Angry Babies In Love – Part 22

  • by

8398 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

ഉറക്കെ അലറി കൊണ്ട് പത്രവും പിടിച്ചു അവൾ വീട്ടിലേക്ക് ഓടി….

പത്രം പിടിച്ചുള്ള അവളുടെ ഓട്ടം കണ്ട് യച്ചു എന്താണ് എന്നൊക്ക ചോദിക്കുന്നുണ്ട് .. എന്നാൽ അനു അതെല്ലാം മൈൻഡ് ആകാതെ റയ്നുവിന്റെ റൂമിലേക്കു ഓടുകയാണ്… യച്ചുവും കാര്യമെന്തന്നറിയാൻ പിന്നാലെ വിട്ടു…

 

💕💕💕

 

തുരുതുര ഉള്ള ഫോൺ വിളികളുടെ ശബ്ദം കേട്ടാണ് റയ്നു ഉറക്കത്തിൽ നിന്ന് ഉണർന്നത്…. നോക്കുമ്പോൾ ഹോസ്പിറ്റലിൽ നിന്നും ഫ്രെണ്ട്സ് ആയിട്ടും ഒരുപാട് പേരുടെ കാൾ വന്നിരിക്കുന്നു….മെസേജുകൾ കുന്നുകൂടിയിരിക്കുന്നു…റയ്നു ആദ്യം റംസാൻ അയച്ച വീഡിയോ മെസേജ് തന്നെ തുറന്നു നോക്കി… അതിന്റെ അടിക്കുറുപ്പും കൂടി കണ്ടപ്പോൾ അവൻ ഞെട്ടി…

“”എംകെ ഗ്രൂപ്പിന്റെ എംഡിയും ഡോക്ടറുമായ റയാൻ അലി മാലിക്കിന്റെ കാമ ലീലാവിലാസങ്ങൾ പുറത്തു വന്നു …””

ഇതിന്നലെ ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങുമ്പോൾ ഉള്ള ക്ലിപ്സ് ആണല്ലോ… ഞാനും ആ തീപ്പെട്ടികൊള്ളിയും നടന്നു വരുന്നത് വളരെ വെക്തമായി കാണാം… എന്നാൽ അവളുടെ മുഖം ബ്ലർ ആണ് …..എന്നാലും ആരാണ് ഈ വൃത്തികെട്ട പണി ചെയ്തത്….? ഞങ്ങൾ ഇന്നലെ പറഞ്ഞു നാവെടുത്തില്ല .. അപ്പഴേക്കും… ഒന്നും മനസ്സിലാവുന്നില്ലല്ലോ….

ഇനിയിത് ആ തീപ്പെട്ടികൊള്ളിയുടെ പണിയായിരിക്കോ…..? എന്നെ കരിവാരി തേക്കാൻ….ഇന്നലെ വലിയ സദാചാരം പറഞ്ഞിട്ട് ഇനി അവൾ ഏർപ്പാടാക്കിയ ആൾകാർ ആവോ ഈ ക്ലിപ്പ് എടുത്തത്…?..അവളുടെ മുഖം ബ്ലർ ആക്കി എന്നെ ഫോക്കസ് ചെയ്തത് കൊണ്ട് അങ്ങനെ ചിന്തിക്കാതിരിക്കാനും കഴിയുന്നില്ല.. മാത്രമല്ല.. അവളാണ് എന്നെ ടോയ്‌ലെറ്റിൽ ട്രാപ്പിൽ ആക്കിയത്…എത്രയോ തുറക്കാൻ നോക്കിയിട്ടും തുറക്കാത്ത ഡോർ രാത്രി ആയപ്പോൾ തുറന്നു.. അപ്പൊ ആരാണോ ലോക്ക് ചെയ്തത് അവർ തുറന്നിട്ട് വീഡിയോ എടുക്കാൻ മറന്നു നിന്നതായിരിക്കണം…..ടോയ്ലറ്റ് പരിസരത്തു ക്യാമറ ഇല്ല.. അതുറപ്പാണ്..അപ്പൊ ഇതാരോ മനപ്പൂർവം ഇട്ട് പണിതതാണ്….അവളാണ് ഇതിനു പിന്നിൽ എന്നുള്ള സംശയം കൂടി വരാണല്ലോ… മാളിൽ വെച്ച് ഞങ്ങൾ തമ്മിൽ കശപിശ ഉണ്ടായപ്പോൾ അത് ആരൊക്കെയോ ഫോട്ടോ എടുക്കേം ഒക്കെ ചെയ്തായിരുന്നു… എന്നാൽ വീഡിയോ ക്ലിപ്പ്ൽ അവൾ വേറെ ഡ്രസ്സ്‌ ആയതിനാൽ അവളാണ് അതെന്ന് ആരും സംശയിക്കില്ല….അപ്പൊ ടോയ്‌ലെറ്റിൽ നടന്നതൊക്കെ അവൾ മനപ്പൂർവം ക്രീയേറ്റ് ചെയ്തതാണോ…? എന്റെ കയ്യിൽ വേറെ ഡ്രസ്സ്‌ ഉള്ള കാര്യം അവൾക് ആദ്യമേ അറിയായിരുന്നോ…?? എനിക്കിട്ട് പണിയുമെന്ന് അവൾ ടോയ്‌ലെറ്റിൽ വെച്ച് വെല്ലുവിളിച്ചതാണ്… അവൾ എന്തും ചെയ്യാൻ മടിക്കാത്ത വിളഞ്ഞ വിത്താ.ഇതിലും തറ പരിവാടികൾ അവളുടെ കയ്യിന്ന് പ്രതീക്ഷിക്കാം…ഇന്നലെ ഗുഡ് ബൈ പറയുമ്പോ ഒന്നും റിയാക്ട് ചെയ്യാതെ നിന്നത് ഇങ്ങനൊരു പദ്ധതി ആസൂത്രണം ചെയ്തിട്ടാവുമോ..? … സ്വന്തം സേഫ്റ്റി നോക്കാൻ മുഖം മറച്ചതാവാം….എനിക്കല്ലാതെ വേറെ ആർക്കും അവളാണ് അതെന്ന് അറിയത്തും ഇല്ലാ…so she is safe..അങ്ങനെ എങ്കിൽ ഈ പ്രശ്നത്തിൽ അവൾ വാ തുറക്കില്ല…. ആ…അവൾ അല്ലെങ്കിലും വാ തുറക്കില്ല…. ചീത്തപ്പേര് കേൾക്കും എന്നോർത്തു മിണ്ടാതെ ഇരിക്കെ ഒള്ളു…so അവളാണ് എന്ന് ഉറപ്പാവാത്ത സ്ഥിതിക് അവളെ ഇതിലേക്കു വലിച്ചിഴക്കുന്നത് ശരിയല്ല….അവളെക്കൊണ്ട് സത്യം പറയിപ്പിക്ക അല്ലാതെ വേറെ ഏതെങ്കിലും വഴി നോകിയെ പറ്റു…

എന്നെ കരിവാരിതേക്കാൻ വേറെ ആരെങ്കിലും ചെയ്തതായി ചിന്തിച്ചാലും അവർ എന്തിന് അവളുടെ മുഖം മറക്കണം…?? മുഖം ഉണ്ടെങ്കി കുറച്ചൂടെ വഷളാവല്ലേ ചെയ്യുള്ളു ഈ കാര്യം…..പിന്നെന്തിന് അവളുടെ മുഖം മറച്ചു…?? മെഡിക്കൽ രംഗത്ത് എംഡി റയാന് ശത്രുക്കളോ…? ഇത്രയും നാൾ തലപൊക്കാത്തവർ ഇങ്ങനൊരു കേസ്മായി ഇപ്പോൾ വരാൻ…? എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്……

ഒന്നില്ലെങ്കിൽ അവൾ.. അല്ലെങ്കിൽ മാറ്റാരെങ്കിലും..ഈ രണ്ട് സാധ്യതകളിൽ കൂടുതൽ ചാൻസ് അവൾ .. എല്ലാ തെളിവുകളും അവൾക് നേരയാണ് ഉറ്റുനോക്കുന്നത് …..എന്തായാലും എന്താണ് ഇതിനു പിന്നിൽ നടന്നത് എന്ന് കണ്ടു പിടിച്ചേ പറ്റു …ഇനിയവൾ ആണെങ്കിൽ ഈ റയ്നൂന്റെ മറ്റൊരു മുഖം അവൾ കാണും…അതിനു മുൻപ് ഇതെങ്ങനെ എങ്കിലും ഒതുക്കണം.. അതിനുള്ള വഴി ആണ് ആദ്യം ആലോചിക്കേണ്ടത്…

റൂമിലെത്തിയപ്പോ ഫോൺ പിടിച്ചു ആകെ ടെൻഷൻ ആയി നിക്കുന്ന റയ്നൂനെ കണ്ട് അനു

” ഇക്ക… ഇത് നോക്ക്.. പത്രത്തിൽ ഒക്കെ ഇക്കാനെ കുറിച്ചുള്ള ന്യൂസ്‌ ആണ്.. ഇതിൽ വല്ല സത്യവും ഉണ്ടോ.. ”

റയ്നൂന് നേരെ പത്രം നീട്ടി കൊണ്ട് അനു ചോദിച്ചു…

അവൻ പത്രം വാങ്ങി നോക്കി…

വലിയ തലകെട്ടോടെ ചിത്രങ്ങൾ സഹിതം പത്രത്തിലും വന്നു കഴിഞ്ഞിരിക്കുന്നു….റയ്നു ഒരു ഞ്ഞെട്ടൽ കഴിഞ്ഞു നിക്കായിരുന്നല്ലോ … അത്കൊണ്ട് അവന്ന് വലിയ കുലുക്കമൊന്നും ഉണ്ടായിരുന്നില്ല.. ഇല്ലാതിലും പ്രചരിച്ച സ്ഥിതിക് പത്രത്തിലും വരാതിരിക്കില്ല എന്നവൻ ഊഹിച്ചിരുന്നു…

” ഇക്കാ.. എന്തെങ്കിലുമൊന്ന് പറ…. ”

അപ്പഴേക്കും യച്ചു അങ്ങോട്ട് എത്തി…

” ഇക്കാ… വാട്സപ്പിലും ഇൻസ്റ്റയിലും എല്ലാ സോഷ്യൽ മീഡിയയിലും ഇക്കാന്റെ വീഡിയോ ആണ്….ഞാനിപ്പോ ആണ് ആ വീഡിയോ കണ്ടത്… എന്താ ഇതൊക്കെ… ”

” വീഡിയോയും ഉണ്ടോ…? “( അനു )

അനു യച്ചൂന്റെ ഫോൺ വാങ്ങി വീഡിയോ ക്ലിപ്പ് കണ്ടു…

” ഇക്കാ.. എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നിക്കുന്നത്….ഇന്റെ ഇക്ക ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്ക് നന്നായി അറിയാ..അത്കൊണ്ട് ഇക്ക ഒരു എക്സ്‌പ്ലൈനേഷനും തരേണ്ട .. ആരാ ഈ ഫേക്ക് ന്യൂസ്‌ പ്രചരിച്ചു ഇക്കാനെ ട്രാപ്പിൽ ആക്കിയേ…. ആർക്കാണ്ഇക്കാനെ സമൂഹത്തിന് മുമ്പിൽ മോശക്കാരൻ ആകാൻ മാത്രം ഇത്ര ദേഷ്യം… ? ”

” ആരാണെന്നു കണ്ടുപിടിക്കൽ അല്ല ഇപ്പോൾ നമ്മുടെ ആവശ്യം… ആദ്യം ഇതെങ്ങനേലും ഒതുക്കി തീർക്കണം..അതിനുള്ള വഴി ആണ് ആലോയ്‌ക്കേണ്ടത്.. നമ്മുടെ prestige issue ആണിത്….എല്ലാവരും ഈ വിവരം അറിഞ്ഞു കഴിഞ്ഞു.. നമ്മുടെ കുടുംബത്തിന്റെ മാനം കളയാൻ ആരോ മനപ്പൂർവം ചെയ്തത് ആണ് എന്നാണ് എനിക്ക് തോന്നുന്നത്…”( യച്ചു )

” ആരാണ് ചെയ്തത് എന്ന ചെറിയ ഊഹം എനിക്ക് ഉണ്ട്.. ആ .. അത് അവിടെ നിക്കട്ടെ.. ആദ്യം ഇതിനൊരു തീരുമാനം ഉണ്ടാകണം..യച്ചു… നീ ജിഷാദ്നോട്‌ ഒരു പ്രെസ്സ് മീറ്റ് അറേഞ്ച് ചെയ്യാൻ പറയ് ….ബാക്കി എന്ത് ചെയ്യണമെന്ന് എനിക്കറിയാം….”

( ജിഷാദ് റയ്നൂന്റെ പി എ ആണ് )

റയ്നു വേഗം ഒരുങ്ങി പോകാനായി താഴെ എത്തിയതും ഹാളിൽ ഉമ്മ ലാൻ ഫോണിൽ വരുന്ന കോളുകൾക്ക് സമാധാനം പറഞ്ഞു കൊണ്ടിരിക്കുകയാണ്…

” ഇല്ലാ.. നിങ്ങൾ കേട്ടതൊന്നും ശരിയല്ല… ഇന്റെ മോൻ അത്രക്കാരൻ അല്ല… ഇനിയാരും ഈ കാര്യം ചോദിച്ചു കൊണ്ട് ഇങ്ങോട്ട് വിളിക്കണ്ടാ…. ”

ഉമ്മ ഫോൺ വെച്ചിട്ട് കലിപ്പിൽ

” ഒഹ്ഹ്ഹ്…..ഇതിപ്പോ എത്രാമത്തെ കാൾ ആണെന്ന് വല്ല നിശ്ചയവുമുണ്ടോ….. എല്ലാരോടും സമാധാനം പറഞ്ഞു ഞാൻ മടുത്തു…നിങ്ങളെന്താ മനുഷ്യാ ഒന്നും മിണ്ടാതിരിക്കുന്നത്…നിങ്ങൾക് ഒന്നും പറയാനില്ലേ… ”

” എന്റെ കയ്സു… ആ ലാൻ ഫോണിന്റെ കണെക്ഷൻ അങ്ങോട്ട് ഊരിയിട്.. അപ്പൊ പ്രശ്നം തീരില്ലേ… ”

” നിങ്ങൾ എന്താ ഈ പറയുന്നത്… കണക്ഷൻ ഊരിയിട്ടന്ന് വെച്ച് ആളുകളുടെ വാ അടപ്പിക്കാൻ നമുക്ക് പറ്റോ…? ”

അപ്പഴേക്കും ഉപ്പ റയ്നൂനെ കണ്ടതും റയ്നു

” വാപ്പ.. നടന്നത്… ”

റയ്നു എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപ്

” മോനെ റയ്നു..നിന്റെ വാപ്പ അലി മാലിക് എന്ന ഈ ഞാൻ എംകെ ഗ്രൂപ്പിന്റെ ഓണർ ആയത് ഒറ്റ ദിവസം കൊണ്ടല്ല…. ഒരുപാട് ആക്ഷേപങ്ങളും പരിഹാസങ്ങളും ഭീഷണികളും അവഗണിച്ചു പിന്നിൽ നിന്നുള്ള കുത്തലും ഇതിനേക്കാൾ നല്ല കനത്തിലും എരിവിലുമുള്ള ആരോപണങ്ങളും കേട്ട് അതെല്ലാം നിഷ്പ്രയാസം തരണം ചെയ്ത് കഠിനമായ കടമ്പകൾ പിന്നിട്ട് തന്നെയാണ് ഞാൻ ഇതെല്ലാം പടുത്തുയർത്തി ഈ നിലയിൽ എത്തിയത്…ആ വാപ്പയുടെ മകനാണ് നീ..തളരാതെ ചങ്ക്കൂറ്റത്തോടെ പ്രശ്നങ്ങളെ നേരിടാൻ ആദ്യം പഠിക്കണം …കൊക്കിനു പിടിച്ചവനിട്ട് കഴുത്തിൽ മുറുക്കി തിരിച്ചു മറുപടി കൊടുക്കണം ..ഇതൊരു നിസാര പ്രശ്നം മാത്രം …സത്യാവസ്ഥ എന്തെന്ന് നീ പറയണ്ടേ… എനിക്കറിയേം വേണ്ടാ….നീ ചിന്തിച് ബോധപ്പൂർവം ഇതൊതുക്കി തീർക്കുമെന്ന് എനിക്കറിയാം…”

വാപ്പ അവന്റെ തോളിൽ ഒന്ന് തട്ടി ഒന്ന് പുഞ്ചിരിച്ചു അവിടെ നിന്നും പോയി….

വാപ്പാ.. നിങ്ങളാണ് വാപ്പ…. ഇതിലും വലിയ ആത്മവിശ്വാസം എനിക്ക് വേറെ എവിടുന്നും കിട്ടാനില്ല… എന്തിനെയും കൂൾ ആയി സമീപിക്കുന്ന ഈ രീതി… വാപ്പാ.. നിങ്ങളോടുള്ള ബഹുമാനം ഇപ്പോ എത്രയോ പടി മുകളിൽ ആണ്….വാപ്പാ… ഈ റയ്നുന്റെ കയ്യിൽ നമ്മുടെ കുടുംബത്തിന്റെ മാനം വാപ്പ വിശ്വസിച്ചു തന്നിരിക്കുകയാണ്…അത് കാത്തു സൂക്ഷിക്കേണ്ടത് ഇപ്പോ എന്റെ കടമയാണ്….വാപ്പന്റെ വിശ്വാസം ഞാൻ തകർക്കില്ല…ഇത് ഞാൻ തരണം ചെയ്യും…

എന്തൊക്കയോ തീരുമാനിച്ചുറപ്പിച്ചെന്ന വണ്ണം അവൻ കാർ എടുത്തു പോയി…

 

💕💕💕

രാവിലെ പത്രത്തിലെ ഫോട്ടോ കണ്ട് ഇഷ മെഹന്നുനെ വിളിയോട് വിളിയാണ്…

ഈ സാധനം ഇതെവിടെ പോയി കിടക്കാ.. നല്ല സുഖത്തിൽ ഉറങ്ങാവും പെണ്ണ് …. ഇവിടെ നടക്കുന്ന വല്ലതും അവളറിയുന്നുണ്ടോ..ഇന്നലെ അവൾ പറഞ്ഞതും ഈ ഫോട്ടോ ഒക്കെ വെച്ച് ഇത് അവൾ തന്നെയാവനാണ് സാധ്യത….പെണ്ണ് ഫോൺ എടുക്കുന്ന ലക്ഷണമില്ല.. ഓൾടെ വീട്ടിൽ പോകുക തന്നെ…

ഇഷ സ്കൂട്ടിയെടുത്തു ഓൾടെ വീട്ടിലേക് വിട്ടു…..മുറ്റമടിക്കുന്ന മെഹന്നുന്റെ ഉമ്മ ഇഷയെ കണ്ട്

” എന്താ മോളെ രാവിലെ തന്നെ…? ”

” ഒന്നൂല്ല ഉമ്മാ….ചുമ്മാ… ഒന്ന് രണ്ട് സ്ഥലം വരെ പോണം.. രാവിലെ നേരത്തെ വരണം എന്ന് മെഹന്നു പറഞ്ഞായിരുന്നു.. അവൾ ഒരുങ്ങിയോ ഉമ്മാ… ”

” ആഹാ.. നല്ല കഥ.. എന്നിട്ട് അവളിപ്പഴും അവിടെ കൂർക്കം വലിച്ചുറങ്ങാണല്ലോ… ”

” ആണോ. ഞാൻ ഒന്ന് പോയി നോക്കട്ടെ.. അല്ലാ.. ഉപ്പയും ഷാനുക്കയുമൊക്കെ എവിടെ…? ”

” ഉപ്പ കവല വരെ ഒന്ന് പോയി.. ഷാനു അവിടെ ഉറങ്ങുന്നുണ്ടാകും… ”

” ശരി ഉമ്മാ.. ഞാൻ അവളെടുത് ഉണ്ടാകും..പിന്നെ പത്രം വന്നില്ലേ ഉമ്മ . ”

” ഹാ… ആ ടാബിൾമ്മേ ഉണ്ട്… പിന്നെ
ഞാൻ ചായ എടുത്തു വക്കാ…കുടിച്ചിട്ട് പോയതി..”

” ഓക്കേ ഉമ്മ… ”

ഇഷ നേരെ പത്രവുമെടുത്ത് മെഹന്നുന്റെ റൂമിലേക്കു ഓടി…അവൾ പൊരിഞ്ഞ ഉറക്കമായിരുന്നു… ഇഷ എത്ര തട്ടി വിളിച്ചിട്ടും അവൾ എണീകാതോണ്ട് ഇഷ ബാത്‌റൂമിൽ നിന്ന് ഒരു കപ്പ് വെള്ളമെടുത്തു അവളുടെ തലവഴി അങ്ങോട്ട് ഒഴിച്ചു.. തണുത്ത വെള്ളം മുഖത്തു വീണപ്പോ മെഹന്നു ഉറക്കെ അലറി കൊണ്ട് ഞെട്ടി എണീറ്റു…

” അയ്യോ.. അമ്മേ…. പ്രളയം… ”

അപ്പഴാണ് അവൾ ഇഷയെ കണ്ടത്..

“എടി സാധനമേ നീയോ.. ഞാൻ പേടിച്ചു പോയി… നീയെന്ത് പണിയാ ഈ കാണിച്ചേ…. നല്ല സുഖത്തിൽ ഉറങ്ങായിരുന്നു…”

” നീ സുഖത്തിൽ ഉറങ്ങിക്കോ.. ഇവിടെ നടക്കുന്നത് വല്ലോം നീ അറിയുന്നുണ്ടോ…? ”

” എന്താ ഞാൻ ഉറക്കം കളയാൻ മാത്രം അതിനു ഇവിടെ സംഭവിച്ചത്…? ”

മെഹന്നു തോർത്തു എടുത്തു തല തോർത്തി കൊണ്ട് ചോദിച്ചു…

അവൾ മെഹന്നുനെ പത്രത്തിലെ ഫോട്ടോ കാണിച്ചു കൊണ്ട്..

” നീ ഈ വാർത്ത കണ്ടോ.. ഈ പെണ്ണ് നീയെല്ലേ… ”

മെഹന്നു പത്രം വാങ്ങി സൂക്ഷിച്ചു നോക്കി…

” ഹേ.. ഞാൻ ആണല്ലോ.. ഇത് കൊരങ്ങമോറാൻ അല്ലെ….ഇതിപ്പോ എന്താ കഥ…. പത്രത്തിൽ ഒക്കെ… ”

മെഹന്നു ആകെ ഞെട്ടി പണ്ടാരമടങ്ങി നിക്കാണ്….

” പത്രത്തിൽ മാത്രമല്ല .. ടീവിയിലും മറ്റല്ലാ സോഷ്യൽ മീഡിയകളിലും ഇത് തന്നെയാണ് ചർച്ച… ഫോട്ടോ മാത്രമല്ല.. വീഡിയോയും ഉണ്ട്…. ”

ഇഷ അവളെ വീഡിയോയും കാണിച്ചു…

” പടച്ചോനെ… ഇന്നലെ ഞാൻ അവനോട് ഇതേ കുറിച്ച് പറഞ്ഞെ ഒള്ളു… വല്ല സദാചാരക്കാരും വീഡിയോ എടുത്തു നാറ്റിക്കുമെന്.. അത്പോലെ തന്നെ സംഭവിച്ചല്ലോ… അപ്പോ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങുമ്പോൾ ആരോ മറന്നു നിന്ന് വീഡിയോ എടുത്തതാവും ല്ലേ.. എന്നാലും ആരാണ് ഇങ്ങനൊരു ക്രൂരത ചെയ്തത്…. ആർക്കാണ് ഞങ്ങളോട് ഇത്ര ദേഷ്യം…? ”

” നിന്നോട് അല്ലാ..അവനോട്…അവൻ എംകെ ഗ്രൂപ്പിന്റെ എംഡി ആണ്… റയാൻ അലി മാലിക്…വലിയ പുള്ളിയാ.. അവനോട് ദേഷ്യമുള്ള ആരോ പണി പറ്റിച്ചതാ… നിന്നെ അതിൽ കരുവാകണ്ടാ എന്ന് കരുതി.. നോക്ക്. നിന്റെ മുഖം ബ്ലർ ആകിയിട്ടുണ്ട്….. പിന്നെ ഈ ഡ്രസ്സ്‌ കണ്ടപ്പോ നീ ഇന്നലെ പറഞ്ഞതും കൂടി കൂടിവായിച്ചപ്പോ നീയാണ് എന്ന് ഞാൻ ഊഹിച്ചു.. അതാണ് ഇങ്ങോട്ട് ഓടി വന്നത്….”

” അവൻ ഒരു ഡോക്ടർ ആണെന്ന് അറിയാ.. പക്ഷെ , ഇത്രയും വലിയ ആളാണ് എന്ന് ഞാനിപ്പോ ആണ് അറിയുന്നത്…ഇന്തിനായിരിക്കും അവരിങ്ങനെ ചെയ്തത്..? ”

” എന്തിനായാലും നീ രക്ഷപെട്ടില്ലേ… നിന്റെ മുഖം മറച്ചത് കൊണ്ട് നീയാണ് എന്ന് ആർക്കും തിരിച്ചറിയാൻ ആവില്ല… എനിക്കും നിനക്കും അവനും അല്ലാതെ… അത്കൊണ്ട് നീ പേടിക്കണ്ടാ… ”

” എന്നാലും ടാ…..തെറ്റായ ആരോപണമല്ലേ അവന്റെ നേരെ ഉന്നയിച്ചിരിക്കുന്നത്… പെണ്ണ് കേസാ… ആകെ നാറും…. എന്ത് പറഞ്ഞു ന്യായീകരിച്ചാലും ആരും വിശ്വസിക്കാൻ പോവുന്നില്ല… അവൻ ഇത്രയും വലിയ ആളായത് കൊണ്ട് അവന്റെ ഇമേജ് തകരില്ലേ.. ”

” അതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റും… നമ്മൾ കരണമൊന്ന്മല്ലല്ലോ ഇങ്ങനെ സംഭവിച്ചത്….. അവന്റെ ശത്രുതകൾ ആരെങ്കിലും ചെയ്ത പണിയാകും… നീ എന്തായാലും രക്ഷപെട്ടല്ലോ ..അത് തന്നെ ഭാഗ്യം… ”

” എടി അങ്ങനെല്ല.. അവനെങ്ങനെ ഇതോതുക്കി തീർക്കും…girls ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി വരുന്ന സീൻ ആ….പിന്നെ ആ പരിസരത്തു മറ്റാരും ഇല്ലതാനും…..അവൻ നടന്നത് പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കാൻ പോണില്ല…. ഞാൻ മീഡിയക്കാരോട് ഞാൻ ആണ് അവന്റെ കൂടെ ഉണ്ടായിരുന്നത് എന്ന് പറഞ്ഞാലോ.. ഞാൻ നടന്നത് ഒക്കെ പറഞ്ഞാ എല്ലാരും വിശ്വസിക്കില്ലേ…? ”

” എടി.. നിനക്ക് വട്ടുണ്ടോ…നീ ഇന്നലെ കണ്ട അവനെ കുറിച് ചിന്തിക്കാതെ നിന്നെ കുറിച്ച് ചിന്തിക്ക്….നീ മീഡിയക്ക് മുമ്പിൽ വന്നാൽ നീയാണ് ആ രാത്രി ടോയ്‌ലെറ്റിൽ അവന്റെ കൂടെ ഉണ്ടായിരുന്നത് എന്ന് നാട്ടുകാർ അറിഞ്ഞാൽ പിന്നെ ഉള്ള വരുംവരായികളെ പറ്റി നീ ആലോചിച്ചിട്ടാണോ ഈ പറയുന്നത്..ഇപ്പൊ അവന്റെ നേരെ ഇടുന്ന പൊങ്കാല നിനക്കും കിട്ടും… അവിടെ നടന്നത് എന്താന്ന് നമുക്ക് അറിയാ… പക്ഷെ.. അത് ഇയ്യെങ്ങനെ ആൾക്കാരെ കൺവീൻസ് ചെയ്യാൻ നോക്കിയാലും നീയെവന്റെ കൂടെ ഒറ്റക്ക് സ്പെൻഡ്‌ ചെയ്തു എന്നെ വരൂ… നിന്റെ ഫാമിലി നാണം കെടില്ലെ..ഇവരുടെ ഒക്കെ ചോദ്യത്തിന് നീ എന്ത് മറുപടി കൊടുക്കും … നീ പെണ്ണാണ്.. നിനക്ക് ചീത്ത പേര് വന്നാൽ ഈ ജന്മം അത് മാറില്ല… അവരൊക്കെ വലിയ ആൾകാരാ … പൈസ കൊടുത്ത് ഒതുക്കും.. കുറച്ചു ദിവസം എല്ലാരും പാടി നടക്കും.. പിന്നെ അതെല്ലാരും മറക്കും… അത്കൊണ്ട് നാലാമതൊരാൾ ഇതറിയരുത്..മീഡിയയെ കാണുന്നതിനെ കുറിച് ചിന്തിക്ക പോലും ചെയ്യരുത്….”

” എടി എന്നാലും പ്രശ്നം അവിടം കൊണ്ട് അവസാനിക്കില്ല…..ഇന്നലെ ഞാൻ അവനെ വെല്ലുവിളിച്ചിരുന്നു പണി തരുമെന്ന് പറഞ്.. പിന്നെ ഞാൻ അവനെ പ്ലാൻ ഇട്ട് ടോയ്‌ലെറ്റിൽ കയറ്റിയത് കൊണ്ട് ഈ ട്രാപ് ഞാൻ ആണ് ഒരുക്കിയത് എന്ന് അവൻ ഇപ്പൊ സംശയിക്കുന്നുണ്ടാകും… എനിക്കൊറപ്പാ… പോരാത്തേന് എന്റെ മുഖം വ്യക്തമല്ലല്ലോ.. അപ്പൊ ഞാൻ എന്റെ സേഫ്റ്റിക്ക് മുഖം മറച്ചതായേ അവൻ കരുതു….അവന്റെ ശത്രുകൾ എന്റെ മുഖം മറക്കേണ്ട കാര്യമെന്താ… മുഖം കണ്ട ഒന്നുടെ ഈ ആരോപണം സ്ട്രോങ്ങ്‌ ആവല്ലേ ഒള്ളു എന്നൊക്കെ അവൻ ചിന്തിച്ചു പോകും… എനിക്കൊറപ്പാ.. അവനിപ്പോ എന്നെ ആയിരിക്കും സംശയിക്കുന്നുണ്ടാകാ.. എല്ലാ സാഹചര്യതെളിവുകളും എനിക്ക് അനുകൂലമാണ്…ഞാൻ ഇതിൽ പ്രതികരിക്കാതെ കൂടി ഇരുന്ന അവന്റെ സംശയം കൂടല്ലേ ഒള്ളു…. അവനെ അവന്റെ ഫാമിലിയെ മാനം കെടുത്തിയന്ന് പറഞ്ഞു അവൻ എന്നെ വെച്ചേക്കില്ലാ.. കൊന്നു കളയും.. എനിക്ക് പേടിയാവുന്നുണ്ടടി… ”

” നീയൊന്ന് ചുമ്മാ ഇരി പെണ്ണെ… എന്തൊക്കെയാ ഈ അലോയ്‌ച്ചു കൂട്ടുന്നെ…അവർക്ക് ഇതൊന്നും ഒരു പുത്തരി ആവില്ല.. പിന്നെ, അവർ ഇങ്ങനെത്തെ ആൾകാർ അല്ലാന്ന് നമുക്ക് എങ്ങനെ പറയാൻ പറ്റും.. വലിയ വലിയ ആൾകാർ ഒക്കെ അത്ര സത്യവാൻമാർ ഒന്നുമല്ല… അത്കൊണ്ട്.. അവൻ ഇത് നൈസ് ആയി ഡീൽ ചെയ്യും .. നീ നോക്കിക്കോ..”

“‘ഏയ്‌.. അവൻ അത്തരക്കാരൻ ഒന്നുമല്ല… ഇത് ശരിക്കും പെട്ടത് തന്നെയാ…ഇത്രയും നാൾ ഞാൻ അവന്ന് അറിഞ്ഞു പണികൊടുക്കായിരുന്നു …ഇതിപ്പോ മനസ്സാ വാചാ അറിയാത്ത കാര്യത്തിൽ അവൻ എന്നെ സംശയിക്കോലോ പടച്ചോനെ…. ”

” ഡി..ഇനി വാ തുറന്നാലുണ്ടല്ലോ… നീ വാ ….താഴെ പോയി ടീവി ഒന്ന് വെച്ച് നോകാം.. എന്തൊക്കെയാ പുകില് നടക്കുന്നെ അറിയാലോ… . ”

രണ്ടാളും താഴെ എത്തി നോക്കുമ്പോ ഹാളിൽ ആരും തന്നെയില്ല… മെഹന്നു ടീവിയിൽ ന്യൂസ്‌ ഇട്ടു രണ്ട് പേരും ചമ്രം പടിഞ്ഞിരുന്നു…

“”” നമസ്കാരം.. പ്രധാന വാർത്തകൾ…എംകെ ഗ്രൂപ്പിന്റെ ഓണർ അലി മാലിക് ന്റെ മകൻ റയാൻ അലി മാലിക് ന്ന് നേരെ സ്ത്രീയാരോപണങ്ങൾ ഉയരുന്നു… എംകെ ഗ്രൂപ്പിന്റെ എംഡിയും ഡോക്ടറുമായ റയാൻ അലി മാലിക്കിന്റെ കാമ ലീലാവിലാസങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.. ഇന്നലെ രാത്രിയിൽ ഷോപ്പിങ് മാളിൽ വെച്ചുള്ള ഏതാനും ചില ദൃശ്യങ്ങൾ ക്യാമെറയിൽ പകർത്തി ആരോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു….ചിത്രത്തിൽ കൂടെ ഉള്ള പെൺകുട്ടി ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല… സംഭവത്തെ പറ്റി റയാൻ അലി മാലിക് ഇതുവരെ മീഡിയയോട് പ്രതികരിച്ചിട്ടില്ല… ഏതാനും നിമിഷങ്ങൾ കകം പ്രെസ്സ് മീറ്റിംഗിൽ അദ്ദേഹം എത്തി ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്…….””””

വാർത്ത കേട്ട് മെഹന്നു….

” എടി ഇന്റെ കയ്യും കാലും വിറക്കുന്നു.. അവൻ എങ്ങാനും പ്രെസ്സ് മീറ്റിംഗിൽ അവന്റെ കൂടെ ഉള്ളത് ഞാൻ ആയിരുന്നു എന്ന് പറഞ്ഞാൽ എന്റെ ജീവിതം അതോടെ തീർന്നു… ”

” അവൻ എന്താ പറയുന്നത് എന്ന് ആദ്യം കേൾകാം.. എന്നിട്ടല്ലേ ബാക്കി… ”

 

പ്രെസ്സ് മീറ്റിംഗിൽ…

റയാനും കൂടെ ജിഷദ്ഉം വന്നിരുന്നതും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ എറിഞ്ഞു തുടങ്ങി…

” സർ… ഇന്നലെ നടന്ന സംഭവത്തിൽ സാർ ന്ന് എന്താണ് പറയാനുള്ളത്…? ”

” ഇന്നലെ സർ ന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി ആരായിരുന്നു…? ”

” സർ ന്റെ വഴിവിട്ട ജീവിതത്തെ കുറിച് സമൂഹമറിഞ്ഞപ്പോ അതിനെ ന്യായീകരിക്കാനാണോ ഇങ്ങനൊരു മീറ്റിംഗ്…? ”

” സാർ ന്ന് എത്ര എസ്റ്റേറ്റും വീടുകളും ഫ്ലാറ്റുകളും ഉണ്ട്… അവിടെ ഒന്നും പോകാതെ എന്ത്കൊണ്ടാ ഈ ഷോപ്പിങ് മാളിലെ ടോയ്ലറ്റ് തിരഞ്ഞെടുത്തത്..ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാത്തത്.. അല്ലെ സാറേ… ”

അത് കേട്ട് ബാക്കിയെല്ലാവരും ചിരിച്ചു…

പക്ഷെ.. റയാൻ അതിനൊന്നും പ്രതികരിച്ചില്ല… വളരെ മൗനമായി പുഞ്ചിരിച്ചു ഇരിക്കമാത്രം ചെയ്തു…

” സാർ എന്താ വിളിച്ചു വരുത്തി ആളെ കളിയാകുകയാണോ… ഞങ്ങൾ ചോദിച്ച ഒന്നിന് പോലും സാർ മറുപടി പറഞ്ഞില്ലല്ലോ…മിണ്ടാതെ ഇരുന്നാൽ ചെയ്ത വൃത്തികേട് മറക്കാനാവില്ല സാറെ … ”

അപ്പോൾ റയ്നു…

” നിങ്ങൾ ഈ ചോദിച്ച ചോദ്യങ്ങൾക് ഒന്നും മറുപടി പറയാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്…. അത്കൊണ്ടാണ് മിണ്ടാതിരുന്നത്… ആരും എനിക്കാവശ്യമായ ചോദ്യം ചോദിച്ചില്ല… എപ്പോൾ ചോദിക്കുന്നുവോ അപ്പോൾ മറുപടി പറയാം.. ”

അപ്പോൾ പത്രക്കാരിൽ ഒരാൾ..

” ഈ പ്രെസ്സ് മീറ്റ് നടത്താനുള്ള സാർ ന്റെ ഉദ്ദേശം എന്താണ് ? ”

” റൈറ്റ്… അങ്ങനെ ചോദിക്ക്… ഞാനിവിടെ വന്നത് ഒരു പ്രധാനപെട്ട കാര്യം നിങ്ങളുമായി പങ്കുവെക്കാൻ ആണ്….ഇന്ന് എനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ കൂടി കണ്ടപ്പോൾ എനിക്ക് തോന്നി ഇനിയീ കാര്യം മറച്ചു വെക്കുന്നതിൽ അർത്ഥമില്ലാന്ന്…ഇതാണ് ഉചിതമായ സമയമെന്ന്… ”

” എന്താണ് സർ ആ കാര്യം…? ”

” ദൃതി വെക്കല്ലേ.. ഞാൻ പറയാം…..എന്റെ ജീവിതത്തിൽ ഒരു സന്തോഷം വരുമ്പോൾ എന്റെ എല്ലാ ഉയർച്ചയിലും കൂടെ നിന്ന നിങ്ങളോട് പങ്കുവെക്കണമെന്ന് തോന്നി…ഞാൻ വിവാഹിതനാവാൻ തീരുമാനിച്ചു….ആരാണ് വധു എന്ന് ഇപ്പോൾ പുറത്തു വിടുന്നില്ല….some സെക്യൂരിറ്റി ഇഷ്യൂസ് ..അത്കൊണ്ട് ആണ് .. ഒന്ന് രണ്ട് മാസങ്ങൾക്കുള്ളിൽ മാര്യേജ് ഉണ്ടാകും… അപ്പോൾ കക്ഷി ആരാണ് എന്ന് വെളിപ്പെടുത്താം… ”

റയ്നുന്റെ സംസാരം കേട്ട് എല്ലാരും ഒന്ന് ഞെട്ടി…

” സാർ… ഇങ്ങനൊരു ആരോപണങ്ങൾ ഉയർന്നപ്പോൾ അത് മറച്ചു പിടിക്കാൻ ആണ് ഈ കല്യണ നാടകം എന്ന് ഞങ്ങൾ പറഞ്ഞാൽ…? ”

റയ്നു ചിരിച്ചു കൊണ്ട് …

” നിങ്ങൾക്ക് എന്തും പറയാല്ലോ….അതിനൊന്നും മറുപടി പറയാൻ സത്യം പറഞ്ഞാൽ എനിക്ക് നേരമില്ല.. നിങ്ങൾക്ക് ഏത് തരത്തിലും ഇതിനെ കാണാം…പക്ഷെ…ഞാൻ പറഞ്ഞത് വാസ്തവം….”

” അപ്പോൾ girls ടോയ്‌ലെറ്റിൽ സാറുടെ കൂടെ ഉണ്ടായിരുന്നത് സാറിന്റെ fiancee ആയിരുന്നോ..? ”

” ആ ചോദ്യത്തിന് ഇനിവിടെ പ്രസക്തി ഉണ്ടോ… ഞാൻ താങ്ങളോട് തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ…. തന്റെ fiancee ക്ക് ഒരു ആവശ്യം വന്നാൽ അതിനി ടോയ്ലറ്റ് ലേക്ക് ആയിക്കോട്ടെ അവിടേക്കു അവളുടെ കൂടെ പോകുന്നത് തെറ്റാണോ….? ”

” ഒരിക്കലും അല്ല സർ… ”

” ഒരുത്തന്റെ കൂടെ ഉള്ളത് അവന്റെ അമ്മയാണോ പെങ്ങളാണോ ഭാര്യയാണോ അതോ അവന്ന് വേണ്ട പെട്ട മാറ്റാരെങ്കിലുമാണോ എന്ന് നോക്കാതെ സാഹചര്യം മനസ്സിലാകാതെ ഒരു ദക്ഷ്യണ്യവുമില്ലാതെ അത് വീഡിയോ എടുത്തു അത് സമൂഹമാധ്യമങ്ങളിൽ വൃത്തികട്ട രീതിയിൽ പ്രചരിപ്പിക്കുന്നത് തെറ്റാണോ ..? ”

” തീർച്ചയായും തെറ്റാണ് സർ… ”

മാധ്യമപ്രവർത്തകർ എല്ലാം ഒറ്റ സ്വരത്തിൽ പറഞ്ഞു…

” സാർ ആരാണ് ഇതിനു പിന്നിൽ എന്ന വല്ല സൂചനയും ഉണ്ടോ..? . ”

” ആരാണെങ്കിലും അതെല്ലാം എന്റെ പേർസണൽ മാറ്റർസ് ആണ്… ഇനിയിതിന്റെ പേരിൽ ഒരു ചർച്ചക് ഞാൻ താല്പര്യപ്പെടുന്നില്ല…that’s it…the meeting is dispersed…thanku….” ( റയാൻ )

റയ്നു ഗ്ലാസ്‌ എടുത്തു വെച്ച് സ്റ്റൈലിൽ പുറത്തേക്ക് ഇറങ്ങി പോയി…..

ഇതെല്ലാം ടീവിയിൽ കണ്ട് അന്തം വിട്ട് പണ്ടാരമടങ്ങി നിക്കുന്ന മെഹന്നുനെ നോക്കി ഇഷ..

 

” കണ്ടോ… അവന്ന് ബുദ്ധി ഉണ്ട്… എത്ര നൈസ് ആയിട്ടാ അവൻ ഇത്രയും വലിയ പ്രശ്നങ്ങൾ ഡീൽ ചെയ്തത്.. ഇപ്പൊ നിനക്ക് സമാധാനമായില്ലേ…. ”

മെഹന്നുവിനു പാതി സമാധാനം ആയി.. എന്നാലും അവളുടെ മനസ്സിൽ ചെറിയൊരു പേടി ഉണ്ടായിരുന്നു… റയാൻ തന്നെ നോട്ടമിട്ടിട്ടുണ്ടാകുമോ എന്ന പേടി…

ടീവിയിൽ ന്യൂസ്‌ മാറി മറിഞ്ഞു….തെറ്റായ പ്രചാരണമായിരുന്നുവെന്നും റയാൻന്റെ കല്യാണം കാണുവാനും വധു ആരാണെന്ന് അറിയുവാനും കാത്തിരിക്കുകയാണ് എന്നൊക്കെ ആയി വാർത്തകൾ…..

 

💕💕💕

 

റയ്നു കാറിൽ ഹോസ്പിറ്റലിലേക് പോയ്‌ കൊണ്ടിരിക്കെ ഫോൺ റിങ് ചെയ്തു… അനു ആയിരുന്നു അത്…

” ഇക്കാ… സൂപ്പർ പെർഫോമൻസ്….ഇക്ക നൈസ് ആയിട്ട് ഡീൽ ആക്കിയില്ലേ… അടിപൊളി… എല്ലാരുടെയും വാ അടപ്പിച്ചല്ലോ… വാപ്പാക്കും ഉമ്മാക്കും ഒക്കെ പെരുത്ത് സന്തോഷായിക്ണ്..ഇക്ക വേം വീട്ടിലോട്ട് വാ…. ”

” ഞാൻ ഹോസ്പിറ്റലിൽ ഒന്ന് പോയിട്ട് വേം വരാട്ടോ… ”

” ഓക്കേ ഇക്കാ… ”

അനു ഫോൺ വെച്ച ഉടനെ അടുത്ത കാൾ നോക്കിയപ്പോൾ സന…

വാർത്ത അറിഞ്ഞുള്ള വിളി ആയിരിക്കും…. ഈ കാര്യങ്ങൾ ഒന്നും ഇനി എന്ത് പറഞ്ഞാലും അവൾക് ഉൾകൊള്ളാൻ സാധിക്കില്ല…പ്രതേകിച്ചു തീപ്പെട്ടി കൊള്ളി ആണ് കൂടെ ഉണ്ടായിരുന്നത് എന്ന് പറഞ്ഞാൽ തീർന്നു….പിണങ്ങികൊണ്ടുള്ള വിളി ആവണം… ഇതിനി ഞാൻ എങ്ങനെ സ്ലോവ് ആകും പടച്ചോനെ…

സനയുടെ ചീത്തവിളികളും പരാതികളും പ്രതീക്ഷിച്ചു ഫോൺ എടുത്ത റയ്നു പക്ഷെ മറുപാകത്തു നിന്ന് സനയുടെ സംസാരം കേട്ട് ഞെട്ടി….. !!

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply