Angry Babies In Love – Part 16

  • by

5415 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

മുത്തുമണീസ്… കഴിഞ്ഞ പാർട്ടിൽ ഒരുപാട് കൺഫ്യൂഷൻ ഉണ്ടായി , ഒന്നും മനസ്സിലായില്ല എന്നൊക്കെ കുറച്ചു പേര് പറഞ്ഞു… അത് നിങ്ങൾ മനസ്സിരുത്തി ഈ പതിനഞ്ചു പാർട്ട്‌ വായിക്കാത്തത് കൊണ്ടാണ്… ആദ്യ പാർട്ടിൽ ഇൻട്രോഡ്യൂസ് ചെയ്ത ആദിൽ സൈദ് ഇബ്രാഹിമിനെയാണ് കഴിഞ്ഞ പാർട്ടിൽ കൊണ്ടുവന്നത്..അത് കഴിഞ്ഞ പാർട്ടിൽ പ്രതേകം മെഹന്നു അവനെ കുറിച്ച് പറയുന്നുണ്ട്…അതിൽ നിന്ന് മനസ്സിലാകാം .. അവനെ ആദിൽ എന്നാണ് ഞാൻ സബോധനം ചെയ്യുന്നത്… മെഹനുവിന്റെ ബോയ് ഫ്രണ്ട് ന്റെ പേര് അമാൻ ആദം എന്നാണ്… തുടക്കത്തിൽ പറയുന്നുണ്ട്…മെഹന്നു അവനെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ആദി… ഒരു സ്റ്റോറിയിൽ എല്ലാർക്കും വ്യത്യസ്തമായ പേരുകൾ വേണമെന്ന് വാശിപിടിക്കരുത്… സാമ്യമുള്ള പേരുകൾ വരാം.. അത് ഞാൻ മനപ്പൂർവം കൊണ്ട് വന്നതാണ്… എന്തിനെന്നു കുറച്ചൊക്കെ കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ മനസ്സിലായിട്ടുണ്ടാകും… കൂടുതൽ വരും പാർട്ടുകളിൽ മനസ്സിലാവുകയും ചെയ്യും….

💞💞💞💞💞💞💞💞💞💞💞💞💞💞

 

” എന്താടോ..ഞാൻ തനിക് അന്യനാണോ ..ഒരകൽച്ചപോലെ … താനിപ്പഴും നമ്മുടെ പഴേ കാര്യങ്ങൾ ഒന്നും മറന്നില്ലേ..അതൊക്കെ ഇപ്പഴും മനസ്സിൽ വെച്ചോണ്ട് ഇരിക്കാണോ .???? ”

” ഏയ്‌.. അങ്ങനെ ഒന്നും ഇല്ല സർ…? ”

” അന്ന് അങ്ങനൊരു പ്രൊപോസലുമായി ഞാൻ വീട്ടിൽ വന്നത് തനിക്കും എന്നെ ഇഷ്ടമാകും എന്ന് വിചാരിച്ചാണ്….താൻ തന്റെ opinion പറഞ്ഞു…എന്നെ അങ്ങനൊരു സ്ഥാനത് കാണാൻ പറ്റില്ലെന്ന്.. its ok..ഞാൻ അത് അപ്പഴേ മറന്നു..താനും അത് മനസ്സിൽ വെച്ചോണ്ടിരിക്കണ്ടാ….നമ്മൾ സ്നേഹിക്കുന്നവർ സന്തോഷായി ഇരിക്കണം എന്നെ ഞാൻ എപ്പഴും ആഗ്രഹിച്ചിട്ടൊള്ളു….so.. നമുക്ക് അറ്റ്ലീസ്റ്റ് നല്ല ഫ്രെണ്ട്സ് ആയെങ്കിലും ഇരുന്നൂടെ… ആ ഫ്രണ്ട്ഷിപ് പോലും ഞാൻ അർഹിക്കുന്നില്ലേ മെഹന്നു…? ”

” ഞാൻ അങ്ങനെ പെട്ടെന്ന് reject ചെയ്തപ്പോ സർ ന്ന് വിഷമായെന്ന് അറിയാം… ആ ഒരു നീരസം ഇപ്പോഴും മനസ്സിൽ കാണുമെന്നു കരുതി..ഒന്ന് കൂടി നേരിൽ കാണണമെന്നും സോറി പറയണമെന്നും മനസ്സ് പലപ്പോഴും പറഞ്ഞിരുന്നു …പക്ഷെ.. ലീവ് കഴിഞ്ഞു ഞാൻ ബാംഗ്ലൂർ പോയിട്ട് ഇന്നലെയാണ് പിന്നെ സാറെ കാണുന്നത്…ഇപ്പൊ എന്തായാലും സമാധാനമായി….”

ഏഴുമാസം മുൻപ് ഒരിക്കെ നാട്ടിൽ പോയപ്പോൾ ആണ് ആദിൽ സർ എന്റെ വീട്ടിൽ പ്രൊപോസലുമായി വന്നത്… എല്ലാർക്കും ആദിൽ സാറെ വലിയ മതിപ്പ് ആയത് കൊണ്ട് ആർക്കും എതിർപ്പുണ്ടായിരുന്നില്ല….പക്ഷെ.. എനിക്ക് ആദിൽ സാറെ ഒരിക്കലും ആ സ്ഥാനത്ത് കാണാൻ കഴിയുമായിരുന്നില്ല….എന്തോ.. എനിക്കറിയില്ല…ഞാൻ ഷാനിക്കാനെ പറഞ്ഞു മനസ്സിലാക്കി ആ കാര്യം ആദിൽ സാറോട് പറയാൻ പറഞ്ഞു… പിന്നീട് ആണ് ഞാൻ ആദിയുമായി പ്രണയത്തിലാവുന്നത്…

” ഹഹഹ.. അപ്പൊ ഇനി ഫ്രണ്ട് ആവാല്ലോ ല്ലേ… ”

” ഹാഹ്… ☺️”

ആദിൽ ഫോൺ എടുത്ത് ആർക്കോ വിളിച്ചു വരാൻ പറഞ്ഞു … അപ്പൊ ഡോർ തുറന്ന് മറ്റൊരാൾ അകത്തേക്കു കടന്നു വന്നു…

” ആഷിക്.. ഇത് മെഹന്നു… she is my സെക്കന്റ്‌ കസിൻ… താനതിങ്ങോട്ട് കൊണ്ടുവാ…..”

ആഷിക്… ആദിൽന്റെ പേർസണൽ സെക്രെട്ടറി എന്നതിലുപരി അവന്റെ വലം കയ്യാണ്…. ആദിൽ എന്ത് കാര്യവും തുറന്നു പറയുന്നതും ഡിസ്‌കസ് ചെയ്ത് കരുക്കൾ നീക്കുന്നതും ആഷികുമായി കൂടി ചേർന്നാണ്…

ആഷിഖ് പുറത്തു പോയി അല്പസമയത്തിനകം കയ്യിൽ കുറച്ചു സാധനങ്ങളായി തിരിച്ചു വന്നു…
മെഹന്നു അത് കണ്ടതും

” എന്റെ ബാഗും ഫോണും.. ഇതെങ്ങനെ തിരിച്ചു കിട്ടി… റയാൻ അയച്ചു തന്നതാകും ല്ലേ ..? ”

മെഹന്നു ബാഗ് വാങ്ങി അത് തുറന്നു നോക്കി തന്റെയാണെന്ന് ഒന്നുകൂടി ഉറപ്പ് വരുത്തി…

” വല്ലതും മിസ്സിംഗ്‌ ആണോ…? നേരെ ചെക് ചെയ്ത് നോക്ക്… ”

” ഏയ്യ്.. അല്ലല്ലോ.. എല്ലാം ഉണ്ട്.. റയാൻന്റെ കയ്യിലല്ലായിരുന്നോ.. പിന്നെ എങ്ങനെ മിസ്സാവാനാ.. ”

” എന്നാൽ എനിക്കിത് കിട്ടിയത് റെയിൽവേ സ്റ്റേഷനിൽ തെണ്ടുന്ന ഒരു തെരുവ് പയ്യന്റെ കയ്യിന്നാ… ”

മെഹന്നു അത് കേട്ടതും ഒന്ന് ഞെട്ടി…

” എന്താ ഈ പറേണെ… ”

” ഉള്ളതാ പറഞ്ഞെ….ഇന്നലെ താൻ ഇറങ്ങീട്ട് എനിക്ക് തന്റെ ഫോണിൽ നിന്ന് ഒരു കാൾ വന്നിരുന്നു….ആ പയ്യൻ ഫോൺ എങ്ങനെയോ unlock ഒക്കെ ആക്കി അതിൽ തിരിപ്പ് പിടിച്ചു നിക്കുമ്പോൾ അവന്റെ കയ്യിൽ ടച്ച്‌ ഫോണും ഒരു ബാഗും ഒക്കെ കണ്ട് പന്തികേട് തോന്നി ഇവിടുത്തെ റെയിൽവേ സ്റ്റേഷനടുത് ന്ന് കുറച്ചു ഓട്ടോ ഡ്രൈവർമാർ അവനെ പൊക്കി …അവർ ഫോണിൽ ലാസ്റ്റ് വിളിച്ച എന്റെ നമ്പറിലേക് തിരിച്ചു വിളിച്ചു വിവരം പറഞ്ഞു ….ഞാൻ വേഗം ചെന്ന് നോക്കി.. കൂടുതൽ പെരുമാറിയപ്പോൾ അവന്ന് ആ ബാഗ് കിട്ടിയത് പ്ലാറ്റ്ഫോംമിലെ dust ബിന്നിൽ നിന്നാണ് എന്ന് സത്യം പറഞ്ഞു… ഞാൻ അപ്പഴേ പറഞ്ഞില്ലേ ആരേം കണ്ണടച്ച് വിശ്വസിക്കാൻ ഒക്കില്ലാന്ന്…അവന്ന് ഇച്ചിരി എങ്കിലും മനുഷ്യപറ്റുണ്ടങ്കിൽ ഈ പണി കാണിക്കോ…നമ്മളെ ഒന്ന് വിവരം അറിയിക്ക പോലും ചെയ്യാണ്ട്…ആ ഓട്ടോകാർ കണ്ടത് ഭാഗ്യം.. അല്ലെങ്കിൽ എന്താ സംഭവിക്കാന്ന് ഒന്നാലോചിച്ചു നോക്കാ….ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിയുടെ ഫോൺ പുറത്തു പോയ പിന്നെ ജീവിതം നശിച്ചു എന്ന് പറഞ്ഞാൽ മതി… പോരാത്തതിന് നിന്റെ എല്ലാ രേഖകളും ഇതിലായിരുന്നില്ലേ..എനിക്കപ്പഴേ തോന്നിയിരുന്നു അവൻ ഒരു തല്ലിപ്പൊളി ആയിരിക്കും എന്ന്.. ന്തായാലും എല്ലാം കിട്ടിയല്ലോ.. അതോർത്തു സമാധാനിക്കാം .. ”

മെഹന്നു എല്ലാം കേട്ടു… പക്ഷെ അവൾ ഒന്നും മിണ്ടിയില്ല…

എന്നാലും റയാൻ ഇങ്ങനെ ഒന്നും ചെയ്യുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. അപ്പോ അത്രത്തോളം അവനെന്നെ വെറുത്തിരുന്നോ…. ഇപ്പഴല്ലേ എല്ലാം മനസ്സിലായത്…..അവനെ വിശ്വസിച്ച ഞാൻ മണ്ടി… കണ്ടാൽ ഈ ഒരു സ്വഭാവം ആണെന്ന് തോന്നില്ലല്ലോ… തല്ലുകൂടി വഴക്കിട്ടപ്പഴൊക്കെയും അവനെന്നെ ഒരുപാട് തവണ രക്ഷിച്ചത് കൊണ്ടുള്ള ഒരു മതിപ്പ് മനസ്സിലുണ്ടായിരുന്നു… ഇപ്പൊ അതെല്ലാം പോയി…ഇങ്ങനൊരു വൃത്തികെട്ട സ്വഭാവം കാണിക്കുന്നവന്റെ കൂടെ ആണല്ലോ ഞാനിന്നലെ മുഴുവൻ ചിലവിട്ടത് എന്നാലോയ്ക്കുമ്പോൾ ലജ്ജ തോനുന്നു.. അവൻ എനിക്കിട്ട് പണി തന്നതാവണം..അവസാനമായി തന്ന പണി എന്തായാലും കൊള്ളാം ..ഈ പണി ഞാനൊരിക്കലും മറക്കില്ലടാ… തന്നോട് എനിക്ക് ഇപ്പൊ അത്രകണ്ട് ദേഷ്യമാണ്.. വെറുപ്പാണ്…എന്നെങ്കിലുമൊരിക്കൽ ഇതിനു ഞാൻ പ്രതികാരം വീട്ടും.. വീട്ടിയിരിക്കും.. മെഹന്നു ആണ് പറയുന്നത്….

 

” താൻ വിഷമിക്കണ്ടടോ… എന്തായാലും എല്ലാം തിരിച്ചു കിട്ടിയല്ലോ …അവൻ ഈ പരിസരത്തു ഒക്കെ ഉള്ള ആളാണെന്ന് തോനുന്നു.. ഇനി എവിടെങ്കിലും വെച്ച് കണ്ടാലും മൈൻഡ് ചെയ്യാൻ നിക്കണ്ട…താൻ ഇതേ കുറിച്ചു ചോദ്യം ചെയ്താലും അവൻ തെറ്റ് സമ്മതിക്കാൻ പോണില്ല…. അതോണ്ട് എന്തിനാ വെറുതെ… വിട്ടു കള.. ”

” ഹ്മ്മ്… thanku സർ… എനിക്ക് വേണ്ടി ബാഗ് പോയി collect ചെയ്തതിന്….. ”

” മെഹന്നു .. എന്താ ഇത്.. ഇതിലും ഫോർമാലിറ്റി ഒക്കെ കാണിച്ചു ശരിക്കും താൻ എന്നെ ഒരു അന്യനാകാണ്… ”

” ഏയ്യ്.. അല്ല സർ.. യൂ deserve it..പിന്നെ എന്റെ തെറ്റ് എനിക്ക് മനസ്സിലായി.. ഞാനവനെ കണ്ണടച്ച് വിശ്വസിക്കാൻ പാടില്ലായിരുന്നു… എന്തായാലും ഇപ്പൊ എനിക്ക് അവനോട് വെറുപ്പാണ്….”

” ഹ്മ്മ്മ്….അങ്ങനെ ഒരാളെ പരിചയപ്പെട്ടിട്ടില്ല എന്ന് തന്നെ കരുതിക്കോ… ”

ആദിൽ മെഹന്നു കൊണ്ടുവന്ന സർട്ടിഫിക്കറ്റ്സ് എടുത്തു നോക്കി..

ഇതെല്ലാം കോപ്പിക്കൾ ആണല്ലോ …നഴ്സിംഗ് cerificates എവിടെ..? ”

” ഹാ.. ഞാൻ അത് മറന്നു.. ബാഗിനകത്താ …”

അവൾ ബാഗിൽ നിന്ന് സർട്ടിഫിക്കറ്റ്സ് എടുത്തു ആദിൽ ന്ന് കൊടുത്തു… അവൻ
സെർട്ടിഫിക്കറ്റ്സ് എല്ലാം നോക്കിയതിനു ശേഷം …

” അപ്പൊ ഇനിയെന്നാ തനിക് സൗകര്യം എന്ന് വച്ചാൽ അന്ന് ജോലിക്ക് കയറിക്കോ..നാട്ടിൽ വന്നല്ലേ ഒള്ളു .. ഒരാഴ്ചക്കുള്ളിൽ കയറിയാൽ മതി… ആൻഡ് i appointed u in my കാർഡിയോളജി ടീം.. എന്റെ patients ന്റെ കാര്യം മാത്രം താൻ നോക്കിയാൽ മതി….ഹാപ്പി ആയില്ലേ… ”

” afcourse സർ… my first experience തന്നെ സർ നെ പോലെ വെൽ experiensed ആയിട്ട് ഉള്ള ഒരാൾ ഹെഡ് ആയിരിക്കുന്ന ടീമിന്റെ കൂടെ ഷെയർ ചെയ്യാൻ കിട്ടാ എന്ന് പറയുന്നത് എന്റെ ഭാഗ്യമാണ്… thanku so much…”

” again thanku..😔”

” സോറി സർ…ഒരു ഫ്ലോയിൽ പറഞ്ഞതാ .. ”

” ഹഹഹ… ഒക്കെ.. അപ്പൊ ശരി.. കാണാം… ”

മെഹന്നു പോയി കഴിഞ്ഞതും

” സാർ ആള് കൊള്ളാല്ലോ…എത്ര പെട്ടെന്നാ അവളെ കയ്യിലെടുത്തെ…ആ റയാനേ അവളുടെ മുമ്പിൽ വൃത്തികെട്ടവനാക്കാൻ കിട്ടിയ ചാൻസ് സർ ശരിക്ക് ഉപയോഗിച്ചു .. സർ ന്റെ ബുദ്ധി അപാരം… ” ( ആഷിക് )

” ഡാ ആഷി… ചിലതൊക്കെ ഇലയിലെ നുള്ളിക്കളയണം….മെഹന്നു എന്റെ പെണ്ണാ..എത്രയോ നാളായി ഈ നെഞ്ചിൽ കൊണ്ട് നടക്കുന്നതാ ഞാനവളെ .. എന്റെ പ്രൊപോസൽ അവൾ നിരസിച്ചെങ്കിലും അത് ഞാൻ വിട്ടിട്ടില്ല…അവൾ ആരെയെങ്കിലും ഇഷ്ടപെടുന്നുണ്ടോ എന്ന് ഞാൻ അന്യോഷിച്ചു . ഉണ്ടങ്കിൽ അവനെ ഒഴിവാക്കാനുള്ള പണി നോക്കാൻ ..പക്ഷെ.. അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. ..അത്കൊണ്ട് അവൾ നാട്ടിൽ വരുന്നവരെ ഞാൻ കാത്തിരുന്നു … അവളുടെ മനസ്സ് മാറ്റി അവളെ എങ്ങനെ സ്വന്തമാകണമെന്ന് എനിക്ക് അറിയാം..അതിന്റെ മുന്നോടിയായിട്ട അവളെ ഞാനിവിടെ എടുത്തേ… അതിന് എന്റെ വഴിയിൽ തടസ്സം നിക്കുന്നതാരായാലും അവരെ താ ഇത്പോലെ ചുരുട്ടി കൂട്ടി ചവറ്റു കൊട്ടയിൽ ഇടാനും വേണ്ടി വന്നാ ഈ ലോകത്ത് നിന്ന് തന്നെ പറഞ്ഞയക്കാനും എനിക്കറിയാം.. എന്റെ പെണ്ണിനോട് ആര് അടുത്ത് പെരുമാറുന്നതും അതിനി ഫ്രണ്ട്ഷിപ്ന്റെ പുറത്തോ മറ്റെന്തിന്റെ പേരിലുമായിക്കോട്ടെ എനിക്ക് സഹിക്കില്ല……..ഇനിയൊരിക്കലും ആ റയാൻ അവളുടെ ലൈഫിൽ ഉണ്ടാവില്ല… അതിനീ പണി ധാരാളം …അവന്റെ നാശം ആണ് എന്റെ ലക്ഷ്യം… അതിന്റെടേൽ എന്റെ പെണ്ണിന് നേരെ ഉണ്ടാകാൻ വന്നാൽ വെച്ചേക്കില്ല ഞാനവനെ…..”

 

ആദിൽ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ടേബിളിൽ ഇടിച്ചു….

 

💕💕💕

 

തുരുതുര ഉള്ള ഫോൺ അടി കേട്ടാണ് റയാൻ ഉറക്കത്തിൽ നിന്നുണർന്നത്… നോക്കുമ്പോൾ സന… അപ്പഴാണ് അവന്ന് ഇന്നലത്തെ കാര്യങ്ങൾ ഓർമ വന്നത്… അവൻ കൊട്ടിപിട്ടുഞണീറ്റു….

ഇനി അവൾ ആ ലൈവ് പ്രോഗ്രാം കണ്ടു കാണോ…? പടച്ചോനെ… ഇന്നാ ഓള് മിക്കവാറും കട്ട കലിപ്പിൽ ആയിരിക്കും… ബാംഗ്ലൂർ based ആയോണ്ട് ഇവിടെ ആരും അത് കാണാൻ വഴി ഇല്ലാ…പക്ഷെ.. സനയെ എങ്ങനെ പറഞ്ഞു മനസ്സിലാകും..സത്യം പറഞ്ഞാ ഇവൾ വിശ്വസിക്കോ …. എന്തായാലും ഇത് സോൾവ് ആക്കിയല്ലേ പറ്റു….

റയ്നു അടുത്ത റിങ്ങിൽ ഫോൺ എടുത്തു…

വിചാരിച്ചപോലെ കലിപ്പിൽ ആണ്.. ലൈവ് കണ്ടന്ന് സംസാരത്തിൽ നിന്ന് മനസ്സിലായി ….

” റയ്നു എന്നെ ചതിക്കായിരുന്നല്ലേ….അവളുമായി tv പ്രോഗ്രാമിൽ എന്തൊക്കെയായിരുന്നു.. ഞാൻ എല്ലാം കണ്ടു… ”

” എന്റെ പൊന്നു മുത്തുമണിയെ.. നിനക്ക് എന്നെ വിശ്വാസം ഇല്ലേ… അത് ഒരു tv കാർ തെറ്റിധരിച്ചതാ… ഞങ്ങളുടെ കയ്യിൽ ആ കൊച്ചിനെ കണ്ടിട്ട്…..ജയിച്ചാൽ ഗോൾഡ്, മലേഷ്യൻ ട്രിപ്പ്‌ ഒക്കെ ആണ് സമ്മാനം… അപ്പൊ ചുമ്മാ ഒന്നഭിനയിച്ചതല്ലേ..ഞാൻ ജയിച്ചാൽ എന്റെ മുത്ത്മണിക്ക് തന്നെയല്ലേ അതിന്റെ ഗുണം…നമുക്ക് മലേഷ്യ ഒക്കെ പോയി അടിച്ചു പൊളിക്ക എന്ന് കരുതിയാ ഞാൻ അഭിനയിക്കാൻ തീരുമാനിച്ചേ… അതൊരു തെറ്റാണോ മുത്തേ… ”

റയ്നൂന്റെ തള്ളലിൽ സന വീണു….

” ഇങ്ങനൊക്കെയാണെന്ന് എനിക്കറിയില്ലല്ലോ ഡാർലിംഗ്.. എന്തായാലും ഇപ്പൊ സമാധാനമായി..റയ്നൂന്റെ കൂടെ അവളെ വീണ്ടും കണ്ടപ്പോ എനിക്ക് കലിപ്പ് വന്നതല്ലേ…. ”

” അത് ഞാൻ പോകുന്നോടതൊക്കെ ആ പിശാശ് വന്നു ചാടുന്നതല്ലേ…ഇൻസ്റ്റാഗ്രാം പോസ്റ്റും അങ്ങനെ തന്നെയാ… കോയിൻസിഡെൻസ്… അത്രേ ഒള്ളു…അല്ലാതെ ഞാൻ എന്റെ മുത്തിനെ പറ്റിക്കുമെന് തോന്നുന്നുണ്ടോ.. അവളോട് പോകാൻ പറ… എന്റെ മുത്തുമണിക് ഞാനില്ലേ… ഇന്നലത്തോടെ ആ ചാപ്റ്റർ ക്ലോസ് ആയി.. ഇനി അവളെ ഒന്ന് കാണുകൂടി ഇല്ലാ… ”

” റയ്നു ഇന്റെ മുത്താണ്.. ”

” ഇനിയീങ്ങനെ സില്ലി കാര്യങ്ങൾക്കു പിണങ്ങരുത് ട്ടാ.. അത് നീയെന്നെ സംശയിക്കുന്നതിന് തുല്യമാണ്… ”

” ഇല്ല റയ്നു.. ഇനി ഞാൻ പിണങ്ങില്ല.. അവളെ ഇനി എന്റെ റയ്നുമായി കണ്ടാലും എനിക്ക് കുഴപ്പല്യ.. കാരണം എനിക്ക് എന്റെ മുത്തിനെ അത്രക് വിശ്വാസം ആണ്… ”

” അതാണ് എന്റെ മുത്തുമണി..അപ്പൊ ഒക്കെ ഡാ.. ഞാൻ ഒന്നുടെ കിടക്കട്ടെ.. ഇന്നലെ ഉറക്കം ശരിയായിട്ടില്ല… ”

” ഒക്കെ.. എണീറ്റിട്ട് വിളിക്കണേ… ”

” വിളിക്കാതെ പിന്നെ… അപ്പോ ഒക്കെ.. bye..love u..”

” by…love u tooo…”

 

ഹാവു.. ഒരുവിധത്തിൽ കൺവീൻസ് ആയി… മറ്റവൾ തീപ്പെട്ടി കൊള്ളി ഇത് വല്ലതും അറിയുന്നുണ്ടോ…എന്തായാലും എല്ലാം ഇന്നലെത്തോടെ തീർന്നല്ലോ… ഇനി ജീവിതത്തിൽ ഒരിക്കലും ആ ചുള്ളികമ്പിനെ കണ്ടു മുട്ടാനുള്ള അവസരം ഉണ്ടാവല്ലേ പടച്ചോനെ…

റയ്നൂന്റെ പ്രാർത്ഥന പടച്ചോൻ കേൾക്കോ.. നമുക്ക് നോക്കാല്ലേ…

 

💕💕💕

 

” ഓ മൈ ഗോഡ്.. ഇതൊരു ഗുഡ് ന്യൂസ്‌ ആണല്ലോ മെഹന്നു .. congratulation my dear…”

” ഞാൻ കുറച്ചു മാസം അടിച്ചു പൊളിച്ചു നടക്കാലോ എന്ന് വിചാരിച്ചതാ… ഇനിയിപ്പോ രണ്ടീസം കഴിഞ്ഞ ജോലിക്ക് പോണം…അതോർക്കുമ്പോ ഒരു മടി…. ”

” എന്റെ സുന്ദരികുട്ടി അല്ലെ…അങ്ങനെ മടിപിടിച്ചിരിക്കാനൊന്നും ഒക്കത്തില്ല… ഇതെന്തു കൊണ്ടും നല്ലൊരു opertunity ആണ്.. വിട്ട് കളയണ്ടാ… ”

” അറിയാം ആദി … ആദിൽ സർ ഇങ്ങോട്ട് പറഞ്ഞതല്ലേ.. പിന്നെ നല്ല ടീമും..എക്സ്പീരിയൻസ് പോലുമില്ലന്നിട്ട് കൂടി നല്ല ഹൈ സാലറിയും .ഹാഹ്…”

” പിന്നെന്താ… ഇനിയൊന്നും നോകണ്ടാ… പൊയ്ക്കോ.. പിന്നെ വീട്ടിൽ പറഞ്ഞോ…? ”

” ഇല്ലാ..ഹോസ്പിറ്റലിൽ നിന്നിറങ്ങിയേ ഒള്ളു… ആദ്യം ആദിയോട് തന്നെ പറയാന്നു കരുതി…പിന്നെ ആദി, മറ്റേ സർപ്രൈസ്ന്റെ കാര്യം ഞാൻ മറന്നിട്ടില്ലാട്ടോ.. എന്താണെന്ന് ഇപ്പഴേങ്കിലും പറഞ്ഞൂടെ… ”

” സർപ്രൈസ് is സർപ്രൈസ്.. പിന്നെ നിന്റെ curiosity കൂട്ടാൻ ഒരു കാര്യം പറയാം… രണ്ട് സർപ്രൈസ് ഉണ്ട്… ഉടനെ താനത് അറിയും.. ”

” ഹ്മ്മ്മ്.. ok..eagerly waiting..”

” പിന്നെ ഇന്നലെത്തെ journey എങ്ങനെ ഉണ്ടായിരുന്നു…? ”

” അതൊന്നും പറയാതിരിക്കാ ബേധം… ആ കുരങ്ങമോറാൻ കാരണം എന്തൊക്കെയാ സംഭവിച്ചെന് അറിയോ… ”

അവൾ യാത്രയിൽ സംഭവിച്ചതല്ലാം അവന്റെ അടുത്ത് പറഞ്ഞു…

” ഇത്രയൊക്കെ സംഭവിച്ചിട്ട് നീയെന്താ എന്നെ ഒന്ന് വിവരം അറിയിക്കാനെ…ഇന്നലെ നിന്റെ msge വേറെ നമ്പറിൽ നിന്ന് കണ്ടപ്പോ ഞാൻ phonil ചാർജ് കാണില്ല എന്നാ കരുതിയെ ….”

” അത് വീട്ടിലെ ഫോൺ ആണ്.. നമ്പർ കാണാപാഠം ആയോണ്ട് രക്ഷപെട്ടു.. ഞാൻ ആദി വറീഡ് ആവണ്ടാന്ന് വിചാരിച്ചാ പറയാനെ …സ്റ്റേഷൻ എത്തുന്ന വരെ തല്ലും വെക്കാണവും ഉണ്ടാക്കി അവൻ കൂടെ ഉണ്ടായിരുന്നു… പക്ഷെ.. അവൻ ഇങ്ങനൊരു ചതി ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല..”

“ഇപ്പൊ കുഴപ്പൊന്നൂല്യല്ലോ നിനക്ക്…? ”

” ഇല്ല ആദി… iam allright.. എന്തായാലും അവന്ന് ഞാൻ വെച്ചിട്ടുണ്ട്… ഒരു എട്ടിന്റെ പണി ഞാൻ എന്നെങ്കിലും തിരിച്ചു കൊടുക്കുക തന്നെ ചെയ്യും… ”

” വിട്ടു കള.. കഴിഞ്ഞത് കഴിഞ്ഞു… ഇനിയവനെ കാണുമ്പോ മൈൻഡ് ആകാതെ ഇരുന്നാൽ മതി… ”

” ഒക്കെ… അപ്പൊ ഞാൻ വീട്ടിൽ പോട്ടെ.. വൈകീട്ട് വിളികണ്ട്…. ”

 

💕💕💕

 

കോളേജിൽ

“എടി ജാനു.. എനിക്ക് ബോർ അടിക്കുന്നു… തല്ലുണ്ടാകാൻ പോലും ആരേം കിട്ടുന്നില്ലല്ലോ….. ”

“അന്നത്തെ തല്ലിന് ശേഷം നിന്നെ കണ്ടാൽ തന്നെ എല്ലാരും വഴി മാറി നടക്കാ… ജീവനിൽ കൊതിയുണ്ടെ എല്ലാർക്കും..അവന്മാർ ഇപ്പഴും ഹോസ്പിറ്റലിന്ന് ഇറങ്ങീട്ടില്ല ….അല്ലാ റയ്നുക്ക വന്നോ. . ”

” പിന്നെ.. ഇന്നലെ രാത്രി.. രാവിലെ കാണാൻ പോകാൻ നിന്നപ്പോ ഉമ്മി വിലക്കി.. ഇക്ക ഉറങ്ങിക്കോട്ടെ പറഞ്ഞിട്ട് …ഇനി ചെന്നിട്ട് കാണണം ….എടി.. എനിക്ക് ശരിക്കും ബോർ അടിക്കുന്നു …വാ കോളേജിനു പുറത്ത് ഒരു ചേട്ടൻ നല്ല ചൂട് പഴം പൊരിയും ചായയും വിൽക്കുന്നുണ്ട്.. അത് പോയി കഴിക്കാം… ”

” എടി അനു….ഇപ്പഴോ…ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞടി… ബെല്ലടിച്ചു .. ലിസ്സി മിസ്സല്ലേ അടുത്ത പീരിയഡ്… മിസ്സിന്റെ ക്ലാസ്സ്‌ കട്ട്‌ ആക്കിയാൽ ഒരുതവണ ഓർമയില്ലേ…ഇമ്പൊസിഷൻ എഴുതിപ്പിച്ചത്…അതോണ്ട് എനിക്ക് വയ്യ …ഞാനില്ല . ”

” ഞാൻ പോകും .. നീയും വരും… ”

” എടി.. മിസ്സ്‌…. ”

” കിടന്ന് തുള്ളാതടി.. വേഗം വരാം… ”

അനു ജാനൂനെ വലിച്ചു കൊണ്ടോയി…
അങ്ങനെ ആവി പാറുന്ന ചായ ഊതി കുടിച്ചു സ്വാദുള്ള പയംപൊരിയും കഴിച്ചു കൊണ്ടിരിക്കെ ആണ് അത് സംഭവിച്ചത്…

” എടി.. അനു.. അങ്ങോട്ട് നോകിയെ… റാഷിക്ക അല്ലെ അത് … ”

ബുള്ളറ്റിൽ മറ്റൊരാളുടെ പുറകെ ഇരുന്ന് വരുന്ന റാഷിയെ കണ്ട് ജാനു അനുവിനെ വിളിച്ചു…

പക്ഷെ… അനുവിന്റെ കണ്ണ് പോയത് റാഷിയിലേക്കു അല്ലായിരുന്നു… ബുള്ളറ്റ് ഓടിച്ചിരുന്നവനിലേക് ആയിരുന്നു….

പിന്നീടവിടെ നടന്ന കാര്യങ്ങൾ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു അവളുടെ അധരങ്ങൾ അറിയാതെ മന്ത്രിച്ചു…

 

ആരാണവൻ….????

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply