Skip to content

Angry Babies In Love – Part 70

angry babies in love richoos

അത്രയും പറഞ്ഞു അവൻ ജീപ്പ് എടുത്തു യാത്രയായി….. പക്ഷേ… അവൻ തനിച്ചല്ലായിരുന്നു…. ഷാനുവിന്റെ സ്നേഹം അറിയാവുന്നത് കൊണ്ടും അവനെ വിട്ട് പിരിയാൻ പറ്റാത്തത് കൊണ്ടും രണ്ടും കല്പിച്ചു ജീപ്പിന് പിറകിലെ എസ്റ്റേറ്റിലേക്കുള്ള സാധനങ്ങൾക്കിടയിൽ അവൾ അനു ഒളിച്ചിരിക്കുന്നുണ്ടായിരുന്നു……!!

 

▶️⏪️⏪️⏸️

 

 

ഷാനു എന്നെ ഇഷ്ടമല്ലെന്ന് മുഖത്തടിച്ചു പറഞ്ഞപ്പോൾ അതെനിക് ഒരുപാട് സങ്കടമുണ്ടാക്കി എന്നുള്ളത് സത്യം തന്നെയാണ്….. അത്കൊണ്ട് ആണ് ഞാൻ അവിടെന്ന് ഒന്നും പറയാതെ കരഞ്ഞു കൊണ്ട് തിരിഞ്ഞോടിയതും… പക്ഷേ….അതെ നിമിഷം ഞാൻ മറ്റൊന്ന് ചിന്തിച്ചു..അങ്ങനെ അങ്ങ് തള്ളിപറയുമ്പഴേക്കും ഇട്ടിട്ട് പോകാൻ എനിക്ക് ആവില്ലല്ലോ…. അവന്റെ ഉള്ളിൽ എന്നെ ഒരുപാട് ഇഷ്ടപെടുന്നുണ്ട് എന്നെനിക്ക് അറിയാം..അത് സമ്മതിക്കാതെ ആവശ്യമില്ലാത്ത ന്യായങ്ങൾ പറഞ്ഞു ചുമ്മാ ഗൗരവം നടിച്ചു ജാഡ കാണിക്ക.. ഇപ്പൊ ഞാൻ എല്ലാം വിട്ട് പോയാൽ പിന്നെ എനിക്ക് ഷാനുവിനെ സ്വന്തമാകാൻ ആയെന്ന് വരില്ല. അവൻ എന്നിൽ നിന്ന് ഒരുപാട് അകലും….. അത് പാടില്ല….സോ… പിടിവിടാതെ ആളുടെ പിറകെ കൂടണം… എങ്ങനെ എങ്കിലും അവന്റെ ഉള്ളിലെ എന്നോടുള്ള പ്രണയം പുറത്ത് കൊണ്ടുവരണം… പ്രയാസമേറിയ ടാസ്ക് ആണ്… എങ്കിലും എനിക്ക് ചെയ്തല്ലേ പറ്റു.. അത്രക് സ്നേഹിച്ചു പോയില്ലേ ഞാൻ ആ പഹയനെ….

 

 

ഞാൻ ഇപ്പൊ നിക്കുന്നത് ജീപ്പിന്റെ പിന്നിൽ ആണ്… പതിയെ ഒളികണ്ണിട്ട് നോക്കിയപ്പോ ദിയയും ഷാനുവും സംസാരിക്കുന്നത് ആണ് കണ്ടത് .. അവർ എന്നെ ശ്രദ്ധിക്കുന്നില്ല… സത്യത്തിൽ ഞാൻ പോയെന്നാണ് അവർ ധരിച്ചിരിക്കുന്നത്…… ഇതാണ് പറ്റിയ അവസരം…..എന്നെ മറക്കാൻ അല്ലെ ഷാനു എസ്റ്റേറ്റിൽ പോകുന്നത്…..അങ്ങനെ ഇപ്പൊ എന്നെ ഒഴിവാക്കാൻ നോക്കണ്ട മോനെ.. ഞാനും പോരും കൂടെ.. അപ്പഴോ…. അവൾ രണ്ടും കല്പിച്ചു മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ ജീപ്പിന് പിന്നിലെ സാധനങ്ങൾകിടയിൽ കയറി ഒളിച്ചിരുന്നു…. ഷാനു മുമ്പിന്ന് പിന്നിലേക്ക് നോക്കിയാലും സാധനങ്ങൾ കൊണ്ട് അവളെ കാണില്ല…..എങ്ങനെ ഉണ്ട് നമ്മുടെ അനുവിന്റെ ഫുദ്ധി… അപാരം തന്നെ അല്ലെ…..

 

▶️⏪️⏪️⏸️

 

അപ്പൊ ഇതാ നമ്മുടെ ഷാനുവും അനുവും യാത്ര തുടങ്ങിയിരിക്കുന്നു…. ഇനി അങ്ങ് അട്ടപ്പാടിയിൽ കാണാ ഓലെ പുകില് ഒക്കെ….

 

💕💕💕

 

ആദിൽ സർ ക്യാബിനിൽ ഓരോ കണക്ക് കൂട്ടലിൽ ആയിരുന്നു….. അപ്പോഴാണ് ദൃതിയിൽ ആഷി അങ്ങോട്ട് വന്നത്… അവന്റെ മുഖത്തു നല്ല ടെൻഷൻ ഉണ്ടായിരുന്നു…..

 

” എന്താ ആഷി … എന്ത് പറ്റി….? ”

 

” സർ…. ആകെ കുഴപ്പമായെന്നാ തോന്നുന്നേ….. ഞാൻ താഴെ ആ റയാന്റെ അനിയനെ കണ്ടു… യാസിർ നെ.. അവനവിടെ മെഹനുവിന്റെ ഫ്രണ്ട് സ്മിതയുമായി ഭയങ്കര സീരിയസ് ആയി സംസാരിക്കുകയായിരുന്നു…. ”

 

അത്കേട്ടപ്പോൾ ആദിൽ സാറുടെ ഭാവങ്ങൾ മാറുന്നത് അവൻ കണ്ടു…..

 

” അവർ എന്താണ് സംസാരിച്ചിരുന്നത് എന്ന് നീ കേട്ടോ….? ”

 

” അതില്ല…. പക്ഷേ… കുറെ നേരം സംസാരിച്ചു…. കാര്യായിട്ട് എന്തോ ഡിസ്‌കഷൻ ആണെന്ന് ഉറപ്പാ…ആ റയാൻ പറഞ്ഞു വിട്ടത് ആയിരിക്കോ അവനെ.. അവർക് ഇനി എന്തെങ്കിലും സംശയം ഉണ്ടായിക്കാണോ.. നമ്മളാണ് ഇതിന്റെ പുറകെ എന്നോ മറ്റോ… ”

 

” ഏയ്യ്.. അതിന് ഒരു വഴിയും ഇല്ലാ..ഒരു സൂചന പോലും ബാക്കി വെക്കാതെയല്ലേ നമ്മളിവിടെ വരെ എത്തിയത്.. പിന്നെ അങ്ങനെ നമുക് എതിരെ ഒരു നീക്കം നടക്കുന്നുണ്ടെ.. അത് തീർച്ചയായും സന ഇൻഫോം ചെയ്യേണ്ടത് ആണ്.. അങ്ങനെ ഒന്നും ഇല്ലാത്ത സ്ഥിതിക് പേടിക്കേണ്ട ആവശ്യമൊന്നും ഇല്ലാ….. ”

 

” എന്നാലും അങ്ങനെ അല്ല സർ … അവരുടെ എല്ലാ ഗുഡാലോചനകളും സന അറിയണമെന്നില്ലല്ലോ… സ്മിത മെഹന്നുവിന്റെ സുഹൃത്താണ്.. ആ സ്ഥിതിക് മെഹന്നുവിനെ സംബന്ധിക്കുന്ന എന്തോ സംസാരമാവില്ലേ അവിടെ നടന്നിട്ടുണ്ടാവുക….അതാണെങ്കിൽ നമ്മളെ ബാധിക്കുന്ന കാര്യവും … Medcare വരെ അവൻ വന്നിട്ടുണ്ടെ അതെനിക് എന്തോ നന്നായി തോനുന്നില്ല .. നമുക്ക് ഒരു കാര്യം ചെയ്യാ…. സ്മിതയെ വിളിച്ചൊന്നു തിരക്കിയാലോ.. അപ്പൊ അറിയാലോ…. ”

 

” no.. അത് വേണ്ടാ…. ചിലപ്പോ medacare ലെ ആരെങ്കിലും ആണ് ഇതിന് പിന്നിലെന്നു അവർ ഊഹിച്ചെടുത്തു കാണും… കാരണം… ബാംഗ്ലൂർ അവൾ വർക്ക്‌ ചെയ്ത ഹോസ്പിറ്റലിലെ ആരേലും ആണെ നാട്ടിൽ എത്തുന്ന വരെ കാത്തിരിക്കില്ലല്ലോ..പിന്നെ ഇവിടെ അവർ ഒരുമിച്ച് വർക്ക്‌ ചെയ്തത് കൊണ്ട് അത് കണ്ട അവരുടെ ബന്ധം ഇഷ്ടപെടാത്ത ആരോ ആണ് ഇതിനു പിന്നിൽ കളിക്കുന്നത് എന്നായിരിക്കാം അവർ ധരിച്ചിരിക്കുന്നത്… ആ സ്ഥിതിക് നമ്മളിപ്പോ സ്മിതയോട് ഇക്കാര്യം തിരക്കിയാൽ അത് കൂടുതൽ സംശയത്തിന് ഇടയാക്കും…സൊ റയാന്റെ നീകങ്ങൾ എന്താണ് എന്ന് നമുക്ക് മനസ്സിലാവാത്ത സ്ഥിതിക് നമ്മൾ ഒന്ന് കരുതി ഇരിക്കുക മാത്രമേ ഇപ്പൊ ചെയ്യാനാവു…”

 

” ഇനി അവരുടെ ഈ ആദിയെ കാണാൻ പോക്ക് അതിന്റെ ഭാഗം ആയിരിക്കോ…? ”

 

” ആണെങ്കിലും അല്ലെങ്കിലും അവർ ആദിയെ കാണില്ല… അതിന് ഞാൻ അനുവദിക്കില്ല.. അതിന് ഉള്ള വഴി ഒക്കെ എനിക്ക് അറിയാം…ഞാൻ അവരുടെ കൂടെ തന്നെ ഉണ്ട്…. അവർ ഒരുമിച്ച് തന്നെ പോട്ടെ.. തിരിച്ചു വരുമ്പോൾ അതിൽ ഒരാൾ മാത്രമേ ഉണ്ടാകു….. റയാൻ എന്ന ചാപ്റ്റർ ഈ ഒരു യാത്രയിൽ അവസാനിക്കും…. ഹഹഹ….”

 

” അവൻ മരിച്ചാൽ എങ്ങനെ നമ്മൾ എംകെ ഹോസ്പിറ്റൽ കൈകലാക്കും ..?”

 

” അവൻ ജീവിച്ചിരിക്കെ അവന്റ കണ്മുൻപിൽ വെച്ച് എല്ലാം നേടിയടുക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം.. പക്ഷേ.. മെഹന്നു അവളെ എനിക്ക് നഷ്ടപ്പെടുത്താനാവില്ല… ഈ സാഹചര്യത്തിൽ അവൻ ജീവിച്ചിരിക്കുന്നത് എനിക്ക് ഒരു വെല്ലുവിളിയാണ്….അവൻ തീരുന്നത് തന്നെയാണ് നല്ലത്….അത് നമുക്ക് ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴി എളുപ്പമാകുകയേ ഒള്ളു…. ”

 

“ഹ്മ്മ്..അപ്പോൾ സന …. അവൾക് ഓരോ മോഹ വാഗ്ദാനങ്ങൾ കൊടുത്തിട്ട് അവൾ പ്രശ്നം ഉണ്ടാകില്ലേ…”

 

” അവളുടെ കണ്ണ് റയ്നുവിലല്ല… അവന്റെ സ്വത്തുകളിൽ ആണെന്ന് എനിക്ക് നന്നായി അറിയാം…അത്കൊണ്ട് അവൻ ചത്താലും അവൾക് അത് വലിയ വിഷയമല്ല… പിന്നെ സ്വത്തുക്കൾ …. അവൾ നമുക്ക് വെറും ഒരു ആയുധമല്ലേ….. ആ ആയുധതെ ഉപയോഗിച്ച് അവന്റെ സ്വത്തുകൾ എല്ലാം അവളുടെ പേരിൽ ആകും .. അതവൾ വിചാരിച്ചാൽ നിഷ്പ്രയാസം നേടാവുന്നതേ ഒള്ളു….പിന്നെ അവളും നമുക്ക് ഒരു അധികപറ്റാണ്… ആ ചാപ്റ്ററും അവസാനിപ്പിക്കുന്നത്തോടെ എല്ലാം എനിക്ക് സ്വന്തം….. ”

 

 

” സർ വേറെ ലെവൽ ആണല്ലോ….. ”

 

 

 

ആദിൽ സർ എന്നൊക്കെയോ കാര്യമായി കണക്ക് കൂട്ടി വെച്ചിട്ടുണ്ട്…. റയാൻ – മെഹനുവിന് ആദിൽ സർ കരുതി വെച്ച കെണിയിൽ നിന്ന് രക്ഷപെടാനാവുമോ….? കാത്തിരുന്നു കാണാം…

 

 

💕💕💕

 

 

മെഹന്നു അകത്തേക്ക് കയറിയി ബാഗ് ഒക്കെ ഒരു ഭാഗത്ത് വെച്ചു.. ചുറ്റുമൊന്ന് വീക്ഷിച്ചപ്പോൾ അവിടെ സന മുഖം വീർപ്പിച്ചു ഇരിക്കുന്നത് ആണ് കണ്ടത് ..മെഹന്നു വന്നത് സന കണ്ടിട്ടില്ല …അവളെ ഒന്ന് പിരി കയറ്റാൻ എന്ന വണ്ണം മെഹന്നു ഫോൺ എടുത്തു കാൾ ചെയ്യുന്ന പോലെ അഭിനയിച്ചു കൊണ്ട്

 

” ആടി….അതെ…ഒരാഴ്ച ഒക്കെ കഴിഞ്ഞേ വരു…. ഏയ്യ്… എന്തിനാ രണ്ട് റൂം ഒക്കെ.. എനിക്കും റയ്നുവിനും ഒരു റൂമിൽ കിടക്കാവുന്നതല്ലേ ഒള്ളു….സിംഗിൾ ബെഡ് അല്ലാതെ പിന്നെ…. നിന്റെ ഒരു കാര്യം.അവനും അത് തന്നെയാവും താല്പര്യം …ബാംഗ്ലൂർ ന്ന് ചിലപ്പോ വേറെ എവിടേക്ക് എങ്കിലും പോവും…. മാക്സിമം ട്രിപ്പ്‌ അടിച്ചു പൊളിക്കണം.. അതാണ് പ്ലാൻ

. ഓക്കേ ടാ… ശരി ടാ.. ഞാൻ വിളിക്കാം…. ഓക്കേ…. ”

 

ഫോൺ വെച്ച് അവൾ ഇടം കണ്ണിട്ട് സനയെ നോക്കിയപ്പോൾ സന കട്ട കലിപ്പിൽ നില്കുന്നത് ആണ് കണ്ടത്… താൻ പറഞ്ഞത് ഒന്നും അവൾക് ഇഷ്ടായിട്ടില്ല എന്ന് മെഹനുവിന് മനസ്സിലായി…. മെഹന്നു ഒന്നുമറിയാത്തത് പോലെ മുകളിലേക്ക് പോകാൻ നിന്നതും സന അവളെ തടഞ്ഞു കൊണ്ട്

 

” എന്താ നിന്റെ ഭാവം… ഏഹ്… പറ … റയ്നു എന്റെയാ… എന്റെ മാത്രം…. അവനെ വശീകരിച്ചു സ്വന്തമാകെമെന്നാ നിന്റെ മനസ്സിലിരിപ്പ് ഒരിക്കലും നടക്കില്ല….കേട്ടോടി…. ”

 

 

” എടി പോടീ എന്നൊക്കെ അങ്ങ് പള്ളീപോയി വിളിച്ചാമതി… call me mehna… ഓക്കേ… പിന്നെ.. ഞാൻ നിന്റെ ചെക്കനെ വശീകരിച്ചു വെച്ചിട്ടൊന്നും ഇല്ലാ… അവനാണ് എന്റെ പിറകെ കൂടിയത്… നിന്നെ പോലെ ഒരു യക്ഷിയെ സഹിക്കുന്നതിനേക്കാൾ നല്ലതായിരിക്കും ഞാൻ എന്ന് അവൻ ചിന്തിച്ചു കാണും….അല്ലെങ്കിൽ നീ തന്നെ പറ…ഈ ബാംഗ്ലൂർ പോക്ക് ആദ്യം മുന്പോട്ട് വെച്ചത് ആരാ….അത്പോലെ അന്ന് ഞാൻ വീഴാൻ പോയപ്പോ റയ്നു എന്തിനാ എന്നേ പിടിച്ചത്.. ഞാൻ അവന്റെ ശത്രു അല്ലെ…. അപ്പൊ ഞാൻ വീഴുന്നത് അവന്ന് ഇഷ്ടമല്ല.. അവൻ എന്നേ അത്രത്തോളം കെയർ ചെയ്യുന്നുണ്ട് എന്നല്ലേ അതിന്റെ അർത്ഥം….എന്തിന് കൂടുതൽ പറയുന്നു.. അവന്ന് നിന്നോടുള്ള ഇപ്പോഴത്തെ സമീപനം മാത്രം ആലോചിച്ച മതി…. എന്തകൊണ്ടും അവന്ന് ഫസ്റ്റ് പ്രയോരിറ്റി ഞാൻ ആണ്…. ”

 

സന ഇപ്പൊ പൊട്ടിത്തെറിക്കും എന്ന മട്ടിലുള്ള ബോംബ് പോലെ നിക്കാണ്..

 

” അതൊക്കെ നിന്റെ വെറും തോന്നൽ ആണ്….. അവന്റെ ഇഷ്ടപ്രകാരാ പൂർണ സമ്മതത്തോടെയാ ഞങ്ങളുടെ എങ്കെജ്മെന്റ് ഇവിടെ നടക്കാൻ പോകുന്നത്… അത് വരെ അല്ലെ ഒള്ളു നിന്റെ ഈ ഇളക്കം… പിന്നെ നിന്നെ ഇവിടെ ആർക് വേണം…. ”

 

” നടന്നിട്ടില്ലല്ലോ… നടന്നു കഴിഞ്ഞിട്ട് പോരെ മോളെ നിന്റെ ഈ കോൺഫിഡൻസ് ഒക്കെ…..അന്തരീക്ഷം ഒക്കെ മാറി മറിയാൻ ഒന്ന് കണ്ണടച്ച് തുറക്കുന്ന നിമിഷം മാത്രം മതി എന്ന് ഓർത്താൽ നന്ന്… ഓഹ്.. സമയം പോയതറിഞ്ഞില്ല.. നിന്നോട് സംസാരിച്ചു നിക്കാൻ എനിക്ക് ഇപ്പൊ ടൈമ് ഇല്ല മോളെ.. ഞാൻ പോട്ടെ… റയ്നു എന്നേ കാത്തിരിക്കുന്നുണ്ടാകും…. ”

 

 

അതും പറഞ്ഞു ഇളിച്ചു കൊണ്ട് മെഹന്നു സ്റ്റയർ കയറി മുകളിലേക്ക് പോയി….സനക് ആണെങ്കിൽ പല്ലിറുമ്പികൊണ്ട് അത് നോക്കി നിക്കാനെ കഴിഞ്ഞോള്ളൂ ….

 

മെഹന്നു പാതി അടച്ചിരിക്കുന്ന റൂം തുറന്നു അകത്തു കടന്നപ്പോൾ റയ്നു അവിടെ ഷർട്ട്‌ മാറി കൊണ്ടിരിക്കുകയായിരുന്നു.. പെട്ടെന്ന് അവളെ കണ്ടതും റയ്നു വേഗം തിരിഞ്ഞു നിന്നു ദേഷ്യത്തോടെ

 

” ഒന്ന് knock ചെയ്തിട്ട് കയറി വന്നൂടെ… അതിനെങ്ങനാ മാനേഴ്സ് എന്നൊരു സാധനം അടുത്തൂടെ പോയിട്ടില്ലല്ലോ…. ”

 

അപ്പോഴേക്കും അവൻ ഷർട്ട്‌ ബട്ടൻ ഇട്ടു കഴിഞ്ഞു തിരിഞ്ഞു… മെഹന്നുവിന് അവൻ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല…..

 

” മാനേഴ്സ് കണ്ടുപിടിച്ച താനും അന്ന് knock ചെയ്തിട്ടല്ലല്ലോ റൂമിലോട്ട് കടന്നു വന്നത്…. ”

 

” അത് ഇതെന്റെ റൂം ആയത് കൊണ്ടല്ലേ… ഈ റൂമിനകത്തു ഇങ്ങനൊരു യക്ഷി കുടിയിരിക്കുന്ന കാര്യം അപ്പൊ എനിക്കറിയില്ലല്ലോ… ”

 

” ദേ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് ട്ടോ…”

 

” എങ്കിൽ പോയി ചൊറിച്ചിലിനിനുള്ള മരുന്ന് വാങ്ങി കുടിക്ക്… ”

 

” ഇഇഇഹ്ഹ്… താനെന്തൊരു ഇറിറ്റേറ്റഡ് ആടോ…തന്റെ ഇത്തരം വൃത്തികെട്ട ആറ്റിട്യൂടൊക്കേ ഇവിടെ കളഞ്ഞിട്ടു താൻ ബാംഗ്ലൂരിലോട്ട് പോന്നാൽ മതി…. ”

 

” അത് തന്നെയാണ് എനിക്കും പറയാനുള്ളത്.. തന്റെ ഇമ്മാതിരി സൈക്കോ സ്വഭാവം കൊണ്ട് എന്റെ കൂടെ പോരണ്ട….”

 

” ഹെലോ.. Mr… തന്റെ നിരപരാധിത്വം തെളിയിക്കാൻ താൻ ആണ് എന്നേ നിർബന്ധിച്ചു കൂടെ കൊണ്ടു പോകുന്നത്…. എനിക്ക് തന്റെ കൂടെ പോരാൻ ഒരു താല്പര്യവും ഇല്ല….കേട്ടല്ലോ… അല്ലെങ്കിലും താൻ ഒരു പഠിച്ച കള്ളനാണെന്ന് എനിക്ക് നന്നായി അറിയാം…. ഈ പോക്ക് കൊണ്ടെന്നല്ല.. ജീവിതത്തിൽ ഒരിക്കലും അത് മാറാൻ പോകുന്നില്ല….”

 

” ഹെലോ മാഡം…. ഞാൻ നിരപരാധി ആണെന്ന് എനിക്ക് നല്ല വിശ്വാസം ഉള്ളത് കൊണ്ടാ തന്നെ ഞാൻ കൊണ്ടുപോകുന്നത്….ഇതൊന്നും ആദിയല്ല ചെയ്തത് എന്ന് എന്നേ ബോധ്യപ്പെടുത്തേണ്ട ആവശ്യം നിന്റെയാണ്….അത്കൊണ്ട് നീ പൊന്നില്ലെങ്കിൽ ആദിയെ രക്ഷപ്പെടുത്താൻ താൻ ചെയ്യുന്ന അടവാണ് ഇതെന്നെ എനിക്ക് കരുതാനാവു…..”

 

ഓഹ്ഹ്ഹ്ഹ് .. ഈ മുരട്ട് കാളയെ ഞാൻ ഇണ്ടല്ലോ…ഇടിയറ്റ്… തെമ്മാടി ..ഹും…എന്തൊരു അഹങ്കാരാ…. കാണിച്ചു തരാടാ അലവലാതി പീകിരി ചെക്കാ…. ഈ യാത്രയിൽ നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും… നിന്റെ പത്തി താഴ്ത്തിയെ ഇനിയെനിക് വിശ്രമമൊള്ളൂ…..നിനക്കുള്ള കെണി വഴിയെ വരുന്നുണ്ട് മോനെ റയ്നു…നിന്നെ ഞാൻ ഒതുക്കി കൂട്ടി അടിച്ചു പരത്തി ഒരു മൂലയിൽ ഇരുത്തും…. കാത്തിരുന്നോ ….

 

 

എടി റൗടി പെണ്ണെ ..എന്നേ ഒതുക്കാൻ നീയാരാടി എന്റെ തന്തയോ ….. എനിക്ക് എതിരെ നീ എന്ത് കെണി പ്ലാൻ ചെയ്തിട്ടും ഒരു കാര്യവുമില്ല മോളെ കാന്താരി …. അതൊക്കെ എട്ടു നിലയിൽ പൊട്ടുന്നത് ഞാൻ കാണിച്ചു തരാ….ഈ യാത്രയിൽ എന്റെ തനി നിറം നീ കാണാൻ പോകുന്നെ ഒള്ളു….നിന്നെ ഞാൻ എണ്ണയിലിട്ട് വറുത്തു പൊരിച്ചു കോരും.. നോക്കിക്കോ നീ വടയക്ഷി ….

 

 

മുഖം കൊണ്ടുള്ള മെഹനുവിന്റെ ഗോഷ്ടിയുടെ അർത്ഥം മനസ്സിലാക്കിയ റയ്നു…

 

” എന്താടി മോളെ.. നിന്റെ നാവ് ഇറങ്ങിപ്പോയോ… എന്തെങ്കിലും പറയാനുണ്ടെ മുഖത്തു നോക്കി പറയണം.. മനസ്സിൽ പിറുപിറുത്താ ഞാൻ കേൾക്കില്ലാന്ന് കരുതിയോ ..”

 

 

” u ഗെറ്റ് ലോസ്റ്റ്‌ റാസ്ക്കൽ .. i hate u…”

 

അതും പറഞ്ഞു ഉറഞ്ഞു തുള്ളി കൊണ്ട് മെഹന്നു അവിടെ നിന്നു പോയി…. റയ്നു ചിരിച്ചു കൊണ്ട് അവൾ കേൾക്കേ

 

” i too hate u my dear മെഹന്നു അമ്മൂമ്മേ…. ”

 

അവൾ തിരിഞ്ഞു നോക്കാതെ

 

“നീ പോടാ….”

 

” ഹഹഹ….. ”

 

 

അപ്പൊ അംഗം തുടങ്ങി മക്കളെ…..ഇനിയങ്ങോട്ട് ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം ആയിരിക്കും 😂…

 

 

പ്ലേ ദി bgm

 

 

🎶കൊടി പാറും പൂരമല്ലേ

പകയേറും അംഗമല്ലേ

പടവട്ടി പാരവെക്കാൻ

പണികൾ പതിനട്ടുമില്ലേ

 

പോക്കിരിയെ i hate you

 

പീകിരി ചെക്കാ hate you

 

ഡാഗിനിയെ i hate you

 

തരികിട പെണ്ണെ hate you…🎶

 

 

പിന്നെ ഒട്ടും സമയം കളയാതെ തന്നെ അവർ യാത്രക്കൊരുങ്ങി…..മെഹന്നു കെട്ടും ബാണ്ടവും ഒക്കെയായി കാറിന്റെ പിന്നിലാണ് കയറിയത്… അവൾ ഡോർ അടക്കും മുൻപ് അത് കൈ വെച്ചു തടഞ്ഞു കൊണ്ട് റയ്നു

 

” ഹെലോ.. മാഡം.. മുതലാളിച്ചി ചമയല്ലേ… ഞാൻ തന്റെ ഡ്രൈവർ ഒന്നുമല്ല.. മര്യാദക് ഫ്രന്റിൽ കയറിക്കോ…. ”

 

” താൻ പറയുന്നത് ഒക്കെ ചെയ്യാൻ ഞാൻ തന്റെ കെട്യോൾ ഒന്നുമല്ലോ… സൊ.. മോൻ ഇങ്ങോട്ട് ഭരിക്കാൻ വരണ്ട… സ്വന്തം കാര്യം നോക്കിയാൽ മതി… ഞാൻ എനിക്ക് ഇഷ്ടമുള്ളിടത് ഇരിക്കും…. ”

 

മെഹന്നു ഇറങ്ങാൻ കൂട്ടാക്കിയില്ല…. ലോഡ്ക്ക്ന് പുച്ഛം വാരി വിതറി അവിടെ തന്നെ ഇരുന്നു….

 

” ദേ… ഇതു കുറച്ചു കൂടുതൽ ആണുട്ടോ..ഇങ്ങനെ ആണേ നമ്മൾ ഒരു നടക് പോകില്ല…. ”

 

” നീ പോട ചെക്കാ …എനിക്ക് ഇങ്ങനെ ഒക്കെ പറ്റു….അത് സഹിക്കാൻ പറ്റുമെങ്കിൽ വണ്ടി വിട്ടോ.. ഡിമാൻഡ് കൊണ്ട് വന്നാ ഞാൻ എന്റെ പാട് നോക്കി പോകും…. ”

 

” ശവം… ”

 

അതും പറഞ്ഞു പല്ലിറുമ്പി കൊണ്ട് റയ്നു ഡോർ വലിച്ചടച്ചു….എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ കയറി… മെഹന്നു ഫുൾ ഗമയിൽ ഇരിക്കുവാണ്… മിററിൽ അവളുടെ ഗോഷ്ടി ഒക്കെ അവന്ന് നേരെ കാണാം… എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അവൻ കാർ സ്റ്റാർട്ട്‌ ആക്കി പറത്തി വിട്ടു….

 

💕💕💕

 

യച്ചു cctv റൂമിലെ കമ്പ്യൂട്ടറിൽ റയ്നു മീറ്റിംഗ്ന്നായി എംകെയിൽ എത്തിയ സമയത്തുള്ള ക്ലിപ്പിങ്സ് കാര്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്…. അപ്പോഴാണ് അവനാ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്…..!!

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

31 thoughts on “Angry Babies In Love – Part 70”

  1. ആര്യലക്ഷ്മി കാശിനാഥൻ

    ഇന്നും വന്നില്ലല്ലേ 😪😪😪… എല്ലാ daysum vannu nokkum 🤦‍♀️🤦‍♀️🤦‍♀️🤦‍♀️… Waiting 🤘😊😊😊😊

  2. ഇതിന്റെ ബാക്കി എന്നാ upload ചെയ്യാ. മുഴുവൻ ആക്കാതെ നട്ടപിരാന്ത് പിടിക്കുന്നു

  3. Hellooo…..
    Ithippo etra months aayiii…… Ennum vannu nokkaarund……. Vallaathe miss cheyyunnund……. Ithinte next parts eppazaa ini upload cheyyunnath?? Readersne ingane wait cheyyippikkunnath ithiri kashtamaahhnnuu……. Please onnu vegam post cheyyuuu……

  4. ആര്യലക്ഷ്മി കാശിനാഥൻ

    🤔🤔ഇപ്പോഴും എഴുതിട്ടില്ലല്ലേ 😪😪😪😪😪waiting…

  5. Pls .upload it
    Many of them including me are waiting for this .
    Its hurting too much
    .u cant cheat us .its known to everyone . Waiting…………….

  6. എത്ര കാലായി കാത്തിരിക്കുന്നു… ഇത് വരെയും വന്നില്ലല്ലോ.. ഇനി റൈറ്ററിന് എന്ധെങ്കിലും പ്രോബ്ലം ഉണ്ടോ….സ്റ്റോറി ഇല്ലെങ്കിലും ഒരു എഴുതെങ്കിലും എഴുതാമായിരുന്നു… കാരണം പറഞ്ഞിട്ട്…. Waiting……. ❤️❤️❤️

  7. Enthaan ethvareyum next part upload cheyyaathath ethra month aayi ini writer ee story stop cheythoo ningll enthaann climax onnm aakkaathe pakuthi vechh nirthunnath why are you guys ingnee

Leave a Reply

Don`t copy text!