Angry Babies In Love – Part 19

  • by

5054 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

റയ്നു അങ്ങനെ പണിക്കുള്ള വഴി ഫുൾ സെറ്റ് ആക്കി റിസൾട്ട്‌നായി കത്ത് നിക്കേ ആണ് ഒരു കുട്ടി അവന്റടുത്തേക് വന്നത്…. അവൾ ഭയങ്കര സങ്കടത്തിൽ ആണ്… റയ്നു കാര്യം ചോദിച്ചപ്പോൾ

” അങ്കിൾ… എന്റെ അപ്പ ദാ ആ ടോയ്‌ലെറ്റിലേക്ക് പോയതാ… പക്ഷെ, കുറെ നേരമായി.. ഇത് വരെ വന്നില്ലാ… അങ്കിൾ ഒന്ന് പോയി നോക്കോ… എനിക്ക് പേടിയായിട്ട അങ്കിൾ.. ”

കുട്ടിയുടെ സങ്കടം കണ്ടപ്പോൾ അവൻ മറ്റൊന്നും ആലോചിച്ചില്ല..

“ഓക്കേ.. മോള് പേടിക്കണ്ടാട്ടോ.. അങ്കിൾ പോയി നോക്കിയിട്ട് വരാ..മോളിവിടെ നിക്ക് … ”

റയ്നു ടോയ്‌ലെറ്റിനകത്തേക്ക് പോയതും അങ്ങോട്ട് മെഹന്നു വന്നു…. അപ്പോ നിങ്ങൾക് മനസ്സിലായില്ലേ.. ഇത് മെഹന്നുന്റെ പണിയുടെ ഫസ്റ്റ് സ്റ്റെപ് ആയിരുന്നു….

ശരിക്കും അത് girls ടോയ്ലറ്റ് ആയിരുന്നു…അവിടെ girls ടോയ്ലറ്റ് എന്ന് എഴുതിവെച്ച ബോഡ് അതിവിധക്തമായി ആരും ശ്രദ്ധിക്കാത്ത രീതിയിൽ മെഹന്നു ആദ്യമേ എടുത്ത് മാറ്റിയിരുന്നു…. റയ്നു അതിനകത്ത് കയറിയ അവസരത്തിൽ അവൾ അത് തിരികെ വച്ചു…..പാവം… റയ്നു…

അത് പുതിയതായി പണിത വിശാലമായ ഒരു ടോയ്ലറ്റ് സെക്ഷൻ ആയിരുന്നു. ഡോർ തുറന്നാൽ ആദ്യം മൂന്നാല് വാഷ് ബേസ് ഏരിയയും അതിന്ന് ഓപ്പോസിറ്റ് ആയി നിരയായി ആറേഴ് ടോയ്‌ലെറ്റും ആണ് ഉള്ളത്…മുഴുവൻ പണി തീർന്നിട്ടില്ലെങ്കിലും ഉപയോഗയോഗ്യമാണ്..

” മോളൂസേ.. ആക്ടിങ് പൊളിച്.. നീ ഭാവിയിലെ മഞ്ജു വാര്യർ ആടി… ഇതാ ഡയറി മിൽക്ക്… ”

അങ്ങനെ ആ കൊച്ചിനെ പറഞ്ഞു വിട്ട് മെഹന്നു സെക്കന്റ്‌ സ്റ്റെപ് പണിക്കായി ഒരു ചേച്ചിയെ വിളിച്ചു.. എന്നിട്ട് തകർത്തഭിനയിച്ചു…

” ചേച്ചി.. ചേച്ചി… girls ടോയ്‌ലെറ്റിനകത്തേക്ക് ഒരുത്തൻ കയറി പോകുന്നത് ഞാൻ കണ്ടു…ഇനിയിപ്പോ എന്താ ചെയ്യാ…”

” ആണോ.. നാറി… ഇപ്പൊ ശരിയാക്കി കൊടുക്ക..മോള് ആളെ വിളിച്ചു കൂട്ട്.. ഞാൻ ആദ്യം കയറി നോക്കട്ടെ…. ”

ആ ചേച്ചി അകത്തേക്ക് പോയപ്പോ മെഹന്നു കുറച്ചാൾക്കാരെ വിളിച്ചു കൂട്ടി….

