Angry Babies In Love – Part 20

4845 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

ഫോൺ അടിച്ചു തീരും മുന്പേ അപ്പുറത്ത് കാൾ എടുത്തു… പക്ഷെ.. അത് റാഷി അല്ലായിരുന്നു…. !

ആരാണ് ഫോൺ എടുത്തേ എന്ന് പോലും നോക്കാതെ അനു

” ഹെലോ .. റാഷി .. ഞാൻ അനു… എനിക്ക് ചെറിയൊരു സഹായം വേണം… ഇന്നലെ താൻ…. ”

” ഹെലോ … എസ്ക്യൂസ് മി….എങ്ങോട്ട് ആണ് ഈ ഇടിച്ചു കയറി സംസാരിക്കുന്നത്… എനിക്ക് സംസാരിക്കാനൊരു ഗ്യാപ് താ… ”

” റാഷി… ആദ്യം ഞാൻ പറയുന്ന കേൾക്….ഒരു urgent കാര്യം ആണ്.. പ്ലീസ് listen to me..ഞാൻ പറഞ്ഞു വന്നത്… ”

” എടോ… ഞാൻ താൻ ഉദ്ദേശിച്ച ആളല്ല…”

” ഹേ….ഞാൻ ഉദ്ദേശിച്ച ആളല്ലേ..ഇത് റാഷി അല്ലെ … ”

” റാഷി അല്ലാ…. ”

” അപ്പൊ ഇത് റഷീടെ ഫോൺ അല്ലെ… ”

” ഫോൺ റഷീടെ ആണെന്ന് കരുതി എല്ലായ്പോഴും ഫോൺ എടുക്കുന്നത് റാഷി ആവണമെന്നുണ്ടോ…? ”

” അപ്പൊ താൻ ഏതാടോ… തനിക്ക് ആദ്യമേ പറഞ്ഞൂടെ… ഇത് റാഷി അല്ലാന്ന്….റാഷി എവിടെ…റാഷിക് ഫോൺ കൊടുക്ക്…..എന്നിട്ട് വെറുതെ ചിലച്ചോണ്ടിരിക്കാ.. ഒരു മര്യാദ ഇല്ലാതെ…”

“ഫോൺ വിളിച്ചപ്പോ റാഷി ആണോന്ന് ചോദിക്കണ്ട മര്യാദ താനും കാണിച്ചില്ലല്ലോ… ”

 

” താൻ ഇതെന്തൊക്കെയാ ഈ പറയുന്നത്… റാഷിടെ ഫോൺ ലേക്ക് വരുന്ന കാൾസ് താൻ എന്തിനാ എടുക്കുന്നത്… തനിക് അല്പം പോലും മാനേഴ്സ് ഇല്ലെടോ….താനൊക്കെ എവിടുന്ന് കെട്ടിയടുത്തതാടോ… മനുഷ്യനെ മെനക്കെടുത്താനായിട്ട്…ലൂസ്… ”

“താൻ വലിയ മാനേഴ്സ് ഉള്ള ആളാണെന്നു ഞാൻ അറിഞ്ഞില്ല.. അത്കൊണ്ട് ആണല്ലോ സംസ്‍കാരമില്ലാത്ത ഭാഷ വെച്ച് സംസാരിക്കുന്നത്…..”

“എടോ.. താൻ എന്നെ പഠിപ്പിക്കാൻ വരല്ലേ.ഞാൻ വിളിച്ചത് റാഷിക്കാ..ആദ്യം അവന്ന് വന്ന കാൾ താൻ എടുത്തു.. അത്പോട്ടെ.. എന്നിട്ട് അത് അംഗീകരിക്കാതെ അതും ഒരു പെൺകുട്ടിയോട് ഇങ്ങനെ വായിതോന്നിയത് സംസാരിക്കാൻ തനിക് നാണല്ലെടോ…why are u wasting my tym….നോൺസസ്..”

 

” എടോ… പോടോ.. എന്നൊക്ക വീട്ടിലെ കെട്യോനെ പോയി വിളിച്ചാൽ മതി..മോളെ .. ഇത് ആള് വേറെയാ..എനിക്ക് ഒരു പേര് ഉണ്ട് ഷാനു….ഇനിയത് വിളിച്ചിട്ട് താൻ സംസാരിച്ചാൽ മതി..പിന്നെ താൻ എന്താ പറഞ്ഞെ താൻ പെണ്ണാണെന്നോ…എന്റെ വീട്ടിലും ഇണ്ട് പെണ്ണുങ്ങൾ…അവരെ കൂടി പറയിപ്പിക്കാനായിട്ട് നാവിന് ലൈസെൻസ് ഇല്ലാതെ ഓരോന്ന് ഇറങ്ങി കോളും…. ”

” ഡോ. ഡോ.. താൻ ആരായാലും എനിക്ക് എന്താടോ…വല്ലാതെ ആളവൻ നിക്കല്ലേ…ഞാൻ ഇന്റെ സ്വഭാവ സർട്ടിഫിക്കറ്റ് തന്നോട് ചോയ്ച്ചോടോ.. എടോ ചോയ്ചോന്ന് ….എന്റെ സ്വഭാവഗുണം താൻ വല്ലാതെ ഓതുന്നുണ്ടല്ലോ.. റാഷിടെ ഫോൺ തന്റെ കയ്യിൽ എങ്ങനെ വന്നു.സത്യം പറ ..താൻ മോഷ്ടിച്ചതല്ലേ.. താനൊരു
കള്ളനല്ലേ.കള്ളാ .. ”

” കള്ളൻ തന്റെ മറ്റവൻ…. ഒരാളുടെ ഫോൺലേക്ക് വന്ന കാൾ മറ്റൊരാൾ എടുത്താൽ അവരെങ്ങനാ കള്ളനാവുന്നത്… അങ്ങനെ എങ്കിൽ ഞാൻ ഒന്ന് ചോയ്ക്കട്ടെ… തന്റെ പേര് അല്ലല്ലോ ഇതിൽ സേവ് ആക്കിയേകുന്നെ…അപ്പൊ താൻ എന്താ ഈ ഫോൺ അടിച്ചു മാറ്റിയതാണോ.. കള്ളി… ”

“തന്നോട് ഓക്കെ സംസാരിക്കാൻ നിന്ന എന്നെ പറഞ്ഞാ മതി … താൻ മര്യാദക് റാഷിക്ക് ഫോൺ കൊടുക്കുന്നുണ്ടോ ഇല്ലയോ… ”

” റാഷിക് ഫോൺ കൊടുക്കാൻ എനിക്കിപ്പോ സൗകര്യമില്ലടി …അപ്പഴോ.നീ വെച്ചിട്ട് പോടീ .. ”

” എടി.. പോടീ ന്നൊക്കെ വിളിച്ചാലുണ്ടല്ലോ…”

” വിളിച്ചാ നീ എന്നെ അങ്ങ് ഒലത്തോടി അഹങ്കാരി… ”

” ഡോ.. തനിപ്പോ എന്നെ എന്താ വിളിച്ചേ… അഹങ്കാരി ന്നോ… തനിക് എങ്ങനെ ധൈര്യം വന്നടോ അങ്ങനെ വിളിക്കാൻ… ഞാൻ ആരാണെന്ന് തനിക് ശരിക്കറിയില്ല… ”

” താൻ ആരായാലും എനിക്ക് എന്താ… വേണ്ടി വന്നാ ഇനിയും വിളിക്കും..അഹങ്കാരി..അഹങ്കാരി…അഹങ്കാരി… താൻ പോയി കേസ് കൊടുക്ക്… ”

“താൻ പോടോ stupid, ediot, foolish, mental… കേസ് ന്റെ ആവശ്യല്ല.. ഇത് തീർക്കാൻ ഈ ഞാൻ ഒറ്റ ഒരാൾ മതി.. വെച്ചിട്ടുണ്ട് ട്ടാ.. കാണിച്ചേരാ ഈ അനു ആരാണെന്ന്… ”

അതും പറഞ്ഞു അനു കട്ടകലിപ്പിൽ ഫോൺ വെച്ചു… ജാനു ഇതെല്ലാം കണ്ട് അന്തം വിട്ട് നിക്കാണ്…

” അവൻ ആരാന്നാ അവന്റെ വിചാരം… കാണിച്ചു കൊടുക്ക..ഇനി അനു ആരാണെന്ന് അവന്ന് ശരിക്ക് അറിയില്ല…. ”

” എടി.. നീയെന്തൊക്കെയാ ഈ പറേണെ.. ആരാ ഫോൺ എടുത്തേ .. റാഷിക്ക അല്ലെ… ”

” റാഷി ഒന്നുമല്ല.. ഏതോ ഒരു കാട്ടുമാകാനാ… എന്നിട്ട് എന്നെ സംസ്‍കാരം പഠിപ്പിക്കാൻ വന്നേക്കാ..വെച്ചിട്ടുണ്ട് ഞാൻ അവന്ന്…അവനെ എന്റെ കയ്യിൽ ഒന്ന് കിട്ടട്ടെ… ഒറ്റ നോട്ടത്തിൽ ദാഹിപ്പിച്ചു ഭസ്മമാക്കി കളയും… ”

” നീയത് വിട്….റാഷിടെ ഫോൺ
എങ്ങനെ അവന്റെ കയ്യിൽ വന്നു.? .. ”

” അതെങ്ങനെന്ന് ഇനിക്കെങ്ങനെയാ അറിയാ….അതൊന്നും ചോയ്ക്കാൻ പറ്റിയില്ല…അവൻ ഒരു കള്ളനാണെന്നാ തോന്നുന്നേ….റാഷിടെ ഫോൺ അവൻ മോഷ്ടിച്ചതാവാനാ സാധ്യത.. എന്നിട്ട് നമ്മൾ അത് കണ്ട് പിടിച്ചപ്പോ ഓരോ നഞ്ഞാ പിഞ്ഞാ വാർത്താനം പറയാ…”

” അയ്യോ.. അപ്പൊ ഇനി റാഷിനെ എങ്ങനെ കോൺടാക്ട് ചെയ്യും..? . ”

” നീ ബേജാറാവാണ്ട് ഇരിക്ക്.. നമക് റാഷിയെ നേരിട്ട് കാണാൻ പറ്റോ നോക്കാ..എന്നിട്ട് കാര്യം പറയാ… ”

പാവം അനു… അവൾ കാണാൻ.. കൂടുതൽ അറിയാൻ ആഗ്രഹിച്ച ആളെയാണ് അവളിപ്പോ ചെവിപൊട്ടുന്ന കടിച്ചാ പൊട്ടാത്ത തെറി വിളിച്ചെന്നു അവളറിയുന്നില്ലല്ലോ….അറിഞ്ഞാൽ 😅😅

 

💕💕💕

 

ഇതേസമയം മാളിൽ സംസാരിച്ചു എല്ലാം സെറ്റ് ആയ റംസാനും ഇഷയും ഒക്കെ കഴിഞ്ഞു പോകാൻ ഒരുങ്ങിയപ്പോ കൂടെ വന്ന രണ്ടിനെയും നോക്കിയിട്ട് എവിടേം കാണാനില്ല… വിളിച്ചിട്ട് കിട്ടുന്നതും ഇല്ലാ…

” ഉച്ചകഴിഞ്ഞില്ലേ .. അവർ ചിലപ്പോ വല്ല അത്യാവശ്യവും വന്നപ്പോൾ പോയിക്കാണും…ഈ മാളിൽ റേഞ്ച് കുറവാ.. അവർ വിളിച്ചപ്പോ അതാവും നമക് കിട്ടാത്തത്… നമുക്ക് പോകാം..”

അങ്ങനെ ഇഷയും റംസാനും അവർ ടോയ്‌ലെറ്റിനകത്ത് കുടുങ്ങിയ കാര്യമറിയാതെ അവിടെ നിന്നും പോയി…

 

💕💕💕

ഇതേസമയം ടോയ്‌ലെറ്റിൽ

” എടോ……വല്ലതും നടക്കോ… ഇത് കുറെ നേരമായല്ലോ…. ”

” പണി തരുമ്പോ ഇങ്ങനൊക്കെ സംഭവിക്കുമെന്ന് ആലോയ്ക്കണമായിരുന്നു..അതോണ്ട് question ഒന്നും വേണ്ടാ.. തുറയുമ്പോ തുറയും .. ”

മെഹനുവും റയ്നുവും വാതിൽ തുറക്കാനുള്ള മുടിഞ്ഞ പരിശ്രമത്തിൽ ആണ്.. കുറെ മെഹന്നു തുറക്കാൻ നോക്കി ഒടുവിൽ അവൾ കുഴങ്ങി നിലത്തു ഇരുന്നപ്പോ അടുത്തത് റയനു നോകീകൊണ്ടിരിക്കാണ്…

” ഈഈ.. തുറയുമ്പോ തുറന്നിട്ട് പോകാൻ തനിക് സമയത്തിന് വില കാണില്ല.. പക്ഷെ എനിക്ക് പോയിട്ട് വേറെ പണിയുണ്ട് .. അതോണ്ട് എത്രയും പെട്ടെന്ന് എനിക്ക് ഇതിന്ന് പുറത്ത് കടന്നേ പറ്റു… ഇതാരോ അറിഞ്ഞു പണി തന്ന പോലെ ഉണ്ട്.. അല്ലെങ്കിൽ ഈ നേരം കൊണ്ട് ആരെങ്കിലും ഇവിടെ വരേണ്ടതല്ലേ … അറ്റ്ലീസ്റ്റ് ടോയ്‌ലെറ്റിൽ പോകാൻ എങ്കിലും വരില്ലേ..ഒരുകണക്കിന് നന്നായെ ഒള്ളു ആരും വരാത്തത്… എന്നാലും ഇതാരാ പൂട്ടിയെത് എന്നാ എനിക്ക് മനസ്സിലാവാത്തത് …അവനെ എന്റെ കയ്യികിട്ടിയാ അവന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും …. ”

അത് കേട്ട് റയ്നൂന്റെ കാറ്റ് പോയി…

ടോയ്ലറ്റ് ക്ലോസ്ഡ് എന്ന് എഴുതി വെച്ചത് കണ്ടാ ആരാ ഇങ്ങോട്ട് വരാ… പടച്ചോനെ ഈ പണി കൊടുത്തത് ഞാൻ ആണെന്ന് അറിഞ്ഞാൽ ഇവളെ സ്വഭാവം വെച്ച് ഇപ്പൊ പറഞ്ഞത് മാത്രല്ല… ഇവളെന്നെ വെട്ടി കൊന്ന് ചാക്കിലാകേം ചെയ്യും …

പ്ലേ ദ സോങ്

🎶ആയ് യായ് യോ…
പണി പാളിയേല്ലോ
ടക് ടക് വാതിൽ തുറക്കാൻ
ആരുമില്ലല്ലോ.. 🎶

 

” അവന്റെ അല്ലാ.. ആദ്യം തന്റെ തലയാ അടിച്ചു പൊട്ടിക്കണ്ടേ….താൻ കാരണല്ലേ ഇങ്ങനൊക്കെ സംഭവിച്ചേ….വെറുതെ ഇരുന്ന എനിക്ക് പണിതരാൻ നോക്കിയിട്ട് ഇപ്പൊ താൻ കൂടി പെട്ടില്ലേ… അനുഭവിക്ക്… ”

” ഹെലോ..Mr.. അത് ഞാൻ അങ്ങട്ട് സഹിച്ചു….ഈ പണി ചീറ്റിപ്പോയെങ്കിലും താൻ ആശ്വസിക്കണ്ട… നോക്കിയിരുന്നോ…..പണി വരുന്ന വഴി തനിക്ക് ഊഹിക്കാൻ പോലും പറ്റില്ല …. ”

” എനിക്കറിയാടി തീപ്പെട്ടി കൊള്ളി ….നിന്റെ അടുത്ത പണികൾക്കായി ഞാൻ കാത്തിരിക്കുന്നു.. പിന്നെ ഇനി പണിയുമ്പോൾ കുറച്ചു സ്റ്റാൻഡേഡ് പണികൾ തരുമെന്ന് പ്രതീക്ഷിക്കുന്നു… ഇതൊരു മാതിരി… അറ്റ്ലീസ്റ്റ് ഞാൻ ഒരു നാലാൾ അറിയുന്ന ഡോക്ടർ അല്ലെ .. ആ ഒരു റേഞ്ച് ലെങ്കിലും.. അതെങ്ങനാ… പണി തരുന്നവർ ഫ്രോഡ് അലവലാതി തറ ടീംസ് അല്ലെ .. അപ്പൊ പണികൾക്ക് അത്ര നിലവാരമൊക്കെ കാണൊള്ളൂ…. ”

” തന്നെപോലെ ഉള്ള തറകൾക് പണിതരാൻ അല്പം തറയാകുന്നതിൽ ഒരു തെറ്റൂല്ലടോ .. ഒരു ജന്റ്ൽമാൻ വന്നേക്കുന്നു… ”

” നീയൊക്കെ ജന്മനാ തറയാണെന്ന് എനിക്ക് അറിയാടി … ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല..എനിക്കൊന്നും വയ്യ ഇതുമ്മേ മല്ലിടാൻ .. നമുക്ക് ആരെങ്കിലും വന്നു തുറക്കുന്നവരെ വെയിറ്റ് ചെയ്യാം… ”

” അതൊന്നും പറ്റില്ലാ… തന്നേം എന്നേം ഇതിനകത്ത് ഒരുമിച്ച് കണ്ടാ വല്ല സദാചാരക്കാരും വല്ലതും പറഞ്ഞുണ്ടാകും…അവർക് നമ്മടെ explanation ഒന്നും ആവശ്യണ്ടാവില്ല… ”

” അപ്പൊ അതാണ് കാര്യം… തന്നേം എന്നേം ചേർത്ത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിലും നാറ്റക്കെസ് എനിക്ക് വേറെ കിട്ടാനില്ല… തന്നേപോലെ ഒരു കൂതറയെ എന്നെപോലൊരു ജന്റിൽമാനുമായി കണക്ട് ചെയ്ത് സംസാരിക്കുന്നത് എന്റെ ഇമേജ് ന്ന് തന്നെ പ്രശ്നമാണ്..എനിക്ക് എന്റെ കാര്യം നോക്കണമല്ലോ….അത്കൊണ്ട് അവരുടെ വാ അടപ്പിക്കാനുള്ള വഴി ഒക്കെ എനിക്ക് അറിയാം..പോരെ . ”

” പോരാ.. തീർന്നില്ല… ഞാനിറങ്ങി കുറച്ചു കഴിഞ്ഞ് താൻ ഇറങ്ങിയാൽ മതി… ഒരുമിച്ചിറങ്ങി വല്ലോരും വീഡിയോ എടുത്താൽ എനിക്ക് അതിന് ഉത്തരം പറഞ്ഞു നടക്കാൻ വയ്യ… ”

” താൻ പറേണ കേട്ടാൽ തോന്നുമല്ലോ.. നമ്മൾ ഇതിന്ന് പുറത്തിറങ്ങുന്നതും കാത്ത് ഫോട്ടോസും വിഡിയോസും എടുക്കാൻ ആരോ പുറത്ത് നിപ്പുണ്ട് എന്ന്.. ഒന്ന് പോയെ ആൾകാർക് വേറെ പണിയില്ലേ….”

” ആരോ അല്ലാ.. തന്റെ ആൾകാർ ഉണ്ടാവുമെന്നാ എന്റെ സംശയം… എനിക്കിട്ട് പണിതരാൻ താൻ അതല്ലാ… അതിനപ്പുറവും ചെയ്യും എന്നുമെനിക്കറിയാ … ”

” അപ്പൊ ഞാൻ മനപ്പൂർവം ആരയെ കൊണ്ട് ഈ വാതിൽ പുറത്ത് നിന്ന് പൂട്ടിച്ചു എന്ന കാര്യത്തിൽ തനിക് ഡൌട്ട് ഉണ്ട് എന്നല്ലേ …എങ്ങനെ പറഞ്ഞു വന്നാലും അവസാനം കൃത്യമായി എന്നിലേക്കു തന്നെ കണക്ട് ചെയ്യണട്ടാ….പക്ഷെ.. താൻ എന്നെ സംശയിച്ചപ്പോലെ എനിക്ക് തന്നേം സംശയിക്കാലോ… എനിക്കിട്ട് പണിതരാൻ വല്ലോരേം വീഡിയോ എടുക്കാൻ പുറത്ത് ഏർപ്പാടാകിയിട്ടുണ്ടോ ….പറയാൻ പറ്റില്ലേയ്.. വലിയ സദാചാരം പറയുന്ന താനൊക്കെ ഈ വക കാര്യങ്ങളിൽ സ്വന്തം കാര്യം സിന്ദാബാദ് ആണല്ലോ.. ”

 

” അതേടോ… ഞാൻ ആളെ ഏർപ്പാട് ആകിയിട്ടുണ്ട്…നല്ല വെടിപ്പിന് വീഡിയോയും ഫോട്ടോയും എടുത്തു ഡോക്ടറുടെ ലീലാവിലാസങ്ങൾ എന്ന് ചൂടോടെ തലകെട്ടും കൊടുത്ത് ഞാൻ സോഷ്യൽ മീഡിയയിൽ ഇടാൻ പോവാ..നാളെ പത്രത്തിലും വരും.. നോക്കി ഇരുന്നോ… അതോടെ തന്റെ ഇമേജ് മുഴുറോം വെള്ളത്തിൽ ആവും..താൻ പണ്ടാരടങ്ങി പോകും..അല്ലാ പിന്നേന്ന്… ”

” ഇപ്പഴല്ലേ മനസ്സിലിരിപ്പ് പുറത്ത് വന്നത്…ഹും… രാക്ഷസി…..”

പിന്നേ കുറച്ചു നേരത്തേക്ക് മിണ്ടാട്ടം ഒന്നുമുണ്ടായിരുന്നില്ല..രണ്ടു പേരും ഓരോ മൂലയിൽ മേപ്പൊട്ടും നോക്കിയിരുന്നു .. കുറച്ചു കഴിഞ്ഞപ്പോ

” നമുക്ക് ദാ ആ കാണുന്ന exhaust fan ഇളക്കാനൊരു ശ്രമം നടത്തിയാല്ലോ…എന്തായാലും വെറുതെ ഇരിക്കല്ലേ… ”

മെഹന്നു അടുത്ത സംഭാക്ഷണത്തിന് തുടക്കമിട്ടു…

ഓരോ ടോയ്‌ലെറ്റിലും exhaust ഫാൻ ഉണ്ടെങ്കിലും അതെല്ലാം വളരെ ഉയരത്തിൽ ആണ്… എന്നാൽ വാഷിംഗ്‌ ഏരിയയിൽ ഉള്ളത് അതിലും കുറവാണ്…

” പറയുന്ന ആൾക് എന്താ അതങ്ങ് ചെയ്‌താല്… ”

” പ്ലീസ്.. ഞാൻ ഹെല്പ് ചെയ്യാം… ”

“അങ്ങനെ പറ… അതിന് വല്ല സ്ക്രൂ ഡ്രൈവറോ മറ്റോ വേണ്ടിവരും ചിലപ്പോ… എന്നാലും ഒന്ന് നോക്കി കളയാം… ”

റയനു ആ വലിയ ബാസ്കറ്റ് എടുത്ത് കമിഴ്ത്തി ഇട്ടു അതിന്റെ മുകളിൽ കയറി നിന്നു exhaust ന്റെ അടുത്തേക് കൈ നീട്ടി… എത്തുന്നുണ്ടായിരുന്നില്ല… അവൻ ഏന്തി വലിഞ്ഞു പിടിക്കാൻ നോക്കിയതും ബാസ്കറ്റ് ഇളകുന്നുണ്ടായിരുന്നു..

” എടി.. പിടിക്കടി… ”

അവൾ അവന്റെ കാലിൽ കയറി പിടിച്ചു..

” എടി.. എന്റെ കാലിൽ അല്ലാ… ബാസ്കറ്റിൽ പിടിക്ക്.. ”

പക്ഷെ അതൊരു പ്ലാസ്റ്റിക് ബാസ്കറ്റ് ആയത് കൊണ്ട് അത്ര ബലമുണ്ടായിരുന്നില്ല… അവൻ കുറെ അതിൽ നിന്ന് ഏന്തി വലിഞ്ഞതും കാൽ തെഞ്ഞി ബാസ്കറ്റ് രണ്ടായി പിളർന്നു അവനതാ താഴെ കിടക്കുന്നു… അത് കണ്ട് മെഹന്നു ചിരിയോട് ചിരി…

” ഇന്റമ്മേ… ഇന്റെ നടു…നീയെവിടെ നോക്കി നിക്കായിരുന്നടി.. വീഴാൻ പോണ എന്നെ അനക് ഒന്ന് പിടിച്ചൂടായിരുന്നോ… ”

” എന്നിട്ട് വേണം താൻ എന്റെ മേലേക്കൂടെ വീണ് എന്റെ നടുവൊടിയാൻ… ”

” ഹും.. ഓളോരോ ഊള ഐഡിയ കൊണ്ട് ഇറങ്ങിക്കോളും…. ഈ കുരുട്ടു ബുദ്ധി ഒക്കെ എവിടുന്ന് വരുന്ന്… ”

” തനിക് പണി തരണം എന്ന് അലോയ്ക്കുമ്പോ വഴികൾ ഒക്കെ താനേ ഒരു ഫ്ലോയിൽ അങ്ങ് വരും.. എന്താവോ…

” എടി മൂതേവി.. നേരത്തെ കടിയും തൊഴിയും ഇപ്പൊ ഇതാ ഇതും… നിനക്ക് ഞാൻ തരാടി…. ”

അവൻ എങ്ങനെ ഒക്കെയോ എഴുനേറ്റ് അവളുടെ പിന്നാലെ ഓടി…

” നിക്കടി അവിടെ… ”

” ദേ.. എന്റെ അടുത്ത് വന്നാൽ ഉണ്ടല്ലോ…”

” വന്നാ നീയെന്ത് ചെയ്യും.. ഇപ്പൊ താൻ ഒച്ച വെച്ചാലും ആരും ഇങ്ങോട്ട് വരില്ലാ….അത്കൊണ്ട് എന്റെ കയ്യിൽ നിന്ന് തനിക് രക്ഷയില്ല മോളെ… ”

അവൻ അവളെ പിടിക്കാനായി ഓങ്ങിയതും അവൾ അവന്ന് പിടികൊടുക്കാതെ ഒരു തള്ള് തള്ളി തുറന്നു കിടക്കുന്ന ഒരു ടോയ്‌ലെറ്റിനകത്തു കയറി ഡോർ അടച്ചു….

അവൻ വാതിലിൽ കുറെ കൊട്ടി…

” എടി.. മര്യാദക് തുറന്നോ.. അല്ലെങ്കിൽ ഞാൻ പുറത്ത് നിന്ന് പൂട്ടും…”

അവളുടെ ഒരു മിണ്ടാട്ടവും കേൾക്കാനില്ല…

” എടി…. തുറക്കടി…. ”

അപ്പൊ മെഹന്നു..

” സ്വസ്ഥമായി മനുഷ്യനെ ഒന്ന് മുള്ളാനും സമ്മതിക്കില്ലേ…”

” അയ്യേ.. അതിനാണോ.. അതിനകത്തു പോയത്..ഞാൻ വിചാരിച്ചു പേടിച്ചോടിയതാണെന്ന് ..”

” പേടിച്ചോടാൻ എന്നെ കിട്ടില്ല.. നിങ്ങളെ നാട്ടിലൊക്കെ പിന്നേ ടോയ്‌ലെറ്റിൽ പോകുന്നത് എന്തിനാ…പാട്ട് കേൾക്കാനാണോ .. ”

” ഒന്നുമാത്രല്ല രണ്ടും കഴിഞ്ഞു താനിങ് വാ.. വെച്ചിട്ടുണ്ട് ഞാൻ…പാട്ടൊക്കെ അപ്പൊ ഞാൻ കേൾപ്പിച്ചു തരാം .. ”

പക്ഷെ മെഹന്നുന്ന് അതിനകത്തു വേറെ ബിസിനസ്‌ ആയിരുന്നു…

നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ…ഈ സോപ്പ് വെച്ച് ഒരു കിടിലൻ പണി….

 

🎶കയ്യിൽ സോപ്പ് വെച്ചിട്ടെന്തിനാ
വേറെ പണികൾ തേടി നടപ്പു .. 🎶

കുറച്ചു കഴിഞ്ഞു മെഹന്നു ഇളിച്ചു കൊണ്ട് വാതിൽ തുറന്നു… അവളുടെ ഇളി കണ്ടപ്പഴേ അവനൊരു വശപിശക് തോന്നി….

” എന്താടി…. ”

” ഇന്നാ പിടിച്ചോ…. ”

അതും പറഞ്ഞു അവൾ തയ്യാറാക്കി വെച്ച സോപ്പ് വെള്ളം ഉള്ള ബക്കറ് അവന്റെ നേരെ ഒറ്റ ഒഴിഴായിരുന്നു… അപ്രതീക്ഷിതമായി സംഭവിച്ചതായത് കൊണ്ട് റയനൂന് മാറാനും പറ്റിയില്ല… അവൻ സോപ്പും വെള്ളത്തിൽ കുളിച്ചു…

അവൾ അവനെ കളിയാകികൊണ്ട് ചിരിയോട് ചിരി…

” എടി… ”

അവൻ അവൾടെ അടുത്തേക് നടക്കാൻ ഒരുങ്ങിയതും അവൾ പേടിപ്പിച്ചു പുറത്തേക് ഓടി.. പാവം.. കൂടുതൽ പോയില്ലാ … സോപ്പും വെള്ളത്തിൽ വെഴുക്കി അവളതാ കിടക്കുന്നു നിലത്ത്….

” ആആആആ……. അമ്മേ… ”

” ആഹഹാ.. എത്ര മനോഹരമായ സംഗീതം… ”

അതുകണ്ട് റയനു വെറുതെ ഇരിക്കോ… അവൻ ചിരിച് ചിരിച് ഒരു വഴിക്കായി…

” പോടോ… ”

മെഹന്നുന്ന് ദേഷ്യം വന്നുക്ണ്..

” ഇതാണ് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന് പറയുന്നത്… ബുഹഹ… എന്നെ കുളിപ്പിച്ച് കിടത്തീട്ട് താൻ അങ്ങനെ കുളിക്കാതിരുന്നാൽ ശരിയാവില്ലല്ലോ..സാരല്യ… ഞാൻ കുളിപ്പിച്ചരാട്ടോ .. ”

മെഹന്നു അപ്പഴേകും എഴുനേറ്റ് നിന്നിരുന്നു.. അവൻ ബക്കറ്റിൽ വെള്ളം നിറച്ചു …

” വേണ്ട…ഒഴിക്കരുത്… ”

” ഒഴിച്ചിരിക്കും… ”

മെഹന്നു എങ്ങനൊക്കെ ഒഴിഞ്ഞു മാറാൻ നോകിയെങ്കിലും ആ വെള്ളം കൃത്യമായി അവളുടെ മേത്തു തന്നെ വീണു.. അവൾ ഫുള്ളായി നഞ്ഞന്നു …

” ടോ… തനിതെന്താ കാണിച്ചത്… ഞാനിനി ഈ കോലത്തിൽ എങ്ങനെ പുറത്തിറങ്ങും… ”

” പിന്നെ ഞാൻ നനഞ്ഞില്ലേ.. അതോ.. ഞാനും എങ്ങനെ പൊറത് പോകും..താനായിട്ട് തുടങ്ങി വെച്ചതല്ലേ . ”

” തന്നെ പോലെ ആണോ ഞാൻ…. ”

അവൾ പറഞ്ഞത് ശരിയാണെന്നു പിന്നീട് റയ്നൂന് തോന്നി.. അവളുടെ ഡ്രസ്സ്‌ എല്ലാം നഞ്ഞന്നു ശരീരത്തോട് ഒട്ടിയിരുന്നു…

അവന്ന് അപ്പഴാണ് സനക് വാങ്ങിയ ഡ്രെസ്സിന്റെ കാര്യം ഓർമ വന്നത്…..അവൻ ആ കവർ എടുത്തു അവൾക് നേരെ നീട്ടി…

” ഇതാ..ഞാൻ സനക്ക് മേടിച്ച ഡ്രസ്സ്‌ ആണ്.. താൻ ഇത് മാറിക്കോ… ”

അവൾ ശങ്കിച്ചു നിന്നെങ്കിലും പുറത്തിറങ്ങേണ്ടകാര്യം ആലോചിച്ചപ്പോൾ ഒടുവിൽ അവളത് വാങ്ങി ടോയ്‌ലെറ്റിലേക്ക് കയറി…

അവളാ കവറിലെ ഡ്രസ്സ്‌ കണ്ടപ്പോ അന്തം വിട്ട് പോയി.. താൻ ഇഷ്ടപ്പെട്ടു വാങ്ങാതിരുന്ന പിങ്ക് പ്ലെയിൻ സൽവാർ suit വിത്ത്‌ പ്രിന്റ്ഡ് ദുപ്പട്ട…അവളത് എടുത്ത് ഉടുത്തു…കറക്ട് ഫിറ്റ്‌.. പറഞ്ഞു തയ്‌പ്പിച്ച പോലെ.. ഇട്ടിട്ടും ഭംഗി ഉണ്ട്… എന്നിട്ട് നഞത് എടുത്ത് ആ കവറിൽ ഇട്ടു..

അവൾ അതിട്ടു പുറത്തേക്ക് വന്നപ്പോ റയ്നു നനഞ ഷർട്ട്‌ പീഞ്ഞു കൊണ്ടിരിക്കെന്നു….അവളെ കണ്ടതും അവൻ വേഗം അതെടുത്തിട്ടു…

” നിനക്ക് ഒന്ന് സ്വണ്ട് ഉണ്ടാക്കി വന്നൂടെ… ”

” ഓ.. നമ്മളൊന്നും കണ്ടില്ലേ… ”

” നോക്കി നടന്നോ.. ഇനി വീണാ വേറെ ഡ്രസ്സ്‌ തരാൻ ഇന്റെ കയ്യിലില്ല…. പിന്നേ ഇതിന്ന് വില 4000 ഇതും കൂടി ചേർത്ത് മൊത്തം 22,500 /- രൂപ മറക്കാതെ ഇങ്ങോട്ട് തന്നോണം… കേട്ടല്ലോ… ”

” അയ്യടാ.. ഞാനൊന്നും തരാൻ പോണില്ല.. താൻ അല്ലെ എന്നെ നഞച്ചേ… അപ്പൊ ഈ ഡ്രെസ്സിന്റെ കാര്യം താനിനി അങ്ങ് മറന്നേക്ക്… ”

” പെണ്ണല്ലേ… പുറത്തിറങ്ങുമ്പോ ഇനി നാണം കെടേണ്ട എന്ന് കരുതി തന്നതാ…അറ്റ്ലീസ്റ്റ് ഒരു നന്ദി എങ്കിലും.. എവിടെ…. പട്ടീടെ വാല് എത്ര കൊല്ലം കുഴലിൽ ഇട്ടാലും വളഞ് തന്നെ ഇരിക്കും എന്ന് പറയും പോലെ തന്റെ സ്വഭാവം ഒരുകാലത്തും മാറാൻ പോണില്ല എന്നെനിക് ഇപ്പൊ മനസ്സിലായി…”

മെഹന്നു പുച്ഛിച്ചു മുഖം തിരിച്ചു…

” ഈ കോപ്പിലെ ഡോർ ഒന്ന് തുറന്നിരുന്നെങ്കിൽ ഈ നരകത്തിൽ നിന്ന് ഒന്ന് രക്ഷപെടമായിരുന്നു… പണ്ടാരം.. ”

അതും പറഞ്ഞു റയ്നു വീണ്ടും ഡോറിൽ ആഞ്ഞു കാലുകൊണ്ട് തൊഴിച്ചു പിടുത്തം അമർത്തിയതും ഡോർ ഓപ്പൺ ആയി…

അത് കണ്ട് രണ്ട് പേരും അതിശയിച്ചു പോയി….

” ഡോർ ഓപ്പൺ ആയല്ലോ…”

അവൻ ഡോർ തുറന്നു പുറത്തു വന്നു… വച്ചിൽ സമയം 8 മണി കഴിഞ്ഞിരിക്കുന്നു ….ആ ഭാഗത്ത് ഒന്നും ആരുമില്ല…

” എടോ.. ഇറങ്ങിക്കോ.. ഇവിടെ ഒന്നും ആരൂല്ല… ”

അവൾ പുറത്തിറങ്ങി രണ്ട് പേരും മാളിന് പുറത്തേക് നടന്നു…

 

എന്നാൽ ഇതെല്ലാം ക്യാമറ കണ്ണിൽ മറന്ന് നിന്ന് രണ്ട് പേര് പകർത്തുന്നുണ്ടായിരുന്നു….!!!!

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply