Skip to content

Angry Babies In Love – Part 10

  • by
angry babies in love richoos

*🔥റിച്ചൂസ്🔥*

എന്നാൽ ബസ്സിനകത്തു സീറ്റിനടിയിൽ ഡ്രസ്സ്‌ കമ്പിക്കടിയിൽ പെട്ട് പുറത്തിറങ്ങാൻ ആവാതെ മെഹന്നു കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു… !!!!

ഓഹ്ഹ്.. റബ്ബേ.. ഈ ഡ്രെസ് ഇതിനകത്തു നിന്ന് പോരുന്നും ഇല്ലല്ലോ… ഇനിയിപ്പോ എന്താ ചെയ്യാ….പെട്ടെന്നാണ് ബസ്സിന്റെ പിന്ന് അതിശക്തമായി കത്തുന്നത് മെഹന്നുന്റെ ശ്രദ്ധയിൽ പെട്ടത്… അവൾ ഉറക്കെ നിലവിളിച്ചു കൊണ്ട് അവളാൽ രക്ഷപെടടാനുള്ള വഴി മാക്സിമം നോക്കി.. എന്നാൽ പുറത്തു തന്നെ അതിയായ ബഹളമായത് കൊണ്ട് മെഹന്നുന്റെ കരച്ചിൽ ആരും ശ്രദ്ധിച്ചില്ല…..അവസാനം അവൾ ഹിജാബ് വലിച്ചൂരി കൈ പരമാവധി ഉയർത്തി പിടിച്ചു അത് പുറത്തേക് കാണിച്ചു… അത് കണ്ടിട്ടെങ്കിലും ആരെങ്കിലും അവളെ രക്ഷിക്കുമെന്ന് വിചാരിച്ചു…. അപ്പഴേക്കും തീയിന്റെ പൊകയും ചൂടും കൊണ്ട് മെഹന്നു ആകെ തളർന്നിരുന്നു…..

 

റയ്നു നടന്നു കൊണ്ടിരിക്കെ

ഇതിന്റെ എല്ലാം വീഡിയോ എടുത്ത് സനക്ക് വിട്ടു കൊടുത്താലോ….അവൻ വീണ്ടും തിരിഞ്ഞു ഒരു വീഡിയോ ഫോണിൽ പകർത്തി…എന്നിട്ട് വീണ്ടും നടക്കാൻ തുടങ്ങി … അപ്പഴാണ് അവൻ വിഡിയോയിൽ ബസ്സിനകത്ത് ഷാൾ പിടിച്ച ഒരു കൈ പുറത്തേക്ക് കണ്ടപോലെ തോന്നിയത് ….അവനത് റിവൻഡ് അടിച്ചു ഒന്നുടെ നോക്കി…

ഹേ.. ശരിയാണല്ലോ…. ബസ്സിനകത്ത് ആരോ പെട്ടിട്ടുണ്ടല്ലോ…..അപ്പഴേക്കും തീ മുന്നിലേക്കും പടർന്നിരുന്നു… അവൻ വേഗം ബസ്സിനടുത്തേക് ഓടി…..ഒന്ന് രണ്ട് പോലീസ്കാരോട് ബസ്സിനകത്ത് ആരോ പെട്ടിട്ടുണ്ട് എന്ന് പറഞ്ഞെങ്കിലും അവർ അത് ചെവികൊള്ളാത്തെ ഗുണ്ടകളെ തല്ലിയൊതുക്കുന്ന തിരക്കിൽ ആയിരുന്നു… ഒടുവിൽ റയ്നു ഇടം വലം നോക്കാതെ ബസ്സിനകത്തേക് കയറാൻ തന്നെ തീരുമാനിച്ചു …

റയ്നു… ഇപ്പോ നീ ധൈര്യം സംഭരിച്ചേ പറ്റു… മനുഷ്യജീവനുകൾ ദിനം പ്രതി രക്ഷിക്കുന്ന ഈ കൈകൾ നിനക്ക് കരുത്തു തരും.. പോയി രക്ഷിക്ക് അതാരായാലും…

റയ്നു മനക്കരുത്ത് വീണ്ടടുത്ത് ബാഗ് തോളിൽ ട്ടയ്റ്റ് ചെയ്തു ബസ്സിന്റെ ഫ്രണ്ട് ഡോറിലൂടെ അകത്തേക്കു കയറി.. അകത്ത് ഭയങ്കര ചൂടും പൊകയും ഒക്കെ ആയതിനാൽ ഒന്നും ശരിക്കിന് കാണുന്നുണ്ടായിരുന്നില്ല….എത്രയും പെട്ടെന്ന് ആളെ കണ്ടു പിടിച്ചു പുറത്തു കടക്കുക എന്നതായിരുന്നു റയ്നുന്റെ ലക്ഷ്യം….അത്കൊണ്ട് അവൻ വേഗത്തിൽ ഓരോ സീറ്റിനടിയിൽ നോക്കി പിന്നോട്ട് പോയ്കൊണ്ടിരുന്നു… ഇടക് തീ അകത്തേക്കു പാളുന്നുണ്ടങ്കിലും അവനത് കാര്യമാക്കിയില്ല… അവസാനം ബസ്സിന്റെ നടുഭാഗത്തെ ഒരു സീറ്റിനു താഴെ തളർന്നു കിടക്കുന്ന ഒരു പെൺകുട്ടിയെ അവൻ കണ്ടു… മുഖമെല്ലാം മുടി മുന്നോട്ട് വന്നു മൂടപ്പെട്ടിരുന്നു… അവൻ വേഗം അവളെടുത്തു ചെന്ന് മുഖത്തെ മുടി മാറ്റി… ആരാണെന്ന് അറിയാൻ ഫോൺ ലൈറ്റ് അവളുടെ മുഖത്തേക് പിടിച്ചു ആ മുഖം കണ്ട് അവൻ ഞെട്ടി…

ഹേ.. ഇത് തീപ്പെട്ടി കൊള്ളി അല്ലെ.. ഇവൾ അപ്പൊ ഇറങ്ങിയിരുന്നില്ലേ…. അവൻ അവളെ തട്ടി വിളിച്ചു… പേടിച്ചു ബോധം പോയതായിരിക്കും…അവൻ അവളുടെ ബാഗ് എടുത്തു കയ്യിൽ ഇട്ടു അവളെ എങ്ങനൊക്കെയോ പിടിച്ചു തോളിലേക് ഇട്ടു..എണീക്കാൻ നോക്കിയതും പറ്റുന്നില്ല.. നോക്കിയപ്പോ അവളുടെ ഡ്രസ്സ്‌ കുടുങ്ങി കിടക്കാണ്.. അവൻ അത് ശക്തിയിൽ വലിച്ചു.. ഡ്രസ്സ്‌ കീറി എങ്കിലും ഇപ്പോ അതല്ലല്ലോ പ്രധാനം .. അപ്പഴേക്കും മുൻ വശം കത്തി ഡോർ ഭാഗത്തേക് എത്തിയിരുന്നു ..എത്രയും പെട്ടെന്ന് പുറത്ത് കടക്കണം…. അവൻ അവളെ കൊണ്ട് മുന്നിലേക്ക് നടന്നു …ബസ്സിന്റെ സീറ്റിലേക് എല്ലാം തീ പടർന്നിരുന്നു…ഇനിയും നിക്കുന്നത് അപകടമാണ് എന്ന് മനസ്സിലാക്കിയ അവൻ പിന്നൊന്നും നോക്കാതെ ഡോർ വഴി പുറത്തേക് എടുത്തു ചാടി…. നിലത്തു വീണതും രണ്ടു പേരും ഉരുണ്ടു തൊട്ടപ്പുറത്തുള്ള താഴ്ചയിലേക് വീണു…

 

റോഡിന്റെ ഒരുവശം മരങ്ങൾ തിങ്ങി നിറഞ്ഞ താഴ്ചയുള്ള ഭാഗമാണ്… അവിടേക്കു ആണ് രണ്ടു പേരും വീണത്… അതും രാത്രിയും…
വീഴ്ചയിൽ റയ്നുവിന്റെ ബോധവും മറഞ്ഞിരുന്നു….

അടുത്ത ദിവസം പ്രഭാതം…

റയ്നു കണ്ണ് തുറന്നു നോക്കുമ്പോൾ അവനൊരു കുടിലിലായിരുന്നു… ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.. വീഴ്ചയിൽ അവിടെ ഇവിടെ ആയി മുറിവ് പറ്റിയിട്ടുണ്ട്..അവിടെയെല്ലാം പച്ചില മരുന്ന് വെച്ചു കെട്ടിയിട്ടുണ്ട് …അവൻ എങ്ങനൊക്കെയോ എഴുനേറ്റു…

ഞാനെങ്ങനെ ഇവിടെ എത്തി.. ഇന്നലെ രാത്രി എന്താ സംഭവിച്ചത്…?

അവന്റെ ബാഗ് എല്ലാം നിലത്ത് ഒരു ഭാഗത്ത് കൂട്ടി വെച്ചിരുന്നു…എന്നാൽ മെഹന്നുന്റെ ബാഗ് ഇല്ലാ .. അപ്പഴാണ് അവൻ മെഹന്നുനെ ഓർമ വന്നത്… അവൻ അവിടെ എല്ലാം അവളെ നോക്കി.. കാണുന്നില്ല…അപ്പഴേക്കും ഒരു പാളപാത്രത്തിൽ എന്തോ കൊണ്ട് ഒരു സ്ത്രീ അങ്ങോട്ട് വന്നു….അവരെ കണ്ടാൽ ഒരു ആദിവാസി ലുക്ക്‌ ഉണ്ട്…. കൂടെ മറ്റൊരാളും…

അപ്പൊ ഇവരായിരിക്കണം ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത്… എന്നാലും ഈ ചുള്ളി കമ്പിതെവിടെപോയി…

അവർ റയ്നുവിന്റെ അടുത്ത് ആ പാത്രം നീട്ടി കൊണ്ട് എന്തോ പറഞ്ഞെങ്കിലും അവനത് മനസ്സിലായില്ല…. അവർ വേറെ എന്തോ ഭാഷ ആണ് സംസാരിച്ചത്…..റയ്നു അവരുടെ അടുത്ത് ആംഗ്യഭാഷയിൽ തന്റെ കൂടെയുള്ള പെൺകുട്ടി എവിടെയാണെന്ന് ചോദിച്ചു… അവർ പുറത്തേക് കൈ ചൂണ്ടിയിട്ട് എന്തൊക്കെയോ പറയുന്നുണ്ട്… അതൊന്നും അവന്ന് മനസ്സിലായില്ല….

അവൻ അവരോട് നന്ദി പറഞ്ഞു അവർ കൈ ചൂണ്ടിയാ ഭാഗത്തേക് ബാഗുകളും എടുത്തു നടന്നു….

ചുറ്റും മരങ്ങൾ തിങ്ങി നിറഞ്ഞു നില്കുന്നു….ഒരു കാടെന്ന പ്രതീതിയല്ല.. അതിനകത്തുടെ വഴിയും ഉണ്ട്…..ഇതിനൊരുവശത്തായി നിറയെ വീടുകൾ…..ഇവരെങ്ങാനും ഞങ്ങളെ കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ.. എന്റമ്മോ.. ഓർക്കാൻ കൂടി വയ്യ….നടന്നു കൊണ്ടിരിക്കെ വണ്ടികളുടെ ശബ്ദം ഇടക്കിടക്ക് കേൾക്കുന്നുണ്ടായിരുന്നു… അപ്പൊ റോഡ് ഇതിനടുത്തൂടെ പോകുന്നുണ്ട്…അപ്പോ ബസ്സിന്ന് എടുത്തു ചാടിയപ്പോ വീണത് ഈ താഴ്ചയിലേക് ആയിരിക്കും …ഈ വഴി കണ്ടിട്ട് ഇതിലൂടെ കുറച്ചൂടെ നടന്നാൽ റോഡിൽ എത്തേണ്ടതാണ്… എന്തൊരു കഷ്ടമാണെന് നോക്കണേ.. എന്നിയപ്പോ വീട്ടിൽ എത്താനാവോ…ഫോൺൽ മാപ് നോക്കിയാൽ കുറച്ചൂടെ ക്ലിയർ ആവും റൂട്ട്….

റയ്നു ഫോൺ എടുത്തു നോക്കിയപ്പോ റേഞ്ച് ഇല്ലാ….

ഓഹ്ഹ്…..network ഉം കിട്ടുന്നില്ല… കോപ്പ്

കുറച്ചു കൂടി മുന്നോട്ട് നടന്നതും ഒരു ചെറിയ അരുവി കണ്ടു…അവിടെ അതാ ഫോണിൽ സെൽഫി എടുത്തു കൊണ്ട് നമ്മുടെ മെഹന്നു നില്കുന്നു… റയ്നുന്ന് അവനോട് പറയാതെ പോയത് ഒട്ടും പിടിച്ചിട്ടില്ല…..

ഓഹ്ഹ്… ഒക്കെ വരുത്തി വെച്ചിട്ട് തമ്പുരാട്ടി സെൽഫി എടുത്ത് കളിക്കാ…ആ വീഴ്ചയിൽ ഇവൾക്ക് ഒന്നും സംഭവിച്ചില്ലേ പടച്ചോനെ.. വല്ലാത്ത ജന്മം തന്നെ…

ഇതിനിടക്ക് മെഹന്നു അവനെ കണ്ടതും അവൾ

” ടോ.. താനിന്നല്ലേ എന്നെ എന്താ ചെയ്തേ… ഞാൻ എങ്ങനെ ഇവിടെ എത്തി….? ”

” ഞാൻ നിന്നെ തട്ടി കൊണ്ട് വന്നതാ.. എന്തേ.പോലീസ്നെ വിളിക്കടി.. നിന്റെ സ്ഥിരം അടവല്ലേ അത് … പടച്ചോനെ.. ഇങ്ങനൊരു സാധനത്തിനെ ആണല്ലോ ഞാൻ രക്ഷിച്ചേ.. എനിക്ക് ഇത് തന്നെ കിട്ടണം… ”

അവൾ ഒരു വളിച്ച ചിരി പാസ് ആകികൊണ്ട്….

” അത് പിന്നെ ബസ്സിന്‌ തീപ്പിടിച്ചത് കണ്ട് എന്റെ ബോധം പോയി.. പിന്നെ എനിക്ക് ഒന്നും ഓർമയില്ല… ”

” അല്ലെങ്കിൽ നിനക്ക് എപ്പഴാ ബോധം ഉള്ളത്… ആ ബസ് കത്തുന്നവരെ നിന്റെ വായേല് എന്താ ഉണ്ട തിരുകി വെച്ചേക്കുവായിരുന്നോ… ഒന്ന് ഒച്ച വെച്ചൂടായിരുന്നോ…? ”

” ബസ് കത്തിയിട്ടാ എനിക്ക് ഒച്ച വെക്കാൻ തോന്നിയത്… അതിന് ഇയാൾക്കെന്താ… ഞാൻ പറഞ്ഞില്ലല്ലോ എന്നെ വന്നു രക്ഷിക്കാൻ…. ”

” അതിന് ഞാൻ അറിഞ്ഞില്ലല്ലോ താൻ ആണ് അതിനകത്തെന്ന്… മുൻകൂട്ടി അതറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും തന്നെ രക്ഷിക്കുന്ന കാര്യം ചിന്തിക്ക പോലും ചെയ്യില്ലായിരുന്നു… ഇനിയിപ്പോ തനിക്കെന്തുമ് പറയാലോ… ”

” ഇന്റെ പടച്ചോനെ..ഇതിലും ബേധം നീയെന്നെ അങ്ങോട്ട് കൊണ്ടുപോകുന്നതായിരുന്നു…. ”

“ഹഹഹാ… കാലൻ ഇപ്പൊ അടുത്ത് ഒന്നും നിന്റെ ഏഴയലത്തൂടെ വരുമെന്ന പ്രതീക്ഷ വേണ്ടാ… ആരാണ് മനസ്സമാധാനം ആഗ്രഹിക്കാത്തത്…. ”

” ടോ.. വല്ലാതെ ആളവൻ നോക്കല്ലേ……”

” ഞാൻ എന്റെ വാ കൊണ്ടല്ലേ പറയുന്നത്.. അതിന് തനിക്കെന്താ… ”

” അതെന്നെകുറിച് ആയത് കൊണ്ട് തന്നെ…. ”

കണ്ടകഷനി കൊണ്ടേ പോകു എന്നാണല്ലോ… ഇവളെന്റെ കയ്യിന്ന് കൊണ്ടേ പോകു…..

“‘ നിന്നെ കണ്ടേ മുതൽ തുടങ്ങിയിതാ മനുഷ്യന്റെ കഷ്ടകാലം… ഇനിയെപ്പോ വീട്ടിൽ എത്താനാ…ഇതിനെല്ലാത്തിനും കാരണക്കാരി താൻ ഒറ്റ ഒരുത്തിയാ… ഓൾടെ ഒരു കള്ളനും പോലീസും… ആ ട്രെയിൻ കിട്ടിയിരുന്നെങ്കിൽ ഞാനിപ്പോ വീട്ടിൽ എത്തിയേനെ… ”

” അല്ല Mr..എല്ലാത്തിനും എന്നെ കുറ്റം പറയുന്നതെന്തിനാ… നമ്പർ 1.. താൻ ആണ് എന്റെ സ്കൂട്ടിയിൽ വന്നിടിച്ചത്..ഞാൻ അല്ലാ.. നമ്പർ 2 : താൻ ആണ് എന്റെ ബാഗ് കള്ളന്റെ കയ്യിന്ന് വാങ്ങാൻ പോയെ… ഞാൻ പറഞ്ഞില്ലല്ലോ തന്നോട്.. തനിക് ആ ട്രെയിനിൽ അങ്ങോട്ട് കയറി പൊയ്ക്കൂടായിരുന്നോ… നമ്പർ 3 : ബസ്സിൽ കുടുങ്ങിയ എന്നെ താൻ ആയിട്ട് വന്നു രക്ഷിച്ചതാണ്… അതും ഞാൻ പറഞ്ഞിട്ടല്ല.. സോ ഈ മൂന്നണ്ണവും ഞാൻ പറഞ്ഞിട്ടല്ല താൻ ചെയ്തേ… അപ്പോ എന്നെ പഴിക്കുന്നതിനു മുൻപ് ഇതൊക്കെ ഒന്ന് ആലോയ്ക്കുന്നത് നല്ലതാ…. ”

മെഹന്നു വീണ്ടും സെൽഫി എടുപ്പ് തുടർന്നു…

” ഇതാ.. പറയുന്നത്.. പാലം കടക്കുവോളം നാരായണ.. അത് കടന്നാലോ.. കൂരായണ … ഹാഹ്.. എല്ലാം എന്റെ തെറ്റാണ്.. എന്റെ മാത്രം തെറ്റ്.. so…ആ തെറ്റ് ഞാനങ്ങോട്ട് തിരുത്താൻ പോകാ…. ഇനിയങ്ങോട്ട് എനിക്ക് എന്റെ വഴി തനിക് തന്റെ വഴി…ഗുഡ് ബൈ … ”

അതും പറഞ്ഞു റയ്നു അരുവിയും കടന്നു മുന്നോട്ട് നടന്നു…

മെഹന്നു പിന്നെ അവിടെ നിക്കോ… അവൾ ഒന്നും നോകീലാ.. അവന്റെ പിന്നാലെ വെച്ചു പിടിച്ചു… തിരിഞ്ഞു നോക്കിയപ്പോ തന്റെ പിന്നാലെ വരുന്ന മെഹന്നുനെ കണ്ട് റയ്നു

” ഹ്മ്മ്.. എന്താ… താൻ എന്തിനാ എന്റെ പിന്നാലെ വരുന്നത്… ”

 

” ഞാൻ അതിന് തന്റെ പിന്നാലെ വരുന്നില്ലല്ലോ…താൻ അല്ലെ എന്റെ മുമ്പിൽ നടക്കുന്നത്… ”

 

റയ്നൂന് അവളുടെ വർത്താനം കേട്ട് പിരാന്ത് വരുന്നുണ്ട്… പിന്നെ അവൻ ഒന്നും മിണ്ടാൻ നിന്നില്ല…..

കുറച്ചൂടെ നടന്നതും റോഡ് എത്തി… പക്ഷെ വിചനമായ റോഡ്.. ഒരു വണ്ടി പോലും കാണുന്നില്ല… എന്തിന് ഒരു
പെട്ടിക്കട പോലും ഇല്ലാ…

 

” ഇനിയിപ്പോ എന്താ ചെയ്യാ…? ”

” നിന്റെ കാര്യം എനിക്കറിയില്ല… ഞാൻ നടക്കാൻ പോകാ.. കുറച്ചു നടന്നാ ചിലപ്പോ വല്ല കവലയും എത്തും… ”

” എനിക്ക് നടക്കാൻ മേലാ.. ഇപ്പോ തന്നെ ഞാൻ കുഴങ്ങി… ”

” അതിന് ഞാൻ തമ്പുരാട്ടിയെ ക്ഷണിച്ചില്ലല്ലോ.. ഞാൻ എന്റെ കാര്യമാ പറഞ്ഞെ… ”

അവൻ അവളോട് കൂടുതൽ ഒന്നും പറയാൻ നിക്കാതെ നടക്കാൻ ഒരുങ്ങി.. ഇടക്ക് ഫോൺ എടുത്തു റേഞ്ച് വന്നോ എന്ന് നോക്കുന്നുണ്ട്.. പെട്ടെന്നു റേഞ്ച് വന്നതും അവന്റെ ഫോൺ അടിച്ചു… നോക്കിയപ്പോൾ സന…അവൻ കാൾ എടുത്തപാടെ അവൾ ചോദിച്ച ചോദ്യം കേട്ട് അവനൊന്ന് ഞെട്ടി…

” ഹെലോ… റയ്നു… താൻ ആ മറ്റേ പെൺകുട്ടിയുടെ കൂടെ ആണോ…? ”

ഏഹ്.. ഇതെങ്ങനെ അവളറിഞ്ഞു…ഒന്നും മനസ്സിലാവുന്നില്ലല്ലോ….

” ആ.. അതേ സന.. പക്ഷെ… ”

അവൻ കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടായി… അപ്പോഴേക്കും വാട്സപ്പിൽ മെസേജ് വന്ന ഫോട്ടോ കണ്ട് അവൻ കലിപ്പിൽ മെഹന്നുനെ നോക്കി…കാട്ടിലുടെ പോരുമ്പോ റയ്നു അറിയാതെ മെഹന്നു എടുത്ത സെൽഫി ആയിരുന്നത്… എന്നിട്ട് റയ്നു അതവളെ കാണിച്ചു കൊണ്ട്

” ഡി.. എന്താടി ഇത്.. നിന്നോട് ആരാ എന്റെ പിക് എടുക്കാൻ പറഞ്ഞെ… പോരതേന് അത്കൊണ്ടോയി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റീക്കുണ്… കൂടെ ഒരു quote ഉം…. adventurous journey with a monkey man…എന്താടി ഇത്.. ”

” ഹിഹി… കുരങ്ങാമോറാൻ എന്നത് style ആക്കി monkey man എന്ന് എഴുതിയതല്ലേ.. എത്ര ലൈകും കമന്റും ആണന്നറിയോ… ഞാനിപ്പോ ഫേമസ് ആവും.. നിക്ക് വയ്യ… ”

” എടി.. എന്നോട് ചോദിക്കാതെ എന്റെ pic എടുത്ത് അതിൽ പോസ്റ്റാൻ നിന്നോട് ആരാ പറഞ്ഞെ.. മര്യാദക് അത് ഡിലീറ്റ് ചെയ്തോ… എന്റെ സന അത് കണ്ട് എന്നോട് പിണങ്ങി ഫോൺ വെച്ചു… നീയെന്തിനാ എന്റെ ലൈഫിൽ ഇങ്ങനെ trouble ഉണ്ടാകുന്നത്… ”

” ഹാഹാ.. ഇത് കൊള്ളാ.. ഞാൻ എന്റെ ഫോണിൽ എന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് പിക് ഇട്ടത്…അത് ചിലപ്പോ നാട്ടുകാർ കണ്ടന്നിരിക്കും…അതിനിപ്പോ എന്താ… ”

 

” താൻ ഇട്ടോ.. എന്റെ പിക് ഇടണ്ടാ എന്നല്ലേ പറഞ്ഞുള്ളു… ”

 

” ഒരു ഫോട്ടോ അല്ലെ… അത് തന്നെ കെട്ടിപിടിച്ചു നികുന്നത് ഒന്നും അല്ലല്ലോ… ഇതിനൊക്കെ അവൾ പിണങ്ങാൻ നിക്കുന്നുണ്ടങ്കിൽ വിട്ട് കള.. തനിക് അവളെക്കാൾ നല്ല പെണ്ണിനെ കിട്ടും..ഇപ്പഴേ പറയാ.. താൻ അവളെ കെട്ടിയാ തന്റെ ലൈഫ് ഗോവിന്ദ .. ”

 

” ഞാൻ ആരെ സ്നേഹിക്കണോ കൂടെ കൂട്ടണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാ.. അതിന് മാഡത്തിന്റെ അഡ്വൈസ് വേണ്ടാ… മര്യാദക് താൻ അത് ഡിലീറ്റ് ചെയ്യുന്നുണ്ടോ ഇല്ലയോ… ”

” ഡിലീറ്റ് ചെയ്യാൻ തത്കാലം എനിക്ക് സൗകര്യമില്ല… ”

” നിന്റെ കയ്യിന്നു ആ ഫോൺ മേടിച്ചു ഡിലീറ്റ് ചെയ്യാൻ പറ്റൊന്ന് ഞാൻ ഒന്ന് നോക്കട്ടെ… ”

അവൻ ആ ഫോൺ വാങ്ങാൻ വേണ്ടി അവളെ പിടിക്കാൻ നോക്കി.. പക്ഷെ അവൾ നിന്നു കൊടുക്കണ്ടേ…

” ദേ.. വേണ്ടാ… ”

” നിക്കടി അവിടെ… ”

അവൻ എങ്ങനൊക്കെയോ അവളുടെ കയ്യിന്നു ഫോൺ വാങ്ങി അത് ഡിലീറ്റ് ആക്കി…

അപ്പോ മെഹന്നുന്റെ മോന്ത ഒന്ന് കാണണമായിരുന്നു… 😅😅

പെട്ടന്ന് ആണ് അത് വഴി ഒരു പിക് അപ്പ്‌ കടന്നുപോയത്… മെഹന്നു അത് കണ്ടതും

” വണ്ടി ഒന്ന് നിർത്തണെ… ഒരു ലിഫ്റ്റ് തരണേ പ്ലീസ്… ഒന്ന് നിർത്തണെ… ”

എന്ന് ഒച്ച വെച്ചു….കുറച്ചു ദൂരം മാറി ആ വണ്ടി നിന്നു.. വരാൻ പറഞ്ഞു അതിലെ ഡ്രൈവർ കൈ കൊണ്ട് കാണിച്ചു….

” വാ.. നമുക്ക് അതിൽ കയറി പോകാം.. ”

മെഹന്നു അത് പറഞ്ഞതും റയ്നു…

” നീ പൊക്കോ.. തനിക്കല്ലേ നടക്കാൻ മടി.. ഞാൻ നടന്നു വന്നോളാം… ”

” എന്തിനാ ഇത്രക് കഷ്ടപ്പെട്ട് നടക്കുന്നെ… നമക് അതിൽ പോകാം.. എനിക്ക് ഒറ്റക് ഒരു… ”

അവൾ വാക്കുകൾ മുഴുവിപ്പിക്കാതെ നിന്നു..

” ഒക്കെ.. നടക്ക്… ”

ഇതേസമയം മെഹന്നു വണ്ടിയിലേക് നടന്നു വരുന്നത് പിക് അപ്പ്‌ ലെ ഡ്രൈവറും സഹായിയും നോക്കുന്നുണ്ടായിരുന്നു….

” നല്ല അടിപൊളി ചരക്കാണല്ലോ ടാ ഇവൾ… നമക് അങ്ങ് പൊക്കിയാലോ ഇവളെ… ”

” എങ്ങനെ.. കൂടെ ഒരുത്തനെ കണ്ടില്ലേ.. പിന്നെ എങ്ങനാ… ”

” അതൊക്കെ ഉണ്ട്.. അവളാദ്യം വരട്ടെ.. ”

മെഹന്നു ഓടി വന്നു ബാഗ് കയ്യിൽ പിടിച്ചു അതിൽ കയറാൻ നിന്നതും റയ്നുനെ വേഗം വരാൻ പറഞ്ഞു വിളിക്കുന്നുണ്ട്.. അവൻ പിക് അപ്പ്‌ നടുത് എത്തുന്നെ ഒള്ളു… അവൾ വണ്ടിയിൽ കയറിയ താമസം അവർ വണ്ടി എടുത്തു ഓടിച്ചു പോയി…

ഇത് കണ്ട റയ്നു ആകെ ഞെട്ടി പോയി… അവർ അവളെ എന്തെങ്കിലും ചെയ്യുമോ….?? അവൻ കുറെ ദൂരം വണ്ടിയുടെ പിന്നാലെ ഓടി.. പക്ഷെ കാലടിതെറ്റി റോഡിൽ വീണു…

അവന്റെ ഹൃദയം പെടപെടാ എന്നിടിച്ചു… ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി വണ്ടി പോകുന്നത് നോക്കി നിൽക്കാനെ അവന്ന് കഴിഞ്ഞോളു….

*തുടരും…*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!