Angry Babies In Love – Part 23

6707 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

സനയുടെ ചീത്തവിളികളും പരാതികളും പ്രതീക്ഷിച്ചു ഫോൺ എടുത്ത റയ്നു പക്ഷെ മറുപാകത്തു നിന്ന് സനയുടെ സംസാരം കേട്ട് ഞെട്ടി….. !!

” റയ്നു.. lets break up..എനിക്ക് ഇനി കൂടുതൽ സഹിക്കാൻ കഴിയില്ല.. നമുക്ക് പിരിയാം… ”

” ബേബി..what… !!നീ ചിന്തിച്ചിട്ടാണോ ഈ സംസാരിക്കുന്നത്… സന.. അതിനു ഇപ്പൊ എന്താ ഉണ്ടായത്…. ”

സന ഒന്നും മിണ്ടുന്നില്ല …

” സന… are u there…sana…”

അപ്പോൾ സന ചിരിച്ചു കൊണ്ട്..

” പറ്റിച്ചേ .. ബേബിനെ പറ്റിച്ചേ….ബേബി പേടിച്ചോ…. ഞാൻ സീരിയസ് ആയി പറയാന്നു കരുതിയോ..ഞാൻ തമാശയ്ക് ബേബിടെ റിയാക്ഷൻ അറിയാൻ ചെയ്തതല്ലേ …എനിക്ക് ബേബിയെ വിട്ട് പോകാൻ കഴിയോ….നീയെന്റെ മുത്തല്ലേ… നീയില്ലാതെ ഞാൻ എങ്ങനാ ജീവിക്കാ…..”

” ഒഹ്ഹ്ഹ് .. എനിക്കിപ്പോ ആണ് ശ്വാസം നേരെ വീണത്… നിന്റെ കളി കുറച്ചു കൂടുന്നുണ്ട് ട്ടാ… ഞാൻ നീ ന്യൂസ്‌ കേട്ട് upset ആയി എന്തോ ഭ്രാന്തു വിളിച്ചു പറയാ വിചാരിച്ചു ..ഞാൻ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല….ഇങ്ങനൊക്കെ കേട്ടാൽ അറ്റാക്ക് വന്നു ഞാൻ മരിച്ചു പോകും… ”

“ചുമ്മാ പറഞ്ഞതാ റയ്നു… ഫീൽ ആയോ…സോറി … സോറി… സോറി… ”

” ഓക്കേ….ഇതിനുള്ള ശിക്ഷ ഞാൻ നേരിൽ കാണുമ്പോ തരാം.. ”

 

” ഹഹഹ…..ന്യൂസ്‌ ഒക്കെ ഞാൻ അറിഞ്ഞു… അതിൽ ഇപ്പൊ upset ആവേണ്ട കാര്യം എന്താ..നീയെത്ര സ്മാർട്ട്‌ ആയിട്ടാ ആ ഫേക്ക് ന്യൂസ്‌ handle ചെയ്തത്… നീയെന്റെ മുത്താടാ…my sweet baby. ”

 

റയ്നു ഒന്നും മിണ്ടുന്നില്ല… റയ്നു ഫ്യൂസ് പോയി നിക്കല്ലേ.. പിന്നെ എങ്ങനെ മിണ്ടാനാ….

” അപ്പോ നിനക്ക് ഒന്നും തോനീല്ലേ.. ”

” എന്ത് തോന്നാൻ….ആ.. ഇങ്ങനൊരു വലിയ പ്രശ്നം ഉണ്ടായിട്ടും ഞാൻ എന്താ വഴക്കുണ്ടാകാതെ ഇങ്ങനെ കൂൾ ആയി സംസാരിക്കുന്നത് എന്നല്ലേ നീ ഇപ്പൊ ആലോയ്ക്കുന്നെ…അതെന്താ ഞാൻ എപ്പഴും എന്റെ ബേബിയെ സംശയിക്കണം എന്നാണോ… എനിക്ക് ഇന്റെ മുത്തിനെ ഒരുപാട് വിശ്വാസാ…എന്താണ് സംഭവിച്ചത് എങ്കിലും അതൊന്ന് എന്റെ baby എക്സ്‌പ്ലൈൻ ചെയ്യണ്ടാ…just leave it baby … ”

” my baby… ഞാൻ ടെൻഷൻ ആയി നിക്കായിരുന്നു.. നീയെങ്ങനെ റെസ്പോണ്ട് ചെയ്യും വിചാരിച്….ആശ്വാസമായി എന്തായാലും .. ”

” lets break up എന്ന് പറഞ്ഞപ്പോ ഈ ശല്യം ഒഴിഞ്ഞു പോയല്ലോ വിചാരിച്ചോ … ഹഹഹ…. ”

” ഏയ്യ്.. ചെ.. ചെ…നീയെന്തൊക്കെയാ ഈ പറയുന്നേ baby.. എനിക്കത് ചിന്തിക്കാൻ പോലും കഴിയില്ല… ഞാൻ നിന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്…. ”

” എനിക്കറിയാം ബേബി… പിന്നെ ബേബി .. കള്ളാ… നൈസ് ആയിട്ട് കല്യാണകാര്യം പൊക്കി എടുത്ത് ഇട്ടല്ലേ….അപ്പൊ രണ്ട് മാസത്തിനുള്ളിൽ നമ്മുടെ കല്യണം.. യോ യോ… ”

” ഹഹഹഹ… യാ.. ഇനിയതിനുള്ള സമയമായി എന്ന് തോന്നി… നീ ഓക്കേ അല്ലെ… ”

” എന്ത് ചോദ്യാ റയ്നു.. ഞാൻ എപ്പഴേ റെഡി ആ… വീട്ടിൽ അവതരിപ്പിക്കണം.. അതാണ് ഒരു ടാസ്ക്… അവർ എന്തായാലും കൺവീൻസ് ആവും.. നിന്നെ ആർക്കാ ഇഷ്ടപെടാത്തത്… ആദ്യം നിന്റെ വീട്ടിൽ ഓക്കേ ആക്ക്.. എന്നിട്ട് എന്റെ വീട്ടിലോട്ട് പെണ്ണ് കാണാൻ വന്നാൽ മതി… അവിടെ വരെ എത്തിച്ചാ ബാക്കി കാര്യം ഞാൻ ഏറ്റു… ”

” ഡബിൾ ഓക്കേ.. എന്നാ നീ ഉടൻ തന്നെ ആ ഹോസ്പിറ്റലിൽ നിന്ന് റിസൈൻ ചെയ്ത് ഇങ്ങോട്ട് വാ…. നമ്മടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യ്..വീട്ടിൽ ഗസ്റ്റ് consultant ആയി ഒന്ന് രണ്ട് മാസത്തേക്കു എംകെ യിൽ പോവാന്ന് പറഞ്ഞാൽ മതി….താമസം എന്റെ വീട്ടിലും… ഒന്ന് രണ്ട് ആഴ്ച നീയവിടെ നിന്നാൽ തന്നെ എല്ലാർക്കും നിന്നെ ഇഷ്ടാവും…ശേഷം ഞാൻ പറയാതെ തന്നെ അവർ ഇങ്ങോട്ട് പറയും.. നീ ഈ മോളെ അങ്ങ് കെട്ടിക്കോന്ന്… അപ്പൊ കാര്യങ്ങൾ കുറച്ചൂടെ ഫാസ്റ്റ് ആവും…. ഓക്കേ…? ”

” ഐഡിയ സൂപ്പർ ബേബി… ഞാനിതാ 1 വീക്ക്‌ നുള്ളിൽ ടപ്പേ ന്ന് അങ്ങെത്തും…. love യു baby… ”

” love u too..see u soon….”

സന ഫോൺ വെച്ചു…

അപ്പൊ അതും ഓക്കേ .. ഇനി അടുത്തത് ഇത്രയൊക്കെ വരുത്തിവെച്ചവൾക് ഇട്ട് ചൂടോടെ ഒരു പണി കൊടുക്കണം….അവൾ ഇനി മേലിൽ ഇങ്ങനെ ആരോടും ചെയ്യരുത്….

അവൻ മനസ്സിൽ ചിലത് തീരുമാനിച്ചു ഉറപ്പിച്ചു…

റയ്നു ജിഷാദ് നോടായി

” ജിഷാദ്…നമുക്ക് ഒരാളെ പൊക്കണം….ആളുടെ പേര് മെഹ്ന റസാഖ്… എന്താണ് ജോലി എന്നറിയില്ല.. കക്ഷി ബാംഗ്ലൂർ ആയിരുന്നു.. ഇപ്പൊ നാട്ടിൽ ഉണ്ട്… അവളുടെ ബോയ് ഫ്രണ്ട്ന്റെ പേര് ആദി… അവളുടെ ഫോട്ടോ one minute…”

റയ്നു ഫോൺ ഒന്ന് സെർച്ച്‌ ചെയ്തു സന അവന്ന് ഇൻസ്റ്റാഗ്രാമിൽ നിന്നും അയച്ച മെഹന്നു അവനുമായി എടുത്ത പിക് ജിഷാദ് നെ കാണിച്ചു… അവളുടെ ഫോട്ടോ ക്രോപ് ചെയ്ത് ജിഷാദ് ന്റെ ഫോണിലേക്കു അയച്ചു കൊടുത്തു…

” ഇതാണ് ആള്….കിട്ടിയ കഴിഞ്ഞാ എന്നെ വിവരം അറിയിക്ക്.. പിന്നെ എന്ത് ചെയ്യണമെന്ന് ഞാൻ അപ്പൊ പറയാം .. ”

” ഓക്കേ സർ.. ”

 

💕💕💕

 

മെഹന്നുവും ഇഷയും ചായ കുടിച്ചു കൊണ്ടിരിക്കായിരുന്നു….അപ്പഴാണ് ആദിയുടെ കാൾ വന്നത്…. ഇഷ ഉള്ളത് കൊണ്ട് മെഹന്നു കാൾ കട്ട്‌ ആക്കി… വീണ്ടും റിങ് ചെയ്തപ്പോ അവൾ

” എടി.. one മിനിറ്റ്.. ഇപ്പൊ വരാം.. ഒരു അർജെന്റ് കാൾ… ”

അവൾ വേം കൈ കഴുകി വീടിനു വീടിന് പുറത്തുള്ള ആരും ശ്രദ്ധിക്കാത്ത ഭാഗത്തു പോയി ഇരുന്നു …എന്നിട്ട് കാൾ എടുത്തു ..

” ഹെലോ.. ആദി… ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കായിരുന്നു.. എന്റെ അടുത്ത് എന്റെ ബെസ്റ്റ് ഫ്രണ്ട് ഇഷ ഇരിപ്പുണ്ടായിരുന്നു.. അതാ കാൾ കട്ട്‌ ആക്കിയേ… ”

” ആഹാ.. ബെസ്റ്റ് ഫ്രണ്ട് നോട്‌ താൻ എന്താ നമ്മടെ കാര്യം പറഞ്ഞിട്ടില്ലേ… ”

” ഇല്ലാ.. പറയണം… പിന്നെ ആദി ഒരു കാര്യം പറയാൻ ഉണ്ട്… അത് പിന്നെ ഉണ്ടല്ലോ… ”

അവൾ ഇന്നത്തെ ന്യൂസ്‌ ന്റെ കാര്യം പറയാൻ തുടങ്ങിയപ്പോൾ ആണ് ഇഷ പറഞ്ഞത് അവൾക് ഓർമ വന്നത്…. ആദിയോട് ഇന്ന് വരെ ഒരു കാര്യവും മറച്ചു വെച്ചിട്ടില്ല…പിന്നെ ഇതെങ്ങനെ മറച്ചു വെക്കും…. അല്ലെങ്കിൽ വേണ്ടാ…ആ കുരങ്ങാമോറനെ കണ്ടാ മൈൻഡ് ആകണ്ടാ പറഞ്ഞതാ ആദി.. ഇന്നിത്ര ഒക്കെ സംഭവിച്ചിട്ടുണ്ടങ്കിൽ അത് ഞാൻ കാരണം തന്നെയാണ്…ഇതൊക്കെ ആദിയോട് പറഞ്ഞാ ആദി എന്നെ വഴക് പറയും… അതോണ്ട് ഇനി ഇതിപ്പോ ആരും അറിയണ്ടാ .. ഫോണിൽ പറയേണ്ട കാര്യവുമല്ല ഇത്…തത്കാലം ഇത് ആദി അറിയാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്…

” ഹേയ്… എന്താ ഒന്നും മിണ്ടാതെ.. എന്താ പറയാൻ വന്നത്…? ”

” ആ.. അത് പിന്നെ മറന്നുപോയി… ഹിഹി… ”

” നിന്റെ ഒരു കാര്യം.. എന്നാ ശരി… ഞാൻ പിന്നെ വിളിക്കാം… ഫ്രണ്ട് നോട്‌ ഇന്റെ അന്യോഷണം പറഞ്ഞേക്ക്…. ”

” ഓക്കേ ആദി…. ബൈ… ”

അവൾ ഫോൺ വെച്ച് തിരിഞ്ഞതും പിന്നിലതാ പന പോലെ നിക്കുന്നു ഇഷ….

” ആരാടി ഈ ആദി….? ”

” എടി പതുക്ക പറ.. ആരെങ്കിലും കേൾക്കും… ”

” എന്തോ കള്ളകളി ഉണ്ടന്ന് എനിക്ക് നീ ഫോൺ എടുത്തു പോന്നപ്പഴേ മനസ്സിലായി…. ആരാ… എന്താ.. എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞോ… ”

അവൾ ഇശയോട് ആദിയുമായി പ്രണയത്തിൽ ആയതിനെ കുറിച് എല്ലാം പറഞ്ഞു…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഇഷ

” ഹമ്പടി ഭയങ്കരി… നീ ഇത്രയും വലിയൊരു രഹസ്യം മനസ്സിൽ ഒളിപ്പിച്ചു നടക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ലല്ലോ..എന്നിട്ട് നീ എന്നോട് മറച്ചു വെച്ചല്ലോടി… ”

” ഞാൻ പറയാൻ ഇരിക്കായിരുന്നെടി… ”

” ഞാൻ വിചാരിച്ചു നിനക്ക് ആ റയാനോട്‌ വല്ലോം കാണുമെന്ന്… ഹാ അത് പോട്ടെ… ഇനി വെച്ചോണ്ടിരിക്കുന്നത് എന്തിനാ .. വീട്ടിൽ പറയുന്നില്ലേ… ”

” സാവകാശം പറഞ്ഞു സമ്മതിപ്പിക്കാം എന്ന് വിചാരിച്ചാ….പെട്ടെന്ന് പറഞ്ഞാൽ ചിലപ്പോ ഷാനുക്ക ഒക്കെ എതിർത്തെന്ന് വരും… പതിയെ മയത്തിലൊക്കെ എങ്ങനേലും പറഞ്ഞു ഗ്രീൻ കാർഡ് വാങ്ങിക്കണം..നീയായിട്ട് ഇനി ആരോടും പറയല്ലേട്ടാ… ”

” ഇല്ലടാ… ഞാൻ ആരോടും പറയില്ലാ….പിന്നെ നീയാവന്റെ അടുത്ത് ഇന്നത്തെ ന്യൂസ്‌ നെ പറ്റി വല്ലതും വളമ്പിയോ…? ”

” ഇല്ലാ… നീ വിലക്കിയത് കൊണ്ടാ… ഞാൻ ഇതുവരെ അവനോട് ഒന്നും മറച്ചു വെച്ചിട്ടില്ലാ…. അതോണ്ട് എന്തോ പോലെ… ”

“മിണ്ടാതിരുന്നോ നീ… ഇങ്ങനെ ചില കാര്യങ്ങൾ ഒക്കെ ബോയ് ഫ്രണ്ട്സിൽ നിന്ന് മറച്ചു വെക്കുന്നതിൽ ഒരു തെറ്റൂലാ… പ്രതേകിച്ചു നീയെവനെ കെട്ടാൻ പോണ സ്ഥിതിക്…. ഓക്കേ…എടി..ഈ കാര്യം നമുക്ക് മാത്രല്ലേ അറിയു.. പിന്നെ ആ റയാനും… അവൻ നിന്റെ ആദിയോട് പോയ്‌ പറയാനൊന്നും പോകുന്നില്ല…അപ്പോ നീയും അവനും പറയാത്ത സ്ഥിതിക് പിന്നെ നിന്റെ ആദി എങ്ങനെ അറിയാനാ …സോ.. നീയാ കാര്യം അങ്ങ് മറന്നേക്ക്…അങ്ങനെ ഒരു കാര്യം നടന്നിട്ടില്ല എന്ന് തന്നെ കരുതിയാൽ മതി ..”

” ഓക്കേ… എടി ഞാൻ ഒന്ന് medcare വരെ പോയിട്ട് വരാം…. ആദിൽ സർ എന്നെ ഇന്നലെ വീട്ടിലേക് ലഞ്ച് ന്ന് ക്ഷണിച്ചിരുന്നു… അപ്പഴല്ലേ ടോയ്‌ലെറ്റിൽ കുടുങ്ങിയത്..ആദിൽ സാറെ ഒന്ന് വിളിച്ചു പറയപോലും ചെയ്തില്ല … ഫോണിൽ പൈസയും ഇല്ലായിരുന്നല്ലോ… പിന്നെ ഞാൻ ആ കാര്യം അങ്ങനെ മറന്നും പോയി…ഇന്ന് എന്തായാലും നേരിട്ട് ചെന്ന് വരാൻ പറ്റാത്തതിൽ സോറി പറയാമെന്നു വിചാരിച്ചു… ”

” ആഹ്.. പിന്നെ വരാൻ പറ്റാത്തത് ടോയ്‌ലെറ്റിൽ കുടിങ്ങിയത് കൊണ്ടാണെന്നും പറഞ്ഞു പോയേക്കല്ലേ… ”

” അറിയാടി.. ഞാൻ അതിന്റെ മട്ടം പോലെ ചെയ്തോളാ…”

 

💕💕💕

 

ഇതേസമയം medcare ഇൽ റയ്നൂന്റെ പ്രെസ്സ് മീറ്റ് കണ്ട് ആകെ കലിപ്പ് കയറി ഇരിക്കായിരുന്നു ആദിൽ…

” ഹും… അവൻ അത് പുല്ലു പോലെ ആണല്ലോ ഒതുക്കി തീർത്തത്….ഷിറ്റ്… ”

” അതെ സർ..ഒരു പൊട്ടിത്തെറിക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നു.. പക്ഷെ അവൻ നൈസ് ആയി കളിച്ചു…. ” ( ആഷിക് )

” ഇത്തവണ അവൻ രക്ഷപെട്ടു… പക്ഷെ .. എല്ലായിപ്പോഴും അങ്ങനെ ആവില്ല…. മീൻ ചൂണ്ടയിൽ കുരുങ്ങുന്നത് വരെ ഈ ആദിൽ ചൂണ്ടയിടും…ഭക്ഷണം മാറ്റി മാറ്റി ചൂണ്ടയിടും….എന്നിട്ടും അവൻ ചൂണ്ടയിൽ കൊത്തി ഇല്ലെങ്കി വലയിട്ട് പിടിക്കും.. അപ്പൊ അവൻ എന്ത് ചെയ്യും… മീൻ പിടഞ്ഞു പിടഞ്ഞു ശ്വാസം കിട്ടാതെ മരിക്കുന്നത് എനിക്ക് നോക്കി നിന്ന് ആസ്വദിക്കണം…. അപ്പഴേ എന്റെ കത്തൽ അടങ്ങു… ”

അപ്പഴേക്കും മെഹന്നു അങ്ങോട്ട് കടന്നു വന്നു…

” എന്താ സർ… വലിയ ബിസിനസ്‌ കാര്യം പറയും പോലെ ആണല്ലോ മീനിനെ ചൂണ്ട ഇട്ട് പിടിക്കുന്ന കാര്യം പറയുന്നത്… ”

മെഹന്നു അവന്റെ മുന്നിൽ ഉള്ള സീറ്റിൽ ഇരുന്നു….ആഷിക് അവൾ വന്നപ്പോൾ അവിടെ നിന്നും പോയി…

” ഹഹഹ… അത് ചുമ്മാ ഒരു എക്സാമ്പിൾ പറഞ്ഞതാ… അല്ലാ.. എന്താ ഈ വഴി ഒക്കെ…. ”

” അത് ആദിൽ സർ… സോറി… ഇന്നലെ ലഞ്ച് ന്ന് വരാമെന്ന് ഏറ്റിട്ട് വരാൻ പറ്റിയില്ല…എന്റെ ഫ്രണ്ട് ഇഷ അവൾക് പെട്ടെന്ന് സുഖല്ലാതെ ആയി അവളുടെ കൂടെ വീട്ടിൽ പോക്കേണ്ടി വന്നു …ഫോണിൽ ക്യാഷ് ഇല്ലാരുന്നു.. പിന്നെ റേഞ്ച് ഉം പോയി..പിന്നെ ആ ടെൻഷനിൽ വേറെ ഒരു ഫോണിൽ നിന്ന് സാറെ വിളിച്ചു പറയാനും വിട്ടു പോയി… ”

എത്ര ഈസി ആയിട്ടാ കള്ളം പറയുന്നത്….അതും ഈ ആദിൽ നോട്‌..റയാനേ പിന്നെ കാണരുത്..മൈൻഡ് ചെയ്യരുത് എന്ന് പറഞ്ഞിട്ടും ഇവൾ അവനെ കണ്ടു ..സംസാരിച്ചു ..ഒരുമിച്ച് രാത്രി വരെ ടോയ്‌ലെറ്റിൽ സ്പെൻഡ്‌ ചെയ്തു ….എന്നിട്ട് അത് എന്നിൽ നിന്ന് മറച്ചു വെക്കുന്നു…ഇനി റയാനോട് ഇവൾക്ക് വല്ല അടുപ്പവും….വെച്ച് പൊറുപിക്കില്ല ഞാൻ…

ആദിൽ ഒന്നും അറിഞ്ഞ ഭാവം നടിക്കാതെ…

” its ok… ഞാൻ ഫോൺ ചെയ്തിട്ട് കിട്ടാതെ വന്നപ്പോ എനിക്കും തോന്നി..എന്നിട്ടിപ്പോ ഫ്രണ്ട് ഓക്കേ അല്ലെ …”

“She is alright സർ… പിന്നൊരു ദിവസം തീർച്ചയായിട്ടും ഞാൻ വീട്ടിൽ വരണ്ട്… നൈറ്റ്‌ ഡിന്നറും കഴിച്ചേ പോരു.. ഓക്കേ… ”

” എന്തിനാ മറ്റൊരു ദിവസമാകുന്നത്.. ഇപ്പോ തന്നെ പോയാലോ…. ”

” ഇപ്പഴോ…? ”

” ഹാ.. ഇപ്പൊ തന്നെ … lunch and ഡിന്നർ കഴിച്ചു നൈറ്റ്‌ വീട്ടിൽ ഡ്രോപ്പ് ചെയ്യാം.. ഓക്കേ… താൻ ഇന്ന് ഫ്രീ അല്ലെ….? ”

” ഫ്രീ ഒക്കെ ആണ്…. എന്നാലും… ”

” ഒരു എന്നാലും.. come on….പ്ലീസ്…”

” ഓക്കേ ”

ആദിൽ അത്രയും പറഞ്ഞപ്പോൾ അവൾ പിന്നെ എതിര് പറഞ്ഞില്ല…അവൾ ആദിൽ ന്റെ കൂടെ അവന്റെ വീട്ടിലേക്ക് വിട്ടു ….

 

💕💕💕

 

” ഹലോ… അനു… നീയിതെന്താടി ഇന്ന് കോളേജിലോട്ട് വരാത്തെ … ”

” എടി.. ജാനു… കോളേജിൽ വരാൻ ഇറങ്ങിയത് ഒക്കെ തന്നെയാ… അപ്പഴല്ലേ ഇക്കാടെ ഇഷ്യൂ.. നീയറിഞ്ഞില്ലേ… ”

” അതൊക്കെ സോൾവ് ആയില്ലേ…ഫോണിൽ ഞാൻ ന്യൂസ്‌ കണ്ടു… പിന്നെന്താ വന്നാല്…..”

” ഇന്നിനി ഒരു മൂഡില്ലാ… ”

” എടി ചക്കപ്പോത്തെ… മടിച്ചി….കോളേജിലോട്ട് വാ… നിനക്ക് ഗുണമുള്ള ഒരു കാര്യം ഉണ്ട്… ”

 

” നീ ആദ്യം കാര്യം പറ… ”

 

” എടി.. എന്നെ റാഷിക്ക വിളിച്ചു.. ഏതോ കൂട്ടുകാരന്റെ ഫോണിൽ നിന്നാ വിളിച്ചത്… കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല… ഇന്ന് ഉച്ചക്ക് ടൗണിലുള്ള pepper house കഫെയിൽ വെച്ച് കാണാമെന്നു പറഞ്ഞു… നീ വന്നാൽ കയ്യോടെ ആ താടിക്കാരന്റെ കാര്യം ചോദിച്ചറിയാം… ”

 

” ആണോ .. എന്നാ ഞാൻ ഇപ്പഴേ അങ്ങത്തി … ”

 

” ഓക്കേ ടാ… ”

 

ശോ…ഇന്ന് റാഷിയെ കാണും .. മറ്റേ കക്ഷി ആരാണെന്ന് അറിയും..യ്യോ.. എനിക്ക് വയ്യ….

 

💕💕💕

 

കഫെയിൽ…

” എന്താടി.. നിന്റെ റാഷിയെ കാണാത്തത്… നമ്മളിപ്പോ വന്നിട്ട് എത്ര നേരായി…അവൻ ലേറ്റ് ആണുട്ടോ ..”

” ഒന്ന് സമാധാനപ്പെടടി…ഇക്ക ലേറ്റ് ആയതല്ല.. നമ്മൾ നേരത്തെയാ.. ഇക്ക വരാമെന്നു പറഞ്ഞ സമയമാകുന്നെ ഒള്ളു…. ”

അപ്പഴേക്കും റാഷി അങ്ങോട്ട് എത്തി…

” ആഹാ.. ഇതാര് .. അനുവോ…..നിന്റെ റയ്നുക്കാനോട് എന്റെ ഒരു congrats പറയണട്ടോ.. പുള്ളി എന്നാ പെർഫോമൻസ് ആയിരുന്നു.. തകർത്തില്ലേ… ”

” ഓ… അതൊക്കെ പറയാം… ഇപ്പൊ അതല്ല മാറ്റർ… ”

” എന്താ അനു.. സീരിയസ് ആണല്ലോ… എന്താ കാര്യം… ”

” അതിക്കാ…ഇക്കാന്റെ ഫോൺ എവിടെ പോയെ .. ഞങ്ങൾ കുറെ വിളിച്ചല്ലോ ..” ( ജാനു )

 

” അതോ.. ഫോൺ എവിടെയോ മറന്നു വെച്ചു.. എവിടെ ആണെന്ന് ഒരു പിടിയും ഇല്ലാ… അതാ ഞാൻ ബൂത്തിൽ നിന്ന് വിളിച്ചത് …അല്ലാ നിങ്ങൾ എന്തിനാ വിളിച്ചേ …”

” ഒന്നും പറയണ്ടാ….ഒരു അത്യാവശ്യ കാര്യം അറിയാൻ വിളിച്ചതാ… അപ്പൊ ഫോൺ എടുത്തത് മറ്റൊരുത്തൻ…അവൻ ആള് ശരിയല്ലാട്ടാ… ഏതോ കള്ളൻ ആണെന്ന തോന്നുന്നേ… പേര് എന്തോ ഷാനു ന്നോ മറ്റോ പറഞ്ഞു….അവന്റെ ഫോൺ ആണെന്ന മട്ടും ഭാവത്തിലാ സംസാരം…വഷളൻ…എത്ര തനിക് ഫോൺ തരാൻ പറഞ്ഞിട്ടും അവനതിന് കൂട്ടക്കുന്നില്ല.. ഒടുക്കം ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ തമ്മിൽ വഴക്കായി.. എന്നെ കുറെ തെറി വിളിച്ചു.. ഞാനും വിട്ട് കൊടുത്തില്ല …. അവനെ എന്റെ കയ്യിൽ കിട്ടിയാ പത്തിരി ചുടും പോലെ ചൂടും…ediot…അവന്ന് എന്നെ ശരിക്ക് അറിയാതോണ്ടാ… മരമാക്രി … ഹും… “( അനു )

റാഷിക്ക് അത് കേട്ട് ചിരി വന്നു…

“അയ്യോ …അവൻ കള്ളൻ ഒന്നുമല്ല… ഷാനുക്ക എനിക്ക് അറിയുന്ന ആളാ…..നമ്മടെ വായനശാല ഇല്ലേ അത് നോക്കി നടത്തുന്നത് ഷാനുക്ക ആണ്..അവിടെ ബുക്ക്‌ എടുക്കാൻ പോയി ഉള്ള പരിജയം ആണ്… പിന്നെ ചില്ലറ പുള്ളി ഒന്നുമല്ല .. ഇംഗ്ലീഷ് ലെക്ചറർ കൂടിയാ…അപ്പൊ ഷാനുക്കന്റെ കയ്യിൽ ആണോ എന്റെ ഫോൺ.. ഓഹ് .. ഞാൻ ലൈബ്രറിയിൽ മറന്നു വെച്ചതാവും… .”

” അവന്റെ മഹിമ റാഷി വല്ലാതെ ഓതണ്ട…എനിക്ക് കയറി വരും…”

അപ്പൊ റാഷിക് അറിയുന്ന ആളാണ് ആ മാക്രി ….എന്നെ കുറെ സംസ്കാരവും മര്യാദയും മാനേഴ്സും ഒക്കെ പഠിപ്പിക്കാൻ കുറെ ഉമിനീർ കളഞ്ഞതല്ലേ… ഒരു ഐഡിയ… റാഷിന്റെ കയ്യിന്ന് അവൻറെ നമ്പർ വാങ്ങിക്കാ ….എന്നിട്ട് ഒരു ചെറിയ പണി കൊടുക്കാ… വലിയ ഇംഗ്ലീഷ് ലെക്ചർ അല്ലെ.. കുറച്ചു പച്ച മലയാളം പഠിപ്പിച്ചു കൊടുക്ക…

” റാഷി… ആ മറ്റവന്റെ നമ്പർ ഒന്ന് തരോ… ”

” എന്തിനാടി.. വല്ലോം പണിയാൻ ആണോ… ആളൊരു പാവാട്ടോ…. ”

” ഹ്മ്മ്… പാവം പാവം.. ഉറങ്ങുമ്പോൾ ആവും… റാഷി നമ്പർ തരുന്നുണ്ടോ ഇല്ലയോ… ”

” നമ്പർ ഇപ്പൊ… ”

റാഷി പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് അവനൊരു ഫോൺ വന്നു…

” കൂട്ടുകാരന്റെ ഫോൺ ആ ഇത് … അവനായിരിക്കും… ഒരു മിനുട്ട് ട്ടോ… ”

അവൻ ഫോൺ എടുത്തു എന്തൊക്കെയോ സംസാരിച്ചു….

” ഉവ്വോ .. എന്നാ ഞാൻ ഇതാ എത്തി.. 5 മിനുട്സ്.. ഇപ്പൊ വരാം.. ”

അവൻ ഫോൺ വെച്ച് ഇവർക്കു നേരെ തിരിഞ്ഞു..

” അതേയ്.. ഒരു അർജന്റ് കാര്യം ഉണ്ട്.. ഞാൻ പോവാ… ”

അവൻ വേഗം ബൈക്കിൽ കയറി ഹെൽമെറ്റ്‌ വച്ചു…

” റാഷി നിക്ക്.. നമ്പർ… ”

“ആ… താരൊക്ക ചെയ്യാ… പിന്നെ വലിയ വേലത്തരം ഒന്നും ഒപ്പിക്കരുത് ട്ടാ… ”

” ഹേയ്.. ഇല്ലാ… അതിനൊന്നും അല്ല.
വിളിച്ചു ഒരു സോറി പറയാനാ… ”

” പിന്നേ.. നിന്നെ എനിക്ക് അറിഞ്ഞുടെ മോളെ അനു …..”

അവൻ കൂട്ടുകാരന്റെ ഫോണിന്ന് ഷാനുക്കാന്റെ നമ്പർ പറഞ്ഞു കൊടുത്തു… അവർ രണ്ടുപേരും കൂടി ആണ് ലൈബ്രയിൽ പോയി ബുക്ക്‌ എടുക്കാറ്…

അപ്പോൾ ജാനു അനൂന്റെ ചെവിയിൽ

” എടി… മറ്റേ കാര്യം ചോയ്ക്കുന്നില്ലേ… ”

” അയ്യയോ.. ഞാൻ ഈ മാക്രി ടെ കാര്യം അലോയ്‌ച്ചു കലിപ്പ് വന്നപ്പോ എന്റെ ആൾടെ കാര്യം മറന്നു പോയി…

” റാഷി .. പോകല്ലേ.. ഒരു കാര്യം കൂടി… ”

” പോയിട്ട് ധൃതി ഉണ്ട്…..ഫോൺ കിട്ടീട്ട് ഞാൻ വിളിക്കാം..ഓക്കേ… ”

അവൻ അതും പറഞ്ഞു പോയി…

” നീയിത് എന്ത് പണിയാടി കാണിച്ചേ… നിനക്ക് ആ താടിക്കാരന്റെ കാര്യം ചോദിച്ചുടായിരുന്നോ… ”

” ഞാൻ അറിഞ്ഞോ നിന്റെ റാഷി ഇത്ര ധൃതിയിൽ പോകുമെന്ന്… സാരല്യാ… ഫോൺ കിട്ടിയിട്ട് വിളിക്കാമെന്ന് പറഞ്ഞല്ലോ.. അപ്പോ ചോയ്കാം….ഇനി ആദ്യം ആ മാക്രിക്കിട്ട് ഒരു പണി… യെസ്… ”

 

💕💕💕

 

മെഹന്നു ആദിലിന്റെ വീട്ടിൽ എത്തി രണ്ടുപേരും വീടൊക്കെ നടന്നു കാണുകയായിരുന്നു…കസിൻ ആണെകിലും മെഹന്നു ഇതുവരെ ഇവിടെ വന്നിട്ടില്ല…

” എന്ത് വലിയ വീടാണ് ആദിൽ സർ… ഇത് മുഴുവൻ ചുറ്റി കാണണമെങ്കിൽ തന്നെ രണ്ട് ദിവസം വേണമല്ലോ… ”

മുകളിലെ നിലയിൽ ബാൽകണിയുടെ ഒരു വശത്ത് പെയിന്റിംഗ് പണി നടന്നുകൊണ്ടിരിക്കുകയാണ്….ആ ഭാഗത്തു അതിനു വേണ്ടാ സാധനങ്ങൾ എല്ലാം ആകെ അടുക്കും ചിട്ടയുമില്ലാതെ ആണ് കിടക്കുന്നത്..

ആ ഭാഗത്തു കൂടി നടക്കുന്നതിനിടെ പെട്ടെന്നു ശ്രദ്ധിക്കാതെ മെഹന്നുന്റെ കാൽ ഒരു ഏണിയിൽ വെച്ചു തട്ടി… അവൾ വേദന കൊണ്ട് കാൽ വലിച്ചു…അടുത്ത നിമിഷം ആദിലിന്റെ പ്രവർത്തി കണ്ട് അവൾ അന്തം വിട്ട് പോയി….. !!

*തുടരും…*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In Love – Part 23”

Leave a Reply