Angry Babies In Love – Part 18

  • by

3002 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

അടുത്ത ദിവസം റയ്നുവും റംസാനും ഷോപ്പിംഗ് മാളിലേക്കു പോകും വഴി…

” എടാ..അളിയാ . ഓൾക് ഇന്നേ ഇഷ്ടാവോ..? ഇന്റെ ഇഷ്ടം ഓള് റെജക്ട്ട് ചെയ്യോ…? ”

” ഇയ്യ് ഒന്ന് പോയെ…..അനക് എന്താ ഒരു കുറവ്… നാട്ടിൽ നല്ലൊരു ജോബ് ഇല്ലേ.. പിന്നെ നല്ല ഫാമിലി..നിന്നെ കാണാനും കൊള്ളാം.. പിന്നെ എന്താ…നീ ധൈര്യായിട്ട് ഇരിക്കഡാ…. ”

” എല്ലാം സെറ്റ് ആവുമല്ലേ… ”

” പിന്നല്ലാതെ..നീയിങ്ങനെ അവളെ പുറകെ നടക്കുന്ന നേരം അവളെ കണ്ടപ്പോ തന്നെ ഇത് അവളുടെ വീട്ടിൽ ആലോചിച്ചു ചെന്നേനെ പുഷ്പം പോലെ അവളിപ്പോ നിന്റെ വീട്ടിൽ ഉണ്ടായേനെ. ”

” അത് വിടടാ.. എല്ലാത്തിനും അതിന്റെ സമയമില്ലേ… ”

ഇതേസമയം മാളിൽ എത്തിയ മെഹനുവും ഇഷയും 1st ഫ്ലോറിൽ നിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്കും നോക്കി ഓരോ ജ്യൂസും സിപ് ചെയ്ത് നിക്കായിരുന്നു…
മെഹന്നുവിന്റെ കണ്ണ് ഫോണിൽ ആണ്..

” എടി.. എനിക്ക് എന്തോ ടെൻഷൻ പോലെ… ”

” ടെൻഷൻ അടിക്കാൻ നീ സ്റ്റേജിനു മുന്നിൽ പ്രസംഗിക്കാൻ ഒന്നുമല്ലോ വന്ന്ക്ണ്… അവനെ ഒന്ന് കാണാനല്ലേ… നിനക്ക് അവനെ കാണാൻ താല്പര്യം ഇല്ലെങ്കിൽ അത് പറ…..ഇപ്പൊ തന്നെ സ്ഥലം വിടാം.. ”

” എടി .. അങ്ങനെ അങ്ങ് പോയാ.. അവൻ എന്തിനാ വിളിച്ചത് എന്നറിയണ്ടേ…. ”

” എന്നാ പിന്നെ കൂടുതൽ വർത്താനം വേണ്ടാ… കൂൾ ആയിട്ട് അവന്റെ മുന്നിൽ ചെന്ന് നിക്കാ.. അവന്ന് പറയാനുള്ളത് കേൾക്കാ….മനസ്സിൽ തോന്നുന്നത് എന്താണോ അത് റിപ്ലൈ കൊടുക്കുക.. തിരിച്ചു പോവുക… നിസാരം… ”

അപ്പഴാണ് അവർ എത്തി എന്ന് പറഞ്ഞു ഇഷക്ക് മെസ്സേജ് വന്നത്….

” ഡി… അവരെത്തി… ”

” എന്നാ നീ juice abai ക്ക് മുന്നിൽ ഉണ്ട് എന്ന് പറ…ഞാൻ അങ്ങോട്ട് മാറി നിക്കാം… ഇനി ഞാനുണ്ടായിട്ട് അവന്ന് സംസാരിക്കാൻ ബുദ്ധിമുട്ട് വേണ്ടാ…”

” എടി… അത്….നീ നിക്കടി… ”

” നീയെന്തെങ്കിലുമുണ്ടെ മെസേജ് ആകിയതി.. ഞാൻ ഇവിടെ ഓക്കേ തന്നെ കാണും…ഓക്കേ.. ”

അതും പറഞ്ഞു മെഹന്നു അവിടെ നിന്ന് പോയി…

അത്പോലെ…

” ഡാ.. അവൾ 1st ഫ്ലോറിൽ ഉണ്ടെന്ന്… വാ.. അങ്ങോട്ട് ചെല്ലാം… ”

” ഞാനെന്തിനാ….നീ പോയി വാ.. അന്റെ മനസ്സിലുള്ളത് എല്ലാം അവളോട് തുറന്ന് സംസാരിക്ക്.. അതിന് നിനക്കൊരു മീഡിയേറ്റർ ന്റെ ആവശ്യമില്ല…ഓക്കേ… all the best…. ”

” എടാ .. എന്നാലും… ”

” ഒരെന്നാലും ഇല്ലാ… ഞാനിവിടെ ഉണ്ടാകും.. നീ കഴിഞ്ഞാ മെസ്സേജ് ആക്ക്… അവൾ ഓക്കേ ആയിരിക്കും.. ഡോണ്ട് worry.. കുറച്ചേരം പരസ്പരം തുറന്നു സംസാരിച്ചു എന്തെലൊക്കെ കഴിച്ചിട്ട് വന്നാൽ മതി.. ഓക്കേ ധൃതി ഒന്നുലാ… ”

” ഓക്കേ ഡാ… ”

അങ്ങനെ റംസാൻ ഇഷയുടെ അടുത്തേക് പോയി….

മെഹനുവും റയ്നുവും കട്ട പോസ്റ്റ്‌….
റയ്നു അവിടെ ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇരുന്ന് ഫോണിൽ തൊണ്ടീകൊണ്ട് ഇരുന്നു…

മെഹന്നു ഒരു ഡ്രസ്സ്‌ ഷോപ്പിൽ കയറി ഡ്രസ്സ്‌ ഒക്കെ ചുമ്മാ നോകീ കൊണ്ടിരിക്കെ പെട്ടെന്ന് അവൾക് ഒരു ഫോൺ വന്നു… നോക്കിയപ്പോൾ ആദിൽ…

” ഹെലോ… ആദിൽ സർ… ”

” ഹെലോ.. മെഹന്നു… are u free today…”

” ഹാ സർ.. എന്താ കാര്യം.. ഞാനിപ്പോ ഫ്രണ്ട്ന്റെ കൂടെ ഷോപ്പിംഗ് മാളിൽ വന്നതാ….ഒരു ടു ഹവർസ് കഴിഞ്ഞാ ഫ്രീ ആവും… ”

” ആണോ.. എങ്കിൽ ഉച്ചക്ക് ലഞ്ച് എന്റെ വീട്ടിൽ ആയാലോ…..and u have a സർപ്രൈസ് too… ”

” എന്ത് സർപ്രൈസ്…? ”

” അതൊക്കെ ഉണ്ട്… താൻ വരോ..? ”

” ഓക്കേ.. വരാം… ”

” ഓക്കേ.. എങ്കി നിന്റെ ഷോപ്പിംഗ് കഴിയുമ്പോ പറ… ഞാൻ വന്ന് പിക് ചെയ്യാം… ഒരു 3 ഹവർ കാര്യമേ ഒള്ളു.. അതിന് ശേഷം ഞാൻ തന്നെ വീട്ടിൽ കൊണ്ടുവിടാം… ”

” ഓക്കേ സർ… ”

മെഹന്നു ഫോൺ വെച്ചു വീണ്ടും ഓരോന്ന് നോകീമ് കൊണ്ടിരുന്നു…

Woww…ഈ പിങ്ക് പ്ലെയിൻ സൽവാർ suit അടിപൊളി.. മെഹന്നു അതിന്റെ പ്രിന്റ്ഡ് ദുപ്പട്ട വെച്ച് നോക്കി… നല്ല മാച്ച് ആവുന്നുണ്ട്.. ഇത് ഞാനിട്ടാ പൊളിക്കും.. അവൾ അതിന്റെ പ്രൈസ് നോക്കിയതും കണ്ണ് തള്ളിപ്പോയി.. ഡ്രസ്സ്‌ എടുത്തോട്ത് തന്നെ വെച്ചു… 4000 രൂപേയ്.. ഇതുണ്ടങ്കി വേറെ 4 ഡ്രസ്സ്‌ വാങ്ങാലോ…ഷിറ്റ്.. ഇവര്കിതിന് ഒരു ഓഫർ എങ്കിലും വെക്കായിരുന്നു…സാരല്ല്യ മെഹന്നു ….medcare ന്ന് ഫസ്റ്റ് സാലറി കിട്ടട്ടെ ഇത്പോലെ ഒരണ്ണം അപ്പൊ വാങ്ങാം……

മെഹന്നു വീണ്ടും ഓരോന്ന് നോകീകൊണ്ടിരിക്കെ… ഒന്നും അതിന്റെ അത്ര രസല്ല… ഹും… മനുഷ്യനെ പൂത്തിപ്പെടുത്താൻ ഓരോന്ന് കൊണ്ട് വച്ചോളും …അല്ലാ.. ഒരു ഐഡിയ… ആദിക്ക് എന്തെങ്കിലും മേടിച്ചാല്ലോ… ഡ്രസ്സ്‌?? ശോ.. സൈസ് അറിയില്ലല്ലോ…എന്നാ ഒരു ഗിഫ്റ്റ് മേടിക്കാം…..അത് പൊളിക്കും..ആദിക്ക് ഒരു സർപ്രൈസ് ആയിരിക്കും… മെഹന്നു അവിടെ നിന്ന് നേരെ 3rd ഫ്ലോറിലെ ഗിഫ്റ്റ് ഷോപ്പിലേക്ക് വിട്ടു…..

 

* * * * *

ഇവിടെ ഇപ്പൊ ഇങ്ങനെ ഇരുന്നിട്ട് എന്താ…അവർ സംസാരിച്ചു വരാൻ സമയമെടുക്കും… ഒരു കാര്യം ചെയ്യാം .. സനക്ക് എന്തെങ്കിലും വാങ്ങിക്കാം… അവൾക് സന്തോഷാവും… എന്തായാലും വെറുതെ നിക്കണ്ടല്ലോ….

റയ്നു മെഹന്നു കയറിയ അതെ ഡ്രസ്സ്‌ ഷോപ്പിൽ കയറി.. കുറെ നോക്കി അവസാനം ഒരു ഡ്രസ്സ്‌ അവന്ന് നന്നായി ഇഷ്ടപ്പെട്ടു….

പ്ലെയിൻ പിങ്ക് സൽവാർ suit with പ്രിന്റ്ഡ് ദുപ്പട്ട… നോക്കണ്ട ഉണ്ണി.. മെഹന്നുവിനു ഇഷ്ടപെട്ട ഡ്രസ്സ്‌ തന്നെ… അവൻ അതിന്റെ വിലപോലും നോക്കാത്തെ അത് വാങ്ങി….

ഇനിയൊരു ഗിഫ്റ്റ് കൂടി വാങ്ങിക്കാം… അവൻ 3rd ഫ്ലോറിലെ ഗിഫ്റ്റ് ഷോപ്പിലേക്ക് നടന്നു…..

അതൊരു വലിയ ഷോപ്പ് ആയിരുന്നു…പൊട്ടുന്നതും അല്ലാത്തതുമായ ഇഷ്ടംപോലെ വിലപിടിപ്പുള്ള സാധനങ്ങൾ അതിനകത്ത് ഉണ്ടായിരുന്നു….

അവൻ ഓരോന്നായി നോക്കി തുടങ്ങി… ഇതേ സമയം അതെ റോയുടെ ഓപ്പോസിറ്റ് സൈഡിൽ നമ്മുടെ മെഹനുവും ആദിക്കുള്ള ഗിഫ്റ്റ് നോകീകൊണ്ടിരിക്കുകയാണ്……

ഒരു പ്രിൻസ് and പ്രിൻസസ് പരസ്പരം ചുംബിക്കുന്ന ഒരു glass statue പെട്ടെന്ന് മെഹന്നുവിന്റെ കണ്ണിൽ പെട്ടു… അവൾക് അത് കണ്ടപാടേ ഇഷ്ടായി… അവളുടെ കൈ അതെടുക്കാനായി ഉയർന്നു അതെടുക്കാനായി നിന്നതും അടുത്ത നിമിഷം ഓപ്പോസിറ്റ് സൈഡിൽ നിന്ന് അതാരോ എടുത്തു…

ഗ്ലാസ്‌ ഷെൽഫിന് ഉയരമുള്ളതിനാൽ അപ്പുറത് ആരാണ് നിക്കുന്നത് എന്ന് അവൾക് വെക്തമായി കാണുന്നുണ്ടായിരുന്നില്ല… അവൾ വേഗം റോ ചുറ്റി അപ്പുറത്തെത്തിയതും പിന്തിരുന്നു ഒരുത്തൻ നിക്കുന്നത് കണ്ടു… അവൾ അവന്റെ അടുത്തേക്ക് നടന്നു വന്നു… ശേഷം…

” എസ്ക്യൂസ് മി… ആ statue എനിക്ക് വേണം… ”

ആഹാ… ഈ statue കൊള്ളാലോ… ഇത് മതി…
അപ്പഴാണ് പുറകിൽ നിന്ന് ഒരു പെൺ ശബ്ദം കേട്ടത്…. ആ statue ആ കുട്ടിക്ക് വേണമെന്ന് പറഞ്ഞ്… ഞാൻ തിരിഞ്ഞു മറുപടി പറയാൻ നിന്നതും അവളുടെ മുഖം കണ്ട് ഞാൻ അമ്പരന്നു…. തീപ്പെട്ടികൊള്ളി…. !!!അവൻ അതിശയത്തോടെ..

” താനോ..ഇവിടെ .? ”

 

അവൻ തിരിഞ്ഞതും കയ്യിൽ statue ഉം പിടിച്ചു നിക്കുന്ന റയ്നൂനെ കണ്ട് അവൾ ഞെട്ടി….കൊരങ്ങാമോറാൻ !!!

കഴിഞ്ഞ ദിവസങ്ങളിൽ നടന്നതും ആദിൽ സർ പറഞ്ഞതുമെല്ലാം അവളുടെ മനസ്സിലേക്ക് ഓടി… ദേഷ്യം കൊണ്ട് അവളുടെ കണ്ണുകൾ ചുമന്നു…മൈൻഡ് ചെയ്യരുത് എന്ന് ആദിൽ സാറും ആദിയും ഒരുപോലെ പറഞ്ഞിട്ടുണ്ടങ്കിലും അന്നേരം അവൾ അതൊന്നും ചിന്തിച്ചില്ല… ദേഷ്യം വന്ന് പരിസരബോധം മറന്നു അവൾ അലറി..

” ആടാ.. ഞാൻ തന്നെ… ഇനിയൊരിക്കലും കണ്ടു മുട്ടില്ലാന്ന് കരുതിയല്ലേ…. തന്നെ ഇത്പോലെ ശരിക്കൊന്ന് കാണാനിരിക്കെന്നു ഞാൻ…. എന്തായാലും ചൂടാറുന്നതിന് മുൻപ് തന്നെ ഇന്റെ കയ്യിൽ കിട്ടിയൊണ്ട് ചൂടോടത്തന്നെ തനിക്കുള്ള പണിയങ് തരാം… ”

” കാണുമ്പോ കാണുമ്പോ പണി തരാൻ നീയാരാടി… തന്നെ ഇനി എന്റെ ജീവിതത്തിൽ ഒരിക്കലും കാണല്ലേ എന്ന് പ്രാർത്ഥിച്ച ആളാ ഞാൻ… അത്രയും വൃത്തികെട്ട ദിവസങ്ങൾ ഇന്റെ ലൈഫിൽ വേറെ ഉണ്ടായിട്ടില്ല….ഇനിയിപ്പോ താൻ എന്തിനുള്ള പുറപ്പാടാ….ദാ .. ഈ statue ആണ് പ്രശ്നമെങ്കിൽ.. ഇതാ.. താൻ വെച്ചോ .. എനിക്ക് വേണ്ടാ… ”

അവളുടെ കയ്യിൽ അത് കൊടുത്ത് അവൻ പോകാൻ നിന്നതും..

” അവന്റൊരു statue…. ”

അവൾ അതെടുത്തു നിലത്തേക്ക് വലിച്ചെറിഞ്ഞു… അവൻ അത് കണ്ട്..

” നിനക്ക് എന്താടി… വട്ടാണോ.. എത്ര രൂപയുടെ സാധനമാന്നറിയോ… ”

അവൻ തലപോയ ആ statue നിലത്ത് നിന്ന് എടുത്തു…

” നിനക്ക് എന്തിന്റെ കേടാടി.. തനിക് വേണ്ടങ്കിൽ അത് പറഞ്ഞാപോരെ..പൊട്ടിക്കണമായിരുന്നോ. ”

” അതിന് എനിക്ക് എന്താ…. താൻ അല്ലെ പൊട്ടിച്ചേ..ഞാൻ അല്ലല്ലോ … ”

അവൾ വീണ്ടും ഒരു രണ്ട് statue എടുത്ത് നിലത്തേക്ക് ഇട്ടു….

” ഡി.. ലൂസേ… എന്താ ഈ കാണിക്കുന്നേ… വട്ടാണോ തനിക്ക്..ഇതൊക്കെ എന്തിനാ പൊട്ടിക്കുന്നെ.. എന്താ തന്റെ പ്രശ്നം . ”

” ഇതെല്ലാം താൻ അല്ലെ പൊട്ടിച്ചേ .. പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നെ… ”

” ഞാനോ… ഡി.. വെളച്ചിൽ എടുക്കല്ലേ… ”

അവൾ പൊട്ടിച്ചു കൊണ്ടേ ഇരിക്കുകയാണ്…..

” എടി.. നിന്നെ ഞാൻ … കാണിച്ചരാടി… ഇതിന്റെ ഓണർ വന്നാ നീ തീർനെടി…നീ തീർന്ന്.. ഇതിന്റെ മൊത്തം ബില്ല് നിന്നെ കൊണ്ട് അടപ്പിക്കും.. നോക്കിക്കോ… ”

” ആരാ ബില്ല് അടക്കുന്നെന്ന് ഇപ്പൊ കാണാ… അങ്ങോട്ട് നോക്ക്… ”

അവൻ തിരിന്നു നോക്കിയതും അവിടെ ആരുമുണ്ടായിരുന്നില്ലാ…

” എടി .. കളിപ്പിക്കാൻ നോക്കല്ലേ… ”

അതും പറഞ്ഞു അവൻ മഹ്നൂനെ നോക്കിയതും അവളവിടെ ഒന്നുമില്ല…

ഹേ.. ഇവളിതെവിടെ പോയി….

അപ്പഴേക്കും ശബ്ദം കേട്ട് ഷോപ്പിന്റെ ഓണർ അങ്ങോട്ട് വന്നു….
പടച്ചോനെ.. പണിയായോ…..

അയാൾ അവനെ തുറിച്ചു നോക്കി…..

” സർ.. ഞാനല്ല… ഇവിടെ വേറെ ഒരുത്തി ഉണ്ടായീന്നു.. അവളാ.. അവളിതെവിടെപ്പോയി…. ”

” താൻ അല്ലെങ്കിൽ പിന്നെ തന്റെ കയ്യിൽ എങ്ങനാടോ ഈ പൊട്ടിയ statue വന്നേ…. ”

” അത് .. ഞാൻ… പിന്നെ…. ”

” ഇനിയൊന്നും പറയണ്ടാ.. ഇതിന്റെ ഒക്കെ ബില്ല് അടച്ചിട്ടു താൻ പോയാൽ മതി… ”

” അയ്യോ.. സത്യം സാറെ.. ഞാനല്ല ഇതൊന്നും പൊട്ടിച്ചത്…. സർ വാ.. ഞാൻ കാണിച്ചേരാ.. അവളിവിടെ ഒക്കെ തന്നെ കാണും… ”

” താൻ ചെയ്തത് മറ്റുള്ളോരെ മേലെ അടിച്ചേല്പിക്കാൻ നോകണ്ടാ…കണ്ടാ ഒരു മാന്യനാണെന്ന് തോന്നോലോ….വെറുതെ മനുഷ്യനെ മെനക്കെടുത്തതെ മര്യാദക് പൈസ അടച്ചു സ്ഥലം കാലിയാക്ക്….”

റയ്നു എന്ത് പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല..എല്ലാം വില പിടിപ്പുള്ളത് ആയതിനാൽ ഒടുവിൽ മൊത്തം പൈസ 8500/- അടച്ചേ അവർ അവനെ അവിടെ നിന്ന് വിട്ടൊള്ളു…

ഷോപ്പിൽ നിന്ന് പുറത്തു വന്നതും….

ആ രക്ഷസിയെ എപ്പോ കണ്ടാലും പണികൾ കിട്ടിക്കൊണ്ടിരിക്കാണല്ലോ പടച്ചോനെ…. ഇതിനൊരാവസാനമില്ലേ…. എവിടെ പോയാലും അവളെങ്ങാനാ ഇങ്ങനെ കിറുകൃത്യമായി എന്റെ മുമ്പിൽ വന്ന് ചാടുന്നത്….. ഇതൊരു നടക്ക് പോകൂല്ലാ….

അവൻ നടക്കാൻ നിന്നതും പിന്നിൽ നിന്ന്…

” ഡോ… ”

അവൻ നോക്കിയതും അത് മെഹന്നു ആയിരുന്നു… അവൾ കയ്യും കെട്ടി അവനെ നോക്കി വിജയശ്ലീലയായി നിക്കാണ്…

” എടി രാക്ഷസി.. നീയിവിടെ നിപ്പുണ്ടായിരുന്നോ… നിനക്കെന്തിന്റെ കേടാടി…. ഞാൻ ഇപ്പൊ നിന്നെ എന്തെങ്കിലും ചെയ്തോ എനിക്ക് പണി വാങ്ങിച്ചു തരാനായിട്ട്…മര്യാദക് രൂപ 8500 ഇങ്ങെടുത്തോ….. താൻ കാരണം ഞാൻ അയാളുടെ മുമ്പിൽ നാണം കെട്ട്.. തന്നെ എപ്പോ കണ്ടാലും എനിക്ക് നഷ്ടങ്ങളാണ്.. എന്നാൽ ഇനി ഞാൻ സഹിക്കില്ല… മര്യാദക് പൈസ എടുക്കുന്നോ ഇല്ലയോ… ”

” എനിക്ക് സൗകര്യമില്ല പൈസ തരാൻ .. താൻ എന്തോ ചെയ്യും.. ഇത് താൻ ചോദിച്ചു വാങ്ങിച്ചതാ…താൻ എനിക്കിട്ട് ഒന്നും പണിതില്ലേ… റെയിൽവേ സ്റ്റേഷനിലെ കാര്യം മറന്നു പോയോ…ഒന്നും അറിയാതെ പോലെ പൊട്ടംകളിക്കല്ലേ… ”

” റെയിൽവേ സ്റ്റേഷനിലെ എന്ത് കാര്യം… അല്ലാ…അറിയാനിട്ട് ചോയ്ക്കാണ് .. എന്താ നിന്റെ മനസ്സിലിരിപ്പ്… അവിടുന്ന് അതൊന്നു അരുളിയാലും… മനുഷ്യൻ മനസ്സാ വാചാ കർമണാ അറിയാത്ത ഓരോന്നും പറഞ്ഞ് അവളിങ്ങറങ്ങിക്കോളും..എന്റെ കഞ്ഞീല് പാറ്റ ഇടാൻ… ഇതിനു മാത്രം എന്ത് മുന്ജന്മ പാപമാണോ പടച്ചോനെ ഞാൻ ചെയ്തത്…. ”

” താൻ വെറുതെ പടച്ചോനെ ഒന്നും വിളിക്കണ്ടാ… അഭിനയകുലപതി Mr.റയാൻ അവർകൾ.. കൂടുതൽ ഓവർ ആകല്ലേ…ഇത് ഞാൻ മനപ്പൂർവം തനിക്കിട്ട് വെച്ചതാ…താൻ തന്ന പണിക്ക് ഇതോണ്ട് ഒന്നും ആയില്ല എന്നറിയാം… സാരല്യ… ബാക്കി ഞാൻ വഴിയേ തന്നോളാ … ”

” എടി രാക്ഷസി… നിന്റെ വിളച്ചിൽ എന്റടുത്തു എടുക്കല്ലേ..അത് നിന്റെ കോതി ഇല്ലേ അവന്റടുത്തെ ചിലവാവു…. എന്നോട് കളിക്കാൻ നിന്നാ ഞാൻ കളി പഠിപ്പിക്കുവേ.. ഞാനൊന്ന് മനസ്സ് വെച്ചാ നീയൊക്കെ പിന്നെ പത്ത് മാസം കഴിഞ്ഞെ ഫ്രീ ആകു… വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ തലേ കയറി നേരങ്ങല്ലേ മോളെ… ”

” നീ പോടാ.. പട്ടി.. തെണ്ടി…. &#@%@@#$$….നീ ഇത്രക് വൃത്തികെട്ടവനാണെന്ന് എനിക്ക് അറിയാടാ… അതിന് നിന്റെ സന തള്ളയെ നോക്കിയാതി..തനിക് ഞാൻ തരാടാ കൊരങ്ങമോറാ….താനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല.. താനൊക്കെ ആ സന തള്ളയെ കെട്ടി പണ്ടാരടങ്ങി പോകെ ഒള്ളു കാലമാടാ… ”

 

” ഒരു പുണ്യാളത്തി ഇറങ്ങേക്കുന്നു..വാ തുറന്നാ മലയാള ഭാഷ സ്ഫോടനമാണല്ലോ.. ഡി….തള്ളച്ചി… നീയൊക്കെ ആ ബസ്റ്റോപ്പിൽ പത്ത് രൂപ വില പറഞ്ഞു നിന്നാലും അന്നെയൊന്നും ഒരുത്തനും തിരിന്നു നോകുലടി പിശാശേ…..ആ കോതി തന്നെ സഹിക്കുന്നത് എന്ത് കണ്ടിട്ടാണാവോ…ഇങ്ങനെ പോയാ വൈകാതെ അവനും നിന്നെ ഇട്ടേച്ചു പോകുമെടി… എന്നിട്ട് ഒരുത്തനും തിരിന്നു നോക്കാതെ മൂക്കിൽ പല്ലും വന്ന് നീ എന്നെ ആരേലും കെട്ടോ.. എന്നെ ആരേലും കെട്ടോ എന്ന് കരഞ്ഞു അവിടെ മൂത്ത് നരച്ച് ഇരിക്കത്തെ ഒള്ളു…..കേട്ടോടി ഭദ്രകാളി… ”

 

” താൻ ഒക്കെ ഒരു തുള്ളി പച്ചവെള്ളം കിട്ടാതെ നേരകിച് ചാകോടാ…..”

” നീ പിന്നെ ചാകുന്നതിനെ പറ്റി ആലോയ്ക്കെ വേണ്ടാ.. കാലൻ പോലും പേടിച്ചോടും…. ”

” നിർത്തിക്കോ… ഇനി താൻ ഒരക്ഷരം മിണ്ടിയാൽ എന്റെ കയ്യിന്റെ ചൂട് താൻ അറിയും… ”

” അടിക്കടി .. അടിക്ക്..രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഇനി വേറെ കാര്യമൊള്ളൂ… ”

ഒന്നും രണ്ടും പറഞ്ഞു അവിടെ പിന്നെ നടന്നത് ട്രെയിനിൽ പാതി വഴിയിൽ നടക്കാതെ പോയ തേർഡ് വേൾഡ് വാറിന്റെ പുനരാവിഷ്കാരം ആയിരുന്നു … തെറി വിളി പൂരപ്പാട്ടും തുടങ്ങി കയ്യാങ്കളി എത്തുമെന്നായപ്പോ അത് കണ്ട് നിന്ന കുറച്ചു പേര് വന്ന് ഇടപെട്ടു രണ്ടിനെയും രണ്ട് ഭാഗത്തേയ്ക്ക് കൊണ്ടുപോയി….. മൊത്തം പറഞ്ഞു കലിപ്പ് അടങ്ങാതെ രണ്ട് പേരും പല്ലിറുമ്പി ദേഷ്യം കടിച്ചമർത്തി……രണ്ട് പേരും നന്നായി വിയർത്തു കുളിച്ചിരുന്നു…..

അവൾകിട്ട് ഒരു പണി കൊടുക്കണം … ഇതിങ്ങനെ ആയാ പറ്റില്ലല്ലോ… ഇന്ന് കാര്യല്ലാത്ത കാര്യത്തിനാ അവളെനിക്കിട്ട് പണിതത്…അല്ലെങ്കിലും ഞാൻ അവളെ എത്ര സഹായിച്ചതാ.. അതിന്റെ വല്ല നന്ദി ഉണ്ടോ ഭദ്രകാളിക്ക് .. ഇത് വിട്ട് കൊടുത്താ പറ്റില്ല… ഇനിയുമൊരവസരം വന്നാ അവളിതിലും വലുത് തരും.. പൈസ പോയതിലല്ല… അവളെന്നെ കള്ളനാക്കി… എല്ലാരേം മുന്നിൽ നാണം കെടുത്തി… ഇപ്പൊ ഇതാ വെറുതെ അയാളുടെ മുന്നിൽ എന്നെ കുറ്റക്കാരനാക്കി… ഇതിനൊരു തിരിച്ചടി കൊടുത്തേ പറ്റു…
അപ്പഴാണ് റയ്നുവിന്റെ മനസ്സിലേക്ക് ഒരു ഐഡിയ കടന്നു വന്നത്… യെസ്.. ഇത് വർക്ക്‌ ഔട്ട്‌ ആവും.. അവളനുഭവിക്കും… കാണിച്ചേരാടി കാണിച്ചോരയില്ലാത്തവളെ….

ഓനാരാന്നാ ഓന്റെ വിചാരം …..വായേല് നാവുണ്ടന്ന് കരുതി എന്തും പറയാന്ന.. ഇതെവിടെത്തെ ഏർപ്പാടാ…. എന്റെ ബാഗ് ഗാർബേജിൽ ഇട്ട അത്ര ഒന്നും വരൂല്ലല്ലോ… ചെറിയ പണി കൊണ്ടൊന്നും ഇവനോതുങ്ങില്ല… വലിയ മുട്ടൻ പണി കൊടുക്കണം.. നാറ്റക്കേസ് ആകണം…

അപ്പഴാണ് മെഹന്നുന്ന് ഒരു ഐഡിയ കിട്ടിയത്…

ഇത് മതി.. ഇത് പൊളിച്ചടുക്കും… നിനക്ക് ഞാൻ തരാടാ റയാൻ തെണ്ടി…. നിന്റെ മോന്തേടെ ഷേപ്പ് നാട്ടുകാർ മാറ്റുന്ന നല്ല അസ്സൽ പണി തരാൻ എനിക്കറിയാടാ.. നീ കളിക്കുന്നതെയ് മെഹന്നുനോടാ…നിക്ക് പാരവെപ്പിൽ phd ഉണ്ടാടാ… നീ കണ്ടോടാ പട്ടി പോലും കണ്ടാൽ വെള്ളം കുടിക്കാത്ത മോന്ത ഉള്ളവന്നെ .നിന്റെ ചൊറിച്ചിൽ ഞാൻ നിർത്തി തരാടാ… ഇനി ചൊറിയാൻ പോലും നിന്റെ കൈ പൊങ്ങില്ലാ …നിന്റെ പതിനാറടിയന്തിരം എന്റെ കയ്യിന്ന് ക്യാഷ് മുടക്കി ഞാൻ നടത്തോടാ കാലമാടൻ തെണ്ടി …..

രണ്ട് പേരും നല്ല മുട്ടൻ പണികൾ ആലോചിച്ചു തീരുമാനിച്ചുറപ്പിച്ചു…..
രണ്ടാളും അതിനുള്ള വഴി ഒരുക്കി…ശേഷം സ്‌ക്രീനിൽ എന്താകുമെന്ന് നമ്മുക്ക് കണ്ടറിയാം…

നിങ്ങൾക് ഒരു സൂചന ഞാൻ തരാം..

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന് കേട്ടിട്ടില്ലേ….അതാണ് ഇവിടെയും നടക്കാൻ പോണേ… പാവങ്ങൾ…ഇതൊന്നുമറിയാതെ ഇഷയും റംസാനും.ഈ തല്ലും പിടിയും കഴിഞ്ഞു മെഹന്നുന്ന് ആദിൽന്റെ കൂടെ പോകാൻ നേരം കിട്ടോ ആവോ…. 😅😅

Play the bgm..

🎶അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ… ഗുലുമാൽ… 🎶

*തുടരും…*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply