Angry Babies In Love – Part 14

  • by

4674 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

എന്നിട്ട് മെഹന്നു കൈ കഴുകാനായി പോയി.. കൂടെ റയ്നുവും…അപ്പോഴാണ് അത് സംഭവിച്ചത്…. !!

കൈ കഴുകുന്ന ഭാഗത്തു നിന്ന് അടുക്കളയിലേക്ക് നന്നായി കാണാം…ഒട്ടും വൃത്തിയില്ലാത്ത ആ അടുക്കളയിൽ പന്നി ഇറച്ചി വെട്ടി വേവിച്ചരച്ചു മെഹന്നു കഴിച്ച പുഴുക്കിൽ ചേർത്ത് പ്ലേറ്റ് ലാകുന്ന കാഴ്ച കണ്ട് മെഹന്നുനാകെ അറപ്പായി… അവൾക്ക് ഓക്കാനം വന്നു അവൾ അടുത്ത നിമിഷം അതുവരെ കഴിച്ചതല്ലാം ഛർദിച്ചു… അതും റയ്നുവിന്റെ ഷർട്ട്‌ലേക്ക്…..

ഒട്ടും പ്രതീക്ഷിക്കാതെ തന്റെ മേലേക്ക് മെഹന്നു ഛർദിച്ചത് കണ്ട് റയ്നൂന് കലിപ്പ് കയറി….മെഹന്നു ആണെങ്കിൽ നല്ല ടേസ്റ്റ് ഫുഡ്‌ എന്നുപറഞ്ഞു വെട്ടിവിഴുങ്ങിയത് ഇതാണെന്നറിഞ്ഞപ്പോ ആകെ കിളിപോയി നിക്കാണ്…

“‘ഏയ്യ്.. അയ്യേ.. എടി.. എന്തുവാടി… നിനക്ക് ഒന്ന് മാറി നിന്ന് ഛർദിച്ചൂടെ…. ഇതെന്തൊരു കഷ്ടമാണെന്ന് നോക്കണേ… ”

മെഹന്നു പിന്നെയും ഒരുപാട് ഛർദിച്ചു…. ശേഷം വാ കഴുകി കൊണ്ട്

” അതിനിപ്പോ എന്താ.. കഴുകിയാൽ പോവില്ലേ… അല്ലപിന്നെ…എന്റെ പിന്നിൽ തന്നെ വന്നു നിക്കാൻ തന്നോട് ആരെങ്കിലും പറഞ്ഞോ .. ”

റയ്നുന്റെ ഷർട്ടിലേക് ഛർദിച്ചിട്ട് അവൾക് വല്ല കുലുക്കവും ഉണ്ടോന്ന് നോക്കണേ….പെട്ടതോ റയ്നു … കുറ്റം മുഴുവൻ അവന്റെ മേലും…

” എടി… എന്തൊരു സ്വഭാവമാടി നിന്റെ…എന്റെ ഡ്രെസ്സിലേക്ക് ഛർദിച്ചിട്ട് ഒരു കൂസലുമില്ലാതെ പറയുന്ന കേട്ടില്ലേ..ഇപ്പൊ കുറ്റമൊക്കെ എന്റെ തലയിൽ ആണല്ലേ . വെട്ടിവിഴുങ്ങുമ്പോ ആലോയ്കണമായിരുന്നു എന്ത് ഫുഡ്‌ ആണെന്ന്.. അതിനെങ്ങനാ.. ഫുഡ്‌ കണ്ടാ അങ്ങോട്ട് ചാടി വീഴല്ലേ..തനിക് ഇത് തന്നെ കിട്ടണം… ”

” അതിന് ഞാൻ തന്റെ അടുത്ത് പരാതി ഒന്നും പറഞ്ഞില്ലല്ലോ…..എനിക്ക് ഛർദിക്കാൻ തോന്നി.. ഛർദിച്ചു.. അത്രതന്നെ…. എപ്പോഴും താൻ എന്തിനാ എന്റെ കാര്യത്തിൽ ഇങ്ങനെ ഇടപെടുന്നത്… ”

” അപ്പൊ താൻ മനപ്പൂർവം പണി തന്നത് ആണല്ലെടി തീപ്പെട്ടികൊള്ളി….എത്ര നീ വെറുപ്പിച്ചിട്ടും നിന്നെ കൂടെ കൊണ്ട് നടക്കുന്ന എനിക്ക് ഇത് തന്നെ കിട്ടണം ”

” ആ..മനപ്പൂർവം ചെയ്തതാ… എന്തേ… ഛർദിക്കാൻ മുട്ടി നിക്കുമ്പോ ആണല്ലോ പരിസരബോധം ഉണ്ടാകുന്നത്… ഈ കുരങ്ങമോറൻ എന്താ ഇങ്ങനെ… ”

ഡ്രെസ്സിൽ നല്ലോണം ഛർദിൽ ആയോണ്ട് റയ്നു ഷർട്ട്‌ ഊരി അത് വെള്ളത്തിലിട്ട് കഴുകി എടുത്തു…

” ഹും… എന്തൊരു നാറ്റം.. ഇത് പോകുന്നില്ലല്ലോ…. ”

” ഹിഹി….താനിവിടെ തിരുമ്പി നിന്നോ… ഞാൻ പോകാ… വണ്ടി വന്നു…. ”

” മിണ്ടാതെ പൊയ്ക്കോ.. അല്ലെങ്കിൽ ഈ പറഞ്ഞതിന് എന്റെ വയെന്ന് വല്ലാതൊക്കെ വരും..ഹും ..”

