Skip to content

Angry Babies In Love – Part 12

  • by
angry babies in love richoos

*🔥റിച്ചൂസ്🔥*

രാവിലത്തെ ബ്രേക്ക്‌ ന്ന് ലഗു ആയി എന്തെങ്കിലും കഴിക്കാൻ വേണ്ടി ജാനുവിന്റെ കൂടെ കോളേജിന്റെ ഫ്രണ്ട്ലുള്ള കോഫി ഷോപ്പിലേക് നടന്നുവരികയാണ് അനു…

” ഡി… ജാനു..കാര്യങ്ങൾ ഒക്കെ അറിഞ്ഞോണ്ട് എനിക്കൊരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല… എനിക്കവനിട്ട് ഒരു മുട്ടൻ പണി ചൂടോടെ എത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കണം എന്നുണ്ട്… അതവൻ തന്നപോലെ ചീള് എണ്ണ പണിയല്ല… നേരിട്ട്.. എന്റെ ഈ കൈ കൊണ്ട്… എന്റെ ബ്ലാക്ക് ബെൽറ്റ്‌ന്റെ പവർ അവനെ ഒന്നറിയിക്കണം….”

” നീ ധൈര്യായിട്ട് കൊടുക്ക് അനു. ഞാൻ നിന്റെ കൂടെ ഉണ്ട് .. ”

” പക്ഷേ… ഭയങ്കര നാച്ചുറൽ ആയിരിക്കണം…എന്നാലെ അവൻ വീഴു… മനപ്പൂർവം അവൻകിട്ട് പണിയാണെന്ന് പണികഴിയുന്ന വരെ അവനറിയാനും പാടില്ല….അങ്ങനൊരു പണി ഇപ്പൊ എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്..അതിനു വേണ്ടാ സാഹചര്യം ഒരുക്കിയാൽ മാത്രം മതി ഇനി ..എന്നെ ഇമ്പ്രെസ്സ് ചെയ്യാൻ നടക്കുന്നത് കൊണ്ട് ഇത് വർക്ഔട് ആവും എന്നതിൽ ഒരു സംശയവും ഇല്ലാ …പാവങ്ങളല്ലേ… അവനും കൂട്ടുകാർക്കും എന്റെ വക ഞങ്ങളുടെ ഹോസ്പിറ്റലിൽ മൂന്നു കട്ടിൽ ബുക്ക്‌ ചെയ്തേക്കാം..കൊണ്ടുവിടാൻ ഒരു ആംബുലൻസും ..ഇത്രയൊക്കെ അല്ലെ എന്നെകൊണ്ട് ചെയ്യാൻ പറ്റു…. ”

” അപ്പോ അവനെ പഞ്ഞിക്കിടാൻ തന്നെ നീ തീരുമാനിച്ചു ല്ലേ…. ”

” പിന്നല്ലാതെ … ഈ അനൂനിട്ട് പണിതരാൻ നോക്കിയാ എന്താ സംഭവിക്കാന്ന് അവന്നൂടെ ഒന്ന് അറിയട്ടെ….. ”

” അപ്പൊ അവന്മാരുടെ കാര്യത്തിൽ ഒരു തീരുമാനയി… ഹഹഹ ”

അനു ആദ്യം തന്നെ ഫോൺ എടുത്തു എംകെ ഹോസ്പിറ്റലിലെ റീസെപ്ഷനിലേക് ഫോൺ ചെയ്തു…

” ഹെലോ.. SMT കോളേജ്ന്റെ മുമ്പിലേക് ഒരു അരമണിക്കൂർ കഴിഞ്ഞു ഒരു ആംബുലൻസ് പറഞ്ഞയക്കണം..urgent ആണ്… ”

ആംബുലൻസ് ന്ന് വിളിച്ചതിന് ശേഷം അനു മറ്റൊരാൾക്ക്‌ കൂടി ഫോൺ ചെയ്തു പണിക്കുള്ള സിറ്റുവേഷൻ സെറ്റ് ആക്കി..

ശേഷം അനുവും ജാനുവും കോളേജിന്റെ ഫ്രണ്ട് ലോട്ട് നടന്നു ബസ്റ്റോപ്പിന് അടുത്തെത്തി….ഈ ഒരു സമയം അമിയും കൂട്ടരും ബസ്റ്റോപ്പിന് ഓപ്പോസിറ്റ് ഉള്ള കോഫി ഷോപ്പിലേക് കയറി പോകുന്നത് അവർ കണ്ടു…

” ഇത് തന്നെ പറ്റിയ അവസരം… ആദ്യം അവരുടെ ശ്രദ്ധ നമ്മളിലേക്ക് ആകണം…നീയിവിടെ നിക്ക് …. ”

ജാനൂനെ ബസ്റ്റോപ്പിന് മുന്നില് നിർത്തി അനു റോഡ് മുറിച്ചു കടന്നു കോഫീ ഷോപ്പിലേക് കയറി പേരിന് എന്തൊക്കെയോ ചോക്ലേറ്റ്സ് വാങ്ങി…ഇടം കണ്ണിട്ട് അവർ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പുറത്തേക് നടന്നു….

 

ബ്രേക്ക്‌ ടൈം ആയത് കൊണ്ട് പതിവു സമയത്തെക്കാൾ കൂടുതൽ തിരക്കുണ്ടാകും കോളേജിന് മുമ്പിൽ…..ബസ്റ്റോപ്പിനടുത് വായിനോക്കികളായി ഗാങ് അടിച്ചു തന്നെ ഒരു പണിയുമില്ലാത്ത കുറേ തുരുമ്പു പിടിച്ച കോഴികൾ രാവിലെ മുതലേ ഇരിപ്പുണ്ടാകും… അതിൽ ഒരു കൂട്ടർ യച്ചുക്കാന്റെ ഫ്രെണ്ട്സ് ആണെന്ന് ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ..എനിക്ക് ഏതൊരു സഹായത്തിനും വിളിപ്പുറത്ത് ഇവരുണ്ടാകും.. ഇപ്പൊ മറ്റവരുടെ കാര്യം ഒന്നും ഞാനിവരുടെ അടുത്ത് പറഞ്ഞിട്ടില്ല…കാരണം…അവരെ എനിക്ക് തന്നെ കയ്കാര്യം ചെയ്യണം എന്നത് കൊണ്ട് .. പക്ഷേ… യച്ചുക്കാനെ കാണാനില്ല…സാരല്യ…വൈകാതെ വന്നോളും…

ഞാൻ എന്നിട്ട് തിരിച്ചു റോഡ് മുറിച്ചു ജാനൂന്റെ അടുത്തേക് ചെന്നു ….ഞങ്ങൾ നില്കുന്നതിന് കുറച്ചപ്പുറത്തായി ആണ് യച്ചുക്കന്റെ ഫ്രെണ്ട്സ് ഇരിക്കുന്നത്…

ബാസിക്ക… യച്ചുക്കന്റെ കട്ട ചങ്ക്‌ വൻ ബിൽഡപ്പ് ഇട്ട് മുന്നിൽ തന്നെ ഇരിപ്പുണ്ട്… ബസിക്കാനെ ആണ് ഞാൻ കുറച്ചു മുൻപ് എല്ലാം വിളിച്ചു സെറ്റ് ആക്കിയത്… ജാനൂനെ ഞാൻ മനപ്പൂർവം ആണ് അവിടെ നിർത്തിയത്… അപ്പോ തൊട്ടേ ഇക്ക കലാപരിപാടി തുടങ്ങിയിരുന്നു.. ഉച്ചത്തിൽ പാട്ടുപാടുന്നതും കമന്റ് അടിക്കുന്നതും കോഫി ഷോപ്പിലേക് വരെ കേൾക്കാമായിരുന്നു…

🎶ഏകാന്ത ചന്ദ്രികേ  തേടുന്നതെന്തിനോ
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ…🎶

🎶..പാമ്പുകൾക്കു മാളമുണ്ട്… പറവകൾകാഘാശമുണ്ട്…
പാവങ്ങൾ ഞങ്ങൾ ചേട്ടന്മാർക് തലചായ്ക്കാൻ നിന്റെ ഷാൾ തരുമോ.. മോളു.. നിന്റെ ഷാൾ തരുമോ… 🎶..

ഇടക്ക് ഗ്രൂപ്പ്‌ സോങ്ങിനിടെ സിംഗിൾസും ഉണ്ട്… ഓളം കൂട്ടാൻ കമന്റ് അടിയും..

” എടി.. മോളുകുട്ടി …ചേട്ടന്മാരെ ഒന്ന് മൈൻഡ് ചെയ്യടോ…..”

” ചുവപ്പ് ടോപ് നല്ല മാച്ച് ആണുട്ടോ… ”

” മിസ്സ്‌ കാൾ അടിച്ചാ തിരിച്ചു വിളിക്കോ മുത്തേ…. ”

” സമയം ഒന്ന് പറയോ.. ചേട്ടന്മാരുടെ കയ്യിൽ വാചില്ലാത്തോണ്ടാ… ”

അങ്ങനെ കലാപരിപാടികൾ തകർത്തരങ്ങേറി കൊണ്ടിരിക്കുകയാണ്… ഇനി അനുവിന്റെ ഊഴമാണ്…അനു അവരുടെ അടുത്തേക് ചെന്നു അവരെ പള്ളിപ്പെരുന്നാളിന് പോലും കണ്ട പരിചയമില്ല എന്ന മട്ടിൽ …

 

” നിങ്ങളുടെ സമയം ഭയങ്കര മോശമാണല്ലോ ചേട്ടന്മാരെ…” ( അനു )

” അയ്യോ.. എന്നാത്തിനാ ദേഷ്യപെടുന്നേ….ടാ.. മുത്ത് വല്ലാതെ ദേഷ്യപ്പെട്ട് നിക്കുവാ… ഒന്ന് തണുപ്പിച്ചു കൊടുത്താലോ… ”

” തണുപ്പിക്കാൻ ഇപ്പൊ… കുളിപ്പിച്ച് തരട്ടെ മുത്തേ… ”

ഇതിനോടകം കോളേജ് സ്റ്റുഡന്റസും അല്ലാത്തവരും കാഴ്ചക്കാരായി അവർക്കു ചുറ്റും കൂടിയിട്ടുണ്ട്…

” അനാവശ്യം പറയുന്നോ റാസ്ക്കൽസ്… ”

അതും പറഞ്ഞു അനു അവരുടെ നേരെ കയ്യൊങ്ങിയതും

“എന്റെ ചെക്കന്മാരെ നേരെ ശബ്ദമുയർത്താൻ നീയാരാടി.. ”

പെട്ടെന്നുള്ള ആ ശബ്ദം കേട്ട് ആരാണ് അതെന്നറിയാൻ അനുവും ബാക്കിയുള്ളവരും തിരിഞ്ഞു നോക്കി…

വമ്പൻ ഡയലോഗും പറഞ്ഞു ബിൽഡപ്പ് ഒട്ടും കുറയാതെ ആൾക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി കൊണ്ട് അങ്ങോട്ട് കടന്നു വന്ന യച്ചു അപ്പോഴാണ് അനൂനെ കാണുന്നത്… “””നമ്മുടെ ഗാങ്നെ ഒരു പെണ്ണ് കുറേ നേരായി നിന്ന് ചൊറിയുന്നുണ്ട്..ഒന്ന് ഇങ്ങോട്ട് വേം വാ “”””എന്ന് പറഞ്ഞാണ് യച്ചുക്കാനെ ബാസിക്ക ഇങ്ങോട്ട് വരുത്തിച്ചത്….അനു പറഞ്ഞിട്ടാണ്…മാറ്റവന്മാരുടെ കാര്യം ബാസിക്ക അറിഞ്ഞാൽ യച്ചുക്ക അറിയും.. അപ്പോ ഈ പണികൊടുക്കൽ എന്തിനാണെന്ന് എണ്ണ കേസ്മുതൽ പറഞ്ഞുകൊടുക്കേണ്ടി വരും… അപ്പൊ ഇല്ലാത്ത പെണ്ണിന്റെ കഥ പറഞ്ഞു പ്രിൻസിയെ ഒതുക്കിയത് ഒക്കെ പുറത്തു വരും… അതിനാണ് അനു ഇങ്ങനൊരു കളി കളിച്ചത്……ഇനി യച്ചുക്കാനെ വരുത്തിച്ചത് എന്തിനാണെന്ന് നിങ്ങൾക് വഴിയേ മനസ്സിലാവും…

അപ്പൊ പറഞ്ഞു വന്നത് കിട്ടിയ അവസരം നല്ലോണം ഷൈൻ ചെയ്തു മുതലാകാമെന്ന് കരുതി വന്ന യച്ചു അനൂനെ കണ്ട് ഒന്ന് ഞെട്ടി….

ഇവളെന്തിനാ ഇങ്ങനൊരു ഡ്രാമ കളിക്കുന്നത് എന്നതായിരുന്നു അവന്റെ മനസ്സിൽ….ചുറ്റും എല്ലാരും നോക്കി നിൽക്കുന്നത് കൊണ്ട് യച്ചു പിന്നെ വിട്ടു കൊടുത്തില്ല… പടച്ചോനെ.. ഇവളുടെ കയ്യിന്ന് തല്ലുകിട്ടാതെ എന്നെ നീ കാത്തോളണേ…

” നീയേതാടി അഹങ്കാരി… എന്തിനാ എന്റെ ചെക്കന്മാരെ മേക്കിട്ട് കയറുന്നത്… എന്തെങ്കിലും പറയാനുണ്ടങ്കിൽ എന്നോട് പറ .. ”

” വഴിയേ പോകുന്ന പെൻമ്പിള്ളേരെ ഒക്കെ കമന്റ് അടിക്കുമ്പോലെ എന്റെ നേരെ ഒലിപ്പിക്കാൻ വന്നാ എല്ലാരേം പോലെ ഞാൻ നോക്കി നിന്നന്ന് വരില്ലാ… ”

അനു കലിപ്പ് ഒട്ടും വിടാതെ പറഞ്ഞു

” പെണ്ണുങ്ങളെ കാണുമ്പോൾ ചിലപ്പോ ആണുങ്ങൾ കമന്റ് അടിച്ചു എന്നൊക്കെ വരും..നിനക്കതിൽ ഫ്രസ്ട്രേഷൻ വരുന്നതെന്തിനാ.. ഇനിയിപ്പോ നീ പെണ്ണല്ലേ….എനിക്കൊരു സംശയം .? ”

അപ്പൊ ആൾക്കൂട്ടത്തിൽ നിന്നും

” ടെസ്റ്റ്‌ ചെയ്യളിയാ…ആ സംശയം അങ്ങോട്ട് തീരട്ടെ…. ”

 

💕💕💕

 

ഇതെല്ലാം കണ്ടുകൊണ്ട് കോഫി ഷോപ്പിന് മുമ്പിൽ നിൽക്കുകയാണ് അമിയും കൂട്ടരും..

“ടാ.. അമി അവിടെ വൻ സീൻ ആണല്ലോടാ… ആ തെണ്ടികൾ അനൂനെ കുറേ നേരായല്ലോ ഇട്ട് കൊടയാൻ തുടങ്ങീട്ട്… ” ( രാഹുൽ )

” എടാ.. അളിയാ എനിക്കൊരു ഐഡിയ.. നീയിപ്പോ അവിടെ പോയി അവന്മാരുടെ കയ്യിന്ന് അനൂനെ രക്ഷിച്ചാൽ എങ്ങനെ ഉണ്ടാകും…? ” ( അജു )

” നീ പറഞ്ഞത് ഉഗ്രൻ ഐഡിയ ആണ്… അമി.. നിനക്കവളുടെ മുമ്പിൽ ഷൈൻ ചെയ്യാൻ പറ്റിയ അവസരമാണ്… വിട്ടു കളയല്ലേ അളിയാ…. ” ( സാം )

” അതേടാ.. ഇനി ഒന്നും അലോയ്ക്കണ്ട.. നമുക്ക് ചെന്ന് ഇടപെടാം.. മറ്റേ എണ്ണ പണി കൊടുത്തത് നീയാണ് എന്ന് അവളറിഞ്ഞാലും ആ ദേഷ്യം പുല്ലു പോലെ മായ്ച്ചു കളയാൻ ഇത് നിന്നെ സഹായിക്കും.. അത്കൊണ്ട് ഇപ്പൊ എൻട്രി അടിച്ചവനെ തന്നെ പോയി രണ്ട് കൊടുക്ക്… അവൾ ഒന്ന് ഞെട്ടട്ടെ… ” ( അജു )

” അവളെ കൊണ്ട് പുഷ്പം പോലെ i love u പറയിപ്പിക്കാൻ ഇത് ഒരു തുടക്കമാവട്ടെ.. all the best അളിയാ.. നീ ചെന്ന് തകർക്ക്… ഞങ്ങൾ പിന്നാലെ ഉണ്ട്…. ”

 

എന്റപോന്നോ !!എനിക്ക് ചിരി വന്നിട്ട് വയ്യ…അനൂന്റെ പേരും നാളും വരെ അറിഞ്ഞു വെച്ച ഇവർക് യച്ചു അനൂന്റെ ആങ്ങള ആണെന്ന കാര്യം മാത്രം അറിയില്ലാന്നു തോനുന്നു..എങ്ങനെ അറിയാൻ.. യച്ചു കോളേജിൽ പ്രിൻസിയെ കാണാൻ വന്ന അന്ന് ഇവർ ലീവ് ആയിരുന്നല്ലോ …അപ്പോ പണി ചോദിച്ചു വാങ്ങാൻ അമിയും കൂട്ടരും പോയിട്ടുണ്ട്.. ഇനിയെന്താണ് സംഭവിക്കുന്നത് എന്ന് കണ്ടറിയാം…

 

💕💕💕

 

ആൾക്കൂട്ടത്തിലെ കൌണ്ടർ കേട്ട് ഒരു വളിഞ്ഞ ചിരി പാസ്സ് അകികൊണ്ട് യച്ചു അനൂന്റെ തോളിൽ കൈവെച്ചു…

അടുത്ത നിമിഷം..

