ അകലെ നിന്നു തന്നെ മുറ്റത്തായി ആരോ എക്സസൈസ് ചെയ്യുന്ന കണ്ടു…

” വാ… എബി.. അത് അലി സാറുടെ മോൻ ആയിരിക്കും.. എല്ലാരുടെ ഇന്റർവ്യൂ ഉം എടുക്കണം.. ഒരാളെയും മിസ്സാക്കരുത്.. ഇത്‌ വരെ ഒരു ചാനൽനും ഇന്റർവ്യൂ കൊടുക്കാത്ത അലി സർ നമ്മുടെ എംഡിയുടെ സുഹൃത്തായത് കൊണ്ട് മാത്രാ സമ്മതിച്ചത്… അത് മാക്സിമം utilise ചെയ്യണം… മറ്റു ചാനൽ കാരുടെ മുമ്പിൽ നമുക്ക് ഉയരാൻ ഈ exclusive ഇന്റർവ്യൂ മാത്രം മതി.. സോ.. കിട്ടുന്നതെല്ലാം ക്യാമെറയിൽ ഒപ്പിക്കോ.. കേട്ടല്ലോ .. ”

അവർ നേരെ മുറ്റത്ത് എക്‌സസൈസ് ചെയ്യുന്ന ആളുടെ അടുത്തെത്തി…. അവൻ അവർ വന്നത് തന്നെ അറിഞ്ഞിട്ടില്ല… അപ്പുറത്തുള്ള വീട്ടിലേക് എത്തി നോക്കി കൊണ്ട് എക്സസൈസ് എന്ന പേരിൽ മസിൽ ഒക്കേ പെരുപ്പിച്ച് ഓരോ കോപ്രായങ്ങൾ കാണിച്ചോണ്ടിരിക്കാണ്…

” സർ… എക്സ്ക്യുസ് മി… ”

പെട്ടെന്നൊരു പെൺ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി.. ആദ്യം മൈക്കും ക്യാമറയും ഒക്കെ കണ്ട് അവൻ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ആൻവികയെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഉണർന്നിരിക്കുന്ന കോഴി ഒന്നുടെ കൊട്ടിപ്പിടഞ്ഞണീറ്റു…..മുഖത്തെ ചമ്മൽ ഒട്ടും പുറത്തു കാണിക്കാതെ….

” യെസ്….ആരാ കുട്ടി.. മനസ്സിലായില്ലല്ലോ😜… ”

” സർ i am ആൻവിക.. ഞങ്ങൾ news fire ചാനലിൽ നിന്നാണ്.. ബെസ്റ്റ് മാൻ ഷോ എന്ന ഞങ്ങളുടെ ഒരു ടീവി പ്രോഗ്രാമിന്റെ ഭാഗമായി ഒരു ഇന്റർവ്യൂ എടുക്കാൻ വന്നതാണ്…. ”

ഹോ മൈ ഗോഡ്..🤓. എന്റെ ഇന്റർവ്യൂ എടുക്കാനും ആൾക്കാരോ…അതും ചാനലിൽ നിന്നും …എനിക്ക് വയ്യ…..

” ഓക്കേ.. ഇത്‌ എന്ന് ടെലികാസ്റ്റ് വിടും..? ”

” ഇന്ന് നൈറ്റ്‌ തന്നേ ടെലികാസ്റ്റ് ചെയ്യും സർ.. ”

ഇന്റെ പൊന്നോ… നിനക്കു famous ആവാൻ ഇത്‌ മതി മോനെ.. ഇനി സമയം കളയണ്ട.. തുടങ്ങിക്കോ.. നാളെ തൊട്ട് നിന്റെ പിറകെ പെമ്പിള്ളേരുടെ ക്യു ആയിരിക്കും.. ആലോയ്ക്കുമ്പോ തന്നെ രോമാഞ്ചം.ഉഹ്ഹ്.😎.

ഈ വൻ ബിൽഡപ്പ് ഇട്ട് നിക്കുന്ന വെക്തിയാണ് അലി മാലിക് ന്റെ രണ്ടാമത്തെ സന്തതി
*yasir ali malik*..ആളുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഇപ്പൊ ഞാൻ പറയാതെ തന്നെ നിങ്ങൾക് മനസ്സിലായിക്കാണുമല്ലോ😁..

അവൻ പോക്കറ്റിൽ നിന്ന് ഒരു റെയ്ബാൻ sun glass എടുത്തു വെച്ചു..

” i see..by the by i am yasir ali malik…കുട്ടി എന്നേ…… ”

” കേസില്ലാ വക്കീൽ എന്ന് വിളിച്ചാ മതി..😅.. ”

ഉച്ചത്തിലുള്ള ആ അപശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി… ഉമ്മറത്തായി തന്നെ നോക്കി കയ്യും കെട്ടി ഇളിച്ചു നിക്കുന്ന തന്റെ പുന്നാര പെങ്ങൾ..

*hanna ali mehak* ഈ വീട്ടിലെ ഇളയ സന്തതി…ഒരുപെൺ പുലി.. ആളൊരു സംഭവം ആണ് ..കൊഞ്ചിച്ചു വളർത്തിയത് കൊണ്ട്…

ഹേയ്.. സ്റ്റോപ്പ്.. എന്നേ ഞാൻ തന്നെ പരിചയപെടുത്തിക്കോളാം..
പറഞ്ഞത് ശരിയാ.. കൊഞ്ചിച്ചു വളർത്തിയത് കൊണ്ട് കുറച്ചധികം വേലത്തരങ്ങൾ എന്റെ കയ്യിൽ ഉണ്ട്….. അനു എന്ന് സ്നേഹത്തോടെ എല്ലാരും വിളിക്കും.. യച്ചുക്കാക് കലിപ്പ് കയറുമ്പോ വേറെ പലതും വിളിക്കും.. അതിപ്പോ നിങ്ങൾ അറിയണ്ടാ ട്ടാ.. അത് കേള്കുന്നതേ ഇക്ക് കലിയാ.. ഞാൻ SMT കോളേജിൽ ba english അവസാന വർഷ വിദ്യാർത്ഥിയാണ്… ബാക്കി വിശേഷങ്ങൾ വഴിയേ നിങ്ങൾ അറിഞ്ഞോളും… ഇപ്പൊ ഈ സീൻ ഒന്ന് കഴിഞ്ഞോട്ടെ…

അത് കേട്ട് എബിയും ആൻവികയും ഒന്ന് അടക്കി ചിരിച്ചു…

നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി കുരിപ്പേ..😤.

അവൻ പതിയെ പിറുപിറുത്തുകൊണ്ട്

” silly girl… നിങ്ങൾ അതൊന്നും കാര്യാക്കണ്ട.. actually.. i am a busy person..എന്റെ കയ്യിൽ ഒട്ടും സമയമില്ല.. പിന്നെ കുട്ടി പറഞ്ഞത് കൊണ്ട് മാത്രം ഒന്ന് രണ്ട് ചോദ്യങ്ങൾ… ചോദിക്കു കുട്ടി… ”

“ഓക്കേ… സർ…. സ്ഥിരമായി സർ നെ ഇവിടെ അടുത്തുള്ള കോളേജ് പരിസരങ്ങളിൽ ബസ്റ്റോപ്പിൽ ഒക്കെ കാണാറുണ്ടല്ലോ.. ഉപ്പയെ പോലെ സാറും വല്ല സാമൂഹ്യപ്രവർത്തങ്ങളിലും ഇൻവോൾവ്ഡ് ആണോ… അതിന്റെ ഭാഗമായി ആണോ അവിടെ ഒക്കെ പോകുന്നത്…? ”

ചോദ്യം കേട്ടപ്പോൾ വടി കൊടുത്ത് അടിവാങ്ങിയെന്ന് അവന്ന് മനസ്സിലായി😰… അവൻ അത് നെയ്സ് ആയി ഹാൻഡിൽ ചെയ്യാൻ നില്കുമ്പോ ആണ് ഇടയിൽ മറ്റവൾ കയറി എല്ലാം ചളമാക്കിയത്…

” അത് ഉണ്ടല്ലോ.. അതിരാവിലെ കോളേജ് പരിസരത്തു ഹാജറായി ആരാന്റെ പെങ്ങമ്മാർ കൃത്യ സമയത്ത് കോളേജിൽ വരുന്നുണ്ടോ എന്നതിന്റെ കണക്കെടുത്തു വൈകുന്നേരം വരെ അവർക്ക് കാവലിരുന്നു ശേഷം അവരെ ബസ് കയറ്റി വിട്ട് അവർ വീട്ടിൽ എത്തി എന്നുറപ്പിച്ചേ എന്റെ യച്ചൂക്കയും ഫ്രണ്ട്സും ദിവസവും കൂടണയാറുള്ളു… ഇതിലും വലിയ സാമൂഹ്യ പ്രവർത്തനം വേറെ ഉണ്ടോ ആൻവിക…my യച്ചൂക്ക is ഗ്രേറ്റ്‌😜… ”

” അതേ.. അതേ… ഹഹഹ.. ”

ആൻവികക്കും എബിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല…

ഇവളെന്നെ നാറ്റിച്ചേ അടങ്ങു എന്നാ തോന്നുന്നേ… അവൻ അനുനെ പിടിച്ചു വലിച്ചു കൊണ്ടുപോയി കുറച്ചു മാറ്റി നിർത്തി…

” എടി കമ്പിത്തിരി … നിനക്ക് വേറെ ഒരു പണിയും ഇല്ലേ… അവരുടെ മുമ്പിൽ എന്റെ ഇമേജ് ഫുൾ തകർത്തപ്പോ നിനക്ക് സമാധാനം ആയില്ലേ…ഇതൊക്കെ ചാനലിൽ വന്നാ. ഇന്റെ റബ്ബേ .. ”

” ഞാൻ ഉള്ളതല്ലേ പറഞ്ഞത് യച്ചുക്ക….രാവിലെ എണീറ്റു ഇങ്ങള് ഫ്രണ്ട്സിനേം കൂട്ടി പോണത് പിന്നെ കോളേജിന്റെ മുമ്പിൽ ചായക്കച്ചവടം നടത്താനാണോ.. ”

” അതല്ലാ.. പിന്നെ.😝. അത് വിട്.. ഞാൻ കേസില്ലാ വക്കീൽ ആണെന് പറഞ്ഞതോ… ”

” അതും ഉള്ളതല്ലേ.. ഇൻറെ യച്ചൂക്ക… വക്കീൽ പഠിപ്പ് ഉം പ്രാക്ടീസും കഴിഞ്ഞിട്ട് ഇപ്പൊ എത്ര നാളായി… ”

” അതുപിന്നെ ഒരു 9 -10 മാസായി കാണും🤪.. ”

” ഓക്കേ.. എന്നിട്ട് ഇതുവരെ ഏതെങ്കിലും കേസ് ഏറ്റടുത്തു വാദിച്ചോ…? ”

“പക്ഷേ.. ഞാൻ ഒരു ബ്രേക്ക്‌ എടുത്തേക്കുവല്ലേ😛…. ”

” അതൊന്നും നിക്കറിയണ്ടാ.. ഇതുവരെ ഒരു കേസും വധിച്ചിട്ടില്ലല്ലോ.അത് പറ .. ”

” ഇല്ലാ.🤗. ”

” അപ്പൊ പിന്നെ കേസില്ലാ വക്കീൽ എന്നല്ലാതെ കേസുള്ള വക്കീൽ എന്ന് വിളിക്കാൻ പറ്റോ… ഇത്‌ നല്ല കഥ..😆 ”

” ഇജ്ജ് വല്ലാതെ അങ്ങോട്ട് വിസ്തരിക്കണ്ട… ഞാൻ എനിക്ക് തോന്നുമ്പോ വാദിക്കും..ചിലപ്പോ വധിച്ചില്ലാന്നും വരും… അത് ചോയ്ക്കാൻ ഇജ്ജ് ആളായിട്ടില്ലാട്ടോ….”

അവൻ അവളുടെ ചെവി പിടിച്ചു പൊന്നാക്കികൊണ്ട് പറഞ്ഞു….

” വിട്.. വിട്… ചെവി വിട്.. യച്ചൂക്ക.. വേദനിക്കുന്നു.. വിട്… ”

” ഇനി അങ്ങനെ വിളിക്കോ.. ”

” അപ്പൊ യച്ചൂക്ക എന്നേ കമ്പിത്തിരി എന്ന് വിളിക്കുന്നതൊ… ”

” അത് നീ എല്ലാടത്തും പോയി എനിക്കിട്ട് തിരി കൊളുത്തുന്നത് കൊണ്ടല്ലേ….ഈ ചെവി പിഴുതെടുക്കണ്ടി പറഞ്ഞോ.. ഇനി വിളിക്കോ… ”

” ഇല്ലാ.. ഇല്ലാ.. വിളികുല.. വിട്… ”

അത് പറഞ്ഞതും അവൻ ചെവിയിലുള്ള പിടുത്തം വിട്ടു…..

അവൾ അവന്റെടുത്തു നിന്ന് ഓടി കൊണ്ട്…

” കേസില്ലാ വക്കീലേ…. കോളേജ് പരിസരത്തു കുറച്ചു പൂവാലന്മാർക്കെതിരെ എന്റെ ഫ്രണ്ട്സിന്റെ ഒരു കേസുണ്ട്… വാദിക്കോ വക്കീലേ…ഹിഹി🤪 ”

” എടി നിന്നെ ഞാൻ….😠. ”

പിന്നൊരു മൂന്നാം ലോക മഹായുദ്ധം തന്നെ അവിടെ നടന്നു….പിന്നെ ആൻവികയെ സോപ്പിട്ടു രണ്ടാളും നല്ലൊരു ഇന്റർവ്യൂ എടുക്കേം ചെയ്തുട്ടോ… ( ആദ്യ ക്ലിക്ക് ഒക്കെ എബി യേ കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിക്കാനും യച്ചു മറന്നില്ല… )

അലി മാലിക് ന്റെ രണ്ട് സന്തതികളെ നിങ്ങൾ പരിചയപെട്ടില്ലേ.. മൂന്നാമത് ഒരാളും കൂടി ഉണ്ട്.. ഇവരുടെ ഒക്കെ മൂത്തത്… ആള് ഇപ്പൊ വീട്ടിൽ ഇല്ലാ…പുറത്താണ്… സോ … പരിചയപ്പെടൽ പിന്നീടാവാം അല്ലേ….

💕💕💕

” സർ….എന്താണീ വിജയത്തിന്റെ രഹസ്യം..? ”

” അൽഹംദുലില്ലാഹ്.. ഒക്കെ പടച്ചോന്റെ ഹൈർ.. പിന്നെ ഞാൻ ഇല്ലായിമയിൽ നിന്നാണ് ഇതെല്ലാം പടുത്തുയർത്തിയത്.. അതൊക്കെ ഒറ്റ നിമിഷം കൊണ്ട് മറന്നു ജീവന് വേണ്ടി എന്നേ ആശ്രയിച്ചെത്തുന്ന പാവങ്ങളുടെ കഴുത്തറുക്കാൻ ഞാൻ മനുഷ്വത്വമില്ലാത്തവനല്ല.. എനിക്ക് അതിന്ന് കഴിയുകയുമില്ല… എം കെ ഹോസ്പിറ്റലിന്റെ വാതിൽ പടിയിൽ വെറും കയ്യോടെ വന്നവർ ആരും മതിയായ ചികിത്സകിട്ടാതെ ഇതുവരെ തിരിച്ചു പോയ ചരിത്രമില്ല… അങ്ങനെ ഉണ്ടായാൽ അന്ന് ഈ അലി മാലിക് ഈ ലോകത്ത് ഉണ്ടാവില്ല… ”

” എല്ലാം ഒരു ബിസിനസ്‌ കണ്ണിലൂടെ കാണുന്ന ഈ കാലത്ത് സാറിന്റെ ഇങ്ങനൊരു സമീപനം മറ്റൊരു ഒരുപാട് ഹോസ്പിറ്റലുകൾക് ഒരു തിരിച്ചടിയല്ലേ…അതിനാൽ സാറിന് ധാരളം ശത്രുക്കൾ ഉണ്ടാകണമല്ലോ… ”

” എനിക്ക് ആരോടും ശത്രുതയില്ല.. ഞാൻ നേരായ മാർഗം സ്വീകരിക്കുന്നവനാണ്.. ചതിയും വഞ്ചനയും എനിക്കറിയില്ല….ശത്രുത പുലർത്തുന്നവരോട് എനിക്ക് പ്രതേകിച്ചു ഒന്നും പറയാനില്ല..അവരൊക്കെ എന്ത് ചെയ്താലും ഞങളെ തകർക്കാൻ സാധിക്കില്ല .. ഞാൻ എന്റെ മാർഗത്തിൽ മുമ്പോട്ട് പോകുക തന്നെ ചെയ്യും… ”

💕💕💕

” അവന്റൊരു മനുഷ്യത്വം… ”

അലി മാലിക് ന്റെ ഇന്റർവ്യൂ ടീവി യിൽ കണ്ടതും ദേഷ്യം അസ്ഥിക്ക് കയറി ഫ്ലവർ വെസ് എടുത്തു ടീവി ക്ക് നേരെ എറിഞ്ഞയാൽ അലറി…

അത് കണ്ടു വന്ന മകൻ..

” പപ്പാ… എന്താ ഇത്‌….ടീവി തല്ലി പൊട്ടിച്ചാൽ എല്ലാം തീരുമോ.. ”

” ഹും.. ഈ ചില്ലുകൾ ചിന്നി ചിതറി കിടക്കുമ്പോലെ ആ അലി മാലിക് നെ തുണ്ടം തുണ്ടമാക്കി ഞാൻ ഈ മുറ്റത്തിടും….നമ്മുക്ക് കിട്ടാത്ത ഒരു പ്രശസ്തിയും മറ്റാർക്കും കിട്ടുന്നത് എനിക്ക് സഹിക്കില്ല.. അങ്ങനെ മറ്റാർക്കെങ്കിലും കിട്ടിയാൽ അവർ പിന്നെ ഈ സൈദ് ഇബ്രാഹിമിന്റെ മുന്നിൽ കാണാനും പാടില്ല… അങ് പരലോകത്തേക്കയക്കാനും എനിക്കൊരു മടിയുമില്ല..അവനും അവന്റൊരു മോനും.. തു !!… ”

ഇത്‌ ഇബ്രാഹിം group ന്റെ ഓണർ *സൈദ് ഇബ്രാഹിം*…നാട്ടിൽ ഒരുപാട് ഹോസ്പിറ്റലുകൾ ഉണ്ടങ്കിലും എംകെ ഹോസ്പിറ്റലിനോളം വളർന്നു നിക്കുന്നത് ഈ medcare ഹോസ്പിറ്റൽ മാത്രം..എന്നാൽ അത് നേരായ മാർഗത്തിലൂടെ അല്ലതാനും….എം കെ യുടെ വളർച്ച അസൂയയോടെ നോക്കി കാണുന്ന ഇവർ നാൾ ഏറായി അലി മാലികിനോട് ശത്രുത പുലർത്തി വരുന്നു….എം കെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ അവരുടെ അടിത്തൂൺ ഉറപ്പിക്കുമ്പോൾ medcare ഹോസ്‌പിറ്റലിന് അത് അവരുടെ തകർച്ചയാണ് …അത്കൊണ്ട് എം കെ ഗ്രൂപ്പ്‌ ന്റെ നാശമാണ് ഊണിലും ഉറക്കത്തിലും ഇവരുടെ ചിന്ത…. എന്നാൽ നേരിട്ട് എം കെ യുമായി ഒരു തർക്കം ഉണ്ടായിട്ടില്ല…..

” ഇതിപ്പോ മൂന്നാം തവണയാ..അയാളേക്കാൾ അഹങ്കാരം അവനാ…ആ റയാന്…തന്തയുടെ വഴി തന്നെ അവനും… അവറ്റോരു സാമൂഹ്യസേവനം .. വിജയത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക് എല്ലാ രോഗികൾക്കും ചികിത്സ ഫ്രീ ആണത്രേ….എംഡി ആയിട്ടും ഒരു സാധാരണ ഡോക്ടർ ആയി ജനങ്ങളെ സേവിക്കുന്ന അവനോട് എല്ലാർക്കും മതിപ്പാ…അവർക്കുമാത്രല്ല…. മെഡിക്കൽ ബോർഡിലുള്ള ചില നായകൾക്കും ……”

“ഹ്മ്മ്…. നേരെയുള്ള കളികൾ കൊണ്ടൊന്നും അവനൊതുങ്ങില്ല .. പിന്നിൽ നിന്ന് ആരും അറിയാതെ കുത്തണം … ആ വേദനയിൽ അവനും അവന്റെ കുടുംബവും പിടയും..അപ്പഴേ അവന്റെ പത്തി താഴു … ഈ നാട്ടിൽ ഒരേഒരു ഹോസ്പിറ്റൽ മതി… അത് നമ്മുടെ medcare ഹോസ്പിറ്റൽ…ബാക്കിയെല്ലാം വെറും ചവറകൾ മാത്രം….”

” പപ്പ ധൈര്യമായി ഇരിക്ക്… എന്താ വേണ്ടത് എന്ന് എനിക്കറിയാം…. അവരുടെ അധപതനം കണ്ടേ ഇനി ഈ
*Adhil said ibrahim* ന്ന് വിശ്രമമൊള്ളൂ…”

*തുടരും*….

മുത്തുമണീസ്… എങ്ങനെ ഉണ്ട് നമ്മുടെ സ്റ്റോറി.. ഇഷ്ടായോ??ഇനിയുമൊരുപാട് കഥാപാത്രങ്ങൾ രംഗപ്രവേശനമ് നടത്താനുണ്ട്… കാത്തിരുന്നു കാണമല്ലേ… ഇമോജി ഒക്കെ ഒഴിവാക്കിയുള്ള മറുപടി പ്രതീക്ഷിക്കുന്നു…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!