Angry Babies In Love – Part 4

10792 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

ആ സ്കൂട്ടി ഓടിച്ചിരുന്നത് മറ്റാരുമല്ല… നമ്മുടെ മെഹ്‌നു ആയിരുന്നു😲…. !!!!

പാവം മെഹ്‌നു….പുത്തൻ ഡ്രസ്സ്‌ എല്ലാം ചളി പറ്റിയുള്ള അവളുടെ ആ കോലം… എന്റെ പൊന്നോ..മാത്രല്ല.. ആ വണ്ടിയുടെ കിടപ്പ് കണ്ട് എനിക്ക് പോലും സഹിക്കുന്നില്ല… ആരാന്റെ വണ്ടിയും …ഇവിടെ ഇപ്പൊ എന്തെങ്കിലുമൊക്കെ നടക്കും…

ച്ചി….അയ്യേ ….ചെളി… ഇന്റെ ആദി മേടിച്ചു തന്ന ഗൗൺ …ഇപ്പൊ ഇതിന്റെ കോലം കണ്ടാൽ… ഓഹ്ഹ്..😣. ഏത് കാലമാടനാന്നാവോ ആ വണ്ടിക്കകത്ത്… ഹും🤬…

റായ്നുന്റെ നെഞ്ചത്ത് മെഹനു താണ്ടവമാടുമെന്നാ തോന്നുന്നേ..പെണ്ണ് ഭദ്രകളിയയായി ആണ് നിപ്പ്.😂😂..

ഇത്‌ കണ്ടു കാർ ഓടിച്ചിരുന്ന റെയ്‌നു ധൃതിയിൽ പുറത്തേക്കു വന്നു…. ഈ കാഴ്ച കൂടി കണ്ടപ്പോ അവന്ന് ചിരി അടക്കാൻ കഴിഞ്ഞില്ല.. അവൻ പരിസരം മറന്നു പൊട്ടി ചിരിക്കാൻ തുടങ്ങി…

കാറിടിച്ചു ചളികുണ്ടിലേക്ക് ഇട്ടതും പോരാ.. റെയ്‌നു ന്റെ കൊലച്ചിരി കൂടി കണ്ടപ്പോ മെഹ്‌നുന്ന് ഒന്നുടെ കലിപ്പ് കയറി.. അല്ലെങ്കിലേ ആദി ഫോൺ എടുക്കാത്തതിന്റെ ദേഷ്യം ഉണ്ട്… കൂട്ടത്തിൽ ഇതും കൂടി ആയപ്പോ ഡബിൾ കലിപ്പിൽ മെഹ്‌നു😡

” ഡോ…സ്റ്റുപ്പിഡ്…..സ്റ്റോപ്പ് this നോണ്സെന്സ്.. തന്റെ കൊന്ത്ര പല്ലും കാട്ടിയുള്ള ഈ കെക്കക്ക ഇളി ഒന്ന് നിർത്തുന്നുണ്ടോ…ഇനിക്ക് കേറി വരുന്നുണ്ട് ട്ടാ …താനെന്താടോ ആനവണ്ടി കൊണ്ട് മനുഷ്യനെ കൊല്ലാൻ ഇറങ്ങിയേകുവാണോ ….തന്റെ ഉണ്ടക്കണ്ണ്ന്ന് ന്താ ഫ്യൂസ് ഇല്ലേ..നേരെ നോക്കി ഓടിച്ചുടെ … ആളെ മെനക്കെടുത്താനായിട്ട്….ഇടിയറ്റ് .🤬🤬. ”

മെഹ്‌നു ന്റെ ചെവി പൊട്ടുന്ന ചീത്ത വിളി കേട്ടതും അവൻ ചിരി നിർത്തി …മുഖഭാവം മാറി..

” ഹേയ്😠… മര്യാദക് സംസാരിക്കണം… വാഴേല് നാവുണ്ടന്ന് കരുതി വഴീൽ പോണോരെ എല്ലാം എന്തും വിളിക്കാമെന്നാണോ….ഞാൻ ആരാണെന്ന് നിനക്ക് ശരിക്ക് അറിയില്ല… ”

” നീ ആരായാലും എനിക്ക് എന്താ.. അമേരിക്കൻ പ്രസിഡന്റ്‌ ഒന്നും അല്ലല്ലോ.. ഇത്ര ബിൽഡപ്പ് ഇടാൻ😤 .. ”

ഇവളാള് ശരിയല്ലാ…. ലുക്ക്‌ കണ്ടാൽ ഇത്രയും തറയാണെന്ന് ആരും പറയില്ല..ഒരു തീപ്പെട്ടി കൊള്ളി ..ബട്ട്‌.. വാ തുറന്നാ പോയില്ലേ👹….

” എന്താടോ ആലോചിച്ചു നിക്കുന്നെ.. എന്നേ ഒന്ന് പിടിച്ചു കേറ്റുന്നുണ്ടോ… തള്ളിയിട്ടിട്ടു നോക്കി നിൽക്ക.. കുരങ്ങമോറൻ🐒 … ”

” ഡി…നീ എന്താ വിളിച്ചേ.. ഹാ.. അവിടെ കിടക്ക്‌ നീ.. എനിക്കൊന്നും മേല പിടിച്ചു കേറ്റാൻ.. എനിക്കെ പോയിട്ട് വേറെ പണിയുള്ളതാ… മോള് സാവധാനം അങ് കേറി വന്നേച്ചാ മതി… ”

അപ്പഴേക്കും അവന്റെ ഫോൺ അടിച്ചു…
സന ആണ്…

” ടാ.. ദേ.. 5 മിനുട്സ് ..ഇപ്പോ വരാം….ഒരു അപശകുനം മുന്നിൽ ചാടിയതാ.😖.. ”

അവൻ ഫോൺ വെച്ചു മെഹ്‌നു നെ നോക്കിയതും അവളുടെ മുഖം തക്കാളി പഴം പോലെ ചുമന്നു തുടുത്തിരുന്നു… അവൻ പറഞ്ഞത് അവൾക് അത്ര പിടിച്ചിട്ടില്ല…

” ഡോ.. എന്നേ താൻ അല്ലേ ഈ ചളികുണ്ടിൽക്ക് വീഴിച്ചേ…എന്നിട്ട് ഒന്നും അറിയാത്ത പോലെ പോകാണോ.. എന്നാ എനിക്ക് അതൊന്ന് കാണണമല്ലോ… ഞാൻ നാട്ടുകാരെ ഒക്കെ കൂവി വിളിക്കും..താൻ എന്നേ കൊല്ലാൻ ശ്രമിച്ചതാണെന് പറയും … ”

അവനെതെങ്കിലും പറയുന്നതിന് മുൻപ് അവൾ പ്രകടനം തുടങ്ങി…

“‘അയ്യോ.. രക്ഷിക്കണേ .. ഇയാളെന്നെ വണ്ടി ഇടിച്ചു കൊല്ലാൻ നോകിയെ.. അയ്യോ…😜. ”

റെയ്‌നു അവളുടെ അഭ്യാസം കണ്ട് ഞെട്ടി പോയി….കാര്യം വഷളാകുന്നതിന് മുൻപ് റെയ്‌നു..

” ഡി.. ഒന്ന് നിർത്തടി.. ഇതെന്താ.. അറിയാതെ അല്ലേ … ജസ്റ്റ്‌ ഒന്ന് തട്ടിയല്ലേ ഉള്ളു.. വേറെ കുഴപ്പൊന്നും പറ്റിയില്ലല്ലോ…. അതിന് ഇത്രക് അഭിനയം വേണോ.. ഇപ്പോ എന്താ വേണ്ടേ.. തന്നെ പിടിച്ചു കയറ്റണം.. അത്രല്ലേ ഒള്ളു… ”

മെഹnന്റെ ഒരു പ്രകടനം കൊണ്ട് റയ്നു ന്റെ സംസാരത്തിന്റെ ടോൺ മാറിയത് കണ്ടില്ലേ… 😅😅

അവൻ അവളുടെ നേരെ കൈ നീട്ടി…മെഹ്‌നു എങ്ങനൊക്കെയോ പിടിച്ചു കയറി… അവളുടെ കയ്യിലൊക്കെ അപ്പിടി ചളിയായിരുന്നു.. അത് അവന്റെ കയ്യിലും പറ്റി.. കാറിൽ ഇരുന്ന ഒരു ബോട്ടിൽ വെള്ളം എടുത്തു അവൻ അപ്പത്തന്നെ കയ്യിലെ ചളി കഴുകി കളഞ്ഞു…

” അപ്പൊ പ്രോബ്ലം ഒക്കെ സോൾവ് അല്ലേ.. ഇനി ഞാൻ പൊക്കോട്ടെ😁… ”

റെയ്‌നു പൊടീം തട്ടി പോകാൻ നിന്നതും മെഹ്‌നു അങ്ങനെ വിടുമോ.. അവൾ അവന്ന് കുറുകെ നിന്നു…

” ഇനിയെന്താ.🤔. ”

” ഇനിയെന്താണെന്നോ…. കണ്ടില്ലേ എന്റെ സ്കൂട്ടി കിടക്കുന്നത് ചെളിക്കുണ്ടിൽ ….അതിന്റെ ബെല്ലും ബ്രേക്കും എല്ലാം പോയിക്കാണും..അതാര് നന്നാക്കി തരും ….എനിക്ക് ഇപ്പൊ ഒരു എൻഗേജ്മെന്റ് ഉണ്ട്… ഈ കോലത്തിൽ ഞാൻ എങ്ങനെ അവിടെ പോകും.. ഇതിനൊക്കെ സമാധാനം ഉണ്ടാകീട്ട് താൻ പോയാൽ മതി….”

” ആഹാ.. ഇത്‌ നല്ല കഥ…താൻ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഇതെല്ലാം എന്റെ കുഴപ്പം കൊണ്ടാണെന്ന്… ”

” തന്റെ കുഴപ്പം കൊണ്ടല്ലാതെ പിന്നെ..താൻ അല്ലേ എന്റെ വണ്ടിയിൽ വന്നിടിച്ചേ.. അതുകൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ ഒക്കെ സംഭവിച്ചേ… അപ്പൊ താൻ വല്ലാതെ വർത്താനം പറയാൻ നിക്കണ്ട… മര്യാദക് ഇത്‌ ഒത്തു തീർപ്പാക്കിക്കൊ… ”

” ഓഹ്.. ഇത്‌ വലിയ ശല്യായല്ലോ .. ആയിക്കോട്ടെ .. ഒത്തു തീർപ്പാകാം.. പക്ഷേ കുറച്ചു സമയം എടുക്കും….എനിക്ക് ഇപ്പൊ കുറച്ചു തിരക്കുണ്ട്.. ഞാൻ അത് തീർത്തിട്ട് ഇങ്ങോട്ട് വരാം.. അത്ര നേരം താനിവിടെ നിക്ക്… എന്നിട്ട് പോയി വന്നിട്ട് വേണ്ടത് ചെയ്യാം.. ”

” ഹേയ്.. Mr…ഹെലോ.. തന്നെക്കാൾ അർജൻറ് ഉണ്ടെനിക്ക് ..ഇപ്പൊ .. ഇപ്പോ ഈ നിമിഷം ഇതിന്ന് തീരുമാനം ഉണ്ടാകണം…ഇല്ലെങ്കിൽ ഞാൻ പോലീസ് നെ വിളിക്കും… ”

” ഇയ്യെന്താ… ആളെ പേടിപ്പിക്കാ…. ”

” ആണെന് കൂട്ടിക്കോ… പോലീസ് വന്നാ ഞാൻ നടന്നതും കൂടാതെ വേറെ പലതും പറഞ്ഞെന്നിരിക്കും… അതോണ്ട് തനിക് തന്നെയാവും നഷ്ട്ടം… വെറുതെ സ്റ്റേഷനിൽ പോയി ഈ നല്ല ഷർട്ടിൽ ചുളിവ് വീഴ്ത്തണോ…മോൻ അലോയ്‌ക്ക്…. ”

ഇവൾ ഓരോന്നൊന്നൊര മൊതലാ..പറഞ്ഞ പറഞ്ഞപോലെ ചെയ്യും… പോലീസ് വന്ന ആകെ പ്രശ്നമാകും….സനയുടെ അടുത്തേക് കൃത്യസമയത്തു എത്താനും ആകില്ല… സോ… ഡിമാൻഡ് ഇട്ട് നിക്കണ്ട… എന്താ വേണ്ടത് വെച്ച ഇപ്പൊ തന്നെ തീർക്കാം… ക്യാഷ് കൊടുത്ത് ഈ തീപ്പെട്ടി കൊള്ളിയെ സെറ്റിലാകുന്നതായിരിക്കും ബുദ്ധി..

” ഓക്കേ.. നിന്നെ പേടിച്ചിട്ടൊന്നും അല്ലാ.. പിന്നെ പോലീസ് വരുവോളം ഒന്നും ഇവിടെ നിക്കാൻ എനിക്ക് സമയമില്ല.. അത്കൊണ്ട് ഇതാ പിടിച്ചോ ആയിരം രൂപ തികച്ചും ഉണ്ട്….സ്കൂട്ടി നന്നാക്കാൻ കൊടുത്തിട്ട് ബസിന് പൊയ്ക്കോ.. ബാക്കിവരുന്ന പൈസ നീ വെച്ചോ. എന്റെ ഒരു സന്തോഷത്തിന്..😬.. ”

” അജ്ജോടാ.. എനിക്കൊന്നും വേണ്ട തന്റെ നക്കാപ്പിച്ച കാശ്…. മര്യാദക് ഈ സ്കൂട്ടി ഇവിടെ നിന്ന് എടുത്ത് നന്നാക്കാനുള്ള ഏർപ്പാട് ചെയ്യ്….കഴിന്നില്ല… എന്റെ ഡ്രസ്സ്‌ അപ്പിടി ചളിയ.. ഇതിട്ട് എനിക്ക് എൻഗേജ്മെന്റ്ന്ന് പോകാൻ കഴിയില്ല.. സോ താൻ എനിക്ക് ഇത്പോലെ ഇതേ rate ൽ ഒരു ഡ്രസ്സ്‌ വാങ്ങിത്തരണം… ”

” ഡ്രസ്സ്‌ വാങ്ങിത്തരാനോ.. ഇത്‌ …അതാ… ആ കാണുന്ന പൈപ്പിൽ കഴുകിയാൽ പോരെ.. ചെളി ഒക്കെ പോകില്ലേ… ”

തനിക് ഞാൻ ഒരു പണി തരുന്നുണ്ടടോ.. താൻ എന്താ പറഞ്ഞേ..ഞാൻ അപശകുനമാണെന്നില്ലേ.. കാണിച്ചരാട്ടാ….1000 രൂപയുടെ ഈ ഗൗൺ വെച്ച്‌ തന്റെ കയ്യിന്ന് 10,000 രൂപ ചിലവാക്കുന്നത് എങ്ങനെ ആണെന്ന് ഞാനിപ്പോ കാണിച്ചേര…. 🤬കൊരങ്ങമോറാ…

” തനിക് അങ്ങനെ പറയാ.. ഈ ഡ്രസ്സ്‌ ഇനി എന്തിനെങ്കിലും കൊള്ളോ…. ചെളി പറ്റി ആ ഗ്ലോ ഒക്കെ പോയി.. 10,000 രൂപയുടെ ഗൗണാ…..വല്ല കഥയും ഉണ്ടോ… ഇനിയിതു നല്ലത് ആണെകിൽ തന്നെ വെള്ളം നനഞ്ഞത് ഇട്ട് ഞാൻ എങ്ങനെ ഫങ്ക്ഷന് പോകും.. അത്കൊണ്ട് എനിക്ക് ഡ്രസ്സ്‌ വാങ്ങിത്തന്നെ പറ്റു… ”

മെഹ്‌നു തീർത്തു പറഞ്ഞു…

മെഹ്‌നു ന്റെ തള്ളൽ കേട്ട് റെയ്‌നു ന്റെ കണ്ണ് തള്ളി പോയി….

” 10,000 രൂപയോ..🙄..കണ്ടാൽ റോഡ് സൈഡ് ചന്തയിൽ നിന്ന് 250 രൂപക്ക് വാങ്ങിയ ലുക്ക്‌ ഉണ്ടല്ലോ… ഇത്‌ വിശ്വസിക്കാൻ കുറച്ചു പാടാണ്… ”

” ആയ്കോട്ടെ.. താൻ വിശ്വസിക്കണ്ട.. ഞാനിപ്പോ തന്നെ പോലീസ് നെ വിളിച്ചോളാം.. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ… ”

അവൾ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്യുന്ന പോലെ കാണിച്ചതും റെയ്‌നു

” ഹേയ്.. പോലീസ് നെ ഒന്നും വിളിക്കണ്ട…ഞാൻ.. ഞാൻ തരാം.. 10,000 രൂപ തന്നാൽ തന്റെ പ്രശ്നം തീരോ… ”

” തീരുമായിരുന്നു.. but ഇനി തീരില്ല… ഇപ്പോൾ സമയം 4.30.. എങ്ങനെ പോയാലും എനിക്ക് ഇതെല്ലാം കഴിഞ്ഞ് ബസ് പിടിച്ചു 5മണിക്കത്തെ എൻഗേജ്മെന്റ്ന്ന് എത്താൻ കഴിയില്ല.. അതിന് കാരണം താനാ.. അത്കൊണ്ട് താൻ എന്റെ കൂടെ ഷോപ്പിൽ വന്ന് പറഞ്ഞ വിലക്ക് ഡ്രസ്സ്‌ മേടിച്ചു തന്ന് എൻഗേജ്മെന്റ് സ്പോട്ടിൽ എന്നേ കൊണ്ട് പോയി ആകിയിട്ടേ പോകാൻ പാടു… റിസപ്ഷൻ എങ്കിലും എനിക്ക് പങ്കെടുക്കണം… ”

” what !!…അതൊന്നും എനിക്ക് പറ്റില്ല… എനിക്ക് പോയിട്ട് വേറെ പണിയുണ്ട്… എന്റെ ഗേൾ ഫ്രണ്ട് എനിക്ക് വേണ്ടി കഫെയിൽ വെയ്റ്റിംഗ് ആണ്.. ഇനിയും അവളെ മുഷിപ്പിക്കാൻ എനിക്ക് പറ്റില്ല.. so..i leave..വേണമെങ്കിൽ ഈ ക്യാഷ് പിടിക്ക്.. ഇല്ലെങ്കിൽ വഴി മാറ്… ”

റെയ്‌നു ദേഷ്യപ്പെട്ട് കാറിന്റടുത്തേക് പോകാൻ നിന്നു…

” അങ്ങനെ എങ്കിൽ താൻ പോകുന്നത് എനിക്കൊന്ന് കാണണം….”

അവൻ അതൊന്നും മൈൻഡ് ചെയ്യാതെ കാറിൽ കയറി സ്റ്റാർട്ട്‌ ആകാൻ നോക്കിയതും കീ ഇല്ലാ….റെയ്‌നു പോക്കറ്റിൽ ഒക്കെ നോക്കിയിട്ടും കണ്ടില്ല….അപ്പഴാണ് നമ്മുടെ മെഹ്‌നു കീ യും പിടിച്ചു വൻ ബിൽഡപ്പ് ഇട്ട് കാറിന്റെ മുമ്പിൽ നിക്കുന്നത് റെയ്‌നു കണ്ടത്… 😅😅..മെഹ്‌നു ആരാ മോള്… തരം കിട്ടിയപ്പോ അവന്റെ കീ പൊക്കി
പെണ്ണ്….

റെയ്‌നു ഇത്‌ കണ്ട് കാറിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക് ചെന്നു..

” എന്താ നിന്റെ ഭാവം.. ആ കീ ഇങ് താ… എനിക്ക് പോണം… ”

” കൂൾ മാഷേ.. ഒച്ച വെക്കാതെ…തനിക്കും പോയിട്ട് ധൃതി ഉണ്ട്.. എനിക്കും പോയിട്ട് ധൃതി ഉണ്ട്. പിന്നെ എന്തിനാ വെറുതെ തർക്കിച്ചു സമയം കളയുന്നത്….. ഞാൻ പറഞ്ഞത് ചെയ്താൽ ഒരുമണിക്കൂർ കൊണ്ട് തനിക് തന്റെ ഗേൾ ഫ്രണ്ട് ന്റെടുത്തോ ആരുടേ അടുത്ത് വേണമെങ്കിലും പോകാം.. ഇല്ലെങ്കിൽ മാഷേ.. മര്യാദക് നിന്നാൽ ഞാനും മര്യാദക്.. അല്ലെങ്കിൽ ഈ മെഹ്‌നു പണി തരുവേ… ”

ഓഹ്.. ശവം .. ഇനി സനയുടെ അടുത്ത് ഞാൻ എന്ത് പറയും… വെറുതെ ആലോചിച്ചു സമയം കളയണ്ട.. വല്ലവരും ഇത്‌ കണ്ടു വന്നാ ഇവൾ വാ തുറന്നു പണി തരും… അതോണ്ട് പറഞ്ഞത് ചെയ്യാം….

” ഓക്കേ.. സമ്മതിച്ചു… താൻ ബസ്സിൽ സ്വയംവര ടെക്സ്റ്റയിൽസിലേക്ക് വാ.. ഞാൻ അവിടെ കാണും…. ”

” അയ്യടാ… പറ്റിക്കാനല്ലേ.. നടകുല മോനെ.. ഞാൻ തന്റെ കൂടെ കാറിൽ തന്നെ വരും… ”

” അയ്യേ.. കാറിൽ ഈ ചെളിയൊക്കെ പറ്റും.😵.. ”

” അത് താൻ അങ് സഹിക്ക്… ”

അതും പറഞ്ഞു അവൾ തൊട്ടടുത്തുള്ള പൈപ്പിൽ നിന്ന് വെള്ളമെടുത്ത് ഏറെക്കുറെ ചെളിയൊക്കെ കഴുകി കളഞ്ഞു….ബാക്കിയുള്ളവർ കണ്ടാൽ എന്ത് വിചാരിക്കുമെന്നോർത്ത്.. എന്നിട്ടവൾ ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു…

എന്റെ പടച്ചോനെ .. ഏത് നേരത്താണാവോ ഈ വഴി പോകാൻ തോന്നിയത്.. ഇനി പറഞ്ഞിട്ട് എന്താ… പെട്ടു പോയില്ലേ🥴…

അവൻ ഓരോന്ന് പിറുപിറുത്തു വണ്ടി നേരെ ടെക്സ്റ്റയ്ൽസ്ലേക് വിട്ടു…

💕💕💕

കോളേജിൽ

” അളിയാ.. എന്തായി… അവളെ വളക്കാനുള്ള പ്ലാൻ ഒന്നും സെറ്റ് ആയില്ലേ… ” (അജു )

” ഡബിൾ സെറ്റ് മോനെ.. ഇനി അത് വർക്ക്‌ ഔട്ട്‌ ചെയ്താൽ മാത്രം മതി..പക്ഷേ നിങളുടെ ഹെല്പ് വേണം… ”

“‘ ഞങ്ങളുടെ ഹെൽപോ.. പറ.. എന്താ കാര്യം… ” ( സാം )

” അതായത് നിങ്ങൾ അവൾ പോകുന്ന വഴിയിൽ അവളെ ശല്യം ചെയ്യണം… അപ്പോ ഞാൻ ഒന്നും അറിയാത്ത പോലെ അവിടെ വന്ന് അതിലിടപെടും… കുറച്ചു പഞ്ച് ഡയലോഗ് ഒക്കെ അടിച്ചു ഇടിക്കുന്ന പോലെ ആക്ഷൻ ഒക്കെ കാണിക്കും… അപ്പോ അവൾ ഇമ്പ്രെസ്ഡ് ആവില്ലേ..എങ്ങനെ ഉണ്ട് ഐഡിയ.. ”

” മോനെ അമീറേ.. ഐഡിയ ഒക്കെ കൊള്ളാ .. പക്ഷേ നടക്കൂല… ” ( രാഹുൽ )

” അതെന്താടാ… നിങ്ങൾ ഹെല്പ് ചെയ്യന്നു പറഞ്ഞതല്ലേ… ”

” ഞങ്ങള്ക് അംഗവൈകല്യം ഉള്ളവർക്കുള്ള പെൻഷൻ പറ്റി ജീവിക്കാൻ താൽപര്യം ഇല്ലാ.. അത്രതന്നെ… ” ( അജു )

“നീയും കണ്ടതല്ലേ ആ റൗഡികളെ അവളിടിക്കുന്നത്… എന്തൊരിടിയായിരുന്നു..എന്റമ്മോ .. അവരിപ്പോ സിറ്റി ഹോസ്പിറ്റലിൽ പ്ലാസ്റ്ററിട്ടു കിടക്ക…. ഞങ്ങൾ അത്പോലെ കിടക്കുന്നത് നിനക്ക് കാണണം അല്ലേ… നീ അഭിനയിക്കല്ലേ ഒള്ളു.. അവളതിന് മുൻപ് എല്ലാം തീർത്തു തരും…” ( സാം )

” അതേ aliya..അവളോട് മുട്ടാൻ ഞങ്ങളില്ല… ” ( രാഹുൽ )

” പ്ലീസ് ടാ ”

” ഒരു പ്ലീസൂല്ല അളിയാ.. ഞങ്ങളെ വിട്ടേര്.. “( അജു )

” ഓക്കേ.. നിങ്ങൾ സഹായിച്ചില്ലേൽ വേണ്ട.. എന്റെ കയ്യിൽ വേറെയും വഴികൾ ഉണ്ട്…. ഞാൻ അത് നോക്കിക്കോളാം.. ”

💕💕💕

വൈകുന്നേരം അമീർ പ്ലാൻ വർക്ക്‌ ഔട്ട്‌ ചെയ്യാനുള്ള വഴി ഒരുക്കി…കൂടെ കാര്യമെന്താന്നറിയാതെ വാലുകലും ഉണ്ട് …ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം അനുവും ജാനുവും എവിടെയാണ് എന്നന്യോഷിച്ച അമീർ അവർ രണ്ടുപേരും ലൈബ്രറിയിലേക് പോകുന്നത് കണ്ടു…പ്ലാൻ വർക്ക്‌ ഔട്ട്‌ ആകാൻ പറ്റിയ വഴി ഇതാണെന്ന് മനസ്സിലാക്കിയ അമീർ അവിടേക്കു പോകും വഴിയിലെ സ്റ്റെയർ കേസ് ന്ന് അടുത്തു പതുങ്ങി നിന്നു ….വൈകുന്നേരം ആയത് കൊണ്ട് അധികമാരും വരാത്ത വഴിയാണിത്…. അവർ ലൈബ്രറിയിലേക് പോയി കഴിഞ്ഞതും അവിടെ കണ്ട ഒരു പെൺകുട്ടിയോട് അമീർ

” ലൈബ്രറിയിൽ ഉള്ള ഹന്ന എന്ന കുട്ടിയെ താഴെ ആരോ അന്യോഷിക്കുന്നുണ്ട്.. ആ കുട്ടിയോട് അവിടേക്കു ചെല്ലാൻ ഒന്ന് പറയോ… ”

അവൾ മുകളിലേക്കു അനൂനെ വിളിക്കാൻ എന്ന വണ്ണം കയറി പോയപ്പോൾ അമീർ സ്റ്റെയറിൽ അല്പം എണ്ണ ഒഴിച്ചു.. ശേഷം അനു വരുന്നതും കാത്ത് മാറി നിന്നു..

” ടാ..എന്താ നിന്റെ പ്ലാൻ…. ” ( സാം )

” അത് അനു ഇപ്പൊ ഈ വഴി വരും… അവൾ ഈ എണ്ണയിൽ ചവിട്ടി കാല് സ്ലിപ് ആയാൽ ഞാൻ ഓടി ചെന്നു പിടിക്കും…. വീഴാതെ അവളെ രക്ഷിച്ച എന്നോട് അവൾക് എന്ത് തോന്നും….. ”

” എട കള്ളാ… അപ്പൊ first ഇമ്പ്രെഷൻ.. best ഇമ്പ്രെഷൻ… അവൾക് നിന്നോട് ഒരു മതിപ്പ് തോന്നിയാൽ അളിയാ… ഇത്‌ പൊളിക്കും…. ” ( അജു )

” അതേ.. അവളെ ചുറ്റി പിടിച്ചു നിന്റെ നെഞ്ചത്തോട്ട് അവൾ വീണ്.. അവളുടെ ചുണ്ടുകൾ നിന്റെ കവിളത്തു പതിക്കലും… നിങ്ങൾ പരസ്പരം കണ്ണും കണ്ണും നോക്കി… ഓഹ്… നിക്ക് വയ്യാ…. ” ( രാഹുൽ )

അങ്ങനെ പലതും പ്ലാനിട്ടു അവർ അനുവിന്റെ വരവിനായി കാത്തിരുന്നു… പക്ഷേ.. സംഭവിച്ചത് മറ്റൊന്നായിരുന്നു….

*തുടരും…..*

എല്ലാരുടേം കമന്റ് പോന്നോട്ടെ… പിന്നെ ഒരുപാട് കൺഫ്യൂഷൻസ് ഉണ്ടന്ന് അറിയാം.. അതൊക്കെ വഴിയേ ശരിയാവും ട്ടോ… ഇമോജി മാത്രം ഇടല്ലേ.. ബാല്യ കമന്റ്കൾ തന്നെ പോന്നോട്ടെ…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “Angry Babies In Love – Part 4”

Leave a Reply