*🔥റിച്ചൂസ്🔥*
മുത്തുമണീസ്😘.. ഇത്തൂസിനോട് ഒന്നും തോന്നല്ലേ… ഇന്നത്തെ ട്വിസ്റ്റ് നെ കുറിച്ചുള്ള അഭിപ്രായം പോന്നോട്ടെ… ഞാൻ ഇവിടെ ഒന്നുല്ല.. ജില്ല വിട്ടു 🏃♀️🏃♀️🏃♀️
* * * * * * * * * * * * * * * * * * *
” ഒരു കൊട്ടെഷനും അവളുടെ മേൽ എകില്ല..വിളഞ്ഞ വിത്താ … ഇവൻ കുറേ നേരായല്ലോ…ഇത്രയൊക്കെ സംഭവിച്ചിട്ടും ഇവനെന്താ ഒരക്ഷരം മിണ്ടാത്തത് …ഇനി ചലഞ്ച് കോപ്പ് എന്നൊക്കെ പറഞ്ഞു കളി കാര്യായോ… ഓളോട് അനക്ക് പ്രേമം അസ്ഥിക് പിടിച്ചോടാ അമി….?? .. ”
അമി ഒരു പുച്ഛ ചിരിയോടെ
“ഹും… അവളോട് പ്രേമോ… നിങ്ങളെന്നെ കുറിച് എന്താ ധരിച്ചു വെച്ചേക്കുന്നേ….എന്റെ വാപ്പ സൈദ് ഇബ്രാഹീംമിന്റെ മുഖ്യ ശത്രു അലി മാലിക് ന്റെ അഹങ്കാരിയായ സന്തതി ഹെന്ന അലി മെഹക് നെ പ്രണയിക്കാൻ ഈ zayan ameer said ibrahim ന്റെ തലക്ക് ഓളൊന്നൂല്ല..ഞങ്ങടെ ഹോസ്പിറ്റലിന്റെ വളർച്ചക്ക് ദാ ഈ എംകെ ഹോസ്പിറ്റൽ എന്നും ഒരു തടസ്സമാണ്.. എന്റെ വാപ്പാന്റെയും ഇക്കാന്റെയും ഊണിലും ഉറക്കത്തിലുമുള്ള ഒരേയൊരു ചിന്ത എംകെ യുടെ നാശമാണ് …അവരുടെ ചോരയിൽ എരിയുന്ന പകയും പ്രതികാരവും തന്നെയാണ് എന്റെ നെരമ്പിലും തിളക്കുന്നത്… ..അവൾ അനു എംകെയിലെ ആണെന്നറിയാൻ വൈകിപ്പോയന്നത് സത്യം..പക്ഷേ.. നടന്നത് എല്ലാം ….എന്താ പറയാ..എല്ലാമൊരു നിമിത്തം…..ഇനിയിതിൽ പിടിച്ചു ഈ അമി കളിക്കും.. ”
ഇതെല്ലാം കേട്ട് രാഹുലും സംമും അജുവും അമ്പരന്നിരിക്കുകയാണ്…
” നിങ്ങൾ തമ്മിൽ ഇങ്ങനൊരു കണക്ഷൻ ഉള്ള കാര്യം ഞങ്ങളിപ്പഴാണ് അറിയുന്നത്…” ( അജു )
” നിനക്ക് അവൾ ശത്രു ആണെങ്കിൽ പിന്നെ ഞങ്ങൾക്കും അങ്ങനെ തന്നെയാണ് അമി .. ഇന്ന് അവൾ നമുക്കിട്ട് പണിതതിന് നല്ലൊരു തിരിച്ചടി കൊടുക്കണം….അവൾ കരയണം…അങ്ങനെ നമുക്കിട്ട് വെച്ചിട്ട് അവളെങ്ങന നെളിഞ്ഞു നടക്കണ്ട…”( സാം )
” ഇനി അമി.. എന്താ നിന്റെ പ്ലാൻ… എന്തായാലും ഞങ്ങളുണ്ട് നിന്റെ കൂടെ… “( രാഹുൽ )
” പണിയൊക്കെ കൊടുകാം…അതിലുള്ള സമയമാകുമ്പോൾ മാത്രം.. ഇപ്പോ എവിടെ എത്തിനിക്കുന്നോ അതിൽനിന്നു തന്നെ തുടങ്ങാം… ആദ്യം അവളോട് കൂട്ട് കൂടണം…ഞാൻ അവളുടെ നല്ലൊരു സുഹൃത്താണെന്നു അവളെ വിശ്വസിപ്പികണം… എന്നിട്ടവളെ പ്രണയം നടിച്ചു എന്റെ വരുതിയിൽ കൊണ്ടുവരണം…ബാക്കിയെല്ലാം അതിനു ശേഷം….ഇനിയുള്ള ദിവസങ്ങൾ ഇതിനുവേണ്ടിയുള്ളതാണ്….. ”
” എടാ.. നീ ആരാണെന്ന് അവളറിഞ്ഞാൽ പിന്നെ ഇതൊക്കെ നടക്കോ…അതോടെ തീരില്ലേ എല്ലാം… ” ( അജു )
” medcare ന്ന് എംകെ യോട് ശത്രുത ഉണ്ടങ്കിലും നേരിട്ട് ഒരു ഏറ്റുമുട്ടൽ ഇതുവരെ ഉണ്ടായിട്ടില്ല.. അത്കൊണ്ട് തന്നെ ഇനിയെന്റെ ഐഡന്റിറ്റി അവളറിഞ്ഞാലും എന്റെ നീകങ്ങൾക് അതൊരു തടസ്സമല്ല… ”
” അനുന്ന് നമ്മളീ കൊടുക്കുന്ന സമ്മാനം അവൾ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ലാ…”( സാം )
” ഇടിയും തൊഴിയും മേടിച്ചു കിടക്കുന്ന മച്ചാന്മാരെ.. എന്നേ കുറിച്ചാണല്ലോ ഡിസ്കഷൻ..എന്താ.. കിട്ടിയ സമ്മാനം ബോധിച്ചപ്പോ റിട്ടേൺ ഗിഫ്റ്റ് തരാൻ വല്ല പ്ലാനും ഉണ്ടോ… ”
അതും പറഞ്ഞു അകത്തേക്കു കയറി വന്ന അനുവിനെയും അവളുടെ പിന്നാലെ ജാനുവിനെയും കണ്ടതും ആദ്യം അവരൊന്ന് പരുങ്ങി… പിന്നെ കൂൾ ആയിട്ട് തന്നെ സാം അതിനു മറുപടി നൽകി ….കൂടെ അജുവും ഏറ്റു പിടിച്ചു…
” ഏയ്യ്… ഞങ്ങൾ പറയായിരുന്നു അനു ഒരു ചുണക്കുട്ടിയാണെന്ന്… ബ്ലാക്ക് ബെൽറ്റ് വെച്ച് എന്നാ കസർത്തായിരുന്നു…” ( സാം )
“അതേ.. ഞങ്ങളെയൊക്കെ മലർത്തി വെട്ടീല്ലേ…പെൺകുട്ടികൾ ഇതൊക്കെ പഠിച്ചിരിക്കുന്നത് അവരുടെ സേഫ്റ്റിക് വളരെ നല്ലതാണ്….അത്കൊണ്ട് കോളേജിൽ പ്രിൻസിയോട് പറഞ്ഞു ഇന്ററസ്റ്റ് ഉള്ള പെൺകുട്ടികൾക്കു ഒരു കരാട്ടെ സെക്ഷൻ ഒന്ന് രണ്ട് മാസത്തേക്കു വക്കണം.. അതിന്റെ ട്യൂറ്റർ ആയി അനൂനെ തന്നെ വെക്കണം എന്ന് പറയായിരുന്നു ഞങ്ങൾ… ” ( അജു )
” ഹഹഹ… അപ്പൊ പിന്നെ നിങ്ങളെപോലെയുള്ള മച്ചാന്മാർക് ഒരു പണിയുമില്ലാതാവൂലെ… നിങ്ങളൊക്കെ അല്ലെ കോളേജിലെ പെൺകുട്ടികളുടെ രക്ഷകന്മാർ… ”
കൊണ്ടുവന്ന ആപ്പിളും ഓറഞ്ചും എല്ലാം ടേബിളിൽ വെച്ച് അനു ഒന്ന് ഇളിച്ചു…
” അത് താൻ ഞങ്ങൾക് ഇട്ട് ഒന്ന് കൊട്ടിയതാണല്ലോ…”( രാഹുൽ )
” ഏയ്യ്… ഞാനൊരു സത്യം പറഞ്ഞതല്ലേ…അപ്പൊ ഇതാ.. അപ്പിളും ഓറഞ്ചുമെല്ലാം രണ്ട് കിലോ തികച്ചും ഉണ്ട്… ഇതൊക്കെ പള്ള നിറച്ചു കഴിച്ചു മച്ചാന്മാർ നല്ലോണം റസ്റ്റ് എടുക്കിം…ശരീരത്തിലെ ഒടിവും ചതവും ഒക്കെ മാറട്ടെ… ”
അനു ജാനുവിന്റെ അടുത്ത് നിന്ന് പിറുപിറുത്ത് കൊണ്ട്..
കണ്ടോടി.. അവന്മാരുടെ കിടപ്പ്… എനിക്ക് സന്തോഷം കൊണ്ട് നിക്കപ്പൊറുതി കിട്ടുന്നില്ല…എല്ലാവർക്കും തൃപ്തിയായിക്കണ് എന്തായാലും…
” എന്താ ഒരു കുശുകുശുക്കൽ രണ്ടാളും…ഞങ്ങളയീ നിലയിൽ ആകീട്ട് ഇത് കണ്ട് സന്തോഷിക്കാൻ വന്നതല്ലേ നിങ്ങള്… അല്ലെ…? ( സാം )
” എന്തായീപറയുന്നേ… സത്യത്തിൽ എനിക്ക് ഒരുപാട് സങ്കടം ഉണ്ട്..ഇവൾ പറയുമ്പോ ആണ് ഞാൻ എല്ലാം അറിയുന്നത് …അപ്പോ ഒന്ന് കാണണം എന്ന് തോന്നി… എന്റെ ഇക്കയുമായി ആണ് ഞാൻ പ്രശ്നം ഉണ്ടാകുന്നത് എന്നറിയാതെ അതിൽ ഇടപെട്ട നിങ്ങളുടെ നല്ല മനസ്സ് ഞാൻ കാണാതെ പോയി…തന്നത് കുറച്ചു കൂടിപ്പോയാലോ…ഈ അവസ്ഥ കണ്ട് നിക്കാൻ കഴിയുന്നില്ല എന്ന് ഞാൻ ഇവളോട് പറയായിരുന്നു… ”
അനു നന്നായി ദുഃഖം മുഖത്തു വരുത്തി…
” പെങ്ങളെ…മച്ചാനോട് ഒന്നും തോന്നുല്ലങ്കിൽ ഒരു കാര്യം… ശത്രുക്കളോട് പോലും ഇങ്ങനെ പെരുമാറരുത്… എന്തിരുന്നാലും അവരും മനുഷ്യരല്ലേ എന്നോരോർമ വേണം… “( രാഹുൽ )
” ഇനി അടിക്കാൻ പോകുമ്പോൾ ഓർത്തോളാട്ടോ … അല്ലാ…ഇയാൾ എന്താ ഒന്നും മിണ്ടാത്തെ…ഫുൾ എന്നോടുള്ള കലിപ്പിൽ ആണോ… ”
അനു അമിയെ നോക്കി കൊണ്ട് ചോദിച്ചു….അമി എളിമയോടെ
” ഞങ്ങൾക് ഒരു പരിഭവവും പരാതിയുമില്ല….എല്ലാം ഞങ്ങളുടെ തെറ്റാണ്… അത് തന്റെ ഇക്കയാണ് എന്നറിയാതെ ആണ് ഇടപെട്ടത്…ഇക്കാനെ ഇടിച്ചത്.. ക്ഷമിക്കണം.. ഇക്കാനോട് ഇനി ഒരു പ്രശ്നത്തിനും വരല്ലേ എന്ന് പറയണം…ഇനി നേരിട്ട് വല്ലപ്പോഴും കാണുമ്പോ ഇത് മനസ്സിൽ വെച്ചു പെരുമാറരുത്… ”
” ഇക്ക അതപ്പഴേ വിട്ടു…ഞാനും… അപ്പോ ശരി… ഞാനിറങ്ങുവാ… ”
അതും പറഞ്ഞു തിരിഞ്ഞു നടന്ന അനു വീണ്ടും തിരിച്ചു വന്നു…
” അതേയ്… ഒരു പ്രധാനപെട്ട ബിസിനസ് കാര്യം പറയാൻ വിട്ടു പോയി… പെൻമ്പിള്ളേരെ കൊണ്ട് i love u പറയിപ്പിക്കാൻ എണ്ണ ഒഴിച്ച് വീഴ്ത്തി പിടിച്ചു രക്ഷകനാവുന്ന പരിപാടി ഒക്കെ ഓൾട് ഫാഷൻ ആണുട്ടോ… ട്രെൻഡിംഗ് ആയിട്ട് വേറെ കുറേ അടാർ ആൻഡ് യുണീക് ഐഡിയാസ് എന്റെ കയ്യിലുള്ളത് എനിക്ക് ഒയ്ലക്സ് ലൂടെ വിൽക്കാൻ പ്ലാൻ ഉണ്ട് … ഈ ഹോസ്പിറ്റൽ വാസം കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഇന്റെറെസ്റ്റ് ഉണ്ടങ്കിൽ തുച്ഛമായ വിലക്ക് തരാം.. നിങ്ങൾക് മാത്രമുള്ള ഓഫർ ആണുട്ടോ..അലോയ്‌ച്ചു പറഞ്ഞാൽ മതി ….ഉറപ്പായിട്ടും അതിലെ ഏതെങ്കിലുമൊന്ന് പയറ്റിയാൽ മതി… ഏത് പെണ്ണും നിമിഷനേരം കൊണ്ട് വളയും… അപ്പൊ പോട്ടെ മച്ചാന്മാരെ… ”
അനു സ്ലോ മോഷനിൽ അവിടെ നിന്നും പോയി….
അത് കേട്ട് ബാക്കിയുള്ളവർ അന്തം വിട്ടു …
” ടാ… അവളപ്പൊ ഒക്കെ അറിഞ്ഞിട്ട് മനപ്പൂർവം നമുക്കിട്ട് പണിതതാടാ…. രാവിലത്തെ സീൻ വരെ അവളുടെ തിരക്കഥയിൽ വിരിഞ്ഞതാണെന്നാണ് എനിക്ക് തോന്നുന്നത്..നമ്മൾ മണ്ടന്മാർ ഒന്നുമറിയാതെ…. ” ( അജു )
” അതേ.. നമ്മളെ ശരിക്കും ട്രാപ്പിൽ കുരുക്കിയതാ…എന്നാലും നമ്മുടെ challenge ന്റെ കാര്യമൊക്കെ അവളെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞു എന്നാ എനിക്ക് മനസ്സിലാവാത്തത്…. ” ( സാം )
” അനു ഞമ്മൾ വിചാരിക്കും പോലെ ഒരാളെല്ല.. അവൾ ഇത് കണ്ടുപിടിക്കാൻ ഇത്ര വൈകിയല്ലോ എന്നാലോചിച്ചാണ് എനിക്ക് അത്ഭുതം… അവൾക് വരുന്ന പണികളൊക്കെ മണത്ത് അതിൽ നിന്നൊക്കെ വിധക്തമായി രക്ഷപെടാൻ അവൾക് നന്നായി അറിയാം… “( രാഹുൽ )
” എല്ലാം അവളുടെ ഡ്രാമ ആണെന്ന് എനിക്ക് കുറച്ചു മുന്നേ മനസ്സിലായി… എന്നാൽ ഇനിയവളുടെ ജീവിതത്തിൽ നടക്കുന്നത് അവൾക്കുപോലും പ്രവചിക്കാൻ ഒക്കില്ല… ഇനിയെന്റെ തിരക്കതകൾ.. അവൾ ആട്ടക്കാരി മാത്രം..അവളുടെ ജീവിതം എന്റെ ഈ കൈകളിൽ ഇട്ട് അമ്മാനമാടുന്ന ദിനങ്ങൾ വിദൂരമല്ല….”
അത് പറയുമ്പോൾ അവന്റെ കണ്ണുകൾ പകയുടെ തീ നാളത്താൽ കത്തി ജ്വാലിക്കുകയായിരുന്നു…. ഈ തീയിൽ എറിഞ്ഞമരുമോ അനുവിന്റെ ജീവിതം…? അതോ അമി പരാജിതനാവുമോ…? അമിയുടെ നീകങ്ങളെ ചെറുത്തു നില്കാൻ അണുവിനാകുമോ…? കാത്തിരുന്നു കാണാം….
💕💕💕
ഒരു കിലോമീറ്ററോളം നടന്നപ്പോൾ റയ്നുവും മെഹനുവും എത്തിയത് ഒരു കവലയിൽ ആയിരുന്നു…അവിടെ ഒരു കടയിൽ അല്പനേരത്തെ പരിശ്രമം കൊണ്ട് കുറച്ചു കഴിഞ്ഞ ടൗണിലേക് ഒരു വണ്ടിയുണ്ടന്ന് റയ്നു മനസ്സിലാക്കി എടുത്തു . ഉൾനാട് ആയത് കൊണ്ട് അവർക്ക് കന്നഡ മാത്രമായിരുന്നു വശം.. ഇവർക്കു അറിയാത്തത് അതും….
അങ്ങനെ വണ്ടി വരുന്നത് വരെ അവർ കാത്തിരുന്നു..
എന്നാൽ മെഹന്നുന്ന് നന്നായി വിശക്കുന്നുണ്ടായിരുന്നു….ഇന്നലെ രാത്രി തൊട്ട് ഈ നേരം വരെ ഒരു വക കഴിച്ചിട്ടില്ലല്ലോ… പക്ഷേ.. റയ്നുന്ന് അതിന്റെ ഒരു കുലുക്കവുമില്ല…
ഈ കുരങ്ങമോറനെന്താ…മനുഷ്യജീവി അല്ലെ.. വിശപ്പുല്ല… ദാഹവുമില്ല….ഇപ്പൊ എന്തെങ്കിലുമൊന്ന് കഴിച്ചില്ലേ ഞാൻ ചത്തു പോകും…
” ഹലോ… എനിക്ക് വിശക്കുന്നു…എന്തെങ്കിലുമൊക്ക കഴിച്ചതിന് ശേഷമേ ഇനി ഞാൻ മുന്നോട്ട് ഒള്ളു…. ”
” എന്നാ താനിവിടെ ഇരുന്ന് തിന്നിട്ട് സാവകാശം അടുത്ത വണ്ടിക് വന്നാൽ മതി…..ഞാൻ പോയ്കോളാം… ”
” എന്താടോ… വണ്ടി വരുന്ന സമയം കൊണ്ട് പോയി വരാം.. എനിക്ക് ഒരു ചായ മാത്രം മതി…ഞാൻ ഡയറ്റിൽ ആയോണ്ട് ലഘു ഭക്ഷണം മാത്രേ കഴിക്കാറുള്ളു .. പ്ലീസ്…. ”
” ഹ്മ്മ്… ഓക്കേ.. വണ്ടി വന്നാ ഞാൻ മണ്ടി കേറുവേ.. പിന്നെ എന്നെ പറഞ്ഞേക്കരുത്…. ”
അങ്ങനെ അവർ അടുത്തുള്ള ഒരു ചായക്കടയിൽ കയറി ഇരുന്നു ……
മെഹന്നു എല്ലാം അറിയാമെന്ന ഭാവത്തിൽ
“ചേട്ടാ… നീരു , ആഹാര വേണം… ”
അപ്പൊ ആ ചേട്ടൻ എന്തോ പറഞ്ഞു അകത്തേക്കു പോയി…
അതുകേട്ടു റയ്നു…
” നിനക്ക് കന്നഡ അറിയോ അപ്പോ… ”
” ഏത് നാട്ടിൽ പോയാലും രണ്ടേ രണ്ട് കാര്യങ്ങൾ അറിഞ്ഞാൽ ജീവിച്ചു പോകാം … വെള്ളം.. ആഹാരം…. ബാംഗ്ലൂർ ഞാൻ വന്നപ്പോ ആദ്യം പഠിച്ചതും അതാണ്….ഇതൊന്നും അറിയാതെ ആണോ ബാംഗ്ലൂർ തെണ്ടി നടക്കുന്നെ.. കഷ്ടം… ”
മെഹന്നു റയ്നൂനെ പുച്ഛിച്ചു തള്ളിക്കൊണ്ട് നെളിഞ്ഞിരുന്നു… അകത്തു പോയ ചേട്ടൻ ഒരു പത്രം നിറച്ചു എന്തോ പുഴുക്ക് പോലൊരു സാധനം അവളുടെ മുമ്പിൽ കൊണ്ടുവന്നു വെച്ചു…അവളത് കണ്ടതും ആർത്തിയോടെ അതിലേക് കമിഴ്ന്നു വീണു… പിന്നവിടെ ഒരു യുദ്ധമായിരുന്നു… മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ് ന്റെ പെങ്ങൾ എങ്ങാനും ആണോ ഇവൾ എന്ന് വരെ എനിക്ക് തോന്നിപോയി.. അമ്മാതിരി കഴിപ്പായിരുന്നു…. ഇടക്ക് എന്നെ നോക്കി
” കഴിക്കുന്നില്ലേ.. നല്ല ടേസ്റ്റ് ഉണ്ട്… അടിപൊളി ആ.. ഒരു പ്ലേറ്റ് പറയട്ടെ… ”
” വേണോന്നില്ല..നീ കഴിക്കുന്ന കണ്ടപ്പഴേ എന്റെ വയറ് നിറഞ്ഞു… ”
ഒരു ചായ മാത്രേ കുടിക്കു ഡയറ്റിൽ ആണെന്ന് പറഞ്ഞ ആളിപ്പോ മൂന്നാലു പ്ലേറ്റ് ആകത്താക്കി കാണും… ശേഷം എമ്പക്കവും വിട്ട് അവളെണീറ്റു….
സൂപ്പർ… നന്നായിട്ടുണ്ട് എന്നൊക്കെ അവൾ ആ ചേട്ടനോട് ആംഗ്യ ഭാഷയിൽ പറയുന്നുണ്ടായിരുന്നു….
എന്നിട്ട് മെഹന്നു കൈ കഴുകാനായി പോയി.. കൂടെ റയ്നുവും…അപ്പോഴാണ് അത് സംഭവിച്ചത്…. !!
*തുടരും…*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission