Angry Babies In Love – Part 2

7942 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

” യച്ചുക്ക…ഒരു മയത്തിലൊക്കെ കളക്ഷൻ എടുക്കണേ.. എനിക്ക് ചീത്തപ്പേര് ഉണ്ടാകരുത്.😁… ”

രാവിലെ കോളേജിലെക് പോകാൻ ബൈക്കിൽ കയറിയപ്പോ അനു അവളുടെ സ്ഥിരം ഡയലോഗ് ആവർത്തിച്ചു…
അനു നെ എന്നും കോളേജിൽ കൊണ്ടാകുന്നതും വൈകീട്ട് കൊണ്ടുവരുന്നതുമെല്ലാം യച്ചു ആണ്…ആ കാര്യത്തിൽ മാത്രം അവൻ പറഞ്ഞ സമയത്തിന് മുന്പേ കുളിച്ചൊരുങ്ങി കുട്ടപ്പനായി താഴെ ബൈക്ക് സ്റ്റാർട്ട്‌ ആക്കി നിപ്പുണ്ടാവും😅…

” നിനക്കറിയാൻ പാടില്ലാനിട്ടാ… ഈ യച്ചു ആ കോളേജിന്റെ മുന്നിലെത്തുമ്പോ ഓരോ പെൺകുട്ടികളുടെ കണ്ണും എന്റെ നേർക് ആയിരിക്കും.😎… ”

” ഗിരിരാജൻ കോഴി രാവിലെതന്നെ എഴുന്നള്ളിയല്ലോ എന്നാലോചിച്ചുള്ള നോട്ടമാവും.😝.. ”

അനു പതിയെ പിറുപിറുത്തു…

” നീയെന്തെങ്കിലും പറഞ്ഞോടി…. ”

” അത് പിന്നെ…. ഇതുപോലൊരു മൊഞ്ചനെ എങ്ങനെ സ്വന്തമാക്കും എന്നാലോചിച്ചുള്ള നോട്ടമായിരിക്കും എന്ന് പറയായിരുന്നു.😛…. ”

അനു പിന്നിൽ നിന്ന് ഗോഷ്ഠി കാണിച്ചു കൊണ്ട് പറഞ്ഞു…. അതിൽ നമ്മുടെ യച്ചു വീണു എന്ന് തന്നെ പറയാം…

” ഇപ്പഴെങ്കിലും നീയത് സമ്മതിച്ചല്ലോ… അല്ലെങ്കിലും പെൺമ്പിള്ളേർക് എന്നും ഈ യച്ചു ഒരു വീക്നെസ് ആണ്😎…”

ഹ്മ്മ്മ്.. പിന്നെ😅😅… ഒരു നമ്പർ ഇറക്കാം🤪.. ഹിഹി… അനു യച്ചൂനെ ഒന്നുടെ പൊക്കി കൊണ്ട്

” അത് യച്ചുക്ക പറഞ്ഞത് ശരിയാ….എന്റെ ക്ലാസ്സിലെ ഒരുപാട് girls ചോയ്ക്കാറുണ്ട് യച്ചുക്കാനെ പറ്റി… ”

യച്ചുവിന് ഹരം കേറി..

” എന്താ ചോയ്ക്കാറുള്ളത് .. പറ .. കേൾക്കട്ടെ😎… ”

“”””നിന്റെ യച്ചുകാന്റേ കോഴി സ്വഭാവം ഇവിടെതെ കുറെ സദാചാര ആങ്ങളമാർക് പിടിക്കുന്നില്ലാട്ടോ …. കൂട്ടിലടക്കാനുള്ള നേരായി അനു … കോഴിത്തരം നിർത്തിയില്ലേ ഇവരെല്ലാം കൂടി കഷാപ്പുകാർ ആയി വന്നു വെട്ടി നുറുക്കി കറി വെക്കും നിന്റെ യച്ചുക്കാനെ….. പിന്നൊരു കോഴിത്തൂവൽ പോലും കിട്ടില്ലാട്ടോ… “””””””

ക്ലാസ്സിലിരിക്കുമ്പോൾ പെൺകുട്ടികൾ തമാശക്ക് പറഞ്ഞു ചിരിക്കാറുള്ള കാര്യം ഒരുനിമിഷം അനു ഓർത്തു പോയി.. അവൾ പിന്നെ അത് കേൾക്കുമ്പോ ചിരിച്ചു തള്ളാറേ ഉള്ളു.. ഉള്ളതല്ലെ അവർ പറയുന്നത്.. എന്നാൽ ഇവളുമാരുടെ ഒക്കെ മനസ്സിൽ ഒരു ചാഞ്ചട്ടം ഉണ്ട് താനും …

” ഡി.. അനു പറടി… ”

അപ്പഴാണ് അനു ചിന്തയിൽ നിന്ന് ഉണർന്നത്..

” അത് പിന്നെ… എന്താ യച്ചുക്കന്റെ ഈ ഗ്ലാമറിന്റെ രഹസ്യം എന്ന്..പിന്നെ കണ്ടാൽ ഷാറൂക് ഖാൻ നെ പോലെ തന്നെ ഉണ്ട് എന്ന്…. ”

” ഉവ്വോ.. അവരങ്ങനെ പറഞ്ഞോ… ”

” പറഞ്ഞു യച്ചുക്ക….യച്ചുക്ക ഇനി വല്ലാതെ വെയിൽ ഒന്നും കൊള്ളാരുത് ട്ടാ….ചർമം ഒക്കെ നന്നായി നോക്കണം… യാചുക്കാന്റെ മുഖം വാടിയ അവരുടെ എല്ലാം മനസ്സാണ് തകരുന്നത്…. ”

യച്ചു വല്ലാതെ കണ്ണാടി നോക്കുന്നുണ്ട് 😂

വീണെന്ന് തോനുന്നു… ഹിഹി.. 😅അനു മനസ്സിൽ പറഞ്ഞു…

വാരിയൊതുക്കിയ മുടി ഒന്നുടെ റെഡി ആക്കി സൺ‌ഗ്ലാസ്‌ എടുത്തു വെച്ചു യച്ചു കോളേജ് എത്താറായി എന്നറിഞ്ഞപ്പോൾ തന്റെ ജോലി തുടങ്ങുന്നതിന് മുമ്പുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി…

കോളേജ് എത്തി അനു ബൈക്കിൽ നിന്ന് ഇറങ്ങി …

” യച്ചുക്ക … ഒരു 2000 /- എടുക്കാൻ ഉണ്ടാകോ.😜.. ”

” പൊന്നുമോളെ.. നീ ഊതി ഊതി പെരുപ്പിച്ചപ്പഴേ എനിക്ക് തോന്നി ഇങ്ങനെ വല്ല ബലൂണും പൊട്ടിക്കാൻ ഉണ്ടാകുമെന്ന്… നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലല്ലോ.🤑.. ”

” ഹിഹി.. യച്ചുക്ക… മുത്തല്ലേ .. പൊന്നെ.. നേരത്തെ പറഞ്ഞതൊക്കെ സത്യാ.. പച്ചപരമാർത്ഥം.. യച്ചുക്ക ആണ് സത്യം… പ്ലീച് യച്ചുക്ക… ”

” ഓ………ക്കേ….”

” എന്റെ മുത്ത്.. ഉമ്മാാ… ”

അവൾ ബായ് പറഞ്ഞു പോകാൻ നിന്നതും

” ഡി.. നിക്കവിടെ.. ഒരു കാര്യം പറയട്ടെ.. കുറേ അലവലാതികൾ കാണും….അവരൊക്കെ … ”

അവൻ പറഞ്ഞു തീർക്കും മുൻപ്

” എനിക്കറിയാം.. ഇതൊക്കെ സ്ഥിരം കേള്കുന്നതല്ലേ……അവരൊക്കെ മുട്ടാൻ വരും….ആരേം മൈൻഡ് ആകരുത്….ക്ലാസ്സ്‌ കട്ട്‌ ചെയ്യരുത്…അരേടത്തും പ്രശ്നത്തിന് പോകരുത്… അടിപിടി ഉണ്ടാകരുത്…ആരാന്റെ കാര്യത്തിൽ ഇടപെടരുത് ..ഇതൊക്കെ അല്ലേ…. ”

” എന്നും രാവിലെ ഇതൊക്കെ ഞാൻ ഓതീട്ടെന്താ.. ഓരോദിവസവും തൊട്ടീനും പിടിച്ചീനും ഈയ്യൊരു പ്രശ്നം ഉണ്ടാകും.. പ്രിൻസിപ്പാൾ പൊക്കും…”

” അത് ഞാൻ പ്രശ്നം ഉണ്ടാകുന്നതല്ല.. ഓരോതവന്മാർ എന്റെ മെക്കട്ട് കയറാൻ വരുന്നോണ്ടല്ലേ… ”

” എന്തോ.. എങ്ങനെ.. കഴിഞ്ഞ ആഴ്ച ഒരു പയ്യൻ അറിയാതെ ജസ്റ്റ്‌ ഒന്ന് നിന്നെ തട്ടി പോയെന്ന് നീ അവന്റെ മുഖമടച്ചൊന്ന് കൊടുത്തില്ലേ… അതിന്റെ പിന്നത്തെ ആഴ്ച നിന്റെ ഷൂയിൽ പൊടി ആകിയതിന് നീ ആ രമേശ്‌ എന്ന പയ്യനെ പഞ്ഞിക്കിട്ടതും ഞാൻ മറന്നിട്ടില്ല…. ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ… കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ ഉണ്ടന്ന് കരുതി ഇങ്ങനെ പാവങ്ങളെ മെയ്യല്ല വേണ്ടത്..”

” അത്.. പിന്നെ.. ഇക്ക് പെട്ടെന്നു ദേഷ്യം വരും.. അത് കൊണ്ടല്ലേ…ഞാൻ എന്ത് ചെയ്യാനാ😒… ”

” അത് നല്ല പെട കിട്ടാത്തതിന്റെ കേടാ.. ഒറ്റ പെങ്ങളായി പോയി.. ഇല്ലെങ്കി ഉണ്ടല്ലോ😏.. ”

” കരാട്ടെ കഷ്ടപ്പെട്ട് പഠിച്ചത് ഷോ കേസിൽ എടുത്തു വെക്കാനല്ല.. ഇത്പോലെ വല്ലപ്പോഴും പ്രയോഗിക്കാനാ😬.. ”

” വല്ലപ്പോഴോ🤨.. ഇതിപ്പോ ഒന്നരാടം ഉണ്ടല്ലോ… ഇനി പ്രശ്നം ഉണ്ടാക്കിയ എന്നേ കിട്ടില്ലേ… നിനക്ക് വക്കാലത് പറഞ്ഞു മടുത്ത്.. പ്രിൻസിപ്പാൾ ഇനി പിടിച്ചാ ഡിസ്മിസ് തന്ന് പറഞ്ഞയക്കും എന്നാ പറഞ്ഞേക്കുന്നെ… കേട്ടല്ലോ… പപ്പ അറിയാതെ ഉള്ള നിന്റെ ഈ ഒത്തു തീർപ്പ് ഏർപ്പാട് ഇനി നടക്കില്ല…എന്നേ അതിന്ന് കിട്ടില്ല… ”

” അയ്യടാ😝….വെറുതെ ഒന്നും അല്ലല്ലോ.. എന്റെ കോളേജിനു മുമ്പിൽ കളക്ഷൻ എടുക്കാൻ ഞാൻ പെർമിഷൻ തരുന്നതിനുള്ള കൈക്കൂലി ആയി കൂട്ടിയാമതി… യച്ചുക്ക വന്നില്ലേ ഞാൻ റെയ്‌നുക്കാനെ വിളിക്കും… ”

” ഇക്ക വന്നാ മോളെ.. ഈ യച്ചൂനെ പോലെ ആവില്ല… നീ പിന്നെ ഈ കോളേജിൽ കാണില്ല…. ”

” അതറിയാവുന്നത് കൊണ്ടല്ലേ യച്ചുക്ക..നമുക്ക് ഇങ്ങനെ രമ്യമായിട്ട് അങ്ങൊട്ട്പോകാന്നേ… ”

” മ്മ്മ്.. എന്നാ മോള് ചെല്ല്…. ”

💕💕💕

SMT കോളേജ്…. ഒരുപാട് പ്രശസ്തർ പഠിച്ചിറങ്ങി പോയ ചരിത്ര മണ്ണ്… വീറും വാശിയും പാർട്ടിയും വിപ്ലവവും പ്രണയവും വിരഹവും അലിഞ്ഞു ചേർന്ന മണ്ണ്…വർഷത്തിൽ കോളേജ് പ്രവർത്തി ദിവസങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രം… എന്നാൽ മാനേജ്‍മെന്റ് മാറിയതോടെ പാർട്ടി കോളേജ് റദ്ദാക്കി…. ഇപ്പൊ അല്ലറച്ചിറ വിദ്യാർത്ഥി കശപിശകളിൽ എല്ലാം ഒതുങ്ങി…

പഠനത്തിനും കായിക കലാമേളകൾക്കും ഒരുപോലെ മുൻതൂക്കം കൊടുക്കുന്ന SMT കോളേജ് ഒരുപാട് കായിക കലാ ജേതാക്കളെ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്……

ഇത്തവണ എല്ലാ വർഷത്തെയും പോലെ കോളേജ് ആർട്സ് കാർണിവൽ ന്ന് മുന്നോടിയായി പ്രാക്ടീസ് സെക്ഷൻ കോളേജിൽ തുടങ്ങി കഴിഞ്ഞു….ഇതിൽ നിന്നുള്ള വിജയികളെ ആണ് സീസോൺ മത്സരത്തിന് തിരഞ്ഞെടുക്കുന്നത്… സീസോണിനായി 3 മാസം ഉണ്ടങ്കിൽ കൂടി നേരത്തെ തന്നെ കുട്ടികളെ അതിന്ന് ഒരുക്കി എടുക്കുന്നതാണ് SMT കോളേജിന്റെ പ്രതേകത….അത്കൊണ്ട് ഈ രണ്ട് മാസം വിദ്യാര്ഥികള്ക് അല്പം ഫ്രീഡം കിട്ടും… എല്ലാരും മാക്സിമം അത് മുതലെടുക്കുകയും ചെയ്യുന്നുണ്ട്….

” എടി ജാനു ….ഇനി 3 മാസത്തേക്ക് ക്ലാസ്സിൽ കയറിയില്ലെങ്കിലും കുഴപ്പല്യ.. അറ്റെൻഡൻസ് കൃത്യമായി എന്റെ കോളത്തിൽ വീഴും… ”

” ഹമ്പടി.. അപ്പൊ നീ വെറുതെ അല്ലാ…മലയാളം സോങ് ന്ന് പേര് കൊടുത്തത്….ആ പേരും പറഞ്ഞു ക്ലാസ്സിൽ കയറണ്ടല്ലോ .. പക്ഷേ.. അപ്പൊ നീ പാടാൻ ഇനി സ്റ്റേജിൽ കയറോ.. ”

“ഒന്ന് പോടീ.. പ്രോഗ്രാം ഡേ സുഖമില്ല എന്ന് പറഞ്ഞു പേര് അങ്ങോട്ട് വെട്ടിച്ചാൽ പോരെ..എങ്ങനെ ഉണ്ടന്റെ ഐഡിയ … ”

” ഫുദ്ധി…. നീ യൊരു സംഭവം തന്നെ… ”

ആർട്സ് ന്റെ പേരും പറഞ്ഞു ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അനു വും കൂട്ടുകാരി ജാനു എന്ന് വിളിപ്പേരുള്ള ജന്നയും ക്യാന്റീനിൽ കത്തി അടിച്ചിരിപ്പാണ്….

” എടി…ഓരോ കോഫി പറയട്ടെ… ”

” ഹാ.. പറയ്….ചുമ്മാ ഇരിക്കുവല്ലേ .. എനിക്ക് ഉറക്കം വരുന്നു… ”

അനു ഒരു കോട്ടുവാ ഇട്ടു കൊണ്ട് പറഞ്ഞു…..ജാനു രണ്ട് കോഫി ഓർഡർ ചെയ്തു….

” എടി.. അനു.. ഇന്ന് റാഷിക്ക എന്നേ കാണാൻ വരാന്ന് പറഞ്ഞതാ ….ആർട്സ് ആയോണ്ട് കോളേജിൽ കയറാൻ സീൻ ഇല്ലല്ലോ…നിന്റെ ഫോൺ ഒന്ന് തന്നെ .. ഒന്ന് വിളിച്ചു നോക്കട്ടെ …”

അനു ഫോൺ ജന്നയുടെ നേരെ നീട്ടി കൊണ്ട്

” നിന്റെ ഫോണിന് എന്ത് പറ്റി.. ”

” എന്റെ ഫോണിൽ ക്യാഷ് തീർനേടി.. ബാപ്പക്ക് എന്തൊക്കെയോ ഡൌട്ട് ഉള്ളപോലെ… റീചാർജ് ആക്കി തരുന്നില്ല… ”

” ഓഹോ…ബാപ്പ അറിഞ്ഞാൽ പിന്നെ കാര്യങ്ങൾ ഇനി മൂപര് നോക്കിക്കോളും.. എനിക്ക് അടുത്ത് തന്നെ രണ്ട് പ്ലേറ്റ് ബിരിയാണി തിന്നാനുള്ള സ്കോപ് കാണുന്നു .. ”

” പോടീ… എന്റെ അടിയന്തിരമാവും ഇത്‌ ബാപ്പ അറിഞ്ഞാ നടക്കാ…ബാപ്പ ഒരിക്കലും ഇതിന് സമ്മതിക്കില്ല … ”

ജന്ന നാല് വർഷമായി പ്രണയിക്കുന്ന വ്യക്തിയാണ് റാഷിദ്‌….പ്ലസ് ടു മുതലുള്ള പ്രണയമാണ്..അന്ന് റാഷിദ്‌ SMT യിൽ ഡിഗ്രി last year ആയിരുന്നു….അവൻ പിജി ചെയ്യുന്നതും ഇവിടെ ആയത് കൊണ്ടാണ് അവൾ ഡിഗ്രിക്ക് ഈ കോളേജിൽ തന്നെ ചേർന്നത്…. രണ്ട് വർഷത്തെ ക്യാമ്പസ്‌ പ്രണയം.. ശേഷം അവനിപ്പോ നല്ലൊരു ജോലി അന്യോഷിക്കുകയാണ്.. ഒന്നും ശരിയായിട്ടില്ല …..ജന്ന അനുവിന്റെ കോളേജ് മുതലുള്ള ഫ്രണ്ട് ആണ്… ബെസ്റ്റി ആയത് കൊണ്ട് മാത്രം അനു സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നേ ഒള്ളു….അനു വിന് ഇതിനോടൊന്നും വലിയ താല്പര്യം ഇല്ലാത്ത കൂട്ടത്തിൽ ആണ്…

” എന്നാ വിട്ട് കളഞ്ഞോ.. രണ്ടാളും കാര്യങ്ങൾ എല്ലാം പരസ്പരം പറഞ്ഞു ഒരു ഷേക്ക്‌ ഹാൻഡ്..അപ്പൊ എല്ലാ പ്രശ്നോം സോൾവ് ആവില്ലേ..നിനക്ക് വട്ടാ.. ഇതൊക്കെ ഒരു ടൈം പാസ്സ് പ്രണയമായി കൂട്ടിയാൽ മതി .. നല്ലൊരു ബന്ധം വന്നാ മാറി ചിന്തിക്കാവുന്നതേ ഒള്ളു .. ”

” ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ അനു….റാഷി യേ വിട്ട് കളയാൻ എനിക്ക് ആവില്ല… അത്രക് ഞാൻ അവനെ സ്നേഹിക്കുന്നുണ്ട്… ഞാനിതാരോടാ പറയുന്നേ.. അതിന് നീ ആദ്യം ഒന്ന് പ്രണയിച്ചു നോക്ക്.. എന്നാലേ എന്റെ ഫീലിംഗ്സ് മനസ്സിലാക്കു…. ”

” ഒന്ന് പോയെ.. പ്രേമിക്കാനൊന്നും ഈ അനുനെ കിട്ടില്ല…. നീ തന്നെ അങ് പ്രേമിച്ചേച്ചാ മതി…എനിക്ക് ഉള്ള ആളെ എന്റെ ഇക്കാക്കമാർ കണ്ടു പിടിച്ചു തരും … ”

” അല്ല അനു.. നിനക്ക് ഇതുവരെ ആരോടും പ്രണയം തോനീട്ടില്ലേ.. atleast ഒരു crush എങ്കിലും… ”

” ഏയ്യ്.. ഇല്ലാ.. എനിക്ക് ഇതുവരെ ആരോടും അങ്ങനെ തോനീട്ടില്ല…..”

” നിനക്ക് കാര്യായിട്ട് എന്തോ കുഴപ്പൻണ്ട്.. അല്ലെങ്കി ഒരാളോട് ഒരു crush പോലും തോന്നാത്ത പെമ്പിള്ളേർ ഉണ്ടാകോ …. ”

” അതിലൊക്കെ ഇപ്പൊ എന്താ.. എനിക്ക് തോനില്ല.. അത്ര തന്നെ….എന്റെ മനസ്സിലെ concept ന്ന് ഒത്തൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല… അങ്ങനെ ഒരാള് വരട്ടെ.. അപ്പൊ ഒരു കൈ നോകാം.. ”

” ഇന്നാ നിന്റെ സങ്കല്പത്തിലെ പയ്യനെ കുറിച്ച് ഒന്ന് പറഞ്ഞേ.. ഞാൻ ഒന്ന് കേൾക്കട്ടെ…. ”

💕💕💕

ഇതേസമയം കോളേജ് ന്റെ മറ്റൊരു ഭാഗത്ത്

“ടാ.. ആ പെണ്ണിനെ നോക്ക്.. എന്താ ലുക്ക്‌ ഇല്ലേ.. ഇന്റെ പൊന്നോ… ” ( അജു )

” അതേടാ… സ്വർഗത്തിൽ എത്ര പൂമ്പാറ്റകളാടാ… ” ( സാം )

” എല്ലാം ഒന്നിനൊന്നു മെച്ചം ” ( രാഹുൽ )

” എന്താ സാമേ…അജു..രാഹുലെ … കോളേജ് ൽ ഗ്രൂമിങ് ടീം ആയി വന്നിട്ട് പെൺപിളേരെ വായിനോക്കി ഇരിപ്പാണോ നിങ്ങളിവിടെ .. ഞാൻ നിങ്ങളെ എവിടെ ഒക്കെ നോക്കി എന്നറിയോ… ”

” മച്ചാനെ .. അതിന് നീ അല്ലേ ഗ്രൂമർ.. ഞങ്ങള്കി ഡാൻസ് ൽ ഒന്നും ഇന്റർസ്റ് ഇല്ലാ.. ഇന്റർസ്റ് ഉള്ളതിലല്ലേ ഏർപ്പടാൻ പറ്റു…. ” ( സാം )

” ആഹാ.. ഇത്‌ നല്ല കഥ… ഗ്രുമിങ് ന്ന് ഹെല്പ് ചെയ്യ അളിയാ എന്ന് കാലുപിടിച്ചു പറഞ്ഞത് കൊണ്ടല്ലേ നിങ്ങളെ ഒക്കെ ഇതിനകത്തു കയറ്റിയെ…..അപ്പൊ ഇതായിരുന്നുല്ലേ ഉദ്ദേശം… ”

” എന്റെ അളിയാ .. ഇജ്ജോന്നു സമാധാനപ്പട്… വേണമെങ്കി നീയും കൂടിക്കോ.. 3 മസമില്ലേ… ഡാൻസ് ഒക്കെ പഠിപ്പിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട്… ” ( രാഹുൽ )

” ഒന്നുപോയെടാ.. നിങ്ങൾ തന്നെ നോക്കി വെള്ളമിറക്ക്.. എനിക്ക് പോയിട്ട് വേറെ പണിയുണ്ട്… ”

ഇത്‌ *zayan ameer*.. ഈ കോളേജിലെ അലുംനി ആണ്..ഇപ്പൊ പഠനമെല്ലാം കഴിഞ്ഞിട്ടുണ്ട്….കോളേജ് കാർണിവൽന്റെ ഭാഗമായി ഗ്രൂമേഴ്‌സ് നെ കോളേജ് പ്രൊമോട്ട് ചെയ്യും.. അതീ കോളേജിൽ നിന്ന് തന്നെ പഠിച്ചിറങ്ങിയ കലാ മേളകളിൽ പ്രാവീണ്യമുള്ള അലുംനീസ് തന്നെയായിരിക്കും ….അങ്ങനെയാണ് അമീർ ഇപ്പൊ ഇവിടെ രംഗപ്രവേശനം നടത്തിയിരിക്കുന്നത്… അവന്ന് ഗ്രൂമർ ആയി കോളേജിലെക് ക്ഷണം കിട്ടിയപ്പോ വാലുകളായ സാം,അജു, രാഹുൽ എന്നിവർ അമീറിനെ സോപ്പിട്ട് കൂടെ കൂടിയതാണ്…എന്തിനാണെന്ന് എന്നുള്ളത് അവർ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ 😂…

” ഏയ്യ്.. പോകല്ലേ അളിയാ…..നീ അങ്ങനെ ഡീസെന്റ് ആവല്ലേ..ഇത്‌ പറ്റിയ ചാൻസ് ആ … നോക്ക് കുറേ എണ്ണം ഉണ്ട്.. പറ്റിയൊരണ്ണത്തിനെ സെറ്റ് ആക്കിക്കോ… ” ( അജു )

” ഇവരൊന്നും അത്ര പോരാ… ” ( അമീർ )

” എന്നാ ഞങ്ങള്ക് എങ്കിലും സെറ്റ് ആക്കിത്താടാ…ഇവൾമാരൊക്കെ കാണുന്ന പോലെ അല്ലാ….നമ്മൾ ഒന്ന് മിണ്ടാൻ ചെന്നാൽ മുടിഞ്ഞ ജട ആയിരിക്കും… ” ( രാഹുൽ )

” ഹഹഹ.. ഇവരൊക്കെ സെക്കന്റ്‌ കൊണ്ട് വളയില്ലേ….അല്ലെങ്കിലേ ഇവിടെ വന്ന് രണ്ട് ദിവസായെ ഒള്ളു.. പത്തു love ലെറ്റർ കിട്ടി… ” ( അമീർ )

” നീ അങ്ങനെ പറയാൻ വരട്ടെ.. ഒറ്റ സെക്കന്റ്‌ അല്ലാ.. നീ തലകുത്തി നിന്നാലും വളയാത്ത ഐറ്റംസ് ഈ കോളേജിൽ ഉണ്ട്… ” ( അജു )

” ആണോ.. എന്നാ അതൊന്ന് അറിയണമല്ലോ… ” ( അമീർ )

” അറിയാൻ ഒന്നുല..നീ വെറുതെ ചമ്മി നാറും… ” ( സാം )

” ഈ അമീർ വിചാരിച്ചാൽ വീഴാത്ത ഒരു പെണ്ണുങ്ങളും ഇല്ലാ.. ”

” challenge ഉണ്ടോ.. ” ( അജു )

” challenge എങ്കിൽ challenge…നിങ്ങൾ പറയുന്ന പെണ്ണിനെ 2 ദിവസം കൊണ്ട് വളച്ചൊടിച്ചു ഈ അമീറിനെ ഇഷ്ടമാണെന്ന് പറയിപ്പിക്കും.ഡീൽ… ”

” 2 ദിവസം അല്ലാ….ഇനി നീ 2 മാസം എടുത്താലും അത് നടക്കാൻ പോണില്ല….എന്നാലും നിനക്ക് 2 മാസം സമയം തരാം….. അതിനുള്ളിൽ അവൾക് നിന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കണം..ഇല്ലെങ്കിൽ അപ്പോ ഞങ്ങൾ പറയുന്നത് നീ ചെയ്യേണ്ടി വരും..ചെറിയ രീതിയിൽ ഉള്ള ഹെല്പ് ഒക്കെ ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകും… ഓക്കേ ആണോ .. ” ( സാം )

“ഓക്കേ… ഇനി പറ ആരാ കക്ഷി… ” (അമീർ )

” ലവൾ…. ”

അജു കൈ ചൂണ്ടിയത് ക്യാന്റീനിൽ ഇരിക്കുന്ന നമ്മുടെ അനൂന്റെ നേർക്കായിരുന്നു… !!!

തുടരും….

മുത്തുമണീസ് 😘..റബ്ബിന് സ്തുതി… 😘..ഒരുപാട് ഒരുപാട് സന്തോഷത്തിലാണ് ഞാൻ… ഇതുവരെ ഞാൻ എഴുതിയ ഒരു സ്റ്റോറിക്കും ഇത്ര അധികം സ്‌പോർട് കിട്ടിയിട്ടില്ല… ഇത്രയും സ്‌പോർട് 1st part ന്ന് തന്നെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.. ഒരു ബ്രേക്ക്‌ എടുത്തു തിരിച്ചു വന്നപ്പോ മനസ്സിൽ ഒരുപാട് പേടി ഉണ്ടായിരുന്നു.. കഷ്ടപ്പെട്ട് എഴുതിയിട്ട് മുൻബത്തെ സ്‌പോർട് പോലും കിട്ടില്ലേ എന്ന്.. എന്നാൽ നിങ്ങൾ എന്നെ ഞെട്ടിച്ചു.. കട്ടക്ക് കൂടെ നിന്നു.. അതിന് ഒരായിരം ഉമ്മ്മ്മമ്മാ…. 😘😘😘😘ഒരുപാട് സ്നേഹം…ഒരുപാട് കൂട്ടുകാർ നമ്മുടെ ഫാമിലിയിൽ വന്നു ചേർന്നു …എല്ലാരുടെയും കമന്റ് ഒക്കെ കാണുമ്പോ ഒരുപാട് സന്തോഷം…. എത്ര തന്നെ അറിയപ്പെട്ടാലും ഈ റിച്ചൂസ് ഇപ്പൊ ഉള്ള റിച്ചൂസ് തന്നെയായിരിക്കും..അതിൽ ഒരു മാറ്റവും ഉണ്ടാവില്ല.. എന്നെ അറിയുന്നവർക് ഞാൻ അത് പറഞ്ഞു തരേണ്ടല്ലോ.
നമുക്ക് പൊളിക്കാന്നെ.. നിങ്ങൾ കൂടെ ഉണ്ടായാൽ മതി…

😘😘അപ്പൊ ഡെയിലി പോസ്റ്റ്‌ ഉണ്ടാകും…പിന്നെ നമുക്ക് 2 ഹീറോസ് and 2 ഹീറോയിൻസ് ഉണ്ട്…അത് പിക് കണ്ടപ്പോ മനസ്സിലായികാണുമല്ലോ.. ആരൊക്കെയാണ് അതെന്ന് ഇച്ചിരി കൂടി കഴിഞ്ഞ നിങ്ങൾക് താനേ മനസ്സിലാവുകയും ചെയ്യും..യച്ചുനെ എല്ലാർക്കും ബോധിച്ചന്ന് മനസ്സിലായി.😁..അപ്പൊ ..കമന്റ് ഇടാൻ മറക്കണ്ട.. ഇമോജി നഹി നഹി… അടുത്ത പാർട്ട്‌ നാളെ രാത്രി ഇടാട്ടോ..😘😘😘.

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In Love – Part 2”

Leave a Reply