Angry Babies In Love – Part 3

7999 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

അജു കൈ ചൂണ്ടിയത് ക്യാന്റീനിൽ ഇരിക്കുന്ന നമ്മുടെ അനുന്റെ നേർക്കായിരുന്നു… !!!

” ഹഹഹ….ഇവളോ.. സിംപിൾ…. ”

പറഞ്ഞു തീർന്നില്ല.. ക്യാന്റീനിൽ നിന്നും ഒരു പൊട്ടിത്തെറി കേട്ടു… അമീറും ഫ്രണ്ട്സും ഓടി ചെന്നു ക്യാന്റിനിറ്റിനെ സൈഡിലുള്ള വിൻഡോയിലൂടെ ഒളിഞ്ഞു നോക്കി…..

💕💕💕

“എന്റെ സങ്കല്പത്തിലെ പയ്യൻ…. ”

” ഇതാ കോഫി… ”

അവൾ പറഞ്ഞു കൊണ്ടിരിക്കെ ഇടയിൽ കയറി കൊണ്ട് ഒരാള് ടേബിളിൽ രണ്ട് കോഫി കൊണ്ട് വന്ന് വച്ചു… ആ വെക്കലിൽ അവരുടെ മേലേക്ക് എല്ലാം കോഫി നന്നായി തെറിച്ചു… അടുത്ത ക്ഷണം അനു കസേര പിന്നിലേക്കു ഉന്തി കൊണ്ട് ദേഷ്യത്തോടെ

” എടോ .. താൻ ഇതെന്താ ഈ കാണിച്ചേ…. ”

അനു ഡ്രെസ്സിൽ പറ്റിയ കോഫി തുടച്ചു കൊണ്ട് കോഫി കൊണ്ട് വന്നവന്റെ നേരെ വിരൽ ചൂണ്ടി….

” ഓഹോ.. താൻ ആയിരുന്നോ.. തനിക് രാവിലെ കിട്ടിയത് കൊണ്ടൊന്നും മതിയായില്ലല്ലേ…കൂടെ വാലുകളും ഉണ്ടല്ലോ…. ”

രാവിലെ അനുവുമായി ചെറിയൊരു കശപിശ ഉണ്ടാക്കിയ കോളേജ്ലെ ഒരു പ്രധാന അലമ്പ് ടീംസ് ആണ് വീണ്ടും ഒരു അങ്കത്തട്ടിനായി വന്നിരിക്കുന്നത്..അതിൽ ഒരുത്തന്ന് അനുവിന്റെ കയ്യിൽ നിന്ന് നല്ലോണം കിട്ടി നെറ്റി ഒക്കെ മുറിഞ്ഞിട്ടുണ്ട്… അവനാണ് കോഫി കൊണ്ട് വന്നു വെച്ചത്…

” വാലുകലുകൾ മാത്രല്ല.. തലയുമുണ്ട്… ”

അതും പറഞ്ഞു തല്ലുകൊണ്ടവന്റെ പിന്നിൽ മറന്നു നിന്ന ഒരു തടിയൻ മുമ്പോട്ട് വന്നു.. അതുകണ്ടിട്ടും അനു ഒരു കൂസലുമില്ലാതെ നിപ്പാണ്..ജാനു ഒന്ന് പേടിച്ചിട്ടുണ്ട്…

ജാനു അനുവിന്റെ പിന്നിലേക്ക് ആയി നിന്ന് അവളുടെ ചെവിയിലായി

” എടി അനു.. വേണ്ടടാ.. ഇവിടെ ഇനി ഒരു പ്രശ്നം ഉണ്ടാകണ്ടാ.. നമുക്ക് വേം പോവാം… ”

അനു ഒരിഞ്ചു അനങ്ങുന്ന മട്ടില്ല…സംഭവം അറിഞ്ഞുമ് കേട്ടും ഒരുപാട് പേര് ക്യാന്റീനു ചുറ്റും കാഴ്ച കാണാൻ തടിച്ചു കൂടി…

” എന്തിനാണാവോ വാലും തലയുമൊക്കെ ഇങ്ങോട്ട് കെട്ടിയെടുത്തെ… ”

” നീ ഇന്ന് രാവിലെ ഇവരെ തൊട്ടെന്നു കേട്ടല്ലോ… അപ്പൊ ഞാൻ സ്ഥലത്തു ഇല്ലാതെ പോയി.. അതോണ്ട് മോളെ ഒന്ന് ശരിക്ക് പരിചയപ്പെടാൻ വന്നതാ… ”

” ഓഹോ.. വിരോധമില്ല.. വിശദമായി തന്നെ പരിചയപ്പെടാം…. any way i am hanna…ചേട്ടന്റെ പേരെന്താ…. ”

” ഡി പുന്നാര മോളെ….ഞങ്ങളിൽ ഒരാൾക്കിട്ട് പണിതിട്ട് നീ നിന്ന് കിന്നരിക്കുന്നോ…. നിനക്കെങ്ങനെ ധൈര്യം വന്നേടി എന്റെ പിള്ളേരെ മേലെ കൈ വെക്കാൻ … ”

” ഹഹഹ.. ഇതൊക്കെ തന്റെ പിള്ളേരായിരുന്നോ….1, 2………. 7.. ആഹാ.. പോത്തു പോലെ വളർന്ന തലയിൽ ചെളി പോലും ഉണ്ടോ എന്ന് സംശയമുള്ള ഈ എഴു പിള്ളേരുടെ അച്ഛനണോ ഈ നിക്കുന്നെ .. ഹഹ..ചർമം കണ്ടാൽ പറയില്ലാട്ടോ…. സന്തൂറച്ഛനാണല്ലേ…😂”

അത് കേട്ട് അവിടെ കൂടി നിന്നവരല്ലാം ഉറക്കെ ചിരിച്ചു.. അത് കേട്ട് തടിയന് കലിപ്പ് കയറി…

” ഡി… നിന്നെ ഞാൻ… ”

” തൊട്ടു പോകരുത് എന്നെ …. ”

അനൂന്റെ ആ അലറലിൽ അവൻ ഒന്ന് ഞെട്ടി അവളെ തല്ലാൻ ഓങ്ങിയ കൈ പിൻവലിച്ചു…

” പിന്നെ .. ഗേൾസ് ടോയലറ്റിനു മുമ്പിൽ ഇരുന്നു കള്ളും കഞ്ചാവുമടിച്ചു അതിനകത്തു കയറി ഒളിഞ്ഞു നോക്കുന്നവനെ ഞാൻ മടിയിൽ ഇരുത്തി താലോലിക്കണോ…അത് ചോദിക്കാൻ ചെന്ന എന്റെ മേലെ കൈ വെച്ചാ ഞാൻ നോക്കി നിക്കുമെന്ന് കരുതിയോ….. ”

തടിയെന്റെ മുഖം ദേഷ്യകൊണ്ട് ചുമന്നു…

” ഡി .. വെളച്ചിൽ എടുക്കല്ലേ.. ഇത്‌ ടീം വേറെയാ…. കൂടുതൽ കളിച്ചാലേ മോള്ക്ക് തന്റേതല്ലാത്ത കാരണത്താൽ ഒരു കൊച്ചിനെ വയറ്റിൽ ചുമക്കേണ്ടി വരും… കേട്ടോടി.. എന്നേ നിനക്ക് ശരിക്ക് അറിയില്ല…. ”

അനുവിന് ദേഷ്യം ഇരച്ചു കയറി…

” എന്നേം നിനക്കറിയില്ല….”

അത് പറഞ്ഞു അനു അവന്റെ ആയുധം ലക്ഷ്യമാക്കി തന്നെ കാല് കൊണ്ട് ഒരു തൊഴി കൊടുത്തു… അപ്രതീക്ഷിതമായി കിട്ടിയതായതു കൊണ്ട് അവന്റെ കണ്ണിലൂടെയല്ലാം പൊന്നീച്ച പാറി….

പതിവ് ബാക്ക്ഗ്രൗണ്ട് സോങ് ഞാനും തെറ്റിക്കുന്നില്ല.. 😅😅

“”🎶””സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ….””🎶””

അപ്പൊ തന്നെ അവന്റെ ടീമിലെ എല്ലാരും പേടിച്ചു.. അവർക്കൊക്കെ ഒന്ന് കിട്ടിയതിന്റെ ഷീണം മാറീട്ടില്ല… എന്നാൽ തടിയൻ നിർത്താനുള്ള ഭാവമില്ല… അപ്പൊ പിന്നെ നമ്മുടെ അനൂന്ന് കൊടുത്തല്ലേ തീരു…

പിന്നെ അവിടെ അടി ഇടി പൊടി പൂരമായിരുന്നു…. അവർ ജീവന് കൊണ്ടോടി…അവസാനം അനു ആ തടിയനെ പിടിച്ചൊരു മാസ്സ് ഡയലോഗ് കൂടി കാച്ചി…

” ഇനി നീ ഇവിടെ റൗഡിസം കാണിച്ചാ.. പൊന്നു പോനെ.. ഈ ഹന്നയുടെ മറ്റൊരു മുഖം കൂടി നീ കാണും…. കേട്ടല്ലോ… ”

അത് കേട്ടതും ചുറ്റും കൂടിയവരെല്ലാം ആർത്തു കൂവി കയ്യടിച്ചു…. അനു slow മോഷനിൽ കൂളിംഗ് ഗ്ലാസ്‌ എടുത്തു വച്ചു കൂടെ ജാനുവും അവിടെ നിന്നും നടന്നകന്നു…

💕💕💕

ഇത്‌ ഒളിഞ്ഞിരുന്ന കണ്ട അമീറും ടീമും അന്തം വിട്ടു പോയി ….

” മോനെ… അമീറേ.. ഇതാണ് ഐറ്റം… പേര് ഹന്ന അലി മെഹക്.. ഈ കോളേജിലെ പെൺ പുലി….ആള് ബ്ലാക്ക് ബെൽറ്റാ…ഇവിടുത്തെ റൗഡികളെ വരെ നിലക്ക് നിർത്തുന്ന ഇവളോട് നീ എങ്ങനെ ചെന്നു മുട്ടാനാ..പറഞ്ഞത് മാറ്റി പറയണം എന്ന് തോന്നുന്നുണ്ടോ …” (അജു )

” ഹഹഹ… ആളെ എനിക്ക് ഇഷ്ടായി.. പെരുത്ത് ഇഷ്ട്ടായി.. ഇങ്ങനെ വേണം പെൺപിള്ളേര് . ചുണക്കുട്ടി….അപ്പോ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ലാ.. challenge is accepted…ഇനി നിങ്ങള് കണ്ടോ… ഈ അമീർ എന്താ ചെയ്യാൻ പോണെന്ന്…. ”

💕💕💕

ഹേയ് ആദി.. പ്ലീസ് പിക് അപ്പ്‌ the ഫോൺ…… ഓഹ്.. നോ…വീണ്ടും കട്ടായി… നീ യിതെവിടെ പോയികിടക്കാ.. ഒന്ന് ഫോൺ എടുതുടെ….ഒരു നൂറ്റമ്പത് ഫോൺ കാൾ ആയിക്കാണും ഇപ്പൊ ഇത്‌.. ഷിറ്റ്…atlest മെസ്സേജ് എങ്കിലും ചെയ്തുടെ..ഞാൻ ചെയ്ത മെസേജ് ന്ന് റിപ്ലൈ.. അതുല്ലാ…

എന്താ.. നിങ്ങളൊക്കെ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ…. ഒരാളുടെ ലൈഫിൽ കയറി ഇടപെട്ടില്ലെങ്കി നിങ്ങൾക്കൊരു മനസ്സമാധാനോം കിട്ടില്ലാല്ലേ… ഇന്നാ അറിഞ്ഞു തൊലക്ക്…

എന്റെ പേര് *Mehna Razak*… മെഹ്നു എന്ന് വിളിക്കും.. ഞാൻ ഇപ്പൊ വറീഡ് ആയികൊണ്ടിരിക്കുന്നത് എന്റെ ബോയ് ഫ്രണ്ട് നെ ആലോയ്ച്ചാ.. രണ്ട് ദിവസായി അവനെന്നെ വിളിച്ചിട്ട്… മെസേജ് ന്ന് റിപ്ലൈ യും ഇല്ലാ..എന്റെ നഴ്സിംഗ് ട്രെയിനിങ് കഴിയുന്ന അവസാന ദിവസാ ഇന്ന്…ഞാനിപ്പോ ബാംഗ്ലൂർ ആണ് ഉള്ളത് ….നാളെ ഞാൻ ഇവിടെ നിന്ന് നാട്ടിലേക് പോകും.. ഇനിയൊരിക്കലും ഇങ്ങോട്ട് തിരിച്ചു വരില്ല ..ഇതൊന്ന് അവനോട് പറയാമെന്നു വെച്ചപ്പോ അവനെ ലൈനിൽ കിട്ടുന്നും ഇല്ലാ .. അപ്പൊ എനിക്ക് ദേഷ്യം വരാതിരിക്കോ…. മതിയോ… നിങ്ങൾക് ആവശ്യമുള്ളത് കിട്ടീല്ലേ.. ഇനി ഒന്ന് പോയിത്തരോ എന്റെ മുമ്പിന്ന്…

വീണ്ടും അവൾ ആദിക്ക് റിങ് ചെയ്ത് കൊണ്ടിരുന്നു.. അപ്പഴേക്കും അവൾ നടന്നു നഴ്സിംഗ് റൂമിൽ എത്തിയിരുന്നു…

” എന്താടി….എന്തേലും പ്രോബ്ലം ഉണ്ടോ.. വല്ലാതെ ടെൻഷൻ ആയപോലെ… ആർക്കാ ഫോൺ ചെയ്ത് കൊണ്ടിരിക്കുന്നെ… ”

നഴ്സിംഗ് റൂമിലേക്കു ടെൻഷനോടെ കയറി ചെന്നു കയ്യിലെ മെഡിസിൻ ബോക്സ്‌ ടേബിളിൽ വച്ചു തലക്ക് കൈ കൊടുത്തു അവളവിടെ ഒരു ചെയറിൽ ഇരുന്നു….ഇത്കണ്ട് ബാക്കിയുള്ളവർ വെറുതെ വിടുമോ…

” എന്ത് പറ്റി ടാ… ഞങ്ങളോട് പറ… ”

” ഏയ്യ്.. ഒന്നുലടാ… ”

അവൾ വീണ്ടും ഫോൺ എടുത്തു അവന്ന് ട്രൈ ചെയ്തു… സ്‌ക്രീനിൽ ആദി എന്ന് പേര് കണ്ട ഒരുത്തി

” ആരാടി ഈ ആദി… ഞങ്ങളോടൊന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ…. പറടി മെഹ്നു… ”

മെഹ്നു അവരെ നോക്കി ഒരു കള്ള ചിരി ചിരിച്ചു…

” എടി കള്ളി.. ബോയ് ഫ്രണ്ട് ആണോ.. ഇതൊക്കെ എപ്പോ.. നോക്കട്ടെടി.. ഫോട്ടോ കാണിക്ക്.. സെറ്റ് ആയോ… ”

” പൊന്നു മക്കളേ .. ഇപ്പൊ ഒന്നും ചോയ്ക്കല്ലേ.. ഞാനൊന്നും പറയില്ല… എല്ലാം അതിന്റെ സമയാവുമ്പോ നിങ്ങൾ അറിഞ്ഞോളും…. ”

” എടി.. കള്ളി പൂച്ചേ.. പമ്മി ഇരുന്ന് പാല് കുടിച്ചുലെ…അല്ലാ.. ഇപ്പോ എന്താ പ്രോബ്ലം .. അവൻ എന്താ ഫോൺ എടുക്കുന്നില്ലേ .. ”

” ഇല്ലെടി.. കുറേ തവണ ആയി ട്രൈ ചെയ്യുന്നു… ” ( മെഹ്നു )

” അവൻ എന്തേലും അത്യാവശ്യ കാര്യത്തിന് പോയേകുവായിരിക്കും…. ഇയ്യ് വെറുതെ അതാലോയ്ച്ചിരിക്കണ്ട… കാൾ കാണുമ്പോ അവൻ ഇങ്ങോട്ട് വിളിച്ചോളും.. ”

“അതേ… അത് വിട്.. അപ്പോ ഇന്ന് ലാസ്റ്റ് ഡേ.. നമ്മളൊക്കെ ഇനി എന്നാ കാണാടി… ”

” സെന്റി അടിച്ചു സീൻ ചളമാക്കല്ലേ… എന്തായാലും നമ്മളൊക്കെ ഓരോ വഴിക് പോകും.. അപ്പോ ഓർക്കാൻ ഒരടിപൊളി ദിവസം മെമ്മറി ആയി വേണ്ടേ.. യെസ്.. നാളെ റിയയുടെ എൻഗേജ്മെന്റ് അല്ലേ.. അത് നമുക്ക് അടിച്ചു പൊളിക്ക… ”

” നാളെയോ….? ” (മെഹ്നു )

” ആടി… അവൾ കുറച്ചു മുന്നേ വന്നിരുന്നു… എല്ലാരേം ക്ഷണിച്ചു…വൈകീട് എൻഗേജ്മെന്റ്.. നൈറ്റ്‌ റിസപ്ഷൻ… നമ്മളെ രണ്ടിനും ക്ഷണിച്ചിട്ടുണ്ട്… നീയപ്പോ റൗണ്ട്സ് ന്ന് പോയേകുവായിരുന്നു… എന്തൊക്കെയോ ഷോപ്പിംഗ് ഉണ്ടന്ന് പറഞ്ഞു അവൾ വേഗം പോയി…ഇതാ ഇൻവിറ്റേഷൻ ലെറ്റർ…. ”

“‘എടി.. ഞാനില്ല.. എനിക്ക് ” ( മെഹ്നു ഇൻവിറ്റേഷൻ ലെറ്റർ നോക്കി കൊണ്ട് )

” ഡി.. മെഹ്നു.. ഒരു ഊച്ചാളി എസ്ക്യൂസും പറയണ്ടാ.. നീ വന്നേ പറ്റു.. ഇതിപോലെ ഇനി നമുക്ക് ഒത്തു കൂടാൻ അവസരം കിട്ടില്ല.. ”

” മെഹ്നു.. പ്ലീസ് ടാ…. ”

” ഓക്കേ ” ( മെഹ്നു )

💕💕💕

ബാക്കിയെല്ലാവരും ഹോസ്റ്റലിലും മെഹ്‌നു അവളുടെ റിലേറ്റീവിന്റെ വീട്ടിൽ പൈൻ ഗസ്റ്റ് ആയിട്ടുമാണ് താമസിക്കുന്നത്.. അത്കൊണ്ട് അവരൊക്കെ റിയയുടെ വീട്ടിലേക് ഒരുമിച്ചാണ് പോയത്.. മെഹ്‌നു അങ് എത്താമ് എന്നേറ്റിരിക്കുകയാണ്…

ഇന്നാണ് റിയയുടെ എൻഗേജ്മെന്റ്.. വൈകീട്ട് 5 മണിക് … ഇപ്പോൾ സമയം 3 കഴിഞ്ഞു… ഏകദേഷം അരമണിക്കൂർ ദൂരം ഉണ്ട് സ്പോട് ലേക്ക്.. എന്നാലും ഇനിയും ധാരാളം സമയം കിടക്കുന്നു..

മെഹ്‌നു അണിഞ്ഞൊരുങ്ങി ഒരു അടിപൊളി മെറൂൺ ഗൗൺ ആണ് ഉടുത്തത്…അതിലേക് ഹിജാബ് കൂടി ചുറ്റിയപ്പോൾ പെണ്ണ് എന്തൊരു മൊഞ്ചായി എന്നറിയോ…. അപ്പോഴും അവൾ ഒരുപാട് തവണ ആദിക്ക് ഫോൺ ചെയ്‌തെങ്കിലും അവൻ കാൾ എടുത്തില്ല.. പിന്നെ അത് വിട്ട് വേഗം റിയയുടെ വീട്ടിലേക് അവളുടെ റിലേറ്റീവ് ന്റെ സ്കൂട്ടിയിൽ പോകാൻ ഇറങ്ങി…

💕💕💕

” ഹലോ.. ഹാ…സന… ഒരു 10 മിനുട്സ്… ഇപ്പൊ എത്തും…ഞാൻ വന്നോണ്ടിരിക്കാണ്……….നീയവിടെ എത്തിയോ….ഓ.. ടൗണിൽ ഉണ്ടോ…. ഞാൻ പിക് ചെയ്യണോ… ഓക്കേ.. ഞാൻ കഫേയിൽക്ക് വരാം… ഹഹഹ.. കം ഓൺ ബേബി.. ഇന്ന് ഒരു തിരക്കുല്ലാ.. ഇന്ന് ഫുൾ ഈ റെയ്‌നു നിന്റെ കൂടെ ഉണ്ടാകും…ഓക്കേ… ശരി.. ”

ആളെ മനസ്സിലായോ നിങ്ങൾക്…. അതേ… അവൻ തന്നെ….നിങ്ങൾ കാത്തിരുന്ന വെക്തി ഇതാ ലാൻഡ് അടിച്ചിരിക്കുന്നു… അലി മാലിക് ന്റെ മൂത്ത പുത്രൻ…എംകെ ഹോസ്പിറ്റലിന്റെ എംഡി.. യച്ചുവിന്റെയും അനു വിന്റേയും റെയ്‌നുക്ക ..*Dr.rayan ali malik* … ആൾടെ ഇങ്ങനൊരു എൻട്രി നിങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ലാല്ലേ… പ്രതീക്ഷിക്കാത്ത പലതും ഇനിയങ്ങോട്ട് നടക്കും….

ഫോൺ വച്ചു കാർ സ്പീഡിൽ ചീറി പായിച്ചു…..റെയ്‌നു സനയുടെ ചിന്തയിൽ ആയിരുന്നു…ആരാണ് സന എന്ന് റായ്നുവിന്റെ വാക്കുകളിൽ നിന്ന് മനസ്സിലായികാണുമല്ലോ…അവന്റെ ഗേൾ ഫ്രണ്ട്, എല്ലാമെല്ലാം എന്നൊക്കെ വേണമെങ്കിൽ പറയാം…കുറച്ചൂടെ വ്യക്തമാക്കി പറഞ്ഞ അവൻ മനസ്സ് കൊണ്ട് ഇഷ്ടപെട്ട കെട്ടാൻ തീരുമാനിച്ച പെണ്ണ് ..വീട്ടുകാർക് ഒരു സൂചനയുണ്ട് ….പിന്നെ റയ്നൂന്റെ ഇഷ്ട്ടം ആണ് വീട്ടുകാരുടെയും ഇഷ്ട്ടം…സൊ.. അവൻ ഹാപ്പി…

പോക്കറ്റിൽ നിന്ന് ഒരു ഡയമണ്ട് റിങ് എടുത്തു അവൻ അതിലേക് തന്നെ നോക്കി നിന്നു…

ഇത്‌ നിന്റെ വിരലുകൾക് നന്നായി ചേരും…..ഇത്‌ കാണുമ്പോ അവൾ എന്തായാലും സർപ്രൈസ്ഡ് ആവും…തീർച്ച….

ഷോർട് കട്ട്‌ പിടിക്കാം.. വേഗം എത്തിക്കോളും…

എന്തൊക്കെയോ ആലോചിച്ചു കാർ ലെഫ്റ്റ് ടേൺ എടുത്തതും കാർന്ന് എതിരെ വരുന്ന സ്കൂട്ടി അവൻ കണ്ടില്ല…. പെട്ടെന്നു ബ്രേക്ക് ചവിട്ടി കാർ നിർത്തിയെങ്കിലും സ്കൂട്ടി കാറിൽ തട്ടി തൊട്ടടുത്തുള്ള ചളിക്കുണ്ടിലേക്ക് വീണു…..

ആ സ്കൂട്ടി ഓടിച്ചിരുന്നത് മറ്റാരുമല്ല… നമ്മുടെ മെഹ്‌നു ആയിരുന്നു…. !!!!

*തുടരും….*

മുത്തുമണീസ്..😘 അപ്പൊ ഇനി റയാൻ എടുത്തു എന്നാരും ചോദിക്കില്ലല്ലോ.. ഇനിയുമൊരുപാട് സംഭവികാസങ്ങൾ കാണാൻ കിടക്കുന്നെ ഒള്ളു മക്കളെ…. അപ്പൊ ബല്യ കമന്റ് തന്നെ പോന്നോട്ടെ…..ഇമോജി നിരോധിച്ചിരിക്കുന്നു…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “Angry Babies In Love – Part 3”

Leave a Reply