എടാ… ഇനി നിന്റെ ഗതി അതോ ഗതി… കുരങ്ങമോറാ… നിന്നെ അതിനകത്തു നിന്ന് പൊക്കിയാൽ പിന്നെ നിന്നെ എല്ലാരും പൊങ്കാലയിട്ട് കുരിശിൽ തറക്കും.. യോയോ… എന്തൊരു സന്തോഷം…. എന്നോട് കളിച്ചാൽ കളി പഠിപ്പിക്കും ഈ മെഹന്നു… വലിയ ഡോക്ടർ ആണെന്ന അഹങ്കാരം അല്ലെ .. നിന്റെ ഇമേജ് എല്ലാം ഇപ്പൊ പൊട്ടിത്തകരും.. കണ്ടോ നീ..

” ഇങ്ങനെ കുറെ ഒരുത്തന്മാർ ഇറങ്ങിയിട്ടുണ്ട്… ആണുങ്ങളെ മാനം കളയാനായിട്ട് … അവനിങ് വരട്ടെ.. ”

ആൾകാർ എന്തിനും തയ്യാറായി നിക്കാണ്…

എല്ലാരും പുറത്ത് വെയിറ്റ് ചെയ്യേ ആ ചേച്ചി പോയി തിരിച്ചു വന്നു….

” അതിനകത്തു ആരും ഇല്ലല്ലോ…. ”

അത് കേട്ട് മെഹന്നു ഒന്ന് ഞെട്ടി…

ഇല്ലന്നോ… അവൻ അതിനകത്തേക്ക് കയറി പോകുന്നത് ഞാൻ കണ്ടതാണല്ലോ…..പിന്നെ ഇതെവിടെ പോയി…

” ചേച്ചി ശരിക്കും നോക്കിയോ…. ഞാൻ കണ്ടതാ കയറി പോകുന്നത്… ”

” ഉവ്വ്.. കൊച്ചേ .. അതിനക്ക് ഒന്നും ആരുമില്ല… ”

” അങ്ങനെ വരാൻ വഴി ഇല്ലാലോ… എനിക്ക് ഉറപ്പാ… അവനതിനകത്ത് ഉണ്ട്… ”

” ഈ കൊച്ച് ഇത്രയും ഉറപ്പിച്ചു പറയുന്ന സ്ഥിതിക് ഞാനൊന്ന് കയറി നോക്കട്ടെ… ”

കൂട്ടത്തിലെ ഒരു അങ്കിൾ അതും പറഞ്ഞു അകത്തു കയറി നോക്കി… എന്നിട്ട് എല്ലാടവും നോക്കി തിരിച്ചു വന്നതും

” ഇവര് പറഞ്ഞത് ശരിയാ … അതിനകത്തു ആരുമില്ല…..മോൾക് തോന്നിയതാവും… അല്ലെങ്കിൽ നമ്മൾ വരുന്നതിന് മുൻപ് രക്ഷപെട്ടു കാണും … ”

അങ്ങനെ എല്ലാരും പിരിഞ്ഞു പോയി…
അവനിതിനകത്ത് നിന്ന് രക്ഷപെടാൻ ഒരു വഴിയും ഇല്ലല്ലോ… എന്നാലും അതെങ്ങനെ സംഭവിച്ചു.. ഒന്ന് കയറി നോക്കാം….

മെഹന്നു അതിനകത്തേക് കയറി ഒന്നുകൂടി എല്ലാടവും നോക്കി…. അവിടെ ഒന്നും അവനെ കണ്ടില്ലാ…

” ഹും.. ഇന്നാലും ഈ കാലമാടൻ ഇതെവിടെ പോയി…ഒരു പിടിയും കിട്ടുന്നില്ലല്ലോ… ”

” നമ്മളിവിടെ ഉണ്ട് തീപ്പെട്ടികൊള്ളി… ”

ആ ശബ്ദം എവിടുന്നാണ് നോക്കിയ മെഹന്നു കണ്ടത് തന്റെ തൊട്ടടുത്തുള്ള വലിയ ബാസ്കറ്റ്ന്റെ അടപ്പ് തുറന്ന് പുറത്തു വരുന്ന റയ്നൂനെ ആണ്…അത് കണ്ട് അവൾ അന്തം വിട്ടു…

” താൻ.. ഇതിനകത്ത്.🙄.. !!”

” അതെ.. ഇതിനകത്ത് തന്നെ … എന്തേ..മോളുസിന്റെ പണി ചീറ്റിപോയല്ലേ.😠.. ”

 

* * * * * * * * * *

 

” ഇതിനകത്തു ആരുമില്ലല്ലോ… പിന്നെ ആ കൊച്ചിന്റെ പപ്പ എവിടെ പോയി…ഇവിടെ നിന്നിട്ട് ഇപ്പൊ എന്താ…പുറത്ത് അന്യോഷിക്കാം.. ”

റയ്നു പുറത്ത് കടക്കാനായി ഡോർ തുറക്കാൻ നിന്നതും പെട്ടെന്ന് പുറത്ത് നിന്നൊരു ശബ്ദം കേട്ട് അവൻ ശ്രദ്ധിച്ചു….

ഏഹ്… പടച്ചോനെ … ഇത് girls ടോയ്ലറ്റ് ആയിരുന്നോ…..ഈ സൗണ്ട്? … ഇതാ രക്ഷസിയുടെ അല്ലെ… അപ്പോ ഇതവളുടെ പണിയായിരുന്നല്ലേ… ഇന്നേ ഇതിനകത്ത് വെച്ചെങ്ങാനും പിടിച്ചാൽ പിന്നെ ഇന്റെ ഇമേജ് എല്ലാം വെള്ളത്തിൽ ആയത് തന്നെ.. ഞാൻ നടന്നത് പറഞ്ഞാൽ ആരും വിശ്വാസികത്തും ഇല്ലാ… ആ ചേച്ചി വന്നു തപ്പുന്നതിന് മുൻപ് എവിടെ എങ്കിലും ഒളിക്കുന്നത് ആണ് തടിക്ക് നല്ലത്…

റയ്നു ഒളിക്കാനായി പറ്റിയ സ്ഥലം തപ്പി… ഇതിപ്പോ എവിടെയാ ഒന്ന് ഒളിക്കാ… ആ…ഈ ബാസ്കറ്റിൽ ഒളിച്ചാലോ.. അടപ്പും ഉണ്ട്.. ഉയരവും ഉണ്ട്… ഭാഗ്യം… വേസ്റ്റ് ഇല്ല… റയ്നു വേഗം അതിനകത്ത് കയറി ഒളിച്ചിരുന്നു..കയ്യിലെ ഡ്രസ്സ്‌ കവറും അതിനകത്ത് കയറ്റി … ആ ചേച്ചിയും അങ്കിളും അകത്ത് കയറി നോകിയെങ്കിലും അവർ ബാസ്കറ്റ് അങ്ങനെ ശ്രദ്ധിച്ചില്ല… അത്കൊണ്ട് റയ്നു രക്ഷപെട്ടു…

 

* * * * * * * * * *

റയ്നു ബാസ്കറ്റിൽ നിന്നിറങ്ങി

” എടി..ദുഷ്ട്ടെ .. ഇങ്ങനെ കാണിച്ചോരയില്ലാതെ പെരുമാറാൻ നിനക്ക് എങ്ങനെ തോന്നിയെടി…അവരെങ്ങാനും എന്നെ ഇതിനകത്ത് നിന്ന് പൊക്കിയിരുന്നെങ്കിൽ… ഇന്റമ്മോ… ആലോയ്ക്കാൻ വയ്യ… എന്തായാലും നിന്റെ പ്ലാൻ പൊട്ടി പാളീസായില്ലേ.. ബുഹഹഹ.. എനിക്ക് പെരുത്ത് സന്തോഷായി… ഈ റയ്നൂനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന് ഇപ്പോ മനസിലായില്ലേ…. ”

” പിന്നെ… താൻ അത്രയും ആൾകാരുടെ മുമ്പിൽ വെച്ച് എന്നെ എന്തൊക്കെയാ പറഞ്ഞത്…. ഇപ്പ്രാവശ്യം ഇത് ചീറ്റി പോയി എന്ന് കരുതി എപ്പഴും അങ്ങനെ ആവണമെന്നില്ല… നേരത്തെ പോലെ ഉള്ള നല്ല മുട്ടൻ പണികൾ ഇനിയും എന്റെ കയ്യിൽ ഉണ്ട്……”

” പണി തരാൻ നീയിങ്ങ് വാടി… ബാക്കി ഞാനപ്പോ കാണിച്ചരാ…അവിടെത്തെ cctv കേടായിപ്പോയി.. അല്ലെ കാണായിരുന്നു ..പിന്നെ മറ്റേത്..അതും ഞാൻ മറന്നിട്ടൊന്നുല്ല… അന്നത്തെ പതിനായിരവും ഇന്നത്തേ 8500 ഉം കൂട്ടി ചേർത്ത് 18500 രൂപ മുതലും പലിശയും ചേർത്ത് നിന്റെ കയ്യിന്ന് ഞാൻ വാങ്ങിയില്ലെങ്കിൽ എന്റെ പേര് നീ നിന്റെ പട്ടിക്ക് ഇട്ടോ… ”

” ഒന്ന് പോടോ…അത് എന്റെ കയ്യിന്ന് വാങ്ങിക്കാമെന്ന് താൻ സ്വപ്നത്തിൽ പോലും ആശിക്കണ്ടാ.. അത് നടക്കില്ല…. മാത്രമല്ല അതിലും വലിയ നഷ്ടങ്ങൾ ഏറ്റു വാങ്ങാൻ തയ്യാറായി ഇരുന്നോ… ”

എടി പൂതനെ… നിനക്ക് ഇട്ട് ഒരു മുട്ടൻ പണി ഒരുക്കിയതാണ് ഞാൻ… പക്ഷെ .. ബൈചാൻസ്.. അത് ഏകദേശം തന്റെ ഈ ഐഡിയ ആയിപോയി…..തന്റെ ഫോണും അടിച്ചു മാറ്റി തന്നെ ഈ ടോയ്‌ലെറ്റിനകത്ത് ഇന്ന് മുഴുവൻ പൂട്ടി ഇടനായിരുന്നു എന്റെ പ്ലാൻ…അതിവളോട് പറയാൻ ഒക്കില്ലല്ലോ….ഇനിയും വൈകിയിട്ടില്ല റയ്നു… ഇവളെ ആ ടോയ്‌ലെറ്റിനകത്തിട്ട് പൂട്ട്…ഇവിടെ ഇപ്പോ ആരും ഇല്ലാ…രക്ഷിക്കാൻ ആരും വരത്തും ഇല്ലാ….അവൾ ഒന്ന് പഠിക്കട്ടെ…..

“‘നീയാരാടി എന്നാ നിന്റെ വിചാരം.. നിന്നെ ഞാൻ ഇന്ന് ശരിയാക്കിത്തരാടി… ”

അവൻ അവളുടെ കൈ പിടിച്ചു വലിച്ചതും അവളവന്റെ കയ്യിൽ നല്ലൊരു കടി കടിച്ചു.. വേദനയിൽ അവൻ കൈ വിട്ടതും അവളവനെ പിന്നിലേക്ക് ഉന്തി ഡോറിന്റെ അടുത്തേക്ക് ഓടി….

അപ്പഴാണ് അടുത്ത പണി .. ഡോർ തുറക്കാൻ നോക്കിയതും തുറക്കുന്നില്ല… അവൾ കൊറേ വാതിലിമ്മേ കൊട്ടുകയും ഒച്ചവെക്കുകയും തുറക്കാൻ നോക്കുകയും ഓക്കെ ചെയ്തു.. പക്ഷെ.. കാര്യമുണ്ടായില്ല…..

” ഇതാരാ പുറത്ത് നിന്ന് പൂട്ടിയെ… ഹെലോ.. ഒന്ന് തുറക്കോ… ഹെലോ… ഹെല്പ് പ്ലീസ്.. ഓപ്പൺ ദ ഡോർ… ഹെലോ… കേൾക്കുന്നുണ്ടോ…. ”

മെഹന്നു ഉറക്കെ ഒച്ച വെച്ചു…

മെഹന്നുന്റെ തള്ളലിൽ റയനു നിലത്ത് എത്തിയിരുന്നു … അവൾ കയ്യിൽ കടിച്ച ഭാഗം ചുമന്നു അവളുടെ പല്ലിന്റെ അടയാളമുണ്ട്..

” എന്തൊരു കടിയാടി.. രാക്ഷസി.. മനുഷ്യന്റെ ജീവൻ പോയി… ”

അവൻ നിലത്ത് തന്നെ ഇരുന്ന് അത് തിരുമ്പി കൊണ്ട് ഇരിക്കെ ആണ് മെഹന്നുന്റെ ഒച്ചവെക്കൽ ശ്രദ്ധിച്ചത്…

ഹേ.. ഡോർ തുറക്കാൻ പറ്റുന്നില്ലേ…റബ്ബേ.. അപ്പൊ ആ ചെക്കൻ ഇവൾ ഇതിനകത്ത് കയറിയത് കണ്ട് പണി പറ്റിച്ചാ.. അവൻ ഞാൻ പറഞ്ഞ പോലെ ഡോർ പുറത്ത് നിന്ന് പൂട്ടിയെന്ന തോന്നുന്നേ…..ഇനിയിപ്പോ എന്താ ചെയ്യാ… ആകെ പെട്ടല്ലോ….ഇവൾ ഇത്ര കണ്ട് അലറിയിട്ടെന്താ ആരും തിരിഞ്ഞു നോക്കാതെ…

പക്ഷെ… ആ ടോയ്‌ലെറ്റിൽ നിന്ന് ഒച്ചവെച്ചാലും പുറത്തേക് ഒരു തരി പോലും കേൾക്കില്ല…മാത്രമല്ല … റയ്നു ഏല്പിച്ച പ്രകാരം ആ ചെക്കൻ ടോയ്ലറ്റ് ക്ലോസ്ഡ് എന്ന ബോർഡ് അവിടെ തൂകിയത് കൊണ്ട് ആരും അങ്ങോട്ട് വരില്ല….സെക്യൂരിറ്റീസിന്റെ ശ്രദ്ധ അതികം പെടാത്ത ഉള്ളിലേക്ക് ആയിട്ടുള്ള ഒരു ഭാഗത്താണ് ടോയ്ലറ്റ് ഉള്ളത്.. പുതിയത് ആയി പണിതത് കൊണ്ട് ഈ ടോയ്ലറ്റ് നെ കുറിച് അറിയുന്നവരും കുറവാണ്… എല്ലാരും പഴയ ടോയ്ലറ്റ് ആണ് തിരഞ്ഞെടുക്കുക…അത്കൊണ്ട് ഇനി വല്ല സെക്യൂരിറ്റിയുടെയും കണ്ണിൽ പെട്ടാലെ ഇവർക്കു രക്ഷയുള്ളൂ….

റയ്നുവും എഴുനേറ്റ് ഡോറിന്റെ അടുത്തേക്ക് ചെന്ന് കുറെ വാതിൽ തുറക്കാനായി ശ്രമം നടത്തി…. പക്ഷെ .. ഒന്നും നടന്നില്ല…

ഒരു കാര്യം ചെയ്യാം … ഇഷയെ വിളിച്ചു കാര്യം പറയാം.. അവൾ പുറത്ത് ഉണ്ടല്ലോ….

മെഹന്നു ഫോൺ എടുത്തു ഇഷക്ക് കാൾ ചെയ്തു… പക്ഷെ .. കാൾ കണക്ട് ആവുന്നുണ്ടായിരുന്നില്ല…

” ഷിറ്റ് .. ഫോണിൽ പൈസ കയ്യാൻ കണ്ടൊരു നേരം….പാക്ക് എക്സ്പയർ ആക്കി നീയെന്നെ പരീക്ഷിക്കാണോ പടച്ചോനെ..ദേ റയ്ജും ഇല്ലാ..ഓഹ് .. ”

” ഹഹഹ… എച്ചി…..നീയൊക്കെ വെറും വേസ്റ്റ് ആണല്ലോടി….”

എന്റപോന്നോ.. ഇവന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും .. വെയിറ്റ് മെഹന്നു.. ഇവന്റെ അടുത്ത് ഫോൺ കാണില്ലേ… അതിൽ നിന്ന് ഇഷയെ വിളിച്ചാൽ… കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നാണല്ലോ..

” തന്റെ ഫോൺ തരോ.. ഒരു കാൾ ചെയ്യാനാണ്.. എന്റെ ഫ്രണ്ട് പുറത്ത് ഉണ്ട്… അവളെ കൊണ്ട് തുറപ്പിക്കാം…നമുക് രണ്ടാൾക്കും രക്ഷപെടാം… ”

ഹേ… ഇപ്പഴാണ് ഓർമ വന്നത്… റംസാൻ പുറത്ത് ഉണ്ടല്ലോ… ഫോൺ ചെയ്ത് അവനോട് വരാൻ പറയാം .. അപ്പോ…..ഇവളെ ഇതിനകത്തിട്ട് പൂട്ടി എനിക്ക് ഒറ്റക്ക് രക്ഷപെടാ..

” അയ്യടാ…. എനിക്ക് നിന്റെ ഔദാര്യം ഒന്നും വേണ്ടങ്കിലോ …..എനിക്ക് അറിയാം എങ്ങനെ രക്ഷപ്പെടണം എന്ന്….ഇതിന് ഫോൺ ചെയ്ത് ഞാൻ എന്റെ ഫ്രണ്ട് നെ വിളിച്ചു വരുത്തി രക്ഷപെടും.. നീയിവിടെ കിടക്കും… ബുഹഹഹ … ”

അവൻ അവളെ കളിയാക്കി ചിരിച് ജാഡയിട്ട് ഫോൺ എടുത്തു ഓൺ ആകാൻ നോക്കിയപ്പോ ഫോൺ ഓൺ ആവുന്നില്ല.. ചാർജ് തീർന്ന് ഓഫ്‌ ആയിരിക്കുന്നു….

മെഹന്നു ഇത് കണ്ട്…

“എന്തേയ് … വിളികുന്നില്ലേ… വിളിക്ക്.. ഫ്രണ്ട്നെ വിളിക്ക്… താൻ ഒറ്റക്ക് രക്ഷപ്പെടുന്നത് ഞാൻ ഒന്ന് കാണട്ടെ…. വല്ലാതെ ആളാവാൻ നോക്കല്ലേ..”
.

” ചിലക്കല്ലേ മോളെ.
ഞാൻ എങ്ങനെ എങ്കിലും രക്ഷപെടും…. പെടുന്നത് നീ തന്നെയാ…. ”

മെഹന്നു വാച്ചിൽ സമയം നോക്കി… ഓഹ് .ഒരുമണി … ഇനി ഞാൻ എങ്ങനെ പുറത്ത് കടക്കും…. ഡിന്നർന്ന് ആദിൽ സാറോട് വരാന്നും പറഞ്ഞു…അവസ്ഥ വിളിച്ചു പറയാൻ ഫോണും ഇല്ലാ … ഇനിയിപ്പോ എന്താ ചെയ്യാ…

 

💕💕💕

ഇതേസമയം ആദിൽ അവന്റെ വീട്ടിൽ അവൻ സ്വന്തമായി ഫുഡ്‌ ഉണ്ടാക്കി അവന്റെ കൈ കൊണ്ട് ഉള്ള ഭക്ഷണം സർപ്രൈസ് ആയി അവൾക് കൊടുക്കാൻ കാത്തിരിക്കയായിരുന്നു…വീട്ടിലെ എല്ലാവരോടൊപ്പവും ഒരുമിച്ചിരുന്നു കഴിക്കാനായിരുന്നു പ്ലാൻ… സമയം ഉച്ചയായിട്ടും അവളുടെ വിളി കാണാത്തത് കൊണ്ട് അവൻ അവളെ കുറെ വിളിച്ചു… പക്ഷെ ടോയ്‌ലെറ്റിൽ റേഞ്ച് ഇല്ലാത്തത് കൊണ്ട് കാൾ പോകുന്നുണ്ടായിരുന്നില്ല…..

സമയം രണ്ടായിട്ടും അവളുടെ വിവരം കിട്ടാത്തത് കൊണ്ട് അവൻ ആഷിക് നെ വിളിച്ചു മാൾ വരെ ഒന്ന് പോയിനോക്കാൻ പറഞ്ഞു….

” മോനെ… അവൾ വരോ… പപ്പ വെയ്റ്റിംഗ് ആണ്… ”

” ഉമ്മി വിളമ്പിക്കോ. എല്ലാരും കഴിച്ചോളൂ… അവളിപ്പോ വരും….എന്തെങ്കിലും തിരക്കിൽ പെട്ടതാവും.. വരാന്ന് പറഞ്ഞതല്ലേ.. വരാതിരിക്കില്ല… അവൾ വന്നിട്ട് ഞങ്ങൾ ഒരുമിച്ച് കഴിച്ചോളാം… ”

സമയം പോയ്കൊണ്ടിരുന്നു….

ആദിൽ തണുത്ത ഭക്ഷണമല്ലാം ഒന്നൂടെ ചൂടാക്കി ടേബിളിൽ കൊണ്ട് വന്നു വെച്ചു… എന്നിട്ട് ചയറിട്ട് ഇരുന്നു…. അപ്പോഴും അവൾ വരുമെന്ന് തന്നെയാണ് അവൻ കരുതിയത്…..

ആദിലിനെ ഇതിനുമുൻപ് ആരും ഇങ്ങനെ ആത്മാർത്ഥതയോടെ കണ്ടിട്ടില്ല.. അവനിലെ ഈ മാറ്റം കണ്ട് അവന്റെ ഉമ്മി അതിശയിച്ചു പോയി… മകനെ ഏറെ സ്വാധീനിച്ച മെഹന്നുവിനെ തന്നെ അവനെ കൊണ്ട് കെട്ടിക്കണം എന്ന് ആ ഉമ്മിയും മനസ്സിലുറപ്പിച്ചു…

 

💕💕💕

 

” എടി ജാനു …എന്തുവാ നിന്റെ ഇക്ക ഫോൺ എടുക്കാത്തത്…? അതാരാണ് എന്നറിയാനിട്ട് ഞാൻ ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല.. നീ ഇന്നലെ വിളിക്കുമെന്ന് കരുതി ഫോൺ അടുത്ത് നിന്ന് മാറ്റി വെച്ചില്ല.. അറിയോ… ഇന്നിപ്പോ ഇതാ ഈ നേരം വരെ ട്രൈ ചെയ്തു .. എന്നിട്ടും അങ്ങേര് ഫോൺ എടുക്കുന്നില്ല…. നിന്റെ ഇക്ക ഇത് എവിടെ പോയി കിടക്കാ… ”

” എന്തേലും അത്യാവശ്യത്തിനു പോയതായിരിക്കുമെടി…. ”

” എന്നാലെന്താ… ഫോൺ എടുത്തൂടെ…നീയാ ഫോൺ തന്നെ… ഒന്നൂടെ ഒന്ന് ട്രൈ ആകട്ടെ.. ഇനിയും നിന്റെ ഇക്ക ഫോൺ എടുത്തില്ലേ .. മോളെ നിന്റെ റാഷിയെ നീയങ്ങു മറന്നേക്ക് …ഞാൻ തല്ലികൊല്ലും.. പറഞ്ഞില്ലാ വേണ്ടാ .. ”

അവൾ ഒന്നുടെ ട്രൈ ചെയ്തു…

” ഒന്ന് എടുക്ക് റാഷിക്കാ.. പ്ലീസ്.. എടുക്ക്…. ”

ഫോൺ അടിച്ചു തീരും മുന്പേ അപ്പുറത്ത് കാൾ എടുത്തു… പക്ഷെ.. അത് റാഷി അല്ലായിരുന്നു…. !

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply