Angry Babies In Love – Part 11

  • by

5586 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

റയ്നുവിന്റെ മനസ്സിന് ആകെ ഒരു മരവിപ്പ് ആയിരുന്നു….എന്ത് തന്നെ ആയാലും തന്റെ പെങ്ങൾ അനുകുട്ടി ആണ് ആ സ്ഥാനത് എങ്കിലോ… അവൻ ഓരോന്ന് ചിന്തിച്ചു റോഡിന്റെ ഒരു വശത്തുള്ള കല്ലിൽ തലക്ക് കൈ വെച്ചിരുന്നു….

കുറച്ചു നേരം കഴിഞ്ഞപ്പോ അവന്റെ അടുത്ത് മാറ്റാരോ വന്നിരുന്നപോലെ അവന്ന് തോന്നി.. നോക്കിയപ്പോ നമ്മടെ മെഹന്നു…ഒരു കൂസലുമില്ലാതെ തന്റെ അടുത്തിരുന്നു ഫോൺ തോണ്ടുന്ന അവളെ കണ്ട് അവൻ അന്തം വിട്ട് പോയി… അവൻ എഴുനേറ്റ്

” ഡി.. കമ്പിതിരി.. നീയെങ്ങനെ ഇവിടെ എത്തി.. അവർ നിന്നെ എന്തെങ്കിലും ചെയ്തോ..ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചെന്നോ….എനിക്കാണെങ്കിൽ ഒന്നും ചെയ്യാനും പറ്റാത്ത അവസ്ഥ.. എല്ലാത്തിനും നിന്റെ എടുത്തു ചാട്ടം ആണ് കാരണം…”

ഫോണിൽ നോക്കി കൊണ്ട് തന്നെ മെഹന്നു അതിന് മറുപടി പറഞ്ഞു…

” താനെന്തിനാ എന്റെ കാര്യത്തിൽ ടെൻഷൻ അടിക്കുന്നെ… എന്റെ കാര്യം നോക്കാൻ എനിക്കറിയാം.. ഈ തലനിറച്ചു ബുദ്ധിയാ.. ബുദ്ധി… ”

“അറിയാം.. മന്തബുദ്ധിയാണെന്ന്… താൻ ചെലക്കാതെ ചോയ്ച്ചതിന് മറുപടി പറ… അവർ തന്നെ എന്തെങ്കിലും ചെയ്തോ… ”

” മന്തബുദ്ധി നിന്റെ മറ്റവൾ.. എന്താ ഓൾടെ പേര്…. പന..ചേന.. വേറെന്തോ ആണല്ലോ.. എന്തേലും ആകട്ടെ ..ഹും… ഞാൻ ഓളെ പോലെ അല്ലാ.. കൃത്യ സമയത്ത് എന്റെ ബ്രെയിൻ വർക്ഔട് ആയോണ്ട് അവരിഞ്ഞേ ഒന്നും ചെയ്തില്ല… ചെയ്താൽ പണികിട്ടും എന്ന് തോന്നിയപോ അവരെന്നെ ഇറക്കി വിട്ടു… അത്രതന്നെ… ”

” ഡി.. കാര്യം മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ പറ…. ”

അവൾ റയ്നൂന് ഡീറ്റൈൽ ആയി കാര്യങ്ങൾ എക്സ്‌പ്ലൈൻ ചെയ്തു കൊടുത്തു…

 

⏹️⏪️⏪️⏪️⏸️

 

കുരങ്ങമോറനെ കയറ്റാതെ വണ്ടി എടുത്തപഴേ ഞാൻ ഊഹിച്ചു ഇവർ ആൾകാർ ശരിയല്ലെന്ന്.. പിന്നെ അവന്ന് ഈ ഒരു സാഹചര്യത്തിൽ എന്നെ ഹെല്പ് ചെയ്യാൻ കഴിയില്ല എന്നെനിക് ഉറപ്പായിരുന്നു… സോ.. ഞാൻ തന്നെ എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റു…

” ഡി.. മിണ്ടാതെ ഇരുന്നോണം.. ഒച്ചവെക്കാൻ നോക്കിയാൽ ഉണ്ടല്ലോ… ”

അതിൽ ഒരാൾ എന്നെ ഭീഷണിപ്പെടുത്തിയപ്പോ എനിക്ക് അപ്പൊ ഒരു ഐഡിയ കത്തി… ഇവരുടെ തന്നെ വീക്നെസ് എന്റെ രക്ഷക്ക് ഉപയോഗിക്കുക.. ഇവിടെ ടെൻഷൻ അടിച്ചു ഒച്ച വെച്ചാൽ കൂടുതൽ പ്രശ്നമാവാതെ ഒള്ളു.. പിന്നെ ഈ പറ്റിക്കാട്ടിൽ ആരും സഹായിക്കാൻ വരത്തും ഇല്ലാ….ഞാൻ ഒട്ടും ഭയപ്പെടാതെ…

” ഈ ചേട്ടനിതെന്താ പറയുന്നേ.. ഞാൻ എന്തിനാ ഒച്ചവെക്കുന്നെ… ഇതെന്റെ തൊഴിൽ അല്ലെ.. അയാള് എന്നെ ഒരു റിസോർട്ടിലേക് കൊണ്ടുപോകുകയായിരുന്നു…ഇനിയിപ്പോ എന്താ.. നിങ്ങൾ കാര്യം കഴിഞ്ഞു എന്നെ അങ്ങോട്ട് കൊണ്ട് വിട്ടേച്ചാ മതി.. ”

അത്കേട്ടതും അവരൊന്നഴഞ്ഞു…

” ടാ.. മാഡം നമുക്ക് പറ്റിയ ആളാണല്ലോ.. അതൊക്കെ ഞങൾ കൊണ്ടുവിടാം.. മാഡം ഒന്ന് സഹകരിച്ചാൽ മാത്രം മതി… ”

” അതൊക്കെ പറയാനുണ്ടോ… പിന്നെ കാര്യം കഴിഞ്ഞ ക്യാഷ് കൃത്യമായി ഇങ്ങോട്ട് കിട്ടണം.. അവസാനം കെണകൊണാ പറഞ്ഞേക്കരുത്…. ”

“‘അതൊക്കെ ഞങ്ങൾ തന്നേകാം… ”

“‘അത് മതി.. കുറെയണ്ണമ് ഉണ്ട്.. കാര്യം കഴിഞ്ഞ പിന്നെ എല്ലാം മറക്കും.. അവർക് നമ്മടെ അവസ്ഥ അറിയില്ലല്ലോ..
നമുക്കിത് കിട്ടിയിട്ട് വേണം വീട്ടിലെ അടുപ്പ് പുകയാൻ…. വർക്ക്‌ ഒക്കെ ഇപ്പൊ ഭയങ്കര കുറവാന്നെ.. പണ്ടത്തെ പോലെ ഇപ്പൊ ആരും വിളിക്കുന്നില്ല.. എങ്ങനെ വിളിക്കും… ഭംഗിയുണ്ടായിട്ടു കാര്യമില്ലല്ലോ… കെട്ടിയോൻ ചാകുന്നവരെ ഒരു സ്വര്യം തന്നിട്ടില്ല… ചത്തപ്പഴോ ജീവിതകാലത്തേക് ഒരു ശാപോം തന്നിട്ട് പോയി… ഹാ.. എന്ത് പറയാൻ…പിന്നെ ഒരു സമാധാനം ചെറുപ്പത്തിലേ കെട്ടി കെട്ടിയോൻ ചത്തോണ്ട് ഇപ്പൊ എന്നെ കണ്ടാൽ ഞാൻ ഒന്ന് കെട്ടിയതാണെന്നന്നും ആരും പറയില്ല..അതോണ്ട് ചിക്കിളി കുറച്ചതികം കിട്ടുന്നും ഉണ്ട് .. നേരത്തെ കണ്ടില്ലേ… അവനാണ് എന്നെ ഇങ്ങനൊക്കെ കെട്ടിയൊരുകി ഓരോ സ്ഥലത്ത് കൊണ്ടുപോകുന്നത്…. പൈസ വേണ്ടേ…കൂടെ കിടക്കുന്നവന്മാർക് അസുഖമ് വരുമെന്ന് കരുതി നമ്മടെ തൊഴിൽ നിർത്താൻ നിന്നാ നമ്മടെ കഞ്ഞി കുടി മുട്ടില്ലേ… അതോണ്ട് പോണോടത്തോളം പോട്ടെ… ”

എന്റെ ഡയലോഗ് കേട്ട് അവരൊന്ന് ഞെട്ടിയിട്ടുണ്ട്…..വീണ്ടും ഒരു സംശയത്തോടെ…

” ഏത് അസുഖത്തിനെ കാര്യാ മാഡം പറഞ്ഞെ… ”

” അത് കേട്ടിട്ടില്ലേ..ചെറിയൊരു അസുഖമാണ് .. Aids…എന്റെ ഭർത്താവ് എയ്ഡ്‌സ് വന്നാ മരിച്ചതെ… നിങ്ങളത് വിട്.. നമുക്ക് ഒരു ac ലോഡ്ജിൽ തന്നെ മുറി എടുക്കാ.. ഭയങ്കര ചൂട് ആണേ…. ”

 

അതും കൂടി കേട്ടപ്പോ പിന്നവർ ഒന്നും നോക്കിയില്ല… വണ്ടി നിർത്തി എന്നോട് ഇറങ്ങാൻ പറഞ്ഞു.. ഞാൻ ഇറങ്ങാൻ കൂട്ടാകാതെ നിന്നപ്പഴും അവരെന്നേ പിടിച്ചിറക്കി… എന്നിട്ട് വണ്ടി എടുത്തു.. ഞാൻ ചുമ്മാ കുറെ കൂകി വിളിച്ചു…

ഡിസ്‌കൗണ്ട് തരാ.. അല്ലെങ്കിൽ പൈസ പിന്നെ തന്നാമതി എന്നൊക്കെ.. മണ്ടന്മാർ… പേടിച്ചു ജില്ല തന്നെ വിട്ടു…

 

⏸️⏩️

 

റയ്നു ഇത് കേട്ട് ചിരിച്ചു ചിരിച്ചു ഒരുഭാഗത്തായി….

” ഹഹഹാ…..എനിക്ക് ഉറപ്പായിരുന്നു താൻ പോയ അതേ സ്പീഡിൽ തിരിച്ചു വരുമെന്ന്.. തന്നെ സഹിക്കാൻ പറ്റാതെ അവർ തന്നെ ചവിട്ടി പുറത്താക്കുമെന്ന്…അത്കൊണ്ടല്ലേ ഞാനിവിടെ തന്നെ നിന്നെ ..ഹമ്മോ..ചിരിച് ഞാൻ കുഴങ്ങിയേ… ”

” കെക്കക്ക….ചിരിക്കാൻ ഞാനിവിടെ കോമഡി ഒന്നും വിളമ്പിയില്ലല്ലോ…ഹും.ഞാനന്റെ ബുദ്ധി ഉപയോഗിച്ചു രക്ഷപെട്ടു വന്നപ്പോ ഇവിടെ ഒരാൾക്കു അതെല്ലാം കോമഡി .. ”

” ഹഹഹ.. അവന്മാർ മണ്ടന്മാർ ആയോണ്ട് അതൊക്കെ വിശ്വസിച്ചു.. വേറെ വല്ലോരും ആണെങ്കിൽ കാണായിരുന്നു മോളെ… തനിപ്പോ വല്ല കുപ്പതോട്ടിയിലും കിടക്കുന്നുണ്ടാകും… ചക്കയിട്ടപ്പോ മൊയല് ചത്തു…അത്രേ ഒള്ളു… അല്ലാതെ നിന്റെ വെയിൽ കൊള്ളാത്ത തലയിൽ ഉദിച്ച മന്തബുദ്ധി എവിടെ ഏകാനാണ്… ”

” ഒരു ബുദ്ധിമാൻ വന്നിരിക്കുന്നു…എന്തായാലും സംഗതി ഏറ്റില്ലേ.. ഇനിയത്തിനപ്പുറത്തേക് താൻ കുറെ എക്സ്പ്ലൈൻ ചെയ്യാൻ നിക്കണ്ടാ… ”

” ഹാ… അവരേം കുറ്റം പറയാൻ പറ്റില്ല… തന്നെ കണ്ടാ ശരിക്കും 40 കഴിഞ്ഞ ഒരമ്മച്ചി ലുക്ക്‌ ഉണ്ട്.. പിന്നെ എങ്ങനെ അവർ വിശ്വസിക്കാതിരിക്കും…ഹഹഹ . ”

” ദേ.. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് ട്ടോ… പറയുന്ന കേട്ട തോന്നും സാർ ഷാരൂക് ഖാൻ ആണെന്ന്.. കണ്ടാലും മതി.. അമ്പത് കഴിഞ്ഞു എന്റെ പ്രായത്തിൽ 4-5 കുട്യോലുള്ള ഒരു തന്തയുടെ ലുക്ക്‌ ഉണ്ട്…ഹും… അതോണ്ട് താൻ വല്ലാതെ അങ്ങ് ആളവല്ലേ…”

” നീയൊന്ന് പോടീ… അഹങ്കാരത്തിന് കയ്യും കാലും വെച്ച നിന്നോടൊന്നും പറഞ്ഞിട്ട് ഒരുകാര്യോമില്ല… ”

” വല്ലാതെ അങ്ങ് ഷൈൻ ചെയ്യല്ലേ… ഇപ്രാവശ്യം തന്റെ കഴിവ് ഉപയോഗിച്ചു എന്നെ രക്ഷിച്ചു അതിന്റെ ക്രെഡിറ്റ്‌ എടുക്കാൻ കഴിയാത്തത്തിൽ ഉള്ള frustration അല്ലെ.. എനിക്ക് മനസ്സിലായി… ”

” അപ്പൊ ആദ്യത്തെ രണ്ട് പ്രാവശ്യവും എന്റെ കഴിവ് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത് എന്നത് സമ്മതിച്ചല്ലോ… എന്നിട്ട് നിനക്ക് അതിന്റെ വല്ല നന്ദിയുമുണ്ടോടി… ഒരു താങ്ക്സ്.. അല്ലെങ്കിൽ അത്പോട്ടെ… തന്നെ രക്ഷിക്കാൻ നിന്നിട്ട് ഞാൻ ട്രബിൾ ആയിട്ട് തിരിച്ചു ഇങ്ങോട്ട് ഒരു സോറി.. എഹെ…. ”

” ഞാൻ എന്തിന് തന്നോട് താങ്ക്സും സോറിയും ഒക്കെ പറയണം.. ഞാൻ പറഞ്ഞിട്ട് അല്ലല്ലോ താൻ അതൊക്കെ ചെയ്തത്…. ”

” ഇത് തന്നെ… ഈ സ്വഭാവം കൊണ്ടാടി നീയോരോ പണിയിൽ ചെന്ന് വീഴുന്നത്… അഹങ്കാരി… ”

” ടോ… താനാരാടോ.. എനിക്ക് സ്വകാര്യമില്ല സോറിയും താങ്ക്സും ഒക്കെ പറയാൻ.. താൻ എന്തോ ചെയ്യും… ”

” ഞാനിത് കേൾക്കണം… ഇതുവരെ എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ട് കൂടി ദാ ഇത്പോലെ തന്റെ കൂടെ നിക്കുന്നതിന് ഞാനിത് തന്നെ കേൾക്കണം…. ശരിയാക്കിത്തരാടി .. മാഡത്തിന്റെ തലേല് നിറച്ചു ബുദ്ധിയല്ലേ… അത് ഉപയോഗിച്ച് മാഡം ഒറ്റക്ക് അങ്ങ് പൊക്കോ ഇനി… എന്റെ സഹായം വേണ്ടല്ലോ… എന്റെ കാര്യം നോക്കാൻ എനിക്കറിയാം.. ഇനിയെന്ത് തന്നെ വന്നാലും മാഡം ഒറ്റക്ക് അങ്ങ് ഡീൽ ആക്കിയാതി.. എന്നെ നോക്കണ്ട.. ഞാൻ ആ വഴി വന്നു ക്രെഡിറ്റ്‌ വാങ്ങുന്നില്ല… അപ്പൊ എന്നന്നേക്കും ഗുഡ്ബൈ… ”

അതും പറഞ്ഞു റയ്നു നടന്നു…

” എന്റെ പിന്നാലെ എങ്ങാനും വന്നാ ഞാൻ മടലുകൊണ്ട് അടിക്കുവേ.. പറഞ്ഞേക്കാം… ”

അവൻ തിരിഞ്ഞു നോക്കാതെ നടന്നു കൊണ്ടിരിക്കെ ഉറക്കെ വിളിച്ചു പറഞ്ഞു..

” ഇങ്ങനെ കണ്ണിച്ചോരയില്ലാതെ പെരുമാറാൻ തനിക്കെങ്ങനെ തോനുന്നു.. നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ താനും ആകത്താവും…”

” തനിക്കെന്ത് സംഭവിക്കാൻ.. തലയിൽ ലോഡ്ക്ക്ന് ബുദ്ധിയല്ലേ.. അതിന്ന് ഏതെങ്കിലും അങ്ങടുത്തു പ്രയോഗിച്ചാൽ മതി.. ഇനിഎന്തെങ്കിലും സംഭവിച്ചാലും ഞാൻ അതങ്ങ് സഹിച്ചു.. താൻ വറീഡ് ആവണ്ടാ… ”

പടച്ചോനെ…ഇനിയെന്തെങ്കിലും കുരുക്കിൽ വീണ ഇത്പോലെ രക്ഷപെട്ടെന്ന് വരില്ലാ.. ഇതിപ്പോ ഭാഗ്യം കൊണ്ടാ… ഈ ഒരവസരത്തിൽ വിശ്വസിക്കാൻ പറ്റിയ ഒരേയൊരാൾ ഈ കുരങ്ങാമോറനാ…ഇപ്പൊ ദേഷ്യം വെച്ചു നിന്നാ പ്രോബ്ലം വരുന്നത് നിനക്ക് തന്നെയാ മെഹന്നു.. അതോണ്ട് എന്താന്ന് വെച്ചാ അവനെ പറഞ്ഞു കൺവീൻസ് ചെയ്ത് അവന്റെ പിന്നാലെ പൊയ്ക്കോ…

മെഹന്നു ഉച്ചത്തിൽ

“‘ഹെലോ…. സമ്മതിച്ചു… താൻ ബുദ്ധിമാൻ.. ഞാൻ മന്തബുദ്ധി…ഞാനും പോരട്ടെ… ”

” എന്തോ.. കേട്ടില്ല… ”

മെഹന്നു കുറച്ചൂടെ ഉച്ചത്തിൽ

” തന്റെ ഭാഗത്തു ആണ് ശരിയെന്നു സമ്മതിച്ചൂന്ന് .. ”

റയ്നു തിരിഞ്ഞു നിന്നു കൊണ്ട്

” വേണ്ടാ മാഡം .. താൻ എന്നെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തിയത്.. ഇനിയുമെനിക് സഫർ ചെയ്യാൻ വയ്യ…എന്നെ വിട്ടേക്ക് .. ”

കുരങ്ങാമോറാൻ… ജാട ഇട്ടു നിക്കാ… ഹും… മെഹന്നു വിട്ടു കൊടുത്തേക്ക്…

” സോറി…. ഞാൻ ചെയ്തതിനും പറഞ്ഞതിനുമൊക്കെ സോറി… ആൻഡ് താൻ ചെയ്ത് തന്ന ഉപകാരങ്ങൾക് ഒക്കെ താങ്ക്സ്… പ്ലീസ്.. ഞാനും പോന്നോട്ടെ… ”

റയ്നുന്ന് അതായിരുന്നു കേൾക്കേണ്ടിയിരിന്നത്.. അവൻ
തിരിഞ്ഞു നിന്നു ഒന്ന് ചിരിച്ചു… പിന്നെ നടത്തം തുടർന്നു… മെഹന്നു പിന്നെ ഒന്നും നോകീല.. അവന്റെ പിന്നാലെ വെച്ചു പിടിച്ചു…

 

💕💕💕

 

രാവിലെ കോളേജിലോട്ട് വന്ന രാഹുലും സംമും പാർക്കിംങ്ങിൽ ബൈക്ക് നിർത്തി അവിടെ തന്നെ നിന്ന് സംസാരിച്ചിരിക്കെയാണ് അജുവും അമിയും മറ്റൊരു ബൈക്കിൽ അങ്ങോട്ട് വന്നത്…

” ടാ..അമി.. നീ ഇന്നലെ എന്ത് പണിയാ കാണിച്ചേ… ഞാൻ ഇങ്ങോട്ട് വരാൻ അതിരാവിലെ കുളിച്ചൊരുങ്ങി നിന്നപ്പോ അവന്റൊരു മെസേജ് .. എന്തോ തിരക്കുണ്ടന്ന് പോലും.. അതോണ്ട് കോളേജിലോട്ട് ഇല്ലാന്ന്… എനിക്ക് മനസ്സിലാവില്ലാന്നു കരുതിയോ… ഇന്നലെ അനു പേരെന്റ്സ്നെ കൊണ്ട് കോളേജിൽ വരുന്നോണ്ട് നിനക്ക് എന്തേലും സീൻ ആകുമെന്ന് ഓർത്തു മനപ്പൂർവം ലീവ് ആകിയതല്ലേ…” ( അജു )

” ഹഹഹ.. എനിക്കും തോന്നി ആ കാര്യം…അതങ്ങനെ നിസാരമാക്കി തള്ളോന്നും വേണ്ടാ… അവൾ എല്ലാം അറിഞ്ഞാ നമ്മടെ കാര്യം കട്ടപ്പൊക… ” ( സാം )

” നിങ്ങളൊന്ന് പോയെ.. അതൊന്നും അല്ലാ… നമ്മളിതൊക്കെ എത്ര കണ്ടതാ… അങ്ങനെ പേടിച്ചോടുന്നവൻ അല്ല ഈ അമി… ”

” അതൊക്കെ നീ ഇപ്പൊ പറയും.. കാര്യത്തോട് അടുക്കുമ്പോൾ ഞങ്ങളെ അവിടെ ഇട്ടേച് നീ നൈസ് ആയി മുങ്ങും…എന്നിട്ട് പെടുന്നത് ഞങ്ങളും.. ” ( രാഹുൽ )

” അതിന് challenge ഇവനേറ്റതല്ലേ… അതിൽ വിജയിക്കേണ്ടത് ഇവന്റെ ആവശ്യം ആണ്.. ഞങ്ങൾ കൂടെ നിന്നു തരും.. പണിയും പലിശയുമൊക്കെ നീ തന്നെ അങ്ങ് വാങ്ങിച്ചേച്ചാ മതി.. അതിൽ ഞങ്ങൾക് ഷെയർ വേണ്ടാ… ” ( സാം )

” ടാ.. നോക്ക്.. അനു അല്ലെ ആ പോണേ.. ഞാനിപ്പോ വരാം… അവർക്ക് വല്ല സൂചനയും കിട്ടിക്കാണോ എന്ന് നൈസ് ആയിട്ട് CID വഴി അന്യോഷിച്ചു വരാം… ( അജു )

” പോണേ ഒക്കെ കൊള്ളാം.. ഇങ്ങോട്ട് പണി വാങ്ങിച്ചോണ്ട് വരല്ലേ…. ” ( രാഹുൽ )

” ഹഹഹഹ….. ”

 

💕💕💕

 

” എടി.. ജാനു വേഗം കാണിച്ചു താ അവരെ… എന്റെ കൈ തരിച്ചിരിക്കുവാ…അടിയുണ്ടാകാനിട്ട് .. ഇന്നവന്മാർക്കിട്ടിരിക്കട്ടെ…. ”

” അതിന് എനിക്കതിൽ ഒരാളെ ഓർമ ഒള്ളു.. അവനെ ഞാൻ ഇതുവരെ എവിടെയും കണ്ടില്ലെന്നും… ”

” ഷിറ്റ്.. ഇനിയിപ്പോ എന്തോ ചെയ്യും…? ”

” നീയെല്ലേ ഇന്നലെ പറഞ്ഞത് അവരെ കണ്ടുപിടിക്കാൻ നിന്റെ കയ്യിൽ വഴി ഉണ്ടന്ന്… ”

” പറഞ്ഞു…. ഇപ്പൊ ഒന്നും അങ്ങോട്ട് കത്തുന്നില്ല… വാ കാന്റീനിൽ പോയി എന്തെലൊക്കെ തട്ടാം.. അപ്പൊ ഒരു എനർജി കിട്ടും.. എന്നിട്ട് അലോയ്‌ക്ക… ”

അവർ പോകാൻ നിന്നപ്പോഴാണ് ജാനുവിന് തങ്ങളെ ആരോ ശ്രദ്ധിക്കുന്ന പോലെ തോന്നിയത്..അവൾ എങ്ങനൊക്കെയോ ആരും മനസ്സിലാകാത്ത വിധം ചുറ്റുമോന്ന് നോക്കിയതും അവർ ഇരിക്കുന്നതിന് കുറച്ചുമാറി ഒരുത്തൻ അവരെ തന്നെ വീക്ഷിക്കുന്നത് കണ്ടു…അതാരാണെന്ന് നിങ്ങൾക് അറിയാലോ.. നമ്മുടെ അജു തന്നെ… അവൾ അനുവിനെ തോണ്ടി കൊണ്ട് പതുക്കെ

” ടി.. അനു… നിക്ക്.. നമ്മളെ ഒരുത്തൻ വല്ലാതെ നിരീക്ഷിക്കുന്നുണ്ട് ..നമ്മൾ ക്ലാസിൽ പോയപ്പോ അവിടെയും ഇവനെ കണ്ടു ..പെട്ടെന്ന് അങ്ങോട്ട് നോക്കല്ലേ…”

അനുവും അവനറിയാത്ത വിധം അവനെ നോക്കി…

” ശരിയാണല്ലോ നീ പറഞ്ഞത്.. ഞാൻ പോയി ഒന്ന് കൊടുക്കട്ടെ…

” വേണ്ടാ.. നിക്ക്… ഇവനിനി അവന്മാരുടെ കൂട്ടത്തിൽ ഉള്ളതാണോ…എന്റെ ഓർമയിൽ ഉള്ളവൻ ഇവനെല്ലെന്നും… എന്നാലും നമ്മളെ ഇങ്ങനെ നിരീക്ഷിക്കുന്ന കൂടി കണ്ടപ്പോ എനിക്ക് അങ്ങനൊരു തോന്നൽ … ”

” ഒക്കെ.. നിന്റെ സംശയം ശരിയാണോ അല്ലയോ എന്നറിയാൻ ഒരു വഴി ഉണ്ട്.. കട്ടക്ക് കൂടെ നിന്നോണെ… ”

അതും പറഞ്ഞു അനു ഉച്ചത്തിൽ

” എടി.. ജാനു…പ്രിൻസിയുമായുള്ള പ്രശനം ഒക്കെ തീർന്നു.. ഇനിയെന്നെ ഇതിൽ കുടുക്കിയവന്മാരെ കണ്ടു പിടിക്കലാണ് അടുത്ത പണി… ”

” കണ്ടുപിടിക്കണം അനു… എന്നിട്ട് അവർക്കിട്ടു നല്ലൊരു പണി കൊടുക്കണം.. അവരോരിക്കലും ജീവിതത്തിൽ മറക്കാത്തൊരു പണി… അത് കാണുമ്പോൾ ഒക്കെ നിന്നെ അവർക്ക് ഓർമ വരണം… ”

” നീ പറഞ്ഞത് ശരിയാ… അവർക് എന്റെ ഒരു മധുര സമ്മാനം… എനിക്ക് ഏകദേശം അവരെ പിടികിട്ടിയിട്ടുണ്ട്…. ഞാൻ ഒരു അസ്സൽ പണി അവർക്ക് വേണ്ടി പ്ലാൻ ചെയ്യുവാ… അതുവരെ അവരിങ്ങനേ രണ്ട് കാലിൽ നടക്കട്ടെ…. ”

” പാവങ്ങൾക് വികാലംഘ പെൻഷൻ വാങ്ങി ജീവിക്കാനാണ് വിധി….

” ഹഹഹ…. ”

ഇതെല്ലാം കേട്ടു അജുവിന്റെ കിളി പോയി… അവൻ വേഗം അമിയുടെ അടുത്തേക് ഓടി…

” വാ… അവനെങ്ങോട്ടാ പോകുന്നെ നോക്കാം….. ”

അനുവും ജാനുവും അവനറിയാതെ അവനെ ഫോളോ ചെയ്തു ഒടുവിൽ അവൻ അവരുടെ അടുത്ത് എത്തിയപോ ജാനു

” ടി.. ഇവർ തന്നെ നിനക്ക് പണി തന്നത്… ആ നടുക്കുള്ളവനെ കണ്ടോ.. അവനെയാ ഞാൻ കണ്ടത്… ഇവരെ നമുക്ക് അറിയപ്പോലും ഇല്ലല്ലോ . പിന്നെ എന്തിനാ ഇവർ നമുക്ക് പണി തരുന്നത്… ”

 

” വെയിറ്റ്.. അവർ എന്താണ് സംസാരിക്കുന്നത് എന്ന് നോക്കട്ടെ… ”

അനുവും ജാനുവും മറഞ്ഞു നിന്നു അവരെന്താണ് പറയുന്നത് എന്ന് കാതോർത്തു…

 

” ടാ.. അമി.. നിങ്ങളിങ്ങനെ ഇരുന്നോ…പണി പാലും വെള്ളത്തിൽ ആണ് വരുന്നത്.. അവൾക് എന്തൊക്കെയോ സൂചന കിട്ടിയിട്ടുണ്ട്.. ആ അനൂന്.. നമ്മൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പണി തരാനുള്ള പുറപ്പാടിലാ.. അവളതാ കൂട്ടുകാരിയോട് പറയുന്നത് ഞാനീ രണ്ട് ചെവി കൊണ്ട് കേട്ടതാ …. ” ( അജു )

” ആണോ ടാ.. നീ പറഞ്ഞപ്പോ എനിക്കും പേടിയാവുന്നുണ്ട്… കോപ്പിലൊരു i love you challenge.. ഒന്നും വേണ്ടായിരുന്നു… ” ( സാം )

” അവള് അങ്ങനെ പറഞ്ഞിട്ടുണ്ടങ്കിൽ അവള് അത് ചെയ്തിരിക്കും…നമക് പണികിട്ടും എന്നുള്ള കാര്യത്തിൽ ഉറപ്പായി…അവന്റൊരു കോപ്പിലെ എണ്ണപണിയാണ് ഒക്കത്തിനും കാരണം .. ഇനി ജീവിതത്തിൽ ഒരിക്കലും അവള് നിന്റടുത് i love u പറയുമെന്ന പ്രതീക്ഷ വേണ്ടാ..നമുക്ക് ഈ challenge അങ്ങ് വേണ്ടാന്ന് വെക്കാം… ” ( രാഹുൽ )

 

” ഒരു challenge അല്ലെ…അത് വിട്ട് കളയാം… എനിക്ക് രണ്ട് കാലിൽ നടക്കണമെന്ന് ആഗ്രഹമുണ്ട്… ” ( അജു )

” നിങ്ങളൊന് മിണ്ടാതിരിക്കുന്നുണ്ടോ…പണി കൊണ്ട് വരട്ടെ… അപ്പൊ നോകാം..ഞാനില്ലേ നിങ്ങളുടെ കൂടെ.. ഇങ്ങനെ പേടിച്ചാലോ …. ” ( അമി )

” ഉണ്ടായാൽ മതി… ” ( അജു )

” ഇനിയിതുപോലെ ചീള് പരിപാടികൾ വേണ്ടാ… എണ്ണ ഒഴിച്ച് വീഴ്ത്തി പിടിച്ചു സിമ്പതി വർക്ക്‌ ഔട്ട്‌ ആക്കി ഇഷ്ടം പറയിക്കൽ ഒക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആണ്.. നമുക്ക് കുറച്ചു സ്റ്റാൻണ്ടേർഡ് ഉള്ള പ്ലാൻ മതി… ” ( സാം )

 

” എന്നാ നിങ്ങൾ തന്നെ ഒരു idea പറ ” ( അമി )

” പറയും..നീയത് അനുസരിച്ചാൽ മതി ”

 

ഇതെല്ലാം കേട്ട് അനു

ഓഹോ….ഇപ്പൊ കാര്യങ്ങൾ പിടികിട്ടി…..എന്നെകൊണ്ട് i love u പറയിപ്പിക്കാനുള്ള ആദ്യ പടി ആയിരുന്നു എണ്ണ ഒഴിച്ച് വീഴ്ത്തൽ… ഹ്മ്മ്….കാണിച്ചു കൊടുക്കാം… ഈ അനു എന്താ ചെയ്യാൻ പോണെന്ന്… ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ളത് ഞാൻ തരാട്ടോ…കൊഞ്ചം wait കരോ…

*തുടരും..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply