Angry Babies In Love – Part 17

  • by

8075 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

ആ ബുള്ളറ്റ് ചെന്ന് നിന്നത് കോളേജ് ന്ന് മുമ്പിലെ ബസ്സ്റ്റോപ്പിൽ ആയിരുന്നു… ക്ലാസ്സ്‌ ടൈം ആയോണ്ട് സ്റ്റുഡന്റസ് ഒക്കെ കുറവാണ്… ബസ്റ്റോപ്പിൽ കുറച്ചു പൂവാലന്മാർ ഇരിക്കുന്നുണ്ട്….

ഞങ്ങളിൽ നിന്ന് വളരെ കുറച്ചു ദൂരം മാത്രേ അവരിലേക് ഒള്ളു… അത്കൊണ്ട് അവിടെ നടക്കുന്നത് വെക്തമായി കേൾക്കാനും കാണാനും ഞങ്ങൾക് പറ്റും…

അവൻ നീലക്കരയുള്ള വെളുത്തമുണ്ടും നീല ഷർട്ട്‌മാണ് വേഷം… നല്ല കട്ടത്താടി..പിരിച്ചു വച്ച മീശയിൽ കട്ട കലിപ്പ് മൊത്തമുണ്ട്… ബുള്ളറ്റിൽ നിന്നിറങ്ങി അവൻ നേരെ ചെന്നത് ആ പൂവാലന്മാരുടെ അടുത്തേക്ക് ആണ്

” നിങ്ങളിൽ ആരാ റംസാൻ…? ”

അപ്പൊ ഒരുത്തൻ ജാഡയിട്ട്..

” ഞാനാ.. എന്താ…? ”

അവനത് പറയലും ഇവൻ അവന്റെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു…..മറ്റവന്റെ കിളിയൊക്കെ എങ്ങോട്ടോ പറന്നു പോയി..

എന്നിട്ടവൻറെ കോളറിൽ പിടിച്ചു കൊണ്ട്

” പെൺമ്പിള്ളേരെ പിറകെ നടന്നു ശല്യം ചെയ്യുന്നത് ആണത്തമല്ലാ.. തനിക് ഇഷയെ ഇഷ്ടമാണെങ്കിൽ നല്ല ഉശിരുള്ള ആൺകുട്ടിയായിട്ട് അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്ക്… അല്ലാതെ പട്ടിയെ പോലെ അവളുടെ പിറകെ നടക്കുകയല്ല വേണ്ടത്…. ഇനിയെങ്ങാനും അവളെ പിന്നാലെ നീ നടന്നൂന്ന് ഞാൻ അറിഞ്ഞാൽ വെച്ചേക്കില്ല .. ഓർത്തോ… ”

അതും പറഞ്ഞു അവൻ സ്ലോ മോഷനിൽ ബുള്ളറ്റിൽ കയറി പോയി…

സംഭവം കണ്ട് അനു മറ്റേതോ ലോകത്താണ് … നല്ല ഉശിരുള്ള ആൺകുട്ടി…സംസാരത്തിലെ ആ ധൈര്യം…വേഷം .. ഇങ്ങനൊരാളെ തന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല… എന്നാലും ആരായിരിക്കുമവൻ…??

അനുവിന്റെ നിപ്പ് കണ്ട്…

“ഡി.അനു .. നീയെന്താ ആലോയ്ക്കുന്നെ….. ”

” എടി.. അവനാരായിരിക്കും…??

” എന്റെ റാഷിക്ക അല്ലെ … പിന്നാരാ..? ”

” ഓൾടെ ഒരു റാഷിക്ക.. ഞാൻ പറഞ്ഞത് ആ ബുള്ളെറ്റ് ഓടിച്ചവനെ പറ്റിയാ… ”

” അതാരാവോ.. എനിക്ക് എങ്ങനാ അറിയാ… ഇന്നാലും റാഷിക്ക ഇന്നേ മൈൻഡ് ആക്കിയില്ലല്ലോ… ”

” ഒന്ന് മിണ്ടാതിരിക്കോ ഇന്റെ ജാനു….അവന്ന് എന്തൊരു അടിപൊളി character ആണല്ലോ ….ആണുങ്ങളായിൽ ഇങ്ങനെ വേണം…ആരാണ് അതെന്ന് അറിയാൻ ഒരു ത്വര..”

