Skip to content

Angry Babies In Love – Part 66

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 66~*

*🔥റിച്ചൂസ്🔥*

” എടി.. അപ്പോ നീ കുറെ നാളായി സ്നേഹിക്കുന്നത് അനുവിന്റെ ആങ്ങള ആ കോഴി യച്ചുവിനെ ആയിരുന്നോ…. അപ്പോ നീ ഇത്രയും നാളും അനുവിന്റെ മുമ്പിൽ ഒന്നും അറിയാത്ത പോലെ അഭിനയിക്കായിരുന്നല്ലേ കള്ളി….. ”

അതിനും അവളുടെ മറുപടി ഒരു കള്ള ചിരി ആയിരുന്നു….

എന്താ ചെങ്ങായിമാരെ….ഇപ്പൊ നിങ്ങൾക് ഒരു ലോഡ് സംശയങ്ങൾ ഉണ്ടെന്ന് എനിക്കറിയാം….. അതൊക്കെ ഞാൻ തീർത്തു തരാം….. Smt യിൽ ചേർന്നപ്പോൾ തൊട്ട് ഞാൻ യച്ചുവിനെ നോട്ട് ചെയ്തത് ആണ്….കോളേജ്ന് മുമ്പിൽ സ്ഥിരമായി പെൻപിള്ളേരെ വായിനോക്കാൻ ഇഷ്ടം പോലെ കോഴികളുണ്ടെങ്കിലും മാന്യമായി ആരേം ശല്യം ചെയ്യാതെ വായ്‌നോക്കുന്ന ഒരേ ഒരു ആൾ യച്ചു ആണ്…

സത്യം പറഞ്ഞാ കോളേജിലെ എല്ലാ പെൻമ്പിള്ളേർകും യച്ചുവിന്റ നേരെ ഒരു നോട്ടമുണ്ട്….ആൾടെ മണ്ടത്തരം നിറഞ്ഞ സംസാരവും പെങ്ങളായ പുലിക്കുട്ടി അനുവിനോടുള്ള കയറിങ്ങും കാണുമ്പോ ആർക്കും ആൾടെ പെണ്ണാവൻ ഒരു പൂതി തോന്നും…..ഞാൻ ദൂരെ നിന്ന് നോക്കി കാണുകയല്ലാതെ ഇതുവരെ അടുത്ത് പോയി പരിചയപ്പെട്ടിട്ടില്ല…അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല .പിന്നെ പെട്ടെന്ന് അങ്ങോട്ട് അറിയിക്കണ്ട എന്ന് തോന്നി …. കുറച്ചു കളിപ്പിച്ചു വട്ടം കറക്കിയൊക്കെ സാവധാനം അറിയിക്കുന്നതല്ലേ അതിന്റെ ത്രില്ല്… അത്കൊണ്ട് എനിക്ക് യച്ചുവിനോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ തന്നെ ഒളിപ്പിച്ചു വെച്ചു….മെഹനുത്താന്റെ കൂടെ റംസാൻ ഇക്ക നടത്തുന്ന പാർട്ടിക്ക് പോയപ്പോൾ അവിടെ വെച്ചും യച്ചുവിനെ കണ്ടു.. അന്ന് യച്ചു എന്നെ ശ്രദ്ധിച്ച പോലെ എനിക്ക് തോന്നി …അന്ന് സംസാരിക്കണമെന്ന് മനസ്സിൽ തോന്നിയെങ്കിലും മെഹന്നുതാക്ക് വയ്യാണ്ടാവലും ആക്സിഡന്റ്‌ ഉം ഒക്കെ കൂടി ആയപ്പോ ആ ശ്രമം ഉപേക്ഷിച്ചു…പിന്നീട് അനുവിന് ട്രീറ്റ്‌ കൊടുക്കാൻ ഷാനുക്കന്റെ കൂടെ മാളിൽ പോയപ്പോ എന്റെ ഡ്രെസ്സിൽ കോഫി പോയി ഞാൻ വാഷ് റൂമിൽ പോയത് ഓർമ ഇല്ലേ…

അന്ന് ഞാൻ വാഷ് റൂമിൽ നിന്ന് പുറത്തിറങ്ങാൻ നില്കുമ്പോ വാഷിംറൂമിലേക് എന്ന വണ്ണം യച്ചു വരുന്ന കണ്ടു.. എന്നെ കാണണ്ട എന്ന് കരുതി ഞാൻ മനപ്പൂർവം ആണ് ടോയ്‌ലെറ്റിൽ കയറിയത്… അവിടെ വെച്ച് യചു മറ്റൊരു പെൺകുട്ടിയെ അവളാണ് ദിയ എന്ന് കരുതി പ്രൊപോസ് ചെയ്യുന്നത് ഞാൻ കേട്ടു…. അപ്പോ എനിക്ക് മനസ്സിലായി ഞാൻ യച്ചുവിനെ സ്നേഹിക്കും പോലെ യച്ചു എന്നെ തിരിച്ചും ഒരുപാട് സ്നേഹിക്കുന്നുണ്ടന്ന്…ആ കുട്ടിയും ഗ്രീൻ ഇട്ടിരിക്കുന്നത് കൊണ്ട് ഞാൻ ആണ് എന്ന് കരുതി പാവം പ്രൊപ്പോസ് ചെയ്ത് പോയതാണ്…… തല്ല് കിട്ടാതെ രക്ഷപെട്ടത് ഭാഗ്യം..അന്ന് അപ്പൊ പാർട്ടിക്ക് എന്നെ നോട്ട് ചെയ്ത് കള്ളൻ എന്റെ ഡീറ്റെയിൽസ് ഒക്കെ തപ്പി പിടിച്ചിട്ടുണ്ട്……എന്തായാലും ഇച്ചിരി കൂടി ഇങ്ങനെ പോട്ടെ…. ആളുടെ മുമ്പിൽ പെടാതെ ആളെ കളിപ്പിച്ചു അത് കണ്ടു എനിക്ക് ആസ്വദിക്കണം…ചുമ്മാ ഒരു രസം…. ഹിഹി….

” ഹമ്പടി കള്ളി…. നീ ഒരു മുതല് തന്നെ…എന്നാലും ഇങ്ങനെ കളിപ്പിച്ചാ പാപം കിട്ടൂട്ടാ… അവനും നിന്നെ തിരിച്ചു സ്നേഹിക്കുന്ന സ്ഥിതിക്.. എന്തിനാ വെച്ചു താമസിപ്പിക്കുന്നത്.. പോയി പറഞ്ഞൂടെ നിനക്കും ഇഷ്ടമാണെന്ന്…. ”

” പറയണം… എന്തായാലും ഇഷുത്താന്റെമ് റംസാൻകാന്റേം മാര്യേജ് ആണ് വരുന്ന സൺ‌ഡേ…. അന്ന് യച്ചു വരാതിരിക്കില്ല…. അപ്പൊ അവിടെ വെച്ച് ഞാൻ എന്റെ ഒളിച്ചു കളി അവസാനിപ്പിക്കും… എന്റെ പ്രണയം തുറന്നു പറയും….. ”

ദിയ സ്വപ്നം കണ്ടു തുടങ്ങുകയാണ്… യച്ചുവിന്റെ പ്രിയതമായാവുന്ന ആ നാളൊന്ന് അടുത്ത് വന്നെങ്കിൽ എന്ന് അവൾ ആശിക്കുകയാണ്….യച്ചു -ദിയ പ്രണയം പൂവണിയുമോ..? അതോ…. ഒരിക്കലും പ്രതീക്ഷീക്കാത്ത ട്വിസ്റ്റുകൾ വല്ലതും അവരുടെ ജീവിതത്തിൽ അന്ന് അരങ്ങേറുമോ ..?. കാത്തിരിക്കാമല്ലേ…

 

💕💕💕

 

മാളിയേക്കൽ തറവാട്

റയ്നു അലി മാലിക്നോട്‌ ഇന്നലെ നടന്നതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു…. മെഹന്നുവിന്റെ കാമുകനെ കുറിച്ചും അവനാണ് അജുവിനെ ഇങ്ങോട്ട് പറഞ്ഞയച്ചത് എന്നും അത് കൊണ്ട് അവനൊരു വാണിംഗ് കൊടുക്കാൻ മെഹന്നുവിനെ കൂട്ടി ഇന്ന് തന്നെ ബാംഗ്ലൂരിൽ പോകണമെന്നും അതിനുള്ള സമ്മതവും റയാൻ അലി മാലിക്ന്റെ കയ്യിൽ നിന്ന് വാങ്ങി….എന്നാൽ മെഹന്നു തന്നെ സംശയിക്കുന്ന വിവരമൊന്നും അവൻ തന്റെ ഉപ്പയോട് പറഞ്ഞില്ല…….

ഇതേ സമയം സന ഭയങ്കര ടെൻഷനിൽ ആയിരുന്നു….. റയ്നുവും മെഹനുവും കൂടിയുള്ള യാത്ര അവൾ ആദിൽ സാറെ അറിയിച്ചതാണ്…. അമിയുമായുള്ളത് ഒന്നും അവൾ പറഞ്ഞിട്ടില്ല… ആദിൽ സർ ആണെങ്കിൽ വിവരം കേട്ട് ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു…ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്യുകയും ചെയ്തു……ആദിൽ സർ ന്റെ പ്ലാൻ എന്താണ് എന്നറിയാത്തത് കൊണ്ട്… തന്നെ കൊണ്ട് ആവുന്ന വിധം എങ്ങനെ എങ്കിലും ഈ യാത്ര മുടക്കിയെ പറ്റു എന്നായിരുന്നു അവളുടെ മനസ്സിൽ…..

സന റയ്നുവിന്റെ റൂമിലേക്ക് ചെന്നപ്പോൾ അവൻ കൊണ്ടുപോകാനുള്ള ഡ്രസ്സ്‌ എല്ലാം പാക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു……സന വന്നു ബെഡിൽ ഇരുന്ന് കൊണ്ട്

” ബേബി… എപ്പോഴാണ് യാത്ര….? ”

” വൈകീട്ട്.. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്…ഹോസ്പിറ്റലിൽ.. ഒഴിവാക്കാൻ പറ്റാത്തത് ആണ്… അത് കഴിഞ്ഞു ഇറങ്ങാൻ ആണ് പ്ലാൻ…. ”

” ഓഹ്….എനിക്ക് എന്തോ ബേബി… മനസ്സിൽക് എന്തോ ഒരു പേടി പോലെ… എന്തോ ആപത്ത് വരാൻ പോണ പോലെ ഒരു തോന്നൽ…. നമ്മുക്ക് ഈ യാത്ര വേണ്ടാന്ന് വെച്ചാലോ ..പിന്നീട് ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ….”

” ഇനിയൊന്നും ആലോചിക്കാനില്ല…. നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട… ഞാനിത് ആദ്യമായി ഒന്നും അല്ലല്ലോ യാത്ര പോകുന്നത്….. ”

” അതല്ല ബേബി….. ആദി തന്നെ വീണ്ടും അവളുടെ കൂടെ കണ്ട മെഹന്നുവിനോടുള്ള ദേഷ്യം കൂടെ ഉള്ളു…. ഇപ്പൊത്താതെ അവൻ മെഹനുവിനെ നാറ്റിക്കാൻ നോക്കി… അത് അവൾ തന്റെ ഈ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞിട്ടല്ലേ.. അവന്ന് ഇപ്പോഴും പക വിട്ടു മാറിയിട്ടില്ല.. ആ സ്ഥിതിക് നിങ്ങൾ അവന്റെ മുമ്പിൽ പോയി ചാടി കൊടുക്കണോ… അവൻ ദേഷ്യത്തിൽ എന്തെങ്കിലും ചെയ്‌താൽ…ബേബി ഈ യാത്ര ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം.. പ്ലീസ് ബേബി.. അവൻ ഒന്നും ചെയ്യാൻ മടിക്കില്ല….. ”

” ഏയ്യ്.. അങ്ങനെ ഒന്നുമുണ്ടാവില്ല….ഞങ്ങൾ അവിടെ പോയി അവനെ കാണുന്നു….മേലാൽ ഇത്തരം പരിപാടികൾ ആവർത്തിക്കരുത് എന്നൊരു താകീത് കൊടുക്കുന്നു…. തിരിച്ചു പോരുന്നു….. അപ്പോ മെഹന്നുവിന് എന്നോട് ഉള്ള കുറച്ചു തെറ്റി ധാരണ എങ്കിലും മാറി കിട്ടും…. ബാക്കി വഴിയേയും…ഇപ്പൊ ഇങ്ങനെ ചെയ്തില്ലേ അവൻ ഇനിയും ഓരോ പ്രശ്ണങ്ങൾ ഉണ്ടാക്കും ….”

തെറ്റിദ്ധാരണകൾ മാറിയാൽ ഇത്രയും നാൾ ഞങ്ങൾ ചെയ്തത് ഒക്കെ വെറുതെ ആവില്ലേ…. നിന്നോടുള്ള വെറുപ്പ് അവൾക് കൂടണം…. എന്നാലേ എന്റെയും ആദിൽ സാറിന്റെയും പ്ലാൻ നടക്കു….

” നീയെന്തെങ്കിലും പറഞ്ഞോ സന…. ”

” അത്…. എന്റെ മനസ്സ് ഇതു കൂടുതൽ പ്രശ്നത്തിലെ കലാശിക്കു എന്നാണ് പറയുന്നത്.. പ്ലീസ് ബേബി.. ഞാൻ പറഞ്ഞാ ബേബി കേൾക്കില്ലേ… എനിക്ക് വേണ്ടി എങ്കിലും ….”

” നീ വെറുതെ ഓരോന്ന് ആലോചിച്ചു ആദി കേറ്റണ്ട…എനിക്കറിയാം.. നീ എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന്… പക്ഷേ… ഈ പ്രശ്‌നം സോൾവ് ആയല്ലേ എനിക്കൊരു സമാധാനം ഉണ്ടാകു.. അത്കൊണ്ടാ… നീ എന്നെ തടയരുത്… ഞാൻ തീരുമാനിച്ചു കഴിഞ്ഞു…. ”

റയ്നു എന്ത് പറഞ്ഞിട്ടും പോകുന്നതിൽ നിന്ന് പിന്മാറില്ല എന്നവൾക് മനസ്സില്ല… അപ്പോൾ അവൾ അടുത്ത അടവ് ഇറക്കി…

” എന്നാ ഞാൻ.. ഞാനും കൂടി വരട്ടെ നിങ്ങളുടെ കൂടെ ….”

” ഞങ്ങൾ ഒറ്റക്ക് പോയാൽ എന്താ കുഴപ്പം…തനിക് എന്താ എന്നെ വിശ്വാസമില്ലേ….”

റയ്നു ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ സന

” വിശ്വാസകുറവ് ഉണ്ടായിട്ടല്ല ബേബി .. എന്നാലും ..ആദിയുടെ മുമ്പിൽ നിങ്ങൾ രണ്ട് പേരും മാത്രം പോകുന്നതിനേക്കാൾ ബെറ്റർ ആയിരിക്കും…. ”

റയ്നുവിന്റെയും മെഹനുവിന്റെയും കൂടെ പോയാൽ യാത്ര അവിടെ എത്തുന്നതിനു മുൻപ് എങ്കിലും മുടക്കാം, ആദിയെ ഇവർ കാണാതെ നോക്കാൻ എന്തേലും പ്ലാൻ ഇറക്കാം എന്നായിരുന്നു അവളുടെ മനസ്സിൽ….. എന്നാൽ അതും റയാൻ ഒറ്റവാക്കിൽ നിരസിച്ചു…

” അതൊന്നും വേണ്ട സന…..ഒരു കുഴപ്പം കൂടാതെ പോയ കാര്യം നടത്തി ഞങ്ങൾ തിരിച്ചു വരും…… ”

സന മറുപടി ഒന്നും പറയാതെ മിണ്ടാതെ തല താഴ്ത്തി ഇരിക്കുന്നത് കണ്ടു റയ്നു അവളുടെ അടുത്ത് വന്നു കൊണ്ട്

” സീ സന… സത്യത്തിൽ നിന്റെ പ്രശ്നം ഇതൊന്നും അല്ല…. മെഹനുവിന് എന്റെ മനസ്സിൽ നിനെക്കാൾ പ്രാധാന്യം കൊടുക്കുമോ എന്ന പേടി നിനക്ക് ഉണ്ടല്ലേ..ഈ യാത്ര അത് കൂട്ടിയാലോ എന്ന ആതിയും .. അന്ന് ഓപ്പൺ ഏരിയയിൽ വെച്ച് ഞാൻ അങ്ങനൊക്കെ പറഞ്ഞത് നിനക്ക് ഫീൽ ആയെന്നും എനിക്കറിയാം…. നീ ഒരു കാര്യം മാത്രം ആലോചിച്ചാൽ മതി…. അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു അതിഥി മാത്രം ആണ്… ഇന്നോ നാളെയോ അവൾ ഇറങ്ങി പോകും.. നീ എനിക്ക് അങ്ങനെ അല്ലാ…. ജീവിത കാലം മുഴുവൻ നമ്മൾ ഒരുമിച്ച് യാത്ര ചെയ്യേണ്ടവർ ആണ്…. ആ ബോധ്യം എനിക്ക് ഉണ്ട്.. So.. നിനക്ക് ഒരു പേടിയുടെയും ആവശ്യമില്ല… ”

അവൾ റയ്നുവിനെ കെട്ടി പിടിച്ചു കൊണ്ട്

” എനിക്ക് ഈ ഉറപ്പ് മതി ബേബി.. ബട്ട്‌.. My പേരെന്റ്സ്… അവര് നല്ല പ്രതീക്ഷയിൽ ആണ്…. With in 2 ഡേയ്‌സ്.. അവർ ഈ കാര്യം തന്റെ വാപ്പയോട് സംസാരിക്കാൻ നാട്ടിൽ എത്തും…. അവർക്ക് ഈ ഉറപ്പ് കിട്ടേണ്ടത് തന്റെ വാപ്പയിൽ നിന്നാണ്… ”

“അതോർത്തു നീ ടെൻഷൻ ആവണ്ട…. എനിക്ക് ഇക്കാര്യത്തിൽ ഒരു എതിർപ്പുമില്ല….വാപ്പാകും ഉണ്ടാവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്… വാ.. നമുക്ക് ഇപ്പോൾ തന്നെ ഇതിനൊരു തീരുമാനം ഉണ്ടാകാം….”

റയ്നു അവളെ കൂട്ടി താഴേക്ക് ചെന്നു… അവിടെ അനുവും യച്ചുവും ഒഴികെ എല്ലാവരും ഉണ്ടായിരുന്നു….മെഹന്നു അവളുടെ വീട്ടിലേക്ക് പോയി യാത്രയെ കുറിച്ച് സൂചിപ്പിച്ചു സാധനങ്ങൾ എടുത്തു തിരിച്ചു വരാനായി ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു….

റയ്നു എല്ലാവരും കേൾക്കേ തന്നെ വാപ്പയോട് കാര്യം പറഞ്ഞു…

” വാപ്പ…. സനയുടെ പേരെന്റസ് രണ്ട് ദിവസത്തിനുള്ളിൽ നമ്മുടെ വീട്ടിലേക്ക് വരും…. അവര് വരുന്നത്….. ”

” നീ വളച്ചു കെട്ടണ്ട… എനിക്ക് കാര്യം മനസ്സിലായി.. ഞാനും ഇതേ കുറിച്ച് കയ്സുവിനോട് സൂചിപ്പിച്ചിരുന്നു…ഇനിയും നിങ്ങളെ ഇങ്ങനെ നിർത്തിയാൽ ശരിയാവില്ല എന്ന്..ഹഹഹ …. സന മോള് ഈ വീട്ടിലെ മരുമകൾ ആയി ഞങ്ങളുടെ മകളായി വരുന്നതിൽ എനിക്കും കയ്സുവിനും ഒരു എതിർപ്പും ഇല്ലാ… എന്തായാലും സന മോളുടെ പേരെന്റ്സ് വരട്ടെ…. ബാക്കി കാര്യങ്ങൾ ഞങ്ങൾ വലിയവർ തീരുമാനിച്ചോളാം…. നിങ്ങളുടെ ബാംഗ്ലൂർ യാത്ര കഴിഞ്ഞു വന്നിട്ട് നമുക്ക് കൂടുതൽ ചർച്ച ചെയ്യാം… വേണ്ടിവന്നാൽ മോൾടെ പേരെന്റ്സ് തിരിച്ചു പോകുന്നതിന് മുൻപ് നമുക്ക് എൻഗേജ്മെന്റ് തന്നെ നടത്തി കളയാം…എന്താ…. സന്തോഷായില്ലേ രണ്ടാൾക്കും ….. ”

സന നാണം അഭിനയിച്ചു മുഖം താഴ്ത്തി…. റയ്നുവിനും ഒരുപാട് സന്തോഷമായി…. എന്നാൽ മെഹന്നുവിന്റെ മുഖത്തു വെറും പുച്ഛമായിരുന്നു…. അവരുടെ കല്യണം നടന്നാൽ തന്നെ ഇത്രത്തോളം ദ്രോഹിച്ച റയ്നുവിന് അതൊരു മുട്ടൻ പണിയായിരിക്കുമെന്നാലോചിച്ചുള്ള ആശ്വാസവും…..

 

💕💕💕

 

യച്ചു ഇന്നലെ തീരുമാനിച്ച പോലെ റംസാനുമായി ഇഷയെ കാണാൻ പോയിരിക്കുകയാണ്…..പോണ വഴിക് റംസാന് ഒരു അത്യാവശ്യ കാൾ വന്നപ്പോൾ അവൻ യച്ചുവിനെ കോച്ചിംഗ് സെന്റർന്ന് മുമ്പിൽ ഇറക്കി പോയി….അവര് വരുന്നത് അറിയാവുന്നത് കൊണ്ട് ഇഷ പുറത്ത് തന്നെ നിപ്പുണ്ടായിരുന്നു….

” ഇഷ.. വളച്ചു കെട്ടില്ലാതെ കാര്യം ചോദിക്കാം…. മെഹന്നുവിന് medcare ഹോസ്പിറ്റലിൽ ആദിയോട് അല്ലാതെ മറ്റാരോട് ആണ് ഏറ്റവും കൂടുതൽ അടുപം.. I mean ഫ്രണ്ട്സ് ആയിട്ട്… അതും ആണുങ്ങൾ ആരെങ്കിലും ഉണ്ടായിരുന്നോ….? ”

ഇഷക്ക് അതിൽ കൂടുതൽ ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ല….

” ആദിൽ സാറോട്….. ആദി കഴിഞ്ഞാൽ പിന്നെ ആദിൽ സർ ആണ് അവൾക് എല്ലാം … ”

” ആദിൽ സർ….!”

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!