” പെൻമ്പിള്ളേരെ മേലെ കൈ വെക്കാൻ മാത്രം അയോടാ നീ… ”

എന്നും പറഞ്ഞു അങ്ങോട്ട് എൻട്രി അടിച്ച അമി അനൂന്റെ ഷോൾഡറിൽ വെച്ച യച്ചൂന്റെ കൈ പിടിച്ചു പിരിച്ചു വയറിഞ്ഞിട്ട് ഒരു ഇടി കൊടുത്തതും യച്ചു പിന്നോട്ട് മലർന്നടിച്ചു….അമിയുടെ ഫ്രെണ്ട്സ് അതുകണ്ട് അവന്റെ പിന്നിൽ നിന്ന് വമ്പൻ കയ്യടി ആണ്….

പക്ഷേ.. അനു അമിയുടെ പെട്ടെന്നുള്ള അറ്റാക്ക് ഒട്ടും പ്രതീക്ഷിച്ചില്ല…യച്ചു ഒടക്കുമ്പോ അമി അത് ചോയ്ക്കാൻ വരുന്ന അവസരത്തിൽ അപ്പൊ കയറി ഇടപെടനായിരുന്നു അനുവിന്റെ പ്ലാൻ… എന്നാൽ വിചാരിച്ചതല്ല നടന്നത് … .അനു ഓടി ചെന്ന് യച്ചൂനെ പിടിച്ചെണീപ്പിച്ചു…യച്ചു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി കിതക്കുന്നുണ്ട്…

അനുവിന്റെ പ്രവർത്തി കണ്ട് അമി അന്തം വിട്ടു..

അനു കട്ടക്കലിപ്പോടെ

” എന്റെ ആങ്ങളയും ഞാനും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാൻ നീ ആരാടാ… ”

അതും പറഞ്ഞു അമിയുടെ മൂക്കിന്നിട്ട് ഒന്ന് കൊടുത്തു..കഴിഞ്ഞില്ല.. കുനിച്ചു നിർത്തി മുതുകത്തു ചെണ്ടമേളവും… അവന്റെ കിളി അപ്പൊ തന്നെ ഇന്ത്യ വിട്ടു പാറി പോയി…..അപകടം മണത്ത് ഓടാൻ നിന്ന രാഹുലിനെയും സാമിനെയും പിടിച്ചു അനു അവരുടെ കൂമ്പിനിട്ട് ഇടിച്ചതും അവർ സ്വർഗം കണ്ടു…

” എന്റെ യച്ചുക്കാനെ തല്ലുന്നത് കണ്ട് നീയൊക്കെ കയ്യടിക്കും.. അല്ലേടാ.. നിന്റെ രണ്ടും കയ്യും ഞാൻ… ”

എന്നുപറഞ്ഞു അനു ഇതെല്ലാം കണ്ട സ്റ്റക്ക് ആയി നിന്ന അജുവിന്റെ രണ്ട് കയ്യും പിരിച്ചു ചെവി രണ്ടും അടച്ചൊന്ന് പൊട്ടിച്ചതും അവന്റെ കാര്യവും തീരുമാനമായി….

ഇത് ജസ്റ്റ്‌ സ്റ്റാർട്ടിങ്.. പിന്നെ ആകെ ഒരു പൊകയായിരുന്നു…. 😂😂അടിയിടി പൊടി പൂരം കഴിഞ്ഞതും അനു യച്ചുക്കാനെ കൊണ്ടവിടുന്ന് പോയി….

അപ്പോ ജാനു അവരുടെ അടുത്ത് വന്നു കൊണ്ട്

” നിങ്ങൾക് അതിൽ ഇടപെടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.അവർ ആങ്ങളയും പെങ്ങളും ഇടക്കൊക്കെ ഇതുള്ളതാ.. അതവരായിട്ട് തന്നെ തീർക്കും ..ആരും അതിൽ ഇടപെടാൻ പോകാറില്ല..ഇടപെട്ടാൽ ഇങ്ങനെ ഇരിക്കും …എന്നാലും എംകെ ഗ്രൂപ്പിന്റെ ഓണർ അലി മാലിക് ന്റെ മക്കളെ അറിയാത്ത ആരെങ്കിലും ഉണ്ടാവോ ഈ നാട്ടിൽ… നിങ്ങളുടെ കഷ്ടകാലം.. അല്ലാതെ എന്താ… ”

” അറിഞ്ഞില്ല പെങ്ങളെ.. ആരും പറഞ്ഞതും ഇല്ലാ.. ഞങ്ങൾക് കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാം മനസ്സിലായി.. തൃപ്തിയായി.. ”

സാം വയറിൽ തടവി എഴുനേൽക്കാൻ ബുദ്ധിമുട്ടി കൊണ്ട് പറഞ്ഞു… അനു പറഞ്ഞെല്പിച്ചത് പ്രകാരം ആംബുലൻസ് വന്നു അമിയെയും കൂട്ടരെയും അതിൽ കയറ്റി കൊണ്ടുപോയി…

 

💕💕💕

 

” എടി.. അനു.. നിനക്കെന്തിന്റെ കേടാണ്… വെറുതെ ഇരിക്കുന്ന എന്നെ അങ്ങോട്ട് വിളിച്ചു വരുത്തി നല്ല ഇടിയും വാങ്ങി തന്നിട്ട് ഒരു കൂസലുമില്ലാതെ ഇരിക്കുന്ന കണ്ടില്ലേ എന്റെ പുന്നാര പെങ്ങൾ… ”

വീട്ടിൽ എത്തി നീര് വെച്ച് വേദന കൊണ്ട് അനക്കാൻ വയ്യാത്ത കയ്യിൽ ചൂട് പിടിച്ചു കൊണ്ട് യച്ചു കലിപ്പിൽ ചോക്ലേറ്റ് ഇരുന്നു തിന്നുകൊണ്ടിരിക്കുന്ന അനുവിനോട് ദേഷ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്…

” ഞാനല്ലല്ലോ വിളിച്ചു വരുത്തിയത്.. ബാസിക്ക അല്ലെ… ”

” നീ പറഞ്ഞിട്ടാണ് അവനെന്നെ വിളിച്ചത് എന്നെനിക് മനസ്സിലായി മോളെ…നമ്പർ ഇറക്കല്ലേ… ”

” അതിന് ഇപ്പൊ എന്താ ഉണ്ടായത്.. ഞാൻ ചുമ്മാ ഒന്ന് ഷൈൻ ചെയ്യാൻ നോകിയതല്ലേ… അതിന്റെടേൽ അവന്മാർ കയറി വരുമെന്ന് ഞാനറിഞ്ഞോ…. ”

” ഇനി നീ ഒന്നും പറയണ്ട…ഷൈൻ ചെയ്യാൻ നോകീട്ടു എനിക്കല്ലേ പണികിട്ടിയത്..എന്റെ കൈ …വയറിലെ ആ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ല… ഹാ… അവന്മാർക്കിട്ട് ഞാൻ വെച്ചിട്ടുണ്ട്…എന്റെ ആരോഗ്യം ഒന്ന് ശരിയായിക്കോട്ടെ.. . ”

” ഇക്ക ഇനി തല്ലാനും കൊല്ലാനും ഒന്നും പോണ്ട… അവർക് ഞാൻ വയറു നിറച്ചു കൊടുത്തിട്ടുണ്ട് ഇക്കാനെ തല്ലിയതിന്..അതവിടെ തീർന്നു.. ഇനി പ്രശ്നത്തിന് ഒന്നും പോണ്ട…”

” എന്നേ തല്ലിയിട്ട് പകരം വീട്ടിയില്ലേ അതെങ്ങനെ ശരിയാവും….ഞാൻ ഒരു ഭീരു അല്ലാ… ”

“‘എന്റെ പൊന്നിക്കാ.. അവർ ആളാറിയാതെ ചെയ്തതാ.. ഇക്ക ഇന്റെ ആങ്ങളയാണെന് ഞാൻ പറയുമ്പോ ആണ് അവർ അറിയുന്നത്… കൈയബദ്ധം പറ്റിയതാ….ഒരു പെണ്ണിനെ ചൊറിയാൻ വന്നപ്പോ അത് കണ്ട അവർ പ്രതികരിച്ചു.. അതൊരു തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല.. വിട്ടു കള….. ”

” ഹ്മ്മ്…ഒക്കെ.. നീ പറഞ്ഞത് കൊണ്ട് മാത്രം ഞാനൊരു പ്രശ്നത്തിനും പോണില്ല… എന്നാലും ഇന്റെ അനു.. നീ കാണിച്ചത് വല്യ ചതിയായി പോയി.. ഇന്നേ സ്നേഹിക്കുന്ന ആ മറ്റേ പെൺകുട്ടി ഇതെല്ലാം കണ്ടു കാണില്ലേ…അവളുടെ മുമ്പിൽ ഒന്ന് ഷൈൻ ചെയ്യാലോ വിചാരിച്ചാ ഭാസി വിളിച്ചു പറഞ്ഞപ്പോ ഒന്നും നോക്കാതെ അങ്ങോട്ട് ഇറങ്ങി തിരിച്ചത്…നീയാണ് അവിടെ ഉള്ളത് എനിക്കറിയോ…എന്നിട്ടിപ്പോ എന്തായി…അവളുടെ മുമ്പിൽ എന്റെ എല്ലാ ഇമേജ് ഉം പോയില്ലേ… തിരിച്ചു തല്ലാൻ കഴിവില്ലാത്ത ഇവനെ ഒക്കെ എങ്ങനെ സ്നേഹിക്കും എന്നവൾക് തോന്നിക്കാണോ…. ശോ… ”

യച്ചൂന്റെ പരാതി കേട്ട് അനൂന് ചിരിയാണ് വന്നത്…

” ഇന്റെ യച്ചുക്ക… അതോർത്തു ടെൻഷൻ ആവേണ്ട… അവൾ ഇന്ന് ലീവ് ആയിരുന്നു…പിന്നെ എങ്ങനെ ഇതൊക്കെ കാണും… ”

” ഏഹ്.. അപ്പൊ നീ ആളെ കണ്ടു പിടിച്ചോ…? ”

” ഏയ്യ്.. ഇല്ലാ… ”

” പിന്നെ എങ്ങനെ നിനക്കറിയാം അവൾ ലീവ് ആണെന്ന്… ”

” അത് പിന്നെ…..ആ കുട്ടി ഫസ്റ്റ് ഇയർ ആണെന്നൊരു സൂചന കിട്ടിയിട്ടുണ്ട്… ഇന്ന് ഫസ്റ്റ് ഇയർ ന്ന് ക്ലാസ്സ്‌ ഇല്ലാ… അതാ പറഞ്ഞെ… ”

” അങ്ങനെ..അപ്പൊ സമാധാനായി …വാക്ക് മറന്നിട്ടില്ലല്ലോ .. വേം ആളെ കണ്ടുപിടിക്ക്….എന്നിട്ടൊരു fight സീൻ അറേഞ്ച് ആകണം… അവളെ ഇമ്പ്രെസ്സ് ചെയ്യാൻ… ”

” ഓ..ഓർമയുണ്ട്.. ഞാൻ പറഞ്ഞാ പറഞ്ഞതാ.. first year ആണെന്ന് അറിഞ്ഞ സ്ഥിതിക് ഇനികാര്യങ്ങൾ ഒക്കെ പെടപെടാ സ്പീഡ് ആയിരിക്കും…അപ്പൊ ഇക്ക റസ്റ്റ്‌ എടുക്ക്.. ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം… ”

” കോളേജ്ലോട്ട് ആണോ…? ”

” ഏയ്‌.. ഇന്നിനി ഇല്ല.. ജാനൂന്റെ കൂടെ ഷോപ്പിംഗ്.. പിന്നെ റയ്നുക്ക ഇന്ന് എത്തും എന്നല്ലേ പറഞ്ഞെ.. ഒന്ന് വിളിച്ചു നോക്കിയേക്.. ”

” ഒക്കെ… ഞാൻ നോക്കിക്കോളാം… ”

 

അനു പുറത്തു വന്നു ജാനൂനെ ഫോൺ ചെയ്തു…

” എടി.. ജാനു… വേം സ്കൂട്ടി കൊണ്ട് വാ… ഒരിടം വരെ പോകാനുണ്ട്… ”

” എനിക്ക് മനസ്സിലായി മോളെ.. അവന്മാരെ കാണാനല്ലേ… ”

” അതേടി മോളെ.. അവർ പ്ലാസ്റ്ററും ബാൻന്ടെജും ഇട്ട് ഫുൾ പാർട്സ് ഡാമേജ് ആയി ആ ആശുപത്രി കിടക്കയിൽ കിടക്കുന്നത് എനിക്ക് കൺ കുളിർക്കേ ഒന്ന് കാണണം…. ആഹാ..ആ സുഖം കൂടി അനുഭവിച്ചാലേ ഈ പ്രതികാരം അവസാനിക്കു….”

” ഒക്കെ.. ഞാനിതാ എത്തി… ”

 

💕💕💕

 

ഹോസ്പിറ്റലിൽ

” ടാ.. അമി… അവൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പണി തരുമെന്ന് പറഞ്ഞപ്പോ ഇങ്ങനെ രണ്ടും കയ്യും കാലും പ്ലാസ്റ്ററുമിട്ട് ബെഡിൽ കിടത്തുമെന്ന് പ്രതീക്ഷിച്ചില്ല… “( അജു )

” നീ മിണ്ടരുത്… നിന്റെ കോപ്പിലെ ഐഡിയ ആണ് എല്ലാത്തിനും കാരണം.. എന്തൊക്കെയായിരുന്നു… അവിടെ പോയി ഷൈൻ ചെയ്യന്നു.. അവളെ ഇമ്പ്രെസ്സ് ആകുന്നു…എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കരുത്… നീയൊക്കെ അവളുടെ എബിസിഡി അന്യോഷിച്ചിട്ട് അവൾക് ഇങ്ങനൊരു ആങ്ങള ഉള്ള കാര്യം എന്തെ അറിഞ്ഞില്ലേ… ” ( രാഹുൽ )

 

” ഒന്നല്ല.. രണ്ടാങ്ങളമാരുണ്ട്… എന്നാ അതിൽ ഒരുത്തൻ ഈ കോളേജിന് മുമ്പിൽ വായിനോക്കുന്നവനാണെന്ന് ഞങ്ങൾ അറിഞ്ഞോ… അല്ലെ സാമേ… ” ( അജു )

 

” പോടാ.. നാറികളെ….മനുഷ്യനിവിടെ സംസാരിക്കാൻ കോലമില്ല… അനങ്ങിയ മൂത്രം പോകും… ഓഹ്ഹ്.. അവളുടെ ബ്ലാക്ക് ബെൽറ്റ്‌ കൊണ്ട് അവളെന്റെ അണ്ഡകടാഹം ആണ് താറുമാറാക്കിയത്..”(സാം )

” നിനക്ക് മൂത്രം പോണുണ്ടല്ലോ.. എനിക്കതും ഇല്ലാ…ഫുൾ സ്റ്റക്ക് ആയികിടക്കാ…ഇവനെന്താ കുറേ നേരായല്ലോ മുകളിലേക്കു നോക്കി കിടക്കുന്നു… അവിടുന്ന് ഒന്ന് ഉരിയാടിയാലും… ” ( രാഹുൽ )

” ആ….മുതലാളിക്ക് അതിന് കാര്യായിട്ട് ഒന്നും കിട്ടിയില്ലല്ലോ.. കിട്ടിയത് മുഴുവൻ നമുക്കാണല്ലോ… ” (അജു )

” തെണ്ടി.. മസിൽ പെരുപ്പിച്ചിട്ട് കിട്ടിയതൊന്നും ഏറ്റില്ല…മൂക്കിന് ഒരു ഫ്രാക്ചർ… കയ്യിലൊരു ബാൻന്ടെജ് … നമ്മൾ ഒണക്കകൊള്ളികൾ… ഒക്കെ തടിമ്മേ ശരിക്കിന് കൊണ്ടു.. ഒന്നും പുറത്തു പോയില്ല… അതാപ്പോ ഉണ്ടായത്…. ” ( സാം )

” ആഹ്.. ഞാനല്ലാം നിർത്തി.. ഇനി ചലഞ്ച് ഉം കോപ്പും ഒരു മണ്ണാകട്ടകും ഞാനില്ലല്ല….ഇനിയവളോട് കളിച്ച ശവപ്പെട്ടി പണിയേണ്ടി വരും… ” ( അജു )

” അപ്പൊ അവൾ മനപ്പൂർവം നമുക്കിട്ട് പണി തന്നതാണോ…? ” ( രാഹുൽ )

” ആർക്കറിയാം.. ആങ്ങളയേ ഇടിച്ച തന്റെടമുള്ള ഏത് പെണ്ണാ നോക്കി നിക്കാ… അവൾക് നമ്മളെ ആദ്യമേ നോട്ടമിട്ടിട്ടുണ്ടാകും .. പിന്നൊരു അവസരം കിട്ടാൻ കാത്തിരുന്നതാവും…..ഇതിപ്പോ നമ്മളായിട്ട് അവസരം ഒരുക്കികൊടുത്തു… അവൾ കേറി അങ്ങ് സ്കോർ ചെയ്തു… അത്രേ ഒള്ളു.. എല്ലാമൊരു നിമിത്തം…. ആഹ്…. ” ( സാം )

” ഇതെല്ലാമോന്ന് കയ്യട്ടെ…ഇച്ചിരി മനുഷ്യപറ്റുള്ളോർ ഇങ്ങനെ ചെയ്യോ… എണ്ണ ഒഴിച്ചെന്ന് കരുതി അവൾ വീണൊന്നും ഇല്ലല്ലോ.. പിന്നെന്താ… ഇതൊക്കെ ഒന്ന് ശരിയായിക്കോട്ടെ… ഞാൻ കൊട്ടെഷൻ കൊടുത്ത് അവളെ ആളെ വിട്ട് തല്ലിക്കും ” ( അജു )

” ഒരു കൊട്ടെഷനും അവളുടെ മേൽ എകില്ല..വിളഞ്ഞ വിത്താ … ഇവൻ കുറേ നേരായല്ലോ…ഇത്രയൊക്കെ സംഭവിച്ചിട്ടും ഇവനെന്താ ഒരക്ഷരം മിണ്ടാത്തത് …ഇനി ചലഞ്ച് കോപ്പ് എന്നൊക്കെ പറഞ്ഞു കളി കാര്യായോ… ഓളോട് അനക്ക് പ്രേമം അസ്ഥിക് പിടിച്ചോടാ അമി….?? .. ”

*തുടരും…*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!