Angry Babies In Love – Part 69

8493 Views

angry babies in love richoos

യച്ചു സ്മിതയെ കണ്ടു ഓരോ കാര്യങ്ങൾ ചോദിച്ചറിയുകയാണ്….

 

അവൾക്കും പറയാനുണ്ടായിരുന്നത് ആദിൽ സാറുടെയും  ആഷിയുടെയും നല്ല വശങ്ങൾ ആയിരുന്നു….. ഒരിക്കൽ കൂടി  ആദിൽ സർ എന്ന് കേട്ടത്തോടെ അവന്റെ മനസ്സിൽ വീണ്ടും പുതിയ ചോദ്യങ്ങളും സംശയങ്ങളും തലപൊക്കി….. അടുത്ത ക്ഷണം ഫോൺ റിങ് ചെയ്തു.. കാർ കൊണ്ട് പോയ വർക്ക്‌ ഷോപ്പിൽ നിന്നായിരുന്നു…. അവർക്ക് പറയാനുള്ളത് കൂടി കേട്ടപ്പോൾ അവൻ ഞെട്ടിത്തരിച്ചു നിന്നുപോയി……

 

” what…കാർ ന്റെ ബ്രേക്ക് കട്ട് ആണെന്നോ…. ഓക്കേ ഓക്കേ ….ഞാൻ വിളിക്കാം…. “

 

യച്ചു ഫോൺ വെച്ചു തൊട്ടടുത്ത സോഫയിൽ ഇരുന്നു…. അവൻ ചിന്തയിൽ ആയിരുന്നു….അവന്റെ അടുത്തായി  കാര്യമെന്തെന്ന് അറിയാതെ സ്മിതയും ഇരുന്നു….

 

കാർ ന്റെ ബ്രേക്ക് സ്വയം കട്ട് ആവില്ലല്ലോ… അപ്പൊ ഇക്കാക്ക് ആക്‌സിഡന്റ് ആയത് കരുതി കൂട്ടി ആരോ ചെയ്തത് ആണെന്ന് വേണ്ടേ കരുതാൻ….. എന്നാലും ആരായിരിക്കും? എന്തിന് വേണ്ടിയാണ് അത് ചെയ്തത്…? ഇക്കാനെ അപായ പെടുത്താനോ അതോ വേറെ എന്തെങ്കിലും ഉദ്ദേശമോ….?

 

എന്റെ അറിവിൽ ഇക്കാക്ക് ശത്രുകൾ ഒന്നുമില്ല…. ഇക്ക ആരോടും ഒരു ദ്രോഹവും ചെയ്തിട്ടും ഇല്ലാ…പിന്നെ ആരാണ് ഇങ്ങനൊക്കെ എന്റെ ഇക്കാനോട് …?ഇക്കാക്ക് നിലവിൽ ആകെ  ഒരു പ്രോബ്ലം ഉള്ളത് മെഹന്നു ആണ്….ഇനി മെഹന്നുവിനെയും ആദിയെയും ഇക്കാനെ കരുവാക്കി വേർപിരിച്ചവർ ആയിരിക്കോ ഇതിനു പിന്നിൽ…?. ആ ഒരു സാധ്യത ഒരിക്കലും തള്ളിക്കളയാൻ ആവില്ല…. കാരണം… മെഹനുവും ഇക്കയും ആദിയെ കാണാൻ പോകുന്ന വിവരം അവർ അറിഞ്ഞിട്ടുണ്ടെങ്കിലോ… മെഹന്നു ആദിയെ കണ്ടു തെറ്റിദ്ധാരണകൾ പറഞ്ഞു തീർത്താൽ ഇക്ക നിരപരാധിയാവും.. ചിലപ്പോ ഇതിനു പിന്നിലുള്ളവർ ആരെന്ന് പുറത്ത് വരേം ചെയ്യും…. അത് ഒഴിവാക്കാൻ ഈ യാത്ര  വേണ്ടെന്ന് വെക്കാൻ ഇക്കാക്ക് ആക്‌സിഡന്റ് ഉണ്ടാകുന്നു… അപ്പൊ യാത്ര മുടങ്ങിലെ… ഇങ്ങനെ ആയിക്കൂടെ….

 

ഇതിപ്പോ ഇതിനു പിന്നിൽ ആരാണ് എന്നറിയാനുള്ള ആവേശം കൂടി വരുകയാണ്….. സ്വന്തം കാര്യം കാണാൻ എന്തും ചെയ്യാമെന്നാണോ… എന്റെ ഇക്കാക്ക് വല്ലതും സംഭവിച്ചിരുന്നെങ്കിലോ…. എന്തായാലും മുന്പോട്ട് വെച്ച കാൽ മുന്പോട്ട് തന്നെ…. ഇതിനു പിന്നിലുള്ളവനെ എത്രയും പെട്ടെന്ന് തന്നെ ഞാൻ കണ്ടു പിടിച്ചിരിക്കും…..

 

യച്ചുവിന്  കാര്യമായ ടെൻഷൻ ഉണ്ടെന്ന് സ്മിതക്ക് മനസ്സിലായി….അവൾ യച്ചുവിനെ തട്ടി വിളിച്ചു കൊണ്ട്

 

” എന്ത് പറ്റി.. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ…? “

 

അവൻ ടെൻഷൻ മറച്ചു പിടിച്ചു കൊണ്ട്

 

“ഏയ്യ്…ഒന്നുമില്ല….”

 

അപ്പഴാണ് അവന്ന് സ്മിതയും ഇഷയും സംസാരിച്ച കാര്യങ്ങൾ കൂടി കണക്ട് ചെയ്തത്…

 

ആദിൽ സർ… പുള്ളിയെ കുറിച് ഇഷയും  സ്മിതയും പറഞ്ഞത് വെച് ആള്  കുഴപ്പക്കാരൻ അല്ലാ..കസിൻ ആയ സ്ഥിതിക് ഉള്ള സ്വാതന്ത്ര്യം എന്ന കണക്കിൽ എടുക്കാം വേണമെങ്കിൽ അവരുടെ അടുപ്പം….പക്ഷേ..മറ്റാർക്കും ഇത്രയും അടുപ്പം ഇല്ലതാനും അയാൾക്കും  പുള്ളിയുടെ പി എ ആഷിക്നും ആദി- മെഹന്നു ബന്ധം അറിയാം.. ഫുൾ സപ്പോർട്ട്  ആണെന്ന് പറയുന്നു…..medcare ലെ ഒരാൾ ആണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തവുമാണ്….അതിനി ഇവരാകുമോ….പുറമെ അവരുടെ ബന്ധം സപ്പോർട്ട് ചെയ്ത് അകമേ അതിനെ വെറുക്കുന്നവർ ആകുമോ…? സംശയിക്കാതിരിക്കാൻ ആവില്ല.. അത്പോലെ  നിലവിൽ ആരെയും ഒഴിവാക്കാൻ നിർവാഹവുമില്ല….. കൂടുതൽ തെളിവ് കിട്ടുന്നവരെ കാത്തിരിക്കുക തന്നെ….

 

യച്ചു സോഫയിൽ നിന്ന് എഴുനേറ്റു….

 

” അപ്പോ സ്മിത പറഞ്ഞപോലെ ആദിൽ സാറിനോടും ആഷിക് നോടുമല്ലാതെ മറ്റാരോടും മെഹനുവിന് ഇവിടെ കാര്യമായ അടുപ്പമ് ഇല്ല അല്ലെ.. “

 

മറ്റാരും ഇല്ലാ എന്ന് ഉറപ്പ് വരുത്താൻ ആണ് യച്ചു ഒന്നുടെ ചോദിച്ചത്….

 

” ഏയ്യ്…. അവർ തന്നെ മതിയല്ലോ.. നല്ല കൂട്ടരാ…. മെഹനുവിനെ ഭയങ്കര കെയറിങ് ആണ്…. അവൾക് ആക്‌സിഡന്റ് ആയപ്പോൾ ആദിൽ സാറിന്റെ  ഒരു ടെൻഷൻ ഒന്ന് കാണണമായിരുന്നു…. ഭക്ഷണമ് പോലും കഴിക്കാതെ അവൾക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു…”

 

” അതെങ്ങനെ തനിക്….? “

 

” ഞാൻ കണ്ടതല്ലേ… ക്യാബിനിലോട്ട്  ആരേം കടക്കാൻ സമ്മതിച്ചിരുന്നില്ല …  ഹോസ്പിറ്റൽ കാര്യത്തിൽ പോലും ഒരു ശ്രദ്ധ ഇല്ലായിരുന്നു….ഇപ്പഴും മെഹന്നു ഇല്ലാത്തോണ്ട് ആൾക്ക് ഒരു ഉഷാർ ഇല്ലാ…ഞങ്ങൾ ചെയ്യുന്നതിൽ ഒന്നും ഒരു തൃപ്തി വരാത്ത പോലെ എപ്പഴും വഴക്ക് പറഞ്ഞു കൊണ്ടിരിക്കും…. എപ്പഴും എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നത് കാണാം… മെഹന്നുവിനെ അദ്ദേഹം ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്…സർ മാത്രല്ല.. ഞങ്ങളും … അവളുടെ തിരിച്ചു വരവ് ആണ് ഞങ്ങൾ ഒക്കെ ആഗ്രഹിക്കുന്നത്… പക്ഷേ.. അവൾ നിങ്ങളുടെ വീട്ടിലല്ലേ…. അതിൽ ആദിൽ സർ ന്ന് നല്ല നീരസവും  ഉണ്ട് …”

 

” മെഹന്നു ഞങ്ങളുടെ വീട്ടിൽ വരുന്നതിൽ ആദിൽ സർ ന്ന് എന്താണ് പ്രോബ്ലം… ഇതൊക്കെ തനിക് എങ്ങനെ അറിയാം .? “

 

” എനിക്ക് കൂടുതൽ ആയി ഒന്നുമറിയില്ല.. കുറച്ചു ദിവസം മുൻപ്  നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു രാവിലെ ഞാൻ ഒരു പേഷ്യന്റ് ന്റെ ഫയൽ കൊടുക്കാനായി സാറിന്റെ ക്യാബിനിലോട്ട് പോയപ്പോൾ തൊട്ടടുത്ത ബാൽകണിയിൽ നിന്ന് സർ മെഹനുവിനോട്  സംസാരിക്കുന്നത് കേട്ടു… സ്‌പീക്കറിൽ ഇട്ടിരുന്നത് കൊണ്ട് രണ്ട് പേരുടെയും സംസാരം എനിക്ക് വെക്തമായി കേൾക്കാമായിരുന്നു…..അതിൽ നിന്ന് എനിക്ക് മനസ്സിലായത് മെഹനുവിന്റെ ജീവിതം ഈ അവസ്ഥയിൽ ആക്കിയത് റയാൻ ആണെന്ന് ആണ് ആദിൽ സർ വിശ്വസിക്കുന്നത്…may be മെഹന്നു പറഞ്ഞതാവാം..എന്തായാലും റയാനോട്  ഭയങ്കര ദേഷ്യമുള്ളപോലെ ആയിരുന്നു സാറിന്റെ സംസാരം.. അവളെ അവിടെ നില്കുന്നതിൽ നിന്ന് മാക്സിമം സർ പിന്തിരിപ്പിക്കാൻ നോകിയെങ്കിലും  മെഹന്നു വഴങ്ങിയില്ല…. സാറിന് പറയാൻ മാത്രല്ലേ പറ്റു… തീരുമാനം എടുക്കേടത് മെഹന്നു അല്ലെ.. പിന്നെ ഞാൻ ഫോൺ വിളി കേട്ടത് സർ ന്ന് ഇഷ്ടപ്പെട്ടില്ലെങ്കിലോ കരുതി ഞാൻ ഫയൽ അവിടെ വെച്ച് സർനെ കാണാൻ നില്കാതെ വേം പോന്നു…. “

 

 

വന്നത് വെറുതെ ആയില്ല എന്ന രീതിയിൽ ഉള്ള ഒരു പുഞ്ചിരി യച്ചുവിന്റെ മുഖത്തു വിടർന്നു…

 

” ഇപ്പൊ ഇവിടെ ഉണ്ടോ… ആദിൽ സാറും പി എ യും…? “

 

” യാ…. ക്യാബിനിൽ കാണും….. “

 

” ഓക്കേ സ്മിത… പിന്നെ നമ്മൾ തമ്മിൽ ഇവിടെ സംസാരിച്ച കാര്യങ്ങൾ താൻ ഇനി ആരോടും പറയാൻ നിൽക്കണ്ട… ഇനി ആരെങ്കിലും ചോദിച്ചാൽ താൻ എന്തെങ്കിലും കള്ളം പറഞ്ഞാൽ മതി…. മെഹന്നുവിനോട് ഞങ്ങളുടെ വീട്ടിൽ നിന്ന് പോകാൻ താൻ നിർബന്ധിക്കണം എന്നോ മറ്റോ പറയാൻ വന്നത് ആണ് എന്നങ്ങു തട്ടി വിട്ടോ…  മാത്രല്ല…അതെന്നോട് ഒന്ന് ഫോൺ ചെയ്ത് അറിയിക്കുകയും വേണം .. ഇതാ എന്റെ നമ്പർ….”

 

 ഇതിനു പിന്നിൽ ഉള്ളവർ താനും സ്മിതയും സംസാരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിൽ തീർച്ചയായും അവർ സ്മിതയോട് ഇതേ കുറിച് തിരക്കും… അതറിയാൻ ആണ് സ്മിതക്ക് യച്ചു നമ്പർ കൊടുത്തത്…സ്മിതയുടെ ഡ്യൂട്ടി സമയം ആയത് കൊണ്ട് കൂടുതൽ അവളെ ബുദ്ധിമുട്ടിക്കാതെ അവൻ അവളോട് യാത്ര പറഞ്ഞിറങ്ങി….

 

ഹ്മ്മ്…. ഒരു സെക്കന്റ്‌ കസിൻ എന്ന ബന്ധം വെച്ച് മെഹന്നുവിന്റെ കാര്യത്തിൽ ഇത്ര വേവലാതിയോ… അതിൽ ഒരു പന്തികേട് ഉണ്ടല്ലോ….അത് മാത്രമല്ല…. മെഹന്നു പറഞ്ഞത് മാത്രം വെച്ച് ഇക്കാനോട് ദേഷ്യം കൊണ്ട് നടക്കുക… അവളെ  ഞങ്ങളുടെ വീട്ടിൽ നില്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുക… ഒന്നും അത്ര ശരിയായി തോന്നുന്നില്ല…..വരട്ടെ… എത്തി നിക്കുന്നിടത് നിന്ന് തുടങ്ങാം….. വീട്ടിലെ നിന്ന് എംകെ ഹോസ്പിറ്റൽ വരെ കാർ ഓടിച്ചു വന്ന റയ്നുക്ക.. അത് വരെ ഒരു പ്രോബ്ളവും ഇല്ലാ.. അവിടെ നിന്ന് വീണ്ടും വീട്ടിലേക്ക് പോന്നപ്പോൾ ബ്രേക് കട് ആയിരിക്കുന്നു.. അപ്പൊ കൃത്യം നിർവഹിച്ചത് എംകെയിൽ കാർ നിർത്തിയിട്ട ഗ്യാപ്പിൽ ആയിരിക്കും… അവിടെത്തെ cctv പരിശോധിച്ചാൽ… യെസ്…..

 

യച്ചു ഉടൻ തന്നെ ബൈക്ക് എടുത്തു എംകെ യിലോട്ട് വിട്ടു…. ഇതേ സമയം രണ്ട് കണ്ണുകൾ അവരെ  നിരീക്ഷിച്ചു കൊണ്ട് അവിടെ പതുങ്ങി നിൽപുണ്ടായിരുന്നു….

 

 

💕💕💕

 

 

ക്ലാസ്സ്‌ കഴിയുന്നവരെ കാത്തു നിന്നാൽ ചിലപ്പോ ഷാനുവിനെ കാണാൻ ആയെന്ന് വരില്ല… അത്കൊണ്ട് അനുവിനെ കൂട്ടി ദിയ സ്കൂട്ടി എടുത്തു അപ്പോൾ തന്നെ  വീട്ടിലോട്ട് പോകാനായി ഇറങ്ങി…

 

ഇതേ സമയം മെഹന്നു വീട്ടിൽ ചെന്ന് ആവശ്യമായ ഡ്രെസ്സും സാധനങ്ങളുമൊക്കേ എടുത്തു എല്ലാരോടും യാത്ര പറഞ്ഞു മാളിയെക്കൽ തറവാട്ടിലോട്ട് തിരിച്ചിരുന്നു….. ബാംഗ്ലൂരിൽ താൻ ട്രെയിനിങ് ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്ന് ഏതാനും സർട്ടിഫിക്കറ്റ് മേടിക്കാൻ നേരിട്ട് ചെല്ലണമെന്ന് കാൾ വന്നിട്ടുണ്ടെന്നും അത്കൊണ്ട് താൻ ഇപ്പോ ഹോം നേഴ്സ് ആയി നിൽക്കുന്ന വീട്ടിലെ സർന്റെ മോൻ ബാംഗ്ലൂർ ഒരു മീറ്റിംഗ് ന്ന് പോകുന്നത് കൊണ്ട് അദ്ദേഹത്തിന്റെ കൂടെ ആണ് പോകുന്നത് എന്നുമുള്ളൊരു കള്ളം വീട്ടിൽ എല്ലാവരെയും ധരിപ്പിച്ചു….. അത് വിശ്വസിച്ച വീട്ടുകാർ മറുതൊന്നും പറഞ്ഞില്ല …. ഷാനു ഇങ്ങനൊരു ടെൻഷനിൽ ആയത് കൊണ്ടും മെഹനുവിനോടുള്ള വിശ്വാസ കൂടുതൽ കൊണ്ടും അവളുടെ ഒരു കാര്യത്തിലും അവൻ ഇപ്പൊ  ഇടപെടാറില്ല ….അതിനാൽ തന്നെ  ഇതുവരെ മെഹന്നു നില്കുന്നത് അനുവിന്റെ വീട്ടിലാണെന്ന് അവൻ അറിഞ്ഞിട്ടില്ല… എന്തിന് …എംകെ ഹോസ്പിറ്റലിന്റെ ഓർണർ  അലി മാലിക് ന്റെ വീട്ടിലാണ് മെഹന്നു  നിൽക്കുന്നത് എന്ന വിവരം ആ വീട്ടിൽ അവന്നും ദിയക്കും  മാത്രം ആയിരിക്കും അറിയാത്തത് ….ഷാനുവിന് അവന്റേതായ ടെൻഷൻ ഉണ്ടെങ്കിൽ പോലും പെങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുന്നത് അവന്റൊരു വീഴ്ച തന്നെയാണ്….. ഒരു പക്ഷേ.. അവനതറിഞ്ഞിരുന്നെങ്കിൽ അവൻ തന്നെ മെഹന്നു ആ വീട്ടിൽ നില്കുന്നത് വിലക്കിയേനെ…. കാരണം അനു തന്നെ…. അനു മെഹന്നുവിനോട് അടുത്താൽ അത് അവളെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാകുന്നത് കൂടുതൽ പ്രയാസമാക്കും എന്ന് അവന്ന് അറിയാം….

 

മെഹന്നു വീട്ടിൽ നിന്ന് ബസ്സിൽ ആണ് തിരിച്ചു പോന്നത്.. പക്ഷേ… SMT കോളേജിന് തൊട്ട് മുമ്പിലായി ബസ്സ് ബ്രേക്ക്‌ ഡൌൺ ആയി….. ആ സമയത്ത് ആണ് അനുവും ദിയയും സ്കൂട്ടിയിൽ  കോളേജിൽ നിന്ന് ഗേറ്റ് കടന്നു വരുന്നത്……

 

ബസ്സിന് ചുറ്റും ആൾക്കൂട്ടം ഉണ്ടെങ്കിലും ഒരു ബാഗും പിടിച്ചു നിൽക്കുന്ന മെഹന്നുവിനെ കോളേജ് ഗേറ്റ് കടന്നപ്പഴേ   അനു കണ്ടു…മെഹന്നുവിനെ കണ്ടതും അവൾക് തലേന്നത്തെ കാര്യങ്ങൾ ഒക്കെ മനസ്സിലോട്ട് വന്നു.. ദേഷ്യം കടിച്ചമർത്തി കൊണ്ട് അവൾ 

 

” ഇവളിതെന്താ ഇവിടെ…? മുദേവി… എന്റെ റയ്നുക്കാന്റെ പെടലിയിൽ ആയിരുന്നു ഇന്നലെ ഇവളുടെ കാള നിർത്തം.. കെട്ടും  ഭാന്ധവും എടുത്ത് ഇന്നാരുടെ മെക്കട്ട് കയറാനാണാവോ പോക്ക്…. “

 

മെഹന്നു റയ്നുവുമായി യാത്ര പോകുന്ന വിവരം അനു അറിഞ്ഞിട്ടില്ല…

 

ഇതൊക്കെ കേട്ട് ആരെയാണ് ഇവളീ തെറി പറയുന്നത് എന്നറിയാതെ ദിയ

 

” ആരെയാ അനുത്ത ഈ പറയുന്നേ…? “

 

” ഡി.. നീയാ ബസ്സ് നിർത്തിയോട്ത്ക്ക് നോക്ക്… ആ ബ്ലൂ ആൻഡ് ക്രീം ഡ്രസ്സ്‌ ഇട്ട യക്ഷിയെ തന്നെ…. “

 

ദിയ നോക്കിയപ്പോൾ ആണ് അനു ഉദ്ദേശിച്ചത്  മെഹന്നുവിനെ  ആണെന്ന് അവൾക് മനസ്സിലായത്.. അവൾ ബ്രേക്ക്‌ ഇട്ടു സ്കൂട്ടി നിർത്തി പിന്നോട്ട് തിരിഞ്ഞു അനുവിനെ നോക്കി കൊണ്ട്

 

” what…. അത് മെഹന്നുത്ത  ആണ്… ഷാനുക്കാന്റെ പെങ്ങൾ…. “

 

ദിയ  വേം സ്കൂട്ടി സൈഡ് ആക്കി… അനു ആണെങ്കിൽ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.. ഇങ്ങനൊരു ട്വിസ്റ്റ് അവൾ ഒട്ടും പ്രതീക്ഷിച്ചതല്ലല്ലോ…

 

പടച്ചോനെ.. എന്നോട് ഈ ചതി വേണ്ടായിരുന്നു….. ഷാനുവിന്റെ പെങ്ങൾ ആണ് മെഹന്നു എന്നറിയാതെ ഞാൻ എന്തൊക്കെയാ ഇന്നലെ പറഞ്ഞു കൂട്ടിയത്… എനിക്ക് ഓർക്കാൻ കൂടി വയ്യ…. മെഹന്നുവിനോട് ഞാൻ ഇങ്ങനൊക്കെ പറഞ്ഞു എന്ന് ഷാനു അറിഞ്ഞാൽ തീർന്നില്ലേ എല്ലാം… ഒട്ടും വൈകിപ്പിക്കണ്ട അനു.. റയ്നുകയും ഇവളും തമ്മിൽ  എന്ത് പ്രശ്നം തന്നെ ആയിക്കോട്ടേ.. അത് അവർ തീർത്തോളും… നീ എന്തിനാ ആ കാര്യത്തിൽ ഇവളോട് ദേഷ്യം വെക്കുന്നത്…ദേഷ്യമുണ്ടെങ്കിൽ തന്നെ അതിപ്പോ മറന്നോണം.. ഇവളെ വെറുപ്പിച്ചാൽ  ഷാനുവിനെ നിനക്ക് ഒരിക്കലും കിട്ടില്ല.. മറിച് …. മെഹന്നുവിനെ കയ്യിൽ എടുത്താൽ പിന്നെ ഞാനും ഷാനുവും തമ്മിലുള്ള ബന്ധം ആരും തകർക്കുകയും ഇല്ലാ…. യെസ്.. ഇപ്പോൾ തന്നെ ആ കാലിൽ വീണ് മാപ്പ് പറ.. കാര്യാമ് കാണാൻ കഴുതക്കാലും പിടിക്കണം എന്നാണല്ലോ….. ഇമേജ് ഒന്നും നോക്കണ്ട…. നിന്റെ ആവശ്യമാണ്…

 

 

ദിയ അനുവിനെ തട്ടി വിളിച്ചു കൊണ്ട്

 

” അനുത്താക്ക് എങ്ങനാ മെഹനുത്താനേ പരിജയം…? “

അനു നിവർത്തിയില്ലാതെ ഇന്നലെ നടന്നത് ഒക്കെ പറഞ്ഞു….അപ്പോഴാണ് ദിയ അറിയുന്നത് മെഹന്നു നിലവിൽ നേഴ്സ് ആയി പോകുന്നത് അനുവിന്റെ വീട്ടിലേക്ക് ആണ് എന്നത്..അതായത് തന്റെ യച്ചുക്കാന്റെ വീട്ടിലേക്ക്..ഇതിപ്പോ മെഹന്നു യച്ചുവിന്റ വീട്ടിലേക്കാണ് പോകുന്നത് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അത് വഴി യച്ചുക്കാനെ കാണാനും സംസാരിക്കാനും തന്റെ പ്രണയം അറിയിക്കാനും ഒക്കെ പറ്റിയിരുന്നു എന്നതായിരുന്നു ദിയയുടെ ചിന്ത.. കഴിഞ്ഞത് കഴിഞ്ഞു…ഇനി പറഞ്ഞിട്ട് കാര്യമില്ല..അടുത്ത വഴി നോകാം …

 

അനു ഷാനു ബന്ധത്തിൽ ദിയ ഇത്ര ആത്മാർത്ഥ കാണിക്കുന്നത് തന്നെ യച്ചുവിന്റെ പെങ്ങൾ ആണ് അനു എന്നോർത്താണ്… ഇപ്പൊ അനുവിനെ ഹെല്പ് ആക്കിയാൽ ഭാവിയിൽ ആ നന്ദി അവൾ കാട്ടോലോ. ഇതാണ് ദിയയുടെ മനസ്സിലിരിപ്പ്.. മാത്രമല്ല…. മെഹനുവിന്റെ കാമുകൻ ആദി പറഞ്ഞു വിട്ടിട്ട് അവളെ മാളിയെക്കൽ തറവാട്ടിൽ നിന്ന് ഒഴിവാക്കാൻ ഒരുത്തൻ മെഹനുവിന്റെ റൂമിൽ ഇന്നലെ കയറിയെന്നും അത് മുകേനെ ഉള്ള പ്രശ്ണങ്ങളും ദിയ അറിഞ്ഞപ്പോൾ അവളുടെ മനസ്സിലേക്ക് ആദ്യം വന്നത് അന്ന് മെഹന്നുവിന് ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആയപ്പോൾ ഇഷ കരഞ്ഞു കൊണ്ട് ആദി -മെഹന്നു വിനെ പറ്റി പറഞ്ഞതാണ്.. അന്ന് ആദി ആരാണെന്ന് ദിയക് മനസ്സിലായില്ല.. പിന്നീട് അതെ കുറിച്ച് ചോദിച്ചതും ഇല്ലാ.. എന്നാൽ ഇപ്പോൾ അത് മെഹനുവിന്റെ കാമുകൻ ആണെന്ന് അവൾക്  മനസ്സിലായി……പക്ഷേ.. മെഹന്നു ഇതൊന്നും വീട്ടിൽ പറയാത്തത് മറ്റാരും  അറിയാൻ ആഗ്രഹിക്കാത്തത് കൊണ്ടാകും അല്ലോ… അത്കൊണ്ട് താൻ ആയിട്ട് ചോദിക്കുന്നുമില്ല.. അറിഞ്ഞ ഭാവം നടിക്കുന്നതും ഇല്ലാ….. 

 

 

“ആളറിയാതെ പറ്റി പോയതാടി…..റയ്നുക്കാനെ ആ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു..അപ്പൊ എന്തൊകെയോയോ എന്റെ വായയിൽ നിന്ന് വീണു പോയി. ഇനിയിപ്പോ  എന്താ ചെയ്യാ…. “

 

 

” അതൊന്നും കുഴപ്പമില്ല… അനുത്ത ഇപ്പൊ മെഹന്നുത്താനേ കാണുന്നു.. മാപ്പ് പറയുന്നു.. പ്രശ്നം സോൾവ്…ഷാനുക്കാനെ കിട്ടണമെങ്കിൽ അത് ചെയ്തേ പറ്റു…. മെഹനുത്ത വിലക്കിയാൽ ഈ ജന്മം ഷാനുക്കാനെ  കിട്ടത്തില്ല ട്ടോ…. “

 

” അയ്യോ.. അങ്ങനെ പറയല്ലേ.. ഞാൻ എന്തിനും തയ്യാറാ,. നീ പോയി വിളിക്ക്…പിന്നെ ദിയ… ഞാൻ ഷാനുവിനെ സ്നേഹിക്കുന്ന വിവരം നീ മെഹന്നുവിനോട് ഇപ്പൊ പറയല്ലേ…. എല്ലാം പതിയെ സെറ്റ് ആയിട്ടൊക്കേ പോരെ … “

 

 

” ഹ്മ്മ്മ്.. ഓക്കേ…. “

 

ദിയ ഗേറ്റ്നടുത് സ്കൂട്ടി സൈഡ് ആക്കി  റോഡ് മുറിച്ചു കടന്നു മെഹന്നുവിന്റെ അടുത്ത് ചെന്ന് വിവരം തിരക്കി… ബസ് ബ്രേക്ക്‌ ഡൌൺ ആണെനും അവൾക് പോകേണ്ടത് യച്ചുവിന്റെ വീട്ടിലേക്ക് ആണെന്നും അറിഞ്ഞപോ ഒന്ന് ചിന്തിച്ചതിനു ശേഷം അവൾ കൊണ്ട് വിടാ പറഞ്ഞു…ബാഗിനെ കുറിച് ചോധിച്ചപോഴും വീട്ടിൽ പറഞ്ഞ കാര്യം തന്നെയാണ് അവൾ ദിയയോടും പറഞ്ഞത്… അനുവിന്  ഈ യാത്രയെ കുറിച് അറിവില്ലാത്തത് കൊണ്ട് അവളുടെ വായയിൽ നിന്ന് ദിയ ഒന്നും അറിഞ്ഞിട്ടില്ല.. അത്കൊണ്ട് മെഹന്നു പറഞ്ഞത് ദിയ  വിശ്വസിച്ചു… എന്നിട്ട് അനുവിനെ അങ്ങോട്ട് കൈ കാട്ടി വിളിച്ചു…..

 

മെഹന്നുവിനെ കൊണ്ട് വിടുമ്പോൾ യച്ചുവിനെ ഒരു നോക്ക് കാണാല്ലോ എന്നതാണ് അവളുടെ മനസ്സിൽ…. പക്ഷേ… അനു…. അവളെ തല്കാലത്തേക്ക് ഒഴിവാക്കുകയും വേണം.. അതിന് അവളൊരു വഴി അപ്പൊഴെക്കും മനസ്സിൽ കണ്ടത്തിയിരുന്നു…

 

മെഹന്നു അനുവിനെ കണ്ടപ്പോൾ ദിയക്ക് എങ്ങനെയാണ് അനുവിനെ പരിജയം എന്ന മട്ടിൽ  ദിയയെ നോക്കി…

 

” മെഹന്നുത്ത.. ഇതു അനു… ഷാനുക്കന്റെ സ്റ്റുഡന്റ് ആണ്.. എന്റെ ഫ്രണ്ട് ഉം…. “

 

” ഹ്മ്മ്മ്മ്…. “

 

മെഹന്നു ഒന്ന് നീട്ടി മൂളുക മാത്രം ചെയ്തു..

ദിയ സ്കൂട്ടി എടുത്തിട്ട് വരാ എന്ന് പറഞ്ഞു അവിടെ നിന്ന് മാറിയതും അനു മെഹനുവിന്റെ കൈ പിടിച്ചു കൊണ്ട്

 

” സോറി… ആക്ച്വലി താൻ ഷാനുമാഷിന്റെ  പെങ്ങൾ ആണെന്ന് ദിയ പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്…. ഷാനു മാഷ് എന്റെ നല്ലൊരു ഫ്രണ്ട് കൂടെ ആണ്… ആ സ്ഥിതിക് നമ്മൾ തമ്മിൽ ദേഷ്യം വെച്ച് പുലർത്തുന്നത് ശരിയല്ലല്ലോ…. പിന്നെ അത് മാത്രം അല്ല കെട്ടോ…. ഇന്നലെ നടന്ന സംഭവത്തിൽ സത്യാവസ്ഥ എന്താന്ന് പോലും അറിയാതെ  ഞാൻ എന്തൊക്കെയോ പറഞ്ഞു…. എന്റെ ഇക്കാനെ താൻ തള്ളി പറഞ്ഞപ്പോ ദേഷ്യം വന്നു പോയതാണ്….i am really sorry…. വ്യക്തമായ ധാരണ ഇല്ലാതെ ഞാൻ അതിൽ ഇടപടാൻ പാടില്ലായിരുന്നു.. എനിക്ക് ഇപ്പൊ തന്നോട് ഒരു വിരോധവും ഇല്ലാ.. താൻ എന്നോട് ക്ഷമിക്കില്ലേ.. പ്ലീസ്…. “

 

” ഹ്മ്മ്..its ഓക്കേ.. ഇക്കമാർ എല്ലാ പെങ്ങമ്മാർക്കും വലുത് തന്നെയാണ്.. എന്ന് കരുതി അവർ  ഒരു തെറ്റും ചെയ്യില്ലെന്ന്  കണ്ണടച്ച് വിശ്വസിക്കരുത്… അത്പോലെ അവർ തെറ്റ് ചെയ്യുമ്പോ അത് പ്രോത്സാഹിപ്പിക്കയും അരുത് ….”

 

” ഇനി ഞാൻ ശ്രദ്ധിച്ചോളാം… “

 

അപ്പോഴേക്കും ദിയ സ്കൂട്ടി എടുത്തു വന്നു…. വണ്ടി സൈഡ് ആക്കി മെഹനുവിനോട് ഒരു മിനുട്ട് എന്ന് പറഞ്ഞു ദിയ അനുവിനെ മാറ്റി നിർത്തി അവളുടെ മനസ്സിലെ കാര്യം പറഞ്ഞു..

 

” അനുത്ത…..നമുക്ക് പ്ലാൻ ഒന്ന് മാറ്റി പിടിച്ചാലോ…  വീട്ടിലോട്ട് ചെന്നാൽ ഷാനുക്ക ചിലപ്പോ അനുത്താനേ കാണുവാൻ കൂട്ടാക്കി എന്ന് വരില്ല…. അനുത്ത ഉണ്ടെന്ന് കണ്ടാ ഷാനുക്ക   അവിടുന്ന് മാറാനും ചാൻസ് ഉണ്ട്… പിന്നെ ഞാൻ  എന്ത് പറഞ്ഞാലും ഷാനുക്ക കേൾക്കില്ല… അത്കൊണ്ട് അനുത്ത ഇവിടെ തന്നെ നിൽക്ക്.. ഞാൻ  മെഹനുത്താനെ  കൊണ്ട് വിട്ട ശേഷം വീട്ടിൽ പോയി ഷാനുക്കാനെ  ഇങ്ങോട്ട് എന്തെങ്കിലും പറഞ്ഞു കൂട്ടി കൊണ്ട് വരാം ..അനുത്ത ദാ ബസ് സ്റ്റോപ്പിന് പിന്നിലെ  ആ കാണുന്ന ആലിന്റെ പിന്നിൽ മറന്നു നിന്നോ ….ഇവിടെ എത്തുമ്പോ ഞാൻ ഒരു സൂചന തരാം.. അപ്പോ കൺവെട്ടത് വന്നാൽ മതി… ഓക്കേ… “

 

 അനുവിനും  അത് നല്ലതായി തോന്നിയത് കൊണ്ട് അവളതിന് സമ്മതിച്ചു….

 

ശേഷം ദിയ മെഹന്നുവിനെ സ്കൂട്ടിയിൽ കയറ്റി പോകാൻ നിന്നതും മെഹന്നു അനുവിനെ നോക്കി കൊണ്ട്  

 

” പിന്നെ അനു  ഒരു  കാര്യം കൂടി… ആണുങ്ങളുടെ മുമ്പിൽ ഓച്ചാനിച്ചു നിക്കുന്ന പെണ്ണുങ്ങളുടെ കാലം അല്ല ഇത്….പെങ്ങൾ എന്ന നിലയിൽ ഇടക്കൊക്കേ ഈ പെണ്ണുങ്ങളോട് എങ്ങനെ മാന്യമായി പെരുമാറണം എന്നൊരു തിയറി ക്ലാസ്സ്‌  തന്റെ ഇക്കാക്ക്  എടുത്തു കൊടുക്കുന്നത്  നന്നായിരിക്കും….എന്താന്ന് വെച്ചാ  എന്നെപ്പോലുള്ള തന്റെടമുള്ള  പെണ്ണുങ്ങളുടെ കയ്യിന്റെ ചൂട് അല്ലെങ്കിൽ ചിലപ്പോ തന്റെ ഇക്ക അറിഞ്ഞെന്നു വരും….അപ്പോ പോട്ടെ… “

 

അതും പറഞ്ഞു അവർ പോയി….

 

ഇവൾ ഞാൻ വിചാരിച്ച പോലെ അല്ലല്ലോ.. നല്ല അസ്സൽ ഉഷിര് ഉള്ള പെണ്ണ് …..റയ്നുക്കാനെ നിലക്ക് നിർത്താൻ ഇവൾക്ക് പറ്റുമെങ്കിൽ ഇവൾ ചില്ലറക്കാരി അല്ലാ…..സനയുമായി ഇക്ക ഇഷ്ടത്തിൽ അല്ലായിരുന്നെങ്കിൽ എന്റെ ഇക്കാക്ക് ഇവളെ കൊണ്ട് ഞാൻ മൂക്ക് കയർ ഇടീപിച്ചേനെ…. എന്തായാലും ഇവളെ കെട്ടുന്നവൻ ഭാഗ്യവാൻ തന്നെ….

 

 

അനു ചിരിച്ചുകൊണ്ട്  മനസ്സിൽ പറഞ്ഞു…

 

 

ദിയ മെഹനുവിനെ കൊണ്ടാക്കിയെങ്കിലും യച്ചുവിനെ അവിടെ കാണാത്തത് കണ്ടപ്പോൾ  അവൾ നിരാശയോടെ മടങ്ങി…….വീട്ടിലെത്തിയപ്പോഴാണ് ഷാനു എസ്റ്റേറ്റ്ലേക്ക് പോകാൻ ഇറങ്ങുന്നത് കണ്ടത്….അവളെ കണ്ടതും ഷാനു

 

” നിനക്ക് എന്താടി ക്ലാസ്സ്‌ ഇല്ലേ…..? “

 

” ആ.. ഉണ്ട്… ആ.. ഞാൻ എന്റെ ഒരു അസെഗ്ന്മെന്റ് നോട്ട് എടുക്കാൻ മറന്നു.. അത് എടുക്കാൻ വന്നതാ… ഷാനുക്ക ഇറങ്ങായോ… “

 

” ആ… പോട്ടെ….എത്രയും പെട്ടെന്ന് ഇവിടം വിടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നെ…. ഉമ്മാനോട് ഞാൻ എസ്റ്റേറ്റിൽ നിന്ന് പാണ്ടിയുടെ കാൾ വന്നത് കൊണ്ട് അര്ജന്റ് ആയി പോവാണ് എന്നാണ് പറഞ്ഞിരിക്കുന്നത്… നീയത് തിരുത്താൻ നിൽക്കണ്ടാ…. “

 

അതും പറഞ്ഞു അവൻ ജീപ്പിൽ കയറി….ദിയ വേഗം  അവന്റെ അടുത്ത് വന്നു കൊണ്ട്

 

” ഷാനുക്ക.. ഞാനും ഉണ്ട്… ഏതായാലും ഇക്ക ആ വഴിക് അല്ലെ.. അപ്പോ എന്നെ കോളേജിന് മുമ്പിൽ  ഇറക്കിയാൽ മതി…. ഇനി സ്കൂട്ടി എടുത്തു പോകാൻ എനിക്ക് മേലാ.. ഒരു മിനിറ്റ് ട്ടാ.. ഞാൻ ഇതാ ബുക്ക്‌ എടുത്തു ഇപ്പോ വരാം… “

 

അവൾ പോയി  പേരിന് ഏതോ ഒരു ബുക്ക്‌ എടുത്തു തിരിച്ചു വന്നു ജീപ്പിൽ കയറി ….വണ്ടി കോളേജും കഴിഞ്ഞു  ബസ് സ്റ്റോപ്പിന്റെ അടുത്ത് എത്തിയതും ഷാനു ജീപ്പ് സൈഡ് ആക്കി കൊണ്ട് 

 

” വേം ഇറങ്.. ആരേലും കാണുന്നതിന് മുൻപ് ഞാൻ പോട്ടെ…. “

 

” ആരേലും ആണോ അതോ അനു ആണോ…. “

 

” കാര്യം നിനക്ക് മനസ്സിലായല്ലോ.. എന്നാ കൂടുതൽ ചോദ്യം വേണ്ടാ… ഇറങ്…എനിക്ക് പോണം…  “

 

“പോകുന്നതിന് മുൻപ് എനിക്ക് ഷാനുക്കാനോട്‌ ഒരു കാര്യം പറയാൻ ഉണ്ട്… ഒന്ന് ഇറങ്ങിക്കെ….”

 

” എന്തേലും പറയാനുണ്ടെങ്കിൽ ഇവിടെ വെച്ച് പറഞ്ഞാ പോരെ… അതിന് എന്തിനാ ഇറങ്ങുന്നേ…. “

 

” അതൊക്കെ ഞാൻ പറയാം.. ഒന്ന് ഇറങ് എന്റെ ഷാനുക്ക…. “

 

അതും പറഞ്ഞു അവൾ ജീപ്പിന്റെ കീ വലിച്ചുരി പുറത്തിറങ്ങി…നിവർത്തിയില്ലാതെ ഷാനുവും ഇറങ്ങി ജീപ്പിന്റെ മുൻ വഷത്ത്  അവളുടെ അടുത്ത് വന്നതും

 

” ഇനി പറ.. എന്താ കാര്യം…..? “

 

ചിരിച്ചു കൊണ്ട് ദിയ

 

” അനുത്ത.. ഇങ് പോര്….. ആള് ഓടില്ല.. ആയുധം എന്റെ കയ്യിലാ…. “

 

കീ കയ്യിലിട്ട് കറക്കി കൊണ്ട് ദിയ അങ്ങനെ പറഞ്ഞപ്പോൾ ആലിന്റെ പിന്നിൽ നിന്നും അനു അവരുടെ അടുത്തേക്ക്  നടന്നു വന്നു ….ഷാനു അത് ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് അവൻ ആകെ ഞെട്ടി ദിയയെ തറപ്പിച്ചു നോക്കി ….

 

” ഹിഹി….റിയലി സോറി ഷാനുക്ക… ഷാനുക്ക ഫോൺ ചെയ്യുമ്പോ എന്റെ തൊട്ടടുത്തു തന്നെ അനുത്ത ഉണ്ടായിരുന്നു…. അത്കൊണ്ട് എല്ലാം അനുത്ത കേട്ടു… അനുത്ത  ഷാനുക്കാനെ കാണണം എന്ന് പറഞ് കരഞ്ഞപ്പോൾ  എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു.. അതാ ഞാൻ….ഷാനുക്ക പ്ലീസ്.. അനുത്താക്ക് പറയാനുള്ളത് കേൾക്കണം…. ഞാൻ അങ്ങോട്ട് മാറി നിക്കാം… “

 

അതും പറഞ്ഞു ദിയ പോകാൻ നിന്നതും

അവളെ തടഞ്ഞു ഷാനു അനുവിനെ നോക്കി കൊണ്ട് 

 

”  ദിയ…നീയെങ്ങോട്ടാ പോണേ…. എനിക്കും ഒന്നും കേൾക്കേമ് വേണ്ടാ.. ആരോടും ഒന്നും പറയാനും ഇല്ലാ… ഞാൻ പോകുന്നു… “

 

അവൻ പോകാൻ വേണ്ടി തിരിഞ്ഞതും അനു അവന്റെ കൈ പിടിച്ചു നിർത്തി…. അവൾ അത്രമേൽ സങ്കടത്തോടെ 

 

” മാഷേ….എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ… ഞാൻ അതിന് മാത്രം എന്ത് തെറ്റാ ചെയ്തത്…. മാഷിനെ സ്നേഹിച്ചു എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്….. പറ… ആണോ….. അതിനാണോ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നെ….എന്നെ എത്ര അവഗണിച്ചാലും എനിക്കറിയാം  മാഷും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്….. ആ സ്നേഹം സമ്മതിക്കാത്തത് ഞാൻ വലിയ വീട്ടിലെ ആയത് കൊണ്ടും മാഷിന്  പ്രായം കൂടുതൽ ഉണ്ടെന്ന ചിന്ത കൊണ്ടും ഒക്കേ  ആണെന്ന് എനിക്കറിയാ… പക്ഷേ….

പണവും  പ്രശസ്തിയും  സ്റ്റാറ്റസുമൊക്കേ നോക്കുന്ന ഒരു പെണ്ണാണ് ഞാൻ എന്ന് മാഷ് കരുതിയെങ്കിൽ മാഷിന് തെറ്റി.. എനിക്കത് ഒന്നും ഒരു വിഷയമല്ല…അതൊന്നും നോക്കിയുമല്ല ഞാൻ മാഷിനെ സ്നേഹിച്ചത്…ആ മനസ്സ് കണ്ടിട്ടാണ്… എനിക്ക് അത് മാത്രം മതി….നാട്ടുകാരെ  അത് ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്ക് ഇല്ല…പിന്നെ എന്തിനാ എനിക്ക് മാഷ് ചേരില്ല എന്ന് ചിന്തിക്കുന്നത്…. മാഷിന്റെ കുറവുകൾ മനസ്സിലാക്കി മാഷ് ആഗ്രഹിച്ച പോലെ ഒരു പെണ്ണാവാൻ  മാഷിന്റെ നല്ല പാതി ആവാൻ ആണ് ഞാൻ ആഗ്രഹിച്ചത്….ഇനിയും എന്നെ ഇങ്ങനെ അവഗണിക്കല്ലേ മാഷ്.. എനിക്കത് സഹിക്കാൻ ആവില്ല…. “

 

 

അവൾക് പിന്തിരിഞ്ഞു നിൽകുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു …. അവളെ കെട്ടിപിടിച്ചു ചുടുചുംബനങ്ങൾ കൊണ്ട് മൂടി ‘പെണ്ണെ… നീയില്ലാതെ എനിക്കും പറ്റില്ല.. അത്രമേൽ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട് ‘ എന്ന് പറയാൻ അവന്റെ മനം വെമ്പുന്നുണ്ടായിരുന്നു.. പക്ഷേ…. അമിയുടെ മുഖം അവനെ അതിൽ നിന്ന് എല്ലാം വിലക്കി…… എന്നോട്  ക്ഷമിക്കണം അനു…. എനിക്ക് നിന്നോട് എന്റെ സ്നേഹം പ്രകടിപ്പിക്കാൻ ആവില്ല…. അമിയുടെ സ്വപ്‌നങ്ങൾ നശിപ്പിച്ചിട്ട് എനിക്ക് അതിന് കഴിയില്ല…..

 

അവൻ അവന്റെ മനസ്സിൽ സ്വയം അനുവിനോട് മാപ്പ് പറഞ്ഞു കണ്ണിലെ കണ്ണുനീർ പരമാവധി മറക്കാൻ ശ്രമിച്ചു മുഖത് ദേഷ്യം വരുത്തി കൊണ്ട് ഷാനു അവളുടെ നേർക് തിരിഞ്ഞു നിന്നു.. അനുവിന്റെ മിഴിൽ വിടർന്ന പ്രതീക്ഷയുടെ പൊൻ കിരണങ്ങൾ ഒരു നിമിഷം ചുട്ടു ചാമ്പലാക്കി കൊണ്ട്  മനസ്സില്ല മനസ്സോടെ  അവൻ അവളുടെ കൈ തന്റെ കയ്യിൽ നിന്ന് വിടുവിപ്പിച്ചു….

 

” തനിക് എന്താ പറഞ്ഞാ മനസ്സിലാവില്ലേ…. എത്ര തവണ പറയണം… ഞാൻ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് തന്റെ വെറും തോന്നൽ ആണ്.. എനിക്ക് താൻ അന്നും ഇന്നും എന്നും എന്റെ ഒരു വിദ്യാർത്ഥി സുഹൃത് മാത്രമാണ്…ഇങ്ങനെ പോയാൽ അതും ചിലപ്പോ ഞാൻ അങ്ങ് വേണ്ടാന്ന് വെക്കും… മനസ്സിലായോ…..തന്നെ പോലെ ഒരാളെ അല്ല ഞാൻ ആഗ്രഹിച്ചത്… അത്കൊണ്ട് എനിക്ക് തന്നെ ഒരിക്കലും സ്നേഹിക്കാൻ ആവില്ല….താൻ അത് സ്വപ്നം കണ്ടു ഇരിക്കേം വേണ്ടാ…..സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാവുന്ന ഒന്നല്ല ..അത് താൻ ഒന്ന് മനസ്സിലാക്ക് … ഇനി ഒരിക്കലും താൻ  എന്റെ പിറകെ വരരുത്….എന്നെ താൻ അങ്ങ് മറന്നേക്ക്….ഓക്കേ…. “

 

അനുവിന്  അതെല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…..കണ്ണുനീർ അടക്കാൻ പാട് പെട്ടു കൊണ്ട് അവൾ അവനോട് ഒന്നും മിണ്ടാതെ വാ പൊത്തി അവിടെന്നും പിന്തിരിഞ്ഞു ഓടി……ഷാനു അവളെ തടഞ്ഞില്ല…..നിസ്സഹായനായി അല്പനേരം അവൻ അവിടെ തന്നെ നിന്നു….കണ്ണുനീർ അതിരുകൾ ലംഗിച്ച് പുറത്തേക്കൊഴികിയപ്പോൾ ദിയ കാണാതെ അവൻ അത് എങ്ങനൊക്കെയോ തുടച്ചു….. പക്ഷേ…അത് കണ്ടിരുന്നവണ്ണം ദിയ ….

 

” ഞാൻ കാണാതെ ആ കണ്ണുനീർ ഇക്കാക്ക് മറക്കാനായെക്കും . പക്ഷേ.. ഇക്കാന്റെ ഉള്ളിലെരിയുന്ന  തീകഞ്ഞൽ അതൊരിക്കലും മറക്കാനാവില്ല…എനിക്ക് ഇക്കാനെ ഒട്ടും മനസ്സിലാവുന്നില്ല…പാവം അനു… എന്തിനാ ഇക്ക അനുവിനോട് അങ്ങനൊക്കെ പറഞ്ഞത്… അവൾക് എത്ര സങ്കടായി എന്നറിയോ…. “

 

 

“മുന്പോട്ട് കൊണ്ട് പോകാതെ ഇപ്പൊ തന്നെ പറഞ്ഞു അവസാനിപ്പിച്ചത് നന്നായേ ഒള്ളു… വലിയ മുറിവായി പഴുത്തു വൃണമാകുന്നതിലും നല്ലതല്ലേ ചെറിയ മുറിവായി ഉണങ്ങി പോകുന്നത്…..”

 

അത്രയും പറഞ്ഞു അവൻ ജീപ്പ് എടുത്തു യാത്രയായി….. പക്ഷേ… അവൻ തനിച്ചല്ലായിരുന്നു…. ഷാനുവിന്റെ സ്നേഹം അറിയാവുന്നത് കൊണ്ടും അവനെ വിട്ട് പിരിയാൻ പറ്റാത്തത് കൊണ്ടും രണ്ടും കല്പിച്ചു ജീപ്പിന് പിറകിലെ എസ്റ്റേറ്റിലേക്കുള്ള  സാധനങ്ങൾക്കിടയിൽ അവൾ അനു ഒളിച്ചിരിക്കുന്നുണ്ടായിരുന്നു……!!

 

*തുടരും……*

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

മുത്തുമണീസ്…. ഇത്രയും ലേറ്റ് ആയത് മറ്റൊന്നും കൊണ്ടല്ല… ചില പേർസണൽ തിരക്കുകൾ ഉണ്ടായിരുന്നു.. അത് കഴിഞ്ഞപ്പഴേക്കും എനിക്ക് പനി ആയി… ഇമ്യൂണിറ്റി പവർ കുറവാണ് എനിക്ക്.. സോ.. എപ്പഴും രോഗമാണ്…ക്ഷീണവും കാര്യങ്ങളും ആയതോണ്ട് തട്ടി കൂട്ടി stry പോസ്റ്റാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല…. കുറെശേ എഴുതി ഇന്ന് അത്യാവശ്യം ലെങ്ത് ആയപ്പോ പോസ്റ്റാമെന്ന് കരുതി…. സോറി ട്ടോ.. കാത്തിരിപ്പിച്ചതിന്….

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “Angry Babies In Love – Part 69”

  1. Ithentha ithra dhivasamayittum next part post cheyyathe……ith vallatha kashtato.. …next part Onnu vegam post cheyy……

Leave a Reply