” എന്താ മോളെ അനു.. നിനക്കിതൊന്നും പതിവില്ലല്ലോ….എനിക്ക് മനസ്സിലാവുന്നുണ്ട് ട്ടാ .. ”

” അങ്ങനെ ഒന്നുല്ലടി.. നല്ല ആള്..കണ്ടപ്പോ ബോധിച്ചു.അത്രേ ഒള്ളു .. ”

“‘വല്ല ഗുണ്ടയുമായിരിക്കും… കൊട്ടെഷൻ കൊടുത്തതിന്റെ പേരിൽ വന്നതാവും… ”

” ഏയ്യ്..ആ കരിനാക്ക് വളച്ചൊന്നും പറയല്ലേ…. കണ്ടാ ഒരു ഗുണ്ടയെ പോലെ ഒന്നും തോന്നുന്നില്ല…എടി നിന്റെ റാഷി അല്ലെ .. അവന്റെ കൂടെ വന്നേ.. ഒന്ന് ചോദിക്കടി ആരാന്ന്… ”

” ആ ഇക്കാക്ക് അറിയണ്ടാവും.. ”

” ഇന്നാ ഇപ്പോ ചോയ്ക്ക്… ”

” ഇപ്പഴോ… ”

” ഇന്റെ മുത്തല്ലേ .. പ്ലീച്..പ്ലീച് . ”

” നിനക്കിതെന്തോ പറ്റീകുണ് ട്ടോ അനുവേ… ”

ജാനു ഫോൺ എടുത്തു വിളിച്ചെങ്കിലും കിട്ടുന്നിണ്ടായിരുന്നില്ല…

” എടി എടുക്കുന്നില്ലടി.. തിരക്കിലാവും.. പിന്നെ വിളികാം.. ”

” ഓഓഓ… കെ..നീ ട്രൈ ചെയ്ത് കൊണ്ടേ ഇരിക്ക് എടുത്തോളും … ”

അനൂന് ആകെ നിരാശയായി…. അതാരാണ് എന്നറിയാന്നിട്ട് അവളുടെ മനസ്സാകെ ആസ്വസ്ഥമായി… നമ്മടെ അനൂന്റെ മനസ്സിൽ എങ്ങാനും അവൻ കയറി കൂടിയോ മക്കളെ…നോക്കാല്ലേ..

 

💕💕💕

 

മെഹന്നു വീട്ടിലെത്തി ഉപ്പ ഉമ്മറത്തെന്നെ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു… ഉമ്മ ഉപ്പാന്റെ അടുത്ത് ഇരുന്ന് ഓരോന്ന് കുശുകുശുക്കുന്നുണ്ട്… ഉമ്മ മെഹന്നുനെ കണ്ടതും

” നീയെവിടെ പോയതാടി രാവിലെ തന്നെ… ചായ ഒന്നും കുടിച്ചില്ലല്ലോ.. പോയി കുളിച്ചു വാ.. ചോറും കറിയും മേശപ്പൊറത്ത് ഇരിപ്പുണ്ട്.. പോയി എടുത്തു കഴിക്ക് . ”

” ഇന്റെ ഉമ്മാ.. അതൊക്കെ പിന്നെ… ആദ്യം ഒരു ഗുഡ് ന്യൂസ്‌.. ഉപ്പാ എനിക്ക് ജോലി കിട്ടി… medcare ഇൽ… ”

” അൽഹംദുലില്ലാഹ്.. നല്ല കാര്യമാണല്ലോ… ആദിൽ മോൻ എന്നോട് സൂചിപ്പിച്ചിരുന്നു നീ വരുന്നതിന് മുൻപ്…എന്തായാലും നന്നായി… ഇനിയെന്നാ പോയി തുടങ്ങുന്നേ… ”

” രണ്ടീസം കഴിഞ്ഞിട്ട്…. ഇക്ക വന്നില്ലേ ഉമ്മാ… ”

” ഹാ..റൂമിൽ ഉണ്ട്.. ഇപ്പോ ഇങ്ങോട്ട് വന്നു കയറിയെ ഒള്ളു… ”

മെഹന്നു നേരെ ഇക്കാന്റെ റൂമിലോട്ട് പോയി… കുളി കഴിഞ്ഞു തല തുവർത്തി കൊണ്ട് നിക്കാണ് അവൻ…

എന്റെ വീട്ടിലെ ആൾക്കാരെ ഞാൻ നിങ്ങളെ പരിചയപെടുത്തിയില്ലല്ലോ അല്ലെ… സോറി ട്ടോ… ഇപ്പൊ പറയാം… എന്റെ പ്രൊഡ്യൂസേർസിനെ കണ്ടില്ലേ വരുന്ന വഴിയിൽ… രണ്ടും സ്വസ്ഥമായ ഗൃഹഭരണം….ഇപ്പൊ ഇതാ ഈ നിക്കുന്നത് എന്റെ പുന്നാര ഇക്കാ..*shan asi razak*…എന്റെ ഷാനുക്ക.. .msc. english അസിസ്റ്റന്റ് ലെക്ചർ ആയി ഒരു വർഷം വർക്ക്‌ ചെയ്തിട്ടുണ്ട്… പക്ഷെ ഇപ്പൊ ഇക്കാക്ക് അതിൽ വലിയ താല്പര്യം ഇല്ലാ.. കുട്ടിപട്ടാളങ്ങൾക്കൊക്കെ ട്യൂഷൻ എടുത്ത് വായനശാല മേൽനോട്ട ചുമതല ഏറ്റടുത് എസ്റ്റേറ്റ് ലെ കൃഷി പണികളും ഒക്കെ ആയി മൂപര് അങ്ങനെ പോണു…
ഇക്ക മെഹന്നുനെ കണ്ടതും

” ആടി.. മെഹന്നു.. വരുന്ന വഴിക്ക് നിന്റെ മെസേജ് കണ്ടു.. പിന്നെ ഒന്നും നോകീല്ല… ആദ്യം അത് തീർത്തേക്കാം എന്ന് വെച്ചു.. അവനിട്ടു നല്ലാ കൊടുത്തിട്ടുണ്ട്.. ഇനി അവന്റെ ശല്യം ഉണ്ടാവില്ലാന്ന് നീ ഇഷയെ വിളിച്ചു പറഞ്ഞേക്ക്… ”

” ഇന്റെ മുത്ത് ഇക്കാ…ഉമ്മ്മമ..ആളൊന്നും കൂടിയില്ലല്ലോ അല്ലെ.. ”

” ഇല്ലടി.. ക്ലാസ്സ്‌ ടൈം അല്ലെ…. പിന്നെ ന്തൊക്കെ എന്റെ പുന്നാര പെങ്ങളൂട്ടിയുടെ വാർത്താനങ്ങൾ…”

” ഒരു പ്രധാനപെട്ട വർത്താനം ഉണ്ട്.. എനിക്ക് medcare ഇൽ ജോലി കിട്ടി… ”

” ആഹാ.. കൊള്ളാലോ.. പഠിപ്പും കഴിഞ്ഞു .. ജോലിയും കിട്ടി.. അപ്പൊ അടുത്തത് കല്യാണം… ”

” ഒന്ന് പോയെ ഇക്കാ… ഇന്റെ കയ്യിന്ന് നല്ലത് മേടിക്കും ട്ടാ… ഇനിക്കിപ്പോ കല്യാണം ഒന്നും വേണ്ടാ.. കുറച്ചു കയ്യട്ടെ.
ഞാൻ പറയാം… ”

” ഹ്മ്മ്മ്….ഉപ്പേം ഉമ്മേം ഇപ്പഴേ ചർച്ച തുടങ്ങി കഴിഞ്ഞു… ”

” അവർ അവിടെ എന്തെലൊക്കെ ചെയ്യട്ടെ.. പക്ഷെ.. ഇക്ക അതിൽ അഭിപ്രായം പറയാൻ പോവാതിരുന്ന മതി… ഇന്റെ പൊന്നിക്ക അല്ലെ…കുറച്ചു കയ്യട്ടെന്നെ… ”

” ഓ.. ആയ്കോട്ടെ.. നിന്റെ സമ്മതം ഇല്ലാതെ ആരും ഇവിടെ ഒന്നും ചെയ്യില്ല…നീ നടക്ക്.. ഭക്ഷണം കഴിക്കണ്ടേ… ”

” ആ….ഇക്ക നടന്നോ.. ഞാനിതാ വരുന്നു… ഞാൻ ഇഷക്ക് ഒന്ന് വിളിച്ചു പറയട്ടെ… അവൾക് സന്തോഷാവും… ”

മെഹന്നു ഫോൺ എടുത്ത് ഇഷക്ക് ഡയൽ ചെയ്തു…

*ഇഷ* മെഹന്നുവിന്റെ നാട്ടിലെ ബെസ്റ്റി ആണ്….അവൾ ഡിഗ്രി ഒക്കെ കഴിഞ്ഞു ടൗണിൽ കോച്ചിംഗ് ക്ലാസ്സ്‌ ഒക്കെ ആയി നടക്കാണ്…SMT കോളേജിനടുത്താണ് അവളുടെ വീട്.. ഇപ്പൊ കുറച്ചായി അവൾ സ്ഥിരമായി അവിടെ ബസ് ഇറങ്ങി വീട്ടിലേക് നടക്കുമ്പോ റംസാൻ എന്ന് പറഞ്ഞ ഒരുത്തൻ അവളെ ഫോളോ ചെയ്യുന്നു…ഓരോന്ന് പറഞ്ഞു ഭയങ്കര ശല്യാണ്.. കോച്ചിംഗ് സെന്റർ ന്റെ പരിസരത്ത് വരെ വരുന്നുണ്ട്.. എന്തെങ്കിലുമൊന്ന് ചെയ്യണം എന്ന് പറഞ്ഞു അവൾ മെഹന്നുന്ന് മെസേജ് ചെയ്തിരുന്നു…അതിന്റെ ഫലമായി ആണ് ഷാനുക്ക അവനെ കണ്ടൊരു വാണിംഗ് കൊടുത്തത്…

ഇഷ ഫോൺ എടുത്തതും

“എടി.. ഞാൻ മെസേജ് ചെയ്തിട്ട് നീയെന്താടി റിപ്ലൈ ആകാത്തത്….അവനെ പേടിച് ഞാൻ രണ്ടു ദിവസായിട്ട് കോച്ചിംഗ്ന്ന് വരെ പോയിട്ടില്ല.. അറിയോ..? ”

” എടി.. എന്റെ ഫോൺ മിസ്സായീന്നു.. ഇന്ന് രാവിലെയാ കിട്ടിയത്.. അപ്പഴാ മെസേജ് കണ്ടേ… അപ്പൊ തന്നെ ഷാനുക്കാനോട് പറഞ്ഞു. ഇക്ക എല്ലാം തീരുമാനകീട്ടുണ്ട്.. അവനെ പോയി കണ്ടു നല്ലത് കൊടുത്തിട്ടുണ്ട്.. ഇനി അവൻ നിന്റെ ഏഴയലത്ത് വരില്ലാ.. ഇപ്പൊ ഹാപ്പി ആയില്ലേ… ”

” ആണോ.. ഇപ്പഴാണ് സമാധാനമായത്… എന്നിട്ട് എന്തൊക്കെ നിന്റെ വിശേഷങ്ങൾ…? ”

അവരുടെ സംസാരങ്ങൾ അങ്ങനെ നീണ്ടു പോയി…

 

💕💕💕

 

അനു യച്ചുവുമായി ബൈക്കിൽ തിരിച്ചു വീട്ടിലോട്ട് പോരുമ്പോഴും ഭയങ്കര ചിന്തയിൽ ആയിരുന്നു…..

ഈ റാഷിക്ക ഒന്ന് ഫോൺ എടുത്തിരുന്നേ അതാരാന്ന് അറിയായിരുന്നു… ഇനിയിപ്പോ അതറിയുന്നവരെ ഒരു സ്വസ്ഥത ഇല്ലാ….

” എന്താടി… ഒന്നും മിണ്ടാതെ… ”

” ഏയ്യ്… ഒന്നുല ഇക്കാ… അല്ലാ റയ്നുക്ക വീട്ടിൽ ഇല്ലേ… ”

” ഹാ…..റൂമിൽ ഉണ്ട്… എടി… അനു….ഇന്നലെ ഞാൻ ഇക്കാക്ക് ഫോൺ ചെയ്തപ്പോ ഇക്കാന്റെ കൂടെ ഒരു പെണ്ണ് ഉണ്ടായീന്നു…? ”

” പെണ്ണോ… അതെങ്ങനെ യച്ചുക്കാക്ക് അറിയാം? ”

” എടി… ഏതോ കുരിപ്പ് കൂടെ ഉണ്ടന്ന് പറഞ്ഞേന്നു… ഇന്നലെ ഓൾടെ ബാഗ് ഒക്കെ ആയിട്ടാ നമ്മടെ വീട്ടിൽക് വന്നത്..രാവിലെ ആ ബാഗ് ആരോ വന്നു കൊണ്ടോകേം ചെയ്തു.. അതിൽ എന്തോ പന്തികേട് ഇല്ലേ..? ”

” ഇനിയത് സന ആയിരിക്കോ…? ”

” ഏത് സന…? ”

” ഇക്ക സ്നേഹിക്കുന്ന പെണ്ണ് സന.. ചിലപ്പോ സനയുടെ കൂടെ ആയിരിക്കും ഇക്ക വന്നത്… അപ്പൊ പുള്ളികാരി നാട്ടിൽ വന്നിട്ടുണ്ട്… വേം വണ്ടി വിട്.. ഇതേ കുറിച് ഇക്കനോട് ചോദിച്ചിട്ട് തന്നെ വേറെ കാര്യം… ”

അനുവും യച്ചുവും വീട്ടിൽ എത്തിയതും നേരെ റയ്നൂന്റെ റൂമിലേക്കു വിട്ടു…
വാതിൽ തുറന്നതും റയ്നു സനയുമായി വീഡിയോ കാളിൽ സംസാരിച്ചോണ്ട് ഇരിക്കാണ്… അവരെ കണ്ടതും പെട്ടെന്ന് ഫോൺ വെച്ചു…

” എവിടെ ഇക്കാ സന .. ഞങൾ എല്ലാം അറിഞ്ഞു…സന നാട്ടിൽ വന്നിട്ട് ഞങ്ങളെ എന്താ ഒന്ന് പരിചയപെടുത്താനേ.. ആയ്കോട്ടെ.. ആയ്കോട്ടെ.. നമ്മൾ ഒക്കെ അപ്പൊ അത്രേ ഒള്ളു ല്ലേ… ”

” നിനക്ക് ഇക്കാക്ക് ലൈൻ ഉള്ള കാര്യം അറിയായിരുന്നല്ലേ.. എന്നോട് ആരും അതുപോലും പറഞ്ഞില്ല… സങ്കടണ്ട്..ഞാനിന്നല്ലേ എന്തൊക്കെ പ്രതീക്ഷയിലാണ് കോട്ടും സൂട്ടും ഇട്ട് പോയത്..ആഹ്.. അതെന്റെ വരാൻ പോണ ബാബി ആണെന്ന് ഞാൻ അറിഞ്ഞില്ല .. ”

” അതിന് സന നാട്ടിൽ വന്നൂന് നിങ്ങളോട് ആരാ പറഞ്ഞെ… ”

” യച്ചുക്ക… ഇന്നലെ ഇക്കാന്റെ കൂടെ ഒരു പെണ്ണ് ഉണ്ടായീനും ഓൾടെ ബാഗ് ഒക്കെ കൊണ്ടാ ഇക്ക വന്നത് എന്നൊക്കെ… ”

” ഓഹ്.. അതാണോ.. അത് സന ഒന്നുമല്ല… അത് ഒരു തീപ്പെട്ടി കൊള്ളി.. ബാംഗ്ലൂർ ന്ന് നാട്ടിൽ എത്തുന്ന വരെ എനിക്ക് സ്വര്യം തന്നിട്ടില്ല..പിന്നാലെ ബാധ പോലെ കൂടിയേക്കുവായിരുന്നു …”

” അതേതാ അവതാരം….? ” ( അനു )

” രാക്ഷസി യുടെ മറ്റൊരു വേർഷൻ ആയിട്ട് വരും…. ഇനിയൊരിക്കലും അവളെ കണ്ടു മുട്ടല്ലേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന …..”

അപ്പഴേക്കും റയ്നൂന്റെ ഫോൺ അടിച്ചു..

” ഹെലോ…റംസാനെ.. ഡാ.. പറ ഡാ … ”

” അളിയാ… അവൾ ആളെ വിട്ട് ഇന്നേ തല്ലിച്ചഡാ… ”

” നിനക്ക് അങ്ങനെ തന്നെ വേണം.. നിന്നോട് ഞാൻ പറഞ്ഞല്ലേ അവളുടെ പുറകെ ഇങ്ങനെ നാടക്കാതെ ഓൾടെ വീട്ടിൽ പോയി ചോയ്ക്കാൻ….”

” ആണ്… എന്നാലും അവളിങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയോ….എന്തായാലും ഞാൻ അവളോട് ഇഷ്ടം പറയാൻ പോവാ.. അവളുടെ അഭിപ്രായം അറിഞ്ഞാൽ ധൈര്യമായി വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാലോ….”

” നല്ല കാര്യം…നീ വേം ചെന്ന് പറ… ”

” അത് പറയാനാ ഞാൻ നിന്നെ വിളിച്ചേ… ഞാൻ അവളുടെ നമ്പർ സംഘടിപ്പിച്ചു അവൾക് വാട്സപ്പ് ചെയ്തിട്ടുണ്ട്…നാളെ രാവിലെ 10 മണിക്ക് ടൗണിലെ ഷോപ്പിങ് മാളിൽ വരാൻ പറഞ്ഞിട്ട്.. റിപ്ലൈ കിട്ടിയിട്ടില്ല… നീയും എന്റെ കൂടെ വരണം… ”

” ഞാൻ എന്തിനാടാ… ”

” അളിയാ .. പ്ലീസ്… ഒരു ധൈര്യത്തിന്…”

” ഓക്കേ… റിപ്ലൈ കിട്ടിയിട്ട് മെസേജ് ആക്ക്… ”

” ഓക്കേ… ”

 

💕💕💕

 

മെഹന്നു ആദിയുമായി ചാറ്റ് ചെയ്തിരിക്കുമ്പോ ആണ് ഇഷയുടെ കാൾ വന്നത്..

” എടി..ഒരു പ്രശ്നം ഉണ്ട്.. ”

” എന്താടി… ”

” എടി.. റംസാൻ മെസേജ് ആക്കീക്ക്ണ്… നാളെ ഷോപ്പിംഗ് മാളിൽ വെച്ച് ഒന്ന് കാണണം എന്ന് പറഞ്ഞിട്ട്…എന്തിനായിരിക്കുമെടി .ഞാൻ റിപ്ലൈ ആകിയിട്ടില്ല . ”

“എന്തിനാന്ന് പോയാൽ അല്ലെ അറിയൂ… ”

” ഇനി ആളെ വിട്ട് തല്ലിച്ചതിന് ആസിഡ് ഒഴിക്കാനാവോ.. ഇപ്പോ അതല്ലേ ട്രെന്റ്.. ”

” ഒന്ന് പോടീ.. അതിനാണെ ഇത്രേം ആൾകാർ ഉള്ളോട്ത്ത്ക്ക് വരാൻ പറയോ… അതിനൊന്നും ആവില്ല…നീ പോയിനോക്ക്….ചിലപ്പോ സോറി പറയാൻ ആവും… ”

” പോണോ ഡി.. എന്നാ നീ കൂടെ വാ.. ”

” ഞാൻ എന്തിനാടി… ”

” ഒരു ധൈര്യത്തിന് കൂടെ വാടി… ”

” ഓക്കേ.. വരാം .. സമയം..?

” പത്തുമണി.. നീ റെഡി ആയി നിന്നാൽ മതി .. ഞാൻ പിക് ചെയ്തോളാം.. ”

” ഓക്കേ… അപ്പൊ വരാന്ന് റിപ്ലൈ ആക്കിക്കോ… ”

” ശരി… ”

 

അപ്പൊ മെഹന്നുവിന്റ ഫ്രണ്ട് ആണ് ഇഷ എന്നറിയാതെ റയ്നുവും റയ്നൂന്റെ ഫ്രണ്ട് ആണ് റംസാൻ എന്നറിയാതെ മെഹന്നുവും അവരുടെ കൂടെ ചെല്ലാമെന്ന് വാക്ക് കൊടുത്തിരിക്കുന്നു… ഇനിയെവിടെ അവർ ഒരുമിച്ച് കണ്ടാൽ എന്തൊക്കെ പുകില് നടക്കുമെന്ന് കാത്തിരുന്നു കാണാം….

*തുടരും…*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply