Skip to content

Angry Babies In Love – Part 21

  • by
angry babies in love richoos

*🔥റിച്ചൂസ്🔥*

എന്നാൽ ഇതെല്ലാം ക്യാമറ കണ്ണിൽ മറന്ന് നിന്ന് രണ്ട് പേര് പകർത്തുന്നുണ്ടായിരുന്നു….!!!!

💕💕💕

വാച്ചിൽ സമയം 7 കഴിഞ്ഞു… ആദിൽ ഇപ്പോഴും തീൻമേശക് മുമ്പിൽ തന്നെ ഇരിക്കുവാണ്… ഉച്ചക്ക് ഇരുന്ന അതെ ഇരിപ്പാണ്.. പിന്നെ അവിടെ നിന്ന് അനങ്ങിയിട്ടില്ല..കട്ട കലിപ്പിൽ ആണ്.. .ഭക്ഷണം കഴിച്ചിട്ടുമില്ല ..അവന്റെ പ്രവർത്തികൾ കണ്ട് ഉമ്മാക്ക് എന്തോ പേടി തോന്നി…ഉമ്മ അവന്റെ അടുത്ത് വന്ന്..

” മോനെ… എന്തിരിപ്പാ ഇത് …ഉച്ചക്ക് ഒന്നും കഴിച്ചില്ലല്ലോ….അവൾ വല്ല തിരക്കിലും പെട്ട് മറന്നു പോയതാവും… മോൻ കഴിച്ചു എണീക്ക്… പിന്നോരീസം അവളെ വിളിക്കാം… ”

ആദിൽ ഒന്നും മിണ്ടാതെ ആ ഇരിപ്പ് തന്നെ തുടരുന്നത് കണ്ടപ്പോൾ പിന്നെ ഉമ്മ ഒന്നും പറയാതെ അവിടെ നിന്നും പോയി…

അടുത്ത നിമിഷം അവനൊരു ഫോൺ വന്നു..
ആഷിക് ആയിരുന്നത്…

” സർ.. ഒരു പ്രശ്നം ഉണ്ട്… ഇവിടെ മാളിൽ ടോയ്‌ലെറ്റിന്റെ ഭാഗത്തു നിന്ന് ഞാൻ ഒരുത്തനെ പൊക്കി… അവൻ പറഞ്ഞത് അവൻ റയാനെയും മെഹനുവിനെയും ടോയ്‌ലെറ്റിനകത്തിട്ട് പൂട്ടി എന്നാണ്….റയാൻ പറഞ്ഞിട്ടാണ് അവൻ അങ്ങനെ ചെയ്തത്..റയാൻ അവനു പൈസയും കൊടുത്തിട്ടുണ്ട് .. ആദ്യം റയാനും കുറച്ചു കഴിഞ്ഞു മെഹനുവും അതിനകത്തേക് പോകുന്ന കണ്ടു… അപ്പൊ അവൻ റയാൻ പറഞ്ഞപോലെ ഡോർ പുറത്ത് നിന്ന് പൂട്ടി….എന്താണ് അവർ അതിനകത്ത് ചെയ്യുന്നത് എന്നറിയാൻ ടോയ്‌ലെറ്റിന്റെ പരിസരത്ത് ഒളിഞ്ഞും പാത്തും നിക്കായിരുന്നു ഇവൻ…അവന്റെ ഫോണിൽ നിന്ന് അവരുടെ ഫോട്ടോ കാണിച്ചു തന്നു… അങ്ങനെയാണ് കൺഫേം ചെയ്തത്.. അവരാണെന്ന് ഉറപ്പാണ് സർ.. അവർ തമ്മിൽ മാളിൽ വെച്ച് എന്തൊക്കെയോ വാക്ക് തർക്കങ്ങൾ ഉണ്ടായതായി ഇവൻ പറയുന്നുണ്ട്… അതിന്റെ ഫോട്ടോസ് ആണ്… ഇനിയെന്താ ചെയ്യേണ്ടത് സർ..? ”

ആദിൽ ന്റെ മുഖം ചുമന്ന് തുടുത്തു….

” അവന്റെ ഫോണിലെ ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്തിട്ട് വിട്ടാൽ മതി….പിന്നെ നിങ്ങൾ ആ പരിസരത്തുള്ള cctv യിൽ പെട്ടോ….”

” ഇല്ല സർ… ടോയ്‌ലെറ്റിനു മുമ്പിൽ cctv ഇല്ലാ.. ”

” ഗുഡ്… ഒരു കാര്യം ചെയ്യ്… അവനോട് ആ ഡോർ പോയി അവർ കാണാതെ തുറക്കാൻ പറ.. എന്നിട്ട് താൻ അവർ ഇറങ്ങി വരുന്നത് നല്ല ക്ലിയറിൽ വീഡിയോ എടുക്ക്… സൂക്ഷിക്കണം.. അവരുടെ ശ്രദ്ധ പെടാത സ്ഥലത്ത് നിന്ന് വേണം…then ആ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടോ… ”

” സർ എന്തൊക്കെയാ ഈ പറേണെ.. വീഡിയോ പുറത്ത് വിട്ടാൽ മെഹന്നു..അവളുടെ ലൈഫ് എന്താകും… റയാനെയും മെഹനുവിനെയും ചേർത്ത് വേണ്ടാത്ത കഥകൾ നാട്ടിൽ പാട്ടാവില്ലേ…”

” അതിന് അവന്റെ കൂടെ ഉള്ള പെൺകുട്ടി മെഹന്നു ആണ് എന്നത് പുറം ലോകം അറിഞ്ഞാൽ അല്ലെ… മെഹന്നുവിന്റെ മുഖം ബ്ലർ ചെയ്ത് വേണം പ്രചരിക്കാൻ… അവളാണ് അതെന്ന് ആരും അറിയരുത്… ഞാൻ ഫോക്കസ് ചെയ്യുന്നത് റയാനെയാണ്….എംകെ ഗ്രൂപ്പിന്റെ എംഡിയും ഡോക്ടറുമായാ റയാൻ അലി മാലിക് ന്റെ കാമലീലാവിലാസങ്ങൾ എന്ന തലക്കെട്ടോടെ നാളെ എല്ലാ പത്രത്തിലും ഫ്രണ്ട് പേജിൽ ചിത്രമടക്കം ഈ ന്യൂസ്‌ വരണം… അതിനുള്ള ഏർപ്പാട് ചെയ്യ്…..”

” സാർ.. ഒരു ഡൌട്ട്.. അങ്ങനെ നാളെ പത്രത്തിൽ വന്നാൽ മെഹന്നു അതിന് against ആയി രംഗത്ത് വരുമോ…ശരിക്കുമുള്ള കാര്യങ്ങൾ അവൾ പുറത്തു പറയോ…? ”

” ഒരിക്കലും ഇല്ലാ… അവൾ ആയിരുന്നു ആ പെൺകുട്ടി എന്ന് പറഞ്ഞു അവൾ രംഗത്ത് വന്നാൽ അവൾ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വരും…ഉത്തരം മുട്ടും… എത്ര തന്നെ ന്യായീകരിച്ചാലും ഇതൊരു സ്ത്രീ വിഷയമായത് കൊണ്ട് അവളുടെ ഫാമിലിയെ ഓർത്തു അവൾ അതിന് തുനിയില്ല… ”

” പൊളിച്ചു സർ…റയാൻ ന്റെ ഇമേജ് തകർക്കാൻ ഇതൊരു നല്ല അവസരമാണ്….ഞാനിപ്പോൾ തന്നെ അങ്ങനെ ചെയ്യാം… ”

” പിന്നെ മറ്റവനെ വേണ്ടവിധത്തിൽ സെറ്റിൽ ചെയ്തേക്.. ഒരു കാരണവശാലും അവൻ വാ തുറക്കരുത്… ”

” ഓക്കേ സാർ… ”

ആഷിക് ഫോൺ വെച്ചതും ആദിൽ ഉറക്കെ അലറി കൊണ്ട് തന്റെ മുമ്പിലെ ഭക്ഷണം ഉള്ള ഗ്ലാസ്‌ പാത്രങ്ങങ്ങൾ കൈ കൊണ്ട് ആഞ്ഞു തട്ടി.. അവയെല്ലാം നിലത്ത് വീണു ചിഞ്ഞി ചിതറി… അതും പോരാഞ് തന്റെ തൊട്ടടുത്തുള്ള ചില്ലു ഗ്ലാസ്‌ കൈ കൊണ്ട് തീന്മേഷയിൽ അമർത്തി പൊട്ടിച്ചു…കയ്യിൽ അതിന്റെ ചില്ലു കൊണ്ട് ചോര വരാൻ തുടങ്ങി… എന്നാൽ ആ നോവൊന്നും അവനൊന്നുമല്ലായിരുന്നു.. ആദിലിന്റെ കണ്ണിൽ കത്തി ജ്വലിക്കുന്ന പകയുടെ തീനാളങ്ങളിൽ ആ വേദന അലിഞ്ഞില്ലാണ്ടായി….

റയാൻ അലി മാലിക്… തു !!…..പോയി പോയി അവനിപ്പോ എന്റെ പെണ്ണിന്റെ പിന്നാലെയാ… ഹും..അന്ന് അവന്റെ മേലെ മെഹന്നുവിനു ദേഷ്യം ഉണ്ടാകീട്ട് വീണ്ടും ഇതാ അവർ തമ്മിൽ കണ്ടിരിക്കുന്നു …. അവളിലേക്ക് അടുക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ലടാ… അതിനി വഴക്കായാലും സൗഹൃദമായാലും അവളുടെ ജീവിതത്തിൽ നീയുണ്ടാവാൻ പാടില്ലാ.. അതെനിക് ഇഷ്ടമല്ല…അവളോട് ഏത് വിത്തേനെ അടുക്കുന്നവരായാലും അവരെ വേരോടെ പിഴുതെറിയും ഈ ആദിൽ… മെഹന്നു എന്റെ പെണ്ണാ… ഈ ആദിൽന്റെ പെണ്ണ്…അത് നീ വഴിയേ അറിയും….. അറിയിക്കും ഞാൻ…

 

💕💕💕

 

മാളിൽ…

ഇഷ എന്നെ കാണാത്തത് കൊണ്ട് പോയിക്കാണും.. വിളിച്ചാലും കിട്ടില്ലല്ലോ… ഇനിയിപ്പോ ഷാനുക്കാനെ വിളിക്കാന്ന് വെച്ചാ നൂറ് കള്ളം പറയേണ്ടി വരും .. രാവിലെ ഇഷയുടെ കൂടെ പോന്നതല്ലേ…ഈ നേരം വരെയും അവളുടെ കൂടെ ആയിരിക്കും ഞാൻ എന്നാവും ഇക്ക വിചാരിച്ക്കാ… ഇവിടെ ഏതെങ്കിലും ഒരു ബൂത്തിൽ നിന്ന് ഇക്കാനെ വിളിച്ചാൽ തന്നെ ഇക്ക ഇവിടെ വന്ന് പിക് ചെയ്താ എന്താ ഇനി മറുപടി പറയാ…രാവിലെ ഒരു ഡ്രെസ് .. ഇപ്പൊ വേറെ ഒന്ന്.. ചോദ്യങ്ങൾക് മറുപടി പറഞ്ഞു ഞാൻ കുഴങ്ങും…

മെഹന്നു മാളിൽ നിന്ന് പുറത്തെത്തി ഒരേ ചിന്തയിൽ ആണ്…

റംസാൻ എന്നെ കുറെ നേരം കാത്ത് നിന്നിട്ടുണ്ടാവോ.. ഇതിനിടക്ക് അവന്റെ കാര്യം സെറ്റ് ആയോ എന്തോ…..എന്തായാലും വീട്ടിൽ എത്തീട്ട് ഒന്ന് വിളിച്ചു നോക്കാം…

മാളിൽ നിന്ന് പുറത്തിറങ്ങിയ റയ്നു കാർ പാർക്കിങ്ങിൽ നിന്ന് കാർ എടുത്ത് ഫ്രന്റിൽ എത്തിയപ്പോ മെഹന്നു അവിടെ ശങ്കിച്ചു നികുന്നത് ആണ് കണ്ടത്…

റയനു കാറിന്റെ ഗ്ലാസ്‌ താഴ്ത്തി മെഹന്നുവിനോടായി

” തീപ്പെട്ടി കൊള്ളി….ഇവിടെ കൂടുതൽ നേരം നിക്കണ്ടാ.. പോവാൻ നോക്കിക്കോ…. എന്നെപോലെ ആവില്ല എല്ലാരും…. അപ്പൊ പോട്ടെ….എല്ലാ ഉപകാരങ്ങൾക്കും നന്ദി…പണികൾ കൊടുക്കൽ വാങ്ങൽ ഇവിടെ തീർന്നു…ഇനിയാ പേരും പറഞ്ഞു എന്റെ മെക്കട്ട് കയറാൻ വന്നേക്കരുത്…ഓക്കേ..പിന്നെ ക്യാഷ്… അത് ഞാൻ വല്ല അനാഥാലയത്തിനും മുടക്കിയതായി കണക്കാക്കികോളാ …..അപ്പൊ നമ്മൾ തമ്മിൽ ഇനി ഒന്നൂല്ലാ… ഇനി ഒരിക്കലും കാണാതിരിക്കാൻ ഞാൻ ഒന്നുടെ പ്രാർത്ഥിക്കാം..ഗുഡ് ബൈ ..”

അതും പറഞ്ഞു റയനു പോയി….

ഹും…അവന്റൊരു ഔദാര്യം…പറേണ കേട്ടാൽ തോന്നും ഈ പൈസ ഒക്കെ ഞാൻ അവന്റെ അടുത്ത് നിന്ന് തട്ടിപ്പറിച്ചു വാങ്ങിയതാണെന്ന്… അവൻ കാരണം ഞാൻ സഫർ ചെയ്‌തെന്നുള്ള ചെറിയൊരു കോംമ്പൻസേഷൻ.. അത്രേ ഒള്ളു….തന്നെ എന്ന് കാണുന്നോ അന്നൊക്കെ എന്റെ ദിവസം പോക്കാ….പണ്ടാരം… ഇനിയിപ്പോ എന്താ ചെയ്യാ….ഹാ… വല്ല ബൂത്തിനും ഇഷയെ തന്നെ വിളിക്കാ… ഇന്നിട്ട് അവളോട് വരാൻ പറയാ.. ഇക്കാനെ വിളിക്കുന്നതിനേക്കാൾ അതാണ് നല്ലത്…

അങ്ങനെ മെഹന്നു ഇഷയെ വിളിച്ചു കാര്യം പറഞ്ഞു…..എല്ലാം കേട്ട് ഇഷ അന്തം വിട്ട് പോയി….

പിന്നെ അൽപ സമയത്തിനുള്ളിൽ ഇഷ വന്നു അവളെ പിക് ചെയ്തു…

” എടി… ഇങ്ങനൊരാളെ പരിചയപ്പെട്ട കാര്യം നീയെന്തേ ആദ്യമേ പറയാനത്…? ”

” എനിക്കാ കൊരങ്ങാമോറനെ കണ്ണിന്നേറേ കണ്ടൂടാ.. അതാ പിന്നെ ..അല്ലാ നിങ്ങടെ കാര്യം എന്തായി…? ”

” സെറ്റ് ആയടി… എനിക്ക് ഇഷ്ടായി.. നല്ല പെരുമാറ്റം…. ഇഷ്ടം പറയാനുള്ള പേടികൊണ്ടാ പുറകെ നടന്നിട്ടും ഒന്നും പറയാനത് എന്നൊക്കെ പറഞ്ഞു…എന്തായാലും വീട്ടിൽക് പ്രൊപോസലുമായി വരാമെന്നു പറഞ്ഞിട്ടുണ്ട്… ”

” അപ്പൊ അങ്ങനെ നിന്റെ കാര്യം ഓക്കേ ആയി ല്ലേ… എടി .. പിന്നേ.. നീയാവന്റടുത് എന്റേം ആ കൊരങ്ങമോറാന്റെ കാര്യം ഒന്നും പോയി പറഞ്ഞേക്കരുത് ട്ടോ…”

” ഇല്ലടി…ഇന്ന് പിന്നെ അവന്റേം ഫ്രണ്ട് പോയിരുന്നു ഞങ്ങടെ സംസാരം കഴിഞ്ഞപ്പഴേക്കും…അപ്പോ നിന്നേം കാണാതോണ്ട് ഞാൻ എന്റെ ഈ സ്കൂട്ടിയിൽ അവന്റെ കൂടെ അങ്ങ് തിരിച്ചു പോന്നു.അല്ലാ.. ഇതല്ലല്ലോ നീ രാവിലെ ഇട്ടത്.. അതെവിടെ .. ”

” അത് വെള്ളം വീണു ആകെ നനഞ്ഞു… ഇത് അവൻ അവൻ അവന്റെ പെണ്ണിന് വാങ്ങിയ ഡ്രസ്സ്‌ എനിക്ക് തന്നതാ… എന്തായാലും വേഗം വീട്ടിൽ ഒന്ന് എത്തിയാൽ മതി..ആരും കാണാതെ റൂമിൽ എത്തണം… ”

” നീ പേടിക്കാതെ ഡി… ഇന്റെ വീട്ടിൽ കയറിയിട്ടാ വരുന്നെന്നു പറഞ്ഞാൽ പോരെ.. എന്റെ ഡ്രെസ്സും വേറെ അല്ലെ… ”

” അത് ശരിയാണല്ലോ… ”

മെഹന്നു വീട്ടിൽ എത്തിയപോ വായനശാലയിൽ നിന്ന് ഷാനു വന്നിട്ടില്ല… പോരാത്തതിന് ഉപ്പയും ഇല്ലാ… വാതിൽ തുറന്നത് ഉമ്മ ആണെങ്കിലും ഇഷയെ കണ്ടപ്പോ ഉമ്മ അവളോട് സംസാരിക്കാൻ നിന്ന തക്കത്തിൽ മെഹന്നു റൂമിലേക്കു ഓടി വേം ഡ്രസ്സ്‌ മാറ്റി… എന്നിട്ട് തിരിച്ചു വന്നു … അതോണ്ട് ഉമ്മ ഡ്രെസ്സിനെ കുറിച്ചൊന്നും ചോദിച്ചില്ല….

 

റയനു വീട്ടിൽ എത്തി റംസാനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു….

” എടാ.. ഞാൻ വിചാരിച്ചു നീ പോയികാണുമെന്ന്.. അവൾ ഓക്കേ ആയടാ.. പിന്നെ അവളുടെ വണ്ടിയിലാ ഞാൻ തിരിച്ചു പോന്നത്.. ”

” ഹ്മ്മ്.. എന്തായാലും നീ ഈ കാര്യങ്ങൾ ഒന്നും അവളോട് ഓതാൻ നിക്കണ്ടാ…ഞാനത് ക്ലോസ് ചെയ്ത ചാപ്റ്ററാ… ”

” ഓക്കേ ഡാ.. ”

 

💕💕💕

അടുത്ത ദിവസം….

 

യച്ചു കാലത്ത് തന്നെ അവന്റെ സ്ഥിരം എക്സസൈസ് തുടങ്ങി…. അപ്പഴാണ് അനു മാറ്റി ഒരുങ്ങി ബാഗ് ഒക്കെയായി പുറത്തേക്ക് വന്നത്….

” നീയിതെവിടെ പോണടി ബാഗും തൂകി …നേരം വെളുത്തില്ലല്ലോ… പൊന്നുമോൾക് ഇതെന്ത് പറ്റി… കാണാതോരോ ശീലങ്ങൾ… ”

അനു ജനൂനേം കൂട്ടി റാഷിക്കാനെ എങ്ങനെ എങ്കിലും കാണാൻ പറ്റോ എന്ന് നോക്കാൻ ഇറങ്ങുവാണ്…എന്നാലല്ലേ താടിക്കാരനെ കുറിച്ചറിയാൻ പറ്റു.. അതിപ്പോ യച്ചൂനോട് പറയാൻ പറ്റോ…

” അത്.. പിന്നെ… ആ…assignment.. ഇനൊരു assignment ഉണ്ട്… അപ്പൊ ജാനൂന്റെ വീട്ടിൽ പോയി അത് എഴുതാൻ… അല്ല.. ഇക്ക എന്താ ഈ നേരത്തൊരു എക്‌സസൈസ്.. നേരം വെളുത്തില്ലല്ലോ… പൊന്നുമോന് ഇതെന്ത് പറ്റി… കാണാതോരോ ശീലങ്ങൾ… ”

” ഞാനടിച്ച അതെ പോസ്റ്റിലേക്ക് വീണ്ടും ഗോൾ അടിക്കല്ലേ… ഇത് ഇണ്ടല്ലോ…ഷെയർ ചാറ്റിൽ ഞാൻ എന്റെ ഒരു ഫോട്ടോ ഇട്ടപ്പോ എത്ര ലൈക്‌ ആണെന്നോ കിട്ടിയേ.. പിന്നെ കമന്റ് പറയെ വേണ്ടാ… അധികവും തരുണീമണികൾ ആണ്….എല്ലാർക്കും എന്നെ കെട്ടിയെ തീരു എന്ന് വെച്ചാ ഞാനിപ്പോ എന്താ ചെയ്യാ…ആരേം പിണക്കാൻ ഒക്കത്തില്ലല്ലോ.. പ്രൊപോസൽസ് എത്രയാണെന്നോ…അതൊക്കെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി….അപ്പൊ അവർക് ഒന്ന് സന്തോഷായിക്കോട്ടെ വിചാരിച്ചു മസിൽ ഒക്കെ ഒന്ന് പെരുപ്പിക്കാൻ പോവാ…എന്തേ.. പറ്റൂലെ… ”

” ഈ ശരീരത്തിൽ മസിൽ പിടിക്കണെങ്കിൽ മിനിമം രണ്ട് കൊല്ലം എങ്കിലും വേണം…. ഇക്കാ ..തള്ളൽ വിട്ട് ഉള്ളത് പറ…. ”

” അത് നീ പറഞ്ഞ ആ കൊച് ഉടൻ എനിക്ക് സെറ്റ് ആവോലോ.. അപ്പൊ ഓളെ ഒന്ന് ഇമ്പ്രെസ്സ് ആകാൻ… ”

പടച്ചോനെ.. അത് ഇതുവരെ വിട്ടില്ലേ…ഇത് ഞാൻ എങ്ങനെ സോൾവ് ആകും എന്റെ പടച്ചോനെ.. നീ തന്നെ ഒരു വഴി കാണിച്ചു തരണേ…

” ഓഹോഹോ… നടക്കട്ടെ .. നടക്കട്ടെ..എക്‌സസൈസ് മാത്രം ആകണ്ട …ഉമ്മിനോട്‌ കുറച്ചു പാലും പഴോമ് മൊട്ടയും ഒക്കെ പുഴുങ്ങി ഈ അണ്ണാകിലോട്ട് തിരുകി തരാൻ പറ… ശരീരം നല്ലോണം ഒന്ന് പുഷ്ടിക്കട്ടെ.. ”

” പറഞ്ഞിട്ടുണ്ട്.. ഇപ്പൊ വരും… ”

യച്ചു ഒന്ന് ഇളിച്ചു കൊടുത്തു…

അനു പോകാൻ നിന്നതും

” എടി.. ഞാൻ കൊണ്ട് വിടാ… ”

” വേണ്ട വേണ്ടാ….മോൻ ബുദ്ധിമുട്ടണ്ട… ഞാൻ ജനൂനെ വിളിച്ചിട്ടുണ്ട്… ”

അനു നടന്നു ഗേറ്റ് എത്തിയതും പത്രക്കാരൻ വന്നു പത്രമിട്ടിട്ടു പോയി…ജാനു വരാത്തത് കൊണ്ട് അനു പത്രമെടുത്തു ചുമ്മാ ഒന്ന് മറിച്ചു നോക്കിയതും ഫ്രണ്ട് പേജിലെ വലിയ തലകെട്ടോടുള്ള റയാനേ പറ്റിയുള്ള ന്യൂസ്‌ കണ്ട് അവളുടെ കണ്ണ് തള്ളി പോയി…

Girls ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി വരുന്ന റയാനും കൂടെ ഏതോ പെൺകുട്ടിയും… അവളുടെ മുഖം വ്യക്തമല്ല.. എന്നാൽ ഒറ്റ നോട്ടത്തിൽ അത് തന്റെ റയ്നുക്ക ആണെന്ന് അനൂന് മനസ്സിലായി….

ഉറക്കെ അലറി കൊണ്ട് പത്രവും പിടിച്ചു അവൾ വീട്ടിലേക്ക് ഓടി….

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!