Skip to content

Angry Babies In Love – Part 15

  • by
angry babies in love richoos

*🔥റിച്ചൂസ്🔥*

ബോധം പോകുമ്പോൾ അവളുടെ കണ്ണിൽ കണ്ടത് ട്രെയിൻ ദൂരെ മറയുന്നതായിരുന്നു… കൂടെ തന്നിലേക് അടുക്കുന്ന കഴുകന്മാരെയും….

അവരിരൊരാൾ ഷർട്ട്‌ അഴിച്ചു അവളുടെ ഡ്രെസ് ഊരാൻ കൈകൾ ചലിച്ചതും അടുത്ത നിമിഷം അവന്റെ കയ്യിൽ മാറ്റാരോ പിടുത്തമിട്ടു … ബലമായി അവന്റെ അസ്ഥികൾ നുറുങ്ങും വിധത്തിൽ അയാൾ അവന്റെ കൈ പിരിച്ചു … ശേഷം മുഷ്ടി ചുരുട്ടി അവന്റെ വയറിഞിട്ട് ഒരിടി കൊടുത്തതും അവന് രണ്ട് മൂന്നു മീറ്റർ അകലേക്ക്‌ ചെന്ന് തല തച്ചു വീണു….ബാക്കിയുള്ള രണ്ട് പേരും അവന്ന് നേരെ അടുത്തെങ്കിലും അവരെയും അവൻ ശരിക്ക് പെരുമാറി… അവരെല്ലാം അവിടെ നിന്ന് ജീവനും കൊണ്ട് ഓടി…

ശേഷം അവൻ നമ്മുടെ മെഹന്നുന്റടുതേക് ചെന്ന് അവളുടെ ഷാൾ അവളുടെ മേലേക്ക് ഇട്ടു .. മുടി മുഖത്തേക് വന്നു അവളുടെ മുഖം മറഞ്ഞിരുന്നു…അവൻ അവളുടെ തല മടിയിലേക് വെച്ച് അവളുടെ മുടി മുഖത്തു നിന്ന് മാറ്റി അവളുടെ മുഖം കണ്ട് അവൻ ഞെട്ടി….

മെഹന്നു.. !!!

അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു.. അനക്കമില്ല… തലയടിച്ചു വീണപ്പോൾ ബോധം പോയതാവാം…അവൻ അവളെ രണ്ട് കൈ കൊണ്ടും വാരിയെടുത്തു തന്റെ കാറിലേക് കൊണ്ടുപോയി കിടത്തി… എന്നിട്ട് വണ്ടിയിലെ വെള്ള കുപ്പി കൊണ്ട് മുഖത്ത് വെള്ളം തെളിച്ചു. …അപ്പൊ അവൾ പതിയെ കണ്ണുകൾ തുറന്നു തലയിൽ കൈ വെച്ചുകൊണ്ട് ഇങ്ങനൊക്കെയോ എണീറ്റിരുന്നു…കുടിക്കാൻ വെള്ളം കൊടുത്തു ..അപ്പഴാണ് അവൾ അവനെ ശ്രദ്ധിക്കുന്നത് … അവനെ കണ്ടതും അവളും അറിയാതെ മന്ത്രിച്ചു….

ആദിൽ സർ .. !

ആദിൽ സർ എന്റെ സെക്കന്റ്‌ കസിൻ ആണ് .. ഇന്റെ ഉപ്പുപ്പാന്റെ അനിയന്റെ പേരെകുട്ടി…ആള് ചെറിയ പുള്ളി ഒന്നുമല്ലാട്ടോ …ഇബ്രാഹിം ഗ്രൂപ്പ്‌ ന്റെ എംഡി ആണ്… പോരത്തതിന് ഡോക്ടറും.. ആ ബഹുമാനം കൊണ്ട് ഒക്കെയാണ് ഞാൻ സർ എന്ന് വിളിക്കുന്നത്…

” ഞാൻ എങ്ങനെ ഇവിടെ…അവന്മാർ പോയോ ..? ”

അവൾ തലക്കു പിന്നിൽ പിടിച്ചു കൊണ്ട് ചോദിച്ചു…

” അവന്മാരെ ഒക്കെ ഞാൻ തല്ലിയോടിച്ചു… താൻ പേടിക്കണ്ട ..തല വേദനയുണ്ടോ..ഹോസ്പിറ്റലിൽ പോണോ…? നോക്കട്ടെ… ”

” അതിന്റെ ഒന്നും ആവശ്യല്ല.. ചെറിയൊരു വേദന ഉണ്ട്.. അത് റസ്റ്റ്‌ എടുത്താൽ മാറിക്കോളും.. ”

അവൻ കൈ കൊണ്ട് തലക്ക് പിന്നിൽ അമർത്തി നോക്കി….

 

” മുറിവ് ഒന്നും കാണുന്നില്ലാ… ആ തലയിടിച്ചപ്പോ ഉള്ള വേദനയായിരിക്കും… എന്നാലും ഹോസ്പിറ്റലിൽ ഒന്ന് കാണിക്കാം… ”

” വേണ്ടെന്നേ… എനിക്ക് ഇപ്പോ വീട്ടിൽ പോയാൽ മതി….റസ്റ്റ്‌ എടുത്താ റെഡി ആവും.. ”

” അല്ലാ.. താനെങ്ങനെ ഇവിടെ എത്തി …? ”

” ഞാൻ ബാംഗ്ലൂർ ന്ന് വരുന്ന വഴിയാ… വെള്ളം മേടിക്കാൻ ഇറങ്ങിയതാ.. അപ്പഴാ അവന്മാർ… എന്റെ ട്രെയിനും പോയി.. ബാഗും ഫോണും എല്ലാം അതിലാണ്… ”

മെഹന്നു വിഷമത്തിൽ പറഞ്ഞു…

” ഓഹ്….. എന്തായാലും ഒന്നും പറ്റിയില്ലല്ലോ തനിക്.. ഞാൻ കണ്ടത് കൊണ്ട് ഭാഗ്യം..എന്റെ ഫ്രണ്ട് ന്നെ യാത്രയാകാൻ വന്നതാ ഇവിടെ…തിരിച്ചു പോരുമ്പോൾ എന്തോ ശബ്ദം കേട്ട് അങ്ങോട്ട് വന്നതാ… അപ്പഴാ തന്നെ കണ്ടേ… എന്തായാലും വാ… ഇവിടുന്ന് ഒരു അരമണിക്കൂർ ഡ്രൈവ് അല്ലെ ഒള്ളു..ഞാൻ കൊണ്ട് വിടാം… ”

മെഹന്നു എതിർത്തൊന്നും പറഞ്ഞില്ല.. ഈ നട്ടപ്പാതിരാക് ഇവിടെ നിന്നിട്ട് ഇനിയെന്താ…..അവൾ ഫ്രന്റിൽ കയറി ആദിൽ വണ്ടി ഓടിച്ചു വിട്ടു….

യാത്രയിൽ മെഹന്നു ഒരേ ചിന്തയിൽ ആയിരുന്നു… റയ്നുനോട്‌ പറഞ്ഞിറങ്ങിയിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.. ഞാൻ ഇറങ്ങിയത് അവൻ അറിഞ്ഞിട്ടുണ്ടാകോ..? അവൻ എന്നെ കാണാത്തത് കൊണ്ട് ടെൻഷനിൽ ഇരിക്കുവായിരിക്കും ചിലപ്പോ…? എന്റെ ഫോണിലേക് വിളിച്ചു നോക്കിയാൽ റയ്നു റിങ് കണ്ട് എടുക്കില്ലേ…??

 

” സർ ..ഞാനിരുന്ന സ്ലീപ്പർ കമ്പാർട്മെന്റിൽ എനിക്ക് പരിചയമുള്ള ഒരാളും കൂടി ഉണ്ടായിരുന്നു.. one mr.റയാൻ… ഞങ്ങൾ ബാംഗ്ലൂർ നിന്ന് ഒരുമിച്ചായിരുന്നു…. ഞാൻ എന്റെ ഫോണിലേക്കു ഒന്ന് വിളിച്ചോകട്ടെ.. ചിലപ്പോൾ അവൻ ഫോൺ എടുത്താലോ..സാറിന്റെ ഫോൺ ഒന്ന് തരോ… ”

ആദിൽ ന്റെ ഫോൺ വാങ്ങി അവൾ തന്റെ ഫോണിലേക്കു റിങ് ചെയ്തു.. പക്ഷെ അടിക്കുന്നുണ്ടങ്കിലും ആരും കാൾ എടുക്കുന്നുണ്ടായിരുന്നില്ല… അവൾ രണ്ട് മൂന്നു വട്ടം ട്രൈ ചെയ്തു…

” ഷിറ്റ്… എടുക്കുന്നില്ലല്ലോ… ഫോൺ ഇനി സൈലന്റ് ആണോ… ”

“എന്റെ സർട്ടിഫിക്കറ്റ്സ് എല്ലാം അതിൽ ആണ്..ആ ബാഗ് കിട്ടിയില്ലെങ്കിൽ പിന്നെ… റയാൻ സൂക്ഷിക്കുമായിരിക്കും അല്ലെ.. ”

ആ പേര് കേട്ടപ്പോൾ ആദിൽ ഒന്ന് ഞെട്ടി… ആദിൽ സംശയത്തോടെ…

” റയാനോ… ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ… അവന്റെ ഫുൾ നെയിം എന്താ… ? ”

” ഫുൾ നെയിം ഓർക്കുന്നില്ല.. ആള് ഡോക്ടർ ആണെന്ന് തോനുന്നു… അങ്ങനെ എപ്പോഴോ പറഞ്ഞപോലെ ഒരു ഓർമ.. ആ..പിന്നെ.. വാപ്പാന്റ പേര് അലി മാലിക് എന്നാണ്..അറിയോ സർന്ന്…. ”

അതും കൂടി കേട്ടപ്പോൾ ആദിൽ ന്ന് ഉറപ്പായി ഇത് താൻ ഉദ്ദേശിച്ച ആളാണെന്ന്..അവന്റെ കണ്ണുകളിൽ പക കത്തി ജ്വലിച്ചു ….പക്ഷെ ആ കാര്യം അവളിൽ നിന്ന് മറച്ചു വെച്ച് കൊണ്ട്

” ഏയ്യ്.. ഇല്ലാ… ഞാൻ ഉദ്ദേശിച്ച ആളല്ല..നിങ്ങൾ കുറെ നാളത്തെ പരിചയം ഉണ്ടോ …? ”

ആദിൽ സാറോട് എല്ലാ കാര്യങ്ങളൊന്നും പറയണ്ടാ…. എന്തിനാ വെറുതെ…

” ഇല്ലന്നെ…പോരുമ്പോൾ ട്രെയിനിൽ വെച്ചുള്ള പരിചയം മാത്രേ ഒള്ളു…സത്യം പറഞ്ഞാ ആള് ഭയങ്കര ഇറിറ്റേറ്റിങ് ആണ്… വെറുതെ ഇങ്ങനെ ചൊറിഞ്ഞോണ്ടിരിക്കും..അതല്ലാതെ വേറെ ബുദ്ധിമുട്ടികൽ ഒന്നും ഇണ്ടായിട്ടില്ലാട്ടോ …എന്നാലും അവനോട് പറഞ്ഞിറങ്ങിയിരുന്നേ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു… ..”

” ഹ്മ്മ്…..എല്ലാരേം അങ്ങനെ കണ്ണടച്ച് വിശ്വസിക്കണ്ടാ.. എത്രക്കാരാന്ന് നമുക്കറിയില്ലല്ലോ….എന്നാലും താനിങ്ങനെ ലേറ്റ് നെറ്റിൽ സ്ലീപ്പർ കമ്പാർട്മെന്റിൽ യാത്ര ചെയ്യേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. പ്രൈവറ്റ് ac കമ്പർട്ട്മെന്റ് എടുത്തൂടെയിരുന്നോ..? ”

” അത് പെട്ടെന്നാണ് യാത്ര തീരുമാനിച്ചത്.
അപ്പോ കിട്ടിയതിൽ അങ്ങ് പോന്നു… ”

” ഹ്മ്മ്.. വീട്ടിലേക് വിളിച്ചോ..? ”

” ഞാൻ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല…”

” അത് ഏതായാലും നന്നായി… ഇത്രേം ലേറ്റ് ആവുമ്പോ അവരെ വെറുതെ ആധി കയറ്റണ്ടല്ലോ….അല്ലാ.. താൻ ബാംഗ്ലൂർ നഴ്സിംഗ് അല്ലായിരുന്നോ…ലീവ് ന്ന് വരുവാണോ…? ”

” അല്ലാ.. എന്റെ കോഴ്സ് ആൻഡ് ട്രെയിനിങ് കഴിഞ്ഞു..ഇനി നാട്ടിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലിക് കയറണം …”

” എന്തിനാ എന്തെങ്കിലും ഹോസ്പിറ്റൽ ആകുന്നത്.. നമ്മുടെ ഹോസ്പിറ്റലിൽ കയറാല്ലോ…താൻ നാളെ ഒന്ന് medcare വരെ സർട്ടിഫിക്കറ്റ്സ് ഒക്കെ ആയി വാ.. ബാക്കി ഒക്കെ നമുക്ക് അവിടുന്നു വിശദമായി സംസാരിക്കാം… ”

” ഏയ്യ്.. അതൊന്നും വേണ്ടായിരുന്നു..എനിക്ക് എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ.. അപ്പോ അത്രയും വലിയ ഹോസ്പിറ്റലിൽ എങ്ങനാ… ”

” താനിപ്പഴും എന്നെ ഒരു അന്യനായിട്ടാണല്ലോ കാണുന്നത്….തന്നെ പോലെ സ്മാർട്ട്‌ ആൻഡ് സിൻസിയർ നേഴ്സ് നയാണ് medcare ഹോസ്പിറ്റലിന് ആവശ്യം…താനിപ്പോ എന്നോട് ജോലിയുടെ കാര്യം പറഞ്ഞത് കൊണ്ട് ഞാൻ തന്നെ എടുക്കാണെന്ന് കരുതെണ്ടാ… ഞാനിത് മുന്നേ തീരുമാനിച്ചതാണ്..തന്റെ ഉപ്പാനോടും പറഞ്ഞിരുന്നു.. താൻ പഠിപ്പൊക്കെ കഴിഞ്ഞ് വന്നിട്ട് ഇവിടെ തന്നെ ജോലിക്ക് കയറ്റുമെന്ന്.. അത്കൊണ്ട് ഇനിയൊന്നും പറയണ്ടാ.. നാളെ അങ്ങോട്ട് ഒന്ന് വാ.. പിന്നെ തന്റെ സൗകര്യം പോലെ ജോലിക്ക് കയറിയാൽ മതി… ”

” ഒക്കെ… ”

മെഹന്നു സമ്മതം മൂളി….

 

💕💕💕

 

ഇതേ സമയം റയ്നു ഇറങ്ങേണ്ട സ്റ്റേഷന് തൊട്ടു മുൻപ് ഉറക്കമുണർന്നതും മുന്നിലെ സീറ്റിൽ ബാഗിനടുത് മെഹന്നുനെ കാണാത്തത് കണ്ട് ഞെട്ടി… അവൻ ടോയ്‌ലെറ്റിൽ ഒക്കെ പോയി നോക്കി…

എന്നാലും ഇവളിതെവിടെ പറയാതെ പോയി .. ബാഗൊന്നും എടുത്തിട്ടുമില്ല ….
അവൾക് ഇറങ്ങണ്ട സ്റ്റേഷൻ ആയിട്ടുണ്ടങ്കിൽ ബാഗ് എടുത്തു പോകില്ലേ… ടോയ്‌ലെറ്റിലും ഇല്ലാ… എന്ത് പറ്റി എന്നറിയാന്നിട്ട് ഒരു സമാധാനം കിട്ടുന്നില്ലല്ലോ…വല്ല ആപത്തും സംഭവിച്ചിട്ടുണ്ടാകുമോ … ഹാ.. ഒരു കാര്യം ചെയ്യാം … ഈ ബാഗിൽ നിന്ന് അവളുടെ നമ്പറോ മറ്റോ കിട്ടിയാൽ വിളിച്ചു നോകാം…

റയ്നു അവളുടെ ബാഗ് ചെക് ചെയ്തതും അവളുടെ ഫോൺ കിട്ടി…

ഹേ.. അവൾ അപ്പൊ ഫോണും എടുത്തിട്ടില്ലേ…. അവൾക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടന്ന് മനസ്സ് പറയും പോലെ.. എന്താ ഇങ്ങനെ ഒക്കെ തോന്നുന്നത്…. സംഭവം ഇതുവരെയും അടിപിടി കൂടല്ലാതെ നല്ല കോലത്തിൽ സംസാരിച്ചിട്ടില്ലെങ്കിലും അനുകുട്ടിയെ പോലേ സനയെ പോലെ ഒരു പെണ്ണല്ലേ അവളും… ഇത്രയും നേരം കൂടെ ഉണ്ടായിട്ട് പെട്ടെന്ന് കാണാതാവാ പറയുമ്പോ…

ഒരു കാര്യം ചെയ്യാം…അവളുടെ ബോയ് ഫ്രണ്ട് നെ വിളിച്ചു കാര്യം പറയാം…എന്തായിരുന്നു അവന്റെ പേര്… ആ ആദി..പക്ഷെ ആരെന്ന് പറഞ്ഞു വിളിക്കും… അവളുടെ പേര് പോലും ഓർക്കുന്നില്ലല്ലോ.. അവൾ പറഞ്ഞിട്ടില്ലന്നോ അതോ ഞാൻ ഓർക്കുന്നില്ലന്നോ… ഓഹ്.. അവളുടെ ബാഗ് ഒന്നുടെ തപ്പാം.
പേര് പോലും അറിയാതെ എങ്ങനെ വിളിക്കാ..ആ…ഇത് ഡ്രൈവിംഗ് ലൈസെൻസ് ആണല്ലോ… മെഹ്ന റസാഖ്… ഹ്മ്മ്…. റയ്നു ഫോൺ എടുത്തു unlock ചെയ്യാൻ നോക്കുമ്പോ പറ്റുന്നില്ല.. പാസ്സ്‌വേർഡ്‌ ഉണ്ട്.. അടുത്ത എടങ്ങേറ്.. എന്താവും പാസ്സ് വേഡ് വെച്ചിട്ടുണ്ടാകാ…ഒരു കൈ നോക്കാം..

റയ്നു ആദി എന്ന് ടൈപ്പ് ചെയ്തു നോക്കി.. ഭാഗ്യം.. unlock ആയി.. അവൻ ഫോൺ വിളിക്കാൻ ആയി ആദിയുടെ പേര് നോക്കിയതും incoming കുറെ മിസ്സ്‌ കാൾ വന്നു കിടക്കുന്നു…..

ആദിൽ… ഷോർട് ആക്കിയാൽ ആദി.. അപ്പൊ ഇത് തന്നെ കക്ഷി…

മെഹന്നു വിന്റെ ബോയ് ഫ്രണ്ട് ആണ് ആദിൽ എന്ന് തെറ്റിദ്ധരിച്ചു റയ്നു അതിലേക് കാൾ ചെയ്തു..

 

💕💕💕

 

അപ്പഴേക്കും മെഹനുവിന്റെ വീടിനു മുമ്പിൽ കാർ എത്തിയിരുന്നു…

” പിന്നെ വീട്ടിൽ സ്റ്റേഷനിൽ നടന്നതൊന്നും പറയണ്ടാട്ടോ… അവരെ ടെൻഷൻ ആകുന്നത് എന്തിനാ… ബാഗ് ആൻഡ് ഫോൺ ന്റെ കാര്യം ഞാൻ നോക്കിക്കോളാം.. ടെൻഷൻ ആവണ്ട.. ”

” ഒക്കെ… ”

മെഹന്നുവും ആദിലും കാറിൽ നിന്നിറങ്ങി..

” സർ എന്തിനാ.. ഞാൻ പോയ്കോളാം… ”

” അത് കുഴപ്പല്യ.. നിന്നെ അവരെ ഏല്പിച്ചാലേ എനിക്ക് സമാധാനമാകു.. നടക്ക്.. ”

മെഹന്നു അവളുടെ വീട്ടിൽ കയറി കാളിംഗ് ബെൽ അടിച്ചു…നട്ടപ്പാതിരാക്ക് ബെല്ലടി കേട്ട് ആരെന്ന് കരുതി വാതിൽ തുറന്ന് വന്ന ഉപ്പ മെഹന്നുനെ കണ്ടതും ഞെട്ടി..

” മെഹന്നു.. നീ.. ഇതെന്താ ഒരു മുന്നറിയിപ്പില്ലാതെ… ഹേ… ആദിൽ മോനും ഉണ്ടോ… നിങ്ങൾ ഒരുമിച്ചാണോ വന്നത്… ”

” മെഹന്നു ബാംഗ്ലൂർ ന്ന് ട്രെയിൻ വഴി വന്നതാ.. ഞാൻ റെയിൽവേ സ്റ്റേഷനിൽ എന്റെ കൂട്ടുകാരനെ യാത്രയാകാൻ പോയിരുന്നു.. അപ്പോ മെഹന്നുനെ കണ്ടപ്പോ കൂടെ കൂട്ടി… ”

” ഹാഹ്.. മോൻ കണ്ടത് നന്നായി… ഇവളെവിടെന്ന് ഷാനൂനെ വിളിച്ചാലും അവൻ എസ്റ്റേറ്റിൽ പോയൊണ്ട് പിന്നെ ഞാൻ തന്നെ ഇവളെ കൂട്ടാൻ പോകേണ്ടി വന്നേനെ.. കയറുന്നില്ലേ… ”

” ഇല്ലാ.. പോട്ടെ… പിന്നെ വരാം… മെഹന്നു.. അപ്പൊ പറഞ്ഞപോലെ.. നാളെ ഹോസ്പിറ്റലിൽ വെച്ച് കാണാം… ”

അതും പറഞ്ഞു ആദിൽ പോയി…

മെഹന്നുന്ന് നല്ല ഷീണമുണ്ടായിരുന്നു.. അത്കൊണ്ട് അവൾ റൂമിൽ പോയി അപ്പഴേ കിടന്നു.. ആദിക്ക് മെസേജ് ഇട്ട് സേഫ് ആയി വീട്ടിൽ എത്തിയെന്നും നാളെ വിളിക്കാമെന്നും അറിയിച്ചു…

 

💕💕💕

 

ആദിൽ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കെ കാൾ വന്നതും അവൻ നോക്കിയപ്പോൾ മെഹന്നു എന്നാണ് കാണിക്കുന്നത്…

ഇത് മെഹന്നുന്റെ നമ്പർ ആണല്ലോ… ആ.. അവൾ നേരത്തെ അവളുടെ ഫോണിലേക്കു വിളിച്ചിരുന്നില്ലേ… അപ്പോ ഇത് മിക്കവാറും റയാൻ ആയിരിക്കണം.. എടുത്തു നോക്കാം…

ആദിൽ ഫോൺ എടുത്തു…

” ഹെലോ…. ആദി അല്ലെ… ഞാൻ റയാൻ … മെഹ്ന പറഞ്ഞു അറിയാം… ”

” ആ …മനസ്സിലായി… അവൾ പറഞ്ഞിട്ടാണ് ഞാൻ ഫോൺ ചെയ്തത്..അവളെന്റെ കൂടെ ഉണ്ട് ..”

” ഹാവു.. ആശ്വാസമായി…ഞാൻ വെറുതെ ടെൻഷൻ അടിച്ചു… അല്ലാ..അവൾക് എന്താ പറ്റിയത്.. ഞാൻ ഉറങ്ങി എണീറ്റപ്പോ കണ്ടില്ല.. ബാഗ് ആണെങ്കിൽ ഇവിടെ ഉണ്ട്താനും… ”

” അവൾ വെള്ളം മേടിക്കാൻ ഇറങ്ങിയതാ പുറത്ത്… അപ്പഴേക്കും ട്രെയിൻ മിസ്സായി.. പിന്നെ അവിടെ നിന്നൊരു ബൂത്തിന് എന്നെ വിളിച്ചു…
അവളുടെ ബാഗ് സേഫ് അല്ലെ… ”

” അതെ.. എന്റെ കയ്യിൽ ഉണ്ട്….”

” താൻ തന്റെ അഡ്രെസ്സ് പറ…ഞാൻ ആളെ വിട്ട് എടുപ്പിച്ചോളാം…..”

റയാൻ അഡ്രെസ്സ് പറഞ്ഞു കൊടുത്തു…

” ഒക്കെ….any way thanku…”

അതും പറഞ്ഞു ആദിൽ ഫോൺ വെച്ചു…

എന്നാലും അവളെന്നെ കുറിച് സംസാരിച്ചെന്നാണല്ലോ ഇവൻ പറഞ്ഞത്…സർ എന്ന് വിളിക്കുന്ന അവളെങ്ങനെ എന്നെ ട്രെയിനിൽ കണ്ട പരിജയം ഉള്ള അവന്റെ അടുത്ത് ആദി എന്ന് സംബോധനം ചെയ്ത് സംസാരിക്കണം…? ഒട്ടും പരിചയമില്ലാത്ത അവന്റെ അടുത്ത് എന്നെ കുറിച് ഒക്കെ എന്തിനാണ് സംസാരിക്കുന്നത്..? അവൻ ഡോക്ടർ ആയത് കൊണ്ട് casual ടോക്കിൽ വന്നതാകുമോ…? അതോ അവൾ ഞങ്ങൾ തമ്മിലുള്ള പഴേ കാര്യങ്ങൾ ഒക്കെ ഇനി അവനോട് പറഞ്ഞിട്ടുണ്ടാകോ..? മനസ്സിലാകുന്നില്ലല്ലോ… ഹ്മ്മ്.. കണ്ടുപിടിക്കാം…

 

💕💕💕

 

റയ്നു സ്റ്റേഷനിൽ എത്തിയതും നട്ടപ്പാതിരാ ആയത് കൊണ്ട് യച്ചൂനെ വിളിച്ചു…

” ഡാ… ഞാനിവിടെ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്.. നീയൊന്നു വേം വാ.. പിന്നെ ബൈക്ക് വേണ്ടാ.. അവളുടെ ബാഗും ഉണ്ട്..കാർ എടുത്തോ … ”

അതും പറഞ്ഞു റയ്നു ഫോൺ കട്ടാക്കി…

ഉറക്ക ചടപ്പിൽ നിന്ന് പെണ്ണ് എന്ന് കേട്ടതും യച്ചു ഞെട്ടി ഉണർന്നു… അവളുടെ ബാഗോ..? ഏതവളുടെ കാര്യ ഇക്ക ഇപ്പൊ പറഞ്ഞെ…. ഓ.. രാവിലെ ഒരു കുരുപ്പ് കഴുത്തിൽ ചുറ്റിയ കാര്യം പറഞ്ഞിരുന്നല്ലോ.. ഇനി ആ കുരിപ്പാകുമോ ഈ അവൾ…അതോ ബാംഗ്ലൂർ ന്ന് വല്ല മതാമമാരെയും പൊക്കിയോ… എന്തായാലും വേം ചെല്ലാം …മൊഞ്ചത്തി ആയിരിക്കും …

യച്ചു ഒരു ഷർട്ട്‌ ആൻഡ് പാന്റ് ഇട്ട് inside ചെയ്ത് കോട്ടും കൂളിംഗ് ഗ്ലാസും വെച്ച് കണ്ണാടിക് മുന്നിൽ നിന്നു…

ഹ്മ്മ്.. സ്റ്റൈൽ ആയിട്ടുണ്ട്… അല്ലെങ്കിലും യച്ചു നീയൊരു മൊഞ്ചൻ തന്നെയാ.. ഏത് പെണ്ണും ഒന്ന് നോക്കി പോകും…

അപ്പോ കണ്ണാടിയിൽ യച്ചുവിന്റെ സ്ഥാനത് അനുവിന്റെ ദേഷ്യത്തിൽ ഉള്ള പ്രതിരൂപം പ്രത്യക്ഷപെട്ടു….

“””” ഇക്കാ..ഇക്ക കോഴിത്തരമൊക്കെ നിർത്തിയെന്ന് പറഞ്ഞിട്ട്.. പാവം .. ഇക്കാനെ സ്നേഹിക്കുന്ന പെൺകുട്ടി എങ്ങാനും ഇതറിഞ്ഞാൽ ഉണ്ടല്ലോ… “”

എടി അനു…നീ ദേഷ്യപ്പെടാതെ…കോഴിത്തരമൊക്കെ ഞാൻ പണ്ടേ നിർത്തി.. അവൾ ആണ് എന്റെ പെണ്ണ്… ഞാൻ ഇത് ചുമ്മാ…ഒന്ന് കളർ ആയിക്കോട്ടെ എന്ന് കരുതി…

അപ്പൊ അവളുടെ പ്രതിരൂപം മാഞ്ഞു പോയി ..

ഹേ.. തോന്നിയതാണോ… അല്ലെങ്കിലും ഈ പാതിരക്കു അവൾ എങ്ങനെ ഇതൊക്കെ അറിയാനാ… ചിലപ്പോ അനു കണ്ടുപിച്ചവൾ ഈ കുട്ടി ആണെങ്കിലോ.. ടെസ്റ്റ്‌ ചെയ്യാലോ… വേം പോയി വരാം…

യച്ചു കാർ എടുത്തു സ്റ്റേഷനിൽ എത്തി വണ്ടിയിൽ നിന്നിറങ്ങിയതും റയ്നു അവന്റെ കോലം കണ്ട് ഞെട്ടി…

” നിന്നെ ഞാൻ വിളിച്ചിട്ട് എത്ര നേരായി.. എന്താ ലേറ്റ് ആയെ.. അല്ലാ.. ഇതന്താടാ ഈ വേഷത്തിൽ ..നീ ഈ നട്ടപാതിരാക് കല്യാണത്തിന് ഇറങ്ങിയതാണോ…? ”

” അത് പിന്നെ.. എവിടെ ലവൾ? ”

” ലവളോ.. ഏതവൾ? ”

” ഇക്കാന്റെ കൂടെ ഒരു പെണ്ണ് ഉണ്ട് പറഞ്ഞില്ലേ.. അവൾ..? ”

” എന്റെ കൂടെ പെണ്ണുണ്ട് എന്ന് നിന്നോട് ഞാൻ എപ്പഴാ പറഞ്ഞത്…? ”

” ഫോൺ ചെയ്തപ്പോ പറഞ്ഞില്ലേ… അവളുടെ ബാഗ് ഉണ്ടന്ന്.. അപ്പൊ അവളും കാണോലോ.. എവിടെ കക്ഷി.. ഞാനൊന്ന് കാണട്ടെ ഇക്കാ… ”

” ഡാ.. നീയെന്റെ കയ്യിന്ന് മേടിക്കും…അവളൊന്നൂല്ല..അവളുടെ ബാഗ് മാത്രേ ഒള്ളു… ”

” ഇക്ക ഒന്ന് തെളിച്ചു പറ.. എന്നെ ചുമ്മാ കളിപ്പിക്കല്ലേ… ”

” ഡാ..അവൾ വേറെ ഏതോ സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ മിസ്സായി.. ഒടുവിൽ അവളുടെ ബോയ് ഫ്രണ്ട് അവളെ കൊണ്ടോയി.. ബാഗ് എന്റെ കയ്യിൽ പെട്ടു… അത്രേ ഒള്ളു …. ”

” ഷിറ്റ്…just miss…ഞാനകുട്ടിയും ഉണ്ടന്ന് കരുതി..മാറ്റി ഒരുങ്ങിയതല്ലാം വെറുതെ ആയല്ലോ… ”

” നിന്റെ ഇളക്കം കണ്ടപ്പോ എനിക്ക് മനസ്സിലായി… മര്യാദക് വണ്ടി എടുത്തോ നീ… ”

യാത്രയിൽ

” എങ്ങനാ.. look ഉണ്ടോ…? ”

” ആര്..? ”

” ലവൾ… ”

” നീയത് വിട്ടില്ലേ… ”

” പറ ഇക്കാ.. ചുമ്മാ കേൾക്കട്ടെ.. നിങ്ങൾ തമ്മിൽ എന്തേർന്നു പ്രശ്നം..? ”

” അവളുണ്ടല്ലോ.. look ഉണ്ടന്നെ ഒള്ളു.. സ്വഭാവം അഞ്ചു പൈസക് കൊള്ളൂല… അഹങ്കാരത്തിന് കയ്യും കാലും വെച്ചൊരു സാധനം… എനിക്ക് തല പെരുത്ത് വരുന്നുണ്ട്.. ബാക്കി ഒക്കെ പിന്നെ പറയാം.. നീയെന്നെ ഒന്ന് വെറുതെ വിട്ടേ… ”

അങ്ങനെ റയ്നു വീട്ടിൽ എത്തി നേരെ ബെഡിലേക് മറിഞ്ഞു… ബാഗും ഫോണും ഉമ്മാനെ ഏല്പിച്ചു… രാവിലെ ആദി പറഞ്ഞ ആള് ബാഗ് ചോയ്ച്ചു വന്നാൽ കൊടുത്തോളാൻ പറഞ്ഞു….

 

💕💕💕

 

രാവിലെ ഉറക്കമുണർന്നു മെഹന്നു സർട്ടിഫിക്കറ്റ് ഒക്കെ എടുത്തു medcare ലേക്ക് വിട്ടു…..

” may i come in സർ… ”

” യെസ്… ”

ഫയലിൽ നിന്ന് തലയുയർത്തി നോക്കിയ ആദിൽ

” ആഹാ.. ആരിത്… മെഹന്നുവോ…വാ വാ.. ഇരിക്ക് ..are u all right now..ഞാൻ മെസേജ് ചെയ്തിരുന്നു..മെഹന്നു റിപ്ലൈ ചെയ്തില്ല… ”

അകത്തേക്കു കയറിവന്നു ചയറിൽ ഇരുന്ന മെഹന്നു…

” ഉവ്വോ.. i am sry…ഞാനത് ശ്രദ്ധിച്ചില്ല… ”

” its ok..എങ്ങനെ ഉണ്ട് .. ഇപ്പൊ കുഴപ്പൊന്നൂല്യല്ലോ.. ഇവിടെ ഉള്ള ന്യൂറോളജിസ്റ് നെ കാണണോ…? ”

” അതൊന്നും വേണ്ട സർ.. i am ok…”

” തന്റെ ഈ സർ വിളി ഇപ്പഴും നിർത്താനായില്ലേ… u can simply call me ആദി… ”

മെഹന്നുന്ന് അങ്ങനെ വിളിക്കാൻ ഒരു താല്പര്യവും ഇല്ലായിരുന്നു.. കാരണം ആ പേര് അവൾ മറ്റൊരാൾക്ക്‌ കൊടുത്തത് കൊണ്ട് തന്നെ … പിന്നെ ഇതുവരെയും ആദിൽ സർ എന്ന് അല്ലെ വിളിച്ചിരുന്നത്.. ഇനിയങ്ങോട്ടും അങ്ങനെ തന്നെ മതി എന്നാണ് അവളുടെ നിലപാട്..

” its ok…എനിക്ക് ആദിൽ സർ ആണ് comfort…”

” എന്താടോ..ഞാൻ തനിക് അന്യനാണോ ..ഒരകൽച്ചപോലെ … താനിപ്പഴും നമ്മുടെ പഴേ കാര്യങ്ങൾ ഒന്നും മറന്നില്ലേ..അതൊക്കെ ഇപ്പഴും മനസ്സിൽ വെച്ചോണ്ട് ഇരിക്കാണോ .???? ”

*തുടരും….. *

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!