റയ്നു ആ ഷർട്ട്‌ ഒരു കവറിൽ ആക്കി ബാഗിൽ വെച്ചു.. എന്നിട്ട് മറ്റൊരാണം എടുത്തിട്ടു….മെഹന്നുന് വെള്ളം കുടിക്കണം എന്നുണ്ടങ്കിലും പിന്നവിടെ നിന്ന് ഒന്നും വാങ്ങിക്കാൻ തോന്നിയില്ല…ടൗണിൽ എത്തിയിട്ട് വാങ്ങിക്കാമെന്ന് കരുതി….

എന്നിട്ട് രണ്ടാളും വണ്ടിയുടെ അടുത്തേക് നടന്നു … അതൊരു ജീപ്പ് ആയിരുന്നു…ഇവർ വരാൻ വൈകിയതുകൊണ്ട് വണ്ടി ആകെ ആൾകാർ നിറഞ്ഞിരിഞ്ഞു… ഇനി കഷ്ടി ഒരാൾക്കു ഇരിക്കാനുള്ള സ്ഥലമേ ഒള്ളു…വണ്ടിയുടെ ഈ അവസ്ഥ കണ്ട് അവർ രണ്ടാളും അന്തം വിട്ടു..
ഇതിനു കാരണക്കാരിയായ മെഹന്നു നെ റയ്നു ദേഷ്യത്തിൽ നോക്കി…

” നമുക്ക് അടുത്ത വണ്ടിക് പോകാല്ലേ… ”

” അയ്യടാ… താനിവിടെ നില്ല്.. എനിക്ക് ഈ വണ്ടി മിസ്സാക്കാൻ പറ്റത്തില്ല….താൻ കുറച്ചൂടെ ഫുഡ്‌ ഒക്കെ അടിച്ചു കുറച്ച് പാർസൽ ഒക്കെ വാങ്ങീട്ട് പതിയെ അടുത്ത വണ്ടിക് വന്നാൽ മതി ..കേട്ടോടി.. തീപ്പെട്ടികൊള്ളി… ”

അതും പറഞ്ഞു റയ്നു വണ്ടിയിൽ കയറി… ഇതുകണ്ടു നമ്മുടെ മെഹന്നു വിട്ട് കൊടുക്കോ… അവൾ പിന്നെ ഒന്നും നോകീല്ല.. വണ്ടിയിലേക് ഇടിച്ചു കയറി അവന്റെ മടിയിൽ അങ്ങോട്ട് ഇരുന്നു….

” ഡി….ഇറങ്ങടി എന്റെ മടീന്ന്…ഇവിടെ ഇരിക്കാൻ ഒന്നും പറ്റത്തില്ല… ”

” എനിക്ക് സ്വകര്യമില്ല ഇറങ്ങാൻ … ഇത് തന്റെ വണ്ടിയൊന്നും അല്ലല്ലോ…..ഞാനും പൈസ കൊടുത്തിട്ടാ….”

” വണ്ടി ഇന്റെയല്ല … പക്ഷെ… നീ ഇരിക്കുന്നത് എന്റെ മടീലാ.. ടൌൺ എത്തുന്നവരെ നിന്നെ ചുമക്കാൻ എനിക്ക് ഒക്കത്തില്ല…..എന്തൊരു മുടിഞ്ഞ വൈറ്റാ…കണ്ടാ പറയില്ലല്ലോ.. തടിച്ചി .. ”

അപ്പഴേക്കും വണ്ടി എടുത്തിരുന്നു….

” ദേ.. ഇന്നേ തടിച്ചി വിളിച്ചാൽ ഉണ്ടല്ലോ… താൻ കുറച്ചേരം താൻ അങ്ങോട്ട് സഹിക്ക്…അല്ലാ പിന്നെ… ”

” ഡി.. തീപ്പെട്ടി കൊള്ളി … മിണ്ടാതെ ഇരുന്നോ… ഇല്ലെങ്കിൽ ഞാനെടുത്തു പുറത്തേക് ഇടും..ആരും ചോയ്ക്കാൻ വരില്ല.. കേട്ടല്ലോ…..”

മെഹന്നു ഓനെ പുച്ഛിച്ചു അമർന്നു തന്നെ ഇരുന്നു…..കുറച്ചു സമയത്തിനുള്ളിൽ ടൌൺ എത്തി…ഇപ്പോൾ തന്നെ ഉച്ചയാവാൻ പോണു.. ഇവിടെ നിന്ന് ഇനി ബസ് പിടിച്ചാൽ ഇന്ന് വീട്ടിൽ എത്താൻ സമയമെടുക്കും എന്ന് അറിയാവുന്നത് കൊണ്ട് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പിടിക്കാനായിരുന്നു റയ്നൂന്റെ പ്ലാൻ… ടൗണിൽ നിന്ന് മെഹന്നു വെള്ളവും വേറെ കഴിക്കാൻ എന്തൊകെയും റയ്നു കുറച്ചു ബിസ്ക്കറ്റ്സ് ഒക്കെ വാങ്ങി അവർ ഓട്ടോ പിടിച്ചു സമയം കളയാതെ റെയിൽവേ സ്റ്റേഷനിലോട്ട് വിട്ടു…

ബുക്ക്‌ ചെയ്യാത്തത് കൊണ്ട് 3 ടയർ ac compartment ന്ന് പകരം 2 ടയർ സ്ലീപ്പർ compartment ആണ് അവർക്ക് കിട്ടിയത്….. രണ്ടുപേരും വിൻഡോ സീറ്റിൽ ഓപ്പോസിറ് ആയി ഇരുന്നു വാങ്ങിയ ഫുഡ്‌ കഴിക്കാൻ തുടങ്ങി….

അപ്പഴാണ് റയ്നുന്ന് യച്ചൂന്റെ ഫോൺ വന്നത്….

” എവിടെ ഇക്കാ.. ഇന്ന് എത്തും പറഞ്ഞിട്ട്… ”

” ഒന്നും പറയണ്ടാ… ഒരു രാക്ഷസി കാരണം പെട്ടു പോയി…ഇപ്പഴും വിടാതെ കഴുത്തിൽ ചുറ്റിയിരിക്ക..കുരിപ്പ്…. രാത്രി ഏറെ വഴുകും എത്താൻ …ഞാൻ വന്നോണ്ട് ….. ”

” ഓക്കേ ”

റയ്നു ഫോൺ വെച്ചതും മെഹന്നു അപ്പഴേക്കും ഒരു നാഗവല്ലിയായി മാറിക്കഴിഞ്ഞിരുന്നു…..😂

” രാക്ഷസി നിന്റെ മറ്റവൾ ….സംശയരോഗി സന….അവളെ പോയി വിളിച്ചാതി….”

” നീ കുറെ തവണ ആയല്ലോടി .. അവളുടെ മെത്തേക്ക് എടുക്കുന്നു.. അവളെന്റെ പെണ്ണാ.. അവളെ കുറിച് ഇനി വല്ലതും പറഞ്ഞാ ഞാൻ കേട്ടു നിന്നന്ന് വരില്ലാ….കേട്ടോടി രാക്ഷസി… ”

” അത് താൻ എന്നെ ചൊറിയാൻ വന്നിട്ടല്ലേ..വെറുതെ ഇരിക്കുന്ന എന്നെ പ്രകോപിപ്പിച്ചത് താൻ അല്ലെ…..തനിക് എന്നെ എന്തും വിളിക്കാ..അല്ലെ… ഇതെവിടുത്തെ ഏർപ്പാടാ… ”

” ഞാൻ മാത്രം അല്ലല്ലോ.. താനും എന്നെ കണ്ടപ്പോ തൊട്ട് ഒരു പേര് വിളിക്കുന്നുണ്ടല്ലോ…അപ്പൊ അതോ… .. ആദ്യം താൻ നിർത്ത് .. എന്നിട്ട് മതി എന്നെ പഠിപ്പിക്കാൻ വരുന്നത്… ”

” കുരങ്ങമോറനെ പിന്നെ കുരങ്ങമോറാൻ എന്നല്ലാതെ വേറെ എന്ത് വിളിക്കും…ഓരോരുത്തർക്കും ചേരുന്ന പേരെല്ലേ വിളിക്കാൻ പറ്റു.. തന്നെ കണ്ടാൽ ആരും പറയില്ല .. താൻ ഒരു കുരങ്ങാമോറാൻ അല്ലാന്ന് .. വല്ല ഫോറെസ്റ്റേരും കണ്ടാ പിടിച്ചു കൊണ്ടോകാതെ നോക്കിക്കോ… ”

” അത് തന്നെയടി തീപ്പെട്ടി കൊള്ളി എനിക്ക് നിന്നോടും പറയാനുള്ളത്… നിന്നെ കണ്ടാൽ എന്തിന് അഞ്ചുമിനിറ്റിൽ കൂടുതൽ സംസാരിക്കേണ്ട ആവശ്യല്ല… രാക്ഷസി യുടെ ചെലക്കൽ കേട്ട് ഓടി ജില്ല വിടും… ഇടക്കൊക്കെ കണ്ണാടി കൂടി ഒന്ന് നോക്കൊണ്ടു… പൂത്തനയുടെ ശരിക്കുള്ള രൂപം അപ്പൊ അറിയാം… ”

” ഡോ… എനിക്ക് കയറി വരുന്നുണ്ട്ട്ടോ…”

” വല്ല തുണിയും കിട്ടോ ഈ സാധനത്തിന്റെ വായേല് തിരുകി വെക്കാൻ…എന്തൊരു ഇറിറ്റേറ്റിങ് സ്വഭാവാണ്.. അല്ലാ ഞാൻ അലോയ്ക്കുന്നത് അതല്ല.. ഒറ്റ ദിവസം കൊണ്ട് താൻ എന്നെ വെറുപ്പിച്ചു ഒരു ഭാഗത്താക്കി ..അപ്പൊ നിന്നെ കെട്ടുന്നവന്റെ അവസ്ഥ എന്തായിരിക്കും… ഒന്നില്ലെങ്കി അടുത്ത ദിവസം അവൻ ഡിവോഴ്സ് വാങ്ങും.അല്ലെങ്കിൽ … ഇതിനൊക്കെ സഹിക്കണമല്ലോ എന്നോർത്തു ആദ്യരാത്രി തന്നെ കെട്ടിത്തൂങ്ങി ചാകും .. രണ്ടിലൊന്നറപ്പാ…ഹഹഹ….ഇതൊന്നുമറിയാതെ തന്നെ കെട്ടുന്നവൻ പാവം ചെക്കൻ.. കഷ്ടമുണ്ട് അവന്റെ കാര്യം …ആലോചിക്കുമ്പോൾ തന്നെ ബെസമം….. ”

“ഹും…താൻ അങ്ങനെ ആലോചിച്ചു വിഷമിച്ചു തല പുണ്ണാക്കണ്ടാ… എന്നെ കെട്ടിക്കാൻ എന്റെ ഉപ്പ തന്നെ ഏല്പിച്ചിട്ടൊന്നും ഇല്ലല്ലോ.. ഉണ്ടോടോ …അതോണ്ട് ആ കാര്യം എന്റെ വീട്ടുകാർ നോക്കിക്കോളും … താൻ ബേജാറാവണ്ടാ….”

” ഹഹഹ.. എനിക്ക് ഒരു ചുക്കൂല.. വെറും സഹതാപം മാത്രം…അല്ലെങ്കിലും തന്നെ ഒക്കെ ആര് കെട്ടാനാ… ഇത്രയും വെറുപ്പിക്കുന്ന സ്വഭാവമുള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലാ…. ”

” ഡോ.. തന്നോട് ഞാൻ എന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ചോയ്ച്ചില്ലല്ലോ… അതോണ്ട് താൻ വല്ലാതെ അങ്ങ് ഇണ്ടാക്കണ്ടാ.. പിന്നെ .. എന്നെ കെട്ടാനും ആളുണ്ട് ഞാൻ കെട്ടേമ് ചെയ്യും…എന്റെ ആദി ഇത് കേട്ടാ തന്നെ വെച്ചേക്കില്ല…. താനിത്ര ഒക്കെ പറഞ്ഞോണ്ട് ഒരു കാര്യം കൂടി… എന്റെ കല്യാണത്തിന് ഞാനും ആദിയും തന്നെ നേരിട്ട് വന്ന് വിളികണ്ട്… വന്ന് രണ്ട് പ്ലേറ്റ് ഉണ്ടിട്ട് അപ്പൊ തന്നെ സ്ഥലം വിട്ടോണം… പിന്നെ ആ പരിസരത്ത് കണ്ടു പോകരുത്… ”

“ഒന്നുപോടീ…..അവൻ നിന്റെ തനി കൊണം അറിയതോണ്ടാ.. അറിഞ്ഞാൽ പിന്നെ .. ഹഹഹ..അതോ അവൻ വല്ല കണ്ണുപൊട്ടനോ മന്തബുദ്ധിയോ ഒക്കെ ആണോ… ആയിരിക്കും.. നിന്നെ അങ്ങനെ ഉള്ളവരൊക്കെ സഹിക്കു. ”

” ദേ….എന്റെ ആദിയെ പറഞ്ഞാലുണ്ടല്ലോ…..തനിക് തന്റെ സന എങ്ങനെയാണോ അത്പോലെ തന്നെയാ എനിക്ക് എന്റെ ആദിയും… അതോണ്ട് എന്റെ ആദിയെ പറഞ്ഞാൽ എനിക്കും സഹിക്കില്ല… കേട്ടോടാ കുരങ്ങമോറാ… ”

” ഞാനിയും പറയും ….നീയെന്തു ചെയ്യുമെടി തീപ്പെട്ടി കൊള്ളി… ”

” തന്റെ മോന്ത കണ്ട പട്ടിപോലും വെള്ളം കുടിക്കില്ലല്ലോ…ഒരു കണ്ടാമൃഗം ലുക്ക്‌ .പിന്നെ ആ സനക്ക് തന്നെ എങ്ങനെ പറ്റി..ഹഹഹ .. ഇനിയവളും വല്ല ചാളമേരീ ലുക്ക്‌ ആണോ.. ആയിരിക്കും..”

” നിന്നെക്കാൾ ബേധമാടി രാക്ഷസി… ”

” എടാ…ഇനിയെങ്ങനെ വിളിക്കോ… ”

” വിളിക്കും..നീ പോടീ ഉണ്ടക്കണ്ണി .. ”

” താൻ പോടോ മാങ്ങാതലയാ.. ”

ഒരു തേർഡ് വേൾഡ് വാറിനരങ് ഒരുങ്ങി നിക്കേ പെട്ടെന്ന് അവിടേക്കു ഒരു ചേച്ചി ഒരു കൈക്കുഞ്ഞുമായി വന്നു….അതോണ്ട് മാത്രം ആ യുദ്ധം പാതിവഴിയിൽ അവസാനിച്ചു… രണ്ടുപേരും പരസ്പരം പുച്ഛിച്ചു തള്ളിക്കൊണ്ട് പുറത്തേക് നോക്കിയിരുന്നു… ട്രെയിൻ അപ്പോഴേക്കും നീങ്ങി തുടങ്ങിയിരുന്നു…..

അൽപ സമയത്തിന് ശേഷം…

” മോളെ…കുഞ്ഞിനെ ഒന്ന് പിടിക്കോ.. ഞാൻ ടോയ്‌ലെറ്റിൽ ഒന്ന് പോയിട്ട് വരാം….”

” അതിനാ ചേച്ചി.. തന്നോളൂ… “.

മെഹന്നു കുഞ്ഞിനെ വാങ്ങി മടിയിൽ വെച്ചു… ഒന്നര വയസ്സ് കഴിഞ്ഞിട്ടുണ്ടാകും… ഒരു സുന്ദര കുട്ടപ്പൻ… മെഹന്നു അവനെ കൊഞ്ചിക്കാൻ തുടങ്ങി… അടുത്ത സെക്കൻഡിൽ കൊച്ചു പേരപൊളിയുന്ന കരച്ചിൽ… മെഹന്നു എത്ര നോക്കിയിട്ടും കുഞ്ഞു കരച്ചിൽ നിർത്തുന്നില്ല…

ഇത് കണ്ടു റയ്നു

” ഹഹഹ… ഞാൻ പറഞ്ഞില്ലേ.. കൊച്ചുങ്ങൾക്കു പോലും തന്റെ മുഖം കണ്ടാൽ പേടിയാകും…. ഇങ്ങോട്ട് താ.. കുട്ടികളെ എങ്ങനെ ഹാൻഡ്‌ൽ ചെയ്യണമെന്ന് ഞാൻ പഠിപ്പിച്ചു തരാം… ”

റയ്നു കൊച്ചിനെ പിടിച്ചു വാങ്ങി അവന്റെ മടിയിൽ വെച്ച് എന്തൊക്കെയോ ഗോഷ്ടി കാണിച്ചതും കൊച്ചു ചിരിക്കാൻ തുടങ്ങി….

” കണ്ട് പഠിക്ക്… ”

” ഹഹഹ.. കോമാളികളെ കണ്ടാൽ ആരും ചിരിച്ചെന്നിരിക്കും…. അല്ലെ കുഞ്ഞാ… ”

” ഹ്മ്മ്… ഇനിയിപ്പോ അത് പറഞ്ഞാൽ മതിയല്ലോ.. അവനറിയാം ആരാ നല്ലത് എന്ന്.. കണ്ടില്ലേ എന്റെ അടുത്ത് എത്ര നീറ്റായിട്ട ഇരിക്കുന്നെന്ന്..തന്നെ ആരും സഹിക്കില്ല.. കൊച്ചുങ്ങൾ പോലും… ”

” കൊച്ചിന്നെ എന്റെ കയ്യിന്ന് പിടിച്ചു വാങ്ങീട്ട് ഇപ്പൊ അതും ഇതും പറഞ്ഞാൽ ഉണ്ടല്ലോ…”

” മോനൂട്ട.. നോക്ക്.. രാക്ഷസി… ഹഹഹ… ”

അപ്പഴാണ് അവിടേക്കു മൈക്കും ക്യാമറയും പിടിച്ചു കൊണ്ട് രണ്ട് പേര് കടന്നു വന്നത്…

” സർ.. we are from ക്യൂട്ട് ഫാമിലി tv പ്രോഗ്രാം …. സാറിന്റെ നെയിം…? ”

അതിലെ പെൺകുട്ടി റയ്നൂനോട് പേര് ചോദിച്ചപ്പോൾ ആദ്യം ഓടിയില്ലാ.. അപ്പൊ അവൻ പേര് പറഞ്ഞു…

” റയാൻ .. ”

അതുകേട്ട് ആ പെൺകുട്ടി മെഹന്നുന്റെ അടുത്ത് ഇരുന്ന് ക്യാമെറയിലേക് നോക്കി കൊണ്ട്…

” അപ്പൊ ഗയ്‌സ്.. നമ്മൾ അടുത്ത ക്യൂട്ട് ഫാമിലിയെ പരിചയപ്പെടാൻ പോകാണ് .. ഇത് Mr. Rayan and അദ്ദേഹത്തെ ചാർമിങ് wife Mrs.Rayan…with their lovely baby …. ഹെലോ സർ… ”

അത്കേട്ടതും മെഹന്നുവും റയ്നുവും ഒരേ സമയം ഞെട്ടി പണ്ടാരമടങ്ങി പരസ്പരം മുഖത്തോട് മുഖം നോക്കി… രണ്ടുപേർക്കും എന്താപറയേണ്ടത് എന്ന് അറിയാത്ത അവസ്ഥ… ഇവർ തങ്ങളെ തെറ്റിധരിച്ചിരിക്കുവാണെന്ന് ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാകും…

” അത് പിന്നെ ഞങ്ങൾ…. ”

റയ്നു എന്തെങ്കിലുമൊന്ന് പറയാൻ തുടങ്ങുന്നതിന് മുൻപ്…

” സാർ ലൈവ് പോയികൊണ്ടിരിക്കുകയാണ്.. just relax…ഞങ്ങൾ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ഒന്നും ചോദിക്കില്ല.. ജസ്റ്റ്‌ കുട്ടി കുട്ടി ചോദ്യങ്ങൾ… ഓക്കേ.. എന്നാ നമക് ആദ്യം മാംലേക്ക് പോകാം… ”

പടച്ചോനെ.. ലൈവോ.. അപ്പൊ ഇത് നാട്ടുകാർ ഒക്കെ കാണുന്നുണ്ടാവോലോ.. എനിക്ക് വയ്യ…

അവൾ മെഹന്നുനു നേരെ മൈക്ക് പിടിച്ചു കൊണ്ട്

” മാം ഭയങ്കര കൂൾ ആണല്ലോ… ഓക്കേ….നിങ്ങൾ ലവ് മാര്യേജ് ആണോ…? ”

ലവ്വോ.. ഇവനോടോ .മോന്ത കണ്ടാ ദേഷ്യം വരും പിന്നല്ലേ ലവ്വ് ..ഇവനെ ഒക്കെ കല്യാണം കഴിച്ചാ എന്റെ ജീവിതം തമ്മിതല്ലി തീരെ ഒള്ളു…

ഇതെല്ലാം നമ്മടെ മെഹന്നു മനസ്സിൽ പറഞ്ഞതാട്ടോ… അവൾ റയ്നുനെ ഒന്ന് തറപ്പിച്ചു നോക്കി ശേഷം ക്യാമെറയിലേക് നോക്കി ചിരിച്ചുകൊണ്ട്..

” ഏയ്യ്.. ഞങ്ങളുടെ arranged marriage ആയിരുന്നു…ഇപ്പൊ പ്രണയിക്കുന്നു… ”

“ഹൌ സ്വീറ്റ്… ഓക്കേ.. റയാൻ സർ.. നിങ്ങൾ പരസ്പരം സ്നേഹത്തോടെ എന്താണ് വിളിക്കാറ് ? ”

ഇവളെ എന്തൊക്കെ തെറി വിളിക്കാവോ അതൊക്കെ വിളിക്കും… അല്ലപിന്നെ… തീപ്പെട്ടി കൊള്ളി… രാക്ഷസി… മന്തബുദ്ധി… പറയട്ടെടി..ഉണ്ടക്കണ്ണി…

അവൻ ഓരോന്ന് ആലോചിച്ചു മെഹന്നുനെ നോക്കി… ശേഷം..

” ഞാൻ മോളൂട്ടീ എന്നാണ് അധികവും വിളിക്കാറ്..മോളൂട്ടിക് അങ്ങനെ വിളിക്കുന്നത് ആണ് കൂടുതൽ ഇഷ്ടം .. പിന്നെ ഞങ്ങളുടെ സ്വകാര്യനിമിഷത്തിൽ പൊന്നെ, ചക്കരെ അങ്ങനെ ഒക്കെ… ”

” അപ്പൊ മാം തിരിച്ചു എന്താണ് വിളിക്കാറ്…? ”

വിളിക്കാൻ നിന്നാൽ ഈ ദിവസം ഒന്നും തീരില്ലാ… കുരങ്ങാമോറാൻ .. മാങ്ങാതലയൻ…ഹും…

” ഞാൻ ഇക്കാ എന്ന വിളിക്കാറ്…. പിന്നെ ഇക്ക പറഞ്ഞപോലെ ഞങ്ങളുടെ സ്വകാര്യതയിൽ സ്നേഹം കൂടുമ്പോ മുത്തേ എന്നൊക്കെ.. ”

മെഹന്നു പല്ലിരുമ്പി കൊണ്ട് റയ്നുനെ നോക്കി കൊണ്ട് പറഞ്ഞു…

” ഇവർ പരസ്പരം ഒരുപാട് സ്നേഹിക്കുന്ന couples ആണുട്ടോ.. ഒക്കെ.. next one..നിങ്ങൾ വഴക്ക് കൂടിയിട്ടുണ്ടോ എപ്പോഴെങ്കിലും…? ”

റയ്നൂന്റെ ഊഴമാണ്…

” ഏയ്യ്… ഇതുവരെ ഇല്ലാ.. അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല… എന്നോട് മോളൂട്ടീ ഇതുവരെ ദേഷ്യപ്പെട്ട് സംസാരിക്കുകയോ പിണങ്ങി ഇരിക്കുകയോ ചെയ്തിട്ടില്ല… ആ കാര്യത്തിൽ ഇങ്ങനൊരു ഭാര്യയെ കിട്ടിയതിൽ ഞാൻ ഭാഗ്യവാൻ ആണ്.. ”

” ഹോ my god..ഇതുവരെ വഴക്കിട്ടിട്ടില്ല എന്ന് കേൾക്കുമ്പോൾ ഇവർ തമ്മിൽ എത്രത്തോളം deep ആയിട്ടാണ് സ്നേഹിക്കുന്നത് എന്നോർക്കണം..അപ്പൊ ഒരു കാര്യം ചെയ്യാം. രണ്ട് പേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും partner ടെ character നെ കുറിച് ഒന്ന് പറഞ്ഞെ…? ”

ഇങ്ങനൊരു ഭൂലോക ഉഡായിപ്പിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..ജാഡക്കാരി.. അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ ഇവളുടെ പേര് വിളിക്കാം…

 

കൂതറയായ ഇവനെ കുറിച് ഞാനെന്ത് പറയാനാണ്… വെറുതെ തട്ടിക്കയറി ചൊറിഞ്ഞു കൊണ്ടിരിക്കും .. കള്ള ബലാല്…

രണ്ടുപേരും പരസ്പരം മനസ്സിൽ ഓരോന്ന് പിറുപിറുത് കൊണ്ടിരുന്നു…

പിന്നെ മെഹന്നു മൈക്ക് വാങ്ങി

” ഇക്കാനെ കുറിച് ഇപ്പൊ എന്താ പറയാ….നല്ല ക്ഷമയുള്ള കൂട്ടത്തിൽ ആണ്.. എന്നോട് ദേഷ്യപ്പെടറൊന്നുല്ല.. ഭയങ്കര കേറിങ് ആണ്…ഇനിയൊരു ജന്മം ഉണ്ടങ്കിൽ ഇക്കാനെതന്നെ ഭർത്താവായി കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്… ”

അത്പോലെ റയ്നു

” she too very caring…എന്നെ മനസ്സിലാക്കി പെരുമാറുന്ന ഒരാളാണ്… ഇത്പോലെ ഒരാളെ തന്നെയാണ് ഞാൻ ആഗ്രഹിച്ചതും.. എനിക്ക് കിട്ടിയതും… ”

രണ്ടാളും അങ്ങോട്ട് തള്ളി മറിക്കാണ്…

“പരസ്പരം ഇഷ്ടപെടാത്ത കാര്യങ്ങൾ…? ”

” അങ്ങനെ ഒന്നൂല്യാ….അല്ലെ ഇക്കാ…ഒന്നും ഓർമയിൽ വരുന്നില്ല… ”

” they are such a perfect couple..പരസ്പരം എത്രത്തോളം understanding ഉണ്ട് എന്നിനി നോകാം…രണ്ടു പേർക്കും ഏറ്റവും കൂടുതൽ താല്പര്യം ഉള്ളത് എന്ത് കാര്യത്തിൽ ആണ്…? ദാ…ഈ ബുക്ക്‌ പിടിച്ചോ രണ്ടാളും… എന്നിട്ട് രണ്ടാൾടെയും രണ്ട് പേരും എഴുതണം… നോക്കട്ടെ.. മാച്ച് ആവുന്നുണ്ടോ എന്ന്…? ”

ഇതിലിപ്പോ എന്താ ഇത്ര ആലോചിക്കാൻ ഫുഡ്‌ തന്നെ….ഓൾടെ തീറ്റ കണ്ടാൽ അറിഞ്ഞുടെ ഇതിലും വലിയൊരു വീക്നെസ് ഇല്ലാന്ന്… റയ്നു മെഹന്നുന്ന് താല്പര്യം ഉള്ളത് ഫുഡ്‌ കഴിക്കുക എന്ന് എന്ന് എഴുതി…

മോനെ.. കുരങ്ങമോറാ… മറ്റുള്ളവരെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നതാണ് നിനക്ക് ഏറ്റവും ഇഷ്ടം എന്ന് എനിക്ക് നന്നായി അറിയാ.. പിന്നെ ഞാൻ അത് എഴുതുന്നില്ല.. ഇതൊരു പരിപാടി ആയിപോയി… പിന്നെ ഇപ്പൊ എന്താ കൊടുക്കാ… ഒക്കെ .. എന്നെ കുറെ രക്ഷിച്ചതല്ലേ.. സോഷ്യൽ സർവീസ് എന്നാകാ…

അങ്ങനെ എഴുതി ബുക്ക്‌ വാങ്ങി നോകിയതും…

” ഓസം… perfect matching…രണ്ടുപേരും പരസ്പരമെഴുതിയത് ഒന്ന് തന്നെയാണ്…സർ ന്റെ താൽപര്യം സോഷ്യൽ സർവീസ് ആണ്.. അത് തന്നെയാണ് മാമും എഴുതിയേകുന്നേ…മാം ന്റെ താല്പര്യം ഫുഡിൽ ആണ്.. അത് തന്നെയാ സാറും എഴുതിയേകുന്നെ… ഞാനിത്രക് പ്രതീക്ഷിച്ചില്ലട്ടോ.. u r such a wonderful couples… at last ഒരു ചോദ്യം കൂടി… കുഞ്ഞിന് ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം…?.. ”

” അവന് രണ്ടുപേരും ഒരുപോലാ… ”

മെഹന്നു ആണ് അതിന് മറുപടി പറഞ്ഞത്…

” thanku so much സാർ and മാം.. ഞങ്ങളോട് സഹകരിച്ചതിന്… നിങ്ങൾ ശരിക്കും ഒരു ക്യൂട്ട് ഫാമിലി ആണ്… ഈ പ്രോഗ്രാമിൽ ബെസ്റ്റ് ഫാമിലിയെ വോടിംഗ് തിരഞ്ഞെടുക്കും…സമ്മാനങ്ങൾ ഉണ്ടാകും.. നിങ്ങളുടെ നമ്പർ തന്നാൽ ഞങ്ങൾ കോൺടാക്ട് ചെയ്യാം… ”

അങ്ങനെ അവരുടെ നമ്പറും വാങ്ങിയാണ് അവർ പോയത്..

പടച്ചോനെ ഇനിയിത് സന കണ്ടാൽ.. അവൾക് അത് മതി.. ഒന്ന് വിളിച്ചു നോക്കിയാലോ.. അല്ലെങ്കിൽ വേണ്ടാ .. വീട്ടിൽ എത്തി സ്വസ്ഥതയോടെ വിളിക്കാം…. റയ്നു മെഹന്നുനെ നോക്കി കൊണ്ട്

” എന്തൊരു തള്ളേർന്നടി..”

” താനും ഒട്ടും കുറവല്ലായിരുന്നല്ലോ….ഭയങ്കര ഓവർ ആയിരുന്നൂട്ടോ …. ”

” തന്റെ വർത്താനം കേട്ടിട്ട് എനിക്ക് ചിരി വന്നിട്ട് പിടിച്ചു നിക്കേർന്നു … ഇനിയൊരു ജന്മം ഉണ്ടങ്കിൽ ഇക്കാനെതന്നെ ഭർത്താവായി കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്…എന്തൊരു വെറുപ്പിക്കലേന്ന്… സീരിയൽ നടിമാരുടെ ഡയലോഗും കൊണ്ട് വന്നേക്കുവാ… ”

” അപ്പൊ താൻ പറഞ്ഞതോ ഇങ്ങനൊരു ഭാര്യയെ കിട്ടിയതിൽ താൻ ഭാഗ്യവാൻ ആണെന്ന്… അതെങ്ങാ സീരിയൽ ഡയലോഗ് അല്ലെ… ”

” അത് ഞാൻ കയറ്റി വിട്ടതല്ലേ… അവർക്കറിയില്ലല്ലോ ഇതേതാ ഐറ്റം എന്ന്… അല്പം മുൻപ് വരണമായിരുന്നു അവർ.. അപ്പോ അറിയായിരുന്നു തന്റെ തനി കൊണം… ”

” ഞാനും നാറ്റക്കേസ് ആകണ്ടാന്ന് വെച്ചാ അത്രയെങ്കിലും പറഞ്ഞത്.. ഇപ്പൊ തോനുന്നു ഉള്ളത് പറഞ്ഞാൽ മതിയായിരുന്നന്ന്….തന്റെ സ്വഭാവം എല്ലാരും അറിയട്ടെ… വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ താൻ അങ്ങ് കയറി സ്കോർ ചെയ്യല്ലേ… ”

” നീയൊന്ന് പോടീ… ഞാനെത്ര നുണ പറഞ്ഞാലും കാണുന്നോർക് അറിയാ തന്റെ മോന്ത കണ്ടാ താൻ ഒരു ലോക ദുരന്തമാണെന്ന്.. അവർ ഇപ്പൊ എന്നെ കുറിച് ആലോചിച്ചു സഹതപിക്കുന്നുണ്ടാകും.. പാവം..അവന്റെ ജീവിതം കോനാട്ട ആയിപോയല്ലോ എന്നോർത്ത്… ”

” ഒരു പാവം വന്നേക്കുന്നു…..താൻ ഇനി എത്ര നല്ലവനാകാൻ നോക്കിയാലും ഇന്റെ മുന്നിൽ താനൊരു കൂതറ തന്നയാ…അതിലിനി ഒരുകാലത്തും ഒരു മാറ്റോം ഉണ്ടാവില്ല…. ”

” എന്റെ കണ്ണിൽ രക്ഷസിക്ക് ഒരു രൂപമുണ്ടോ അത് നിന്റെ മോന്ത ആയിരിക്കും… അതിലും ഒരു മാറ്റോം ഉണ്ടാവില്ല…. അഹങ്കാരത്തിന്റെയും ജാടയുടെയും പര്യായം .. അതാണ് നീ… ”

” ഓഹ്.. ഇതെന്തൊരു ശല്യമാണെന്നോ.. ”

” അതും തന്നെയാ ഞാനും പറയാൻ വന്നേ.. ഒന്ന് ശല്യം ചെയ്യാതെ കുറച്ചു സമാധാനം തരോ… ”

അപ്പഴേക്കും ആ ചേച്ചി വന്നു … റയ്നു കുഞ്ഞിനെ ചേച്ചിക് കൊടുത്ത് പിന്നിലേക്ക് ചാരി ഇരുന്നു കണ്ണടച്ചു…. മെഹന്നുവും വിൻഡോയിൽ ചാരി ഒന്ന് മയങ്ങി….

ഇടക്കപ്പഴോ രണ്ടു പേരും ഉണർന്നെങ്കിലും രണ്ടാളും പരസ്പരം ഒന്നും മിണ്ടിയില്ല… എന്തന്നാൽ സ്റ്റേഷനുകൾ പിന്നിടുന്തോറും തൊട്ടടുത്ത സീറ്റിൽ ആളുകൾ വരുന്നു… അവരുടെ മുമ്പിൽ സീൻ ആകണ്ടാ കരുതി രണ്ടാളും പരസ്പരം മൈൻഡ് അകത്തെ ജാട ഇട്ടിരുന്നു…

രാത്രി 12 കഴിഞ്ഞു കാണും… മെഹന്നു ഒന്നുണർന്നു..റയ്നു തൊട്ടടുത്തുണ്ട് എന്ന ധൈര്യത്തിൽ ആണ് അവൾ മനം വിട്ട് ഉറങ്ങിയത് …. അടുത്ത സ്റ്റേഷനിൽ ആണ് അവർക്ക് ഇറങ്ങേണ്ടത്… റയ്നു നല്ല ഉറക്കമായിരുന്നു…. അപ്പോഴേക്കും ട്രെയിൻ മറ്റൊരു സ്റ്റേഷനിൽ എത്തി… മെഹന്നുന്ന് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു…അവൾ അവനെ ഉണർത്തണ്ടല്ലോ കരുതി എഴുനേറ്റ് ട്രെയിനിൽ നിന്നിറങ്ങി..പ്ലാറ്റഫോം വിജനമായിരുന്നു ..പേടി ഉണ്ടങ്കിലും പ്ലാറ്റഫോംമിലെ ഒരു കടയിൽ നിന്ന് വേഗം ഒരു വെള്ളകുപ്പി വാങ്ങി പൈസ കൊടുത്ത് തിരിഞ്ഞതും മുമ്പിൽ രണ്ട് മൂന്ന് പേര് അവർക്ക് തടസ്സമായി നിന്നു…

” ഏയ്‌.. ചെല്ലകിളി … എവിടെ പോണ്.. ”

” മാറ്.. എനിക്ക് പോണം… ”

അപ്പഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു…

അവൾ അവരെ തള്ളി മാറ്റി ഓടി….ആ സമയത്ത് ഒറ്റക്ക് പുറത്തിറങ്ങാൻ തോന്നിയ നിമിഷത്തെ അവൾ സ്വയം പഴിച്ചു ….പക്ഷെ… അതിലൊരാൾ അവളുടെ ഷാളിൽ പിടിച്ചു വലിച്ചതും അവൾ പിന്നിലേക്ക് ആഞ്ഞു തലയടിച്ചു നിലത്തു വീണു… ബോധം പോകുമ്പോൾ അവളുടെ കണ്ണിൽ കണ്ടത് ട്രെയിൻ ദൂരെ മറയുന്നതായിരുന്നു… കൂടെ തന്നിലേക് അടുക്കുന്ന കഴുകന്മാരെയും….

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply