Angry Babies In Love – Part 5

  • by

10963 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

അങ്ങനെ പലതും പ്ലാനിട്ടു അവർ അനുവിന്റെ വരവിനായി കാത്തിരുന്നു… പക്ഷേ.. സംഭവിച്ചത് മറ്റൊന്നായിരുന്നു….

അനു വരുന്നതും കാത്ത് സ്റ്റെയറിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അമീറിന്ന് തന്നെ പിന്നിൽ നിന്ന് ആരോ തോണ്ടുന്ന പോലെ തോന്നി…

” ടാ.. ചുമ്മാതിരിക്കട.. അവൾ വരുന്നുണ്ടോ നോക്കട്ടെ….”

” ഞങ്ങൾ എന്ത് ചെയ്‌തെന്ന…”

വീണ്ടും തോണ്ടിയതും

” ടാ.. ഇടി മേടിക്കും… ”

എന്നും പറഞ്ഞു അമീർ തിരിഞ്ഞതും പിന്നിലതാ പ്രിൻസി നില്കുന്നു…. അവൻ വേഗം ബാക്കിയുള്ളവരെ വിളിച്ചു..
പ്രിൻസിപ്പാളെ കണ്ട് എല്ലാരും ഒന്ന് വിരണ്ടു… പ്രിൻസിപ്പൾ ദേഷ്യത്തിൽ

” എന്താ ഇവിടെ പതുങ്ങി നിക്കുന്നെ.. ഏ.. എന്താ നിങളുടെ ഒക്കെ ഉദ്ദേശം… ”

” അത്.. പിന്നെ ഞങ്ങൾ.. ഇവിടെ.. അത് .. dance..dance പഠിപ്പിക്കാൻ… ” ( അമീർ )

” ഈ വരാന്തയിൽ ആണോ ഡാൻസ് പഠിപ്പിക്കുന്നത്… ”

” അത് അല്ലാ… ” ( സാം )

” നിന്ന് മുരളാണ്ട് മക്കൾ സ്ഥലം വിട്.. ഇന്നത്തെ പഠിപ്പിക്കൽ ഒക്കെ മതി… പോ.. പോ… ”

പ്രിൻസിപ്പാൾ അവരെ അവിടെ നിന്നും ആട്ടി വിട്ടു….

അവർ വേഗം അവിടെ നിന്നും പോയി.. പെട്ടെന്നു ആണ് സ്റ്റെയറിന്റെ അവിടെ നിന്ന് എന്തോ വലിയ ശബ്ദം കേട്ടത്… അവർ ഓടിച്ചെന്നു നോക്കിയതും പ്രിൻസി അതാ എണ്ണയിൽ വഴുക്കി നിലത്തു കിടക്കുന്നു….അനക്കമില്ല..

” അയ്യോ.. പണി പാളിയോ.. അയാൾ തട്ടിപോയാ നമ്മളൊക്കെ ജയിലിൽ കിടക്കേണ്ടി വരും…. ” ( അമീർ )

അമീർ അങ്ങോട്ട് ചെല്ലാൻ നിന്നപ്പോൾ ബാക്കിയുള്ളവർ തടഞ്ഞു

” നീയിത് എങ്ങോട്ടാ… അയാൾ ഇപ്പൊ നമ്മളെ അവിടെ കണ്ടാ നമുക്ക് പണികിട്ടും.. നമ്മളാണ് അത് ഒപ്പിച്ചതെന്ന് അയാൾ മനസ്സിലാക്കിയാ ആ നിമിഷം ഈ സ്വർഗത്തിൽ നിന്ന് നമ്മളെ അയാൾ ചവിട്ടി പുറത്താകും… ” ( അജു )

അപ്പഴേക്കും അനുവും ജാനുവും ഇറങ്ങി വന്നു ഇതുകണ്ടതും അവർ ഓടി ചെന്നു പ്രിൻസിയെ തട്ടി വിളിച്ചു…

” ഡി.. ബോധം പോയതാവും. വെള്ളം തെളിക്കാം…. ” ( ജാനു )

അവർ വെള്ളക്കുപ്പി എടുത്തു തെളിച്ചു…അങ്ങനെ ബോധം വന്നപ്പോ പ്രിൻസി എഴുനേറ്റ് ഇരുന്ന് നിലത്തു വീണ കണ്ണട എടുത്തു വെച്ചു…..അപ്പഴാണ് കയ്യിൽ പറ്റിയ എണ്ണ അദ്ദേഹം ശ്രദ്ധിച്ചത്… എന്നിട്ട് എങ്ങനൊക്കെയോ എഴുനേറ്റ് നിന്നു….

ഇതെല്ലാം മറഞ്ഞു നിന്ന് അമിയും ഫ്രെണ്ട്സും വീക്ഷിക്കുന്നുണ്ട്….

” സർ.. എന്ത് പറ്റി ….” ( അനു )

” എന്ത് പറ്റി എന്നോ…..മനസ്സിലായി… എല്ലാം മനസ്സിലായി… ”

” എന്ത് മനസ്സിലായി എന്ന്…? ” ( അനു )

“ഒക്കെ ചെയ്ത് വെച്ചിട്ട് ഒന്നും അറിയാത്ത പോലെ നിക്കുന്നത് കണ്ടില്ലേ…. ”

അനുവും ജനുവും പ്രിൻസിയുടെ വർത്താനം കേട്ട് ഞെട്ടി പോയി…

“സർ…ഞങ്ങളൊന്നും ചെയ്തില്ല…. ”

” ഒന്നും ചെയ്തില്ലേ.. പിന്നെ ഞാൻ വീണപ്പഴേക്കു നിങ്ങളിതവിടെ നിന്നാ മണ്ടിക്കൂടിയത്… ”

” സർ.. ഞങ്ങൾ ലൈബ്രറിയിൽ നിന്ന് വരായിരുന്നു …. ”

” ഒന്നും പറയണ്ട….തന്നേ ഞാൻ എപ്പഴും ഓരോ പണി ഒപ്പിക്കുന്നതിന് ഓഫീസിലേക്ക് വിളിപ്പിക്കുന്നത് കൊണ്ടല്ലേ താനിപ്പോ എനിക്കിട്ട് തന്നെ പണിതത്… ഞാൻ ഒന്നും മനസ്സിലാകില്ലാന്ന് കരുതിയോ…. ഞാൻ ഈ വഴി വരുന്നുണ്ടന്ന് മനസ്സിലാക്കി എന്നെ വീഴ്ത്താൻ ഇവിടെ എണ്ണ ഒഴിച്ചത് താൻ അല്ലെ…”

അനു അത് കേട്ട് വാ പൊളിച്ചു പോയി… താൻ മനസ്സാ വാചാ കർണാടക.. ശോ… അങ്ങനെ അല്ലല്ലോ.വേറെ എന്തോ . എന്തേലും ആകട്ടെ.. അറിയാത്ത കാര്യം അല്ലെ പ്രിൻസി ഇപ്പോ പറഞ്ഞത്😲…. ഈ മടുങ്ങോടനെ ഞാൻ ഇതെങ്ങനെ പറഞ്ഞു മനസ്സിലാകും… ശോ!! പണിയായല്ലോ….

” സർ….സർ നെ ഉപദ്രവിക്കണം എന്ന് ഞാൻ മനസ്സിൽ പോലും കരുതീട്ടില്ല.. ഇത് ഞാൻ അല്ലാ ചെയ്തത് സർ.. സത്യമായിട്ടും… അല്ലെങ്കിൽ തന്നെ ഇത് ഞാൻ ആണ് ചെയ്തതെങ്കിൽ ഞാൻ ഇങ്ങനെ വന്നു സാറെ ഹെല്പ് ചെയ്യോ… സർ എന്നെ തെറ്റിദ്ധരിച്ചേക്കുവാ…. ”

” എനിക്ക് ഒരു തെറ്റിദ്ധാരണയുമില്ല .. ഇത് ചെയ്തത് താൻ തന്നെയാ.. ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ഈ കോളേജിൽ ധൈര്യം തനിക് മാത്രേ ഒള്ളു….ഇത് താൻ പ്രതികാരം വീട്ടിയത് തന്നെയാ….പണിതന്നിട്ട് അത് കണ്ടസ്വാധിക്കാൻ വന്നതല്ലേ താനിവിടെ… എന്നിട്ട് ഹെല്പ് ചെയ്യാൻ വന്നതാണ് പോലും…. ”

” സർ… സത്യായിട്ടും ഞാനല്ല സർ.. ഞാൻ ചെയ്ത കുറ്റങ്ങൾ മാത്രേ ഞാൻ ഏറ്റടുക്കാറുള്ളു.. ഇത് എന്റെ പണി അല്ലാ.. എന്റെ പണി ഇങ്ങനെ അല്ലാ…. സാആആആആർ, 😵….. ”

” താൻ ചെയ്ത കുറ്റങ്ങളുടെ കണക്കെടുപ്പാണല്ലോ ഇപ്പൊ എനിക്കിവിടത്തെ പ്രധാന പണി…. ഇന്നലെ തന്നെ കാന്റീനിൽ താൻ എന്താ ചെയ്തത്…ആ അലമ്പുകളുമായി അടിയും ഇടിയും….ആ തടിയൻ ഇപ്പൊ ഹോസ്പിറ്റലിൽ ആ…അവന്റെ അണ്ടകടാഹം തന്നെ നീ അടിച്ചുടച്ചില്ലേ ..അവന്റെ തന്തേം തള്ളേം കേസ് കൊണ്ട് വന്നാ നിന്റെ വക്കീലിനെ കൊണ്ടൊന്നും ഒത്തു തീർപാവില്ല .ഓർത്തോ ..തന്നെ കുറിച്ച് ഒരു ദിവസം എങ്കിലും നല്ലത് കേൾക്കാനുള്ള ഭാഗ്യം എനികീ കസേരയിൽ ഇരിക്കുമ്പോ ഉണ്ടാകോ …? ”

അനുവും ജാനുവും ഒന്നും മിണ്ടാതെ നിപ്പാണ്…. പോയി പോയി സാർ താൻ ചെയ്ത കുറ്റങ്ങൾ ഓതുമെന്ന് അവളറിഞ്ഞില്ലല്ലോ…

” സാർ… അവനും അവന്റെ ഗ്യാങ്ങും girls ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കിയിട്ടല്ലേ ഞാൻ …. ”

“‘എന്ത് പറഞ്ഞാലും ഓരോ ന്യായം കാണും …. ഈ വീഴ്ചയിൽ എങ്ങാനും ഞാൻ തട്ടി പോയിരുന്നെങ്കി എന്റെ കുടുംബം…എന്റെ വീട്ടിലെ കഞ്ഞികുടി മുട്ടിച്ചേ താൻ ഒക്കെ അടങ്ങു ല്ലേ ..എന്നെ ഇവിടുന്ന് കെട്ടു കെട്ടിക്കാമെന്ന് താൻ ഇനി വല്ല നേർച്ചയും നേർന്നിട്ടുണ്ടോ ..എന്തായാലും ഇതിങ്ങനെ വിട്ടാ പറ്റില്ല…. നാളെ വക്കീലിനെ കൊണ്ട് ഓഫീസിലോട്ട് വാ.. എന്നിട്ട് ക്ലാസിൽ കയറിയാൽ മതി….”

അത് കേട്ട് അനു ഇല്ലാണ്ടായി എന്ന് പറഞ്ഞാൽ മതിയോ…. ചെയ്യാത്തതും ചെയ്തതും ഒക്കെ ആയി ഒരു ഡിസ്മിസൽ ലെറ്റർ ഒറപ്പ്.🙄ദൈവേ …

” സാർ.. സാർ.. സാർ. പ്ലീസ് സാർ…. ഇത്തവണതേക് മാപ്പ് ആകണം സാർ… ”

” നോ എസ്ക്യൂസ്… ”

അനു പ്രിൻസിയുടെ കാൽ പിടിച്ചെങ്കിലും പ്രിൻസി അവൾ പറയുന്നത് കേൾക്കാൻ കൂട്ടാകാതെ അവിടെ നിന്നും പോയി…

” എന്റെ അനു … നമ്മളിനി എന്താ ചെയ്യാടാ.😕…”

” എന്ത് ചെയ്യാൻ….എല്ലാം ഇപ്പൊ എന്റെ തലയിൽ ആയില്ലേ.. ഞാൻ തന്നെ അനുഭവിക്കണം… എന്നാലും ഈ പണി ചെയ്തത് ആരായിരിക്കും…? . ”

” അത് തന്നെയാ ഞാനും ആലോചിക്കുന്നത്… ഇവിടെ ആരെയും കാണുന്നുമില്ല… മിക്കവാറും ആരേലും പ്രിൻസിക്ക് വച്ചതന്യവും… ഹെല്പ് ചെയ്യാൻ വന്ന നമ്മൾ പെട്ട്.. ഇതിപ്പോ വാദി പ്രതിയായില്ലേ…. ”

” എന്തായാലും നീ വാ താഴെ ആരോ അന്യോഷിക്കുന്നുണ്ട് എന്ന് പറഞ്ഞില്ലേ.. പോയി നോകാം…. ”

അവർ പോയതും

” ഹാവു…തത്കാലം രക്ഷപെട്ട്… അയാൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കി കാണായിരുന്നു… ” ( സാം )

” അതിന് ഒന്നും പറ്റിയില്ലല്ലോ… ” ( രാഹുൽ )

” ആര് പറഞ്ഞു ഒന്നും പറ്റിയില്ലാന്ന്…നിങ്ങളെ കണ്ണ് എന്താ അടിച്ചു പോയേകുവാണോ.. അവിടെ നടന്നതൊന്നും നിങ്ങൾ കണ്ടില്ലേ… അനു ആണ് ഇതെല്ലാം ചെയ്തതെന്നാ പ്രിൻസി വിചാരിച്ചേക്കുന്നെ….” ( അജു )

” അങ്ങനെ വിചാരിച്ചോട്ടെ… അതിന് നമുക്ക് എന്താ.. നമ്മൾ രക്ഷപെട്ടല്ലോ… “( സാം )

” നമ്മൾ രക്ഷപെട്ടു.. പക്ഷെ അമീറേ.. അളിയാ നീ പെട്ട്… ” ( അജു )

” എങ്ങനെ…. ” ( അമി )

” നീ വാ.. ഞാൻ നേരിട്ട് കാണിച്ചു തരാം… ”

അവർ താഴേക്കു പോയപ്പോൾ അനുവും ജാനുവും അവിടെ ഉണ്ടായിരുന്നു….അവർ ഒളിച്ചു നിന്ന് അനൂറ്റും എന്താ സംസാരിക്കുന്നത് എന്ന് കാതോർത്തു…

” ഡി.. ഇവിടെ ആരും ഇല്ലല്ലോ….” ( ജാനു )

” ശരിയാണല്ലോ…. ആ കൊച്ച്‌ നിന്നെ ആരോ അന്യോഷിക്കുന്നുണ്ട് എന്ന് തന്നെ അല്ലെ പറഞ്ഞെ… ” ( അനു )

” അതേടി… ”

” എടി… അനു… എനിക്കിതെന്തോ ട്രാപ് ആയിട്ടാ തോന്നുന്നേ… ”

” നീ എന്താ ഈ പറയുന്നേ…. തെളിച്ചു പറ… “”

” എടി.. നിന്നെ ഈ കെണിയിൽ പെടുത്തിയത് ആണെങ്കിലോ… അതായത്.. നമ്മളോട് ആ കൊച്ച്‌ പറഞ്ഞത് എന്താ.. താഴെ ആരോ നിപ്പുണ്ട് …നിന്നെ കാത്ത് .. അവിടേക്കു ചെല്ലാൻ ഒരു ചേട്ടൻ പറഞ്ഞു എന്നല്ലേ… ഇവിടെ വന്നപ്പോ ആരും ഇല്ലാ.. അപ്പൊ നിന്നെ താഴത്തേക് വരുത്തിക്കാനുള്ള പണി ആയിരുന്നില്ലേ അത്.. നീ ഇറങ്ങി വരുമ്പോ ആ എണ്ണയിൽ വഴുതി വീഴും.. നിനക്ക് പണികിട്ടും… അപ്പൊ നിനക്കിട്ടു ആരോ പണിതതാണ് ഇത്… ”

” നീ പറഞ്ഞപ്പോ ആണ് എനിക്ക് ഓടിയത്….അപ്പൊ ആ പറഞ്ഞ ‘ ചേട്ടൻ ‘ ആണ് എന്നോട് വിരോധം… ”

” പക്ഷെ.. പ്രിൻസി ഇടയിൽ കയറി വരുമെന്ന് അവൻ വിചാരിച്ചു കാണില്ല…”

” അത്കൊണ്ടെന്താ.. ഇതിപ്പോ എല്ലാം ഞാൻ ചെയ്ത പോലെ ആയില്ലേ… എന്നാലും ഏതവൻ ആയിരിക്കും അത്…”

” ഇനിയാ തടിയൻന്റെ ആൾകാർ ആയിരിക്കോ… ”

” ഏയ്യ്.. അവനൊരിക്കലും ഇങ്ങനെ മറന്നിരുന്നു പണിയില്ല… അതും ഇങ്ങനെത്തെ ചീള് പണികൾ…ഇത് നേർകുനേർ വരാൻ പേടിയുള്ള ഏതെങ്കിലും നീർക്കോലി ആയിരിക്കും…..എന്തായാലും അവനീ അനുനെ ശരിക്കറിയില്ല…വേറെ നല്ല മുട്ടൻ പണികൾ എന്നോട് ചോദിച്ചിരുന്നേ ഞാൻ പറഞ്ഞു കൊടുത്തേനെ… ഇതിപ്പോ ചീഞ്ഞ മുട്ടകേസ് പോലെ ആയി… ”

” അവൻ നിന്റെ കയ്യിന്ന് കൊണ്ടേ പോകു എന്നാ തോന്നുന്നേ…. ”

” അവൻ ആരായാലും ഞാൻ വെച്ചിട്ടുണ്ട്.. ആദ്യം പ്രിൻസിയുടെത് ഒന്ന് ഒത്തു തീർപാകട്ടെ… എന്നിട്ട് അവനെ ഞാൻ പൊക്കികോളാം…നീ വാ… ”

💕💕💕

” ഇപ്പൊ സമദാനായില്ലേ അളിയാ നിനക്ക്… ” ( അജു )

” അതിന് ഇതിങ്ങനെ ഒക്കെ ആവുമെന്ന് ഞാൻ വിചാരിച്ചോ… ആ പ്രിൻസി വന്നു എല്ലാം കൊളമാക്കിയതാ ഒക്കത്തിനും കാരണം…. ” ( അമി )

” ഹും.. എന്തോക്കെന്ന്.. വീഴലും പിടിക്കലും ഉമ്മ വെക്കലും..കോപ്പ് … അവൾ ചുണക്കുട്ടിയാ.. ചെയ്യാത്ത കുറ്റത്തിനാ പ്രിൻസിയുടെ വായേല് ഇരിക്കുന്നത് കേട്ടത്.. അപ്പൊ അവൾ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ… അവൾ നിന്നെ കണ്ടു പിടിച്ചാ അളിയാ നീ തീർന്ന്.. പിന്നെ challenge ഉം കോപ്പും ന്ന് പറഞ്ഞ് അങ്ങോട്ട് ചെന്നേച്ചാമതി…അവൾ നിനക്ക് തീർത്തു തരും… ” ( സാം )

” ഇതിപ്പോ അവളെ ഇമ്പ്രെസ്സ് ചെയ്യാൻ പോയിട്ട് നിനക്ക് തന്നെ കിട്ടിയല്ലോ പണി അളിയാ..അവൾ നീ അവൾക് പണി കൊടുത്തേക്കുവാ ന്നാ കരുതിയിരിക്കുന്നെ..പോരതേന് പ്രിൻസിയുടെ പ്രകടനവും.. നിന്നോടിപ്പോ അവൾക് ഒടുക്കത്തെ ദേഷ്യമായിരിക്കും ….അങ്ങനെയുള്ള അവൾ നിന്നോട് i love u പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…. ” ( രാഹുൽ )

” അതിന് അവൾ കണ്ടു പിടിച്ചാൽ അല്ലെ.. “( അമി )

” എന്റെ അമീറെ.. അവളാ കൊച്ചിനോട് അന്യോഷിച്ചാ ഓക്കേ മനസ്സിലാവല്ലേ… “( അജു )

” നീ ഒന്ന് പോയെ…ഇത്രയും കുട്ടികളുള്ള കോളേജിൽ നിന്ന് അവളാ കൊച്ചിനെ ഇപ്പൊ കണ്ടു പിടിച്ചത് തന്നെ…നിങ്ങളത് വിട്.. ഇതല്ലേ ചീറ്റിയൊള്ളു.. വേറെ വഴി നോക്ക..അല്ലെങ്കിലും ആ പ്രിൻസിപ്പാൾ ക്ക് അത് വേണം.. നന്നായെ ഒള്ളു… ”

” അത് നീ പറഞ്ഞത് ശരിയാ.. അയാൾക് ഒരു തണ്ട് കൂടുതലാ…. ”

” ഇനി കോളേജിനകത്തു വെച്ചുള്ള പണിവേണ്ട.. റിസ്കാ..ഇത്പോലെ ആരെങ്കിലും ചളമാക്കി കയ്യിൽ തരും… ”

” അതേ… വാ.. ക്യാന്റീനിൽ പോയി ഒരു സർബത്ത് കുടിച്ചു മനസ്സിരുത്തി ആലോയ്ക്കാം….”

💕💕💕

അനുവും ജാനുവും കോളേജിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ യച്ചുനെ കാത്തിരിപ്പാണ്…

” എടി.. ഇനി നാളെ യച്ചുക്കാനെ നീ എന്ത് പറഞ്ഞ് പ്രിൻസിയുടെ അടുത്ത് കൊണ്ടുവരും…? ”

” അത് തന്നെയാ ഞാനും അലോയ്ക്കുന്നെ.. ഇനി പ്രശ്നം ഉണ്ടാക്കിയാൽ വക്കാലത്തു പറയാൻ വരില്ലാന്ന് യച്ചുക്ക തീർത്തു പറഞ്ഞിട്ടുണ്ട്…. ”

” നീ തുറന്നു പറ.. നീ അല്ലാ ചെയ്തേന്ന്… ബാക്കി യച്ചുക്ക നോക്കിക്കോളും… ”

” അതൊന്നും യച്ചുക്ക വിശ്വസിക്കില്ലടി .. ഞാൻ കള്ളം പറയാണെന്നേ കരുതു.. ആദ്യായിട്ടല്ലല്ലോ പ്രശ്നം ഉണ്ടാകുന്നത്… ഇതിപ്പോ ചെയ്യാത്തത് ആണെന്ന് പറഞ്ഞാലും ഒരു കാര്യോം ഇല്ലാ… ”

” ഞാൻ സംസാരിക്കണോ യച്ചുക്കാനോട്… ”

” വേണ്ടടി.. വേറെ വല്ല വഴിയും നോക്കാം…രാവിലത്തെ പ്രശ്നം യച്ചുക്ക അറിഞ്ഞാൽ ഇക്ക പ്രിൻസിയുടെ ഒപ്പം കൂടും..കൂടെ പ്രിൻസിക് ഇട്ട് പണിതെന്ന് കൂടി അറിഞ്ഞാൽ തൃപ്തിയായി.. യച്ചുക്ക തന്നെ എനിക്ക് ഇവിടെ നിന്ന് ഡിസ്മിസ്സ് ലെറ്റർ വാങ്ങി തരും… അത്കൊണ്ട് രണ്ടും യച്ചുക്ക അറിയാതെ നോക്കണം….എന്നാലോ പ്രിൻസിയുടെ മുമ്പിൽ യച്ചുക്കയെ കൊണ്ട് വന്നു നൈസ് ആയി കാര്യങ്ങൾ ഡീൽ ആകുക്കുകയും വേണം…. ”

” അതെങ്ങനെ നടക്കാനാടാ… ”

” അതിനുള്ള വഴി ആണ് ഞാൻ ആലോചിക്കുന്നത്… ചെറിയൊരു ഐഡിയ ഉണ്ട്.. വർക്ക്‌ ഔട്ട്‌ ആയ പൊളിച്ചു.. നോകാം .. എന്താകുമെന്ന്… ”

💕💕💕

ടെക്സ്റ്റയിൽസിലേക്ക് പോകും വഴി റായ്നു പരിചയമുള്ള ഒരാളെ വിളിച്ചു മെഹനുവിന്റെ സ്കൂട്ടി നന്നാകാൻ ഏർപ്പാടാക്കി…

അവിടെ എത്തിയതും മെഹനു റയാൻറെ കയ്യിൽ നിന്നും കീ വാങ്ങി… അവൻ എന്താ എന്ന മട്ടിൽ അവളെ നോക്കി..

” എന്താ …. അതിനകത്തുകയറിയാൽ ഞാൻ കാണാതെ താൻ എങ്ങാനും മുങ്ങിയാലോ.. അതിനാണി കരുതൽ… ”

അവൾ കാറിൽ നിന്ന് ഇറങ്ങി…

ഒഹ്ഹ്ഹ്…. റയ്നു.. കൂൾ ഡൌൺ.. ഈ കണ്ടകശനി എന്റെ കയ്യിൽ നിന്ന് കൊണ്ടേ പോകു എന്നാ തോന്നുന്നേ….അപ്പൊ സനയുടെ മെസ്സേജസ് ആൻഡ് കാൾ വരുന്നുണ്ട്… അവൻ അത് എടുക്കാൻ നിന്നില്ല… മെസ്സേജ് ന്ന് റിപ്ലൈ ആയി “”” few minutes.. i will be there baby “””” എന്ന് മെസ്സേജ് ഇട്ട് പുറത്തിറങ്ങി അവളോടൊപ്പം ടെക്സ്റ്റയിൽസിലേക് നടന്നു…..

അകത്തെത്തിയതും മെഹനു ഗൗൺ സെക്ഷനിലേക് ആണ് പോയത്…

“ചേച്ചി.. പതിനായിരം രൂപയുടെ ഗൗൺ വേണം… ”

അത് കേട്ടു അവിടെ ഉള്ള മാറ്റാളുകൾ ഒക്കെ ഈ ലക്ഷപ്രഭുവിനെ കാണാൻ എത്തി നോക്കുന്നുണ്ട്…

” ചേച്ചി അതൊന്ന് എടുത്തേ… ”

” ആ ബ്രൗൺ… ”

” ബ്ലുന്റെ അടുത്തുള്ള ആ മെറൂൺ… ”

” കളർ ചേഞ്ച്‌ ഉണ്ടോ… ”

” പതിനായിരത്തിൽ കൂടിയാലും കുഴപ്പല്ല .. ഒട്ടും കുറയണ്ട… ”

പൈസയുടെ കണക്ക് പറയുന്നത് കേട്ടാൽ തോന്നും സ്വന്തം കയ്യിൽ നിന്ന് ഇപ്പൊ എടുത്തു കൊടുക്കുമെന്ന്..😂😂 അവളുടെ നോക്കൽ ഇപ്പൊ അടുത്ത് ഒന്നും കയ്യില്ലെന്ന് തോന്നിയ റയ്നു കുറച്ചു മാറി അവളെ കാണാത്തക്ക രീതിയിൽ ഉള്ള ഒരു ഭാഗത്ത് ഫോണിൽ നോക്കീം കൊണ്ടിരുന്നു…..

അവൻ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട മെഹനു പതിയെ തുണികൾ എടുത്തു തരുന്ന ചേച്ചിയോടായി

” ചേച്ചി… 1000- 2000 റേഞ്ച് ലുള്ള ഗൗൺ ഒക്കെ ഒന്ന് കാണിക്കോ .. ഇതൊന്നും എനിക്ക് ഇഷ്ടായില്ല… ”

അങ്ങനെ 2000 രൂപയുടെ സെറ്റിൽ നിന്ന് അവൾ അഞ്ചണ്ണം സെലക്ട്‌ ചെയ്തു… എങ്ങനെ ഉണ്ട് നമ്മുടെ മെഹനുന്റെ ഫുദ്ധി, 😉….

” ചേച്ചി ഈ നാലണ്ണവും ബില്ല് ചെയ്യാൻ പറഞ്ഞോളൂ.. ഇത് ഞാൻ എടുക്കുവാ.. ഡ്രസ്സ്‌ അപ്പിടി ചെളിയായത് കൊണ്ട് ഞാനിതിപ്പോ ചേഞ്ച്‌ ചെയ്താ കുഴപ്പണ്ടോ… ”

” ഏയ്യ്.. അതിന്റെ ടാഗ് തന്നാൽ മതി….മാഡം ഡ്രസ്സ്‌ ചെയ്തോളു… ”

എന്നിട്ടവൾ ആ ഡ്രെസ്സിലെ ടാഗ് ചേച്ചിക് കൊടുത്തു ചേഞ്ച്‌ ചെയ്യാനായി ട്രയൽ റൂമിലേക്കു പോയി…

ഇടക്ക് വെച്ചു റയ്നു മെഹനുനെ നോക്കിയതും അവളെ കാണാനില്ല..

ഇവളിതെവിടെ പോയി… ചുള്ളിക്കമ്പിനെ കാണാനില്ലല്ലോ….ആ ചാവി കിട്ടിയിരുന്നെങ്കിൽ ഇവിടെ നിന്ന് തടി തപ്പായിരുന്നു.. പാവം.. സന അവിടെ എന്നെ വെയിറ്റ് ചെയ്തിരിക്കുവായിരിക്കും… ഇവളിതെത്ര നേരായി.. ഒരു ഡ്രസ്സ്‌ എടുക്കാൻ ഇത്ര സമയമോ….

റയ്നു എഴുനേറ്റ് അവൾ നേരത്തെ നിന്നിടത്തേക് ചെന്നു….

” ചേച്ചി ..ഇവിടെ ഒരു തീപ്പെട്ടി കൊള്ളി നിപ്പുണ്ടായിരുന്നില്ലേ… ”

ചേച്ചി റയ്നുനെ മനസ്സിലാവാത്ത രീതിയിൽ നോക്കി…

” അതുപിന്നെ ചെളിപറ്റി ….10000 രൂപയുടെ ഗൗൺ ചോദിച്ച… ”

” ആ മനസ്സിലായി.. ആ മാഡം ട്രയൽ റൂമിലേക്കു പോകുന്ന കണ്ടു…. ”

” എവിടെ ട്രയൽ റൂം..? ”

” ദാ.. ആ സൈഡിൽ…”

അവൻ ട്രയൽ റൂം ന്റടുത്തു ചെന്ന് വാതിലിൽ കൊട്ടി കൊണ്ട്

” അതേയ്.. ഒന്ന് വരോ.. കഴിഞ്ഞില്ലേ തമ്പുരാട്ടിയുടെ ഒരുക്കം .. ഇതെത്ര നേരായി… ”

” ഇതാ വരുന്നു… ഒരു മിനിറ്റ്… ”

” ഒന്ന് വേഗം ഇറങ്ങിയ കൊള്ളാം.. അല്ലെങ്കിൽ ഞാൻ എന്റെ വഴിക്ക് പോകുവെ… ”

അപ്പഴേക്കും അവൾ ഡോർ തുറന്നു പുറത്തു വന്നു.. നല്ല അടിപൊളി പിങ്ക് ഗൗണും ഇട്ട് അതിന്റെ ഷാൾ കൊണ്ട് ചുറ്റി സുന്ദരിയായി ഇറങ്ങി വന്ന മെഹനു വിനെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് ഒരു നിമിഷം റയ്നു നിന്ന് പോയിട്ടുണ്ടാകും എന്ന് നിങ്ങൾ വിചാരിച്ചു കാണും .. എന്നാൽ നിങ്ങൾക് തെറ്റി.. ഇത് ടീം വേറെ ആണ്…..

” എങ്ങനെ ഉണ്ട്.. കൊള്ളാവോ.. ”

” അസ്സലായിട്ടുണ്ട്..പാടത്തു കോലം വെക്കാൻ കൊള്ളാം.. ചിലക്കാതെ പോരുന്നുണ്ടോ… ”

അതും പറഞ്ഞ് അവർ നടക്കാൻ ഒരുങ്ങിയതും നിലത്തിഴയുന്ന മെഹനു വിന്റെ ഡ്രെസ്സിൽ അവൾ തട്ടി തടന്നു വീഴാൻ പോയി.. അവൻ അവളെ പിടിക്കാൻ നിന്നതും ഗൗണിൽ ചവിട്ടി ഷു സ്ലിപ് ആയി അവനും ബാലൻസ് പോയി.. രണ്ടാളും അതാ ഒരുമിച്ച് നിലത്തേക് … മെഹനുവിന്റെ മേലെകൂടി വീണ റയ്നു എണീക്കാൻ ശ്രമിക്കുന്നുണ്ട്… മെഹനുവും അവനെ തള്ളി മാറ്റുന്നുണ്ട്…

ഈ സമയത്താണ് പിന്നിൽ നിന്ന് ഉച്ചത്തിൽ റയ്നു എന്നാരോ വിളിച്ചത്… ആരാണെന്ന് അറിയാൻ റയ്നു എങ്ങനൊക്കെയോ തിരിഞ്ഞു നോക്കിയതും പിന്നിൽ ദേഷ്യത്തിൽ ഭദ്രകാളി ആയി നിക്കുന്ന ആളെ കണ്ട് റയ്നു ഞെട്ടി പണ്ടാരമടങ്ങി….അവൻ നിസ്സഹായവസ്ഥയിൽ മന്ത്രിച്ചു…

സന… !!!!!!

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply