Angry Babies In Love – Part 67

  • by

703 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 67~*

*🔥റിച്ചൂസ്🔥*

 

ഇഷക്ക് അതിൽ കൂടുതൽ ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ല….

 

 

” ആദിൽ സാറോട്….. ആദി കഴിഞ്ഞാൽ പിന്നെ ആദിൽ സർ ആണ് അവൾക് എല്ലാം … ”

 

 

” ആദിൽ സർ….!”

 

 

” അതെ… ആദിൽ സർ…. Medcare ഹോസ്പിറ്റലിന്റെ എംഡിയും മെഹനുവിന്റെ സെക്കന്റ്‌ കസിൻ കൂടിയാണ് അദ്ദേഹം….ആദിൽ സർ ആണ് അവൾക് ആ ഹോസ്പിറ്റലിൽ ജോലി കൊടുത്തത്…. അത്കൊണ്ട് തന്നെ അവൾക് ആദിൽ സാറേ വലിയ കാര്യാണ്… അദ്ദേഹത്തിന് തിരിച്ചും…”

 

Medcare ഹോസ്പിറ്റൽ,ആദിൽ സർ ഇതെല്ലാം ഞാൻ എവിടെയോ കണ്ടു മറന്ന പോലെ …. എവിടെയാണ് എന്ന് കിട്ടുന്നില്ലല്ലോ….. ആ സിറ്റുവേഷൻ അങ്ങോട്ട് ഓർമ കിട്ടുന്നില്ല.. ഷിറ്റ്….അല്ലേലും അങ്ങനെയാണല്ലോ… ആവശ്യമുള്ള നേരത്ത് തല വർക്ക്‌ ചെയ്യില്ല…..

 

 

” ഒന്ന് ചോദിച്ചോട്ടെ… അപ്പോ ആദി -മെഹന്നു ബന്ധത്തിന് ആദിൽ സർ സപ്പോർട്ട് ആയിരുന്നോ… അതോ…? ”

 

 

” കട്ട സപ്പോർട്ട് ആയിരുന്നു….അവരുടെ ബന്ധം ബ്രേക്ക്‌ ആയപ്പോഴും ആദിൽ സർ അവൾക് നല്ല ആശ്വാസമായിരുന്നു….മുഴുവൻ റിക്കവർ ആയി ആദിയുടെ അടുത്തേക്ക് അവളെ കൊണ്ട് പോകാമെന്നു വരെ ആദിൽ സർ പറഞ്ഞതായിരുന്നു.. അപ്പഴേക്കും അല്ലെ ആദി നാട്ടിൽ വന്നു മെഹന്നുവുമായി വീണ്ടും കണ്ടുമുട്ടുന്നതും അവരുടെ ബന്ധം അപ്പാടെ വേണ്ടാന്ന് വെച്ചു വേറെ കല്യണം കഴിക്കാൻ പോവാണ് എന്നല്ലാം അറിയിച്ചത്….അവന്ന് അവളോട് അത്രക് ദേഷ്യമാണ്…. തെറ്റിദ്ധാരണകൾ അത്രത്തോളം ഉണ്ടല്ലോ… ”

 

“ഹ്മ്മ്…ആ ദേഷ്യം അവനിപ്പോഴും ഉണ്ട്…. അത്കൊണ്ട് ആണല്ലോ ഇന്നലെ രാത്രി അവൻ ഒരുത്തനെ ഞങ്ങളുടെ വീട്ടിലേക് അയച്ചു മെഹന്നുവുമായി അവിഹിതം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്.. എന്നിട്ട് ആ പഴിയും എന്റെ റയ്നുക്കാന്റെ മേലയാണ് വന്നു വീണിരിക്കുന്നത്….”

 

 

” അങ്ങനൊരു സംഭവവും ഉണ്ടായോ.. ഞാൻ അറിഞ്ഞില്ല.. മെഹന്നു പറഞ്ഞതും ഇല്ലാ…. ”

 

 

” മെഹന്നു എല്ലാം സൗകര്യം പോലെ വിളിച്ചു പറയാം എന്ന് കരുതി ആവും… എന്തിരുന്നാലും എന്റെ റയ്നുക്കാന്റെ നിരപരാധിത്വം ഞങ്ങൾക് തെളിയിച്ചല്ലേ പറ്റു… അത്കൊണ്ട് ഇന്ന് മെഹനുവിനെ കൂട്ടി റയ്നുക്ക ബാംഗ്ലൂർലോട്ട് പോകുന്നുണ്ട്….. ആദിയെ കാണാൻ.. അവന്റെ വായയിൽ നിന്ന് തന്നെ അത് ചെയ്തത് അവനാണ് എന്ന് അറിഞ്ഞാൽ മെഹന്നുവിൻറെ മുമ്പിൽ അത്രയെങ്കിലും എന്റെ റയ്നുക്കാക്ക് തലയുയർത്തി നിൽകാം…..

 

“ഇനിയെങ്കിലും മെഹനുവിനെ സമാധാനത്തോടെ ജീവിക്കാൻ വിടാൻ അവൻ സമ്മതിക്കില്ലേ….. ആദിയെ കാണാനുള്ള ഈ പോക്ക് വെറുതെ ആവുമോ എന്നൊരു തോന്നൽ.. എന്തന്നാൽ മെഹനുവും റയ്നുവും ഒരുമിച്ച് പോകുന്നത് കൊണ്ട് അവൻ കാണാൻ തന്നെ കൂട്ടാകുമോ ആവോ….”

 

 

” അതും ശരിയാണ്…. മെഹന്നുവിനും ആദിക്കും ഇടയിൽ കളിച്ച.. അവരുടെ ബന്ധം തകർക്കാൻ ആദിയിൽ തെറ്റിദ്ധാരണകൾ നിറച്ച വ്യക്തിയെ കണ്ടുപ്പിക്കാനുള്ള നെട്ടോട്ടത്തിൽ ആണ് ഞാൻ…. അവനെ കിട്ടിയാലേ ഇനി രക്ഷയുള്ളു… അവനെ ആദിയുടെ മുമ്പിൽ കൊണ്ട് നിർത്തി എല്ലാ സത്യങ്ങളും പുറത്തു കൊണ്ട് വരണം…. എന്നാലേ മെഹന്നുവിന്റെ മുമ്പിൽ എന്റെ ഇക്ക തെറ്റുകാരൻ അല്ലെന്ന് തെളിയു… അറിഞ്ഞോ അറിയാതെയോ എന്റെ ഇക്ക അവരുടെ ബന്ധം തകർന്നതിൽ തെറ്റുകാരൻ ആണ്… ഇക്കാന്റെ സങ്കടം കണ്ടു നിക്കാൻ എനിക്ക് ആവില്ല…. അത്കൊണ്ട് എനിക്ക് ഇതിനൊരു അവസാനം കണ്ടേ പറ്റു….. ”

 

 

” നിനക്ക് പറ്റും യച്ചു….. എന്റെ മനസ്സും ഇപ്പോൾ പറയുന്നു റയ്നു അല്ല എന്റെ മെഹന്നുവിനെ ചതിച്ചതെന്ന്… അവളെ കണ്ണീരുകുടിപ്പിച്ചവൻ ആരായാലും അവനെ വെളിച്ചത് കൊണ്ട് വരണം.. അതിന് എന്ത് സഹായത്തിനും ഞാനും നിന്റെ കൂടെ ഉണ്ട്…. ”

 

 

” thanku so much…. പിന്നെ ഒരു കാര്യം കൂടി..ഹോസ്പിറ്റലിൽ മെഹനുവുമായി അടുത്ത് വർക്ക്‌ ചെയ്യുന്ന സ്റ്റാഫ്‌സിനെ ആരേലും അറിയോ….? ”

 

 

” ഒരു സ്മിത അവളുടെ കൂടെ വർക്ക്‌ ചെയ്യുന്ന കുട്ടിയാണ്… വേറെ ആരെയും അവളെങ്ങനെ പറഞ്ഞതായി ഓർക്കുന്നില്ല…. ”

 

” ഓക്കേ…. പിന്നെ മെഹന്നു ഇവിടെ നടന്ന സംഭാഷണതെ കുറിച്ചൊന്നും അറിയരുത്…. ”

 

 

” ഇല്ലാ.. ഞാൻ പറയില്ല…. ”

 

 

അത്രയും പറഞ്ഞു യച്ചു അവിടെ നിന്ന് ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു ഒരു ഓട്ടോ പിടിച്ചു നേരെ medcare ഹോസ്പിറ്റലിലേക്ക് വിട്ടു …

 

കേട്ടടുത്തോളം ആദിൽ സർ മാന്യനായ വ്യക്തിയാണ്…. ആദി -മെഹന്നു ബന്ധത്തെ സപ്പോർട്ട് ചെയ്യുന്ന വെക്തി.. ഇനി സ്മിതക് കൂടി എന്താണ് പറയാനുള്ളത് എന്ന് നോക്കാം… മെഹനുവുമായി എപ്പഴും ഉള്ളത് കൊണ്ട് ആദിൽ സർ അല്ലാതെ മാറ്റാരെങ്കിലും മെഹന്നുവുമായി അടുത്തിടപഴകുന്നുണ്ടെങ്കിൽ അവർക്ക് അതറിയാതിരിക്കില്ല…..

 

 

 

💕💕💕

 

 

 

ലഞ്ച് ടൈം ആയത് കൊണ്ട് അനുവും ജാനുവും കോളേജ്ന്ന് മുമ്പിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് ജാനുവിന് റാഷിയുടെ കാൾ വരുന്നത്…. സംസാരത്തിൽ നിന്ന് കോളേജ് പരിസരത്തു തന്നെ അവൻ ഉണ്ടെന്ന് അവർക്ക് മനസ്സിലായി…. അഞ്ചു മിനിറ്റിനുള്ളിൽ അവൻ അവരുടെ അടുത്തേക്ക് വന്നു…

 

 

” എന്താ റാഷി…. ഈ ജാനുവിനെ കുറിച് ഇങ്ങൾക്ക് വല്ല വിചാരം ഉണ്ടാ.. പാവം ഇവിടെ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി എന്നറിയോ…. ഒന്ന് വന്നു കാണാ.. അതില്ലെങ്കിൽ അറ്റ്ലീസ്റ്റ് ഒരു ഫോൺ കാൾ എങ്കിലും.. എഹെ…. ”

 

 

റാഷിയെ കണ്ടപാടേ അനു ജാനുവിന്റെ പരാതി പെട്ടി അങ്ങ് തുറന്നു…

 

” ഹഹഹ…. എനിക്ക് ഓളെ കാണാനും സംസാരിക്കാനും പൂതി ഇല്ലാനിട്ടല്ല എന്റെ പൊന്ന് അനു… സാഹചര്യം അല്ലെ…. കൂട്ടുകാരന്റെ ഹോസ്പിറ്റൽ കേസിനെ കുറിച്ച് പറഞ്ഞിരുന്നില്ലേ.. അതിന് ഓപ്പറേഷന് പൈസ തരപ്പെടുത്താനുള്ള ഞെട്ടോട്ടമായിരുന്നു… എന്തായാലും ആൾ സംസാരിക്കാൻ തുടങ്ങിയില്ലെങ്കിലും പതിയെ റിക്കവർ ആയി വരുന്നുണ്ട്… പിന്നെ ഇവളെ കുറിച് വിചാരം ഉള്ളോണ്ട് അല്ലെ ഞാൻ ഒരു ജോലിക്കായി ഈ പരക്കം പാഞ്ഞതൊക്കെ.. എന്നാൽ അല്ലെ എനിക്ക് ഓളെ വാപ്പനോട് ഓളെ കെട്ടിച്ചരാൻ പറയാൻ പറ്റു….അല്ലെ ജാനു…. അപ്പൊ ആ ഒരു കാര്യം നിങ്ങളെ സന്തോഷപൂർവം അറിയിച്ചു കൊള്ളുകയാണ്… എനിക്ക് ജോലി കിട്ടി.. ടൗണിൽ തന്നെ… പ്രൈവറ്റ് കമ്പനി ആണ്… അത്യാവശ്യം സാലറി ഒക്കെ ഉണ്ട്… ഒരു 6 month കഴിഞ്ഞാ ഇവരുടെ തന്നെ ദുബായ്ലെ ബ്രാഞ്ച്ലോട്ട് ഷിഫ്റ്റ്‌ ആവും… അപ്പോഴേക്കും പാസ്‌ പോർട്ട്‌ ഒക്കെ ഓക്കേ ആകണം….. ”

 

” പൊളിച്ചല്ലോ… ചെലവ് വേണം ട്ടാ….മറക്കണ്ട… “(അനു )

 

 

” ചെലവ് ഒക്കെ തരാടി… എന്തൊക്കെ പിന്നെ നിങ്ങളുടെ വിശേഷങ്ങൾ…. ”

 

 

” അനുവിന് ഇപ്പൊ പെരുത്ത് വിശേഷമല്ലേ റാഷിക്ക….ഷാനുവിന് അവകാശം പറഞ്ഞു നടന്ന ദിയ ഒക്കെ പെങ്ങൾ പൊസിഷനിലോട്ട് മാറി കളിയിൽ നിന്ന് ഔട്ട്‌ ആയി.. ഇപ്പൊ ഇതാ നമ്മുടെ അനുവിന് സ്വന്തമാണ് ഷാനു…. ”

 

” ഹേ.. അപ്പൊ ഷാനുക്കാനോട്‌ ഇഷ്ടം പറഞ്ഞോ അനു നീ ….”

 

” അത് മാത്രം ഇല്ല… എന്നാലും ദിയയെ ആലോചിച്ചു ടെൻഷൻ അടിക്കേണ്ടല്ലോ …. എന്തായാലും ഞാൻ ഷാനുക്കാനെ കൊണ്ടേ പോകു..ഹിഹി … റാഷിക്ക് തരാനുള്ളതൊന്നും ഷാനു മറന്നു കാണില്ല.. മുമ്പിൽ ചെന്ന് ചാടാതെ സൂക്ഷിച്ചോ.. ”

 

 

” നിങ്ങളൊക്കെ നിങ്ങളുടെ ഭാഗം ക്ലിയർ ചെയ്ത സ്ഥിതിക് എന്ത് വന്നാലും വേണ്ടിയില്ല.. ഷാനുക്കാനെ കണ്ടു ആ കാലിൽ വീണിട്ടാണേലും എന്നോടുള്ള വിരോധവും മാറ്റണം….സമയമുണ്ടല്ലോ.. ഞാനിനി ഇവിടൊക്കെ തന്നെ കാണും…. അനു…. ജാനുവിനെ ഞാൻ അങ്ങ് കൊണ്ടോട്ടെ….നിനക്ക് ബുദ്ധിമുട്ട് ആവോ…”

 

 

” ഏയ്യ്…എനിക്ക് ഒരു കുഴപ്പവും ഇല്ലാ.. നിങ്ങൾ രണ്ടാളും പൊക്കോ….കാമുകനും കാമുകിയും ഒഴിഞ്ഞു പോയി എവിടേലും ഇരുന്ന് മനസ്സ് തുറന്ന് സംസാരിക്ക്.. കുറെ നാളായില്ലേ സൊള്ളീട്ട്…. ”

 

 

ജാനു ഒന്ന് പോകാൻ മടിച്ചെങ്കിൽ അനു അവളെ ഉന്തി തള്ളി വിട്ടു….

 

” നീ പൊക്കോ പെണ്ണെ…. മിസ്സ്‌നോട് ഒക്കെ ഞാൻ പറഞ്ഞോളാം….ചെല്ല്…. ഉം…. ”

 

അവരേ പറഞ്ഞയച്ചു അനു കോളേജിലേക്ക് തന്നെ പോകാനായി റോഡ് മുറിച്ചു കടക്കാൻ നിക്കുമ്പോൾ ആണ് ഷാനു കോളേജ് ഗേറ്റ് കടന്നു അവൾ നിക്കുന്നതിന് എതിർവശത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടത്….

 

ഷാനു ലഞ്ച് സാധാരണ കൊണ്ടുവരാരോ അല്ലെങ്കിൽ ക്യാന്റിൻ ന്ന് കഴിക്കാറോ ആണല്ലോ പതിവ്.. ഇതിപ്പോ എന്താണ് ഒരു പുറത്ത് പോക്ക് ….അതും ബെൽ അടിക്കാൻ ആയി…. അടുത്ത പീരിയഡ് ഇംഗ്ലീഷ് ആണ് താനും. കയ്യിൽ ബാഗ് ഉള്ള പോലെ …ഇനി ഉച്ചക്ക് ശേഷം ലീവ് ആയിരിക്കോ? അങ്ങനെ എങ്കിൽ എന്തിനായിരിക്കും ലീവ് എടുത്തിട്ടുണ്ടാകാ…?. ഒരു കാര്യം ചെയ്യാം… പ്യൂണിനോട്‌ ചോദിക്കാം….ഓഫീസിൽ ലീവ് അറിയിക്കാതെ പോകാൻ പറ്റില്ലല്ലോ…

 

അനു കോളേജിലോട്ട് ചെന്നു നേരെ പ്യുണിനെ കണ്ടു കാര്യം തിരക്കി….

 

” അത് കൊച്ചേ….സർ ഒരാഴ്ച ലീവ് ചോദിച്ചിട്ടുണ്ട്….ഇവിടെ സ്ഥലത്ത് ഉണ്ടാവില്ല….കുറച്ചു ദിവസം ഇവിടെ നിന്ന് ചില കാരണങ്ങളാൽ മാറി നിക്കാണ് എന്നൊക്കെയാണ് പറഞ്ഞെ….എനിക്ക് ഇത്രയെ അറിയൂ…. ”

 

അതും പറഞ്ഞു പ്യുൺ പോയി….

 

അനു ആകെ വല്ലാതായി….

എന്നാലും ഒരാഴ്ച ഒക്കെ ഇവിടെ നിന്ന് മാറി നിക്കാൻ മാത്രം ഷാനുവിന് എന്തായിരിക്കും പ്രശ്നം…..? അതും എന്നോട് ഒരു വാക്ക് പോലും പറയാതെ….. ദിയയെ lover ആയി കാണുന്നത് കൊണ്ടാണ് എന്നോട് ഇങ്ങനെ പെരുമാറുന്നത് എന്നാണ് ഞാൻ ധരിച്ചത്.. എന്നാൽ ദിയ ഷാനുവിന് പെങ്ങൾ തന്നെ….. അപ്പൊ ഈ ഇടയായി എന്നോട് കാണിക്കുന്ന അകലച്ച.. അത് എന്തിന് വേണ്ടിയാണ്?… അത്കൊണ്ട് ആയിരിക്കുമോ ഒന്നും പറയാതെ പോയത്…. ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനെ….?അതോ..എപ്പഴും അവന്റെ സാമിപ്യം ആഗ്രഹിക്കുന്നത് കൊണ്ട് ഇതൊക്കെ എന്റെ തോന്നൽ ആണോ…?

 

അവളുടെ മനസ്സ് വല്ലാതെ ആസ്വസ്ഥമായി….ഷാനുവിന്റെ പ്രശ്നം എന്താണെങ്കിലും അത് ദിയക്ക് അറിയാതിരിക്കില്ല.. അറ്റ്ലീസ്റ്റ് എങ്ങോട്ട് ആണ് പോകുന്നത് എങ്കിലും അവളോട് പറഞ്ഞിട്ടുണ്ടാകും .. ഇപ്പോൾ തന്നെ അവളോട് ചോദിച്ചു കളയാം എന്ന് കരുതി അനു നേരെ ദിയയുടെ ക്ലാസ്സിലോട്ട് നടന്നു…..

 

 

 

💕💕💕

 

 

 

ഇതേ സമയം മീറ്റിംഗ് കൂടാനായി എം കേയിലത്തിയിരുന്നു റയ്നു… പക്ഷെ ചില കാരണങ്ങളാൽ മീറ്റിംഗിൽ പങ്കെടുക്കേണ്ട കമ്പനിക്ക് എത്താൻ സാധിക്കാത്തതിനാൽ മീറ്റിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കേണ്ടി വന്നു…. അത്കൊണ്ട് യാത്ര വൈകുന്നേരം ആകാതെ ഇപ്പോൾ തന്നെ ബാംഗ്ലൂരിലോട്ട് തിരിക്കാമെന്നോർത്ത് അവൻ വീട്ടിലോട്ട് തന്നെ തിരിച്ചു…

 

പോകുന്നവഴിയിൽ അവന്റെ മനസ്സ് മുഴുവൻ ആദി -മെഹന്നു വിനെ കുറിച്ചായിരുന്നു….

 

 

ആദി ആണ് ഇന്നലെ അവനെ വിട്ടത് എന്ന് മെഹന്നു വിശ്വസിക്കാത്തത് അവളുടെ മനസ്സിൽ ഇപ്പോഴും ആദി ഉള്ളത് കൊണ്ടാണ്.. ആദി ഒരിക്കലും അവൾടെ തിന്മ ആഗ്രഹിക്കില്ല എന്നവൾ ഉറച്ചു വിശ്വസിക്കുന്നു….പക്ഷേ.. എനിക്ക് എന്റെ നിരപരാധിത്വം തെളിയിച്ചല്ലേ പറ്റു….. ഒരു പെണ്ണിന്റെ കണ്ണുനീർ വീഴ്ത്തിയിട്ട് എനിക്ക് ഒരിക്കലും സനയുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ ആവില്ല… ആദിയെ എനിക്ക് അവൾക് തിരിച്ചു കൊടുക്കാൻ പറ്റില്ല… പക്ഷേ… അവളുടെ കൂടെ നിന്ന് പുറമെ ചിരിച്ചു അകത്തു ദേഷ്യം വെച്ചു അവരുടെ ബന്ധം എന്നെ ഉപയോഗിച്ച് തകർത്ത ആ വെക്തി.. അതാരായാലും മെഹന്നുവിന്റെ മുമ്പിൽ കൊണ്ട് വരണം…. അത്രയെങ്കിലും എനിക്ക് അവൾക് വേണ്ടി ചെയ്തേ പറ്റു….

 

 

ഓരോന്ന് ചിന്തിച്ചു യഥാർഥ്യത്തിലേക്ക് തിരിച്ചു വന്നതും കാറിനു എന്തോ മിസ്സിംഗ്‌ ഉള്ള പോലെ റയ്നുവിന് തോന്നി….

 

 

ബ്രേക്ക്‌ ന്ന് എന്തോ പ്രശ്നം ഉള്ള പോലെ തോന്നുന്നുണ്ടല്ലോ… ഷിറ്റ്… ചവിട്ടിയിട്ട് കിട്ടുന്നതും ഇല്ലാ..കഴിഞ്ഞ ആഴ്ച ആണല്ലോ ബ്രേക്ക്‌ പാട് മാറ്റിയത് ….എന്തോ സ്മെല്ലും വരുന്നുണ്ട്… അപ്പോഴാണ് ബ്രേക്ക്‌ വർക്ക്‌ ചെയ്യുന്നില്ല എന്ന സത്യം റയ്നു മനസ്സിലാക്കിയത് …. കാർ ആണെങ്കിൽ സ്പീഡ്ൽ ആണ് പോയ്‌ കൊണ്ടിരിക്കുന്നത്…. റയ്നുവിന് ആകെ ടെൻഷൻ ആയി….പെട്ടെന്നു എതിരെ ഒരു കാർ വന്നതും അവൻ വേഗം വണ്ടി വെട്ടിച്ചു.. കാർ പോയി തൊട്ടടുത്തുള്ള മരത്തിലിടിച്ചു നിന്നതും റയ്നുവിന്റെ ബോധം പോവുകയും ചെയ്തു….

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply